Thursday 27 October 2011

ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ... ! / Oru Katinjool Pranayatthin Puthupuutthan Pazhankathha ... !

അസ്സലൊരു  പ്രണയ കഥയാണിത് ...
വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു  സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണിത്   ...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും,  ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

നന്നായി എഴുതാനറിയുന്നവർക്ക് വല്ല
നോവലൊക്കെയാക്കി ഇതിനെ പരിണാമം
വരുത്താൻ സാധിച്ചാൽ അതൊരുപകാരമാവില്ലേ ...അല്ലേ ?

ഏതാണ്ട് മൂന്നര  പതിറ്റാണ്ട് മുമ്പ്
ഞങ്ങളുടെ നാടായ കണിമംഗലത്തൊന്നും
ഓണപ്പൂക്കളമിടുവാൻ മറുനാട്ടിൽനിന്നും വരത്തൻ
പൂക്കളൊന്നും അത്ര വ്യാപകമായി എത്താറില്ലായിരുന്നു ...!

അന്ന് ആദ്യാനുരാഗം വല്ലാത്ത ലഹരിയായി
തലക്ക് പിടിച്ച നാട്ടിലൊള്ളോരു ചുള്ളൻ ,അവന്റെ പ്രഥമ
പ്രണയിനിക്ക് ഓണ പൂക്കളമിടുവാൻ , നാട്ടിലുള്ള നടക്കിലാന്റവിടത്തെ ,
മതിലുചാടി അവരുടെ പൂന്തോട്ടത്തിലെത്തി പൂക്കളിറുത്ത്
കൊണ്ടിരിക്കുമ്പോൾ , അവിടത്തെ അൽസ്യേഷൻ നായ വന്നോടിച്ചപ്പോൾ..,
ഉടുത്തിരുന്ന കള്ളിമുണ്ട് നായക്ക് കൊടുത്ത് -  'കുന്നത്തി'ന്റെ ഷെഡിയുമിട്ട്,  പുറത്തു വെച്ചിരുന്ന സൈക്കിളുമെടുത്ത് , ശരവേഗത്തിൽ പല നാട്ടുകാരുടേയും മുന്നിൽക്കൂടി സ്കൂട്ടായ  ഒരു കഥ

പൊട്ടിച്ചിരിച്ചുകൊണ്ടാണ് , ഡോ: വിനു ജോസ് അയാളുടെ
ഡെന്റൽ ക്ലീനിക്കിൽ വെച്ച് സഹ ഡോക്ട്ടറും , ഭാര്യയുമായ ബിന്ധുവിനോട് വിവരിച്ചത്...

ഈ സംഭാഷണം നടക്കുന്നത് നാട്ടിലെ നല്ലൊരു
വായ് നോട്ടക്കാരനായിരുന്ന ഞാൻ , അത്തവണ  നാട്ടിലെത്തിയപ്പോൾ , നാട്ടുകാരനായ നടക്കിനാലന്റവിടത്തെ ഇളം തലമുറക്കാരന്റെ, ക്ലീനിക്കിൽ പല്ലിന്റെ ‘റൂട്ട് കനാൽ‘ നടത്തുവാൻ വേണ്ടി ,  ആ വായ് നോട്ടക്കാരനായ ഡോക്ട്ടറുടെ മുമ്പിൽ . വായും പൊളിച്ചിരിക്കുമ്പോഴാണ് അരങ്ങേറിയത് കേട്ടൊ .

ശേഷം ഞാൻ ബിന്ധുവിനോട് പറഞ്ഞു...

“പണ്ട് നമ്മുടെ വീരശൂരപരാക്രമിയായ  ഭീമേട്ടൻ വരെ ,
ഇഷ്ട്ടന്റെ പ്രണയിനിക്ക് വേണ്ടി സൌഗന്ധിക പുഷ്പമിറുക്കുവാൻ
പോയിട്ട് ചമ്മി തിരിച്ചുവന്നിട്ടുണ്ട്..
പിന്നെയാണ് മര മാക്രിപോലുണ്ടായിരുന്ന - അന്നത്തെ തനിയൊരു ചുള്ളനാണെന്ന് വിശ്വസിച്ചിരുന്ന ഈ ഞാൻ “

അതിന് ശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി ..
അന്നത്തെ എന്റെ പ്രണയ കൂതാട്ടങ്ങൾ നാട്ടുകാരിപ്പോഴും മറന്നിട്ടില്ലായെന്ന് ...!

ബ്ലോഗ്മീറ്റും, ഓണവും മറ്റും കൂടുന്നതിനേക്കാളുപരി
ഇത്തവണനാട്ടിലെത്തിച്ചേരുവാൻ , എന്റെ ഉള്ളിന്റെയുള്ളിൽ
ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ
കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി  ഉണ്ടായിരുന്നു...

അതിന് വേണ്ടിയായിരുന്നു ഭാര്യയേയും പിള്ളേരേയും നാട്ടിലാദ്യം
വിട്ടിട്ട് , അവർ തിരിച്ചെത്തിയ ശേഷം , ഒറ്റയാനായി ഞാൻ നാട്ടിലെത്തിയത്...!

ഇക്കാര്യം സാധിക്കുവാൻ എന്റെ പെണ്ണിനെ സോപ്പിട്ട് ,
സോപ്പിട്ട് ഈ യാത്ര നടത്താൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ..!

കുറെ പാശ്ചാത്യ സംസ്കാരം വളർച്ചകളിൽ
അലിഞ്ഞുചേർന്നത് കൊണ്ട് - മോളും, മോനുമൊന്നും
ഈ സംഗതികളെ അത്ര കാര്യമാക്കിയിട്ടും ഇല്ലായിരുന്നു....

ഞാൻ തിരിച്ചെത്തിയാൽ ഈ പ്രണയത്തിന്റെ
രണ്ടാം വേർഷൻസ് മുഴുവൻ അവരെ പറഞ്ഞു കേൾപ്പിക്കണമെന്ന ഡിമാന്റ് മാത്രമേ അവർ എനിക്ക്
മുന്നിൽ വെച്ചുള്ളൂ...

സംഭവമിത് - എന്റെ വീട്ടുകാരെ പോലെ , അന്ന് നാട്ടിലോരോരുത്തർക്കും ,
എന്തിന് പറയുവാൻ  ... അന്നവിടത്തെ പറക്കുന്ന കിളികൾക്ക് പോലും അറിയാവുന്ന ചരിത്രമായിരുന്നു -  അന്നത്തെ  ഞങ്ങളുടെ പ്രണയ വർണ്ണത്തിന്റെയൊക്കെ ഗാഥകൾ...!

ഇനി ഇത്ര ജോലിത്തിരക്കിനിടയിലും , ഇത്തവണ
നാട്ടിലെത്തിച്ചേരുവനുണ്ടായ  കാരണമെന്താണെന്നറിയണ്ടേ.. ?

ഈ ‘ഇന്റെർനെറ്റ് യുഗ‘ത്തിൽ ‘റോയൽ മെയിലു‘കാരെ
പോലും അമ്പരിപ്പിച്ച് കൊണ്ട് ഇന്ത്യാ മഹാ രാജ്യത്തുനിന്നും 
ഒരു 'എയർ മെയിൽ'  മൂന്നാലു മാസം മുമ്പ് , എന്നെ തേടിയെത്തിയിരുന്നൂ...!

ഏറെക്കുറെ എല്ലാ ഗൾഫുക്കാരെപ്പോലെയും -
കുറെകാലത്തോളം അബുദാബിയിൽ പണിയെടുത്തിട്ട്
ധാരാളം പണത്തോടൊപ്പം -  പ്രഷറും , ഷുഗറും , കൊളസ്ട്രോളുമൊക്കെ സമ്പാധിച്ച്
നാട്ടിൽ വന്ന് ,'സൂപ്പർ മാർക്കറ്റൊ'ക്കെ തുടങ്ങി ശരിക്ക് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ്
‘ഹാർട്ടറ്റാക്ക്‘ വന്ന് , ഒന്നരകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ മിത്രം , ഹരിദാസിന്റെ - ഭാര്യയുടേതായിരുന്നു ആ കത്ത്...

ഉള്ളടക്കത്തിൽ മെയിനായിട്ടുണ്ടായിരുന്നത് ...
വെറ്റിനറി ഡോക്ട്ടറായ മൂത്ത മകൾ ക്ലാസ്മേറ്റായിരിന്ന പഞ്ചാബി പയ്യനെ ‘ഇന്റർ സ്റ്റേറ്റ് മര്യേജ്‘ കഴിച്ചവൾ - ഈയിടെ   ഡെലിവറിയായപ്പോൾ അമ്മൂമ്മ പട്ടം കിട്ടിയെന്നും ...

ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ മദ്രാസിൽ ജോലി
ചെയ്യുന്ന താഴെയുള്ള മകൾ ഒപ്പം വർക്ക് ചെയ്യുന്ന ഒരു മുസ്ലീം പയ്യനുമായിട്ടുള്ളടുപ്പം വിവാഹം വരെ എത്തിയെന്നും ...
ഹെഡ്മിസ്ട്രസ് ഉദ്യോഗം വല്ലാത്ത തല വേദനയാണെന്നും മറ്റും തുടങ്ങി ... , കുറെയേറെ കുടുംബ കാര്യങ്ങൾ...
പിന്നെ ഉള്ളുപൊള്ളിക്കുന്ന പഴങ്കഥകൾ
ചേർത്ത് ഏറെ പരിതാപനങ്ങളടക്കം  ഏഴ് പേജുകൾ...
അവസാനം എന്നെ നേരിട്ട് കാണേണ്ട ആവശ്യമുണ്ടെന്നുള്ള ഒരു 'റിക്യൊസ്റ്റും' ...!

അല്ലാ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ
നായികയെ പരിചയപ്പെടുത്തിയില്ലല്ലോ...
കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട്
തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേര ക്ടാവായിരുന്നു കേട്ടൊ ആ ചുള്ളത്തി...!

ഇവളുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ്
മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുവെക്കേഷൻ കാലത്ത് പോലും
നാട്ടിൽ മുത്തശ്ശിയോടൊപ്പം അവധിക്കാലം ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഈ നല്ല അയലക്കകാരനായ ,
ഈയ്യുള്ളവനുമായ സൌഹൃദം  തുടങ്ങിയത്...
കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,
സമപ്രായക്കാരിയുമായിരുന്നു , ആ പ്രിയപ്പെട്ട കൂട്ടുകാരി 'പ്രിയ'...
അതായത് എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രഥമ പ്രണയ സഖി.. !

ചെറുപ്പകാലങ്ങളിലൊക്കെ ഈ തറവാട്ടിൽ ഒത്തുകൂടുന്ന ബാല്യകാല
പ്രജകളുടേയും,  ഇടവക കളിക്കൂട്ടുകാരുടേയും മറ്റും മുമ്പിൽ ആളാവാൻ വേണ്ടി ഞങ്ങളുടെ വീട്ടിലെ - ചവിട്ടുക്കൂറ്റൻ മൂരിയുടെ പുറത്തേറി കുതിര കളിച്ചുമൊക്കെ എത്രയെത്ര കോപ്രായത്തരങ്ങളാണ് ഞാനൊക്കെ അന്ന് കാട്ടിക്കൂട്ടിയിട്ടുള്ളത്...!

പ്രിയയുടെ ഭോപ്പാലിൽ ടയർ /മോൾഡിങ്ങ് ബിസനസ്സുള്ള വല്ല്യമ്മാവന്റെയും,
ദുബായിൽ ജോലിയും,ഫോട്ടൊ സ്റ്റുഡിയോയുമുള്ള കുഞ്ഞമ്മാവന്റേയും ആണ്മക്കളേക്കാൾ
ഒരു ഇത്തിരി ഇഷ്ട്ടകൂടുതൽ  അന്നുമുതൽക്കേ , പ്രിയക്ക് അവളുടെ ഇഷ്ട്ട നായകനായ എന്നോട് തന്നെയായിരുന്നു ...!

ഇവരെല്ലാം നാട്ടിൽ വരുമ്പോൾ അവരുടെ
തറവാട്ടു കുളത്തിൽ ചാടി കുളിക്കുവാനും, നീന്തല്
പഠിപ്പിക്കാനും , പൂരങ്ങൾ ,എക്സിബിഷൻ , മൃഗശാല , മാറുന്ന സിനിമകൾ , അങ്ങിനെ സകലമാന ഉത്സവാഘോഷപരിപാടികളും  ഇവരെയൊക്കെ കൊണ്ടുപോയി കാണിപ്പിക്കുവാൻ കല്ല്യാണി മുത്തശ്ശി എന്നെതന്നെ ചട്ടം കെട്ടിയതിനാൽ ,  കൌമാര കാലത്ത് തന്നെ ഞങ്ങളുടെ അനുരാഗ നദി വിഘ്നം കൂടാതെ ഉറവയെടുക്കുവാൻ കാരണമായി...

പിന്നീട് പ്രീഡിഗ്രി മുതൽ ‘എന്ററസ് കോച്ചിങ്ങ്‘ സൌക്യരാർത്ഥം
ബാംഗ്ലൂരിൽ നിന്നും അവളുടെ പഠിപ്പ് 'സെന്റ് : മേരീസ് കോളേജിലേക്ക്
 പറിച്ച് നട്ടപ്പോൾ ...
അന്ന് നാട്ടിൽ സ്വന്തം ട്യൂട്ടോറിയൽ നടത്തുന്ന എനിക്ക് മുത്തശ്ശി മുഖാന്തിരം
പ്രിയയുടെ ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ , ഞങ്ങളുടെ പ്രണയം ,
ആ തറവാട്ടിലെ നടപ്പുരയും , ഓവകവും, കോണി മുറിയുമെല്ലാം കവർന്ന് ... മാനം മുട്ടേ വളർന്ന് വലുതായി...!

പ്രണയപ്പരീക്ഷയിൽ അവളൊന്നാം സ്ഥാനത്തോടെ പാസായെങ്കിലും, ‘പി.ഡി.സി‘ യിൽ തോറ്റപ്പോഴാണ് അതിന്റെ പിന്നിലെ കറുത്ത കൈകൾ എന്റേതാണെന്ന് വീട്ടുകാർക്കൊക്കെ മനസ്സിലായത്...

നാട്ടിലൊക്കെ ഈ പ്രേമകഥ പാട്ടായെങ്കിലും അന്നത്തെ കാലത്ത് അവരുടെ പണത്തിന്റെയും , ജാതീയതയുടേയും മുമ്പിൽ ഞങ്ങളുടെ കടിഞ്ഞൂൽ പ്രണയം തകർന്നടിഞ്ഞു...! !

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ  എന്റെയൊരു മിത്രമായിരുന്ന , അവളുടെ കുഞ്ഞമ്മാവന്റെ മകൻ മുറ ചെറുക്കൻ -  ഹരി , അവളെയും കൊണ്ട് വിവാഹ ശേഷം ഗൾഫിലേക്ക് പറന്നു...

അങ്ങിനെ എന്റെ പ്രണയ ഭാജനമായിരുന്ന  പ്രിയ വെറുമൊരു
കൂട്ടുകാരിയായി , കൂട്ടുകാരന്റെ പ്രിയ സഖിയായി കൂടുമാറ്റം നടത്തി...!

പലപ്പോഴായി അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ പിന്നീടെനിക്ക്
ആദ്യമായൊരു 'റേയ്ബൻ കൂളിങ് ഗ്ലാസ്, സിറ്റിസൺ വാച്ച് , കടമായി വലിയ തുകകൾ,..,.. അങ്ങിനെയെത്രയെത്ര സഹായങ്ങളാണ് ഈ എക്സ്-ലൌവ്വറും , കെട്ട്യോനും കൂടി തന്നിട്ടുള്ളത്...!

കാലം ഉരുണ്ടുകൊണ്ടിരുന്നു...
പ്രിയ -  രണ്ട് പെൺകുട്ടികളുടെ മാതാവായി...

പ്രിയയുടെ അമ്മക്ക് ഭാഗമായി കിട്ടിയ തറവാട്ടിൽ,  കല്ല്യാണി മുത്തശ്ശിയുടെ മരണശേഷം ,
അവളുടെ അമ്മ വാത സംബന്ധമായ അസുഖം കാരണം  ചികിത്സാർത്ഥം ഈ വീട്ടിലേക്ക് താമസം പറിച്ചുനട്ടപ്പോൾ , അമ്മക്ക് കൂട്ടിന് പ്രിയയും മക്കളും നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു.

ഇതിനിടയിൽ ഹരി  , പ്രിയയെ  വീണ്ടും,  ടി.ടി.സി ക്ക്  ചേർത്ത് പഠിപ്പിച്ച് ...
നല്ലൊരു കൊഴ കൊടുത്തിട്ട് അടുത്തുള്ള എൽ.പി.  സ്കൂളിൽ അദ്ധ്യാപികയാക്കുകയും ചെയ്തു.
 ഹരി വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം , അവന്റെ തല തിന്നാന്നും, പ്രിയയുടെ പാചക നൈപുണ്യം അറിയാനും മാത്രമാക്കി ഞങ്ങളുടെ സൌഹൃദങ്ങള്‍  ഒതുക്കിത്തീർത്തു...!

ഇതിനിടയിൽ വീണ്ടും വല്ലാത്തൊരു പ്രണയ കാന്തനായി വിലസിയപ്പോൾ എന്നെ പിടിച്ച് പെണ്ണ് കെട്ടിപ്പിച്ചു..!

പിന്നീട് ഏഴാം കടലിനക്കരെ , ഈ ബിലാത്തി പട്ടണത്തിൽ ഞാൻ  കുടുംബവുമായി നങ്കൂരമിട്ടു...

അമ്മയുടെ മരണശേഷം , ഹരിയുടെ ദേഹ വിയോഗവും...
മക്കളുടെ അന്യ ദേശവാസവും പ്രിയയെ ഏകാന്തതയുടെ തടവിലാക്കി.
ബാംഗ്ലൂരിലുള്ള വയസ്സായ അച്ഛൻ  അവിടെയുള്ള സഹോദരന്മാരോടും , ഫേമിലിയോടുമൊപ്പം ഇടയ്ക്കൊക്കെ  വന്ന് പോകുമെന്ന് മാത്രം...

ഇന്ന് ആ വലിയ തറവാട്ടിൽ സ്ഥിരമായി
പ്രിയയോടൊപ്പമുള്ളത് അകന്നബന്ധത്തിൽ പെട്ട കല്ല്യാണിയ്ക്കാത്ത  ഒരു എച്ചുമ്മായിയും , കുറച്ച് മന്ദ ബുദ്ധിയായ , ഇവരെയൊക്കെ എടുത്ത് വളർത്തിയിട്ടുള്ള പണിക്കാരൻ ‘പൊട്ടൻ ബാലേട്ടനും‘ മാത്രം ...

ഇത്തവണ പ്രിയയുടെ റിക്യസ്റ്റ്
പ്രകാരം ഞാനവളുടെയടുത്തണഞ്ഞപ്പോൾ ...
പണ്ടത്തെ ആ കടിഞ്ഞൂൽ പ്രണയത്തിന്റെ തീവ്രത
ശരിക്കും തൊട്ടറിയുകയായിരുന്നൂ ഞാൻ...

ഞാനൊക്കെ മറവിലേക്കാനയിച്ച ആ കടിഞ്ഞൂൽ പ്രേമമിന്നും
പ്രിയയിൽ   ഇപ്പോഴും ഒളിമങ്ങാത്ത ഓർമ്മകളായി അവശേഷിക്കുന്നത്
കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് പോയി ...!

വേറൊരുവന്റെ ഭാര്യയായിരുന്നിട്ട് പോലും ,അവളിന്നും
ഞാനവൾക്ക് കൊടുത്ത മയിപ്പീലിയടക്കമുള്ള ഓരോ പ്രണയോപഹാരങ്ങളും ,
പ്രേമലേഖനങ്ങളും , പലപ്പോഴായി അവളെടുത്ത / അവൾക്ക് കൊടുത്ത ഫോട്ടോകളടക്കം പലതും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു...!

ഈ കഥാപാത്രങ്ങളുടെ ഇപ്പോഴുള്ള രൂപ 
ഭാവങ്ങളോടെ എന്റെ മിത്രം ജോസ് ആന്റണി വരച്ച ചിത്രം


വീണ്ടും ഞങ്ങൾ ആ തറവാട്ടുകുളത്തിൽ കുത്തി മറിഞ്ഞു കുളിച്ചു...
കുളക്കടവിൽ പത്തായപ്പുരക്കപ്പുറം മഴയത്ത് നിന്ന് കവിതകൾ ചൊല്ലിയാടി...

അവളോടൊപ്പം അവളുടെ ഇഷ്ട്ടദൈവത്തെ
കാണൂവാൻ വേണ്ടി , ആ അമ്പല നഗരത്തിൽ പോയി രാപാർത്തു...

വേറൊരു പട്ടണത്തിൽ വെച്ച് ഒന്നിച്ചിരുന്ന് “പ്രണയം” സിനിമ കണ്ടു...

ഞാനും പ്രിയയും കൂടി,  കൂട്ടുകാരൻ അശോകനും ഭാര്യയുമൊന്നിച്ച്
പീച്ചിയിലും, മലമ്പുഴയിലുമൊക്കെയായി കറങ്ങി ചുറ്റിത്തിരിഞ്ഞു...

ഞങ്ങളുടെ മക്കളുടെ സ്നേഹാന്വേഷണങ്ങൾ
കേട്ട് , എന്റെ ഭാര്യയുടെ പരിഭവവും, സങ്കടവും തൽക്കാലം
അവഗണിച്ച്  വീണ്ടും ഒരു മദ്ധ്യവയസ്സാം മധുവിധുകാലം...!

ഹരിയുടെ ഓർമ്മക്കായി പ്രിയ എനിക്കായി തന്ന സ്നേഹോപഹാരമായ
അവന്റെ മൊബൈലും , നമ്പറുമാണ് ഞാനിത്തവണ നാട്ടിലുപയോഗിച്ചിരുന്നത്...

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ പ്രിയയുടെ
ഒരു അലമാരി നിറയെയുണ്ടായിരുന്ന ആൽബങ്ങളിൽ നിന്നും ,
‘എന്റെ പ്രണയവർണ്ണങ്ങൾ‘ എന്ന ആൽബത്തിൽ നിന്നും ഞാൻ
പൊക്കിയ ഫോട്ടോകളാണ് ഈ പുതുപുത്തൻ പഴങ്കഥയിൽ ചേർത്തിട്ടുള്ളത്...!

ഇത്രയും മധുരമുള്ള ഒരു പ്രണയകാലം
വീണ്ടും എനിക്ക് ലഭിച്ചതിന് ആരോടാണ്
ഞാൻ നന്ദി ചൊല്ലേണ്ടത്..!

തീർച്ചയായും എന്റെ പെർമനന്റ്
പ്രണയിനിയായ  ഭാര്യയോട് തന്നെ ...!

എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ , കറമ്പനേയോ ചുമ്മാ ലൈന്നടിച്ച് - ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ...അല്ലേ

ഉന്തുട്ട് പറഞ്ഞാലും , ചെയ്താലും
കാര്യല്ലാന്നവൾക്കറിയാം...കേട്ടൊ

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ   അല്ലേ കൂട്ടര...

പിന്നെ ..
അതിന്  ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!


പിങ്കുറിപ്പ് :- 

എന്തുകൊണ്ടാണ് 
ഞാനിതൊക്കെ തുറന്നെഴുതിയത്...?

പണ്ടത്തെപ്പോലെ കൂട്ടുകുടുംബ 
വ്യവസ്ഥിതിയല്ല  ഇന്ന്..., എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ 
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ /അവൾക്കോ സ്നേഹവും 
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ


ഇക്കഥയുടെ രണ്ടാമത്തെ  ഭാഗമായി എഴുതിയിട്ട 
വേറൊരു എപ്പിസോഡ് ഇവിടെ വായിക്കാവിന്നതാണ് :-

 കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... !95 comments:

പഥികൻ said...

നിത്യഹരിതനായകൻ !!!!
സസ്നേഹം..

ഷബീര്‍ - തിരിച്ചിലാന്‍ said...

'അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ'

അതിഷ്ടായി... പ്രണയാനുഭവങ്ങള്‍ ശരിക്കും പ്രണയാതുരമായി.

sm sadique said...

എന്റെ വീൽചെയറിൽ പ്രണയ തീക്കാറ്റ് പടർന്നകാലം , ഹോ... ഊറാവിന്നിടത്ത് നിന്നെല്ലാം മധുരമൂറുന്നു.... പ്രണയം തലക്ക് പിടിക്കുമ്പോൾ.........???

Hashiq said...

മുരളിയേട്ടാ, പതിവ് പോലെ ബിലാത്തിയന്‍ സ്റ്റൈലില്‍ നല്ല 'കിണ്ണംകാച്ചി' എഴുത്ത്. പക്ഷേ, ഇത് സിനിമ ആക്കിയാല്‍ പണി പാളും.ഭര്‍ത്താവിന്റെ വിയോഗത്തില്‍ ഏകയായി കഴിയുന്ന പഴയ പ്രണയിനിക്കൊപ്പം - അതും സുഹൃത്തിന്റെ വിധവക്കൊപ്പം - ആടി പാടി നടക്കുന്ന നായകനെ നെഗറ്റീവ് കഥാപാത്രം ആയി പ്രേക്ഷകര്‍ മുദ്ര കുത്തും :-)

അംജിത് said...

എന്റെ എണ്ണം ഒടുങ്ങാത്ത വണ്‍വേ പ്രണയങ്ങളില്‍ ഏറ്റവും അവസാനത്തേത് തൃശ്ശൂര്‍ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെ പൊട്ടുന്നത് , കണ്ടു ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയില്‍ ഇരിയ്ക്കുമ്പോഴാണ് മുരളിയേട്ടന്റെ ഈ പ്രണയെതിഹാസം. എന്നത്തെയും പോലെ നന്നായിരിക്കുന്നു. ആ പഴയ ഗ്രാമ്യപ്രണയം നന്നായി കണ്‍വെ ചെയ്തിരിയ്ക്കുന്നു. സമ്മതിച്ചു തന്നിരിയ്ക്കുന്നു.
ഭാഗ്യവാന്‍ - മുരളിയേട്ടന്‍ ജനിച്ചതേ പ്രണയിയ്ക്കാന്‍ ആണെന്ന് തോന്നുന്നു.

നികു കേച്ചേരി said...

നാട്ടില്പോയാൽ ഇങ്ങിനെ പല സ്വപ്നങ്ങളും കാണും!!!! കാര്യാക്കണ്ട.....:)

krishnakumar513 said...

രസകരമായി വായിച്ചുതീര്‍ത്തു,ബിലത്തീ...

മൻസൂർ അബ്ദു ചെറുവാടി said...

മുരളിയേട്ടാ
സത്യായിട്ടും അസൂയ തോന്നി ട്ടോ .. :-)
എന്നാലും എന്ത് രസായിട്ടാ ആ കഥകള്‍ പറഞ്ഞിരിക്കുന്നത്.
പ്രണയത്തിന്‍റെ രണ്ടാം ജന്മം അല്ലേ..?
ശരിക്കും നല്ല ഫീല്‍ ഉണ്ട് എഴുത്തില്‍.
നിങ്ങളുടെ ആ കഥ പറയുന്ന ശൈലി ഇവിടെയും നന്നായി.
ഇഷ്ടായി .

anupama said...

പ്രിയപ്പെട്ട മുരളി,
ഈ മനോഹര ദീപാവലി സന്ധ്യയില്‍,പ്രായം മറന്ന പ്രണയവര്‍ണങ്ങള്‍ നിറം നല്‍കിയ പോസ്റ്റ്‌ വായിച്ചു!പ്രണയം സിനിമ പ്രിയയുടെ കൂടെ കണ്ടു, പ്രണയം വീണ്ടും മധുരതരമായി,അല്ലെ?എന്തൊരു സ്വര്‍ണ തിളക്കം ഈ അനുഭവങ്ങള്‍ക്ക്!
ആദ്യ പ്രേമം ഒരിക്കലും മറക്കില്ല എന്നാണ് കേട്ടിട്ടുള്ളത്. :)
നന്ദി ചൊല്ലേണ്ടത് പ്രിയപ്പെട്ട ഭാര്യയോടു! സമാധാനത്തിന്റെ ഒരു ഒലീവ് ഇല എന്റെ വക സമ്മാനം!
എന്റെ ബിലാത്തിക്കാര, പ്രണയത്തിനു പ്രായം ഇല്ല....!
എങ്കിലും,ഇനി ആവര്‍ത്തിക്കേണ്ട !:)അടുത്ത തവണ ചേച്ചിക്കും എന്തെങ്കിലും ഒക്കെ തോന്നിയാലോ?സമ്മതിക്കാതെ പറ്റുമോ?
സസ്നേഹം,
അനു

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പഥികൻ,നന്ദി.നിത്യഹരിത നായകനല്ല ,നിത്യപ്രണയ നായകൻ ആണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഷബീർ,നന്ദി.അതെ ഷബീർ.. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം അല്ലേ ഭായ്.

പ്രിയപ്പെട്ട സാദിക്യ് ഭായ്,നന്ദി.ഈ പ്രണയത്തിന്റെ തീക്കാറ്റിന് എന്നും ചുട്ടുപൊള്ളിക്കുന്ന മധുരം തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഹാഷിക്ക്,നന്ദി.ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾക്കാണ് എവിടേയും ഡിമാന്റ് കേട്ടൊ ഭായ്.നാട്ടിലെത്തിയപ്പോൾ ഒരു ഗുണ്ടയെ പ്രണയിച്ച് വരിച്ച ഒരു ടീച്ചറേയും കണ്ടു.

പ്രിയപ്പെട്ട അംജിത്,നന്ദി.പരസ്പരം തൊട്ടറിഞ്ഞ പ്രഥമാനുരാഗം നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് ..! പിന്നെ ഈ വൺ വേയ്ക്കൊ വിട്ട് വല്ല ഫോർ ലൈനോ ,ആറ് വരിയോ ഒക്കെ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു കേട്ടൊ അംജിത്.

പ്രിയമുള്ള കൃഷ്ണകുമാർ ഭായ്,നന്ദി.ഇമ്പമുള്ള യഥാർത്ഥ പ്രണയകഥകൾ എങ്ങിനെ രസിക്കാതിരിക്കും ഭായ്.

പ്രിയപ്പെട്ട ചെറുവാടി,നന്ദി.എൻ പ്രഥമാനുരാഗത്തിന് ഇങ്ങനെയൊരു രണ്ടാംവേർഷൻ ഉണ്ടാകുമെന്ന് എന്റെ യാതൊരു ദിവാസ്വപ്നത്തിൽ പോലും ഞാൻ സ്വപ്നം കണ്ടിട്ടുണ്ടായിരുന്നില്ല കേട്ടൊ മൻസൂർ.

ajith said...

ബിലാത്തിഭായ്..ങ്ങള് ആളൊരു പുലി തന്നേന്ന് എനിക്ക് പണ്ടേ തോന്നീതാ. ദാ ഇപ്പോ ശരിയാന്ന് തെളിഞ്ഞു

Vinayan Idea said...

മുരളിയേട്ട കലക്കി കളഞ്ഞു ശെരിക്കും എന്ജോയ്‌ ചെയ്തു അഭിനന്തനങ്ങള്‍ സ്നേഹത്തോടെ വിനയന്‍

വിനുവേട്ടന്‍ said...

ഇത് ഞാനങ്ങ് വിശ്വസിച്ചൂട്ടോ... ഈ സ്വപ്നം കാണാനാണല്ലേ നാട്ടിലേക്ക് പോയത്...? മുരളിഭായ് പുലിയല്ല പുപ്പുലിയാണെന്ന് അനുജൻ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ മനസ്സിലായി... :)

siya said...

ബിലാത്തി- സിനിമ കഥപോലെ തോന്നി എങ്കിലും ..എന്നാലും നമ്മുടെ സൈറാ ബാനു നെ മറക്കല്ലേ കേട്ടോ ...
മുകളില്‍ വിനുവേട്ടന്‍ പറഞ്ഞപോലെ ,ബിലാത്തി ഒരു പുപ്പുലി തന്നെ
അതിന് ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!എന്നൊക്കെ ആണ് അവസാനംഎഴുതിയിരിക്കുന്നത് ...വായിച്ച നമ്മളെ മുള്‍മുനയില്‍ തന്നെ നിര്‍ത്തി അല്ലേ ?

പിന്നെ മുരളി ചേട്ടാ ,ബിലാത്തി മലയാളത്തിന് നന്ദിയും കേട്ടോ .

Lipi Ranju said...

പ്രണയം സിനിമ കണ്ട ഹാങ്ങോവറില്‍ എഴുതിയതാണോ മുരളിയേട്ടാ ! :) എന്തായാലും സംഭവം രസായിട്ടുണ്ട്... പക്ഷെ ഒരു നോവലാക്കാനും മാത്രമുള്ള പണ്ടത്തെ പ്രണയവർണ്ണ ഗാഥകൾ ചുരുക്കി പറഞ്ഞു ഉഴപ്പിയത് കഷ്ടായി...

Anonymous said...

അവളുടെ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ ,ഞങ്ങളുടെ പ്രണയം ആ തറവാട്ടിലെ നടപ്പുരയും,ഓവകവും,കോണിമുറിയുമെല്ലാം കവർന്ന് മാനം മുട്ടേ വളർന്ന് വലുതായി...!

Hi Muralee
An Everfilling Love Story.......! !
By
K.P.Ragulal

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട നികു,നന്ദി.ഇത്തരം സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കാനല്ലെ നമ്മളൊക്കെ നാടണിയുന്നത്..അല്ലേ നിക്സാ.

പ്രിയമുള്ള അനൂ,നന്ദി.അനുവാണല്ലോ എന്റെ പ്രണയങ്ങളെകുറിച്ചെഴുതുവാൻ പറഞ്ഞെന്നെയാദ്യം കുത്തിപ്പൊക്കിയത്..‘പ്രണയം‘ കണ്ടതോടെ എൻ പ്രഥമാനുരാഗം തൊട്ടുള്ള പല പ്രണയങ്ങളും തികട്ടിവന്നതിൻ ഫലവും,അനുഭവുമാണിത്..!പിന്നെ ഇവിടെ വന്നെന്റെ പെണ്ണിനെ മയക്കാൻ പെട്ട പാട്..! ?

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി. പുലിയൊന്നുമല്ല കേട്ടൊ ഞാൻ ഭായ്,പ്രണയത്തിൻ സാക്ഷാൽ ഒരു പുള്ളി എന്ന് വിശേഷിപ്പിച്ചോളൂ..

പ്രിയമുള്ള വിനയൻ,നന്ദി.എൻജോയ് ചെയ്തില്ലെങ്കിൽ അതിനെയൊന്നും പ്രണയമെന്ന് വിശേഷിപ്പിക്കില്ലല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട വിനുവേട്ടാ,നന്ദി.അപ്പോൾ ഇതുവരെ എഴുതിയതൊന്നും വിശ്വസിച്ചിട്ടില്ലാ എന്ന അർത്ഥവുമുണ്ടല്ലോ അല്ലെ ഭായ്.

പ്രിയമുള്ള സിയാ,നന്ദി.സൈറാബാനു മൌനം സമ്മതം തന്നതുകൊണ്ടാട്ടാ ഈ ചരിതം എനിക്ക് എഴുതുവാൻ സാധിച്ചത് കേട്ടൊ സിയാ.

പ്രിയപ്പെട്ട ലിപി,നന്ദി.പ്രണയം സിനിമയും,പിന്നെ എന്റേയും,പ്രിയയുടേയും കുടുംബാംഗങ്ങളുടെ ഒരു ഇൻഡയറക്റ്റ് സപ്പോർട്ടും കൂടി കിട്ടിയതിനാലാണ് ,ഈയനുഭവവും പിന്നെയുള്ള ചുരുക്കിപ്പറയലും സാധ്യമായത് കേട്ടൊ ലിപി.

പ്രിയമുള്ള രഘുലാൽ,നന്ദി.യഥാർത്ഥ പ്രണയം എപ്പോഴും നിറഞ്ഞിരിക്കുന്ന ഒരു മധുപാനീയം തന്നെയാണ് കേട്ടൊ ഭായ്.

mayflowers said...

ഈ മുരളിയേട്ടന്‍ ആളൊരു 'പ്രേമേട്ടനാണല്ലോ!'

ശ്രീനാഥന്‍ said...

ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ കലക്കി. ആട്ടേ, ഭാര്യ ഇതൊന്നും വായിക്കില്ലേ? മലമ്പുഴയിൽ വന്നപ്പോൾ അറിയിച്ചിരുന്നെങ്കിൽ ഒരു കട്ടുറുമ്പാകാമായിരുന്നു ഞാൻ. അല്ലാ, ഇതൊരു മുത്തൻ നുണയാണെങ്കിൽ പോട്ടെ!

ശ്രീ said...

പ്രണയം എന്ന ചിത്രം രണ്ടാഴ്ച മുന്‍പ് കണ്ടതേ ഉള്ളൂ... ഏതാണ്ട് അതു പോലെ തന്നെ അല്ലേ...

എന്തായാലും ചേച്ചിയെ സമ്മതിയ്ക്കണം :)

Echmukutty said...

മുരളി ഭായ് വളരെ നന്നായി എഴുതി കേട്ടൊ. അഭിനന്ദനങ്ങൾ.

anamika said...

പ്രണയം പ്രണയം പ്രണയം...
ഒരുപാടിഷ്ടമായി...

Typist | എഴുത്തുകാരി said...

ഉം, നടക്കട്ടെ നടക്കട്ടെ, പ്രണയാശംസകൾ.

Sukanya said...

അതുശരി. മലമ്പുഴയില്‍ വന്നിരുന്നോ? അതിനടുത്താണ് ഈയുള്ളവളുടെ താമസം. എങ്ങനെ വരാന്‍ കഴിയും. പ്രണയം. പ്രണയം. ഫോണില്‍ പറഞ്ഞത്‌ സഹോദരിമാരെ കണ്ട സന്തോഷം എന്നാണ്‌ട്ടോ കൂട്ടുകാരെ.

രസകരമായി എഴുതിട്ടോ.

ചാണ്ടിച്ചൻ said...

"എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ, കറമ്പനേയോ ചുമ്മാ ലൈന്നടിച്ച്, ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ"

പെണ്ണുങ്ങളുടെ മനസ്സ് പന്ത്രണ്ടു ജന്മം കിട്ടിയാ പോലും മനസ്സിലാക്കാന്‍ പറ്റില്ലെന്ന് ബിലാത്തി തന്നെയല്ലേ പറയാറ്!!! ഓടുന്ന ബിലാത്തിക്ക് പതിനാറു മുഴം മുന്നേ എറിഞ്ഞു കാണും വാമഭാഗം.....

ബൈ ദി വേ...ഇത് ശരിക്കും നടന്നതാണോ!!! അങ്ങനെയാണെങ്കില്‍ എന്നെ ബിലാത്തിയുടെ ശിഷ്യനാക്കാമോ....

Manju Manoj said...

ഇത് സത്യമോ???എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല... അങ്ങനെ ആണെങ്കില്‍ തന്നെ മുരളിയേട്ടന്റെ ഭാര്യ ശെരിക്കും ഒരു വിശാല ഹൃദയ തന്നെ...:)))

vinus said...

ഇഷ്ട്ടപെട്ടു……………ആ മൂന്നാമത്തെ ഫോട്ടൊ ശെരിക്കും നൊസ്റ്റിമയം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മെയ്ഫ്ലവേഴ്സ്,നന്ദി.എന്ത് ചെയ്യാം മോളെ..പ്രേമം എന്റെ ഡ്രോബാക്സായി പോയി..!

പ്രിയമുള്ള ശ്രീനാഥൻ മാഷെ,നന്ദി. കല്ല്യാണത്തിന് മുമ്പ് എന്റെ ശീലഗുണങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ എന്നെ സഖാവായി സ്വീകരിച്ചവളാണ് എൻ വാമഭാഗം.പിന്നെ നുണകളെല്ലെന്ന് വിശ്വസിക്കാതിരിക്കാനാണല്ലോ ആ കുളക്കടവും,തറവാടും,പ്രിയയും,ഹരിയും,പൊട്ടൻ ബാലേട്ടനുമൊക്കെ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്..!

പ്രിയപ്പെട്ട ശ്രീ,നന്ദി.’പ്രണയം’ പോലെ തന്നെ ,ഒരിക്കലും നിനച്ചിരിക്കാതെ കിട്ടിയതാണ് ഈ പ്രണയനാനുഭവങ്ങളും കേട്ടൊ ഭായ്.

പ്രിയമുള്ള എച്ച്മുകുട്ടി,നന്ദി. അനുഭങ്ങളെഴുതുമ്പോൾ മനസ്സിനുള്ളിൽ നിന്നും തന്നെ എല്ലാം സുഖമമായി വരുമല്ലോ.

പ്രിയപ്പെട്ട അനാമിക,നന്ദി.അതെ ഇത്തരം ഒരുപാടിഷ്ട്ടങ്ങളുടെ ആകെ തുകകളാണല്ലോ യഥാർത്ഥ പ്രണയം..അല്ലേ അനാമികേ.

പ്രിയമുള്ള എഴുത്തുകാരി,നന്ദി.ജീവിതത്തിൽ യോഗമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് എന്റെയിതുവരേയുള്ള ജീവിതം എനിക്ക് കാണിച്ച് തന്നിട്ടുള്ളത് കേട്ടൊ.

പ്രിയപ്പെട്ട സുകന്യാജി,നന്ദി. മലമ്പുഴ വന്നപ്പോൾ ഞാൻ ശരിക്കും സുകന്യാജിയെ വിളിച്ചിരിന്നു..ഫോണെടുത്തിരുന്നുവെങ്കിൽ നലുപേർക്ക് എന്തെങ്കിലും വിരുന്ന് തരേണ്ടി വന്നേനെ..!

റശീദ് പുന്നശ്ശേരി said...

എന്റെ ഉള്ളിന്റെയുള്ളിൽ ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി ഉണ്ടായിരുന്നു...


മുരളിയേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ
ഇവിടത്തെ പിള്ളാരൊക്കെ വഴി തെറ്റും . ഞാനും :)

Unknown said...

സമ്മതിച്ചിരിക്കുന്നു മുരളിഭായ്‌ എന്തെല്ലാം അനുഭവങ്ങളാണ്!
പ്രണയത്തിന്റെ ഈ പുതുവേര്‍ഷനും കലക്കി.

Naushu said...

രസകരമായി വായിച്ചു.... :)

കൊച്ചു കൊച്ചീച്ചി said...

വളരേ വലിയ മനസ്സുള്ള കുറേയാളുകളെ പരിചയപ്പെടുത്തി, ഈ കൊച്ചു ലേഖനത്തിലൂടെ- പ്രിയ, ഹരി, അവരുടെ കുട്ടികള്‍ (ദേശവും മതവുമൊക്കെ നോക്കാതെ മനസ്സുതുറന്നു സ്നേഹിച്ച ആ കുട്ടികള്‍ക്കു നല്ലതു വരട്ടെ), മിസ്സിസ് ബിലാത്തിയണ്ണന്‍ പിന്നെ എല്ലാത്തിലും ഉപരിയായി താങ്കള്‍. വളരേയധികം സ്വഭാവശുദ്ധിയും പക്വതയും ബുദ്ധിയും ഉള്ളവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ യാതൊരു കലര്‍പ്പുമില്ലാതെ ദൃഢതയോടെ എഴുതിയിരിക്കുന്നു. ഹരിയുടെ അറിവോടെ തന്നെയാണ് പ്രിയ പഴയ ചിത്രങ്ങളും എഴുത്തുകളും സൂക്ഷിച്ചിരുന്നത് എന്നാണ് വായനയില്‍ തോന്നിയത് - അതുകൊണ്ട് അന്തരിച്ച ആ സുഹൃത്തിന് എന്റെ സാഷ്ടാംഗപ്രണാമം. ഇങ്ങനെയൊക്കെയുള്ളവര്‍ ലോകത്ത് ഒന്നോ രണ്ടോ ബാക്കിയുണ്ടെന്നറിയുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്.


പിന്നേയ്, ഒരു കാര്യം. ഇപ്പള്‍ത്തേക്കാട്ടിലും ചെറുപ്പത്തിലായിരുന്നൂട്ടൊ ബിലാത്തിയണ്ണനെ കാണാന്‍ ഭംഗിണ്ടാര്‍ന്നേ. :) (അല്ല, ഇതാരാ ഈ പറേണത്, എന്നൊന്നും ചോദിക്കരുത്)

Manoraj said...

അസൂയ.. അസൂയ...അസൂയകൊണ്ടെനിക്കിരിക്കാന്‍ വയ്യ. എന്റെ മാഷേ.. സത്യം പറയ്.. പ്രണയം സിനിമയിലെ പോലെ പഴയ കാമുകിയെ ആദ്യം കണ്ടപ്പോല്‍ വെറുതെ ലിഫ്റ്റില്‍ മലന്നടിച്ച് വീണ് അവരുടെ ചെലവില്‍ ആശുപത്രിയില്‍ ഒക്കെ പോയി കിടന്നായിരുന്നോ :) ഒരു കാര്യത്തില്‍ മാഷ് ലക്കിയാണ്. ശരിക്കും പ്രണയിക്കാനറിയാവുന്ന ഒരു ഭാര്യയെയും പ്രണയത്തെ പ്രണയമായി തിരിച്ചറിയാന്‍ കഴിയുന്ന മക്കള്‍സിനെയും ലഭിച്ചല്ലോ..

Villagemaan/വില്ലേജ്മാന്‍ said...

മുരളീ ഭായ്..
വളരെ നല്ല പോസ്റ്റ്‌..മനസ്സില്‍ ഇപ്പോഴും പ്രണയം സൂക്ഷിക്കാന്‍ പറ്റുക എന്നത് ഒരു വലിയ കാര്യം തന്നെ..എല്ലാ ആശംസകളും..

Unknown said...

പ്രണയം കേള്‍ക്കുന്നതും വായിക്കുനതും തന്നെ വല്ലാത്ത മധുരമുള്ള ഒരനുഭവം തന്നെ! മനസ്സിലെ പ്രണയങ്ങള്‍ ഒരിക്കലും പുറത്തു പറഞ്ഞിട്ടില്ലാത്ത അതിന് ധൈര്യപ്പെട്ടിട്ടില്ലാത്ത എനിക്ക് നഷ്ടപ്പെട്ടുപോയത് എന്താണെന്ന് ഇനിയും അളക്കാന്‍ കഴിയുന്നില്ല. ആദ്യമായാണ് ബിലാത്തി വായിക്കുന്നത്. കണ്ണൂരാന്‍ വഴി ഇവിടെയെത്തിയപ്പോള്‍ ആദ്യം കണ്‍ടത് പഴകിയിട്ടും പുതുമ നഷ്ടപ്പെടാത്ത ഒരു പ്രണയം!!

ഇത്ര മനോഹരമായി എഴുതാന്‍ സാധിച്ചതില്‍ നിന്നു തന്നെ അറിയുന്നുണ്ട് ആ പ്രണയാനുഭവങ്ങളൂടെ മധുരം.
ഈ കഥ ഇവിടെയൊന്നും അവസാനിക്കുന്നില്ലല്ലോ! നടക്കട്ടെ!!

സീത* said...

ഞാനിവിടെ വന്നായിരുന്നോ...ഹേയ് ഇല്യാ അല്യേ മുരളിയേട്ടാ...ങ്ങേയ്...അപ്പോ പോകുവാണേയ്... (ഇതിന്റെയൊരു സ്ക്രീൻഷോട്ട് എടുത്തിട്ടുണ്ട് ട്ടാ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചാണ്ടിച്ചൻ,നന്ദി.21 കൊല്ലത്തോളം എന്റെ സ്നേഹവും,പീഡനവും സഹിച്ചവൾക്കറിയാം,അവളുടെ കണവൻ ആരേക്കാളും കൂടുതൽ അവളെ ബഹുമാനിക്കുകയും,പ്രണയിക്കുകയും ചെയ്യുന്നുണ്ടെന്ന് ..!ഇതെല്ലാം നടന്നതാണെന്ന് കാണിക്കാനാണല്ലോ ഒപ്പമുള്ളയാ ഫോട്ടൊകൾ.

പ്രിയമുള്ള മജ്ഞു മനോജ്,നന്ദി.എന്റെ പുന്നാര പെണ്ണിന്റെ വിശാല മനസ്സ് തന്നെയാണ്,തികച്ചും ഒറ്റപ്പെട്ടുപോയ ആ പഴയ പ്രണയിനിക്ക് കുറച്ച് പ്രണയം പകുത്തുകൊടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത് കേട്ടൊ മോളെ.

പ്രിയപ്പെട്ട വീനസ്,നന്ദി.പ്രിയയുടെ ആൽബത്തിൽ ‘മംഗളം നേരുന്നു ഞാൻ’ എന്ന കാപ്ഷനോടെയുണ്ടായിരുന്ന ആ തറവാട്ടങ്കണത്തിൽ വെച്ചെടുത്ത ഫോട്ടോയാണത്..!

പ്രിയമുള്ള റശീദ്,നന്ദി. യഥാർത്ഥപ്രണയങ്ങളെന്നും തന്നെ കൊതിയേൽ‌പ്പിക്കുന്നത് തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.പഴയ വീഞ്ഞ് പുത്തൻ കുപ്പിയിലെന്നപോലെ പഴേ പ്രേമത്തിൻ പുത്തൻ വേർഷനാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള നൌഷാദ്,നന്ദി.ഈ വായന രസകരമായി ഉൾക്കൊണ്ടതിന് വളരെ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി,നന്ദി. ഹരിയെപ്പോലെ വിശാല മനസ്സുള്ള ഒരു മിത്രം എനിക്കില്ലായിരുന്നു..!രോഗങ്ങൾക്കടിമയായ ശേഷം അവൻ പ്രിയയോട് പറയുമായിരിന്നെത്രെ,അവനെങ്ങാനും മരിക്കുകയാണെങ്കിൽ തീർച്ചയായും മനസ്സിനിണങ്ങിയ ഒരു പാർട്ടനറെ സ്വീകരിക്കണമെന്ന്..!

Anonymous said...

Execellant photos & writings

congragulations
thilakan
thilaksichil@gmail.com

Unknown said...

സൂപ്പറായ് എഴുതീ!!

പട്ടേപ്പാടം റാംജി said...

മുരളിയേട്ടാ,
എനിക്കൊന്നും പറയാനില്ല..എല്ലാം വായിക്കുന്നു, അനുഭവിക്കുന്നു....അതായിരുന്നു അല്ലെ നാട്ടിലെ ഓട്ടത്തിനിടയില്‍ കണ്ട മുഖത്തെ സന്തോഷം.
എന്തായാലും എനിക്ക് അസൂയ ആണ് തോന്നുന്നത്.

ജിമ്മി ജോൺ said...

‘പ്രണയം’ സിനിമ വീണ്ടും കണ്ടതുപോലെ..

Yasmin NK said...

മരിക്കുന്നത് വരെ ഈ പ്രണയോം മനസ്സും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പ്രണയം ഇങ്ങനെയൊക്കെ തന്നെയാണു,എഴുതി ഫലിപ്പിക്കാനാവാത്തത്..
മനസ്സില്‍ മറഞ്ഞ്കിടന്നിരുന്ന പഴയ ആ പ്രണയ സ്മരണകള്‍ ഊതിപ്പൊലിപ്പിച്ചാല്‍ തനിക്ക് നഷ്റ്റമല്ലായെന്നും ഗുണമേയുള്ളുവെന്നും താങ്കളുടെ വാമഭാഗത്തിനു അറിയാം,കാരണം നിങ്ങള്‍ ഇനി അവരെ കൂടുതല്‍ സ്നേഹിക്കുകയേ ഉള്ളൂ..അല്ലേ..?

African Mallu said...

മുരളി ഭായ് നല്ല ജിമിട്ടന്‍ പോസ്റ്റ്‌ .ഇത് പോലെ ഇമേജിന്റെ മസ്സില് പിടിത്തം ഇല്ലാതെ എഴുതാന്‍ വേറെയാരും ധൈര്യപ്പെടും എന്ന് തോന്നുന്നില്ല .ഇത്തരം
പോസ്റ്റുകള്‍ ഒരു പാട് ധൈര്യം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു കൊടുക്കും. ഓള്‍ ദി വെരി ബെസ്റ്റ്

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മനോരാജ്,നന്ദി.’പ്രണയം’ കണ്ടേന്നിന്റെ പിറ്റേന്ന് ഞാൻ പ്രിയയുടേയും,ഇവിടെയെത്തിയ ശേഷം എന്റെ കുടുംബത്തിന്റേയും സമ്മതം ചോദിച്ചശേഷമാണ് ഈ ഈ പ്രണയപ്പഴങ്കഥ ഒരു ആർട്ടിക്കളായി മാറിയത് കേട്ടൊ ഭായ്.

പ്രിയമുള്ള വില്ലേജ്മാൻ,നന്ദി. യാതൊന്നിനോടും നമ്മൾക്ക് പ്രണയം തോന്നുന്നില്ലെങ്കിൽ നമ്മളൊക്കെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമാണ് ഭായ്.

പ്രിയപ്പെട്ട ചീരാമുളക്,ആദ്യസന്ദർശനത്തിന് നന്ദി.പഴകും തോറും തിളക്കം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സംഗതിയാണ് പ്രണയം കേട്ടൊ അൻവർ.

പ്രിയമുള്ള സീത,നന്ദി.
ഹേയ്...അങ്ങിനെയങ്ങ് പോകല്ല്യേന്ന്...! ഒരു പ്രണയിനി നഷ്ട്ടപ്പെടുമ്പോൾ ,ആ പ്രണയനാഥൻ എന്തുമാത്രം ദു:ഖിക്കുമെന്നറിയില്ലേ സീത കുട്ടി.

പ്രിയപ്പെട്ട തിലകൻ,ഈ ഒത്തിരി നല്ല അഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ തിലകൻ.

പ്രിയമുള്ള നിശാസുരഭി,നന്ദി.എൻ ലൈഫിലെ ഏറ്റവും സൂപ്പറായ സംഗതിയാണ് പ്രണയം..കേട്ടൊ.

പ്രിയപ്പെട്ട റാംജി,നന്ദി.നാട്ടിൽ വെച്ച് പ്രണയം വന്ന് നിറഞ്ഞ് തുളുമ്പിനിൽക്കുമ്പോൾ എങ്ങിനെ സന്തോഷിക്കാതിരിക്കും എന്റെ ഭായ്.

പ്രിയമുള്ള ജിമ്മിജോൺ,നന്ദി. ’പ്രണയവു,‘ഈ പ്രണയാനുഭവങ്ങളും രണ്ട് വേർഷൻസാണെങ്കിലും,രണ്ടും ഒന്ന് തന്നെയാണ് കേട്ടൊ ഭായ്.

Mohiyudheen MP said...

aadyanuragathinte marakkatha ormakal.... heading inganeyavamayirunnu...

background fotos valare nannayittundu, pratyekichu aa old model bike

khader patteppadam said...

പ്രായം....

annvisionweb said...
This comment has been removed by the author.
Vp Ahmed said...

മരത്തില്‍ നിന്ന് വീഴാതിരുന്നാല്‍ മതി. രസകരമായ പറച്ചില്‍ ശരിക്കും ആസ്വദിച്ചു.
http://surumah.blogspot.com

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എഴുത്തിന്റെ രീതിയും വായിചിരിക്കാനുള്ള സുഖവും അനുഭവിച്ചറിയുന്നു.. പക്ഷെ എല്ലാരും അത്യുഗ്രന്‍ , ഗംഭീരം എന്നൊക്കെ പറഞ്ഞത് പോലെ ഉള്ളടക്കം നടന്നതാണ് എങ്കില്‍ താങ്കളെ മാത്രം വിശ്വസിക്കുന്ന സ്വന്തം ഭാര്യയോടും മക്കളോടും ഒരു മനസ്സാക്ഷി കുത്ത് എന്നൊന്ന് ഉണ്ടായില്ലേ ? താങ്കള്‍ പറഞ്ഞതുപോലെ കുട്ടികളില്‍ പാശ്ചാത്യ സംസ്കാരം കലര്‍ന്നത് പോലെ താങ്കളിലും അങ്ങിനെ ഒരു സംസ്കാരമാണോ?

(തെറ്റിദ്ധരിക്കല്ലേ ചുമ്മാ ചോദിച്ചതാ ; ഇതൊക്കെ ഇല്ലാത്ത എത്രപേര്‍ ഉണ്ട്. പക്ഷെ ഉറക്കെ പറയാന്‍ കാണിച്ച ചങ്കൂറ്റം അഭിനന്ദനീയം.. ആശംസകള്‍ ...!!)

വഴിപോക്കന്‍ | YK said...

ആസ്വദിച്ചു ഒട്ടല്‍പ്പം അസൂയയോടെയും വായിച്ചു അല്ലാതെന്തു പറയാന്‍ അല്ലേ

Kadalass said...

അനുഭവങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചല്ലൊ
നല്ല എഴുത്ത്
അഭിനന്ദനങ്ങൾ!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുല്ലേ,നന്ദി.അത് ശരിയാണ്,പ്രണയമരം പൂത്ത് നിൽക്കുമ്പോൾ അതിന്റെ ചുറ്റും നിൽക്കുന്നവക്കാണല്ലോ ഏറ്റവും കൂടുതൽ പരിമളം ലഭിക്കുക.പിന്നെ ഈ ഒറ്റ സമാഗമത്തിന് മാത്രമേ പെണ്ണൊരുത്തി അനുവാദം തന്നിട്ടുള്ളൂ കേട്ടൊ മുല്ലേ.

പ്രിയമുള്ള ആഫ്രി:മല്ലൂ,നന്ദി.തീർത്തും ഒറ്റപ്പെട്ടു പോയ പ്രിയക്ക് എന്റെ സാമീപ്യം കൊടുത്ത സന്തോഷം കണ്ടപ്പോൾ,ഒട്ടും ഇമേജുകൾ കാത്ത് സൂക്ഷിക്കാത്ത എനിക്കിതെഴുതുവാനുള്ള പ്രേരണ കിട്ടി എന്ന് മാത്രം,കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൊഹിയുധീൻ,നന്ദി. ’ആദ്യാനുരാഗത്തിൻ മറക്കാത്തയോർമ്മകൾ’ നല്ല തലക്കെട്ട്.! പക്ഷേ എഴുതിയ സമയത്ത് ഈ മണ്ടൻ തലയിൽ ഇതൊന്നും കയറിവന്നില്ല ഭായ്.

പ്രിയമുള്ള ഖാദർ പട്ടേപ്പാടം ഭായ്,നന്ദി.
പ്രണയം മനസ്സിൽ നിറഞ്ഞീടുവാനെന്നുമെന്നും,
പ്രാണൻ പോകുംവരെ പ്രായം വിഘ്നമല്ലത്രേ..!

പ്രിയപ്പെട്ട വി.പി.അഹമ്മദ് ഭായ്,നന്ദി. തീർച്ചയായും വളരെ ഉയരമുള്ള മരത്തിൽ കയറിയുള്ള ഈ അഭ്യാസങ്ങൾ, എന്നെ അതെന്നും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു ..ഭായ്.

പ്രിയമുള്ള ആയിരങ്ങളിലൊരുവൻ,നന്ദി.എന്റെ പൂർവ്വശ്രമലീലകളറിഞ്ഞ് തന്നെ എന്നെ സ്വീകരിച്ചവൾ,എന്നും തന്നെ എനിക്ക് പിന്തുണ നൽകുമെന്നുള്ള വിശ്വാസമാണ്,അവളോടൊന്നും മറച്ചുവെക്കാറില്ലാത്ത എനിക്കുമീയെഴുത്തിനുമൊക്കെ പ്രേരണകൾ കേട്ടൊ വേണുജി.
പിന്നെ ഒട്ടും പ്രണയമില്ലാതെ തന്നെ,തലയിൽ മുണ്ടിട്ട് പലരും നടത്തീടുന്ന കേളികൾ ഇതിലുമെത്രയോ വൾഗറായ സംഗതികളാണ്...!

വീകെ said...

“പണ്ടത്തെപ്പോലെ കൂട്ടുകുടുംബവ്യവസ്ഥിതിയല്ല ഇന്ന്
എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ/അവൾക്കോ സ്നേഹവും
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! ”

ബിലാത്തിച്ചേട്ടന്റെ ഈ നിഗമനത്തിന് ഞാനും ഒരു അടിവരയിടുന്നു. തികച്ചും ദയനീയം തന്നെയാണ് ആ കാഴ്ച...!
സ്വന്തം വാമഭാഗത്തിന് എന്റെ ഒരു സലാം...

ആശംസകൾ...

TPShukooR said...

കഥ വളരെ ഇഷ്ടപ്പെട്ടു. നല്ല ശൈലി. കഥക്കുപരിയായി ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹം എത്ര കണ്ടു ഉള്‍ക്കൊള്ളും എന്നറിയില്ല. സ്വന്തം ഭാര്യയുടെ കാര്യത്തില്‍ മുരളിയെട്ടനും പേടി ഉണ്ടല്ലോ.

ചെകുത്താന്‍ said...

നല്ല കഥ ട്ടോ ........... എന്റെ അര മണിക്കൂര്‍ വെറുതെ പോയില്ല. ..:)

kochumol(കുങ്കുമം) said...

ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ/അവൾക്കോ സ്നേഹവും
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! ഇതാണല്ലേ പ്രണയത്തിനു കണ്ണും,കാതും,മൂക്കും,നാക്കും,പ്രായവും ഒന്നും ഇല്ലാന്ന് പറയുന്നത് ...മുരളിയേട്ടന്‍ പ്രണയത്തിന്‍റെ രണ്ടാം ജന്മം ശെരിക്കും ആസ്വദിച്ചുല്ലോ ...അതിനു നന്ദി ചൊല്ലേണ്ടത് ഭാര്യയോട് തന്നെ ..

കാഴ്ചകളിലൂടെ said...

മുരളിയേട്ടാ
വളരെ നന്നായി എഴുതിയിരിക്കുന്നു.
എന്തായാലും നന്ദി പറയേണ്ടത് ഭാര്യക്ക്‌ തന്നെ.
ആശംസകള്‍

സജീവ്‌

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറച്ചു ദിവസം നിങ്ങടെ ശല്യം ഒഴിവായിക്കിട്ടുമല്ലോ എന്നോര്‍ത്തായിരിക്കുമോ വാമഭാഗം വേഗം പോകാന്‍ സമ്മതിച്ചത്?
ഏതായാലും, മധ്യവയസ്സിലെ മധുവിധു നന്നായി.

ആസാദ്‌ said...

വീഞ്ഞും പ്രണയവും!
പഴകുന്തോരും വീര്യം കൂടും...
അപ്പോള്‍ പിന്നെ പ്രണയത്തെ കുറിച്ചുള്ള ഈ ഓര്‍മകള്‍ക്ക് വീര്യമില്ലാതിരിക്കുമോ?
നന്നായിരിക്കുന്നു.. വളരെ വളരെയധികം..
പ്രണയത്തിന്റെ പൂമ്പരാഗം പൊടിഞ്ഞു നില്‍ക്കുന്ന ഒരു പോസ്റ്റ്.

ഗീത said...

ഹൃദയാവർജ്ജകം.

അങ്ങനെ ഒറ്റപ്പെട്ട് വിഷമിച്ച് കഴിയുന്നതിലും നല്ലത് വൃദ്ധസദനങ്ങളിലോ മറ്റോ പോയി താമസിക്കുന്നതല്ലേ എന്നാണ് എനിക്ക് തോന്നുന്നത്.

Sabu Hariharan said...

വരാൻ വൈകി പോയി. ക്ഷമിക്കണം..
ഇതു വായിച്ചിട്ട്‌ എന്തു തോന്നിയെന്നു പറയാൻ പറ്റുന്നില്ല..സന്തോഷമാണോ സങ്കടമാണോ..

കാലത്തിനു പിന്നിലേക്ക്‌ പോകുന്നത്‌ ഒരേ സമയം സന്തോഷവും, വേദനയും ഉണ്ടാക്കും. അത്‌ വരികളിൽ കണ്ടു.

പ്രണയത്തിനായിരം വർണ്ണങ്ങൾ..അതിൽ ചിലത്‌ മാത്രമെ ഇതു വരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളൂ..

കഥ തുടരട്ടെ എന്നാശംസിക്കുന്നു.

jyo.mds said...

മുരളി,ഇത് ശരിക്കും നടന്നതാണൊ അതോ മനസ്സിന്റെ ഒരു ഭ്രമമോ? ഭാവനയില്‍ കുരുത്ത ഒരു കെട്ടുകഥയാണെന്ന് തോന്നിയതിനാല്‍ ചോദിച്ചതാണേ.

പ്രദീപ്‌ said...

മുരളിയേട്ടാ .... ഇഷ്ടപ്പെട്ടു ................. നിങ്ങള്‍ , ആ കുളത്തില്‍ ഒരിക്കല്‍ കൂടി കുളിച്ചപ്പോള്‍ ...... വളരെ കാലത്തിനു ശേഷം എനിക്കും പ്രണയം തോന്നി ...
പിന്നെ എന്നേ കാണാന്‍ വരാതിരുന്നതിന്റെ കാരണം മനസിലായി ... ഹും

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വഴിപ്പോക്കൻ,നന്ദി.വായിച്ചവർ ആസ്വദിച്ചതിങ്ങനെയാണെങ്കിൽ അനുഭവിച്ചവൻ ഇതെങ്ങിനെ ആസ്വദിച്ചിട്ടുണ്ടാകും അല്ലേ...!

പ്രിയമുള്ള മുഹമ്മദ്കുഞ്ഞി,വണ്ടൂർ,നന്ദി. ഇത്ര നല്ല രീതിയിലുള്ള അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട വി.കെ,നന്ദി. അതെ ഒറ്റപ്പെടലുകൾ ജീവിതത്തിലെ ഒരു ശാപം തന്നെയാണ്..! വീണ്ടുമീപ്രണയകാലം എനിക്കനുവദിച്ചുതന്നതിൽ എൻ ഭാര്യയോട് ഞാനിപ്പോൾ കടപ്പെട്ടിരിക്കുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഷുക്കൂർ ഭായ്,നന്ദി. കഥയൊന്നുമല്ലിത് കേട്ടൊ ഭായ് ,എൻ ജീവിതത്തിലെ കുറച്ച് ഏടുകൾ തന്നെയാണിത്..!

പ്രിയപ്പെട്ട ചെകുത്താൻ,നന്ദി. ആ വിലപ്പെട്ട അരമണിക്കൂർ എനിക്ക് വേണ്ടി നീക്കിവെച്ചതിൽ അതിയായ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുമോൾ,നന്ദി.കുറേ നാളുകളായി നഷ്ട്ടപ്പെട്ടിരുന്ന പ്രണയാവേശങ്ങൾ മുഴുവൻ മടക്കികിട്ടിയ ഈ പ്രണയകാലം... എനിക്കനുവദിച്ചുതന്നതിൽ, എനിക്കിപ്പോൾ , എൻഭാര്യയോടുള്ള മതിപ്പ് ഇരട്ടിയായി മാറി കേട്ടൊ കുങ്കുമം.

പ്രിയപ്പെട്ട കാഴ്ച്ചകളിലൂടെ,നന്ദി. തീർച്ചയായും നിങ്ങൾക്കൊക്കെയീനല്ല വായാനാനുഭവം കിട്ടിയത്,എന്റെ പെണ്ണൊരുത്തിയുടെ വിട്ടുവീഴ്ച്ചാമനോഭാവം തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഇസ്മായിൽ,കുറുമ്പടി,നന്ദി. പെണ്ണിന്റെ മനമല്ലേ...ചിലപ്പോൾ അങ്ങിനേയുമായിരിക്കാം അല്ലേ ഭായ്...!

സ്വന്തം സുഹൃത്ത് said...

ഇത് എഴുതാനുള്ള ചങ്കൂറ്റം സമ്മതിച്ചു.!

Kalavallabhan said...

പാചകം അതിഗംഭീരം, മസാലയൊന്നും കൂടിയിട്ടില്ല. ഇനിയും പാചക ക്കുറിപ്പു മതി. പാചകമൊന്നും നടത്തേണ്ട.

Biju Davis said...

അയ്യോ, ഇത് മിസ് ആയേനെ അല്ലോ? ഞാൻ ഇവിടെ അഞ്ചാറുമാസമേ ആയുള്ളൂ അതു കൊണ്ടാകാം കാണാഞ്ഞത്.

...എങ്കിലും ഇത് തുറന്നെഴുതിയത് വലിയ ചങ്കൂറ്റം തന്നെ! തകർപ്പൻ ഭാഷയും. ഒല്ലൂർക്കാരനായതു കൊണ്ടാകാം എനിയ്ക്ക് ആ പല്ലു ഡോക്ടറെ ഒക്കെ നേരിൽ കണ്ട പോലെ തോന്നി.

ഇനി മിസ് ആവാതെ ശ്രദ്ധിയ്ക്കാം! ആശംസകൾ!

faisu madeena said...

അല്ല ,മുരളിയേട്ടാ ..ഇതൊക്കെ സത്യം തന്നെയാണോ ..എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ..ഇതൊക്കെ സിനിമയില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ യഥാര്‍ഥ ജീവിതത്തില്‍ നടക്കുമോ ...ഹമ്മോ ഏതായാലും ഭയങ്കരം തന്നെ ...ചേച്ചിയെ സമ്മതിക്കണം ..!

ബെഞ്ചാലി said...

ബിലാത്തിപട്ടണത്തിൽനിന്നുള്ള പ്രണയകാറ്റിന് വല്ലാത്തൊരൂ ചൂട് :)

ഒരു യാത്രികന്‍ said...

മനോഹരമായ അനുഭവം. അത്രയും തീവ്രതയോടെ വായനക്കാരനിലെത്തിചിരിക്കുന്നു. ഏറെ ഇഷ്ടമായി ഈ കുറിപ്പ്....... സസ്നേഹം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആസാദ്,നന്ദി.പ്രണയം മനസ്സിൽ നിറഞ്ഞാൽ ഏത് സൂപ്പർ വീഞ്ഞിനേക്കാളും വീര്യവും,ലഹരിയും കൂടും കേട്ടൊ ഭായ്.

പ്രിയമുള്ള ഗീതാജി,നന്ദി.ഒറ്റപ്പെടലുകളുടെ ദു:ഖം ശരിക്ക് മനസ്സിലാക്കുമ്പോഴറിയാം അതിന്റെയൊക്കെ തീവ്രത കേട്ടൊ ഗീതാജി.

പ്രിയപ്പെട്ട സാബു,നന്ദി.എത്ര പറഞ്ഞാലും,കണ്ടാലും തീരാത്ത വർണ്ണങ്ങളാണല്ലോ ഓരോ പ്രണയങ്ങൾക്കുമുള്ളത്,പ്രത്യേകിച്ച് കിട്ടാകടമായത് പിന്തിരിഞ്ഞുനോക്കുമ്പോൾ..അല്ലേ ഭായ്.

പ്രിയമുള്ള ജ്യോമേം,നന്ദി. ഭ്രമമായാലും,ഭാവനയായാലും ഇതിൽ മുഴ്വൻ യാഥാർത്ഥ്യത്തിന്റെ അംശംങ്ങൾ നിറഞ്ഞ് തുളമ്പിയതാണ് കേട്ടൊ ജ്യോതിഭായി.

പ്രിയപ്പെട്ട പ്രദീപ്,നന്ദി.ഇത് വായിച്ചെങ്കിലും കാണാൻ വരാതിരുന്നതിന്റെ പരിഭവം തീർന്നില്ലേ,പിന്നെയതിലുമുപരി വീണ്ടും പ്രണയം തിരിച്ച് വന്നില്ലേ..ഗെഡീ.

പ്രിയമുള്ള പ്രിയപ്പെട്ട വഴിപ്പോക്കൻ,നന്ദി.വായിച്ചവർ ആസ്വദിച്ചതിങ്ങനെയാണെങ്കിൽ അനുഭവിച്ചവൻ ഇതെങ്ങിനെ ആസ്വദിച്ചിട്ടുണ്ടാകും അല്ലേ...!

പ്രിയമുള്ള മുഹമ്മദ്കുഞ്ഞി,വണ്ടൂർ,നന്ദി. ഇത്ര നല്ല രീതിയിലുള്ള അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട വി.കെ,നന്ദി. അതെ ഒറ്റപ്പെടലുകൾ ജീവിതത്തിലെ ഒരു ശാപം തന്നെയാണ്..! വീണ്ടുമീപ്രണയകാലം എനിക്കനുവദിച്ചുതന്നതിൽ എൻ ഭാര്യയോട് ഞാനിപ്പോൾ കടപ്പെട്ടിരിക്കുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഷുക്കൂർ ഭായ്,നന്ദി. കഥയൊന്നുമല്ലിത് കേട്ടൊ ഭായ് ,എൻ ജീവിതത്തിലെ കുറച്ച് ഏടുകൾ തന്നെയാണിത്..!

പ്രിയപ്പെട്ട ചെകുത്താൻ,നന്ദി. ആ വിലപ്പെട്ട അരമണിക്കൂർ എനിക്ക് വേണ്ടി നീക്കിവെച്ചതിൽ അതിയായ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുമോൾ,നന്ദി.കുറേ നാളുകളായി നഷ്ട്ടപ്പെട്ടിരുന്ന പ്രണയാവേശങ്ങൾ മുഴുവൻ മടക്കികിട്ടിയ ഈ പ്രണയകാലം... എനിക്കനുവദിച്ചുതന്നതിൽ, എനിക്കിപ്പോൾ , എൻഭാര്യയോടുള്ള മതിപ്പ് ഇരട്ടിയായി മാറി കേട്ടൊ കുങ്കുമം.

പ്രിയപ്പെട്ട കാഴ്ച്ചകളിലൂടെ,നന്ദി. തീർച്ചയായും നിങ്ങൾക്കൊക്കെയീനല്ല വായാനാനുഭവം കിട്ടിയത്,എന്റെ പെണ്ണൊരുത്തിയുടെ വിട്ടുവീഴ്ച്ചാമനോഭാവം തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഇസ്മായിൽ,കുറുമ്പടി,നന്ദി. പെണ്ണിന്റെ മനമല്ലേ...ചിലപ്പോൾ അങ്ങിനേയുമായിരിക്കാം അല്ലേ ഭായ്...!

പ്രിയമുള്ള സ്വന്തം സുഹൃത്ത്,നന്ദി. ചെയ്തകാര്യങ്ങളോന്നും തുറന്ന് പറയാൻ മടിയില്ലാത്തയെനിക്ക് അതൊക്കെ എഴുതാനും വല്ല ചങ്കൂറ്റത്തിന്റേയും കുറവുണ്ടാകുമോ എൻ പ്രിയ മിത്രമേ.

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.മസാല ചേർക്കാതേയും അസ്സലായി പാചകകുറിപ്പുകൾ തയ്യാറാക്കാനും,പാചകം ചെയ്യാനും അറിയാമെന്നിപ്പോൾ മനസ്സിലായില്ലേ ഭായ്.

പ്രിയമുള്ള ബിജുഡേവീസ്,നന്ദി. എന്റെ അയല്വക്കക്കാരാ ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ മൊത്തത്തിലുള്ള ഗുണഗണങ്ങളല്ലേ ഭായ്.

MINI.M.B said...

പ്രണയാനുഭവങ്ങള്‍ നര്‍മ്മവും ചേര്‍ത്ത് വിളമ്പിയത് നന്നായി.

ജീവി കരിവെള്ളൂർ said...

“പ്രണയം” കണ്ടിട്ട് ഒരു നല്ല സിനിമ എന്നു തോന്നിയില്ലെങ്കിലും നല്ല പ്രമേയമായിരുന്നു . അപ്പഴും പ്രണയം സ്വാർത്ഥമായിതന്നെയല്ലെ അവസാനിപ്പിച്ചത് .
വർഷങ്ങൾക്കിപ്പുറത്തു നിന്നും മുരളിയേട്ടന്റെ പ്രണയജീവിതം നന്നായി .പലതും മാറേണ്ട കാലമായിട്ടും പലരും വേറേതോ കാലത്തേക്ക് പോകുകയാണെന്ന് തോന്നും പല -പോലീസുകാരേയും കുറിച്ച് കേൾക്കുമ്പോൾ .

വിധു ചോപ്ര said...

ചേട്ടാ നീളം കൂടിയ പോസ്റ്റായതു കൊണ്ട് ഇന്ന് വായിച്ചു തീർക്കാനായില്ല. അടുത്ത ദിവസം വായിക്കും .തീർച്ച
സ്നേഹ പൂർവ്വം വിധു

K@nn(())raan*خلي ولي said...

പ്രേമേട്ടാ, സോറി. മുരളിയേട്ടാ, ന്റെ നാട്ടിപ്പോയി മാജിക്ക് കളിചൂല്ലേ!
ഹും. ഇന്‍ച്ച് കാണാന്‍ പറ്റിയില്ലാല്ലോ.

(ബിലാത്തിക്കഥ എഴുതിയാല്‍ മതി കേട്ടോ. നാട്ടിലെ കാര്യങ്ങളൊക്കെ നാട്ടിലുള്ളവര്‍ എഴുതട്ടെ. ന്താ!)

$VSHL$ said...

Muralicheto... entha eyuthandathu enu ariyilya.... manasil enthokeyo kadanu poyi... but... enthayalum oru comment eyuthanam enum thoni..... this is an awesome work.

thanks
vishal

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya bhasha, sundaramaya ezhuthu......... aashamsakal........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഫൈസൂ,നന്ദി. ഈ സിനിമാക്കഥകളൊക്കെ ഇതുപോൽ ആരുടേയുമ്മൊക്കെ അനുഭവങ്ങൾ പൊടിപ്പും,തൊങ്ങലും വെച്ചുണ്ടാക്കുന്നതല്ലേ ഭായ്.

പ്രിയമുള്ള ബെഞ്ചാലി,നന്ദി.ഈ പ്രണയക്കാറ്റിന് ചുട്ട ചൂട് മാത്രമല്ല,ഒപ്പം നല്ല കുളിർമ്മയുള്ള കുളിരു കൂടിയുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട യാത്രികൻ,നന്ദി. പ്രണയത്തിന് തീവ്രതയേറുമ്പോൾ ആയത് എഴുത്തിലും പ്രതിഫലിക്കുമല്ലോ അല്ലേ വിനീതെ.

പ്രിയമുള്ള മിനി,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൽക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ മിനി.

പ്രിയപ്പെട്ട ജീവി,നന്ദി. പ്രണയമെന്ന് പറഞ്ഞാൽ പ്രമേയങ്ങൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഒരു സംഗതിയാണല്ലോ അല്ലേ ഗോവിന്ദരാജ്.

പ്രിയമുള്ള വിധുചോപ്ര,നന്ദി. വായിക്കുന്നതിനിത്ര പാട് പെട്ടെങ്കിൽ ഇതെഴുതിയവന്റെ ഗതിയൊന്നാലോചിച്ച് നോക്കു വിധു.

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി. ഹും..എല്ല്ലാരുംകൂടി ഈ പ്രേമോപാസാകനെ നാട്ടിൽ നിന്നും ഭ്രഷ്ട്ടാക്കാനുള്ള പരിപാടിയാണല്ലേ,അതൊന്നും പെട്ടെന്ന് നടക്കില്ലാ കേട്ടൊ മോനെ കണ്ണൂസ്.

പ്രിമുള്ള $VSHL$,നന്ദി.ചില യാഥാർത്ഥ്യങ്ങൾ ഇങ്ങിനെയാണൂ,കണ്ടാലും,കേട്ടാലും നമ്മൾ അതിശയിച്ച് നിന്ന് പോകും..കേട്ടൊ വിശാൽ.

Umesh Pilicode said...

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ... അന്ന് നമ്മലോന്നായ് തുഴഞ്ഞല്ലീ

രമേശ്‌ അരൂര്‍ said...

മുരള്യേട്ടാ ,,നുണ ആയാലും പുളു ആയാലും അതല്ല നേര് തന്നെ ആയാലും (ഈശ്വരാ ഇത് സത്യം ആയിരിക്കണേ ,,അവസരം കിട്ടിയാല്‍ ഞാന്‍ നൂറ്റി ഒന്ന് വെടി വെച്ചേക്കാമേ,,,) ഈ തുറന്നെഴുത്ത് എനിക്കിഷ്ടപ്പെട്ടു ...
ഇത് ഞാന്‍ ഒരു നോവലാക്കും ..ന്നിട്ട് മ്മടെ തൃശൂര് കൊണ്ടന്നു ശക്തന്‍ സ്ടാണ്ടിലും പൂരപ്പര്‍മ്പിലും നിന്നങ്ങ്ട് വിക്കും ..ന്ത്യേയ്‌ ..??
മ്മടെ പ്രിയദര്‍ശന്റെ സില്മെല്‍ക്കെ കാന്‍ ന പോലെ പോയ കാലോക്കെ റീ വൈന്‍ഡായി തിരിച്ചു വന്നാര്‍ന്നെന്കി ന്ത് രസാ ല്ലേ ..ഗഡീ ..:)

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇത്ര തുറന്ന് എഴുതണമായിരുന്നോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

മുരളിയേട്ടാ ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ മനസ്സും ഒരു പാടു പിന്നോട്ട് ഓടി പിന്നെ കിതച്ചു അവിടെ നിന്നു....ഓര്‍മകളുടെ വസന്തകാലം .......ആദ്യപ്രണയം എല്ലാവര്ക്കും ഒരു നീറ്റല്‍ തന്നെ അല്ലെ മനസ്സില്‍ ...തുറന്നു എഴുതിയതില്‍ സന്തോഷം തോന്നി ........നല്ല അവതരണം .....ബ്ലെസ്സി പ്രണയത്തില്‍ പറയുന്നതുപോലെ " നമ്മള്‍ അലസമായി തുറന്നിട്ടിരിക്കുന്ന ജാലകത്തില്‍ കൂടിയും ഇപ്പോഴും എപ്പോഴും പ്രണയം കടന്നു വരാം .." .അതിനു സമയ ഭേദങ്ങലില്ല എന്നല്ലേ .....തുടര്‍ന്നും രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ............

കൊമ്പന്‍ said...

പ്രണയം മറക്കാന്‍ കഴി യാത്ത ഒരു നൊമ്പരമല്ലേ ഒട്ടും അതി ഭാവുകത്ത്വങ്ങള്‍ ഇല്ലാതെ എയുതി ഈ പ്രണയത്തെ എന്നത ഭിനന്ദനാര്‍ഹം തന്നെ

ജയരാജ്‌മുരുക്കുംപുഴ said...

mukundansir...... pls visit my blog and support a serious issue......

ബഷീർ said...

മുരളിയേട്ടാ.. സംഗതി ഒരു സീരിയലിനുള്ള സ്കോപ്പുണ്ട്.. പക്ഷെ നമ്മള്‍ പഴഞ്ചനായതിനാലാവാം അത്ര ദഹിക്കുന്നില്ല. :)

shibin said...

പണ്ടത്തെപ്പോലെ കൂട്ടുകുടുംബവ്യവസ്ഥിതിയല്ല ഇന്ന്
എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ/അവൾക്കോ സ്നേഹവും
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

joseph said...

ശരിക്കും പ്രണയിക്കാനറിയാവുന്ന ഒരു ഭാര്യയെയും പ്രണയത്തെ പ്രണയമായി തിരിച്ചറിയാന്‍ കഴിയുന്ന മക്കള്‍സിനെയും ലഭിച്ചല്ലോ..
Locky Man..!

jose said...

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ അല്ലേ കൂട്ടര...

പിന്നെ ..
അതിന് ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!

khaadu.. said...

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ അല്ലേ

sulu said...

A nostalgic writings..
also I admit your wife ..

MKM said...

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ അല്ലേ

ARUN said...

ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ/അവൾക്കോ സ്നേഹവും
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ

Junaiths said...

മുരളിയേട്ടാ.............. ഉമ്മ

Unknown said...

Orupadishitayi..

Sayuj said...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ
സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും ഇന്നില്ല ...
ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...