Sunday 7 August 2011

അന്ന് കാണാം...കാണണം ! / Annu Kanam ...Kananam !

ഭൂലോകത്തിന്റെ ഇങ്ങേ തലക്കൽനിന്നും ബൂലോഗത്തിൽ
വന്ന് കുടിയിടം വെച്ച് പാർപ്പുതുടങ്ങിയപ്പോൾ ഇങ്ങിനെയൊരു
പ്രണയത്തിന്റെ ഊരാക്കുടുക്കിൽ പെടുമെന്ന് അന്നൊന്നും ഞാനൊട്ടും നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..കേട്ടൊ കൂട്ടരെ...

ഇപ്പോൾ സകലമാനബൂലോകരോടും
എനിക്ക് പ്രണയമാണ്...സാക്ഷാൽ ചുട്ട പ്രേമം...!

വന്യമായ ഒരു ലഹരിയോടെ , താളത്തോടെ , പരസ്പരമുള്ള
ആശയവിനിമയങ്ങളെല്ലാം ഒരു പ്രണയോന്മാദം പോൽ സ്പർശനവും ,
സാന്ത്വനവും, വിരഹവും, വിശ്വാസവും , സ്നേഹവുമെല്ലാമായി നമ്മളെന്നുമെന്നും
അക്ഷരങ്ങൾ കൂട്ടി പെറുക്കിയെടുത്ത് , ഈ ഇ-എഴുത്തുകൾ മുഖാന്തിരം കെട്ടിപ്പൊക്കി പടുത്തുയർത്തിയ ഈ മനോഹരമായ സമുച്ചയങ്ങളിലെന്നും പ്രണയപ്രകാശം എന്നുമങ്ങിനെ നിറഞ്ഞുനിൽക്കുകയാണല്ലോ...
തനി മായാമയൂഖങ്ങൾ പോലെ...

അതുകൊണ്ടാണല്ലോ പണിതിരക്കുകളിൽ നിന്നുമിപ്പോൾ
മോചനമില്ലാതെ സഞ്ചാരപ്രിയനായി ബിലാത്തി മുഴുവൻ യാത്രകളിൽ
അലയടിച്ചു നടക്കുമ്പോഴും  , എനിക്കിപ്പോൾ പലയവസരങ്ങളിലും  ബൂലോകമായി പ്രണയം പങ്കുവെക്കുവാൻ സാധിക്കാത്തതിന്റെ  വിരഹത്തിന് ഒരാശ്വാസം കിട്ടാൻ വേണ്ടിമാത്രമായിട്ട്
ദേ..ഇവിടെ ഒരേ തൂവൽ‌പ്പക്ഷികളിൽ കൂടി എല്ലാവരുടേയും വാ‍യന പ്രതീക്ഷിച്ച് കൊണ്ട് ഇതാ
ഒരു കട്ട് പേസ്റ്റ് പോസ്റ്റ് 
( ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് , അതായത് കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  എ‘മണ്ടൻ  എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ
അതായത് ബൂലോകവുമായുള്ള പ്രണയ സായൂജ്യം കൈവരുന്നതിന് 

വേണ്ടി  ചുമ്മാ വെച്ച് കാച്ചുന്നത്)
 


പിന്നെ പറ്റുമെങ്കിൽ ഈ  പ്രണയങ്ങളൊക്കെ  നേരിട്ട് പങ്ക് വെക്കുവാൻ
ഇത്തവണ ഓണത്തിന് രണ്ടാഴ്ച്ച നാട്ടിൽ വരുമ്പോൾ കണ്ണൂർ സൈബർ
മീറ്റിൽ പങ്കെടുത്തും, പുലിക്കളിയിൽ ആടിതകർത്തും അടിച്ചുപൊളിക്കണമെന്നൊരു
കൊച്ചാഗ്രഹവും എനിക്കുണ്ട് കേട്ടൊ.

അപ്പോൾ ആ സമയത്ത് നേരിട്ട് മീറ്റാനും, ഈറ്റാനും ഏതെങ്കിലും
ബൂലോകർക്ക് താല്പര്യമുണ്ടെങ്കിൽ ഞാനവിടെയപ്പോൾ ഉപയോഗിക്കുന്ന
എന്റെ ഗെഡിച്ചിയുടെ നമ്പറിൽ ( 09946 602 201 ) ബന്ധപ്പെടാം ...

അങ്ങിനെയാണെങ്കിൽ ...
അന്ന് കാണാം...കാണണം !
  


ലേബൽ :-
റീലോഡ് .

52 comments:

സീത* said...

അപ്പോ നാട് കുട്ടിച്ചോറാക്കാനുള്ള പുറപ്പാടിലാണല്ലേ...ഈശ്വരോ രക്ഷതു: ഭഗ‌വാനേ നാട്ടാരെ കാത്തോണേ....എന്നാലങ്ങനെയാവട്ടെ...നാട്ടിൽ‌പ്പോയി കുടുംബത്തോടൊപ്പം അടിച്ചു പൊളിച്ച് വ്രൂ...തിരികെ വരുമ്പോ പുലി കളിയുടേയും പുലിക്ക് നാട്ടാർടെ തല്ലു കിട്ടിയേന്റേം ഫോട്ടോ സഹിതം പോസ്റ്റ് ഇടാൻ മറക്കണ്ടാട്ടോ മുരളിയേട്ടാ...
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു....പോയി സുഖായി മടങ്ങി വരൂ...ഈ പ്രണയങ്ങളപ്പോഴും നിത്യവസന്തമായി മനസ്സിലുണ്ടാവട്ടെ

മൻസൂർ അബ്ദു ചെറുവാടി said...

ശരി. ചുറ്റിക്കളി വിട്ട് ഇനി നാട്ടില്‍ പുലിക്കളി കളിക്കാന്‍ പോവാല്ലേ..? :-)
വേഗം ചെല്ല്. തകര്‍ത്തു പെയ്യുന്ന മഴയാണ്.
രാത്രി ജനലും തുറന്നിട്ട്‌ മഴയുടെ ശബ്ദവും കേട്ട് ഉറങ്ങാന്‍ എന്ത് രസാന്നോ.
അവധിക്കാലം ആഘോഷമാവട്ടെ.
ആശംസകള്‍

അംജിത് said...

അങ്ങനെയൊക്കെയാണ് അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് അല്ലെ?
ഓണത്തിനു കാണാം എന്ന് പ്രതീക്ഷിക്കുന്നു..
(മുരളിയേട്ടന്‍ പ്രണയിച്ചില്ലെങ്കിലാണ് അത്ഭുതം .
പ്രണയമില്ലാതെ ഇരുളുണ്ടോ പകലുണ്ടോ,
സൂര്യച്ചന്ദ്രന്മാര്‍ക്ക് ശോഭയുണ്ടോ?
കവിതയുണ്ടോ ഉലകില്‍ ഗാനമുണ്ടോ ,
ഈ മുരളീമുകുന്ദന് ജീവനുണ്ടോ?
ഹി ഹി ഹി!!!!)

Arjun Bhaskaran said...

ഹം അപ്പൊ നാട്ടിലേക്ക് ഒരു യാത്ര. ഞാനും നാട്ടിലേക്ക് പോകണം എന്ന് വിചാരിക്കുന്നു. എന്തായാലും ഓണം കഴിയും.യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു. പോയി അടിച്ചു പൊളിച്ചു വാ.. പുലിയായി വേഷം കെട്ടണ്ട കേടോ.. നാട്ടുകാര്‍ വനം വകുപ്പിന് ഫോണ്‍ ചെയ്യും.. ഒരു പുലി നാട്ടിലിറങ്ങി എന്ന്.. സംശയികേണ്ട ഒരു പുപ്പുലി.. ബ്ലോഗ്‌ പുലി..

Villagemaan/വില്ലേജ്മാന്‍ said...

മുരളീ ഭായ്.. അഡ്വാന്‍സ് ആയി ഓണാശംസകള്‍..

നാട്ടിലൊക്കെ പോയി കുറെ പുതിയ കഥകളുമായി വരൂ..

Unknown said...

:)

Hashiq said...

അപ്പോള്‍ ഇത്തവണത്തെ പുലികളിക്ക് കണിമംഗലംകാരുടെ വക ഒരു ടീമും കൂടി നടുവിലാല്‍ വഴി സ്വരാജ് റൌണ്ടില്‍ കയറും അല്ലെ? അരമണിയും പുലിമുഖവും എല്ലാം നമുക്ക് അവിടെ തന്നെ സംഘടിപ്പിക്കാം. അത്യാവശ്യം വേണ്ട ' കുടവയര്‍ ' മുരളിയേട്ടന്‍ അവിടെ നിന്നും കൊണ്ട് വരുമെന്ന് കരുതുന്നു :-) എന്നാല്‍ പിന്നെ ......പൂരത്തിന്റെ നാട്ടില്‍ നല്ലയൊരു അവധിക്കാലം ആശംസിക്കുന്നു.

ജിമ്മി ജോൺ said...

അപ്പൊ ഈ ലണ്ടന്‍ പുലി കണ്ണൂരില്‍ ഇറങ്ങാനുള്ള പരിപാടിയാണല്ലേ.. മീറ്റിങ്ങും ഈറ്റിങ്ങും പിന്നെ അവധിക്കാലവുമെല്ലാം തകര്‍ത്തടിച്ചു വാ..

ആശംസകളോടെ..

നികു കേച്ചേരി said...

ങാഹാ...അതുകൊള്ളാലോ..!
ങ്ങള്‌ മാത്രല്ല ഓണം തകർക്കാൻ പോകുന്നത്..മ്പളുംണ്ടാവുംട്ടാ അവിടെ..!!

Manoraj said...

അപ്പോള്‍ മജീഷ്യന്‍ ബിലാത്തിപട്ടണം നാട്ടില്‍ വരുകയാണല്ലേ.. അപ്പോള്‍ വരുമ്പോള്‍ പറ്റിയാല്‍ കാണാം.

അനില്‍@ബ്ലോഗ് // anil said...

അപ്പോ അങ്ങനെ. എല്ലാ പറഞ്ഞപോലെ, നാട്ടിൽ പോയി അടിച്ചു പൊളിക്കൂ..
:)

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

അന്ന് നേരിൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.മീറ്റുകളിലൂടെയാണല്ലോ ഈ നേരിൽ കാണലുകൾ സാധിതമാകുന്നത്. ഓരോ മീറ്റ് കഴിയുമ്പോഴും ഓരോരുത്തരെ കാണാനുള്ള സസ്പെൻസ് തീരുന്നു. പിന്നെ വീണ്ടും കാണാനുള്ള സസ്പെൻസ്; സത്യം, ഞൻ മീറ്റുകളുടെ ഒരു സ്പിരിറ്റിലാണ്!

വിനുവേട്ടന്‍ said...

"പൂരങ്ങളുടെ പൂരത്തിന്റെ നാടായ തൃശ്ശൂരിന്റെ അഭിമാനമായ ...." ഓ... ആ ഡയലോഗ് മുഴുവനും ഓർമ്മയിൽ വരുന്നില്ലല്ലോ... മുരളിഭായിക്ക് കൊക്കാല കൂർക്കഞ്ചേരി വഴി കണിമംഗലത്തേക്ക് സ്വാഗതം...

African Mallu said...

നാട്ടില്‍ പോയി അടിച്ചു പൊളിക്കാന്‍ പോകുന്ന ബിലാത്തി ഭായിക്ക് പൂച്ചെണ്ട് അല്ല...അല്ല ആനണ്ട് :- )

കൊച്ചു കൊച്ചീച്ചി said...

അവസാനം ഈയുള്ളവനു് നാട്ടില്‍ പോകാനുള്ള മുഹൂര്‍ത്തം തെളിഞ്ഞുവരുമ്പോഴേയ്ക്കും നാടു് പൂരത്തിന്റെ പിറ്റേന്നത്തെ തേക്കിന്‍കാടുപോലിരിക്കും, അല്ലേ ബിലാത്തിയണ്ണാ?

ശ്ശോ! ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടി ചെയ്ത പോലെ ഓണത്തിന്റന്ന് ഒരു ബൂലോക കേസരിയുടെ വീട്ടീക്കേറിച്ചെല്ലാനുള്ള ചാന്‍സാണ് മിസ്സാക്കിക്കളയുന്നതെന്നോര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റണില്ല്യാട്ടോ.

രമേശ്‌ അരൂര്‍ said...

ലണ്ടനില്‍ നിന്ന് ഈ എമണ്ടന്‍ പുലി നാട്ടില്‍ ചെന്നാല്‍ നാട്ടിലെ പൂരപ്പുലികളും ,ഓണപ്പുലികളും
കാട്ടില്‍ കയറേണ്ടി വരുമല്ലോ ..? കണ്ണൂരില്‍ പോയി ഗര്‍ജ്ജിക്കാന്‍ ഒന്നും നില്‍ക്കേണ്ട ..അവര്‍ പല്ലും നഖവും പറിച്ചെടുത്തു മാല കെട്ടിക്കളയും ! പറഞ്ഞേക്കാം ..:)

ശ്രീനാഥന്‍ said...

വരിക, കാത്തുനിൽക്കുന്നിതാ നാട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ങ്‌ ഹാ ഭാഗ്യവാന്മാരൊക്കെ പോയി ഓണം അടിച്ചു പൊളിക്ക്‌
ഞങ്ങള്‍ ഇവിടെ ഇരുന്ന് ആശസ നേരാം

കുസുമം ആര്‍ പുന്നപ്ര said...

അപ്പോള്‍ ഓണം നാട്ടിലാണല്ലേ...
ഞങ്ങള്‍ 14ന് അവിടെയെത്തും.

Lipi Ranju said...

അങ്ങനെ ഒരു ഭാഗ്യവാന്‍ കൂടി നാട്ടില്‍ പോണു ... അപ്പൊ പോയി ഓണം ആഘോഷിച്ചു വരൂ... എന്റെയും ഓണാശംസകള്‍.

jyo.mds said...

പുലിക്കളിയും,കുമ്മാട്ടിക്കളിയും,ആര്‍പ്പ് വിളിയും എന്നും മനസ്സിന്റെ മുറ്റത്ത് മധുരിക്കുന്ന ഓര്‍മ്മകളായി നിലകൊള്ളുന്നു.ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ കൊതി തോന്നുന്നു.
ഓണം ആഘോഷിച്ച് ഒരുകുട്ട ഉപ്പേരിയും,വിശേഷങ്ങളുമായി തിരിച്ച് വരിക.
കണ്ണൂര്‍-മീറ്റ് വീഡിയൊ ഗംഭീരമായിട്ടുണ്ട്.

Manju Manoj said...

അതുശ്ശേരി..... നാട്ടില്‍ പോവാന് അല്ലെ.... ഹാപ്പി ഹോളിഡേയ്സ്....

Echmukutty said...

അപ്പോ സ്വാഗതം......

ദൃശ്യ- INTIMATE STRANGER said...

നാട്ടിലേക് വരുവാണ് അല്ലെ ..

Sukanya said...

സീതയുടെ കമന്റ്‌ വായിച്ചു ചിരിച്ചു. ഞങ്ങളിതാ വാളും പരിചയുമായി ഓ സോറി പൊളിഞ്ഞ റോഡും ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന ബസ്സുകളും മറ്റുമായി ഇവിടെ ഉണ്ടേ. വന്നു കാണൂ, കാണണം, കണ്ടേ പറ്റൂ
ഈ അട്ടകളുടെ പൊട്ടകുളം.

Unknown said...

കണ്ണൂരില്‍ പോണത് സൂക്ഷിച്ചുവേണം നാടത് വേറെയാണ് !! :)

നല്ല ഒരവധിക്കാലം നേരുന്നു മുരളിഭായ്‌.

കുഞ്ഞൂസ് (Kunjuss) said...

ഓണത്തിന് നാട്ടില്‍ പോവാ ല്ലേ, യാത്രാമംഗളങ്ങള്‍ നേരുന്നു...ഒപ്പം ഹൃദ്യമായൊരു അവധിക്കാലവും.

ajith said...

കണ്ണൂരില്‍ കണ്ടോളാം..

Anonymous said...

കൊള്ളാം ..:)

നാമൂസ് said...

ഒരു പക്ഷെ, ഞാനും..!!
പത്തു ദിവസത്തെ പെരുന്നാള്‍ അവധി ഉണ്ട്. പക്ഷെ, അത് ഏഴാം തിയ്യതി വരെയേ ഒള്ളൂ.. ഒരാഴ്ച്ചകൂടെ അനുവദിച്ചു കിട്ടിയാല്‍ തീര്‍ച്ച ഞാനും നാട് പിടിക്കും . എങ്കില്‍, അവിടെ വെച്ച് {കണ്ണൂര്‍} കാണാം.
[മിക്കവാറും... ആ പത്തു നാളും ഇവിടെ ഈ നാല് ഭിത്തിക്കുള്ളില്‍ തന്നെ ശരണം] എന്തായാലും, നാട്ടിലെ ദിനങ്ങള്‍ ഏറെ ഇമ്പമുള്ളതാവട്ടെ എന്നാശംസ.
.

വീകെ said...

ബിലാത്തിച്ചേട്ടാ...
ബിലാത്തിയിൽ ഏതാണ്ടൊക്കെ ചീഞ്ഞു നാറുന്നുണ്ടല്ലൊ..?
അതു കൊണ്ടാണൊ തൽക്കാലം ഓണത്തിന്റെ പേരു പറഞ്ഞ് നാടു പിടിക്കുന്നെ...?!
‘നാട്ടിലേക്ക് ഹാർദ്ദവമായ സ്വാ‍ഗതം..’ എന്നു പറയാൻ ഞാൻ നാട്ടിലില്ലല്ലൊ.

ഇലക്ട്രോണിക്സ് കേരളം said...

ലണ്ടനിലെ പ്രശ്ന ബാധിത പ്രദേശങ്ങ്ലിലോന്നും പോകല്ലേ .....ഓണത്തിന് നാട് പിടിക്കാനുള്ളതാണേ.............

Mohamed Salahudheen said...

കാണണം ! ആശംസകള്‍

ponmalakkaran | പൊന്മളക്കാരന്‍ said...

ലണ്ടൻ പുലിയാന്നും പറഞ്ഞ് അവിടെ കള്ള കാപ്പിരികളുടെ കയ്യിലൊന്നും പോയി പെടല്ലേ...
ഇപ്പോ അവിടെ കച്ചറയാന്ന് പത്രങ്ങളിൽ കാണുന്നു
കണ്ണൂർ വച്ച് ഒരു പുലിക്കളി നടത്തണം..
റെഡിയല്ലേ.?

Aadhi said...

ചുരുക്കി പറഞ്ഞാല്‍ ഈ ഓണത്തിന് രണ്ടു മാവേലികള്‍ നാട്ടില്‍ ഇറങ്ങും അല്ലെ ?
കലികാലം അല്ലാണ്ടെന്തു പറയാന്‍ ................
.......dnt take series ok ? .........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സീതാജി,നന്ദി.ഇതിലും ഭേദം എന്റെ കഴുത്തിൽ ഒരു മാലപ്പടക്കമിട്ട് തീ കൊടുക്കാമായിരുന്നു കേട്ടൊ ഗെഡിച്ചി.

പ്രിയമുള്ള ചെറുവാടി,നന്ദി,മഴയുടെ ഇരമ്പം ഞാൻ ചെല്ലുമ്പോഴേക്കും നിലക്കുമോ ആവോ അല്ലേ മൻസൂർ

പ്രിയപ്പെട്ട അംജിത്.നന്ദി.പ്രണയമില്ലാതെ നമ്മെളെന്ത് പണി ചെയ്തിട്ടും എന്തു കാര്യം അല്ലേ ഭായ്.നേരിട്ടുകാണാം ട്ടാ

പ്രിയമുള്ള മാഡ്,നന്ദി.കഴുതപ്പുലിയെ വല്ലവരും പുലിയായി കൂട്ടുമോ അരവിന്ദ്.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.നാട്ടിൽ പോയാൽ പഴയ എഴുത്തുകൾക്ക് കഥ കഴിയാതിരുന്നാൽ മതിയായിരുന്നു എന്റെ ശശിഭായ്.

പ്രിയമുള്ള മൈ ഡ്രീംസ്,ഈ നിറമാർന്ന പുഞ്ചിരിക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഹാഷിക്,നന്ദി.കുടവയറ് ഇവിടെ നിന്ന് തന്നെ കൊണ്ടുപോകാമല്ലോ അല്ലേ ഭായ്.

പ്രിയമുള്ള ജിമ്മിജോൺ,നന്ദി.എല്ലാവരും കൂടി എന്നെ പുലിയായി വാഴ്ത്തരുതേ കേട്ടൊ ജിമ്മികുട്ടാ.

പ്രിയപ്പെട്ട മനോരാജ്,നന്ദി.ഇടക്ക് നാട്ടിലും മാജിക്കവതരണങ്ങൾ വേണമല്ലോ അല്ലേ ഭായ്.

പ്രിയമുള്ള അനിൽ ഭായ്,നന്ദി.അപ്പോൾ മീറ്റിൽ ഇത്തവണ പങ്കെടുക്കുന്നില്ലേ ഭായ്.

അനില്‍ഫില്‍ (തോമാ) said...

ലണ്ടനില്‍ അടിതുടങ്ങ്യപ്പം പേടിച്ച് മുങ്ങുവാണോ?
എന്തായാലും ഒരു ഗംഭീര ഓണഅവധി ആശംസിക്കുന്നു.

shibin said...

വന്യമായ ഒരു ലഹരിയോടെ , താളത്തോടെ , പരസ്പരമുള്ള
ആശയവിനിമയങ്ങളെല്ലാം ഒരു പ്രണയോന്മാദം പോൽ സ്പർശനവും ,
സാന്ത്വനവും, വിരഹവും, വിശ്വാസവും , സ്നേഹവുമെല്ലാമായി നമ്മളെന്നുമെന്നും
അക്ഷരങ്ങൾ കൂട്ടി പെറുക്കിയെടുത്ത് , ഈ ഇ-എഴുത്തുകൾ മുഖാന്തിരം കെട്ടിപ്പൊക്കി പടുത്തുയർത്തിയ ഈ മനോഹരമായ സമുച്ചയങ്ങളിലെന്നും പ്രണയപ്രകാശം എന്നുമങ്ങിനെ നിറഞ്ഞുനിൽക്കുകയാണല്ലോ...
തനി മായാമയൂഖങ്ങൾ പോലെ...

Naushu said...

ആശംസകള്‍ !

ചെറുത്* said...

ഓണാശംസോള്‍‍ട്ടാ
പോയ് പോയ് പോയ് വരുമ്പം..........ന്ത് കൊണ്ടോരും? ;)

ശങ്കരനാരായണന്‍ മലപ്പുറം said...

മാവേലിയുടെ പിറന്നാള്‍ ഉഷാറായി ആേഘാഷിക്കുക!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട നികു,നന്ദി.അപ്പോൾ നമ്മുക്ക് നാട്ടിൽ വെച്ച് കാണാം കേട്ടൊ നിക്സൺ.

പ്രിയമുള്ള സജിമാഷെ,നന്ദി. ചുക്കില്ലാത്ത കഷായം പൊലെ മാഷില്ലാത്ത ബ്ലോഗ്മീറ്റില്ലാണ്ടായി അല്ലെ...

പ്രിയപ്പെട്ട വിനുവേട്ടാ,നന്ദി. പൊക്കുകയാണെങ്കിൽ ഇതുപോലെ തന്നെ പൊക്കണം കേട്ടൊ ഭായ്.

പ്രിയമുള്ള ആഫ്രിക്കൻ മല്ലു,നന്ദി.ഉന്തുട്ടാണ് ഭായ് ഈ ആനണ്ട്..

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി,നന്ദി.അത് അങ്ങിനെയേ വരൂ..ആലിപ്പഴം പഴുക്കുമ്പോൾ കാക്കക്ക് വായ്പ്പുണ്ണ് എന്ന് പറയുമല്ലൊ..

പ്രിയമുള്ള രമേശ് ഭായ്,നന്ദി.ശരിയാണ് ലണ്ടനിലെ എ മണ്ടൻ പുള്ളി..!

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.അപ്പോൾ നാട്ടിൽ വെച്ച് കാണാം അല്ലേ മാഷെ.

പ്രിയമുള്ള ഇന്ത്യാഹെറിറ്റേജ്,നന്ദി.അപ്പൊൾ ഓണത്തിന് നാട്ടിലേക്കില്ലേ ഭായ്.

പ്രിയപ്പെട്ട കുസുമം മേം,നന്ദി.
ഇക്കൊല്ലമോണമപ്പോൾ ലണ്ടനിലാണല്ലേ..

പ്രിയമുള്ള ലിപിരജ്ഞു,നന്ദി. പ്രവാസിയായിരിക്കുമ്പോഴാണല്ലോ നാടനുഭവങ്ങളുടെ നൊസ്റ്റാൽജിയ അറിയുക അല്ലെ.

പ്രിയപ്പെട്ട ജ്യോയ്മേം,നന്ദി. നാടിന്റെ ആറാപ്പുകൾ കാതിലാലോലമടിച്ചു തുടങ്ങി.

പ്രിയമുള്ള മഞ്ജുമനോജ്,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട എച്ച്മുട്ടി.നന്ദി.നാട്ടിൽ വെച്ച് നേരിട്ട് കാണണം കേട്ടൊ

K.P.Sukumaran said...

പ്രിയപ്പെട്ട മുരളീമുകുന്ദന്‍ , വാക്കുകള്‍ക്ക് വല്ലാത്തൊരു ഫീലിങ്ങ് ഉണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ കുറിച്ചെടുക്കുന്നു :)

joseph said...

നാട്ടിലൊക്കെ പോയി കുറെ പുതിയ കഥകളുമായി വരൂ..

sulu said...

Wish you good holidays....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഇന്റിമേറ്റ് സ്ട്രേയ്യഞ്ചർ,നന്ദി.അപ്പോൾ നാട്ടിൽ വെച്ച് കാണാം അല്ലേ.

പ്രിയമുള്ള സുകന്യാജി,നന്ദി.ഈ അട്ടയുടെ ഇഷ്ട്ട പൊട്ടക്കുളത്തിലേക്ക് അത് വീണ്ടും നുഴഞ്ഞുകയറി വരികയാണ് കേട്ടൊ.

പ്രിയപ്പെട്ട തെച്ചിക്കോടൻ,നന്ദി.ഇമ്മടെ നാടല്ലേ ഭായ് കണ്ണൂര്,അപ്പ്യോ നേരിട്ട് കാണാലോ അല്ലേ.

പ്രിയമുള്ള കുഞ്ഞൂസ്,നന്ദി.ഞങ്ങള് ജയേട്ടന്റെ(ജെ.പി)വീട്ടുലുവെച്ചും ഒന്ന് കൂടുന്നുണ്ട് കേട്ടോ.

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.ഭായിയപ്പോൾ കെട്ടും പൂട്ടിയവിടെയെത്തി അല്ലേ.

പ്രിയമുള്ള ഇന്ത്യായെപ്ലോക്സീവ്,നന്ദി. അപ്പോളവിടെവെച്ച് ഈ എപ്ലോക്സീവെല്ലാം നമുക്ക് പൊട്ടിക്കാം അല്ലെ ഭായ്.

പ്രിയപ്പെട്ട നാമൂസ്,നന്ദി. ഒരു പക്ഷേ ആക്കേണ്ട കേട്ടൊ, തീർച്ചയാക്കിക്കോളൂ കേട്ടൊ ഭായ്.

പ്രിയമുള്ള വി.കെ,നന്ദി.ഇവിടത്തെ ചീഞ്ഞുനാറ്റത്തിന്റെ മുകളിലൊക്കെ നല്ല സുഗന്ധമുള്ള അത്തറ് തെളിച്ചു കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഇലക്ര്ടോണിക് കേരളം,നന്ദി. ഇവിടത്തെ പ്രശ്നങ്ങളൊക്കെ തൽക്കാലം തീർന്നിരിക്കുകയാണ് കേട്ടൊ.

പ്രിയമുള്ള സ്വലാഹ്,നന്ദി.അപ്പോൾ നേരിട്ട് കാണാം അല്ലേ ഭായ്.

പ്രിയപ്പെട്ട പൊന്മളക്കാരൻ,നന്ദി.നമുക്കപ്പോൾ കണ്ണൂരൊരു പുളിക്കളി നടത്താം അല്ലേ ഭായ്.

പ്രിയമുള്ള ആധി, നന്ദി. ആധിയപ്പോൾ പുത്തൻ മാവേലിയായത് ഞാനറിഞ്ഞില്ല കേട്ടൊ ഭായ്.

സാമൂസ് കൊട്ടാരക്കര said...

വരാന്നു പറഞ്ഞിട്ട് വരാതിരിക്കരുത് ചേട്ടാ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുവരെ നേരിട്ട് കാണാത്ത പല ബൂലോകമിത്രങ്ങളേയും നേരിട്ടുകാണാമെന്നുള്ള ആശയോടെ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്...ഇതിനിടയിൽ ഈ കൊച്ച് പോസ്റ്റ് വന്ന് വായിച്ചുവിലയിരുത്തിയ എന്റെ പ്രിയപ്പെട്ട മിത്രങ്ങളായ
അനിൽഫിൽ
ഷിബിൻ
ചെറുത്
ശങ്കരനാരായണൻ ഭായ്
കെ.പി.സുകുമാരൻ ഭായ്
ജോസഫ് ഭായ്
സുലുമ്മായ്
സാമൂസ്
എന്നിവർക്കെല്ലം ഒരുപാട് നന്ദി കേട്ടൊ...

വീണ്ടും സന്ധിപ്പും വരേക്കും ഏവർക്കും വണക്കം..

Yesu - music lover said...

അന്ന് വന്ന് കണ്ടു..!
കീഴടക്കി...!!

joseph said...

വന്യമായ ഒരു ലഹരിയോടെ , താളത്തോടെ , പരസ്പരമുള്ള
ആശയവിനിമയങ്ങളെല്ലാം ഒരു പ്രണയോന്മാദം പോൽ സ്പർശനവും ,
സാന്ത്വനവും, വിരഹവും, വിശ്വാസവും , സ്നേഹവുമെല്ലാമായി നമ്മളെന്നുമെന്നും
അക്ഷരങ്ങൾ കൂട്ടി പെറുക്കിയെടുത്ത് , ഈ ഇ-എഴുത്തുകൾ മുഖാന്തിരം കെട്ടിപ്പൊക്കി പടുത്തുയർത്തിയ ഈ മനോഹരമായ സമുച്ചയങ്ങളിലെന്നും പ്രണയപ്രകാശം എന്നുമങ്ങിനെ നിറഞ്ഞുനിൽക്കുകയാണല്ലോ...
തനി മായാമയൂഖങ്ങൾ പോലെ...

MKM said...

വന്യമായ ഒരു ലഹരിയോടെ , താളത്തോടെ , പരസ്പരമുള്ള
ആശയവിനിമയങ്ങളെല്ലാം ഒരു പ്രണയോന്മാദം പോൽ സ്പർശനവും ,
സാന്ത്വനവും, വിരഹവും, വിശ്വാസവും , സ്നേഹവുമെല്ലാമായി നമ്മളെന്നുമെന്നും
അക്ഷരങ്ങൾ കൂട്ടി പെറുക്കിയെടുത്ത് , ഈ ഇ-എഴുത്തുകൾ മുഖാന്തിരം കെട്ടിപ്പൊക്കി പടുത്തുയർത്തിയ ഈ മനോഹരമായ സമുച്ചയങ്ങളിലെന്നും പ്രണയപ്രകാശം എന്നുമങ്ങിനെ നിറഞ്ഞുനിൽക്കുകയാണല്ലോ...
തനി മായാമയൂഖങ്ങൾ പോലെ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...