Saturday, 21 August 2010

മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharangal...!

സ്വകുടുംബസമേധം പാരീസിൽ  /  Lenced by Merienav 


 യാത്രാവശേഷം എഴുതിയ ശേഷം ആയതിന്റെ
രണ്ടാം ഭാഗം , ആ മൊഞ്ചുള്ള ഫ്രെഞ്ച് സഞ്ചാരങ്ങൾ മഞ്ച്  ചോക്ലേറ്റ് പോലെ മധുരത്തിൽ വേണൊ,  അതോ കൊഞ്ചുകറി പോലെ മസാല ചേർത്ത് വേണൊ എന്ന് ചിന്തിച്ച് എഴുതാൻ തുടങ്ങുന്നതിന് മുമ്പ് ;
ബിലാത്തിപട്ടണത്തിലെ ഇക്കൊല്ലത്തെ ഓണാഘോഷ കമ്മറ്റിയിൽ എന്നെ പിടിച്ചിട്ടിട്ട് , പണിയില്ലാത്തവനൊരു പണികൊടുത്തല്ലൊ എന്ന സമാധാനത്തോടെ, മല്ലുസമാജങ്ങളുടെ തലതൊട്ടപ്പന്മാരെല്ലാം നാട്ടിൽ ഓണമുണ്ണാൻ വേണ്ടി പറന്ന് പോയിരിക്കുകയാണിപ്പോൾ...

നാട്ടിലെ റെഡിമേയ്ഡ് കം ചാനലോണങ്ങൾ കൊണ്ടാടാൻ പോയവർക്കറിയില്ലല്ലോ,  ഇപ്പോൾ ശരിക്കുള്ള ഓണാഘോഷങ്ങളെല്ലാം സാക്ഷാൽ തനിമയോടെ ,പഴയ പൊലിമയോടെ കൊണ്ടാടീടുന്നത് ഈ നമ്മളെപോലെയുള്ള പ്രവാസികളാണെന്ന്  !

 പൂപറിച്ച് പൂവ്വിട്ടൊരോണത്തിൻ  പൂക്കളംചമച്ചും   , 
പൂതിങ്കളൊന്നുപോലലങ്കരമാക്കിടുന്നീ തിരുമുറ്റവും...
 ഉഗ്രൻ പൂങ്കാവനമായ ഈ നഗരത്തിൽ പൂക്കൾക്ക് ഒട്ടും ക്ഷാമമില്ലാത്തതിന്നാൽ ,
ഓരോ മലയാളിയും അവന്റെ സംസ്കാരികചിട്ടവട്ടങ്ങൾ മറ്റുള്ളവരേ കാണിക്കുവാൻ, തിരുമുറ്റമില്ലെങ്കിലും...
നല്ല കലാവിരുതോടെ പൂക്കളങ്ങൾ ഉമ്മറത്തിട്ട് അണിയിച്ചൊരുക്കിയാണ് ഓണത്തേയും, ഇഫ്താൽ വിരുന്നുകളേയുമൊക്കെ വരവേൽക്കുന്നത് ഈ ബിലാത്തിയിൽ....!
 ഒരു ലണ്ടനോണപ്പൂക്കളം !

ബംഗ്ലാദേശുകാരും, പാക്കിസ്ഥാനികളും, ‘ഇന്ത്യൻ ടേയ്ക്കവേ‘ വാങ്ങി
നൈജീരിയക്കാരുമൊക്കെ ഈ ഇഫ്താൽ വിരുന്നുകളൊരുക്കി തരുന്നതിന്റെ
മെയിൻ ഗുട്ടൻസ് തന്നെ , വെള്ളക്കാരോടൊപ്പം വന്ന് രുചിയുള്ള നമ്മുടെ ഇലയിട്ടൂണുന്ന ,
ഞങ്ങൾ മലയാളികളൊരുക്കുന്ന കലക്കൻ ഓണസദ്യയ്ക്ക് വന്ന് പകരം വീട്ടുവാനാണ് കേട്ടൊ...

ഏതാണ്ടൊരുമാസത്തോളം  ഞങ്ങൾ ബിലാത്തിമലയാളികൾ
ഓണാഘോഷങ്ങൾ കൊണ്ടാടും...
ഈ സന്തോഷം പങ്കുവെക്കലുകളൊക്കെ ഇനി ഈദുൽ ഫിത്തർ
പെരുന്നാൾ വരെ നീണ്ടുനിൽക്കും ....
 ലണ്ടൻ ഓണവേദിയൊന്നിൽ...
ഈ സന്തോഷങ്ങളിൽ പങ്കുചേർന്ന് ഞങ്ങളോടൊപ്പം ആടിപ്പാടുവാൻ
ഗാനഗന്ധർവ്വൻ യേശുദാസ് അടക്കം ,ടീ.വിക്കാരും, മറ്റു കലാതിലകങ്ങളും,
 എമണ്ടൻ  പാട്ടുകാർ ലണ്ടനിൽ ഒപ്പം ഒരു മണ്ടനും !
കോമഡിക്കാരുമെല്ലാം നിരനിരയായി എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണിപ്പോൾ....

ഒപ്പം പലവേദികളിലും വലിയ മേക്കപ്പൊന്നും വേണ്ടാത്തത് കൊണ്ട്,
തനി ഒരു രക്ഷസലുക്ക് ഉള്ളതുകൊണ്ട് , ഈയ്യുള്ളവനാണ് രാക്ഷസ രജാവായ
മാവേലിയായി രംഗത്ത് വരുന്നതും... കേട്ടൊ.

എങ്ങിനെ എത്ര പകിട്ടായിട്ടാഘോഷിച്ചാലും....
നാട്ടിലെ ആഘോഷങ്ങൾ ഒന്ന് വേറെ തന്നെ...
അല്ലേ കൂട്ടരേ....


വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
ചിങ്ങത്തിലെ ആ തിരുവോണമൂണും ,
തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !“

ഇത് നല്ലകൂത്തായി ....
ഫ്രെഞ്ചുസഞ്ചാരമെന്ന് തുടങ്ങിയിട്ട് , സഞ്ചാരം
ഇവിടത്തെ ഓണ കാഴ്ച്ചകളിലേക്കായി അല്ലേ...

കുഴപ്പമില്ല കഴിഞ്ഞതവണ അവസാനിപ്പിച്ചതിൽ നിന്നും,
നമുക്ക് തീ പിടിപ്പിക്കാം അല്ലേ....

ലിവർപൂളിൽ നിന്നും ഞാൻ സ്കൂട്ടായി വീട്ടിലെത്തിയപ്പോൾ പെണ്ണൊരുത്തിയുണ്ട്
തലോക്കാര് പെണ്ണുങ്ങള് ചക്ക കൂട്ടാൻ കിട്ടാത്തതിന് പിണങ്ങി മോന്തകയറ്റി നിൽക്കണെ
പോലെ ; പൂമുഖവാതിക്കൽ സ്റ്റെഡിവടിയായി ബലൂൺ വീർപ്പിച്ചപോലത്തെ മുഖവുമായി  , ഈയ്യുള്ളവനെ വരവേൽക്കാൻ നിൽക്കുന്നു....!

ചിരവ , ചൂല്, ഉലക്ക,...മുതലായ സ്ഥിരം പെണ്ണുങ്ങളുടെ
പണിയായുധങ്ങളൊന്നും ഈ രജ്യത്ത് ഇല്ലാത്തതെന്റെ ഭാഗ്യം !

ഇവളുടെ ആ ഗെഡിച്ചികൾ പറ്റിച്ച പണിയാണ് കേട്ടൊ ....
ആ മദാമാർക്കുണ്ടോ , നമ്മുടെ മാതിരിയുള്ള സങ്കുചിത ചിന്താഗതികൾ .....
ഞാൻ പോന്നതിൻ പിന്നാലെ അവരുണ്ട് എന്റെ ഭാര്യയെ വിളിച്ച് സോറി പറഞ്ഞിരിക്കുന്നു...
വെള്ളത്തിന്റെ മോളിൽ പറ്റിയതാണെന്നും ..മറ്റും...
അവറ്റകൾക്കത് മിണ്ടാതിരുന്നാ...മതി !
അവർക്കറിയില്ലല്ലോ... അല്ലേ ...
അവരെ പോലെ മനസ്സ് വികസിച്ച
ബോർഡ്മൈന്റുള്ളവരൊന്നുമല്ല നമ്മുടെ മലയാളി മങ്കമാർ എന്ന്...!

അതുകൊണ്ടിത്തവണ എന്തായാലും പെട്ടുപോയി !
ഇതിലും വലിയ സംഭവങ്ങളുണ്ടായിട്ട് ബ്രാല് വഴുതണപോലെ എത്ര തവണ ചാടി പോന്നിട്ടുള്ളതാണ്....
ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ....

അല്ലാതെ ക്ഷമ ചോദിക്കാനൊന്നുമല്ല കേട്ടൊ..

അയ്യൊ..സോറീ... പല ബൂലോഗമിത്രങ്ങളും എനിക്ക് മെയിലയച്ചിരുന്നു...

ഇപ്പോൾ വിശുദ്ധ റമ്ദാന്റെ നൊയ്മ്പുകാലാമാണിതെന്നും
നോൺ വെജിറ്റേറിയൻ പ്രയോഗങ്ങളൊന്നും വിളമ്പെരുതെന്നും പറഞ്ഞിട്ട്....

പക്ഷേ അണ്ണാൻ മരം കേറ്റം മറക്കില്ലെന്ന്
പറഞ്ഞപോലെയാണ് എന്റെ കാര്യം കേട്ടൊ...
ചൊട്ടയിലെ ശീലം ചുടലവരെ അല്ലെ...

പോരാത്തതിന് വേറൊരു പുലിവാലുമുണ്ട്..കേട്ടൊ
ബിലാത്തി ബൂലോഗത്തിലെ യാത്രയുടെ തലതൊട്ടപ്പന്മാരായ
വിഷ്ണുവും, സിജോയും ,യാത്രകളിലെ പുലിച്ചികളായ
  കൊച്ചുത്രേസ്യയും, സിയയും കൂടി ചിന്താവിഷ്ടയായ
ശ്യാമളയിലെ കുട്ടികളുടെ  സ്റ്റൈലിൽ

“അയ്യോ ...ചേട്ടാ എഴുതല്ലേ...  ;   അയ്യോ ചേട്ടാ എഴുതല്ലേ...
യാത്ര..വിവരണം എഴുതല്ലേ..  ;   യാത്രാ വിവരണം എഴുതല്ലേ...”

എന്ന് പറഞ്ഞ് വിളിയോട്  വിളികൾ....

ആ ആമ്പിള്ളേരോട് പോയ് പാട്ട് നോക്കഡാ..
ഗെഡികളേ എന്ന് എനിക്ക് പറയാം..
പക്ഷേ അങ്ങിനെയാണോ സുന്ദരികളായ
രണ്ടുചുള്ളത്തികൾ  ഒരുമിച്ച് ഒരു കാര്യം ആവശ്യപ്പെട്ടാൽ...

അതുകൊണ്ട് ഫ്രഞ്ചുപുരാണം ...  ഇവർക്കാർക്കെങ്കിലും വിവരിക്കുവാൻ
വേണ്ടി ഞാൻ വിട്ടുകൊടുക്കുവാൻ പോകുകയാണ്  കേട്ടൊ.

ഇപ്പോൾ വെറുതെ കാര്യങ്ങൾ ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നു എന്നുമാത്രം...

സംഗതി ഇവരെപ്പോലെയൊന്നും ഒരു യാത്രയെ കുറിച്ചൊന്നും
A  to  Z  എനിക്കെഴുതുവാൻ എനിക്കറിയില്ല എന്നതാണ്  ശരിയായ സത്യം ....കേട്ടൊ.

പഴഞ്ചൊല്ലിൽ പറയാറില്ലേ...
ഒരു യാത്ര പോയാൽ
‘ആണാണെങ്കിൽ നാല് കാര്യങ്ങൾ നടത്തണം
പെണ്ണാണെങ്കിൽ നാല് കാഴ്ച്ചകൾ കാണണം എന്ന് ‘
ചുരുക്കിപറഞ്ഞാൽ എന്റെ യാത്രകളൊക്കെ
ഏതാണ്ട് അത്തരത്തിലുള്ളതാണ് കേട്ടൊ

ഡോവർ തുറമുഖം
അതുകൊണ്ട് ഇനിയുള്ള കാര്യങ്ങൾ വളരെ ചുരുക്കി പറയാം അല്ലേ
അങ്ങിനെ നാലഞ്ചുദിവസത്തെ വിനോദയാത്രക്ക് വേണ്ടി ഈ ഗെഡിച്ചികളും,
കുടുംബവുമായി ഞങ്ങളുടെ വണ്ടി ലണ്ടനിൽ നിന്നും, പുലർകാലത്തുള്ള ബിലാത്തി
സുന്ദരിയുടെ ഗ്രാമീണ ലാവണ്യങ്ങൾ മുഴുവൻ നുകർന്നുകൊണ്ട് ഒരുമണിക്കൂർ യാത്രചെയ്ത്  ‘ഡോവർ‘ തുറമുഖത്തെത്തി....
ഇംഗ്ലീഷ് ചാനൽ താണ്ടി തൊട്ടപ്പുറമുള്ള ഫ്രാൻസിലെത്തുവാൻ....

ഈ കനാലിന്റെ അടിയിൽ കൂടി പോകുന്ന തുരങ്കത്തിൽ കൂടി
വേണമെങ്കിൽ ‘യൂറൊസ്റ്റാർ‘ എന്ന പറക്കും തീവണ്ടിയിൽ രണ്ടുമണിക്കൂർ
കൊണ്ട് പാരീസിലെത്താവുന്നതേയുള്ളൂ....

അതുമല്ലെങ്കിൽ ആകെ നമ്മുടെ തെക്കനിന്ത്യയുടെ വലിപ്പമുള്ള
യൂറൊപ്പ് മുഴുവൻ (കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളായ റഷ്യ, സോൾവാനിയ,
പോളണ്ട്,..,..എന്നിവ ഒഴിച്ച് ) വീമാനയാത്രപോലെ സെറ്റിങ്ങ്സുള്ള കോച്ചുകളിലും
അര,മുക്കാൽ ദിവസം കൊണ്ട് എത്താവുന്ന ദൂരമേ ഉള്ളൂ കേട്ടൊ.

കപ്പലിനകത്തേക്കും ഒരു കാറൊഴുക്ക് !
അങ്ങിനെ ക്രൂയ്സ് ഷിപ്പിൽ... വണ്ടിയുമായി കപ്പലേറി...

ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര !

മൂന്ന് തട്ടുകളിലായി കാറുകളും,ട്രക്കുകളം,കോച്ചുകളുമൊക്കെയായി
ഇരുന്നൂറോളം വാഹനങ്ങളെയും, അതിനകത്തുള്ള ആളുകളേയും
അകത്താക്കിയപ്പോൾ കപ്പലുചേട്ടന്റെ വയറുനിറഞ്ഞു !

ലിഫ്റ്റിൽ കയറിയിറങ്ങി ആ യാനത്തിലുള്ളിലെ ബാറുകളും,
റെസ്റ്റോറന്റും,മുറികളും പിന്നെ ഡക്കിൽ പോയിനിന്ന് ആ ജലയാത്രയും
ആസ്വദിച്ച് ഒരു മണിക്കൂറിനുശേഷം ഫ്രഞ്ചുതീരത്തെ ‘കലാസിസ്‘ തുറമുഖത്തണഞ്ഞു ഞങ്ങൾ....

വെറും പത്തുമിനിട്ടിനുള്ളിൽ യാത്രരേഖകളുടെ , പരിശോധനയും ,
അനുമതിയും റെഡിയാക്കിതന്ന്... ശൂഭയാത്ര നേർന്ന് , വരി വരിയായി ഇരിക്കുന്ന ആ ഉദ്യോഗസ്ഥകളെയെങ്ങാനും ,എന്നെങ്കിലും നമ്മുടെ രാജ്യത്തെങ്ങാനും മാതൃകകള്‍
ആക്കുവാൻ പറ്റുമോ ?

പിന്നീട് ഫ്രാൻസിന്റെ ഭംഗി നുകർന്ന് ആടിയും,പാടിയും,പലയിടത്തും നിറുത്തി കാഴ്ച്ചകൾ കണ്ടും പാരീസിലെ (Paris City)ത്തിയപ്പോൾ നാലുമണിക്കൂർ കഴിഞ്ഞു.....

കാലാകാലങ്ങളായി പഴമയുടെ
പുതുമകളാൽ പേരുകേട്ട പാരീസ് ...!

പാരീസിലെ പെരെടുത്ത ചരിത്രം ഉറങ്ങുന്ന കാഴ്ച്ചബംഗ്ലാവ് !

ഇവിടെയുള്ളവരായിരിന്നുവെത്രെ യൂറോപ്പിലെ ഏറ്റവും നല്ല ആർക്കിടെക്കുകൾ....
ഒപ്പം കലാകാരന്മാരാലും,സംഗീതജ്ഞന്മാരാലും  വാഴ്ത്തപ്പെട്ട നഗരം !

ഏതൊരു യൂറോപ്പ്യൻ രാജ്യത്തെപ്പോലെ ഫ്രാൻസിന്റെയും
മുഖ്യവരുമാനം വിനോദ സഞ്ചാരം തന്നെ !

 ഞങ്ങളുടെ ടൂർ ഓർഗനൈസ് ചെയ്തവർ നോവോട്ടലിൽ മുറികളടക്കം
(ബെഡ് &ബ്രേക്ക് ഫാസ്റ്റ് ) എല്ലാം പരിപാടികളും മുങ്കൂട്ടി ബുക്ക്ചെയ്തതിനാൽ
ഒരോ സമയത്തും അതാത് സ്ഥലത്ത് എത്തിച്ചേർന്നാൽ മതി ...
പിന്നെ കാണലും ,ആസ്വദിക്കലും മാത്രമാണ് നമ്മുടെ പണി.

 സപ്താദ്ഭുതത്തിനൊന്നിൻ കീഴിലാപാതിരാവിലന്ന് പാരീസിൽ....

പക്ഷെ എന്റെ ഈ യാത്രാപൂരക്കാഴ്ച്ചകളുടെ സ്ഥിതി
ഇത്തിരി കഷ്ട്ടമായിരുന്നു കൂട്ടരെ....
പണ്ട് കൂർക്കഞ്ചേരിപൂയ്യത്തിന് കോലം കിട്ടാൻ വേണ്ടി ,മദപ്പാടുള്ള ഗുരുവായൂർ കേശവനെ കണിമംഗലത്തുകാർ ഏർപ്പാടാക്കി കൊണ്ടുവന്നപോലെയായിരുന്നു എന്റെ സ്ഥിതി വിശേഷം !

കാലുകളിൽ ഇടചങ്ങലയിട്ട്,ഇടവും,വലവും തോട്ടികളേന്തിയ പാപ്പാന്മാർ സഹിതം അഞ്ചുപാപ്പന്മാരുടെ ഘോഷയാത്രയോടെയുള്ളതായിരുന്നു അന്നത്തെ ആ എഴുന്നുള്ളിപ്പ്...
ആനയ്ക്ക് പൂരം നന്നാവണമെന്നില്ലല്ലോ...
നേരാനേരം 'പട്ട'കിട്ടിയാൽ മതിയില്ലേ.
പിന്നെ 'മദം' പൊട്ടാതെ നോക്കണമെന്നുകൂടി മാത്രം....

ഇംഫാൽ ടവ്വറിൽ നിന്നും ഒരു പാരീസ് വീക്ഷണം !
അന്ന് പിന്നെ ഫുള്ളായും ലോകത്തിലെ ഏറ്റവും സുന്ദരമായ ,
സ്ഥാനമാനങ്ങളുള്ള നാലാമത്തെ പട്ടണമായ പാരീസിനെ  (ന്യൂയോർക്ക്,
ലണ്ടൻ, ട്യോക്കിയോ എന്നിവയാണ് ആദ്യസ്ഥാനക്കാർ കേട്ടൊ) കണ്ടിട്ടും,
കണ്ടിട്ടും മതിവരാതെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു....

ഗൈഡായുള്ള ഗെഡിച്ചി , ഫ്രെഞ്ചിന്റെ മൊഞ്ചായ സൂസൻ  എല്ലാത്തിനും വഴികാട്ടിയായുള്ളത് കൊണ്ട് പാരീസിന്റെ ഒട്ടുമിക്കസ്പന്ദനങ്ങളും തൊട്ടറിയാൻ സാധിച്ചു....

പൊലൂഷൻ വമിക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ, പട്ടണത്തിൽ സഞ്ചരിക്കുമ്പോൾ
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടുവെക്കാവുന്ന ഓട്ടൊമറ്റിക് സൈക്കിളുകൾ , ക്ലീൻ&ടൈഡിയായ നഗര വീഥികളും,പരിസരങ്ങളും,....,...,....,

സൂസനുപിന്നിലണിനിരക്കും ഇരുചക്രവ്യൂഹങ്ങളായി ഞങ്ങളും...

രാ‍ത്രിയിൽ വലിയൊരു യാത്രാബോട്ടിൽ  സീൻ നദിയിലൂടെ ഇരുകരയിലുമുള്ള പുരാതനശിൽ‌പ്പഭംഗിയിൽ വാർത്തെടുത്ത ഓരൊ കെട്ടിടസമുച്ചയങ്ങളുടെ  ദൃക് സാക്ഷി     വിവരണങ്ങൾ കേട്ട്, രാത്രിയിലെ ഇംഫാൽ ടവ്വറിന്റെ ഭംഗി നുകർന്ന് പാരീസിന്റെ കുളിർമയിൽ അലിഞ്ഞുചേർന്ന ഒരു സുന്ദര രാത്രിതന്നെയായിരുന്നു അത്...!
ആനയെ മേച്ച മൂന്നു പാപ്പാത്തികൾ !
പിറ്റേന്ന് ദിനം മുഴുവൻ ഡീസ്നി ലാന്റിലായിരുന്നു ( Disney Land )
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ലോകത്തിലെ പേരുകേട്ട
അമ്യൂസ്മെന്റ് പാർക്ക്....
വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കാൻ പറ്റാത്തതാണ്..
ഇതിനുള്ളിലെ റൈഡുകളും,പാർക്കിന്റെ രൂപഭംഗികളും !


അടുത്ത ദിനം മുഴുവൻ വാൽട്ട് ഡിസ്നി
സ്റ്റുഡിയോ( Walt Disney Studios ) ക്കകത്തായിരുന്നൂ .
 എല്ലാ കാർട്ടൂൺ കഥാപാത്രങ്ങളേയും
ലൈവായി കാണാവുന്നയിടം....

 ഫിലീം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും പാസ്സായി നാട്ടിൽ, രക്ഷയില്ലെന്ന് കണ്ട്  ഈ
സ്റ്റുഡിയോയിൽ വന്ന് ഉന്നതമായി ജോലിചെയ്യുന്ന ഒരു മലയാളി മിത്രത്തേയും
ഇതിനുള്ളിൽ വെച്ച് പരിചയപ്പെട്ടു കേട്ടൊ.

മൂപ്പർ പരിചയപ്പെടുത്തി തന്ന,പാരീസിൽ ജനിച്ചുവളർന്ന,
ഒരു കാർട്ടൂൺ കഥാപാത്രമായി ജോലിചെയ്യുന്ന ഒരു അതിസുന്ദരിയായ
മലയാളി പെൺകൊടിക്ക് മലയാളവും, ഇംഗ്ലീഷും കടിച്ചാൽ പൊട്ടാത്ത ഭാഷകളാണെത്രെ !

ഭൂമിയിലേക്കിറങ്ങി വന്ന ജീവനുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ !

ഒരു സാക്ഷാൽ അദ്ഭുതലോകത്ത് ചെന്ന പ്രതീതി....
കാർട്ടൂൺ കഥാപാത്രങ്ങളായി മാറുന്ന വേഷം കെട്ടിയമനുഷ്യരൂപങ്ങൾ !
അനിമേഷൻ നടത്തുന്ന സാങ്കേതിക സവിധാനങ്ങൾ !


 മണ്ടൻ കണ്ട പെരുച്ചാഴി !
ഈ സ്റ്റുഡിയോക്ക് മുമ്പിൽ ഫ്രെഞ്ചിൽ എഴുതിവെച്ചിരിക്കുന്ന
ചിലസൂക്തവാക്യങ്ങൾ സത്യം തന്നെ !

“നിങ്ങൾക്ക് പണം മാത്രമുണ്ടെങ്കിൽ
ഇവിടെ എത്തിപ്പെടുവാൻ സാധിക്കില്ല....
നിങ്ങൾക്ക് ഭാഗ്യം മാത്രമുണ്ടെങ്കിൽ ഈ
കാഴ്ച്ചകൾ എത്തിപ്പിടിക്കുവാൻ സാധിക്കില്ല....
നിങ്ങൾക്ക് പണവും,ഭാഗ്യവും,യോഗവും ഒന്നിച്ചുണ്ടാകുകയാണെങ്കിൽ
ഇവിടെയുള്ള മായക്കാഴ്ച്ചകൾ സമയം മാത്രം ചിലവാക്കി മതിവരുവോളം
ആസ്വാദിക്കാം !“


എത്രയും പ്രിയപ്പെട്ട നിങ്ങൾക്കോരോരുത്തർക്കും നന്മയുടെ ഓണം/ റംസാൻ ആശംസകൾ അർപ്പിച്ചുകൊണ്ട് തൽക്കാലം ഞാൻ ഈ ഫ്രെഞ്ചുപുരാണം അവസാനിപ്പിക്കുകയാണ് ..കേട്ടൊ.
എന്ന് ...സസ്നേഹം , 
നിങ്ങളുടെ സ്വന്തം മാവേലി .













ലേബൽ     :-
യാത്രാനുങ്ങ.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...