കല്ല്യാണം വന്നാലും , കലാപം വന്നാലും ബിലാത്തിയിലെ ബ്ലോഗ്ഗേഴ്സിന് നാഷ്നൽ ലോട്ടറി കിട്ടിയപോലെയാണെന്നാണ് ഇന്നലെ ഒരു ആംഗലേയ ബ്ലോഗ്ഗർ ഇവിടെ പ്രസ്താവിച്ചത്...
അത് സത്യമാണ് ...അയ്യായിരത്തിലധികം പോസ്റ്റ്കളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും നാനാഭാഷകളിൽ പബ്ലിഷ് ചെയ്തത് കേട്ടൊ .
വെറും ലോട്ടറിയെ കുറിച്ചല്ല ദി ലണ്ടൻ ലൂട്ടറിയെ പറ്റിയാണെന്ന് മാത്രം...!
ഒരു ഹിച്ച് കോക്ക് ഹൊറർ മൂവി കാണുന്നതുപോലെ മൂന്നാലഞ്ചുദിവസം രാവും പകലും സ്വയം വീർപ്പുമുട്ടി നേരിട്ടും ,പത്രദൃശ്യ മാധ്യമങ്ങളിൽ കൂടിയും ഏവരേയും ഏറെ ഭീതിയിലാക്കിയ; ബ്രിട്ടനെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തിയ സംഭവമായിരുന്നു കഴിഞ്ഞവാരം മുതൽ ഇവിടെ നടമാടിയിരുന്ന കലാപങ്ങളും , കൊള്ളയും , കൊള്ളിവെപ്പുമെല്ലാം...
ലണ്ടനിൽ നിന്നും തുടക്കം കുറിച്ച ‘ദി ലണ്ടൻ ലൂട്ടറി’ എന്നയീയാളിപ്പടർന്ന കലാപം കൊണ്ട് ഇവിടത്തുകാർക്ക് ധാരളം കഷ്ട്ടനഷ്ട്ടങ്ങളും ,ദോഷങ്ങളും വരുത്തിവെച്ചെങ്കിലും ആകെയുള്ള ഗുണം കിട്ടിയത്
പുരകത്തുമ്പോൾ വാഴവെട്ടുന്ന പോലെ
കൊള്ളയും കൊള്ളിവെപ്പും തനി ലൈവായി കാണാൻ പറ്റി എന്നുള്ളതാണ്...!
ആകെ പടർന്നുപിടിച്ച കൊള്ളയുടേയും , കൊള്ളിവെപ്പിന്റേയും ഇടയിലേക്ക്, രണ്ടാം ദിനം മുതൽ പോലീസിനൊരു കൈ സഹായമായി ഞങ്ങളുടെയടക്കം മറ്റുപല സെക്യൂരിറ്റി കമ്പനികളുടേയും സഹായം കൂടി തേടിയപ്പോൾ ; പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ...!
കഴിഞ്ഞ തവണ ഇതുപോൽ സെക്യൂരിറ്റിയായി റോയൽ കല്ല്യാണം കൂടാൻ പോയപ്പോൾ
നല്ല മൊഞ്ചുള്ള ഉമ്മയായിരുന്നു കിട്ടിയത്..!
ഇനിയിപ്പോളീ കലാപം കെട്ടടക്കാൻ പോകുമ്പോൾ
നല്ല മൊഞ്ചുള്ള മഞ്ച കിട്ടുമോ ..ആവൊ..?
അല്ലെങ്കിലും പാപി ചെല്ലുന്നിടം പാതാളം എന്ന് പറയാറില്ലെ
അതുപോലെ തന്നെ ഇതിലും സംഭവിച്ചു...

പണ്ട് നമ്മള്‍ ചരിത്രം പഠിച്ചിരുന്നപ്പോള്‍ ചക്രവർത്തിമാരുടേയും, രാജാക്കന്മാരുടേയുമൊക്കെ ഭരണ കാലത്തുണ്ടായിരുന്ന സുവര്‍ണ്ണ കാലത്തെ പറ്റി നമ്മൾ മനസ്സിലാക്കിയിട്ടില്ലേ...
അതുപോലെ എന്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലം തന്നെയാണ്
ഈ സമയമെന്ന് ഞാൻ സ്വയം പറഞ്ഞിരിക്കുകയായിരുന്നു...

കെട്ട്യോളും, കുട്ട്യോളും ഒന്നരമാസത്തേക്ക് നാട്ടിൽ
ഹോളിഡേയ് ആഘോഷിക്കുവാൻ പോയിരിക്കുന്നു...
യാതൊരുവിധ ചൊറിച്ചിലുകളും , മാന്തലുകളുമില്ലാതെ ഞാനിവിടെ പഴയ ബാച്ചി ലൈഫിനേക്കാൾ കേമമായി , പണിയും മറ്റുമായി ഈ ഒന്നര മാസത്തെ...
ഒരു ഒന്നര കൊല്ലത്തെ ആഘോഷമാക്കി കൊണ്ടാടി കൊണ്ടിരിക്കുന്ന സമയം...

ഒന്നിനും സമയമില്ലാത്ത ഒരു കുഴപ്പം മാത്രമേ ഉള്ളൂ എന്നു മാത്രം..!
ആര്യോഗ്യവും,ആവേശവും ഉള്ളകാലത്ത്
ആയുസ് പോകുന്നതിന് മുമ്പ് ആവുന്നോടത്തോളം ആക്കാമല്ലോ അല്ലേ ...

വീട്ടുകാർ നാട്ടിൽ പോയ ശേഷം..
പണ്ടെന്നോ തീ കത്തിയതിന്റെ ചാരം ചോർത്താൻ വേണ്ടിയാണ് ഞങ്ങൾ
ചാരന്മാരഞ്ചുപേർ മൂന്നാണും, രണ്ടുപെണ്ണുമായി; ബിലാത്തിയിലെ ഏറ്റവും സുന്ദരമായ ന്യൂകാസിലിൽ എത്തി , തൽക്കാലം ഞങ്ങളുടെ കമ്പനി ഏർപ്പാടാക്കി വെച്ചിട്ടുണ്ടായിരുന്ന ആ കൊച്ചു വിക്ടോറിയൻ വീട്ടിൽ രണ്ടാഴ്ച്ച വെപ്പും കുടിയുമായി കഴിഞ്ഞിട്ട്
ഒന്നിച്ച് ആ കേസന്വേഷണം ആരംഭിച്ചത്.

പതിമൂന്നാം നൂറ്റാണ്ടിൽ കൽക്കരി കണ്ട് പിടിച്ച് ഖനനം നടത്തി യൂറോപ്പിൽ ആദ്യമായി സാമ്പത്തിക വിപ്ലവത്തിന് ആരംഭം കുറിച്ച സ്ഥലമാണ് ഈ ‘ടൈൻ ‘ നദിയുടെ തീരത്തോടൊട്ടികിടക്കുന്ന ഇംഗ്ലണ്ടിലെ മനോഹരമായ ഈ ന്യൂകാസിൽ നഗരം...!
പണ്ട് മനുഷ്യനേക്കാൾ വിലയുണ്ടായിരുന്ന കൽക്കരിയുടെ അന്നത്തെ ഖനനകാഴ്ച്ചകളുടെ കാഴ്ച്ചബംഗ്ലാവുകളും, പ്രശസ്തമായ പബ്ബുകളും ,പുരാതനമായിട്ട് തന്നെ നിലനിർത്തിയിട്ടുള്ള ആധുനിക കെട്ടിടസമുച്ചയങ്ങളും, കരിങ്കലിഷ്ട്ടികവിരിച്ച അകത്തളങ്ങളേക്കാൾ ഭംഗിയേറിയ വീഥികളുമൊക്കെയായി നമ്മളെയൊക്കെ കൊതിപ്പിക്കുന്ന ന്യൂകാസിലിൽ...!!
പണികളുമായി ഞങ്ങളഞ്ചുപേരും
അടിച്ചുപൊളിച്ചു എന്ന് പറയേണ്ടതില്ലല്ലോ..! ?
ഈ ന്യൂകാസിലിലെ കേസന്വേഷണം കഴിഞ്ഞ് വന്ന്
ഒന്നാർമാദിക്കാൻ തുടക്കംകുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ...
ഒരു ന്യൂകേസായി ലണ്ടൻ ലൂട്ട്...
ലുട്ടാപ്പി കുന്തത്തിലെന്നപോൽ മുന്നിൽ വന്നിറങ്ങിയിട്ട് ..
പണ്ടാറം നമ്മുടെ പൂട്ടെടുക്കാൻ... കപ്പലിനിടയിൽ കയിലും കണ എന്നപോലെ
ഇതുവരെ ഒരു പാപവും ചെയ്യാത്ത ഈ പാവത്താന്റെ തലയിലൊക്കെ വന്നു പെട്ടത്...
എന്റെ ഭാര്യയുടെ ശാപമെല്ലാണ്ടിതിനെ എന്താ പറയുക അല്ലേ..!
അല്ലാ ലൂട്ടിങ്ങിന്റെ കാര്യം പറയാൻ
വന്നിട്ട് ‘ഷൂട്ടിങ്ങി’ന്റെ കാര്യത്തിലേക്ക് പോയി അല്ലേ...
പറഞ്ഞിട്ട് കാര്യമില്ല പട്ടുമെത്തയിലാണെങ്കിലും അട്ടക്ക്
പൊട്ടക്കുളം തന്നെയല്ലേ മുഖ്യം...!
അതായത് ഈ ലൂട്ടറി സംഭവങ്ങൾക്കെല്ലാം തുടക്കം കുറിച്ച സംഗതി എന്തെന്ന്വെച്ചാൽ
കഴിഞ്ഞ വ്യാഴാച്ച(05-08-11) രാത്രി , ഇവിടെ ഒട്ടുമിക്ക കുത്തിതിരിപ്പുകളും ഉണ്ടാക്കുന്ന ഒരു ഗുണ്ടാതലവനായ ‘മാർക്ക് ഡഗ്ഗൻ ‘ എന്നൊരുവനെ , സിനിമാസ്റ്റൈലിൽ പോലീസ് ചേസ് ചെയ്ത് വെടിവെച്ച്കൊന്നതിനെ സംബന്ധിച്ചാണ്.
പിറ്റേന്ന് രാത്രി അവന്റെയനുയായികൾ മനുഷ്യാവാകാശം ലംഘിച്ച് , പോലീസ് ഇവനെ വകവരുത്തയതിൽ പ്രതിക്ഷേധിച്ച് നോർത്ത് ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷൻ വളഞ്ഞപ്പോൾ , ഒരു പോലീസ്കാരൻ അതിലുണ്ടായിരുന്ന ഒരു 17 കാരിയായ പെൺകുട്ടിയെ ബാറ്റൺ കൊണ്ട് കുത്തുന്ന ദൃശ്യം യൂട്യൂബിൽ ഇട്ടിട്ട്...
ഈയിടെ മുഖപുസ്തകത്തെ മുഖമടിച്ചവശയാക്കിയ ഗൂഗിൾ പ്ലസ് മുഖാന്തിരം
അതിന്റെ സർക്കിളുകളിൽ കറമ്പന്മാരുടെ വികാരം ഇളക്കും പ്രകാരം ശ്ട്രീം ചെയ്തപ്പോൾ ...
പ്ലസ് കണ്ട് പൾസ് കൂടിയ അവിടെയുള്ള ചിലരെ പിരികേറ്റി ഈ ക്രിമിനലുകൾ ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നൂ...
കാറുകളും കടകളും തല്ലിപ്പൊളിച്ച് അന്ന് രാത്രി ഒരു മണിയോടെ
ഒരു സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കപ്പെട്ടു.
പിറ്റേന്ന് രവിലെ ആഫ്രൊ-കരീബിയൻസ് ഏറെയുള്ള ഹാക്കിനിയിലും
പരിസരത്തും ഇതുപോൽ കക്കലും,തീവെപ്പും നടന്നു...
ട്വീറ്ററുകളിലും, ബ്ലാക്ക്ബറികളിലും ,മറ്റു ഓൺ ലൈൻ സൈറ്റുകളിലുമൊക്കെ
ബ്ലാക്ക്സിന് ഉത്തേജനം കൊടുക്കുന്ന തരത്തിലുള്ള മെസ്സേജ്കൾ ചീറിപ്പാഞ്ഞു....
അവസരം മുതലാക്കി മറ്റുള്ള ക്രിമനൽ ബാക്ക്ഗ്രൌൻഡുള്ളവരെല്ലാം
ചേർന്ന് ഈ കലാപം ഏറ്റെടുത്ത് ലണ്ടൻ മുഴുവൻ ഇതിനെ വ്യാപിപ്പിച്ചു.
ജ്വല്ലറികൾ , ഫോൺ ഷോപ്പുകൾ മുതൽ എല്ലാ ബ്രാന്റഡ് ഐറ്റംസ്സുമുള്ള
സകലമാന കടകളിലും പത്തുവയസ്സുള്ള പിള്ളേർ മുതൽ, പെണ്ണുങ്ങളടക്കം എല്ലാവംശജരും ഇത്തരം ലൂട്ടിങ്ങുകളിൽ ആവേശപൂർവ്വം പങ്കെടുത്ത് ,എതിർക്കാൻ നിൽക്കുന്നവർക്ക് കൊടുത്തും, കടകൾ കൊള്ളിവെച്ചും, മറ്റും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ലണ്ടൻ മുഴുവൻ നാല് രാവും പകലും ആകെ കുട്ടിച്ചോറാക്കികൊണ്ടിരിക്കുകയായിരുന്നൂ...
നമ്മുടെ നാട്ടിലെ പോലെയല്ല ...
പോലീസിവിടെ ഹ്യുമൺ റൈറ്റ്സ്
പരിപാലിക്കേണ്ട കാരണം ടിയർ ഗ്യാസ്
പ്രയോഗമോ, വെള്ളം ചൂറ്റലോ , വെടിവെപ്പോ നടത്തില്ല...
പരമാവുധി ആളുകളെ ഉന്തിത്തള്ളി ഉപദേശിച്ച് വിടും എന്നുമാത്രം...!
ഞായറാഴ്ച്ച എനിക്ക് ഡ്യൂട്ടി നോർത്ത് വെസ്റ്റ് ലണ്ടനിൽ
IBM/Nokia. വെയർ ഹൌസിന്റെ കാവൽ . എന്റെ കമ്പനിയെന്നോട് പറഞ്ഞിരിക്കുന്നത് കലാപകാരികൾ വന്നാൽ ആദ്യം സ്വന്തം ശരീരം രക്ഷിക്കുക എന്നതാണ് .
ശേഷം ഇൻസിഡന്റ് റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കാനാണ് .
ഈ റിപ്പോർട്ടുകൾ പ്രകാരമാണല്ലോ നഷ്ട്ടപ്പെട്ടതും,കേടുവന്നതുമായ
സംഗതികൾക്കൊക്കെ ഇൻഷൂറൻസ് തുക ലഭിക്കുക...!
ഇതിനിടയിൽ സൌത്ത് ലണ്ടനിൽ ഷോപ്പുകൾക്കും, വീടുകൾക്കും തീയ്യിട്ടതും ,
ഞാൻ കാവലിക്കുന്ന സ്ഥലത്തിനരികെ നമ്മുടെ ബുള്ളറ്റ് മോട്ടൊർ സൈക്കിളിന്റെ
തറവാടിനരികെ ‘എൻഫീൽഡിൽ‘ യൂകെയിലെ ഏറ്റവും വലിയ ,‘സോണി-പാനാസോണിക്കിന്റെ‘ ഡിസ്ട്രിബ്യൂഷൻ സെന്റർ കൊള്ളയടിച്ച ശേഷം തീയ്യിടുന്നത് ലൈവ്വായി കണ്ടുകൊണ്ടിരിക്കുമ്പോൾ...
എന്റെയുള്ളിൽ ഇനിയിവന്മാർ എന്റെയടുത്തേക്കാവുമല്ലോ
എന്നോർത്ത് എന്റെ വയറ്റിനുള്ളിൽ ഭയത്തിന്റെ ജഠരാഗ്നി കത്തുകയായിരുന്നു..!
പത്തിരുപത് വെടക്ക്കെട്ട ലൂട്ടേഴ്സും , ഒരു ഭാഗത്ത് ഒറ്റക്ക് ഞാനും....
അഥവാ ഇന്നത്തെ ഈ അവസ്ഥയിൽ എമർജെൻസിക്ക് വിളിച്ചാൽ മരുന്നിന്
പോലും ഒരു പോലീസും വരിലെന്നറിയാം...
ധൈര്യം കൂടിയിട്ട് രണ്ടുമണിക്കൂറിനുള്ളിൽ മൂന്നാലഞ്ചുതവണയെങ്കിലും
അവിടെയുള്ള ലണ്ടനിലെ ലണ്ടനിലേക്ക് ഞാനോടിപ്പൊയി വന്നുകൊണ്ടിരുന്നു...!
എന്റെ പൂച്ചഭാഗ്യമോ , അതോ IBM/Nokia ക്കാരുടെ ഭാഗ്യമോ
ലൂട്ടാൻ വേണ്ടി ഒരു ലുട്ടാപ്പിയും അന്ന് രാത്രി അവിടേക്ക് എത്തിയില്ല..
ഇതിനിടക്ക് ലണ്ടനിൽ നിന്നും കലാപം ബിലാത്തിയുടെ മറ്റുഭാഗങ്ങളിലേക്കും പകർന്നു...
അളമുട്ടിയാൽ ചേരയും കടിക്കുമെന്നപോലെ എല്ലാം കൊണ്ടും
പൊറുതി മുട്ടിയപ്പൊൾ ഒരോ സ്ഥലങ്ങളിലേയും ജനങ്ങൾ കലാപകാരികളെ
തടുക്കുവാൻ ഒന്നിച്ചിറങ്ങി ഹൈസ്ട്രീറ്റുകളിൽ റോന്ത് ചുറ്റി.
ഇവിടെ ഈസ്റ്റ് ഹാമിൽ ശ്രീലങ്കക്കാരെല്ലാം ചേർന്ന്
‘ആർഗൊസ്‘ പൊളിച്ചുകൊണ്ടിരിക്കുന്ന ലൂട്ടേഴ്സിനെ ഓടിച്ചുവിട്ടു...
തമിഴ്പുലികളായിരുന്നവർക്കുണ്ടൊ ഇതിനെല്ലാം പേടി അല്ലേ.
‘അപ്ട്ടൻ പാർക്കിൽ‘ പാകസ്ഥാനികളെല്ലാം കൂടി ‘ടെസ്ക്കൊ‘ ലൂട്ടാൻ
വന്നവരെ ലൊട്ടുലൊടുക്ക് തല്ലിവിട്ടു. സൌത്താളിലും മറ്റും പഞ്ചാബികൾ ഒത്തുകൂടി സ്വന്തം വസ്തുവകകൾ സംരംക്ഷിച്ചു. ബംഗ്ലാദേശികളെല്ലാം ഒത്ത് കൂടി ‘വൈറ്റ് ചാപ്പൽ ‘ഏരിയയിൽ കാവൽ നിന്നു . ‘എൻഫീൽഡിൽ‘ ഇടവകക്കാരെല്ലാം കൂടി നഗരത്തിന് കാവലിരുന്നൂ. ‘ക്രോയിഡോണിൽ‘ ഒരു കലാപകാരി വെടിയേറ്റ് മരിച്ചു.അവിടെ ഫ്ലാറ്റ്കൾക്ക് തീയ്യിട്ടപ്പോൾ മലയാളികളടക്കം പല ഫേമിലികളും വഴിയാധാരമായി.
അതേ സമയം ലണ്ടന് പുറത്തേക്ക് പടർന്നുപന്തലിച്ച ബർമ്മിങാമിലും,മാഞ്ചസ്റ്ററിലും,ലിവർപൂളിലും,ബ്രിസ്റ്റളിലും,
മിഡ്ലാന്റീലുമൊക്കെ ആളിപ്പടർന്ന കലാപകാരികളിലധികവും
വെള്ളക്കാർ തന്നെയായിരുന്നൂ...
പല ബെൻഫിറ്റുകളും നിറുത്തലാക്കി അവരുടെയൊക്കെ
സുഖജീവിതത്തിന് വിരാമമിട്ട ഗവർമേന്റിനോടുള്ള പകതീർക്കൽ...
വരത്തന്മാരായ ഇവരേക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള വിദേശികളവരുടെ
ചുറ്റും ആഡംബരത്തോടെ ജീവിക്കുന്നതു കണ്ടിട്ടുള്ള അസൂയ , മുസ്ലീം വിരോധം,...,...
എന്നിവയെല്ലാം ഉള്ളിലൊളിപ്പിച്ചും , പ്രകടമാക്കികൊണ്ടും ലണ്ടനുപുറത്തുനടന്ന കലാപകാരികൾ കാറുകളും, കടകളുമൊക്കെ കൊള്ളചെയ്തും,കൊള്ളിവെച്ചും , കലാപം തടുക്കാൻ ശ്രമിച്ചവരെ കാറുകേറ്റി കൊന്നും, കൊലവിളിച്ചുമൊക്കെയായിരുന്നു അവിടെങ്ങളിലൊക്കെ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറികൊണ്ടിരുന്നത്...
ബർമിങ്ങ്ഹാമിൽ മൂന്ന് പേരെ മരണത്തിനിരയാക്കിയ, ഇപ്പോഴും ജസ്റ്റ് തണുത്തുറഞ്ഞ ഈ കലാപബാക്കിയുടെ ദുരന്തങ്ങൾ, ഇനി വല്ല വംശീയകലാപമായി പൊട്ടി പുറപ്പെടുമോ എന്ന ഭീതിയിലാണ് പല അധികാര വർഗ്ഗവും അവിടേക്കൊക്കെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്...!
ലോകത്തിന്റെ സാംസ്കാരിക നഗരത്തിന്റെ പേരിനൊരു ഭംഗം വരുത്താതെ കലാപശേഷം തൊട്ടുപിന്നാലെ തന്നെ ആയതിന്റെയൊന്നും ഒരു തിരുശേഷിപ്പും അവശേഷിപ്പിക്കാതെ ഈ പട്ടണത്തെ ബ്രൂമും,സാഗ്രികളുമായി വന്ന് ക്ലീൻ ചെയ്ത് നഗരപ്രാന്തങ്ങളെയെല്ലാം പഴയ പ്രൌഡിയിലേക്കെത്തിച്ച സോഷ്യൽ മീഡിയകളിലൂടെ ഒത്തുകൂടിയ ചങ്ങാതികൂട്ടങ്ങൾ...
സ്വന്തം നാടിനാപത്ത് നേരിട്ടപ്പോൾ പ്രതിപക്ഷ ഭരണപക്ഷ കുറ്റങ്ങൾ ആരോപിക്കാതെ എല്ലാ വ്യക്തിപരമായകാര്യങ്ങളും ഇട്ടെറിഞ്ഞ് സ്വന്തം തട്ടകങ്ങളിൽ ഓടിയെത്തിയ രാഷ്ട്രീയ പ്രവർത്തകരും ,നേതാക്കന്മാരും, സാംസ്കാരിക നായകരും, കലാ കായിക താരങ്ങളുമൊക്കെ നാട്ടുകാരുടെ മുന്നിൽ സേവനസന്നദ്ധരായി നിലകൊണ്ടു...
കലാപ ശേഷം CCTV ഫുട്ടേജ് പ്രകാരം സമയക്രമം നോക്കാതെ കലാപകാരികളേയും,കട്ടെടുത്തവരേയും പിടിച്ച് കോടതിയിലെത്തിക്കുന്ന പോലീസും,മറ്റു സെക്യൂരിറ്റി വിഭാഗങ്ങളും..,ഇതിനോടനുബന്ധിച്ച്
ഈ കേസുകൾക്ക് അപ്പപ്പോൾ വിധിന്യായങ്ങൾ നടത്തുവാൻ രാത്രിപോലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതികളും മറ്റ് ബ്യൂറോക്രാറ്റ് സവിധാനങ്ങളും...
ആവേശം മൂത്ത് കക്കാനും കൊള്ളിവെപ്പിനും വന്നവരിൽ കോടീശ്വരന്റെ മകൾ മുതൽ , ഐ.ടി. പ്രൊഫഷനുകളടക്കം, 11 വയസ്സുള്ള കൊച്ചുപിള്ളേർ വരെയുണ്ടായിരുന്നു. കട്ടിട്ട് ബാക്കിയായ കടകളിൽ നിന്നും ആയതൊക്കെ കാണാൻ വന്നപ്പോൾ വെറും വെള്ളം കുപ്പി മാത്രം പൊക്കിയവനും കിട്ടി ആറ് മാസം തടവും പിഴയും മറ്റുള്ളവരോടൊപ്പം കേട്ടൊ
എന്തൊക്കെയായാലും ലോകം മുഴുവൻ കലാപം ഒതുക്കുവാൻ നടക്കുന്ന
ബ്രിട്ടന് സ്വന്തം മണ്ണിലെ കലാപം ഒതുക്കാൻ പറ്റാത്തതിന്റെ രോക്ഷം ഇപ്പോളിവിടെ
ജനങ്ങളിൽ കാണാം കേട്ടൊ.
മറ്റു പ്രകൃതിക്ഷോപങ്ങൾ പോലെയൊന്നുമല്ലല്ലോ ഇത്തരം ജനങ്ങൾക്കും
സ്വത്തിനുമാപത്ത് വരുത്തുന്ന കൊള്ളയും കൊള്ളിവെപ്പും ഒപ്പം നടക്കുന്ന കലാപങ്ങളും ...
പിന്നീട് എന്തൊക്കെ നഷ്ട്ടപരിഹാരങ്ങൾ കൊടുത്താലും ..
ഒരു ‘അൺ-സേഫ് ഫീലിങ്ങ് ‘ ഇവിടത്തെ പബ്ലിക്കിന് വന്നു എന്നുപറഞ്ഞാൽ മതിയല്ലോ...!
ഒളിമ്പിക്സൊക്കെ മുമ്പിൽ വന്ന് നിൽക്കുകയല്ലെ ...
ഹ്യുമൻ റൈറ്റ്സൊക്കെ ഇത്തിരി അയച്ച് പോലീസിന്
കൂടുതൽ അധികാരം നൽകട്ടെ അല്ലേ !
അല്ലെങ്കിലിവർ നമ്മുടെ നാട്ടിൽ നിന്നും
വർക്ക് പെർമിറ്റ് കൊടുത്ത് കുറച്ച് പോലീസിനെ വരുത്തട്ടെ .ഒരു മനുഷ്യാവകാശവും നോക്കതെ അവരൊക്കെ ഇത്തരം കലാപങ്ങളും
കലാപകാരികളേയും നിമിഷങ്ങൾക്കകം അടിച്ചിരുത്തുന്നത് കാണാം...
പിന്നീടവർ കാലൻ വിളിക്കുന്നത്
വരെ ഒരു കലാപത്തിനും പോകില്ല..!
ഇതുപറഞ്ഞപ്പോഴാണ് ഓർക്കുന്നത് ഈ മാസാവസാനം
എന്റെ ഭാര്യാപോലീസും,മക്കളുപട്ടാളവും നാട്ടിൽ നിന്നെത്തും.
കഴിഞ്ഞ ഒന്നരമാസത്തെ എന്റെ കുറ്റാരോപണങ്ങളുടെ വിധിന്യായങ്ങൾ
നടപ്പാക്കുന്നതിന് മുമ്പെ നാട്ടിൽപ്പോയി ഓണമുണ്ട് , കണ്ണൂർ മീറ്റിലീറ്റി തിരിച്ചു വരണം...
എന്നിട്ട് വേണം ന്യൂകാസിലിലെ ന്യൂതിങ്ങ്സ് വിവരിക്കുവാൻ...!
നമ്മൾ ഏത് , എത്ര വലിയ കുറ്റങ്ങൾ ചെയ്താലും
ഒരു ജീവപര്യന്തമല്ലേ ഏത് കോടതിയും വിധിക്കൂ ...അല്ലെ കൂട്ടരെ

ചാകര കിട്ടിയ പോലെ പല വമ്പൻ TV വാർത്താവതാരകരും മറ്റും കലാപങ്ങളുടെയിടയിൽ പരക്കം പാഞ്ഞ് എല്ലാം ലൈവ്-ടെലകാസ്റ്റ് നടത്തി തൃപ്തിയടഞ്ഞു ...

ലേബൽ :-
അനുഭവാവിഷ്കാരങ്ങൾ.