Sunday 6 March 2011

ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!

ഇത്തവണ ഞാൻ പറയാൻ പോകുന്നത് ബ്രിട്ടീഷ് ബോർഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ (B.B.C ) നടത്തിയ ഒരു നീണ്ടയാത്രയുടെ, ഒരു കൊച്ച് അവലോകനമാണ്...
കറുത്ത പൊന്നിന്റെ ജന്മനാട്ടിൽ നിന്നും  ആരംഭിച്ച ആ മഹത്തായ സഞ്ചാരം അവസാനിക്കുന്നത് ചുവന്ന പൊന്ന് വിളയുന്ന നാട്ടിലാണ് ...!
ലിങ്കുകളിൽ നിന്നും ലിങ്കുകളിലേക്കുള്ള പ്രയാണവുമായി  നമുക്ക് തുടങ്ങാം അല്ലേ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിമനോഹരമായ കാഴ്ച്ചവട്ടങ്ങളാണ് ഇടക്കിടെയിപ്പോൾ  ബിബിസിയും , മറ്റു യൂറോപ്യൻ ചാനലുകാരും പല പല  ഡോക്യുമെന്ററികളിലൂടെ സമ്പ്രേഷണം നടത്തി ഇവിടത്തുകാരേയെല്ലാം ആമോദ ചിത്തരാക്കി കൊണ്ടിരിക്കുന്നത്...

നമ്മുടെ യൊക്കെ ,ഭക്ഷണവും (ഇവിടെ ക്ലിക്കിയാൽ Anthony Bourdain ന്റെ No Reservations-Kerala India 1:3 എന്ന വീഡിയോ കാണാം) രീതികളുമാണ് പടിഞ്ഞാറങ്കാരെയൊക്കെ പ്രഥമമായി കൊതിപ്പിക്കുകയും പിന്നീട് വെള്ളം കുടിപ്പിക്കുകയും  ചെയ്യുന്നതിപ്പോൾ...

ഇവിടത്തെ ചാനൽ 4 ന്റെ  ‘ഗോർഡെൻസ് ഗ്രേറ്റ് എസ്ക്കേപ്‘ എന്ന പരമ്പരയിലൂടെ നമ്മുടെ കള്ള് ഷാപ്പും -കറികളും, കരിമീൻ പിടുത്തവും, കള്ള് ചെത്തും , പോത്തോട്ടവും,... എല്ലാം അടങ്ങിയ ബ്രിട്ടീഷ് സെലിബിറിറ്റി ചെഫിന്റെ  ലീലാവിലാസങ്ങൾ ഇതാ ദാ..വിടെ..

നമ്മുടെയൊക്കെ പുരാതനമായുണ്ടായിരുന്ന കളിയാട്ടങ്ങളെ  കുറിച്ചും,
ആയോധന കലാമുറകളെ കുറിച്ചും, ആയുർവേദ ചിട്ടവട്ടങ്ങളേകുറിച്ചും ...
കൂടാതെ നമ്മുടെ വള്ളം കളി മുതൽ ആനയോട്ടം വരെയുള്ള കായിക മാമങ്കങ്ങളും...
ആനകളേയും , ചമയങ്ങളേയും, പൂരങ്ങളേയും മറ്റും ഉൾപ്പെടുത്തിയുള്ളവിനോദസഞ്ചാരപരിപാടികളുമൊക്കെ കാട്ടിതന്ന്...

മലരണിക്കാടുകളും, തെങ്ങുകളും, പുഴകളും, പാടങ്ങളും, കായലുകളും, മാമലകളും, 
കടൽത്തീരങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതി  ഭംഗിയേയും, മാറിമാറിവരുന്ന ആറു  കാലാവസ്ഥ ഋതുഭേദങ്ങളേയും മറ്റുമൊക്കെ നല്ലൊരു  ദൃശ്യവിരുന്നൊരുക്കി അവതാരകർ വാചാലരാകുമ്പോൾ...
 ‘കാറ്റെ‘ വള്ളം കളിക്കാർക്കൊപ്പം...
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, മലയാളികളായ ഞങ്ങളൊക്കെ...
ഈ മരം കോച്ചുന്ന ഏത് തണവിലും രോമാഞ്ചം വന്ന്  പുളകിതരായി തീരാറുണ്ട് കേട്ടൊ...

നാട്ടിലൊക്കെ ദൃശ്യമാധ്യമങ്ങളിലെ കാക്കതൊള്ളായിരം പരിപാടികളിൽ വശീകരിക്കപ്പെട്ടും, അടിമപ്പെട്ടും.. ഭൂരിപക്ഷം ആളുകളും സദാസമയവും ടെലിവിഷനുമുമ്പിൽ നിറമിഴികളായും, പൊട്ടിച്ചിരികളായും ഇരിക്കുമ്പോഴാകും...
പ്രവാസികളായ ,നമ്മളൊക്കെ വല്ല നാട്ടുവിശേഷങ്ങളറിയാൻ
ഒന്ന് ഫോൺ വിളിക്കുന്നത്....

അപ്പോൾ ഇവനേത് കൊത്താഴത്തുകാരനാടെയ്...
നമ്മുടെ കണ്ണീർ സീരിയലുകളുടേയും, കോമഡി കോപ്രാട്ടികളുടെയും കാഴ്ച്ച
മുടക്കുവാൻ എന്ന് സ്വയം പിറുപിറുത്തുകൊണ്ടാണ് ബന്ധുമിത്രാധികളൊക്കെ ഒന്ന്
വന്ന് ഫോണെടുക്കുക...!
ഒരാഴ്ച്ച മുമ്പ് വെറുതെ ഒരു പരീക്ഷണാർത്ഥം കൂട്ടുകാരുടെ മക്കളോടും,
ബന്ധുക്കളുടെ മക്കളൊടുമൊക്കെയായി ഞാനൊരഭിപ്രായ സർവ്വേ നടത്തിയപ്പോൾ
പാഠപുസ്തകം  കാണാപാഠം  പഠിച്ചതെല്ലാതെ ...
സിനിമാ / ക്രിക്കറ്റ് താരങ്ങളെയല്ലാതെ, നാട്ടിലുള്ള ഒരു സാംസ്കാരിക നായകരെയോ,സാഹിത്യകാരെയോ കുറിച്ചൊന്നും  ഇതിൽ പങ്കെടുത്ത  പിള്ളേർക്കൊന്നും ഒരു ചുക്കും അറിഞ്ഞ് കൂടാത്രേ...!

വെറും സിനിമാ / ക്രിക്കറ്റ് /സീരിയൽ /...ടീ.വി ജ്ഞാനം മാത്രമായി...,
മറ്റു പൊതുവിജ്ഞാനം ഒന്നുമില്ലാത്ത ഒരു തലമുറയാണൊ നമ്മുടെയിടയിൽ
അവിടെ വളർന്ന് വരുന്നതിപ്പോൾ ...?

അതേസമയം,  ഉദാഹരണമായി ...
ഇവിടെയുള്ള വിദ്യാർത്ഥി സമൂഹങ്ങളോടെല്ലാം ഇവിടത്തെ അദ്ധ്യാപകരെല്ലാം
ഒരു ഹോം വർക്കായി അവർക്കീയ്യിടെ കൊടുത്ത ഒരു വർക്ക്...എന്താണെന്നോ...
 കളരി യോദ്ധാക്കൾ v/s ‘കാറ്റെ’
കഴിഞ്ഞമാസം മുതൽ ബി.ബി.സി നടത്തിയിരുന്ന
‘ദി സ്പൈസ് ട്രയൽ ‘ എന്ന പരിപാടി സസൂഷ്മം വീക്ഷിച്ച്
അതിൽ നിന്നും നോട്ടുകൾ കുറിച്ചെടുക്കാനാണ് ...

എന്താണടപ്പാ... ഈ  ‘ദി സ്പൈസ് ട്രെയിൽ‘..?

ഈയ്യിടെ ഏറ്റവും കൂടുതൽ പ്രേഷകരാൽ വാഴ്ത്തപ്പെട്ട  The Spice Trail
എന്നപരിപാടി , ഓരോ മണിക്കൂർ വീതമുള്ള മൂന്ന് ഡോക്യുമെന്ററികളിലൂടെ...
 കുങ്കുമപ്പൂവ്വ്  വേർത്തിരിക്കൽ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ട്,  ഓരോ സുഗന്ധ ദ്രവ്യങ്ങളുടെ
ഈറ്റില്ലങ്ങളിൽ കൂടി ‘കാറ്റെ‘യെന്ന അവതാരക , ആ സ്പൈസിനെ പറ്റിയും..
അവിടങ്ങളിലുള്ള കാഴ്ച്ചകളെ കുറിച്ചും കാണിച്ച് തരുന്ന ഒരു നല്ല അറിവ് പകർന്നു
തരുന്ന പരിപാടിയാണ്...
നിർമ്മാതവും, സവിധായകനുമായ  പോൾ സാപിൻ /Paul Sapin
ചിത്രീകരിച്ച് വെച്ചിട്ടുള്ളത്....!

നല്ല മസാല മണത്തിനൊപ്പം, അതാതിടങ്ങളിലെ നാട്ടുകാരെ കുറിച്ചും ,
അവരുടെ ലോകത്തെ കുറിച്ചും, അതിലും ഉഗ്രൻ എരിവും പുളിയുമായി ...
കാറ്റെ  ഹംബിൾ / Kate Humble എന്ന അവതാരക
കറുത്ത സ്വർണ്ണത്തിന്റേയും (കുരുമുളക് / Pepper ),
ചുവന്ന സ്വർണ്ണത്തിന്റെയും (കുങ്കുമപൂവ്വ് / Saffron,
1 Kg വിന് ഏതാണ്ട് 3 ലക്ഷം രൂപ/ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ ദ്രവ്യം..! ) ഉറവിടങ്ങൾ കാണാനും,കാണിച്ചു തരുവാനും
വേണ്ടി നടത്തിയ ..ഒരു നവീനമായ  ഉലകം ചുറ്റും യാത്ര...!
 കുങ്കുമപ്പൂപ്പാടം...!
സുഗന്ധ ദ്രവ്യങ്ങളുടെ നാടായ നമ്മുടെ കേരളതീരത്ത് നിന്ന് ...
വാസ്ഗോഡി ഗാമ വന്നിറങ്ങിയ സ്ഥലത്തുനിന്നുമാണ് കാറ്റെ ,
തന്റെ യാത്രക്ക് തുടക്കം കുറിക്കുന്നത് ...

ആനപ്പുറമേറിയും, കളരിപ്പയറ്റിന്റെ ചരിത്രം പറഞ്ഞും, ആയുർവേദത്തിന്റെ
മഹിമതൊട്ടറിഞ്ഞും, വള്ളം കളിയിൽ പങ്കെടുത്തും , കൊച്ചിയിലെ സുഗന്ധ വ്യാപാര വിപണിയിലേക്ക് നമ്മെ നയിച്ചും, നാട്ടടുക്കളകളിൽ നമ്മുടെ തനതയ  കറികളുടെ രുചിയറിഞ്ഞും...
കത്തിക്കയറിട്ട് ,  കാറ്റെ... നമ്മുടെയൊക്കെ നാടായ കറുത്തസ്വർണ്ണത്തിന്റെ ജന്മനാടിനെ  വാനോളം പുകഴ്ത്തിയ ശേഷമാണ് ...
കുരുമുളക് പുരാണത്തിലേക്ക് കടന്നുവരുന്നത്....
പിന്നെ കേരളത്തിലെ സുഗന്ധവിള കർഷകരെ ആത്മഹത്യയിലേക്ക്
നയിച്ച സംഭവങ്ങളും എടുത്ത് കാട്ടിയിട്ടുണ്ട്...!
 ശ്രീലങ്കയിലെ കറുവപട്ട ഉല്പാദിപ്പിക്കുന്ന’മുതലാളി’മാർക്കൊപ്പം..!
പിന്നീട്  കടൽ മാർഗ്ഗം കറുവപട്ടയുടെ( Cinnamon ) തറവാടായ
ശ്രീലങ്കയിലേക്കും, അവിടത്തെ സാംസ്കാരിക തനിമകളിലേക്കും...

ഒപ്പം ശ്രീലങ്കയിലെ വളരെയധികം യാതനകൾ അനുഭവിച്ച് കറുവപട്ട
വിളയിക്കുന്ന യഥാർത്ഥ കർഷകന് കിട്ടുന്നതിൽ നിന്നും , 2000 ഇരട്ടി വിലയിൽ ആയതിവിടെയൊക്കെ വാങ്ങുന്ന ഉപയോക്താവിനെ വരെ എടുത്ത് പറഞ്ഞ് ഇടനിലക്കാരുടെ ലാഭക്കൊയ്ത്തിനെ വരെ എടുത്തുകാട്ടി ചൂണ്ടിപ്പറഞ്ഞിരിക്കുന്നൂ...!

അതിനുശേഷം രണ്ടാമത്തെ എപ്പിസോഡിൽ ഇന്ത്യോനേഷ്യയിലെത്തി
അവിടെത്തെ അഗ്നിപർവ്വത ദ്വീപുകളിൽ പോയി ...
ഇന്ത്യോനേഷ്യയിലെ മലുക്ക് ദ്വീപിലെ സുഗന്ധനികൾക്കൊപ്പം...
ജാതിക്കായുടെയും (Nutmeg ) ഗ്രാമ്പൂവിന്റേയും (Cloves )
പുരാണങ്ങളും, ആ അതി മനോഹരമായ ദ്വീപുകളിലെ സുവർണ്ണ കാഴ്ച്ചകളും,
പിന്നീടാ നാട്ടിലെ വിശേഷങ്ങളുടേയും പൂരങ്ങൾ !

അവസാന എപ്പിസോഡിലെ ഒരു മണിക്കൂറിൽ സ്പെയിങ്കാരുടെ
മൊറോക്കോയിലെ അറ്റ്ലസ് പർവ്വതനിരകളുടെ താഴ്വരകളിൽ  കുങ്കുമപ്പൂവ്വ് ( Saffron)
വിളയിക്കുന്ന കുടുംബങ്ങളോടൊപ്പം...
ഒപ്പം കുങ്കുമപ്പൂവ്വിന്റെ ഉള്ളുകള്ളികളും കുങ്കുമ പൂവ്വ് വിളഞ്ഞുനിൽക്കുന്ന
അതിമനോഹരമായ പാടങ്ങളും, വിളവെടുപ്പും, വേർത്തിരിക്കലുകളും മറ്റും!

അവസാനം മെക്സിക്കോയിലെ പാപ്ലോന്തയിൽ വാനിലയുടെ ( Vanilla )
ജന്മദേശത്തിന്റെ കഥകളും , അവിടെ ജീവിക്കുന്നവരുടെ രീതികളും , പാട്ടും
ആട്ടവുമൊക്കെയായി ...അവസാനം മെക്സിക്കൻ രുചികളുമായി കൊട്ടിക്കലാശം ...!

പണ്ട് കാലത്ത് ലോകസഞ്ചരികളായിരുന്ന
മാർക്കോ പോളയും (Marco Polo ), കൊളംബസ്സും ( Columbus  ) ,
വാസ്കോഡാ ഗാമയും( Vasco da Gama ) മൊക്കെ  സഞ്ചരിച്ച വഴികളിലൂടെ ഒരു പുനർ യാത്ര...!

ആ പണ്ടത്തെ എമണ്ടൻ സഞ്ചാരികൾ നടത്തിയ
ചരിത്രയാത്രകളെ കൂടി ഇതിൽ സന്നിവേശിപ്പിച്ച്...
ഇന്നത്തെ ആ സ്ഥലങ്ങളും, നാട്ടുരീതികളും കണിച്ചു തന്ന്
അവിടങ്ങളിലുള്ള ഈ സുഗന്ധവിളകളുടെ വിളവെടുപ്പും, മറ്റും
നേരിട്ട് പോയി തൊട്ടറിഞ്ഞ യാത്രവിവരണങ്ങളും ചുറ്റുപാടുമുള്ള
എല്ലാ കാഴ്ച്ചവട്ടങ്ങളുമായുള്ള അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ള
വമ്പൻ സിനിമാപിടുത്തക്കാർക്ക് പോലും അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള
ചിത്രീകരണം കൊണ്ട് ബിബിസി യുടെ നിലയും, വിലയുമുള്ള ഒരു ജൈത്രയാത്ര
തന്നെയായിരുന്നു ഈ എപ്പിസോഡുകൾ...

അവർ തന്നെയാണ് മാധ്യമരംഗത്തെ അധിപർ എന്ന്
അടിവരയിട്ട് പറയിപ്പിക്കുന്ന വാർത്താ ചിത്രീകരണങ്ങൾ...!
അറ്റ്ലസിന്റെ താഴ്വരകളിൽ...
എന്നും ബി.ബി.സി യുടെ കിരീടത്തിൽ ചാർത്തിവെക്കാവുന്ന
സ്വർണ്ണതൂവലുകൾ തന്നെയാണ് കേട്ടൊ ഈ രുചിയും മണവുമുള്ള
മസാലക്കൂട്ടുകളുടെ  ചരിതങ്ങൾ....!

മൂന്നുമണിക്കൂറിന്റെ ഈ കാഴ്ച്ചവട്ടങ്ങളിൽ കൂടി മുന്നൂറ് ലേഖനങ്ങൾ
വായിച്ച് സ്വായത്തമാക്കാവുന്ന അറിവുകളാണ്, ബിബിസി  ഇതിലൂടെ
ആയതിന്റെ കാഴ്ച്ചക്കാർക്ക് നൽകിയെന്നാണ്  ഈ എപ്പിസോഡുകളെ
കുറിച്ച് മറ്റുമാധ്യമങ്ങൾ ഇവിടെ വിലയിരുത്തുന്നത് കേട്ടൊ .

വേറൊരു കാര്യം പറയാനുള്ളത് ...
മസാലക്കൂട്ടുകളുടെ (Spices) നാടായ കേരളത്തിൽ നിന്നും വന്ന
പെൺകൊടിമാരെയൊക്കെ ഇവിടെയുള്ളവരെല്ലാം  മസാലപ്പെൺക്കൊടിമാർ ( Spicy Girls )
എന്നാണ് വിളിക്കുന്നത്...
എന്താണാവോ...ഞങ്ങൾ അവിടെ നിന്നുള്ള ആണുങ്ങളെയൊന്നും
ഇവർ മസാലക്കുട്ടന്മാർ (Spicy Boys ) എന്നുവിളിക്കാത്തത് അല്ലേ..?

പിന്നെ ഇനിയും ഇതൊന്നും വീക്ഷിക്കാൻ പറ്റാത്തവർക്ക് വേണ്ടി ,കുറച്ചു ദിവസത്തേക്ക് കൂടി മാത്രം  ‘ബിബിസി‘യുടെ ‘ഐ പ്ലേയർ‘ മുഖാന്തിരം  ഈ മൂന്ന് എപ്പിസോഡുകളും ഇനിയും കാണാം കേട്ടൊ. നമ്മുടെ മല്ല്ലു ആംഗലേയ ബ്ലോഗർ, സുജിത്തിന്റെ ബ്ലോഗ്ഗിൽ കൊടുത്ത തഴെയുള്ള ലിങ്കുകളിൽ പോയാൽ  മതി..


(programme videos available online in the UK for a week or so, i guess)
Black Pepper and Cinnamon

The 2nd episode was this, on Nutmeg and Cloves.. This part explores the Spice islands of Maluku province in eastern Indonesia, only places where these 2 spices were available, among the 17,000 islands of Indonesia, and indeed in the whole world.http://www.bbc.co.uk/programmes/b00yzj5x

The 3rd episode, Vanilla and Saffron, takes you from Atlas mountains of Morocco to Spain, to trace the costliest spice in the world, and to Mexico, where Vanilla was born.
http://www.bbc.co.uk/programmes/b00z4j9d




ഇതിലെ  ഫോട്ടൊകൾക്കും മറ്റും കടപ്പട് B.B.C  യോട്.
കാറ്റെ ഹംബിളിനും,കൂട്ടർക്കും,ബിബിസിക്കും ഒരുപാട് നന്ദി.



ലേബൽ :-
വിജ്ഞാനം.



102 comments:

Unknown said...

ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഭാഗ്യം എനിക്കാണോ.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറഞ്ഞപോലെ നമ്മുടെ വില നമുക്ക് അന്യനാട്ടുകാര്‍ പറഞ്ഞു തന്നിട്ട് വേണം എന്നായിരിക്കുന്നു കാര്യങ്ങള്‍ അല്ലെ?!

ഈ മസാല യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചു, നന്ദി.

നികു കേച്ചേരി said...

വിജ്ഞാനപ്രദം
അഭിനന്ദനങ്ങൾ.

MOIDEEN ANGADIMUGAR said...

ടി.വി ചാനലുകളിൽ വലിയതാല്പര്യമില്ലാത്തത് കൊണ്ട് ബി.ബി.സിയുടെ ഈപരിപാടിയെക്കുറിച്ചറിഞ്ഞില്ല.
ഏതായാലും മുരളിയേട്ടന്റെ പോസ്റ്റിൽ നിന്നും അതിനെക്കുറിച്ചു വിശദമായിത്തന്നെ അറിയാൻ കഴിഞ്ഞു.ആശംസകൾ

anupama said...

പ്രിയപ്പെട്ട മുരളീ,

വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം...പണ്ട് ഗള്‍ഫില്‍ നിന്നും ഏട്ടനും നന്ദയും കുങ്കുമപൂവ് കൊണ്ട് വരുമായിരുന്നു[മസാല].ശരിക്കുള്ള കുങ്കുമപൂക്കള്‍ ഇപ്പോഴാണ് കാണുന്നത്!

പ്രവാസികള്‍ നമ്മുടെ നാട് ടിവി സ്ക്രീനില്‍ കാണുമ്പോള്‍,ശരിക്കും ത്രില്ലടിക്കും!അറിയാം...അനുഭവിച്ചിട്ടുണ്ട്!:)

പിന്നെ,എന്റെ ബിലാത്തിക്കാര,ഈ സ്പൈസി ഗേള്‍സ്‌ എന്നാ വിളി നിര്ത്തിക്കണം...ഇത് ശരിയല്ല....തീരെ ശരിയല്ല...മലയാളി സ്ത്രീകള്‍ മാലഖകളല്ലേ?

ഒരു മനോഹര സായാന്ഹം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

Villagemaan/വില്ലേജ്മാന്‍ said...

മുരളീ ഭായ്..വേറെ ഒരു രാജ്യത്തു താമസിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ നാടിന്റെ വില മനസ്സിലാക്കുന്നു.

മറ്റൊരു രാജ്യക്കാരുടെ നാവില്‍ നിന്നും നമ്മുടെ നാടിന്റെ പ്രത്യേകതകള്‍ കേള്‍ക്കുമ്പോള്‍... അതിന്റെ സുഖം ഒന്ന് വേറെന്യാണേ.

നന്നായിട്ടുണ്ട് വിവരണം.

Hashiq said...

നന്നായി ഹോം വര്‍ക്ക്‌ ചെയ്ത് എഴുതിയത് പോലെയ്യുള്ള അടുക്കും ചിട്ടയുമുള്ള വിവരണം..പല നാടുകളിലൂടെയുള്ള ഒരു സഞ്ചാരം പോലെ.. ..റിമോട്ടിനെ പീഡിപ്പിച്ചു ചാനല്‍ മാറ്റി കളിക്കുമ്പോള്‍ ഇടക്കൊക്കെ ഇത് പോലെയുള്ള പരിപാടികള്‍ കണ്ണില്‍ പെട്ടിട്ടുണ്ട്..

പട്ടേപ്പാടം റാംജി said...

ഇത്തവണ കാര്യാമായ പോസ്റ്റ്‌ തന്നെയാണല്ലോ. കുങ്കുമപ്പൂവിന്റെ ചെടി വേറെ ഏതോ ഒരു ബ്ലോഗില്‍ കണ്ടിരുന്നു. സ്വന്തം മുറ്റത്തെ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നത് മറ്റുള്ളവര്‍ പറയുമ്പോഴോ അവര്‍ പിന്തുടരുമ്പോഴോ മാത്രമായിരിക്കും അല്ലെ? അങ്ങിനെയാണോ,ഇതിനു ഇത്രയും വലിയ സംഭവങ്ങള്‍ ഉണ്ടായിരുന്നോ എന്നെല്ലാം മിഴിച്ച് നോക്കുന്നത്.

മുരളിയേട്ടാ, നമ്മുടെ സുകുമാരന്‍ സാറിന്റെ htmlനെക്കുറിച്ച് പറഞ്ഞിരിക്കുന്ന പോസ്റ്റില്‍ ബ്ലോഗില്‍ ലിനക് കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നമ്മളെല്ലാം ലിനക് കൊടുക്കുമ്പോള്‍ അതേ പേജില്‍ തന്നെയല്ലേ ലിനക് തുറക്കുന്നത്. അതിനു പകരം മറ്റൊരു പേജില്‍ ലിനക് തുറന്നു വരുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അതാവുമ്പോള്‍ വായനക്കും ലിനക് നോക്കുന്നതിനും നല്ല സൌകര്യമാണ്. ലിനക് ചേര്‍ക്കാനും എളുപ്പമാണ്. ആ പോസ്റ്റിലെ അവസാന പാരഗ്രാഫിലാണ് ബ്ലോഗില്‍ ലിനക് ചെര്‍ക്കുന്നതിനെക്കുരിച്ച് പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്റിന്റെ അവസാന പാരഗ്രാഫ് വായിച്ച് നോക്കുക. ഇതാണ് സാറിന്റെ ആ പോസ്റ്റ്‌

jayanEvoor said...

രസകരമായ, വിജ്ഞാനപ്രദമായ പോസ്റ്റ്, ചേട്ടാ!

ആയുർവേദക്കാരനായതുകൊണ്ട് കൂടുതൽ ഇഷ്ടപ്പെട്ടു!

മൻസൂർ അബ്ദു ചെറുവാടി said...

ഇത് ഒരു BBC റിപ്പോര്‍ട്ട്‌ പോലെ തന്നെ വിശദമായി അവതരിപ്പിച്ചു.
മറ്റു ചാനലുകള്‍ അവതരിപ്പിക്കുമ്പോള്‍ മിഴിവ് കൂടുന്നു എന്ന തോന്നല്‍ ശരിയായിരിക്കും.
വാണിജ്യ താല്പര്യങ്ങല്‍ക്കപ്പുരം നല്ലൊരു സമീപനം അവര്‍ക്കുണ്ടെന്നു തോന്നുന്നു.
എന്ന് കരുതി നമ്മുടെ ചാനലുകളില്‍ ഒട്ടും ഇല്ല എന്ന് ഞാന്‍ പറയുന്നില്ല.
നല്ലൊരു കുറിപ്പിന് അഭിനന്ദനങ്ങള്‍ മുരളി ഭായ് .

പട്ടേപ്പാടം റാംജി said...

വീഡിയോസ് ഒക്കെ ഇപ്പോഴേ കണ്ടുള്ളൂ.

എന്‍.പി മുനീര്‍ said...

ഇപ്രാവശ്യം ആദ്യം തന്നെ കമന്റ് ബോക്സില്‍ സ്ഥാനം പിടിക്കാന്‍ പറ്റി:)വിജ്ഞാനപ്രദമായ വിഷയങ്ങള്‍ രസകരമായ രീതിയില്‍ എഴുതിപ്പിടിപ്പിക്കാന്‍
പിന്നെ ബിലാത്തിപ്പട്ട്ണം തന്നെയല്ലേ ബെസ്റ്റ്..കുറിപ്പിന് അഭിനന്ദനങ്ങള്‍

ശ്രീജിത് കൊണ്ടോട്ടി. said...

മുരളിയേട്ടാ.. അവതരണം വളരെ അധികം ഇഷ്ടമായി.. ചില വരികളും വീഡിയോ ദൃശ്യങ്ങളും ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി... ഈ ബ്ലോഗില്‍ വൈകിയാണ് എത്തിച്ചേര്‍ന്നത്. പഴയ പോസ്റ്റുകള്‍ കുറെ വായിച്ചു. ഗംഭീരം. ഇത്രയും ഹോംവര്‍ക്ക്‌ ചെയ്ത്‌, സീരിയസ് ആയി ബ്ലോഗ്‌ എഴുതുന്ന താങ്കള്‍ക്ക് എല്ലാ ആശംസകളും.. മുടങ്ങാതെ വരാം, വായിക്കാം.. :)

ajith said...

ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണന്തരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍

Maid in India എന്ന ലേബലുമായി ഷിപ്പിന്റെ സ്പെയറുകള്‍ വരുമ്പോള്‍ ഞാനും ഒരു ത്രില്‍ അനുഭവിക്കാറുണ്ട് സത്യം.
പോസ്റ്റിലെ എല്ലാ ലിങ്കിലും പോയില്ല. അത് പിന്നെ..വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.ഈ മസാലയാത്രയിൽ അണിചേർന്ന് പ്രഥമാഭിപ്രായം രേഖപ്പെടുത്തിയതിനും ആസ്വദിച്ചതിനും വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള നികു കേച്ചേരി,ഈ അഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൊയ്തീൻ ഭായ്,നന്ദി.ഈ വിശദ വായനക്കും,ആശംസകൾക്കും വളരെ സന്തോഷമുണ്ട് കേട്ടൊ .

പ്രിയമുള്ള അനു,നന്ദി.ശരിക്ക് പറഞ്ഞാൽ പ്രവാസിയാകുമ്പോഴാണല്ലോ നാടിന്റെ നന്മകൾ നാം മനസ്സിലാക്കുക അല്ലേ.പിന്നെ നമ്മൂടെ മാലാഖമാരുടെ കഴിവുകൾ കണ്ടസൂയയാലാണിവർ ഈ ചെല്ലപ്പേർ വിളിക്കുന്നത് കേട്ടൊ.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.നമ്മൂടെ ജന്മനാടിന്റെ നന്മകൾ മറ്റ് രാജ്യക്കാർ പുകഴ്ത്തുമ്പോഴുള്ള സുഖാട്ടാ‍ാ..സുഖം അല്ലേ ഭായ്.

പ്രിയമുള്ള ഹാഷിക്ക്,നന്ദി.സുന്ദരമായ ഈ അനുമോദനങ്ങളും,വിലയിരുത്തലും കണ്ടിട്ട് വല്ലാത്ത സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട റാംജി,നന്ദി.നമ്മുടെ മുറ്റത്തെ മുത്തങ്ങപ്പുല്ലിന്റെ പേറ്റന്റ് പോലും ഇവരുടെ കൈയ്യിലാണല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം...!
സുകുമാരൻ ഭായിയുടെ ആ ലിങ്കുചേർക്കും വിദ്യകൾ കമ്പ്യൂട്ടർ വിദ്യകളിൽ പിന്നോക്കം നിൽക്കുന്ന എന്നേപ്പോലുള്ളവർക്ക് ബഹുസഹായം തന്നെയാണ്...!
ആ ലിങ്ക് തന്നെന്നെ സഹായിച്ചതിന് പ്രത്യേകം നന്ദി കേട്ടൊ ഭായ്.

അലി said...

ആദ്യമായി ഒരു ക്ഷമാപണം. മെയിൽ വഴി ക്ഷണിക്കുന്ന പോസ്റ്റുകൾ നോക്കി തീരാത്തതുകൊണ്ട് അഗ്രിഗേറ്ററുകൾ വരെ നോക്കാറില്ല. അതുകൊണ്ട് ഇത്പോലെ കുറെ നല്ല പോസ്റ്റുകൾ കാണാതെ പോകുന്നു. ഇപ്പോൾ ഉമ്മുഅമ്മാറിന്റെ പോസ്റ്റിലെ കമന്റ് വഴിവന്നതാണ്.

വീഡിയോയും ചിത്രങ്ങളും കൊണ്ട് സ്പൈസി ട്രെയിൽ റിയലി സ്പൈസി ആയി.
അഭിനന്ദനങ്ങൾ!

joshy pulikkootil said...

hai muraliyettaa,video kandu muzhuvanum vaayichu.
nalla avatharanam ketto. ini venel kate-ne pole oru yathra poyaal adipoli ...

അംജിത് said...

ഇത് നമ്മുടെ സ്ഥിരം ലൈനില്‍ സ്പൈസി അല്ലെങ്കിലും , ഇതിന്റെതായ ഒരു ലൈനില്‍ ഇറാനിയന്‍ ബിരിയാണി തന്നെയാണ്..
(മസാല വിട്ടു ഒരു പരിപാടിയും ഇല്ല അല്ലെ?)
നന്നായിട്ടുണ്ട് മുരളിയേട്ടാ

Sukanya said...

നല്ല മണമുള്ള രുചിയുള്ള ഭക്ഷണം കഴിച്ചപോലെ. ചിത്രങ്ങളിലൂടെ പലതും അറിയാനിടയായി.
കുങ്കുമപ്പൂ ചിത്രം അതിമനോഹരം.
'കാറ്റെ' നീ ഒരു ഭാഗ്യവതി. ബിലാത്തിക്കൊരു നമസ്കാരം.

വരയും വരിയും : സിബു നൂറനാട് said...

വിഷമിക്കണ്ടാ...ഞാന്‍ വിളിക്കാം...
"മസാല കുട്ടാ..."
ഇത് ചുമ്മാ വിളിച്ചതല്ല...ഇതിനു മുന്‍പ് പോസ്റ്റ്‌ ചെയ്തിട്ടുള്ള 'സംഗതികള്‍ക്കുള്ള' കോമ്പ്ലിമെന്റ് ;-)

ഈ പോസ്റ്റും അസ്സല്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഡോ:ജയൻഭായ്,നന്ദി.ഇനി നമ്മുടെ ആയുർവേദം ലോകം മുഴുവൻ കീഴടക്കുമെന്നാണ് ഇവരൊക്കെ പറയുന്നത്..!

പ്രിയമുള്ള ചെറൂവാടി,ഈ അഭിനന്ദങ്ങൾക്ക് നന്ദി.മറ്റുള്ള ചാനലുകളിൽ നിന്നും എപ്പോഴും ഒരു വേറിട്ട റിപ്പോർട്ടുകളാണ് ബിബിസി-യുടേത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട റാംജി ഭായ്,വീണ്ടും നന്ദി.ആ വീഡിയോകളാണ് ശരിക്ക് കാണേണ്ടത്..!

പ്രിയമുള്ള മുനീർ,അഭിനന്ദനത്തിന് നന്ദി.എല്ലാതവണയും വണ്ടറടിക്കുമ്പോൾ ഇട്ക്കിതുപോലത്തെ വിജ്ഞാനം കോപ്പി-പേസ്റ്റ് നടത്തുന്നു എന്ന് മാത്രം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ശ്രീജിത്ത് ,കൊണ്ടോട്ടി. പ്രവാസികൾക്ക് നൊസ്റ്റാൾജിയ വരത്തുന്ന രംഗങ്ങളാണിതിൽ ഏറെയും.പിന്നെ സ്ഥിരവായനയിൽ കൂട്ടുവന്നതിൽ ഒത്തിരി സന്തോഷമുണ്ട്..ഭായ്.

പ്രിയമുള്ള അലിഭായ്,നന്ദി.ഈ സ്പൈസി ട്രെയിലിനെ..റിയലി സ്പൈസ്സാക്കിയതിൽ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോഷി,നന്ദി.’കാറ്റെ’എന്നേയും യാത്രക്ക് കൂട്ടുകയാണെങ്കിൽ...പോകാൻ ഞാൻ എന്നേ റെഡി!

പ്രിയമുള്ള അംജിത്,നന്ദി.സ്ഥിരമായ മസാലയുപയോഗം അൾസറുവരുത്തുമെന്നത് കൊണ്ട് പകരം കുറച്ച് ഫോറിൻ സ്പൈസസ് ഉപയോഗിച്ച് നോക്കിയപ്പോൾ എന്തടവനതിൻ സ്വാദ്..!

jyo.mds said...

interesting-ഏത് സമയത്താണ് ഈ ഡോക്യുമെന്ററി ബി ബി സി യില്‍ കാണിച്ചിരുന്നത്.വിഡിയോ കണ്ടു.വളരെ നന്നായിരിക്കുന്നു.ആശംസകള്‍.

shajkumar said...

പോസ്റ്റ്‌ ഉഗ്രന്‍ നന്നായി.
എന്റെ അക്ഷരതെറ്റുകള്‍ വച്ച് എന്നെ കൊല്ലല്ലേ...അതെന്റെ ജന്മ കൃതം!

കുസുമം ആര്‍ പുന്നപ്ര said...

ഒന്നു വായിച്ചു ഒന്നു കൂടി വായിക്കണം.കൊള്ളാം

khader patteppadam said...

വളരെ ഫലപ്രദമായ വിവരണം.

Anonymous said...

Dear Muralee chettan,

That's an inspiring blog!. In fact, I wanted to write so much more, but was so overwhelmed.. Later decided to post just that bit I sent, even after staying awake the whole night with the impact of going through the whole series again.. It was so bloddy good!

Also, Thanks for referring ;)

Regards,
Sujith
http://greenwich-times.blgspot.com/

ചാണ്ടിച്ചൻ said...

ഈ ബീബീസീയുടെ ഒരു കാര്യം...

ente lokam said...

മെയില്‍ അയക്കാന്‍ മുരളി ചേട്ടന് സമയം ഇല്ല. മെയിലില്‍ വരാത്തത് കാണാന്‍ എനിക്ക്
സമയം ഇല്ല .കൊല്ലെരിയുടെ ബ്ലോഗില്‍ spicy എന്ന പേര് കണ്ടു തിരിഞ്ഞപ്പോള്‍ ഈ പോസ്റ്റ്‌
ഞാന്‍ കണ്ടില്ലല്ലോ എന്ന് ഓര്‍ത്തു ഓടി വന്നു.as usual വരവ് വെറുതെ ആയില്ല നല്ല spicy stuff..അഭിനദ്നങ്ങള്‍ bilathy...

ഷമീര്‍ തളിക്കുളം said...

നാമറിയാത്ത ഒത്തിരി കാര്യങ്ങള്‍ നമ്മുടെ നാട്ടിലുമുന്ടെന്നു അറിയാന്‍ ബി ബി സി ക്ക് കഴിഞ്ഞു.
ഒരുപാട് അറിവുകളിലേക്ക് കൂട്ടികൊണ്ടുപോയ ഒരു പോസ്റ്റ്‌. ചിത്രങ്ങളും നന്നായി.

ശ്രീനാഥന്‍ said...

spice trail വളരെ പ്രയോജനപ്രദമായി.നാടുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നതിന് പ്രത്യേക അഭിനന്ദനം! താങ്കൾ പറഞ്ഞപോലെ മലയാളത്തിലെ ചാനലുകളിൽ അധികവും ചവറാണ് വരുന്നത്. മുസിരിസ് (കൊടുങ്ങല്ലൂർ) പൈതൃക പദ്ധതി അറിഞ്ഞിട്ടുണ്ടോ, സ്പൈസ് റൂട്ട് ചരിത്രത്തിന്റെ ഗവേഷണം ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

Junaiths said...

മുരളിയേട്ടാ ശരിക്കും ഇഷ്ടായി ...കാണാന്‍ എന്തൊരു സന്തോഷം..ഇത്രയും വിശദമായ് കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു പരിപാടി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...

Yasmin NK said...

മുകുന്ദന്‍ ജീ, ഈ കാറ്റെന്നെ കൊതിപ്പിച്ച് കളഞ്ഞു. മാര്‍ക്കൊ പോളൊയും ഇബിനു ബത്തൂത്തയും ഗാമയുമൊക്കെ വന്ന വഴികലിലൂടെ ഒരു യാത്ര!!
ഞാനീ കുങ്കുമ പ്പൂവ് ഇപ്പളാ കാണുന്നത്,ഞാന്‍ കരുതീത് അതിനു കുങ്കുമ നിറാന്നാ...ഈ ആനന്ദ ബ്ലൂ പച്ച എന്നൊക്കെ പറയില്ലെ,അതേ പോലെ.
എന്തായാലും പോസ്റ്റ് അടിപൊളി,സോ സ്പൈസീ‍...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അജിത്ത് ഭായ്,ഈ അഭിനന്ദനത്തിനൊത്തിരി നന്ദി.നമ്മുടെ നാടിന്റെ പേര് കേൾക്കു/കാണൂമ്പോഴോ ഒക്കെ അഭിമാനം തോന്നുന്ന കാര്യങ്ങളാണല്ലോ ഇതെല്ലാം..അല്ലേ.

പ്രിയമുള്ള സുകന്യാജി,നന്ദി.നമ്മുടെ രുചിയും,മണവുമുള്ള ഭക്ഷണങ്ങളേ പോലെ തന്നെയാണ് ഇത്തരം പരിപാടികൾ കണുമ്പോഴുള്ള ടേസ്റ്റും ..കേട്ടൊ.

പ്രിയപ്പെട്ട സിബു,നന്ദി. ഹൌ..അവസാനമൊരാളെങ്കിലും എന്നെ മസാലക്കുട്ടനെന്ന് വിളിച്ചല്ലോ..അത് പഴയകോപ്ലിമെന്റുകളായിട്ടാണെങ്കിലും...!

പ്രിയമുള്ള ജ്യോതിഭായ്,നന്ദി.കഴിഞ്ഞമാസം മുതലാണ് ബിബിസിയിത് കാണിച്ചിരുന്നത്.ഇപ്പോളതവരുടെ ഐപ്ലേയറിലും കാണാം കേട്ടൊ.

പ്രിയപ്പെട്ട ഷാജ്കുമാർ,ഈ വായന ഉഗ്രനാക്കിയതിന് വളരെയധികം നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള കുസുമംജി,നന്ദി.അതെ..ഇതിൽ സമയം പോലെ വയിച്ച്,കാണാനുള്ള വക കളാണ് കേട്ടൊ.

പ്രിയപ്പെട്ട ഖാദർ ഭായ്,നന്ദി.’ഫലം’ ഉണ്ടാക്കാത്ത നമ്മളെല്ലാം ഫലപ്രദമായ ഇതെല്ലാം കണ്ട് സായൂജ്യമടയട്ടേ അല്ലേ ഭായ്.

പ്രിയമുള്ള സുജിത്ത്,നന്ദി.നമ്മൾ പരസ്പരം ഇൻസ്പിരേഷൻ ഉണ്ടാക്കുന്നവരാണല്ലോ..!പിന്നെ ഈ അനുമോദനങ്ങൾക്ക് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

ബെഞ്ചാലി said...

ആർട്ട് എന്ന ചാനലിൽ ഇറാനിലെ കുങ്കുമ കൃഷിയെ കുറിച്ച് ഡോക്യുമെന്ററി ഉണ്ടായിരുന്നു.

കുങ്കുമം രക്ത ശുദ്ധീകരണവസ്തുവാണ്.
ഇപ്പോ മാർകറ്റിൽ ഇഷ്ടം പോലെ വ്യാജന്മാരുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ പെട്ട് പോകും.

sijo george said...

ഗോർഡെൻ റാംസെടെ ‘ഗ്രേറ്റ് എസ്ക്കേപ്‘ കണ്ട്, ഇന്ത്യൻ റെസിപി നെറ്റിൽ തപ്പുമ്പോളും, ‘ചേ..ഒരു വ്രിത്തിമില്ല, ബ്ലഡി ഇന്ത്യൻസ്’ ലൈനിലാ ഇവിടെത്തെ ചില ടീമ്കള്. എന്തായലും ഇതൊക്കെ കലക്കൻ പരിപാടികള് തന്നെ മുരളിയേട്ടാ.

ആളവന്‍താന്‍ said...

അതല്ലെങ്കിലും അങ്ങനെ ആണല്ലോ. നമ്മള്‍ "ഓ...വെറും പഴം കഞ്ഞി വെള്ളം" എന്ന് പറഞ്ഞു തള്ളുന്ന സാധനം മുന്തിയ ഹോട്ടലുകളില്‍ സായിപ്പിനെ പറ്റിക്കാന്‍ സേവ്‌ ചെയ്യാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. റൈസ്‌ സൂപ്പ്‌!!

ഓലപ്പടക്കം said...

ഇന്റര്‍നെറ്റിന്റെ ഒടുക്കത്തെ സ്പീഡ് കാരണം തന്ന ലിങ്കുകളൊന്നും നോക്കാന്‍ കഴിഞ്ഞില്ല. BBC Documentaryയെ പറ്റിയുള്ള വിവരങ്ങള്‍ കൗതുകകരവും വിജ്ജ്ഞാനപ്രദവുമായിരുന്നു.
നന്ദി

ശ്രീ said...

ഈ വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി മാഷേ
:)

MT Manaf said...

ഇരുനൂറു കൊല്ലം നമ്മെ ഭരിച്ചിട്ട്
ഇപ്പോഴെങ്കിലും അവര് കാര്യമായി
പറഞ്ഞല്ലോ...
തന്തോയം!
:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചാണ്ടിക്കുഞ്ഞ്,നന്ദി.ഇതിനാണ് പരയുന്നത് ഒരു ബിബിസിക്ക് മറ്റേ’ ബിബിസി കൂട്ട് എന്നത്..കേട്ടൊ ഭായ്.

പ്രിയമുള്ള എന്റെ ലോകം,നന്ദി.എട്ടുമണിക്കൂർ ജോലിക്കിടയിൽ ബ്ലോഗ്ഗെഴുത്തും,അഭിപ്രായിക്കലും കഴിഞ്ഞെങ്ങിനെ നേരം കിട്ടാനാ മെയിലയക്കാൻ..! ഇവർക്കൊക്കെ ഇത്തിരി പണിസമയം കൂട്ടിതന്നാ ..എന്താ അല്ലേ വിൻസന്റ് ഭായ്.

പ്രിയപ്പെട്ട ഷമീർ തളിക്കുളം,നന്ദി.നമ്മൾക്കൊന്നുമറിയാത്ത പലകാര്യങ്ങളും ഇങ്ങനെയൊക്കെ അറിയുമ്പോഴുള്ള ഒരു സന്തോഷം ഒന്ന് വേറെത്തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രീനാഥൻ മാഷെ,നന്ദി.മുസിരിസ് പൈതൃക പദ്ധതിയെപറ്റി എനിക്കറിവില്ല..കേട്ടൊ മാഷെ.നമ്മുടെ ചാനലുകളൊക്കെ ഇതൊക്കെ പൊക്കിക്കൊണ്ടുവന്ന് കാണിച്ചിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നൂ...

പ്രിയപ്പെട്ട ജൂനിയത്,നന്ദി.ഇവരുടെയൊക്കെയിടയിലിരുന്ന് ഇവർ കാണിച്ചുതരുന്ന നമ്മുടെ ഗുണഗണങ്ങൾ കാണൂമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള മുല്ല,നന്ദി.അല്ലാ ..ഈ കുങ്കുമത്തിന്റെ നിറമെന്താ..?മല്ലൂസ്സെല്ലാം ഒരു പബ്ബിലിരുന്ന് ഇവരോടൊപ്പം ഇപ്പരിപാടി കണ്ടവസാനിക്കാറായപ്പോൾ കോറസ്സായി പാടിയ വരികൾ ഇതാണ് കേട്ടൊ...
“കാറ്റേ..നീ...പോകരിതിപ്പോൾ..
കാറ്റേ..നീ............”
അപ്പോൾ സായിപ്പുമാരും,മദാമമാരും ഇതിനൊപ്പം ആടിപ്പാടിയെത്രേ...!

കുഞ്ഞൂസ് (Kunjuss) said...

വിജ്ഞാനപ്രദമായ പോസ്റ്റ്... നല്ല കയ്യടക്കമുള്ള ലളിതമായ ഭാഷയാലും പോസ്റ്റ് വളരെ ഹൃദ്യമായി.

African Mallu said...

ഇത്രയും വിശദമായി ഈ വിവരങ്ങള്‍ അറിയിച്ചതില്‍ നന്ദി ..ലിങ്കുകള്‍ക്കും..

Kalavallabhan said...

ദൈവമേ ഇനീം ഇതൊക്കെ കണ്ടേച്ച് വല്ല സ്പൈസ് ഇൻഡ്യാ കമ്പനി വല്ലതും തട്ടിക്കൂട്ടി വരുമോ ആവോ ? പഴയ നാട്ടുരാജാക്കന്മാരെപ്പോലെ തമ്മിൽ തല്ലി കഴിയുന്ന പാർട്ടി രാജാക്കന്മാരുടെ കാലവുമാണിത്.
കാത്തിരുന്ന് കാണാം.

(വേലാണ്ടി ബ്ലോഗന യുടെ കൂടെ പോയത് കണ്ടിരുന്നു.)

Anonymous said...

Hi Muralee,

Yes, I have seen that programme and it was really a good programme with pepper cultivation and onam festival in wayanad (kerala) and the cinnamon cultivation in srilanka.
Those of you not know this "The Spice Trail" is telecasting on every thursday (BBC 2) from 9 to 10 pm before another fantastic programme called " The Human Planet" on BBC 1 from 8 to 9 pm.

regards

sudheer

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ബെഞ്ചാലി,നന്ദി. സുഗന്ധദ്ര്യവ്യങ്ങളുടെ വ്യാജന്മാരുടെ അയിരുകളിയാണിവിടെ...ഒറിജിനൽ എന്താണെന്ന് യൂറോപ്പ്യന്മാർക്കറിയാത്തകാരണം അവർ അത് വാങ്ങി ഉപയോഗിക്കുകയും ചെയ്യുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള സിജോ,നന്ദി.നമ്മുടെ പലപല നല്ലവശം കാണിക്കുമ്പോഴും,ചീത്തവശങ്ങളെ എടുത്ത് കാണിക്കുന്ന ഒരു പരിപാടി എവർക്കൊക്കെ പണ്ടേ ഉള്ളതാണല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട ആളവന്താൻ,നന്ദി.മിക്കയിന്ത്യൻ റസ്റ്റോറന്റുകളിലും ലഞ്ചായി ഈ പഴങ്കഞ്ഞിയും,2പപ്പടവും,ഒരു കോപ്പ സാമ്പാറൂം കഴിച്ച് സൂപ്പർ എന്ന് പറയുന്ന യൂറോപ്പ്യൻസും ഇവിടെയുണ്ട് കേട്ടൊ വിമൽ.

പ്രിയമുള്ള ഓലപ്പടക്കം,നന്ദി. ഇന്റെർനെറ്റിനിന്ത്യയിൽ ഇത്രസ്പീഡോ..! കൌതുകകരമായ ഈ വായനയിൽ ബഹുസന്തോഷം ..കേട്ടൊ പ്രവീൺ.

പ്രിയപ്പെട്ട ശ്രീ,നന്ദി.ഈ വിവരങ്ങളറിയുവാൻ ഒത്തുകൂടിയതിൽ വളരെ സന്തോഷം കേട്ടൊ ശ്രീശോഭ്.

പ്രിയമുള്ള എം.ടി.മനാഫ്,നന്ദി.300 കൊല്ലം മുമ്പേമുതൽക്കുതന്നെ ഇവന്മാർക്ക് നമ്മേകുറിച്ച് നല്ല മതിപ്പായിരുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുഞ്ഞൂസ്,നന്ദി.ശരിക്ക് പറഞ്ഞാൽ കൈയ്യടക്കം എനിക്ക് മാജിക്കിൽ മാത്രമാണുള്ളത് കേട്ടൊ,എഴുത്തൊക്കെ തനി കൈവിട്ട കളികളാണ്...!

പ്രിയമുള്ള ആഫ്രിക്കൻ മല്ലൂ,നന്ദി. ലിങ്കുകളിൽ‌പ്പൊയൂള്ള ഈ വിശദമായ എത്തിനോട്ടത്തിന് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

ബിഗു said...

നമ്മള്‍ പടിഞ്ഞാറിനെ അന്ധമായി അനുകരിക്കുന്നു. പക്ഷെ അവര്‍ നമ്മുടെ നാടറിവിനെ വരെ ചോര്‍ത്തിയെടുത്ത് പേറ്റന്റ് ഉണ്ടാക്കി പുതിയ രൂപത്തില്‍ നമ്മുക്ക് തരുന്നു. അപ്പോള്‍ നാം അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു.

നല്ല ലേഖനം. ഒരായിരം അഭിനന്ദനങ്ങള്‍

സാബിബാവ said...

നല്ല പോസ്റ്റ്‌ കാര്യമായി തന്നേ ഫലപ്രദമായ എല്ലാ വിവരണവും ഉണ്ട്‌
കുങ്കുമപ്പൂവും അടിപൊളി

Unknown said...

സകല മലയാളികളെയും,
ചാട്ടയടിക്കാന്‍ മാത്രം തെറി എന്റെ കയ്യിലുണ്ട്. മര്യാദക്ക് മലയാളം പറയാന്‍ പോലും മടിക്കുന്ന, നമ്മുടെ കുറെ അവതാരകരും,അവര്‍ക്ക് ചേരുന്ന കുറെ കാണികളും!
നമ്മുടെ ബസുമതി അരിയുടെ പേറ്റന്‍റ് വരെ സായിപ്പ് കൊണ്ട് പോയി. ഇവിടെ അതൊന്നുമല്ലല്ലോ പ്രശ്നം.
"കഞ്ഞി പട്ടി നക്കിയാലും,മരവി ബാക്കിയുണ്ടല്ലോ" എന്ന മലയാളിയുടെ സമീപനത്തില്‍ മാറ്റം വരണം.
എഴുത്തും, ചിത്രങ്ങളും നന്നായി, ആശംസകള്‍!

ഷിബു said...

murali chetta..valare informative ayittundu..good one...keep writing...

C.K.Samad said...

ഒറ്റ തവണ വായിച്ചു. അഭിപ്പ്രായം ഈസ്റ്റ് ഇന്ത്യ കമ്പനി തൊട്ടു തുടങ്ങണം. അല്പം ജോലി തിരക്കായതിനാല്‍ പിന്നീടേക്കു മാറ്റി വെക്കുന്നു. ആശംസകള്‍....

Anonymous said...

കുങ്കുമപ്പൂവ് സുന്ദരി തന്നെ......

പ്രയാണ്‍ said...

informative....

Unknown said...

കിടിലം അവതരണം ...ശരിക്കും ഇഷ്ട്ടായി

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ലോകത്തിലുള്ള ഒട്ടുമിക്ക മാസാലകളുടേയും പാറ്റന്റുകൾ കൈവശമിരിക്കുന്നവർക്കാണോ ഇതിന് വിഷമം..അല്ലേ ഭായ്.

പ്രിയമുള്ള സുധീർ,നന്ദി.’ഹ്യുമൻ പ്ലാനെറ്റ്’എന്ന പരിപാടിയെകുറിച്ച് വിവരം കൊടുത്തതിനൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ബിഗു,നന്ദി.നമ്മൾ പടിഞ്ഞാറിന്റെ എല്ലാ ദോഷങ്ങളും അനുകരിക്കുന്നൂ..അവർ നമ്മുടെ ഗുണങ്ങളും.അല്ലെ ഭായ്.

പ്രിയമുള്ള സാബിവാ‍വ,നന്ദി.ഈ നല്ലയഭിപ്രായങ്ങൾക്കൊത്തിരി നന്ദി കേട്ടൊ സാബി.

പ്രിയപ്പെട്ട അപ്പച്ചൻ ഭായ്,നന്ദി.നമുക്ക് എല്ല വിഭങ്ങളും വേണ്ടുവോളമുണ്ടെങ്കിലും ..അതൊന്ന് വിളയിപ്പിച്ചെടുക്കുവാൻ പോലും നമുക്കാവുന്നില്ലാല്ലൊ ഇപ്പോൾ അല്ലേ ..ഭായ്.

പ്രിയമുള്ള ഷിബു സുന്ദരൻ,നന്ദി.ഈ നല്ലയഭിപ്രായത്തിനൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട സമദ് ഭായ്,നന്ദി. ഈസ്റ്റിന്ത്യാകമ്പനിയുടെ ഈറ്റില്ലവും,പത്താഴവും നമ്മുടെയവിടെ തന്നെയായിരുന്നല്ലോ അല്ലേ വക്കീൽ സാറെ.

പ്രിയമുള്ള മഞ്ഞുതുള്ളി, ഈ കുങ്കുമപ്പൂവ്വിന്റെ ഭംഗിയാസ്വദിച്ചതിനേറെ നന്ദി കേട്ടൊ പ്രിയദർശിനി.

OAB/ഒഎബി said...

ഇവർ മസാലക്കുട്ടന്മാർ (Spicy Boys ) എന്നുവിളിക്കാത്തത് അല്ലേ..?

ningngaTeyokke swabhaavam vechch nOkkumpOL angngane viLikkENtathaaN!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിലയേറിയ വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി ബിലാത്തീ. നല്ല രസകരമായ വിവരണം.

Anonymous said...

Hello Muralee,
I have gone through your review of "Spice Trail".
It is a nice advice to our new generation.
"Congratulations"

With regards
P.Mohandas
Goa

kARNOr(കാര്‍ന്നോര്) said...

ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തിട്ടാന്‍.. ദേ ഞാനെത്തി ഫോളോവേഴ്സിന്റെ എണ്ണം 200 തികച്ചു.. മസാല ഉഗ്രന്‍!

വിനുവേട്ടന്‍ said...

ഇപ്രാവശ്യം ഇന്‍ഫോടെയ്‌ന്‍മെന്റുമായിട്ടാണല്ലോ വരവ്‌... മസാലക്കുട്ടന്റെ മാജിക്ക്‌ ഷോയെക്കുറിച്ചുകൂടി അവര്‍ക്ക്‌ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കാമായിരുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

രസകരമായ, വിജ്ഞാനപ്രദമായ പോസ്റ്റ്!!
യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചു ട്ടോ !!

രമേശ്‌ അരൂര്‍ said...

എന്താണ് മുരളിയേട്ടാ കാറ്റെ യുമായി പുതിയ വല്ല റ്റൈ അപ്പും ഉണ്ടാക്കിയോ ?
എനിവേ ..നല്ല പോസ്റ്റ് ..ഈ ബി ബി സി ഒക്കെ കണ്ടു നോട്ടു കുറിച്ച് ഇതുപോലൊന്ന് എഴുതാന്‍ ശ്ശി മെനക്കെട്ടു കാണുമല്ലോ !! :)

വീകെ said...

ബീ ബീ സിയെപ്പോലൊരു ചാനൽ നമ്മളെയൊക്കെ പൊക്കിപ്പിടിച്ച് ഇങ്ങനെയൊക്കെ കാണിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ അതിന്റെ പുറകിൽ കാണും....!?
നമുക്കു കാത്തിരുന്നു കാണാം...

ആശംസകൾ...

Echmukutty said...

vaikiyaalum post nokki vivaram vechu enikk.

valare nalla post. abhinandanagal ketto.

AK said...

വൈകിയതിന് ക്ഷമാപണം, അറിവിന്റെ ഒരു മരുത്വാ മല തന്നെയാണല്ലോ മുരളി മഹര്‍ഷി ഇവിടെ കൊണ്ട് വന്നു പ്രതിഷ്ടിചിരിക്കുന്നത്. കൊള്ളാം നമുക്ക് സന്തോഷമായി. വളരെ വിജ്ഞാനപ്രദം. നോം തന്ന ഏലസ് കെട്ടിയത്തില്‍ പിന്നെ മുരളി മഹര്‍ഷിക്ക് നല്ല നല്ല വിഷയങ്ങളില്‍ നല്ല നല്ല ലേഖനങ്ങള്‍ എഴുതുക എന്നുള്ളത് ഒരു നല്ല മൈഥുനം നടത്തുന്നത് പോലെ സുഖമുള്ള ഏര്‍പ്പാടായി മാറി എന്നറിഞ്ഞതില്‍ വളരെ സന്തോഷം..;))

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പ്രയാൺ, നന്ദി. ഈ വിജ്ഞാനപ്രദമായ വായനക്ക് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള മൈഡ്രീംസ്,നന്ദി. ഈ ഇഷ്ട്ടപ്പെട്ട വായനയിൽ ഞാനും സന്തോഷിക്കുന്നു കേട്ടൊ ദിൽരാജ്.

പ്രിയപ്പെട്ട ഒ.എ.ബി,നന്ദി.ഇവിടെയുള്ള മസാലക്കുട്ടന്മാരുടെയൊക്കെ സ്വഭാവം മിസ്റ്റർ ക്ലീൻ പോലെയാണ് കേട്ടൊ.

പ്രിയമുള്ള പള്ളിക്കരയിൽ,നന്ദി.ഈ പങ്കുവെക്കലുകളിൽ പങ്കുചേർന്നതിനൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മോഹന്ദാസ് ഭായ്,നന്ദി.ഈ നല്ലയഭിനന്ദനത്തിനൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കാർന്നോർ,നന്ദി.ലേറ്റായാലും ലേറ്റസ്റ്റായി വന്നല്ലോ..അതുമതി..!ഈ ഡബ്ബിൾസെഞ്ച്വറി പൂർത്തീകരിപ്പിച്ചതിനിന് ഒരു പ്രത്യേക നന്ദിയും കേട്ടൊ കാരണവരേ..

പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി. മസാലക്കുട്ടന്മാർക്ക് മാജിക്കിനേക്കാൾ കൂടുതൽ താൽ‌പ്പര്യം മസാല വിഭവങ്ങൾ ഉണ്ടാക്കാനാണല്ലോ...അല്ലേ ഭായ്.

പ്രിയമുള്ള വാഴക്കോടൻ,നന്ദി.ഈ യാത്ര ശരിക്കും ആസ്വദിച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട വീ.കെ,നന്ദി. ഈ ബി.ബി.സിയൊക്കെ കണ്ട് ഇവരെല്ലാം കൂടി നമ്മുടെ നാടിനെ വീണ്ടും അധിനിവേശത്തിനടിമപ്പെടുത്തുമോ എന്ന് കണ്ടറിയണം അല്ലേ..ഭായ്.

Anonymous said...

Dear Muralee,
Last week I went through the whole series of the particular Links.

It was so bloddy good..

I'M PROUD TO BE A KERALIAN .

By

K.P.RAGULAL

സന്തോഷ്‌ പല്ലശ്ശന said...

മുരളിയേട്ടാ... ആദ്യത്തെ വീഡിയൊ കണ്ടുകഴിഞ്ഞു.. അപ്പൊ ഒരു കാര്യം പറയാച്ച്ട്ട് വന്നതാ. പത്തിരുപതുകൊല്ലം കേരളത്തില്‍ കഴിഞ്ഞിട്ടും നമ്മുടെ നാടിനെക്കുറിച്ച് ഒന്നുംമറിഞ്ഞുകൂടാ.. എനിക്ക്
ബി.ബി.സിയുടെ ഈ വിഡിയൊവില്‍ അവരുടെ സമീപനത്തില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയില്‍.... ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്

പോസ്റ്റ് നന്നായി കേട്ടോ... (മുരളിയേട്ടന്‍ സ്‌റ്റൈല്‍ 'കേട്ടോ....' മനപ്പൂര്‍വ്വം ഉള്‍ക്കോള്ളിച്ചതാ...)

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

ഞാന്‍ വിശദമായി വായിച്ചു.നമ്മളെക്കായിലും നമ്മുടെകാര്യങ്ങളറിയാന്‍ വിദേശികള്‍ക്കാണ് താല്‍പ്പര്യം. നമ്മുടെ നാടന്‍ കലകളൊക്കെ കാണാന്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വരുന്ന ടൂറിസ്റ്റുകളെ കാണുമ്പോളതിശയിച്ചു പോകും.ടൂറിസ്റ്റു സീസണായിരിയ്ക്കും.എന്നാലും. നാട്ടുകാര്‍
തീരെ കാണുകേം ഇല്ല.
ഏതായാലും ഈപോസ്റ്റില്‍ കൂടി കുങ്കുമപ്പുവിന്‍റെ ചെടി കാണാന്‍ പറ്റി.

Akbar said...

വളരെ സുന്ദരമായ മറ്റൊരു പോസ്റ്റ് കൂടി. ചിത്രങ്ങളും വീഡിയോയും സഹിതം നല്ലൊരു വായനാ വിരുന്നു. ഈ പോസ്റ്റിനു പ്രത്യേക നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട എച്ച്മുകുട്ടി,നന്ദി.എൻ മണ്ടത്തരങ്ങളിൽ അറിവുകണ്ടെത്തി എന്നയഭിനന്ദിച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ എച്ച്മു.

പ്രിയമുള്ള ചേർക്കോണംജി,നന്ദി.അങ്ങയുടെ ഭാരത പര്യടനത്തിനിടയിലും,ഇവിടെ എത്തിനോക്കി ആ ഏലസ്സിന്റെ മഹിമ ഉപമിച്ചത് കേട്ടപ്പോൾ അടിയന് റൊമ്പ സാറ്റിസ്ഫാക്ഷനായി കേട്ടൊ സ്വാമിജി.

പ്രിയപ്പെട്ട രഘുലാൽ,നന്ദി.കേരളമെന്ന് കേട്ടാൽ ചോരതിളക്കുന്ന ആ മനസ്സിനെ വണങ്ങുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള സന്തോഷ് പല്ലശ്ശന,നന്ദി. നാട്ടിലുള്ളവരേക്കാൾ കൂടുതൽ നാടിന്റെ നന്മകൾ നാടിന്റെ പുറത്തുള്ളവരാണല്ലോ ഇപ്പോൾ അറിയാറ് അല്ലേ ഭായ്.

പ്രിയപ്പെട്ട കുസുമംജി,നന്ദി.നമ്മുടെ നാടിന്റെ നല്ലകാര്യങ്ങളൊക്കെ നമുക്ക് വേണ്ടെങ്കിലും അതൊക്കെയിഷ്ട്ടപ്പെടുന്ന എത്ര വിദേശികളാണ് ഉള്ളതെന്നറീയാമോ ഏടത്തി..!

പ്രിയമുള്ള അക്ബർ ഭായ്,നന്ദി.ഈ വായനവിരുന്ന് കാഴ്ച്ചവെച്ചതിൽ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

SUNIL V S സുനിൽ വി എസ്‌ said...

കൊള്ളാം.. രസകരമായ ഒരു യാത്രാനുഭവം...!!ഒട്ടും ബോറടിപ്പിക്കാത്ത എഴുത്ത്. പല യാത്രാവിവരണങ്ങളുടേയും തുടക്കം വായിക്കുമ്പോൾ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കാത്ത ഒരൊഴുക്കില്ലായ്മ കാണപ്പെടാറുണ്ട്. മുരളിയേട്ടന് ഈ ഒഴുക്കോടെ എഴുത്തിന്റെ മാജിക്കുമായി മുന്നോട്ടുപോകാൻ എന്നും കഴിയട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യോ സ്പൈസ്‌ എന്നു കണ്ടപ്പോള്‍ വല്ല മസാലയും ആയിരിക്കുമ്മ് എന്നു വിചരിച്ചു വിട്ടതാ ഇതായിരുന്നോ കാര്യം
സോറി

പഠിത്തകാര്യത്തില്‍ പാശ്ചാത്യര്‍ അനുകരണീയര്‍ തന്നെ .

ഹോളന്‍ഡില്‍നിന്നും ഒരു ഡോ ഹെലന്‍ (ആധുനിക വൈദ്യവിശാരദ) പണ്ട്‌ ആയുര്‍വേദം പഠിക്കുവാന്‍ വന്നിരുന്നത്‌ ഓര്‍ത്തുപോയി. ഓരോ ക്ലാസും കഴിഞ്ഞാല്‍ അതുമായി പോയി ഒരാഴ്ച്ചയോളം അതിനെ പറ്റി ഉള്ള റിസര്‍ച്‌.

തിരികെ വരുമ്പോള്‍ കൊടുക്കുന്ന പാഠത്തില്‍ മുന്‍പുണ്ടായിരുന്ന ഏതെങ്കിലും പാഠങ്ങളിലുള്ളപ്രസ്താവവും ആയി എന്തെങ്കിലും തരത്തിലുള്ള ചേര്‍ച്ചക്കുറവു കണ്ടാല്‍, അതു ചോദ്യമായി വരാന്‍ നിമിഷങ്ങള്‍ പോലും വേണ്ട.

അവരെ പഠിപ്പിച്ചിരുന്നത്‌ എന്റെ സുഹൃത്ത്‌ ഡൊ മുരളീധരന്‍ ആയിരുന്നു. കുറച്ചുനാള്‍ അതിനു സാക്ഷ്യം വഹിച്ചതിനാല്‍ ഈ കുറിപ്പ്‌

എന്നാല്‍ ഇന്നത്തെ ആയുര്‍വേദ കോളേജിലെ പഠിത്തമോ? ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല

ധനലക്ഷ്മി പി. വി. said...

മസാല യാത്ര നന്നായി ആസ്വദിച്ചു .സായിപ്പിന്‍റെ കയ്യില്‍ നിന്നും ഇവിടുത്തെ ജൈവവൈവിധ്യം അറിയേണ്ട അവസ്ഥയിലായി നമ്മള്‍.മഞ്ഞളിന്റെയും ആര്യവേപ്പിന്റെയുമൊക്കെ പേറ്റന്റ് എന്നേ കൈവിട്ടുപോയി എന്നാണ് കേള്‍ക്കുന്നത് ...

ഈ ബ്ലോഗില്‍ വരാന്‍ പലപ്രാവശ്യം ശ്രമിച്ചു..ലിങ്കില്ലാത്തതുകൊണ്ട് കഴിഞ്ഞില്ല. വേലാണ്ടി ദിനം മാത്രുഭൂയില്‍ വായിച്ചിരുന്നു..വൈകിയ അഭിനന്ദനങ്ങള്‍ ..

Kalavallabhan said...

വീണ്ടും വായിച്ചു.
ആദ്യപാരയിലെ അക്ഷരപിശാശുക്കളെ തുരത്തണം.

Typist | എഴുത്തുകാരി said...

രസകരമായ പോസ്റ്റ്. ഇത്തരം ഒരു ഡോക്യുമെന്ററി കണ്ട ഒരാൾ പറഞ്ഞിരുന്നു അതു കാണേണ്ടതാണെന്നു്. ഇതു തന്നെയായിരിക്കണം അതു്.

നമ്മുടെ നാടിനെപ്പറ്റി മറ്റു നാട്ടുകാർ നല്ല വാക്കു പറയുന്നതു കേൾക്കാൻ സുഖമല്ലേ, അതും നാട്ടിലില്ലാത്തപ്പോൾ.

സീത* said...

മുരളിയേട്ടാ....ഒരുപാട് വിജ്ഞാനപ്രദമായിരുന്നു....വായനയുടെ രസവും നശിച്ചില്യാ തുടക്കം മുതൽ ഒടുക്കം വരെ...കുങ്കുമപ്പാടമാണെനിക്കിഷ്ടായത്..നന്ദി ഇത്രേം നല്ലൊരു വിരുന്നൊരുക്കിയതിനു...

പഞ്ചാരകുട്ടന്‍ -malarvadiclub said...
This comment has been removed by the author.
പഞ്ചാരകുട്ടന്‍ -malarvadiclub said...

എങ്കില്‍ ഞാന്‍ അങ്ങ് വിളിച്ചേക്കാം
മസ്സാലക്കുട്ടാ

comiccola / കോമിക്കോള said...

വളരെ നന്നായി, ഇഷ്ടപ്പെട്ടു..വീണ്ടും വരാം.., ആശംസകള്‍...!!!!!!

ജയരാജ്‌മുരുക്കുംപുഴ said...

mukundanji, othiri vaikipoyi, enkilum vannu vayichu, ishttamayi..... bhavukangal.....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സുനിൽ പണിക്കർ,നന്ദി.ഈ ആത്മാർത്ഥമായ അഭിപ്രായത്തിനും,അകമഴിഞ്ഞ അഭിനന്ദനത്തിനും വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഇൻഡ്യാഹെറിറ്റേജ്,നന്ദി.എല്ലാം മസാലമയമായാൽ എരിപൊരിയാവില്ലേ ഭായ്..!ഇതോടൊപ്പം നല്ലൊരു നേരനുഭവത്തിൽ കൂടി പാശ്ചാത്യരെ കുറിച്ചൊരു വിശകലനം നടത്തിയതും ഏറെ നന്നായി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ധനലക്ഷ്മി,നന്ദി.ഈ നല്ല ആസ്വാദനത്തിനും,വിലയിരുത്തലിനും,ഒപ്പമുള്ള അഭിനന്ദനങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ ധനലക്ഷ്മി.

പ്രിയമുള്ള കലാവല്ലഭൻ,അക്ഷരതെറ്റ് തിരുത്തുവാൻ സഹായിച്ചതിന് ഒരു പ്രത്യേക നന്ദി കേട്ടൊ ഭായ് വീണ്ടും..

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.നമ്മുടെ നാടിന്റെ മേന്മകൾ മറ്റുള്ളവരാൽ വാഴ്ത്തുമ്പോഴുള്ള സുഖം ഒന്ന് വേറെതന്നെയാണ് കേട്ടൊ.

പ്രിയമുള്ള സീത,നന്ദി.ഈ കുങ്കുമപ്പൂപ്പാടത്തിൽ വിരുന്നുവന്നതിന്,അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷം കേട്ടൊ സീത കുട്ടി.

പ്രിയപ്പെട്ട ഫെനിൽ,നന്ദി.നല്ലോണം മസാല ചേർത്ത ഈ മസാലക്കുട്ടാ വിളിക്ക് ഏറെ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കോമിക്കോള,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കും,പിന്തുടരുകൾക്കുമൊക്കെ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജയരാജ് മുരുക്കുമ്പുഴ,നന്ദി.ഈ ഭാവുകങ്ങൾക്കും,ഇഷ്ട്ടപ്പെടലിനുമൊക്കെ ഏറെ സന്തോഷം കേട്ടൊ ഭായ്.

Unknown said...

chetto nalla informative aayirunnu krithi. spicy boy ennu vilikathathil vishamam venda , chettane kandal oru boy look vilikyunnavarkum thonnade

faisu madeena said...

എല്ലാവരും എല്ലാം പറഞ്ഞു പോയി അല്ലേ മുരളിയേട്ടാ ...എന്നാലും കിടക്കട്ടെ
എന്‍റെയും അഭിപ്രായം ....

സംഭവം നന്നായിട്ടോ ..ഈ പ്രോഗ്രാം അവിടെയും ഇവിടെയുമായി ഞാനും കണ്ടിട്ടുണ്ട് ...

അടുത്ത പോസ്ടിനെന്കിലും നേരത്തെ വരണം ..!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കുറെ കാലത്തിനു ശേഷമാണ് ഭായി നിങ്ങളുടെ ബ്ളോഗില്‍ വരുന്നത് . എഴുതി തെളിഞ്ഞിരിക്കുന്നു . ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു .. അഭിനന്ദനങ്ങള്‍ .. എഴുത്തിനും ..വിഷയത്തിനും

Mohamed Salahudheen said...

യാത്രതീരുംവരെ കൂടെയുണ്ടല്ലേ. നന്ദി, ഏട്ടാ, അവസാനിക്കാത്ത യാത്രകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതിന്

Vayady said...

കുങ്കുമപ്പൂവിന്റെ ചിത്രം മനോഹരം! ആദ്യമായിട്ടാണ്‌ കുങ്കുമപൂവിന്റെ ചിത്രം കാണുന്നത്. വിശദമായി എല്ലാം വിവരിച്ചു തന്നതിനു നന്ദി.

Wash'Allan JK | വഷളന്‍ ജേക്കെ said...

വളരെ നല്ല പോസ്റ്റ്‌. ഏറെ താമസിച്ചാണ് വായിച്ചത്. spice trail പരിചപ്പെടുതിയത്തിനും ലിങ്കുകള്‍ക്കും നന്ദി.
നമ്മടെ നാട്ടിലും കുട്ടികള്‍ റിസേര്‍ച്ചു ചെയ്തു പഠിക്കണം, വെറുത മനഃപാഠം ചെയ്തു പഠിക്കുന്ന ശീലം മാറണം...

Manoj vengola said...

ബിലാത്തിപട്ടണത്തിലെത്താന്‍ വളരെ വൈകി.യാത്ര നന്നായി ഇഷ്ടപ്പെട്ടു.

ജീവി കരിവെള്ളൂർ said...

മസാലയാത്ര നന്നായി ആസ്വദിച്ചൂട്ടോ മുരളിയേട്ടാ. പെട്ടിയിലായ കുങ്കുമപ്പൂവേ കണ്ടിട്ടുള്ളൂ ;ഇപ്പഴാ ഒരു ഫോട്ടോയെങ്കിലും കണ്ടത് .

shajkumar said...

എഴുത്തൊന്നും കാണുന്നില്ല..?

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷിഗിൻ,നന്ദി.ഉള്ളകാലാത്ത് ആ വിളികൾ കേട്ട സന്തോഷം ഒന്ന് അയവിറക്കിയതാണെന്ന് മാത്രം കേട്ടൊ മോനെ.

പ്രിയമുള്ള ഫൈസു,മദീന,നന്ദി.ആരെന്ത് അഭിപ്രായം പറഞ്ഞാലും സ്വന്തമായി എന്തെങ്കിലും കേൾക്കുമ്പോൾ അതൊരു സുഖമല്ലേ ഭായ്.

പ്രിയമുള്ള സുനിൽ പെരുമ്പാവൂർ,നന്ദി.ഇത്രയും നന്നായി ഈ എഴുത്തിനെ വിലയിരുത്തിയതിന് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സ്വലാഹ്,നന്ദി.ഈ യാത്രകളിൽ കൂടെ വന്നതിനിന് ഞാനല്ലേ കടപ്പെടേണ്ടത് അല്ലേ ഭായ്.

പ്രിയമുള്ള വായാടി,നന്ദി. ഈ കുങ്കുമപ്പൂപ്പാടം സന്ദർശിച്ചതിനും,ഇഷ്ട്ടപ്പെട്ടതിനും വളരെയധികം സന്തോഷം കേട്ടൊ കുഞ്ഞിതത്തമ്മേ.

പ്രിയപ്പെട്ട വഷളൻ ജേക്കെഭായ്,നന്ദി. തീർച്ചയായും ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,നമ്മുടെ മക്കളും റിസർച്ച് ചെയ്ത് വിദ്യനേടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു അല്ലേ ഭായ്.

പ്രിയമുള്ള മനോജ് വെങ്ങോല,നന്ദി. വൈകിയാണെങ്കിലും വന്നല്ലോ,ആയതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഗോവിന്ദരാജ്,നന്ദി.ഈ ആസ്വദിക്കലിൽ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഷാജ്കുമാർ,നന്ദി.തിരക്കിന്റെ തിരക്കാണ് ഭായ്.

പ്രിയപ്പെട്ട ജയരാജ് മുരുക്കമ്പുഴ,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

TPShukooR said...

ഏതായാലും അവര്‍ നമ്മെ ഇത്ര പ്രാധാന്യത്തോടെ കാണുന്നുണ്ടല്ലോ...
ഇത് വായിച്ചപ്പോള്‍ വല്ലാത്തൊരു അനുഭൂതി.

വളരെ നന്ദി. ആശംസകള്‍.

siya said...

അവിടെ എല്ലാവര്ക്കും ''വിഷു ആശംസകള്‍ ''

sulu said...

Very nice..
GOOD STUFF
Congds..

shibin said...

നമ്മുടെ നാടിനെപ്പറ്റി മറ്റു നാട്ടുകാർ നല്ല വാക്കു പറയുന്നതു കേൾക്കാൻ സുഖമല്ലേ, അതും നാട്ടിലില്ലാത്തപ്പോൾ..!

വിജ്ഞാനപ്രദം
അഭിനന്ദനങ്ങൾ....

$VSHL$ said...

ഈ മസാല യാത്ര ഞാന്‍ ശരിക്കും ആസ്വദിച്ചു, നന്ദി.

joseph said...

നമ്മുടെയൊക്കെ പുരാതനമായുണ്ടായിരുന്ന കളിയാട്ടങ്ങളെ കുറിച്ചും,
ആയോധന കലാമുറകളെ കുറിച്ചും, ആയുർവേദ ചിട്ടവട്ടങ്ങളേകുറിച്ചും ...
കൂടാതെ നമ്മുടെ വള്ളം കളി മുതൽ ആനയോട്ടം വരെയുള്ള കായിക മാമങ്കങ്ങളും...
ആനകളേയും , ചമയങ്ങളേയും, പൂരങ്ങളേയും മറ്റും ഉൾപ്പെടുത്തിയുള്ളവിനോദസഞ്ചാരപരിപാടികളുമൊക്കെ കാട്ടിതന്ന്...

മലരണിക്കാടുകളും, തെങ്ങുകളും, പുഴകളും, പാടങ്ങളും, കായലുകളും, മാമലകളും,
കടൽത്തീരങ്ങളും തിങ്ങിനിറഞ്ഞ പ്രകൃതി ഭംഗിയേയും, മാറിമാറിവരുന്ന ആറു കാലാവസ്ഥ ഋതുഭേദങ്ങളേയും മറ്റുമൊക്കെ നല്ലൊരു ദൃശ്യവിരുന്നൊരുക്കി അവതാരകർ വാചാലരാകുമ്പോൾ...

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, മലയാളികളായ ഞങ്ങളൊക്കെ...
ഈ മരം കോച്ചുന്ന ഏത് തണവിലും രോമാഞ്ചം വന്ന് പുളകിതരായി തീരാറുണ്ട് കേട്ടൊ...

കാടോടിക്കാറ്റ്‌ said...

ഈ കുങ്കുമ പൂവ് കാണുവാന്‍ വൈകിയല്ലോ...!!!
ബിലാത്തി വിശേഷങ്ങള്‍ സാകൂതം കേട്ട്...കണ്ടു.
ആശംസകള്‍..
അടുത്ത വിശേഷങ്ങള്‍ക്കായ്കാത്ത്...

വേണുഗോപാല്‍ said...

ശ്രീ മുരളിയുടെ ബ്ലോഗ്ഗുകള്‍ ഡാഷ്ബോര്‍ഡില്‍ കിട്ടുന്നില്ല ... ആയതിനാല്‍ ചില പോസ്റ്റുകള്‍ വായിക്കാന്‍ വൈകുന്നു. ഇത് പോലൊരു പോസ്റ്റ്‌ വായിക്കാന്‍ മിസ്സ്‌ ആയാല്‍ അതൊരു നഷ്ട്ടം തന്നെ. നമ്മള്‍ അന്യരിലൂടെ നമ്മെ അറിയുന്ന വിചിത്രമായ അനുഭവം. നാടിന്റെ നന്മയോ അനുഭവങ്ങളോ കണ്ടില്ലെന്നു നടിക്കുന്ന നമ്മള്‍ അത് മറ്റുള്ളവര്‍ തൊട്ടു കാണിക്കുമ്പോള്‍ അറിയാന്‍ ശ്രമിക്കുന്ന വൈചിത്ര്യം ...

ആശംസകള്‍

sheeba said...


ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).

Unknown said...


ആ പണ്ടത്തെ എമണ്ടൻ സഞ്ചാരികൾ നടത്തിയ
ചരിത്രയാത്രകളെ കൂടി ഇതിൽ സന്നിവേശിപ്പിച്ച്...
ഇന്നത്തെ ആ സ്ഥലങ്ങളും, നാട്ടുരീതികളും കണിച്ചു തന്ന്
അവിടങ്ങളിലുള്ള ഈ സുഗന്ധവിളകളുടെ വിളവെടുപ്പും, മറ്റും
നേരിട്ട് പോയി തൊട്ടറിഞ്ഞ യാത്രവിവരണങ്ങളും ചുറ്റുപാടുമുള്ള
എല്ലാ കാഴ്ച്ചവട്ടങ്ങളുമായുള്ള അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ള
വമ്പൻ സിനിമാപിടുത്തക്കാർക്ക് പോലും അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള
ചിത്രീകരണം കൊണ്ട് ബിബിസി യുടെ നിലയും, വിലയുമുള്ള ഒരു ജൈത്രയാത്ര
തന്നെയായിരുന്നു ഈ എപ്പിസോഡുകൾ..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...