Thursday, 30 April 2009

ഹരിഹര നഗരം രണ്ടാം ഭാഗം . / Harihara Nagaram Rantam Bhaagam.


തൊണ്ണൂറൂകളില്‍ യുവതുര്‍ക്കികളായിരുന്ന ഞങ്ങളുടെ കഥകള്‍ ചൊല്ലിയാടിയ
അന്നത്തെ ആ സിനിമയുടെ തുടര്‍ച്ചയായി -
അതെ നായകന്മാര്‍ വീണ്ടും അരങ്ങേറികൊണ്ടുള്ള ഒരു രണ്ടാം വരവ് !
കെട്ട്യോളും ,കുട്ട്യോളുമായി ഞങ്ങളോടൊപ്പം -
ആ കഥാനായകരും വളര്‍ന്നെങ്കിലും ;
ചൊട്ടയിലെ ശീലം ചുടലവരെ എന്നുപറഞ്ഞപോലെ ;
ഈ നാല്‍പ്പതാംവയസ്സുകളിലും ,
അവര്‍ ആ പഴയപ്രസരിപ്പോടെ അഭ്രപാളികളില്‍ വീണ്ടും നിറഞ്ഞാടിയപ്പോള്‍ ;
ഇവിടെ ലണ്ടനില്‍ ബോളിയന്‍ സിനിമാശാലയില്‍ ,
ഞങ്ങളോടൊപ്പം ,കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചിരിയുടെ മാലപ്പടക്കങ്ങളുമായി ,
ഉന്മാദത്തോടെ ന്യര്‍ത്തചുവടുകളിലേക്ക്
കൂപ്പുകുത്തുകയ്യായിരുന്നു .................

ഇതുവരെ യൂറോപ്പില്‍ ഒരു മലയാളസിനിമ ഇങ്ങിനെയുള്ള വിപ്ലവം സ്ര്യ് ഷ്ടിച്ചിട്ടില്ല !
അടുപ്പിച്ചുകളിച്ച മൂന്നുകളികളും House Full ;
ലണ്ടനില്‍ ആദ്യമായി ഒരു മലയാളസിനിമയുടെ വിജയക്കൊയ്ത്ത് !

നാട്ടിലെ ഒരു പൂരം പോലെ , പള്ളി പെരുന്നാള്‍ പോലെ
മലയാളികള്‍ ഏവരും കൂടി ഈ "ഹരിഹരനഗരംരണ്ടാംഭാഗം " ഇവിടെ വലിയ ആഘോഷമായി കൊണ്ടാടിയെന്നു പറഞ്ഞാല്‍ മതിയല്ലോ ..

ഹരോയില്‍നിന്നും , ഹെമാല്‍ഹാംസ്റ്റെടില്‍ നിന്നും , ലിവര്‍പൂളില്‍നിന്നും , മാന്ചെസ്സ്റ്റെരില്‍ നിന്നും ,...എല്ലാം ധാരാളംപേര്‍ ഈ പടം കാണാന്‍ വിരുന്നുകാരായി ലണ്ടനില്‍ എത്തി !

സിനിമാഹാളില്‍ "ആശദോശ " വിതരണം ചെയ്ത ചൂടുള്ള പരിപ്പുവട ,പഴംപൊരി ,ബജി, സമൂസ ....മുതലായ നാടന്‍ വിഭവങ്ങളും ;

പരിചയപെടുത്തലുകളും , പുതുക്കലുകളും ഒക്കെയായി മലയാളിത്വം നിറഞ്ഞുനിന്ന രണ്ടുമൂന്നു
സായം സന്ധ്യകള്‍ ഈ വേനലില്‍പോലും ലണ്ടനെ കുളിരണിയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .... എല്ലാംതന്നെ ഈ സിനിമസംഗമം മൂലം !

ഈ കാണാകാഴ്ചകള്‍ മറ്റുള്ളവരെ പോലെ മലയാളികള്‍ക്കും
ഒരു അത്ഭുതക്കാഴ്ച്ച തന്നെയായിരുന്നൂ !
ഹരിഹരനഗരത്തിനും അതിന്റെ രണ്ടാം
ഭാഗത്തിനും പ്രണാമം .......
ഒപ്പം മലയാളി കൂട്ടായ്മക്കും .......ബുലോഗത്തിലെ രായപ്പന്റെ സിനിമ നിരൂപണം ഇതാ ഒന്നു എത്തിനോക്കൂ


കഥ,തിരക്കഥ,സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍

അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.


ജോണ്‍ ഹോനയും മായയും പ്രശ്നങ്ങളും എല്ലാം തീര്‍ന്നിട്ട് വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.


നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ഗള്‍ഫിലാണ്‌. ഭാര്യ സുലുവുമായി അത്ര രസത്തിലല്ല ഏക മകള്‍ മീനു. അപ്പുക്കുട്ടന്‍ ഇന്ന്‌ ഡോക്ട്ടര്‍ ആണ് ഡോ:അപ്പുക്കുട്ടന്‍ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും ഒപ്പം ഇരട്ടക്കുട്ടികളും.

സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍ തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്

എന്നാല്‍ പഴയ പെണ്‍ വിഷയത്തില്‍ ആര്‍ക്കും ഒരു മാറ്റവും വന്നിട്ടില്ല...

തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിന് ഇവര്‍ ഒത്തുകൂടുന്നു‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ‍ഹരിഹര്‍ നഗറിലെക്ക് വീണ്ടും വരുന്നു

ഇതിനിടയില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. “മായ“. അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും വീക്ക്നസ് ആയി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ കൂടുന്നു...പിന്നീട് അവര്‍ ചെയ്ത് കൂട്ടുന്ന തമാശകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇച്ചിരി സസ്പെന്‍സും ഒക്കെയാണ് ബാക്കി...


ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ ചിരിയൊഴിഞ്ഞിട്ട് നേരമില്ലാ... സെക്കന്റ് ഹാഫ് കുഴപ്പമില്ല ഫസ്റ്റ് ഹാഫിന്റെ ആ ഒരു ഒരു ‘മജ’ സെകന്റ് ഹാഫിനില്ലാ പക്ഷേ അപ്രതീക്ഷിതമായ പല സസ്പെന്‍സുകളും സെക്കന്റ് ഹാഫിലുണ്ട് ...

നിലവാരമുള്ള അനവധി തമാശകള്‍ ഉണ്ട് ചിത്രത്തില്‍. ജഗദീഷിനാണ് ഏറ്റവും കൂടുതല്‍ കയ്യടി... മുകേഷും സിദ്ധിക്കും അശോകനും ഒപ്പത്തിനൊപ്പം ഉണ്ട്...

ഇന്‍ ഹരിഹര്‍ നഗറിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ ഏകാന്ത ചന്ദ്രികയും ഉന്നം മറന്നുമൊക്കെ ഇതില്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്...
സിനിമയുടെ അവസാനമുള്ള ഗാനത്തില്‍ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.. ഒപ്പം ഈ സിനിമയിലെ കഥാപാത്രങ്ങളും....
പടത്തിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലാ കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായിരിക്കും...

16 comments:

Typist | എഴുത്തുകാരി said...

അങ്ങു ലണ്ടനില്‍ വരെ നിങ്ങളൊക്കെ അതു കണ്ടു അല്ലേ? പാവം ഞാന്‍, ഇവിടെ നാട്ടിലായിട്ടും ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. ഇനി ആമ്പല്ലൂരോ കൊടകരയോ വരുമ്പോ കാണാം.

sree said...

സത്യം, കണ്ടില്ലെങ്കിൽ നഷ്ടം തന്നെ!!!!!

kallyanapennu said...

ഞനും,കൂട്ടുകരികളുംകൂടി ആദ്യദിവസം തന്നെ ഈസ്റ്റ് ഹാം ബോളിയൻ സിനിമയിൽ പോയി ഈ ചിത്രം കണ്ടിരുന്നു-അത് ഒരു അനുഭവം തന്നെയായിരുന്നൂ !
അഭിനന്ദനങ്ങൾ...

നിരക്ഷരന്‍ said...

ബോളിയന്‍ തീയറ്ററില്‍പ്പോയി പൌണ്ടിന് ടിക്കറ്റെടുത്ത് കാണാനൊന്നും വയ്യ. അടുത്ത ആഴ്ച്ച നാട്ടില്‍ പോകുന്നുണ്ട്. അപ്പോള്‍ കണ്ടിട്ടുതന്നെ ബാക്കികാര്യം.

ഓഫ് ടോപ്പിക്ക്:- ഈ ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലേ? ആദ്യമായിട്ടാ കാണുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കണം. എല്ലാവര്‍ക്കും വായിക്കാനുള്ള അവസരമുണ്ടാകട്ടെ.

bilatthipattanam said...

വായിച്ചു കുത്തിക്കുറിച്ചു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കടപ്പാടുകൾ..എഴുത്തുകാരി, ശ്രീ,കല്ല്യാണപ്പെണ്ണ്,നിരക്ഷരൻ എന്നീയെല്ലാവർക്കും വീതിച്ചുനൽകിടുന്നൂ...

Dr.Ajay Chandrasekharan said...

hariharanagaram Londonilum hit ayyallo!

murali said...

katthicchu pitippicchittuntallo..
kollam

shibin said...

ഹരിഹരനഗരം ഒന്നാം ഭാഗം കണ്ടില്ലല്ലോ..

mathan said...

ഹരിഹർ നഗറിനെ ലണ്ടനിലും വെറുതെ വിട്ടില്ല അല്ലെ?

Sudhan said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.

varun said...

നല്ല വിശകലനം...

sujith said...

kollaam nannaayirikkunnu

mariya said...

ഈ കാണാകാഴ്ചകള്‍ മറ്റുള്ളവരെ പോലെ മലയാളികള്‍ക്കും
ഒരു അത്ഭുതക്കാഴ്ച്ച തന്നെയായിരുന്നൂ !
ഹരിഹരനഗരത്തിനും അതിന്റെ രണ്ടാം
ഭാഗത്തിനും പ്രണാമം .......
ഒപ്പം മലയാളി കൂട്ടായ്മക്കും .......

martin said...

ഈ കാണാകാഴ്ചകള്‍ മറ്റുള്ളവരെ പോലെ മലയാളികള്‍ക്കും
ഒരു അത്ഭുതക്കാഴ്ച്ച തന്നെയായിരുന്നൂ !
ഹരിഹരനഗരത്തിനും അതിന്റെ രണ്ടാം
ഭാഗത്തിനും പ്രണാമം .......
ഒപ്പം മലയാളി കൂട്ടായ്മക്കും ......

sheeba said...

നല്ല അവതരണം, സിനിമ കണ്ടതുപോലെ.

Unknown said...

സിനിമാഹാളില്‍ "ആശദോശ " വിതരണം ചെയ്ത ചൂടുള്ള പരിപ്പുവട ,പഴംപൊരി ,ബജി, സമൂസ ....മുതലായ നാടന്‍ വിഭവങ്ങളും ;

പരിചയപെടുത്തലുകളും , പുതുക്കലുകളും ഒക്കെയായി മലയാളിത്വം നിറഞ്ഞുനിന്ന രണ്ടുമൂന്നു
സായം സന്ധ്യകള്‍ ഈ വേനലില്‍പോലും ലണ്ടനെ കുളിരണിയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .... എല്ലാംതന്നെ ഈ സിനിമസംഗമം മൂലം !

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ... : എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളി...