Wednesday 4 November 2009

മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും / Malayalam Blog athhava Boologavum kuracchu Pinnampuravum .

ഈയിടെ ലോക സാഹിത്യ വേദിയില്‍
നടത്തിയ ഒരു പഠനം വിശദീകരിക്കുന്നതിങ്ങനെയാണ് ...
മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍ മൂന്നാല് കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുന്നേറ്റു പോലും.,  ഒപ്പം എഴുത്തും !

 കാരണം ബ്ലോഗ്‌  എന്ന പുതിയ മാധ്യമം ആണത്രേ...

ഇപ്പോള്‍ ദിനം പ്രതി ധാരാളം പേര്‍ എല്ലാഭാഷകളിലും ആയി ബ്ലോഗിങ്ങ്‌
രംഗത്തേക്ക് , സ്വന്തമായി ഒരു വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നടത്തി കല ,
കായികം, സംഗീതം , പാചകം , വര , യാത്ര , ഫോട്ടോഗ്രഫി ,....എന്നിവയിലൂടൊക്കെ  മാറ്റുരച്ചു നോക്കുവാനും , ആസ്വദിക്കുവാനും , അഭിപ്രായം രേഖപ്പെടുത്താനും  ഒക്കെയായി  എത്തിക്കൊണ്ടിരിക്കുകയാണ് ദിനമ്പ്രതിയെന്നോണം ഈ ബൂലോകത്തിൽ എന്നുമെന്നും...

കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാ
ഭാഷകളിലും , വായന ഇരട്ടിയിൽ അധികമായെന്നാണ്
മുന്‍പറഞ്ഞ , ആ  പഠനങ്ങള്‍  വ്യക്തമാക്കുന്നത്.. സംഭവം
ഈ ബ്ലോഗ് എഴുത്ത്  തന്നെ !

എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,
വായനക്കാരും ഇപ്പോൾ ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
 
ഇതിന്റെയെല്ലാം മാറ്റൊലികള്‍
നമ്മുടെ  മലയാളത്തിലും അലയടിച്ചു കേട്ടോ....
അടുത്ത കാലത്ത് മലയാളത്തിൽ തന്നെ , ബ്ലോഗുലകത്തില്‍ നിന്നും
സജീവ്  എടത്താടൻ,  രാജ് നീട്ടിയത്ത് , രാഗേഷ് കുറുമാൻ, ബാബുരാജ്.പി.എം,
ടി.പി.വിനോദ്, ദേവദാസ്.വി.എം, ശശി ചിറയിൽ,കെ.എം.പ്രമോദ്,...,. ...എന്നീ ബൂലോഗ വാസികൾ , ബൂലോഗത്തുനിന്നും പുസ്തക ശാലകളിലേക്കും,സാഹിത്യ സദസ്സുകളിലേക്കും ഇറങ്ങിവന്നവരാണ് !
അതേ പോലെ ഇന്ന് നമ്മുടെ  ബൂലോഗത്തില്‍
മാധ്യമ -കലാ-സാംസ്കാരിക രംഗങ്ങളിലൊക്കെയുള്ള
ബാലചന്ദ്രന്‍ ചുള്ളിക്കാട് , ശിഹാബുദീന്‍ പൊയ്ത്തുംകടവ് , 
മൈന ഉമൈബാല്‍ ,മണിലാല്‍  , ഡി. പ്രദീപ്കുമാര്‍  , ജി.മനു , 
കുഴൂര്‍ വിത്സന്‍ ,മമ്മൂട്ടി ,മോഹൻ ലാൽ,  ജോസഫ്‌ ആ ന്റണി ,എന്‍ .പി.
രാജേന്ദ്രന്‍ ,ടി.സുരേഷ് ബാബു ,ബി.എസ്. ബിമിനിത് , ആര്‍ .ഗിരീഷ്‌ കുമാര്‍ , 
ബെര്‍ലി തോമസ്‌ , കമാല്‍ വരദൂര്‍ , നൌഷാദ് അകമ്പാടം, സഞ്ജീവ് ബാലകൃഷ്ണന്‍ , സുജിത് , പത്മനാഭന്‍ നമ്പൂതിരി .... മുതല്‍ പല പല പ്രമുഖരും , പിന്നെ മറ്റനേകം പേരും സ്വന്തമായ കാമ്പും ,ശൈലിയും കൊണ്ട്  ഈ സൈബര്‍ ലോകത്തില്‍ തിളങ്ങി നില്‍ക്കുന്നവരാണ് !

ഇനിയും അടുത്തുതന്നെ ബൂലോഗത്തില്‍ പല പ്രമുഖരുടെയും
കാലൊച്ചകള്‍ അരങ്ങേറ്റം കുറിക്കുന്നതിനായി  നമ്മള്‍ക്ക്  കാതോര്‍ത്തിരിക്കാം അല്ലേ.

അതെ എഴുതാനും മറ്റും കഴിവുള്ള എല്ലാവരും , എല്ലാ തരത്തിലും ,
എല്ലാതും അവരവരുടെ രീതിയിൽ ബൂലോഗത്ത് വിളമ്പി വെക്കട്ടേ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമ രംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയുമിനിയും മലയാളത്തില്‍ ഉണ്ടാകുമാറാകട്ടെ..!

ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്
1965 ലെ  ഇന്നത്തെ മെയിൽ സന്ദേശ പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക്‌ ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീകാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.

ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നുപിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും
അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവനദാതാക്കളും .

പിന്നീട് അവർ ധാരാളം സൈറ്റുകൾ ഓരൊ
ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി ,
സൈബർ ലോകത്തിൽ ഇടം നൽകുന്ന ഓര്‍ക്കൂട്ട് ,ഫേയിസ് ബുക്ക്
മുതല്‍ ബ്ലോഗ്‌ വരെയുള്ള നവ മാധ്യമ ആവിഷ്ക്കാരവേദികള്‍ സ്ഥാപിച്ചു .

ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,..
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .

1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ്‌ വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി  യൂണിക്കോഡ് ഫോണ്ട് വിപ്ലവം സൃഷ്ടിച്ചതോട്
കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.

അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച 
വെബ്‌ ലോഗുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
വീ ബ്ലോഗ്‌ ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് .

കാലിഫോര്‍ണിയയിലെ പൈര്ര ലാബ് എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പോതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത്‌ സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001   ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ്‌ പ്രസ്ഥാനം തന്നെയാണിപ്പോള്‍ .

കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ  തുടങ്ങി നാല്പതിൽ  കൂടുതൽ  ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ ..കേട്ടോ .

ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങിയ കാലംതൊട്ടുതന്നെ ഇന്റര്‍-നെറ്റ്
ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും ,
മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍
പടച്ചുവിട്ടിരുന്നൂ .
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...
മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..

19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന
ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ 
അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ
കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു
പോസ്റ്റുകള്‍ വന്നുതുടങ്ങി.
ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞുകവിഞ്ഞു!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ബ്ലോഗുലകത്തെ
കുറിച്ചുസചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും ബൂലോകം വാഴ്ത്തപ്പെട്ടു..
അതോടൊപ്പം നാട്ടില്‍ ജില്ലായടിസ്ഥാനത്തില്‍ ബ്ലോഗ്‌ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു ...

 രണ്ടായിരത്തിയാറിൽ  വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
ബുലോകം പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി.പിന്നീടത്
കഴിഞ്ഞവർഷം മൂവായിരവും ,ഇക്കൊല്ലം അവസാനമായപ്പോഴേക്കും ഏതാണ്ട്
അയ്യായിരത്തോളം ബൂലോഗരുമായി പടർന്നു പന്തലിച്ചു !
 മലയാളത്തിലെ പ്രഥമ ബ്ലോഗെഴ്സ് മീറ്റ്, യു.ഇ /07-07-2006 
വിശാലമനസ്കൻ, കുറുമാൻ,..മുതൽ
ഇതോടൊപ്പം തന്നെ ബ്ലോഗ് എഴുത്തുകാരുടെ കൂട്ടായ്മകളും വളർന്നു.....
പ്രഥമ ബ്ലോഗ് സംഗമം  അന്ന് ഏറ്റവും കൂടുതല്‍ ബൂലോഗരുണ്ടായിരുന്ന
യു.എ .ഇ യില്‍ , അതായത്  2006 ൽ ദുബായിൽ വെച്ച് നടന്നു.

അടുത്തവര്‍ഷം ഓരൊ ജില്ലകളിലും ബുലോഗ
അക്കാഥമികൾ ഉടലെടുക്കുകയും, ബ്ലോഗെഴുത്ത്
എങ്ങിനെ/എന്ത്/ഏത്...തുടങ്ങിയ ബോധവൽക്കരണ
ക്ലാസ്സുകളും,ജില്ലായടിസ്ഥാനത്തിലുള്ള ബുലോഗകൂട്ടായ്മകളും ഉണ്ടായി.
ആ‍ഗോളബൂലോഗ സംഗമം,ചെറായി/ ജൂലായി 2009 
2008 ൽ തൊടുപുഴയിൽ വെച്ച് കുറച്ചുപേര്‍
കൂടി ആദ്യ കേരള ബൂലോഗ സംഗമം നടന്നു .
പിന്നീട് 2009 ജൂലായിൽ ചെറായി കടൽ തീരത്തുവെച്ച്
ആഗോളതലത്തിലുള്ള എല്ലാമലയാളി ബ്ലോഗർമാർക്കും വേണ്ടി
സഘടിപ്പിച്ച സൌഹൃത  സമ്മേളനമാണ് “ ബുലോഗ ചെറായി മീറ്റ് 2009" .
കഴിഞ്ഞ മാസം  “ദോഹ”യിൽ വെച്ച് ഗൾഫ് ബുലോഗരും ഒന്നിച്ച് ഒരു കൂടിച്ചേരൽ നടത്തി കേട്ടോ
 ദോഹയിലുള്ള ബുലോഗരുടെ സംഗമം / 21-10-2009
പത്രപ്രസിദ്ധീകരണങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ്‌ നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തി.

അങ്ങിനെ നമ്മുടെ മലയാളം ബ്ലോഗിങ്ങ്‌ രംഗം
എല്ലാവരാലും ബൂലോഗം /ബുലോഗം എന്ന് വിളിക്കപ്പെട്ടു !
വായനയും, എഴുത്തും, വരയും , സംഗീതവും ,.. ഒക്കെയായി
ബൂലോഗത്തില്‍ വിഹരിക്കുന്നവരെ ബൂലോകര്‍ എന്നുവിളിച്ചു .

ബ്ലോഗന്‍ , ബ്ലോഗിണി , ബ്ലോഗന , ബ്ലോഗുലകം ,..ഇതുപോലെ
ഇമ്മിണി വാക്കുകള്‍ മലയാളം പദാവലിയിലേക്ക്  വന്നുചേര്‍ന്നു .

അതെ ഇന്ന് വിദേശത്തു താമസിക്കുന്ന മലയാളികളുടെ
പുതുതലമുറയടക്കം, നമ്മുടെ മാതൃഭാഷക്ക് ഈ സൈബര്‍
ലോകത്തില്‍ കൂടി ഒരു പുത്തന്‍ ഉണര്‍വും , പുതുജന്മവും, പുതു
പ്രസരിപ്പും നല്‍കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല കേട്ടോ .

പ്രത്യക്ഷമായും , പരോക്ഷമായും ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് സ്വന്തമായി ഒരു വേദിയുണ്ടാക്കി
ആത്മാവിഷ്ക്കാരം നടത്തുന്ന കാഴ്ചകളാണ് നമ്മള്‍ ഇപ്പോള്‍  ഈ ബൂലോഗത്ത് കണ്ടുകൊണ്ടിരിക്കുന്നത് .അവരുടെയെല്ലാം ഓരോ പുത്തൻ പോസ്റ്റുകളും അപ്പപ്പോൾ
തന്നെ പ്രത്യക്ഷമാകുന്ന മലയാളം അഗ്രിഗേറ്റരുകളും തോനെ പാനെ ഇപ്പോൾ നിലവിൽ വന്നിട്ടുമുണ്ടല്ലോ ..അല്ലെ

ബൂലോഗത്തെ പോലെ തന്നെ അതിവേഗം പടര്‍ന്നുപിടിച്ച സൈബര്‍ ഉലകത്തിലെ
ഓര്‍ക്കൂട്ട് ,ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും അനേകം മലയാളികളും അവരുടെ കൂട്ടായ്മകളും കൂടിച്ചേര്‍ന്നുള്ള നിറസാന്നിദ്ധ്യവും ഇപ്പോള്‍ കാണാവുന്നതാണ് .
കൂടാതെ സൈബര്‍ ലോകത്തിലെ എല്ലാ അറിവുകളും വെറുതെ വിപണനം
ചെയ്യുന്ന മലയാളം വിക്കിപീഡിയയിൽ ഇന്ന് വിക്കി പീടികകളില്‍  മലയാളിയുടെ കടക്ക്യാണ് ഇപ്പോള്‍ ലോകത്തിൽ  ഏഴാം സ്ഥാനം !

ഹൌ ....അമ്പട മലയാളിയെ !

അയ്യോ..ഒരു കാര്യം കൂടി..

ഈയിടെ ഇവിടെ കൂടിയ മന:ശാസ്ത്രജ്ന്മാർ സൈബർ
ലോകത്തുനിന്നും കുറെ പുതിയ  മനോരോഗങ്ങൾ കണ്ടെടുത്തുപോൽ
ബ്ലോഗോമാനിയ (ഏതു സമയവും ബ്ലോഗിനുമുന്നിൽ കഴിച്ചുകൂട്ടുന്നവർക്ക് വരുന്നത്), ബ്ലോഗോഫോബിയ (ബ്ലോഗേഴ്സിന്റെ പാർട്ട്നേസിനും,മറ്റു കുടുംബാംഗങ്ങൾക്കും വരുന്നത്), ...എന്നിങ്ങനെ.

അടുത്ത ജേർണനിൽ  അവർ ഇതിനെ പറ്റിയൊക്കപ്രസിദ്ധീകരിക്കുമായിരിക്കും.


ഉന്തുട്ടുകുന്തെങ്കിലും ആകട്ടേ....അപ്പ..കാണാം..ല്ലേ....ഈ പോസ്റ്റ് രചനക്ക് സഹായമായത്
ഗൂഗിളും, ബൂലോഗമിത്രങ്ങളുടെ പഴയ
പോസ്റ്റുകളും ആണ് കേട്ടോ..നന്ദി .

                                                               

60 comments:

sHihab mOgraL said...

അടുത്ത കാലത്തു മാത്രമാണിതൊക്കെ പരിചയപ്പെടാന്‍ സാധിച്ചത്.. ഇപ്പോള്‍ സമയമുള്ള സമയത്തെല്ലാം ഇന്റര്‍നെറ്റിലുണ്ട്.. എന്റെ ഒരു കാര്യം.. ! :)

ശ്രീ said...

നല്ല വാര്‍ത്ത!
ബൂലോകം വളരട്ടെ... ഒപ്പം മലയാളവും :)

meegu2008 said...

നന്നായിരിക്കുന്നു ഈ ലേഖനം .....

ആശംസകള്‍....

വശംവദൻ said...

എഴുത്ത് വളരെ നന്നായി മാഷെ.

ഒത്തിരിപേരെ വീണ്ടും വായനയുടെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത് തീർച്ചയായും ബ്ലോഗ് തന്നെയാണ്.

ആശംസകൾ

Anonymous said...

വളരെ കരക്ട്ടായ കണ്ടുപിറ്റുത്തം..
എന്റെ ഭർത്താവിനു “ബ്ലൊഗോമാനിയയും”,എനിക്കും മക്കൽക്കും “ബ്ലോഗൊഫോബിയയും” പിടീപ്പെട്ടിരിക്കുകയാണ്..
മരുന്നു കണ്ടുപിടിച്ഛൊ,ആവൊ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ശിഹാബ് മൊഗ്രാൽ ,ശ്രീ ,നിശാഗന്ധി ,വശംവദൻ നിങ്ങളുടെയെല്ലാം ഇതുപോലുള്ള നല്ലയഭിപ്രായങ്ങളും ,പ്രോത്സാഹനങ്ങളും , ആണ് കേട്ടൊ എനിക്ക് എഴുത്തിനുള്ള ഉത്തേജനങ്ങൾ..എല്ലാവർക്കും നന്ദി.
എന്റെ അനോണി പെങ്ങളെ ; ഇത് ഉരലുപോയി മദ്ദളത്തോട് ഇടിയുടെകാര്യം ചോദിച്ചപോലെയായി..
ഇവിടെയെന്റെ കെട്ട്യോളൂം,കുട്ട്യോളും ഇതെന്ന്യാ..സ്ഥിതി !

suraj::സുരാജ് said...

കൊള്ളാം കെട്ടാ

vinus said...

വിവരണം നന്നായിരിക്കുന്നു.
വളരെ ശെരിയാണേ ഈ ബൂലോഗം വല്ലാത്ത
സംഭവം തന്നെ നെറ്റിനകത്ത്‌ ഇത്രെം വല്ല്യ ഒരു
മലയാള ലോകം ശെരിക്കും ഒരു പുതിയ അനുഭവം തന്നെ പറഞ്ഞു ഫലിപ്പിക്കാൻ ആവാത്ത ഒന്ന്

അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രവാസി മലയാളിക്ക്‌ വലിയ ഒരു ആശ്വാസം അണേ ഇത്‌.
എനിക്കും പിടിപെട്ടു ബ്ലോഗോമാനിയ

പാവത്താൻ said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. മേച്ചില്‍ പുറത്തെപറ്റി അല്‍പ്പം അറിവുണ്ടാകുന്നത് നല്ലതു തന്നെയാണേ....ഒത്തിരി പുതിയ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു വളരെ നന്ദി.

Unknown said...

വായിച്ചു...നന്നയിരിക്കുന്നൂ
എന്നെപ്പോലെയുള്ള പുതുവായനക്കാർക്ക് പല അറിവുകൾ കിട്ടി.ഇനി വേണം ഒരു ബ്ലോഗ് തുടങ്ങാൻ..

കുഞ്ഞായി | kunjai said...

ബൂലോഗം വളരുന്നു,കൂടെ മലയാളികളുടെ വായനയും എഴുത്തും...
വിഞ്ജാനപ്രദമായ പോ‍സ്റ്റ്

Typist | എഴുത്തുകാരി said...

നന്നായി വിശദമായ ഈ പോസ്റ്റ്.

മലയാളവും മലയാളികളും മലയാള‍ ബൂലോഗവും എല്ലാം വളരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ കൂതറ ബ്ലോഗർ (എനിക്ക് ഈ പേര് ഇമ്മിണി ഇഷ്ട്ടായീട്ടാ..),പ്രിയ വീനസ് ,പ്രിയപ്പെട്ട പാവത്താൻ ,പ്രിയ മാത്തൻ ,പ്രിയമുള്ള കുഞ്ഞായി പിന്നെ പ്രിയ എഴുത്തുകാരി നിങ്ങളുടെയെല്ലാം ഈ സ്നേഹോപഹാരങ്ങളായ അഭിപ്രായങ്ങളാണ് എന്റെ എഴുത്തിനുള്ള വളം..കേട്ടൊ..
എല്ലാവർക്കും ഒരുപാടുനന്ദി .

Unknown said...

ഫോണ്‍ വ്യാപകമായതോടെ എഴുത്ത് ഏതാണ്ട് മറന്നുപോയ വിദേശ മലയാളികള്‍ വീണ്ടും മലയാള ഭാഷയോട് അടുത്തത് ബ്ലോഗു കാരണമാണ്, ഇപ്പോള്‍ ധാരാളം വായിക്കാനും കുറച്ചൊക്കെ എഴുതാനും (type) സാധിക്കുന്നുണ്ട്.

വളരെയധികം കാര്യങ്ങള്‍ പുതിയതായി അറിയാന്‍ സാധിച്ചു. നന്ദി

ഈ അസുഖം ബാധിച്ച അപ്പറഞ്ഞ അയ്യായിരത്തില്‍ ഒരുത്തന്‍.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, മാഷെ.
ഇടക്ക് ചരിത്രങ്ങള്‍ ചികയുന്നത് നല്ലതാണ്.
ഓഫ്ഫ്:
ബ്ലോഗോ മാനിയ പിടിപെട്ട കുടുംബങ്ങള്‍ ധാരാളം ഉണ്ട്.
:)

ചേച്ചിപ്പെണ്ണ്‍ said...

ബ്ലോഗ്‌ ചരിതം കൊള്ളാം ..!

B.S BIMInith.. said...
This comment has been removed by the author.
B.S BIMInith.. said...

ബി എസ്‌ ബിമിനിത്‌ മാതൃഭൂമിയിലെ ഒരു പാവം പത്രപ്രവര്‍ത്തകനാണു കേട്ടോ. കഴിഞ്ഞ ഏഴു വര്‍ഷമായി പല മാധ്യമങ്ങളിലും ... തെറ്റിദ്ധരിക്കരുത്‌ . എന്തായാലും ഈ സംഭവം കൊള്ളാം

Anonymous said...

ഒപ്പം ബെര്‍ലി മലയാള മനോരമ, കുഴൂര്‍ വിത്സണ്‍ ഏഷ്യാനെറ്റ്‌ ദുബൈ... എന്നുകൂടി കൂട്ടി വായിക്കണം

Phayas AbdulRahman said...

കൂയ്.. നന്നായിട്ടുണ്ട് കേട്ടോ.. ഞാനൊരു പവം പൊട്ടന്‍.. ഇപ്പൊഴാ ഇതൊക്കെ മനസ്സിലാക്കുന്നത്.. നന്ദിയുണ്ട് കേട്ടോ... :ഡ്

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ തെച്ചിക്കോടൻ,പ്രിയ അനിൽ, ഡിയർ ചേച്ചിപ്പെണ്ണ് ,പ്രിയ കടിഞ്ഞൂൽ പൊട്ടൻച്ചാടി നിങ്ങളുടെയെല്ലാം കിണ്ണങ്കാച്ചിയഭിപ്രായങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി കേട്ടൊ..
പ്രിയപ്പെട്ട ബിമിനിതിനും,അനോണി ഭായിക്കും എന്നെ തിരുത്താൻ സഹായിച്ചതിന് ഒട്ടേറെ നന്ദി..
ബിമിനിത് നിങ്ങളുടെയൊക്കെയറിവും,എഴുത്തും ഞാൻ ,ഒരു വിദേശവാസിയെന്നനിലയിൽ ബൂലോഗത്തിൽ കൂടിമാത്രമാണ് ദർശിച്ചിട്ടുള്ളത്..
സദയം ക്ഷമപറയുന്നൂ ,ഒപ്പം നന്ദിയും..

Anonymous said...

നന്നായിരിക്കുന്നു..അന്യം..നിന്ന് പോയിക്കൊണ്ടിരിക്കുന്ന വായനയും എഴുത്തും..ഇന്ന് വീണ്ടും..ഉയിര്ത്തെഴുന്നെല്‍പ്പിന്റെ വഴിയിലാണ്..ബ്ലോഗിനെക്കുറിച്ചു തന്നെ ഒരു ലേഖനം തയ്യാരാക്കിയതിനു..നന്ദി

OABഒഎബി said...

എഴുതാതെയിരുന്ന് കയ്യക്ഷരം വരെ മോശമായി തുടങ്ങിയപ്പോഴാണ് ബ്ലോഗെഴുത്ത്(എഴുതാനുള്ളത് സമയ്ം കിട്ടുന്നതിനനുസരിച്ച് കടലാസിൽ പകർത്തും) ഞാൻ കണ്ട് പിടിച്ചത്.
ഇപ്പൊ ഞാൻ പഴയ ഞാനായി, വായക്കാരനായി, കഥാകാരനായി,ഇനി എന്തൊക്കെ ആവുമൊ ആവൊ?
കുറേ കാലം കഴിയുമ്പൊ ഇതും പഴഞ്ചനായി ജനം പുറം തള്ളുമായിരിക്കും അല്ലെ. അപ്പൊ നമ്മൾ ബ്ലോഗർമാരുടെ എഴുത്തും മറ്റും ഗൂഗിളും മറ്റും സൂക്ഷിച്ച് വക്കുമൊ?
ഇതിന്റെ ഒരവസാനം എന്തായിരിക്കും?

ആ...അതൊന്നും ചിന്തിക്കാൻ നേരമില്ല. ഞാൻ അടുത്തത് നോക്കട്ടെ....
ആശംസകളോടെ...

ARUN said...

കൊള്ളാം കേട്ടൊ ഈ ബുലോഗചരിത്രപുരാണം.

ഭായി said...

മാഷേ...,പൊട്ടന്‍ ചന്തക്ക് പോയത്പോലെ ഞാനുമിരുന്ന് ബ്ലോത്തെഴുത്തായിരുന്നു.
ഇതിന്റെ പിന്നിലെ കഹാനികള്‍ ഇങിനെയൊക്കെ ആയിരുന്നുവെന്ന് ഇപ്പഴാ മനസ്സിലാക്കിയത്!
അസ്സലായിട്ടുണ്ട്, നല്ല വിവരണം!

ആശംസകള്‍.

വിജയലക്ഷ്മി said...

boolokam engineyundaayi ennathine patti nalloru avalokanamthanne ee post.aashamsakal!!!
njanipol UK yil illa .UAEyil aanullathu..ivide makanodoppam.idakkide UKyil(Telford)varaarundu..avideyaanu makalum kudumbavum..marumakan avide Doctor(GP)yaanu.molu ippol work cheyyunilla.oru cheriya kunjundu..

ഗീത said...

ഈ ബ്ലോഗിന്റെ ചരിത്രം പറഞ്ഞു തന്നത് നന്നായി.

ഈ ബ്ലോഗോമാനിയ ഇടയ്ക്കു എനിക്കും പിടിപെട്ടു. ഇപ്പോള്‍ കഷ്ടപ്പെട്ടു നിയന്ത്രിച്ചു നിറുത്തിയിക്കയാ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ബിജ്ലി ,പ്രിയപ്പെട്ട ഒ.എ.ബി,പ്രിയമുള്ള അരുൺ ,പ്രിയ ഭായി ,പ്രിയ ഗീത & പ്രിയപ്പെട്ട ലക്ഷ്മിയേടത്തി നിങ്ങളുടെയെല്ലാം നല്ലനല്ലയഭിപ്രായങ്ങൾക്കും , ഈ പ്രോത്സാഹനങ്ങൾക്കും വളരെയധികം നന്ദി പറഞ്ഞുകൊള്ളുന്നു...കേട്ടൊ

nandakumar said...

എന്തൂട്ടു കുന്തേങ്കിലും ആവട്ടേന്ന്.. ബൂലോഗങ്ങ്ട് വളരട്ടെ... :)

ഇത്തിരി പണിപ്പെട്ടു എന്നു തോന്നുന്നു ഇതുമുഴുവന്‍ കളക്റ്റ് ചെയ്തെടുക്കാന്‍. എന്തായാലും മോശമായില്ല. ബ്ലോഗിന്റെ ഒരു സംക്ഷിപ്തം കിട്ടി.
നന്ദി ബിലാത്തിപട്ടണം

(കണിക്കൊന്നയില്‍ കണ്ടൂട്ടാ.. ചെലവുണ്ട് :) തരില്ലാന്നാ? കൊന്നളയും) :)

നന്ദന്‍

Rejeesh Sanathanan said...

ബൂലോക ചരിതം കിളിപ്പാട്ട്.......

നല്ല ലേഖനം .......ആശംസകള്‍......

kallyanapennu said...

കണിക്കൊന്ന” യിൽ ഈആഴ്ച്ചയിലെ ബ്ലോഗായി തിരെഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചു കണ്ടു
എല്ലാവിധ അഭിനന്ദനങ്ങളും!
ഈ ബുലൊഗചരിതം അസ്സലായി എഴുതിയിരിക്കുന്നൂ..

poor-me/പാവം-ഞാന്‍ said...

ഇതിഹാസം വായിച്ചു...
ബോധം വെച്ചു...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ നന്ദാജി , ചെലവെന്താവേണങ്ക്യേ..പറഞ്ഞാമതി ! സാധ്നം റെഡി !!
പ്രിയപ്പെട്ട മാറുന്ന മലയാളി,പ്രണയിനി കല്ല്യ്യാണപ്പെണ്ണെ ,പ്രിയ പാവം-ഞാൻ എല്ലവരുടേയും നല്ലയഭിപ്രായങ്ങൾ ! എല്ലാവർക്കും ഒരുപാട് നന്ദി...

സന്തോഷ്‌ പല്ലശ്ശന said...

മുരളിയേട്ടന്‍ ഈ പോസ്റ്റിനുവേണ്ടി കുറച്ചു ഹോംവര്‍ക്ക്‌ ചെയ്യേണ്ടി വന്നിട്ടുണ്ട്‌ എന്നതു വ്യക്തം.. എന്തുകൊണ്ടും ഈ പോസ്റ്റ്‌ അവസരോചിതവും ഉപകാരപ്രദവുമായി... ഒരായിരം നന്ദി

jayanEvoor said...

സൈബര്‍ ലോകത്തിലെ എല്ലാഅറിവുകളും വെറുതെ വിപണനം
ചെയ്യുന്ന വിക്കി പീടികകളില്‍(www.ml.wikipedia.org /മലയാളം വിക്കിപീഡിയ ) ,
മലയാളിയുടെ കടക്ക്യാണ് ഇപ്പോള്‍ മൂന്നാം സ്ഥാനം !


santhosham!

jayanEvoor said...

ഒരു കാര്യം മറന്നു !
ആ ചെറായി മീറ്റിന്റെ ഫോട്ടോ വീണ്ടും ക്ലിക്കി നോക്കി ....
ബിലാത്തിചേട്ടന്റെ അരികില്‍
ഇരിക്കുന്നത് ഞാന്‍ ...
ഗ്ര^ഹാതുരമായ ഒരോര്‍മ്മ!

Unknown said...

മുരളിയേട്ടാ വ്യത്യസ്തയുള്ള പോസ്റ്റ്‌ . വായന വീണ്ടും വളരുന്നു എന്ന അറിവ് ഇതിലൂടെ തന്നതിന് നന്ദി . ഇ-മയിലിലൂടെ തുടങ്ങിയതാണ്‌ സൈബര്‍ വിപ്ലവം എന്ന അറിവിനും നന്ദി .
തുടരൂ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സന്തോഷ് ,പഴയസംഭവങ്ങളെല്ലാം കൂടി ഒന്നുകൂട്ടിയോജിപ്പിച്ചു എന്നുമാത്രം..
പ്രിയപ്പെട്ട ജയൻ ,ഒരു ഡോക്ട്ടറുടെയടുത്ത് ഈ രോഗിയിരിക്കുന്നത് കണ്ടുപിടിച്ചൂ അല്ലേ ?
പ്രിയപ്പെട്ട പ്രദീപ് ,ഇനിയുള്ളകാലം സൈബർ വിപ്ലവം ജയിക്കട്ടെ അല്ലെ ?
എല്ലാവർക്കും ഈ നല്ലയഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി....

വീകെ said...

ബൂലോഗചരിതം വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. നല്ല ഹോംവർക്ക്..

ആശംസകൾ..
ബൂലോഗമലയാളം..
വിജയിക്കട്ടെ...

shersha kamal said...

deepasthambham mahatcharyam ..
namukkum kittanam panam...........

രാജേഷ്‌ ചിത്തിര said...

അവസരോചിതവും ഉപകാരപ്രദവുമായി...
നന്നായിരിക്കുന്നു...

★ Shine said...

Nice post.

Like any other media, blogs will gain power if it is using wisely. Hope it’ll grow in that way. Everybody used to say, other media (print & television) are afraid of Blogs. Actually in the beginning it was like that. But now they realized, as individuals can’t challenge powerful systems like Govt./a media Organization etc. blogs also can’t be a threat; on contrary blogs are becoming aids to mainstream media.

In a society like keralites, Blogs are becoming a reflection of the attitude of mass. So, it’s each blog owner’s responsibility to use this new medium in proper way so that it’ll favor the society and man kind as whole. As there is no censorship, blog authors self discipline is very important.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള വി.കെ,പ്രിയപ്പെട്ട രാജേഷ് വന്നതിനും,അഭിനന്ദിച്ചതിനും നന്ദി..കേട്ടൊ,ഒപ്പം പ്രിയമുള്ള ഷേർഷാഭായിക്കും
ദീപസ്തഭം മഹാശ്ചര്യം..നമുക്കും കിട്ടണം പ്രശസ്തി...എന്നത് ബ്ലോഗിന്റെ മന:ശാസ്ത്രമാണല്ലോ..
പ്രിയ ഷൈൻഭായി,an excellent comment; നന്ദി ! ബ്ലോഗ് ചിലരുടെ കൈയ്യിൽ മാത്രം ,കുരങ്ങന്റെ കൈയ്യിൽ പൂമാലകിട്ടിയപൊലെയാകാറുണ്ട് .. ഇന്നലെ അമേരിക്കൻ പ്രഥമവനിതയെ ഒരു ബ്ലോഗർ കുരങ്ങ് സ്റ്റൈയിലിൽ ചിത്രീകരിച്ചപ്പോൾ ഗൂഗിൾ പോലും പേടിച്ചു!
ഇവിടങ്ങളിൽ പത്രമാധ്യമങ്ങൾക്കും,നേതാക്കൾക്കും,..വരെ ബ്ലോഗേഴ്സിനെ പേടിയാണ് കേട്ടൊ

വരവൂരാൻ said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വിവരണം നന്നായിരിക്കുന്നു.നന്നായി മാഷെ. ആശംസകള്‍....

Umesh Pilicode said...

വായന വളരട്ടെ വായിച്ചും
ബൂലോകം സിന്ദാബാദ് !!!!!!!!!!!!!!!!!!

shibin said...

അങ്ങിനെ ചരിത്രം അറിഞ്ഞൂ ; ഇനി വേണം ഒരു ബ്ലൊഗ് ആരംഭിക്കുവാൻ
വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ് .അഭിനന്ദനങ്ങൾ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ബൂലോകത്ത് പിച്ചവെയ്ക്കുന്ന ഒരു ശിശുവാണ്‌ ഞാന്‍. ബ്ളോഗിന്റെ നാള്‍വഴികളെ സംബന്ധിക്കുന്ന ഈ കുറിപ്പ് ഏറെ അറിവുകള്‍ തന്നു. നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വരവൂരാൻ വന്നുനല്ലയഭിപ്രായം നൽകിയതിനൊരുപാട് നന്ദി കേട്ടൊ...

പ്രിയ ഉമേഷ് ഇനി ബൂലോഗം മൂലം വായനമാത്രമല്ല,രചനകളും മലയാളത്തിൽ കുമിഞ്ഞുകൂടും ഇനിയുള്ളഭാവിയിൽ...വന്നതിനു നന്ദിയേകുന്നു.

പ്രിയ ഷിബിൻ ബ്ലോഗ് തുടങ്ങൂവാൻ എന്നാലാവുന്ന സഹായങ്ങൾ ചെയ്യാം..കേട്ടൊ. ഒപ്പം നന്ദിയും.

പ്രിയപ്പെട്ട പള്ളിക്കരയിൽ ഞാനും ബ്ലോഗിൽ പിച്ചവെച്ചുനടക്കുന്ന അനേകം ബാലാരിഷ്ട്ടതകളുള്ളയൊരുവൻ തന്നെയാണ്..കേട്ടൊ. അഭിപ്രായത്തിന് വളരെയധികം നന്ദി.

Unknown said...

ariyaattha pala puthiya kaaryangalum ariyaan saadhicchu.
nalla oru anweshanam vendi vannittundaakummallo ithezhuthuvaan...
abhinandanangal.

Unknown said...

ella kaaryangalum puthiya arivukal aayirunnu. malayalam bloginte ellaa charithrangalum ezhuthiyittuntallo.

Pyari said...

ലേഖനം പല കാരങ്ങള്‍ കൊണ്ട് ഇഷ്ടപ്പെട്ടൂട്ടോ.

Unknown said...

മലയാളബ്ലോഗ്ചരിതം വളരെ വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. നല്ല ഹോംവർക്ക് ചെയ്തിട്ടുണ്ടല്ലോ..

ARUN said...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമരംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകട്ടെ

Unknown said...

ellaam putthan arivukal
nannaayi ezhuthiyirikkunnoo

ഷിബു said...

അതെ എഴുതാന്‍ കഴിവുള്ള എല്ലാവരും ,എല്ലാതരത്തിലും ,
എല്ലാതും എഴുതട്ടെ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമരംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകട്ടെ

Unknown said...

കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാഭാഷകളിലും വായന
ഇരട്ടിയിൽ അധികമായെന്നാണ് മുന്‍പറഞ്ഞ ആ പഠനങ്ങള്‍ വ്യക്തമാക്കുന്നത്..
സംഭവം ബ്ലോഗ് എഴുത്ത് തന്നെ !!!
എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,വായനക്കാരും ഇപ്പോൾ
ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..

Unknown said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വിവരണം നന്നായിരിക്കുന്നു.നന്നായി . ആശംസകള്‍..

Unknown said...

പത്രപസിദ്ധീകരണങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ്‌ നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തി.

Unknown said...

മുരളിയേട്ടാ വ്യത്യസ്തയുള്ള പോസ്റ്റ്‌ . വായന വീണ്ടും വളരുന്നു എന്ന അറിവ് ഇതിലൂടെ തന്നതിന് നന്ദി . ഇ-മയിലിലൂടെ തുടങ്ങിയതാണ്‌ സൈബര്‍ വിപ്ലവം എന്ന അറിവിനും നന്ദി .
തുടരൂ

Vishnu N V said...

Sorry I read it very late

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...