Showing posts with label സൈബർ കവിതകൾ .... Show all posts
Showing posts with label സൈബർ കവിതകൾ .... Show all posts

Friday 1 October 2021

സൈബർ കവിതകൾ ... ! / Cyber Kavithakal ... !

ഇക്കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ  ചില സൈബർ 
ഇടങ്ങളിലും , യു.കെ.യിലെ 'ഓൺ - ലൈൻ  പോർട്ടലു'കളിലും ആധുനിക കവിതകൾ പോലെ  എഴുതിയിട്ട സൈബർ  എഴുത്തുകളിലെ വരികളിൽ  ചിലത്,  എന്റെ സ്വന്തം സൈബർ  തട്ടകമായ ഈ  'ബിലാത്തിപട്ടണത്തി'ലും ചുമ്മാ  പതിച്ചു വെക്കുകയാണ്...  

വൃത്തം /അലങ്കാരം - ഭാഷാംഗലേയ മണിപ്രവാളം .

സൈബർ പ്രണയം
അന്നവളുടെ വരികൾ വായിച്ചുവായിച്ചാണ്
ഞാനവളുടെ ബ്ലോഗ് ഫോളോചെയ്തതും മിത്രകൂട്ടായ്മയിൽ
ഇടം നേടിയതും...
ബൂലോകത്തെ ബ്ലോഗിണിമാരിൽ
താരമായി മിന്നുമ്പോൾ അവൾ
'ബ്ലോഗന'യിലും പ്രത്യക്ഷപ്പെട്ടു.
അവളുടെ പോസ്റ്റുകളെല്ലാം
ഞാൻ പ്രണയത്തിന്റെ
ഇമോജികളാൽ കെട്ടിപ്പുണർന്നു.

അങ്ങനെ ചാറ്റിങ് റൂമിലെ
അടുപ്പമാണ്
ഞങ്ങളെ ഡേറ്റിങ്ങിലെത്തിച്ചത് .

മനസ്സിൽ വിരിയുന്ന അക്ഷരങ്ങൾ
കീ പാഡിലൂടെ രതി പുഷ്പ്പങ്ങളായി
മൊട്ടിട്ടു വിടർന്നുല്ലസിച്ച നാളുകൾ
പിന്നീട് 'ചീറ്റിങ്ങ്' കഴിഞ്ഞ ശേഷമാണ്
ഞങ്ങൾ പരസ്പരം 'റീ- സൈക്ലിങ് ബിന്നി'ൽ
അഭയം തേടിയത് .

മോഡേൺ പ്രണയം 
(കുറുംകവിത അഥവാ ഹൈക്കു) 

Chatting ൽ  തുടങ്ങി 
Eating ൽ കുടുങ്ങി 
Dating ൽ ഒതുങ്ങി 
Cheating ൽ ഒടുങ്ങി...

ആണും പെണ്ണും 

പ്രൊപ്പോസ് ചെയ്യുന്ന അവസരത്തിൽ ( Before  Marriage)

അവൻ - അതെ അവസാനം ഞാൻ  കത്തിരുന്ന നിമിഷം വന്നിരിക്കുകയാണ്.
അവൾ - നീയെന്നെ വിട്ടു പോകുമൊ?
അവൻ -ഏയ്‌, ഒരിക്കലും എന്റെ ചിന്തയിൽ
പോലും ഇക്കാര്യം വന്നിട്ടില്ല.
അവൾ - നീയെന്നെ ശരിക്കും  പ്രണയിക്കുന്നുണ്ടോ?
അവൻ - തീർച്ചയായും എന്നും എപ്പോഴും.
അവൾ - നീയെന്നെ എപ്പോഴെങ്കിലും ചീറ്റ് ചെയ്യുമൊ?
അവൻ - ഒരിക്കലുമില്ല, നീയെന്താ അങ്ങനെ ചോദിക്കുന്നത്?
അവൾ - നീയെന്നെ കിസ്സ് ചെയ്യുമൊ?
അവൻ - തീർച്ചയായും   ചാൻസ് കിട്ടുമ്പോഴെല്ലാം.
അവൾ - നീയെന്നെ തല്ലുമോ?
അവൻ - നിനക്ക് വട്ടുണ്ടോ, ഞാനൊരിക്കലും അത് ചെയ്യില്ല.
അവൾ - എനിക്ക് നിന്നെ വിശ്വസിക്കാമോ?
അവൻ - യെസ്..ഡാർലിംങ്. 
അവൾ  - ഓ..ഡാർലിംങ് ...
After  Marriage 
Read from the bottom going up

അവൾ  - ഓ..ഡാർലിംങ്.
അവൻ - യെസ്..ഡാർലിംങ്. 
അവൾ - എനിക്ക് നിന്നെ വിശ്വസിക്കാമോ?
അവൻ - നിനക്ക് വട്ടുണ്ടോ, ഞാനൊരിക്കലും അത് ചെയ്യില്ല.
അവൾ - നീയെന്നെ തല്ലുമോ?
അവൻ - തീർച്ചയായും   ചാൻസ് കിട്ടുമ്പോഴെല്ലാം.
അവൾ - നീയെന്നെ കിസ്സ് ചെയ്യുമൊ?
അവൻ - ഒരിക്കലുമില്ല, നീയെന്താ അങ്ങനെ ചോദിക്കുന്നത്?
അവൾ - നീയെന്നെ എപ്പോഴെങ്കിലും ചീറ്റ് ചെയ്യുമൊ?
അവൻ - തീർച്ചയായും എന്നും എപ്പോഴും.
അവൾ - നീയെന്നെ ശരിക്കും  പ്രണയിക്കുന്നുണ്ടോ?
അവൻ -ഏയ്‌, ഒരിക്കലും എന്റെ ചിന്തയിൽ പോലും
ഇക്കാര്യം വന്നിട്ടില്ല.
അവൾ - നീയെന്നെ വിട്ടു പോകുമൊ?
അവൻ - അതെ അവസാനം ഞാൻ 
കത്തിരുന്ന നിമിഷം വന്നിരിക്കുകയാണ്...

 മല്ലൂസ് 

ആഗോളതലത്തിൽ 
വാസമുറപ്പിച്ചിരിക്കുന്ന  
കൊച്ചുകൊച്ചു സമൂഹങ്ങളാണവർ. 

പ്രരാബ്ദങ്ങളുടെ ഭാരവും പേറി 
ജന്മനാട് വിട്ട് പോരേണ്ടി വന്നിട്ടും 
അവർ ജനിച്ച നാടിന്റെ നന്മകളും 
സംസ്കാരങ്ങളും മനസ്സിന്റെ  ഒരു കോണിൽ 
താലോലിച്ചുകൊണ്ട്  ഗൃഹാതുര സ്മരണകൾ 
എന്നുമെന്നും അയവിറക്കികൊണ്ടിരിക്കുന്ന 
വളരെ പ്രബുദ്ധരായവരാണ് ...!
 
ആഡംബരങ്ങളും  പദവികളും 
എത്തിപ്പിടിച്ചും  അല്ലാതെയും 
ജീവിതവണ്ടി പലവിധേന മുന്നോട്ട് 
നയിക്കുമ്പോഴും, ഒഴിവ് സമയങ്ങളിൽ   
അവരോടൊപ്പം കൊണ്ടുവന്ന    
പഴയ ഭാണ്ഡങ്ങളിലെ 
കക്ഷി രാഷ്ട്രീയത്തിന്റെയും 
മതത്തിന്റെയും മേലങ്കികളണിഞ്ഞവർ 
ഉറഞ്ഞു തുള്ളി !

അവർക്ക് സിനിമാക്കാരും 
കോമഡിക്കാരും  നേതാക്കന്മാരും 
മതമേലാളന്മാരുമൊക്കെയാണ്  സാംസ്‌കാരിക 
നായികാനായകന്മാർ.
 
എഴുത്തുകാർ ,ശാസ്ത്രജ്ഞർ ,
കലാ പ്രതിഭകൾ  മുതലുള്ളവരെയെല്ലാം 
ജീവിക്കാനറിയാത്തവർ എന്നു പറഞ്ഞു  
പുച്ഛിക്കുന്ന കൂട്ടരാണിവർ .
അതെ 
ഇവർ എന്തിനും ഏതിനും 
പോന്ന വിദേശ വാസികളായ 
തനി കേരളീയ വംശജരാണ് .
കൊടിയുടെയും മതത്തിന്റെയും 
ജാതീയതയുടെയും വർണ്ണങ്ങൾ വാരി
വിതറിയ മുഖംമൂടികളണിഞ്ഞു 
ചുമ്മാ ജീവിക്കുന്ന മല്ലൂസ് ...!


 അനീറ്റ ജോൺ

വെറും സിംഗിൾ പേരന്റ് മാത്രമല്ല അനീറ്റ ജോൺ , ബ്രിട്ടണിൽ
'ബോൺ ആൻഡ് ബോട്ടപ്പാ'യ
ഒരു മല്ലു എഴുത്തുകാരിയാണ് .
നല്ല കാമ്പും കഴമ്പുമുള്ള
അവളുടെ കവിതകളും കഥകളും
സോഷ്യൽ മീഡിയയിൽ എന്നുമെന്നും
ധാരാളം ഹിറ്റുകൾ വാരിക്കൂട്ടുന്നുണ്ട്.
അനീറ്റയുടെ പേരെന്റ്സ്
അവൾക്ക് വേണ്ടി നീക്കിവെച്ച
സ്ത്രീധന തുകയുടെ കാൽ ഭാഗം
കാശുകൊണ്ടാണ്
പിന്നീടൊരിക്കൽ അവൾ
റോബ് ജോണിനെ പാർട്ട്ണർ ആക്കിയത്.
ജോണിനോട് അഭിപ്രായമാരാഞ്ഞ ശേഷം
അവളൊരു കുട്ടിയെ ദത്തെടുത്ത് വളർത്തി
ആ കുഞ്ഞിന്റെ അമ്മയായി തീർന്നു.

ജോൺ അനീറ്റയുടെ
ഇഷ്ട്ടങ്ങൾക്കൊത്ത് എന്തും
ചെയ്തുകൊടുക്കുന്ന പാർട്ട്ണർ
തന്നെയായിരുന്നു...!
ബെഡ് റൂമിൽ അവളുടെ
ഹിതങ്ങൾക്കനുസരണം
'ഡിൽഡോ'യായി അവളെ
തൃപ്തിപ്പെടുത്തുവാനും ,
അവൾക്ക് കവിതകളും
കഥകളും പറഞ്ഞുകൊടുക്കുവാനും
പ്രാപ്തൻ തന്നെയായിരുന്നു
'ആർട്ടിഫിഷ്യൽ ഇന്റലിജൻസു'ള്ള
അനീറ്റ ജോണിന്റെ പാർട്ട്ണർ
'ഹുമണോയ്‌ഡ്‌ റോബൊട്ട് ' ജോൺ ...!



കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...