Tuesday 30 November 2010

ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ ... ! / Oru Pranayatthin Varnnappakittukal ... !

 ലണ്ടനിലെ കർണ്ണശപഥം കഥകളിയരങ്ങ് ...!
(കലാമണ്ഡലം ഗോപിയാശാനും സംഘവും)
ഇവിടെയീ നവംബറിൽ നവാനുഭൂതികൾ പരത്തി നേരത്തെ
തന്നെ വിരുന്നെത്തി പെയ്തിറങ്ങിയ മഞ്ഞുകണങ്ങളേക്കാൾ കാണികളെ
കൂടുതൽ കുളിരണിയിച്ചത്, പത്മശ്രീ കലാമണ്ഡലം ഗോപിയാശാനും സംഘവും
നവ രസങ്ങളോടെ ബിലാത്തിയിൽ ആടിക്കളിച്ച,  കലാമിത്ര സംഘടിപ്പിച്ച കഥകളിയരങ്ങുകളായിരുന്നു. ....!

85 ശതമാനവും മലയാളികളല്ലാത്തവർ കീഴടക്കിയ സദസ്സുകളൊന്നിൽ, എന്റെ തൊട്ടടുത്ത്  കളിയാസ്വാദകയായിരുന്ന വെള്ളക്കാരിയിൽ നിന്നും കർണ്ണശപഥം കഥകളിയുടെ...
കഥാസന്ദർഭം കേട്ടറിഞ്ഞപ്പോൾ മലയാളത്തിന്റെ തനതായ ഈ കലയിലുള്ള എനിക്കുള്ള അല്പജ്ഞാനമോർത്ത് ഞാൻ സ്വയം ലജ്ജിച്ചു പോയി....!

എന്തുചെയ്യാം...
അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട്
കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ് അല്ലേ...

അതെ ഈ കലാ-സാഹിത്യ സംഗതികളോടൊക്കെയുള്ള വല്ലാത്ത
പ്രണയം കാരണം ഇപ്പോൾ മറ്റുയാതൊന്നിനും സമയം കിട്ടുന്നില്ലാ എന്ന അവസ്ഥയിലായിരിക്കുകയാണ് എന്റെ സ്ഥിതി വിശേഷങ്ങൾ...
എന്നാ‍ലിനി എന്റെ ഒരു യഥാ‍ർത്ഥ
പ്രണയ കഥയിലേക്ക് ഒന്ന് എത്തി നോക്കിയാലോ..?
സംഭവം നടക്കുന്നത് ഒരു രണ്ടരക്കൊല്ലം മുമ്പാണ് കേട്ടൊ..


അതായത് തണ്ടലു കൊണ്ടുള്ള അല്പം പണി കൂടുതൽ കാരണം ..
ഇവന്റെ തണ്ടലിനൊരു പണികൊടുത്താലോ എന്നുകരുതിയിട്ടാകാം ..
ദൈവം തമ്പുരാൻ ഈയ്യുള്ളവനെ
ഒരു ‘മൈക്രോഡിസക്ട്ടമി‘ സർജറി ഇവനിരിക്കട്ടെ
എന്ന് വരം നൽകി , എന്നെ രണ്ടായിരത്തിയെട്ട് മാർച്ചിൽ
റോയൽ ലണ്ടൻ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യിപ്പിച്ചത്...

ഇന്ത്യയുടെ പല വി.ഐ.പി.മാരായ
മന്ത്രി പുംഗവന്മാരും .., ക്രിക്കറ്റ് തലതൊട്ടപ്പന്മാരുമൊക്കെ
കിടന്ന ബെഡ്ഡിൽ കിടക്കുവാനുള്ള ഈ മണ്ടന്റെ ഒരു ഭാഗ്യം നോക്കണേ...!
 Royal Mandan in Royal London Hospital /March 2008

മുപ്പത് മാസം മുമ്പാണ് എന്റെ ഈ പുത്തൻ പ്രണയിനിയെ ..
വേറൊരു മിത്രമായിരുന്ന, മേരികുട്ടി എനിക്കന്നാ ആ ആസ്പത്രി
കിടക്കയിൽ വെച്ച് പരിചയപ്പെടുത്തിതന്നത്....

ആദ്യം കരുതി ഇത്ര യൂറോപ്പ്യൻ സുന്ദരിമാരും മറ്റും അഴിഞ്ഞാടുന്ന
ഈ ബിലാത്തിയിൽ , ഞാനെന്തിന്  വെറും ഒരു ശരാശരിക്കാരിയായ ,
ഈ തനി മലയാളിപ്പെണ്ണിനെ എന്റെ സൗഹൃദത്തില്‍  കൂട്ടണം എന്ന്....

പക്ഷെ തനി മലയാളിത്വ തനിമകളോടെയുള്ള അവളുടെ
ലാസ്യ വിന്യാസങ്ങൾ കണ്ടപ്പോൾ ഞാ‍നവളിൽ തീർത്തും
അനുരക്തനായി എന്നുപറയുകയായിരിക്കും കൂടുതൽ ഉത്തമം ...!

പോരാത്തതിനാ സമയം കുറച്ചുനാൾ തീർത്തും ബെഡ് റെസ്റ്റിലായിരുന്ന
എന്നെ ഏതു സമയത്തും വന്ന് ആശ്വാസിപ്പിക്കാമെന്നുള്ള അവളുടെ വാഗ്ദാനം
കൂടി ആയപ്പോൾ , ആയത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്തു...

എന്തിന് പറയുന്നു വെറും ആറുമാസം
കൊണ്ട് ഞങ്ങൾ പിരിയാനാകാത്തവിധം അടുത്തുപോയി...!

വയസ്സാങ്കാലത്തുണ്ടായ ഈ പ്രേമം മൂത്ത് മുരടിച്ച് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്ന വീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ

പൊട്ടന് ഓണേഷ് കിട്ടിയ പോലെയായി എന്റെ കോപ്രായങ്ങൾ...!

തന്നില്ലെങ്കിൽ അവർക്കറിയാം ഇത് നാടല്ല...
ബിലാത്തിയാണ് ... ആർക്കും സ്വന്തം ഇഷ്ട്ടം പോലെ
ആരുമായിട്ടും ഏതുപോലെയും രമിച്ച് മതിച്ച് ജീവിക്കാമെന്ന് ...!

അങ്ങിനെ 2008-ലെ ; കേരളപ്പിറവിദിനമായ നവംബർ ഒന്നിന്
ഞാനുമീസുന്ദരിയും കൂടി അനൌദ്യോഗികമായ ഒരു എൻഗേജ്മെന്റ്
ഉണ്ടായെങ്കിലും, ആദ്യസമാഗമമുണ്ടായത് ദിവസങ്ങൾക്ക് ശേഷമാണ്....

മറ്റുള്ളവരെ അഭിമുഖീകരിക്കുവാനുള്ള ഒരു ചെറിയ വിമുഖത കാരണം ,
മാസാവസാനം നവംബർ മുപ്പതിനാണ്  ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് പാർപ്പ് തുടങ്ങിയത്...!

ഈ മലയാളി ബൂലോഗമങ്കയുമായുള്ള ഈ സുന്ദര
ദാമ്പത്യത്തിന് ഇന്ന് രണ്ടുവർഷം തികഞ്ഞിരിക്കുകയാണ് കേട്ടൊ.

യെസ്സ്...
ദി  സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി !

ഞങ്ങളുടെ വീടായ ഈ ബിലാത്തിപട്ടണത്തിൽ   ഇന്ന് ചിയേഴ്സ് പാർട്ടിയാണ്....!

തുടങ്ങാം അല്ലേ....

“എല്ലാവർക്കും ചിയേഴ്സ് !“

ഒരു കാര്യം വാസ്തവമാണ് , ഈ  ‘‘ബിലാത്തിപട്ടണമില്ലായിരുന്നെങ്കിൽ ‘’
നിങ്ങളുടെയെല്ലാം മുമ്പിൽ വെറുമൊരു വട്ടപൂജ്യമായിമാറി , ഇവിടത്തെ ലണ്ടൻ
മല്ലുമാധ്യമങ്ങളിൽ വല്ലപ്പോഴും വല്ല റിപ്പോർട്ടുകളൊ, മറ്റോ എഴുതി  വെറുതെയിവിടങ്ങളിൽ
ട്ടായം കളിച്ച് തീരേണ്ടതായിരുന്നു എന്റെ ജന്മം!

പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ്ടിട്ടോ, മിണ്ടീട്ടൊ ഇല്ലാത്ത ഭൂലോകം
മുഴുവൻ വ്യാപിച്ചുകിടക്കുന്ന അനേകം ബൂലോഗമിത്രങ്ങൾ...!

ഒപ്പം കണ്ടൂം , മിണ്ടീം ഇരിക്കുന്ന ഏത് ബന്ധുക്കളേക്കാളും , മറ്റു കൂട്ടുകാരേക്കാളും
വിശ്വസിക്കാവുന്ന ഉത്തമമിത്രങ്ങളായി തീർന്ന അനേകം ബൂലോഗർ വെറേയും...!

നന്നായി വായിക്കുമായിരുന്നുവെങ്കിലും ...
ഒരിക്കലും ഒരു നല്ല എഴുത്തുകാരനൊന്നുമല്ലെങ്കിലും ...
ഈ കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ  , ഞാൻ കണ്ടകാഴ്ച്ചകളും...
വിശേഷങ്ങളും , എന്റെ മണ്ടത്തരങ്ങളുമെല്ലാം കുറച്ച് ‘പൊക്കിത്തരങ്ങളുടെ‘
അകമ്പടിയോടെ എന്നെ കൊണ്ട് ആവുന്ന വിധം നിങ്ങളുമൊക്കെയായി , പലതും
പല വിധത്തിലും ,പല തരത്തിലും പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു....അല്ലേ

 പഴയ വീഞ്ഞ് ,പുതിയകുപ്പിയിൽ ...!
പഴയ വീഞ്ഞ് പുത്തൻ കുപ്പിയിൽ പകർത്തിവെക്കുന്ന പോലെ ...
പണ്ടെല്ലാം തോന്നുമ്പോൾ ഒരോന്ന് റഫായി ഓരോരൊ കൊല്ലത്തെ
ഡയറിയുടെ താളുകളിൽ കുറിച്ചിട്ട എന്റെ ‘തലേലെഴുത്തുകളും, മറ്റുമെല്ലാം’
 കുറച്ച് മേമ്പൊടിയും , മസാലക്കൂട്ടുകളുമെല്ലാം  ചേർത്ത് ഇപ്പോൾ ഈ ബിലാത്തി
പട്ടണത്തിൽ  ജസ്റ്റ് വിളമ്പിവെക്കുന്നു  എന്നുമാത്രം.... !

ഓരോ കൂട്ടുകാരും ഇതൊക്കെ വന്ന് കഴിച്ചുപ്പോകുമ്പോഴുണ്ടാകുന്ന
ആ ഏമ്പക്കം കേൾക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ,  ആ സംതൃപ്തി ഒന്ന്
വേറെ തന്നേയാണ് കേട്ടൊ കൂട്ടരേ...
വേറെ ഏതൊന്നിൽ നിന്നും കിട്ടുന്നതിനേക്കാളേറെ ഒരു സുഖം... !

കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തിലും, പുതുനൂറ്റാണ്ടിന്റെ
ആരംഭത്തിലുമൊക്കെ ഞാനെഴുതി നിറച്ചുവെച്ച ചില ‘അമിട്ടുംകുറ്റി‘കൾ
പൊടികളഞ്ഞെടുത്ത് , ഇതിനിടയിൽ ചിലപ്പോഴെക്കെ പല രചനകളോടൊപ്പം
ഒരു വർണ്ണപ്പൊലിമക്ക് വേണ്ടി എടുത്ത് പൊട്ടിക്കുകയും ചെയ്തിട്ടുമുണ്ട് കേട്ടൊ...

പിന്നെ ചില ‘കുഴിമിന്നൽ തീർക്കുന്ന അമിട്ടുകൾ ‘ ഇപ്പോഴും
പൊട്ടിക്കാൻ ധൈര്യമില്ലാ‍തെ വെടിക്കെട്ട് പുരയിൽ ഇപ്പോഴും
വളരെ ഭദ്രമായി സൂക്ഷിച്ചു തന്നെ വെച്ചിരിക്കുകയാണ്...!!

പൊട്ടിക്കാത്ത പഴേ അമിട്ടും കുറ്റികൾ...!!
ബൂലൊഗത്ത് പ്രവേശിച്ചതോടുകൂടി സ്ഥിരം ചെയ്തിരുന്ന ആനുകാലികങ്ങളിലും,
മറ്റും ഉണ്ടായിരുന്ന ആഴത്തിലുള്ള വായന നഷ്ട്ടപ്പെട്ടെങ്കിലും, ബോറഡിച്ചിരിക്കുന്ന ജോലിസമയങ്ങളിൽ ബൂലോഗം മുഴുവൻ തപ്പി നടന്നുള്ള ഒരു വയനാശീലം ഉടലെടുക്കുകയും ചെയ്തതോടെ പല പല നാട്ടുവിശേഷങ്ങൾക്കൊപ്പം , നവീന കഥകളും ,ആധുനിക കവിതകളും,
ആയതെല്ലാം പങ്കുവെച്ച ബൂലോഗരേയുമൊക്കെ  നേരിട്ടറിയാൻ കഴിഞ്ഞു എന്ന മേന്മയും ഉണ്ടായി കേട്ടൊ .

നമ്മുടെ ഈ ബൂലോഗത്ത് നല്ല അറിവും വിവരവും പങ്കുവെക്കുന്നവർ തൊട്ട് ,
വെറും കോപ്പീപേസ്റ്റുകൾനടത്തുന്ന മിത്രങ്ങളെ വരെ  കണ്ടുമുട്ടുവാൻ സാധിച്ചിട്ടുണ്ട്...
ഒപ്പം സ്വന്തം തട്ടകങ്ങളിൽ കിരീടം വെക്കാത്ത പല രാജക്കന്മാരേയും..
വൈഭവങ്ങളിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിക്കുന്ന ചില റാണിമാരേയും
എനിക്കിവിടെ കാണുവാൻ  സാധിച്ചു ...

പിന്നെ അതിപ്രശസ്തരും അപ്രശസ്തരുമായ ധാരാളം പേർ
കുറെനാളുകൾക്കുശേഷം പല സങ്കുചിത / സാങ്കേതിക / വ്യക്തിപരമായ
കാരണങ്ങളാൽ ബൂലോഗത്ത് നിന്ന് വിട്ടുനിൽക്കുന്നകാഴ്ച്ചകളും കൂടി വളരെ
ദു:ഖത്തോടെ കാണുകയും ചെയ്യുന്നുണ്ട്....
ഒപ്പം നല്ല കഴിവും,പ്രാവീണ്യവുമുണ്ടായിട്ടും ഒരു
നിശ്ചിത ഗ്രൂപ്പിനുള്ളിൾ ഒതുങ്ങി കഴിയുന്നവരും ഇല്ലാതില്ല കേട്ടൊ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബൂലോഗത്തുനിന്നും
കുറേപേർ ഇതിനിടയിൽ മലയാളസാഹിത്യലോകത്തേക്കും,
സാംസ്കാരിക രംഗത്തേക്കും, പൊതുരംഗത്തേക്കുമൊക്കെ ആനയിക്കപ്പെട്ടതിൽ
നമ്മൾ ബൂലോഗർക്കൊക്കെ അഭിമാനിക്കാം അല്ലേ....!

അതുപോലെ തന്നെ ഇപ്പറഞ്ഞ രംഗങ്ങളിൽ നിന്നുമൊക്കെ ധാരാളം
പേർ ബൂലോഗത്തേക്കും ഇപ്പോൾ  വന്നുകൊണ്ടിരിക്കുകയാണല്ലോ..!

ഇതോടൊപ്പം എന്റെ മിത്രങ്ങളോട് എനിക്കുണർത്തിക്കുവാനുള്ള
വേറൊരു കാര്യം ഞാനൊരു പുതിയ ജോലിയിൽ രണ്ട് വാരത്തിനുള്ളിൽ
പ്രവേശിക്കുവാൻ പോകുക എന്നുള്ളതാണ്....

അഞ്ചാറുകൊല്ലത്തെ സെക്യൂരിറ്റി ഗാർഡ് / ഓഫീസർ
തസ്തികകൾക്ക് ശേഷം ഒരു ‘സെക്യൂരിറ്റി ഏജന്റ് ‘എന്ന ഉദ്യോഗം ....

സ്പൈ വർക്ക് അഥവാ ചാരപ്പണി !

ആറുമാസമിനി പഠിപ്പും  ട്രെയിനിങ്ങുമായി സോഷ്യൽ നെറ്റ് വർക്കുകൾ
‘ബാൻ‘ ചെയ്ത അന്തരീക്ഷങ്ങളിൽ ഞാനെങ്ങിനെ ഇണങ്ങിചേരുമെന്ന് കണ്ടറിയണം....!

അതുകൊണ്ട് ഈ ചാരപ്പണിയിൽ നിന്നും ആ കമ്പനി
എന്നെ പുറത്താക്കുകയോ, ഞാനുപേഷിച്ച് പോരുകയൊ
ചെയ്തില്ലെങ്കിൽ....
കുറച്ചു നാളത്തേക്ക് ഇതുപോലെ സജീവമായി
എനിക്ക് ബൂലോഗത്ത് മേഞ്ഞുനടക്കുവാൻ സാധ്യമാവില്ല
എന്നുള്ളത് ഉറപ്പാണെങ്കിലും , എന്റെ മണ്ടത്തരത്തോട് കൂടിയ
അഭിപ്രായങ്ങളൊന്നും നിങ്ങളുടെ പോസ്റ്റുകളിൽ കണ്ടില്ലെങ്കിലും ....

നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്ന താഴെയുള്ള
ആ ചാരകണ്ണുകൾ സമയാസമയം , ഒരു ചാരനെപ്പോലെ
ആയതെല്ലാം വീക്ഷിച്ചുകൊണ്ടേയിരിക്കും....
കേട്ടൊ കൂട്ടരേ
 The Folower / ചാരക്കണ്ണുകൾ ! 


നി മുക്ക്  Be Latthi Pattanatthi ലെ  
നി ഒറിജിലായരു കണ്ടതും കേട്ടതും ആയാലൊ
ഇത് വെറും ബി ലാത്തിയല്ല .....കേട്ടൊ
 ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ.....

നാട്ടിൽ സപ്തതിയാഘോഷിച്ചുകൊണ്ടിരിക്കുന്ന
അച്ഛമ്മയുമായി   പത്തുവയസ്സുകാരനയ എന്റെ മകൻ ഇന്നലെ ,
രണ്ടു ഭാഗത്തേയും  മൈക്ക് ഓൺ ചെയ്തുവെച്ചിരുന്ന ഫോണുകളിൽ
സംസാരിക്കുന്നത് കേട്ടതിൽ നിന്നും ചില ഭാഗങ്ങൾ...

മോൻ       :- “ അമ്മാ‍മ്യേ.... അച്ഛ്നു പുത്യേ -ജ്വാലി കിട്ടീട്ടാ‍ാ‍ാ...
                       സ്പൈ വർക്കാ.. സ്പൈ ഏജന്റ് ”

അച്ഛമ്മ   :-  “ ഉന്തുട്ടാ ജോല്യെയ്ന്റെ മോനെ ... മലയാൾത്ത്യേ ...പറ്യ് ”

മോൻ      :-  “ ജാരൻന്ന് പറയ്മ്മാമേ ...   ജാരൻ  ”

അപ്പോളിതെല്ലാം കേട്ട് വീട്ടിൽ അകം തുടച്ചു
കൊണ്ടിരുന്ന  വേലക്കാരി ആനിയുടെ വക ഒരു കമ്മന്റ്സ്

ആനി    :-   “ ഈശ്വോയെ... ഈ മുർള്യേട്ടനവിടേ പോയിട്ടും ഇപ്പണ്യന്ന്യാ..! “

ഇതെല്ലാം കേട്ട് ചൂലുംകെട്ടിനു പകരം ഇവിടെ അടിച്ച് കോരുവാൻ
ഉപയോഗിക്കുന്ന ബ്രൂം .., എന്റെ പെണ്ണൊരുത്തി എടുക്കുവാൻ പോകുന്നത്
കണ്ട് , കാറിന്റെ കീയെടുത്ത് പെട്ടെന്ന് തന്നെ ഞാനവടന്ന് സ്കൂട്ടായി ..!


എന്ത് ചെയ്യാം ...
ഞാനല്ലവനേ ...
മലയാളം പഠിപ്പിക്കുന്നത്  ...!
എന്റെന്നെയല്ലേ ചെക്കൻ....!
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ ...?
ലേബൽ :‌-
രണ്ടാം വാർഷികാനുഭവ കുറിപ്പുകൾ  ...

93 comments:

വേണുഗോപാല്‍ ജീ said...

ആദ്യത്തെ വരവോക്കെ കണ്ടപ്പോള്‍ അവസാനം മകന്‍ വിളിച്ചത് ശരിആയെക്കുമോ എന്ന് തോന്നിപോയീ...പിന്നല്ലേ പലര്‍ക്കും അനുരാഗം ഉള്ളവളെ കുറിച്ചാണ് ഈ പറയുന്നത് എന്ന് മനസിലായത്. ഇവള്‍ ആളുകെങ്കേമിയാ... ആശംസകള്‍..

മൻസൂർ അബ്ദു ചെറുവാടി said...

പുതിയതായാലും പഴയതായാലും പ്രണയം സംഭവിച്ചു കൊണ്ടേയിരിക്കട്ടെ.
നല്ല രസാണ് മുരളി ഭായ് നിങ്ങളുടെ കുറിപ്പുകള്‍ വായിക്കാന്‍.
ആശംസകള്‍ നേരുന്നു.

ചാണ്ടിച്ചൻ said...

മോന് വിവരമുണ്ട്....അതാ അവന്‍ സത്യം പറഞ്ഞത്...
ഇനിയുമിനിയും, ആ ബ്ലോഗഭിസാരികയുമായി രമിക്കാനുള്ള ഭാഗ്യം ദൈവം തരട്ടെ...തണ്ടല്‍ ശ്രദ്ധിക്കണം എന്ന് മാത്രം....
ബിലാത്തിയെ മൈക്രോഡിസക്ട്ടമി അല്ല ചെയ്യേണ്ടിയിരുന്നെ....മൈക്രോവാസക്ട്ടമിയാ...

എന്‍.പി മുനീര്‍ said...

ബിലാത്തി വിശേഷങ്ങള്‍ക്കു നന്ദി..ബ്ലോഗിനോട് പ്രണയം മൊട്ടിട്ടതും മറ്റു ബ്ലോഗ്ഗേര്‍സിനെ വിലയിരുത്തിയതും വിവരിച്ചത് നന്നായി.
പുതിയ ജോലിയിലേക്ക് മാറിക്കഴിഞ്ഞാലും ഈ പ്രണയം നഷ്ടമാവാതിരിക്കട്ടെ..അല്ലെങ്കിലും കാമുകനു അത്ര പെട്ടെന്നു പ്രണയിനിയെ പിരിഞ്ഞിരിക്കാന്‍ കഴിയുമോ!.. പുതിയ തുടക്കത്തിന് എല്ല്ലാ ആശംസ്കളും നേരുന്നു..

രമേശ്‌ അരൂര്‍ said...

മുരളിയേട്ടാ കഥകളിയെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ നല്ലൊരു പോസ്റ്റ് വായിക്കാന്‍ കഴിയുമല്ലോ എന്ന് കൊതിച്ചു പോയി ..പെട്ടെന്ന് അതെല്ലാം മറന്നു ബ്ലോഗിന്റെ രണ്ടാം വാര്‍ഷികവും
പുതിയ ജോലിയും കയറി വന്നു ..ഇനി വല്ല വെള്ളവും അടിച്ചിരുന്നാണോ ഇതെഴുതിയതെന്നു പോലും ശങ്കിച്ച് പോയി ..ഏതായാലും
ഉള്ളത് കൊണ്ട് ഓണം പോലെ ..പുതിയ ചാരപ്പണി നടക്കട്ടെ
ഇനി വല്ല ചാര സുന്ദരിമാരുമായുള്ള പ്രണയ ലീലകള്‍ കൂടി വായിക്കാമല്ലോ !

ഒഴാക്കന്‍. said...

ഓ ഓ അപ്പൊ പ്രണയം ആയിരുന്നു അല്ലെ .. ഉം ഉം നടക്കട്ടെ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പൊ അതാണു കാര്യം....
തലക്കെട്ട് കണ്ടപ്പോഴും പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോഴും ഞാന്‍ തെറ്റിദ്ധരിച്ചു
പിന്നെയല്ലേ...കാര്യങ്ങളുടെ കിടപ്പു വശം മനസിലായത്....

അപ്പൊ എല്ലാം പറഞ്ഞപോലെ....
എല്ലാ വിധ ആശംസകളും നേരുന്നു...

പട്ടേപ്പാടം റാംജി said...

എന്തായാലും പ്രണയം മൂത്ത് പിമ്പിരി കൊണ്ടിരിക്കുന്നതിനാല്‍ ഇട്ട് പോകാനൊന്നും വഴിയില്ല. എന്നാലും ശ്രദ്ധിക്കണേ...
എല്ലാ ആശംസകളും.

Villagemaan/വില്ലേജ്മാന്‍ said...

ആദ്യത്തെ പ്രണയിനിയെ കുടുംബം അംഗീകരിച്ചു എന്ന് പറഞ്ഞപ്പോ ഉറപ്പായി, സംഗതി !! ( അല്ലേലും ഇവരൊക്കെ അത്ര ഹൃദയവിശാലത ഉള്ള കൂട്ടത്തില്‍ പെടില്ലല്ലോ )
പിന്നെ മോന്‍...പിള്ള മനസ്സില്‍......എന്നല്ലേ മുരളീ ഭായി !

നന്നായി കേട്ടോ..

പുതിയ ജോലി എന്തായാലും കൊള്ളാം..ബിലാത്തിയില്‍ ആയ കൊണ്ട് നമുക്ക് ജെയിംസ്‌ ബോണ്ട്‌ ബി ജി എം മതി...അമേരികേല്‍ ആരുന്നേല്‍ നമ്മുക്ക് എം .ഐ അവാര്‍ന്നു !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വേണുമാഷെ.നന്ദി.ഈ അനുരാഗ വിലോചനനനേ ആദ്യം വന്ന് വരവേറ്റതിൽ സന്തോഷം.

പ്രിയമുള്ള ചെറുവാടി,നന്ദി.ഈ പ്രണയമൊക്കെ സംഭവിച്ചില്ലെങ്കിൽ നമ്മളൊക്കെ വെറും നോക്കുകുത്തികൾ ആയേനെ അല്ലേ മാഷെ.

പ്രിയപ്പെട്ട ചാണ്ടിച്ചാ,നന്ദി.ഇവളുമായി രമിക്കുവാൻ മറ്റേ രമ സമ്മതിക്കണ്ടേ..!വാസക്ട്ടമി നടത്തിയാൽ ഞാൻ തനിയൊരു വണ്ടിക്കാളയാവില്ലേ ഗെഡീ.

പ്രിയമുള്ള മുനീർ ഭായ്,നന്ദി.അതെ കാമുകമനസ്സിന് പ്രണയിനിമാരെ മറക്കാൻ സാധിക്കില്ല എന്ന ആശ്വാസം മാത്രമേ ഇപ്പൊൾ ഉള്ളൂ കേട്ടൊ ഭായ്.

പ്രിയപ്പെട്ട രമേശ് ഭായ്,നന്ദി.പുത്തൻ ജോലിയിൽ പ്രവേശിച്ചാൽ ലീലാചരിതങ്ങളോന്നും രചിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല ഭായ്.

പ്രിയമുള്ള ഒഴാക്കൻ ഭായ്,നന്ദി.ചിലപ്പോൾ ഈ പ്രണയത്തിൽ കൂടിയാവും ഭാവി വധുവിനെ തരപ്പെടുക ...കേട്ടൊ.

പ്രിയപ്പെട്ട റിയാസ് ,നന്ദി.ഈ തെറ്റിദ്ധാരണകൾ കൊണ്ടെന്നെ സകലരും തെറ്റിദ്ധരിക്കുന്നെന്റെ ഭായ്.

പ്രിയമുള്ള റാംജി ഭായ്.നന്ദി.പ്രണയം മൂത്ത് പിമ്പിരി കൊണ്ടാലും അഞ്ചാറ് മാസത്തേക്ക് എങ്ങിനെയിത് പങ്കുവെക്കുമെന്നുള്ള ആശങ്കയിലാണ് ഞാനിപ്പൊൾ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.ഈ ഹൃദയവിശാലത ഉള്ള കൂട്ടത്തില്‍ ആ വകുപ്പിലെ ആരും തന്നെ പെടില്ലല്ലോ..അല്ലേ.ഇനി ബോണ്ടിന് പകരം തനി ബോണ്ടയാകാതിരുന്നാൽ മതിയായിരുന്നെന്റെ ഭായ്.

Abdulkader kodungallur said...

അപ്പൊ രണ്ടാം വാര്‍ഷികത്തിന് ചിയേഴ്സ് . ഒരുകാര്യം താങ്കള്‍ പറഞ്ഞത് വളരേ സത്യമാ . കഥകളിയെക്കുറിച്ച് സായിപ്പന്മാര്‍ മനസ്സിലാക്കിയിട്ടുള്ളത്ര നമ്മള്‍ അറിഞ്ഞിട്ടില്ല . എന്തായാലും ആ ചാരക്കണ്ണുകള്‍ കൂടുതല്‍ തിളങ്ങട്ടെ . വായനാ സുഖം തരുന്ന വിവരണം. കൂട്ടത്തില്‍ കുറച്ചു കാര്യങ്ങളും . ഭാവുകങ്ങള്‍

Jazmikkutty said...

വായിച്ചു തുടങ്ങിയപ്പോള്‍ ഞാനും ഞെട്ടി...അയ്യോ വല്ല സായിപ്പുമാണ് പറയുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു...ഇതിപ്പം ഒരു ബിലാത്തി മലയാളി ഇങ്ങനെയൊക്കെ എഴുതുക എന്നുവെച്ചാല്‍ ഇത്യാദി സദാ മല്ലുവീട്ടമ്മ ചിന്തകളില്‍ മുഴുകിയിരിക്കെയാണ് ബാക്കി ഭാഗം കൂടി വായിച്ചത്...അല്ലേലും 'മറിച്ചു ചൊല്ലലില്‍' ബിരുദമെടുത്ത (സോറി,ഡിപ്ലോമ) ആളില്‍ നിന്ന് ഇതിന്റെ അപ്പുറം പ്രതീക്ഷിക്കാത്ത എന്നെ പറഞ്ഞാല്‍ മതി! ഈ ഒഴിവില്‍ ഇനിയിപ്പം ആരെ പ്രതിഷ്ട്ടിക്കും?? അധികം വൈകാതെ ട്രെയിനിങ്ങും മറ്റും കഴിയട്ടെ എന്നാഗ്രഹിക്കുന്നു...എല്ലാ വിധ ആശംസകളും....നേരുന്നു....

ആ മോന്റെ തലയില്‍ മഞ്ഞു വീഴുന്നത് കണ്ടു എനിക്കത്ര സഹിച്ചില്ല കേട്ടോ...

ബിലാത്തീ...:)

Jazmikkutty said...
This comment has been removed by the author.
joshy pulikkootil said...

happy birth day.muraliyettaa.
pinne jd okke half prize aanu ketto. so cheers.

lekshmi. lachu said...

വെറുതെ സംശയിച്ചു.. പിന്നെയല്ലേ മനസിലായത്...ഇനിയും ഒരുപാട് കാലം ചിരിപ്പിച്ചും
ചിന്തിപ്പിച്ചും നല്ല നല്ല രചനകള്‍
ഉതിര്‍ന്നു വീഴാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.എല്ലാ വിധ ആശംസകളും നേരുന്നു...

faisu madeena said...

മോന്‍ ആളു കൊള്ളാമല്ലോ ...രസകരം ..ആശംസകള്‍

Anonymous said...

പ്രിയപ്പെട്ട മുരളീ,

മഞ്ഞില്‍ വിരിഞ്ഞ ഒരു സുപ്രഭാതം!ഡിസംബറിലെ ആദ്യ വരികള്‍ കുറിക്കുന്നത് ഇവിടെ.രണ്ടാം ബ്ലോഗ്‌ വാര്‍ഷികം ഉത്സവമാകുന്ന ഈ വേളയില്‍ എന്റെ ഹാര്ദമായ അനുമോദനങ്ങള്‍.ഇനിയും ഒരു പാട് എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

ഗുരുവായൂര്‍ അമ്പലത്തിനെയും അവിടുത്തെ പൂജകളെയും കുറിച്ച് ഏഴ് വര്‍ഷം പഠിച്ചു,മതം മാറി അതി മനോഹരമായ ഒരു പുസ്തകം എഴുതിയത് പെപിത സേത് എന്ന വെള്ളക്കാരി.മലയാളം പറയുന്ന ആ മദാമ്മ ഇപ്പോള്‍ താമസം നമ്മുടെ തൃശ്ശൂരില്‍.:)

മഞ്ഞു വീഴ്ച മനോഹരം!മകന്റെ മലയാളം അമ്മയെ എല്പ്പിക്കുമല്ലോ.:)

ഒരു സുന്ദര ദിനം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

sijo george said...

ആ‍ പ്രണയിനി വഴി മാത്രം പരിചയപ്പെടാൻ പറ്റിയതിന്റെ, മുരളിയേട്ടന്റെ സൌഹ്രദവലയത്തിലൊരാളാകാൻ കഴിഞ്ഞതിന്റെ സന്തോഷാത്തിൽ..ഒരു നൂറ് ആശംസകൾ..! (ചുമ്മാ പറയുവല്ല, കഴിഞ്ഞ ഒരു വർഷമേയായുള്ളു, ബ്ലോഗ് എന്ന സംഗതിയുമായീ പരിചയപെട്ടിട്ട്. കുറേ പുലികളെ വായിച്ച് കഴിഞ്ഞപ്പോൾ തോന്നിയ ഒരത്യാഗ്രഹത്തിൽ ഞാനും ഒരു പരീക്ഷണം നടത്തി. ദേ, അടുത്ത ദിവസം, ഒട്ടും പ്രതിക്ഷിക്കാതെ എന്റെ ബ്ലോഗിലും ഒരു കമന്റ് - മുരളിയേട്ടന്റെ!. കാര്യം അതികമാരും വായിക്കനില്ലങ്കിലും, അന്ന്, ആദ്യത്തെ പോസ്റ്റിട്ടപ്പോൾ നിന്ന് പോകുമായിരുന്ന എന്റെ ബ്ലോഗ് ജീവിതത്തിന് ഒരു രണ്ടാം ജന്മം നൽകിയ മുരളിയേട്ടാ‍ാ‍ാ.. ഉമ്മ.. ;)(ശ്ശോ..ഇച്ചിരി കൂടി പോയോ? )

Wash'Allan JK | വഷളന്‍ ജേക്കെ said...

അദ്ദന്നേ... ജാരന്‍. മോന് ഫുത്തിയൊണ്ട്.

കഥകളി കാണുന്ന ബിലാത്തികള്‍ക്ക് അഭിവാദനങ്ങള്‍. കലാകാരന്മാര്‍ക്ക് ഇവര്‍ കൊടുക്കുന്ന ആദരം വളരെ വലുതാണ്‌. ഏതൊരു പ്രോഗ്രാമിനായാലും കാണികള്‍ സദസ്സിലിരുന്നു സംസാരിക്കുന്നതും, താല്പരയക്കുറവ് കാണിക്കുന്നതും ഞാന്‍ ഇവിടെയും കണ്ടിട്ടില്ല. ശാസ്ത്രീയ സംഗീതം പാടുന്ന മദാമ്മയെ കാണണമെങ്കില്‍ ഇതൊന്നു ക്ലിക്കൂ.

പതിവുപോലെ പല രസങ്ങള്‍ കുഴച്ച പോസ്റ്റ്‌ ഇഷ്ടമായി.

Echmukutty said...

രണ്ടാം പിറന്നാൾ ആശംസകൾ!

പിന്നെ ചാരക്കണ്ണായി കാണുമെന്ന് പറഞ്ഞത് വളരെ ഇഷ്ടമായി.

ആ പത്ത് വയസ്സ്കാരനോട് അന്വേഷണം പറയണേ.

പോസ്റ്റ് വളരെ നന്നായി.

Indiamenon said...

ഞങ്ങളുടെ ബൂലോഗത്തെ ജയിംസ് ബോണ്ടേ ... 007 നെ ക്കാളും വളരെ ഏറെ പേരും പ്രശസ്ത്തിയും വിജയവും ആശംസിക്കുന്നു.

മോന്റെ മലയാളം ഡയലോഗ് ഗംഭീരായി...

അമ്മ മുരളിമോനെ കാത്തിരിക്കുന്നുണ്ട്. ..നാട്ടില്‍ വാ..

Jishad Cronic said...

ചാരപ്പണിയുമായി ഇങ്ങോട്ടുവരുമ്പോള്‍ അറിയിക്കണം കേട്ടോ... പഴയപോസ്ടുകള്‍ പോലെ രസകരം.

ശ്രീനാഥന്‍ said...

താങ്കളുടെ ബ്ലോഗ് പ്രണയത്തിന്റെ നല്ലൊരു ചിത്രം കിട്ടി. എവിടെയൊക്കെയോ നല്ല ഒരു മനസ്സ് ഈ പോസ്റ്റിൽ മറനീക്കുന്നുണ്ട്. കർണ്ണശപഥം പദങ്ങൾ മാലി എഴുതിയതാണ്, അതിമനോഹരം, കേട്ടു നോക്കൂ! പിന്നെ മകനെ ഇരുത്തി മലയാളം പഠിപ്പിക്കണം, അല്ലെങ്കിലാകെ അപകടമാകും, കേരളത്തിൽ വളർന്ന എന്റെ മകൻ പോലും ചില ഗുലുമാലുകൾ ചെറിയ പ്രായത്തിൽ ഒപ്പിച്ചിട്ടുണ്ട്!

Unknown said...

മറ്റൊരു പ്രണയത്തിനു അനുവാദം കൊടുത്ത ഭാര്യയോ?! അങ്ങിനെയും ഉണ്ടാവുമോ എന്ന് അതിശയിച്ചു നില്‍ക്കുമ്പോഴാണ് ബ്ലോഗിങ് വാര്ഷികമാനെന്നു കണ്ടത്. പതിവ് 'മസാല' പ്രതീക്ഷിച്ചു വെറുതെ ആശിച്ചു :(

മകന്റെ മലയാളം കലക്കി! :)

മുരളി ഭായി ആശംസകള്‍, പുതിയ ജോലിക്കും ബ്ലോഗ്‌ വാര്‍ഷികത്തിനും.

Kalavallabhan said...

കളിയൊക്കെ കണ്ടിറങ്ങിയപ്പോൾ കേട്ട പ്രണയകഥ വളരെ രസിപ്പിച്ചു.
രണ്ടാം പിറന്നാളാശംസകൾ.

ഇനി ചാരം പൂശിയ വേഷങ്ങളാടാനാണു പോക്ക് എന്നറിയുന്നെങ്കിലും അഴിച്ചുവെക്കുന്ന ഇടവേളകളിൽ പ്രണയിനിയുമായി രമിക്കുവാൻ ശ്രമിക്കണം.
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അബ്ദുൾഖാദെർ ഭായ്,നന്ദി. നമ്മുടെയെല്ലാം നല്ലകാര്യങ്ങൾ കൂടുതലും മനസ്സിലാ‍ക്കിയിട്ടുള്ളത് ഈ സായിപ്പുമ്മാർ തന്നെയാണല്ലോ ..അല്ലേ ഭായ്.

പ്രിയമുള്ള ജാസ്മിക്കുട്ടി,നന്ദി.ചൊറിച്ചുമല്ലിൽ എനിക്ക് മാസ്റ്റർഡിഗ്രിയുണ്ട് കേട്ടൊ ഗെഡിച്ചി.ഇനി ആറുമാസമെങ്കിലും ഈ ബൂലോഗം മലീനവിമുക്തമായി കിടക്കട്ടെ അല്ലേ..

പ്രിയപ്പെട്ട ജോഷി,നന്ദി.എല്ലാ പകുതി വില ചേട്ടന്മാരും എന്റെ ഷെൽഫിലായിക്കഴിഞ്ഞു..കേട്ടൊ.

പ്രിയമുള്ള ലച്ചു,നന്ദി.ഒരു നല്ലകാര്യം പറയാനും സമ്മതിക്കില്ല്യാന്ന് വെച്ചാൽ..,എന്റെ പെണ്ണിനുമുണ്ടീ സൂക്കേട് ..വെറുതെ സംശയം എന്താ ചെയ്യാ!

പ്രിയപ്പെട്ട ഫെയ്സു മദീന,നന്ദി.മോൻ മാത്രമല്ല അവന്റെ തന്തപ്പിടിയും ആളുകൊള്ളാമെന്നാണ് പല രസികരും പറയുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള അനു,നന്ദി.അവിടത്തെ ഡിസംബറപ്പോൾ ഇവിടെ നവംബറായിരുന്നു! ഇനിപ്പ്യോ സായിപ്പും,മദാമ്മ്ക്കൊ കൂടി സകലതിലും മല്ലൂസ്സിനെ കീഴടക്കി കളയുമോ..?

പ്രിയപ്പെട്ട സിജോ,നന്ദി.അല്ലെങ്കിൽ തന്നെയെനിക്ക് ഉടുക്കാനും പുതക്കാനുംവേണ്ടുവോളമ്മുണ്ട്,അതിനിടയിൽ പരസ്യമായ ഒരുമ്മ..!വല്ലോരും തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ..ആവൊ..

പ്രിയമുള്ള വഷളൻ ജേക്കെ സാബ്,നന്ദി.ആ ക്ലാസ്സിക് മ്യൂസിക് അസ്സലായിട്ടാ.ഇനി കുറെകാലം കൂടി കഴിഞ്ഞാൽ സായിപ്പ് വേണ്ടിവരും നമ്മളെയിനി നമ്മുടെ സംസ്കാരങ്ങളെ പരിശീലിപ്പിക്കുവാൻ അല്ലേ ഭായ്.

ഹംസ said...

ആദ്യം സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറിക്ക് എന്‍റെ ഒരായിരം ആശംസകള്‍..

വേറെകുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്നവീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ

ഇതുവായിച്ചപ്പോള്‍ ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചുകെട്ടോ അത്ഭുതം കൊണ്ട് ഇങ്ങനെ ഒരു ഭാര്യയും മക്കളുമോ... എന്ന് ചിന്തിച്ച്.. പിന്നെയല്ലെ കര്യത്തിന്‍റെ ഗുട്ടന്‍സ് മനസ്സിലായത് ...ഹ ഹഹ

ആളവന്‍താന്‍ said...

അപ്പൊ ചിയേഴ്സ്!!! ബ്ലോഗിന്റെ രണ്ടാം വാര്‍ഷികത്തിനും പുതിയ ജാരപ്പണിയുടെ പേരിലും...!!!

Raman said...

Appo "Anuraaga vilochananaayi athilere pampiriyaayi" nu

Unknown said...

നല്ല കുത്തി കുറിപ്പുകള്‍ .ഇഷ്ടായി

ഷൈജൻ കാക്കര said...

വിക്കിലീക്സിലാണൊ ജോലി...

krishnakumar513 said...

ബ്ലോഗിന്റെ രണ്ടാം വാര്‍ഷികത്തിനു ചിയേഴ്സ് ,ബിലാത്തി.എല്ലാ വിധ ആശംസകളും!!

chithrangada said...

മുരളിചേട്ടന് ,
ആശംസകള് !കമന്റുകള് മിസ്
ചെയ്യുംട്ടോ !വേഗം തിരിച്ചു വരണം ........
ചിന്ന വീടര് ആള് അതിസുന്ദരി തന്നെയാണ് ,
ഭാര്യക്ക് ടഫ് competition അല്ലെ !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട എച്ച്മുകുട്ടി മേം,നന്ദി. ഇനിയെല്ലാമൊന്ന് ചാരക്കണ്ണിലൂടെ വീക്ഷിച്ചു നോക്കാം അല്ലേ..ഈ അഭിനന്ദനത്തിനും,അന്വേക്ഷണത്തിനും പ്രത്യേകനന്ദി കേട്ടൊ കലാ മേം.

പ്രിയമുള്ള ഇന്ത്യാമേനോൻ,നന്ദി.ജെ:ബോണ്ട് സാക്ഷാൽ ബി.ജി.എം അല്ലേ.ഞാനൊക്കെ വെറും കീടം..ഇനി മണ്ടൻ ബോണ്ടനാവുമെന്ന് മാത്രം.

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി. കഥകളിപദങ്ങളിൽ എനിക്ക് തീരെ മെയ് വഴക്കമില്ലെങ്കിലും ആ ആട്ടവും മുദ്രയുമൊക്കെ എനിക്കിഷ്ട്ടമാണ്.പിന്നെ ആംഗലേയമണിപ്രവാളഭാഷയിലാണ് മോന് പ്രാവീണ്യം കേട്ടൊ.

പ്രിയമുള്ള തെച്ചിക്കോടൻ,നന്ദി.ആനേ കൊടുത്താലും ഞാൻ ആശ കൊടുക്കാറില്ല കേട്ടൊ. എന്റെ പെണ്ണോരുത്തി മറ്റു പ്രണയങ്ങൾ അനുവദിക്കുന്നവളാണെന്നിപ്പോൾ മനസ്സിലായില്ലേ..!

പ്രിയപ്പെട്ട കലാവല്ലഭാ,നന്ദി. പ്രണയിനിയുമായി രമിക്കുമ്പോൾ കിട്ടുന്ന ആനന്ദം സുഖപ്രദം തന്നെയാണെങ്കിലും,മറ്റാരും സപ്പോർട്ടീവല്ലാത്ത കാരണമാണ് പുതുജോലിയിൽ കയറുന്നത്..കേട്ടൊ

പ്രിയമുള്ള ഹംസ,നന്ദി.അതാണ് പറയുന്നത് കിട്ടണങ്കിൽ ഇതുപോലത്തെ ഭാര്യമാരെ കിട്ടണം,മറ്റു പ്രണയങ്ങൾക്കിടം കോലിടാത്തവൾ...ഇതൊക്കെയല്ലേ എന്റെ ബട്ടൻസ്!

പ്രിയപ്പെട്ട ആളവന്താൻ,നന്ദി.പുത്തൻ പണിയെങ്ങിനെയുണ്ടാകുമെന്ന് പറയാൻ ഇപ്പോളൊന്നും പറ്റില്ല കേട്ടൊ വിമൽ.

ente lokam said...

അതാണ്‌ മുരളിയേട്ട ...
ഒരു പുതിയ സുന്ദരി കൂടെ കൂടിയപ്പോള്‍
രണ്ടു വര്ഷം അങ്ങ് കടന്നു പോയി അല്ലെ
ഇത്ര പെട്ടെന്ന് ..കുടുംബത്തിന്റെ സമ്മതം
കൂടി ആയപ്പോള്‍ പൂരത്തി ആയി ..ആശംസകള്‍ ..
പുതിയ പണിക്കും ബ്ലോഗ് സുന്ദരിക്കും ...

Vayady said...

സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി! പുതിയ ജോലി കിട്ടിയതിന്‌ അഭിനന്ദനങ്ങള്‍. നല്ല നല്ല കഥകളുമായി ഇനിയും ദീര്‍ഘകാലം ബൂലോകത്ത് വിരാജിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സത്യം പറ മനുഷ്യനേ..
ആരാ ഈ പുതിയ 'കൂട്ടുകാരി'?

ജാരന് പുതിയ ജോലിയില്‍ തിളങ്ങാന്‍ കഴിയട്ടെ!

അംജിത് said...

മുരളിയേട്ടാ...
മുരളിയേട്ടന്‍ ഒരു സംഭവം തന്നെ.. ബൂലോഗത്ത്‌ ഞാന്‍ ഈ പറഞ്ഞ കാര്യം ഏല്ലാവര്‍ക്കും അറിയാവുന്നതാനെങ്കിലും ഒരു പുതുമുഖമായ എനിക്ക് പറയാതിരിക്കാന്‍ വയ്യ.
ഒരു ഹോളിവുഡ് സെറ്റപ്പിലാണ് കേട്ടോ ബ്ലോഗിന്റെ പോക്ക്. സസ്പെന്‍സ് ത്രില്ലെര്‍.
പിന്നെ, ഒരു കാര്യം മനസ്സിലായാത്ത എന്താണെന്നാല്‍.. മുരളിയെട്ടനെ പോലെ ഒരു ബൂലോഗസുന്ദര കാമുകന്‍/ജാരന്‍ ഉള്ളത് കൊണ്ടാണ് ലവള്‍,ആ ബൂലോഗ സുന്ദരി നമ്മളെ കാര്യമായി മൈന്‍ഡ് ചെയ്യാത്തതെന്ന്.
പറഞ്ഞിട്ടെന്താ കാര്യം..കഷണ്ടിക്ക് മരുന്ന് കണ്ടു പിടിച്ചാലും എന്റെ അസുഖത്തിന് ആരും മരുന്ന് കണ്ടുപിടിക്കില്ല എന്ന ഉത്തമവിശ്വാസത്തില്‍..
സ്നേഹപൂര്‍വ്വം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട രാമൻ,നന്ദി.ഇനിയീയനുരാഗം കിട്ടാതെ പിമ്പിരിയായി കുറച്ചുകാലം അലയേണ്ടി വരുമെന്നാണ് തോന്നുന്നതെന്റെ ഭായ്.

പ്രിയമുള്ള മൈഡ്രീംസ്,നന്ദി.ഈ കുത്തി കുറിപ്പുകൾ ഇഷ്ട്ടമായതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കാക്കര,നന്ദി.വീക്കിലീസ്സൊരു വീക്പോയന്റല്ലാതെ,യഥാർത്ഥ പണി കാവൽ തന്നെ..., വീക്ക്ഡേയ്സ്സിലും,വീക്കെന്റിലും..കേട്ടൊ ഭായ്.

പ്രിയമുള്ള കൃഷ്ണകുമാര്‍ഭായ്,നന്ദി.ഈ ചിയ്യേഴ്സ് പാർട്ടിയിൽ കൂടിയതിനൊരുപാട് സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ചിത്രാംഗദേ,നന്ദി.ഇനി എന്തെല്ലാം മിസ്സ് ചെയ്യാനിരിക്കുന്നു ...! വേറെയാതൊരുത്തി എൻഭാര്യക്കൊപ്പം വന്നാലും,അവളുടെ നാവാടിത്വത്തിനും,പിറുപിറുക്കലിനും മുമ്പിൽ ഒരു ഗോമ്പിറ്റേഷനും നടക്കില്ല കേട്ടൊ.

പ്രിയമുള്ള എന്റെ ലോകം,നന്ദി.വേറൊരു സുന്ദരിയെ കണ്ടാൽ സ്വന്തം ഭാര്യയെ മറക്കുന്ന എന്നോടിപ്പവൾ ഞാൻ വേണോ ദാ അവ്വളുവേണോ എന്നാണ് ചോദിക്കാറ് കേട്ടൊ വിൻസ്ന്റേ.

പ്രിയപ്പെട്ട വായാടി,നന്ദി.ഇരുപതാം വിവാഹവാർഷികവും,രണ്ടാം ബ്ലോഗുവാർഷികവും ഒന്നിച്ചുകൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട് ഒന്നിനെകുറിച്ചും ഒരു വിചാരിക്കലും,വിരാജിക്കലും ഇപ്പോളില്ല കേട്ടൊ തത്തമ്മേ..

Umesh Pilicode said...

അപ്പൊ അങ്ങനെയാ കാര്യങ്ങളുടെ കിടപ്പ് അല്ലെ ?

നടക്കട്ടെ !!

jyo.mds said...

മകന്റെ ഫോണ്‍ സംഭാഷണം അസ്സലായി-ഹിഹി.ചിന്നവീടിനെ കുറിച്ച് വായിച്ചപ്പോള്‍ ആദ്യമൊന്ന് ഞെട്ടി.ബിലാത്തിവിശേഷങ്ങള്‍ തുടരട്ടെ.

SUJITH KAYYUR said...

rasamund. Nalla post.

പ്രദീപ്‌ said...

ബിലാത്തിയുടെ ഈ "അപ്പാപ്പന്" രണ്ടാം പിറന്നാള്‍ ആശംസകള്‍ . ഇനിയും മനുഷ്യനെ മിനക്കെടുത്താന്‍ ഈ ബൂലോകത്ത് ഒരു നൂറു കൊല്ലം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു . കൃത്യമായിട്ട്‌ കാര്യം പറഞ്ഞ കൃഷ്ണന്‍ കുട്ടിയോട് എന്റെ വക സ്പെഷ്യല്‍ ഹൈ പറയണേ ...

വിനുവേട്ടന്‍ said...

ഞാനും ഞെട്ടി ആദ്യം... അവസാനമല്ലേ സസ്‌പെന്‍സ്‌ പൊളിച്ചത്‌... എല്ലാവിധ ആശംസകളും മുരളിഭായ്‌...

അപ്പോള്‍ ഇനി എന്ന് കാണും?

(ഈ സെക്യൂരിറ്റി ജോലിയോട്‌ വിട പറയുമ്പോള്‍ ഡിസ്കിന്റെ പൊസിഷന്‍ ഒന്ന് കൂടി ചെക്ക്‌ ചെയ്യുന്നത്‌ നല്ലതായിരിക്കും കേട്ടോ മുരളിഭായ്‌... ഞാന്‍ ഓടുന്നു...)

Anonymous said...

മുരളിയേട്ടാ നന്നായിട്ടുണ്ട് ട്ടോ...തുടക്കം കണ്ടപ്പോ വായിക്കാന്‍ തോന്നിയില്യാ..പക്ഷേ പിന്നെ പിന്നെ ഒരു രസം...പാവം മോന്‍...

Anonymous said...

"
ഒരു കാര്യം വാസ്തവമാണ് , ഈ ബിലാത്തിപട്ടണമില്ലായിരുന്നുവെങ്കിൽ
നിങ്ങളുടെയെല്ലാം മുമ്പിൽ വെറുമൊരു വട്ടപൂജ്യമായിമാറി , ഇവിടത്തെ ലണ്ടൻ
മല്ലുമാധ്യമങ്ങളിൽ വല്ലപ്പോഴും വല്ല റിപ്പോർട്ടുകളൊ,മറ്റോ എഴുതി വെറുതെയിവിടങ്ങളിൽ
ട്ടായം കളിച്ച് തീരേണ്ടതായിരുന്നു എന്റെ ജന്മം!"
Real Facts......
Many many returns of the Day.....
Chears........
By
K.P.RAGHULAL

ശ്രീ said...

അപ്പൊ കൊല്ലം രണ്ടായല്ലേ മാഷേ...? ആശംസകള്‍ ട്ടോ :)


മകന്റെ ഡയലോഗ് ചിരിപ്പിച്ചു. എന്തായാലും പുതിയ 'ജാരപ്പണി'യ്ക്ക് ആശംസകള്‍ നേരുന്നു... ;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ടുകൊല്ലം കഴിഞ്ഞെങ്കില്‍ ഇനി ആ പഴയ അമിട്ടുകളൊന്നും വച്ച്‌ താമസിപ്പിക്കണ്ട ഓരോന്നായി പോരട്ടെ

anju minesh said...

adyamonnu tettidarichu....pinne alle karyam manasilaye....ennalum mon kalakkeetto.....achanekal kemanavatte

thabarak rahman said...

തുടക്കത്തില്‍ ഒരു പ്രണയ കഥപോലെ
തുടങ്ങിയിട്ട്, കൊതിപ്പിച്ചു കളഞ്ഞല്ലോ മുരളിയേട്ടാ .....
ഭാവുകങ്ങള്‍, വീണ്ടും കാണാം.
സ്നേഹപൂര്‍വ്വം
താബു.

Hashiq said...

തുടക്കത്തില്‍ വെറുതെ കൊതിപ്പിച്ചു. ഭാര്യയുടെ ആ വിശാല മനസ്കതയില്‍ പൊടി അസൂയയും തോന്നാതിരുന്നില്ല.
മോന്റെ 'സത്യസന്ധതയില്‍'സന്തോഷവും.
കണ്ണും കാതും സദാ ചുറ്റുപാടുകളിലേക്ക് തുറന്ന് വെക്കുന്ന ഒന്നാന്തരം ഒരു ചാരന്‍ താമസിയാതെ പുറത്തു വരട്ടെ എന്നാശംസിക്കുന്നു. മലയാള ബൂലോഗത്ത്‌ അല്ലെങ്കിലും ഒരു 'പാപ്പരാസിയുടെ' കുറവുണ്ട്. എല്ലാ ആശംസകളും......

C.K.Samad said...

മുരളിചേട്ടാ... ആളെ പറ്റിക്കുന്നതിന് ഒരതിരുണ്ട്‌ കേട്ടോ....!!!!!. ആശംസകള്‍... ജോലി തിരക്ക് കാരണം ബ്ലോഗില്‍ നിന്ന് അല്‍പകാലം വിട്ടു നിന്നിരുന്നു. തിരക്ക് തീര്‍ന്നിട്ടില്ല. എങ്കിലും മുരളിചേട്ടന്‍ പറഞ്ഞപോലെ എന്തെങ്കിലും കുത്തി കുറിക്കാന്‍ നോക്കാം.....

അനില്‍കുമാര്‍ . സി. പി. said...

ഈ പുത്തന്‍ അനുരാഗവും ഒരുഗ്രന്‍ അമിട്ടായി തന്നെ അവ്തരിപ്പിച്ചു.

പുതിയ ജോലിക്ക് എല്ലാ ഭാവുകങ്ങളും.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തണലേ,നന്ദി.ഹൌ..ഈ കൂ‍ട്ടുകാരി ഭയങ്കര സാധനമാട്ടാ...കൈവിഷമാ‍ാ തന്നിരിക്കുന്നത്,കൈവിഷം!ഇനി ഇവളുടെ കൂടെ പോകാതെ തരമില്ല..കേട്ടൊ ഇസ്മയിലേ.

പ്രിയമുള്ള അംജിത്,നന്ദി.പൊക്കി മലർത്തി ഈ ബൂലോഗ ജാരനെ മലർത്തിയടിച്ചപ്പോൾ സന്തോഷായിയെങ്കിലുമിതുകണ്ട് ,കണ്ണ് ബൾബ്ബായി ഒരു പൊങ്ങുതടിപോലെയായിരിക്കുകയാണ് ഞാൻ കേട്ടൊ ഭായ് !

പ്രിയപ്പെട്ട ഉമേഷ് പീലിക്കൊട്,ഇപ്പോൾ കാര്യങ്ങൾ പിടികിട്ടിയല്ലോ അല്ലേ..ഭായ്.

പ്രിയമുള്ള ജ്യോതി മേം,നന്ദി.ചിന്ന വീടുള്ളവർക്കേ അതിന്റെ ഗുണഗണങ്ങൾ അനുഭവിച്ചവർക്കേ അറിയൂ..കേട്ടൊ.

പ്രിയപ്പെട്ട സുജിത്ത് കയ്യൂർ,നന്ദി.രസം ജനിപ്പിക്കാനായതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള പ്രദീപ്,നന്ദി.ഈ പ്രാകിക്കൊണ്ടുള്ള ആശംസ കൊള്ളാം കേട്ടൊ.എന്നാ‍ലും ഞങ്ങൾക്കെല്ലാം നിന്നെ മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലാത്ത വിഷമം !

പ്രിയപ്പെട്ട വിനുവേട്ട,നന്ദി.ഈ പൊട്ടിക്കലും,ഞെട്ടിക്കലുമൊക്കെയാണല്ലൊ എന്റെ പണി...പിന്നെ ഡിസ്കിന് കുറച്ച് തേയ്മാനം മാത്രമേ ഉള്ളൂ കേട്ടൊ.

പ്രിയമുള്ള ശ്രീദേവി,നന്ദി.തുടക്കം പിഴച്ചാ‍ലും ഒടുക്കം മിടുക്കാക്കാൻ സാധിക്കാൻ പറ്റിയതെല്ലാം നിങ്ങളുടെ കൃപ.ആ മോന്റച്ഛനും ഒരു പാവമാണ് കേട്ടൊ

ജീവി കരിവെള്ളൂർ said...

അപ്പോ ഈ ചിന്ന വീട് ഇനി ആര്‍ നോക്കും .ഹൊ ഈ ജാരന്മാരെ ഒരു കാര്യം :(

തനതു കലയായ കഥകളി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത് ഒരു വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നല്ലോ . പിന്നെ സായിപ്പന്മാര് കാണാനൊക്കെ തുടങ്ങിയപ്പഴല്ലേ അതൊരു സംഭവമായതും .നമ്മടെ നാട്ടുകാരെയെല്ലാരേം കാണിക്കാനുള്ള കനിവുണ്ടായതും :(

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിയോ? പോട്ടെ, സാരല്യ.

ഈ പ്രണയം പൂത്തുലഞ്ഞുകൊണ്ടേയിരിക്കട്ടെ. ആ‍ശംസകളുടെ ഒരു നൂറു പനീനീർ പുഷ്പങ്ങൾ.

അഛന്റെയല്ലേ മോൻ, അതും പറയും, അതിലപ്പുറവും പറയും :)

Pony Boy said...

അനന്തമായ മനസ്സിന്റെ ആന്തോളങ്ങളെ പുൽകുന്ന സാന്ദ്രമായ ഒരു അന്താരാഷ്ട്ര പ്രബന്ധമാണ് പ്രണയം..അത് അക്വാ റീജിയയിൽ ലയിക്കില്ല, എത്ര ഇനീഷ്യേറ്റ് ചെയ്താലും അതിൽ ഫിഷനും ഫ്യൂഷനും നടക്കില്ല...എന്നാലും ഒരു തലോടലിൽ ഒരു നനുത്ത സ്പർശത്തിൽ ഒരു നിശ്വാസത്തിന്റെ ചൂടിൽ അത് നമ്മിലേക്കലിഞ്ഞു ചേരും...
ആ പെയ്തു തീരുന്ന മഞ്ഞുകണങളേപ്പോലെ മനോഹരമായ ഒരു വികാരം ...
മുകളീല്പറഞ്ഞത് കാര്യാക്കണ്ട ..നല്ല സിമ്പിൾ
പോസ്റ്റ്..ക്രിസ്മസ് സ്നോഫോളും ഇഷ്ടമായി..

Anonymous said...

പ്രിയമുള്ള ശ്രീദേവി,നന്ദി.തുടക്കം പിഴച്ചാ‍ലും ഒടുക്കം മിടുക്കാക്കാൻ സാധിക്കാൻ പറ്റിയതെല്ലാം നിങ്ങളുടെ കൃപ.ആ മോന്റച്ഛനും ഒരു പാവമാണ് കേട്ടൊഉവ്വാ ഞാന്‍ വിശ്വസിച്ചു ട്ടോ...ഹിഹി...ഏട്ടാ...എന്റെ ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം ഉണ്ട് ട്ടോ...എന്തേ പുതിയതൊന്നും എഴുതുന്നില്ലേ ഏട്ടന്‍ ബിലാത്തിപ്പട്ടണത്തിലിരുന്ന്....ഹിഹി...കുറച്ച് ചിരിക്കാന്നോര്‍ത്ത് ചോദിച്ചതാ ട്ടോ

siya said...

കുറെ ദിവസം കഴിഞ്ഞ് എല്ലാരുടെയും ബ്ലോഗ്‌ ഒക്കെ ഒന്ന്‌ വായിച്ചു ,ഇവിടെ വന്നപ്പോള്‍ ആദ്യം ഒന്ന്‌ ഞെട്ടി .ഈ ബിലാത്തി ക്ക് എന്ത് പറ്റി എന്ന് വിചാരിച്ചു ?വായിച്ചു തീര്ന്നപോള്‍ എല്ലാം മനസിലായി ..ഇവിടെ എല്ലാവര്‍ക്കും സുഖം അവിടത്തെ കൊടും തണുപ്പും ,എല്ലാം മിസ്സ്‌ ചെയ്തു നാല് ആളുകള്‍ അമേരിക്കയെ പതുക്കെ സ്നേഹിച്ചു തുടങ്ങി എന്ന് പറയാം ...എന്നാലും നമ്മുടെ ബിലാത്തി തന്നെ നല്ലത് മുരളി ചേട്ടാ .
അപ്പോള്‍ സ്പൈ വർക്ക് അഥവാ ചാരപ്പണി !

എല്ലാ വിധ ആശംസകളും ....

അനില്‍@ബ്ലോഗ് // anil said...

ഇനി "ചാര"ക്കഥകളുമായി വരാമല്ലോ.

അംജിത് said...

അത്രടം വന്നതില്‍ വളരെ സന്തോഷം.. മുഖം നിറഞ്ഞ പുഞ്ചിരി, ഹൃദയം നിറഞ്ഞ നന്ദി..
അത്രയേ കയ്യിലുള്ളൂ.
ഉപദേശം സ്വീകരിച്ചു.സീനിയര്‍ ജാരന്മാരെ മാനിക്കണമെല്ലോ!! വാക്ക് തിട്ടപ്പെടുത്തല്‍ സംഗതികള്‍ എടുത്തു മാറ്റി.

yousufpa said...

ചിയേഴ്സടിച്ചിട്ടെനിയ്ക്കിരിക്കാൻ വയ്യേ....ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട രഘുലാൽ,നന്ദി.ഈ ചിന്നവീട്ടിലെത്തിയ ശേഷമാണ് പുറമേ എന്നെ നാലാൾ അറിയാൻ തുടങ്ങിയത് കേട്ടൊ.

പ്രിയമുള്ള ശ്രീ,നന്ദി.വെറും രണ്ടുകൊല്ലത്തെ പരിചയമേ എല്ലാവരും തമ്മിൽ ഉള്ളുവെങ്കിലും ഇപ്പോൾ 20 കൊല്ലത്തെ അടുപ്പം പോലെയാണ് കേട്ടൊ.

പ്രിയപ്പെട്ട ഇന്ത്യാഹെറിറ്റേജ്,നന്ദി.ആ അമിട്ടുംകുറ്റികൾ വെടിമരുന്നായി തന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്,തിക്കും,തിരക്കും കഴിയട്ടെ ..അല്ലേ ഭായ്.

പ്രിയമുള്ള അൻജ്ജു,നന്ദി.തെറ്റിദ്ധാരണകൾ മുഴുവൻ അബദ്ധമാണെന്ന് മനസ്സിലായില്ലേ..പിന്നെ കേമത്വത്തിൽ മോനെന്തായാലും അച്ഛനെ വെല്ലാൻ പറ്റില്ലെന്ന് തോന്നുന്നൂ..കേട്ടൊ.

പ്രിയപ്പെട്ട തബു,നന്ദി.എന്തായാലും തബുവിന്റെ കഥയിലെപ്പോലെ സെക്സും,വയലൻസുമൊന്നും ഇതിലില്ല കേട്ടൊ ഭായ്.

പ്രിയമുള്ള ഹാഷിക്ക്,നന്ദി. എല്ലാമലയാളികൾക്കുമുള്ള പോലെ മറ്റുള്ളവരുടെ കാര്യങ്ങളിലേക്കുള്ള എത്തിനോട്ട പ്രവണത എനിക്കുള്ളതുകൊണ്ടാണോ... ഈ പാപ്പരാസിത്വം എന്നെക്കൊണ്ട് നികത്തപ്പെടേണ്ടത്..ആണൊ?

പ്രിയപ്പെട്ട സമദ്ഭായ്,നന്ദി.എല്ലാവരേയും കൊതിപ്പിക്കാനും,പറ്റിക്കാനുമായിട്ട് എഴുതിയതൊന്നുമല്ലയിത്..ശീലഗുണം കൊണ്ട് എഴ്ത്തങ്ങിനെയായിപ്പോയതാണേ..കേട്ടൊ ഭായ്.

പ്രിയമുള്ള അനിൽഭായ്,നന്ദി.ഒരു വെടിക്കെട്ടുകാരന് അമിട്ട് പൊട്ടിക്കാനാണൊ വിഷമം ..എന്റെ ഭായ്.

Shijith Puthan Purayil said...

ഒരു ഹോസ്റ്റലില്‍ പുതുതായി വന്ന ഇന്ന്‍-മേറ്റ് ന്റെ അവസ്ഥയാണ് ബ്ലോഗന്മാരുടെയും ബ്ലോഗത്തികളുടെയും കൂടെയുള്ള ചുരുക്കം ദിനങ്ങള്‍ എന്നെ ഓര്മിപ്പിച്ച്ചത്. വര്‍ഷങ്ങളുടെ പരിചയം ഉള്ള ആളുകള്‍ക്കിടയില്‍ ഒരപിരിചിതന്‍.

Anonymous said...

ബിലാത്തിപട്ടണം.....പേര് പോലെ വ്യെത്യസ്തം...........നന്നായിട്ടുണ്ട്...........

കൊല്ലേരി തറവാടി said...

ബിലാത്തി... അപ്പോള്‍ ഞങ്ങള്‍ക്ക്‌ ഇനി പഴയതുപോലെ രസകരമായ പോസ്റ്റുംകള്‍ അടിക്കറ്റി കിട്ടില്ല എന്ന് സാരം.......

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹഹ ഹ ഹ ഹ.
അപ്പൊ ബിലാത്തിയങ്കിളിനു ആദ്യ വിഷ് ഞങ്ങള്‍ടെ വക ആയിരുന്നു അല്ലേ. അത് സൂപ്പര്‍ ആയി. cheers ബാച്ചി.
ബ്ലോഗ്‌ anniversary നല്ല രസമായി വിളമ്പി. മുണ്ടൂര്‍ ഗോപിയാശാന്റെ കഥകളിയും കണ്ടു എം എം.. ഏമ്പക്കവും വിട്ടു. സന്തോഷായി.
അയ്യോ, മുരളിയേട്ടാ ഇനി ഇവിടെ ഓടി നടക്കില്ല എന്നാണോ? ആണെകില്‍ we gonna മിസ്സ്‌ യു എ ലോട്ട്.
സമയമുണ്ടാക്കി ലണ്ടനിലെ മണ്ടന്‍ നമ്മുടെ അടുത്തൊക്കെ വരും എന്ന് ഉറപ്പുണ്ട്. ഇനിയും ഒരുപാട് ബ്ലോഗ്‌ birthday കള്‍
ആഘോഷിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ.. ഹാപ്പി ബാച്ചിലേഴ്സ്

പാവം മുത്തശ്ശി അത് കേട്ട് അന്തം വിട്ടു കാണും..

മഴവില്ലും മയില്‍‌പീലിയും said...

പൊസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി..നല്ല സത്യ സന്ധമായ എഴുത്ത്..വിഷ് യു ഓള്‍ ദി വെരി ബസ്റ്റ്

Unknown said...

"പിള്ളമനസ്സില്‍ കള്ളം ഇല്ല" എന്നല്ലേ പറയുന്നത് . മകന്‍ പറഞ്ഞതിനെ അങ്ങനെ കണ്ടാല്‍ മതി .

പുതിയ ജോലിയില്‍ ഉയരങ്ങളില്‍ എത്താന്‍ ആവട്ടെ എന്ന് ആശംസിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജീവി കരിവെള്ളൂർ,നന്ദി. ചിന്നവീട്ടിൽ ഒരു ജാരനില്ലെങ്കിൽ അനേകം ജാരർ വന്നുകൊണ്ടേയിരിക്കും... പിന്നെ നമ്മളെ പോലുള്ളവർക്ക് പണ്ടെല്ലാം കൂത്തമ്പലങ്ങളും,കലാപരിപാടികളുമെല്ലാം നിക്ഷിദ്ധമായിരുന്നല്ലോ...അല്ലേ ഭായ്.

പ്രിയമുള്ള എഴുത്തുകാരി,നന്ദി.ഒട്ടും വൈകിയിട്ടില്ല...പ്രണയം പൂത്തുലയുമ്പോഴും ,സത്യങ്ങൾ ഇങ്ങനെ വെട്ടിത്തുറന്ന് പറയരുത് കേട്ടൊ.

പ്രിയപ്പെട്ട പോണി ബോയ്,നന്ദി.ഈ പ്രണയത്തിന്റെ പ്രബന്ധം നോക്കി പ്രേമിക്കാൻ പോയാൽ,പശൂന്യേ മർമ്മം നോക്കി തല്ലാൻ പോയ പോലെയാകും..അനന്ദമായ ഈ അക്ഷര കസർത്തുക്കളെ ഞാൻ നമിക്കുന്നു ..കേട്ടൊ ഗെഡീ.

പ്രിയമുള്ള ശ്രീദേവി,നന്ദി.പുത്തൻ പണിപ്പുരയിൽ തിരക്കിലായകാരണമാണ് പുത്തൻ പോസ്റ്റുകൾ കാണാത്തത് കേട്ടൊ.വീണ്ടും വന്ന് സദസ്സുണർത്തിയതിന് ഒരു നമോവാകം കൂടി...

പ്രിയപ്പെട്ട സിയ,നന്ദി.അവിടെ നിങ്ങളെല്ലാവരും നന്നായിണങ്ങിച്ചേർന്നതിൽ സന്തോഷം.അവിടെ നന്നായി പച്ചപിടിച്ചതിന് ശേഷം ഇങ്ങോട്ടെന്നെ തിരിച്ചു വന്നുകൊള്ളൂ..!

പ്രിയമുള്ള അനിൽ ഭായ്.നന്ദി.ചാരക്കഥകൾ വെറും ചാരമാണ് ഭായ്.

പ്രിയപ്പെട്ട അംജിത്.ഈ പുനരാഗമനത്തിന് വീണ്ടും നന്ദി കേട്ടൊ ഗെഡീ.

പ്രിയമുള്ള യൂസുഫ്പ,നന്ദി. ചിയേഴ്സിനിരുന്നില്ലെങ്കിലും അതിലും കേമമായികിട്ടിയ ആ ആശംസക്കൊരുപാട് നന്ദി കേട്ടൊ ഭായ്.

Noushad Koodaranhi said...

നല്ല രസത്തിലങ്ങിനെ വായിച്ചു പോയി...

വരയും വരിയും : സിബു നൂറനാട് said...

എല്ലാവരും ഡിസംബറില്‍ ബ്ലോഗ്‌ തുടങ്ങുന്നതിന്‍റെ ഗുട്ടന്‍സ് എന്താ..??!!
ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍. ജില്‍..ജില്‍ ആയിട്ട് മുന്നോട്ടു പോട്ടെ...

poor-me/പാവം-ഞാന്‍ said...

Best of luck and happy new Year

sulu said...

Happy Anniversary.....!
Be good Yourself......!

കുസുമം ആര്‍ പുന്നപ്ര said...

മാഷേ പിറന്നാളാശംസകള്‍!!പുതിയ വിഭവങ്ങളുമായി വീണ്ടും വരിക

വീകെ said...

ബിലാത്തിച്ചേട്ടാ... പുതിയ ജോലി നന്നായി നടക്കട്ടെ...
ആ നടു ഒന്നു സൂക്ഷിക്കുന്നതു നല്ലതാ....!!
അവസാനം ഞങ്ങളുടെ ബ്ലോഗിൽ കയറി വല്ല ചാരപ്പണിയും നടത്തുമോ...?

ആശംസകൾ...

വഴിപോക്കന്‍ | YK said...

ഇനി അടുത്ത പോസ്റ്റ്‌ വരെ പഴയത് തിരിച്ചും മറിച്ചും ഇട്ടു വായിക്കണം എന്ന് ചുരുക്കം....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആദൃതന്‍ ഭായ്,നന്ദി.ഇനിയല്ലേ നമ്മളെല്ലാം ഈ ബൂലോഗത്തിൽ കൂടി ഏറ്റവും നല്ല പരിചയക്കാരാവാൻ പോകുന്നത് അല്ലേ..മാഷെ.

പ്രിയമുള്ള പ്രിയദർശിനി,നന്ദി.ഈ വത്യാസം തന്നെയാണല്ലോ എന്നെ എല്ലാത്തിൽ നിന്നും വേറിട്ടുനിറുത്തുന്നത്...!

പ്രിയപ്പെട്ട ഹാപ്പി ബാച്ചീസ്,നന്ദി.നിങ്ങള് മിസ്സ് ചെയ്താലും,ഞാൻ നിങ്ങളെ മിസ്സ് ചെയ്യില്ല കേട്ടൊ.പിന്നെ മുത്തശ്ശന്റെ ഏഴയലക്കത്ത് മക്കളൊന്നും പോകാത്തകാരണം മുത്തശ്ശിക്കത് പ്രശ്നമാകില്ല..!

പ്രിയമുള്ള മഴവില്ലും മയിൽ‌പ്പീലിയും,നന്ദി. പിള്ളമനസ്സിൽ കള്ളമില്ലാത്ത വിഷമം തന്നെയാണ് എനിക്കും ..കേട്ടൊ എന്റെ ഭായ്.

പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി.ഈ രസമുള്ള വായന കണ്ട് എനിക്കും ഒത്തിരി സന്തോഷമായി കേട്ടൊ.

പ്രിയമുള്ള സിബു ,നന്ദി.ജിൽ.. ജിൽ..,ആകെ ഒരു മണവാളന്റെ മണം വരുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി.ഈ ആശംസകൾക്ക് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള സുലുമ്മായി,നന്ദി.നന്നാവാൻ ഞാൻ എന്നേ തീരുമാനിച്ചു...!

Unknown said...

കുറിപ്പുകള്‍ നന്നായി,
പിന്നെ ഒരു കാര്യം ശരിതന്നെ, സായിപ്പന്മാര്‍ ഉരുട്ടിത്തരണം പലതും നമ്മളറിയാന്‍!

ഓണേഷ് കിട്ടിയ ഭാഗത്ത് എത്തിയപ്പോള്‍ പഴയകാലമോര്‍മ്മ വന്നു. ചിറയ്ക്കരികിലെ പീടികത്തിണ്ണയില്‍, വൈകിട്ട് സാധങ്ങള്‍ വാങ്ങിക്കാന്‍ പോയാല്‍ കേള്‍ക്കാം, ഇരുന്ന് കളിക്കുന്നവര്‍ അലറുന്നത്. അന്ന് മനസ്സിലായില്ലാ എന്തൂട്ട് കുന്താദ്ന്ന്. :D

കുഞ്ഞൂസ് (Kunjuss) said...

ഞാന്‍ എത്താന്‍ ഏറെ വൈകീന്നറിയാം, എന്നാലും ഈ പ്രണയം എന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു. പ്രണയത്തിന്റെ ലഹരിയില്‍ ദിവസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോകുന്നത്‌ അറിയുക പോകുമില്ല....

പുതിയ ജോലിയില്‍ വിജയം കൈവരിക്കാന്‍, ഉന്നതിയില്‍ എത്താന്‍ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും!

OAB/ഒഎബി said...

ഇവളെ പ്രണയിക്കാന്‍ അനുവാദം തന്ന നിങ്ങളുടെ ഭാര്യ എത്ര നല്ലവള്‍.
നാട്ട്ലുള്ള എന്നെ ഇവളെ ഒന്ന്‍ തൊടാന്‍ പോലും സമ്മതിക്കില.

'അതൊക്കെ ങ്ങള്‍ സൌദീന്ന്‍ മതിട്ടോ. ബടെ വച്ച് മാണ്ട"
ഇതാ പതിവ്.

ഇത് ഇന്ന ഒരു ജാരപ്പണി (ഓള്‍ കല്യാണത്തിനു പോയ ഒഴിവില്‍-

നന്നായി ഈ എഴുത്ത്.

vasanthalathika said...

ജാരന് എല്ലാ വിജയാശംസകളും ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കുസുമം മേം,നന്ദി.തീർച്ചയായും സമയമുണ്ടാക്കി പുതുവർഷത്തിനുള്ളിൽ ഒന്നുകൂടി വരാൻ ശ്രമിക്കുന്നതാണ് കേട്ടൊ.

പ്രിയമുള്ള വീ.കെ,നന്ദി.പുത്തൻ ജോലിയിൽ പിന്നെ നടുവൊടിക്കുന്ന പണിയൊന്നുമില്ലാത്തത് സമാധാനം..!ബൂലോഗത്തിൽ ചാരപ്പണിക്ക് വന്നാൽ ഏവരും കൂടി എന്നെ ചാരമാക്കും..!

പ്രിയപ്പെട്ട വഴിപോക്കൻ,നന്ദി.പഴയതെന്നും പൊന്നാണല്ലോ..,എന്നാലും 24കാരറ്റിനാണല്ലോ എപ്പോഴും ഡിമാന്റ്.. അല്ലേ.

പ്രിയമുള്ള നിശാസുരഭി,നന്ദി.സായിപ്പ് നമ്മൾക്കെന്തും ഉരുട്ടിതന്നാൽ ഉന്തുട്ടുകുന്തായാലും നമ്മളത് മിഴുങ്ങില്ലേ.പിന്നെ ഇപ്പോൾ ഓണേഴ്സിൽ ഹോണെഴ്സ് കിട്ടിയില്ലേ...!

പ്രിയപ്പെട്ട കുഞ്ഞൂസ്,നന്ദി.അതെ ഇപ്രണയ ലഹരി എല്ലാത്തിനേക്കാളും മികച്ചത് തന്നെ ! ഒപ്പം ഈ പ്രാർത്ഥനക്കൾക്കെന്നും ഞാൻ കടപ്പെട്ടിരിക്കുന്നു ..കേട്ടൊ

പ്രിയമുള്ള ഒ.എ.ബി,നന്ദി.ഒന്നും പറയണ്ട ഭായ്,ഇവളുടടുത്ത് പോകുന്നതിന് മുമ്പ്,പെണ്ണൊരുത്തിയുടെ ഒരു വാറോല ഡിമാന്റ് മുഴുവൻ അംഗീകരിച്ചിട്ടാണ് മ്മ്ക്ക് സമ്മതം കിട്ടിയത്..! അപ്പോ ങ്ങളുക്കും ജാരപ്പണ്യറിയാമല്ലേ..!

പ്രിയപ്പെട്ട വസന്തലതിക,നന്ദി.ബൂലോഗത്തിൽ വീണ്ടും വസന്തത്തിൻ തെന്നൽ ഈ ജാരനേയും വന്ന് തഴുകിയതിൽ സന്തോഷമുണ്ട്..കേട്ടൊ.

sreee said...

ആദ്യമൊന്നും വായിച്ചിട്ട് പിടി കിട്ടിയില്ല ഈ ബ്ലോഗു മങ്കയുമായുള്ള പ്രണയം . രസകരമായ എഴുത്ത് . തുടരട്ടെ. ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ബിലാത്തിയിലെ മഞ്ഞുവീഴ്ച ഇവിടെയുണ്ടോന്നു നോക്കാൻ വന്നതാ....എന്തേ അതിവിടെ പോസ്റ്റ് ചെയ്യാതിരുന്നെ???

shajkumar said...

എന്തുചെയ്യാം... അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട് കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ്

shibin said...

ROYAL MANDAN IN ROYAL LONDON HOSPITAL..!
ഇന്ത്യയുടെ പല വി.ഐ.പി.മാരായ മന്ത്രി പുംഗവന്മാരും ..
ക്രിക്കറ്റ് തലതൊട്ടപ്പന്മാരുമൊക്കെ കിടന്ന ബെഡ്ഡിൽ കിടക്കുവാനുള്ള
ഈ മണ്ടന്റെ ഒരു ഭാഗ്യം നോക്കണേ...!

yemkay said...

എന്ത് ചെയ്യാം ...
ഞാനല്ലവനേ , മലയാളം പഠിപ്പിക്കുന്നത് ...
എന്റെന്നെയല്ലേ ചെക്കൻ...
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ !

kallyanapennu said...

പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ്ടിട്ടോ,മിണ്ടീട്ടൊ ഇല്ലാത്ത ഭൂലോകം മുഴുക്കൻ
വ്യാപിച്ചുകിടക്കുന്ന അനേകം ബൂലോഗമിത്രങ്ങൾ...!

ഒപ്പം കണ്ടൂം , മിണ്ടീം ഇരിക്കുന്ന ഏത് ബന്ധുക്കളേക്കാളും , മറ്റു കൂട്ടുകാരേക്കാളും
വിശ്വസിക്കാവുന്ന ഉത്തമമിത്രങ്ങളായി തീർന്ന അനേകം ബൂലോഗർ വെറേയും...!
ഞാനും ഇതിലും ഒരളാ‍ണല്ലൊ.....അല്ലെ ചാരൻ ചേട്ടാ

Unknown said...

അമിട്ടും കുറ്റികൾ പൊട്ടട്റ്റങ്ങിനേ....

Unknown said...

Happy Anniversary.....!

Unknown said...

എന്തുചെയ്യാം... അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട് കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ് അല്ലേ...

MKM said...

എന്ത് ചെയ്യാം ...
ഞാനല്ലവനേ , മലയാളം പഠിപ്പിക്കുന്നത് ...
എന്റെന്നെയല്ലേ ചെക്കൻ...
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...