Wednesday, 14 January 2009

മാര്‍ജാരനും ചുണ്ടെനെലിയും / Maarjaaranum Chundeneliyum.


കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം .....
കണ്ടം നിറയെ തേവി വന്ന പണിയാള്‍ ;
കണ്ടുണ്ണിചേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലുപുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ .
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിചേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സ്നേഹം നിറഞ്ഞ എന്റെ മലയാള അദ്ധ്യാപകന്‍ ശ്രീ:ടി.സി .ജനാര്‍ദ്ദനന്‍ മാഷാണ് എന്നെ കവിതയുടെ ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് -മാഷ്‌ എപ്പോഴും വൃത്ത താള വട്ടങ്ങള്‍ക്കും ,അക്ഷര പ്രാസങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ്‌ പ്രോത്സാഹനം നല്‍കിയിരുന്നത് .ആ സമയത്ത് ഞാന്‍ എഴുതിയ ഒരു കവിത ,മാഷുമുഖാന്തിരം മാതൃഭൂമിയിലെ ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് ഞാന്‍ ഇപ്പോഴും അനുസ്മരിക്കുന്നു (മാഷ് അന്നതില്‍ തിരുത്തല്‍ വരുത്തിയാണ് അയച്ചു കൊടുത്തത് ).ഈ കണിമംഗലം സ്കൂളിലെ തന്നെ യു .പി .യില്‍ പഠിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ലീല ടീച്ചറും ,നെടുപുഴ എല്‍ .പി .സ്കൂളിലെ നാടന്‍ പാട്ടുകളുടെ ശീലുകളുടെ തലതൊട്ടപ്പന്‍ താണി മാഷും , മടി യില്‍ കിടത്തി പുരാണ കഥകളുടെ കെട്ടഴിച്ചു തന്ന എന്റെ പൊന്നു മുത്തശ്ശിയും, വീരശൂര നാട്ടുകഥകള്‍ പറഞ്ഞു തന്ന നാരായണ വല്ല്യിയച്ചനും .....എല്ലാം തന്നെ എന്നെ കഥകളുടെയും ,കവിതകളുടെയും ലോകത്തേക്കു കൈപിടിച്ചു കയറ്റിയ ഏറ്റവും പ്രിയപ്പെട്ടവരാണ് . സെന്റ് .തോമസില്‍ പി .ഡി .സി .യ്ക്ക് മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫസര്മാരയ ശ്രീ .വൈദ്യലിങ്ക ശര്‍മയെയും ,ചുമ്മാര്‍ ചൂണ്ടല്‍ മാഷെയും ഈ അവസരത്തില്‍ മറക്കുന്നില്ല ......1978 जनुअरी യില്‍ എഴുതിയത് .

15 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

“തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?“\
മുരളിയുടെ കവിത ഇന്നാണ് വായിച്ചത്......
എനിക്ക് കവിതയെപ്പറ്റി വലിയ പിടി ഇല്ല..
എന്നാലും ഇഷ്ടപ്പെട്ടു...

ആശംസകള്‍ നേരുന്നു...

07 December 2008 06:49
Delete
Blogger Lighthouse said...

Hi muralee,
I am gopan, son of the leela teacher you mentioned in your 'bulog'. Thank you very much to you on behalf of my late mother. people like you still remember her for the stories she told in classes. I am happy that you still have not lost your humour sense and simplicity even after so many years in bilathi.
bilathi viseshangal kalakkunnudu.
asamsakal. whenever you update the blog send reminders to everybody by mail. there is a provision in blogger itself but for limited number of mailids. hey how to type comments in malayalam ?

30 December 2008 23:21

kallyanapennu said...

Lighthouse said...

Murali bhai, dont watch love scenes during snow time. it is not good for you age Ok ?
13 February 2009 01:29

Muralee Mukundan , ബിലാത്തിപട്ടണം said...

Thanks my dear Kallllyana Penne...
oppam gopannum.

yemkay said...

kavitha vivaranangalum kavithayum nannayirikkunnu

.. said...

..
ഇതൂടെ വായിച്ച് ഇന്നത്തേക്ക് നിര്‍ത്തുന്നു..
എല്ലാം വായിക്കുന്നുണ്ട്
..

Unknown said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

ഷിബു said...

കൊച്ചുകവിതയും,കൊച്ചെഴുത്തും....

Unknown said...

nannaayirikkunnu.....

Unknown said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

Unknown said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

MKM said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

sheeba said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

Unknown said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

Unknown said...


കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

Unknown said...

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം !
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന !

Bilatthipattanam / ബിലാത്തിപട്ടണം : പെണ്ണുകാണൽ അപാരതകൾ ... ! / Pennukaanal Aparatha...

Bilatthipattanam / ബിലാത്തിപട്ടണം : പെണ്ണുകാണൽ അപാരതകൾ ... ! / Pennukaanal Aparatha... : എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം നൽകിയ ചില...