Sunday, 27 December 2009

അവതാരം ! / AVATAR ! മഞ്ഞുകൊണ്ടുള്ള  ഒരു വെള്ള പട്ടുടുപ്പിട്ട് ആരെയും മോഹിപ്പിക്കുന്ന
സുന്ദരിയായിട്ടാണ്  ലണ്ടന്‍ ഇത്തവണ  കൃസ്തുമസ്സിനെയും ,പുതുവര്‍ഷത്തെയും
വരവേല്‍ക്കാന്‍  അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത് .
എന്തുണ്ട്  ഇപ്പോള്‍ ലണ്ടനില്‍ വിശേഷം എന്ന് ചോദിച്ചാല്‍ ;
ഇവിടത്തുകാര്‍ പറയും  ഈ കൃസ്തുമസ് വെക്കേഷൻ അടിച്ചുപൊളിക്കണം ,
മഞ്ഞുകേളികളില്‍ പങ്കെടുക്കണം ,ലോകത്തിലെ  അതിസുന്ദരമായ
കരിമരുന്നിനാല്‍ ആലേഖനം ചെയ്യുന്ന ലണ്ടനിലെ തേംസ് നദിയിലും,തീരത്തുമുള്ള ആ നവവത്സരപ്പുലരിയാഘോഷം നേരിട്ടുപോയി കാണണം ,
പിന്നെ  “ത്രീ -ഡി -മാക്സി  സിനിമയിൽ” പോയി “അവാതര്‍ “(AVATAR) എന്ന ഫിലിം കാണണം !

ഈ ഡിസംബര്‍ പത്തിന് ബിലാത്തിപട്ടണത്തില്‍ ഒരു സിനിമ വിപ്ലവം തന്നെയായിരുന്നു ! ലോകസിനിമയിലെ വമ്പന്മാരെല്ലാം  ലണ്ടന്‍ തെരുവുകളില്‍ നിറഞ്ഞാടിയ രാപ്പകലുകൾ .
നാലര കൊല്ലമായി നിര്‍മ്മാണത്തിലായിരുന്ന അവാതര്‍ എന്ന സിനിമയുടെ Leicester Square ലെ  “വേള്‍ഡ് പ്രീമിയര്‍ ഷോ” ആയിരുന്നു കാരണം !
James Cameron & his Avatar Team.

വളരെയധികം  കൊട്ടിഘോഷിക്കപ്പെട്ട, ലോകത്തിലെ വമ്പൻ വിശിഷ്ടാതിഥികളെ
മുഴുവൻ നീലപ്പരവാതാനി വിരിച്ച് വരവേറ്റ , പ്രഥമ പ്രദര്‍ശനം മുതല്‍ ,എല്ലാ മാധ്യമങ്ങളാലും
വാഴ്ത്തപ്പെട്ട ,ഇവിടെ  എല്ലാവരുടേയും സംസാരവിഷയമായി തീര്‍ന്ന പുതിയ ഈ  അവതാരം  അഥവാ അവതാര്‍ എന്ന മൂവി !
ലോകത്തില്‍ ഇതുവരെ പിടിച്ച സിനിമകളില്‍  ഏറ്റവും ചെലവ് കൂടിയത് !
രണ്ടായിരത്തി മുന്നൂറു കോടി രൂപ (306 million pounds ). ഒരൊറ്റ  സെക്കന്റിന്റെ
ഇഫക്റ്റ്സ് പ്രേഷകന് കിട്ടുവാന്‍ വേണ്ടി  എണ്ണൂറോളം പേര്‍ ആയിരത്തിയിരുപത്തി
നാല് മണിക്കൂര്‍ നിരന്തരം പ്രയത്നിച്ചുപിടിച്ച സിനിമാരംഗത്തെ  റെക്കോര്‍ഡ്‌ ആയ ഷോട്ട്കൾ
വരെയുണ്ട് കേട്ടോ ഈ സിനിമയില്‍. പരിഭാഷയിലടക്കം ലോകം മുഴുവൻ റിലീസ് ചെയ്ത ഈ അവതാരം പത്തുദിനം കൊണ്ട് മുടക്കുമുതലിനേക്കാൾ കൂടുതൽ കളക് ഷൻ നേടിയും റെക്കോർഡിട്ടു കേട്ടൊ...

നിര്‍മ്മാണ പങ്കാളിയും ,സംവിധായകനുമായ  ജയിംസ് കാമറൂണ്‍ ,
പതിനഞ്ചുകൊല്ലം മുമ്പ് തന്റെ പ്രിയങ്കര കഥയായ ഈ അവതാരം സിനിമയായി
അവതരിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അന്നത്തെ കംപ്യുട്ടര്‍ സാങ്കേതിക വിദ്യകള്‍ ഇത്രയും
വികസിക്കാത്ത കാരണം , ഒരു സംഭവ കഥ പറഞ്ഞു ഒരു സിനിമയുണ്ടാക്കി .............
-ടൈറ്റാനിക് -
ശരിക്കും ഒരു ക്ലാസ്സിക് സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ ലോകവിസ്മയമായ ആ സിനിമ !

പിന്നീട് ഭാവന സംഭവങ്ങളുമായി
ട്രൂ ലയ്സ് ,ഏലിയന്‍സ് ,ടെർമിനേറ്റർ ,...
മുതലായ ഏവരെയും കോരിത്തരിപ്പിച്ച കുറെയെണ്ണം പിന്നീട് .
അങ്ങിനെയിതാ അവസനം  സ്വപ്നസാക്ഷാത്കാരമായ അവതാറും !

തലക്കെട്ട് മുതൽ (അവാതർ/അവതാരം തന്നെ) ,കഥാപാത്രങ്ങളുടെ പേരുകൾ(നേയ്ത്രി,സുട്ടേയി,നാവി/പുതിയ) ,നിറം (നീല), പത്തടി ഉയരവും,
നാലാളുടെ ശക്തിയും,വാലുമുള്ള രൂപഭാവങ്ങൾ(ഹനുമാൻ,ബാലി,...) ,പക്ഷിപ്പുറമേറിയുള്ള
ആകാശഗമനം (ഗരുഡവാഹനം/ വിഷ്ണു) ,...,.....അങ്ങിനെ ഭാരതീയ ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങിവന്നവരാണൊ ഈ സിനിമയിലെ അന്യഗ്രഹജീവികൾ എന്നുതോന്നി പോകും..
പാന്ദോരയിലെ യുദ്ധരംഗങ്ങൾ

 സിനിമയുടെ കഥ നടക്കുന്നത് 2154  ലാണ് കേട്ടൊ.  അന്നാണെങ്കില്‍
ഭൂമിയില്‍  ജീവിതം വളരെ ദുസ്സഹം . വനവും ,വന്യജീവികളുമൊക്കെ നശിച്ചു,
ഒപ്പം ധാതു ലവണങ്ങളും തീര്‍ന്നു തുടങ്ങി . പക്ഷെ മനുഷ്യന്റെ ആശ നശിച്ചില്ല .
2129 ല് കണ്ടുപിടിച്ച പോളിഹിമിസ്(Polyphemis)  എന്ന ആകാശഗംഗ(സൌരയൂഥം പോൽ വേറൊന്ന്)  ഗ്രഹവും അതിന്റെ പതിനാല് ഉപഗ്രഹങ്ങളും(പുരാണത്തിലെ പതിനാലുലോകം പോലെ) .

ഈ ഉപഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയോളം  പോന്ന “പാന്ദോര“(Planet Pandora ) യിൽ ധാരാളം ധാതുലവണങ്ങളും ,ജീവജാലങ്ങളും ഉണ്ടെത്രെ!
കൂടാതെ മഗ്നെനി ലെവി: ഷിപ്പ്( Magnetic Levitating Super-Conducter  )മുഖാന്തിരം
ഈ പന്ദോരയില്‍ വളരെയധികം  മൃതസഞ്ജീവനി  (ഹല്ലേല്ലുയാ/Hallalujah) മലകളും ,
പൊങ്ങികിടക്കുന്ന ദ്വീപുകളും ,അവിടത്തെ നാട്ടുവാസികളായ  പത്തടി ഉയരവും നാലാളുടെ
ശക്തിയും,  വാലും ഉള്ള   നാവി( Na Vi) എന്ന് വിളിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗഗോത്ര  മനുഷ്യരും, മറ്റുയനേകം വിചിത്രജീവികളും ,പ്രത്യേകതരം വൃക്ഷലതാതികളും ഈ പുതുതായി കണ്ടുപിടിച്ച പന്ദോര ഗ്രഹത്തില്‍ ഉണ്ടെന്നു മനുഷ്യന്‍ പഠിച്ചെടുത്തു !

അങ്ങിനെ സെക് ഫോര്‍ (SecFor) എന്ന ഖനന കമ്പനി പന്ദോരയിലെ
ഇഷ്ട്ട വിഭവങ്ങള്‍  ആഗ്രഹിച്ചു സ്പേസ് ഷിപ്പില്‍  അങ്ങോട്ട്‌ പോയി അവിടത്തെ
ഈ നാവികളെ കുറിച്ചും ,മറ്റുസ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും ,
ധാതു ലവണങ്ങളും മറ്റുകാനന ലതാതികളും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍  ആരംഭിക്കുന്നു  .

പാന്ദോരയിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് അതിനു മുന്നോടിയായി
സ്പേസ് ഷിപ്പ് മുഖാന്തിരം ലാബുകള്‍ ഉണ്ടാക്കി , ക്ലോണിങ്ങ് സയന്റിസ്റ്റ്/Botanist
ഗ്രേസ് അഗസ്റ്റിന്റെ(Grace Augustine acted by hollywood star Sigourney Weaver)
ലീഡർഷിപ്പിൽ   പാന്ദോര ഗോത്ര  മോഡലുകള്‍  ഉണ്ടാക്കി (അവതാരം)
അവയിലേക്ക് ശരിക്കുക്കള്ള മനുഷ്യന്റെ തലച്ചോറിന്റെ സ്കാനിങ്ങ് കടത്തിവിട്ട് ,
ക്ലോണിങ്ങ് മുഖാന്തിരം(പരകായ പ്രവേശം ) അവിടത്തെ മനുഷ്യരെപ്പോലെ ,ആ
ലോകത്ത് അധിനിവേശം നടത്തി ,നാവികളുടെ രീതികൾ പഠിച്ചും,ഇടപഴകിയും
കുടിയേറി.....
അവിടത്തെ ധാതു സമ്പത്തുകള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പിന്നെ .
 ഇത്തരം നാവിയാവാനുള്ള താല്‍പ്പര്യം മൂലം മുൻ നാവികനായിരുന്ന ,
ഇപ്പോള്‍ വികലാംഗനായ ജാക്ക് സള്ളി,
(Jake Sully acted by the Austalian actor Sam Worthington )
പന്ദോരയിലെ ഈ കമ്പനിയുടെ താവളത്തിലേക്ക് എത്തുന്നതോടെയാണ്
സിനിമയുടെ തുടക്കം .....
ഇനിമുതല്‍ പന്ദോരയിലെ വർണ്ണപകിട്ടുള്ള  കാഴ്ച്ചകളാണ്....
ഇതിനിടയില്‍ ഇടവിട്ട് ജാക്ക് നാവിയായി പരകായ പ്രവേശം നടത്തി
ആദ്യ നടത്തത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും ,ട്രെയിനിങ്ങുകളും,
അതിനോടൊപ്പമുള്ള 3-ഡി കാഴ്ച്ചകളും അതിഗംഭീരം!.

ഒരിക്കൽ പരകായപ്രവേശം നടത്തിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ജാക്ക്
വിചിത്ര വനത്തില്‍ അകപ്പെട്ട് വളരെ വിചിത്രമായ പന്ദോരയിലെ ആറുകാലുള്ള
കരിമ്പുലികളിൽ(thanator ) നിന്നും അവിടത്തെ  ഗോത്ര തലവന്റെ മകള്‍ നേയ്ത്രി
(Princess Neytiri acted by Zoe Saldana ) അവനെ രക്ഷിച്ചു അവരുടെ താവളത്തിലെത്തിക്കുന്നു.

അതിനു മുമ്പ്  കാമദേവന്റെ മലരമ്പുകള്‍ പോലെ പ്രണയം
മൊട്ടിടുന്ന ഒരു സുന്ദര കാഴ്ച്ചയുമുണ്ട് കേട്ടോ..!
അങ്ങിനെ അമ്മ റാണി പറഞ്ഞതനുസരിച്ചു നേയ്ത്രി,
ജാക്കിനെ  അവരുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നത് ,ശേഷം
അവനെ അവരുടെ ഗോത്രത്തിൽ ചേർക്കുന്നൂ . നാവികളുടെ പടത്തലവൻ
സുട്ടെയുമായി (Sutey acted by Las Alonsso ) ഉറപ്പിച്ചിട്ടുള്ള കല്യാണം പോലും
വകവെക്കതെ നേയ്ത്രിക്ക്, പ്രണയമലരമ്പുകളുടെ പ്രേരണയാല്‍  ജാക്കിനോടു
അനുരാഗം വളർന്നൂ. ഇതേസ്ഥിതിവിശേഷം തന്നെയായിരുന്നു വികലാംഗനായ ജാക്കിനും,
നാവിയായി  പൂര്‍ണ്ണശരീരം വന്നപ്പോൾ  ...
പന്ദോരയുടെ  പ്രപഞ്ചഭംഗിയിൽ ഉല്ലസിച്ചുനടന്നപ്പോൾ ...
അവതാറിന്റെ പേരിൽ തുടങ്ങിയ മൈക്രൊബ്ലോഗുകളിൽ ഒന്ന്


കമ്പനിക്കു വേണ്ടി ചാരപ്പണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞുവന്നിരുന്ന
ജാക്കിനും കൂട്ടര്‍ക്കും ഈ നാവികളെ കൂട്ടക്കുരുതി നടത്തി തുരത്തികളയുന്നതിൽ
എതിർപ്പുവന്നപ്പോൾ പ്രശ്നങ്ങൾ തല പൊക്കുകയായി .
ഉടനെ കമ്പനിയുടെ കേണൽ  മിൽസ് ക്യാർട്ടിക് (Miles Quaritch the chief Security acted by Stephen Lang )
നവികളെ തുരത്താൻ യുദ്ധം ആരംഭിച്ചു .

കമ്പനിയുമായി യുദ്ധം ചെയ്യുന്ന അതിഭയങ്കര രംഗങ്ങളാണ്
ഓരൊ പ്രേഷകരും വീർപ്പടക്കിയിരുന്ന് കാണുന്ന അവസാന
ഇരുപതു മിനിട്ടിലെ ത്രീ-ഡയമൺഷൻ-മാക്സി-ഡിജിറ്റൽ ഇഫക്റ്റോടുകൂടിയ
ഇമ്പമേറിയ,അത്ഭുതം നിറഞ്ഞ  ഭാഗങ്ങള്‍...!

ഒരു ഭാഗത്ത് മനുഷ്യന്റെ കൈയ്യില്‍ ആധുനിക വെടിക്കോപ്പ്ഉപകരണങ്ങള്‍ ,
എൺപതടി ചിറകുവിസ്താരമുള്ള  ഭീകര ശബ്ദം പുറപ്പെടുവിച്ച്  ഡ്രാഗൻ പക്ഷികളെ
(വിസ്താരമ സ്ക്രീൻ മുഴുവനായി ഇവ നമ്മുടെ മുന്നിലേക്കു പറന്നുവരുന്നതായി തോന്നും/Great Leonoptery )  പറപ്പിച്ചു വരുന്ന ജാക്കും,നേയ്ത്രിയും, വിചിത്ര കുതിരപട്ടാളമായെത്തുന്ന നാവി പടക്കൂട്ടം ....
കമ്പനിയുടെ പട്ടാള തലവനുമായുള്ള  ജാക്കിന്റെ അവസാന വരെയുള്ള ഏറ്റുമുട്ടല്‍
ഒരിക്കലും ഗ്രാഫിക്സ് ഇഫക്റ്റ് കളാണെന്നറിയാതെ നമ്മള്‍
ശരിക്കും ത്രസിച്ചു പോകുന്ന രംഗചിത്രീകരണങ്ങള്‍ ...
ഏതാണ്ട് മൂന്നുമണിക്കൂര്‍(161 mints) നമ്മള്‍ പന്ദോരയിലായിരുന്നു ...

അവിടത്തെ വളരെ വിചിത്രമായ ദിനോസറുകളും , ഉരകങ്ങളും(banshee ) ,
പക്ഷികളും ( Leonopteryx )  മരങ്ങളും,ചെടികളും മറ്റുംനമ്മുടെ തൊട്ടടുത്തും,
കാലിനിടയിലാണെന്നും മറ്റും തോന്നി നമ്മള്‍ ചിലപ്പോര്‍ പെട്ടൊന്നൊഴിഞ്ഞുമാറും.
അത്രയും പെര്‍ഫെക്റ്റ്  ആയി ആണ് പടം ചിത്രീകരിച്ചിരിക്കുന്നത് ,
പന്ദോരയിലെ നാവികൾക്കുവേണ്ടി   ഒരു പുതിയ ഭാഷ തന്നെയുണ്ടാക്കി കാമറൂണ്‍.

    നേയ്ത്രിയോടൊപ്പം ജാക്ക് പ്ലാനറ്റ് പാന്ദോരയിൽ

ടൈറ്റാനിക്കിനെ പോലെയോ മറ്റോഒരു ക്ലാസ്സിക് സിനിമയല്ലെങ്കിലും
ഈ സിനിമ തീര്‍ക്കുന്ന അതി ഭാവുക മായാജാലങ്ങള്‍ കാണാന്‍ എല്ല്ലാ
സിനിമാപ്രേമികളും ഒരിക്കെലെങ്കിലും  സിനിമക്കുള്ളിലെ ഈ അവതാരം
കണ്ടിരിക്കണം കേട്ടൊ .....
അതും  ത്രീ -ഡയമൻഷൻ -മാക്സി -ഡിജിറ്റല്‍ സിനിമതീയറ്ററുകളില്‍  
3-D/ 1Max പ്രിന്റ്‌ വെച്ച് കളിക്കുന്നയിടങ്ങളില്‍ പോയി തന്നെ !
അത്ഭുതക്കാഴ്ച്ചകള്‍ !

2-D /സാധാ പ്രിന്റുകളില്‍ കാണുകയാണെങ്കില്‍ വെറും
ഒരു സയന്റിഫിക് -ഏലിയന്‍ തരത്തിലുള്ള സിനിമ കണ്ട
പ്രതീതി മാത്രമേ കിട്ടു ...കേട്ടോ

ഈ  സിനിമയിലൂടെ  സവിധായകൻ കാണിച്ചു തന്ന
അധിനിവേശങ്ങളെ പറ്റി ,
ഈ അവതാരം കണ്ടാലും/കണ്ടിലെങ്കിലും
നമ്മള്‍ക്ക്  ഒന്ന് ഇരിത്തി ചിന്തിക്കാം അല്ലേ.....

കുടിയേറ്റത്തിന്റെ പേരില്‍ നമ്മള്‍ നശിപ്പിച്ച വനങ്ങളെകുറിച്ച്.....
-അവിടെനിന്നു ഓടിച്ചു വിട്ട ഗിരി വര്‍ഗ്ഗക്കാരെ കുറിച്ച്  ,
പഴയ അമേരിക്കന്‍ റെഡ് ഇന്ത്യൻ വർഗ്ഗത്തെപറ്റി ,
വിയറ്റ്-നാം/ഇറാക്ക് അധിനിവേശങ്ങളെ കുറിച്ച്.....,
മനുഷ്യ അധിനിവേശങ്ങള്‍ മാത്രമല്ല കേട്ടോ
അധിനിവേശ ജീവജാതികളായ പുതു വിത്തുകളാ‍യിവന്ന്
പ്രതികരണ ശേഷിയുള്ള നമ്മുടെ നാടന്‍ വിത്ത്കളെ  നാട്ടിൽ നിന്നും
ഇല്ലാതാക്കിയതിനെ പറ്റി ,
അത്തിക്കും,മാവിനും,പ്ലാവിനും,പുളിക്കും,നെല്ലിക്കും പകരം
വനവല്‍ക്കരണത്തിന്റെ പേരില്‍ വന്ന് നമ്മൾ വെച്ചുപിടിപ്പിച്ച അക്കേഷ്യ,യൂക്കാലിപ്റ്റ്സ്,സുബാബുൾ വൃഷങ്ങളെ കുറിച്ച് ,
വളർത്തുമത്സ്യകൃഷിയുടെ പേരില്‍ വിരുന്നുവന്ന നമ്മുടെ നാടന്‍ മീനുകളെ
മുഴുവന്‍ തിന്നു തീര്‍ത്ത ഫിലോപ്പി,ആഫ്രിക്കന്‍ മുശു എന്നീവരത്തൻ മീനുകളെകുറിച്ച്....
അധിനിവേശ രോഗങ്ങളായ എയിഡ്സ്, ചിക്കൻ ഗുനിയ,പന്നിപ്പനി,....
അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

ഓഫ് പീക്ക്:ഒരു പുതുവത്സര ഭൂമിഗീതം


രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍;നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....


ഒരു ലണ്ടൻ പുതുവത്സര രാവ്

 

ലേബൽ :
ഒരു സിനിമാ വിശകലനം.
 ഒരു ബാക്കിപത്രം.
ഈ നവത്സരത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല സമ്മാനമായിരുന്നു ,
ഇത്തവണ മാതൃഭൂമി വീക്കിലിയിലെ  (Jan 17-23 /ലക്കം 87/45) ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച
എന്‍റെ ഈ പോസ്റ്റ്  "അവതാരം " എന്ന സിനിമാ വിശകലനം .
ആയതിന്  മാതൃഭൂമിയിലെ  ബ്ലോഗന ടീമിന്
എന്‍റെ എല്ലാവിധ കൃതജ്ഞതയും ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നൂ.
ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ചത്തിന്റെ  സ്കാനിങ്ങ് പേജുകള്‍ ഇതാ .....


 

72 comments:

വശംവദൻ said...

നന്നായിട്ടുണ്ട് മാഷെ.

അവതാർ എന്ന അൽഭുത സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.

പിന്നെ ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച്ചുള്ള വരികളും മനസിനെ സ്പർശിച്ചു.

അതെ, “ഈ പുതുവര്‍ഷംതൊട്ടൊരു നവഭൂമിഗീതം പാടാം”

എല്ലാ ആശംസകളും

ഭായി said...

വിവരണം വളരെ ഇഷ്ടപ്പെട്ടു. സില്‍മ കണ്ട പ്രതീതി!
ഏതായാലും ഈ വരുന്ന വ്യാഴം പോയി കാണാമ്മെന്നു തന്നെ തീരുമാനിച്ചു.

എന്റെ ഹൃദയം നിറഞ പുതുവത്സരാശംസകള്‍!

അഭി said...

വിവരണം ഇഷ്ടപ്പെട്ടു ,
കാണണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു

Typist | എഴുത്തുകാരി said...

ഈ സിനിമയെപ്പറ്റി ഒരുപാട് കേട്ടു. ഇതു വായിച്ചപ്പോള്‍ കുറച്ചൊക്കെ മനസ്സിലായി. കാണണമെങ്കില്‍ എറണാകുളത്തു പോണം. കാണണമെന്നുണ്ട്. നടക്കുമോന്നറിയില്ല.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട വശംവദൻ,പ്രിയമുള്ള ഭായി,പ്രിയമുള്ള അഭി ,പ്രിയപ്പെട്ട എഴുത്തുകാരി നിങ്ങളുടെയെല്ലാം അകമഴിഞ്ഞയഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി..
എല്ലാവരും ഈ പടം കാണൂ..
അധിനിവേശങ്ങളെ കുറിച്ചൊന്നു ചിന്തിക്കൂ..
എല്ലാവർക്കും മനസ്സുനിറഞ്ഞ നവവത്സര ആശംസകൾ...

jayanEvoor said...

കിടിലന്‍ വിവരണം ബിലാത്തിചെട്ടാ!!
ini ee padam ഒന്ന് കണ്ടിട്ട് thanne കാര്യം !

mathan said...

അമ്പോ കലക്കി മുരളിചെട്ടാ,
കഥ മനസ്സിലായി ,ഇനി വേണം ത്രീ ഡി മാക്സിയിൽ പൊയി ഈ പടംകാണാൻ,,,

താരകൻ said...

very thrilling review..സിനിമക്ക് അവതാർ എന്ന പേര് വന്നതെങ്ങിനെയെന്ന് വിശദീകരിച്ചില്ലല്ലോ

Anonymous said...

sharikkum vythysthamaaya oru post .
valare valare nannayirikkunnu ee AVATHARATTHINTE avalokanam.
wish you "Happy New Year"
by
K.P.RAGHULAL

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട ഡോക്ട്ടർ ജയൻ ,പ്രിയ മാത്തൻ,പ്രിയമുള്ള താരകൻ,പ്രിയപ്പെട്ട രഘുലാൽ എല്ലാവരുടേയും അഭിപ്രായങ്ങൾക്കും അകമഴിഞ്ഞനന്ദി..പടം ത്രീ-ഡി-മാക്സ് ൽതന്നെ പോയികാണൂട്ടാ...
എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !

കാക്കര - kaakkara said...

അത്തിക്കും,മാവിനും,പ്ലാവിനും,പുളിക്കും,നെല്ലിക്കും പകരം

വനവല്‍ക്കരണത്തിന്റെ പേരില്‍ വന്ന് നമ്മൾ വെച്ചുപിടിപ്പിച്ച അക്കേഷ്യ,യൂക്കാലിപ്റ്റ്സ്,സുബാബുൾ വൃഷങ്ങളെ കുറിച്ച്

Bijli said...

Nice description.......wishing u a joyful new year......

Akbar said...

അശാന്തിയുടെ ദുസ്വപ്നങ്ങളില്‍ നിന്ന് നല്ലൊരു നാളെയുടെ ശാന്തതായിലേക്ക് നമുക്ക് മിഴി തുറക്കാം. അതിരുകളില്ലാത്ത സൗഹൃദങ്ങളിലൂടെ.......
ബിലാത്തിപട്ടണത്തിനും എല്ലാ ഭൂലോകര്കും പുതുവത്സരാശംസകള്‍

സോണ ജി said...

പ്രിയ സുഹ്ര്യത്തേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കുവാന്‍ താങ്കള്‍ക്കു പുതുവര്‍ഷത്തില്‍ കഴിയട്ടേയെന്നു ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു...

sreerag said...

പതിവുപോലെ മനോഹരമായിരിക്കുന്നു...

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട കാക്കര,പ്രിയ ബിജ്ലി,പ്രിയമുള്ള അക്ബർ,പ്രിയ സോണാ ജി നിങ്ങലുടെയെല്ലാം നല്ല നല്ലയഭിപ്രായങ്ങൾക്ക് നന്ദി....
പടത്തിന്റെ വിശകലനത്തിനൊപ്പമുള്ള അധിനിവേശങ്ങളാണല്ലൊ നമ്മുടെ പ്രശ്നം...തീർച്ചയായും ഇതിനൊക്കെയെതിരെ പ്രതികരിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നൂ...അല്ലെ

എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !

Anonymous said...

murali,
fantastic...

balasajeevkumar.
secretary.ukma@googlemail.com

വീ കെ said...

കാണണം... 3ഡിയിൽ തന്നെ..

ആശംസകൾ...

മുസാഫിര്‍ said...

നല്ല നിരൂപണം മാഷെ,സിനിമ കണ്ടപ്പോള്‍ മനസ്സിലാകാതിരുന്ന ചില സംഗതികളും ഇതു വായിച്ചപ്പോള്‍ മനസ്സിലായി.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട ശ്രീരാഗ്, പ്രിയമുള്ള ബാലസജീവ്,പ്രിയപ്പെട്ട വീ.കെ ,പ്രിയമുള്ള മുസാഫിർ നിങ്ങളെല്ലാം അവതാരവലോകനം കണ്ട് ; നല്ലയഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനും ഒപ്പം ആശംസകൾ അർപ്പിച്ചതിനും എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പംതന്നെ ,ഏവർക്കും ഈ പുതുവർഷത്തിൽ സകലതരത്തിലുള്ള നന്മകളും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊള്ളുന്നൂ....

വിജയലക്ഷ്മി said...

vivaranam nannaayittunu..
"Sampalsamruddavum..aayurarogyasaukhyam niranjathumaaya..puthuvalsaraashamsakal!!"

വരവൂരാൻ said...

നല്ല ചിന്തകൾ...നല്ല വിവരണം... പുതുവൽസരം നന്മയുടേതാവട്ടെ

പഥികന്‍ said...

പടം കണ്ടു. ഇഷ്ടപ്പെട്ടു. ഇവിടുത്തെ വിവരണങ്ങളും ഒടുവിലത്തെ ചിന്തയും നന്നായി.

പിന്നെ കാമറൂണിനെക്കുറിച്ചുള്ള വിവരണത്തില്‍ ചെറിയ പിശകുണ്ട് എന്നു തോന്നുന്നു. ടൈറ്റാനിക്കല്ല അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഒന്നു നോക്കൂ...

വിക്കിയില്‍ നിന്നും ചില വിവരങ്ങള്‍....

James Francis Cameron[1] (born August 16, 1954) is a Canadian film director, producer, screenwriter, editor, and inventor.[2][3] His writing and directing work include The Terminator (1984), Aliens (1986), The Abyss (1989) Terminator 2: Judgment Day (1991), True Lies (1994), Titanic (1997), and Avatar (2009). To date, his directorial efforts have grossed approximately US$1.5 billion in North America and to $3.68 billion worldwide.[4] After several feature films, Cameron turned his focus to documentary filmmaking, and to co-developing the digital 3-D Fusion Camera System. He returned to feature filmmaking with Avatar,[5] which made use of the Fusion Camera System technology.

Anonymous said...

താങ്കളുടെ പല പൊസ്റ്റ്കളും ചിലപ്പോൾ വന്ന് എത്തിനോക്കാറുണ്ട്.ചിലപ്പോൾ ലണ്ടൻ തമാശകൾ ഭംഗിയായി എഴുതിയത്,ഇടക്ക് സുന്ദരമായ കവിതകൾ,ചിലത് തനി വളിപ്പുകൾ ,കുറെ നല്ല ചിന്തകൾ !
അതുപോലെ ഇത് നല്ലൊരു സിനിമാഅവതരണമായിട്ടുണ്ട് കൂടെയുള്ള ചിന്തകളും കേമമായിട്ടുണ്ട്.
ഈ പുതുവർഷം എല്ലാംകൊണ്ടും നന്നാവട്ടെ എന്നാശംസിക്കുന്നൂ.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട ലക്ഷ്മിയേടത്തി,പ്രിയ വരവൂരാൻ,പ്രിയ അനോണിഭായി ഇവിടെ വന്നുമിണ്ടിപരഞ്ഞതിനും ,ആശംസകൾ അർപ്പിച്ചതിനും വളരെയധികം നന്ദി ഒപ്പം പ്രിയപ്പെട്ട പഥികനും.../ ഇവിടത്തെ ഈസ്റ്റ് ലണ്ടനിലെ കാമറൂണിന്റെ വീടിനടുത്തുള്ള അദ്ദേഹത്തിന്റെ ആരാധകൻ Ricky Lee എന്നമിത്രം പറഞ്ഞുതന്നകാര്യങ്ങൾ കാച്ചിയത് ,ഇപ്പോൾ തിരുത്തിയിട്ടുണ്ട് ; ഞാൻ കേട്ടൊ..തെറ്റുതിരുത്തിതന്നതിന് പ്രത്യേകം നന്ദി...
എല്ലാവർക്കും ഈ പുതുവർഷത്തിൽ എല്ലാവിധനന്മകളും നേർന്നുകൊള്ളുന്നൂ...

ശ്രീ said...

Avatar കണ്ടു, ഇഷ്ടപ്പെട്ടു.

നല്ല വിശദമായ വിവരണങ്ങളടങ്ങിയ പോസ്റ്റ്... നന്ദി മാഷേ.
ഒപ്പം നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു.
:)

സന്തോഷ്‌ പല്ലശ്ശന said...

പോസ്റ്റ്‌ സമഗ്രമായിരുന്നു ട്ടോ..... വിവരണം കേട്ടപ്പോ പടം കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌.... മിക്കവാറും ഈ മാസം തന്നെ കാണും... പിന്നെ മുരളിയേട്ടനും കുടുംബത്തിനും എന്‍റെ സ്പെഷ്യല്‍ ന്യൂ ഇയര്‍ ആശംസകള്‍

മുരളി I Murali Nair said...

അവതാര്‍ റിലീസ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു..
ദോഹയിലെ ഏറ്റവും നല്ല തിയേറ്ററില്‍ 3D IMAX ഇല്‍ തന്നെ....നല്ലൊരു അനുഭവമായി ചിത്രം..
വളരെ നല്ല ഒരു അവലോകനമാണ് താങ്കള്‍ നടത്തിയത്..ജയിംസ് കാമറൂണ്‍ എന്നാ സംവിധായകന്‍ അവതാറിനായി നടത്തിയ ഗവേഷണം തന്നെ ഒരു സിനിമയ്ക്കുള്ള കഥയാണ്‌.അതുകൊണ്ട് തന്നെ അവതാര്‍ വെറുമൊരു സാധാരണ സിനിമയില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു..
ഒടുവിലത്തെ കൂട്ടിവായനയ്ക്ക് പ്രതെയ അഭിനന്ദനം കേട്ടോ..
കൂട്ടത്തില്‍ പുതുവത്സരാശംസകളും..

mithul said...

hi it is fine.
very good pictures.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയമുള്ള ശ്രീ,പ്രിയപ്പെട്ട സന്തോഷ്, പ്രിയമുള്ള മുരളി, പ്രിയപ്പെട്ട മിഥുൽ നിങ്ങളുടെയെല്ലാം നല്ലനല്ലയഭിപ്രായങ്ങൾക്കുള്ള അകമഴിഞ്ഞ ക്യതജ്ഞത ഇവിടെ രേഖപ്പെടുത്തികൊള്ളുന്നൂ...
ഒപ്പം എല്ലാവർക്കും ഹ്യദയം നിറഞ്ഞ നവവത്സരത്തിന്റെ നന്മകളും നേർന്നുകൊള്ളുന്നൂ..

anupama said...

Dear Muralee,
Good Morning!
Wishing You A Wonderful New Year Filled with Happiness,Cheer and Prosperity!
It was a real detailed description about and behind the movie.you reminded me watching the first 3-D Malayalam -'My Dear Kuttichathan' with Achan[Father] IN raagam theatre.
the New Year nights of london photo is amazing!
Wishing you a relaxing weekend,
Sasneham,
Anu

വിനുവേട്ടന്‍|vinuvettan said...

മുരളി മാഷെ... നല്ല വിവരണം... സിനിമാ തിയേറ്ററുകള്‍ നിഷിദ്ധമായ ഈ സൗദി അറേബ്യയില്‍ ഇതൊന്നും കാണാനുള്ള യോഗം ഞങ്ങള്‍ക്കില്ല. DVD കിട്ടുമോ എന്ന് നോക്കണം... എന്നാലും തിയേറ്ററില്‍ പോയി കാണുന്ന ആ സുഖം ഒന്ന് വേറെ തന്നെയാണേ...

Anonymous said...

AVATAR nte avalokanam ishttapettu.
ee avatharanam nannaayurikkunnu.
filim kantu.ishttamaayi. nandi.
English cinimakale kuricchu iniyum ezhuthuka. By Manoj.

പ്രദീപ്‌ said...

ആശാനെ ആദ്യം ഞാന്‍ വിചാരിച്ചു , അവതാര്‍ ന്‍റെ കഥ പറയുകയാണ്‌ എന്ന് . രണ്ടു പ്രാവശ്യം കണ്ടു തീര്‍ത്ത സിനിമയുടെ കഥ വീണ്ടും കേട്ടപ്പോള്‍ , കാലേ പിടിച്ചു ഒരു അലക്ക് അലക്കാനാ തോന്നിയത് . പക്ഷെ ഉദേശ്യ ശുദ്ധി അവസാനം ആണ് മനസിലായത് . കാര്യ പ്രസക്തം .
നമ്മുടെ പ്രകൃതി നശിക്കും മാഷേ . ബ്രഹ്മയുഗം എന്നൊക്കെയുള്ള ഭാരതീയ തിയോളജിക്കല്‍ കോണ്‍സെപ്റ്റ് നടക്കും എന്ന് തോന്നുന്നു

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയമുള്ള അനുപമ ,പ്രിയ വിനുഭായി ,പ്രിയ മനോജ് ,പ്രിയപ്പെട്ട പ്രദീപ്...
പഴയ’കുട്ടിചത്തന്റെ’ഗൃഹാതുരത്വം ഓർമ്മപ്പെടുത്താനും,തീയ്യറ്ററുകൾ ഇല്ലാത്ത മരുഭൂമിയിലെ നൊമ്പരങ്ങൾ അയവിറക്കാനും,പുതിയ അധിനിവേശങ്ങളെ കുറിച്ച് ചിന്തിക്കാനുമൊക്കെ ഈ രചന കണ്ട് ഇടവന്നതിൽ ഞാൻ സന്തോഷിക്കുന്നൂ.
നന്ദിയോടൊപ്പം എല്ലാവർക്കും ഈ പുതുവർഷം നന്മകളുടെ വത്സരമായിതീരട്ടേ എന്നാ‍ശംസിക്കുന്നൂ...

kallyanapennu said...

മുരളിചേട്ട ഇന്നലെയാണ് ബുക്കുചെയ്ത ട്ടിക്കറ്റ്കിട്ടി അവാതർ ഓഡിയോണിൽ പോയികണ്ടത്. ഈ അവതരണം വായിച്ചതുകൊണ്ട് രസമായിരുന്നു കണ്ടു.
മനുഷ്യന്റെ അധിനിവേശ്ങ്ങൾക്ക് അവസാനമില്ലല്ലൊ?
എല്ലാ ആശംസകളും നേരുന്നു.
മഞ്ഞുവീഴ്ച്ചയെ കുറിച്ച് ഒന്നും എഴുതുന്നില്ലേ?

കുട്ടന്‍മേനൊന്‍ said...

മാതൃഭുമി ബ്ലോഗനയില്‍ കണ്ടപ്പോഴാണ് എത്തിനോക്കിയത്. നല്ല വിവരണം. പടം കാണാന്‍ പറ്റിയില്ല.

കുമാരന്‍ | kumaran said...

ഈ ആഴ്ചയിലത്തെ ബ്ലോഗനയിലുണ്ട് കേട്ടൊ. അഭിനന്ദനങ്ങള്‍!

തെച്ചിക്കോടന്‍ said...

നല്ല അവതരണം, സിനിമ കണ്ടതുപോലെ. നല്ല തിയേറ്ററുകള്‍ നാട്ടില്‍ വളരെ കുറവാണ് എന്നാണു തോന്നുന്നത് ഇപ്പറഞ്ഞ എഫക്ടോടെ കാണണമെങ്കില്‍. ഞങ്ങള്‍ക്കെതായാലും വ്യാജ സി ഡി തന്നെ ശരണം, അതാനെന്കിലോ ഒരു ഗുണവും ഇല്ലാതനും.

അധിനിവേശത്തിനെ കുറിച്ചെഴുതിയത് ഹൃദ്യമായി, എല്ലായിടത്തും എല്ലാരീതിയിലും അത് നിലനില്‍ക്കുന്നു.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയ മേരികുട്ടി,പ്രിയപ്പെട്ട സജിഭായി(കുട്ടൻ മേനോൻ),പ്രിയമുള്ള കുമാരൻ ഭായി,പ്രിയ തെച്ചിക്കോടൻ നിങ്ങളുടെയെല്ലാം നല്ലയഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.ഒപ്പം എല്ലാവർക്കും നവവത്സരത്തിന്റെ നന്മകളും നേരുന്നൂ..

ആദ്യമായി എന്റെ ഒരു പോസ്റ്റ് ബ്ലോഗനയിൽ വന്നത് അറിയിച്ചതിന് കുട്ടൻ മേനോനും,കുമാരനും പ്രത്യേകം,പ്രത്യേകം നന്ദി...
എനിക്ക് ഈ മാതൃഭുമി ഇനികിട്ടണമെങ്കിൽ അടുത്താഴ്ച്ച വരെ കാക്കണം...എന്നാലും അത് കാണാനുള്ളൊരു കൊത്യേയ്.....!!

പാവത്താൻ said...

ബ്ലോഗനയില്‍ അവതരിച്ചതു കണ്ടു. അഭിനന്ദനങ്ങള്‍.അവസാന നിരീക്ഷണം വളരെ നന്നായിരിക്കുന്നു.

pooja said...

mathrubumiyil kandu. nannayittundu-sheena.

NANZ said...

ഗംഭീര വിവരണം.. ത്രില്ലിങ്ങ് ആയിരിക്കുന്നു. ഇതോടൊപ്പം മലയാള സിനിമയുടെ നിലവാരവും ആലോചിച്ചു നോക്കണം (അതിനെ ക്കുറിച്ച് എന്റെ പുതിയ പോസ്റ്റില്‍)

ബ്ലോഗനയില്‍ വന്നതിന് പ്രത്യേകം ഒരുപാട് അഭിനന്ദങ്ങള്‍

ManzoorAluvila said...

ദിശാബോധമുള്ള ..നല്ല മനോഹരമായ കുറിപ്പ്‌ ...തുറന്നു വെച്ച പുസ്തകം പോലെ !..ആശംസകൾ

poor-me/പാവം-ഞാന്‍ said...

പ്രിയ ബിലാത്തി,
ഇടക്കിടക്ക് ഇവിടെ വന്ന് ഒളിഞു നോക്കാ‍റുള്ളേനിക്ക് ഇതു കാണനായില്ല..“മാറൂമി” വായിച്ചു ഞാന്‍ ഞെട്ടിപ്പോയി...
ബിലാത്തി , അങയുടെ ആരാധകനായ ഞാന്‍ എനിക്കുന്ണ്ടായ ആനന്ദം എത്രയെന്ന് പറവാന്നെളുതല്ല...(ആരോടും പറയരുത്, ഞാന്‍ ഇപ്പോള്‍ പണിയെടുക്കാന്‍ താമസിക്കുന്നത് “മാറൂമിയുടെ” അയല്‍ പക്കത്താണ്..ഉറങും വരെ മാറുമിയുടെ നിയോണ്‍ ലയ്റ്റ് കണ്ട് കിടക്കും ...പക്ഷെ അവരെന്നെ കാണാറില്ല..അതുകൊണ്ടു തന്നെ എന്റെ ബ്ലോഗും എന്റെ പത്രാധിപ കത്തും!!)
നന്മ നേറ്ന്നു കൊണ്ട്...

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട പാവത്താൻ,പ്രിയമുള്ള ഷീന,പ്രിയപ്പെട്ട നാൻസ്,പ്രിയമുള്ള മൻസൂർ അലുവില,പ്രിയപ്പെട്ട പാവം-ഞാൻ നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾക്കും,അനുമോദനങ്ങൾക്കും ഒരുപാടൊരുപാട് നന്ദി കേട്ടൊ..

എന്റെ ശിവന്മാഷെ അയച്ചുതന്ന സ്കാനിങ്ങ് കണ്ടപ്പോൾ കോരിത്തരിച്ചുപോയി!പ്രത്യേകം നന്ദീട്ടാ‍ാ..

പാവം-ഞാൻ അടുത്തുതന്നെബ്ലോഗനപ്രവേശനത്തിനുവേണ്ടി എല്ലാഭാവുകങ്ങളും അർപ്പിക്കുന്നൂ.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിപറഞ്ഞുകൊണ്ട്, ഒപ്പം ഈ നവവത്സരത്തിന്റെ എല്ലാനന്മകളൂം നേർന്നുകൊള്ളുന്നൂ...

Anonymous said...

അഭിനന്ദനങ്ങള്‍..ബ്ലോഗനയിലെ അവതാരത്തിന്...

Sandya.N.B.

mithul said...

cogds....for appearing on Blogana !

midhun mohan said...

മുകുന്ദാ ..

വളരെ ഉദാസീനമായ ഒരു കുറിപ്പായിരുന്നു അത്. മാത്രമല്ല, " ഇതൊക്കെ നമ്മുടെ നാട്ടില്‍ പണ്ടേ പറഞ്ഞ കാര്യങ്ങളാണ്, നമ്മള്‍ പുരാതന കാലം മുതലേ വലിയ പുള്ളികളാണ് എന്ന് പറയുന്ന തരം താണ ദേശസ്നേഹം ഉണ്ടല്ലോ, അതും വേണ്ടത്രചെലുത്തിയിട്ടുണ്ട്.

അക്കാലത്തെ ഇന്റര്‍നാഷണല്‍ ആയ ജ്ഞാന വ്യവഹാരത്തെപ്പട്ടിയോ സമാനമായ മറ്റു ജ്ഞാനധാരകളെ പറ്റിയോ ഉള്ള മനപ്പുര്‍വമോ, അല്ലാത്തതോ ആയ അജ്ഞത ഈ കുറിപ്പില്‍ കാണാം.

ഇനി അവതാര്‍ നെക്കുറിച്ച്.

അധിനിവേശത്തെ അല്ലിഗറിക്കലായി ആവിഷ്കരിക്കുന്ന ഒരു സിനിമ ആണത്.

ജെയിംസ്‌ കാമെരോനിനും സ്തുതി പാടകര്‍ക്കും വളരെ മുന്‍പ് , hidden censorship നെ മറികടക്കാനായാണ് അല്ലിഗറികള്‍ ഉപയോഗിക്കപ്പെട്ടത്. അവിടെ നിന്നും Narration , കൂടുതല്‍ സര്‍ഗ്ഗാത്മകമായ സാധ്യതകളിലേക്ക് മുന്നേറുകയും ഉന്നതമായ ആവിഷ്കാരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹോളിവുഡ് ന് ഈ പഴഞ്ചന്‍ ആവിഷ്കാര രീതിയെ ആശ്രയിക്കേണ്ടി വരുന്നത് ഭാവനയുടെ പരിമിതിയാണ്. അതിനെ വാഴ്ത്തേണ്ടി വരുന്നത്, അതില്‍ ഭ്രമിക്കുന്നത്, ആസ്വാദനത്തിന്റെ പരിമിതിയാണ്.

shibin said...

അപ്പോൾ ഈ അവതരണത്തിനും ,മാത്രുഭൂമിയിൽ അവതരിച്ചതിനും ഉഗ്രൻ അഭിനന്ദനങ്ങൾ.

നന്ദകുമാര്‍ said...

മുരളി ചേട്ടാ
ഇന്നാണ് ഈ സിനിമ കാണാനൊത്തത്. അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ശരിക്കും ഒരു വിസ്മയ ലോകത്തായിരുന്നു. മലയാളത്തില്‍ കാണിക്കാറുള്ളതുപോലെയുള്ള ഫോഴ്സ്ഡ് പേര്‍സ്പെക്റ്റീവ് ത്രീഡി അല്ല, നമ്മളൊക്കെ പന്ദോരയിലാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യാനുഭവം.

എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. നന്ദി.
ബ്ലോഗനയില്‍ വന്നതിനു പ്രത്യേക അഭിനന്ദനം (അതിനു നാട്ടില്‍ വരുമ്പോള്‍ ചിലവു ചെയ്യണം, അല്ലേല്‍ സകല മാജിക്കിന്റേയും സീക്രട്ട് ഞാന്‍ വെളിപ്പെടുത്തിക്കളയും) ;)

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രിയപ്പെട്ട സന്ധ്യ,പ്രിയ മിഥുൽ,പ്രിയമുള്ള മിഥുന്മോഹൻ ഭായി,പ്രിയ ഷിബിൻ,പ്രിയപ്പെട്ട നന്ദാജി അഭിപ്രായങ്ങൾക്കും,വിമർശനങ്ങൾക്കും, ഒപ്പമുള്ളയനുമോദനങ്ങൾക്കും വളരെ നന്ദി...

പ്രിയ മിഥുൻ ഭായി സിനിമയെകുറിച്ചൊന്നും ആധികാരികമായൊന്നും എനിക്കുവലിയയറിവില്ല കേട്ടൊ..പിന്നെ ഇതിനെകുറിച്ച് ലണ്ടനിൽ കണ്ടതും,കേട്ടതും എഴുതിയെന്നുമാത്രം...ആ അധിനിവേശങ്ങൾ എന്റെ വക ബാക്കിപത്രവും...ഈ വിമർശനങ്ങൾ ഞാൻ തീർച്ചയായും വിലവെക്കുന്നൂ....കേട്ടൊ.

നന്ദാജി ,മാജിക്കിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ; എന്റെ കഞ്ഞീല് മണ്ണിടല്ലേ..ചെലെവെന്താ..വേണങ്ങെ..പർഞ്ഞോ ഗെഡീ..,ചെയ്തോളാട്ടാ‍ാ.

Biju said...

"avathaaram" malayalatthil avatharipicchathinum ,mathrubhoomi aazhchappathippil acchaticchu vannathinum abhinandanangal !

murali said...

adipoli

kallyanapennu said...

മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവ്തരിച്ചതിന് മുരളിചേട്ടന് അഭിവാദ്യങ്ങളും,അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു.

Binoy Mathew said...

സത്യതില്‍ താങ്കളുടെ ബ്ളോഗ്‌ മാതൃഭൂമിയില്‍ കണ്ടു വായിച്ചതുകൊണ്ടാണ്‌ ഇതെഴുതാന്‍ തോന്നിയത്‌. സിനിമ കണ്ടു.. ഒരു സാധാരണ ആനിമേറ്റെട്‌ സിനിമ.

ഇതൊക്കെ ഇത്ര വലിയ ആന സംഭവം എന്നു പറഞ്ഞു എഴുതി കാണുമ്പോള്‍ ഒരുമാതിരി ചളിപ്പ്‌.

ഏറ്റവും രസകരമയി തോന്നിയത്‌ അധിനിവേശത്തിനെതിരെയുള്ള ആശയം ഇതില്‍ ഉണ്ട്‌ എന്നു പറഞ്ഞതാണ്‌. യഥാര്‍ഥ അഥിനിവേശതെ മുന്‍ നിര്‍തി എത്രയൊ സിനിമകള്‍ എടുക്കാമെന്നിരിക്കെ, ജെയിംസ്‌ കാമറൂണിന്‌ ഈ ഒരു പടത്തിലേക്കു പോവേണ്ട ആവശ്യമില്ലല്ലൊ.

ഇപ്പോള്‍ തന്നെ പടം "റാസിസ്റ്റ്‌" എന്ന ആരോപണം വന്നു കഴിഞ്ഞു. സധാരണ കാര്‍ട്ടൂണ്‍ നെറ്റ്വര്‍കില്‍ വരുന്ന ഹീ മാന്‍, ബെന്‍ റ്റെന്നിസണ്‍ എന്ന പൊലുള്ള ഒരു സംഭവം അല്ലതെ ഇതു വെറെ എന്താണ്‌? ജെയിംസ്‌ കാമറൂന്‍ 2500 കോടി മുടക്കി എടുതപ്പോള്‍ എല്ലാ ഉണ്ണാക്കന്‍മരും(ഞാനടക്കം) പോയി കണ്ടിട്ടു "കൊള്ളാം".

കാര്‍റ്റൂന്‍ നെറ്റ്വര്‍ക്‌ കണ്ടാല്‍ എല്ലാവര്‍ക്കും പരമ പുഛം. 2012 പോലെ ആനിമെഷന്‍ കലാകാരന്‍മാരുടെ മിടുക്ക്‌ പ്രദര്‍ശിപ്പിക്കുന്ന ചിത്രം എന്നല്ലതെ വേറെ ഒന്നും ഇല്ല

പടം കണ്ടു കഴിഞ്ഞാല്‍ മനസ്സില്‍ അവശേഷിപ്പിക്കാന്‍ എന്തെങ്കിലും വെണം. ഹോളിവുഡില്‍ ഇതിനും മുന്‍പ്‌ എത്രയൊ നല്ല ആനിമേഷന്‍ സിനിമകള്‍ വന്നിരിക്കുന്നു.പ്രിന്‍സ്‌ ഓഫ്‌ ഈജിപ്റ്റ്‌, വാള്‍-ഇ എന്നിവ ഉദാഹരണം മാത്രം. അതിണ്റ്റെ ഒന്നും പരുവത്തേക്കു വരാന്‍ പൊലും ഈ പടം കൊള്ളൂല.

Pyari K said...

avatar 3D കണ്ടിട്ട് ഇപ്പോള്‍ വന്നതേ ഉള്ളൂ.. ബ്ലോഗ്‌ തുറന്നപ്പോള്‍ തോന്നി മുരളി ചേട്ടന്റെ പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിച്ചു കളയാം എന്ന്! :)

അഭിപ്രായങ്ങള്‍ കേട്ടു പ്രതീക്ഷ ഇത്തിരി കൂടിപ്പോയത്‌ കൊണ്ടാണോ എന്നറിയില്ല. ഇടയ്ക്ക് watch നോക്കേണ്ടി വന്നു. ;)
പക്ഷെ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു ഈ സിനിമ. പിന്നെ ബ്ലോഗനയില്‍ വന്ന മുരളി ചേട്ടന്റെ പോസ്റ്റ്‌ വായിച്ചത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ സിനിമ കാണണമെന്ന് ഉറപ്പിച്ചത് കേട്ടോ. അതിനു ഒരു പ്രത്യേകം നന്ദി. :)

Sudhan said...

മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവതരിച്ചതിന് ഭായിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു.

Mahesh Ravi said...

The Article seems fine.A little correction though.An important one to remember before going public.Do your research properly.You've mentioned in your article that "true lies, aliens and terminator,all those movies were made after titanic",which is not true.Titanic was made in 1997 and after titanic,james cameron didnt really make a feature film till Avatar.All the movies you've mentioned here happened way before Titanic.Please check in IMDB.com. Anyway,good work. Keep it coming.

സലാഹ് said...

ആശംസ

sujith said...

AVATHARATTHINTE UGRAN AVATHARANAM !

varun said...

സൂപ്പർ അവതരണം....
ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച്ചുള്ള വരികളും മനസിനെ സ്പർശിച്ചു.

ഷിബു സുന്ദരന്‍ (ചുമ്മാ......) said...

അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

sujith said...

Nice....

mariya said...

അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

martin said...

അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

$VSHL$ said...

ദിശാബോധമുള്ള ..നല്ല മനോഹരമായ കുറിപ്പ്‌ ...തുറന്നു വെച്ച പുസ്തകം പോലെ !
ആശംസകൾ

sheeba said...

നല്ല അവതരണം, സിനിമ കണ്ടതുപോലെ.

Unknown said...


അവതാർ എന്ന അൽഭുത സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.

പിന്നെ ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച്ചുള്ള വരികളും മനസിനെ സ്പർശിച്ചു.

Anithottathil Joy Abraham said...

ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടൻ ,
തമിഴ്നാട്ടിൽ ഒരാഴ്ച്ച ബന്ത് വന്നാൽ വലയുന്ന കേരളം പോലെയായി !

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?

Jinesh C M said...

അവതാര്‍ റിലീസ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു..
ദോഹയിലെ ഏറ്റവും നല്ല തിയേറ്ററില്‍ 3D IMAX ഇല്‍ തന്നെ....നല്ലൊരു അനുഭവമായി ചിത്രം..
വളരെ നല്ല ഒരു അവലോകനമാണ് താങ്കള്‍ നടത്തിയത്..ജയിംസ് കാമറൂണ്‍ എന്നാ സംവിധായകന്‍ അവതാറിനായി നടത്തിയ ഗവേഷണം തന്നെ ഒരു സിനിമയ്ക്കുള്ള കഥയാണ്‌.അതുകൊണ്ട് തന്നെ അവതാര്‍ വെറുമൊരു സാധാരണ സിനിമയില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു..
ഒടുവിലത്തെ കൂട്ടിവായനയ്ക്ക് പ്രതെയ അഭിനന്ദനം കേട്ടോ..

പ്രവീണ്‍ ശേഖര്‍ said...

ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമയാണ് അവതാർ .. ദൃശ്യ വിസ്മയങ്ങൾക്കും അപ്പുറം ഈ സിനിമ നമ്മളെ പലതും ഓർമിപ്പിക്കുകയും ചിന്തിപ്പിക്കുകയും താക്കീത് തരുകയുമൊക്കെ ചെയ്യുന്നുണ്ട് .. സത്യം പറഞ്ഞാൽ ഈ സിനിമയുടെ ചില സീനുകൾ കാണുന്ന സമയത്ത് എന്റെ കണ്ണ് നിറഞ്ഞ് ഒഴുകിയിട്ടുണ്ട് ...ഇത്തരം ഒരു സിനിമയിൽ നിന്ന് കണ്ണിനെ ആനന്ദിപ്പിക്കുന്ന കാഴ്ചകൾ മാത്രം പ്രതീക്ഷിച്ചാണ് അന്ന് സിനിമ കണ്ടതെങ്കിലും സിനിമ അതിനും അതിനും അപ്പുറത്തേക്ക് എന്നെ കൊണ്ട് പോയി. ശരിക്കും മനുഷ്യരെ പച്ചക്ക് വിശകലനം ചെയ്യുന്ന സിനിമയാണിത്. മനുഷ്യൻ ഉണ്ടായ കാലം മുതലേ അവനുള്ളിൽ ഉണ്ടായിരുന്ന സംസ്ക്കാരം അധിനിവേശത്തിന്റെത് മാത്രമാണ് എന്ന് അടിവരയിടുന്നുണ്ട് ഈ സിനിമയുടെ പ്രമേയം. ആ സംസ്ക്കാരം മാത്രമാണ് ലോകാവസാനം വരെ അവന് കാത്തു സൂക്ഷിക്കാനും സാധിക്കുകയുള്ളൂ.

ഒരുപാട് സന്തോഷം തോന്നി ഈ പോസ്റ്റ്‌ വായിച്ചപ്പോൾ ...പലതും വീണ്ടും ഓർത്ത്‌ പോയി ...നല്ലതും ചീത്തയും എന്തുമായ്ക്കോട്ടേ ഓർക്കാൻ പ്രേരണ തരുന്ന സംഗതികളെയെല്ലാം ഒരുപാട് ഇഷ്ടമാണ് എനിക്ക് ..ഈ പോസ്റ്റ് എനിക്കിഷ്ടമായി ..വൈകിയാണ് കണ്ടതെന്ന് മാത്രം .

സൈബർ ഉലകത്തിൽ വാഴും മിത്രങ്ങൾ ...! / Cyber Ulakatthil Vazhum Mithrangal ...!

ഇന്ന്  ഇത്തിരി വായനയും എഴുത്തും അറിയാവുന്ന ഒരാൾക്ക് ആയിരത്തിലധികം  സൈബർ മിത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ആഗോളതലത്തിൽ എടുത്ത് നോക്ക...