tag:blogger.com,1999:blog-312954709336420277.post1331404357594749176..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോഗന : ... ! Saptha Varsha Shree Sampoorna Boologana : ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger35125tag:blogger.com,1999:blog-312954709336420277.post-49145464615955045092016-01-27T05:05:05.636-08:002016-01-27T05:05:05.636-08:00ആ സപ്തവർണ്ണങ്ങളുടെ മനോഹാരിതകൾ പോലെ ,
വേറിട്ട നിറ വ...ആ സപ്തവർണ്ണങ്ങളുടെ മനോഹാരിതകൾ പോലെ ,
വേറിട്ട നിറ വത്യാസങ്ങളുടെ ഭംഗികൾ പോലെയാണെനിക്ക്
പിന്നിട്ട് പോയ എന്റെ ബൂലോഗത്തിലെ ആ സപ്ത വർഷങ്ങൾ ... !

ആ മാരിവില്ലിലെ വർണ്ണ പകിട്ടും , പകിട്ടില്ലായ്മയും ഒത്ത് ചേർന്ന് വിവിധ
വർണ്ണ രാജികളുടെ വിസ്മയത്തിൻ മനോഹാരിതകൾ പോലെയുള്ള ഏഴുവർഷങ്ങൾ

we too ...
By
K P Raghulal
Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-79281500918908387792016-01-06T09:26:20.833-08:002016-01-06T09:26:20.833-08:00പ്രിയപ്പെട്ട ഷഹീം ഭായ് ,നന്ദി.ഞാനിവിടെ കണ്ടതും കേട...പ്രിയപ്പെട്ട ഷഹീം ഭായ് ,നന്ദി.ഞാനിവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നാലാവുന്നവിധം കുറിച്ചിടുന്നത് വയിച്ചും മറ്റും എന്റെ മിത്രക്കൂട്ടായ്മയിലേക്ക് കയറി വന്ന നിങ്ങളോടല്ലേ ഞാൻ ശരിക്കും നന്ദി ചൊല്ലേണ്ടത് ..അല്ലേ ഭായ് . ഈ പരിഗണനകളൊന്നും എനിക്ക് കിട്ടിയില്ലെങ്കിൽ ഏഴ് മാസം കൊണ്ട് ബിലാത്തി പട്ടണം അടച്ചുപൂട്ടിയേനെ...!

പ്രിയമുള്ള പ്രദീപ് നന്ദനം ഭായ്, നന്ദി.ഏഴാം വാർഷികത്തിനുള്ള ഈ ചിയേഴ്സിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വൈശാഖ് ഭായ് ം നന്ദി. ഈ ആശംസകള്‍ക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള സുധീർ ഭായ്, നന്ദി.വീടുപണിയുടെ തിരക്കാണെന്നറിയാം , ഇടക്ക് ഇതുപോലെ ഒരു ഡിജിറ്റൽ ഡൈറ്റ് ഭാവിയിലെ എഴുത്തിന് നല്ല വളം ചെയ്യും കേട്ടോ ഭ്ായ് .

പ്രിയപ്പെട്ട സുകന്യാ മേം , നന്ദി. ഒരേ തൂവൽ പക്ഷികളാണല്ലോ നാം , അതുകൊണ്ട് തന്നെ ഒരു ബന്ധുവിനെ പോൽ അടുപ്പം നാം ഇന്നും ബൂലോകത്തും അതിന്റെ പുറത്തും കാത്ത് സൂക്ഷിക്കുന്നു...!

പ്രിയമുള്ള കൊച്ചുഗോവിന്ദൻ , നന്ദി.ഒരു പക്ഷേ ഈ ബൂലോകം ഭൂലോകത്ത് പൊട്ടിമുളച്ചില്ലെങ്കിൽ നാം തമ്മിൽ തമ്മിൽ അറിയുകയേ ഇല്ലായിരുന്നു ...അതാണ് ബൂലോഗ മഹിമ കേട്ടൊ കൊച്ചു.

പ്രിയപ്പെട്ട ആർഷ , നന്ദി. നമുക്കൊന്നും ഒരിക്കലും ഇനി ഈ ഓൺ-ലൈൻ ലോകത്ത് നിന്നും ഓഫ്-ലൈൻ ലോകത്തേക്ക് ഒഴിഞ്ഞ് പോകാനാകില്ല കേട്ടൊ

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61885433570085589392015-12-28T12:28:13.423-08:002015-12-28T12:28:13.423-08:00എന്റെ ബൂലോക വഴിയില്‍ ആവശ്യത്തിലേറെ പ്രോത്സാഹനം നല...എന്റെ ബൂലോക വഴിയില്‍ ആവശ്യത്തിലേറെ പ്രോത്സാഹനം നല്കിയ അനേകരില്‍ ഒരാള്‍ മാത്രമല്ല മുരളിയേട്ടന്. സ്നേഹംകൊണ്ട് കീഴ്പ്പെടുത്താനും രോഷം കൊള്ളേണ്ട നേരത്ത് പോലും മനോഹരമായി ഇടപെടാനും കഴിയുന്ന ഒരപൂര്‍വ്വ വ്യക്തിത്വം! അതിലേറെ എന്നെ അമ്പരപ്പിച്ചത് ലണ്ടനിലെ വിശേഷങ്ങള്‍ കൂടെയിരുത്തി കാതിലോതുന്ന ആ ശൈലിയാണ്. സത്യം പറഞ്ഞാല്‍ ബ്ലോഗിന്റെ ആ സുവര്‍ണ കാലത്ത് നിങ്ങളില്‍ ചിലരുടെ പോസ്റ്റുകള്‍ വരുമ്പോള്‍ പേടിയായിരുന്നു; 'കല്ലിവല്ലി'യിലേക്ക് വരേണ്ട കമന്റുകള്‍ വഴിമാറിപ്പോകുമോ എന്ന്. പക്ഷെ സ്വന്തം ബ്ലോഗിനെപ്പോലെ കൂട്ടത്തിലൊരാളുടെ ബ്ലോഗിനേയും എക്സ്പോര്‍ട്ട് ചെയ്യാനുള്ള (Boost എന്ന് മലയാളം) നിങ്ങളുടെയൊക്കെ ആ വലിയ മനസ് എന്നെപ്പോലുള്ള തുടക്കക്കാരേയും ശ്രദ്ധേയമാക്കി.

ഇനിയും ബിലാത്തി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ അയക്കൂ. ഈ വാര്‍ഷിക സമ്മേളനത്തിന് സര്‍വ്വവിധ ആശംസകളും നേര്‍ന്നുകൊണ്ട് - യാച്ചു!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45191031309391450222015-12-24T07:36:56.618-08:002015-12-24T07:36:56.618-08:00എഴു സംവത്സരങ്ങൾ ബ്ലോഗിൽ എഴുതിയ മുരളിയുടെ അടുത്തെ...എഴു സംവത്സരങ്ങൾ ബ്ലോഗിൽ എഴുതിയ മുരളിയുടെ അടുത്തെത്താൻ ഒരു മാസം താമസിച്ചു. പോട്ടെ. അൽപ്പം താമസിച്ചായാലും അഭിനന്ദനങ്ങൾ. തുടരാൻ ആശംസകളും.

ബ്ലോഗിൽ ഉണ്ടായത് കൊണ്ട് എത്ര കൂട്ടുകാരെ കിട്ടി? ലോകത്തിന്റെ വിവിധ കോണുകളിൽ ഇരിക്കുന്ന അവരുമായി സംവദിക്കാൻ അവസരം കിട്ടി. മനസ്സിലുള്ളത് തുറന്നെഴുതാൻ ഒരു വേദി കിട്ടി.അങ്ങിനെ പലതും. അതൊക്കെ ഒരു നേട്ടം തന്നെയാണ്. ഇനിയും തുടരുക. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8469041259944127552015-12-11T16:26:44.824-08:002015-12-11T16:26:44.824-08:00ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ...ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ് ... വളരെ സത്യമായി തോന്നുന്നു മുരളിയേട്ടാ :)

ഏഴു വര്‍ഷത്തിന്റെ ഏഴായിരമാശംസകള് ...
ഇനിയുമിനിയും ബിലാത്തിയുടെ തീരങ്ങളില്‍ നിന്ന് മാന്ത്രിക കഥകള്‍ പിറക്കട്ടെ

Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23445292591281091322015-12-09T23:14:11.635-08:002015-12-09T23:14:11.635-08:00പുതിയ പുതിയ ലോകവിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെച്ച്...പുതിയ പുതിയ ലോകവിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെച്ച്, ബിലാത്തിപ്പട്ടണം, ഇനിയുമേറെ വർഷങ്ങൾ ബൂലോഗത്തെ മനോഹരമാക്കട്ടെ എന്ന് ആശംസിക്കുന്നു. (ഒരു പാരഗ്രാഫിന്റെ വലിപ്പത്തിൽ ബ്ലോഗെഴുത്തിന്റെ അനുഭൂതിയെ കുറിച്ചെഴുതിയ ആ ഒരൊറ്റ വരി, കലക്കി കേട്ടോ, മുരളി ചേട്ടാ!)
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31851148171914376392015-12-05T02:48:12.163-08:002015-12-05T02:48:12.163-08:00ഏകദേശം ഒരേ സമയത്ത് പിറന്ന ബ്ലോഗേഴ്സ് ആണ് നമ്മള്. ...ഏകദേശം ഒരേ സമയത്ത് പിറന്ന ബ്ലോഗേഴ്സ് ആണ് നമ്മള്.
അതുകൊണ്ടുതന്നെ ഏറെ പ്രോത്സാഹനം അവിടെ നിന്ന് കിട്ടിയിട്ടുണ്ട്.
ബിലാത്തിയില്‍ നിന്നും കിട്ടിയ കമന്റുകള്‍, suggestions എല്ലാം
ഓര്‍മയില്‍ നില്ക്കുന്നവയാണ്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11666100121502423672015-12-02T17:25:05.099-08:002015-12-02T17:25:05.099-08:00വീടുപണിയുടെ ഭാഗമായി നെറ്റ് കണകഷനൊക്കെ സറണ്ടർ ചെയ്ത...വീടുപണിയുടെ ഭാഗമായി നെറ്റ് കണകഷനൊക്കെ സറണ്ടർ ചെയ്ത ഇരിക്കുക യാണ്. അതാണ് വൈകിയത്. സൗഹൃദങ്ങളും എഴുത്തും വായനയും സജീവമായി തുടരുവാൻ കഴിയട്ടെ. ആശംസകൾ Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18643028503696699572015-12-02T07:35:41.719-08:002015-12-02T07:35:41.719-08:00പ്രിയപ്പെട്ട റാംജി ഭായ് , നന്ദി.കാലങ്ങളുടെ മാറ്റങ്...പ്രിയപ്പെട്ട റാംജി ഭായ് , നന്ദി.കാലങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പുത്തൻ നെറ്റ് വര്‍ക്ക് ഭൂതപ്രേതയക്ഷികളെ ദിനം തോാറും വന്ന് ആവാഹനങ്ങൾ നടത്തുന്നതുകൊണ്ട് തന്നെയാണ് നമുടെയൊക്കെ ജീവിതം ഇന്ന് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നതെന്റെ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ്, നന്ദി.ബൂലോകത്തിലെ കഴിഞ്ഞ സപ്ത വർഷങ്ങളെ കുറിച്ച് അനന്തമജ്ഞാതമവർണ്ണനീയം എന്നു തന്നെയാണ് എനിക്കും പറയാനുള്ളു കേട്ടോ ഭായ്

പ്രിയപ്പെട്ട റോസീലിൻ മേം , നന്ദി . ബ്ലോഗ് മാന്ദ്യം എന്ന് പറയപ്പെടുന്നത് ബൂലോഗത്തിലെ ‘ബ്ലോഗർ’ എന്ന തട്ടകത്തിൽ പഴയ കലത്തേക്കാൾ മൂന്നിരട്ടി പോസ്റ്റുകൾ ഉണ്ടായപ്പോഴും , അവക്ക് പ്രതികരണങ്ങൾ കുറഞ്ഞപ്പോാൾ ഉണ്ടായ വെറുമൊരു'കിംവദന്തി' മാത്രമാണ് .പിന്നെ സപ്ത വർഷ ക്ലബ്ബിലേക്ക് സ്വാഗത കേട്ടൊ റോസ് മേം.

പ്രിയമുള്ള ഗീത മേം , നന്ദി. അങ്ങിനെ Be-ലാത്തി പട്ടണം ,ബിലാത്തിപട്ടണമായി പേരെടുത്തതിൽ സന്തോഷം , ഒപ്പം ഇത്ര നല്ല ഈ അനുമോദനങ്ങൾക്കും.ഒരു പക്ഷേ ബൂലോക പ്രവേശ നടത്തിയതു മുതൽ ബൂലോഗർക്ക് ഒരു വഴീകാട്ടിയാവാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്ന കാരണമാവാം ഞാനിവിടെ വലിയ കോട്ടം കൂടാതെ പിടിച്ചു നിന്നത് കേട്ടോ ഗീതാ മേം.

പ്രിയപ്പെട്ട പ്രദീപ് മാഷെ, നന്ദി.ഇതിൽമേലെയുള്ള ഒരു അഭിനന്ദനം എനിക്ക് നമ്മുടെ ബൂലോഗത്തിലല്ലാതെ എവിടെയാണ് അല്ലേ കിട്ടുക .ഈ അനുമോദനങ്ങൾക്ക് ഒത്തിരിയൊത്തിരി സന്തോഷം കേട്ടോ മാഷെ.

പ്രിയമുള്ള അശ്വതി , നന്ദി. ഈ അഭിന്ദനങ്ങൾക്കും ,പ്രോത്സാഹനത്തിനും വളരെയധികം സന്തോഷം കേട്ടൊ അശ്വതി.

പ്രിയപ്പെട്ട സാബു ഭായ്, നന്ദി.ഈ നല്ല വായനക്കും , അഭിനന്ദനങ്ങൾക്കും , ആശംസകൾക്കും ഒത്തിരിയധികം സന്തോഷമുണ്ട് കേട്ടൊ സാബു ഭായ്

പ്രിയമുള്ള ഷിറാസ് ഭായ്, നന്ദി. ഏതൊരു സംഗതിയെ കുറിച്ചും വിശദീകരിക്കുമ്പോൾ വസ്തുതാപരമായ വിശകലനം നടത്തിയാൽ എവിടേയും അനുവാചകന് ആയത് പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്നതാണ് .സന്തോഷം കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25170598944401727602015-12-01T07:29:35.189-08:002015-12-01T07:29:35.189-08:00ചിയേഴ്സ്..
പട്ടണം വളർന്നുകൊണ്ടേയിരിക്കട്ടെ
ആശംസകൾ...ചിയേഴ്സ്..
പട്ടണം വളർന്നുകൊണ്ടേയിരിക്കട്ടെ
ആശംസകൾ..pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54227802059798065372015-11-30T15:55:11.294-08:002015-11-30T15:55:11.294-08:00ഏഴു വർഷങ്ങൾ കൊണ്ട് ഈ ബ്ലോഗിലൂടെ ഞങ്ങൾക്ക് പകർന്നു ...ഏഴു വർഷങ്ങൾ കൊണ്ട് ഈ ബ്ലോഗിലൂടെ ഞങ്ങൾക്ക് പകർന്നു നൽകിയ വിലപ്പെട്ട അറിവുകൾക്ക് , പുതിയ വായനാ സുഖത്തിനു , നല്ല സൌഹൃതത്തിനു എല്ലാം ഒരു പാട് നന്ദി പറഞ്ഞു കൊണ്ട് ... ഈ ബ്ലോഗിന് ഏഴാം ജന്മ ദിനാശംസകൾ... :)Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88372495605839059462015-11-30T12:27:47.872-08:002015-11-30T12:27:47.872-08:00വസ്തുതാപരമായ വിശകലനം വസ്തുതാപരമായ വിശകലനം ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52098127733144961352015-11-29T02:00:43.798-08:002015-11-29T02:00:43.798-08:00പ്രിയപ്പെട്ട തങ്കപ്പൻ സർ ,ഹൃദയം നിറഞ്ഞ നന്ദി. ഞാൻ ...പ്രിയപ്പെട്ട തങ്കപ്പൻ സർ ,ഹൃദയം നിറഞ്ഞ നന്ദി. ഞാൻ കണ്ടതും കേട്ടതുമായമായ കാര്യങ്ങൾ അല്പം ഹോം വർക്ക് നടത്തിയാണ് മിക്കപ്പോഴും ഈ ബിലാത്തിപട്ടണത്തിൽ എഴുതിയിടാറ് . പിന്നെ സാറിനെ പോലെയുള്ളവരൊക്കെ ഇതുപോലെയൊക്കെ പ്രശംസകൾ തന്നുകൊണ്ടിരിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഊർജ്ജമുണ്ടല്ലോ - അതാണെന്നെ ഈ ഏഴുവർഷവും എന്നെ ഇത്രയും എനെർജെറ്റിക്കായി നമ്മുടെ ബൂലോകത്ത് പിടിച്ച് നിറുത്തിയതിന്റെ രഹസ്യം കേട്ടൊ.

പ്രിയമുള്ള മുബി, നന്ദി. വായനക്കാർക്കെല്ലാം സമ്പൂർണ്ണ സംതൃപ്തി നൽകി കൊണ്ടിരിക്കുന്ന പോസ്റ്റുകളാണല്ല്ലോ മുബിയുടേയും ,ആയത് കൊണ്ട് ഒരിക്കലും ബൂലോകത്ത് നിന്ന് അധികകാലം വിട്ട് നിൽക്കരുത് കേട്ടൊ . പിന്നെ ഹർലീന സിങ്ങ് ആംഗലേയ ബൂലോകത്തിലെ ഒരു പുപ്പുലിച്ചിയാണ്..!

പ്രിയപ്പെട്ട അൻ വർ ഭായ് ,നന്ദി.സപ്തവർഷങ്ങളായി ഞാൻ കെട്ടിപ്പടുത്ത ബൂലോക സൌഹൃദങ്ങൾ തന്നെയാണ് ഇക്കഴിഞ്ഞ ഏഴു വർഷവും ബിലാത്തിപട്ടണം വക ഇത്ര പോസ്റ്റുകളും ,കമന്റുകളും ,വായനകളും ഉണ്ടാകുവാൻ കാരണം കേട്ടോ ഭായ്.

പ്രിയമുള്ള ശിവാനന്ദ് ഭായ് , നന്ദി.സാഹിത്യ ഭാഷയാൽ അലയടിച്ച് വരുന്ന ഇത്തരം അനുമോദനങ്ങൾ കിട്ടികൊണ്ടിരുന്നാൽ ഈ വെര്‍ച്വല്‍ ലോകത്തിൽ ഒരിക്കലും ഏകാന്ത പഥിക ജീവിതം നയിക്കേണ്ടി വരില്ല കേട്ടൊ ഭായ്

പ്രിയപ്പെട്ട വിനുവേട്ടന് ,നന്ദി. ഒരേ കോളേജിൽ വെച്ചോ , സ്വന്തം നാട്ടിൽ വെച്ചോ , എന്തിന് പറയുവാൻ ഒരേ വീട്ടുകാരായിട്ടുപോലും നമുക്ക് തമ്മിൽ തമ്മിൽ പരിചയപ്പെടുവാൻ നാലര പതിറ്റാണ്ടും , ഈ ബൂലോഗവും വേണ്ടിവന്നു. നേരിട്ട് ഇതുവരെ കണ്ടിട്ടില്ല്ലെങ്കിലും ഇന്ന് നാം തമ്മിലുള്ള സ്നേഹബന്ധങ്ങൾക്ക് എത്ര കെട്ടുറപ്പായിരിക്കുന്നു..!
അതാണ് ബൂലോകം ! !

പ്രിയപ്പെട്ട ഒടിയൻ ഭായ് , നന്ദി.ഒരു അഭിനവ സായിപ്പായി വാഴുമ്പോൾ കുട്ടിച്ചാത്തൻ രൂപമെടുത്ത് വന്ന ബിലാത്തി പട്ടണം ഭൂത-പ്രേത-പിശാച്ചുകൾ എന്ന ആവാഹിച്ച് നാട്ടിലെത്തിച്ചു ....തനി നാടനായി .ഈ സപ്തവർഷങ്ങൾക്കും ഒപ്പമുള്ള അനുമോദനങ്ങൾക്കും ഒരിക്കൽ കൂടി നന്ദി കേട്ടോ ഒടിയൻ ഭായ്.

പ്രിയമുള്ള അലക്സ് ഭായ് , നന്ദി..ഒരുപാറ്റൊരുപാട് നന്ദി.
ഒരു പക്ഷേ ബൂലോകത്ത് എന്നെ പിടിച്ച് നിറുത്തിയത് അലക്സ് ഭായ്
എന്ന ഈ സാഹിത്യ തലതൊട്ടപ്പൻ തന്നെയാണ്.
അന്നുകാലത്ത് ബിലാത്തിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ബിലാത്തി മലയാളി’ ക്ക് വേണ്ടി - ആ കാലഘട്ടങ്ങളിൽ ലണ്ടനിൽ തനി തലതിരിഞ്ഞ് , തെണ്ടി നടന്നിരുന്ന എന്നെ കൊണ്ട് അതിനെക്കുറിച്ചെഴുത് ,ഇതിനെ കുറിച്ചെഴുത് എന്ന് എപ്പോഴും ശല്ല്യപ്പെടുത്തി മാറ്ററുകൾ എഴുതി വാങ്ങുന്ന വീരപ്പൻ.
പിന്നീടത് ഞാൻ എന്റെ ബ്ലോഗ്ഗിലിടും . പഴയകാല പല ബൂലോകരുടെയെല്ലാം രചനകളാൽ സമ്പുഷ്ട്ടമായിരുന്ന ‘ബിലാത്തി മലയാളി’
ശരിക്ക് ഞാനെല്ലെ അലക്സ് ഭായ് , താങ്കളോട് നന്ദി പറയേണ്ടത്...
എന്നെ ഇത്രയധികം പ്രമോട്ട് ചെയ്ത് ഇവിടെ വരെ എത്തിച്ചതിന് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84763480895815781262015-11-28T23:03:04.234-08:002015-11-28T23:03:04.234-08:00നല്ലോണം മനസ്സിരുത്തി വായിച്ചു.
പ്രയാണം തുടരട്ടെ!. ...നല്ലോണം മനസ്സിരുത്തി വായിച്ചു.
പ്രയാണം തുടരട്ടെ!.
അഭിനന്ദനങ്ങളും ആശംസകളും!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79103764693577990872015-11-28T11:35:33.003-08:002015-11-28T11:35:33.003-08:00ബ്ലോഗെഴുത്തിന്റെ ഏഴു വർഷങ്ങൾ പൂർത്തിയാക്കിയ മുരളി...ബ്ലോഗെഴുത്തിന്റെ ഏഴു വർഷങ്ങൾ പൂർത്തിയാക്കിയ മുരളി എട്ടന് ആശംസകൾ ...ഇനിയും ഒരുപാട് എഴുതുവാനും, എഴുതുന്നവരെ പ്രോത്സാഹിപ്പിക്കാനും കഴിയട്ടെ ... aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74542370310797947572015-11-28T09:02:05.134-08:002015-11-28T09:02:05.134-08:00സ്വന്തം ബ്ലോഗെഴുത്തുപോലെതന്നെ മറ്റുള്ളവരുടേയും ബ്ല...സ്വന്തം ബ്ലോഗെഴുത്തുപോലെതന്നെ മറ്റുള്ളവരുടേയും ബ്ലോഗിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ബൂലോകത്ത് നിറഞ്ഞാടിയ ഏഴു വർഷങ്ങൾ. മലയാളം ബ്ലോഗെഴുത്തിന്റെ ചരിത്രത്തിൽ ബിലാത്തിപ്പട്ടണം പരിഗണിക്കപ്പെടാതിരുന്നാൽ അത് ആ ചരിത്രമെഴുത്തിന്റെ അജ്ഞതകൊണ്ട് മാത്രമായിരിക്കും......

എല്ലാ നന്മകളും നേരുന്നു Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50462295122511916372015-11-27T11:12:47.451-08:002015-11-27T11:12:47.451-08:00" ബിലാത്തിപ്പട്ടണം " ഈ പേരിനും ഒരു പ്രത..." ബിലാത്തിപ്പട്ടണം " ഈ പേരിനും ഒരു പ്രത്യേകത ഉണ്ട്. ഏഴു വർഷം പിന്നിട്ടുവെന്നു കേൾക്കുമ്പോൾ അതിശയം. ഇവിടെ വരുംപോളെല്ലാം കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കിയാണ് തിരികെപ്പോവുന്നത്. ഈ തിരക്കിനിടയിലും എന്നെപ്പോലെയുള്ള പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കയും, കഴിവതും ബ്ലോഗുകൾ സന്ദർശിച്ച് രണ്ടുവാക്ക് കുറിക്കാൻ കാണിക്കുന്ന ഈ മനസ്സിന് അഭിനന്ദനങ്ങൾ. " ബിലാത്തിപ്പട്ടണം ഇനിയും ജൈത്രയാത്ര തുടരട്ടെ. എല്ലാ ആശംസകളും. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1280308956997378832015-11-27T09:59:28.494-08:002015-11-27T09:59:28.494-08:00ഏഴ് വര്‍ഷം അല്ലെ.ഞാനും ഏഴ് തികക്കാൻ പോകുന്നു ഈ പു...ഏഴ് വര്‍ഷം അല്ലെ.ഞാനും ഏഴ് തികക്കാൻ പോകുന്നു ഈ പുതു വർഷത്തിൽ. ബ്ലോഗ് മാന്ദ്യം എന്നൊക്കെയുള്ള 'കിംവദന്തി'കൾക്കിടെ തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ബിലാത്തിപട്ടണത്തിനു സല്യൂട്ട്. (y) തുടരുക.
സസ്നേഹം
റോസാപ്പൂക്കൾ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81923140755276772732015-11-27T07:42:49.586-08:002015-11-27T07:42:49.586-08:00അനന്തമജ്ഞാതമവർണ്ണനീയം!!
അത്രയേ പറയാനുള്ളു
അതിങ്കല...അനന്തമജ്ഞാതമവർണ്ണനീയം!!
അത്രയേ പറയാനുള്ളു

അതിങ്കലെങ്ങാണ്ടൊരിടത്തൊരു കീബോർഡുമായിരിക്കുന്ന പാവം ഈ മർത്ത്യൻ കഥയെന്തറിഞ്ഞു!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51206352741842448912015-11-27T06:44:02.065-08:002015-11-27T06:44:02.065-08:00കാലങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള (അത് യക്ഷി ആ...കാലങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള (അത് യക്ഷി ആയാലും നെറ്റ് വര്‍ക്ക് ആയാലും)ആവാഹനത്തിലൂടെയല്ലേ നമുക്ക് മുന്നോട്ട് ജീവിക്കാന്‍ കഴിയൂ.
അതുകൊണ്ട് നമുക്ക് തുടരാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88995419116255032562015-11-27T04:43:25.712-08:002015-11-27T04:43:25.712-08:00ഈ ഏഴു വര്‍ഷങ്ങള്‍കൊണ്ട് എത്രമാത്രം ചിരിക്കാനുള്ള അ...ഈ ഏഴു വര്‍ഷങ്ങള്‍കൊണ്ട് എത്രമാത്രം ചിരിക്കാനുള്ള അവസരമൊരുക്കി, എന്തെല്ലാം പുതിയ കാര്യങ്ങള്‍ ചൂടോടെ പറഞ്ഞുതന്നു... എത്ര വിശിഷ്ടവ്യക്തികളുമായി പരിചയപ്പെടുത്തിതന്നു... ബിലാത്തിപ്പട്ടണത്തിലൂടെയുള്ള ജൈത്രയാത്ര വര്‍ഷങ്ങളോളം അഭംഗുരം തുടരട്ടെയെന്ന് നന്ദിയോടെ ആശംസിക്കുന്നു...Anonymoushttps://www.blogger.com/profile/15896703829072413396noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33559536099002883272015-11-27T04:04:12.506-08:002015-11-27T04:04:12.506-08:00പ്രിയപ്പെട്ട ബൈജു ഭായ് , നന്ദി.എന്നും തികച്ചും വ്യ...പ്രിയപ്പെട്ട ബൈജു ഭായ് , നന്ദി.എന്നും തികച്ചും വ്യത്യസ്ഥമായ കവിതാ ബിംബങ്ങളുടെ ആവനാഴിയുള്ള ഒരുവനിൽ നിന്നും ഇത്രയും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞാനെങ്ങിനെ സന്തോഷിക്കാതിരിക്കും അല്ലേ.എത്രയോ പഴയതും പുതിയതുമായ ബ്ലോഗ്ഗ് സൌഹൃദങ്ങൾ തരുന്ന ആ ഊർജ്ജമുണ്ടല്ലോ -അത് തന്നെയാണ് എന്നെ ഇത്രടം എത്തിച്ചത് കേട്ടോ ഭായ്.

പ്രിയമുള്ള സുധി ഭായ് ,നന്ദി.ഏവർക്കും അവനവണ്ടേതായ കഴിവുകൾ ഉണ്ട് - ആയത് വളർത്തിയെടുക്കണമെന്ന് മാത്രം .പിന്നെ , ഏതാണ്ട് ഏഴ് കൊല്ലം മുമ്പ് ഞാൻ നമ്മുടെ ബൂലോഗത്ത് എങ്ങിനെയായിരുന്നുവോ അതേ സ്വഭാവ വിശേഷങ്ങളുമായി പ്രയാണം നടത്തുന്ന ഒരുവനായിട്ടാണ് ഞാൻ സുധി ഭായിയെ ഇപ്പോൾ കണ്ടുകൊണ്ടിരീക്കുനത് കേട്ടോ ഭായ്.

പ്രിയപ്പെട്ട വെട്ടം , നന്ദി.വെര്‍ച്വല്‍ ലോകത്ത് മാത്രം എന്നും അടയിരിക്കുമ്പോഴാണ് ,ഒരാൾ സാധാരണ ജീവിതത്തിന്റെ താളത്തിൽ നിന്നും തരം തെറ്റി ഏകനായി മാറുന്ന അവസ്ഥാ വിശേഷം ഉണ്ടാകുന്നത് ,പിന്നെ എന്നും സപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന കുറെ പേർ കൂടെയുണ്ടെന്നുള്ള ആത്മ വിശ്വാസവും വേണം എന്ന് മാത്രം.

പ്രിയമുള്ള ഗോവിന്ദരാജ് ഭായ്, നന്ദി.എന്നും നമ്മളെയൊക്കെ ഹോണ്ട് ചെയ്തുകൊണ്ടിരീക്കുന്ന ഭൂതപ്രേത പിശാച്ചുകൾ ഉണ്ടെങ്കിൽ ,രക്ഷാമാർഗ്ഗം അന്വേഷിച്ച് നാം എപ്പോഴും തളരാതെ ഓടി കൊണ്ടിരിക്കും...അതെന്നെ..ദ് !

പ്രിയപ്പെട്ട കുഞ്ഞുറുമ്പേ , നന്ദി.ശരിക്കും തനി ഏകാന്ത പഥികരായി മാറികൊണ്ടിരിക്കുമ്പോൾ തന്നെയാണ് സർശേഷി വളർന്ന് പതലിക്കുന്നതും ..! പിന്നെ ബ്ലോഗ്ഗിങ്ങിന്റെ സുവർണ്ണകാള്ളങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ , ഇപ്പോൾ കാണുനതൊക്കെ വെറും ബാലാരിഷ്ട്ടതകൾ മാത്രമാണ് കേട്ടോ

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.അവനവന്റെ അഭിരുചിക്കും ഇഷ്ടത്തിനും പ്രാധാന്യം കൊടുത്ത് എഴുതാനും വായിക്കാനും സാധിക്കുന്ന ഒരേ ഒരു മാധ്മ്യം തന്നെയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ.ഈ ആകർഷണം തന്നെയാണ് ഇത്തരം സൈറ്റുകളിൽ ഏവരേയും കയറില്ലാതെ കെട്ടിയിട്ടിരിക്കുന്നതും എന്ന്തും ഒരു വാസ്തവമാണ് കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16537072093734046542015-11-27T01:17:03.790-08:002015-11-27T01:17:03.790-08:007 വര്‍ഷങ്ങള്‍ അതൊരു വലിയ കാര്യമാണ് ..തനി നാടന്‍ സാ...7 വര്‍ഷങ്ങള്‍ അതൊരു വലിയ കാര്യമാണ് ..തനി നാടന്‍ സായിപ്പിന്റെ ബിലാത്തി പട്ടണം ഭൂത-പ്രേത-പിശാചൊന്നുമല്ല ബോറടിപ്പിക്കാന്‍ ...ആസ്വദിച്ചു വായിക്കാവുന്ന ഒന്നാണ് ...വീണ്ടും എഴുതുക ആശംസകള്‍ . ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38574390026491405162015-11-26T23:11:05.092-08:002015-11-26T23:11:05.092-08:00ഈ ബിലാത്തിപ്പട്ടണം ഉള്ളതു കൊണ്ടല്ലേ നമ്മൾ പരിചയപ്പ...ഈ ബിലാത്തിപ്പട്ടണം ഉള്ളതു കൊണ്ടല്ലേ നമ്മൾ പരിചയപ്പെട്ടത് തന്നെ... ഇങ്ങനെ എത്രയെത്ര സൗഹൃദങ്ങൾ...

സപ്തശ്രീ ബിലാത്തി സ്വാമിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66307227087947709022015-11-26T20:21:11.777-08:002015-11-26T20:21:11.777-08:00വെര്‍ച്വല്‍ ലോകത്തിൽ ഏകാന്ത പഥിക ജീവിത്തിൽ ഒരു സാന...വെര്‍ച്വല്‍ ലോകത്തിൽ ഏകാന്ത പഥിക ജീവിത്തിൽ ഒരു സാന്ദ്വന സാന്നിധ്യമായ 'ബിലാത്തിപട്ടണ'ത്തിനു ആശംസകൾ. സമന്വയത്തിന്റെ പാതയിലൂടെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരാൻ കഴിഞ്ഞ സപ്തവർഷങ്ങൾ സംവത്സരങ്ങായി മാറട്ടെ!SIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.com