Sunday 6 February 2011

വേലാണ്ടി ദിനം അഥവാ വാലന്റിയൻസ് ഡേയ് ...! / Velandi Dinam Athhava Valetine's Day ... !

അസ്സൽ ഒരു  പ്രണയത്തിന്റെ കഥയാണിത്  ...
സംഭവമിതിൽ കുറച്ച് ചരിത്രവും , ഏച്ചു കെട്ടലുമൊക്കെ
ഉണ്ടെങ്കിലും , ഈ സംഗതികൾ നല്ല ഉഷാറായി തന്നെ കേട്ടിരിക്കാവുന്നതാണ് ...

ചെറുപ്പകാലത്ത് ,എന്നോട്  ഇക്കഥ  പറഞ്ഞു
തന്നിട്ടുള്ളത് ഞങ്ങളുടെ  പ്രിയപ്പെട്ട  നാരണ വല്ല്യച്ഛനാണ് ...

പണ്ട് കൂട്ടുകാരെല്ലാം കിളിമാസ്, അമ്പസ്താനി,
പമ്പരം കൊത്ത് , കുഴിതപ്പി,..മുതലായ കളികളിലെല്ലാം
എന്നെ തോൽ‌പ്പിച്ച് തൊപ്പിയിടീക്കുമ്പോൾ അവരോടൊക്കെ
തല്ലുപിടിച്ച് ഏകനാവുമ്പോഴാണ്...
കൊതിപ്പിക്കുന്ന കഥകളുടെ ‘ടെല്ലറാ‘യ -  എഴുപതിന്റെ മികവിലും
വളരെ ഉല്ലാസ്സവാനായി ചാരു കസേരയിൽ വിശ്രമിച്ചിരുന്ന , ഈ വല്ല്യച്ഛന്റെ
ചാരത്ത് പല ചരിത്ര കഥകളും , മറ്റും കേൾക്കുവാനായി ഞാനെത്തിച്ചേരുക...

ഉപമകളും, ശ്ലോകങ്ങളുമൊക്കെയായി പല പല കഥകളും, കാവ്യങ്ങളും
ഞങ്ങൾക്കൊക്കെ അരുമയോടെ വിളമ്പി തന്ന് മനസ്സ് നിറച്ചുതന്നിരുന്ന ...

സ്വന്തം തറവാട് വീട്, ആദ്യമായി  ‘നെടുപുഴ പോലീസ് സ്റ്റേയ്ഷൻ‘ ഉണ്ടാക്കുവാൻ വാടകക്ക് കൊടുത്തിട്ട് , സ്വസ്ഥമായി അനിയന്റെ മോന്റെ വീട്ടിൽ കഴിഞ്ഞ് കൂടിയിരുന്ന ആ നരാണ വല്ല്യച്ഛന്റടുത്ത്...

അന്നൊക്കെ അല്ലറ ചില്ലറ ആവശ്യങ്ങൾക്ക് ,  പോലീസ് സ്റ്റേഷൻ
പൂകേണ്ടി വന്നാൽ തറവാട്ടിൽ പോയതാണെന്നാണ് എല്ലാവരും പറയുക...!

അതൊക്കെ പോട്ടെ...
നമുക്കിനി ഈ കഥയിലേക്ക് കടന്ന് ചെല്ലാം ..അല്ലേ

അതെ ...
ഇത് ഒരു അനശ്വര  പ്രണയത്തിന്റെ കഥയാണ് ...
ഒപ്പം കണിമംഗലം ദേശത്തിന്റേയും... ഞങ്ങൾ തയ്യിൽ വീട്ടുകാരുടേയും ...

പണ്ട് പണ്ട് വെള്ളക്കാരിവിടെ വന്നിട്ട് അധിനിവേശം നടത്തിയപ്പോൾ...
മലയാളക്കരയുടെ വടക്കേയറ്റത്ത് അങ്ക ചേകവന്മാരായി ജീവിച്ചു പോന്നിരുന്ന, കുല പരമായി   നെയ്ത്ത് തൊഴിലായിരുന്നവരുടെ   കുടുംബങ്ങൾ പട്ടിണിയിലായി തുടങ്ങി ...

എന്തായിരുന്നു ഇതിന് കാരണങ്ങൾ ..?

നല്ല നാടൻ സാധനങ്ങളെല്ലാം തിരസ്കരിച്ച് , കൊള്ളാത്ത ഫോറിൻ
സാധനങ്ങളിൽ ഭ്രമം തോന്നുന്ന ഇന്നത്തെ ഈ  എടവാടുകൾ അന്നു തൊട്ടേ...
നമ്മൾ മല്ലൂസ്സിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം...

അന്നത്തെ  ആളുകളെല്ലാം  ബിലാത്തിയിൽ നിന്നും കൊണ്ടുവരുന്ന  ഉടയാടകളിലേക്ക് ശരീരത്തെ പറിച്ച്  നട്ടപ്പോൾ , നാട്ടിൽ നെയ്യുന്ന തുണിത്തരങ്ങളൊക്കെ ആർക്കും വേണ്ടാതായി...!

അതോടൊപ്പം അന്നത്തെ  നാടുവാഴികളും , മറ്റും  ചേകവന്മാരെ
മുൻ നിറുത്തി അങ്കം വെട്ടിച്ച് , തീർപ്പ്  കൽ‌പ്പിച്ചിരുന്ന
സമ്പ്രദായങ്ങൾ  - വെള്ളക്കാരായ  പുതിയ ഭരണ കർത്താക്കൾ നിറുത്തൽ ചെയ്യിച്ചു...!


അങ്ങിനെ അഞ്ചാറ് തലമുറ മുമ്പ് ,
പതിനെട്ടാം നൂറ്റാണ്ടിന്റെ  കാലഘട്ടത്തിൽ...
മലായാള ദേശത്തിന്റെ വടക്കെയറ്റത്തുനിന്നും
കുറെ നെയ്ത്തുക്കാർ പട്ടിണിയും, പണിയില്ലായ്മയുമെല്ലാം കാരണം കെട്ട്യോളും, കുട്ട്യോളും ,ചട്ടിയും കലവുമൊക്കെയായി   മലബാറിന്റെ  തെക്കേ ദേശങ്ങളിലേക്ക് പാലായനം ചെയ്തു...


അതേസമയം ഇങ്ങ് തെക്ക്, തൃശ്ശിവപ്പേരൂരിൽ
 കൊച്ചി രാജാവിന്റെ പ്രതിനിധിയായി , പ്രതാപിയായ
ശക്തൻ തമ്പുരാൻ വരുന്നതിന് മുമ്പ്... , സമ്പൽ സമൃദ്ധമായ
ഈ രാജ്യം വാണിരുന്നത് കണിമംഗലം തമ്പുരാക്കന്മാരായിരുന്നു  !

രാജ്യത്തിന്റെ മുഴുവൻ  വരുമാനങ്ങളായ വടക്കുനാഥൻ
ദേവസ്സം വക സ്വത്തു വകകളും, മറ്റു ഭൂസ്വത്തുക്കളും , കണിമംഗലം
പാട ശേഖരങ്ങളും നോക്കി നടത്തിയിരുന്ന... കൊല്ലിനും , കൊലക്കും അധികാരമുണ്ടായിരുന്ന കണിമംഗലം തമ്പുരാക്കന്മാർ ... !

പിന്നീട് ശക്തൻ തമ്പുരാനോടൊപ്പം ...
സാക്ഷാൽ തൃശൂര്‍  പൂരം തുടങ്ങിവെച്ചവർ ... !

ഇപ്പോഴും തൃശൂർ പട്ടണത്തിന്റെ തെക്കുഭാഗത്തുള്ള കണിമംഗലത്തുകാരുടെ തിടമ്പേറ്റിയ ആന
തെക്കേ ഗോപുര വാതിൽ വഴി ആദ്യമായി വടക്കുനാഥൻ
അമ്പലത്തിൽ എത്തിച്ചേരുമ്പോൾ തന്നെയാണ് ...
ഇന്നും തൃശൂര്‍  പൂരം ആരംഭിക്കുക കേട്ടൊ... !

പിന്നെ ‘ഇന്ത്യൻ റെയിൽവേയ്സ്‘ ആരംഭിച്ചകാലാത്ത് ...
തൃശൂർ  ഭാഗത്ത് പാതക്ക് വേണ്ടി ഏറ്റവും കൂടൂതൽ ഭൂമി വിട്ടു
കൊടുത്തതിന്, അഞ്ചാം തമ്പുരാക്കന്മാർ ചോദിച്ച് വാങ്ങിയതാണേത്രെ ‘കണിമഗലം റെയിൽ വേയ് സ്റ്റേഷൻ ‘...

പിന്നീടാ കണിമംഗലം സ്റ്റേഷൻ ...
റെയിൽവേയുടെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോയെങ്കിലും,
പ്രതാപികളായ ഈ തമ്പുരാൻ വംശ പരമ്പര , കുറച്ച് ക്ഷയിച്ചിട്ടാണെങ്കിലും
ഇന്നും അവിടെ നില നിന്നു കൊണ്ടിരിക്കുന്നൂ...

നമ്മുടെ ഗെഡികളായ  രഞ്ജിത്ത്  ഭായിയും ,
ഷാജി കൈലാസുമൊക്കെ ചേർന്ന് നമ്മളെയൊക്കെ കോരിത്തരിപ്പിച്ച് അഭ്ര പാളികളിലെത്തിച്ച  ആ.. സിനിമയുണ്ടല്ലോ...

കണിമംഗലത്തെ ‘ആറാം തമ്പുരാൻ ...!

ആ ആറാം തമ്പുരാന്റെയൊക്കെ പിൻ മുറക്കാരായിരുന്നു ഈ തമ്പുരാക്കന്മാ‍ർ എന്നാണ് പറയപ്പെടുന്നത് ..

അന്നത്തെ ആ  തമ്പുരാക്കന്മാരൊക്കെ
തനി നരി-സിംഹങ്ങൾ തന്നെയായിരുന്നു ... !

അവരുടെയൊക്കെ  കുടിയാന്മാരും, അടിയന്മാരുമായി
അല്ലല്ലില്ലാതെ തന്നെ, നാട് താണ്ടി വന്ന ഞങ്ങളുടെയീ  കാരണവന്മാർക്ക്
അവിടെയൊക്കെ നങ്കൂരമിടാൻ പറ്റി...

തറിയും മറ്റും സ്ഥാപിച്ച്  , തുണി തയ്യൽ ചെയ്യുന്നതു
കാരണം... അവരെല്ലാം പിന്നീട് ‘തയ്യിൽക്കാർ ‘എന്നറിയപ്പെട്ടു...!

ഇവരിൽ നല്ല മെയ്‌ വഴക്കമുണ്ടായിരുന്ന
ആണുങ്ങളെയെല്ലാം പിന്നീട് ‘പാർട്ട് ടൈം‘ പണി ‘റെഡി‘ യാക്കി
ഈ നാടുവാഴികൾ പടയാളികളായും, ഗോപാലന്മാരയും നിയമിച്ചു...

എങ്കിലും എന്റെയൊക്കൊയെല്ലെ മുതു മുത്തശ്ശന്മാർ....!

ഇതിലൊരുത്തൻ...

‘വേലാണ്ടി‘ എന്ന് നാമധേയമുള്ളവൻ...

പശുക്കളേയും , കാളകളേയും പരിപാലിക്കുന്ന
പണികൾക്കിടയിൽ... ; അന്നത്തെ  ഗജപോക്കിരി തമ്പുരാക്കന്മാരുടെ ,
കുഞ്ഞി പെങ്ങളുമായി ‘ലൈൻ ഫിറ്റാ‘ക്കി - ഒരു ഉഗ്രൻ പ്രണയത്തിന് തുടക്കമിട്ടു...!

‘ വല്ലി‘ എന്ന് പേരുണ്ടായിരുന്ന ഈ കുഞ്ഞി തമ്പുരാട്ടി...

കിണ്ണങ്കാച്ചി ആകാര കാന്തിയുണ്ടായിരുന്ന വേലാണ്ട്യച്ചാച്ഛന്റെ...
'എയിറ്റ് പാക്ക് ബോഡി' കണ്ട് അതിൽ മയങ്ങിപ്പോയതാണെന്നും
ഒരു കിംവദന്തിയുണ്ടായിരുന്നു കേട്ടൊ.

എന്തിന് പറയാൻ കുളക്കടവ് ‘ഡേറ്റിങ്ങ് സെന്ററാ’ക്കിയിട്ടും ,
തൊഴുത്തിലെ പുൽക്കൂടുകൾ പട്ട് മെത്തയാക്കിയിട്ടുമൊക്കെ
അവർ , അവരുടെ പ്രണയാവേശം മുഴുവൻ ...
രണ്ടുപേരും കൂടി ആറി തണുപ്പിച്ചു...!

‘കോണ്ടവും, കോണ്ട്രാസെപ്റ്റീവു‘മൊന്നും
ഇല്ലാതിരുന്ന... പണ്ടത്തെ കാലമല്ലേ..അത്..

നാളുകൾക്ക് ശേഷം ...കുഞ്ഞി തമ്പുരാട്ടിയുടെ വയറ്റിലെ
വലുതായി വരുന്ന ഒരു മുഴ കണ്ട് ഏട്ടൻ തമ്പുരാക്കന്മാരും പരിവാരങ്ങളും
അന്ധാളിച്ചു...!

സംഭവം കൂലങ്കൂഷിതമായി അന്വേഷിച്ച് വന്നപ്പോഴാണ്
വയറ്റിലെ മുഴയുടെ കിടപ്പുവശം, മറ്റേ കിടപ്പ് വശമാണെന്ന് അവന്മാർക്കെല്ലാം പിടികിട്ടിയത്... !

എന്തിന് പറയാൻ ...
സംഭവത്തിന്റെ ഗുട്ടൻസ് അവരറിഞ്ഞതിന്റെ പിറ്റേന്നുണ്ട്ടാ‍ാ..

 തമ്പുരാൻ കുളം

വേലാണ്ടി മുത്തശ്ശൻ വടിയായിട്ട്
മൂപ്പാടത്തുണ്ടായിരിന്ന തമ്പുരാൻ കുളത്തിൽ കിടക്കുന്നൂ...!

വേലാണ്ടിയെ മൊതല പിടിച്ചു എന്ന ചൂട്
വാർത്ത കേട്ടാണ് കണിമംഗലത്തുകാർ അന്ന് ഉറക്കമുണർന്നത്...

പക്ഷേ അന്നുരാത്രി തന്നെ
വേലാണ്ടിയുടെ പ്രേതം ഉയർത്തെഴുനേറ്റ് ...
മൂപ്പിലാനെ കൊലപ്പെടുത്തിയ തമ്പുരാനേയും, കൂട്ടാളികളേയും
മുഴുവൻ  കഴുത്തിൽ നിന്നും ചോരകുടിച്ച് നാമാവശേഷരാക്കി പോലും...

അങ്ക ചേകവന്മാരായിരുന്നവരോടാണോ...
ഈ  കണിമംഗലം തമ്പുരാക്കന്മാരുടെ കളി... ? !

അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിന് വരെ,
ഈ പ്രേതത്തിന്റെ പൊടി പോലും കണ്ടു പിടിക്കുവാൻ കഴിഞ്ഞില്ലത്രേ...!

ആ വല്ലി തമ്പുരാട്ടി , പിന്നീട് കല്ല്യാണമൊന്നും കഴിക്കാതെ
ഈ വേലാണ്ടി മുത്തശ്ശന്റെ പ്രേതത്തെ ഉപവസിച്ച് , എല്ലാ കൊല്ലവും
കുംഭ മാസത്തെ അശ്വതി നാളിന്റന്ന് ... , തന്റെ പ്രണയ വല്ലഭൻ കൊല്ലപ്പെട്ട
ആ ദിനം അർച്ചനകൾ അർപ്പിക്കുവാൻ തന്റെ മോനെയും കൂട്ടി ആ കുളക്കരയിൽ എത്തും..!

അന്നേ ദിവസം  വേലാണ്ടി മുത്തശ്ശൻ...  ഒരു പൂതമായി വന്ന്
ആ പ്രണയ ബാഷ്പ്പാജ്ഞലികളെല്ലാം സ്വീകരിക്കും എന്നാണ് പറയപ്പെട്ടിരുന്നത്...

ആ ഇഷ്ട്ട പ്രാണേശ്വരിയുടെ കാല ശേഷം...
ഈ പൂതം  അന്നുമുതൽ ഇന്നുവരെ ഓരോ വീടുകൾ
തോറും  , തന്റെ പ്രണയിനിയെ തേടി കണിമംഗലം ദേശം
മുഴുവൻ... മകരമാസം അവസാനം മുതൽ കുംഭമാസത്തിലെ
അശ്വതി നാൾ വരെ , കരഞ്ഞ് കരഞ്ഞ് , തെരഞ്ഞങ്ങിനെ നടക്കും...

പിന്നീട് വന്ന തമ്പുരാക്കന്മാർ ,
അന്നത്തെ  പാപ പരിഹാരാർത്ഥം
ഈ വല്ലി തമ്പുരാട്ടിയുടെ  സ്മാരകമായി
പണി തീർത്തതാണെത്രെ  കണിമംഗലം
‘വല്ലിയാലയ്ക്കൽ ദേവീ ക്ഷേത്രം‘ ... !

അതായത് കണിമംഗലത്തിന്റെ
പ്രണയ കുടീരമായ താജ്മഹൽ..!

ഇന്നും എല്ലാ ഫെബ്രുവരി  മാസത്തിലെ പകുതിയിലും
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിൽ കൊല്ലം തോറും
നടക്കുന്ന കണിമംഗലം വല്ലിയാലയ്ക്കൽ ക്ഷേത്രത്തിലെ അശ്വതി
വേലയുടെ അന്ന്...
ആ വല്ലി തമ്പുരാട്ടിയും, പൂതമായി വരുന്ന വേലാണ്ടിയും
കണ്ടുമുട്ടും... ഇതിന്റെ സ്മരണയാണെത്രെ കണിമംഗലത്തെ
ഈ അശ്വതി വേലയും , അവിടെ അന്ന് നടമാടാറുള്ള പൂതം കളിയും....!

 പ്രണയവല്ലഭനാം പൂതം 

അഥവാ എല്ലാ കൊല്ലവും കണിമംഗലത്തുകാർ
ഫെബ്രുവരി മാസത്തിലെ മദ്ധ്യത്തിൽ കൊണ്ടാടാറുള്ള
ഈ  വേലാണ്ടി ദിനം...!

ആ അനശ്വര പ്രണയത്തിന്റെ ഓർമ പുതുക്കൽ ദിവസം...
നാട്ടുകാരൊക്കെ ആ ദിവസം പ്രണയത്തിൽ ആറാടുന്ന ദിനം...

ഇനിപ്പ്യോ ...
നിങ്ങള് വിശ്വസിച്ചാലും... ഇല്ലെങ്കിലും...
ഈ സംഭവത്തിന്  ഒരു പരിണാമ ഗുപ്തി  ഉണ്ടായിട്ടുണ്ട് കേട്ടൊ.

ഈ പ്രണയത്തിന്റെ ഉജ്ജ്വല
പ്രതീകമായ  വർണ്ണപ്പകിട്ടുകൾ കണ്ടിട്ടാണ് ...
മൂന്നു നൂറ്റാണ്ട് മുമ്പ് തൃശൂര്‍ ജില്ലയിൽ മരണം വരെയുണ്ടായിരുന്ന
ജർമ്മൻ വംശജനായ  - മലയാള-സംസ്കൃത -  പണ്ഡിതനായിരുന്ന
'അർണ്ണോസ് 'പാതിരിയുടെ പിൻഗാമികളായി പിന്നീടിവിടെ വന്ന പടിഞ്ഞാറൻ പാതിരികൾ...

അന്നിവിടെ നിന്നും  സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോൾ...
നമ്മുടെ വിലപ്പെട്ട ചില താളിയോല ഗ്രന്ഥങ്ങൾക്കൊപ്പം...
വേലാണ്ടി ദിനത്തിന്റെ ...
പരിഛേദനവും കൊണ്ടാണ്  തിരികെപ്പോയത്...!

 ഒരു ലണ്ടൻ വാലന്റിയൻസ് ദിനാഘോഷം...!

പിന്നീടവർ യൂറോപ്പിലെത്തിയപ്പോൾ ഈ  
‘വേലാണ്ടി ദിനത്തെ‘ ,  ഒരു യൂറോപ്പ്യൻ മിത്തുമായി കൂട്ടി യോജിപ്പിച്ച് ...

അധികം ഉത്സവങ്ങളൊന്നുമില്ലായിരുന്ന യൂറോപ്പിൽ...
മഞ്ഞുകാലം  തീരുന്ന സമയത്ത് ,  - ഫെബ്രുവരി 14- ന്  -,
അവരുടെ സ്നേഹത്തിന്റേയും , പ്രണയത്തിന്റേയും തല തൊട്ടപ്പനായിരുന്ന ഒരു പരിശുദ്ധ പിതാവായ ‘ബിഷപ് വാലന്റിയൻ‘ തിരുമേനിയുടെ പേരിൽ  പ്രണയത്തിന് വേണ്ടി ഒരു വൺ-ഡേയ് ആഘോഷം തുടങ്ങി വെച്ചത്....!

ദി വാലന്റിയൻ ഡേയ് ...‘ !


പിന്നെ വേറൊന്നുള്ളത്...
സാക്ഷാൽ പ്രണയത്തിൽ ‘ എം.ബി.എ  ‘
എടുത്ത നമ്മുടെ ശ്രീകൃഷ്ണേട്ടൻ , കാമദേവൻ
മുതൽ നള-ദമയന്തിമാർ വരെ - നമ്മുടെ പുരാണങ്ങളിലുണ്ട്...

പ്രണയത്തെ പറ്റി എല്ലാം  വാരിക്കോരി ‘പി.എച്.ഡി‘ യെടുത്ത പ്രൊ: വാത്സ്യയന മഹർഷിയും നമ്മുടെ ഇതിഹാസങ്ങളിലുണ്ട്...

പ്രണയ ചരിത്രത്തിൽ ഉന്നത സ്ഥാനങ്ങൾ
പിടിച്ചെടുത്ത  ഷാജഹൻ ഇക്കയും , മൂംതാസ് ബീവിയും,...,...,...
അങ്ങിനെയങ്ങിനെ എത്രയെത്ര പേർ നമ്മുടെയൊക്കെ പ്രണയത്തിന്റെയൊക്കെ താളുകളിൽ മറഞ്ഞിരിക്കുന്നു..! !



എന്നിട്ടും സായിപ്പ് വിളമ്പി തരുമ്പോഴാണല്ലോ
എല്ലാം നമ്മൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് തലയിലും,
ഒക്കത്തുമൊക്കെ കേറ്റി വെക്കുന്നത്... അല്ലേ


അതൊക്കെ ഉന്തുട്ട് തേങ്ങ്യാണെങ്കിലും...
ഞങ്ങൾ കണിമംഗലത്തുകാർക്ക്, ഈ  പ്രേമോപാസകരായിരുന്ന ...
അന്നത്തെ ചുള്ളനും , ചുള്ളത്തിയുമായിരുന്ന ആ മുതു മുത്തശ്ശനേയും , മുതു മുത്തശ്ശിയേയും മറക്കാൻ പറ്റുമോ... കൂട്ടരെ...?

കൊല്ലത്തിൽ ഒരു ദിവസത്തെ 'വേലാണ്ടി ദിന'ത്തിന്റന്നോ അഥവാ
ഇപ്പോൾ കൊണ്ടാടുന്ന ഈ 'വാലന്റിയൻസ് ഡേയ്ക്ക് 'മാത്രമോ പോരാ... ഈ പ്രേമം...
അല്ലെങ്കിൽ ഈ പ്രണയ കോപ്രാട്ടികളുടെ കാട്ടി കൂട്ടലുകൾ... അല്ലേ .

ഇമ്ക്കൊക്കെ എന്നുമെന്നും വേണമീ നറു പ്രണയം  .....
വലിച്ചാലും , കടിച്ചാലും പൊട്ടാത്ത മഹത്വായ പ്രണയം...!



പിന്നാം ഭാഗം :-

വീണ്ടും....
ബ്ലോഗനയിൽ അംഗീകാരം...!
നമ്മുടെ വേലാണ്ടി ദിനം ..ഈ ആഴ്ച്ചയിലെ  (Feb 20-26 )
മാതൃഭൂമിയിലെ ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ച്
വന്നിരിക്കുന്നു കേട്ടൊ
മാതൃഭൂമിയുടെ ബ്ലോഗന ടീമിന്  
ഒത്തിരിയൊത്തിരി നന്ദി....
.

125 comments:

Unknown said...

വായിച്ചു:))
അസ്സലായിട്ടുണ്ട്.., ഇഷ്ടപ്പെട്ടു!

ഒരു നിര്‍ദ്ദേശം
കഥ കഥയായ് എഴുതിയിരുന്നേല്‍, എന്ന് വെച്ചാല്‍ വായനക്കാരുമായ് കഥയ്ക്കിടയില്‍ സംവദിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്.

പണ്ട് വാഴക്കോടന്റെ വൈശാലി റീലോഡഡ് വായിച്ച അനുഭവം ഉണ്ടായിരുന്നു, ബിലാത്തിപ്പട്ടണക്കാരന്‍ അത് ഒന്ന് വായിക്ക (വായിച്ചില്ലേല്‍)

ആശംസകള്‍

കൂതറHashimܓ said...

ആഹാ
അപ്പോ മ്മക്ക് ‘വേലാണ്ടിയന്‍സ് ഡേ’ ക്ക് കാണാട്ടാ ഗഡ്യേ

ചാണ്ടിച്ചൻ said...

കലക്കി...
വേലാണ്ടി ദിനത്തെയും, വാലന്റൈന്‍സ് ദിനത്തെയും കൂട്ടി യോജിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു....

Hashiq said...

മഞ്ഞും വെയിലും ഏല്‍ക്കാതെ വടക്കുംനാഥനെ വണങ്ങാന്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്‍റെ നാട്ടുകാരാ... ആ വല്ലി തമ്പുരാട്ടിയുടെയും, പൂതമായി വരുന്ന വേലാണ്ടിയുടെയും വേലാണ്ടി ദിനത്തെ വാലന്റിയന്‍സ്ഡേയുമായി ലിങ്ക് ചെയ്തത് അസ്സലായി..ഇനി മുതല്‍ ഫെബ്രുവരി 14 തയ്യില്‍'സ് ഡേ എന്ന് അറിയപ്പെടും..

Unknown said...

അപ്പോള്‍ അങ്ങിനെയാണ് വാലന്റൈന്‍സ്‌ ഡേ ഉണ്ടായതല്ലേ. എന്തുണ്ടായാലും എല്ലാം നമുക്ക് അവര്‍ പടിഞ്ഞാരുകാര് പറഞ്ഞു തരണം, അതാണ്‌ വേദവാക്യം!
പുരാണം അസ്സലായി.

മൻസൂർ അബ്ദു ചെറുവാടി said...

കേരളത്തില്‍ വേലാണ്ടി ദിനം എന്ന പേരില്‍ കൊണ്ടാടുക തന്നെയാണ് ഉത്തമം എന്ന് തോന്നുന്നു. ഇംപോര്‍ട്ടട് ആഘോഷം എന്ന പേര് ദോഷത്തില്‍ നിന്ന് വാലന്റൈന്‍സ്‌ ഡേക്ക് ഒരു മോചനവും. :)
നല്ല രസകരമായ അവതരണം. ഇഷ്ടപ്പെട്ടു

Unknown said...

Very Nice...Keep it up..Expeting more writings from you....

krishnakumar513 said...

വാലന്റൈന്‍സ് ദിനപുരാണം കലക്കി,ബിലാത്തി

ശ്രീ said...

നന്നായി മാഷേ. വാലന്റൈന്‍ വേലാണ്ടിയുടെ കഥ നന്നായി തന്നെ അവതരിപ്പിച്ചു :)

പട്ടേപ്പാടം റാംജി said...

അപ്പോള്‍ അതാണ്‌ കണിമംഗലം ക്ഷേത്രത്തിന്റെ ഐതിഹ്യം അല്ലെ? സംഭവം വലിയ രസമായിതന്നെ അവതരിപ്പിച്ചു. വേലാണ്ടി അപ്പൂപ്പനും വല്ലിയും കൂടി നല്ലൊരു കഥക്കുള്ള വഴിയുണ്ടാക്കിയിരുന്നു പണ്ട് എന്ന് കരുതാം അല്ലെ? കുളത്തില്‍ മരിച്ച് കിടക്കുന്നു എന്ന് വായിച്ചപ്പോള്‍ ആദ്യം കരുതിയത ആത്മഹത്യ ആണെന്ന് കരുതിയെങ്കിലും അടുത്ത വരിയില്‍ അഭിപ്രായം മാറ്റി കേട്ടോ.
എന്നാലും ഈ തയ്യല്‍ ജോലി ചെയ്തിരുന്നവര്‍ പിന്നെ തയ്യില്‍ ജോലിക്കാരാവുകയും പിന്നീട് അത് തയ്യില്‍ വീട്ടുകാരാവുകയും ചെയ്തത് ഒരറിവായി മുരളിയേട്ടാ.
ഞങ്ങളുടെ അടുത്ത്‌ ഒരു പാടു തയ്യില്‍ വീട്ടുകാര്‍ ഉണ്ട്. ഞാന്‍ അവരോട് ഒന്നന്വേഷിക്കട്ടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വേലാണ്ടി ദിനം നന്നായിട്ടുണ്ട് ട്ടാ...ഗഡ്യേ

britishpathram discussion forum said...

ഇമ്മ്ക്ക് എന്നുമെന്നും വേണമീ നറു പ്രണയം ..... !
വലിച്ചാലും , കടിച്ച്യാലും പൊട്ടാത്ത മഹത്വായ പ്രണയം...!

ajith said...

നിങ്ങള്‍ ഞങ്ങടെ നാട് കവര്‍ന്നു

ഞങ്ങടെ സംസ്കാരം കവര്‍ന്നു

ഞങ്ങടെ കോഹിനൂര്‍ കവര്‍ന്നു

മയൂരസിംഹാസനം കവര്‍ന്നു

ഇപ്പോഴിതാ ഞങ്ങടെ വേലാണ്ടി ഡേയും കവര്‍ന്നു.

ഇനി ഞങ്ങള്‍ക്കെന്താണുള്ളത്?

ബിലാത്തിയില്‍ ഞങ്ങടെ ഒരു സ്പൈ ഉള്ളതുകൊണ്ട് ഇതൊക്കെ ഞങ്ങള്‍ അറിഞ്ഞു.

ഇനീം ഇത്തരം വിശേഷങ്ങളുമായിട്ട് വരണേ ചാരാ....

ഒഴാക്കന്‍. said...

അപ്പൊ അതാണല്ലേ ഈ വേലാണ്ടി ദിനം ... ഇനി ഈ വേല വേണ്ടാ എന്ന് പറഞ്ഞാലോ :)

MOIDEEN ANGADIMUGAR said...

ഏറെ പ്രശസ്തമായ കണിമംഗലത്തിനു ഇങ്ങനെയൊരു ചരിത്രമുണ്ടെന്നുള്ളത് മുരളിയേട്ടന്റെ ഈ പോസ്റ്റിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.താങ്കളുടെ പോസ്റ്റിൽ വെച്ച് എനിക്കേറെ ഇഷ്ടമായതും ഇതുതന്നെ.

പിന്നെ, ആ തമാശയുണ്ടല്ലോ
(എങ്കിലും എന്റെയൊക്കൊയെല്ലെ മുതു മുത്തശ്ശന്മാർ....) കലക്കി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട നിശാസുരഭി,നന്ദി.ഈ ആദ്യയഭിപ്രായം തന്നെ വളരെ വിലപ്പെട്ടിരിക്കുന്നു...കഥകളൊക്കെ ശരിക്ക് കെട്ടഴിക്കുവാനുള്ള എന്റെ പ്രാവീണ്യക്കുറവ് തന്നെയാണ് വെറും സംവാദത്തിലുള്ള ഈ അവതരണം..കേട്ടൊ സുരഭി.

പ്രിയമുള്ള ഹഷീം,നന്ദി.ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം..പിന്നെ വേലാണ്ടി ദിനത്തിന്റന്ന് കാണ്ടാമാത്രം പോരാ..പ്രണയംകൊണ്ടടിച്ചു പൊളിക്കണം കേട്ടൊ.

പ്രിയപ്പെട്ട ചാണ്ടിച്ചൻ,നന്ദി.ഈ കൂട്ടിയോജിപ്പിക്കലുകൾ ഇഷ്ട്ടപ്പെട്ടതിൽ ബഹു സന്തോഷം കേട്ടൊ... ചാണ്ടിച്ചാ.

പ്രിയപ്പെട്ട ഹാഷിക്ക്,നന്ദി.ലോകം മുഴുവൻ പ്രണയ ദിനം കൊണ്ടാടുമ്പോൾ ... ഞങ്ങൾ കണീമംഗലത്തുകാർ ശരിക്കും അഭിമാനിക്കാറുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള തെച്ചിക്കോടൻ,നന്ദി. പടിഞ്ഞാറേക്കാർ എന്ത് കോരിത്തന്നാലും,അത് കുടിക്കാൻ വായ തുറന്നിരിക്കുകയല്ലേ ഇമ്മ്ടെ കിഴ്ക്കേക്കാർ.അല്ലേ..ഭായ്.

പ്രിയപ്പെട്ട ചെറുവാടി,നന്ദി.ലോകത്തുള്ള എല്ലാവരും നമ്മൂടെ പ്രണയങ്ങളെ ആരാധിച്ച് കൊണ്ടിരിക്കുമ്പോൾ,നമ്മൾക്കെന്തിനാ ഈ ഇമ്പോർട്ടഡ് ആചാരം അല്ലേ .. ഭായ്.

പ്രിയമുള്ള സൌമ്യാ,ഈ ആദ്യവരവിനും,അഭിനന്ദനങ്ങൾക്കും ഒത്തിരി നന്ദി ..കേട്ടൊ

വിനുവേട്ടന്‍ said...

അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌... സ്നേഹമാണഖിലസാരമൂഴിയില്‍ ...

നീലത്താമര said...

തയ്യില്‍ എന്ന വീട്ടുപേരിന്റെ പിന്നിലെ കഥ ഇപ്പോഴാണ്‌ പിടി കിട്ടിയത്‌... ഇവിടെ ഒരാള്‍ക്ക്‌ അതിനെക്കുറിച്ച്‌ ഒരു പിടിയുമില്ല...

ഗീത രാജന്‍ said...

ഓഹോ അപ്പോള്‍ അതാണ് കഥ....
നന്നായീ മുരളി....ഇഷ്ടമായീ...

anupama said...

പ്രിയപ്പെട്ട മുരളീ,

സുപ്രഭാതം!.........

ഈ പ്രേമദിനം നമ്മുടെ തൃശൂരില്‍ ആണ് തുടങ്ങിയത് എന്നറിഞ്ഞില്ല,ട്ടോ.വലിയാലുക്കല്‍ അമ്പലത്തില്‍ ഞാന്‍ പോയിട്ടുണ്ട്.ചരിത്രം അറിയില്ലായിരുന്നു!അപ്പോള്‍ അശ്വതി ഉത്സവത്തിനു വരുന്നുണ്ടോ?തമ്പുരാന്‍ കുളം അത്ര മനോഹരം!തൃശൂര്‍-ലണ്ടന്‍ ചേരുംപടി ചേര്‍ത്തത് അസ്സലായി!എന്താ ഭാവന!

അപ്പോള്‍ ഇനി പ്രണയ ദിനത്തില്‍ ബിലാത്തിക്കാരുടെ ഉല്ലാസങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.

സസ്നേഹം,

അനു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അദു ശരി അപ്പൊ അങ്ങനായിരുന്നു അല്ലേ ഹ ഹ ഹ :)

Villagemaan/വില്ലേജ്മാന്‍ said...

കൊള്ളാലോ മുരളി ഭായ്...ഈ പുതിയ ഐതിഹ്യം !

Naushu said...

വേലാണ്ടി ദിനം കലക്കീട്ടോ.....
ഇഷ്ട്ടായി....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ്,നന്ദി.’വാലന്റിയൻ ദിനപുരാണം’ ഞാനദ്യമിതിന് ഇടാൻ ഇട്ട പേരിതായിരുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രീ,നന്ദി.ഇഷ്ട്ടപ്പെട്ട് എന്നറിഞ്ഞതിൽ സന്തോഷം കേട്ടൊ ശ്രീശോഭ്.

പ്രിയപ്പെട്ട റാംജി ഭായ്,നന്ദി.ഈ കാരണവന്മാരൊക്കെ കൂടി നല്ല ചരിത്രങ്ങളെല്ലെ നമുക്കെല്ലാം എഴുതുവാൻ വേണ്ടി ഉണ്ടാക്കി വെച്ചിട്ടുള്ളത്. പിന്നീട് ഈ തയ്യൽക്കാർ നാനാജാതിമതസ്ഥരായി കേരളം മുഴുവൻ വ്യാപിച്ചു എന്നാണ് പറയപ്പെടുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള റിയാസ്,ഈ വേലാണ്ടി ദിനത്തിനെ പ്രകീർത്തിച്ചതിന് ഒത്തിരി നന്ദി കേട്ടൊ റിയാസ്.

പ്രിയപ്പെട്ട യുകെ മലയാളിനെറ്റ്,നന്ദി.നമുക്കൊരു ദിനം മാത്രം പോരാ ഈ ആഘോഷങ്ങൾ,നമുക്കെന്നുമെന്നും വേണം ഈ പ്രണയം കേട്ടൊ.

പ്രിയമുള്ള അജിത് ഭായ്,നന്ദി.നമ്മുടെ കാരണവന്മാരും, ചരിത്രങ്ങളും ഒരു പിടി ചാരമായി മാറിയെങ്കിലും,നവ ചാരന്മാർ അത് മുഴുവൻ തപ്പിയെടുത്ത് വാരിവിതറിക്കൊണ്ടിരിക്കുകയാണിപ്പോൾ...കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഒഴാക്കൻ,നന്ദി.ഇനി വേല വേണ്ടാ എന്ന് ഞാൻ നമ്മുടെ പടിഞ്ഞാറെക്കാരോട് പറയാനാണീ വേല കേട്ടൊ ക്ലിൻന്റേ..

പ്രിയമുള്ള മൊയ്തീൻ,നന്ദി.ഏറ്റവും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം..കേട്ടൊ.പിന്നെ മറ്റേത് തമാശയയൊന്നും അല്ല ഒറിജിനൽ കാര്യം തന്നെ!

ജിമ്മി ജോൺ said...

അസ്സലായിരിക്കുന്നു ബിലാത്തിയേട്ടാ.. കുറെയേറെ വിവരങ്ങളാണല്ലോ പകര്‍ന്നു നല്‍കിയിരിക്കുന്നത്..

ആദ്യകമന്റില്‍ പറഞ്ഞതുപ്രകാരം, ആഖ്യാനശൈലിയില്‍ മാറ്റം വരുത്തിയാല്‍ വായന ഇത്തിരികൂടെ സുഖകരമാവും എന്നുതോന്നുന്നു.. (ചിലപ്പോള്‍ വെറും തോന്നലുമാവാം..)

താമരേടത്തി പറഞ്ഞത് നമ്മുടെ വിനുവേട്ടനെപ്പറ്റിയാവില്ല അല്ലേ.. ഹിഹി..

നികു കേച്ചേരി said...
This comment has been removed by the author.
നികു കേച്ചേരി said...

ത്രിശ്ശൂർക്കാരൻ മാഷേ...
നന്നായിട്ട്ണ്ട്‌ട്ടാ..

jyo.mds said...

മുരളി,ഇതൊക്കെ നേരോ???എത്ര തവണ തൃശൂര്‍ പൂരം കണ്ടിട്ടുണ്ട്.ന്നാലും മുരളി പറഞ്ഞിട്ടാ ചരിത്രം അറിയുന്നത്.അസ്സലായിട്ടുണ്ട്.
വാലന്റയന്‍സ് ഡേ ആശംസകള്‍-നേരത്തേ തന്നെ.

jayanEvoor said...

ഇനി,
നിങ്ങൾക്കറിയാത്ത ഒരു രഹസ്യം ഞാൻ വെളിപ്പെടുത്താം.

ബിലാത്തിച്ചേട്ടൻ ഒരു അലക്കുകാരനാണ്!

അതെ....
അലക്കുകാരൻ!

എന്നാ അലക്കാ അലക്കുന്നത്!!!

OAB/ഒഎബി said...

‘കോണ്ടവും,കോണ്ട്രാസെപ്റ്റീവു‘മൊന്നുമില്ലാതിരുന്ന കാലം!

ബസ്സ് സ്റ്റാന്റിന്റെ ഉള്ളിൽ നിർത്തി ആളെ ഇറക്കണമെന്നില്ല പുറത്ത് നിർത്തിയും ആളെ ഇറക്കാമെന്നതും അവർക്കറിയില്ലായിരുന്നൊ ആവൊ?

എല്ലാറ്റിന്റെയും പാറ്റന്റ് സ്വന്തമാക്കുന്ന കൂട്ടത്തിൽ മ്മടെ വേലാണ്ടിദിനത്തെ ഇംഗ്ലീഷീകരിച്ച് അതും സ്വന്തമാക്കി അല്ലെ അവർ.

sijo george said...

മുരളിയേട്ടാ.. നിങ്ങ ഇത്ര ‘പയങ്കരമാ‍യ’ ഒരു പാരമ്പര്യത്തിന്റെ പിങ്ഗാമിയാണന്നറിഞ്ഞിരുന്നില്ല.:) വേലാണ്ടിയുടെ പ്രണയത്തിൽ നിന്നാണത്രേ ‘വലന്റൈൻസ് ഡേ’ ഉണ്ടായത്..ഈശ്വരാ..എന്നെ കൊല്ല്.. എന്നാലും നല്ല രസമായി സംഗതി അവതരിപ്പിച്ചു. കേട്ടോ.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനുവേട്ട,നന്ദി. ഇപ്പോഴെങ്കിലും നമ്മുടെയൊക്കെ പാരമ്പ്യര്യത്തിന്റെ’കിടപ്പുവശം’ പിടികിട്ടിയല്ലോ..അല്ലേ.

പ്രിയമുള്ള താമരയേടത്തി(സ്ഥാനം കൊണ്ടാണേ),നന്ദി.ഇനി ആളോട് മുട്ടാൻ പൂവ്വുമ്പോ ഒന്ന് സൂക്ഷിക്കാണെ..പഴേ അങ്ക ചേകവന്മാരുടെ പാരമ്പ്യര്യമാണ് ..കേട്ടൊ ഏടത്തി.

പ്രിയപ്പെട്ട ഗീതാജി,നന്ദി.ഈ ഇഷ്ട്ടപ്പെടലിന് ഒരു പാട് സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട അനുപമ,നന്ദി.അത് ശരി..എന്നെ പിരികേറ്റി ഇതെഴുതിച്ചിട്ട്..ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന് ഭാവിക്കുകയാണോ..? തമ്പുരാൻ കുളത്തിന്റെ ഫോട്ടോക്ക് ഒരു പ്രത്യേക നന്ദി കേട്ടൊ ..അനൂ.

പ്രിയമുള്ള ഇൻഡ്യാ ഹെറിറ്റേജ്,നന്ദി.ഇപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായില്ലേ ഭായ്.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.ഇനിയും ഇതുപോലെ കുറെ ഐതീഹ്യങ്ങൾ പൊടിപിടിച്ച് കിടക്കുന്നുണ്ട് കേട്ടൊ.

പ്രിയമുള്ള നൌഷു,നന്ദി.ഈ വേലാണ്ടി ദിനത്തെ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിമ്മിജോൺ,നന്ദി. ആഖ്യാനിക്കാനുള്ള ചില കഴിവ്കുറവുകൾ കാരണമാണ് ഭായ്,ഞാനെപ്പോഴും സ്വയം കഥാപാത്രങ്ങളായുള്ള എടവാടുകൾ ഉണ്ടാകന്നത്...പിന്നെ താമരയേടത്തിക്കിപ്പോഴാണ് ‘ആളുടെ‘ മഹിമ മനസ്സിലായത് കേട്ടൊ.

പ്രിയമുള്ള നികു കേച്ചേരി,നന്ദി.ഈ ശിഷ്യന്റെയൊക്കെ മാഷായതിൽ ഞാനിപ്പോൾ അഭിമാനിക്കുന്നു കേട്ടൊ ഭായ്.

സാബിബാവ said...

നല്ല അവതരണം ആ സംഭവം ശരിക്കും അറിയാന്‍ സഹായിച്ചു ഈ പോസ്റ്റ്‌

Kalavallabhan said...

അപ്പോൾ വേണ്ടാത്തത് കൂ
ടിയപ്പോൾ അറുത്തുമാറ്റിയ ദിനമാണ്‌ വേലണ്ടി അഥവാ വാലന്റൈൻസ് ദിനം അല്ലേ ?
ഈ കൂട്ടിപിടിപ്പിക്കലെഴുത്തും നന്നായിട്ടുണ്ട്. ആരെങ്കിലും അറുത്തുമാറ്റുമോ ? നിശാസുരഭി ഒരു ശ്രമം നടത്തിയെന്ന് സംശയിക്കാമോ ?

Yasmin NK said...

കലക്കി മുകുന്ദന്‍ ജീ ഈ വേലാണ്ടി ഡേ..
ഞാന്‍ കാണാന്‍ വൈകി.
ആശംസകള്‍

joshy pulikkootil said...

happy velaandi dhinam muraliyettaa........

ആളവന്‍താന്‍ said...

അത് ശരി അങ്ങനെ ഒരു കഥ ഈ ദിവസത്തിന്റെ ആവിര്‍ഭാവത്തിനു പിന്നില്‍ ഉണ്ടല്ലേ?

നമ്മുടെ ഡാക്കിട്ടറ്‌ ഈ അടുത്തായി ഫയങ്കര കമന്റുകള്‍ ആണല്ലോ അലക്കുന്നെ?

lakshmi said...


connection link കൊള്ളാം.വാലെന്റൈന്‍സ് ഡേ മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞു ഗിഫ്റ്റ് മേടിക്കാതെ മുങ്ങി നടക്കുന്ന ഭര്‍ത്താവിനു ഈ പോസ്റ്റ്‌ കാണിച്ചു കൊടുക്കണം :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജ്യോ മേം,നന്ദി.ഇതെല്ലാം പണ്ട് എന്റെ നാരണ വല്ല്യച്ഛൻ പറഞ്ഞത് കോപ്പി-പേസ്റ്റ് ചെയ്തു എന്നുമാത്രം..നേരൊ,നുണയൊ എന്നറീയില്ല..കേട്ടൊ

പ്രിയമുള്ള ജയൻഡോക്ട്ടർ,നന്ദി. മുഷിഞ്ഞ് കിടക്കുന്നത് മുഴുവൻ അലക്കിവെളുപ്പിക്കുവാൻ ഈ ബൂലോഗത്തൊരു അലക്കുകാരൻ വേണ്ടെ ഭായ്.

പ്രിയപ്പെട്ട ഒ.എ.ബി.നന്ദി. കോണ്ടവും,കോണ്ട്രാസെപ്റ്റീവും മാത്രമല്ല,ഈ ബസ് സ്റ്റാന്റ് കുണ്ടാമണ്ടിയും അവർക്കറിഞ്ഞുകൂടായിരുന്നു കേട്ടൊ.പിന്നെ പാറ്റന്റ് വിട്ടു കൊടുക്കുവാൻ ഇമ്മള് സമ്മതിക്ക്യോ...ബഷീർ ഭായ്.

പ്രിയമുള്ള സിജോ,നന്ദി.ഞാനപ്പോൾ ഇനിയുള്ള ചരിത്രങ്ങൾ കൂടി പറഞ്ഞാലോ..കൊല്ലാൻ കഴുത്ത് നീട്ടിത്തരും..!

പ്രിയപ്പെട്ട സാബിബാവ,നന്ദി.ഈ നല്ലയഭിപ്രായത്തിന് ഒത്തിരി സന്തോഷം കേട്ടൊ.

പ്രിയമുള്ള കലാവല്ലഭൻ,നന്ദി.ഇതൊക്കെ വേണ്ടതായിരുന്നില്ലേ ഭായ്.പിന്നെ വേണ്ടാത്തതൊക്കെ അറത്ത് മുറിക്കട്ടെ അല്ലേ.

പ്രിയപ്പെട്ട മുല്ലേ,നന്ദി.വേലാണ്ടി ദിനം കലക്കിയൂട്ടിയതിന് സന്തോഷം കേട്ടൊ.

പ്രിയമുള്ള ജോഷി,നന്ദി.ഇവിടെയുള്ള വരുന്ന വേലാണ്ടി ദിനം നമുക്കടിച്ചു പൊളീക്കണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ആളവന്താൻ,നന്ദി.ഇപ്പോൾ മനസ്സിലായില്ലേ വിമൽ നമ്മുടെ ചരിത്രത്തിലെ ഇപ്രണയ കഥയുടെ കിടപ്പുവശം..!

Echmukutty said...

വേലാണ്ടി ദിനം ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി മേലിൽ വേലാണ്ടി ദിനത്തിലാ ജനിച്ചത് എന്നേ കൂട്ടുകാരോട് പറയുകയുള്ളൂ.വാലന്റയിനൊക്കെ പോയി പണി നോക്കട്ടെ.

Sukanya said...

വല്ലി വേലാണ്ടി പ്രണയം ഇങ്ങനെ അവതരിപ്പിച്ച് രസിപ്പിച്ചു.
ഇവിടെ എന്തൊക്കെ ഉണ്ടായാലും നമുക്ക് പ്രിയം വിദേശി തന്നെ ഇപ്പോഴും അല്ലെ?
പിന്നെ കണിമംഗലം എന്ന് കേട്ടാല്‍ ആദ്യം ലാലേട്ടന്റെ ആറാം തമ്പുരാനെയാണ് ഓര്‍മ വരുക.
ഇപ്പൊ ബിലാത്തിയെയും ചെറുതായി വരുന്നുണ്ട്.

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു!

poor-me/പാവം-ഞാന്‍ said...

We will send our trichur unit to kanimangalam to massage Thayyil family members_ Siva sena Trichur

Anonymous said...

Dear Murali Chetta


It was nice reading your remarks about Valaentinee's day and also it shared a very good feel of motivation..
All the very best for all your future endeavours


Prayers

Parvathipuram Meera

കുസുമം ആര്‍ പുന്നപ്ര said...

ഞാനീപ്രണയ ദിനത്തില്‍ ഈപ്രണയകഥ വായിച്ചു.കൊള്ളാം നന്നായിരിക്കുന്നു.വല്യച്ഛന് അഭിനന്ദനം.ഇത്രയുംനല്ല കഥകള്‍ പറഞ്ഞു തന്നതിന്.

African Mallu said...

നന്നായിരിക്കുന്നു.....അപ്പൊ വേലാണ്ടി വിടമാട്ടേന്‍ എന്ന് പറഞ്ഞു നടക്കുനതാണ് വാലന്റിയന്‍ ഡേ

AK said...

കലക്കീണ്ട്‌ മൂശ്ശേട്ടാ, പൊടി പാറി. വേലാണ്ടി മുത്തശ്ശന്‍റെ കഥ വളരെ നന്നായി. വെള്ളക്കാര് പലതും കടത്തിയ കൂട്ടത്തില്‍ ഇതും കൂടി അല്ലേ. എന്തായാലും വല്ലി തമ്പുരാട്ടിയുടെ പ്രേമത്തിന്‍റെ, പാതിവൃത്യത്തിന്‍റെ ഒക്കെ കാര്യമാലോചിക്കുമ്പോള്‍ കോരിത്തരിക്കുന്നു. അങ്ങിനെയുള്ള ഒരു സ്നേഹത്തിനു വേണ്ടി കൊല്ലപ്പെട്ടാലും തരക്കേടില്ല അല്ലേ മൂശ്ശേട്ടാ. മരിച്ചതിനു ശേഷമായാലും ആ സ്നേഹത്തിന്‍റെ തീവ്രത അങ്ങേലോകത്തിരുന്നെങ്കിലും ആസ്വദിക്കാമല്ലോ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ലെക്ഷ്മി,നന്ദി.ഇനി ധൈര്യമായിട്ട്..നമ്മുടെ വേലാണ്ടി ദിനത്തിന്റന്ന് സമ്മാനങ്ങൾ ചോദിച്ച് വാങ്ങാമല്ലോ അല്ലേ.

പ്രിയമുള്ള എച്മുകുട്ടി,നന്ദി.അത് ശരി..അപ്പോൾ അശ്വതിനാളുകാരിയാണല്ലേ...പിറന്നാൾ ആശംസകൾ..കേട്ടൊ.

പ്രിയപ്പെട്ട സുകന്യാ,നന്ദി.സായിപ്പാണല്ലോ നമ്മുടെ കാവാത്ത് മറപ്പിക്കുന്നവർ..ലാലേട്ടന്റെയൊക്കെയൊപ്പമീ കട്ടുറുമ്പിനേയും കൂട്ടി തിരുമ്പുകയാണ്..അല്ലേ.

പ്രിയമുള്ള പ്രണവം രവികുമാർ,ഈ ഇഷ്ട്ടപ്പെടലുകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി. ഹും...ഞങ്ങ തയ്യക്കാർ ഒന്നിച്ച് നിന്നൊന്ന്.. മുള്ളിയാൽ ഏത് സേനയും ഒഴുകിപ്പോകും കേട്ടൊ ഭായ്.

പ്രിയമുള്ള പാർവ്വതിപുരം മീര,ഈ പ്രകീർത്തിക്കലുകൾക്കൊക്കെ ഒത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട കുസുമംജി,നന്ദി.എന്റെ കഥാകഥനത്തിന്റെയെല്ലാം തലതൊട്ടപ്പനായിരുന്നു ആ നാരണ വല്ല്യച്ഛൻ..!

പ്രിയമുള്ള ആഫ്രിക്കൻ മല്ലു.അവിടെയാ ആഫ്രിക്കൻസിന്റെടുത്തൊക്കെ പറയണേ... ഈ പ്രണയ ദിനം നമ്മുടെയായിരുന്നു..എന്ന് കേട്ടൊ ഭായ്

ente lokam said...

തമ്പുരാനെ പ്രണാമം.ആറാം തമ്പുരാന്‍ എട്ടാം
തമ്പുരാന്‍ പതിനെട്ടാം തമ്പുരാന്‍ പിന്നെ
തയ്യല്‍കാരന്,അതും കഴിഞ്ഞു ജയന്‍ ടാകിടരുടെ വക പൊന്നാട... അലക്കുകാരന്‍.ഈ അവാര്ടുകളെല്ലാം ഏറ്റു വാങ്ങാന്‍ ഈ ചാരന്റെ ജീവിതം ഇനിയും ബാകി അല്ലെ..
ഇനി നമുക്ക് നമ്മുടെ സ്വന്തം വേലാണ്ടിയ്യന്‍'സ ഡേ...മതി

ente lokam said...

തമ്പുരാനെ പ്രണാമം.ആറാം തമ്പുരാന്‍ എട്ടാം
തമ്പുരാന്‍ പതിനെട്ടാം തമ്പുരാന്‍ പിന്നെ
തയ്യല്‍കാരന്,അതും കഴിഞ്ഞു ജയന്‍ ടാകിടരുടെ വക പൊന്നാട... അലക്കുകാരന്‍. ഈ അവാര്ടുകളെല്ലാം ഏറ്റു
വാങ്ങാന്‍ ഈ ചാരന്റെ ജീവിതം ഇനിയും ബാകി അല്ലെ..
ഇനി നമുക്ക് നമ്മുടെ സ്വന്തം വേലാണ്ടിയ്യന്‍'സ ഡേ...മതി

ചെകുത്താന്‍ said...

ഗഡ്യേ !! ക്ലാസായിട്ട്ണ്ട് ട്ടാ !!

അംജിത് said...

ഈ വേലാണ്ട്യന്‍ ഡേ എന്ന പേര് പരിഷ്കരിച്ചു മുരളീസ് ഡേ എന്ന് മാറ്റിയെക്കുമെന്നാണ് ലണ്ടനില്‍ നിന്നും റോയിട്ടെര്സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. മുരളീമുകുന്ദന്‍ എന്ന് പേരുള്ള ഒരു പഞ്ചാരകുഞ്ചു അവിടെ പ്രണയത്തിനു പുതിയ പുതിയ നിര്‍വ്വചനങ്ങള്‍ തീര്‍ക്കുകയാണത്രെ.. ഹി ഹി
വിത്തുഗുണം പത്തുഗുണം എന്ന് പറയുന്നത് ഇതാവും അല്ലെ?
എന്തായാലും കണിമംഗലത്തിന്റെ പ്രണയചരിത്രം ബൂലോകത്തിന്റെ വെണ്ണക്കല്‍ സ്മാരകങ്ങളുടെ കൂട്ടത്തിലേക്ക് എടുത്തു വച്ച രീതി ഉഗ്രന്‍ ..

ബിഗു said...

ഐതിഹ്യങ്ങളുടെ പെരുമയില്‍ നമുക്ക് ആഘോഷിക്കാന്‍ എന്തെല്ലാം ദിനങ്ങള്‍. എന്നാലും വാലന്റ്യെന്‍സ് ഡേക്ക് ഇങ്ങനെ ഒരു നാടന്‍ ഭാഷ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

ഇനിയും ഇതുപോലുള്ള നാട്ടറിവുകള്‍ പങ്കുവെക്കണേ.

"വേലാണ്ടി ദിനാശംസകള്‍ മുന്‍കൂറായി നേരുന്നു "

Jishad Cronic said...

ചേട്ടന്റെ പുതിയ വേല കൊള്ളാം....
എന്തായാലും വേലാണ്ടിദിനാശംസകള്‍...

Anonymous said...

നമ്മുടെ വിലപ്പെട്ട ചില താളിയോല ഗ്രന്ഥങ്ങൾക്കൊപ്പം...

ഈ വേലാണ്ടി ദിനത്തിന്റെ ... പരിഛേദനവും കൊണ്ടാണ് തിരികെപ്പോയത്...!

You Linked the Two Historic Events Very Well..
Congratulations..Muralee..!
By
K.P.RAGHULAL

Unknown said...

ലേറ്റ് ആയി പോയി ...ക്ഷമികുക്ക ....
നന്നായി എഴുതിരിക്കുന്നു ....രണ്ടും കൂടി കൂട്ടി യോജിപിചിരിക്കുന്നു ...

Happy valetine's day ....:)

വീകെ said...

എന്തിനും ഏതിനും ഒരു മലയാളി ബന്ധം ഉണ്ടാക്കുക ഈയിടെയായി നമ്മുടെ ഒരു സ്വഭാവമാണല്ലൊ..

ഈ‘വലന്റീൻസ് ഡെയ്ക്ക്’ എന്തേ അതില്ലാതെ പോയിയെന്നു വിഷമിച്ചിരിക്കുമ്പോഴാണ്.. ദേ വരുന്നു യഥാർത്ഥ ‘വേലാണ്ടിക്കഥ’യുമായി നമ്മുടെ ബിലാത്തിച്ചേട്ടൻ...!!

സംഭവം കലക്കി ചേട്ടായി....!!
ഇനി മുതൽ നമുക്ക് ‘വാലന്റീൻസ് ഡെ’ ഇല്ല. ഉള്ളത് !
‘വേലാണ്ടി ഡേ’ മാത്രം.
‘വേലാണ്ടി ഡേ കീ ജയ്...
അഭിനന്ദനങ്ങൾ പൂച്ചെണ്ടുകളായി സമ്മാനിക്കുന്നു...

kambarRm said...

ഹ..ഹ..ഹ
ഏവർക്കും വേലാണ്ടി ദിന ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചേർക്കോണംജി,നന്ദി.അങ്ങയുടെ തിരുമൊഴികൾ അടിയനെ ആനന്ദിപ്പിക്കുന്നൂ...അസ്സലുപ്രണയങ്ങളുടെ തീവ്രത മരണത്തിന് ശേഷവും നിലനിൽക്കും കേട്ടൊ സ്വാമിജി.

പ്രിയമുള്ള എന്റെ ലോകം,നന്ദി.ഈ ചാരനും ഒരു പിടി ചാരമാകുന്നതിന് മുമ്പ് ഇത്തരം കുറെ കാര്യങ്ങൾ അലക്കിവെളുപ്പിക്കുവാൻ സാധിച്ചാൽ ഈ തമ്പുരാക്കന്മാരുടെ പദവി എനിക്കും ലഭിക്കുമല്ലൊ അല്ലേ വിൻസന്റ്.

പ്രിയപ്പെട്ട ചെകുത്താൻ,നന്ദി.പണ്ടത്തെ പ്രണയത്തിന്റെ ഒറ്റ ക്ലാസ്സുകളും മിസ്സാക്കാത്ത കാരണമാണ് ഇത്തരം ക്ലാസ് ഐറ്റംസ് വരുന്നത് കേട്ടൊ.

പ്രിയമുള്ള അംജിത്,നന്ദി.വിത്തുഗുണം പത്തുഗുണം എന്നിപ്പോൾ മനസ്സിലായല്ലോ..എന്നാലും നമ്മുടെ മുതുമുത്തുശ്ശന്മാർക്കൊന്നും പറ്റിയിരുന്നത്ര നമുക്കൊന്നും പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇല്ലാതില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട ബിഗു,നന്ദി. നമുക്ക് ഐതിഹ്യങ്ങൾ കൊട്ടപ്പറക്കുണ്ടെങ്കിലും..ആ നാട്ടറിവുകൾ നമുക്ക് ഇല്ലാതെ പോയല്ലോ ഭായ്.

പ്രിയമുള്ള ജിഷാദ്,ഇതെന്റെ വേലയല്ല കേട്ടൊ ഭായ്..കണിമംഗലത്തിന്റെ വേലയാണീ വേലാണ്ടി ദിനം.

പ്രിയപ്പെട്ട രഘുലാൽ,ഈ നല്ലയഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള മൈ ഡ്രീംസ്,നന്ദി.ഈ കൂ‍ട്ടി യോജിപ്പിക്കലുകളുള്ളോടത്തോളം കാലം ഇതൊന്നുമൊരു ലേറ്റല്ല കേട്ടൊ ദിൽ.

Anonymous said...

It is so cool..
Love,History and Everything..!

Happy Valentinen's Day..

No..no..no
Our Velandi Dinam..!!

faisu madeena said...

ഇത് വരെ പ്രേമിച്ചു ശീലമില്ലത്തത് കൊണ്ട് ഞമ്മക്ക്‌ ഇമ്മാതിരി ദിവസം ഒന്നും മാണ്ടേ.....

ഞമ്മക്ക് വല്ല പാരന്റ്സ് ഡേ യോ മറ്റോ ഉണ്ടെങ്കില്‍ അറിയിച്ചാല്‍ മതി ...ഹിഹിഹി ...!

കലക്കന്‍ മിക്സിംഗ് ...!

Anonymous said...

വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍...

Anuraj- B Live News.com said...

വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍...

രമേശ്‌ അരൂര്‍ said...

മുരളിയേട്ടാ എന്താ പറയ്കാ..അസ്സലായി ഈ കണ്ടെത്തല്‍ ? സായിപ്പന്മാരോടൊക്കെ പോകാന്‍ പറ ...വേലാണ്ടി ദിനത്തിന്റെ പേറ്റന്റ് നമുക്കാര്‍ക്കും വിട്ടുകൊടുക്കണ്ട...പിന്നെ മുരളിയേട്ടാ ഒരു സംശയം ...ഈ ഈ ,,കുഴിത്തപ്പി ക്കളി എന്നൂച്ചാ എന്തുട്ടാ ? വല്ല പ്രയോജനോം ള്ള കളീ ണോ?....:)

Sidheek Thozhiyoor said...

ആഹ ..ഇതിന്നെടെല് ഇങ്ങനെ ഒരു സംഭവംണ്ടായോ എന്താവോ ഞമ്മള്‍ അറിയാണ്ട് പോയെ ? വേലാണ്ടി മാമന് വണക്കം ..
സംഭവം കിടുക്കി ...

Sabu Kottotty said...

2011ലെ ഏറ്റവും വലിയ മഹത്തായ കണ്ടുപിടുത്തം കഥയാണെന്നു വിശ്വസിയ്ക്കാന്‍ ഇമ്മിണി പ്രങ്ങ്യാസം... ഇത്രേം നാള് ഇതു മനസ്സിലാക്കാന്‍ ഇവിടെത്തെ ശവികള്‍ക്ക് മണ്ടയുണ്ടായില്ലല്ലോന്നോര്‍ക്കുമ്പൊ കഷ്ടം തോന്നുന്നു..! വേലാണ്ടി ഡേയ്..... ഹായ്.. ഹായ്....

Anonymous said...

Dear Muralichetta,
I read both your articles about valentine's day in blog and ukmalayalee.net. It's really thought provoking and humorous. I liked the link between valantine's day and velandy dinam. I feel a bit envious as you find time to write in busy "UK life".
You are an inspiration.
I had written another story in BM. Please let me know your valuable opinion
http://www.britishmalayali.co.uk/innerpage.aspx?id=9174&menu=1&top=62&con=
kind regards,
Manoj
01642 824906.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

സമയോചിതമായ...
ഒരു നല്ല പോസ്റ്റ്‌!!!
അഭിനന്ദനങ്ങള്‍!!

പ്രണയദിനാശംസകളോടേ!!
അല്ല...വേലാണ്ടി ദിനാശംസകളോടേ!!...

Akbar said...

ആഘോഷിക്കാനാനെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടല്ലോ ഒരു വേലാണ്ടി ദിനം. പക്ഷെ സായിപ്പിന്റെ പേരിലാകുംബോഴേ കാര്യങ്ങളൊക്കെ ഒന്ന് കൊഴുപ്പിക്കാനാവൂ. അതാവാം നമ്മുടെ ഗഡികള്‍ ഈ വേലാണ്ടി ദിനം വേണ്ടെന്നു വെച്ച് വാലന്റൈനെ കേറി പിടിച്ചത്. ഈ പോസ്റ്റ് പുതിയോരെ അറിവ് തന്നു. അതിനു മുരളീ ഭായിക്ക് പ്രത്യേക നന്ദി.

അപ്പൊ ഇനി നമുക്ക് അടുത്ത കുംഭമാസത്തെ അശ്വതി നാളിന്റന്ന് വേലാണ്ടി ദിനം ആഘോഷിക്കാം.

Sabu Hariharan said...

ഇതൊരു പുതിയ സംഭവമാണല്ലോ.
കൊള്ളാം!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വി.കെ,നന്ദി.ഇനി നമുക്ക് ധൈര്യമായി നമ്മുടെയീ വേലാണ്ടിദിനം അടിച്ച് തിമർക്കാമല്ലോ അല്ലേ അശോക് ഭായ്.

പ്രിയമുള്ള കമ്പർ,നന്ദി.ഇക്കൊല്ലം ഞങ്ങൾ നാട്ടുകാർ മാത്രമല്ല..പലരുമീ വേലാണ്ടിദിനം കൊണ്ടാടി കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനസ്,നന്ദി.ഇതിനെയിത്ര തണുപ്പിക്കണ്ട..കേട്ടൊ.ഹാപ്പി..വേലാണ്ടി ദിനം !

പ്രിയമുള്ള ഫെയ്സു,നന്ദി.അപ്പോ ഇനിപ്പ്യോ..പാരന്റ് ഡേയ്ക്ക് ക്ഷണീക്കുമ്പോൾ വരുമല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട അനുരാജ്,ഈ അഭിനന്ദനങ്ങൾക്കൊക്കെ ഒരുപാട് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള രമേശ് ഭായ്,നന്ദി.ആ കുഴിത്തപ്പി*ക്കളിയുടെ കേമത്വം തന്നെയാണ് എന്റെയീ എല്ലാകളികളുടേയും വിജയം കേട്ടൊ ഭായ്(*പളുങ്ക്/ഗോലിക്കായ കുഴിയിൽ വീഴാതെയുള്ള കളി).

പ്രിയപ്പെട്ട സിദ്ധിക്കാ,നന്ദി.ഈ കിടുങ്ങുന്ന സംഭവങ്ങളൊക്കെ എന്നുണ്ടായ സംഗതികളാണ് എന്റെ ഭായ്.

പ്രിയമുള്ള കൊണ്ടോട്ടി,നന്ദി.ഇത് കഥയൊന്നുമല്ല .. ശരിക്കും ഒറിജിനൽ സംഭവം തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട മനോജ് മാത്യു,നന്ദി.ഈ അഭിനന്ദനങ്ങൾക്കൊത്തിരി നന്ദി.പിന്നെ ബ്ലോഗ്ഗിൽ നന്നായി ഉഷാറാവണം കേട്ടൊ ഭായ്.

എന്‍.ബി.സുരേഷ് said...

മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു. അഭിനന്ദനങ്ങൾ. വാലന്റൈൻസ് ഡേയിൽ കൌമാരക്കാരെ പിന്തള്ളി ബ്ലോഗനയിൽ കയറിയിരുന്നതിന് ഒരു സലാം

ഷമീര്‍ തളിക്കുളം said...

നാട്ടിന്‍പുറത്തിന്റെ ചൂടും ചൂരും മനസ്സിലേക്ക് ആഴ്ന്നിറങ്ങി...!
ആ പഴയ ഇടവഴികളില്‍ പുതിയൊരു പ്രണയദിനത്തിന്റെ ആരവം കേള്‍ക്കാന്‍ കഴിഞ്ഞു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വേലാണ്ടി ദിനം അഥവാ വാലന്റിയൻസ് ഡേയ് ...! / Velandi Dinam Athhava Valetine's Day ... !എന്ന ഞങ്ങളുടെ നാടിന്റെ സ്വന്തം കഥയിലൂടെ വീണ്ടും...
ഈയാഴ്ച്ചയിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഞാനെത്തിപ്പെട്ടപ്പോൾ ... ആയത് നേരിട്ടെന്നെ വിളിച്ചും,മെയിലുമുഖാന്തിരവും ആമോദനങ്ങളും,അനുമോദനങ്ങളുമായി അർപ്പിച്ച ബൂലോഗർക്കും,അല്ലാത്തവരുമായ എല്ലാ മിത്രങ്ങൾക്കും ഹൃദ്യപൂർവ്വമായ നന്ദി....

ഒപ്പം എന്നോടൊപ്പം എന്നും ഒത്തൊരുമിക്കുന്ന എല്ലാ നല്ല വായനക്കാരോടും ഞാനീ അംഗീകാരത്തിന് കടപ്പെട്ടിരിക്കുന്നു ...

ഏവർക്കും ഒത്തിരിയൊത്തിരി നന്ദി..കേട്ടൊ കൂട്ടരേ

prakashettante lokam said...

മുരളിയേട്ടാ

കുട്ടന്‍ മേനൊന്റെ മേശപ്പുറത്ത് കിടന്നിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചുമ്മാതൊന്ന് കണ്ണൊടിച്ചപ്പോളാണ് ചേട്ടായിയുടെ പോസ്റ്റ് കണ്ടത്.

അടിപൊളിയായിട്ടുണ്ട്.

shibin said...

dear muralimamman,
great to read,such a wonderful, interesting-imagination,spot on to
your creation to PRANAYAM(Blessey's Next Movie)....
Keep moving....
Thank You,
Regards

Umesh Pilicode said...

ഇത് കലക്കി മാഷേ .. ചില തിരക്കുകള്‍ കാരണം എത്താന്‍ ഇത്തിരി വൈകി

ആശംസകള്‍

Asok Sadan said...

നന്നായി മുരളി ഇത് മുഴുവന്‍ ബ്ലോഗ്ഗര്‍മാര്‍ക്കും ഉള്ള അംഗീകാരമാണ് ഒപ്പം എഴുത്തിന്‍റെ ലോകത്തെ മാടമ്പിമാര്‍ക്കുള്ള നല്ലൊരു പ്രഹരവും. പണ്ട് ഞാന്‍ പറഞ്ഞില്ലേ, ഭഗവാനും വാക്ക് ദേവതയും നല്ല ചെന്താമാരകള്‍ തേടി ഓരോ ബ്ലോഗ്ഗും കയറിയിറങ്ങുന്ന കാലം വിദൂരമല്ലെന്ന്. മുരളിയുടെ ബ്ലോഗ്ഗില്‍ ഇനിയും നല്ല ചെന്താമാരകള്‍ വിരിയട്ടെ. ആശംസകള്‍.

ManzoorAluvila said...

മുരളിയേട്ട നന്ദി ഈ കിടു പോസ്റ്റിനു..വളരെ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു ഈ വേലാണ്ടി ദിനം...വേലാണ്ടിയമ്മാവന്റെ പ്രണയത്തിൻ താജ് മഹൽ നന്നായ് മനസ്സിൽ തൊട്ടു...സ്നേഹത്തോടെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജോയ് പാലക്കൽ,നന്ദി.ഈ നല്ല ആശംസകൾക്കൊത്തിരിയൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള സാബു,നന്ദി.ഒരു പഴയ സംഭവം പുതിയ സംഗതിയാക്കിയെന്ന് മാത്രം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുരേഷ് മാഷെ,നന്ദി. വയസ്സായിട്ടുമിപ്പോൾ പ്രണയം തുടിച്ച് നിൽക്കുന്നത് കൊണ്ടാണിത് കേട്ടൊ...പിന്നെ ഈ സലാം പറച്ചിലിന് ഒരു ഹാറ്റ്സോഫ്..!

പ്രിയമുള്ള ജയേട്ടന്.നന്ദി.ഗുരുവായി വന്നെന്നെ ഈ ബൂലോഗക്കയത്തിലേക്ക് തള്ളിയിട്ടിവിടെ കിടന്ന് നീന്താനഭ്യസിച്ചപ്പോൾ..ആയതിനിത്രത്തോളം സാറ്റിസ്ഫാക്ഷൻ കിട്ടുമെന്നൊട്ടും കരുതിയിരുന്നില്ല കേട്ടൊ ജയേട്ടാ..ഒരുപാടൊരുപാട് നന്ദിയുണ്ടിതിന്ട്ടാ‍ാ..!

പ്രിയപ്പെട്ട ഷിബിൻ,നന്ദി.നിങ്ങളുടെയൊക്കെ നല്ല വായനതന്നെയാണ് എന്നെയിതിൽ മുന്നോട്ട് നയിക്കുന്ന ഊർജ്ജം കേട്ടൊ ഷിബിൻ.

പ്രിയമുള്ള ഉമേഷ് പീലിക്കൊട്,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട അശോക് സദൻ,നന്ദി.മാടമ്പിമാരെന്നും അങ്ങിനെയാണല്ലോ... അന്ന് പറഞ്ഞത് ശരി..ബൂലോഗക്കുളങ്ങളിലും അനേകം താമരകൾ വിരിഞ്ഞുവരികയാണിപ്പോൾ അല്ലേ ..ഭായ്.

പ്രിയമുള്ള മൻസൂർ.നന്ദി.ഇനി നമുക്കൊക്കെ ഈ വേലാണ്ടിമുത്തശ്ശനേ നമ്മുടെയൊക്കെ പ്രണയത്തിന്റെ പ്രതീകമാക്കാം അല്ലേ ഭായ്.

ഇ.എ.സജിം തട്ടത്തുമല said...

ഇത് ബ്ലോഗനയിൽ വായിച്ചു. നന്നായി. ആശംസകൾ. അഭിനന്ദനങ്ങൾ!

V P Gangadharan, Sydney said...

പാശ്ചാത്യന്റെ Valentine Day യും പൗരസ്ത്യന്റെ വേലാണ്ടി ദിനവും (ഭാവന കൊള്ളാം) യുക്തിപൂര്‍വ്വം യോജിപ്പിച്ചെടുത്ത്‌ ഒരു നാട്ടിന്റെ തന്നെ പ്രണയവീര്യം തന്മയത്വത്തോടെ പകര്‍ത്തിയത്‌ വായിച്ചു രസിച്ചു. കേരനാട്ടിന്റെ പച്ചത്തെഴുപ്പ്‌ പിന്നണിയില്‍ നിരത്തി, അവിടത്തെ പച്ചിച്ച പ്രണയ പാരവശ്യത്തിന്റെ പില്‍ക്കാല ചരിത്രം, മുരളീകൃഷ്ണന്റെ പേനത്തുമ്പിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോള്‍, വേലാണ്ടിപ്രേമത്തിന്റെ സാക്ഷാല്‍ വീരഗാഥ കേട്ടു. അനുരാഗം ത്രസിക്കുന്ന കാമുകീകാമുകന്മാരെ തലയെടുപ്പോടെ കണ്ടു. അവര്‍ കവിതകളിലും, പുരാണങ്ങളിലും മറ്റുമായി നീണാല്‍ വാഴുകയും ചെയ്യട്ടെ....

lekshmi. lachu said...

ഞാന്‍ കാണാന്‍ വൈകി.രസകരമായ അവതരണം. ഇഷ്ടപ്പെട്ടു

SUJITH KAYYUR said...

adipoli...

ഗീത said...

അസ്സലായിട്ടുണ്ട് വേലാണ്ടിദിനം. ഇനി വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് എതിർക്കുന്നവരോട് ഈ കഥ പറഞ്ഞു കൊടുക്കാം. :)

Unknown said...

നന്നായിട്ടുണ്ട്
ഒരു ചരടില്‍ നന്നായി മുത്തുകള്‍ കോര്‍ത്തിരിക്കുന്നു
പ്രണയ ദിന വുമായി ബന്ധപെട്ടു ഉണ്ടായ ഒരു സംഭവം എന്റെ ബ്ലോഗില്‍ ഉണ്ട്
സമയം കിട്ടുമ്പോള്‍
ഇതില്‍ കൂടി ഒന്ന് സന്ദര്‍ശിക്കുക
aralipoovukal.blogspot.com

Unknown said...

നന്നായിട്ടുണ്ട്
ഒരു ചരടില്‍ നന്നായി മുത്തുകള്‍ കോര്‍ത്തിരിക്കുന്നു
പ്രണയ ദിന വുമായി ബന്ധപെട്ടു ഉണ്ടായ ഒരു സംഭവം എന്റെ ബ്ലോഗില്‍ ഉണ്ട്
സമയം കിട്ടുമ്പോള്‍
ഇതില്‍ കൂടി ഒന്ന് സന്ദര്‍ശിക്കുക
aralipoovukal.blogspot.com

Anees Hassan said...

മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു

സന്തോഷ്‌ പല്ലശ്ശന said...

മുരളിയേട്ടാ.. അറിയാന്‍ വൈകി...
ഈ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു (എന്നേം ചേര്‍ത്തണെ പ്ലീസ്... :))

Mayoora | Vispoism said...

അനുമോദനങ്ങൾ :)

krish | കൃഷ് said...

അപ്പൊ ദ് ഇങ്ങനെയായിരുന്നല്ലേ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സജിം തട്ടത്തുമല,നന്ദി.ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ മാഷെ.

പ്രിയമുള്ള ഗംഗാധരൻ സർ,നന്ദി.ഈ വേലാണ്ടി പ്രേമത്തിന്റെ വീരഗാഥയേക്കാൾ.. ഞാൻ ത്രസിക്കപ്പെട്ടത് ,സാറിന്റെ ഇത്ര സുന്ദരമായ അഭിപ്രായം കിട്ടിയപ്പോഴാണ് കേട്ടൊ.

പ്രിയപ്പെട്ട ലെക്ഷ്മി,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കൊത്തിരി സന്തോഷം കേട്ടൊ ലച്ചു.

പ്രിയമുള്ള സുജിത് കയ്യൂർ,ഇതിനെ ഇത്രയടിപൊളിയാക്കിയതിന് ഒരു പാട് നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഗീതാജി,നന്ദി.ഇനി നമ്മുടെ നാടിന്റെ സ്വന്തം കഥകളുടെ ചരിത്രങ്ങൾ പറഞ്ഞീവിശേഷത്തിന് മാറ്റ് കൂട്ടാം അല്ലേ ടീച്ചറേ..

പ്രിയമുള്ള പ്രശോഭ്,അടൂർ,നന്ദി.ഈ സന്ദർശനത്തിനും മണിമുത്തുകൾ പോലെയുള്ള അഭിപ്രായത്തിനും സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനീസ് ഹസൻ,നന്ദി.ഈ വായനൊക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള സന്തോഷ് പല്ലശ്ശന,നന്ദി.നിങ്ങളെയൊന്നും കൂടെ ചേർക്കാതെ എനിക്കൊക്കെ എന്ത് സന്തോഷമാണുള്ളത്.. എന്റെ സന്തോഷ് ഭായ്.

പ്രിയപ്പെട്ട ഡോണ,നന്ദി.ഈ അനുമോദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ മയൂര...

പ്രിയമുള്ള കൃഷ് ഭായ്.നന്ദി.ഇപ്പോൾ ഈ ചരിത്രം മനസ്സിലാക്കിയല്ലോ ..ഭായ്.

siya said...

ഇവിടെ പോസ്റ്റ്‌ എന്തായി എന്ന് വെറുതെ നോക്കാന്‍ വന്നതാ ,ഈ പോസ്റ്റ്‌ കണ്ടില്ലായിരുന്നു ..ക്ഷമിക്കണം ട്ടോ ..ഇത് ബ്ലോഗനയില്‍ വരെ വന്നുവോ ?അതും അറിഞ്ഞില്ല ..ബിലാത്തി മലയാളീയില്‍ കൂടി കൊടുക്കണം ട്ടോ .നന്നായി ,മുരളി ചേട്ടാ ,അപ്പോള്‍ എല്ലാം കൂടി കുറെ അഭിനന്ദനം .ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു ..

shajkumar said...

ബ്ലോഗനയിലും വായിച്ചു...ആശംസകള്‍.

chithrangada said...

മുരളിചേട്ടന്‍ ,ഞാന്‍ എത്താന്‍
വൈകിപ്പോയി .അസ്സലായിട്ടുണ്ട്
ഈ വാലന്റയിന്‍ ദിനം ......
ബ്ലോഗനയില്‍ എത്തിയതിന്‍
അഭിനന്ദനങ്ങള്‍ .....
പ്രണയത്തിന്റെ കാര്യത്തില്‍
തൃശൂര്‍കാരെ വെല്ലാന്‍ ആരാ
ഉള്ളത് ?

TPShukooR said...

ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചതിനു അഭിനങ്ങനങ്ങള്‍.

khader patteppadam said...

ബ്ളോഗന ദ ഗ്രേറ്റ്‌... , വേലാണ്ടിമ്മാണ്റ്റെ പിന്‍മുറക്കാരാ അഭിനന്ദനങ്ങള്‍!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് ഞാന്‍ വായിച്ചതായും കമന്റു ഇട്ടതായും ഓര്‍ക്കുന്നു. പക്ഷെ.......
ഏതായാലും വൈകിയ വേളയിലും ഈ 'വേലാണ്ടിദിനത്തിന്' ആശംസകള്‍

കൈതപ്പുഴ said...

മുരളീമുകുന്ദന്‍
വേലാണ്ടി ദിനം കലക്കി...മാതൃഭുമിയില്‍ വായിച്ച ശേഷമാണ് ബ്ലോഗില്‍ നോക്കിയത്...
തകര്‍പ്പന്‍....എന്തും അടിച്ചോണ്ട് പോകുന്നതു സായിപ്പിന്റെ സ്വഭാവമാണല്ലോ?

sulu said...

Wow.....
At last an Indian touch came forward to the Day of Love through your fantastic writings about our Velandi Dinam !
Keep going.....
Congratulations.....!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷമീർ തളിക്കുളം,നന്ദി.ഇപ്പോൾ നമ്മുടെ പ്രണയങ്ങൾക്കൊന്നും നാട്ടിൻ പുറത്തിന്റെ ചൂടും,ചൂരുമൊന്നും ഇല്ലതെ പോയല്ലോ അല്ലേ ഭായ്.

പ്രിയമുള്ള സിയാ,നന്ദി.ഇത് ശരിക്ക് നമ്മുടെ ബിലാത്തി മലയാളിക്ക് വേണ്ടി എഴുതിയ പുരാണമാണ് കേട്ടൊ.

പ്രിയമുള്ള ഷാജ്കുമാർ,ഈ ആശംസകൽക്കൊക്കെയൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ചിത്രംഗദ,നന്ദി.അത് ശരിയാണ്..പ്രണയ വല്ലഭരുടേയും,വല്ലഭകളുടേയും കൂട്ടപ്പൊരിയാണല്ലോ നമ്മുടെ നാട്ടിൽ അല്ലേ...

പ്രിയമുള്ള ഷുക്കൂർ ഭായ്,ഈ സന്ദർശനത്തിനും,അഭിനന്ദനങ്ങൾക്കും വളരെയധികം നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട പട്ടേപ്പാടം ഖാദർ ഭായ്,നന്ദി.ഇപ്പോഴാണ് വേലാണ്ട്യമ്മാന്റെ പിന്മുറക്കരനായതിൽ അഭിമാനം തോന്നുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള ഇസ്മായിൽ,നന്ദി.ഈ നല്ല ആശംസകൽക്കൊത്തിരി നന്ദിയുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൈതപ്പുഴ,നന്ദി.നമ്മുടെ സ്വന്തം പ്രണയം പോലും സായിപ്പ് വിറ്റ് കാശാക്കുകയാണല്ലോ അല്ലേ ഭായ്.

പ്രിയമുള്ള സുലമ്മായി,നന്ദി.ഈ നല്ലനല്ല ആശംസകൾ എന്റെ എഴുത്തിന് നല്ല ഊർജ്ജം പകർന്നു തരുന്നു..കേട്ടൊ അമ്മായി.

എന്‍.പി മുനീര്‍ said...

വൈകിപ്പോയി എത്താന്‍..ഇപ്പോഴാ കണ്ടത്..
ഒരു തകര്‍പ്പന്‍ പോസ്റ്റാണാല്ലോ..വേലാണ്ടി ദിനം..
ചരിത്രം പറഞ്ഞ് വാലന്റൈന്‍സ് ഡേയുടെ പോലും
നട്ടെല്ലൊടിച്ചില്ലേ..അഭിനന്ദനങ്ങള്‍

അനില്‍കുമാര്‍ . സി. പി. said...

കഥയും, കാര്യവും, കളിയും, നർമ്മവുമൊക്കെയായി ഒരുഗ്രൻ സാധനം.

ബ്ലോഗനയിൽ കണ്ടിരുന്നു, അഭിനന്ദനങ്ങൾ.

ജയരാജ്‌മുരുക്കുംപുഴ said...

vishadamayithanne paranju.... othiri nandhiyum, abhinandanangalum.....

ശ്രീനാഥന്‍ said...

സത്യത്തിൽ ഞാൻ ഈ പോസ്റ്റ് കാണാതെ പോയതാണ്. വാലന്റിയൻസ് ഡേക്ക് പുറകിലുള്ള ഐതിഹ്യം ഇപ്പോഴാണ് വെളിവായത്, തകർപ്പൻ എഴുത്ത്. ബ്ലോഗനയിൽ വന്നതിൽ വളരെയേറെ സന്തോഷിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

മുരളിയേട്ടാ.. പോസ്റ് നന്നായിട്ടുണ്ട്. വൈകിയാണ് വായിച്ചത്. എല്ലാ ആശംസകളും.. പുതിയ പോസ്റ്റുകള്‍ക്കായി പിന്തുടരുന്നു..

Anonymous said...

ബ്ലോഗനയില്‍ വായിച്ചിരുന്നു. :)

ബെഞ്ചാലി said...

മുമ്പ് വായിച്ചിട്ടുണ്ട്. അന്ന് ഈ വിഷയത്തിൽ അഭിപ്രായം പറയണമെന്ന് ഉദ്ദേശിച്ചിരുന്നു, തിരക്കിൽ പെട്ട് കമന്റാൻ വിട്ട് പോയി :) പ്രണയത്തെ ഏതെങ്കിലും ഒരു പ്രത്യേക ദിനങ്ങളിലേക്ക് ചുരുക്കുന്നത് അംഗീകരിക്കാനാവില്ല. നന്നായി എഴുതി.

കുസുമം ആര്‍ പുന്നപ്ര said...

ഞാന്‍ കണ്ടു.ബ്ലോഗനയില്‍

$VSHL$ said...

വാലന്റിയൻസ് ഡേക്ക് പുറകിലുള്ള ഐതിഹ്യം ഇപ്പോഴാണ് വെളിവായത്...
തകർപ്പൻ എഴുത്ത്. ബ്ലോഗനയിൽ വന്നതിൽ വളരെയേറെ സന്തോഷിക്കുന്നു....

Joselet Joseph said...

പഴയ പോസ്ടായാലും ഇപ്പോള്‍ ഇതു പൊടിതട്ടിയെടുത്തതുകൊണ്ട് നല്ലൊരു വായന മിസ്സ്‌ ആയില്ല.
താങ്ക്സ്‌ മുരളിയേട്ടാ....

drpmalankot said...


Velandi thakarthu.

പട്ടേപ്പാടം റാംജി said...

ദിനം ആകുമ്പോള്‍ പുതുക്കിക്കൊണ്ടിരുന്നാല്‍ മതിയല്ലോ അല്ലെ?

Philip Verghese 'Ariel' said...

അതെ അതെ റാംജി മാഷ്‌ പറഞ്ഞ പൊലെ
അവിടവിടെ ഓരോ മിനുക്ക്‌ പണി നടത്തി
പുതുതാക്കി വിട്ടാൽ മതിയല്ലോ!
എന്തായാലും ഇത് സംഗതി നാട്ടു നടപ്പും
പുരാണവും പുരാണെതര ചരിത്രവും എല്ലാം
കൂട്ടിക്കുഴച്ചൊരു വിഭവ സമൃദ്ധ മായ ഒരു വിരുന്നു
അതും ആ സ്നേഹ ദിനം കൊണ്ടാടുന്ന എന്താ പറഞ്ഞെ !
ആ ആ വേലാണ്ടി ദിനം !!
അത് ശരിക്കും കലക്കീട്ടോ ഭായ്!
എന്തായാലും കിടക്കട്ടെ ഈ ദിനത്തിൽ ഒരാശംസ
അവിടെ വെള്ളപ്പൊക്ക കെടുതിയിൽ ഒന്നും
മുങ്ങി പപോയില്ലാന്നു കരുതുന്നു
എല്ലാവര്ക്കും സുഖമല്ലേ!!!

PS: ഈ കുറിപ്പ് നേരത്തെ കാണാൻ കഴിയാതെ പോയതിൽ ഖേദം ഉണ്ടെട്ടോ ഭായ്

vettathan said...

അപ്പോള്‍ വേലാണ്ടി ദിനമാണ് വാലന്‍റൈന്‍ ഡേ ആയി രൂപാന്തരപ്പെട്ടതല്ലേ? സംഗതി കലക്കി (ഇന്നാണ് കാണുന്നത്....)

കുസുമം ആര്‍ പുന്നപ്ര said...

ആ..കൊള്ളാം.നല്ല വേലാണ്ടിദിനം ആശംസിയ്ക്കുന്നു. മാഷിന്റ ബ്ലോഗുവായിച്ചിട്ടു കുറെ നാളായി.സമസക്കുവാണ്.ക്ഷമിക്കുക.ഇപ്പോള് ഒരുവല്യആവശ്യത്തിന് മാഷ്ടെ നാട്ടിലെത്തിയിട്ടുണ്ട്

Philip Verghese 'Ariel' said...

അങ്ങനെ വേലാണ്ടി ദിനം നാട് കടന്നു ബിലാത്തിയിലും എത്തി

പിന്നെ അവിടെ നിന്നും മൈലുകൾ താണ്ടി അതിതാ ഇപ്പോൾ മാതൃഭൂമിയിലും
ഇടം പിടിച്ചു! അഭിനന്ദനങ്ങൾ ഭായ്.

1914 ഒരു കമണ്ടു ഇട്ടിരുന്നു ഭായ് കണ്ടില്ലാന്നു തോന്നുന്നു, ഇപ്പോൾ
കുസുമം ടീച്ചറിന്റെ പ്രതികരണം കണ്ടു വീണ്ടുമെത്തി ഏതോ പുതിയ
സംഭവം എന്നു കരുതി! പക്ഷെ!? കാലോചിതമായതിനാൽ വീണ്ടും വായിച്ചു!
കൊള്ളാം, അല്ലെങ്കിലും നമ്മൾ മല്ലൂസിനു സായിപ്പന്മാർ ഒരുട്ടി വിടുന്നതിനെ
രുചി തോന്നിക്കൂ!

എന്തായാലും ഈ ദിനത്തിൽ ആ ദിനം ഓർമ്മയിൽ എത്തിയതും നന്നായി
പുതിയ രൂപത്തിലും ഭാവത്തിലും അതൊരു ആഘോഷ ദിനമായി സന്തോഷം!

എന്തായാലും ആ ദിന ഈ ദിന ആശംസകൾ മാഷിനും...

ഭായ് ഏരിയൽ

കുഞ്ഞുറുമ്പ് said...

ഇപ്പോ അഞ്ചു വർഷങ്ങൾക്കു മറ്റൊരു വേലാണ്ടി ദിനത്തിലാണു ചരിത്രം വായിക്കുന്നത്.. പഴങ്കഥയും മിക്സിങ്ങും കലക്കി മുരളിയേട്ടാ.. അപ്പോ പ്രണയദിനത്തിന്റെ ആശംസകൾ

vettathan said...

പിള്ളേരൊക്കെ ചുമ്മാ പ്രണയിച്ചു പരവശരാകട്ടെ.

Sayuj said...

ഇന്നും എല്ലാ ഫെബ്രുവരി മാസത്തിലെ പകുതിയിലും
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിൽ കൊല്ലം തോറും
നടക്കുന്ന കണിമംഗലം വല്ലിയാലയ്ക്കൽ ക്ഷേത്രത്തിലെ അശ്വതി
വേലയുടെ അന്ന്...
ആ വല്ലി തമ്പുരാട്ടിയും, പൂതമായി വരുന്ന വേലാണ്ടിയും
കണ്ടുമുട്ടും... ഇതിന്റെ സ്മരണയാണെത്രെ കണിമംഗലത്തെ
ഈ അശ്വതിവേലയും , അവിടെ അന്ന് നടമാടാറുള്ള പൂതം കളിയും....!


അഥവാ എല്ലാ കൊല്ലവും കണിമംഗലത്തുകാർ
ഫെബ്രുവരി മാസത്തിലെ മദ്ധ്യത്തിൽ കൊണ്ടാടാറുള്ള
ഈ വേലാണ്ടി ദിനം...!

Sarovaram said...

മനോഹരം. വാസ്തവമായ കഥയാണോ ഇത്? എന്തായാലും വളരെ ആസ്വാദ്യകരമായി എഴുതി..

നളിനകുമാരി said...

ഇഷ്ടം ഈ വേലാണ്ടി സ്മരണകൾ...

Cv Thankappan said...

മുമ്പ് വായിച്ചതാണ്.
രസകരം! എനിക്ക് പരിചിതവും എന്റെ അമ്മാമ്മയുടെ കുടുംബവും...
ആശംസകൾ

Cv Thankappan said...
This comment has been removed by the author.
achayatharangal said...

മനോഹരമായ ആഖ്യാനം

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...