Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Sunday 15 January 2012

പന്ത്രണ്ടും ലണ്ടനും പിന്നെ കുറെ മണ്ടരും... ! / Panthrantum Londonum Pinne Kure Mandarum ... !

ഇത്തവണ വായനക്ക് പകരം ആദ്യം കുറച്ച് കാഴ്ച്ചകളും, 
കേൾവിയുമൊക്കെയായാലോ... അല്ലേ. 
ചിലപ്പോൾ തനി അറുവളിപ്പൻ സിനിമകളും മറ്റും കണ്ട് 
നമ്മുടെയൊക്കെ ഒന്നുരണ്ടുമണിക്കൂർ വെറുതെ ലാപ്സായി പോകാറുണ്ട് ... 
ആയതിന്റെയൊക്കെ പകുതിസമയം കൊണ്ട് കുറച്ച് ചിരിക്കാനും,  ഒപ്പം ഒട്ടുമിക്ക 
യു.കെ മല്ലൂസ്സിന്റെ നേരനുഭവങ്ങൾ നേരിട്ട് കാണുവാനുമൊക്കെയായി നിങ്ങളെ ഹാർദ്ദവമായി ഇവിടേക്ക് ക്ഷണിക്കുകയാണ്.
നമ്മുടെമാത്രം സ്വന്തമായ സന്തോഷ് പണ്ഡിതനേപ്പോലെ സിനിമയുടെ 
സാങ്കേതിക വശങ്ങളെ കുറിച്ച് വലിയ പാണ്ഡിത്യമൊന്നുമില്ലെങ്കിലും , എന്റെയൊക്കെ 
ലണ്ടൻ മിത്രങ്ങളായ ബെന്നിയും, ബോസും, ജിഷയും കൂട്ടരുമൊക്കെ ചേർന്ന് അണിയിച്ചൊരുക്കി അഭിനയിച്ച ഈ അഭ്രപാളികൾ...  സമയവും , സന്ദർഭവുമനുസരിച്ച് ഏവർക്കും കാണാവുന്നതാണ്...
ദേ..ഇവിടെയാണ് കേട്ടൊ ഈ  ‘ഇക്കരക്കാഴ്ച്ചകൾ ‘

എന്തൊക്കെയായാലും ലണ്ടനിൽ നിന്നും പറഞ്ഞുവിട്ടാലും ; ബോസിനും കൂട്ടർക്കുമൊക്കെ , ഇനി നാട്ടിൽ പോയാലും വല്ല സീരിയലിലുമൊക്കെ തലകാട്ടി തലയുയർത്തിപ്പിടിച്ച് നടക്കാമല്ലോ അല്ലേ.

വെള്ളം വെള്ളം സർവ്വത്രേ..പക്ഷേ ഒരു  തുള്ളി കുടിപ്പാൻ ഇല്ലത്രേ എന്ന് പറഞ്ഞപ്പോലെയാണിപ്പോൾ  എന്റെ എഴുത്തിന്റെ സ്ഥിതിവിശേഷങ്ങൾ...

ലണ്ടനിലെ നവവത്സരക്കാഴ്ച്ചകൾ , 2012 ഒളിമ്പ്ക്സിന്റെ വരവേൽ‌പ്പുകൾ , രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാഘോഷവിശേഷങ്ങൾ , ലോകോത്തര അത്യാധുനികയുപകരണങ്ങളുടെ അത്ഭുതകാഴ്ച്ചകളുമായി അരങ്ങേറിയ അന്തർദേശീയ പ്രദർശന വിസ്മയങ്ങൾ , ‘വാർ ഹോഴ്സ് ‘ അടക്കം പല ഹോളിവുഡ് സിനിമകളുടേയും... താരങ്ങളും വി.ഐ.പി കളുമടക്കമുള്ള പ്രീമിയർ ഷോ മേളകൾ...
അങ്ങിനെയീ ബിലാത്തിപട്ടണം നിറയേ കൊട്ടപ്പറ 
കാര്യങ്ങൾ നിരനിരയായി നിറഞ്ഞു കിടക്കുകായാണ്...
പക്ഷേ എന്തുചെയ്യാം ...
സമയവും , സാഹചര്യങ്ങളും ഒത്തുവന്നാലല്ലേ , ഇതിലേതെങ്കിലും 
പെറുക്കിയെടുത്ത് മേമ്പൊടിയെല്ലാം  ചേർത്ത് വിളമ്പാൻ പറ്റുകയുള്ളൂ...

അപ്പോൾ പുതുവർഷത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ...
ഒരു അഡൽറ്റ് ശരീരത്തിലേക്ക് വേണ്ടുന്ന എല്ലാഉടയാടകളും വിറ്റഴിക്കുന്ന 
യൂറോപ്പിലെ ഒരു ബ്രാന്റഡ് ; ജൌളിക്കടക്കാർ ഇത്തവണ പുതുവർഷത്തിന് 
ഒരു പ്രത്യേക പ്രമോഷനാണ് നൽകിയത്...!
ഒരു സെറ്റ് അണ്ടർവെയേഴിനുപോലും പതിനായിരം രൂപ വിലമതിപ്പുള്ളവതൊട്ട് , 
നവീന ഫാഷന്റെ പുതുപുത്തനാടകൾ വരെ വിറ്റഴിക്കുന്ന ,  വലിയ പട്ടണങ്ങളിൽ മാത്രം ; ആഡംബര കടകളുള്ള അവരുടെ ഷോപ്പുകളിൽ നിന്നും ജീൻസും, ടോപ്പും,ഷർട്ടും,ടൈയ്യും,ഷൂസുമൊന്നും വാങ്ങി ധൂർത്ത് പ്രകടിപ്പിക്കുവാൻ സാധാരണക്കാർക്ക് സാമ്പത്തിക മാന്ദ്യം മൂലം , കഴിഞ്ഞ നാലഞ്ചുവർഷം കഴിയാതെ പോയതുകൊണ്ട്,  അവരുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ പരസ്യ തന്ത്രം നടത്തിയത്.
 
അതായത് വമ്പൻ സിറ്റികളിൽ മാത്രമുള്ള അവരുടെ ഷോപ്പുകളിലേക്ക്  വിവസ്ത്രരായി ആദ്യം വരുന്ന നൂറ് പേർക്ക് അവരുടെ പാകത്തിനിണങ്ങുന്ന ഉടയാടകൾ ഫ്രീയായി എടുത്തണിഞ്ഞ് കുട്ടപ്പനോ,കുട്ടപ്പിയോ ആയി പോകാമെന്ന്...!
അന്നേ ദിവസം ആ ഷോപ്പിങ്ങ് മാളിൽ സെക്യൂരിറ്റി ഡൂട്ടി,  ഇരന്നുവാങ്ങിയ എന്നെ കൊളീഗ്സെല്ലാം കളിയാക്കി
“ഈ കൊടും തണുപ്പിൽ വല്ലമനുഷ്യരും 
തുണിയുരിഞ്ഞവിടെ വരുമോടോ ..കൂവ്വെ” എന്നും പറഞ്ഞ്...
പക്ഷേ കടതുറക്കുന്നതിനും രണ്ടുമണിക്കൂറ് മുമ്പേ പുതുവർഷത്തിൽ 
കണ്ണഞ്ചിച്ചുകണ്ട  വരിവരിയായി, നിരനിരയായി  നിന്നിരിന്ന ഈ തീർത്തും 
നഗ്നയായിട്ടുള്ള ഈ ഷോപ്പേഴ്സിനെ ; ഓൺലുക്കേഴ്സിൽ നിന്നും , ക്യാമറാകണ്ണുകളിൽ 
നിന്നും രക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പോലും മറന്ന ,  ആ  ഇമ്പമാർന്ന കാഴ്ച്ചകളിൽ 
നിന്നും കിട്ടിയ അനുഭൂതികൾ ...
അന്ന് ഡ്യൂട്ടിയെടുക്കുവാൻ പറ്റാതിരുന്നവരുടെ കുശുമ്പും കുന്നായ്മയും കൊണ്ട്  
പിന്നീടിളകി  പോയ സംഗതികൾ ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്...
ഞാൻ ജീവിതത്തിലാദ്യമായി ലൈവ്വായി കണ്ട വിസ്മരിക്കാൻ 
പറ്റാത്ത ഒരു ഒരു നവ വത്സരക്കണിയായിരുന്നു അന്നത്തെ ആ വിരുന്നൂട്ട് കാഴ്ച്ചകൾ !

ഈ ജനുവരി എട്ടിന് ലണ്ടനടക്കം പല വമ്പൻ സിറ്റികളിലും ...
വെറും അണ്ടർ വെയേഴ്സ് മാത്രം ഇട്ടിട്ട് ; അരക്കുതാഴെ തുണിയുടുക്കാതെ 
ഒരുദിവസം മുഴുവൻ റോന്തുചുറ്റിയ , നമ്മുടെ ഓർക്കൂട്ട് പോലുള്ള ഒരു ഇന്റർ-നെറ്റ് 
കൂട്ടായ്മയും മാധ്യമങ്ങളുടേയും ,കാഴ്ച്ചക്കാരുടേയും ശ്രദ്ധ വല്ലാതെ പിടിച്ചുപറ്റി കേട്ടൊ .

സമ്മറിൽ തുണിയുടുക്കാതെ നടക്കുന്ന ഇവിടത്തുകാരെ ; വിന്ററിലും തുണി
ഉരിയിപ്പിക്കുന്ന ഈ പരസ്യതന്ത്രം ഇപ്പോൾ യൂറോപ്പിലാകെ ജ്വരമായിരിക്കുകയാണ് ...
നാട്ടിലെ  കൌതുക വാർത്തകളിൽ പോലും ഇടം പിടിച്ച ഇത്തരം പുത്തൻ 
ആശയങ്ങൾ , നമ്മുടെ നാട്ടിലെ തുണിക്കടകളും ഇനി ഫോളോചെയ്യുമായിരിക്കും അല്ലേ..!

മലയാളം പന്ത്രണ്ടുപിറന്നാലും , ഇംഗ്ലീഷ് പന്ത്രണ്ടുപിറന്നാലും ...
പന്ത്രണ്ടുകുലത്തിൽ പിറന്ന മലായാളികൾക്കതൊരു രാശിയുള്ള 
വർഷമാണന്നാണല്ലോ പറയാറ്.. 
എന്തായാലും ഈ പഴമ്പറച്ചലിൽ വല്ല സത്യവുമുണ്ടോ എന്ന് ...
നമ്മൾ മല്ലൂസ്സിനെല്ലാം  ഇക്കൊല്ലം തിരിച്ചറിയാമല്ലോ..അല്ലേ.

പണ്ടൊരു മുതുമുത്തശ്ശി പന്ത്രണ്ട് പെറ്റിട്ടതിൽ ഏതാണ് എന്റെ മുതുമുത്തച്ഛന്റെ
കുലം എന്നോർത്ത് എനിക്ക് പലപ്പോഴും കൺഫ്യൂഷ്യൻ തോന്നാറുണ്ട്..
അതിപ്പോൾ എങ്ങ്യന്യാ...
തലമുറകളായി പരസ്പരം ലൈൻ ഫിറ്റുചെയ്തും, ചൂണ്ടിയും, 
പ്രേമിച്ചുമൊക്കെ  കുടിവെച്ച് കുടുംബമുണ്ടാക്കി പല ജാതികളായും,
മതങ്ങളായും മലയാളനാട്ടിലും , പുറത്തും, വിദേശത്തുമൊക്കെയായി 
ഞങ്ങളുടെ ഫേമിലി മെമ്പേർസ്  ഇപ്പോളങ്ങിനെ വ്യാപിച്ച് കിടക്കുകയാണല്ലോ...! 


പന്ത്രണ്ടിന്റെ ഈ രാശീഗുണം നമ്മൾ മല്ലൂസിന് മാത്രമല്ല ; 
ബിലാത്തിയ്ക്കും  വേണ്ടുവോളം ഇക്കൊല്ലം ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലും,സന്തോഷത്തിലുമാണ്  ഇത്തവണ ബ്രിട്ടൻ ജനതയും , 
ഇക്കൊല്ലാത്തെ ലോകത്തിലെ നമ്പർ വൺ ന്യൂയിയർ സെലിബെറേഷനുകളിലൊന്നായ
ലണ്ടൻ പുതുവർഷപ്പുലരി കണ്ടുണർന്നെഴുന്നേറ്റത്...

ലണ്ടനിൽ  ഇക്കൊല്ലം അരങ്ങേറുന്ന കായിക മാമാങ്കമായ ഒളിമ്പിക്സ് 2012 ...
രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയിയർ സെലിബെറേഷൻ , പാര-ഒളിമ്പിക്സ് കായികമേള ,
കൂടാതെ ലണ്ടനിൽ വെച്ച് ഇക്കൊല്ലം നടക്കുന്ന പതിനഞ്ചോളം ഇന്റർനാഷ്ണൽ എക്സിബിഷനുകളും, കൺവെൻഷനുകളും...

പോരെ പൂരം...
ലണ്ടനിലെ മണ്ടന്മാരായ ഞങ്ങളെപ്പോലെയുള്ളവർക്ക് ഇതിൽ പരം എന്ത് വേണം അല്ലേ..!

ഒപ്പം ഈ ജനതയോടൊപ്പം പ്രവാസികളായ ഞങ്ങളും ; കഴിഞ്ഞ ആറ് വർഷമായനുഭവിച്ചു വരുന്ന സമ്പത്തുമാന്ദ്യ വ്യാധിയിൽ നിന്നും മറ്റുള്ള പാശ്ചാത്യരാജ്യങ്ങളെ പോലെതന്നെ ബ്രിട്ടനും ഉണർന്നെഴുന്നേൽക്കുകയാണാല്ലൊ എന്ന സുഖം പ്രാപിക്കൽ വാർത്തയറിഞ്ഞ് സന്തോഷത്തിലാണ്...!

നമ്മുടെ നാട്ടിലെ പോലെയല്ലല്ലോ ഇവിടത്തുകാർ...
അഞ്ചാറുവർഷമായിട്ട് ഗ്യാസും, ഇലക്ട്രിസിറ്റിയും, ട്രാവൽ ചാർജുമടക്കം  സകലമാന നിത്യോപയോഗസാധനങ്ങളുടേയും വിലകൾ വാണം പോലെ  കുതിച്ചുയർന്നിട്ടും ...
വേതനങ്ങളിൽ തീരെ ഉയർച്ചകളില്ലാതെ  പഴയ കൂലികൾ തന്നെ 
ഫ്രീസ് ചെയ്തപ്പോഴും, നിർബ്ബന്ധമായി ജോലികളിൽ നിന്ന് റിഡൻണ്ടൻസി കിട്ടിയപ്പോഴും ...
പാന്റുകൾ സ്വയം വലിച്ചുമുറുക്കി , ചിലവുകൾ പരമാവുധി ചുരുക്കി 
യാതൊരു സമരമുറകളിലും ഏർപ്പെടാതെ സർക്കാരുകൾക്കൊപ്പവും ,
മുതലാളിത്വത്തിന്റെ കൈയ്യിലിരിക്കുന്ന സ്വന്തം കമ്പനി നയങ്ങൾക്കനുസരിച്ചും ; 
വളരെ ഒബീഡിയന്റായി , ഒറ്റക്കെട്ടായി വേദനകൾ ഉള്ളിലടക്കി നിൽക്കേണ്ടി വന്ന 
ഒരു ജനതയുടെ മഹിമകൊണ്ടാണിതെല്ലാം  സാധിച്ചത് കേട്ടൊ.

പിന്നെ ഒളിമ്പിക്സിന്റെ നേർക്കാഴ്ച്ചകൾ കാണാൻ അരലക്ഷം രൂപ വില മതിക്കുന്ന എന്ററി പാസുകൾ എടുത്ത്  ആയതൊന്നും കാണാൻ നമ്മൾ മല്ലൂസ് അങ്ങിനെയൊന്നും വില്ലിങ്ങാവില്ല എന്നറിയാമല്ലോ...
ആയതുകൊണ്ടാണല്ലൊ ഇപ്പോഴത്തെ ജോലി തിരക്കിനിടയിലും ...
ഈസിയായിട്ട് ഓസിയായി ഒളിമ്പ്ക്സ് കാഴ്ച്ചകൾ കാണാൻ വേണ്ടി ഞാനൊക്കെ  സ്പെക്റ്റാകുലർ സേഫ്റ്റിയടക്കമുള്ള , പല ഒളിമ്പിക്സ് സെക്യൂരിറ്റി ട്രെയിനിങ്ങുകളും കഴിഞ്ഞമാസം മുതൽ നടത്തികൊണ്ടിരിക്കുന്നത് ...

ഇനിയടുത്ത കടമ്പയായ ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ അറിയാം ..
ആറുമാസത്തിനുള്ളിൽ ലണ്ടനിൽ നടക്കുന്ന ഈ ഒളിമ്പിക്സ് കാഴ്ച്ചവട്ടങ്ങളിൽ 
നിന്നും ഞാനക്കൊ അകത്താണോ , പുറത്താണോ എന്ന്..!

ഈ കുന്ത്രാണ്ടങ്ങളെല്ലാം കാരണമെനിക്ക് ; അതി മനോഹരവും 
ഒപ്പം ഭീകരവുമായ ഒരു ലണ്ടൻ മഞ്ഞനുഭവമായ  ഹിമത്തടവറ  
‘ഒരേ തൂവ്വൽ പക്ഷികളിൽ‘  കട്ട്-പേസ്റ്റ്  ചെയ്ത ശേഷം  ഒരു പോസ്റ്റ് 
പോലും എഴുതാൻ  നേരം കിട്ടിയില്ലാ എന്നത് വാസ്തവം ...
എന്നെയൊക്കെ വായിക്കുന്നവരുടെ 
ഒരു മഹാഭാഗ്യം ... അല്ലേ !





കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...