അച്ഛന്റെ തറവാടിന്റെ വടക്കെ പറമ്പിൽ ഞാൻ പിറന്ന് , മൂന്നു വർഷത്തിന് ശേഷമാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന തറവാട് വീട് അച്ഛൻ പണികഴിപ്പിച്ചത് .
അമ്മയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷം ,അമ്മയുടെ വീട്ടിൽ നിന്നും എന്റെ അനുജത്തിയേയും കൊണ്ട് വന്ന ദിവസം തന്നെയായിരുന്നു ഞങ്ങളുടെ പുതിയ തറവാടിന്റെ വീടു പാർക്കലായ 'ഹൌസ് വാമിങ് 'ചടങ്ങുകളും മറ്റും ഒരു ചെറിയ സദ്യയും ആഘോഷങ്ങളുമായി നടന്നത്തിയത് .
ഈ വീട്ടിൽ വെച്ചാണ് എനിക്ക് മൂന്നുകൊല്ലം ഇടവിട്ട്
ഒരു അനുജനും ,പിന്നീട് വേറൊരു കൂടിയും അനുജത്തിയും ഉണ്ടായത്. പണ്ടത്തെ വീട്ടിൽ അമ്മ നിധിപോലെ സൂക്ഷിച്ച് വെച്ചിരുന്ന ഒരു ട്രങ്ക് പെട്ടിയും , അച്ഛന്റേയും അമ്മയുടേയും കല്യാണപ്പെട്ടികളുടെയും മോളിലായിരുന്നു പഴയകിടക്കകൾ ,പുൽപ്പായ/ പായകൾ , തലയണ മുതലായ സാമഗ്രികളും മറ്റും കയറ്റിവെച്ചിരുന്നത് .
അച്ഛൻ ഞങ്ങളെ വിട്ട് പോയതിന് ശേഷമാണ് , പണി തീരാതിരുന്ന ഞങ്ങളുടെ ഈ തറവാട് വീട് വീണ്ടും പുതുക്കി പണിതത് .
അപ്പോൾ പഴയ കുറെ സാധനങ്ങളെല്ലാം ഒതുക്കി
വെക്കുന്ന സമയത്താണ് മാതാപിതാക്കളുടെ പഴയ പെട്ടികൾ
തുറന്ന് നോക്കിയത് .
അവരുടെ വലിയ ഇഷ്ടിക കളറുള്ള തുകലിൽ
തീർത്ത കല്യാണ പെട്ടികളിൽ താളിയോല ജാതകങ്ങളും ,SSLC
ബുക്കുകളും , കോളേജ് സർട്ടിഫിക്കറ്റുകളടക്കം ,അമ്മയുടെ
കല്യാണ മന്ത്രകോടികള്‍ ഉൾപ്പെടെ , അച്ഛൻറെ കല്യാണ വേഷ്ടികളുമൊക്കെയായി ഒരു പെട്ടി .
മറ്റൊന്നിൽ ചില്ലിട്ട് പണ്ടത്തെ വീടിന്റെ ചുമരിൽ കുറേകാലം തൂക്കിയിട്ടിരുന്ന കല്യാണ ഫോട്ടോകളും , സ്റ്റുഡിയോവിൽ പോയി കുടുബ സമേധം എടുത്ത ബ്ലാക്ക് & വൈറ്റ് ഫോട്ടോകളും ഉണ്ടായിരുന്നു .
"മംഗള പത്രങ്ങള്‍ " അതിൽ നിന്നും കണ്ടെടുക്കുവാൻ കഴിഞ്ഞു.
ആദ്യം ഈ കുന്ത്രാണ്ടം എന്താണെന്ന് എനിക്ക് പിടി കിട്ടിയില്ല ;
പിന്നീട് ഗഹനമായി അന്വേഷിച്ചപ്പോഴാണ് ,
പഴയ കാലത്ത് കല്യാണ സമയത്ത് - പന്തലില്‍ വെച്ചു വരനേയും,
വധുവിനേയും പ്രകീര്‍ത്തിച്ചു വേണ്ടപ്പെട്ടവര്‍ നടത്തുന്ന
സ്ഥുതി വചനങ്ങളാണ് അവയെന്നു മനസ്സിലായത് ...!
പിന്നീട് ഗഹനമായി അന്വേഷിച്ചപ്പോഴാണ് ,
പഴയ കാലത്ത് കല്യാണ സമയത്ത് - പന്തലില്‍ വെച്ചു വരനേയും,
വധുവിനേയും പ്രകീര്‍ത്തിച്ചു വേണ്ടപ്പെട്ടവര്‍ നടത്തുന്ന
സ്ഥുതി വചനങ്ങളാണ് അവയെന്നു മനസ്സിലായത് ...!
നല്ല വടിവൊത്ത കൈയെഴുത്തുകളാലും , അച്ചടിച്ചും മറ്റും വിവാഹങ്ങൾക്ക് മാത്രമല്ല , ജോലിയിൽ നിന്നും വിരമിക്കുമ്പോഴും ,മറ്റു നല്ല സേവനങ്ങൾക്കും ,പിറന്നാൾ ,സപ്‌തതി മുതലായ ആഘോഷങ്ങൾക്കും വേണ്ടിയും ആ കാലങ്ങളിൽ വിവിധ തരത്തിലുള്ള മംഗള പത്രങ്ങൾ പാരായണം ചെയ്‌ത് സമർപ്പിച്ചിരുന്നു..!
ശ്ലോകമായും , പദ്യമായും, കവിതയായും ,കഥയായും മറ്റും തങ്ക ലിപികളിലോ , സ്വര്‍ണ ലിപികളിലോ വര്‍ണ്ണ കടലാസുകളില്‍
അച്ചടിച്ച് ,ഫ്രെയിം ചെയ്ത "മംഗള പത്രങ്ങള്‍ " അന്നത്തെ കല്യാണ സദസിൽ വായിച്ച ശേഷം വധൂവരന്മാര്‍ക്ക് കൈമാറുന്ന വിവാഹ സമ്മാനങ്ങളായിരുന്നു ...
അന്നുകാലത്തൊക്കെ ദിനങ്ങളും , മാസങ്ങളും താണ്ടി വിവാഹ മംഗളപത്രങ്ങള്‍ പുതു ദമ്പതികളെ തേടി എത്താറുണ്ട് എന്നാണ് 'അമ്മ പറഞ്ഞു തന്നത് .

അന്ന് കിട്ടിയ ഒരു വിവാഹ മംഗള
പത്രത്തിലെ വരികളാണ് ഇനി താഴെയുള്ളത് ...
മംഗള പത്രം
വിനായകനെ പോല്‍ , വിഘ്നങ്ങള്‍ മാറ്റിയിതാ യിവര്‍ ;
വിനോദ ദമ്പതിമാരായി മാംഗല്യം ചാര്‍ത്തി നിന്നിട്ട് ,
വിനോദ സൌമ്യമായാരംഭിക്കുന്നീ ദാമ്പത്യ ജീവിതം
വിനയമതു പരസ്പരമെപ്പോഴും ഇനിമേല്‍ ഉണ്ടാകണം
വിനോദവും വിശ്വാസവും ഒരുമയാൽ വിട്ടുവീഴ്ച്ചയും
വിനാശം വിതയ്ക്കാതെ നന്മതന്‍ വിത്തിട്ടു കൊയ്യുക.
വാനത്തോളം പ്രണയിക്കണം ; ഒട്ടുമരുത് വിദ്വേഷം .
വിനയ പ്രസന്നമായി നേരുന്നിതാ സർവ്വ മംഗളങ്ങള്‍ ...!!
അന്നത്തെ ആ വിവാഹ മംഗള പത്രങ്ങൾക്ക് പകരം ,
പിന്നീട് അകലങ്ങളിലുള്ള ബന്ധുമിത്രാദികളുടെ വിവാഹ
മംഗള ആശംസ കാർഡുകളും , കമ്പി തപാൽ ആശംസകളും കല്യാണ ദിവസങ്ങളിൽ നവ ദമ്പതിമാരെ തേടിയെത്തിയിരുന്നു .
ഇ - മെയിലുകളായും , സൈബർ എഴുത്തുകളായും വിവാഹ ദിങ്ങളിൽ വധൂവരന്മാരെ തേടി വിവാഹ മംഗളാശംസകൾ ഇന്റർനെറ്റ് മുഖാന്തിരം പ്രചാരത്തിലാകുന്ന കലാത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
പണ്ടൊക്കെ ഒന്നൊ രണ്ടോ ഫോട്ടോകൾ മാത്രം ചില്ലിട്ടു വീടിന്റെ ഉമ്മറത്തുള്ള ചുമരുകളിൽ ആണിയടിച്ച് വെക്കുന്നതിന് പകരം , ഇന്ന് എല്ലാവരുടെയും സോഷ്യൽ മീഡിയ ചുമരുകളിലാണ് എല്ലാത്തരത്തിലുള്ള ചിത്രങ്ങളും നാം ആലേഖനം ചെയ്‌ത് വെക്കുന്നത് ...

ഇപ്പോൾ വിവാഹ ദിവസത്തിൽ
മാത്രമല്ല ,ഓരൊ കല്യാണ വാർഷികങ്ങൾക്കു പോലും ഇത്തരം ആശംസകളുടെ നിരന്തര പ്രവാഹമാണ് എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും അരങ്ങേറിക്കൊണ്ടിരിക്കുന്നത് . വിവാഹാഘോഷങ്ങൾ മാത്രമല്ല ,പിറന്നാളുകളടക്കം സകലമാന ആഘോഷങ്ങളും ആയതിന്റെയൊക്കെ പ്രദർശനങ്ങളും നടത്തുന്നത് സോഷ്യൽ മീഡിയയിൽ ഒരു പ്രവണതയായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് ...
ഇപ്പോൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി ഒട്ടുമിക്ക ബന്ധുമിത്രാധികൾക്കും സ്ഥിരമായി മാംഗല്യ ,വിവാഹ വാർഷിക ആശംസകൾ പടച്ചു വിടുന്ന ഒരുവനായി മാറിയിരിക്കുകയാണ് ഞാൻ .
എന്ത് ചെയ്യാം .
പണ്ടത്തെ നാലാം ക്ളാസ് പഠനം പൂർത്തിയാക്കി മംഗള പത്ര കവികളായിരുന്ന കണിമംഗലത്തെ മാമക്കുട്ടി , ഉണിക്കൻ മുത്തശ്ശന്മാരുടെയും , നാരാണ വല്ല്യച്ഛന്റെയുമൊക്കെ പേരുകളയുവാൻ വേണ്ടി ജന്മമെടുത്ത ഒരു തിരുമണ്ടൻ തന്നെയാണ് ഞാൻ ഇപ്പോൾ ..അല്ലെ