Wednesday 19 August 2015

ഇമ്പോസ്സിബ്ൾ ... ! / Impossible ... !

ഇന്നൊക്കെ ലോകം മുഴുവനും ഏറ്റവും കൂടുതൽ  ഫോളോ ചെയ്യുന്നത് ന്യൂ-ജെനെറേഷൻ ട്രെന്റുകളുടെ പിന്നാലെയാണല്ലോ .
അത്തരം ഒരു പുത്തൻ തലമുറ ലണ്ടനിൽ നിന്നും തുടക്കം കുറിച്ച - കലാ രംഗത്ത് നടത്തിയ ഒരു വിസ്മയകരമായ മുന്നേറ്റത്തെ പറ്റി പറയുവാനാണ് ഞാനിത്തവണ വന്നിട്ടുള്ളത് .

ആരാലും  അസാദ്ധ്യമായ ചില കാര്യങ്ങൾ നമ്മുടെ
മുന്നിൽ വെച്ച് അവതരിപ്പിച്ച് കാണിക്കുന്ന തീർത്തും ഇമ്പോസ്സിബ്ൾ 
ആയ ചില കലാ പ്രകടനങ്ങളെ കുറിച്ചാണത് ...!

അന്തർദ്ദേശീയമായി പേരും പെരുമയുമുള്ള
പല പല സെലിബിറിറ്റികളുടേയൊ , ട്രൂപ്പുകളുടേയൊ
കലാ കായിക പെർഫോമൻസുകൾ എന്നുമെന്നോണം ലണ്ടൻ സിറ്റിയിൽ അരങ്ങേറാറുണ്ട് . ഭാരതീയ-ബംഗ്ലാ-പാക്ക് മക്കളെല്ലാവരും കൂടി ഈ ആഗസ്റ്റ് 15 ന് അവരവരുടെ സ്വാതന്ത്യദിനം വെവ്വേറെ ആഘോഷിച്ചപ്പോൾ , അന്നേ ദിവസം യൂറോപ്പ്യൻസടക്കം ഇന്ത്യനുപഭൂഖണ്ഡത്തിലെ ഇരുപതിനായിരത്തോളം ആളുകൾ ഒന്നിച്ചിരുന്നാണ്  The London O2 Arena  - യിൽ എ. ആർ. റഹ്മാന്റെയും കൂട്ടരുടേയും   സംഗീത നിശ നേരിട്ട് കണ്ടാസ്വദിച്ചത് ...

ഇന്ന്  ലണ്ടൻ അറിയപ്പെടുന്നത് ലോകത്തിന്റെ  സാംസ്കാരിക തലസ്ഥാനമെന്ന നിലക്ക് മാത്രമല്ല , അത്യുന്നതമായ സകല കലാ കായിക വിദ്യകളുടേയും ഒരു കലാലയം കൂടിയായിട്ടാണ് ( The London City known as  College of Arts & Sports ) അതായത് ഇത്തരം വിദ്യകളിൽ താല്പര്യമുള്ളവർക്കോ പ്രാവീണ്യമുള്ളവർക്കൊ ലണ്ടനിലെത്തി ആയതിന്റെയൊക്കെ അഭ്യാസ കളരികളിൽ  ചെന്ന് പ്രായോഗിക പരിശീലനം നടത്തിയാൽ ആയതിന്റെയൊക്കെ ഉസ്താദുകളായി തിരിച്ച്  പോകാമെന്ന്  ഉറപ്പ് ...!

നൂറ്റാണ്ടുകൾക്ക് മുമ്പ് കപ്പലോട്ടക്കാരായ ഇവിടത്തെ  വമ്പന്മാരുമായ  പ്രഭുക്കന്മാർ (Duke / Lord ) ഭൂമിയിലെ അങ്ങോളമിങ്ങോളമുള്ള പല രാജ്യങ്ങളിലും അധിനിവേശം നടത്തി , അടിമ കച്ചവടം ചെയ്തും , വിപണനങ്ങൾ നടത്തിയും , കൊള്ള ചെയ്തും കണ്ടമാനം സമ്പാദ്യം  ഉണ്ടക്കി കൊണ്ടിരുന്നപ്പോൾ , അവരുടെയൊക്കെ ആഡ്യത്വം പ്രകടിപ്പിക്കുവാൻ വേണ്ടി കലാ കായിക രംഗങ്ങളിലൊക്കെ ; പല പ്രധാന സ്ഥാപനങ്ങളടക്കം വിവിധ തരത്തിലുള്ള ശില്പ ശാലകൾ  ഉണ്ടാക്കി അവരുടെ വീര്യം വ്യക്തമാക്കിയിരുന്നു ...

അതുകൊണ്ട് വിക്ടോറിയൻ കാലഘട്ടമാകുമ്പോഴേക്കും തന്നെ ലണ്ടനിലുള്ളിൽ അനേകം കായിക , കലാ സംഗീത സദസ്സുകൾ പൊന്തി വന്നിരുന്നു . അവയൊക്കെ അരങ്ങേറുന്നതിന് വേണ്ട ഓഡിറ്റോറിയങ്ങളും , സ്റ്റേഡിയങ്ങളും , വിദ്യാലയങ്ങളും പ്രദർശന ശാലകളും ഈ പ്രഭുക്കന്മാർ അവരവരുടെ പേരുകളിൽ ഇവിടെ നിർമ്മിച്ച് വെച്ച് അവരുടെ പ്രൌഡി തെളിയിച്ച് പോന്നിരുന്നു ...

ഇന്നും  അവയൊക്കെ അവരുടെയൊക്കെ കുടുംബക്കാരുടെ പേരിലോ , പൊതു സ്വത്തായോ , ട്രസ്റ്റായോ -  ആ പഴമയിലും ; പുതുമ കൈവരുത്തി നിലനിർത്തി കൊണ്ടു പോകുന്നതിൽ അവരുടെയൊക്കെ പുത്തൻ തലമുറ വിജയിച്ച് കൊണ്ടിരിക്കുന്നത് തന്നെയാണ് ലണ്ടൻ പട്ടണത്തിന്റെ മഹിമകളിൽ എടുത്ത് പറയാവുന്ന ഒരു വസ്തുത !

അല്ലാ ഇതൊന്നുമല്ല്ലല്ലോ ഞാൻ പറയുവാൻ ഉദ്ദേശിച്ചത് ...

പഴയ വീഞ്ഞ് പുത്തൻ കുപ്പിയിലാക്കി
വിപണനം ചെയ്യുന്ന പോലെ ഒരു ന്യൂ-ജെൻ ടീം രൂപപ്പെടുത്തിയ കലാ രൂപകത്തെ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന മാസ്മരിക വിദ്യയെ കുറിച്ചാണ് ....
അതായത് ഒരു നവീനമായ സാക്ഷാൽ  മാജിക് ഗാലാ സ്റ്റേജ് ഷോ ലണ്ടനിൽ അരങ്ങേറ്റം കുറിച്ചതിനെ പറ്റി...

കഴിഞ്ഞ് പോയ  നൂറ്റാണ്ടു
കളിലെയൊക്കെ , ലോക പ്രസിദ്ധരായ
അലെക്സാണ്ടർ / The Man Who Knows All ,

കാർട്ടെർ / Carter Who Beats the Devil  ,

ഹാരി ഹുഡിനി / Nothing on Earth can hold Houdini  ,

തേഴ്സ്റ്റൺ / The Wonder Show of Universe

മുതലായവരൊക്കെ 100 കൊല്ല്ല്ലം മുമ്പ് ,
മാലോകരെയെല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരുന്ന ,
ഒരിക്കലും ആർക്കും ചെയ്യുവാൻ അസാദ്ധ്യമായ മാന്ത്രിക കലാ
പ്രകടനങ്ങൾ ; അത്യാധുനിക രംഗ സജ്ജീകരണങ്ങളോടെ , മോസ്റ്റ്
മോഡേണായി സ്റ്റേജിൽ അവതരിപ്പിക്കുന്ന - ലണ്ടനിൽ ലോഞ്ച് ചെയ്ത
ഇമ്പോസ്സിബ്ൾ (2 മിനിട്ട് വീഡിയോ BBC ) എന്ന മാജിക് ഗാല ഷോ പ്രകടനങ്ങൾ
അടക്കം ഇന്നത്തെ നവീനമായ മാജിക് ട്രിക്കുകളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രണ്ടര മണിക്കൂർ കാണികളെ മുഴുവൻ മുൾമുനയിൽ നിറുത്തി ആമോദത്താൽ ആറാടിപ്പിക്കുന്ന ഒരു അത്ഭുത ലോകമാണ് നമുക്കവിടെ കാണുവാൻ സാധിക്കുന്നത് !

മുകളിൽ പറഞ്ഞ മാഹാന്മാരായ മഹേന്ദ്രജാലക്കാർ പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമൊക്കെ നിറഞ്ഞാടിയ ലണ്ടനിലെ ലെസ്റ്റർ സ്കുയറിലുള്ള അതേ നോയ്ൽ ക്വൊവാർഡ് തീയെറ്റർ  ആഡിറ്റോറിയത്തിൽ വെച്ച് തന്നെ അവരുടെയൊക്കെ മഹത്തായ ആ വിദ്യകളുടെ പുന:രാവിഷ്കാരവും മറ്റും വീണ്ടും കാണികൾക്ക് സമർപ്പിക്കുന്ന ജാലവിദ്യാ വിസ്മയങ്ങൾ ...

അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരതീയ വേദങ്ങളിലും ഉപനിഷത്തുകളിലും 14 വിദ്യകളെ കുറിച്ചും , 64 കലകളെകുറിച്ചും വിശദീകരിച്ചിട്ടുണ്ട്. എന്തിന് വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പോലും പറയുന്നുണ്ട് , നല്ല കാമിനികൾ ഈ 64 കലകളിലും നിപുണകളായിരിക്കണമെന്ന് ...

ഈ കലകളിൽ ഒന്നാണ് ഇന്ദ്രജാലം അഥവാ കാണികളെയൊക്കെ  കണ്ണുകെട്ടി അവരെയൊക്കെ രസിപ്പിക്കുകയും , ചിന്തിപ്പിക്കുകയും , ഭീതിപ്പെടുത്തുകയും ചെയ്യുന്ന ലീലകളായി  അവതരിപ്പിക്കുന്ന മഹേന്ദ്രജാലങ്ങളായ മായാജാല വിദ്യകൾ ... !

ലണ്ടൻ സ്വമിയുടെ ആംഗലേയ /തമിഴ് ബ്ലോഗുകളിൽ
ഇന്ദ്രജാല ചരിത്രം നന്നായി എഴുതിയിട്ടിട്ടുണ്ട്...

തന്റെ സ്വതസിദ്ധമായ മെയ്‌വഴക്കത്തിലൂടെ , അനേക നാളായിട്ടുള്ള പ്രായോഗിക പരിശീലനനത്തിലൂടെ ഒരു മാന്ത്രിക/ൻ തന്റെ വ്യക്തി പ്രഭാവത്താൽ , തന്റെ ശരീരാവയവങ്ങളുടെ വേഗതയേറിയ ചലനങ്ങളിലൂടെ അവളുടെ / അയാളുടെ  മുന്നിലിരിക്കുന്നവരെയൊക്കെ ശ്രദ്ധ തെറ്റിപ്പിച്ചും , വാക് സാമർത്ഥ്യത്താലും . ചില സാങ്കേതിക ഉപകരണങ്ങളാലും , സഹായികകളുടെ കൂട്ടോടു കൂടിയും വിസ്മയപ്പെടുത്തി അവതരിപ്പിക്കുന്ന വെറും ജാലങ്ങളാണ് ഈ ജാല വിദ്യകൾ ... !

അതായത് ഒരു ജാലവിദ്യ എന്നാൽ എട്ട് തത്വങ്ങൾ അടങ്ങിയ അഭ്യാസങ്ങളുടെ പ്രായോഗിക പരിശീലനത്താൽ കൈവരിക്കേണ്ട ഒരു കലാ കായിക പ്രകടനമാണ് . ഈ എട്ടായി തിരിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഒന്നോ , അതിലധികം ഭാഗങ്ങളോ സമന്വയിപ്പിച്ച് വശമാക്കാതെ ആർക്കും തന്നെ ഒരു ജാലവിദ്യക്കാരനായി പ്രശോഭിക്കുവാൻ സാധ്യമല്ല -  അതും നല്ല ഏകാഗ്രതയോടെ ,ശ്രദ്ധ തെറ്റാതെ , കാണികളെ ശ്രദ്ധ തെറ്റിച്ച് കബളിപ്പിക്കുന്ന ഒരു തരം കളികളാണ് ഈ ഇന്ദ്രജാലങ്ങൾ... !

താഴെ കാണുന്ന ഈ അഷ്ട്ട ജാലങ്ങളിൽ നിപുണരായ ലോകത്തിന്റെ വിവിധ കോണുകളിലുള്ള എട്ട് തരങ്ങളിൽ പ്രാവീണ്യം തെളിയിച്ച കുറെ ചുള്ളന്മാരേയും ചുള്ളത്തികളേയും അണിനിരത്തി ഒരു സിനിമ നിർമ്മിക്കുന്ന രീതിയിൽ സംവിധാനവും , സംഗീതവും , ശബ്ദവും , വെളിച്ചവുമൊക്കെ നൽകി അവതരിപ്പിക്കുന്ന , ഇതുവരെ വെളിവാകാത്ത വിവിധ തരം നിഗൂഡ രഹസ്യങ്ങൾ കൊണ്ട് , അവതരിപ്പിക്കുന്ന അമ്പതിൽ പരം മാജിക് ട്രിക്കുകളുടെ ഒരു കാഴ്ച്ചവട്ടമാണ് ഈ ഇമ്പോസ്സിബ്ൾ എന്ന മാന്ത്രിക മാമാങ്കം... !
  1. Escape ( രക്ഷപെടൽ )
  2. Levitation (പൊങ്ങി കിടക്കൽ )
  3. Penetration ( തുളച്ച് കയറ്റൽ )
  4. Prediction ( പ്രവചിക്കൽ   )
  5. Production (പ്രത്യക്ഷപെടുത്തൽ )
  6. Transformation ( രൂപാന്തരപ്പെടുത്തൽ )
  7. Transportation (  സ്ഥാനമാറ്റം വരുത്തൽ)
  8. Vanish ( അപ്രത്യക്ഷമാക്കൽ )
കൂടാതെ ഈ എട്ട് വിഭാഗങ്ങളുടെ ഉപ വിഭാഗങ്ങളായി അവരവരുടെ അഭിരുചിയനുസരിച്ച് പല മാന്ത്രികരും പരഹൃദയ ജ്ഞാനം (Thought Reading) , പുനർ നിർമ്മിക്കൽ (Reproduction) , ഉത്തേജിപ്പിക്കൽ (Activation) , പൊന്തിക്കിടക്കൽ (Floatation) , നിയന്ത്രിക്കൽ (Restriction) , ബാഷ്പീകരിക്കൽ (Evaporation) എന്നിങ്ങനെ പല വിദ്യകളിലും  പ്രാവീണ്യം നേടിയ ഇവരൊക്കെ , ഓരോ ഷോകളിലും വത്യസ്ഥമായി പല പല സ്റ്റണ്ടുകളും ചെയ്ത് കാണികളെയൊക്കെ കണ്ണ് തള്ളിച്ചിരിക്കുകയാണിപ്പോൾ ...

വേദിയിലേക്ക് വിളിച്ച് വരുത്തി കാണികളെ ചുറ്റും അണിനിരത്തി ,
അവിടെയുള്ള ഒരു കാറിനെ ഇല്ലാതാക്കി കാണിക്കലും , അതേ പോലെ
നിമിഷങ്ങൾ കൊണ്ട് ഒരു ഹെലികോപ്പ്റ്റർ സ്റ്റേജിൽ പ്രത്യക്ഷപ്പെടുത്തലും ,
ചില്ല് ടാങ്കിലെ വെള്ളത്തിൽ ബന്ധനസ്ഥനായവൻ നിമിഷ നേരത്തിനുള്ളിൽ പുറത്ത്
വരുന്ന സമയത്തിനകം അസിസ്റ്റന്റ് ആ ചില്ല് ടാങ്കിൽ അകപ്പെടുന്നതും, കെട്ടി തൂക്കിയിട്ട്  കത്തിച്ചവൻ ഫയർ എസ്കേപ്പ് നടത്തുന്നതും , മെറ്റൽ ബാറിനാൽ കണ്മറച്ചവൻ ഉന്നം പിഴക്കാതെ അമ്പെയ്ത്ത് നടത്തി ആളിനെ പരിക്കേൽ‌പ്പിക്കാതിരിക്കുന്നതും ,
അവിശ്വസനീയമായി തന്നെ കാണികളുടെ മൈൻഡ് റീഡിങ്ങ് നടത്തുന്നതും , സ്റ്റാർ വാർസ് മോഡൽ ലേയ്സർ ലൈറ്റുകൾ കൊണ്ടുള്ള അഭ്യാസവും അങ്ങിനെയങ്ങിനെ അനേകം ആൾ മാറട്ടങ്ങൾ , മുറിച്ച് മാറ്റലുകൾ , ഇലക്ട്രോണിക് മറി മായങ്ങൾ , കാർഡ് ട്രിക്സ് , കോയിൻ കം റോപ് ട്രിക്സ് , എന്നിങ്ങനെ വെറും ചെപ്പടി വിദ്യകൾ വരെയുള്ള ; മാജിക്കിന്റെ ലോകത്തെ എല്ലാ വിദ്യകളും അവതരിപ്പിച്ച് കൊണ്ടുള്ള തനി വിസ്മയക്കാഴ്ച്ചകൾ തന്നയാണ് ഈ വമ്പൻ ജാലവിദ്യാ പരിപാടിയിൽ ഉള്ളത്  ...

ഇന്ന് അന്തർദ്ദേശീയമായി മാജിക് അവതരണ
രംഗത്തെ  തനി പുപ്പുലികളായ ന്യൂ ജെനെറേഷൻ മാജീഷ്യന്മാരായ

  1. അലി കുക്ക് (Sleight of Hand Master) 
  2.  ബെൻ ഹാർട്ട് (Boundary Breaking Magician)
  3.  ക്രിസ് കോക്സ് (Mind-Bending Mind Reader )
  4.  ഡാമിയെൻ ഒബ്രയേൻ (Explosive Street Magician )
  5.  ജെമീയ് അലൻ (Digital Marvel )
  6.  ജൊനേഥാൻ ഗുഡ് വിൻ(Daredevil and Escapologist )
  7.  കാതറൈൻ മിൽ സ്(Sophisticated Sorceress )
  8.  ലൂയ്സ് ദെ മാത്തോസ് ( Grand Illusionist )
എന്നീ എട്ട് ജാലവിദ്യാ ഉസ്താദുകളും അവരുടെ കൂട്ടാളികളും കൂടി ഈ രംഗ മണ്ഡപത്തിൽ അവതരിപ്പിക്കുന്ന റിയൽ മാജിക്കിന്റെ ഒറിജിനൽ റിയാലിറ്റി പെർഫോമൻസുകൾ...!

ഇനി ഇവരെല്ലാം കൂടി ലണ്ടൻ സിറ്റിയിൽ
നിന്നും യു.കെയിലുള്ള മറ്റ് വലിയ സിറ്റികളിലേക്കും, പിന്നീട് മറ്റ് യൂറോപ്പ്യ ൻ പട്ടണങ്ങളിലേക്കും ശേഷം
ഒരു ലോക പര്യടത്തിനും വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് -
അതും അതാത് രാജ്യങ്ങളിലെ വമ്പൻ മാജിക് കമ്പനികളുമായി ഒരു ടൈ-അപ്പ് ഉണ്ടാക്കി അവിടങ്ങളിലെ ബോക്സ് ഓഫീസുകളും തകർക്കാനാണ് -
ഈ പരിപാടിയുടെ സംവിധായകനായ  ജെമീയ് അലന്റേയും (2 മിനിറ്റ് വീഡിയോ) , ഇതിന്റെ നിർമ്മാതക്കളായ Jamie Hendry Productions ന്റേയും ഭാവി പരിപാടികൾ...



പുണ്യ പുരാതനമായ ഭാരതീയമായ ഇന്ദ്രജാലങ്ങളെ
വണങ്ങി കൊണ്ട് ആരംഭിക്കുന്ന ഈ അസാദ്ധ്യമായ മാജിക് ഗാല ഷോ ,
മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യയിലും പ്രദർശനത്തിനെത്തുമെന്ന്
നമുക്ക് കാത്തിരിക്കാം അല്ലേ ...

അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !






മൂന്ന് കൊല്ലം മുമ്പെഴുതിയ 
വേറൊരു മാജിക് വിസ്മയ ചരിതം
മാജിക്കിന്റെ ഒരു വിസ്മയ ലോകം


43 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും ജാലവിദ്യയുടെ ലോകത്തേക്ക്
ഏവരേയും ആനയിക്കുകകയാണ് കേട്ടൊ
കലയെന്ന നിലയ്ക്കല്ലെങ്കിലും തട്ടിപ്പുകൾ ഇന്ന്
എല്ലാരംഗത്തും പ്രയോഗിക്കപ്പെടുന്നു ;അറിഞ്ഞും , അറിയാതെയും
നാം അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൂ...

മറ്റൊരുതരത്തിൽ കച്ചവടക്കാരും , രാഷ്ട്രീയക്കാരും,
കൈക്കൂലിക്കാരും, ദൈവജ്ഞന്മാരും മറ്റും ജാലവിദ്യക്കാർ
തന്നെയാണ്.പരീക്ഷഹാളും, വിവാഹവേദിയും,ദേവാലയവും ,..,..
വരെ തട്ടിപ്പിന്റെ രംഗമാണിന്ന്...ചുരുക്കത്തിൽ പറഞ്ഞാൽ ഇതൊരു
മാജിക്കിന്റെ വിസ്മയ ലോകമാണ്..!

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ
ചൂഷണം ചെയ്യുന്നവരാണ്..അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ ഒരു മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത്
പ്രേക്ഷകരെ രസിപ്പിക്കാനാണ്...അപ്പോൾ സ്റ്റേജിലും,തെരുവിലും
നിൽക്കുന്ന ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവം, അല്പം
കൂടി ദയ കാണിച്ചാൽ കൊള്ളാം ...

പിന്നെ
ഒരു ബ്ലോഗർ എന്ന നിലയിൽ അന്യ ഭാഷയിൽ ഈ ഇമ്പോസ്സിബ്ൾ
മാജിക് ഷോയെ പ്രമോട്ട് ചെയ്ത് എഴുതിയിട്ടത് അറിയിച്ചാൽ , ഇതിന്റെ
നിർമ്മാതക്കളായ Jamie Hendry Productions , എനിക്ക് ഒരു ഫേമിലി പാസ്സ്
ഡിന്നർ കൂപ്പൺ സഹിതം ഈ ഷോ കാണൂവാൻ വേണ്ടി അയച്ച് തരുമായിരിക്കും...
(ഇവിടത്തെ കീഴ് വഴക്കം അങ്ങിനെയാണ് ) സ്ഥിരം ഗാലറിയിൽ ഇരുന്ന് പരിപാടികൾ
കാണൂന്നവന്, സ്റ്റാളുകളിൽ ഇരുന്ന് കാണുവാൻ ഒരു ചാൻസ്..!
ലണ്ടനിലെ മണ്ടനായ ഒരു ബ്ലോഗറുടെ ഓരോ പൂച്ച ഭാഗ്യങ്ങൾ നോക്കണേ.. !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത് വായിച്ചപ്പോൾ ഇതൊക്കെ കാണണം എന്ന തോന്നുന്നുണ്ട് . നടക്കുമായിരിക്കും അല്ലെ?

പട്ടേപ്പാടം റാംജി said...

ഇങ്ങിനെ വായിച്ചത് കൊണ്ട് ഒന്നും ആയില്ല.
കാണണം എന്നത് ഇമ്പോസിബിള്‍ ആവാതിരുന്നാ നന്നായിരുന്നു.

vettathan said...

ഇതൊക്കെ ഇങ്ങനെ വായിച്ചിരിക്കാനാണ് തല്‍ക്കാലം നമ്മുടെ വിധി

Admin said...

വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച വിവരണം.
എന്നെങ്കിലും കാണുവാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിവരണങ്ങൾക്കും ചിത്രങ്ങൾക്കും നന്ദി .

chithrakaran:ചിത്രകാരന്‍ said...

ഭാഗ്യവാന്‍... !!
കുറിപ്പിന് നന്ദി.

സുജിത് said...

മുരളിയേട്ടാ...നിങ്ങള്ക്ക് ഒരു ഡോക്ടറേറ്റ് പ്രബന്ധം എഴുതിക്കൂടെ ? എഴുത്തിന്‍റെ സ്റ്റൈല്‍, റഫറന്‍സ് ഒക്കെ കാണുമ്പോള്‍ ഒരു 5-6 phdക്കുള്ള വക ഒക്കെ ഈസി ആയി ഉണ്ടാക്കാം ഏന് തോന്നുന്നു !

mini//മിനി said...

താങ്കളുടെ മാജിക്ക് ഒന്നുകൂടി കാണാൻ കഴിയുമോ?

Aarsha Abhilash said...

കൊള്ലാംലോ ഈ മാജിക് വിശേഷങ്ങള്‍ :)

Joselet Joseph said...

ഇമ്പോസിബിള്‍ കണ്ടപ്പോള്‍ നമ്മടെ ടോം ക്രൂയിസ് അണ്ണന്റെ മിഷന്‍ ഇമ്പോസിബിള്‍ ആണെന്ന് ആദ്യം കരുതി. സംഗതി അതിലും വലിയ ടാസ്ക് ആയിരുന്നല്ലോ.....
ഇങ്ങനെ ഒരു സ്റ്റേജ് ഒരുക്കുന്ന സംഘാടകര്‍ക്കാണ് കയ്യടി ആദ്യം കൊടുക്കേണ്ടത്. ലണ്ടനില്‍ നിന്നും ബ്ലോഗെര്സ് ചാനലിന്റെ ലൈവ് റിപ്പോര്‍ട്ടര്‍ ഉള്ളതുകൊണ്ട് വിവരം മാലോകരില്‍ എത്തുകയും ചെയ്യുന്നു,

കല്ലോലിനി said...

ബിലാത്തിയിലെ മാജിക് മാഹാത്മ്യം കേമം!!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഡോ: പണിക്കർ സർ, നന്ദി.നമ്മുടെ നാട്ടിലും ഈ പ്രോഗ്രാം വരുമായിരിക്കും ഭായ്, അല്ലെങ്കിൽ ഇതുപോലെ ക്രിയേറ്റീവ് സംഗതികളുമായി അവിടത്തെ മാജീഷ്യന്മാരുടേയും ന്യൂ-ജെൻ രംഗത്ത് വരും...

പ്രിയമുള്ള റാംജിഭായ്, നന്ദി. ലോകത്തിൽ ഒട്ടുമിക്ക ഇമ്പോസ്സിബ്ൾ കാര്യങ്ങളും സാദ്ധ്യമാക്കാവുന്ന സംഗതികൾ തന്നെയാണല്ലോ അല്ലേ.

പ്രിയപ്പെട്ട വെട്ടത്താൻ ജോർജ്ജ് സർ, നന്ദി.ഇങ്ങിനേയും പല സംഗതികളും മാജിക് ലോകത്ത് നടക്കുന്നുണ്ടെന്ന് മാലോകരെ അറിയിക്കുക എന്ന ഒരു ചിന്ന ഡ്യൂട്ടി ചെയ്തു എന്നുമാത്രം.

പ്രിയമുള്ള ശ്രീജിത്ത് ഭായ്,നന്ദി.മാജിക് കലയുടെ വിസ്മയങ്ങളുടെ ഒരു കലവറ തന്നേയാണ് ലണ്ടൻ , നമ്മുടെ നാട്ടിലും ഈ സാങ്കേതിക പാടവങ്ങൾ ഉപയോഗിച്ചുള്ള പരിപാടികൾ അടുത്ത് തന്നെ അരങ്ങേറും..അല്ലേ ഭായ്

പ്രിയപ്പെട്ട ചിത്രകാരൻ മുരളീ ഭായ്, നന്ദി.ഈ രാജ്യത്ത് ബ്ലോഗെഴുത്തുകാർക്ക് കിട്ടുന്ന ഒരു അംഗീകാരം തന്നെയാണ് ഒരു ഭാഗ്യം കേട്ടൊ ഭായ്.

പ്രിയമുള്ള സുജിത്ത് ഭായ്, നന്ദി.ഏതൊരുകാര്യത്തെ കുറിച്ചും നാം വിശദീകരിക്കുമ്പോൾ , അതിന് മുമ്പ് ഒരു ഹോംവർക്ക് നടത്തിയാൽ ആർക്കും തന്നെ എഴുതാവുന്നതെയുള്ളൂ ഇത്തരം സംഗതികൾ കേട്ടൊ ഭായ്.

പ്രിയപ്പെട്ട മിനി ടീച്ചർ, നന്ദി. അടുത്ത വരവിൽ വല്ലമീറ്റും കണ്ണൂരിൽ നടക്കുകയാണെങ്കിൽ ഒരു വിശദമായ മാജിക് ക്ലാസ്സ് ഞാനെടുക്കാം കേട്ടൊ.

പ്രിയമുള്ള ആർഷാ, നന്ദി. എന്നുമെന്നോണം മാജിക് കലാ രംഗത്തും പുത്തൻ വിശേഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് ,അതിന്റെയൊക്കെ കൊച്ച് വിശേഷങ്ങളാണിത് കേട്ടൊ


പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ്,നന്ദി. ഒരു സിനിമ തയ്യാറാക്കുന്ന രീതിയിൽ എല്ലാ സാങ്കേതികമികവുകളും പിന്നണിയിൽ കാഴ്ച്ചവെച്ച ശേഷമാണ് ഡ്രാമാസ്റ്റൈലിലുള്ള ഈ ‘ഇമ്പോസിബ്ൾ ‘ സ്റ്റേജ് ഷോ കാണികൾക്ക് മുമ്പ് അരങ്ങേറിയത്..കേട്ടൊ ഭായ്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു ജാലവിദ്യ കാണുന്ന കൌതുകത്തോടെ വായിച്ചവസാനിപ്പിച്ചു... ഈ ലേഖനത്തിന് പിന്നിലും ഒരുപാട് പരിശ്രമങ്ങള്‍ വേണ്ടിവന്നിരിക്കുമെന്ന് തീര്‍ച്ച..ആശംസകള്‍.അഭിനന്ദനങ്ങള്‍.

വിനോദ് കുട്ടത്ത് said...

ജാലവിദ്യ കൈയ്യിലുള്ള മുരളിയേട്ടാ.... തുഞ്ചന്‍ പറമ്പില്‍ വിദ്യ കാണിക്കാതെ വിദ്യ കൊണ്ട് മുങ്ങി പിന്നെ പൊങ്ങിയത് ലണ്ടനില്‍....... ഇപ്പോള്‍ എഴുത്തിന്‍റെ മഹേന്ദജാലം തീര്‍ത്തു...... വായിക്കുന്നതിനു മുമ്പേ കരുതി സകല ഡീറ്റൈല്‍സും ഉണ്ടാവുമെന്ന്......
മുരളിയേട്ടാ ..... അപാര പ്രയത്നം തന്നെ..... സമ്മതിച്ചു ...... നമ്മളൊക്കെ തലകുത്തി നിന്നാലും ഇതുപോലെ നടക്കില്ല...... നിറഞ്ഞ കൈയ്യടിയോടെ ആശംസകൾ........

Geetha said...

മാജിക്‌ വിദ്യകളെപ്പറ്റിയുള്ള വിവരണം ഉജ്വലമായിരുന്നു. മുകുന്ദൻ മാഷ് ഒരു മാജിക്കുകാരൻ തന്നെ. ആശംസകൾ

Bipin said...

കണ്‍കെട്ടു വിദ്യകൾ, മായാജാലങ്ങൾ, മാന്ത്രിക വിദ്യകൾ, മാജിക്ക് ഇതൊക്കെ അദ്ഭുത ത്തോടെ, വിസ്മയത്തോടെ മാത്രമേ കാണാൻ എന്നും കഴിയുള്ളൂ. ഡേവിഡ് ബ്ലെയിൻ, ക്രിസ് എന്ജൽ, ഡൈനമോ എനിവരുടെ തെരുവ് മാജിക്കുകൾ സ്ഥിരം ടിവി.യിൽ കാണാറുണ്ട്‌.Breaking the Magician;s code, Magics Biggest secrets finally revealed എന്ന പരിപാടിയിലൂടെ ആ മുഖം മൂടി എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നു എങ്കിലും ഇന്നും ക്രിസ് എന്ജൽ കൂട്ടുകാരനെ ആകാശത്ത് ഉയർത്തി പറപ്പിക്കുമ്പോൾ അവിടത്തെ കാഴ്ചക്കാരെ പ്പോലെ Amazing Stunning, What Fu**ing എന്നൊക്കെ പറയാനേ കഴിയുന്നുള്ളൂ. ഭാരതത്തിലെ സാധാരണ തെരുവിൽ മാജിക്കുനടത്തി ഉപജീവനം കഴിക്കുന്ന വരുടെ കൂട്ടായ്മയും പ്രകടനവും തിരുവനന്തപുരത്ത് മുതു കാടിന്റെ നേത്രുത്വത്തിൽ നടത്തിയിരുന്നു. The Great Indian Rope Trick ഉൾപ്പടെ. ലേഖനം വിജ്ഞാന പ്രദം ആയി.

ഗൗരിനാഥന്‍ said...

വല്ലാത്തൊരു വിസ്മയലോകം തന്നെ

Cv Thankappan said...

ഈ പോസ്റ്റ് വായിച്ചും,കണ്ടും കൊണ്ടിരിക്കുമ്പോഴാണ്,അന്ന് താങ്കള്‍ വീട്ടില്‍ വന്നപ്പോള്‍ കാണിച്ച ജാലവിദ്യകള്‍ എന്‍റെ മനസ്സിലേക്ക് തെളിഞ്ഞുവന്നത്‌. ബിലാത്തിയിലെ മാജിക്കുകള്‍ എല്ലാം കൂടുതലായി പഠിച്ചുകാണുമെന്ന് വിശ്വസിക്കുന്നു.
മാജിക്കിനെ കുറിച്ചുള്ള പഠനാര്‍ഹമായൊരു ലേഖനം കൂടിയാണിത്!
താങ്കള്‍ക്കും,കുടുംബത്തിനും നന്മനിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

Echmukutty said...

മാജിക് വിദ്യ കേമം തന്നെ.. വിവരണവും കേമം..

Sudheer Das said...

കുട്ടിക്കാലം മുതല്‍ ഇന്നും ഒരേ അളവില്‍ ആസ്വദിക്കുന്ന ഒരു കലയാണ് മാജിക്. നേരിട്ട് കണ്ടിട്ടുള്ള പി.സി.സൊര്‍ക്കാറിന്റെ പ്രകടനമാണ് മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

ajith said...

ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും കമ്പ്യൂ‍ൂട്ടര്‍ഗ്രാഫിക്സുമൊക്കെ വന്നുകഴിഞ്ഞപ്പോഴേയ്ക്കും മാജിക്കും അല്പം പിന്നോട്ടടിച്ചു എന്ന് തോന്നുന്നു. ആര്‍ക്കാ ഇപ്പ അത്രയ്ക്കൊക്കെ നേരം!!

© Mubi said...

ബിലാത്തിയിലെ മാജിക്ക് വിസ്മയങ്ങള്‍ കൊള്ളാട്ടോ മുരളിയേട്ടാ. മാജിക്ക്കാരുടെ നീണ്ട കറുത്ത തൊപ്പിയില്‍ നിന്ന് പ്രാവ് പറക്കുന്നതും, പൂക്കള്‍ എടുക്കുന്നതും എത്ര കണ്ടാലും എനിക്ക്മതിയാകില്ല. പഴയ പോലെ അത്ഭുതത്തോടെ നോക്കി നില്‍ക്കും... കുട്ടികളുടെ മനസ്സില്‍ കൌതുകത്തിന്‍റെ കുഞ്ഞു ലോകം തീര്‍ക്കാന്‍ മാജിക്കുകാര്‍ക്ക് കഴിയുന്നത്‌ പോലെ മറ്റാര്‍ക്കും കഴിയാറില്ലല്ലോ...

കൊച്ചു ഗോവിന്ദൻ said...

എത്രയെത്ര മനോഹരമായ പരിചയപ്പെടുത്തലുകളാണ് ബിലാത്തിപ്പട്ടണത്തിലൂടെ മുരളിയേട്ടൻ ഞങ്ങൾക്ക് സമ്മാനിക്കുന്നത്. ആദ്യമേ, അതിന് നന്ദി പറയട്ടെ.
യൂട്യൂബിൽ എന്റെ പ്രിയ വിഷയങ്ങളിൽ ഒന്നാണ് മാജിക്. അതുകൊണ്ട് തന്നെ, മായാജാലത്തിന്റെ പുത്തൻ ലോകക്കാഴ്ചകൾ പരിചയപ്പെടുത്തിയതിന് സ്പെഷ്യൽ നന്ദി. ഇന്ത്യയിലേക്ക്, ദുഫായ് കടപ്പുറം വഴി പോകാൻ ഇമ്മടെ മാന്ത്രിക ഗഡികളോട് ഒന്ന് റെക്കമെന്റ് ചെയ്യണേ...

Mohamed Salahudheen said...

അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !
:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കല്ലോലിനി , നന്ദീ.ഇതൊന്നും തന്നെ ദിവ്യാത്ഭുതങ്ങളല്ല,റിയൽ അത്ഭുതങ്ങൾ തന്നെയായത് കൊണ്ടാണേ ഈ മാഹാത്മ്യം തോന്നുന്നത്...കേട്ടൊ ദിവ്യേ

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.ജാലവിദ്യകൾ എന്നാൽ ഏറ്റവും കൌതുകകരമായ വിദ്യകളാണല്ലോ ... അതുകൊണ്ടാണ് കേട്ടൊ ഭായ് ഈ കൌതുകം..

പ്രിയപ്പെട്ട വീനോ‍ദ് ഭായ്, നന്ദി.അപാര പ്രയത്നം പിന്നണിയിൽ നടത്തിയിട്ടായിരിക്കും ഒരു മാന്ത്രികൻ കാണികൾക്ക് മുമ്പിൽ് വിദ്യകൾ അവതരിപ്പിക്കുക ,ആ മാജിക് കലയിലുള്ള നിപുണത കാരണം എന്ത് ചെയ്യുമ്പോഴും ഒരു പ്രയത്നം അതിന് മുന്നോടിയായി നടത്തുന്നത് ഒരു ശീലമായി പോയതുകൊണ്ടാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള ഗീതാ മേം, നന്ദി.ഒരു കൊച്ച് മാജിഷ്യനായതുകൊണ്ടാണ് ഇതൊക്കെ ഇങ്ങിനെ ചെയ്യുവാൻ പറ്റുന്നത് കേട്ടൊ മേം.

പ്രിയപ്പെട്ട ബിപിൻ ഭായ്,നന്ദി.കലകളിൽ ഏവരു ഇഷ്ട്ടപ്പെടുന്ന ഒരു പരിപാടിയാണല്ലോ മാജിക് അവതരണങ്ങൾ..
ഡേവിഡ് കോപ്പർഫീൽഡ്,ലീ യങ്ങ്, ഡേവിഡ് ബ്ലെയിൻ, ക്രിസ് എന്ജൽ, ഡൈനമോ എന്നിവർക്ക് ശേഷം ഇന്നത്തെ മാജിക് ലോകത്തിലെ പുതീയ യങ്ങ് ടാലെന്റണ്ട് മാജീഷ്യന്മാരാണ് ഈ ‘ഇമ്പോസിബിൾ’ ഷോയിലുള്ള എട്ട് പേരും കേട്ടൊ ഭായ്

പ്രിയമുള്ള ഗൌരീനാഥൻ, നന്ദി. മാജിക് എന്നത് ഒരു വിസ്മയ കലവറ തന്നെയാണല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.ഒരു മാജിക്ക് കലാകാരനെന്ന നിലയിൽ ഇന്നത്തെ മ്മജിക് ലോകത്തെ പുതിയ ട്രെന്ഡുകൾ കണ്ടിട്ട് , മാജിക് ലോകത്തെ കുറിച്ച് ഒരു കൊച്ച് പഠനാര്‍ഹമായൊരു ലേഖനം തയ്യാറാക്കിയതാണ് ഈ ലേഖനം കേട്ടോ സർ.

പ്രിയമുള്ള എച്മുകുട്ടി, നന്ദി.ഇത്തരം മാജിക്കിന്റെ കൊച്ച് കേമത്തരങ്ങൾ കൈവശപ്പെടുത്തിയ ഒരു കോമാളിയാണല്ലോ ഈ ഞാനും ...അല്ല്ലേ എച്മു.

പ്രിയപ്പെട്ട സുധീർ ദാസ്, നന്ദി.അതാണ് മാജിക്കിന്റെ സ്പെഷ്യാലിറ്റി , ആർക്കും, എപ്പോഴും എന്നും ആസ്വദിക്കാവുന്ന കല , വിസ്മയം വിരിയിക്കൂന്ന കലാപ്രകടനങ്ങൾ...അല്ലേ ഭായ്

Jazmikkutty said...

ലണ്ടൻ സ്വാമിയും ഒരു ജാലവിദ്യക്കാരനാണല്ലോ .... ല്ലേ..?
എനിക്ക് കണ്കെട്ട് വിദ്യയുടെ രഹസ്യങ്ങൾ കാണാനാണ് കൂടുതൽ താല്പര്യം..'മാജിക്സ് ബിഗെസ്റ്റ്‌ സീക്രെട്ട് ഫൈനലി റിവീൽട്'എന്റെ ഇഷ്ട പ്രോഗ്രാമാണ്...
ഏതായാലും ഈ ന്യുജെൻ ഇന്ദ്രജാല വിവരണം അത്യുഗ്രം ആയിരിക്കുന്നു..

ബഷീർ said...

കൌതുകവും വിജ്ഞാനവും പകരുന്ന ഒരു നല്ല പോസ്റ്റ് കൂടി സമ്മാനിച്ചതിൽ നന്ദി.. ഇതൊക്കെ ഇത്ര മനോഹരമായി വിവരിച്ചെഴുതാൻ സമയം കണ്ടെത്തുന്നതിൽ പ്രശംസിച്ച് അതിന്റെ വില കളയുന്നില്ല.. ആശംസകൾ

ഷാജി കെ എസ് said...

സത്യത്തിൽ നല്ലൊരു മാജിക് ഞാനിതുവരെ നേരിൽ കണ്ടിട്ടില്ല. കുട്ടിക്കാലത്ത് ചെറിയ ചെറിയ മാജിക്കുകൾ നേരിൽ കണ്ടിട്ടുണ്ടെങ്കിലും വിസ്മയം ജനിപ്പിക്കുന്ന പുത്തൻ ടെക്നിക്കുകൾ അടങ്ങുന്ന മാജിക്; ടി വി യുടെ കടന്നു വരവോടെ ഇല്ലാതായി എന്ന് തന്നെ പറയാം. ഒപ്പം സർക്കസും. ആകയാൽ കാണാൻ അവസരം കിട്ടിയിട്ടില്ല.

drpmalankot said...

Nalla vaayanaabunhavam. Best wishes.

ബൈജു മണിയങ്കാല said...

മുരളി ഭായ് സത്യം പറഞ്ഞാൽ ലേഖനം മൊത്തം വായിച്ചു
വാ പൊളിച്ചു ഇരുന്നു പോയി
അവസാനം ഗുട്ടന്സ് പിടികിട്ടി
അപ്പോഴ ഒരു ഇളിഭ്യ ചിരി
നമ്മുടെ മുരളി ഭായ് ആരാ നമ്മുടെ മജീഷ്യൻ
എനിക്ക് ഓര്മ വന്നത് സന്ധ്യവേ
ആരാ സന്ധ്യാവ്
ആശാന്റെ കസ്ടടിയിൽ തന്നെ ഉള്ള പെണ്ണാ നല്ല ബെസ്റ്റ് പെണ്ണാ
നമ്മുടെ മുരളി ഭായ് തന്നെ ഒരു ബെസ്റ്റ് മജീഷ്യൻ അല്ലെ

എന്നാലും ലേഖനം സുന്ദരമായി
വ്യതിരിക്തമായ സൂചികകൾ കൊണ്ടും റഫറൻസ്കൾ കൊണ്ടും

Rakesh KR said...

അസാധ്യ ബ്ലോഗ്‌ തന്നെ മുരളിയേട്ടാ...

ശിഹാബ് മദാരി said...

വളരെ കൌതുകം തോന്നിയ പോസ്റ്റ്‌
ബിലാത്തിപ്പട്ടനത്തെ പോസ്റ്റുകൾ കാണാറില്ല - വൈ ?
ഓണം പോസ്റ്റൊന്നും കണ്ടില്ല
മാവേലിയെ കണ്ടിരുന്നു ട്ടോ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അജിത്ത് ഭായ്, നന്ദി. ഇലക്ട്രോണിക് വിദ്യകളുടെ ഇത്തരം അലതല്ലലിനിടയിൽ മാജിക്കും അതിന്റേതായ പുത്തൻ സംവിധാനങ്ങളുമായി വളർന്നിട്ടുണ്ട് ,ഇവിടെയൊക്കെ ഓരൊ ചാനലുകാർക്കുമെന്നോണം ഓരൊ മാജീഷ്യന്മാരുണ്ട് -എല്ലാകരും തനി കാപ്സ്യൂൾ ഷോകളുമായി അവരുടെ തട്ടകങ്ങൾ വെട്ടിപ്പിടിച്ച തനി മാന്ത്രിക ഉസ്താദുകളാ‍്ണെന്ന് മാത്ര. ...!

പ്രിയമുള്ള മുബി, നന്ദി. മനുഷ്യരുടെ മനസ്സില്‍ കൌതുകത്തിന്‍റെ കുഞ്ഞു ലോകം തീര്‍ക്കാന്‍ മാജിക്കുകാര്‍ക്ക് കഴിയുന്നത്‌ പോലെ മറ്റാര്‍ക്കും കഴിയാറില്ല എന്ന വാസ്തവം തന്നെയാണ് മാജിക് എന്ന കലയുടെ അതിജീവനത്തിന്റെ ഒരേയൊരു ഗുണഗണം കേട്ടൊ മുബി.

പ്രിയപ്പെട്ട കൊച്ചുഗോവിന്ദ് ഭായ് , നന്ദി. ഈ പ്രിയ വിഷയം കുറച്ച് അഭ്യസിക്കുവാൻ നോക്കുക..പിന്നെ മായാജാലത്തിന്റെ പുത്തൻ ലോകക്കാഴ്ചകൾ പരിചയപ്പെടുത്തുക മാത്രമല്ല , ആയതിന്റെയൊക്കെ ഷോമാൻഷിപ്പ് മറ്റൊരു കലകൾക്കും കിട്ടില്ല എന്നൊരു മെച്ചം കൂടി ഈ കലകൾക്കുണ്ടെന്ന് മനസ്സില്ലാക്കിക്കുക എന്നതും ഇതെഴുതുമ്പോൾ എൻ മനസ്സിലുണ്ടായിരുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള മൊഹമ്മദ് സലാഹുധീൻ ഭായ്, നന്ദി. ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കുന്ന വിദ്യകൾ തന്നെയാണ് മാജിക് കേട്ടൊ ഭായ്

പ്രിയപ്പെട്ട ജാസ്മികുട്ടി, നന്ദി. ഈ ലണ്ടൻ സ്വാമിയും ഒരു തനി മണ്ടനായ ജാലവിദ്യക്കാരനായതിനാലാണല്ലോ ഇതിനെ കുറിച്ചൊക്കെ ഇങ്ങിനെയൊക്കെ കുത്തി കുറിക്കുവാൻ സാധിച്ചത് കേട്ടൊ മുല്ല്ലപ്പൂവ്വേ


പ്രിയമുള്ള ബഷീർ ഭായ്, നന്ദി. കൌതുകവും വിജ്ഞാനവും പകരുന്ന ഒരു നല്ല ഒരു കല തന്നെയാണല്ലോ മജിക്ക് പ്ര്രോഗ്രാമുകൾ , പിന്നെ അഭിനന്ദനങ്ങൾക്ക് അതിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാജി ഭായ്, നന്ദി. ഈ കാലഘട്ടത്തിൽ മാജിക് പരിപാടികളും ഒട്ടുമിക്കതും ടി.വിയിൽ ഒതുങ്ങി പോയതിനാൽ പണ്ടത്തെ പോലെ ജനകീയമായ മാന്ത്രിക പ്രകടനങ്ങൾ കുറച്ച് കുറവ് വന്നിട്ടുണ്ടെങ്കിലും നല്ല മാജീഷ്യന്മാർ എന്നും തന്നെ ആരാധൻ കഥാപാത്രങ്ങൾ തന്നെയാണ് കേട്ടൊ ഭായ്


പ്രിയമുള്ള ഡോ: പ്രേംകുമാർ ഭായ്,നന്ദി.നല്ല വായനാനുഭവം ഉണ്ടാകുവാൻ സാധിച്ചതീൽ ഒത്തിരി സന്തൂഴമുണ്ട് കേഏട്ടൊ ഭായ്.

പ്രിയപ്പെട്ട ബൈജു ഭായ്, നന്ദി. ബ്ലോഗ് എന്ന മാധ്യമത്തിൽ കൂടി നാം എന്തെങ്കിലും കുറിച്ചിടുമ്പോൾ ആയതിന്റേതായ റെഫറൻസും , ലിങ്കുമൊക്കെ ചേർത്ത് പലതിനെ കുറിച്ചും കൂടുതൽ അറിവും എഴ്തുന്നവർക്ക് പങ്കുവെക്കുവാൻ സാധിക്കുമെന്നുള്ളതിനാലാണ് അവയൊക്കെ ഒപ്പം ആലേഖനം ചെയ്യുന്നത്...
പിന്നെ ഇത്രയും നല്ലൊരു ആസ്വാദനകുറിപ്പ് എഴുതിയതിന് ഒത്തിരിയൊത്തിരി സന്തോഷം കേട്ടൊ ഭായ്

ഫൈസല്‍ ബാബു said...

എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമാണ് മാജിക് ,,അത് കാണിക്കുന്നവരോട് വലിയ ബഹുമാനവും ആദരവുമൊക്കെയാ ചെറുപ്പം മുതലേ,,,, അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ആസ്വദിച്ചു വായിച്ചു,, നമ്മുടെ നാട്ടിലും ഇവരുടെ പ്രകടനം വരും എന്ന് പ്രതീക്ഷിക്കാം ..

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട , ഭാരതീയ വേദങ്ങളിലും ഉപനിഷത്തുകളിലും 14 വിദ്യകളെ കുറിച്ചും , 64 കലകളെകുറിച്ചും വിശദീകരിച്ചിട്ടുണ്ട്. എന്തിന് വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പോലും പറയുന്നുണ്ട് , നല്ല കാമിനികൾ ഈ 64 കലകളിലും നിപുണകളായിരിക്കണമെന്ന് ...

ഈ കലകളിൽ ഒന്നാണ് ഇന്ദ്രജാലം അഥവാ കാണികളെയൊക്കെ കണ്ണുകെട്ടി അവരെയൊക്കെ രസിപ്പിക്കുകയും , ചിന്തിപ്പിക്കുകയും , ഭീതിപ്പെടുത്തുകയും ചെയ്യുന്ന ലീലകളായി അവതരിപ്പിക്കുന്ന മഹേന്ദ്രജാലങ്ങളായ മായാജാല വിദ്യകൾ ... !

Basically Magic was an Indian Art

It is a Very Good Article , Muralee

By

K.P.Raghulal

അന്നൂസ് said...

അറിവ് പകരുന്നൊരു വിലയേറിയ പോസ്റ്റ്‌. ആശംസകള്‍ പ്രിയ ബിലാത്തി ഭായ്. ഞാനിതു ബ്ലോഗ്‌ പോസ്റ്റ്‌ ലിങ്കുകള്‍ എന്നാ facebook group ല്‍ ഷെയര്‍ ചെയ്യട്ടെ...... ആശംസകള്‍.....!

Shaheem Ayikar said...

ഈ വലിയ അറിവിന്റെ / എഴുത്തിന്റെ ലോകത്തിലേക്ക്‌ വരാൻ നിമിത്തമായ അന്നൂസിന്റെ ഫേസ് ബുക്ക്‌ പോസ്റ്റിനു നന്ദി... ! നല്ല ഈ എഴുത്തിനും , പകർന്നു നൽകിയ പുതിയ അറിവുകൾക്കും നന്ദി മുരളിയേട്ടാ...

വിനുവേട്ടന്‍ said...

മുരളിഭായ് ഏത് വിഷയത്തിൽ കൈ വച്ചാലും മോശമാകാറില്ലല്ലോ... അപ്പോൾ വിഷയം ജാലവിദ്യ കൂടി ആയാൽ... ഗംഭീരം...

അങ്ങനെ ഈ കെയറോഫിൽ സ്റ്റാളിൽ ഇരുന്ന് സുഭിക്ഷമായി കണ്ടു അല്ലേ...?

Pradeep Kumar said...

ലേഖകൻ നടത്തിയ ഒരു ജാലവിദ്യാപ്രകടനത്തിന് ഈയുള്ളവൻ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന കാര്യം ഈ അവസരത്തിൽ ഓർക്കുന്നു..... വിശ്വോത്തര മജീഷ്യന്മാരുടെ ഒരു സംഘം വിശ്വോത്തരമായ സാങ്കേതിക സന്നാഹങ്ങളോടെ നടത്തുന്ന ഈ മാജിക്ക് പ്രകടനം കാണികൾക്ക് എത്ര വലിയ അത്ഭുത വിരുന്നായിരിക്കും ഒരുക്കുന്നത് എന്ന് മനസ്സിലാവുന്നു. അവർ ഈ പ്രകടനത്തിൽ മാജിക്കിന്റെ ഈറ്റില്ലമായ ഭാരതഭൂമിയെ ഓർക്കുന്നു എന്നറിയുമ്പോൾ ആ സംഘത്തോടുള്ള ആദരവ് പതിന്മടങ്ങ് വർദ്ധിക്കുന്നു.

മാജിക്ക് എന്തെന്നറിയുന്ന ആളിലൂടെ മാജിക്കിനേക്കുറിച്ച് വായിക്കുന്നതിലെ മാജിക്ക് ഇവിടെ അറിയാനാവുന്നു......

Aarsha Abhilash said...

magic magic...
beautiful write up muraliyetta ..

Anonymous said...

Nice..
അതെ ഒരിക്കലും ഇമ്പോസ്സിബ്ൾ അല്ലാത്തതും സംഭവിച്ചേക്കും ... !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...