Monday, 30 November 2009

ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipattanam Oru Mayakkaazhcchaകഴിഞ്ഞവര്‍ഷം നവമ്പര്‍ ഒന്ന് കേരള പിറവിയുടെ അമ്പത്തിയഞ്ചാം  ജന്മദിനം...
ഒപ്പം എന്റെ ബ്ലോഗ് തട്ടകമായ  "ബിലാത്തിപട്ടണത്തിന്റെയും " ആദ്യ ജന്മദിനം !
എന്റെ പകല്‍കിനാവുകളില്‍ പോലും ഇതുപോലൊരു ബുലോഗം  ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല !

പക്ഷെ എല്ലാം വിധി വിപരീതമെന്നുപറയാം .
2008 നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തിനുതന്നെ
എന്‍റെ ബുലോഗപ്രവേശത്തിന്  ഹരിശ്രീ കുറിച്ചെങ്കിലും ,ആ മാസം
ഒമ്പതിനാണ് പ്രഥമ പോസ്റ്റ് എഴുതി പൂര്‍ത്തിയാക്കിയത് .
ചടുപിടുന്നനെ നാലഞ്ച് രചനകള്‍ ചമയിച്ചൊരിക്കിയെങ്കിലും
ജനിച്ചു വീണപ്പോള്‍ ഉണ്ടായിരുന്ന അക്ഷര തെറ്റ് മുതലായ ബാലാരിഷ്ടതകള്‍
വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ടുതന്നെ എല്ലാം തന്നെ സംരംക്ഷിച്ചു വെച്ചു ...
പിന്നീട് നവമ്പര്‍ മുപ്പതിനാണ്  ബിലത്തിപട്ടണത്തിൽ ആദ്യ പോസ്റ്റ്  പ്രകാശനമായത്...!
അങ്ങിനെ
ഞാനും ഇന്ന് ഈ ബൂലോഗത്തില്‍
ഒരുവയസ് പൂര്‍ത്തിയാക്കി കേട്ടോ !

എന്തുകൊണ്ടെന്നാല്‍ അന്നുമുതല്‍
നിങ്ങളുടെയെല്ലാം സ്നേഹവാത്സ്യല്യങ്ങളും ,
പരിചരണങ്ങളും,പിന്തുണകളും.... ഒപ്പം ഉള്ളതുകൊണ്ട് മാത്രം !!

എനിക്ക്  ചെറുപ്പം മുതലേ വായനയുടെ
കുറച്ച് ദഹനക്കേടുണ്ടായിരുന്നത് കൊണ്ട് ,
ഒപ്പംതന്നെ എഴുത്തിന്റെ കുറച്ച് കൃമി ശല്ല്യവും എന്നും  കൂടെയുണ്ടായിരുന്നൂ .

സ്കൂള്‍ ഫൈനല്‍ തൊട്ടേ കഥ /പദ്യ രചനകളില്‍ സമ്മാനങ്ങള്‍
ഒപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രണയ ലേഖനങ്ങള്‍ എഴുതിയും /എഴുതിക്കൊടുത്തും
ഉണ്ടായ ഒരു കുപ്രസിദ്ധിയും ആ കാലഘട്ടങ്ങളില്‍ എന്‍റെ പേരിനൊപ്പം നിലനിന്നിരുന്നൂട്ടാ ..

കാലങ്ങള്‍ക്കുശേഷം അത്തരം ഒരു പ്രേമലേഖനം എഡിറ്റു ചെയത് എഡിറ്റ്
ചെയ്തൊരുവള്‍  , പിന്നീടെന്റെ ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി
അധോഗതിയായി !
പ്രിയ പെണ്ണൊരുത്തിയവള്‍
എന്‍റെ ജീവിതം  മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു !
പിന്നെ കുറെ കൊല്ലങ്ങളായിട്ടുണ്ടായത്  എന്‍റെ രണ്ടുമക്കളുടെ സൃഷ്ടികള്‍ മാത്രം ...

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !
അതും തണ്ടലിനുതന്നെ ;
ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !
അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍
“റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,എന്നെ സുശ്രൂഷിച്ചുകൊണ്ടിരുന്ന ,
നല്ലൊരു വായനക്കാരിയായ നേഴ്സ് മേരികുട്ടി , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ ബുലോഗത്തെ പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം ..
വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ ,
കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു എന്‍റെ
പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന
ഓര്‍ക്കുട്ട് സൈറ്റിലൂടെ ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും
ദിനം തോറും കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .....

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി
ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ
ജേഷ്ടനായ ജെ .പി.വെട്ടിയാട്ടില്‍ എന്ന ജയേട്ടന്‍ !
എന്റെ സേവനങ്ങൾ, സ്വപ്നങ്ങൾ,സ്മൃതി,... മുതലായ ബ്ലോഗുകളിലൂടെയും ,

ഓര്‍ക്കൂട്ടിലൂടെയും  വീണ്ടും കണ്ടുമുട്ടിയ ചങ്ങാതിയും ,വഴികാട്ടിയുമായിരുന്ന
ജയേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും ,
ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും !
ഒരു ലണ്ടൻ മഞ്ഞുകാലം
കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ
വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....
കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ:അജയ് ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത് !
പിന്നെ എന്നെ സഹായിച്ചത്  എന്റെ മകള്‍ ലക്ഷ്മി,
ലിപികള്‍ ടൈപ്പുചെയ്തു മലയാളികരിച്ചുതന്നതും ,ടൈപ്പിംഗ്
പരിശീലിപ്പിച്ചുതന്നതും. പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന  
ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നുതന്നു.

അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ
വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .
ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം ...
ബിലാത്തി പട്ടണം ! 

അതെ ഇവിടെയിരുന്നു ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനയിട്ടാണ് കേട്ടോ  ...
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് പറയുന്നത് സത്യം !
മണ്ടന്മാര്‍ ലണ്ടനില്‍ എന്നത് എന്നെക്കുറിച്ച് പരമാര്‍ത്ഥം !!

ദേ ..എന്റൊരു പഴയ കവിത .
മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന !
കണ്ടതു പറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
പണ്ടം പോൽ മണ്ടത്വംകഴുത്തില്‍ ചാര്‍ത്തി ഞാന്‍ വിലസുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്കു നടുവിലാം ....

കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം ,
കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍-ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേയതു മമ ചുണ്ടിലെത്തുകയുള്ളൂ ?

കണ്ടറിയുന്നു കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതുമത് യെപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവംപോല്‍ കിട്ടിയിടുന്നീ....

ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടു വിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നു ഈ  ലണ്ടനില്‍ ഇക്കാലമത്രയും !!!

ഇപ്പോള്‍ ഞാന്‍ മാത്രമല്ല ഇംഗ്ലണ്ട്
എന്ന ബിലാത്തിയില്‍ നിന്നെഴുതുന്ന ബുലോഗര്‍ കേട്ടോ...
 എൻ മണിവീണയുമായി വീണമീട്ടുന്ന വിജയലക്ഷ്മിഏടത്തി ,
സുന്ദരമായ ചിത്രങ്ങളോടും ,വളരെ നല്ല എഴുത്തോടും കൂടിയുള്ള വിഷ്ണുവിന്റെ
ചിത്രലോകവും ,വിഷ്ണുലോകവും  , കൊച്ചുത്രേസ്യയുടെ ലോകം കൊണ്ടു ബുലോകത്തെ
പുപ്പുല്ലിയായ കൊച്ചുത്രേസ്യ , ചരിത്രസ്മരണകളും ,കാര്യമായ കാര്യങ്ങളും ഒരു അഭിഭാഷകന്റെ ഡയറിയിൽ നിന്ന് എഴുതുന്ന വക്കീലായ സമദ് ഇരുമ്പഴി , തമാശയുടെ മാലപ്പടക്കം ഒരു  ദേശത്തിന്റെ കഥ യിലൂടെ പൊട്ടിക്കുന്ന പ്രദീപ്‌ ജെയിംസ് ,

പിന്നെ മലര്‍വാടി യിലൂടെ നേഴ്സ്മാരുടെ ദുരിത കഥകൾ
വിളിച്ചോതാന്‍ പോകുന്ന മേരികുട്ടി എന്ന കല്യാണപ്പെണ്ണ് , The Mistress  
of Small Things ലൂടെകുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയായ  കൊച്ചു കാര്യങ്ങളിലൂ
വലിയകാര്യങ്ങള്‍ പറയുന്ന സീമ മേനോന്‍ , എന്റെ കണ്ണിലൂടെ എഴുതുന്ന ശ്രീരാഗ് , അരയന്നങ്ങളുടെ വീട്എഴുതുന്ന സിജോ ജോർജ്ജ്, ആത്മാവിന്റെ പുസ്തകത്തിന്റെ രചയിതവായ മനോജ് മാത്യു , ജെ.പി .മഞ്ഞപ്ര മുതലായവരെല്ലാം തന്നെ ബിലത്തിയില്‍ ഉള്ളവരും ,ഇവിടത്തെ വിശേഷങ്ങൾ മാളോകരെ  ബുലോഗത്തിൽ കൂടി അറിയിക്കുന്നവരും ആണ്   ...

എഴുതാന്‍ കുഴിമടിയനായ എന്നെ എപ്പോഴും വിളിച്ച് ഓരോ വിഷയം തന്ന് ,
ശേഷം ആയത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ബിലത്തിമാലയാളി പത്രവും ,
അതിന്റെ എഡിറ്റര്‍ ശ്രീമാന്‍ അലക്സ് കണിയാമ്പറമ്പില്‍ ...
യു.കെ.മലയാളി എഡിറ്റര്‍ ശ്രീ:ബാലഗോപാല്‍ ...
ബ്ലോഗുമുഖാന്തിരം പരിചയപ്പെട്ട് ആകാശവാണിയിൽ
കൂടി ലണ്ടൻ അനുഭവങ്ങളെ കുറിച്ച് ഞാനുമായി അഭിമുഖം
നടത്തി ആയത് പ്രക്ഷേപണം ചെയ്ത ശ്രീ :പ്രദീപ്കുമാർ  ...
ഈയിടെ ബ്ലോഗ്‌ ഓഫ് ദി വീക്കായി ബിലത്തിപട്ടണത്തെ
തിരെഞ്ഞെടുത്ത പ്രിയമുള്ള കണിക്കൊന്ന  എഡിറ്റര്‍ ...

ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം അഗ്രഗേറ്ററുകളെ കുറിച്ച്
എന്റെ ബ്ലോഗിൽ വന്നുയഭിപ്രായം മുഖാന്തിരം പറഞ്ഞുതന്ന നിരക്ഷരൻ
ബ്ലോഗുടമ ; മുൻ ബിലാത്തി ബ്ലോഗറും , എന്നെ ചെറായി മീറ്റിന് ക്ഷണിച്ച ദേഹവുമായ
മനോജ്‌ രവീന്ദ്രന്‍ , തിരുത്തലുകള്‍ ചൂണ്ടികാണിച്ചു തന്ന നാട്ടുകാരിയായ എഴുത്തോലയുടെ
എഴുത്തുകാരി ...
ശേഷം നാട്ടില്‍ വന്നപ്പോള്‍ ചെറായി മീറ്റില്‍ വെച്ച്
പരിചയപ്പെട്ട വളരെ സ്നേഹമുള്ള ബുലോഗവാസികളും അവരുടെ
കലക്കന്‍ ഉപദേശങ്ങളും , 
പച്ച കുതിര  എഴുതുന്ന സജി എന്ന  കുട്ടൻ മേനോൻ
നല്‍കിയ ബ്ലോഗിനെക്കുറിച്ച് നല്‍കിയ ട്യൂഷ്യന്‍ ക്ലാസ്സുകളും
ഒപ്പം നടത്തിതന്ന എന്‍റെ ബിലത്തിപട്ടണത്തിന്റെ രൂപമാറ്റങ്ങളും ...
പിന്നെ എല്ലാത്തിലുമുപരി ഞാൻ പടച്ചുവിടുന്ന ഓരോ രചനകളും വായിച്ച ശേഷം
നല്ല നല്ലയഭിപ്രായങ്ങള്‍ സ്ഥിരമായി എഴുതി എനിക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ബുലോഗത്തെ എന്‍റെ പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അനേകമനേകം കൂട്ടുകാരും , കൂട്ടുകാരികളും ,..,..

നന്ദി ഞാന്‍ ആരോടു ..ചൊല്ലേണ്ടൂ ....

ഈ എല്ലാവരോടും എങ്ങിനെയാണ് എന്‍റെ
അകമഴിഞ്ഞ കൃതഞ്ജതയും , തീര്‍ത്താല്‍ തീരാത്ത നന്ദിയും  രേഖപ്പെടുത്തുക ?ബിലാത്തിപട്ടണത്തിൻ
ജന്മദിന
സ്മരണകൾ .

48 comments:

ഞാനും എന്‍റെ ലോകവും said...

ഇന്നാ പിടിച്ചോ ചൂടോടെ ആശംസകൾ.ഞാനും ത്രിശ്ശൂക്കാരനാണെ..

ശ്രീ said...

വാര്‍ഷികാശംസകള്‍, മാഷേ

പാവത്താൻ said...

ചേട്ടായീ.. ലണ്ടനിലെല്ലാരേയും മാജിക് കാണിച്ചും പഠിപ്പിച്ചും വലിയ മാന്ത്രികനായി വിലസുകയാണല്ലേ..
അക്ഷരങ്ങളുടെയും ചിത്രങ്ങളുടേയും മന്ത്രവാദമൊക്കെ ബ്ലോഗിലും.... കൊല്ലം ഒന്നു തികഞ്ഞു ഈ പട്ടണപ്രവേശം നടത്തിയിട്ട്... പാവത്താന്റെ എല്ലാവിധ ആശംസകളും.

MUMBAI_MALAYLEE said...

ആശംസകള്‍ മാഷെ !!!

വശംവദൻ said...

ഇനിയും ഒത്തിരിയൊത്തിരി നല്ല പോസ്റ്റുകൾ താങ്കളുടെ കീബോർഡിൽ നിന്നും ഉത്‌ഭവിക്കട്ടെയെന്നും സന്തോഷത്തോടെ ഒരുപാട് വാർഷികങ്ങൾ ആഘോഷിക്കാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.

jayanEvoor said...

മാഷേ, ആയിരമായിരം ആശംസകള്‍!

ബിലാത്തിപ്പട്ടണം നീണാള്‍ വാഴട്ടെ!

Typist | എഴുത്തുകാരി said...

അതു ശരി പിറന്നാളായി അല്ലേ. എന്നിട്ടു ചിലവില്ലേ മാഷേ?

ബിലാത്തിപ്പട്ടണം നീണാള്‍ വാഴട്ടെ. എല്ല്ലാ ആശംസകളും.

അവിടേയുമുണ്ടല്ലേ ഒരു മീറ്റിനുവേണ്ട ബൂലോഗവാസികള്‍!

bilatthipattanam said...

പ്രിയപ്പെട്ട സജി ആശംസ ചൂടൊടെ തന്നെ കിട്ടിട്ടാ..Thank you very much.
പ്രിയ ശ്രീ വളരെയധികം സന്തോഷം..Lot of thanks.
പ്രിയ പാവത്താൻ ഈ മണ്ടനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ..അതെന്നിത്..Thank you.
പ്രിയ മുംബെ മലയാളി ബഹൂത്ത് സന്തോഷായീട്ടാ‍..Thanks lot thanks.
പ്രിയ വശംവദൻ അനുഗ്രഹങ്ങൾക്കും ആശംസകൾക്കും ഒരുപാടുസന്തോഷം..Lot thanks.
പ്രിയ ഡോക്ടർ ജയൻ വളരെ നീണ്ടസന്തോഷം...Thank you very much.
പ്രിയ എഴുത്തുകാരി സന്തോഷംണ്ട്ട്ടാ..ഇനി ഞങ്ങൾ ബിലാത്തിയിലും ഒരു ബുലോഗമീറ്റ് നടത്തും കേട്ടൊ....Lot of thanks.

shibin said...

അങ്ങിനെ ബിലാത്തിപട്ടണവും വയസ്സറിയിച്ചു അല്ലേ...അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു.

നന്ദകുമാര്‍ said...

“ഈ എല്ലാവരോടും എങ്ങിനെയാണ് എന്‍റെ അകമഴിഞ്ഞ കൃതഞ്ജതയുംതീര്‍ത്താല്‍ തീരാത്ത നന്ദിയും രേഖപ്പെടുത്തുക ?“

ഹ്!! അങ്ങനങ്ങ് പറഞ്ഞു പോയാലെങ്ങിനാ. ഇതിനൊക്കെ ഒരു വ്യവസ്ഥില്ലേ? ഇത്രക്ക് സഹായങ്ങളൊക്കെ ബൂലോഗര് ചെയ്ത് തന്നിട്ട് ഒറ്റപ്പോക്കങ്ങ്ട് പോയാലാ?! എങ്ങനാ കാര്യം ശര്യാവാ? പായസോ കിട്ടില്ല്യ.. രണ്ട് സ്മോളേങ്കിലും കിട്ടുന്ന് വിചാരിച്ചു അതൂല്ല്യ..
എന്തായാലും എന്റെ വക അഞ്ചെട്ട് കിടിലന്‍ കൊടൂങ്ങല്ലൂര്‍ ആശംസകള് അങ്ങ്ട് പിടീച്ചോ..:)
ഇനിയും ഇനിയും എഴുത്തിലൂടെയും മാജിക്ക് കാണിക്കാന്‍ സാധികട്ടെ... മായാലോകത്തെത്തിക്കാന്‍ സാധിക്കട്ടെ!!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ആശംസകള്‍ മാഷെ

OAB/ഒഎബി said...

ജീവിതം തന്നെ എഡിറ്റ് ചെയ്ത ആ എടി,
ബിലാത്തിപട്ടണത്തെ എഡിറ്റ് ചെയ്യാറുണ്ടൊ?

രണ്ടാമാണ്ട് ആശംസകളോടെ....

Anonymous said...

കാലങ്ങള്‍ക്കുശേഷം അത്തരം ഒരു പ്രേമലേഖനം എഡിറ്റുചെയത്എഡിറ്റ്
ചെയ്തൊരുവള്‍ ,പിന്നീടെന്റെ ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി
അധോഗതിയായി !
പ്രിയ പെണ്ണൊരുത്തിയവള്‍ എന്‍റെ ജീവിതം മുഴുവന്‍ എഡിട്ടുചെയ്തുകളഞ്ഞു !

ചേട്ടായി പിറന്നാൾ ആശംസകൾ ...
ഒരു ചോദ്യം
ലോഹത്തിലെ എല്ലാ ഫാര്യമാരും ഇതുപോലെയാണൊ ?

bilatthipattanam said...

പ്രിയ ഷിബിൻ വീണ്ടും വന്നതിൽ സന്തോഷം...Thank you very much.

പ്രിയപ്പെട്ട നന്ദാജി വീണ്ടും ഇമ്മിണി സന്തോഷം,അടുത്ത തവണ വരുമ്പോൾ ഭായിയെകുളിപ്പിച്ചിട്ടേ പോരുള്ളൂ,ന്നിട്ട് നമക്കാ ശരിയായ കൊടുങ്ങല്ലൂര് ആടോം,പാടോം ചെയ്യാട്ടാ...Thanks..geDee
രാജീവെ എന്റെ സന്തോഷം ആ കണക്കുപുസ്തകത്തിൽ വരവുവെച്ചോളൂ...Thank you very mch.
എന്റെ ഒ.എ.ബി വളരേ സന്തോഷം, എടിയുടെ വക മാത്രമല്ല ,അച്ചടി വരേയുണ്ടിപ്പോൾ...Thanks vey much.
എന്റെ അനോണി ഭായി/ബഹൻ സന്തോഷായി..Lot lot thanks.
ലോഹത്തിലെ ഫാര്യമാരെ കുറിച്ച് എനിക്കറിവില്ല കേട്ടാ
പിന്നെ ബു/ലോഗത്തിലെ കുറച്ചുപേരുടെ ഭാര്യമാർ ഇതുപോലെ നല്ല എഡിറ്റർമാർ ആണ് കേട്ടോ( ബ്ലോഗിണിമാരുടെ ഭർത്താക്കന്മാർക്കും ഇതുബാധകമാണ് ട്ടാ...)Lot of thanks.

കുട്ടന്‍മേനൊന്‍ said...

അല്പം (അല്‍പ്പമല്ല വളരെ വളരെ ) വൈകി ഒരു വാര്‍ഷികാശംസകള്‍.. ബ്ലോഗിലേക്ക് പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണ്. ക്ഷമിക്കുമല്ലോ. പിന്നെ, ബിലാത്തിപ്പട്ടണം എന്ന ബ്ലോഗ് മലയാളത്തിലാക്കണം (ഹെഡ്ഡിങ്)

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ആശംസകള്‍ മാഷെ

poor-me/പാവം-ഞാന്‍ said...

നന്മ ആശംസിക്കുന്നു...പിന്നെ ലോകത്തിലുള്ള നഴ്സ്മാരെല്ലാം മേരിക്കുട്ടി ആ‍ായിരിക്കണമെന്ന് നിയമമുണ്ടോ?

വീ കെ said...

വാർഷികാശംസകൾ...

bilatthipattanam said...

അക്കങ്ങളേക്കാൾ അക്ഷരങ്ങളെ സ്നേഹിച്ച സജിഭായി താങ്കൾ ഇടക്ക് വലചലിപ്പിച്ച് എന്തെങ്കിലും കുത്തികുറിക്കണം ..കേട്ടൊ ...Thanks bhaayi.

പ്രിയ മഷിതണ്ടുകാരനായ രാജേഷെ..Thank you very much.

പാവം ഞാനെ, മേരിക്കുട്ടിമാർ എന്തെങ്കിലും എഴുതി തുടങ്ങട്ടെ അല്ലേ.. Lot of Thanks.

വീ.കെ.വന്നതിൽ പെരുത്ത് സന്തോഷം ...Thanks.

kallyanapennu said...

എല്ലാവിധ നന്മകളും നേരുന്നതിനോട്പ്പം ഇതു പോലെ ൻല്ല എശ്ഴുത്തുകൾ ഇനിയുമുണ്ടാകുമാറാകട്ടെയെന്ന് കൂടി പ്രാർഥിച്ചു കൊള്ളുന്നു.

കൊട്ടോട്ടിക്കാരന്‍... said...

പിറന്നാള്‍ ആശംസകള്‍...
ബിലാത്തിപ്പട്ടണത്തെക്കുറിച്ച് കൂടുതല്‍ എഴുതണേ, എന്നെപ്പോലെ വിദേശസഞ്ചാരം സാധിയ്ക്കാത്തവര്‍ക്ക് അത് അറിവും അനുഭവവുമാകും...

ഭായി said...

വായിക്കാന്‍ താമസിച്ചതിനാല്‍ നേരത്തേ കമന്റടിക്കുന്നു!

എല്ലാവിധ ആശംസകളും അനുമോദനങളും അഭിനന്ദനങളും ഭാവുകങളും നന്മകളും അസൂയകളും..

ഡിക്ഷനറിയില്‍ ഇതിനു പറ്റിയ കൂടുതല്‍ വാക്കുകള്‍ തപ്പിയിട്ട് കിട്ടാത്തതിനാല്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നു :-)

ഞാനെന്നും ഒപ്പമുണ്ട്!

shigin said...

kurachu vaiki engilum ente aasamsakal......

the man to walk with said...

ബിലാത്തിവിശേഷങ്ങള്‍ക്കായി വൈകിയ ഒരു ആശംസ .

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയ മേരികുട്ടി ,നന്മകൾ പകരം നിനക്കും അർപ്പിക്കുന്നു....with Love&Thanks.

പ്രിയ കൊട്ടോട്ടികാര , ഈ വിദേശവാസം ഏവർക്കും സാധിക്കാവുന്ന കാര്യങ്ങളാണ് കേട്ടൊ..പണ്ട് ഈ മണ്ടനും ഇങ്ങനെയായിരുന്നു...Lot Thanks.

പ്രിയപ്പെട്ട ഭായി, വന്നു,കണ്ടു,കീഴടക്കിയെന്നതരത്തിലുള്ള ഭായിയുടെ പ്രകടനങ്ങളോടാണ് ശരിക്കുപറഞ്ഞാൽ അസൂയവേണ്ടത്..Thanks Bhaayi.

പ്രിയ ഷിഗിൻ ഒട്ടും വൈകിയിട്ടില്ല കേട്ടൊ,..Thank you very much.

the man to walk with Magic alone with the one eye....isn"t a Daydreams ? Lot of Thanks.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍ മാഷെ

വിഷ്ണു said...

ആശംസകള്‍ മുരളിയേട്ടാ ....
നമുക്ക് ഒരു അഖില യു കെ ബ്ലോഗേഴ്സ് മീറ്റ്‌ നടത്തിയാലോ ?

mathan said...

ബിലാത്തിപട്ടണത്തിന് പിറന്നാളിനുശേഷമുള്ള മംഗളാശംസകൾ------
ആ മണ്ടൻ കവിത ഉഗ്രനായിട്ടുണ്ട്

anupama said...

Dear Muralee Mukundan,
Good Evening!
Hearty congrats for completing one year in blogosphere.:)
happy to know that you're a native of Kanimangalam!
you can still write the love letters again.it has good scope always and the hand written words leave an imprint forever!
when so many people have become friends,you have reason to celebrate!how is winter in london?
wishing you a wonderful night,
sasneham,
Anu

ഗീത said...

ഒന്നാം പിറന്നാളാഘോഷിക്കുന്ന ബ്ലോഗര്‍കുഞ്ഞിന് ആശംസകള്‍...

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയ ഉമേഷ് ആശംസ സ്വീകരിച്ചിരിക്കുന്നു..Thanks.

പ്രിയ വിഷ്ണു എല്ലാവരും ഒത്തുകൂടുകയാണെങ്കിൽ നമുക്കും നടത്താം ഒരുബിലാത്തിബൂലോഗമീറ്റ്,ഞാൻ ആതിഥേയനാവാം..കേട്ടൊ...Lot thanks.

പ്രിയ മാത്തൻ ഈമണ്ടനെ പൊക്കിവലക്കല്ലേ... Lot of thanks.

പ്രിയ അനുപമ നമ്മുടെ കണിമംഗലത്തെ കുറിച്ച് എന്റെയൊരുമുൻ രചന നാട്ടിമ്പുറത്തുകാരനിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്..You know in the case of love letters,Still I"m on the Top of the world..Thank you very much.

പ്രിയ ഗീത താരാട്ടുഗീതം ഇഷ്ട്ടപ്പെട്ടു..Lot thanks.

കണ്ണനുണ്ണി said...

നാട്ടില്‍ പോയിരുന്നത് കൊണ്ട് എത്താന്‍ അല്‍പ്പം വൈകി.

ഇനിയും ഒരു പാട് ജന്മദിനങ്ങള്‍ ബൂലോകത്ത് ആശംസിക്കാന്‍ ഇട വരട്ടെ..

ആശംസകള്‍ മാഷെ...മുന്നോട്ടു തന്നെ പോവുക

തെച്ചിക്കോടന്‍ said...

ജന്മദിനാശംസകള്‍, കുറച്ചു വൈകി അതില്‍ ക്ഷമ ചോദിക്കുന്നു.
ഇനിയും ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

വരവൂരാൻ said...

വൈകിയ ഒരു ആശംസ .ബ്ലോഗ്ഗിനു പിന്നെ ഈ ബ്ലോഗ്ഗർക്കും

raadha said...

ആശംസകളോടെ,
സസ്നേഹം,
രാധ

പ്രദീപ്‌ said...

മുരളിയേട്ടാ ഇങ്ങനെ ഒരു പോസ്റ്റ്‌ ഞാന്‍ ഇന്നാണ് കാണുന്നത് . എന്ത് കൊണ്ടാണ് കാണാതെ പോയതെന്ന് അറിയില്ല , കാരണം ഏട്ടന്‍ എന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നല്ലോ . പക്ഷെ ഇത് എനിക്ക് കിട്ടിയില്ല .
ഇന്ന് കോവെന്റ്രിയില്‍ വിഷ്ണു ലോകത്തെ കാണാന്‍ പോയപ്പോള്‍ അയാളാണ് ഇത് കാണിച്ചു തന്നത് .
മുരളിയേട്ടാ , എന്നേ കുറിച്ചു എഴുതിയത് ഞാന്‍ വായിച്ചു . എന്റമ്മേ !!!!!!!!!!!
ഇനിയും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊക്കി എഴുതണം , എന്ത് ചിലവും ( കൈക്കൂലി ,ഹ ഹ ഹ ) ചെയ്യുന്നതായിരിക്കും .

ഏട്ടാ നമുക്ക് ഒരു യു കെ ബ്ലോഗ്‌ മീറ്റ്‌ എന്ന വിഷ്ണുവിന്‍റെ ആഗ്രഹത്തെ സഫലമാക്കാന്‍ ശ്രമിച്ചാലോ ???
ഏട്ടാ നടത്തണം നമുക്കും ഒരു ബ്ലോഗ്‌ മീറ്റ്‌ .
ഏട്ടന്‍ വിചാരിച്ചാല്‍ നടക്കും . ഇത് നടത്തുന്നതിനു ഏട്ടന് സര്‍വ പിന്തുണയും എന്റെ ഭാഗത്ത് നിന്നും വിഷ്ണു ലോകത്തിന്റെ ഭാഗത്ത് നിന്നും ഉറപ്പിക്കാം .
ഈ ക്രിസ്മസ് കാലം അല്ലെങ്കില്‍ ന്യൂ ഇയര്‍ കാലം ഇവിടെ പലര്‍ക്കും അവധിക്കാലം അല്ലെ ???
നടത്താം ????????
ഏട്ടന്‍ വിചാരിച്ചാല്‍ നടക്കും.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയ കണ്ണനുണ്ണി നാട്ടിൽ പോയി വന്നിട്ടും വന്നല്ലോ...Lot of thanks.

പ്രിയ തെച്ചിക്കോടൻ ആശീർവാദങ്ങൾക്ക് നന്ദി... Thank you very much.

പ്രിയപ്പെട്ടവരവൂരാൻ ഡബ്ബിൾ ആശംസകൾ ഇഷ്ട്ടപ്പെട്ടു...Lot thanks.

പ്രിയപ്പെട്ട രാധേ മംഗളാശസകൾക്കൊരുപാടുനന്ദി...Thank you.

പ്രിയപ്രദീപ് ഇനി ലണ്ടനിൽ വരുമ്പോളറിയിക്കുക/ചെലവു വാങ്ങിക്കാ‍നാ...
എന്തായാലും നമുക്കിവിടെ ബൂലോഗർക്കൊന്നുകൂടാം..അല്ലേ Thanks Pradeep.

Biju said...

blogil ithupoletthe anekam vaarshikapirannaalukal,ithilum nalla reethiyil undakatte ennaashasicchukollunnoo.!

sherin said...

ellaa vidha aashamshakalum ,abhivaadyangalum arppicchukollunnoo..

Sudhan said...

മുരളീഭായി, ആയിരമായിരം ആശംസകള്‍!
ബിലാത്തിപ്പട്ടണം നീണാള്‍ വാഴട്ടെ!

ARUN said...

ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നു ഈ ലണ്ടനില്‍ ഇക്കാലമത്രയും !!!

sujith said...

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ
വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

ഷിബു സുന്ദരന്‍ (ചുമ്മാ......) said...

എല്ലാവിധ നന്മകളും നേരുന്നു...
ഇതു പോലെ ഉഗ്രൻ എഴുത്തുകൾ ഇനിയുമുണ്ടാകുമാറാകട്ടെയെന്ന് ആശംസിച്ചുകൊള്ളുന്നു.

ashim said...

നല്ല നല്ലയഭിപ്രായങ്ങള്‍ സ്ഥിരമായി എഴുതി എനിക്ക് പ്രോത്സാഹനം
നല്‍കിവന്ന ബുലോഗത്തെ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ...

നന്ദി ഞാന്‍ ആരോടുചൊല്ലേണ്ടൂ ....

mariya said...

ആയിരമായിരം ആശംസകള്‍!
ബിലാത്തിപ്പട്ടണം നീണാള്‍ വാഴട്ടെ!

martin said...

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് പറയുന്നത് സത്യം !
മണ്ടന്മാര്‍ ലണ്ടനില്‍ എന്നത് എന്നെക്കുറിച്ച് പരമാര്‍ത്ഥം !!

shigin said...

ഇനിയും ധാരാളം പെറന്നാളുകൾ ഉണ്ടാകട്ടെ...

ഫൈസല്‍ ബാബു said...

വായിക്കാന്‍ വിട്ടുപോയ ഒരു നല്ല പോസ്റ്റ്‌ , വൈകിയാണേലും എന്റെയും ആശംസകള്‍

സൈബർ ഉലകത്തിൽ വാഴും മിത്രങ്ങൾ ...! / Cyber Ulakatthil Vazhum Mithrangal ...!

ഇന്ന്  ഇത്തിരി വായനയും എഴുത്തും അറിയാവുന്ന ഒരാൾക്ക് ആയിരത്തിലധികം  സൈബർ മിത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ആഗോളതലത്തിൽ എടുത്ത് നോക്ക...