Monday 30 December 2019

ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London - 'The Winter Wonderland' ... !



എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന ഒരു വാരമാണ് കൊല്ലാവസാനമുള്ള കൃസ്തുമസ് മുതൽ ന്യൂയിയർ വരെയുള്ള ഓരൊ ദിനങ്ങൾ  ...

ലണ്ടൻ സിറ്റിയിലെ ഓരൊ തെരുവുകളും സ്ഥാപനങ്ങളും നവംബർ അവസാനം മുതൽ ജനുവരി ആദ്യവാരം വരെ ദീപാലങ്കാര പ്രഭയാൽ കുളിരു കോരുന്ന രാവുകൾ മുഴുവൻ ജ്വലിച്ചു നിൽക്കുന്ന മനോഹാരിതകൾ വെള്ളിനൂൽ പോലെ പെയ്യുന്ന മഞ്ഞുതുള്ളികൾക്കിടയിൽ കൂടി കാണുന്ന ഇമ്പമേറിയ കാഴ്ച്ചവട്ടങ്ങളാണ് ഇവിടെയെങ്ങും ആസമയങ്ങളിൽ കാണുവാൻ കഴിയുക ...!


ഇത്തരം അവസരങ്ങളിൽ ഈ ബിലാത്തിപട്ടണത്തിലെ വീഥികളിൽ കൂടി കൂട്ടുകൂടി നടക്കുമ്പോഴുള്ള ലഹരികൾ ഒരു പ്രത്യേക ആമോദം തന്നെയാണ് ഏവർക്കും പകർന്നു കൊടുക്കുക ...
പക്ഷെ ഇക്കൊല്ലം മഞ്ഞിനുപകരം കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞിനുപകരം ചാറൽ മഴയായി പെയ്‌ത ഹിമകണങ്ങൾ ലണ്ടനെ മഞ്ഞുകൊണ്ടുള്ള വെട്ടിത്തിളങ്ങുന്ന പട്ടു വെള്ളപ്പുടവയാൽ  അതീവ സുന്ദരിയാക്കിയില്ല ...
എന്ത് പറയാനാ ..
പൊന്നുംകുടത്തെനെന്തിനാ പൊട്ടും പട്ടും എന്നപോലെയാണല്ലൊ
ഈ മാദകത്തിടമ്പായ ലണ്ടൻ ഗെഡിച്ചിയുടെ മട്ടും ഭാവവും ..അല്ലെ

എന്തായാലും മുകളിൽ കൊടുത്ത വീഡിയൊ ലിങ്കുകളിൽ കൂടി ഇക്കൊല്ലത്തെ ലണ്ടൻ പുതുവത്സര ഉത്സവാഘോഷങ്ങൾ കൊട്ടിഘോഷിച്ചതിനാൽ നാല് കൊല്ലം മുമ്പുണ്ടായ കൃസ്തുമസ് ന്യൂയിയർ ലണ്ടൻ വിശേഷങ്ങൾ വീണ്ടും വായിക്കാത്തവർക്ക് വേണ്ടി ഇവിടെ സമർപ്പിക്കുകയാണ് ....


ദേ ...പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ....

ഇവിടെയൊന്നും  ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങൾ ഒട്ടും നിനച്ചിരിക്കാതെ സംഭവിച്ചപ്പോൾ ഉണ്ടായ ഗതികേടിലാണ് പടിഞ്ഞാറൻ യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോ‍ൾ നേരിട്ട് കൊണ്ടിരിക്കുന്ന ഇപ്പോഴുള്ള അവസ്ഥാ വിശേഷങ്ങൾ ...
അതിൽ യൂ‍റൊപ്യൻ യൂണിയന്റെ തല
തൊട്ടപ്പനായ ബ്രിട്ടനും പെട്ടുകിടക്കുകയാണിപ്പോൾ...
തുടരെ തുടരെയുണ്ടാ‍കുന്ന ഭീകരാക്രമങ്ങളേക്കാൾ ഭീകരമായ
അന്തരീക്ഷം വന്നാൽ പിന്നെന്ത്‌  ചെയ്യും അല്ലേ ... ?

മുങ്കൂട്ടിയറിയാവുന്ന വല്ലപ്പോഴും ഉണ്ടാകുന്ന അഗ്നിപർവ്വത വിസ്ഫോടനങ്ങളല്ലാതെ , വെറും മുന്നാം ലോക രാജ്യങ്ങളിൽ മാത്രമുണ്ടാകാറുള്ള എന്നുമെന്നോണമുള്ള പ്രകൃതി  ദുരന്തങ്ങൾ  ഇപ്പോൾ കുറേകാലമായി പടിഞ്ഞാറൻ രാജ്യങ്ങളേയും വാരി പുണർന്നുകൊണ്ടിരിക്കുന്ന നിരവധി കാഴ്ച്ചകളിൽ  പെട്ട ഒന്ന് തന്നേയാണ് - ഈ ഭീകാരവസ്ഥക്ക് കാരണവും...

അതായത് ആഗോള കാലാവസ്ഥ
വ്യതിയാനം  മൂലം ഉണ്ടാകുന്ന പ്രകൃതി  ദുരന്തങ്ങൾ ...

അര നൂറ്റാണ്ടിന് ശേഷം ഈ 2015 ന്റെ അന്ത്യത്തിൽ കൊടും ശൈത്യത്താൽ
യൂറോപ്പ് മുഴുവൻ വിറച്ച് പോകുമെന്ന് കലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നത് ,
ഇപ്പോൾ ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഇത്തരം കാലാവസ്ഥ വ്യതിയാനത്താൽ - മഞ്ഞിന് പകരം മഴയായി പരിണമിച്ചതാണ് ഈ സംഭവ വികാസങ്ങളെല്ലാം ഉടലെടുക്കുവാൻ കാരണങ്ങൾ ...
കൊടും മഞ്ഞിനും , ഹിമ പതനത്തിനും ശേഷമുണ്ടാകുന്ന അതി ശൈത്യത്താൽ വിറച്ച് വിറങ്ങലിച്ച് നിൽക്കുന്ന ഒരു ഹിമത്തടവറയായി മാറാറുള്ള നാടുകൾ മുഴുവൻ മഞ്ഞ് പൊക്കത്തിന് പകരം , തീരെ പ്രതീക്ഷിക്കാത്ത വെള്ള പൊക്കത്താലും , കൊടുങ്കാറ്റിനാലും ആകെ നാശകോശമായി കിടക്കുന്ന അവസ്ഥയാണിപ്പോൾ ഈ രാജ്യങ്ങളിലൊക്കെ സംജാതമായിരിക്കുന്നത് ...!

യു.കെയുടെ ഒട്ടുമിക്ക വടക്കൻ പ്രവിശ്യകളിലെല്ലാം
കൃസ്തുമസ് വെള്ളത്തിനടിയിലായി , ആഘോഷങ്ങളും , കച്ചവടങ്ങളുമെല്ലാം
ഒലിച്ച് പോയി , മഞ്ഞുകാല വിനോദ ശാലകളെല്ലാം അടച്ച് പൂട്ടി , ഒട്ടുമിക്കയിടത്തും
 ഇവിടെയൊക്കെ വളരെ ക്ലിപ്തമായി പരിപാലിച്ച് പോരുന്ന പബ്ലിക് ട്രാൻസ്പോർട്ടടക്കം മറ്റെല്ലാ ഗതാഗത സംവിധാനങ്ങളും  താറുമാറായി.

ഗ്രേറ്റ് ബ്രിട്ടന്  - റിഗ്രേറ്റ് ആയി  മാറിയ , രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്താലും , മഴക്കെടുതികളാലും തീരാ‍നഷ്ട്ടങ്ങൾ ഉണ്ടാക്കി ,  കാലങ്ങൾക്ക് ശേഷമുള്ള ഒരു കൊല്ലാവസാനവും , പുതുവർഷ പുലരിയും ഇവിടെയുള്ള പകുതി ജനതയേയും ദുരിതങ്ങളിലേക്ക് തള്ളിയിട്ടപ്പോഴും ...

ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന പോലെ മറുപാതിയിലുള്ള
ആളുകൾ സകലമാന ആഘോഷങ്ങളുമായി കൃസ്തുമസ് കാർണിവെല്ലുകളും  ,
‘വിന്റെർ ഫെസ്റ്റിവെല്ലു‘കളുമൊക്കെയായി , പുതുവർഷത്തെ വരവേൽക്കുവാൻ വേണ്ടി
നാടിനെ മുഴുവൻ അണിയിച്ചൊരുക്കി അടിച്ച് തിമർത്ത് വിളയാടികൊണ്ടിരിക്കുകയാണിവിടെ ...

ദു:ഖം , ദുരിതം , സങ്കടം , നൊമ്പരം , വിരഹം , പട്ടിണി എന്നിങ്ങനെയുള്ള സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക് കിട്ടിയ - ജീവിതം സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ ആർമാദിച്ച് തീർക്കണമെന്നുമാണ് ഇവരുടെയൊക്കെ മുഖ്യമായ ജീവിത സിദ്ധാന്തം ...!


‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘ എന്ന ഇംഗ്ലീഷ് പഴമൊഴി
പോലെ തന്നെ ഉള്ളത് കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവർ...!

ഇത്തരം അടിച്ചുപൊളിയുടെ ഭാഗമായി ശീതകാലങ്ങളിൽ
പണ്ട് മുതലേ ഇവർ നടത്തുന്ന ഉത്സവങ്ങളാണ് ‘വിന്റെർ ഫെസ്റ്റിവെല്ലുകൾ’ .
അതുപോലെ എല്ലാ കൊല്ലവും മഞ്ഞുകാലങ്ങളിൽ ലണ്ടനിലെ 350ഹെക്ട്ടറോളം
 വിസ്തീർണമുള്ള  ഏറ്റവും വലിയ ഉദ്യാനമായ ഹൈഡ് പാർക്കിൽ വെച്ച് അരങ്ങേറാറുള്ള ,
ഒരു അടി പൊളി കൃസ്തുമസ്  ശീതകാല ഉത്സവമാണ് വിന്റെർ വണ്ടർലാന്റ് , ഹൈഡ് പാർക്ക് , ലണ്ടൻ ...! 

ഈ ‘വിന്റെർ വണ്ടർലാന്റ് ‘ എന്നാൽ അത്ഭുതങ്ങളുടെ അതായത് കാണാക്കാ‍ഴ്ച്ചകളുടെ ഒരു മാസ്മരിക ലോകം തന്നേയാണ് .
ഇവിടെ കൃത്രിമമായ മഞ്ഞിനാലും ഐസിനാലും ഉണ്ടാക്കി വെച്ചിട്ടുള്ള ഒരു ‘ഐസ് ലാന്റു‘ണ്ട് - അവിടെ മഞ്ഞു മനുഷ്യരും , ഹിമക്കാടുകളും , മഞ്ഞണിഞ്ഞ്  വെള്ളിപ്പുതപ്പിനാൽ മൂടപ്പെട്ട പർവ്വത നിരകളും ഉണ്ട് .
ഒപ്പം തന്നെ മഞ്ഞു കൊട്ടാരവും , ‘സ്നോ ക്യൂനും‘ , ഐസിനാൽ നിർമ്മിക്കപ്പെട്ട എല്ലാ നിർമ്മിതികളാലും  - ‘സ്കൈ സ്കേറ്റി‘ങ്ങടക്കം മറ്റെല്ലാ മഞ്ഞുകാല വിനോദങ്ങളുമായി ഇവിടെ വരുന്ന ഏവർക്കും രസിച്ചുല്ലസിക്കാവുന്നതാണ്... !

ഇതൊന്നും കൂടാതെ ‘ഡിസ്നിലാന്റി‘ലൊക്കെ കാണുന്നപോലെയുള്ള
വമ്പൻ ‘ജൈന്റ് വീല‘ടക്കം സകലമാന അത്യധുനിക റൈഡുകളും , ഫുഡ്
കോർട്ടുകളും , വാതുവെപ്പ് കേന്ദ്രങ്ങളും , മത്സര -ചൂതാട്ട സ്റ്റാളുകളും , പബ്ബുകളുമൊക്കെയായി
ഒരു വല്ലാത്ത ഇടം തന്നെയാണ് ഈ വിന്റെർ വണ്ടർലാന്റ് (വീഡിയോ ) ... !

ഇവിടെ വെച്ച് ‘യോർക്ക്ഷെയറി‘ൽ നിന്നുംവന്ന ഒരു സായിപ്പ് ‘മാർക്കേട്ട‘നേയും മൂപ്പരുടെ കാമുകിയായ ഇന്ത്യൻ വംശജയായ ‘അനീട്ട‘യേയും പരിചയപ്പെട്ടിരുന്നു . ‘മാർക്കി‘ന്റെ വീട് വെള്ളപൊക്കത്തിൽ പെട്ടപ്പോൾ കൌൺസിലുകാർ അവരുടെ ഫേമിലിയെ ദത്തെടുത്ത് വേറെ പാർപ്പിച്ചിരുന്നു.

ഈ സമയത്ത് പൂട്ടിയിട്ടിരുന്ന അവരുടെ വീട് യന്ത്രബോട്ടിൽ
കയറി വന്ന് ആരോ കൊള്ളയടിച്ച് വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോയത്രെ...
ഇൻഷൂറൻസിന്റെ കാശ് കാത്തിരിക്കുന്ന ഈ ഇടവേളയിൽ ഇഷ്ട്ടനും ഗേൾഫ്രണ്ടും
കൂടി ലണ്ടൻ - വിന്റർ കാർണിവെല്ലും , ന്യൂയിയർ സെലിബെറേഷനും കാണാൻ വന്നതാണ് പോലും...

മാർക്കിന്റെ പോളിസി പ്രകാരം ദുരിതങ്ങളും , ദു:ഖങ്ങളും
ആയതിന്റെ വഴിക്ക് നടക്കും  അതെല്ലാം വിസ്മരിച്ച് സുഖവും ,
സന്തോഷവും ഒപ്പം കൊണ്ടാടണം പോലും
അതാണ് സായിപ്പ് ..അല്ലെങ്കിൽ അവന്റെ നയം..!

അല്ലാ ..
ഈ പറയുന്ന ഞാനും ഏതാണ്ട്
ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത് .
നാലുകൊല്ലം മുമ്പ് വില്ല്യം രാജകുമാരന്റെ കെട്ട് കല്ല്യാണത്തിന്റെ പാറവിനിടയിൽ  ഒട്ടും നിനച്ചിരിക്കാതെ കിട്ടിയ ഒരു ഉമ്മവെക്കലാൽ പരിചയപ്പെട്ട ഏഴഴകും , ഏഴു സ്വാദുമുള്ള ആ കറുത്ത മുത്തായ ഗെഡിച്ചി യുമായി അതേ ഹൈഡ് പാർക്കിൽ വെച്ച് ഇക്കൊല്ലത്തെ വിന്റെർ കാർണിവെല്ലിൽ ആർമാദിച്ച് കൊണ്ടിരിക്കുമ്പോഴാണല്ലോ ഈ മാർക്കേട്ടനെയും കാമുകിയേയും പരിചയപ്പെടുന്നത് ... ? !


ഏറ്റവും പഴക്കമുള്ളതും , ലോകത്തിലെ സമയ ക്രമം മുഴുവനും നിയന്ത്രിക്കുന്ന ക്ലോക്ക് ടവറിലെ (വിക്ട്ടോറിയൻ ടവർ) ബിഗ്‌‌‌‌‌‌‌‌‌‌_‌‌‌‌ബെൻ ഘടികാരത്തെ സാക്ഷി നിർത്തി , ലണ്ടനിലെ തേംസ് നദിയിലും , ലണ്ടൻ ഐയിലും എല്ലാ വർഷവും നടത്തി വരുന്ന അത്യാധുനിക കരിമരുന്ന് പ്രയോഗത്തിന്റെ കരവിരുതിലൂടെ നാനാ തരത്തിലുള്ള ഒരു വർണ്ണപ്രപഞ്ചം സൃഷ്ട്ടിച്ച്  പുതുവർഷം പൊട്ടിവിരിയുന്നത് നേരിട്ട് കാണുക എന്നത് ജീവിതത്തിൽ കിട്ടുന്ന ഒരു വിസ്മരിക്കാനാത്ത അനുഭൂതി തന്നെയാണ്... !

ലണ്ടൻ നഗരത്തിലൂടെ ഒഴുകിവരുന്ന തേംസിന്റെ ഇരുകരകളിലും ,
ലണ്ടൻ ബ്രിഡ്ജ് , ടവർ ബ്രിഡ്ജ്  , മില്ലേനിയം ബ്രിഡ്ജ് മുതലായ പട്ടണത്തിലുള്ള
പത്ത് വമ്പൻ പാലങ്ങളിലും , ചുറ്റുമുള്ള കെട്ടിട സമുച്ചയങ്ങളിലും ഈ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വീക്ഷിക്കുവാൻ വേണ്ടി സന്ധ്യ മുതൽ തന്നെ അണിനിരക്കുന്ന ആയിരകണക്കിനുള്ള ലോക ജനതയുടെ ആനന്ദാരവങ്ങൾക്കിടയിലാണ് ഓരോ പുതുവർഷവും ഇവിടെ പൊട്ടി വിരിയുക... !

ലോ‍കത്തിലെ ഏറ്റവും മികച്ച അഞ്ച് പുതുവർഷാഘോഷ വരവേൽ‌പ്പുകളിൽ
പെട്ട ഒന്നാണ് പെരുമയുള്ള ഈ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻസ് ... !

മഞ്ഞുപാളിക്കൾക്കിടയിൽ കൂടി മാനത്ത് മനുഷ്യൻ  സൃഷ്ട്ടിക്കുന്ന
മായക്കാഴ്ച്ചകളാൽ നാനാതരം വർണ്ണാമിട്ടുകൾ പല പല രീതിയിൽ
പൊട്ടിവിരിയുന്ന മനം നിറയുന്ന ദൃശ്യ വിസ്മയങ്ങൾ ... !



പിന്നെ
ന്യൂയിയർ പുലർന്ന് കഴിഞ്ഞാൽ ലണ്ടൻ
സിറ്റി ശരിക്കും  ന്യൂ‍ ജനറേഷൻ കൈയ്യിലെടുക്കും....
പുലർകാലം വരെ ട്രെയിനുകളിലെല്ലാം യാത്ര ഫ്രീ ആണ്.
അടിച്ച് പൂസായി തുണിയൊന്നുമില്ലാതെ ജോഡിക്ക് ജോഡിയായി
രമിച്ച് മദിച്ച് നടക്കുന്ന എത്ര നല്ല ലൈവായ ഇമ്പമുള്ള കാണാക്കാഴ്ച്ചകൾ ..!

ഇത്തവണ മ്ടെ കൈരളി
ചാനലുകാർ ഇതെല്ലാം ഒപ്പിയെടുത്തിട്ടുണ്ട്ട്ടാ‍ാ { കുറച്ച് ഇവിടെ കാണാം )

ആഗോള ഭൂഗോള വിനോദ സഞ്ചാരികളാൽ വയറ്റിപ്പിഴപ്പ്
നടത്തി പോരുന്ന ഒരു വിനോദ സഞ്ചാരത്തിന്റെ പട്ടണം തന്നെയാണ്
ലണ്ടൻ നഗരം .
വിന്റർ കാലങ്ങളിൽ വിനോദ സഞ്ചാരികളെയൊക്കെ ആകർഷിപ്പിച്ച് ,
വിസ്മയിപ്പിച്ച്  , വിനോ‍ദങ്ങളിലേക്ക് മുക്കി താഴ്ത്തി കൊണ്ടുള്ള ,  ലണ്ടനിലെ
ഈ വിന്റെർ ലാന്റും , ന്യൂയിയർ സെലിബെറേഷനും കാലാ കാലത്തോളം തുടർന്നുകൊണ്ടിരിക്കും എന്ന് തന്നെ വിശ്വസിക്കാം ... അല്ലേ


ഇനി ലാസ്റ്റവസാനമായിട്ട് ഒരു കാര്യം കൂടി...

ഈ 2016 മുതൽ ഞാനൊരുത്തൻ വീണ്ടും നല്ലപിള്ള
ചമയാനുള്ള  റെസലൂഷൻ എടുക്കുവാൻ പോകുകയാണ് ...
ഇപ്പോൾ ‘ഫിഫ്റ്റി പ്ലസ് ക്ലബ്ബിൽ മെമ്പർഷിപ്പൊക്കെ കിട്ടിയതുകൊണ്ട്
ഇനി ഇത്തിരി ഇരുത്തം വരുമെന്ന് കരുതാം ...

എപ്പോഴും  നല്ല അനുഭവങ്ങള്‍ മാത്രം
ഉണ്ടാകുമെന്നൊന്നും ഒരു വിശ്വാസവും ഇല്ല
എന്നാലും വിശ്വാസം ..അതെല്ലെ എല്ലാം ... അല്ലേ ?


ഈ അവസരത്തിൽ എന്റെ എല്ലാ മിത്രങ്ങൾക്കും നല്ല നല്ല
തുടക്കങ്ങൾ ഉണ്ടാകുന്ന ഒരു പുതുവർഷം വന്നു ചേരട്ടെ എന്നാശംസിച്ച്
കൊണ്ട് സർവ്വ വിധ നവ വത്സര മംഗളങ്ങളും ഹൃദയപൂർവ്വം നേർന്നു കൊള്ളുന്നു ...

ദേ...ത്തിരി പുത്തൻ  വീഞ്ഞ്

ദു:ഖം , ദുരിതം , സങ്കടം ,
നൊമ്പരം , വിരഹം , എന്നിങ്ങനെയുള്ള
സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ 
ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ 
മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക് 
കിട്ടിയ - ജീവിതം - സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ 
ആർമാദിച്ച് തീർക്കണമെന്നാണ് ഒട്ടുമിക്ക പാശ്ചാത്യരുടെയും മുഖ്യമായ 
ജീവിത സിദ്ധാന്തങ്ങൾ ...😜
‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘
എന്ന ഇംഗ്ലീഷ് പഴമൊഴി പോലെ തന്നെ ഉള്ളത് 
കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവരാണ് 
ചുറ്റുപാടും വസിക്കുന്നവർ ..😇
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുത്തുണ്ടം തിന്നണമെന്നാണല്ലോ മ്ടെ 
മല്ലു സിദ്ധാന്തവും... 🤩
അപ്പൊ..
അടിച്ചുപൊളിക്യന്വങ്ങിനെ 🎉ഈ 20 ട്വന്റിയും..🎊 എല്ലാം വരുന്നോടത്ത് വെച്ച് കാണാം.. ല്ലേ.. ✨️🌹




ഈ ലേഖനത്തിലെ ചിത്രങ്ങൾക്കും , ലിങ്കുകൾക്കും മറ്റുമൊക്കെ 
Google, B.B.C, British Malayali , Kairali Newsഎന്നീ 
സ്ഥാപനങ്ങളോ‍ാട് കടപ്പാട് രേഖപ്പെടുത്തി കൊള്ളൂന്നു

Friday 29 November 2019

പതിനൊന്നിൻ നിറവിൽ ഒരു ബൂലോഗ പട്ടണം...! / Pathinonnin Niravil Oru Boologa Pattanam.. !

ഒന്നൊര പതിറ്റാണ്ട് മുമ്പ് ഭൂമിമലയാളത്തിൽ ബ്ലോഗുകൾ പിറന്നു വീണതിന് ശേഷം നാല്കൊല്ലം പിന്നിട്ടപ്പോഴാണ് എനിക്ക് മലയാളം  ബ്ലോഗുലകത്തിൽ  ഈ  ബിലാത്തിപട്ടണം എന്ന തട്ടകം പതിച്ചു കിട്ടിയത് ....
അതിന്‌ ശേഷം എന്റെ ബ്ലോഗിന്റെ ഓരൊ വാർഷികത്തിനും എഴുതിയിട്ടിരുന്ന വാർഷിക   പോസ്റ്റുകളുടെ ലഘു വിവരണങ്ങളും ആയതിന്റെ ലിങ്കുകളുമാണ് ഈ പതിനൊന്നാം വാർഷിക പോസ്റ്റായി ഞാൻ ചമച്ചു വിടുന്നത്  ...   
എന്റെ ബൂലോഗ പ്രവേശനത്തിന് ശേഷം കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലും പത്രപാരായണം പോലെയെങ്കിലും എത്ര സമയക്കുറവുണ്ടെങ്കിലും ബൂലോഗ സഞ്ചാരത്തിൽ കൂടി ആഗോളതലത്തിൽ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാറുള്ള ഒരു ബൂലോക പ്രജയാണ് ഈയ്യുള്ളവൻ ...

അന്നും ഇന്നും കണിമംഗലത്തും ,ലണ്ടനിലുമായി ഞാൻ കണ്ടതും കേട്ടതുമായ  കാഴ്ച്ചവട്ടങ്ങൾ അനുഭവത്തിന്റെ മേമ്പൊടി ചാലിച്ച്  എന്റേതായ ശൈലിയിൽ കഴിഞ്ഞ 11  കൊല്ലമായി ഈ തട്ടകത്തിൽ പല പല രചനകളായി കുത്തി കുറിച്ചിടുന്ന വെറും ബ്ലോഗർ മാത്രമാണ്  ഞാൻ ...

തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചു വെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ..
എന്റെ  കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...ഇന്നീ നവമ്പർ 30 ന്,  പതിനൊന്ന്  വർഷങ്ങൾ കഴിഞ്ഞു...!

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, 'ലാത്തി'യും ‘ വെടി’ 
പൊട്ടിക്കലുമൊന്നില്ലെങ്കിൽ പിന്നെന്ത്  ന്തുട്ട് 
ബി ’ലാത്തി’ അല്ലേ...കൂട്ടരേ ...

ദാ ...കഴിഞ്ഞ പത്ത് വർഷങ്ങളിലായി  
ഞാൻ പടച്ചുവിട്ട ആനിവേഴ്‌സറി പോസ്റ്റുകൾ 

  1. ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008 
  2. .ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
  3. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
  4. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  5. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
  6. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
  7. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
  8. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
  9. 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -201
  10. ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017
  11. ഒരു ദശകം പിന്നിട്ട ബൂലോക പ്രവേശം / 01 -11 -2018 

ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം 
അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ടിലെ ഏറ്റവുംവലിയ പട്ടണം ആകുന്നു ലണ്ടന്‍ അഥവാ ബിലാത്തിയിലെ ഏറ്റവുംവലിയ പട്ടണം...
സാക്ഷാൽ ബിലാത്തിപട്ടണം ...!
ഇവിടെയിരുന്നു ഞാന്‍

വീണ്ടും എഴുതാന്‍ തുടങ്ങുകയാണ് ...
അതും ലണ്ടനിലെ ഒരു തനി മണ്ടൻ ആയിട്ടാണ് എന്ന് വേണമെങ്കിൽ പറയാം...

ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച 

കാലങ്ങള്‍ക്ഷം അത്തരം ഒരു പ്രേമലേഖനം എഡിറ്റു ചെയത് എഡിറ്റ്
ചെയ്തൊരുവള്‍  , പിന്നീടെന്റെ ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി
അധോഗതിയായി... !
പ്രിയ പെണ്ണൊരുത്തിയവള്‍
എന്‍റെ ജീവിതം  മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു... !
പിന്നെ കുറെ കൊല്ലങ്ങളായിട്ടുണ്ടായത്  എന്‍റെ രണ്ടുമക്കളുടെ സൃഷ്ടികള്‍ മാത്രം ...

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...


.
 എന്തിന് പറയുന്നു വെറും ആറുമാസം കൊണ്ട് ഞങ്ങൾ പിരിയാനാകാത്തവിധം അടുത്തുപോയി...!

വയസ്സാങ്കാലത്തുണ്ടായ ഈ പ്രേമം മൂത്ത് മുരടിച്ച് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്ന വീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ പൊട്ടന് ഓണേഷ് കിട്ടിയ പോലെയായി എന്റെ കോപ്രായങ്ങൾ...!

തന്നില്ലെങ്കിൽ അവർക്കറിയാം ഇത് നാടല്ല...
ബിലാത്തിയാണ് ... ആർക്കും സ്വന്തം ഇഷ്ട്ടം പോലെ
ആരുമായിട്ടും ഏതുപോലെയും രമിച്ച് മതിച്ച് ജീവിക്കാമെന്ന് ...!

അങ്ങിനെ 2008-ലെ ; കേരളപ്പിറവിദിനമായ നവംബർ ഒന്നിന്
ഞാനുമീസുന്ദരിയും കൂടി അനൌദ്യോഗികമായ ഒരു എൻഗേജ്മെന്റ്
ഉണ്ടായെങ്കിലും, ആദ്യസമാഗമമുണ്ടായത് ദിവസങ്ങൾക്ക് ശേഷമാണ്....

മറ്റുള്ളവരെ അഭിമുഖീകരിക്കുവാനുള്ള ഒരു ചെറിയ വിമുഖത കാരണം ,
മാസാവസാനം നവംബർ മുപ്പതിനാണ്  ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് പാർപ്പ് തുടങ്ങിയത്...!

ഈ മലയാളി ബൂലോഗമങ്കയുമായുള്ള ഈ സുന്ദര
ദാമ്പത്യത്തിന് ഇന്ന് രണ്ടുവർഷം തികഞ്ഞിരിക്കുകയാണ് കേട്ടൊ.
യെസ്സ്...
ദി  സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി ...!


തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചുവെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,
സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ...

എൻ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...ഇന്നീ നവമ്പർ 30 ന്,  മൂന്ന് വർഷങ്ങൾ കഴിഞ്ഞു...!

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത്  ബി ’ലാത്തി’ അല്ലേ...!

ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും


പക്ഷേ ബൂലോഗ പ്രവേശം നടത്തി
മാസങ്ങൾക്ക്  ശേഷം , സ്ഥിരമായുള്ള ബൂലോക സഞ്ചാരങ്ങൾ ഒരു ശീല ഗുണമായതോടെ ഒന്നെനിക്ക് മനസ്സിലായി  ...

അന്നത്തെ ആ നഷ്ട്ടബോധങ്ങളൊക്കെ
അലിഞ്ഞലിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന്...!

അതെ നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ ... അല്ലേ കൂട്ടരേ

അതുമാത്രമല്ല ഈ ബൂലോക വായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത ഒരു  സൗഹൃദ  സമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഇതുവരെയുള്ള അസെറ്റുകളിൽ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ ഒരു സമ്പാദ്യം...!

ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും


ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും ,
അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!
എഴുത്തുകാരന്റെ  യഥാർത്ഥ കൈയ്യെഴുത്ത് കോപ്പിയാണ്
അവന്റെ സ്വന്തം ബ്ലോഗെന്നാണ് ആ പഠനങ്ങൾ  വ്യക്തമാക്കിയ വേറൊരു കാര്യം.
ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ഈ ലിങ്കിൽ പോയി നോക്കൂ )
സ്വയം തൊഴിലായി വരുമാനമാർഗ്ഗം ഉണ്ടാകുന്ന അനേകം തൊഴിലവസരങ്ങൾ ..! 


ഒരിക്കലും വറ്റി വരളാത്ത സൈബർ - ബൂലോഗ സൗഹൃദങ്ങൾ

അപ്പോൾ പുലി മടയിൽ ചെന്ന ചെന്നായയുടെ കഥ പോലെയായി എന്റെ സ്ഥിതി വിശേഷങ്ങൾ...

തൊഴുതും, നമിച്ചും പല ബൂലോക പുലികളുടേയും , പുലിച്ചികളുടേയും
അനുഗ്രഹാശീർവാദങ്ങൾ വാങ്ങുവാൻ വണങ്ങി നിന്ന , എന്നെയോ - എന്റെ
തട്ടകട്ടേയൊ അവരിൽ ഒട്ടുമിക്കവരും ഒരു പൂച്ചക്കണ്ണോണ്ട് പോലും  തിരിഞ്ഞ് നോക്കിയില്ല...!

കഴുതക്കാൽ പിടിക്കുവാൻ നോക്കിയിട്ട് ,കഴുത സ്വന്തം കാലിൽ പിടിച്ച എന്ന അവസ്ഥയിലായി ഞാൻ..!
മല മമ്മദിനടുത്തെത്തിയില്ലെങ്കിൽ...
മമ്മദ് മലയുടെ അടുത്തേക്ക് പോകും എന്ന പോലെ
ഒരോ മലയും , ഒട്ടും മടുപ്പില്ലാതെ കയറിയിറങ്ങി കണ്ടും , കേട്ടുമൊക്കെ ആ മലയഴകുകൾ നോക്കിയിട്ടും , പല ആംഗലേയ ബ്ലോഗ് പർവ്വതങ്ങളിലെ പകിട്ടുകൾ കണ്ടിട്ടും അതു പോലെ  ഞാനും ഒരു കുന്നുണ്ടാക്കി ..
വെറും മൊട്ട കുന്ന് ... , ‘ബിലാത്തി പട്ടണ‘മെന്ന മൊട്ടക്കുന്ന് ...!

സപ്ത വർഷ ശ്രീ സമ്പൂർണ്ണ ബൂലോഗന :



അമേരിക്കൻസൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള
ഒരാൾ ‘ഓഫ് ലൈനിൽ ‘ , 
തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...
അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !
അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...

ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക് തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...
ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...

'സ്‌മൃതി' ഉണർത്തുന്ന 'ഛായ '

അതായത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി  വീര്യം വർദ്ധിപ്പിച്ചു കിട്ടുന്ന 'ഒരു ജ്യാതി' ലഹരികളാണ് ഓരോ ബൂലോക തട്ടകങ്ങളിലും ഇന്നുള്ളത് ... !
എന്റെ  സ്വന്തം തട്ടകം ബിലാത്തിപട്ടണത്തിന്റെ എട്ടാം വാർഷികമാണിന്ന് ...
ദേ ..ഇവിടെ എട്ട് നിലയിൽ വർണ്ണാമിട്ടുകൾ പൊട്ടുന്നത് കണ്ടില്ലേ ...
സാഹിത്യത്തിലൊന്നും എട്ടും പൊട്ടും തിരിയാതെയാണെങ്കിലും  ഞാൻ ഇവിടെ കൊട്ടിഘോഷിക്കുന്ന പൊട്ടത്തരങ്ങളെല്ലാം ലോകത്തിന്റെ എട്ട് ദിക്കുകളിൽ നിന്നും  , കഴിഞ്ഞ എട്ട് വർഷങ്ങളായി പ്രോത്സാഹിപ്പിച്ച്‌ കൊണ്ടിരിക്കുന്നനിങ്ങൾ ഓരോരുത്തർക്കും  ..... കൊട്ടപ്പറ നന്ദി കേട്ടോ കൂട്ടരേ ...

ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ


തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ 
വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , 
പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ 
വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , 
പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ , തന്റെ കഥകളിലെ  കഥയില്ലായ്മയും , കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ കണ്ട് ,

ആയ പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...! 

പിന്നീട് പല    മണ്ടത്തരങ്ങളെല്ലാം 
കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചു . 
ആയതിന് 'ബിലാത്തി പട്ടണം' എന്ന പേരും ഇട്ടു .  അന്ന് മുതൽ 
ഇന്ന് വരെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന പോലെ എഴുതി 
കൂട്ടുന്ന  ഈ 'ബിലാത്തി പട്ടണത്തിൽ' ലണ്ടനിലെ തനിയൊരു  മണ്ടനായി 
എഴുതുന്നവനാണ്  ഈ സാക്ഷാൽ മുരളീ  മുകുന്ദൻ  ...

ഈ ആർട്ടിക്കിൾ 'ബിലാത്തി പട്ടണം ബ്ലോഗിന്റെ
ഒന്പതാം വാർഷിക കുറിപ്പുകളാണ് കേട്ടോ കൂട്ടരേ 

ഒരു ദശകം പിന്നിട്ട ബൂലോഗ പ്രവേശം

ഇപ്പോൾ  ബ്ലോഗുലകത്തിൽ എന്റെ ബാല്യം വിട്ട് കൗമാരത്തിലേക്ക് പ്രവേശിക്കുകയാണ് ഞാൻ ...!
ഇനി ഒരു നല്ലൊരു യൗവ്വനമോ , വാർദ്ധ്യകമോ കൊണ്ടാടുവാൻ എനിക്കാവില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെ -
തനി കൗമാര ലീലകളുമായി ഞാൻ ചുമ്മാ മുന്നോട്ട് ഗമിക്കുവാൻ ശ്രമിക്കുകയാണ് ...

ഇതുവരെ സ്നേഹനിധികളായ നിങ്ങൾ ഓരോ മിത്രങ്ങളും എനിക്ക് തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി ...
അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന
മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന്
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!   

ഇന്ന് പല പഴയ കാല ബൂലോക മിത്രങ്ങളും അപ്പപ്പോൾ മാത്രം പ്രതികരണം കിട്ടുന്ന 'മുഖപുസ്തക ബ്ലോഗുകളിലും , ഇൻസ്റ്റാഗ്രാമിലും , ടംബ്ലറിലും , ട്വിറ്ററിലു'മൊക്കെ റോന്ത് ചുറ്റുന്നത് കാണം . ആയതിൽ കുറിച്ചിടുന്ന രചനകളൊക്കെ - അവരവരുടെ ബ്ലോഗുകളിൽ കൂടി പതിച്ചിട്ടാൽ അവയെല്ലാം കാലാകാലം നിലനിൽക്കുകതന്നെ ചെയ്യും ...കേട്ടോ .


അങ്ങിനെ പതിനൊന്നിൻ നിറവിൽ 
ഒരു ബൂലോഗ പട്ടണം അതായത് പതിനൊന്നാം 
പിറന്നാൾ പിന്നിട്ട എന്റെ സ്വന്തം ബിലാത്തിപട്ടണം ...
നിങ്ങളുടേയും സ്വന്തം തന്നെയാണ് കേട്ടോ കൂട്ടരെ 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...