ഇന്നൊക്കെ ലോകം മുഴുവനും ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് ന്യൂ-ജെനെറേഷൻ ട്രെന്റുകളുടെ പിന്നാലെയാണല്ലോ .
അത്തരം ഒരു പുത്തൻ തലമുറ ലണ്ടനിൽ നിന്നും തുടക്കം കുറിച്ച - കലാ രംഗത്ത് നടത്തിയ ഒരു വിസ്മയകരമായ മുന്നേറ്റത്തെ പറ്റി പറയുവാനാണ് ഞാനിത്തവണ വന്നിട്ടുള്ളത് .
ആരാലും അസാദ്ധ്യമായ ചില കാര്യങ്ങൾ നമ്മുടെ
മുന്നിൽ വെച്ച് അവതരിപ്പിച്ച് കാണിക്കുന്ന തീർത്തും ഇമ്പോസ്സിബ്ൾ
ആയ ചില കലാ പ്രകടനങ്ങളെ കുറിച്ചാണത് ...!
അന്തർദ്ദേശീയമായി പേരും പെരുമയുമുള്ള
പല പല സെലിബിറിറ്റികളുടേയൊ , ട്രൂപ്പുകളുടേയൊ
കലാ കായിക പെർഫോമൻസുകൾ എന്നുമെന്നോണം ലണ്ടൻ സിറ്റിയിൽ അരങ്ങേറാറുണ്ട് . ഭാരതീയ-ബംഗ്ലാ-പാക്ക് മക്കളെല്ലാവരും കൂടി ഈ ആഗസ്റ്റ് 15 ന് അവരവരുടെ സ്വാതന്ത്യദിനം വെവ്വേറെ ആഘോഷിച്ചപ്പോൾ , അന്നേ ദിവസം യൂറോപ്പ്യൻസടക്കം ഇന്ത്യനുപഭൂഖണ്ഡത്തിലെ ഇരുപതിനായിരത്തോളം ആളുകൾ ഒന്നിച്ചിരുന്നാണ് The London O2 Arena - യിൽ എ. ആർ. റഹ്മാന്റെയും കൂട്ടരുടേയും സംഗീത നിശ നേരിട്ട് കണ്ടാസ്വദിച്ചത് ...
ഇന്ന് ലണ്ടൻ അറിയപ്പെടുന്നത് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന നിലക്ക് മാത്രമല്ല , അത്യുന്നതമായ സകല കലാ കായിക വിദ്യകളുടേയും ഒരു കലാലയം കൂടിയായിട്ടാണ് ( The London City known as College of Arts & Sports ) അതായത് ഇത്തരം വിദ്യകളിൽ താല്പര്യമുള്ളവർക്കോ പ്രാവീണ്യമുള്ളവർക്കൊ ലണ്ടനിലെത്തി ആയതിന്റെയൊക്കെ അഭ്യാസ കളരികളിൽ ചെന്ന് പ്രായോഗിക പരിശീലനം നടത്തിയാൽ ആയതിന്റെയൊക്കെ ഉസ്താദുകളായി തിരിച്ച് പോകാമെന്ന് ഉറപ്പ് ...!
നൂറ്റാണ്ടുകൾക്ക് മുമ്പ് കപ്പലോട്ടക്കാരായ ഇവിടത്തെ വമ്പന്മാരുമായ പ്രഭുക്കന്മാർ (Duke / Lord ) ഭൂമിയിലെ അങ്ങോളമിങ്ങോളമുള്ള പല രാജ്യങ്ങളിലും അധിനിവേശം നടത്തി , അടിമ കച്ചവടം ചെയ്തും , വിപണനങ്ങൾ നടത്തിയും , കൊള്ള ചെയ്തും കണ്ടമാനം സമ്പാദ്യം ഉണ്ടക്കി കൊണ്ടിരുന്നപ്പോൾ , അവരുടെയൊക്കെ ആഡ്യത്വം പ്രകടിപ്പിക്കുവാൻ വേണ്ടി കലാ കായിക രംഗങ്ങളിലൊക്കെ ; പല പ്രധാന സ്ഥാപനങ്ങളടക്കം വിവിധ തരത്തിലുള്ള ശില്പ ശാലകൾ ഉണ്ടാക്കി അവരുടെ വീര്യം വ്യക്തമാക്കിയിരുന്നു ...
അതുകൊണ്ട് വിക്ടോറിയൻ കാലഘട്ടമാകുമ്പോഴേക്കും തന്നെ ലണ്ടനിലുള്ളിൽ അനേകം കായിക , കലാ സംഗീത സദസ്സുകൾ പൊന്തി വന്നിരുന്നു . അവയൊക്കെ അരങ്ങേറുന്നതിന് വേണ്ട ഓഡിറ്റോറിയങ്ങളും , സ്റ്റേഡിയങ്ങളും , വിദ്യാലയങ്ങളും പ്രദർശന ശാലകളും ഈ പ്രഭുക്കന്മാർ അവരവരുടെ പേരുകളിൽ ഇവിടെ നിർമ്മിച്ച് വെച്ച് അവരുടെ പ്രൌഡി തെളിയിച്ച് പോന്നിരുന്നു ...
ഇന്നും അവയൊക്കെ അവരുടെയൊക്കെ കുടുംബക്കാരുടെ പേരിലോ , പൊതു സ്വത്തായോ , ട്രസ്റ്റായോ - ആ പഴമയിലും ; പുതുമ കൈവരുത്തി നിലനിർത്തി കൊണ്ടു പോകുന്നതിൽ അവരുടെയൊക്കെ പുത്തൻ തലമുറ വിജയിച്ച് കൊണ്ടിരിക്കുന്നത് തന്നെയാണ് ലണ്ടൻ പട്ടണത്തിന്റെ മഹിമകളിൽ എടുത്ത് പറയാവുന്ന ഒരു വസ്തുത !
അല്ലാ ഇതൊന്നുമല്ല്ലല്ലോ ഞാൻ പറയുവാൻ ഉദ്ദേശിച്ചത് ...
പഴയ വീഞ്ഞ് പുത്തൻ കുപ്പിയിലാക്കി
വിപണനം ചെയ്യുന്ന പോലെ ഒരു ന്യൂ-ജെൻ ടീം രൂപപ്പെടുത്തിയ കലാ രൂപകത്തെ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന മാസ്മരിക വിദ്യയെ കുറിച്ചാണ് ....
അതായത് ഒരു നവീനമായ സാക്ഷാൽ മാജിക് ഗാലാ സ്റ്റേജ് ഷോ ലണ്ടനിൽ അരങ്ങേറ്റം കുറിച്ചതിനെ പറ്റി...
കഴിഞ്ഞ് പോയ നൂറ്റാണ്ടു
കളിലെയൊക്കെ , ലോക പ്രസിദ്ധരായ
അലെക്സാണ്ടർ / The Man Who Knows All ,
കാർട്ടെർ / Carter Who Beats the Devil ,
ഹാരി ഹുഡിനി / Nothing on Earth can hold Houdini ,
തേഴ്സ്റ്റൺ / The Wonder Show of Universe
മുതലായവരൊക്കെ 100 കൊല്ല്ല്ലം മുമ്പ് ,
മാലോകരെയെല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരുന്ന ,
ഒരിക്കലും ആർക്കും ചെയ്യുവാൻ അസാദ്ധ്യമായ മാന്ത്രിക കലാ
പ്രകടനങ്ങൾ ; അത്യാധുനിക രംഗ സജ്ജീകരണങ്ങളോടെ , മോസ്റ്റ്
മോഡേണായി സ്റ്റേജിൽ അവതരിപ്പിക്കുന്ന - ലണ്ടനിൽ ലോഞ്ച് ചെയ്ത
ഇമ്പോസ്സിബ്ൾ (2 മിനിട്ട് വീഡിയോ BBC ) എന്ന മാജിക് ഗാല ഷോ പ്രകടനങ്ങൾ
അടക്കം ഇന്നത്തെ നവീനമായ മാജിക് ട്രിക്കുകളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രണ്ടര മണിക്കൂർ കാണികളെ മുഴുവൻ മുൾമുനയിൽ നിറുത്തി ആമോദത്താൽ ആറാടിപ്പിക്കുന്ന ഒരു അത്ഭുത ലോകമാണ് നമുക്കവിടെ കാണുവാൻ സാധിക്കുന്നത് !
മുകളിൽ പറഞ്ഞ മാഹാന്മാരായ മഹേന്ദ്രജാലക്കാർ പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമൊക്കെ നിറഞ്ഞാടിയ ലണ്ടനിലെ ലെസ്റ്റർ സ്കുയറിലുള്ള അതേ നോയ്ൽ ക്വൊവാർഡ് തീയെറ്റർ ആഡിറ്റോറിയത്തിൽ വെച്ച് തന്നെ അവരുടെയൊക്കെ മഹത്തായ ആ വിദ്യകളുടെ പുന:രാവിഷ്കാരവും മറ്റും വീണ്ടും കാണികൾക്ക് സമർപ്പിക്കുന്ന ജാലവിദ്യാ വിസ്മയങ്ങൾ ...
അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരതീയ വേദങ്ങളിലും ഉപനിഷത്തുകളിലും 14 വിദ്യകളെ കുറിച്ചും , 64 കലകളെകുറിച്ചും വിശദീകരിച്ചിട്ടുണ്ട്. എന്തിന് വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പോലും പറയുന്നുണ്ട് , നല്ല കാമിനികൾ ഈ 64 കലകളിലും നിപുണകളായിരിക്കണമെന്ന് ...
ഈ കലകളിൽ ഒന്നാണ് ഇന്ദ്രജാലം അഥവാ കാണികളെയൊക്കെ കണ്ണുകെട്ടി അവരെയൊക്കെ രസിപ്പിക്കുകയും , ചിന്തിപ്പിക്കുകയും , ഭീതിപ്പെടുത്തുകയും ചെയ്യുന്ന ലീലകളായി അവതരിപ്പിക്കുന്ന മഹേന്ദ്രജാലങ്ങളായ മായാജാല വിദ്യകൾ ... !
ലണ്ടൻ സ്വമിയുടെ ആംഗലേയ /തമിഴ് ബ്ലോഗുകളിൽ
ഈ ഇന്ദ്രജാല ചരിത്രം നന്നായി എഴുതിയിട്ടിട്ടുണ്ട്...
തന്റെ സ്വതസിദ്ധമായ മെയ്‌വഴക്കത്തിലൂടെ , അനേക നാളായിട്ടുള്ള പ്രായോഗിക പരിശീലനനത്തിലൂടെ ഒരു മാന്ത്രിക/ൻ തന്റെ വ്യക്തി പ്രഭാവത്താൽ , തന്റെ ശരീരാവയവങ്ങളുടെ വേഗതയേറിയ ചലനങ്ങളിലൂടെ അവളുടെ / അയാളുടെ മുന്നിലിരിക്കുന്നവരെയൊക്കെ ശ്രദ്ധ തെറ്റിപ്പിച്ചും , വാക് സാമർത്ഥ്യത്താലും . ചില സാങ്കേതിക ഉപകരണങ്ങളാലും , സഹായികകളുടെ കൂട്ടോടു കൂടിയും വിസ്മയപ്പെടുത്തി അവതരിപ്പിക്കുന്ന വെറും ജാലങ്ങളാണ് ഈ ജാല വിദ്യകൾ ... !
അതായത് ഒരു ജാലവിദ്യ എന്നാൽ എട്ട് തത്വങ്ങൾ അടങ്ങിയ അഭ്യാസങ്ങളുടെ പ്രായോഗിക പരിശീലനത്താൽ കൈവരിക്കേണ്ട ഒരു കലാ കായിക പ്രകടനമാണ് . ഈ എട്ടായി തിരിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഒന്നോ , അതിലധികം ഭാഗങ്ങളോ സമന്വയിപ്പിച്ച് വശമാക്കാതെ ആർക്കും തന്നെ ഒരു ജാലവിദ്യക്കാരനായി പ്രശോഭിക്കുവാൻ സാധ്യമല്ല - അതും നല്ല ഏകാഗ്രതയോടെ ,ശ്രദ്ധ തെറ്റാതെ , കാണികളെ ശ്രദ്ധ തെറ്റിച്ച് കബളിപ്പിക്കുന്ന ഒരു തരം കളികളാണ് ഈ ഇന്ദ്രജാലങ്ങൾ... !
താഴെ കാണുന്ന ഈ അഷ്ട്ട ജാലങ്ങളിൽ നിപുണരായ ലോകത്തിന്റെ വിവിധ കോണുകളിലുള്ള എട്ട് തരങ്ങളിൽ പ്രാവീണ്യം തെളിയിച്ച കുറെ ചുള്ളന്മാരേയും ചുള്ളത്തികളേയും അണിനിരത്തി ഒരു സിനിമ നിർമ്മിക്കുന്ന രീതിയിൽ സംവിധാനവും , സംഗീതവും , ശബ്ദവും , വെളിച്ചവുമൊക്കെ നൽകി അവതരിപ്പിക്കുന്ന , ഇതുവരെ വെളിവാകാത്ത വിവിധ തരം നിഗൂഡ രഹസ്യങ്ങൾ കൊണ്ട് , അവതരിപ്പിക്കുന്ന അമ്പതിൽ പരം മാജിക് ട്രിക്കുകളുടെ ഒരു കാഴ്ച്ചവട്ടമാണ് ഈ ഇമ്പോസ്സിബ്ൾ എന്ന മാന്ത്രിക മാമാങ്കം... !
വേദിയിലേക്ക് വിളിച്ച് വരുത്തി കാണികളെ ചുറ്റും അണിനിരത്തി ,
അവിടെയുള്ള ഒരു കാറിനെ ഇല്ലാതാക്കി കാണിക്കലും , അതേ പോലെ
നിമിഷങ്ങൾ കൊണ്ട് ഒരു ഹെലികോപ്പ്റ്റർ സ്റ്റേജിൽ പ്രത്യക്ഷപ്പെടുത്തലും ,
ചില്ല് ടാങ്കിലെ വെള്ളത്തിൽ ബന്ധനസ്ഥനായവൻ നിമിഷ നേരത്തിനുള്ളിൽ പുറത്ത്
വരുന്ന സമയത്തിനകം അസിസ്റ്റന്റ് ആ ചില്ല് ടാങ്കിൽ അകപ്പെടുന്നതും, കെട്ടി തൂക്കിയിട്ട് കത്തിച്ചവൻ ഫയർ എസ്കേപ്പ് നടത്തുന്നതും , മെറ്റൽ ബാറിനാൽ കണ്മറച്ചവൻ ഉന്നം പിഴക്കാതെ അമ്പെയ്ത്ത് നടത്തി ആളിനെ പരിക്കേൽപ്പിക്കാതിരിക്കുന്നതും ,
അവിശ്വസനീയമായി തന്നെ കാണികളുടെ മൈൻഡ് റീഡിങ്ങ് നടത്തുന്നതും , സ്റ്റാർ വാർസ് മോഡൽ ലേയ്സർ ലൈറ്റുകൾ കൊണ്ടുള്ള അഭ്യാസവും അങ്ങിനെയങ്ങിനെ അനേകം ആൾ മാറട്ടങ്ങൾ , മുറിച്ച് മാറ്റലുകൾ , ഇലക്ട്രോണിക് മറി മായങ്ങൾ , കാർഡ് ട്രിക്സ് , കോയിൻ കം റോപ് ട്രിക്സ് , എന്നിങ്ങനെ വെറും ചെപ്പടി വിദ്യകൾ വരെയുള്ള ; മാജിക്കിന്റെ ലോകത്തെ എല്ലാ വിദ്യകളും അവതരിപ്പിച്ച് കൊണ്ടുള്ള തനി വിസ്മയക്കാഴ്ച്ചകൾ തന്നയാണ് ഈ വമ്പൻ ജാലവിദ്യാ പരിപാടിയിൽ ഉള്ളത് ...
ഇന്ന് അന്തർദ്ദേശീയമായി മാജിക് അവതരണ
രംഗത്തെ തനി പുപ്പുലികളായ ന്യൂ ജെനെറേഷൻ മാജീഷ്യന്മാരായ
ഇനി ഇവരെല്ലാം കൂടി ലണ്ടൻ സിറ്റിയിൽ
നിന്നും യു.കെയിലുള്ള മറ്റ് വലിയ സിറ്റികളിലേക്കും, പിന്നീട് മറ്റ് യൂറോപ്പ്യ ൻ പട്ടണങ്ങളിലേക്കും ശേഷം
ഒരു ലോക പര്യടത്തിനും വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് -
അതും അതാത് രാജ്യങ്ങളിലെ വമ്പൻ മാജിക് കമ്പനികളുമായി ഒരു ടൈ-അപ്പ് ഉണ്ടാക്കി അവിടങ്ങളിലെ ബോക്സ് ഓഫീസുകളും തകർക്കാനാണ് -
ഈ പരിപാടിയുടെ സംവിധായകനായ ജെമീയ് അലന്റേയും (2 മിനിറ്റ് വീഡിയോ) , ഇതിന്റെ നിർമ്മാതക്കളായ Jamie Hendry Productions ന്റേയും ഭാവി പരിപാടികൾ...
പുണ്യ പുരാതനമായ ഭാരതീയമായ ഇന്ദ്രജാലങ്ങളെ
വണങ്ങി കൊണ്ട് ആരംഭിക്കുന്ന ഈ അസാദ്ധ്യമായ മാജിക് ഗാല ഷോ ,
മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യയിലും പ്രദർശനത്തിനെത്തുമെന്ന്
നമുക്ക് കാത്തിരിക്കാം അല്ലേ ...
അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !
മൂന്ന് കൊല്ലം മുമ്പെഴുതിയ
വേറൊരു മാജിക് വിസ്മയ ചരിതം
മാജിക്കിന്റെ ഒരു വിസ്മയ ലോകം

- Escape ( രക്ഷപെടൽ )
- Levitation (പൊങ്ങി കിടക്കൽ )
- Penetration ( തുളച്ച് കയറ്റൽ )
- Prediction ( പ്രവചിക്കൽ )
- Production (പ്രത്യക്ഷപെടുത്തൽ )
- Transformation ( രൂപാന്തരപ്പെടുത്തൽ )
- Transportation ( സ്ഥാനമാറ്റം വരുത്തൽ)
- Vanish ( അപ്രത്യക്ഷമാക്കൽ )
വേദിയിലേക്ക് വിളിച്ച് വരുത്തി കാണികളെ ചുറ്റും അണിനിരത്തി ,
അവിടെയുള്ള ഒരു കാറിനെ ഇല്ലാതാക്കി കാണിക്കലും , അതേ പോലെ
നിമിഷങ്ങൾ കൊണ്ട് ഒരു ഹെലികോപ്പ്റ്റർ സ്റ്റേജിൽ പ്രത്യക്ഷപ്പെടുത്തലും ,
ചില്ല് ടാങ്കിലെ വെള്ളത്തിൽ ബന്ധനസ്ഥനായവൻ നിമിഷ നേരത്തിനുള്ളിൽ പുറത്ത്
വരുന്ന സമയത്തിനകം അസിസ്റ്റന്റ് ആ ചില്ല് ടാങ്കിൽ അകപ്പെടുന്നതും, കെട്ടി തൂക്കിയിട്ട് കത്തിച്ചവൻ ഫയർ എസ്കേപ്പ് നടത്തുന്നതും , മെറ്റൽ ബാറിനാൽ കണ്മറച്ചവൻ ഉന്നം പിഴക്കാതെ അമ്പെയ്ത്ത് നടത്തി ആളിനെ പരിക്കേൽപ്പിക്കാതിരിക്കുന്നതും ,
അവിശ്വസനീയമായി തന്നെ കാണികളുടെ മൈൻഡ് റീഡിങ്ങ് നടത്തുന്നതും , സ്റ്റാർ വാർസ് മോഡൽ ലേയ്സർ ലൈറ്റുകൾ കൊണ്ടുള്ള അഭ്യാസവും അങ്ങിനെയങ്ങിനെ അനേകം ആൾ മാറട്ടങ്ങൾ , മുറിച്ച് മാറ്റലുകൾ , ഇലക്ട്രോണിക് മറി മായങ്ങൾ , കാർഡ് ട്രിക്സ് , കോയിൻ കം റോപ് ട്രിക്സ് , എന്നിങ്ങനെ വെറും ചെപ്പടി വിദ്യകൾ വരെയുള്ള ; മാജിക്കിന്റെ ലോകത്തെ എല്ലാ വിദ്യകളും അവതരിപ്പിച്ച് കൊണ്ടുള്ള തനി വിസ്മയക്കാഴ്ച്ചകൾ തന്നയാണ് ഈ വമ്പൻ ജാലവിദ്യാ പരിപാടിയിൽ ഉള്ളത് ...
ഇന്ന് അന്തർദ്ദേശീയമായി മാജിക് അവതരണ
രംഗത്തെ തനി പുപ്പുലികളായ ന്യൂ ജെനെറേഷൻ മാജീഷ്യന്മാരായ
- അലി കുക്ക് (Sleight of Hand Master)
- ബെൻ ഹാർട്ട് (Boundary Breaking Magician)
- ക്രിസ് കോക്സ് (Mind-Bending Mind Reader )
- ഡാമിയെൻ ഒബ്രയേൻ (Explosive Street Magician )
- ജെമീയ് അലൻ (Digital Marvel )
- ജൊനേഥാൻ ഗുഡ് വിൻ(Daredevil and Escapologist )
- കാതറൈൻ മിൽ സ്(Sophisticated Sorceress )
- ലൂയ്സ് ദെ മാത്തോസ് ( Grand Illusionist )