Saturday, 29 April 2017

സോഷ്യൽ അല്ലാതാകുന്ന സോഷ്യൽ മീഡിയ തട്ടകങ്ങൾ ...! / Social Allaathakunna Social Media Thattakangal ... !


അനേകായിരം പേർ  ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ എന്ന നവ മാധ്യമങ്ങൾ എന്നറിയാമല്ലൊ ...
അതായത് അവനവന്റെ വിരൽ തുമ്പിലൂടെ അപ്പപ്പോൾ തന്നെ ലോകത്തിലുള്ള സകലമാന വിവര - വിജ്ഞാനങ്ങൾ അറിയുവാനും , വിളംബരം ചെയ്യുവാനും സാധിക്കുന്ന വിവര സങ്കേതിക വിനോദോപാധി തട്ടകങ്ങൾ ഇന്ന് മാനവ ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാവാത്ത സംഗതി തന്നെയായി മാറിയിരിക്കുകയാണല്ലോ ഇപ്പോൾ ...

ഭൂലോകത്തുള്ള  ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക  ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച സോഷ്യൽ മീഡിയ എന്ന പ്രതിഭാസം ,  ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ ...

അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,  ഇത്തരം നവ മാധ്യമങ്ങൾ  ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!
അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ സോഷ്യൽ മീഡിയ പോർട്ടലുകളിൽ കൂടിയായിരിക്കുമെന്നർത്ഥം ..!

 പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ -  ദൃശ്യ , ശ്രാവ്യ ,  ചലനങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളൊ , വസ്തുതയൊ  , തന്റെ  തട്ടകത്തിലൊ  , മറ്റുള്ളവരുടെ വെബ് - തട്ടകങ്ങളിലൊ  കൊണ്ട് പോയി ആലേഖനം ചെയ്ത്  ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് , ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കുവാൻ സാധിക്കുന്ന ഇടങ്ങളാണ് നവ മാധ്യമങ്ങൾ  എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളും ..!

അന്യന്റെ സുഖവും , ദു:ഖവും, സ്വകാര്യതയും വരെ മറ്റുള്ളവർ അങ്ങാടിപ്പാട്ടായി കൊണ്ടാടുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ ആഗോള പരമായി ഒരു വല്ലാത്ത ഒരു മാന്ദ്യം സംഭവിച്ചിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്...!

കണ്ടതും കേട്ടതുമായ സകല സംഗതികളും വീണ്ടും, വീണ്ടും ,കണ്ടും, കേട്ടും ഇത്തരം വെബ് തട്ടകങ്ങളിൽ സ്ഥിരമായി അഭിരമിക്കുന്നവർക്ക് മടുപ്പായി തുടങ്ങിയതുകൊണ്ടുള്ള ഒരു മാന്ദ്യമാണിതെന്ന് പറയുന്നു ...

ഇപ്പോൾ ഒരാളുടെ വിവര സാങ്കേതിക വിദ്യ  വിനോദോപാധി തട്ടകത്തിലെ  / ഗ്രൂപ്പിലെ  വേണ്ടപ്പെട്ടവരുടെ /മറ്റൊരു മിത്രത്തിന്റെ ജന്മദിനമോ , വിവഹ വാർഷികമോ പോലും , മാറി മാറി വന്നുകൊണ്ടിരിരിക്കുമ്പോൾ മറ്റുള്ളവർക്ക്  ബാധ്യതയൊ ,അലോസരമോ ഉണ്ടാക്കുന്ന തരത്തിൽ ആയികൊണ്ടിരുക്കുന്ന പ്രവണതയൊക്കെ ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്...

എത്രയെത്ര മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മദ്യപാനത്തിലും പുകവലിയിലുമൊക്കെ ആനന്ദവും , ആമോദവും കണ്ടെത്തുന്ന പോലെ തന്നെയുള്ള ഒരു വസ്തുത തന്നെയാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ അടിമത്വം വരുന്ന പ്രവണതയും എന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് ...

തന്റെ മുന്നിൽ പെയ്യുന്ന മഴയുടെ മണവും , താളവും അറിയാതെ , മഞ്ഞിന്റെ മനോഹാരിത കാണാതെ  , ചുറ്റുമുള്ള പൂക്കളുടെ ഭംഗികൾ ആസ്വദിക്കാതെ ,കടലിന്റെ ഇരമ്പം കേൾക്കാതെ പ്രകൃതിയെ തൊട്ടറിയാത്ത , ഒരു നീണ്ടയാത്രയിൽ  പോലും  തൊട്ടടുത്തിരിക്കുന്നവരോട് ഒന്നും മിണ്ടാതെ ഇയർ /  ഹെഡ് ഫോണുകളാൽ തലയാവണം നടത്തി ഇന്റർനെറ്റ് ലോകത്തിൽ മാത്രം മുഴുകി സംഗീതവും ,സിനിമയുമടക്കം സോഷ്യൽ മീഡിയ സൈറ്റുകളിൽ അഭയം തേടി സ്വയം അവനവനിലേക്ക് മാത്രം ഒതുങ്ങി കൂടി കൊണ്ടിക്കുന്ന ഒട്ടും സാമൂഹിക ചുറ്റുപാടുകൾ അറിയാതെ ആത്മസുഖത്തിൽ ലയിച്ച് ആത്മരതിയിൽ രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഒരു തലമുറയെയാണ് സോഷ്യൽ മീഡിയ സെറ്റുകൾ വാർത്തെടുക്കുന്നത് എന്ന്  പറയുന്നു ...!


അതായത് സോഷ്യൽ
അല്ലാതാകുകയാണ് ഇപ്പോൾ
ഒരുവിധം സോഷ്യൽ മീഡിയ തട്ടകങ്ങൾ എന്നാണ് പുതിയ റിസേർച്ചുകൾ കണ്ടെത്തുന്നത് ...!

ഒരു സാമൂഹ്യ ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ അധഃപതനത്തിന്റെ പുത്തൻ കാഴ്ച്ചകളാണിതൊക്കെ ... !

ഈ പുത്തൻ നൂറ്റാണ്ടിൽ പൊട്ടിമുളച്ച് അതിവേഗം ദ്രുതഗതിയിൽ വളർന്ന് വലുതായി കൊണ്ടിരിക്കുന്ന , നാമൊക്കെ എന്നുമെപ്പോഴും വിളയാടിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് അനേകം ഗുണങ്ങൾക്കൊപ്പം അതിലേറെ  ദോഷ വശങ്ങളുമുള്ള ഇന്നുള്ള സകലമാന സോഷ്യൽ മീഡിയ സൈറ്റുകളും ...!
ആഗോളപരമായി ഇന്നുള്ള ലോക ജനസംഖ്യയുടെ പകുതിയോളം ആളുകൾ ഡിജിറ്റൽ യുഗം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ഉപഭോക്താക്കളാണെന്നാണ് പഠനങ്ങൾ പറയുന്നത് .

ആയതിൽ 70  ശതമാനം പേരും ഏതെങ്കിലും സോഷ്യൽ മീഡിയ തട്ടകങ്ങൾ ഉപയോഗിക്കുന്നവരാണെന്നും പറയുന്നു . ഇവരിൽ 30  ശതമാനം പേരും സോഷ്യൽ മീഡിയ സെറ്റുകളിൽ അഡിക്ടായി/അടിമകളായി  അവരുടെ ഭൂരിഭാഗം സമയവും ഇത്തരം തട്ടകങ്ങളിൽ ചിലവഴിച്ച്  സ്വയം ദോഷങ്ങളുണ്ടാക്കിയും , മറ്റുള്ളവർക്ക് അലോസരങ്ങൾ സൃഷ്ട്ടിച്ച്  കൊണ്ടിരിക്കുന്നവരുമാണെന്നാണ് വെളിവാക്കുന്നത് ...!

സമീപ ഭാവിയിൽ തന്നെ നാം പറയുന്നത്  പോലും എഴുത്തായി പ്രസിദ്ധീകരിക്കുന്ന ആപ്പുകൾ സജീവമായി ഡിജിറ്റൽ മേഖലകളിൽ പ്രചാരത്തിലാവും എന്നാണ് കരുതുന്നത് ...

തികച്ചും  വ്യക്തിപരമായ ഇടങ്ങളിൽ പോലും
അനോണികളായും ,ട്രോളുകളായും , ഇല്ലാ - വാർത്തകളുമായി (ഫേക് ന്യൂസ് )
പലരും നേര് ഏത് , നുണയെന്നറിയാതെ പങ്കുവെച്ചിട്ടും മറ്റും പല  വ്യക്തികൾക്കും ,
വിവിധ സ്ഥാപനങ്ങൾക്കും , ഒട്ടുമിക്ക പ്രസ്ഥാനങ്ങൾക്കും വരെ ഭീക്ഷണിയാവുന്ന തരത്തിലും ഇത്തരം വിവര സാങ്കേതികത വിനോദോപാധി  തട്ടങ്ങൾക്കാകും എന്ന്  സാരം ...!

ഈയിടെ പിന്ററസ്റ് എന്ന സോഷ്യൽ മീഡിയ തട്ടകത്തിലെ ദോഷവശങ്ങളും ,തമാശകളും അടങ്ങിയ അനേകായിരം ട്രോളുകളും , കാർട്ടൂണുകളും അനേകായിരം പേർ ഷെയർ ചെയ്ത പോസ്റ്റിലൂടെ  ഒന്ന് വിശദമായി  നോക്കിയാൽ മാത്രം മതി സോഷ്യൽ മീഡയ സെറ്റുകൾ എന്നത് ഇന്നത്തെ മാനുഷിക അവസ്ഥാ വിശേഷങ്ങളെ എന്തുമാത്രം 'അൺസോഷ്യലാ'ക്കി തീർക്കുന്നു എന്നത് ...!

നാനാതരത്തിൽ ഇന്നുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലുള്ള അടിമത്തം /അഡിക് ഷൻ കാരണം വിദ്യഭ്യാസം, ജോലി , ദാമ്പത്യം , കുടുംബം, മാനസികാരോഗ്യം എന്നീ പൽ മേഖലകളിലും  വല്ലാത്ത വിവിധതരത്തിലുള്ള പ്രശ്നങ്ങൾ എന്നുമെന്നും സംഭവിച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് ...

ഇത് മാത്രമല്ല  സോഷ്യൽ മീഡിയ ഇടങ്ങൾ നമ്മൾ ഓരോരുത്തർക്കും സാധ്യമാക്കി തരുന്ന ഇന്റർനെറ്റ് / ഇലക്‌ട്രിക് / ഇലക്ട്രോണിക് /പ്ലാസ്റ്റിക് ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷൻ   തരംഗങ്ങളും , പൊലൂഷൻ മുതലായ അനേകം സംഗതികൾ നാം അടക്കം ഭൂമിയിലെ ജീവജാലങ്ങൾക്കും , ആവാസ വ്യവസ്ഥിതിക്കുമൊക്കെ വല്ലാത്ത  ഭീക്ഷണിയായി പരിണമിച്ച്‌ കൊണ്ടിക്കുകയാണെന്നുള്ള കാര്യവും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണം ...!
ഒപ്പം ധാരാളം ഗുണങ്ങൾക്കൊപ്പം
തന്നെ അനേകം ദോഷങ്ങളുമുള്ള
ഇത്തരം സൈറ്റുകളിലാണ് , ഇപ്പോൾ അനേകരുടെ മനുഷ്യോർജ്ജം വെറുതെ പാഴായി കൊണ്ടിരിക്കുന്നത്  എന്നുള്ള സത്യവും ...!
നാം സ്ഥിരം മേഞ്ഞുനടക്കുന്ന സോഷ്യൽമീഡിയ തട്ടകങ്ങളിൽ കൂടി ചുമ്മാ ഒരു എത്തി നോട്ടം മാത്രമാണിത് കേട്ടോ കൂട്ടരേ ...

അധികമായാൽ അമൃതും
വിഷം എന്നാണല്ലൊ ചൊല്ല്
അത് കൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...!
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

കഴിഞ്ഞ ദിവസം
ബ്രിട്ടീഷ് മലയാളി പത്രത്തിന്റെ    
 കോളത്തിൽ  എഴുതി പ്രസിദ്ധീകരിച്ച കുറിപ്പുകളാണിത് ...
ഇതോടൊപ്പം കൂട്ടി വായിക്കുവാൻ ,ഇതാ അഞ്ച് കൊല്ലം മുമ്പത്തെ 
ഒരു പിൻകുറിപ്പ്  ...
ബ്ലോഗിങ്ങ് അഡിക്ഷനും ഇന്റർനെറ്റ് അടിമത്തവും

19 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നാം സ്ഥിരം മേഞ്ഞുനടക്കുന്ന സോഷ്യൽ

മീഡിയ തട്ടകങ്ങളിൽ കൂടി ചുമ്മാ ഒരു എത്തി

നോട്ടം മാത്രമാണിത് കേട്ടോ കൂട്ടരേ ...

നാനാതരത്തിൽ ഇന്നുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലുള്ള

അടിമത്തം /അഡിക് ഷൻ കാരണം വിദ്യഭ്യാസം, ജോലി , ദാമ്പത്യം ,

കുടുംബം, മാനസികാരോഗ്യം എന്നീ പൽ മേഖലകളിലും വല്ലാത്ത വിവിധ

തരത്തിലുള്ള പ്രശ്നങ്ങൾ എന്നുമെന്നും സംഭവിച്ചു കൊണ്ടേയിരിക്കുകയാണെന്നാണ്

പറയുന്നത്...

ഇത് മാത്രമല്ല സോഷ്യൽ മീഡിയ ഇടങ്ങൾ നമ്മൾ ഓരോരുത്തർക്കും
സാധ്യമാക്കി തരുന്ന ഇന്റർനെറ്റ് / ഇലക്‌ട്രിക് / ഇലക്ട്രോണിക് /പ്ലാസ്റ്റിക്
ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷൻ തരംഗങ്ങളും , പൊലൂഷൻ മുതലായ
അനേകം സംഗതികൾ നാം അടക്കം ഭൂമിയിലെ ജീവജാലങ്ങൾക്കും ,ആവാസ വ്യവസ്ഥിതിക്കുമൊക്കെ
വല്ലാത്ത ഭീക്ഷണിയായി പരിണമിച്ച്‌ കൊണ്ടിക്കുകയാണെന്നുള്ള കാര്യവും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണം ...!ഒപ്പം ധാരാളം ഗുണങ്ങൾക്കൊപ്പം

തന്നെ അനേകം ദോഷങ്ങളുമുള്ള

ഇത്തരം സൈറ്റുകളിലാണ് ഇപ്പോൾ അനേകരുടെ മനുഷ്യോർജ്ജം വെറുതെ പാഴായി കൊണ്ടിരിക്കുന്നത് എന്നുള്ള സത്യവും ...!

വിനുവേട്ടന്‍ said...

അതുകൊണ്ട് നമുക്ക് ഗ്രാമങ്ങാളില്‍ ചെന്ന് രാപാര്‍ക്കാം... അതിരാവിലെ എഴുന്നേറ്റ് തോട്ടത്തില്‍ പോയി മുന്തിരിവള്ളികള്‍ പൂത്തുവോ എന്ന് നോക്കാം...

Philipscom said...

മുരളി മാഷേ
ഇത് കലക്കിയല്ലോ!
ഒരുവിധത്തിൽ ​
​​അല്ലെങ്കിൽ
​മറ്റൊരുവിധത്തിൽ
നാമും നമ്മുടെ കുഞ്ഞുങ്ങളും
ഇതിനു അടിമയായി കഴിഞ്ഞില്ലേ
എന്നു തോന്നുന്നു.
നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും
അതിലേറെ ദോഷങ്ങൾ ഒളിഞ്ഞിരിക്കുന്നു
എന്നു പറഞ്ഞതിനോടും യോജിക്കുന്നു.
പക്ഷെ മാഷേ, ഇപ്പോൾ ഇതുപയോഗിക്കാതിരിക്കാൻ
നിവൃത്തിയില്ലാത്ത ഘട്ടത്തിലേക്ക് വന്നിരിക്കുന്നു.
വിശ്രമ ജീവിതം നയിക്കുന്ന എനിക്കു പത്തു പുത്തൻ
കയ്യിൽ തടയണമെങ്കിൽ ഇതിൻറെ നിത്യോപയോഗം
ഇല്ലാതെ പറ്റില്ല മാഷേ!
അതുകൊണ്ടു, ഇനിയുള്ള കാലം ഞാൻ ഇവിടൊക്കെ തന്നെ കാണും കേട്ടോ!
എന്തായാലും പുത്തൻ തലമുറക്കിതൊരു മുന്നറിയിപ്പ് തന്നെ !!
കുറിപ്പിനു നന്ദി
അപ്പോൾ നമ്മുടെ മാന്ദ്യം ഒക്കെ ഒന്നു നീങ്ങി എന്ന് തന്നെ കരുതാം അല്ലേ
എഴുതുക അറിയിക്കുക
ആശംസകൾ
സസ്നേഹം
ഫിലിപ്പ് ഏരിയൽ
സിക്കന്തരാബാദ് ​
@PVAriel

Areekkodan | അരീക്കോടന്‍ said...

മനുഷ്യനെന്ന സാമുഹൃ ജീവിയെ സമൂഹത്തിൽ നിന്നും അകറ്റുന്ന സാമൂഹ്യമാധ്യമങ്ങളെക്കു റിക്ച്ചുള്ള ഈ കുറിപ്പിന് അടിയിൽ ഒരു ഒപ്പ്

vettathan said...

എന്തും അധികമായാലുണ്ടാകുന്ന ഒരു മടുപ്പു ഒട്ടു മിക്കവർക്കും അനുഭവപ്പെടുന്നുണ്ട്.ഒട്ടു മിക്ക കമ്പനികളും സോഷ്യൽ മീഡിയാ സൈറ്റുകൾ ബ്ലോക്കിയിരിക്കയാണ്.മറ്റെന്തെങ്കിലും രൂപപ്പെടും എന്ന് കരുതാം

Geetha Omanakuttan said...

ഗുണവും ,ദോഷവും ഒരുപോലെ ഉണ്ട്..
എവിടെ ഒരു പൊതുസ്ഥലത്തായാലും, അത് എവിടെയെന്നില്ല എല്ലാവരും അവരവരുടെ മൊബൈലിൽ മെസ്സേജ് നോക്കിയും , തിരിച്ചു റിപ്ലൈ ചെയ്തും പരിസരം മറന്നു ചിരിച്ചും ഒക്കെ ഇരിക്കുന്ന കാണാം. പ്രായഭേദമില്ല... എല്ലാ ആൾക്കാരും ഇതിൽപ്പെടും.

Geetha Omanakuttan said...

ഗുണവും ,ദോഷവും ഒരുപോലെ ഉണ്ട്..
എവിടെ ഒരു പൊതുസ്ഥലത്തായാലും, അത് എവിടെയെന്നില്ല എല്ലാവരും അവരവരുടെ മൊബൈലിൽ മെസ്സേജ് നോക്കിയും , തിരിച്ചു റിപ്ലൈ ചെയ്തും പരിസരം മറന്നു ചിരിച്ചും ഒക്കെ ഇരിക്കുന്ന കാണാം. പ്രായഭേദമില്ല... എല്ലാ ആൾക്കാരും ഇതിൽപ്പെടും.

Punaluran(പുനലൂരാൻ) said...

തന്റെ മുന്നിൽ പെയ്യുന്ന മഴയുടെ മണവും , താളവും അറിയാതെ , മഞ്ഞിന്റെ മനോഹാരിത കാണാതെ , ചുറ്റുമുള്ള പൂക്കളുടെ ഭംഗികൾ ആസ്വദിക്കാതെ ,കടലിന്റെ ഇരമ്പം കേൾക്കാതെ പ്രകൃതിയെ തൊട്ടറിയാത്ത , ഒരു നീണ്ടയാത്രയിൽ പോലും തൊട്ടടുത്തിരിക്കുന്നവരോട് ഒന്നും മിണ്ടാതെ .. സാമൂഹിക ചുറ്റുപാടുകൾ അറിയാതെ ആത്മസുഖത്തിൽ ലയിച്ച് ആത്മരതിയിൽ രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഒരു തലമുറയെയാണ് സോഷ്യൽ മീഡിയ സെറ്റുകൾ വാർത്തെടുക്കുന്നത് എന്ന് പറയുന്നു ...!

സൂപ്പർ മുരളിഭായ് ...ഒരു നിമിഷം ഞാനും ഒരു സ്വയ പരിശോധന നടത്തി .. ഉള്ളിൽ തട്ടുന്ന എഴുത്ത് ...ആശംസകൾ

സുധി അറയ്ക്കൽ said...

പറഞ്ഞതെല്ലാം എത്ര സത്യം.!!!

ആർക്കും ആരേയും ശ്രദ്ധിക്കാൻ തന്നെ സമയമില്ലാതായി.ഇനിയും വർഷങ്ങൾ കഴിയുമ്പോൾ സ്വന്തം വീട്ടുകാരുടെ പേരുകൾ പോലും മറന്നു പോകും.


ലക്ഷക്കണക്കിനു കോപ്പികൾ ഓരോ ആഴ്ചയിലും ഇറക്കിയിരുന്ന മനോരമ,മംഗളം വീക്കിലികൾക്ക്‌ ഇപ്പോ എത്ര സർക്കുലേഷൻ കാണും??ഇത്‌ വായിച്ചപ്പോൾ വെറുതേ ഓർത്ത്‌ പോയതാ.

(എന്റെ പത്രവായന ഒരു വർഷമായി മറുനാടൻ മലയാളം എന്ന ഓൺലൈൻ പത്രമാ.)

വീകെ said...

നമ്മളും അടിമകളായി....

Pyari said...

"അതുമാത്രമല്ല ഈ ബൂലോക വായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത ഒരു സൗഹൃദ സമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഇതുവരെയുള്ള അസെറ്റുകളിൽ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ ഒരു സമ്പാദ്യം...!"


പണ്ട് തന്നെയിത് വായിച്ചതോർക്കുന്നുണ്ട്. :)

2009 ഇൽ ബ്ലോഗ് തുടങ്ങിയ കാലം തൊട്ടു ഈ അഡിക്ഷൻ ഉം മന്ദത യും ഒക്കെ അനുഭവിക്കാൻ തുടങ്ങിയതാണ്..

ചിലപ്പോ ദേഷ്യം വരും, ചിലപ്പോ അസൂയ.. ചിലപ്പോ കോംപ്ലക്സ് - എന്തായാലും ബ്ലോഗിങ്ങും സോഷ്യൽ മീഡിയയും ഇല്ലാണ്ടൊരു മുൻപോട്ടു പോകില്ലെന്ന് ഉറപ്പിച്ചു. മുരളി ചേട്ടൻ പറഞ്ഞ പോലെ അധികമാവാതെ എങ്ങനെ നോക്കാം എന്ന റിസേർച്ചിലാണ് കുറച്ചു കാലമായിട്ട് :) മുരളി ചേട്ടന്റെ ഇമോഷണൽ സ്റ്റെബിലിറ്റി ഇക്കാര്യത്തിൽ അപാരം തന്നെ

A Simple Pendulum said...
This comment has been removed by the author.
A Simple Pendulum said...
This comment has been removed by the author.
Anonymous said...

ഹയ്.. എന്താ ദ്.. ഇത്ര കാലമായിട്ടും മറുപടിയൊന്നും വന്നില്ലല്ലോ.. ആരോഗ്യപരമായ കാരണങ്ങളല്ല എന്ന് വിശ്വസിക്കട്ടെ.. (ഒരു പോസ്റ്റിൽ ഒന്നിൽ കൂടുതൽ തവണ മറുപടി പറയുന്ന ശീലമില്ലല്ലോ.. ഹും)

(ആദ്യം ഒരു കമന്റ് ഇട്ടു. പിന്നെ ഡിലീറ്റി. ഇപ്പൊ പിന്നേം ഇടണം എന്ന് തോന്നി. )
ഇങ്ങക്ക് വേണ്ടി ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ടേ .. ഇവിടെ വരെയൊന്നു വരണം..

ദാ ഇവിടെ

pravaahiny said...

എല്ലാത്തിനുമുണ്ട് ഗുണവും ദോഷവും

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി നമുക്ക് ഗ്രാമങ്ങാളില്‍ ചെന്ന് രാപാര്‍ത്തിട്ട് ... അതിരാവിലെ എഴുന്നേറ്റ് തോട്ടത്തില്‍ പോയി മുന്തിരിവള്ളികള്‍ പൂത്തുവോ എന്ന് നോക്കിയ ശേഷം , ചെറി മരങ്ങളുടെ തണലിൽ ഇരുന്ന് സോഷ്യൽ മീഡിയാ തട്ടകങ്ങളിലൂടെ എന്നുമെന്നും സഞ്ചരിച്ച് കൊണ്ടിരിക്കാം .


പ്രിയമുള്ള ഫിലിഫ് ഭായ് ,നന്ദി .വിശദമായ ഈ കുറിപ്പുകൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ് .പിന്നെ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ തട്ടകങ്ങൾ വഴിയാണ് ഒട്ടുമിക്ക ബിസിനസ്സുകളുടെയും 70 ശതമാനത്തോളവും കാര്യങ്ങൾ നടക്കുന്നത് .അതുകൊണ്ട് ഒരു രാഷ്ട്രീയക്കാരാണ് ഭരണം പിടിക്കണമെങ്കിലൊ , ഒരു പ്രോഡക്ട് നല്ല രീതിയിൽ വിറ്റഴിയണമെങ്കിലോ ,അങ്ങിനെ ഇമ്മിണിയിമ്മിണി കാര്യങ്ങൾക്ക് സോഷ്യൽ മീഡിയ തട്ടകങ്ങളുടെ സഹായമില്ലാതെ തരമില്ല .നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും ഇതിനുള്ളിൽ ഒളിച്ചിരിക്കുന്ന ധാരാളം ദോഷങ്ങൾ ജസ്റ് ഒന്ന് ചൂണ്ടി കാണിച്ചു എന്ന് മാത്രം .പിന്നെ നമ്മുടെ മാന്ദ്യം ഒക്കെ എന്നെ നീങ്ങി എന്റെ ഭായ് .

പ്രിയപ്പെട്ട അരീക്കോടൻ മാഷെ ,നന്ദി. മനുഷ്യനെന്ന സാമൂഹ്യ ജീവിയെ സമൂഹത്തിൽ നിന്നും അകറ്റുന്നത്തിൽ ഇന്ന് മുഖ്യ പങ്കും വഹിക്കുന്നത് സാമൂഹ്യ മാധ്യമങ്ങൾ തന്നെയാണ് കേട്ടോ മാഷേ .


പ്രിയമുള്ള വെട്ടത്താൻ ജോർജ് സർ ,നന്ദി. അധികമായാൽ അമൃതും വിഷം എന്നാണല്ലോ ചൊല്ല് , ഒപ്പം കണ്ടത് തന്നെ കണ്ട് കണ്ടുള്ള ഒരു മടുപ്പു ഒട്ടു മിക്കവർക്കും അനുഭവപ്പെടുന്നുണ്ട്. പിന്നെ മിക്ക കമ്പനികളും സോഷ്യൽ മീഡിയാ സൈറ്റുകൾ ബ്ലോക്കിയിരിക്കുകയാണെങ്കിലും സ്വന്ത മൊബൈൽ വഴിയുള്ള തൊഴിലാളികളുടെ ഇത്തരംസൈറ്റുകളിലേക്കുള്ള രംഗ പ്രവേശം തടയാനാകില്ലല്ലോ അല്ലെ ഭായ് .


പ്രിയപ്പെട്ട ഗീതാജി ,നന്ദി . ഗുണവും ,ദോഷവും ഒരുപോലെ ഉണ്ടെന്നറിഞ്ഞ് തന്നെയാണ് പ്രായ ഭേദമില്ലാതെ ഏവരും ഒരു പരിസര ബോധവുമില്ലാതെ എല്ലാം മറന്ന് ഇത്തരം സാമൂഹ്യ വിനോദ തട്ടകങ്ങളിൽ എപ്പോഴും വിളയാടിക്കൊണ്ടിരിക്കുന്നത് ...

പ്രിയപ്പെട്ട പുനലൂരാൻ ഭായ് , നന്ദി. തന്റെ ചുറ്റുപാടുകളിലുള്ള യാതൊന്നിലും ഇടപെടാതെ , പ്രകൃതിയെ തൊട്ടറിയാത്ത ,മനുഷ്യനെന്ന സാമൂഹ്യ ജീവിയെ സമൂഹത്തിൽ നിന്നും അകറ്റുന്നത്തിൽ ഇന്ന് മുഖ്യ പങ്കും വഹിക്കുന്നത് സാമൂഹ്യ മാധ്യമങ്ങൾ തന്നെയാണെങ്കിലും ഇതിന്റെയൊക്കെ ഗുണവും ദോഷവും അറിഞ്ഞ് ഓരോരുത്തര് ഇതിൽ അഭിരമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ന്റെ ഭായ്.

പ്രിയമുള്ള സുധി ഭായ് ,നന്ദി.നന്ദി. ഓൺ-ലൈൻ ചാറ്റിങ്ങും ,ഗ്രൂപ്പുകളിൽ വിളയാടിയിരുന്നുമൊക്കെ ആർക്കും ആരേയും ശ്രദ്ധിക്കാൻ തന്നെ സമയമില്ലാതായി എന്നതാണ് ഇന്നത്തെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ സ്ഥിരമായി താമസിക്കുന്നവരുടെ ഏറ്റവും വലിയ ഡ്രോബാക്സ് .ഇനി വായന മാത്രമല്ല നമുക്ക് വേണ്ടതെല്ലാം ഇതിലൂടെ തന്നെയാകും സാധ്യമാകുക കേട്ടോ സുധി ഭായ് .

പ്രിയപ്പെട്ട അശോക് ഭായ് ,നന്ദി. അടിമകളല്ല ഭായ് ,നമ്മളെല്ലാം പല പല സാമൂഹ്യ വിനോദോപാധി തട്ടകങ്ങളുടെ ഉടമകളായി മാറിയിരിക്കുകയാണ് ഇപ്പോൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പ്യാരി , നന്ദി . തുടരെ തുടരെയുള്ള അഭിപ്രായങ്ങൾ കണ്ടിരുന്നുവെങ്കിലും ജോലി സംബന്ധമായ ഒരു അസൈയ്മെന്റിന്റെ പിന്നാലെയായതിനാലാണ് മറുപടി ഇത്രയും വൈകിയത് . സദയം ക്ഷമീര് .അടച്ചുപൂട്ടിയ ബ്ലോഗുകൾ ഉൾപ്പെടെയുള്ളതും ,പുതുതായി അണിയിച്ചൊരുക്കിയതും സന്ദർശിച്ച ഒരുവനെന്ന നിലക്ക് പറയുകയാണ് പ്യാരിക്ക് എഴുത്തിന്റെ വരമുള്ളതിനാൽ - എന്തിനെ കുറിച്ചും എഴുതിയിടുക ..!

പിന്നെ പുതിയ ബ്ലോഗ് പോസ്റ്റ് വായിച്ചതിനെ കുറിച്ച് ദാ വിശദമായ ഒരു മറുപടി ചാർത്തുന്നു

എന്റെ പെർമെൻറ് ഗെഡിച്ചി എങ്ങാനുമായിരുന്നുവെങ്കിൽ , എന്നെ ഇത് പോലെ പൊക്കിയടിച്ചെങ്കിൽ ഞാനിന്ന്എവിടെ എത്തിയെന്നേ ...!
ഹും ... എന്താ ചെയ്യാ .. ; അതിനും ഒരു യോഗം വേണമല്ലോ ..അല്ലെ ....!

നല്ലയിനം മരയുരുപ്പടികളാൽ രൂപപ്പെടുത്തിയെടുത്ത അതിമനോഹരമായ ഒരു പഴയകാല ക്ളോക്കിനെ പോലെയാണ് ഞാൻ എന്റെ ബ്ലോഗ്ഗ് 'ബിലാത്തിപട്ടണത്തെ' കൊണ്ടു നടക്കുന്നത് .. എവിടേക്ക് താമസം മാറ്റിയാലും , 'എഫ് .ബി' , 'ട്വിറ്റർ' മുതലായ ആധുനികമായ ഓട്ടോമാറ്റിക് /ഡിജിറ്റൽ ക്ളോക്കുകൾ ഉണ്ടെങ്കിലും എന്നും മണിനാദം കേട്ടുണർത്തുവാൻ ഈ പഴയ ബ്ലോഗ്ഗ്‌ ക്ളോക്ക് എന്നെ വല്ലാതെ ഗൃഹാതുരമായ സ്മരണകൾ കണക്കെ സഹായിക്കാറുണ്ട് , വായനക്കാരായ പെന്റുലങ്ങൾ വളരെ സിംബിളായി എന്നെ അകമഴിഞ്ഞ് സഹായിക്കുന്നു എന്നും കൂട്ടിക്കോ കേട്ടോ പ്യാരി.
ഈ ക്ളോക്കിനുള്ളിൽ നല്ല ഈടുറ്റ സ്പ്രിങ്ങും , ഗിയറുകളും ഉള്ളതിനാൽ , ഇടക്ക് വല്ലപ്പോഴും ഓയിൽ കൊടുത്ത് , ആഴ്ച്ചയിൽ ഒരിക്കൽ കീ കൊടുത്ത് തുടച്ച്‌ മിനുക്കി വെക്കുന്നത് കൊണ്ടല്ലേ - ഇതിന് ഇന്ന് ഏത് വമ്പൻ ഡിജിറ്റൽ ക്ളോക്ക്കളെയും എന്നും വെല്ലാൻ സാധിക്കുന്നത് ...!

ഇവിടെ പടിഞ്ഞാറൻ നാട്ടിലൊക്കെ ഇന്ന് ഏത് സ്‌കൂൾ കുട്ടിക്കും വരെ സ്വന്തം ബ്ലോഗുണ്ട് .അവരുടെ അദ്ധ്യാപകർക്കും , ഒട്ടുമിക്ക പേരെന്റ്സിനുംവരെ ..
ഒരു നേഴ്‌സറി വിദ്യാർത്ഥിയിൽ നിന്നും , തല തെറിച്ച കൗമാരക്കാരൻ വരെയായി തീർന്ന തന്റെ മകനെ തെറ്റുകൾ തിരുത്തി വളർത്തി വലുതാക്കി എമണ്ടൻ ജോലിക്കാരൻ വരെ ആക്കി തീർത്ത പെടാപാടുകൾ മുഴുവൻ , കഴിഞ്ഞ പത്തു കൊല്ലമായി ദിനം തോറും കുറിച്ചിട്ടിരുന്ന ഒരു സാധാരണനക്കാരിയായ ജർമ്മൻ മദാമ്മയുടെ 'എന്റെ കുത്തികുറിപ്പുകൾ' എന്ന ബ്ലോഗ്ഗ് പോർട്ടൽ , ഇന്ന് ജർമ്മനിയിൽ ഏറ്റവും ഫോളോവേഴ്സുള്ള ഒരു ബ്ലോഗ്ഗറാണ് ...!

ഒരു സിനിമ , ഒരു പ്രോഡക്ട്, ഒരു രാഷ്ട്രീയ പാർട്ടി , സ്പോർസ് പേഴ്സൺ , കലാ സാഹിത്യ പ്രേമികൾ , ഫേഷൻ , കുക്കിങ് ,ചാനൽ എന്നീ സകലമാന സംഗതികൾക്കും ഇവിടങ്ങളിൽ ഏതൊരു സോഷ്യൽ മീഡിയേക്കാളും ആളുകൾ ആശ്രയിക്കുന്നത് ആയവരുടെയോ /ആയതിന്റെയോ ബ്ലോഗ്ഗുകളെയാണ് ...( ജസ്റ് ഒന്ന് ഏതെങ്കിലും സെർച്ച് എഞ്ചിനുകളിൽ പരതി നോക്കുക ).

ഈ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരിക്കലും
അടച്ച് പൂട്ടില്ലെന്ന പൂർണ്ണ വിശ്വാസത്തോടെ ...
സസ്നേഹം ,
ഒരു ഉത്തമ വായനക്കാരൻ .


പ്രിയമുള്ള പ്രവാഹിനി ,നന്ദി. എല്ലാത്തിനും ഗുണവും ദോഷവും ഉണ്ടെങ്കിലും , എന്ത് അധികമായാൽ മടുപ്പും,വിഷമയവും ആയിത്തീരും എന്നാണല്ലൊ പറയുക അല്ലെകുഞ്ഞൂസ് (Kunjuss) said...

പണ്ടത്തെപ്പോലെയല്ലന്നേ ഇപ്പൊ, അന്നൊക്കെ ഒരു ബ്ലോഗ് മാത്രമേ നോക്കാനുണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിലോ, ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ്... അങ്ങിനെയങ്ങിനെ ഒരു കൂട്ടം സോഷ്യൽ മീഡിയകളാണ്. ഇതിനിടയിൽ അടുത്തിരിക്കുന്ന വീട്ടുകാരോടോ കൂട്ടുകാരോടോ മിണ്ടാൻ എങ്ങനെയാ നേരം കിട്ടുക...? ഒരു ബന്ധുവീട്ടിലോ സുഹൃത്തിന്റെ വീട്ടിലോ ചെന്നാൽ ആദ്യമേ ചോദിക്കുക, വൈഫൈ പാസ്സ്‌വേർഡാണ്‌. പിന്നെയാണ് സുഖാണോ എന്ന ചോദ്യം... ! പാസ്സ്‌വേർഡ്‌ അമർത്തി വൈഫൈ കണക്റ്റ് ആയിക്കഴിഞ്ഞാൽ മേൽപ്പറഞ്ഞ സോഷ്യൽ മീഡിയകളിലൂടെ സഞ്ചാരമായി. അതിനിടയിൽ അവർ ചായ തന്നാൽ കുടിക്കും, ഇല്ലെങ്കിലും നോ പ്രോബ്ലം.... ! പിന്നെ, അവിടുന്ന് ഇറങ്ങുന്നവരെ മൊബൈലിൽ കണ്ണും മനസ്സും അർപ്പിച്ച് ... എന്തൊക്കെയോ പറഞ്ഞും പകുതിയിൽ കൂടുതലും കേൾക്കാതെയും ഇരിക്കും,... പരാതി പറഞ്ഞാൽ , ജീവിതത്തിൽ നമ്മൾ പുറകിലായിപ്പോകുമെന്ന് കേൾക്കും.

സോഷ്യൽ മീഡിയയുടെ വേഗത്തിനൊത്ത് ഓടാൻ കഴിയാതെ, ജീവിതവരമ്പിലൂടെ ഇത്തിരി സ്വപ്നങ്ങളുമായി മെല്ലെപ്പോകുമ്പോൾ, കൂട്ടുകാരെന്ന് കരുതിയിരുന്നവർ പുച്ഛത്തോടെ ചിരിച്ച് മുന്നോട്ട് പോകുന്നു....

ലേഖനം നന്നായി മുരളിഭായ്... ! പതിവുപോലെ ഇവിടെയും എത്താൻ വൈകി...

SAYUJ K R said...

അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,
ഇത്തരം നവ മാധ്യമങ്ങൾ ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും
നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!
അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും
തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ സോഷ്യൽ
മീഡിയ പോർട്ടലുകളിൽ കൂടിയായിരിക്കുമെന്നർത്ഥം ..!

പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി
തന്നെ - ദൃശ്യ , ശ്രാവ്യ , ചലനങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ
മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളൊ , വസ്തുതയൊ , തന്റെ
തട്ടകത്തിലൊ , മറ്റുള്ളവരുടെ വെബ് - തട്ടകങ്ങളിലൊ കൊണ്ട് പോയി
ആലേഖനം ചെയ്ത് ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ
തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് , ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കുവാൻ
സാധിക്കുന്ന ഇടങ്ങളാണ് നവ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് മുഖാന്തിരം
പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളും ..!

രാഷ്ട്രീയ മീമാംസ സൂത്രങ്ങൾ അഥവാ പൊളിറ്റിക്സ് ട്രിക്സ് ..! / Rashtreeya MeemamsaSoothrangal Athhava Politics Tricks ..!

അവരവരുടെ സ്വന്തം നാടുകളിൽ അരാജകത്തത്തിന്റെ വിത്തുകൾ വിതച്ച് , അധികാരങ്ങൾ കൊയ്തെടുക്കുക എന്ന ഒരു പുത്തൻ അടവുനയമാണ്  -  ഇന്ന് ലോ‍ാകം മുഴുവനുമ...