Sunday 8 May 2011

രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ... !



പണ്ട് ചെറുപ്പകാലങ്ങളിൽ അമ്മൂമ്മയും
മറ്റും പറഞ്ഞുതന്നിട്ടുള്ള വീര പ്രണയ നായകന്മാരായ രാജാക്കന്മാരുടെയും,
കുമാരീ കുമാരന്മാരുടേയുമൊക്കെ കഥകൾ കേട്ട്, പലപ്പോഴും വിസ്മയത്തോടെ കോരിത്തരിച്ചിരുന്നിട്ടുണ്ടായിരുന്നു
ഞാൻ... 

ലണ്ടനിലും തൃശ്ശൂര്‍ പൂരം /തെക്കോട്ടിറക്കം !

പിന്നീട് വളരുന്തോറും... സുൽത്താന്റേയും, ചക്രവർത്തിയുടേയുമൊക്കെ മക്കളായ രാജകുമാരിമാർ നെയ്ത്തുകാരനേയും, വെറും പടയാളികളെയുമൊക്കെ സ്നേഹിച്ച് , പ്രണയസായൂജ്യമടയുന്ന പല പല കഥകളും വായിച്ചും, പിന്നീടതിന്റെ ദൃശ്യങ്ങൾ അഭ്രപാളികളിൽ കണ്ടും നിര്‍വൃതിയടഞ്ഞിട്ടുമുണ്ട്.

അന്നുകാലത്തെ ഇത്തരം കഥകളിലൊക്കെയുള്ള വെളുത്ത്
സുന്ദരനായ സ്വർണ്ണത്തലമുടിയുള്ള രാജകുമാരൻ...
പടയോട്ടത്തിന് ശേഷം വെറും സാധാരണക്കാരിയായ പ്രണയിനിയെ പരിണയിക്കുവാൻ പടയാളികളുമായി വെളുത്തകുതിരകളെ പൂട്ടിയ രഥത്തിലേറി പോകുന്ന ആ വർണ്ണക്കാഴ്ച്ചകൾ മനസ്സിന്റെ കോണിൽ മായാതെകിടന്നതിന്റെ, ഇമ്പമാർന്ന കാഴ്ച്ചകളുടെയൊക്കെ തനിയാവർത്തനങ്ങൾ നേരിട്ട് ലൈവ്വായി കാണാൻ പറ്റുമെന്ന് എന്റെയൊന്നും യാതൊരു ദിവാസ്വപ്നങ്ങളിൽ പോലും ഞാൻ കിനാവുകണ്ടിട്ടുണ്ടായിരുന്നില്ല...!

പക്ഷേ...
ഒരു പൂച്ചഭാഗ്യം പോലെ കുറച്ചുദിനം
മുമ്പ് അതും സാധിച്ചു..!
 നേരിട്ട് ക്ഷണിച്ചിട്ടല്ലെങ്കിലും, ലോകത്തിലെ ഏറ്റവും ചിലവുവന്ന ആഡംബര കല്ല്യാണമായ, ബ്രിട്ടന്റെ വില്ല്യം രാജകുമാരന്റെയും , വെറും സധാരണക്കാരിയായി ജനിച്ച് , പ്രണയിനിയായി ഇന്നവന്റെ ജീവിത സഖിയായി തീർന്ന കാതറിൻ എന്ന കേയ്റ്റ് മിഡിൽട്ടണിന്റേയും  കല്ല്യാണചടങ്ങുകളിൽ...
അയ്യായിരത്തിലൊരുവനായ  സുരക്ഷാ ഭടനായി എനിക്കും പങ്കെടുക്കുവാൻ ഭാഗ്യം സിദ്ധിച്ചതുകൊണ്ടാണിത് സാധിച്ചത് കേട്ടൊ.
എങ്ങിനെയാണൊന്ന് നേരിട്ടും ലൈവ്വായ്യും അന്നൊക്കെ കണ്ട നയന മനോഹരമായ ആ വർണ്ണക്കാഴ്ച്ചകൾ വിവരിക്കുക എന്നെനിക്കറിഞ്ഞുകൂടാ...?

മൂന്നാലുദിനം തനി ഒരു പൂരക്കാഴ്ച്ചകൾ തന്നെയായിരുന്നു ലണ്ടനിലും പരിസരത്തും ഏവരും ദർശിച്ചത്...!
ആനച്ചമയം,സാമ്പിൾ വെടിക്കെട്ട്, പന്തൽ, കുടമാറ്റം, തെക്കോട്ടിറക്കം, എക്സിബിഷൻ , തിരക്ക് എന്നിവയുടെയൊക്കെ ഒരു വേറെ വേർഷൻസ് തന്നെയായിരുന്നു അന്നിവിടെ നടമാടിയിരുന്നത് ...!
തനി ഒരു രാജകീയമായ പൂരം തന്നെ...!
അതെന്നെ..ഇത്...
ദി റോയൽ വെഡ്ഡിങ്ങ്... !
റോയൽ നേവി, റോയൽ ഹോസ്പിറ്റൽ, റോയൽ മെയിൽ,..,..,..എന്നിങ്ങനെ
റോയൽ ഫേമിലി വരെ ആകെ റോയൽ മയമാണിവിടെയെല്ലാം...
രാജ്യവാഴ്ച്ച ഇല്ലെങ്കിലും എല്ലാം രാജകീയം...!

നമ്മുടെയൊക്കെ രാഷ്ട്രപതിയുടെ പവ്വർ പോലെ , പാര്യമ്പര്യമായ അധികാരത്തിന്റെ ജന്മാവകാശം കിട്ടുന്ന റോയൽ ഫേമിലി മെമ്പേഴ്സ് തന്നെയാണ് ഇന്നും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഭൂസ്വത്തുക്കളുടേയും, കൊട്ടാര സമുച്ചയങ്ങളുടേയും അവകാശികൾ...

ഒരു ചെറിയ റോയൽറ്റി മാത്രം സ്വീകരിച്ച് കൊണ്ട് എല്ലാ സ്വത്തുവകകളും സ്വന്തം പ്രജകൾക്ക് വിട്ടുകൊടുത്ത രാജവംശം....
ആയതിന്റെ ആദരവ് ഇപ്പോഴും പ്രജകൾ അവർക്ക് നൽകിപ്പോരുന്നുമുണ്ട് കേട്ടൊ.
നികുതി കൊടുക്കുന്ന പ്രജകൾ മുഴുവനും മാസത്തിൽ പത്ത് പെൻസ് വീതം
ഇന്നും ഈ ബക്കിങ്ങാം പാലസിനേയും പരിവാരങ്ങളേയും കാത്ത് സംരക്ഷിക്കുവാൻ വേണ്ടി നികുതിപ്പണമായി കൊടുത്തുകൊണ്ടിരിക്കുന്നൂ..
അതിന് പകരം ജനങ്ങൾക്ക് ഹിതമല്ലാത്ത എന്തെങ്കിലും ഭരണക്കാരൊ , മറ്റൊ  പ്രവർത്തിച്ചാൽ അതിൽ ഈ രാജവംശത്തിന്റെ തലതൊട്ടപ്പന്മാർ  ഇടപെടുകയും ചെയ്യും...

                                                                                                                                        നമ്മുടെ നാട്ടിലെ മന്ത്രിപുംഗവന്മാരെ പോലെയൊന്നുമല്ല  ഈ  റോയൽ ഫേമിലിക്കാർ...
സ്വന്തം വരുമാനം ജോലിയിൽനിന്നോ, കച്ചവടത്തിൽ നിന്നോ സ്വയം സമ്പാധിച്ച് സ്വന്തം കാലിൽനിൽക്കുന്ന തനി തറവാടികൾ തന്നെയാണിവർ...!  ഈ കല്ല്യാണ ചെക്കനും പട്ടാളത്തിൽ ഉദ്യോഗം വഹിക്കുന്ന ഒരു പൈലറ്റാണ്...
അതെ .. ബ്രിട്ടനിലെ പുത്തൻ തലമുറയും,വരത്തന്മാരായ ഞങ്ങളുമൊക്കെ ആദ്യമായി കാണുന്ന മഹത്തായ ഒരു ദേശിയ ഉത്സവം തന്നെയായിരിന്നു ഈ റോയൽ വെഡ്ഡിങ്ങ്....!
 ബ്രിട്ടനടക്കം യൂറോപ്പിലെ നാനാഭാഗങ്ങളിൽ നിന്നും ഈരാജാകല്ല്യാണം നേരിട്ടുകാണാൻ ലണ്ടനിലെത്തിച്ചേർന്ന ലക്ഷകണക്കിനാളുകളെ ആനന്ദാനുഭൂതിയിൽ ആറാടിച്ച ഉത്സവമേളങ്ങളും , സ്ട്രീറ്റ് പാർട്ടികളും, പാട്ടും, ഡാൻസുമൊക്കെയായി അടിച്ചുപൊളിച്ച രാവുകളായിരുന്നു അവർക്കൊക്കെ ഈ ദിനങ്ങൾ...
മനസ്സിലെന്നും കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും മറക്കാത്ത നിറപകിട്ടാർന്ന ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത, കല്ല്യാണക്കാഴ്ച്ചകളാണ് ഈ ബിലാത്തിപട്ടണം സാക്ഷ്യം വഹിച്ചത്...!
കൂടാതെ പ്രത്യേകം ക്ഷണിതാക്കളായെത്തിയ ലോകത്തുള്ള സകലമാന രാജക്കന്മാരും, അവരുടെ പ്രഥമ റാണിമാരും, വെരി വെരി വി.ഐ.പി മാരുമൊക്കെയായി ലണ്ടൻ നിറഞ്ഞു കവിഞ്ഞ  ദിനങ്ങളായിരുന്നു വിവാഹതലേന്നിന്റെ അത്താഴൂട്ടുമുതൽ, കല്ല്യാണ പിറ്റേന്നിന്റെ ഗാർഡൻ പാർട്ടി വരേയുള്ള ഏർപ്പാടുകളിൽ കാണാൻ പറ്റിയത്...

പിന്നെ ഈ  കല്ല്യാണവിശേഷങ്ങൾ ഡീറ്റെയിലായിട്ടറിയുവാൻ ...
ദേ ഇവിടെ , നമ്മുടെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയും ,
ബ്രിട്ടീഷ് മലയാളിയിലെ പിക്ച്ചർ ഗാലറിയും ഉണ്ട് കേട്ടൊ.

കല്ല്യാണദിനം കൊട്ടാരത്തിൽ നിന്നും ഇടവക പള്ളിയായ വെസ്റ്റ്മിൻസ്റ്റർ അബിയിലേക്കുള്ള കെട്ട് കാണാൻ പോകുന്നവരുടെ ഘോഷയാത്രകളും ...
കോടികണക്കിന് വിലയുള്ള ആഡംബര കാറുകളിളേറിയുള്ള കെട്ടുകാഴ്ച്ചകളും...
ചുവന്ന പരവധാനി വിരിച്ചാ‍ദരിച്ച വിശിഷ്ട്ടാതിഥികളും...
കോറസും,കണ്ണഞ്ചിക്കുന്ന കല്ല്യാണചടങ്ങുകളും...
പിന്നീട് പെണ്ണുകെട്ടി കൊണ്ടുവരുന്ന പ്രൊസഷനിൽ  വെളുത്ത കുതിരകൾ വലിക്കുന്ന തേരിൽ മണവാളനും മണവാട്ടിയും...
പിന്നാലെ കറുത്ത കുതിരകളെ പൂട്ടിയ, പണ്ട്  ഭാരതത്തിൽ നിന്നും ക‌‌‌‌... കൊണ്ടുവന്ന രത്നാലങ്കാരിതമായ രഥത്തിൽ രാജ്ഞിയും,രാജാവും...
അതിനുപിന്നിൽ ബ്രൌൺ കുതിരകൾ നയിക്കുന്ന തേരിൽ വധുവിന്റെ കൂട്ടരും...,...,...
അതിന് പിറകെ കുതിരപട്ടാളവും, കാലാൾ പടയുമൊക്കെയായി കാണികളെയൊക്കെ 350 കൊല്ലം മുമ്പുണ്ടായിരുന്ന ഇത്തരം ചടങ്ങുകളിലെ,
പുന:രാവിഷ്കാരങ്ങളിലേക്ക് കൂട്ടികൊണ്ടുപോയിട്ടാണ് ഈ വമ്പൻ കല്ല്യാണം പൊടി പൊടിച്ചത് ...!


മുപ്പത് വർഷം മുമ്പ് നടന്ന ഡയാന രാജകുമാരിയുടേയും , ചാൾസ് രാജകുമാരന്റേയും കല്ല്യാണക്കച്ചേരിക്ക് ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ ദേശിയാഘോഷമായിരുന്നു അവരുടെ 28 കാരനായ സീമന്തപുത്രൻ വില്ല്യം രാജകുമാരന്റെ കഴിഞ്ഞ ഏപ്രിൽ 29 നു നടന്ന ഈ  വിവാഹ (ബിബിസിയുടെ കല്ല്യാണ കേസറ്റ് ) സന്നാഹങ്ങൾ...

അന്ന്  മുതൽ മെയ് 2- വരെ നീണ്ട് നിന്ന  നാല് അവധി ദിനങ്ങൾ മുഴുവനും,  നാലാൾ കൂടുന്നിടത്തൊക്കെ ബിലാത്തിക്കാർ ആഘോഷങ്ങളാക്കി മാറ്റി ...
യൂകെയിലെ  ഓരൊ തെരുവുകളും ഇവിടത്തെ,
ഇന്നും ഈ രാജകുടുംബത്തെ ആദരിച്ചുകൊണ്ടിരിക്കുന്ന
പ്രജകളെല്ലാം ചേർന്ന് എല്ലാംകൊണ്ടും ആർമാദിച്ചാഘോഷിച്ചാടിത്തിമർത്തു
എന്ന് പറഞ്ഞാൽ മതിയല്ലോ...

പോരാത്തതിന് അവസാന ദിവസത്തെ മെയ്  രണ്ടിന്റെയവധി ദിനത്തിന്
ബിൻലാദന്റെ മയ്യത്തും കൂടി കണ്ടപ്പോൾ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകുവാൻ
പിന്നെ ഇവിടത്തുകാർക്ക് വേറെന്ത് വേണം അല്ലേ...! !

ആനക്ക് പൂരം നന്നാവണമെന്നില്ലല്ലോ...അല്ലേ
അതെപോലെ ഞാനും ഒരു ഇന്ത്യക്കാരൻ കാണിയുടെ വേഷവിധാനത്തിൽ,
ചാരക്കുപ്പായമണിഞ്ഞ് സുരക്ഷാ ഭടനായി , തീയും പുകയും തെരഞ്ഞ്, ചില ഡൌട്ടുള്ള ആളോളെ വാച്ച് ചെയ്ത് , അൺ അറ്റ്ന്റഡ് ബാഗുകളുമ്മറ്റും നോക്കി,  കോളർ മൈക്കുപയോഗിച്ച്  കോഡുവാക്കുകളിലൂടെ ഇടക്കിടേ
കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട്...
കല്ല്യാണത്തലേന്ന് മുതൽ... ചിലയിടത്ത് നേരിട്ടും, തേരപാരാ
പലയിടത്തും സ്ഥാപിച്ചിട്ടുള്ള  ബിഗ് സ്ക്രീനുകൾ മുഖാന്തിരവും...
മനോഹരമായ കല്ല്യാണക്കാഴ്ച്ചകൾ  കണ്ട് , മണിക്കൂറിൽ കിട്ടുന്ന  പത്ത്
പൌണ്ടിന്റെ  വേതനങ്ങളിൽ എന്തൊക്കെ ചെയ്യണമെന്ന് കണക്കുകൂട്ടി നടക്കുംപ്പോഴുണ്ടഡാ...

ഹൈഡ് പാർക്കിലെ ബിഗ്സ്ക്രീനിൽ ...
കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നും പുതിയ
കേംബ്രിഡ്ജ് രാജകുമാരനായി തീർന്ന വില്ല്യം രാജകുമാരനും,
അവന്റെ ഡച്ചസായി തീർന്ന കേയ്റ്റേയും കൂടി ചുംബിച്ചു നിൽക്കുന്നരംഗം....!

കണ്ടുനിൽക്കുന്ന ഏവരും ഈ പ്രണയാവേശം കണ്ട് പരസ്പരം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞുനിൽക്കുന്നു...!
ഈ സന്തോഷം കണ്ട് അപ്പോൾ എന്റെ മുന്നിൽ, പാർട്നറൊന്നും ഇല്ലാതിരുന്ന  ഒരു കറമ്പത്തിപ്പെണ്ണ്  ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച്  ചുണ്ടുചുണ്ടോടൊട്ടിച്ച് ഒരു ജ്യാതി കിസ്സ്....!

ആദ്യമൊന്നെന്റെ കണ്ണ് ബൾബായെങ്കിലും ...
വെറുതെ കിട്ടിയാൽ ഒന്നും പാഴാക്കാത്തവനാണ് ഞാൻ...
അത് വേറെ കാര്യം..!

സത്യം പറയാമല്ലോ നാവും, ചുണ്ടും ഉപയോഗിച്ച് ഇത്ര മധുരമുള്ള
ഒരു  നീണ്ട ചുടുചുംബനം ഞാനിത് വരെ ആസ്വദിച്ചിട്ടില്ലായിരുന്നു...!

കറപ്പിന് ഏഴഴക് മാത്രമല്ല കേട്ടൊ ...
ഏഴ് സ്വാദുമുണ്ട്..!

എന്തിന് പറയാൻ ...അന്നത്തെ ഡ്യൂട്ടികഴിഞ്ഞ് ഒരു ഇന്ത്യൻ പബ്ബിൽ ശരീരത്തിൽ അധികം തുണിയൊന്നുമില്ലാതിരുന്ന,
ഈ കറുത്ത സുന്ദരിയുമായി കയറിയിറങ്ങിയപ്പോൾ അന്നത്തെ വേതനം സ്വാഹയായ വേദന മാത്രം ബാക്കിയായി...



ശേഷം ചിന്ത്യം...! 

ആന മുക്കണ് കണ്ട് അണ്ണാൻ മുക്കിയാൽ
ഇങ്ങനെയിരിക്കും അല്ലേ...

അല്ലാ...ഇനി ഇവളും എന്നെപ്പോലെ തന്നെ
ഒരു ചാരത്തി ആയിരിക്കുമോ  ?







ലേബൽ :-
നുക്കാഴ്ച്ചൾ.


107 comments:

മൻസൂർ അബ്ദു ചെറുവാടി said...

ഇവിടെ റോയല്‍ കല്യാണം കൂടാന്‍ ഞാനാണോ ആദ്യം എത്തിയത്.
ഞാനും കണ്ടായിരുന്നു ടീവിയില്‍ ലൈവ്.
പിന്നെ ആ ലൈവ് ഡിന്‍കൊല്‍ഫി കിസ്സും.
മുരളിയേട്ടനെ ആ കറുമ്പി കിസ്സ്‌ ചെയ്യണ ലൈവ് ഉണ്ടായിരുന്നേല്‍ സംഗതി രസായേനെ.
ഏതായാലും ലൈവ് കമ്മന്റ്രി നന്നായി ട്ടോ.
പിന്നെ പതിവ് സ്റ്റൈല്‍ രസക്കൂട്ടുകള്‍ .

Villagemaan/വില്ലേജ്മാന്‍ said...

റോയല്‍ വെഡിംഗ് ടി വി യില്‍ കണ്ടപ്പോള്‍ മുരളീ ഭായിയെ ഓര്‍ത്തു കേട്ടോ..ഇതിനെ പറ്റി ആവും അടുത്ത പോസ്റ്റ്‌ എന്ന്. പക്ഷെ അതില്‍ കയറി കൂടാന്‍ ഭാഗ്യം കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം.

അപ്പൊ കറുപ്പിന് എഴാഴകാനല്ലേ...സ്മാള്‍ തീഫ്!

കൊച്ചു കൊച്ചീച്ചി said...

അണ്ണാ, ഇതില് നേരേതാ നൊണയേതാന്ന് ഒരു പിടീം കിട്ടണില്ല്യാട്ടാ. ഒന്ന് ഖണ്ഡിക തിരിച്ച് എഴുതീരുന്നെങ്ങ ഇങ്ങനെ എല്ലാങ്കൂടി ഒര്മിച്ച് മിഴുങ്ങണ്ടി വരില്ല്യാര്‍ന്നു. :)

എന്തായാലും ഞാന്‍ പാടേ അവഗണിച്ച സംഭവമായിരുന്നു ആ കല്യാണം. പക്ഷേ അതില്ല്യാര്‍ന്നെങ്ങ അണ്ണന്‍ ഇങ്ങന്‍ത്ത പോസ്റ്റെര്‍ക്ക്വാ? ഇല്ല്യ. അതോണ്ട് കല്ല്യാണത്തിന് ജെയ്.

വീട്ട്യേപ്പോയിട്ട് വായ ലിസ്റ്ററീനിട്ട് കഴ്‌കീല്ലോ, ല്ലേ?

ചാണ്ടിച്ചൻ said...

മുരളിയേട്ടാ....സ്വന്തം കുടുംബത്തില്‍ തന്നെ കലഹം ഉണ്ടാക്കാനുള്ള പരിപാടിയാ അല്ലേ :-)

MOIDEEN ANGADIMUGAR said...

കല്ല്യാണ വിശേഷം ബഹുരസമായി .
ഈ പോസ്റ്റ് വീട്ടുകാരിയുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കണം.
അല്ലെങ്കിലും ഈ പ്രായത്തിൽ ഇതൊക്കെ വേണമായിരുന്നോ മുരളിയേട്ടാ..?

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

അങ്ങനെ കല്യാണവും കൂടി ഹണി മൂണും കൊണ്ടാടി .അല്ലെ ..!! .വീട്ടിലിരിക്കുന്ന വാമ ഭാഗം എന്തറിയുന്നു വിഭോ ? കറുപ്പിനഴക് ഹോയ് ഹോയ്
കറുപ്പിനഴക് ...പുലരിയിലെ കുളിര്‍ മഴയില്‍ ..ഹായ്‌ ഹായ് ..കറുപ്പി ,,,
ശേഷം ചിന്തിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല ന്റെ മുരള്‍ല്യേട്ടാ..ആകെ ഒരു പ്രവേശം മാതിരി ..:)

Hashiq said...

"പാർട്ണറൊന്നും ഇല്ലാതിരുന്ന ഒരു കറമ്പത്തിപ്പെണ്ണ് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് ചുണ്ടുചുണ്ടോടൊട്ടിച്ച് ഒരു ജ്യാതി കിസ്സ്....!"............ ഞാനിത് വിശ്വസിക്കുകയേ ഇല്ല....അല്ലേല്‍ പിന്നെ ചുണയുണ്ടേല്‍ ആ ഫോട്ടോ കൂടി ഒന്ന് കൊടുക്ക്‌.......... :-) (ആ സമയത്ത് ആ കോളര്‍ മൈക്ക് ഓഫ്‌ ചെയ്ത് കാണുമല്ലോ അല്ലെ?)
മുരളിയേട്ടാ, ഈ വിവരണം പൊളപ്പനായി..........അങ്ങനെ ഒരു അവസരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം.........

അംജിത് said...

കല്യാണവും കൂടി..കല്‍ക്കണ്ടവും തിന്നു..
രണ്ടു ചുംബനങ്ങളുടെ കഥ രസകരമായിരിക്കുന്നു..എന്നത്തെയും പോലെ

ശ്രീനാഥന്‍ said...

അണ്ണനാള് ഭാഗ്യവാൻ. അങ്കോം കണ്ടു താളീം ഒടിച്ചു. ഏഴു സ്വാദോ, ഈശ്വരാ!. ഏതായാലും തിരുമണത്തിന്റെ വിവരണം രസകരം. പിന്നേ, പൂച്ചക്കുട്ടികളുടെ പോലും കല്യാണം ഇതു പോലെ ഗംഭീരായിട്ട് നടത്തീട്ടുണ്ട് ഇന്ത്യയിലെ മഹാരാജാക്കന്മാർ!

jyo.mds said...

ഈ അനുഭവക്കാഴ്ചകള്‍ ശരിക്കും അത്ഭുതക്കാഴ്ചകള്‍ തന്നെ.നേരില്‍ കാണാന്‍ ഭാഗ്യമുണ്ടാ യല്ലൊ.ഞാന്‍ കെനിയായിലിരുന്ന് ഈ fairy tale weddingന്റെ ലൈവ് ടെലികാസ്റ്റ് കണ്ട് കോരിത്തരിച്ചു.പിന്നെ അവസാനം പറഞ്ഞത്- [കറുത്തപെണ്ണിന്റെ കാര്യം] royal kiss കണ്ടപ്പോള്‍ കണ്ട ദിവാസ്വപ്നമല്ലേ??ഹിഹി

ജിമ്മി ജോൺ said...

ആ ഹാരിക്കുഞ്ഞിന്റെ കല്യാണം ഉടനെയെങ്ങാനും നടക്കുന്ന ലക്ഷണമുണ്ടോ ബിലാത്തിയേട്ടാ.. ആ നേരം നോക്കി ഒരു ബിലാത്തി സന്ദര്‍ശനം ആയാലെന്താ എന്നൊരു ആലോചന... (പാര്‍ട്ണര്‍ ഇല്ലാതെ ഒരാളും വിഷമിക്കരുത് എന്ന നല്ല മനസ്സുകൊണ്ടാ ഞാന്‍ അങ്ങനെ ചിന്തിച്ചത്... അല്ലാതെ... ഹേയ്..)

എന്തൊക്കെയായാലും വിവരണം പതിവുപോലെ മനോഹരം...

ഹാപ്പി ബാച്ചിലേഴ്സ് said...

ബിലാത്തിയേട്ടൻ ഭാഗ്യവാൻ തന്നെ. സംശയം നഹീന്ന് പറഞ്ഞാൽ നഹി. ഇനി വരുന്ന എത്രയോ തലമുറകൾക്ക്,പേരക്കിടാങ്ങൾക്ക് ഈ കഥ വിളമ്പാം. "മക്കളേ മുത്തച്ഛൻ രാജാവിന്റെ കല്യാണത്തിന്റെ സെക്യുരിറ്റി ഇൻ-ചാർജ് ആയിരുന്നു.!!" മുരളിയേട്ടാ ഇത് പോരെ ലൈഫ് ലോങ്ങ് ആസ്വദിക്കാൻ.

പിന്നെ ആ കിസ്സ്.. ഹൊ ഞങ്ങൾക്കും കുളിരു കോരി. ഇത് ഒരെണ്ണം മാത്രമായിരിക്കില്ലല്ലൊ കിട്ടിയത്?? ഒരു ദിവസത്തെ വേതനം പോയിച്ച്യാലും കുഴപ്പ്മില്ലെന്ന് തോന്നുന്നു.

അല്ലറചില്ലറ മുരളിയേട്ടൻ സിഗ്നേച്ചർ ഉള്ള കാര്യങ്ങളും തമാശകളുമായി ഈ പോസ്റ്റും രസിപ്പിച്ചു ബിലാത്തിയങ്കിൾ. ഇനിയും കാണാം. സസ്നേഹം

Ram said...

Oru samsayam, sathyathil muraliyettan paranja pole Bharathatheennu adichondu vannathano aa ratham, aanenkil ippo poyi chodicha tharuo, eth ?.... ;)

സീത* said...

എനിക്ക് ചാരപ്പണി തുടങ്ങേണ്ടി വരൂന്നാ തോന്നണേ..ഏട്ടന്റെ നാട്ടിലെ നമ്പർ തപ്പി പിടിക്കാൻ...ഹോ ആ ചേച്ചിയെ ഇതൊന്നു അറിയിക്കാതെ ഒരു സമാധാനവും കിട്ടണില്യാല്ലോ ഈശ്വരാ...

ടിവിയിൽ ലൈവ് കണ്ടിരുന്നു...പിന്നീടിവിടെ വന്നു നോക്കേം ചെയ്തു..പോസ്റ്റ് കണ്ടില്യാല്ലോന്നു ആലോചിക്കുവാരുന്നു...താമസിച്ചിട്ടാണേലും വന്നുല്ലോ ഒരു വെടിക്കെട്ട്....

( എന്നെക്കൊണ്ട് വെറുതേ ഐഎസ്ഡി വിളിപ്പിക്കരുത്...ങാഹ് )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നാലും എന്റെ മുരളിജീ സ്വാദു പിടിച്ചുപോയതു കാരണം ജോലി തീരുന്നതു വരെ വിട്ടില്ല അല്ലെ?

ഗൗരീനന്ദൻ said...

നർമ്മത്തിൽ പൊതിഞ്ഞ് ഒരു രാജകീയ വിവാഹത്തെ അവതരിപ്പിച്ചു...കൊള്ളാം..

Sukanya said...

പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കല്യാണവിശേഷങ്ങള്‍. റോയല്‍ വെഡിംഗ് സംഘാടകരില്‍ ഒരാള്‍ ആവുക എന്നത് നിസ്സാരകാര്യമല്ല. ആള് അണ്ണാനൊന്നും അല്ല പുപ്പുലി തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചെറുവാടി,നന്ദി.ഈ രാജകീയ കല്ല്യാണം കൂടാൻ ആദ്യം വന്നതിൽ അതിയായ ആഹ്ലാദം കേട്ടൊ മൻസൂർ.പിന്നെ ആ രണ്ടാമത്തെ കിസ്സിന്റെ CCTV ക്ലിപ്പ് ഇവിടെയുള്ള ഏതെങ്കിലും Control Room- ൽ ഉണ്ടാകും..ഒന്ന് തപ്പി നോക്കട്ടേ !

പ്രിയമുള്ള വില്ലേജ്മാൻ,നന്ദി.ഇത്തരം വമ്പൻ കല്ല്യാണത്തിന് ക്ഷണീക്കാതെ പങ്കെടൂക്കാൻ എന്നെപ്പോലെ ഒരുപൂച്ച ഭാഗ്യം തന്നെ വേണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി,നന്ദി.ഞാനുമിത് ചിന്തിച്ചതാ‍ാ..,എനിക്ക് ‘പോസ്റ്റെറെക്കാൻ’വേണ്ടി ഇവർക്കിപ്പ്യോ കല്ല്യാണിക്കേണ്ട വല്ല കാര്യണ്ടോയിരുന്നോ..?

പ്രിയമുള്ള ചാണ്ടിച്ചാ,നന്ദി.വീട്ടില് ശരിക്ക് സ്വാദില്ലാതിരുന്നാൽ ഇമ്മള് പുറത്ത്ന്ന് സ്വാദ് നോക്കുമെന്ന് എല്ലാർക്കും അറിയില്ലേ..അല്ലേ ഭായ്.

പ്രിയപ്പെട്ട മൊയ്തീൻ,നന്ദി.സായിപ്പിന്റെ നാട്ടുകാർ പറയുന്നത് ഇതാണ് എല്ലാത്തിനും പറ്റിയ ഇരുത്തം വന്ന പ്രായം എന്ന് കേട്ടൊ ഭായ്.

പ്രിയമുള്ള രമേശ് ഭായ്,നന്ദി.ശേഷം ചിന്ത്യം എന്ന് പറയുന്നത് 'The Spy Who Loved Me ' എന്നതിന്റെ ഒരു രണ്ടാം വേർഷൻ ഞാൻ എഴുതേണ്ടി വരുമോ എന്നതിനെ കുറിച്ചാണ് കേട്ടൊ ഭായ്

Pony Boy said...

അതീവ ബുദ്ധിമാനും സുമാർ 85 കിലോ തൂക്കവുമുള്ള സുന്ദരനായ ഒരു യുവഎഞ്ചിനീയർക്ക് രാജാവിന്റെ ഹഞ്ച്മെന്നാകാൻ യുകെയിൽ പറ്റുമോ...ചുംബനങ്ങൾക്കും മറ്റ് തത്പര സംഭവങ്ങൾക്കും കൂടുതൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നു...ഇതൊന്നും വായിച്ചിട്ട് എനിക്ക് സഹിക്കുന്നില്ല...

നികു കേച്ചേരി said...

ഹെന്റമ്മോ....നൊണാന്നു പറഞ്ഞാൽ....ഫയങ്കര നൊണ....ഇനിപ്പോ നേരായാലും വല്ല കറുമ്പിതള്ളയാവും...ഒരെഴുപതു വയസുള്ളൊരണ്ണം.
(ലേബ: എനിക്കീ കാപ്പിരികളെ ഇഷടമേ അല്ല അല്ലാതെ അസൂയകൊണ്ടല്ല)

പിന്നേയ് ക...... ഇവിടെ ‘ടത്തി’ എന്നാണോ ‘ട്ടു’ എന്നാണോ കൂടുതൽ ചേരുന്നത്.

Junaiths said...

വിവരണം കലക്കി...ചാരത്തി പണി തരുമോ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഞാനും ടി വിയില്‍ മുഴുവന്‍ കണ്ടു പക്ഷെ ആ കിസ്സിങ്ങ് സീന്‍ എനിക്ക് മിസ്സായി

ഷൈജൻ കാക്കര said...

വിവരണം പതിവുപോലെ ഗംഭീരം... രാജകീയകല്യാണത്തിൽ തുടങ്ങി പബിലെ എച്ചിക്കണക്കിൽ... സ്വന്തം പഞ്ച്...

പിന്നേ... കൊട്ടാരം ജീവികളേയും അവരെ ആരാധിക്കുന്ന ജനതയേയും, ലോകാത്ഭുതം നടക്കുന്ന രീതിയിൽ മാധ്യമങ്ങൾ വിവാഹം അവതരിപ്പിച്ചതും ഒന്നും തന്നെ അങ്ങട് പിടീച്ചില്ല... എന്റെ 10 പെൻസ് ഒന്നും പോയിട്ടില്ല... പക്ഷേ ലോകം മുഴുവനും ജനാധിപത്യം കെട്ടിയെഴുന്നള്ളീക്കുന്ന ബ്രീട്ടീഷ് ജനത സ്വന്തം മാളത്തിലേക്ക് നോക്കണമല്ലോ?

കൊല്ലേരി തറവാടി said...

കലക്കി ബിലാത്തി.. രാജകുമാരന്റെ കല്യാണാഘോഷങ്ങള്‍ നേരിട്ടു വീക്ഷിയ്ക്കാന്‍ കഴിയുക.! രാജയോഗം, അല്ലാതെന്താ.! കൂടെ ജാതകത്തില്‍ ഗജകേസരിയോഗവുമുണ്ടല്ലെ.. ഗജകേസരിയോഗമുള്ളവര്ക്കാണ്‌ സാധാരാണ ഇത്രയും കറുത്ത പെണ്ണുങ്ങളുമായി ബന്ധപ്പെടാന്‍ അവസരം കിട്ടുക... നമ്മുടെ നാട്ടിലെ എണ്ണക്കറുപ്പുള്ള തടിച്ചിപ്പെണ്ണുങ്ങളുടെ ഭര്ത്താക്കന്മാരുടെ ജാതകം പരിശോധിച്ചാല്‍ മനസ്സിലാകും,.. അവരില്‍ മിക്കവാറും എല്ലാവര്ക്കും "ഗജ"കേസരി യോഗമുണ്ടായിരിയ്ക്കും.

ഒരൊറ്റ സംശയം കൂടി,.. വീണുകിട്ടിയ അവസരമുപയോഗിച്ച്‌ ഒരു മുന്കരുതലുമില്ലാതെ ഇമ്മാതിരി അപരിചിതരുമായി എങ്ങിനെ ഇത്രയും ധൈര്യത്തോടെ ബന്ധപ്പെടാന്‍ കഴിയുന്നു.? ഇവറ്റയ്ക്കു വല്ല എയിഡ്‌സ്‌മുണ്ടെങ്കിലോ.. ആകെ പുലിവാലാകില്ലെ,.. അതോ ഇനി നിങ്ങള്‍ ചാരമാര്ക്ക് ഇതിനെ പ്രതിരോധിയ്ക്കാന്‍ വല്ല സൂത്രപ്പണിയും പഠിപ്പിച്ചു തന്നിട്ടുണ്ടോ ട്രെയിനിംഗ്‌ കാലത്ത്‌..

എന്തായാലും രാജകുമാരന്റെ ഫസ്റ്റ്‌ നൈറ്റ്‌ നിങ്ങള്‍ രണ്ടാളും കൂടി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു അല്ലെ. അതു നന്നായി.. ഒരര്ത്ഥതത്തില്‍ ഒരിന്ത്യക്കാരന്റെ കടമയാണത്‌, എന്നാലും ഇത്തിരി കഠിനമായിട്ടുണ്ടാകും കാര്യങ്ങള്‍ അല്ലെ? സാധാരണഗതിയില്‍ സോഫ്‌റ്റ്‌ സ്വിച്ചുകള്‍ മാത്രം ഉപയോഗിച്ചല്ലെ നമുക്കു ശീലമുള്ളു.. ബിലാത്തിയുടെ കാര്യം എനിയ്ക്കറിയില്ല കെട്ടോ.!..

വിരോധാഭാസന്‍ said...

ടി വിയില്‍ ലൈവ് കണ്ട് ..ഓ..ഇതാണാ റോയല്‍ വെഡിങ്ങ് എന്ന് കുശുമ്പ് പറയുന്നവര്‍ക്കൊക്കെ വായിച്ച് രസിക്കാന്‍ ഇത്രേം മതി..ഉം

എന്നാലവസാനത്തേത് പബ്ബും മറ്റ് കലാപരിപാടികളും ഉഷാറായി നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം..

ആശംസകള്‍സ്.!

Jazmikkutty said...

റോയല്‍ കല്യാണം ടീവിയില്‍ ദര്‍ശിച്ചു...അത് നേരില്‍ കൂടിയ ബിലാത്തി ഒരു സംഭവം തന്നെ.......... ഭാഗ്യവാന്‍!

പട്ടേപ്പാടം റാംജി said...

ഇതിപ്പോള്‍ ടീവിയില്‍ കണ്ടതിനേക്കാള്‍ ഭംഗിയായി. ജോലിക്കുള്ളിലുള്ള കാഴ്ച കൂടി ആകുമ്പോള്‍ വളരെ അടുത്ത കാഴ്ച പോലെ അനുഭവപ്പെട്ടു. മനോഹരമായ വിവരണം കൂടി ആയപ്പോള്‍ നന്നായി.
എന്നാലും ചാണ്ടിക്കുഞ്ഞു പറഞ്ഞത്‌ പോലെ കുടുമ്പത്തില്‍ കലഹം.

Manoraj said...

എനിക്ക് മുടിഞ്ഞ അസൂയ! ആ പെണ്ണിന്റെ ജ്യാതി കിസ്സ് കിട്ടിയതിലല്ല. ആ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഹാഷിക്ക്,നന്ദി.പണിക്കിടയിൽ കുറച്ചിത്തരം റിലാക്സുകൾ ഇവിടെയനുവദനീയമാണ്,അത് കൊണ്ട് മൈക്ക് ഓഫാക്കേണ്ട കാര്യമില്ല..കേട്ടൊ.പിന്നെ CCTV ക്ലിപ്പ് കിട്ടുമ്പ്യൊയിടാം..ട്ടാ.

പ്രിയമുള്ള അംജിത്,നന്ദി.കല്ല്യാണം കൂടീതും, കൽക്കണ്ടം തിന്നതും കാര്യം തന്നെ,ഒപ്പം കാശ് കിട്ടീതും പോയതും ഒരു ചിന്നകാര്യം തന്നെ...

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.350 കൊല്ലം പഴക്കമുണ്ടായിരുന്ന മഹാരാജക്കന്മാരുടെ തിരുമണക്കാഴ്ച്ചകൾ നേരിട്ട് കാണാൻ സാധിച്ചതിൽ എനിക്കുംവളരെ സന്തോഷമുണ്ട് കേട്ടൊ മാഷെ.

പ്രിയമുള്ള ജ്യോ മേം,നന്ദി.ഈ കല്ല്യാണ അത്ഭുതക്കാഴ്ച്ചകൾ പോലെതന്നെയാണ് ചില സ്വപ്നങ്ങൾ..നമ്മുടെ മുന്നിലേക്ക് നേരിട്ടിറങ്ങിവരുന്നതും കേട്ടൊ.

പ്രിയപ്പെട്ട ജിമ്മിജോൺ,നന്ദി.ഇത്രേം നല്ല മനസ്സുള്ള ആളോളും നമ്മുടെ ഇടയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഞാൻ കോരിത്തരിച്ച് പോകുന്നു..! കേട്ടൊ ഭായ്.

പ്രിയമുള്ള ഹാപ്പിബാച്ചീസ്,നന്ദി.ഇൻ-ചാർജ് അല്ലാട്ടാ‍ാ..വെറും ‘ചാർജർ’.വേതനം പോയ വേദനയേക്കാളും സന്തോഷമുള്ള കാര്യം സ്വാദുള്ളമ്മക്ക് തന്നെയാണ് കേട്ടൊ ബോയ്സ്.

പ്രിയപ്പെട്ട റാം,നന്ദി. ഹും..ചോദിക്ക്യേ വേണ്ടൂ..ഇമ്മിണി മടക്കി തന്നത് തന്നെ..!
അങ്ങിനേയാണെങ്കിൽ ഇവരുടെ മുക്കാഭാഗം സ്വത്തും ഇവർ മടക്കിതരേണ്ടി വരും...കേട്ടൊ ഭായ്.

ajith said...

അങ്ങനെ രാജകുമാരനും രാജകുമാരിയും പിന്നെ സുഖമായി ജീവിച്ചു!!!


(ആ കറമ്പത്തിപ്പെണ്ണിന്റെയൊരു കാര്യം...)

ഷമീര്‍ തളിക്കുളം said...

ടീവിയില്‍ കണ്ട ലൈവിന് ഒരുഗ്രന്‍ കമന്ററി ഇവിടെനിന്നും കിട്ടി. ലൈവിനെക്കാള്‍ രസംകിട്ടി.
മുരളിയേട്ടാ... ന്നാലും ആ കര്‍പ്പത്തി...?

Lipi Ranju said...

ഇത് കലക്കീണ്ട് ... ഒരു ജ്യാതി പോസ്റ്റ്‌ ഇഷ്ടാ...
എന്നാലും ഐ എസ്സ് ഡി കോളുകള്‍ വരാന്‍ സാധ്യത ഉള്ളതുകൊണ്ട് കുടുംബം കലങ്ങാതെ സൂക്ഷിക്കുക... :)

siya said...

ഇത് ആണ് പറയുന്നത് ഭാഗ്യം വേണം ....എന്റെ ഒരു സമയം .രാവിലെ മുതല്‍ പരിപാടി മുഴുവന്‍ ഇവിടെ ഇരുന്നു ഞാനും ഷമിനും കണ്ടു .
''സ്വന്തം വരുമാനം ജോലിയിൽനിന്നോ, കച്ചവടത്തിൽ നിന്നോ സ്വയം സമ്പാധിച്ച് സ്വന്തം കാലിൽനിൽക്കുന്ന തനി തറവാടികൾ തന്നെയാണിവർ..
ശെരിക്കും ലണ്ടന്‍ വല്ലാതെ മിസ്സ്‌ചെയുന്നു ..തിരിച്ചു വരണം രാജ്ഞിയുടെ കീഴില്‍ ജീവിക്കുന്നത് ഒരു സന്തോഷം തന്നെ ആയിരുന്നു .

K.P.Sukumaran said...

രസകരമായ വായന ... സ്നേഹത്തോടെ,

ശ്രീ said...

റോയല്‍ കല്യാണ വിശേഷം റോയലായി തന്നെ അവതരിപ്പിച്ചല്ലോ.

ഈ കറമ്പത്തികളുടെയൊരു കാര്യം! ചേച്ചി അറിഞ്ഞോ ആവോ..

;)

കുസുമം ആര്‍ പുന്നപ്ര said...

അസ്സലായി ഈ വിവരണം. അപ്പോള്‍ കല്യാണം നല്ലവണ്ണം ആഘോഷിച്ചു അല്ലേ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സീത,നന്ദി. അമ്പടി..കുശുമ്പത്തിപ്പാറൂ..! 22 കൊല്ലത്തോളം എന്നെ സഹിച്ചുപോകുന്ന എന്റെ പെർമനന്റ് പ്രണയനി ഇതൊക്കെ കേട്ടാൽ ചോദിക്കും”ഇത്ര്യേ..ഉണ്ടായള്ളോന്ന് !”.വെറൂതെ ISD -ടെ കാശ് കളയണ്ടാട്ടാ‍ാ..

പ്രിയമുള്ള ഇൻഡ്യാഹെറിറ്റേജ്,നന്ദി. ചക്കരക്കുടം കിട്ടിയാൽ കൈയ്യിട്ട് നക്കാത്തവർ ആരാണ് ഭായ്..?

പ്രിയപ്പെട്ട ഗൌരിനന്ദൻ,നന്ദി.ഇത് നർമ്മം കൊണ്ടും കർമ്മം കൊണ്ടും പൊതിഞ്ഞതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള സുകന്യാ,നന്ദി.ഞാനിന്നും ഒരു അണ്ണാൻ തന്നെയാണ് ഇവരുടെയൊക്കെ മുന്നിൽ,പക്ഷേ മരം കേറ്റം ഇപ്പോഴും മറന്നിട്ടില്ലെന്ന് മാത്രം കേട്ടൊ സുകന്യാജി.

പ്രിയപ്പെട്ട പോണിബോയ്,നന്ദി.ചുമ്മാ ഒരു സ്റ്റുഡന്റ് വിസയെടുത്ത് കേറിപ്പോരുന്നേ...സകല വഴിയും ഞാനുണ്ടാക്കാം.പിന്നെ ഒരു ധൈര്യവും കണക്കാക്കേണ്ട കേട്ടൊ ബോയ്.

പ്രിയമുള്ള നികു,നന്ദി. തള്ളയായാലും,കുട്ടിയായാലും അതൊരു വല്ലാത്ത ടേയ്സ്റ്റ് തന്നെയായിരുന്നു കേട്ടൊ നിക്സൺ ! പിന്നെ മറ്റേത് ക..ക്ക് ശേഷം ഡേഷിട്ടത് ചേരുമ്പടി ചേർക്കാനാണ്..

പ്രിയപ്പെട്ട ജൂനിയാത്,നന്ദി.ചാരത്തി എന്റെ പണി കളയുമോ എന്നുള്ള ഭീതിയിലാണ് ഞാൻ കേട്ടൊ ഭായ്.

പ്രിയമുള്ള ഫെനിൽ,നന്ദി.മിസ്സ് ചെയ്തവർക്ക് ഒട്ടും മിസ്സാക്കാതിരിക്കാനാണല്ലോ ഈ കിസ്സുകളെ കുറിച്ച് ഞാൻ വർണ്ണിച്ചിരിക്കുന്നത്.

വഴിപോക്കന്‍ | YK said...

വെഡ്ഡിങ്ങ് വന്നാലും ഉണ്ണി പിറന്നാലും കോരനു കിസ്സ് കാപ്പിരിയില്‍ നിന്നു തന്നെ..അല്ലെ

ഞങ്ങളിവിടെ അര ദുനിയാവു ദൂരെയാണെങ്കിലും രാജ്ഞി ഒന്നു തന്നെയായതിനാലാവാം കല്യാണ ദിവസം ഇവിടത്തെ പ്രധാന ചാനല്‍ മുഴു സമയവും കല്യാണവും ഒരുക്കങ്ങളും തല്‍സമയം സമ്പ്രേഷണം ..... അസൂയ മൂത്ത് എനിക്ക് ബോറടിച്ചു :)

സസ്നേഹം
വഴിപോക്കന്‍

jayanEvoor said...

ബി....ലാത്തിച്ചേട്ടാ!
അപാര ലാത്തി തന്നെ!!

വിവരണം കേട്ടിട്ട് വരാൻ സാധ്യതയുള്ളത് ഐ.എസ്.ഡി കോൾ അല്ല.

എസ്.റ്റി.ഡി യാ!

സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ്!!!

അണ്ണാച്ചീ ജാഗ്രതൈ!

jayanEvoor said...

സംഗതി മസാലയുള്ള ഭക്ഷണമായതുകൊണ്ട് എല്ലാവർക്കും ഇത് ശരിച്ചു രുചിച്ചു!

രാജകീയ വിവാഹം പത്രത്തിലെ തലക്കെട്ടു മാത്രം നോക്കി വിട്ടതായിരുന്നു ഞാൻ. ഇതിപ്പൊ, നമ്മളെല്ലാവരും വായിച്ചു.

ഇക്കാര്യത്തിൽ രാജകുടുംബം ബിലാത്തിച്ചേട്ടനോട് കൃതജ്ഞരായിരിക്കണം എന്ന് അവരെ ഓർമ്മിപ്പിച്ചുകൊള്ളുന്നു!

anupama said...

പ്രിയപ്പെട്ട മുരളീ,

ഈ രാജകീയ വിവാഹം ടിവിയില്‍ കണ്ടു,ട്ടോ.മനോഹരമായിരിക്കുന്നു...വെള്ള കുതിരകളെ പൂട്ടിയ ആ കുതിര വണ്ടി എന്ത് സുന്ദരം!ലക്ഷകണക്കിന് ജനം ഉത്സാഹത്തിലാണ്,കേട്ടോ...ഈ പരസ്യ ചുംബന രംഗം കണ്ടു ജനം കോരിത്തരിച്ചു........

മുറ്റത്തെ മുല്ലക്ക് അന്നും ഇന്നും മണമില്ല....:)ഇത് വീട്ടുകാരി പറഞ്ഞു തന്നില്ലേ?

എന്റെ ബിലാത്തിക്കാര,എന്താ നാട്ടിലേക്കൊന്നും വരാത്തത്?ഡയാന രാജകുമാരിയെ എനിക്ക് ഒരു പാടിഷ്ടമാണ്.

ഈ പോസ്റ്റ്‌ പതിവ് പോലെ രസകരം...ചിത്രങ്ങള്‍ മനോഹരം...

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

African Mallu said...

ഈ സംഭവം ഞാന്‍ ഒട്ടും ഫോളോ ചെയ്തിരുന്നില്ല .പക്ഷെ അതിന്റെ കുറവ് ഇത് വായിച്ചതോടെ തീര്‍ന്നു ...പിന്നെ കറുംബിയെ കുറിച്ച് പറഞ്ഞതെല്ലാം തികച്ചും ശരി തന്നെ എന്ന് ഈ ആഫ്രിക്കകാരന്‍ ഉറപ്പു തരുന്നു .
ഒരു സംശയം " നമ്മുടെയൊക്കെ രാഷ്ട്രപതിയെ പോലെ പാര്യമ്പര്യമായ അധികാരത്തിന്റെ ജന്മാവകാശം കിട്ടുന്ന റോയൽ ഫേമിലി മെമ്പേഴ്സ് തന്നെയാണ് ഇന്നും ഇംഗ്ലണ്ടിലെ " ഇത് ശരിയാണോ നമ്മുടെ രാഷ്ട്രപതികള്‍ അങ്ങിനെയാണോ .

khader patteppadam said...

ഹൌ, ഞാനൊന്നും പറയുന്നില്ല. പിന്നെ ആ അമേരിക്കന്‍ കുന്ത്രാണ്ടം ബിന്‍ലാദന്‍ സഖാവിണ്റ്റെ കഥ കഴിച്ച വാര്‍ത്തകള്‍ക്കിടക്ക്‌ രാജകീയ കല്യാണം മുങ്ങിപ്പോയി എന്നാണ്‌ മലയാള മാധ്യമ പുംഗവന്‍മാര്‍ ഉര ചെയ്തിട്ടുള്ളത്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തറവാടി,നന്ദി. വടികൊടുത്തടിവാങ്ങിയ പോലെ..കൊടുത്താൽ കൊല്ലത്തുന്ന് മാത്രമല്ല കൊല്ലേരിയുടെ കൈയ്യിൽ നിന്നും കിട്ടുമെന്ന് മനസ്സിലായിട്ടാ..! എന്നാലുമെന്റെ ജാതകയോഗം ഭായിയെങ്ങിനെ അറിഞ്ഞു എന്നുള്ളലത്ഭുതത്തിലാണ് ഞാൻ ! പിന്നെ മറ്റേകാര്യം,ശരീരവും,മനസ്സും എന്നും ശൂദ്ധിയുണ്ടെങ്കിൽ ഒരു കുന്ത്രാണ്ടവും നമ്മെ പിടി കൂടില്ല കേട്ടൊ ഭായ്.

പ്രിയമുള്ള ലക്,നന്ദി.എല്ലാവരും ലൈവ്വായി കണ്ടതുകൊണ്ട് രസിക്കാനുള്ളത് മാത്രമേയിവിടെ എഴുതിയിട്ടുള്ളൂ.നല്ല B.Pയുള്ളത്കൊണ്ട് കലാപരിപാടികളൊക്കെ വല്ലാതെ കുറച്ചിരിക്കുകയാണിപ്പോൾ കേട്ടൊ ലക്ഷ്മി.

പ്രിയപ്പെട്ട ജാസ്മികുട്ടി,നന്ദി.
സംഭവമൊന്നുമല്ല,വെറും സംഗതിയാണ് ഞാൻ കേട്ടൊ മുല്ലപ്പൂവ്വേ.

പ്രിയമുള്ള റാംജി,നന്ദി.ഏതൊരുകാര്യവും നേരിട്ടനുഭവിക്കുമ്പോഴുള്ള സംഗതി ഒന്ന് വേറെ തന്നെയല്ലേ..പിന്നെയിതിനെ ചൊല്ലി കലഹിച്ചിട്ട് ഇനി ഒരു കാര്യവുമില്ലെന്ന് കുടുംബത്തിലുള്ളവർ എന്നേ മനസ്സിലാക്കി എന്റെ ഭായ്.

പ്രിയപ്പെട്ട മനോരാജ്,നന്ദി.എല്ലാവരുടേയും അസൂയയും,പ്രാക്കും കേട്ട് എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ചെകുത്താൻ,നന്ദി.എന്താ ചെകുത്താനെ വേറെയൊരു ഭൂതത്തിനെ കണ്ടപ്പോൾ മിണ്ടാട്ടം മുട്ടിയോ..?

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.ഇവിടത്തെ രാജാ-ഹിസ്റ്ററിവെച്ച് നോക്കുമ്പോൾ അതൊന്നും മുഴുവനായിട്ടും പറയാറായിട്ടില്ല ഭായ്..!

shajkumar said...

നല്ല വിവരണം. കല്യാണത്തിന് ഒപ്പം തെരുവില്‍ എവിടെയൊക്കെയോ അല്പസ്വല്പം മോബ് വയലന്‍സ് ഉണ്ടായെന്നും കേട്ടു..

ബിഗു said...

ഏറ്റവും കുടുതല്‍ പേര്‍ നിരീക്ഷിച്ച കല്യാണത്തില്‍ മുരളിയേട്ടനും പങ്കെടുത്തല്ലേ. ആ കറുത്തസുന്ദരിക്കും ബ്ലോഗുണ്ടോ? :) :) :)

Umesh Pilicode said...

കെടക്കെട്ടെ ഈ പോസ്റ്റിനു എന്റെ വകേം ഒരു ഉമ്മ

Anonymous said...

Well...!

Now I'm watching the Thrissur Pooram and read your this Rajakeeya Wedding Pooram...!
By
K.P.Ragulal

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷമീർ,നന്ദി.കമന്ററി ആസ്വദിച്ചതിൽ സന്തോഷം,പിന്നെ ആ കറപ്പത്തിയെ അന്ന് തന്നെ മറന്നൂട്ടാ..ഭായ്

പ്രിയമുള്ള ലിപി രൻജു,നന്ദി.കുടുംബം കലങ്ങാതിരിക്കാനുള്ള മന്ത്രം അഭ്യസിച്ചിട്ടല്ലേ ഇതിനൊക്കെ ഇറങ്ങി തിരിച്ചിരിക്കുന്നത് എന്റെ ഇഷ്ട്ടത്തി.

പ്രിയപ്പെട്ട സിയ,നന്ദി.ഈ കല്ല്യാണോം, ഒളിമ്പിക്സുമൊക്കെയിട്ട് ഇത്രവേഗം ഇവിടെനിന്നും സ്ഥലം കാലിയാക്കേണ്ടതുണ്ടായിരുന്നോ സിയാ-ഷമീന്മാരെ.

പ്രിയമുള്ള കെ.പി.എസ്.ഭായ്,ഈ സ്നേഹവായനൊക്കൊരുപാട് സന്തോഷം കേട്ടൊ സുകുമാരൻഭായ്.

പ്രിയപ്പെട്ട ശ്രീ,നന്ദി.ഈ റോയൽ കല്ല്യാണം റോയലായപോലെ എനിക്ക് ചേച്ചീടെ കയ്യിന്നും റോയലായി തന്നെ കിട്ടീട്ടാ പുതുമണവാളാ.

പ്രിയമുള്ള കുസുമം മേം,നന്ദി. കല്ല്യാണങ്ങളൊക്കെ ശരിക്കും ആഘോഷിക്കാനുള്ളത് തന്നെ അല്ലേ..മേം.

പ്രിയപ്പെട്ട വഴിപ്പോക്കൻ,നന്ദി. കാപ്പിരിയായാലും,വെള്ളച്ചിയായാലും മുഖം നോക്കാതെ ഉമ്മകൊടുത്തോളാനാണ് ഞങ്ങടെ കമ്പനീടെ ഉത്തരവ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജയൻ ഭായ്,നന്ദി. Be Latthi പട്ടണമെന്നാണല്ലോ ഞാൻ പറഞ്ഞിരിക്കുന്നത്... അയ്യോ ഈ STD വിളിച്ച് ചുമ്മാ പേടിപ്പിക്കാതെ ഡോക്ട്ടറേ.

പിന്നെ ചില കൊട്ടുകൾ കൊടുത്തതിന് രാജകുടുംബത്തിന്റെ വക ‘എന്തെങ്കിലും’ കിട്ടിക്കൂടാന്നില്ലാ കേട്ടൊ ഭായ്

ഇ.എ.സജിം തട്ടത്തുമല said...

അപ്പോൾ ആ റോയൽ മാര്യേജിൽ പങ്കെടുത്ത ഒരാളെ എനിക്കു പരിചയമുണ്ടെന്ന് ഇനി പറയാമല്ലോ. ബ്ലോഗിലൂടെയാണെങ്കിലും! പങ്കെടുക്കുകമാത്രമോ ഒരു ആഘോഷ ചുംബനം ഫ്രീയായി ലഭിക്കുകകൂടി ചെയ്തു. (അസൂയയുണ്ട് കേട്ടോ) പിന്നീട് വേതനം സ്വാഹയായെങ്കിലും! ആ ചുംബനം ഫോർവേർഡ് ചെയ്യാൻ വല്ല മാർഗ്ഗവും.....?

Muralee Mukundan , ബിലാത്തിപട്ടണം said...

“അപ്പോൾ ആ റോയൽ മാര്യേജിൽ പങ്കെടുത്ത ഒരാളെ എനിക്കു പരിചയമുണ്ടെന്ന് ഇനി പറയാമല്ലോ. ബ്ലോഗിലൂടെയാണെങ്കിലും! പങ്കെടുക്കുകമാത്രമോ ഒരു ആഘോഷ ചുംബനം ഫ്രീയായി ലഭിക്കുകകൂടി ചെയ്തു. (അസൂയയുണ്ട് കേട്ടോ) പിന്നീട് വേതനം സ്വാഹയായെങ്കിലും! ആ ചുംബനം ഫോർവേർഡ് ചെയ്യാൻ വല്ല മാർഗ്ഗവും.....? “ (ഇ.എ.സജിം തട്ടത്തുമലയുടെ)

ഇ.എ.സജിം തട്ടത്തുമല ,കെ.പി.രഘുലാൽ,സുജ മുതലായവരുടെ അഭിപ്രായങ്ങൾ ഗൂഗിളിന്റെ എന്തോ സാങ്കേതികത് തകരാരു കാരണം അഭിപ്രായപ്പെട്ടിയിൽ നിന്നും ഇല്ലാതായിപ്പോയി..

ഈ മൂന്നുപേരോടും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു...

ജയരാജ്‌മുരുക്കുംപുഴ said...

rajakeeya vivahavum, vivahathinte postum assalayi....... aashamsakal.......

പേടിരോഗയ്യര്‍ C.B.I said...

ബിലാത്തി ജീ : കറുപ്പിനു ഏഴു സ്വാദുമുണ്ടെന്നത് ശാസ്ത്രീയമായി തെളിയിച്ചൈരിക്കുകയാണ് അല്ലേ...:)

വിവരണം കൊണ്ടു മികച്ചതായിരുന്നുവെന്നു പറയാതിരിക്കാൻ വയ്യ.. ആശംസകൾ

Mohamed Salahudheen said...

രസകരം മുരളിയേട്ടാ

NiKHiL | നിഖില്‍ said...

വിവരണം നന്നായി, എന്നാലും ഒരു ചോദ്യം.."ഭാരതത്തിൽ നിന്നും ക‌‌‌‌... കൊണ്ടുവന്ന" എന്തിനാ ക... എന്നു മുഴുമിപ്പിക്കാതെ വെച്ചേ? ദാസ്യഭാവം വല്ലോം കൈവന്നോ ബക്കിംഹാംകോവിലകവുമായിട്ട്?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷമീർ,നന്ദി. ആ കർപ്പത്തിയെ ഞാനന്നന്നെ മറനൂട്ടാ ഭായ്.

പ്രിയമുള്ള ലിപി രഞ്ജു,നന്ദി.കുടുംബം കലങ്ങ്യാലും ഏത് കലക്കവെള്ളത്തീന്നും മുങ്ങിക്കേറും ഞാൻ കേട്ടൊ ഇഷ്ട്ടത്തി.

പ്രിയപ്പെട്ട സിയ,നന്ദി.ഈ കല്ല്യാണോം,ഒളിമ്പിക്സുമൊക്കെ ഇത്രേം വേഗം ഇവിടന്ന് സ്ഥലം കാലിയാക്കേണ്ട വല്ലകാര്യോണ്ടായിരുന്നോ സിയഷമീന്മാരെ.

പ്രിയമുള്ള കെ.പി.എസ്.ഭായ്,നന്ദി.ഈ സ്നേഹവായനക്ക് ഒരു പാട് സന്തോഷം കേട്ടൊ സുകുമാരൻ ഭായ്.

പ്രിയപ്പെട്ട ശ്രീ,നന്ദി. ഈ റോയൽ കല്ല്യാണം റോയലായ പോലെ ,ചേച്ഛീടെ കയ്യീന്നും റോയലായി കിട്ടീട്ടാ പുതുമണവാളാ.

പ്രിയമുള്ള കുസുമം മേം,നന്ദി. കല്ല്യാണങ്ങളൊക്കെ ശരിക്കും ആഘോഷിക്കാനുള്ളത് തന്നെയല്ലേ..അല്ലേ.

പ്രിയപ്പെട്ട ജയൻ ഭായ്,നന്ദി.Be Latthi പട്ടണമെന്നല്ലേ ഞാൻ പറഞ്ഞിരിക്കുന്നത്...
അതേയ്..STD വിളിച്ച് ചുമ്മാ പേടിപ്പിക്കല്ലേ ഡോക്ട്ടറെ...
പിന്നെ രാജകുടൂംബത്തിന്റെ വക ചിലപ്പോൾ ചില കൊട്ടുകൾ കൊടുത്തതിന് എന്തെങ്കിലും കിട്ടാനും സാധ്യതയുണ്ട് കേട്ടൊ.

sijo george said...

വരാൻ വൈകിപ്പോയി മുരളിയേട്ടാ. കല്യാണം നമ്മളും തകർത്തു ഇവിടെ.ഒന്നുവല്ലേലും അമ്മ മഹാറാണി കനിഞ്ഞ് രണ്ട് ദിവസം അവധി തന്നതല്ലേ.. :)) പിന്നെ, മുരളിയേട്ടന്റെ ബ്ലോഗ് എന്റെ ബ്ലോഗർ ഡാഷ് ബോർഡിന്ന് ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്നല്ലോ..അതുകൊണ്ടാ പുതിയ പോസ്റ്റുകളൊന്നും കാണാതിരുന്നെ. നമ്മളെ ബ്ലോക്കിയത് വല്ലോമാണോ.. ;)

K@nn(())raan*خلي ولي said...

@@
ഇത്രേം തിരക്കുള്ള കല്യാണം ആയതോണ്ടാ കണ്ണൂരാന്‍ വരാതിരുന്നത്. അല്ലാതെ രാജ്ഞിച്ചേച്ചി ക്ഷനിക്കാത്തത് കൊണ്ടല്ല!


>> സത്യം പറയാമല്ലോ നാവും, ചുണ്ടും ഉപയോഗിച്ച് ഇത്ര മധുരമുള്ള
ഒരു നീണ്ട ചുടുചുംബനം ഞാനിത് വരെ ആസ്വദിച്ചിട്ടില്ലായിരുന്നു...! <<

(മുരളിയേട്ടാ, ഒന്ന് പതുക്കെപ്പറ. ബൂലോകത്തെ കപടബുജികളും പകല്‍മാന്യതയുടെ അപ്പോസ്തലന്മ്മാരും കേട്ടാല്‍പിന്നെ അവര്‍ തീരുമാനിക്കും എങ്ങനെ ബ്ലോഗില്‍ എഴുതണമെന്നും എങ്ങനെ എഴുതിക്കൂടെന്നും! ബൂലോകം ചിലര്‍ക്ക് സ്ത്രീധനമായി കിട്ടിയതാണെന്ന് മറന്നുപോയോ ഗെഡീ..!)

**

ente lokam said...

ha...ha....പൂച്ച ഭാഗ്യം .എന്‍റെ മുരളിയേട്ട ...ഇത്രയും ഭാഗ്യം കിട്ടിയ നിങ്ങള്‍ പൂച്ച അല്ല
പുലി ആണ്‌ കേട്ടോ ...ഇവിടെ ഒക്കെ ഈ കാഴ്ച ഒന്ന് കാണാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ടീവിക്ക് മുമ്പില്‍ ഇരുന്നവരെ കാണുമ്പോള്‍ നിങ്ങളെ പുലി എന്ന് അല്ലാതെ എന്ത് വിളിക്കും?...
റോയല്‍ ആശംസകള്‍ ...

നീലാഭം said...

ഞമ്മടെ കൊഹ്ഹിന്നൂര്‍ മര്യാദയ്ക്ക് തിരിചെല്‍പ്പിയ്ക്കാന്‍ ആദ്യം മഹാരാണിയോട് പറ.
ബാകി കാര്യം അന്നേരം..അല്ലാണ്ട് പിന്നെ..

Echmukutty said...

റോയൽ കല്യാണം കൂടിയതിന് റോയൽ ആശംസകൾ. ഇവിടെ ടീ വീ ല് എല്ലാ ചാനലിലും എല്ലാം വിശദമായി കാണിച്ചിരുന്നു. ഇപ്പോ ഇംഗ്ലണ്ട് എന്ന് കേട്ടാൽ ആദ്യം മുരളിഭായിയെ ഓർക്കും.
എഴുത്തിന്റെ സ്വാധീനം..

ആശംസകൾ ഒരിയ്ക്കൽക്കൂടി.

ആസാദ്‌ said...

പള്ളിക്കെട്ട് ടിവിയില്‍ കണ്ടായിരുന്നു. അതില്‍ പങ്കെടുത്ത ഒരാളുടെ അനുഭവം വായിക്കാനാവുമെന്നു കരുതിയില്ല. ബ്രിട്ടീഷുകാരുടെ രാജസ്നേഹം വളരെ പ്രസസ്തമാണ്. എന്തായാലും ഇത്തരം ഒരു പോസ്റ്റിനു നന്ദി കേട്ടോ.. ആശംസകള്‍.

സന്തോഷ്‌ പല്ലശ്ശന said...

കല്യാണമായാല്‍ ഇങ്ങിനെ വേണം.... പന്തലില്‍ വച്ച് തന്നെ വേണം ചുംബനം...
പടം ഇറങ്ങുന്നതിന് മുന്‍പ് ട്രൈലര്‍ കാണിക്കുന്ന പോലെ... ആദ്യരാത്രിടെ ട്രൈലര്‍...... ഹി.. ഹി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാട്ടിലെ പിള്ളാരൊക്കെ , ശമ്പളം ഇല്ലേലും വേണ്ടില്ല ബിലാത്തിയില്‍ പോണം എന്ന് പറഞ്ഞു വാശിപിടിക്കുമോ ഭായ് ??

Unknown said...

ഭാഗ്യം.
ആശംസകള്‍

Typist | എഴുത്തുകാരി said...

ഭാഗ്യവാൻ, എല്ലാം കൊണ്ടും. അല്ലാതെന്താ പറയുക!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അനു,എന്നെ ഇതെഴുതുവാൻ പിരികേറ്റിയതിന് പ്രത്യേകം നന്ദി.പിന്നെ എന്റെ മുറ്റത്തെ മുല്ലക്ക് ഇപ്പോഴും എന്നും നറുമണമുണ്ട് കേട്ടൊ.

പ്രിയമുള്ള ആഫ്രി:മല്ലൂ,തെറ്റുചൂണ്ടികാണിച്ചതിന് നന്ദി.ഒരു മണ്ടന് ഏത് സമയത്തും വാക്ക് പിഴക്കാമല്ലോ അല്ലേ കറമ്പത്തികളുടെ പ്രണയ നായകാ.

പ്രിയപ്പെട്ട ഖാദർ ഭായ്,നന്ദി.ലാദൻ സഖാവിന്റെ മയ്യത്തും ഇവിടത്തുക്കാർ ഈ കല്ല്യാണ ഉത്സവലഹരിക്കൊപ്പം ആഘോഷിച്ചു തീർത്തു കേട്ടൊ.

പ്രിയമുള്ള ഷാജ്കുമാർ,നന്ദി.ചില ചില്ലറ വയലൻസുകളൂണ്ടായത് ചീള് പോക്കറ്റടി കേസുകളായിരുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട ബിഗു,നന്ദി.അവൾ ബ്ലോഗിണിയല്ല മുഖപുസ്തകത്തിലെ റാണിയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഉമേഷ്,നന്ദി.ഈ ഉമ്മ കൂടി ഞാനെന്റെ കവിളിൽ സ്വീകരിച്ചിരിക്കുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജയകുമാർ,വളരെ റോയലായ ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള പേടിരോഗയ്യർ,നന്ദി. ശാസ്ത്രീയമായിട്ടൊന്നുമല്ല ഭായ്,വെറും അനുഭവജ്ഞാനം കൊണ്ടുള്ള തെളിവാണിത് കേട്ടൊ.

പ്രിയപ്പെട്ട സ്വലാഹ്,വായന ഇത്രരസകരമാക്കിയതിന് സന്തോഷത്തോടൊപ്പം നന്ദിയും കേട്ടൊ ഭായ്.

Sidheek Thozhiyoor said...

ശെരിക്കും ആ കല്യാണം കണ്ടപോലെ തന്നെ .. പിന്നെ മറ്റേ കാര്യം ..ഫാഗ്യവാന്‍ എന്നൊന്നും പറയുന്നില്ല , അസൂയകൊണ്ടൊന്നുമല്ല കേട്ടാ ..
എന്തോ ഒരിത് ..അത്രേ ഉള്ളൂ

Anonymous said...

ഭാഗ്യവാന്‍ !! ഒബാമയ്ക്കു പോലും കിട്ടാത്തതാണെന്ന് ഓര്‍ക്കുക.....അവസാനം പറഞ്ഞത് ഞാന്‍ വിശ്വസിക്കില്ല ട്ടോ.... :-))

shibin said...

Super......!

ആദ്യമൊന്നെന്റെ കണ്ണ് ബൾബായെങ്കിലും ...
വെറുതെ കിട്ടിയാൽ ഒന്നും പാഴാക്കാത്തവനാണ് ഞാൻ...
അത് വേറെ കാര്യം..!

Unknown said...

അമ്പട ഞാനേ..!

Unknown said...

ഇതെങ്ങനെ സാധിക്കുന്നു ബാപ്പാ!!?
അഭിനന്ദനങ്ങള്‍!

Unknown said...

ഭാഗ്യവാന്‍, പിന്നെ കറുവിന്റെ കാര്യം നുണ ആണെങ്ങിലും കേള്‍ക്കാന്‍ സുഗമുണ്ട്........

ആശംസകള്‍....

ponmalakkaran | പൊന്മളക്കാരന്‍ said...

ഭാഗ്യവാൻ...ഭാഗ്യവാൻ....ഭാഗ്യവാൻ....

റോയൽ നേവി, റോയൽ ഹോസ്പിറ്റൽ, റോയൽ മെയിൽ,റോയൽ ഫേമിലി, റോയൽ ചാലഞ്ച് ഇല്ലേ അണ്ണാ.......

ഹോ..... കറുമ്പി.. എനിക്കുവയ്യ...

ആഗ്നേയന്‍ said...

vayichu.

ഒരു യാത്രികന്‍ said...

അയ്യേ ....അപ്പോള്‍ ഇയാള്‍ ഈ ടൈപ്പാ!!! ഇതറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളോട് കൂട്ട് കൂടില്ലായിരുന്നു....ഏയ്‌ മുന്തിരിങ്ങയക് പുളിയോന്നുമില്ല ..........സസ്നേഹം

ഭായി said...

മാഷേയ് റൊയൽ കല്യാണ വിശേഷങൾ അറിയാനും ഒപ്പം ചിരിക്കാനും കഴിഞു..:))
അവതരണം രസകരമായിട്ടുണ്ട്!!

Yasmin NK said...

നന്നായി ഈ രാജകീയ വിശേഷങ്ങള്‍.അതിനിടയിലെ അവനവന്‍ വിശേഷങ്ങളും നന്നായി കേട്ടൊ..ഓരൊരുത്തരുടെ ഭാഗ്യേയ്..!!!

ബെഞ്ചാലി said...

ഇതൊരൂ അഡ്‌ജസ്റ്റ്മെന്റ് പോസ്റ്റല്ലെ...
ഫാര്യയോട് ആദ്യം തന്നെ ജാമ്യമെടുത്താവും കളറ് വിട്ടത്.. :D

ഇഷ്ടായി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കുഞ്ഞൂട്ടൻ,നന്ദി.ശരിക്കും ദാസ്യഭാവം തന്നെ കുഞ്ഞൂ‍ട്ടാ,നമ്മളായ്ട്ടെന്തിനാ കുടിക്കിണ്യ കഞ്ഞിയിൽ അധികം ഉപ്പ് വാരിയിടണത് അല്ലേ?

പ്രിയമുള്ള സിജോ,നന്ദി.ഇട്ക്കിടെയുൾല ഈ ബ്ലോഗ്ബ്ലോക്കുകളുടെ ഗുട്ടൻസ് എന്താണെന്നെനിക്കും പിടീയില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട കണ്ണൂ‍സ്,നന്ദി,നമുക്ക് പറയാനുള്ളത് ഏതു ബൂലോഗ ഭൂലൊകത്തും നിവർന്ന് നിന്ന് തന്നെ പറയാം കേട്ടൊ ഭായ്.

പ്രിയമുള്ള എന്റെലോകം,നന്ദി.ഈ പൂ‍ൂച്ചഭാഗ്യത്തിന് നേർന്ന റോയൽ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട രാജശ്രീ,നന്ദി.നമുക്കെല്ലാം മോഹമുള്ള കോഹിന്നൂർ ഇനിപ്പ്യോപ്പോയി ചോദിച്ചാൽ തന്നത് തന്നെ...!

പ്രിയമുള്ള എച്ച്മുകുട്ടി,നന്ദി.ഇപ്പോൾ ലണ്ടനെന്ന് കേട്ടാൽ ഈ മണ്ടനെ ഓർക്കുന്നതിൽ പരം സന്തോഷം ഇനി എന്താണുള്ളത്...!

പ്രിയപ്പെട്ട ആസാദ് ഭായ്,നന്ദി.ഒരു പള്ളിക്കെട്ടുപോലും മനോഹരമാക്കി തീർക്കുന്ന ഈ ജനതയെ കണ്ടിട്ടുള്ള അദ്ഭുതമിതുവരെ തീർന്നിട്ടില്ല കേട്ടൊ ഭായ്.

പ്രിയമുള്ള സന്തോഷ് ഭായ്,നന്ദി .ഇവിടെയൊക്കെ ഏത് കാര്യങ്ങളും ഒന്ന് ട്രൈൽ നോക്കിയ ശേഷമേ പിന്നത്തെ നടപടികൾ ഉള്ളൂ കേട്ടൊ ഭായ്.

Satheesh Haripad said...

എന്താ കാച്ച് മാഷേ.
വളരെ സരസമായ എഴുത്ത്.
അപ്പോൾ 'രാജകീയം അഥവാ റോയൽ' എന്ന ടൈറ്റിൽ കൊണ്ട് ഉദ്ദേശിക്കുന്നത് ആ ചുംബനം ആയിരുന്നു അല്ലെ!

satheeshharipad.blogspot.com

Resources 2 You said...

That was an awesome work, which made many of the readers to look at the Royal event in various view point... thanks.... for such an important view and an humorous style of presentation....

Anonymous said...
This comment has been removed by the author.
Anonymous said...

നന്നായി ഈ രാജകീയ വിശേഷങ്ങള്‍....
അതിനിടയിലെ അവനവന്‍ വിശേഷങ്ങളും നന്നായി കേട്ടൊ..
ഓരൊരുത്തരുടെ പൂച്ച ഭാഗ്യം...!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഇസ്മായിൽ ,നന്ദി. ശമ്പളമില്ലെങ്കിലും അതിലും കെങ്കേമമായകാര്യങ്ങൾ നടത്താമെന്നുള്ളതാണ് ബിലാത്തിയുടെ ഗുനം കേട്ടൊ ഭായ്.

പ്രിയമുള്ള മൊട്ട മനോജ്,നന്ദി.ഭാഗ്യമല്ല കേട്ടൊ ഭായ് വെറും പൂച്ചഭാഗ്യം.

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമുള്ള എന്റെ നിർഭാഗ്യങ്ങളെ കുറിച്ച് ആരറിവൂ..?

പ്രിയമുള്ള സിദ്ധിക്കാ,നന്ദി. ഹൌ..അവസാനം ഒരാളെയെങ്കിലും അസൂയയില്ലാതെ കണ്ടൂലൊ,സമാധാനായീട്ടാ ഭായ്.

പ്രിയപ്പെട്ട മഞ്ഞുതുള്ളി,നന്ദി.ഇതൊക്കെ വിശ്വസിച്ചിരുന്നുവെങ്കിൽ എനിക്ക് ശരിക്കും കൊതിപറ്റിയേനെ അല്ലേ പ്രിയദർശിനി.

പ്രിയമുള്ള ഷിബിൻ,നന്ദി. ഈ ലണ്ടെനെന്നുമെന്നും എന്റെ കണ്ണ് ബൽബ്ബാക്കികൊണ്ടിരിക്കുകയാണ് കേട്ടൊ ഷിബിൻ.

പ്രിയപ്പെട്ട നിശാസുരഭി,നന്ദി.ഇപ്പോഴെങ്കിലും മനസ്സിലായില്ലെ ഈ അമ്പട ഞാനെ കുറിച്ച്..

പ്രിയമുള്ള അപ്പച്ചൻ,നന്ദി.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നറിയില്ലേ ഭായ്.

പ്രിയപ്പെട്ട പൊന്മളക്കാരൻ,നന്ദി. എന്റെയൊക്കെ തുടക്കം തന്നെ റോയൽ ചലഞ്ച് വെച്ചെല്ലേ ഭായ്.

പ്രിയമുള്ള ആഗ്നേയൻ,ഈ നല്ല വായനക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട യാത്രികാ,നന്ദി.ഈ പുളിയുള്ള മുന്തിരി ബിലാത്തിയിൽ ഒട്ടും കിട്ടില്ലായെന്നറിഞ്ഞുകൂടെ വിനീതെ...

sulu said...

Well Done Muralee..
You pendown it Royal Way & Royal style...
Keep it up..!

lekshmi. lachu said...

റോയല്‍ കല്യാണം ടീവിയില്‍ ദര്‍ശിച്ചു..അസ്സലായി ഈ വിവരണം

ജയരാജ്‌മുരുക്കുംപുഴ said...

orikkal koodi ee vazhi vannu.....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഭായ്,നന്ദി.ഈ വിശേഷങ്ങൾ കാണാൻ വന്നതിനും,അവതരണം ഇഷ്ട്ടപ്പെട്ടതിനും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള മുല്ല,നന്ദി. ആ അവനവൻ വിശേഷങ്ങളാണല്ലോ തനി രജകീയം അല്ലേ മുല്ലേ.

പ്രിയപ്പെട്ട ബെഞ്ചാലി,നന്ദി.ഭാര്യയൊക്കെ എന്നേ മുങ്കൂർ ജാമ്യം തന്നൂ എന്റെ ഭായ്.

പ്രിയമുള്ള സദീഷ് ഹരിപ്പാട്,നന്ദി.തലക്കെട്ട് ഇമ്മടെ കാര്യത്തിനും ചേരും ഭായ്,എല്ലാ‍യനുഭവങ്ങളും റോയൽ തന്നെ അല്ലായിരുന്നുവല്ലയോ...!

പ്രിയപ്പെട്ട വിശാൽ വേണുഗോപാൽ,നന്ദി.ഈ ആദ്യസന്ദർശനത്തിനും,അഭിനന്ദനങ്ങൾക്കും ഒത്തിരിയധികം സന്തോഷം കേട്ടൊ.

പ്രിയമുള്ള സുലുമ്മായി,നന്ദി.ഈ ആശീർവാദങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ അമ്മായി.

പ്രിയപ്പെട്ട ലച്ചു,നന്ദി.ഈ വിവരണം ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരിയധികം സന്തോഷമുണ്ട് കേട്ടൊ ലച്ചു.

പ്രിയമുള്ള ജയരാജ്,നന്ദി.വീണ്ടും വന്ന് എത്തിനോക്കിയതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.

Kalavallabhan said...

കമ്പ്ലീറ്റ് രാജകീയം. ഇവിടെ എല്ലാവരും ഒരുപോലെയാ അല്ലിയോ ..?
രാജാവ് ചുംബിക്കുമ്പോൾ പ്രജകളും ..., രാജാവ് ആഘോഷിക്കുമ്പോൾ പ്രജകളും .... (കെട്ടിയവളെ/നെ കിട്ടിയില്ലെങ്കിൽ കിട്ടിയവളെ/നെ) അല്ലിയോ ..?

ഈ ബിലാത്തിപ്പട്ടണത്തിൽ ഞാനവസാനമേ വരികയുള്ളു . കാരണം പോസ്റ്റും വായിക്കാം അതിലും ഗംഭീരം കമെന്റുകളും വായിക്കാം.

ചുവന്ന റിബൺ വാങ്ങാനിട വരാതിരിക്കട്ടെ.

Kalavallabhan said...

കമന്റ് സെഞ്ച്വൊറി അടിക്കണമെന്നുണ്ടായിരുന്നു. പിടിച്ചി നില്കാൻ പറ്റുന്നില്ല. ടെൻഡുല്ക്കറെപ്പോലെ 92ൽ ഔട്ടായി.

Sabu Kottotty said...

ശാപ്പാടിന്റെ വിശദവിവരങ്ങളെവിടെ...?

വീകെ said...

ബിലാത്തിച്ചേട്ടാ... ക്ലൈമാക്സ് കലക്കീട്ടോ...!! പക്ഷേ, ഞാനത് വിശ്വസിക്കില്ലാട്ടോ...
ശുദ്ധ നുണയാ... അല്ലേ..?

Manju Manoj said...

ബിലാത്തിചേട്ടാ.... ആദ്യം തന്നെ ഒരു വലിയ സോറി.... എന്റെ എല്ലാ പോസ്റ്റിലും വന്നു കമന്റ്‌ ചെയ്യാറുള്ള ബിലാത്തിചേട്ടന്റെ പോസ്റ്റ്‌ ഞാന്‍ ആദ്യായിട്ട കാണുന്നത്.എന്റെ തെറ്റാണു ട്ടോ...ഇതുവരെ ഇവിടെ വന്നില്ല ഞാന്‍...സോറി.... ഇനി മുതല്‍ വന്നു വായിക്കും.
ഈ പോസ്റ്റ്‌ അടിപൊളി... ടി വി യില്‍ ലൈവ് ഉണ്ടായിരുന്നത് കൊണ്ട് മുഴുവന്‍ കണ്ടെങ്കിലും..നേരിട്ട് കാണുന്നത് ലക്ക് തന്നെ.

ചെറുത്* said...

പോസ്റ്റൊക്കെ കൊള്ളാം. ഇഷ്ടപെടുവേം ചെയ്തു. അ പറഞ്ഞതൊക്കേം ഞാന്‍ കണ്ണുമടച്ച് വിശ്വസിക്കേം ചെയ്തു. പക്ഷേ ആ അവസാന ഫാഗം. അത് വിശ്വസിക്കൂല. തെളിവുണ്ടോ തെളിവ്. വീഡിയോ ആയാലും മതി. :p

ഹ്ഹ്ഹ് ;)

അംജിത് said...

വൈകിയാണെങ്കിലും സ്നേഹം നിറഞ്ഞ ഒരു പിറന്നാള്‍ ആശംസ ഇരിക്കട്ടെ എന്റെ വക...
പിറന്നാള്‍ സ്പെഷ്യല്‍ പോസ്റ്റ്‌ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

നിരക്ഷരൻ said...

ബിലാത്തീ ഭായ്....

എനിക്കിത് വായിച്ചപ്പോൾ ഓർമ്മവന്നത് സാംബശിവന്റെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഒരു പഴയ കഥാപ്രസംഗമാണ്.

ഈസ്റ്റർ രാത്രിയിൽ പള്ളിക്കകത്ത് വെച്ച് ‘കൃസ്തുദേവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു‘ എന്ന് വികാരിയച്ചൻ പ്രഖ്യാപിക്കുന്ന സമയത്ത് പള്ളിക്കകത്തുള്ളവർ എല്ലാവരും പരസ്പരം ചുംബിക്കുന്ന ഒരു രംഗത്തെ വർണ്ണിക്കുന്നുണ്ട് സാംബശിവൻ.

ഭായീന്റെ ഒരു ഭാഗ്യം. ഇങ്ങനൊക്കെ അവിടെ നടക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ കല്യാണം കൂടെ കഴിഞ്ഞിട്ടേ അവിടന്ന് മടങ്ങുമായിരുന്നുള്ളൂ. സാരമില്ല അടുത്ത കല്യാണത്തിന് മുൻപ് യാത്രാവിവരണം എഴുതാനാണെന്നോ മറ്റോ വല്ല നുണയും പറഞ്ഞ് അങ്ങ് എത്തിക്കോളാം.

പിന്നൊരു കാര്യം. എങ്ങനാ ഈ ചാരന്റെ പണി സംഘടിപ്പിച്ചത് ? നമ്മടെ വിഷ്ണു അവിടെ ഉണ്ടായിരുന്നപ്പോൾ ലോർഡ്സിൽ ക്രിക്കറ്റ് കളി മാനേജ് ചെയ്യുന്ന ഗ്രൂപ്പിൽ കയറിപ്പറ്റിയതും അതിന്റെ ബാക്കി പത്രമായ പോസ്റ്റുകളും വായിച്ചിട്ടുണ്ട്. ഞാനവിടെ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് പാർട്ട് ടൈം ജോലിക്ക് ശ്രമിച്ചിരുന്നു. അന്ന് കിട്ടിയത് ട്രാഫിക്ക് ഡിപ്പാർട്ട്മെന്റിൽ ഇതുപോലെ എന്തോ പൊലീസ് പണി ആയിരുന്നു. പിന്നെ എന്തുകൊണ്ടോ പൊലീസ് പണി വേണ്ട, ഒളിവിലിരുന്ന് ബ്ലോഗ് എഴുതിയാൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു :)

ജീവി കരിവെള്ളൂർ said...

റോയൽ രക്തത്തിനു എന്തും ആകാമല്ലോ . അല്ലെങ്കിൽ പിന്നെയെന്തിനാ വല്ല രജിസ്ട്രാപ്പീസിലും പോയി നടത്തേണ്ട ഈ സൽകർമ്മം ഇങ്ങനെയാക്കിയത് . നമ്മട നാടും ഒട്ടും മോശമല്ലല്ലോ . കഞ്ഞി കുടിച്ചില്ലെങ്കിലും 150 പവനും ലക്ഷങ്ങളും കൊടുത്ത് ആയിരങ്ങളെ വിളിച്ച് ചോറു തീറ്റിച്ച് ദുഷ്പേരും കേൾപ്പിച്ചല്ലേ അടങ്ങൂ .
എന്തായലും കൊള്ളാം കേട്ടാ ഈ പരിപാടി . ഒന്നൂല്ലേലും ആ ദീർ‌ഘചുംബനം മതിയല്ലോ ;)

anju minesh said...

അപ്പോള്‍ പിന്നെ വീട്ടിലെ നമ്പര്‍ എത്ര എന്നാ പറഞ്ഞെ?? എനിക്കാണെങ്കില്‍ പാര വയ്ക്കാന്‍ പണ്ടേ വല്യ ഇഷ്ടമാ......

ബഷീർ said...

റോയല്‍ കല്ല്യാണവും റോയല്‍ ബണ്ടല്‍‍സും കൊള്ളാം :)

Unknown said...

തീയും പുകയും തെരഞ്ഞ്, ചില ഡൌട്ടുള്ള ആളോളെ വാച്ച് ചെയ്ത് , അൺ അറ്റ്ന്റഡ് ബാഗുകളുമ്മറ്റും നോക്കി, കോളർ മൈക്കുപയോഗിച്ച് കോഡുവാക്കുകളിലൂടെ ഇടക്കിടേ
കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട്...

ഈ വേഷത്തില്‍ ഉള്ള ഒരു ഫോട്ടോ ഇല്ലയോ ?

എല്ലാം ബോതിച്ചു ..എന്നാല്‍ അവസാനം മാത്രം കൊതിപ്പിച്ചു ...ഹി ഹി

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കലാവല്ലഭൻജി,നന്ദി.അതെ ഇവിടെ എല്ലാം രാജകീയമാണ്..കെട്ടിയവളെ(നെ) കിട്ടിയില്ലെങ്കിൽ കിട്ടിയവളെ(നെ)യെന്നമാതിരിയുള്ള കൂത്തുകളാണിവിടെ -പരസ്പരം സമ്മതത്തോടെയാണെന്ന് മാത്രം..
എന്നാലും സ്വെഞ്ചറി മിസ്സായല്ലോ എന്റെ ഭായ്.

പ്രിയമുള്ള സാബു,നന്ദി.എന്നാലും തൽക്കാലം ബൂലോകത്തോട് ഈ കൊട്ടോട്ടിക്കാരൻ വിടപറഞ്ഞതിൽ ഒത്തിരി വിഷമമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വി.കെ,നന്ദി.ഇനി ഇത്തരമുള്ള എല്ലാകാര്യങ്ങളും വിശ്വസിച്ചാലും ഇല്ലെങ്കിലുമെന്ന തലക്കെട്ടോടെ കാച്ചിക്കോളാം കേട്ടൊ അശോക് ഭായ്.

പ്രിയമുള്ള മഞ്ജു,ഈ ആദ്യസന്ദർശനത്തിനൊത്തിരി നന്ദി. എല്ലാകേട്ടറിവുകളേക്കാളും മൊഞ്ചുണ്ടാകുമല്ലോ നേരിട്ട് കണ്ടറിവുള്ള കാര്യങ്ങൾക്ക് അല്ലേ... മഞ്ജു.

പ്രിയപ്പെട്ട ചെറുതേ,നന്ദി.നാട്ടിൽ വരുമ്പോൾ എല്ലാ തെളിവുകളും ഹാജറാക്കിക്കോളാമേ കേട്ടൊ ഗെഡി.

പ്രിയമുള്ള അംജിത്,നന്ദി.ഈ പിറന്നാളാശംസക്ക് ഒത്തിരി നന്ദി കേട്ടൊ ഭായ്.പിന്ന്ന്നെയിപ്പോൾ തിരക്കോട് തിരക്കാ മോനെ

പ്രിയപ്പെട്ട മനോജ് ഭായ്,ഈ നീണ്ടയഭിപ്രായത്തിനൊത്തിരി നന്ദി. ജാരന്മാർക്കുണ്ടൊ ഭായ് ചാരപ്പണിക്കിവിടെ വിഷമം.പിന്നെ നാലഞ്ചുകൊല്ലത്തെ പരിശ്രമഫലമാണ് കേട്ടൊ ഈ പണിയുടെ ഗുട്ടൻസ്.

പ്രിയമുള്ള ജീവി കരിവെള്ളൂർ,നന്ദി. റോയലായവർക്കൊക്കെ എന്തുമാകാമല്ലോ അല്ലേ ഗോവിന്ദരാജ്,റോയലല്ലാത്ത നമ്മളൊക്കെ എന്തെങ്കിലും ചെയ്യുമ്പോഴാണല്ലോ പ്രശ്നം.എന്തായാലും കിട്ടീത് ഭാഗ്യം..!

BALU B PILLAI said...

പോരാത്തതിന് അവസാന ദിവസത്തെ മെയ് രണ്ടിന്റെയവധി ദിനത്തിന്
ബിൻലാദന്റെ മയ്യത്തും കൂടി കണ്ടപ്പോൾ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകുവാൻ
പിന്നെ ഇവിടത്തുകാർക്ക് വേറെന്ത് വേണം അല്ലേ...! !

joseph said...

പോരാത്തതിന് അവസാന ദിവസത്തെ മെയ് രണ്ടിന്റെയവധി ദിനത്തിന്
ബിൻലാദന്റെ മയ്യത്തും കൂടി കണ്ടപ്പോൾ സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകുവാൻ
പിന്നെ ഇവിടത്തുകാർക്ക് വേറെന്ത് വേണം അല്ലേ...! !

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ രാജാകല്ല്യാണം കൂടാൻ വന്ന എന്റെ പ്രിയപ്പെട്ട മിത്രങ്ങളായ
അഞ്ജു നായർ
ബഷീർ ഭായ്
മൈഡ്രീംസ്
ബാലു
ജോസഫ് ഭായ്
എന്നിവർക്കൊക്കെ പെരുത്ത് നന്ദി കേട്ടൊ

Cv Thankappan said...

രാജകീയ വിവാഹ വിശേഷം ഗംഭീരം!

അവതരണം രസകരവും...
ആശംസകൾ

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...