Monday, 27 July 2009

ഹേയ് വിദേശമലയാളി / നീ പന്നിപ്പനി വാല ! / Hey Videshamalayaali Nee Pannippani Vala !

My Son in H1N1 Isolation Ward of Perumpavoor Thaluk Hospital

വളരെ വമ്പിച്ച ഒന്നരമാസത്തെ പരിപാടികളുമായി , ലണ്ടനില്‍ നിന്നും
ഇത്തവണനാട്ടില്‍ എത്തിചേരുമ്പോള്‍ ഇത്ര ഗംഭീര സ്വീകരണം കിട്ടുമെന്ന്
ദിവാസ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല ?
ഏറ്റുമീന്‍ പിടിക്കുവാന്‍ കുരുത്തി വെച്ചിരുക്കുന്നതുപോലെ , എയര്‍പോര്‍ട്ടില്‍
പന്നിപ്പനിക്കാരെ (H1 N1 Flu ) പിടിക്കുവാന്‍ വെച്ചിരുന്ന ഒരുകുരുത്തിയില്‍
ഒരു കുഞ്ഞുമീന്പോലെ മകന്‍ പെട്ടു !
സ്വാംഫ്ലൂ ലക്ഷണങ്ങളുമായി ഒപ്പം യാത്ര ചെയ്തിരുന്ന ഒരു കൊറിയക്കാരനോപ്പം ,
ഞങ്ങളെ ഒരു പ്രത്യേക മുറിയിലേയ്ക്ക് മാറ്റി .
യാത്രക്കാര്‍ക്കും ,ജീവനക്കാര്‍ക്കും ഞങ്ങള്‍ സ്പെഷ്യല്‍ കാഴ്ചവസ്തുക്കളായി മാറി !
ഒരു മണിക്കൂറിനു ശേഷം പനിയുള്ളവരെയും,ഇല്ലാത്തവരെയും ഒരുമിച്ചൊരു വണ്ടിയില്‍
മാസ്ക്ക് പോലും ധരിപ്പിയ്ക്കാതെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ പന്നിപ്പനി ഐസലോഷന്‍ വാര്‍ഡിലേക്ക് ....
പതിനാലുമണിക്കൂര്‍ ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നാലെ ,
ഒന്നു ഫ്രെഷ് ആവാന്‍ പോലും പറ്റാതെ , തുണി മാറാതെ വന്നപടി തന്നെ ഒരു നരക യാത്ര .....

കേരളത്തിലെ പന്നിപ്പനിക്കാരെ ചികത്സിക്കുന്ന മൂന്നാശുപത്രികളില്‍ ഒന്നായ ഈ താലൂക്ക് ആശുപത്രിയിലെ H1 N1 വാര്‍ഡ് പനിയുള്ളവരെയും , ടെസ്റ്റ് ചെയ്യാന്‍ വന്നവരേയും , കൂടെനിക്കുന്നവരെയും ഒന്നിച്ചു പര്‍പ്പിയ്ക്കുന്ന ഒരു തടവറ തന്നെയായിരുന്നൂ !

വാര്‍ഡിന്റെ മുന്നില്‍ മറ്റുവാര്‍ഡ് കളുടെ ടോയിലെട്ടുകളുറെ പിന്‍ഭാഗവും,
പിന്നില്‍ മോര്‍ച്ചറിയും , എതിര്‍ഭാഗത്ത് ആശുപത്രിയിലെ സകലമാന വേസ്റ്റുകളും
കൊണ്ടന്നിടം പട്ടികളുടെയും,കാക്കകളുടേയും, എലികളുടെയും ,മറ്റുദുര്‍ഗന്ധങ്ങലുടേയും താവളവും !
വിരിപ്പില്ലാത്ത ബെഡ്കളും ,ഉറുമ്പരിക്കുന്ന ടോയിലട്ടുകളും .........

പന്നിപ്പനി ചികിത്സ പരിശീലനം നേടിയ ഡോക്ടര്‍ പോലും സ്രവം ടെസ്ടുചെയ്യാൻ
വന്നശേഷം , രോഗികളെ  വീണ്ടും ഒന്നു പരിശോധിക്കുകപോലും ഉണ്ടായിട്ടില്ല ....
(രോഗിക്കുപന്നിപ്പനിയുടെ രണ്ടാം ഭാഗമായ ന്യുംമോണിയ വരാഞ്ഞത് അവരുടെ ഭാഗ്യം! )
അപ്പോള്‍ മറ്റുജീവനക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ ?
എന്തായാലും ആശുപത്രിയില്‍ കിടന്ന ഏഴ്ദിനം ഇതുവരെ ചെയ്ത
എല്ലാപാപങ്ങളും തീര്‍ന്നുകിട്ടി കേട്ടോ !

പിന്നെ ഈ ആരോഗ്യവകുപ്പുകാര്‍ അന്നന്നുതന്നെ പത്രമാധ്യമങ്ങള്‍ക്ക്
പന്നിപ്പനിക്കാരുടെ പേര് പേര് ഒഴികെ എല്ലാ വിവരങ്ങളും വിളമ്പികൊടുക്കുന്നത് ,
മാധ്യമങ്ങള്‍ വിപുലീകരിച്ചുപ്രസിദ്ധീകരിച്ചിരുന്നതുകൊണ്ട് പന്നിപ്പനിക്കരെല്ലാം പെട്ടെന്ന് തന്നെ കുപ്രസിദ്ധരായി തീര്ന്നു കേട്ടൊ...
ആശുപത്രി വാസം കഴിഞ്ഞുനാട്ടില്‍ എത്തിയപ്പോള്‍ ,
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട
എന്ന പോലെയായി ഞങ്ങളുടെ അവസ്ഥ !
മനോരമ പറയുന്നതുവാസ്തവം തന്നെ !
അവര്ക്കു തന്നെ കൂടുതല്‍ വായനക്കാര്‍ !
സ്രവ പരിശോധനയില്‍ മക്കള്‍ക്ക്‌ H1 N1
“കണ്ഫേം “ ചെയ്തത്
മറ്റുപത്രങ്ങള്‍പ്രസിദ്ധീകരിച്ചപ്പോള്‍ , മനോരമ എനിയ്ക്കുംകൂടി പന്നിപ്പനി
കിട്ടിയതായി പ്രസ്താവിച്ചു (ജൂലായി 19,Tsr. )
മനോരമ എഴുതിയത് തന്നെയാണ് ഏവരും വിശ്വസിച്ചത് !
(പ്രിയപ്പെട്ട മനോരമക്കാര നിജസ്ഥിതിയല്ലാത്തയീവാർത്ത
ശരിക്കും മാനനഷ്ട കേസാണ് കേട്ടൊ )

നാട്ടില്‍ ഒരു പന്നി ചത്താല്പോലും ആയതുഗംഭീരവാര്‍ത്തകല്‍ ആകുന്ന
ആ സമയത്ത് തൃശ്ശൂര്‍ ജില്ലയുടെ പടിവാതില്‍ തുറന്നു , പന്നിപ്പനി ജില്ലയില്‍ ആദ്യമായി എത്തിച്ചതിന്റെ ദു:ര്കീര്‍ത്തിയും , വരവേല്‍പ്പും
കൂടിയായിരുന്നു ആ സന്ദര്‍ഭം !
അതുകൊണ്ട് പനിതീര്‍ന്നു രണ്ടാഴ്ച കഴിഞ്ഞിട്ടുപോലും , എന്നെയൊരു ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പരിചയമുള്ള ഡ്രൈവര്‍മാര്‍ കൂട്ടാക്കിയില്ല ....
അവരുടെ കഞ്ഞിയില്‍ ഞാന്‍ മൂലം മണ്ണ് വാരി ഇടല്ലേ എന്നായിരുന്നു അവരുടെ അപേക്ഷ ....

മുടിവെട്ടാന്‍ സ്ഥിരം പോകാറുള്ള ബാര്‍ബര്‍ പോലും
"ഗെഡീ വേഗം വണ്ടി വിടാന്‍ നോക്ക് "
എന്ന് പറഞ്ഞുമുടിവെട്ടാന്‍ പോലും വിസമ്മതിക്കുകയായിരുന്നു .
ഫോണില്‍ കൂടി പനിപകരുമെന്നുപേടിച്ചു ചിലര്‍ ഫോണ്‍ പോലും വിളിക്കാറില്ല !
പഴയകാലത്ത് കുഷ്ഠരോഗികളെ കാണുന്നപോലെയായിരുന്നു ഞങ്ങളെ പല നാട്ടുകാരും ,
കൂട്ടുകാരും , ബന്ധുജനങ്ങളും വരെ കണ്ടിരുന്നത്‌ .....

ഇങ്ങനെയുള്ള അവഗണനകള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനും , ഭാര്യയും കൂടി
മാതൃഭൂമി , മംഗളം ലേഖകരെ സമീപിച്ചു Swine Flu കുറിച്ച് പത്രങ്ങളില്‍ കൂടി ഒരു ബോധവല്‍ക്കരണം നടത്താന്‍ അപേക്ഷിച്ച് , ഇംഗ്ലണ്ടിലെ സ്വാംഫ്ലൂ പ്രതിരോധ നടപടികളെ പറ്റിയും , ഈ രോഗത്തിന്റെ വെബ്‌ സൈറ്റുകളെ കുറിച്ചും വിശദീകരിച്ചു ....
മാതൃഭൂമി പിന്നീട്
"പന്നിപ്പനി പ്രതിരോധനടപടികള്‍ പാളുന്നു " എന്ന് പറഞ്ഞും ,
ശേഷം പന്നിപ്പനിയെ പറ്റി ധാരാളം സചിത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു .

അതുപോലെ മംഗളവും . ഈ പത്രത്തിലെ
“പന്നിപ്പനി :കുടുംബത്തിന്‌  അപ്രഖ്യാപിത ഊരുവിലക്ക്‌ " (ജൂലായ്‌24 ,Tsr.)
എന്ന പോസ്റ്റും പെരുമ്പാവൂര്‍ ആശുപത്രിയിലെ അനുഭവങ്ങളും മറ്റും ചിത്രം സഹിതം ഇട്ടിരുന്നു !

കഴിഞ്ഞ ആഴ്ച മൂമ്പയില്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വീമാനമിറങ്ങിയവരുടെ
ലഗ്ഗെജ്ജുകള്‍ , പനിപേടിച്ചു ബാഗേജ് ക്ലിയറന്‍സ് നടത്താതെ നനഞ്ഞു കേടുവന്നതിനു യാത്രക്കാര്‍ക്ക് കിട്ടിയത് വളരെ കുറച്ചു നഷ്ടപരിഹാരം മാത്രം ...

ലണ്ടനില്‍ വെച്ചുഎല്ല്ലാടെസ്റ്റുകളും നടത്തി യാത്ര തിരിച്ച ഞങ്ങളുടെ മക്കള്‍ക്ക്‌ ,
ഫ്ലൈറ്റില്‍ വെച്ചുഞങ്ങളുടെ കുറ്റം കൊണ്ടല്ലാതെ പനി പിടിച്ചതിന് ഞങ്ങള്‍ എന്ത് പിഴച്ചു ?

പ്രിയരേ ഇപ്പോള്‍  പുതിയ പുത്തന്‍ പേരിട്ടുപലരോഗങ്ങളും മാര്‍ക്കറ്റുചെയ്യുന്ന കാലഘട്ടമാണ് .
മള്‍ട്ടി നാഷണല്‍ മരുന്നുകമ്പനികളാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു ...

ഇന്ത്യയില്‍ വെറും അമ്പത് പൈസയുടെ പന്നിപ്പനിയുടെ തമിഫ്ലൂ ഗുളിക
പത്തുരൂപയ്ക്കും , രണ്ടു രൂപയുടെ മാസ്ക് പത്തുരൂപക്കും , സ്രവപരിശോധന
മുന്നൂറുരൂപക്കും ആക്കി പന്നിപ്പനി ഭീതിപടര്‍ത്തി .....
നൂറുകോടിജനങ്ങളില്‍ വെറും മുപ്പതുശതമാനം
പേര്‍‍ ,ഈ വക കാര്യങ്ങള്‍ ഉപയോഗപെടുത്തുകയാണെങ്കില്‍ ഇതു വിപണനം ചെയ്യുന്ന കമ്പനികളുടെ ലാഭം ഒന്നു നോക്കിയാട്ടെ !

പിന്നെ നമ്മുടെ ഭാരത സര്‍ക്കാര്‍ തീര്‍ത്തും അഭിനന്ദനം
അര്‍ഹിക്കുന്ന കാര്യം തന്നെയാണ് പന്നിപ്പനി
പ്രതിരോധ നടപടികളില്‍ കൈകൊണ്ടിരിക്കുന്നത്‌ .
എല്ലാം സര്‍ക്കാര്‍ ലെവലില്‍ മാത്രം !
ഒന്നും പ്രൈവറ്റ് വല്ക്കരിച്ചിട്ടില്ല ?

അതുകൊണ്ട് ലോകത്തിലെ മറ്റുചില രാജ്യങ്ങളില്‍
ഉണ്ടായ പോലെനമ്മുടെ നാട്ടില്‍ ഇത്തവണ
പന്നിപ്പനി കച്ചവടം നടന്നില്ല !!

ഈയിടെ യൂറോപ്പില്‍ ഒരു ചെറിയ രാജ്യത്ത് എഴുപതുശതമാനം പേര്‍‍
സ്വാംഫ്ലൂ പേടിയില്‍ ,സ്വയം പ്രോട്ടക്ട്ടു ചെയ്തപ്പോള്‍ ,അവിടത്തെ
സമ്പത്ത് മാന്ദ്യം മാറികിട്ടിയെന്നാണ് പറയപ്പെടുന്നത് !

കൂട്ടരേ ലോകത്തില്‍ ആകെയിതുവരെ 1500 ഓളം ആളുകളെ ,
പന്നിയുമായി ബന്ധമില്ലാത്ത , ഈ പന്നിപ്പനിയാല്‍ മരിച്ചിട്ടുള്ളൂ ...
പ്രതിദിനം ഇന്ത്യയില്‍ തന്നെ ഇതിലും വലിയ മാരകരോഗങ്ങളാല്‍ ഇതിന്റെ
ഇരട്ടി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ട് !


പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ....
ഇനി ഇതുപോലെ വരവേല്‍ക്കാം ...
പുതിയ പുതിയ ഇനി ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പനികളെ വീണ്ടും
ഇതുപോലെ കൊണ്ടാടാം ...... ആഘോഷിക്കാം ......

ഒരു കുരങ്ങു പനി !
(“മങ്കി മലേറിയ” മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്..കേട്ടോ!)

ഒരു പട്ടിപ്പനി ! !

ഒരു ആനപ്പനി ! ! !


         N1H1 Virus / Swine Flu Prevention Tip

Wash Your Hands /. Be Vigilant of Surfaces!
Wash your hands and wash them often, in hot soapy water, and for the amount of time it takes you to sing “Happy Birthday” twice (15-20 seconds).
Be aware of what public surfaces you touch, when you’ve shaken hands with someone, or when you’re using something like a pen that others have recently used–and don’t touch your face until you’ve had a chance to wash your hands.
....................................
website counter

33 comments:

വയനാടന്‍ said...

എന്തായാലും പന്നിപ്പനിയുടെ ചൂട്‌ ഒന്നടങ്ങിയെന്നു തോന്നുന്നു.
തൽക്കാലം അതൊക്കെ മാറ്റി വച്ചു നമുക്ക്‌ ഓണമാഘോഷിക്കാം'
ഹൃദയം നിറഞ്ഞ ഓണാശംസകൾ

വിഷ്ണു said...

H1APPY ON1AM പോസ്റ്റര്‍ ഇമെയില്‍ വഴി കിട്ടിയിരുന്നു ;-)
ഓണാശംസകള്‍

കുട്ടന്‍മേനൊന്‍ said...

പന്നിപ്പനി കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു,, പന്നിക്കടകളില്‍ തിരക്കു കുറഞ്ഞു. തടികൂടിയ ഒരാളെ കണ്ടപ്പോള്‍ മറ്റൊരുത്തന്‍ പറഞ്ഞത് ഓര്‍ക്കുന്നു..

ഒന്ന് മാറി നടന്നാല്‍ മതി. ആ പന്നിയ്ക്ക് പനീണ്ടോന്നറിയില്ലല്ലോ..

ഇതാണ് വാസ്തവം.

Seema Menon said...

അടുത്തയാഴ്ച നാട്ടീ പോവനിരിക്കുകയാ ഞങ്ങള്‍. ഇനിയെന്താവുമോ എന്തോ?

ഇങ്ങനെ തടവിലിട്ട ഒന്നു രണ്ടു എന്‍ ആര്‍ ഐ ചേട്ടന്മാര്‍ 'ജെയില്‍' ചാടി പോയി എന്ന് കേള്ക്കുന്നു - അതിന് വല്ല സ്കോപും ഉണ്ടോ?

bilatthipattanam said...

Thanks for your valuable comments..
Later..I"ll keep in touch with you.
Lot of thanks.....

Patchikutty said...

എന്റെ ദൈവമേ...ഇതൊരു വല്ലാത്ത അവസ്ഥ ആയി പോയല്ലോ... നമ്മുടെ നാട്ടിലെ ബന്ധു വീടുകളിലെ ടോയിലെറ്റുകള്‍ പോലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ (അന്യരാജ്യത്ത് യഥാര്‍ത്ഥ വൃത്തിബോധത്തില്‍ വളരുന്ന കുട്ടികളെ കുറ്റം പറയാന്‍ ആവില്ല) ഗവന്മേന്റ്റ് ആശുപത്രിയിലെ വാസ്സം എത്ര കഷ്ടപാട് സഹിച്ചു കാണും... ഒപ്പം മറ്റുള്ളവരുടെ തുറിച്ചു നോട്ടവും ആടിനെ അനആക്കുന്ന നമ്മുടെ പൊതുജനവും പത്രധര്‍മവും എല്ലാം കൂടി നിങ്ങള്‍ എല്ലാരേയും വല്ലാതെ ബുദ്ധിമുട്ടിച്ചു കാണും... ശെരിക്കും നിങ്ങളുടെ ആ അവസ്ഥയില്‍ എനിക്ക് സംഗടം തോന്നുന്നു.

കുമാരന്‍ | kumaran said...

ലളിത സുന്ദരമായ എഴുത്ത്.

Captain Haddock said...

എന്‍റെ ദൈവമേ !!! കമന്റ്‌ ഇട്ടാല്‍ ആ വഴി പനി വന്നാലോ ? എന്തായാലം തല്‍കാലം കമന്റ്‌ ഇടുനില്ല, ഹി...ഹി..ഹി..oh my God...shock to read ur bad exp.

bilatthipattanam said...

പ്രിയവയനാടൻ,ഇവിടെ”മങ്കിമലേറിയ “ ആണ് പുതിയരോഗം..കാത്തിരിക്കുക..
വിഷ്നുവിനും ആദ്യമായി വന്നുമിണ്ടിപറഞ്ഞതിനും നന്ദി..കേട്ടൊ..
കുട്ടന്മേനൊൻ സാറെ താങ്കൾക്കു വമ്പിച്ച സ്വാഗതം!
സീമ നാട്ടിൽ പോയി..വന്നിട്ടുകാണണം ..
എന്റെപാച്ചികുട്ടി..നാട്നാടെല്ലാതാവുമൊ ?
കുമാരൻഭായി...താങ്ക്സ്..
കപ്പിത്താനെ..സൂക്ഷിക്കണെ എന്റെ ബ്ലോഗിൽ പന്നിപ്പനി...വൈറസുണ്ടേ...

പണ്യന്‍കുയ്യി said...

ithokke kandupiadichathanu karanam

kallyanapennu said...

കഴിഞമാസം ഇവിടന്നു മൂമ്പെ വഴി എന്റെ കൂട്ടുകാരിയും കുടുംബവും നാട്ടിലെക്കുപോയപ്പോൾ സ്വാംഫ്ലു പേടിച്ചുലഗ്ഗേജ് ക്ലിയർ ചെയ്തില്ലെത്രേ !
പിന്നീട് രണ്ടുദിനം കഴിഞ്ഞൂ നനഞ്കേടുവന്ന ആ സാധ്നങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ,വെറൂം രണ്ടായിരം രൂപയാണൂ എയർ ഇന്ത്യ നഷ്ട്ടപരിഹാരമായി കൊടുത്തത്.
നമ്മൾ വിദേശിയരെ ഇതുപോലെയൊക്കെ നാട്ടിൽ വരുമ്പോൾ കഷ്ട്ടപെടുത്തുന്നത് ദുഖകരമയ ഒരു സത്യം തന്നെയാണ് !

murali said...

mathrubhumi article njaan vayichirunnu......enthaayalum...mothathil holidays adichupollichulle??

raadha said...

കൊള്ളാം, വല്ലാത്ത ഒരു അനുഭവം തന്നെ. ഇത്തവണത്തെ നാട്ടില്‍ വരവ് ഗംഭീരം ആയി അല്ലേ? കൊറച്ചു കുപ്രസിദ്ധിയും, മാനഹാനിയും, മനക്ളേശവും..

bilatthipattanam said...

പ്രിയ പുണ്യങ്കുയ്യി,കല്ല്യണപ്പെണ്ണ്,മുരളി&രാധ....
വന്നു നോക്കിയതിനും,അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ..കേട്ടൊ...

താരകൻ said...

കുറച്ച് കഷ്ടപെട്ടൂ..അല്ലേ..സാരമില്ല ടേക്ക് ഇറ്റ് ഈസി..

Sreerag said...

പത്രവാര്‍ത്തകള്‍ വായിച്ചിരുന്നു...
അപ്പൊ അവധിക്കാലം ആഘോഷം ആയല്ലെ???
തുടര്‍ന്നും പോസ്റ്റുക...
നമസ്കാരം...!!!

കൊട്ടോട്ടിക്കാരന്‍... said...

ഇതു തരക്കേടില്ലല്ലോ...
അപ്പൊ സംഭവം പിടികിട്ടിയില്ലേ...
ജയ് ടാമിഫ്ലൂ...
ഇതും കൂടി വായിച്ചോളൂ....
താങ്കള്‍ പറഞ്ഞപോലെ
ഉടന്‍ വരുമൊരു പട്ടിപ്പനി..

bilatthipattanam said...

താരകനും,ശ്രീരാഗിനും,കൊട്ടോട്ടിക്കാരനും വീണ്ടും വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന് സസ്നേഹം നന്ദി പറയുന്നൂ..

jaison said...

സംഭവങ്ങൾ പത്രത്തിൽ വായിച്ചിരുന്നു.എല്ലാം കഷ്ട്ടമായിപോയി

bijil krishnan said...

എന്നാലും പേപ്പറിലൊക്കെ പേരുവന്നില്ലേ..
അതിനും വേണം ഒരു ഭാഗ്യം..

mathan said...

അപ്പോൾ പന്നിപ്പനി നിങ്ങളാണ് ഇറക്കുമതി ചെയ്ത്തത് അല്ലേ?

ARUN said...

പാവം മക്കൾ...

shibin said...

കൊള്ളാം, വല്ലാത്ത ഒരു അനുഭവം തന്നെ. ഇത്തവണത്തെ നാട്ടില്‍ വരവ് ഗംഭീരം ആയി അല്ലേ? കുറെയേറെ കുപ്രസിദ്ധിയും, മാനഹാനിയും, മനക്ളേശവുമൊക്കെയായി അടിച്ചു പൊളിച്ചു അല്ലേ?

Biju said...

അന്നത്തെ സംഭവങ്ങൾ പത്രത്തിൽ വായിച്ചിരുന്നു.
എല്ലാം കഷ്ട്ടമായിപോയി

Sudhan said...

അപ്പോൾ പന്നിപ്പനിയും കച്ചവടമാക്കിയിരുന്നു അല്ലേ...

varun said...

ഇന്ത്യയില്‍ വെറും അമ്പത് പൈസയുടെ പന്നിപ്പനിയുടെ തമിഫ്ലൂ ഗുളിക
പത്തുരൂപയ്ക്കും , രണ്ടു രൂപയുടെ മാസ്ക് പത്തുരൂപക്കും , സ്രവപരിശോധന
മുന്നൂറുരൂപക്കും ആക്കി പന്നിപ്പനി ഭീതിപടര്‍ത്തി .....
നൂറുകോടിജനങ്ങളില്‍ വെറും മുപ്പതുശതമാനം
പേര്‍‍ ,ഈ വക കാര്യങ്ങള്‍ ഉപയോഗപെടുത്തുകയാണെങ്കില്‍ ഇതു വിപണനം ചെയ്യുന്ന കമ്പനികളുടെ ലാഭം ഒന്നു നോക്കിയാട്ടെ !

ഷിബു സുന്ദരന്‍ (ചുമ്മാ......) said...

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ....
ഇനി ഇതുപോലെ വരവേല്‍ക്കാം ...
പുതിയ പുതിയ ഇനി ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പനികളെ വീണ്ടും
ഇതുപോലെ കൊണ്ടാടാം ...... ആഘോഷിക്കാം ......

ഒരു കുരങ്ങു പനി !
(“മങ്കി മലേറിയ” മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്..കേട്ടോ!)

ഒരു പട്ടിപ്പനി ! !

ഒരു ആനപ്പനി ! ! !

sujith said...

കൊള്ളാം, വല്ലാത്ത ഒരു അനുഭവം തന്നെ.

mariya said...

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ....
ഇനി ഇതുപോലെ വരവേല്‍ക്കാം ...
പുതിയ പുതിയ ഇനി ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പനികളെ വീണ്ടും
ഇതുപോലെ കൊണ്ടാടാം ...... ആഘോഷിക്കാം ......
ഒരു കുരങ്ങു പനി !
ഒരു പട്ടിപ്പനി ! !
ഒരു ആനപ്പനി ! ! !

martin said...

Wash your hands and wash them often, in hot soapy water, and for the amount of time it takes

Anaskhan said...

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ....
ഇനി ഇതുപോലെ വരവേല്‍ക്കാം ...
പുതിയ പുതിയ ഇനി ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പനികളെ വീണ്ടും
ഇതുപോലെ കൊണ്ടാടാം ...... ആഘോഷിക്കാം ......

ഒരു കുരങ്ങു പനി !
(“മങ്കി മലേറിയ” മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്..കേട്ടോ!)
ഒരു പട്ടിപ്പനി ! !
ഒരു ആനപ്പനി ! ! !

sulu said...

oh.sad....

shigin said...

പന്നിപ്പനി നാട്ടിൽ കൊണ്ടുവന്ന പേര് കിട്ടിയില്ലേ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ... : എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളി...