Tuesday 29 November 2011

മാജിക്കിന്റെ ഒരു വിസ്മയ ലോകം .. ! / Magickinte Oru Vismaya Lokam ... !

അന്ന്  - എന്റെ വീട്ടിൽ വെച്ചുള്ള ഒരു മാന്ത്രിക കളരി 
ബി.ദയാനന്ദ് , സിജാംജമു , സാരംഗ് , ഡോ : അരുൺ കിഷോർ , ഗോപിനാഥ് മുതുകാട് മുതൽ പേർ
 
ഇന്ന് അന്തർ ദേശീയമായി ലോകത്തിലെ കലാ-കായിക പ്രതിഭകൾക്കെല്ലാം മാറ്റുരച്ചുനോക്കുവാൻ  സാധിക്കുന്ന പല ഉന്നതമായ മാമങ്കങ്ങളുടെ വേദിയാവുന്ന
ഒരു ഇടമാണ് ലണ്ടൻ...!
ഒരു കൊല്ലത്തിലെ ; ഒരോരൊ ആഴ്ച്ചകളിലും സ്ഥിരമായി  ആർട്ട്,
സിനിമാ, ഡ്രാമ, ടൂറിസം, പോയട്രി, ലിറ്ററേച്ചർ, അഗ്രികൾച്ചറൽ , വെറൈറ്റി
സ്പോർട്ട്സ്, .... ,..... ,...എന്നിങ്ങനേയുള്ള സകലമാന കുണ്ടാമണ്ടികളുടേയും അന്തർ
ദേശീയമായ കൺവെൻഷനുകളും , ഫെസ്റ്റിവെല്ലുകളും കൊണ്ടാടീട്ട് ...
ആയതിന്റെയൊക്കെ ഉന്നമനത്തിനും , പ്രചരണത്തിനുമൊക്കെ ആക്കം
കൂട്ടുകയും മറ്റും ചെയ്യുന്ന ഓർഗനൈസേഷനുകളും , സംഘാടകരുമുള്ള സ്ഥലം..!


അതുകൊണ്ടൊക്കെയാണല്ലോ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  ഈ ബിലാത്തിപട്ടണത്തിലേക്ക്;   ഏത് കലാകായിക അഭിരുചിയുള്ള ഏതൊരാളും ഭൂലോകത്തിന്റെ ഏതൊരു കോണിൽ നിന്നും ഇവിടെ ലണ്ടനിലെത്തിയിട്ട്  പിഴച്ചുപോരുന്നത് .

ഒപ്പം തന്നെ  ശരിക്ക് മനസ്സുവെച്ചില്ലെങ്കിൽ പെഴച്ച് പെറാനും പറ്റിയ സ്ഥലം കൂടിയാണ്  കേട്ടൊ ഈ ലണ്ടൻ.

നമ്മുടെ 64 കലകളിൽ പെട്ട ജാലവിദ്യയ്ക്കും ഇവിടെ
എല്ലാകൊല്ലവും നവമ്പർമാസത്തിൽ ഒരു ആഘോഷ വാരം നീക്കിവെക്കാറുണ്ട്.
ദി ഇന്റർനാഷ്ണൽ കൺവെൻഷൻ & ഫെസ്റ്റിവെൽ ഓഫ് മജിക് !

 40 കൊല്ലമായി നടമാടിവരുന്ന ഈ മാന്ത്രിക ഉത്സവത്തിന്
വമ്പിച്ച യാത്രാ ചിലവും , സമയക്കുറവുമൊക്കെ കാരണം ഇന്ത്യാ
മാഹാരാജ്യത്തുനിന്നും പി.സി.സർക്കാരിനും , കെ.ലാലിനും, ബി.ദയാനന്ദനുമൊന്നും
ശേഷം ഈയ്യിടെയാരും വന്നെത്താത്തകാരണമാണെന്ന് തോന്നുന്നു...

മൂക്കില്ലാരാജ്യത്ത് ഒരു മുറിമൂക്കൻ രാജാവെന്ന പോലെ ഈയ്യുള്ളവന്
കഴിഞ്ഞനാലഞ്ചുകൊല്ലമായി ഒരു ഇന്ത്യൻ മാജിഷ്യനും , ഡെലിഗേറ്റുമൊക്കെയായി
ഈ മാന്ത്രികമാമാങ്കത്തിൽ പങ്കെടുക്കുവാൻ പറ്റുന്നത്..!
മാന്ത്രികകൈയ്യടക്കത്തിലുള്ള എന്റെ നിപുണത കണ്ടിട്ടോ,
അതോ വെറുമൊരു പൂച്ചഭാഗ്യം കൊണ്ടോ , ഇപ്പോഴത്തെ ഇന്റർനാഷ്ണൽ
മാജിക് ഫിഗറുകളായ പല ഉന്നതരുമായി  എനിക്ക് നേരിട്ടൊക്കെ പരിചപ്പെടാനും , അവരുടെയൊക്കെ പെർഫോമൻസുകൾ കാണാനും ഇടം കിട്ടി...

ടെലിവിഷനിൽ മാജിക് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന ; അമേരിക്കയിലേയും , ഇംഗ്ലണ്ടിലേയുമൊക്കെ പ്രമുഖ മാജിഷ്യൻസ് കം അവതാരകരുമൊക്കൊയായി കൂട്ടുകൂടാൻ പറ്റി..!

അതെ ഇത്തരം അംഗീകാരങ്ങൾ  തന്നെയാണല്ലൊ ഏതൊരു
കലാകാരനും; ജീവിതത്തിൽ സ്വയം നിര്‍വൃതിയുണ്ടാക്കുന്ന നിമിഷങ്ങൾ അല്ലേ...!
ഈ മാന്ത്രിക കൂട്ടായ്മയിൽ പങ്കെടുത്താൽ ലോകത്തുനടക്കുന്ന സകലമാന
അത്ഭുതലീലകളുടേയും രഹസ്യങ്ങൾ തൊട്ടറിയാമെന്നുമാത്രമല്ല , മാജിക്കിന്റെ
ലോകത്തെ പുതുപുത്തൻ കണ്ടുപിടുത്തങ്ങളുടെയെല്ലാം ഡെമോ:കൾ കാണുവാനും ,
ലോകത്തിലെ മാജിക്ക് ഉപകരണണങ്ങളുടെ ഡീലേഴ്സിൽ നിന്നും കാശുള്ളവർക്ക് ആയത് വാങ്ങുവാനും സാധിക്കുന്നൂ..
 എന്തിന് പറയുന്നു ഏറ്റവും ബെസ്റ്റ് & ചീപ് സാധനസാമാഗ്രികളുമായി
ചൈനീസ് മാന്ത്രിക കമ്പനികൾ, മറ്റെല്ലാരംഗത്തുമെന്നപോലെ വമ്പൻ പാശ്ചാത്യമാജിക് കമ്പനികളേയും പിന്തള്ളി ; മാന്ത്രികലോകവും കീഴടക്കി കൊണ്ടിരിക്കുകയാണിപ്പോൾ..!
മൂന്നുകൊല്ലം മുമ്പുണ്ടായിരുന്ന ഒരു മാജിക് കൺവെൻഷനിൽ വെച്ച് ;
തായ്ലാന്റിൽ നിന്നും വന്നൊരു മാന്ത്രിക സുന്ദരി ബില്ല്യാർഡ് ബോളുകൾ
കൊണ്ട് ശരീരത്തിലെ ‘മറ്റൊരവയവ‘മുപയോഗിച്ച് പ്രദർശിപ്പിച്ച മൾട്ടിപ്പിൾ
ബോൾസ് /കളർ ചേയ്ഞ്ചിങ്ങ് ബോൾസ് ,..,.. മുതലായ പരിപാടികൾ കണ്ട് ....
വെറും മണ്ടനായ ഞാനുൾപ്പെടെ ; ലോകത്തിലെ കയ്യടക്കത്തിലേ കിങ്ങുകളായ പല
ആൺ മാന്ത്രികരും , തങ്ങൾക്കാർക്കും എത്ര ശ്രമിച്ചാലും ഇതൊന്നും ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് നാണിച്ചു പോയിട്ടുണ്ട് കേട്ടൊ ...! ?
ഇത്തരം മാന്ത്രികക്കലവറകളുടെ ഉള്ളറകൾ കണ്ട് , ലണ്ടനിലെ ദി പല്ലേടിയം,
ദി എമ്പ്യയർ റൂംസ്, ഹേർ മെജസ്റ്റി’സ് തീയ്യറ്റർ, മെർമൈഡ് തീയ്യറ്റർ മുതൽ പഴമയുടെ പ്രൌഡിയോടൊപ്പം, അത്യന്താധുനിക സൌകര്യങ്ങളുള്ള വേദികളിൽ  മാജിക്ക് ഷോ കളൊക്കെ കോരിത്തരിച്ച് കണ്ടിരിക്കുമ്പോൾ തോന്നും ...

മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ നാട്ടിലെ ഇത്തരം
പരിപാടികളും മറ്റും ഇനിയും എത്രയോ ഉന്നതികളിൽ ഇനിയും എത്താനുണ്ടെന്ന്..!

കഥകളി എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയുകയില്ല...
പാട്ടുകച്ചേരി ഇഷ്ട്ടപ്പെടാത്തവർ ഏറെയുണ്ട്..
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ചലചിത്രങ്ങൾ പോലും
മുഴുവൻ കാഴ്ച്ചക്കാരുടേയും അഭിനന്ദനം പിടിച്ചുപറ്റാൻ കഴിയാറില്ല.
പക്ഷേ ഒരു ജാലവിദ്യക്കാരന്റെ മുമ്പിൽ സന്തുഷ്ട്ടരും , ആകൃഷ്ട്ടരുമായി കഴിച്ചുകൂട്ടാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല...

കൈമുദ്രകൾ മനസ്സിലാക്കേണ്ട ; രാഗ നിശ്ചയം വേണ്ട ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേകരീതിയിലുള്ള ഹൃദയ
സംസ്കാരമോ ആവശ്യമില്ല ; കാണാനും അത്ഭുതപ്പെടാനുമുള്ള
കഴിവുമാത്രം മതി ...
ഈ ഇന്ദ്രജാലവിദ്യകളെ ഏവർക്കും ആസ്വദിക്കുവാൻ  അല്ലേ ...
അതെ ഒരു ദൃശ്യകലയെന്ന  നിലയിൽ
മാജിക്കിന്റെ മാത്രം സവിശേഷ തന്നെയാണിത്..!

ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന  അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).

പിന്നെ വേറൊരുകാര്യമുള്ളത് മറ്റുകലാകാരന്മാരേയും ,
ജാലവിദ്യക്കാരേയും ഒരേ മനോഭാവത്തോടെയല്ല ജനം നോക്കിക്കാണാറുള്ളത്.
ഒരു നടൻ ; കഥാപാത്രത്തോട് പരമാവധി നീതികാണിക്കണമെന്ന്
കാഴ്ച്ചക്കാർ ആഗ്രഹിക്കും . അതുപോലെ തന്നെ പാട്ടുപാടുന്ന ആൾക്ക്;
തൊണ്ടയിടർച്ചയോ മറ്റോ ഉണ്ടാകരുതെന്ന് ഹൃദയ  പൂർവ്വം പ്രാർത്ഥിച്ചുപോകുന്ന
സന്ദർഭങ്ങളും ചിലപ്പോഴൊക്കെ ഉണ്ടാകും.

നടന്റേയും, ഗായകന്റേയുമൊക്കെ കൂടെ തികഞ്ഞ
അനുഭാവ പക്ഷം പുലർത്തുന്നവരൊക്കെ നേരെ തിരിച്ചാണ് കേട്ടൊ
ഒരു ഐന്ദ്രികജാലികനെ നോക്കിക്കാണാറുള്ളത് ...

മാജിക് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും ഏതാണ്ടൊരു അസൂയയും,
ശത്രുതയും കലർന്ന മനോഭാവത്തോടെ , ആ കലാകാരന് എതിരായ എന്തെങ്കിലും
തെളിവ് കണ്ടെത്താനുള്ള വ്യഗ്രതയോടെയായിരിക്കും പലരും മാജിക്ക് കാണാനിരിക്കുന്നത്..!

ഈ പറഞ്ഞതൊക്കെ  ‘മാജിക്കിന്റെ ലോകം’
എന്ന പുസ്തകത്തിൽ വൈക്കം ചിത്രഭാനു എന്ന
ഒരു പഴയ എഴുത്തുകാരനായ മാന്ത്രികൻ എഴുതിയതാണ് കേട്ടൊ.

ഇതിന്റെയൊക്കെ പിന്നോടിയായിട്ട് മലയാളത്തിൽ ഗഹനമായൊരു
ഒരു മാജിക് സൂത്രഗ്രന്ഥം എഴുതാൻ പൂതി തോന്നിയിട്ട്  ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ,
വീണ്ടും കാലങ്ങൾക്ക് ശേഷം എന്റെ എഴുത്താണികൾ മുനകൂർപ്പിച്ച് ഇരുന്നവനായിരുന്നു ഈ ഞാൻ...


ഇംഗ്ലീഷിലൊക്കെ  തോനെപാനെ
കിട്ടുന്ന മാജിക് ബുക്കുകളിൽ ഒന്ന് മുങ്ങിത്തപ്പി
ആയതിന്റെ സത്തൊക്കെ ജസ്റ്റ് മലയാളത്തിലേക്ക് പകർത്തിവെക്കേണ്ട ആവശ്യമേ ഉള്ളുവെങ്കിലും , എന്റെ കുഴിമടികൊണ്ടും, സമയക്കുറവുകൊണ്ടും ആയതൊന്നും ഇതുവരെ നടന്നിട്ടുമില്ല...!


പോരാത്തതിന് ഈ ബൂലോഗസുന്ദരിയെ കൂടി
മാംഗല്ല്യം കഴിച്ചപ്പോൾ ... അവളുമായുള്ള കൂത്താട്ടങ്ങളും,
രമിക്കലുകളെല്ലാം കഴിഞ്ഞ് ഇതിനൊന്നും സമയം ഒട്ടും കിട്ടിയില്ലാ എന്നതാണ് വാസ്തവം...!


തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചുവെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,
സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ...

എൻ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...
ഇന്നീ നവമ്പർ 30 ന്,  മൂന്ന് വർഷങ്ങൾ കഴിഞ്ഞു...!

ഇന്നെനിക്ക് ഭൂലോകത്തിന്റെ പലകോണുകളിലുമായി
അനേകം  ആത്മാർത്ഥതയുള്ള ബൂലോക മിത്രങ്ങൾ ഉണ്ട്.
അവരൊക്കെ തന്നെയാണ് ഇന്നത്തെ എന്റെ ശക്തിയും ഊർജ്ജവും കേട്ടൊ കൂട്ടരേ..

പലതരത്തിലുള്ള പ്രോത്സാഹനങ്ങളാലും, ഉപദേശങ്ങളാലും ,
ഇതുവരെ എന്നെയെത്തിച്ചതിനും, ആ സ്നേഹോപഹാരങ്ങൾക്കും,
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാമിത്രങ്ങൾക്കും ....

എന്റെ ഈ മൂന്നാം ബൂലോഗ തിരുന്നാൾ വേളയിൽ
ഒരുപാടൊരുപാട് നന്ദിയും, കൃതജ്ഞതയും  സമർപ്പിച്ചു കൊള്ളട്ടേ...

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത്  ബി ’ലാത്തി’ അല്ലേ...!

ഒരു ജാലവിദ്യക്കാരെനെന്ന നിലയിൽ ഇത്തരം
ആറ്റിട്യൂഡുകളൊന്നും എനിക്കൊട്ടും പുത്തരിയല്ലല്ലോ...!

 ഇന്ന്  -  ബിലത്തിപട്ടണത്തിൽ
ഗുരുവും ശിഷ്യരും .
ഒരു മാജിക് സൂത്രഗ്രന്ഥമെഴുതാൻ വന്നിട്ട്

ഒരു ഏവറേയ്ജ് ബ്ലോഗ്ഗറെങ്കിലുമായല്ലോ... അല്ലേ


കുതിരക്കാരനായി വന്നിട്ട് കുടുംബക്കാരാനായ പോലെ ...


ഒരു കുരുടൻ രാജ്യത്ത് ഒരു കോങ്കണ്ണൻ രാജാവ് ... !



ലേബൽ  :-
ന്റെനുജ്ഞാങ്ങ 
മൂന്നാം വാർഷിക പോസ്റ്റ്

പിന്മൊഴികൾ :-


കലയെന്ന നിലയ്ക്കല്ലെങ്കിലും തട്ടിപ്പുകൾ ഇന്ന് എല്ലാരംഗത്തും പ്രയോഗിക്കപ്പെടുന്നു ;
അറിഞ്ഞും , അറിയാതെയും  നാം അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൂ...

മറ്റൊരുതരത്തിൽ  കച്ചവടക്കാരും , രാഷ്ട്രീയക്കാരും, കൈക്കൂലിക്കാരും,
ദൈവജ്ഞന്മാരും മറ്റും ജാലവിദ്യക്കാർ തന്നെയാണ്.
പരീക്ഷഹാളും, വിവാഹവേദിയും,ദേവാലയവും ,..,..വരെ തട്ടിപ്പിന്റെ രംഗമാണിന്ന്...
ചുരുക്കത്തിൽ പറഞ്ഞാൽ ഇതൊരു മാജിക്കിന്റെ വിസ്മയ ലോകമാണ്..!

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ്..
അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കാനാണ്...
അപ്പോൾ സ്റ്റേജിലും,തെരുവിലും നിൽക്കുന്ന ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവം, അല്പം കൂടി ദയ കാണിച്ചാൽ കൊള്ളാം ...കേട്ടൊ കൂട്ടരെ.

ഇനി വെറും 21 വയസ്സിൽ തന്നെ , വിദ്യാർത്ഥിയായി ഇവിടെ ലണ്ടനിൽ വന്ന് ജാലം കാണിച്ച്, സ്വന്തം  കൂട്ടുകാരെയും മറ്റും  വഞ്ചിച്ച് ഒന്നരക്കോടി രൂപ പിടുങ്ങി , ഇവിടെ നിന്നും സ്കൂട്ടായ ഒരു വിരുതന്റെ കഥ കൂടി ഒന്ന് നോക്കൂ...
ദേ..ഇവിടെ  ഓം വിഷ്ണായ നമ :



96 comments:

പട്ടേപ്പാടം റാംജി said...

മൂന്നു വര്ഷം തികഞ്ഞതിന്റെ ആശംസകള്‍ അറിയിക്കുന്നു. ഇനിയും കൊല്ലങ്ങള്‍ ഞങ്ങളോടൊപ്പം കാണും എന്നും കരുതുന്നു.
മാജിക്‌ പോസ്റ്റ്‌ നന്നായി മുരളിയേട്ടാ.
ഇനി ആ തട്ടിപ്പ്‌ വിരുതനെ ഒന്ന് വായിക്കട്ടെ..

ഏപ്രില്‍ ലില്ലി. said...

താങ്കളുടെ പല ബ്ലോഗുകളും വായിച്ചിട്ടുണ്ട്...മജിഷ്യന്‍ കൂട് ആണെന്ന് അറിഞ്ഞത് ഇപ്പോഴാണ് .ഭാരതത്തിനെ പ്രതിനിധീ കരിച്ചല്ലോ...അഭിനന്ദനങ്ങള്‍

anupama said...

പ്രിയപ്പെട്ട മുരളി,
ചെറുപ്പം മുതല്‍ കുന്നംകുളത് ശ്രീ വാഴക്കുന്നം നമ്പൂതിരിയുടെ ജാലവിദ്യ കണ്ടു അന്തം വിട്ടു പോയതാണ്! പിന്നീട്, പി. സി. സര്‍ക്കാരിന്റെയും ഗോപിനാഥ് മുതുകാടിന്റെയും ജാലവിദ്യയില്‍ ആകൃഷ്ടയായി. ജാലവിദ്യ ജനകീയമാക്കിയതില്‍ ചാനലുകള്‍ നല്ല പോലെ സഹായിച്ചിട്ടുണ്ട്!
ശ്രീ ഗോപിനാഥിനെ കുറിച്ച് ഇംഗ്ലീഷ് ബ്ലോഗില്‍ പോസ്റ്റ്‌ എഴുതിയിട്ടുണ്ട്! കണ്ണടക്കാതെ, നോക്കിയിരുന്നു ആസ്വദിച്ച ഒരു ജാലവിദ്യ രാവിനു ശേഷം എഴുതിയ പോസ്റ്റ്‌! ശ്രീ ഗോപിനാഥനെ ഒത്തിരി ഇഷ്ടമാണ്.
ബിലാത്തിക്കാര, ഭൂലോകത്ത് മൂന്ന് വര്‍ഷം തികച്ചല്ലോ...!വാര്‍ഷിക ആശംസകള്‍! ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ എഴുതുവാന്‍ കഴിയട്ടെ!
മഞ്ഞു വിരിയുന്ന ദിനരാത്രങ്ങളില്‍ ജാലവിദ്യയും, ക്രിയാത്മകമായ എഴുത്തും ചാര പണിയും സുന്ദരി തരുണിമണി വര്‍ണനകളും ഒക്കെയായി ജീവിതം തകര്‍ക്കുമ്പോള്‍, ശ്രീ വടക്കുംനാഥനോട് മനസ്സില്‍ നന്ദി പറയാന്‍ മറക്കേണ്ട,കേട്ടോ!
ജനപ്രിയനായകനായി ഇനിയും വാഴുക ! ആശംസകള്‍!
സസ്നേഹം,
അനു

siya said...

ബിലാത്തിക്ക് മൂന്നാം
ബൂലോഗ തിരുന്നാൾ ആശംസകള്‍ .ഇനിയും ഇതുപോലെ അടിപൊളി പരിപാടികളുമായി ഇവിടെ ഉണ്ടാവണം ട്ടോ ,എല്ലാ നന്മകളും നേരുന്നു .

അലി said...

ബിലാത്തിയിലെ ജാലവിദ്യക്കാരനും മൂന്നാം വാർഷികമാഘോഷിക്കുന്ന ബ്ലോഗിനും ആശംസകൾ!

പഥികൻ said...

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത് ബി ’ലാത്തി’ അല്ലേ...!


ഈ പ്രയോഗം നന്നായി..മനസ്സറിഞ്ഞ് എഴുതിയതൊന്നും ലാത്തി ആണെന്ന് തോന്നിയിട്ടില്ല ഇതു വരെ..ഇനി അതൊക്കെ ലാത്തി ആണെങ്കിൽ തന്നെ ഇത്ര തന്മയത്വത്തോടെ ലാത്തിയടിക്കുന്നതിന് എന്റെ ഒരു സ്പെഷ്യൽ കയ്യടി..

പറയാൻ വന്നത് മറന്നു...വാർഷികാശംസകൾ...ഇനിയും അനേകവർഷം ലാത്തിയും മന്ത്രവും തന്ത്രവുമൊക്കെയായി ബൂലോകത്തെയും ബിലാത്തിയെയും രസിപ്പിക്കാനും ത്രസിപ്പിക്കാനും കഴിയട്ടെ :)

നാമൂസ് said...

കണ്ണൂര്‍ [സൈബര്‍ മീറ്റ്] വെച്ചേ അറിഞ്ഞിരിരുന്നു.
ഈ ബിലാത്തിക്കാരന്‍ ആളൊരു 'മാന്ത്രിക'നാണെന്ന്.
ജീവിതത്തിന്റെ എല്ലാ തുറകളിലും സന്തോഷത്തിലായിരിക്കാന്‍ കോടിയാശംസ ...

കൊച്ചു കൊച്ചീച്ചി said...

മന്ത്രമറിയുന്നവന്‍ തന്ത്രി, തന്ത്രമറിയുന്നവന്‍ മന്ത്രി...
വിദ്യയുണ്ടെങ്കില്‍ വിദ്യാഭ്യാസം, ഇല്ലെങ്കില്‍ വെറും അഭ്യാസം...
വിവാഹമണ്ഡപത്തിലേത് പെണ്‍കെട്ട്, രംഗമണ്ഡപത്തിലേത് കണ്‍കെട്ട്..
ശീമയിലിരുന്ന് വെടിവട്ടം പറയുന്നവന്‍ ബി-ലാത്തി, അല്ലാത്തവന്‍ വെറും ലാത്തി....

ഏറെക്കാലം ബൂലോകരെ രസിപ്പിച്ചു വാണരുളീടാന്‍ ആ തിരുവമ്പാടീലെ മുരളീമുകുന്ദന്‍ അനുഗ്രഹിക്കട്ടെ!

ഒരു യാത്രികന്‍ said...

ബിലാത്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. മീറ്റ്കളിലൊക്കെ ഇന്ദ്രജാലം കാണിക്കുന്ന ഈ ജാലവിദ്യക്കാരന്റെ പ്രകടനം ഒന്ന് കാണാന്‍ എന്നാണാവോ ഭാഗ്യം ഉണ്ടാവുക. ......സസ്നേഹം

Lipi Ranju said...

ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...
അപ്പൊ മുരളിയേട്ടന്‍ ഒരു മജിഷ്യൻ കൂടിയാണല്ലേ!! അതറിയില്ലായിരുന്നുട്ടോ..

ശിഖണ്ഡി said...

ആശംസകള്‍ അറിയിക്കുന്നു...
ഒരു പ്രകടനം പ്രതീക്ഷിക്കാം അല്ലെ...

മൻസൂർ അബ്ദു ചെറുവാടി said...

കളി നടക്കട്ടെ മുരളിയേട്ടാ.
മാജിക് പോസ്റ്റ്‌ നന്നായി.
പുളുവല്ല , അല്‍പം തമാശ ചേര്‍ത്ത് ഉള്ള കാര്യം അതുപോലെ പറയുന്നതാണ് ബിലാത്തി എന്നാര്‍ക്കാ അറിയാത്തത്. അതെപ്പോഴും രസികന്‍ അവതരണവും ആവാറുണ്ട്.
മാജികിനെ കുറിച്ച് ബുക്ക്‌ എഴുതാന്‍ ഇനിയും സമയമുണ്ടല്ലോ . അതും സാധ്യമാവട്ടെ.
ഹൃദയം നിറഞ്ഞ ആശംസകള്‍

Typist | എഴുത്തുകാരി said...

അതു ശരി മൂന്നാം വാർഷികമാണല്ലേ? എന്നിട്ട് ചിലവ് എവിടെ?

ഇനിയും ഒരുപാട് വർഷങ്ങൾ ബൂലോഗസുന്ദരിയുമായി രമിച്ചുകൊണ്ടേയിരിക്കൂ. അവളെ കൈവിട്ടുകളയല്ലേ.

Sukanya said...

ബൂലോകത്തെ മൂന്നു വര്‍ഷത്തിനു പക്ഷെ മുപ്പതു വര്‍ഷത്തെ പരിചയമുള്ളപോലെ. ഒരു വലിയ മാന്ത്രിക കൂട്ടത്തില്‍ നമ്മുടെ ബിലാത്തിയെ കണ്ടതിലും അഭിമാനം. കുഴിമടിയൊക്കെ മാറ്റിവെച്ച് മാജിക്‌ സൂത്രഗ്രന്ഥം കൂടി, ബൂലോകം വഴിയാണെങ്കില്‍ ഉത്തമം, പ്രസിദ്ധീകരിക്കൂ. ഞങ്ങള്‍ക്കും ജാലവിദ്യ പഠിക്കാലോ.

Naushu said...

മൂന്നു വര്ഷം പൂര്‍ത്തിയാക്കിയ ബ്ലോഗിനും ബ്ലോഗര്‍ക്കും അഭിനന്ദനങ്ങള്‍ !

ഇനിയും ഒരുപാട് കാലം ബൂലോകത്തും കലാരംഗത്തും നിറസാനിധ്യമാവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !!

ശ്രീനാഥന്‍ said...

മാന്ത്രിക! ആശംസകൾ! വലിയ മജീഷ്യൻസിന്റെ ഒപ്പം കണ്ടപ്പോൾ സന്തോഷം തോന്നി. ഇനി ഇടയ്ക്ക് മാജിക്കിനെ കുറിച്ച് എഴുതുമല്ലോ! വിഷ്ണുവിന്റെ വിദ്യ മാത്രം വേണ്ട!

സീത* said...

ങ്ങേയ് അപ്പോ അങ്ങനാണ് ബി‘ലാത്തിപ്പട്ടണം ഉണ്ടായതെല്യോ...ശ്ശോ ന്നാലും അല്പം കൺകെട്ടുതന്ത്രങ്ങൾ പഠിപ്പിച്ചരാർന്നു ഏട്ടന്... :)

നല്ല പോസ്റ്റ് ട്ടാ
മാജികിനെ ജനകീയമാക്കിയ ശ്രീ ഗോപിനാഥ് മുതുകാടിനെ ഓർത്തു..

Hashiq said...

മൂന്നാം വാർഷികാശംസകൾ ..ഇനിയും കുറെയധികം നാളുകള്‍ എഴുത്തും മന്ത്രവുമായി ബൂലോകത്തും ബിലാത്തിയിലും നിറഞ്ഞുനില്‍ക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !!

MOIDEEN ANGADIMUGAR said...

ഒരു ബ്ലോഗ് മീറ്റിന് ചില നമ്പരുകളൊക്കെ കാണിച്ച് മുരളിയേട്ടൻ ബ്ലോഗർമാരെ കയ്യിലെടുടുത്തതായി വായിച്ചതോർക്കുന്നു.
നന്നായി പോസ്റ്റ്.
ആശംസകൾ.

Yasmin NK said...

ആദ്യമേ മൂന്നാം വാര്‍ഷികത്തിനു ആശംസകള്‍.

എന്റെ മകന്‍ നന്നായി മാജിക് കാണിക്കും. എല്ലാം സ്വയം പഠിച്ചതാണു. കാര്‍ഡ്സ്,കോയിന്‍ മാജിക് തുടങ്ങിയവ. നെറ്റില്‍ സെര്‍ച്ച് ചെയ്ത് നോക്കിപഠിക്കുന്നതാണു. പിന്നെ അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ല എന്ന് പറഞ്ഞപോലെയാണു ,പഠിത്തം കഴിഞ്ഞാല്‍ ഇതിനൊന്നും നേരം കിട്ടില്ല,പിന്നെ ഉള്ള നേരം കമ്പ്യൂട്ടര്‍ ഗെയിമുകളാവും.

പിന്നെ ഒരു സംശയം..ഈ ബൂലോഗസുന്ദരിയേം കൂട്ടി ആകെ മൊത്തം എത്രപേരായി...അപാരകൈയ്യടക്കം തന്നെ അണ്ണാ....!!

ഷബീര്‍ - തിരിച്ചിലാന്‍ said...

മൂന്ന് വയസ്സ് കഴിഞ്ഞല്ലേ..? നാലാം വയസ്സായി... നാട്ടിലെ പ്രയോഗം 'നാലാം വയസ്സില്‍ നട്ടപിരാന്ത്' എന്നാണ്. ലാത്തിയടി നടക്കട്ടേ ബിലാത്തി... ഒരുപാട് പിറന്നാളുകള്‍ ബ്ലോഗില്‍ ആഘോഷിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാംജിഭായ്,നന്ദി.എന്റെയീ മൂന്നാംബൂലോഗതിരുന്നാൾ വേളയിൽ ആദ്യാംശസയർപ്പിക്കുവാൻ ഓടിയെത്തിയതിൽ അതിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള ഏപ്രിൽ ലില്ലി,നന്ദി.സ്ഥിരമായ വായനയിൽ എന്നെ ഉൾപ്പെടുത്തിയതിലും ഈ പ്രഥമാഭിപ്രായത്തിനും ഒരുപാട് സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനൂ,നന്ദി.അടുത്തവരവിൽ ഒരു വിരുന്ന് റെഡിയാക്കുകയാണെങ്കിൽ മാജിക്ക് പാറുവിന്റെ വേർമുമ്പിലവതരിപ്പിച്ച് ഒന്നുകൂടി അന്തം വിടുവിപ്പിക്കാം കേട്ടൊ.പിന്നെ വടക്കുനാഥന്റെ തട്ടകത്തിൽ നിന്നും വന്നതുകൊണ്ടാണല്ലോ ആ പറഞ്ഞ ഗുണഗണങ്ങളെല്ലാം എനിക്ക് കിട്ടിയത്..!

പ്രിയമുള്ള സിയാ,നന്ദി.ഈ നന്മനിറഞ്ഞ ആശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ.വീണ്ടും ബൂലോകത്തിൽ നന്നായി ആക്റ്റീവാവ്വൂന്നേ.

പ്രിയപ്പെട്ട അലിഭായ്,നന്ദി. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാം ഒരു തരം ജാലങ്ങളെല്ലെ ഭായ്.

പ്രിയമുള്ള പഥികൻ,നന്ദി. ഇത്തരം കൈയ്യടികളുടെയൊക്കെ ആരവങ്ങൾ തന്നെയാണ് എന്റെ കുതിപ്പുകളുടെ ശരിയായ ഊർജ്ജം കേട്ടൊ ഭായ് ,ഒപ്പം തന്നെ ഒരുപാടനുഭവങ്ങൾ കൂട്ടിനും...

പ്രിയപ്പെട്ട നാമൂസ്, നന്ദി. മാന്ത്രികലീലകൾ തന്നെയാണല്ലോ മറ്റെല്ലാലീലകളുടേയും ആധാരം.ആശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുകൊച്ചീച്ചി,നന്ദി. അർത്ഥസമ്പുഷ്ട്ടമായ പ്രാസഭംഗിയോടെയുള്ള ഒരു കലക്കൻ അഭിപ്രായം..! പിന്നെ ആ തിരുവമ്പാടിക്കാരന്റെ പേരുള്ളത് അന്വർത്ഥമാക്കണ്ടേ എന്റെ ഭായ്..അതിന് വേണ്ടീട്ടാതൊക്കേട്ടാ‍ാ..

നൗഷാദ് അകമ്പാടം said...

ഹമ്മോ...മാജിക്കിന്റെ അല്‍ഭുത ലോകത്തേക്കൊരു കിളിവാതില്‍ കിട്ടിയ പോലെ വായിച്ച് കഴിഞ്ഞപ്പോള്‍...നന്നായിരിക്കുന്നു മുരളിയേട്ടാ പതിവ് വാചകമടി ശൈലി!

ഈ ബിലാത്തിക്കാരന്റെ ചില ചെപ്പടി വിദ്യകളും അരങ്ങത്തുള്ള നടന്‍ - നൃത്ത വൈഭവവും നേരിട്ട് കാണാന്‍ "കണ്ണൂര്‍ മീറ്റിന്റെയന്ന്" ഭാഗ്യമുണ്ടായി..

ആളെ കയ്യിലെടുക്കാനും സദസ്സിനെ പിടിച്ചിരുത്താനും നിമിഷങ്ങള്‍ മതി ഈ ജാലവിദ്യക്കാരന്‍ എന്ന് അന്ന് മനസ്സിലായി....
ആ കലയോടുള്ള സമര്‍പ്പണം ഒപ്പം മറ്റു ബ്ലോഗ്ഗേഴ്സിനെ കാണാന്‍ ബഹു ദൂരം താണ്ടിയുള്ള വരവ്, സ്നേഹോഷ്മളമായ പെരുമാറ്റം....
മുരളിയേട്ടന്‍ മന്‍സ്സ് കരുന്നത് ജാലവിദ്യയേക്കാള്‍ കൈ കടുപ്പത്തിലാണ്‍....

ഇനിയും ഒരു പാടുയരങ്ങള്‍ താണ്ടാന്‍ മായിക ലോകത്തും ബൂലോകത്തും അങ്ങേക്ക് കഴിയട്ടെ എന്ന് ഞാനാശംസിക്കുന്നു!
നന്ദി....
(((കണ്ണൂര്‍ ബ്ലോഗ് മീറ്റ് പോസ്റ്റില്‍ ബിലാത്തിക്കാരന്റെ പ്രകടനം പ്രത്യേകം എഴുതണം എന്ന് അപ്പ്ഴേ നിശ്ചയിച്ചിരുന്നു.എന്നാല്‍ നാട്ടിലെ തിരക്ക് മൂലം പോസ്റ്റ് വെറും ചിത്രങ്ങളില്‍ ഒതുക്കേണ്ടി വന്നു..സാരമില്ല..ഞാനെന്നെങ്കിലും ഒരു കാര്‍ട്ടൂണും വെച്ച് അത് പോസ്റ്റും! സാറു സൂക്ഷിച്ചോ!!!!))).

Mohiyudheen MP said...

തലക്കെട്ട്‌ കണ്‌ടപ്പോഴും, പരത്തിയുള്ള എഴുത്ത്‌ കണ്‌ടപ്പോഴും പിന്നെ വായിക്കാമെന്ന് കരുതി, പക്ഷെ ഒന്ന് രണ്‌ട്‌ വരികള്‍ വായിച്ചപ്പോള്‍ പിന്നെ നിറുത്താന്‍ കഴിഞ്ഞില്ല, ആ രീതിയിലല്ലെ മുരളിജി വാക്കുകള്‍ എടുത്ത്‌ അമ്മാനമാടീയിട്ടുള്ളത്‌, മുഴുവനായി വായിച്ച്‌ തീര്‍ത്തു. മാജിക്കിനെ കുറിച്ച്‌ താങ്കളുടെ തൂലികയില്‍ നിന്നുള്ള ലേഖനം ഒരു വായന സുഖം നല്‍കി... മൂന്ന് വര്‍ഷം പിന്നിട്ടു എന്നറിയുമ്പോള്‍ അത്‌ എന്നെ പോലെ ഒരു മാസം പിന്നിട്ട പാവം ബ്ളോഗേഴ്സിന്‌ എന്തെന്നില്ലാത്ത ഊര്‍ജ്ജം നല്‍കുന്നു.. താങ്കളുടെ ബ്ളോഗ്ഗ്‌ ഇനിയും വിളയട്ടെ എന്ന് ആശംസിക്കുന്നു.


"ഒപ്പം തന്നെ ശരിക്ക് മനസ്സുവെച്ചില്ലെങ്കിൽ പെഴച്ച് പെറാനും പറ്റിയ സ്ഥലം കൂടിയാണ് കേട്ടൊ ഈ ലണ്ടൻ."


ഈ വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ ചിരിച്ചു പോയി. ചെറുപ്പത്തില്‍ വല്യ ആഗ്രഹമായിരുന്നു, ലണ്‌ടനില്‍ വന്ന് ഏതെങ്കിലും സായിപ്പിന്‌റെ പെണ്‍മക്കളെ ഒക്കെ കല്യാണം കഴിക്കാതെ തന്നെ ഒന്ന് പിഴപ്പിക്കണമെന്ന്... പക്ഷെ ഇപ്പോള്‍ ഞാന്‍ നന്നായി...മനസും...

ഹരീഷ് തൊടുപുഴ said...

ഡോ.അരുൺ കിഷോർ ഇപ്പോൾ എവിടെയുണ്ട് എന്നറിയാമോ?
പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ മൊബൈൽ നംബെറും..

krishnakumar513 said...

പ്രിയ ബിലാത്തീ ,ഈ വിശേഷങ്ങളും വര്‍ണ്ണനകളും പെയ്യട്ടങ്ങനെ പെയ്യട്ടെ തോരാമഴയായി പെയ്യട്ടെ. സ്നേഹാശംസകള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട യാത്രികാ,നന്ദി. അടുത്ത യാത്ര ബിലാത്തിയിലേക്കാക്കിക്കൊള്ളൂ- ജാലകവും കാണാം ജാലവും കാണാം കേട്ടൊ വിനീതെ.

പ്രിയമുള്ള ലിപി,നന്ദി.ഈ ഇന്ദ്രജാലത്തിന്റെ ഷോമാൻഷിപ്പാണല്ലോ എന്നെയൊക്കെ ഇതുവരെ എത്തിച്ചകാരണങ്ങൾ കേട്ടോ മി:രജ്ഞു.

പ്രിയപ്പെട്ട ശിഖണ്ഡി,നന്ദി.
പ്രകടനമൊന്നുമില്ലെങ്കിലും ഈ വരവിൽ ഞാൻ പ്രകമ്പനം കൊള്ളുന്നു കേട്ടൊ ഗെഡീഗെഡിച്ചി.

പ്രിയമുള്ള ചെറുവാടി,നന്ദി.മേമ്പൊടിയായിട്ട് കുറച്ച് രസികത്വമൊന്നും കയറ്റിയില്ലെങ്കിൽ എന്റെ മൊത്തത്തിലുള്ള നീണ്ട പോസ്റ്റുകളൊക്കെ ആര് വായിക്കാനാ ,പിന്നെ മാന്ത്രിക ഗ്രന്ഥം ഇപ്പോഴും ചുറ്റും ഓടികളിച്ചുകൊണ്ടിരിക്കുക തന്നെയാണ് കേട്ടൊ മൻസൂർ.

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി. ബൂലോഗസുന്ദരിയെ ഉടൻ ഡൈവോഴ്സ് ചെയ്തില്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമെന്നാണ് വീട്ടുകാരിയുടെ ഭീക്ഷണി(ആരുടെ അടുത്തേക്കാണാവോ..!?)

പ്രിയമുള്ള സുകന്യാജി,നന്ദി.ബൂലോകം വഴി മാജിക് ഗ്രന്ഥം നടപ്പില്ല...!; മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്താവും കേട്ടൊ ഗെഡിച്ചി.

പ്രിയമുള്ള നൌഷാദ്,നന്ദി.ഈ അനുഗ്രഹങ്ങൾക്കും,ആശീർവാദങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.വീണിടം വിഷ്ണുലോകമാക്കുന്നവരാൺല്ലോ നമുക്കൊക്കെ ചുറ്റും അല്ലേ...ആ മാന്ത്രികാശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ മാഷെ.

പ്രിയമുള്ള സീതകുട്ടി,നന്ദി.'Be' latthi' പട്ടണത്തിന്റെ കഥ മനസ്സിലായി അല്ലേ... പിന്നെ കൺകെട്ട് തന്ത്രങ്ങൾ പഠിപ്പിക്കാം..എനിക്കൊരു പെർമനന്റ് അസിസ്റ്റന്റിനെ വേണമെന്നുണ്ട്...!

വീകെ said...

മജീഷ്യനാണെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്ര വല്യ ആളാണെന്ന് കരുതീല്ലാട്ടൊ..
പിന്നെ, ആ മാജിക് പുസ്തകം കിട്ടുന്ന സമയം കൊണ്ട് (അതിനായി ഇച്ചിരി സമയം മാറ്റി വക്കണം) എഴുതി പൂർത്തിയാക്കണോട്ടോ.
‘മണ്ടൻ മാജിക്’ എന്ന പേരും കൊടുക്കാം. ഹാ.. ഹാ.. ഹാ...

മൂന്നാം വാർഷികാശംസകൾ...

സീത* said...

ഞാന്‍ എപ്പോ റെഡിയെന്നു ചോദിക്കു...ഹിഹി...ഒരു ഫാമിലി പാക്ക് ചീറ്റൂസ് ഇതാ കാണിക്ക വച്ചിരിക്കണൂ ഗുരോ...അനുഗ്രഹിച്ച് ശിഷ്യ ആക്കൂ... :)

ശോ... മൂന്നു വയസ്സിന്റെ ആശംസ നേരത്തെ തരാന്‍ മറന്നു...ദേ പിടിച്ചോളൂ സീതെടെ ആശംസകള്‍...ഇനിയും ഒരുപാട് കാലം ഈ ബൂലോകത്തില്‍ വല്യേട്ടന്‍ പദവി നിലനിറുത്തി ബി' ലാതിപ്പട്ടണം നെടുനാള്‍ വാഴട്ടെ

നികു കേച്ചേരി said...

ആശംസകൾ..
പണ്ട് പൂരപ്പറമ്പുകളിലും പെരുന്നാൾപറമ്പുകളിലും നിരത്തിയിട്ട മാജിക്ക് ബുക്കുകൾ വായിച്ച് പണ്ടാരടങ്ങി പടം മടക്കിയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു...(ശ്മശാനത്തിലെ മരത്തിന്റെ തെക്കോട്ടുപോയ വേര്‌...ആണ്മയിലിനെ പട്ടിണിക്കിട്ട് കാഷ്ടം ശേഖരിക്കൽ....ആടിന്റെ നാവ് കടിച്ചുപിടിക്കൽ....മതിയായി....)

Anonymous said...

തായ്ലാന്റിൽ നിന്നും വന്നൊരു മാന്ത്രിക സുന്ദരി ബില്ല്യാർഡ് ബോളുകൾ കൊണ്ട് ശരീരത്തിലെ ‘മറ്റൊരവയവ‘മുപയോഗിച്ച് പ്രദർശിപ്പിച്ച മൾട്ടിപ്പിൾ ബോൾസ് /കളർ ചേയ്ഞ്ചിങ്ങ് ബോൾസ് ,..,.. മുതലായ പരിപാടികൾ കണ്ട് , വെറും മണ്ടനായ ഞാനുൾപ്പെടെ ; ലോകത്തിലെ കയ്യടക്കത്തിലേ കിങ്ങുകളായ പല ആൺ മാന്ത്രികരും , തങ്ങൾക്കാർക്കും എത്ര ശ്രമിച്ചാലും ഇതൊന്നും ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് നാണിച്ചു പോയിട്ടുണ്ട് കേട്ടൊ ...! ?

Which paart of the body..?

athinde oru photo koodi kodukkaamaayirunnu.. KETTO Muraly

With regds,
K.P.Raghulal

Echmukutty said...

മാജിക് ഭായ്, പിറന്നാൾ ആശംസകൾ.
വലിയ മജീഷ്യന്മാർക്കൊപ്പം ഇനിയുമിനിയും കാണുമാറാകട്ടെ.
പിന്നെ മാജിക് പുസ്തകം വരട്ടെ...
എല്ലാ നന്മകളും നേർന്നുകൊണ്ട് ഒത്തിരി സ്നേഹത്തോടെ

ചാണ്ടിച്ചൻ said...

മാജിക് പോസ്റ്റ്‌ കലക്കി....
ഏത് അവയവം ഉപയോഗിച്ചാണ് മൾട്ടിപ്പിൾ ബോൾസ് /കളർ ചേയ്ഞ്ചിങ്ങ് ബോൾസ് എന്നാ പരിപാടി അവതരിപ്പിച്ചതെന്നറിയാന്‍ ആഗ്രഹമുണ്ട് :-)

Sabu Hariharan said...

ഈയൊരു പോസ്റ്റിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ കുറെ കാലമായി. ഇതെപ്പൊ വരുമെന്നു നോക്കിയിരിക്കുവായിരുന്നു ;)

നേരത്തെ അറിയാമായിരുന്നു മാജിക്ക്‌ അറിയാവുന്ന ഒരു മിടുക്കനാണെന്ന്.. ഒരു മാജിക്കിന്റെയെങ്കിലും സീക്രട്ട്‌ പറഞ്ഞു തരുമെന്നാണ്‌ വിചാരിച്ചത്‌.

പിന്നെ ഒരു കാര്യം, മലയാളത്തിൽ മാജിക്കിനെ കുറിച്ച്‌ ഒരു ബ്ലോഗും ഉള്ളതായി അറിയില്ല..ഒന്നു തുടങ്ങി നോക്കുന്നോ? :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഹാഷിക്ക്, ഈ മനസ്സുനിറഞ്ഞ അനുഗ്രഹങ്ങൾക്കും,ആശീർവാദങ്ങൾക്കും ഈ തന്ത്രശാലി ഒത്തിരി നന്ദിയർപ്പിച്ചുകൊള്ളുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള മൊയ്തീൻ,നന്ദി. ഇത്തരം ഷോമാൻഷിപ്പ് നമ്പറുകളാണല്ലോ എന്റെയൊക്കെ തുരുപ്പുചീട്ടുകൾ കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുല്ല,നന്ദി.മോന് മാജിക്കിന് വാസനയുണ്ടെങ്കിൽ അവനയത് തീർച്ചയായും ഒരു ഗുരു പക്കൽ നിന്നും അഭ്യസിപ്പിക്കണം കേട്ടൊ മുല്ലേ.പണം കൊണ്ടും,കഴിവുകൊണ്ടും നേടാൻ പറ്റാത്തത്തൊരു വിദ്യയാണിത്,പ്രാക്റ്റീസും,ക്ഷമയും തന്നെയാണ് ഈ കലയുടെ ആധാരം..!

പ്രിയമുള്ള ഷബീർ,നന്ദി.നാലാം വയസ്സാവാതെ തന്നെ ഈ ലാത്തിക്കാരാന് നട്ടപ്രാന്ത് തന്നെയാണെന്ന് തന്നെയാണ് ഏവരും പരയുന്നത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി. പോസ്റ്റിനേക്കാൾ ഉഗ്രൻ കമന്റ്..!കലയായാലും,എഴുത്തായാലും,പ്രണയമായാലും,..എന്തൊനോടുമുള്ള ആ സമർപ്പണ മനോഭാവം തന്നെയാണ് ജീവിതത്തിലെ എന്റെ വിജയ രഹസ്യം കേട്ടൊ ഭായ്.ബെർലിക്കും,ബഷീർ വള്ളിക്കുന്നിനുമൊപ്പം മറ്റൊരു ‘ബി’ യാ‍യ ഞാനും നൌഷാദ് അകമ്പാടത്തിന്റെ വരയിൽ ക്യാരികേച്ചറാകുകയെന്നത് ഒരഭിമാനമല്ലേ അല്ലേ !

പ്രിയമുള്ള മൊഹിയുധീൻ,നന്ദി.ഈ നീണ്ടയഭിപ്രായത്തിലൂടെ മാജിക്കിനേയും,എഴുത്തിനേയും സ്നേഹിക്കുന്ന ഒരു നല്ല പുത്തൻബൂലോകനെ എനിക്കിവിടെ കാണാൻ കഴിഞ്ഞു കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഹരീഷ്,നന്ദി. സൈക്കാട്രിയുടേയും,മാജിക്കിന്റേയും,ഹിപ്നോസിസിന്റേയുമൊക്കെ തലതൊട്ടപ്പന്നായ ഡോ: അരുൺ കിഷോർ ഇപ്പോൾ യു.കെയിലുണ്ടെന്നറിയാമെന്നല്ലാതെ,അദ്ദേഹത്തിന്റെ നമ്പർ അറിയില്ല കേട്ടൊ

നൗഷാദ് അകമ്പാടം said...

ഹ ഹ ഹ മുരളിയേട്ടന്റെ പല പോസിലുള്ള ചില ചിത്രങ്ങള്‍ മുമ്പേ തന്നെ ( ബി യുടെ കാരിക്കേച്ചര്‍ കാര്യം പണ്‍ട് പറഞ്ഞിരുന്നല്ലോ) ഞാന്‍ സേവ് ചെയ്ത് വെച്ചിരുന്നു..
താങ്കള്‍ സൂചിപ്പിച്ച പോലെ വരക്കേണ്ട വിഷ്വല്‍സ് മുമ്പേ തന്നെ മനസ്സില്‍ കിടക്കുന്നുണ്ടല്ലോ..
ഈ മൂന്നാം വാര്‍ഷികത്തിന്റെ കാര്യം ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ എന്തായാലും ഒന്ന് മെനക്കെട്ട് നോക്കിയേനേ.
സാരമില്ലന്നേ..
വരാനുള്ള കാര്‍ട്ടൂണ്‍ കമന്റ് ബോക്സില്‍ തങ്ങില്ല..
ബ്ലോഗ് പോസ്റ്റായ് തന്നെ വരും!
നമുക്ക് കാത്തിരിക്കാം....:-)

ശ്രീ said...

ബ്ലോഗ് വാര്‍ഷികാശംസകള്‍, മാഷേ
:)

ഫൈസല്‍ ബാബു said...

മുരളിയേട്ടന്റെ ബ്ലോഗില്‍ വന്നാല്‍ വായന നിരാശയാകാരില്ല ഒരിക്കല്‍ പോലും ..ഈ ബ്ലോഗെഴുത്തും ഇനി വല്ല മാജിക്‌ ആണോ ??
നന്ദി ഈ പരിചയപ്പെടുത്തലിന് --ഇനിയും അധികം മടി കാണിക്കാതെ ആ പുസ്തകം ഒന്ന് എഴുതി തീര്‍തേക്ക്‌ കേട്ടോ
-----------------------
ബൂലോകത്ത് മൂന്നല്ല ഇനിയും വര്‍ഷങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിക്കട്ടെ !!!!എല്ലാ വിധ ആശംസകളും

Kalavallabhan said...

മുതുകാടിന്റെ കയറുപോലെ ലാത്തിയിലൂടെ ബിലാത്തിയിലെത്തിലെത്തിക്കുന്ന ഈ അന്താരാഷ്ട്ര മാന്ത്രികന്റെ മുൻപിൽ ഇങ്ങനെ തുറന്നെഴുതാൻ എനിക്കു കിട്ടുന്ന ഈ അവസരം ഈയുള്ളവന്റെ ഒരു ഭാഗ്യം തന്നെയാണ്‌.
ഒരു മുന്നൂറു വർഷത്തേക്കുള്ള അഡ്വാൻസ്‌ ആശം സകൾ

keraladasanunni said...

എഴുത്തിലും ഒരു കയ്യടക്കം ഉണ്ട്. മജിഷ്യന്‍ ആയതോണ്ടാണോ?

MINI.M.B said...

ഈ വിദ്യയും കൈവശമുണ്ടോ? ആശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കൃഷ്ണകുമാര്‍ ഭായ്,നന്ദി. ബിലാത്തിയിൽ നിന്നും വർൺനാമിട്ടുകൾ പൊട്ടിക്കുന്ന വേറൊരു ബൂലോഗ(ൻ)വന്നാൽ ചീറ്റിപോകുന്ന അമിട്ടുകൾ മാത്രമേ എൻ കൈയ്യിലുള്ളൂ കേട്ടൊ ഭായ്.

പ്രിയമുള്ള വി.കെ,നന്ദി.ഈ നിലക്ക് പോകുകയാണെങ്കിൽ ‘മണ്ടനും പിന്നെ മാജിക്കും’ എഴുതുവാൻ എത്രകാലമെടുക്കുമെന്നേനിക്കറിയില്ലാ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട സീതാജി,വീണ്ടുംവന്നുള്ള ഈ നെടുങ്കൻ ആശംസക്ക് ബഹുസന്തോഷം.പിന്നെ ഒരു ഫേമിലി പാക്ക് തന്നെ ചുമക്കുന്നതിന്റെ പാട്..!; ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചെള്ളം കണ്ടാലും...എന്നതറിയില്ലേ..!

പ്രിയമുള്ള നികു,നന്ദി. അന്നാമഹേന്ദ്രജാലബുക്കുകൾ വായിച്ച് പത്തി മടക്കിയത് നന്നായി, അല്ലെങ്കിൽ നമ്മൾ രണ്ടുനാട്ടുകാർ തമ്മിൽ ഉഗ്രനൊരു ഗോമ്പിറ്റേഷനായേനെ അല്ലേ നിക്സൻ ഭായ്.

പ്രിയപ്പെട്ട രഘുലാൽ,നന്ദി. ആ ഫോട്ടൊയൊക്കെയുണ്ട്,ഇപ്പോളിത്തിരി നല്ല പിള്ള ചമഞ്ഞതുകൊണ്ട് അതൊക്കെ ചേർക്കാഞ്ഞതാ..കേട്ടൊ ഭായ്.

പ്രിയമുള്ള എച്ച്മുകുട്ടി,നന്ദി.മന്ത്രം പാട്ടായി മണ്ണാൻ പുറത്തായാലും മലയാളത്തിൽ മാന്ത്രികസൂത്രതന്ത്രങ്ങൾ അടങ്ങിയ ഒരു റെഫറൻസ് ഗ്രന്ഥം വേണമുള്ള അത്യാഗ്രഹത്തിന് പിന്നാലെ തന്നെയാണൂ എന്റെ പോക്ക് കേട്ടൊ എച്ചൂ.

പ്രിയപ്പെട്ട ചാണ്ടിച്ചൻ,നന്ദി.ഏതൊരുവനും കാണാനാഗ്രഹിക്കുന്ന ആ അവയവത്തിന്റെ ക്ലൂ - ഡയമൺ ആസിലില്ല; ആഡ്യൻ ആസിലുണ്ട്..! ഇപ്പോൾ പൂർ ണ്ണമായി മനസ്സിലായല്ലോ അല്ലേ ഗെഡീ.

പ്രിയമുള്ള സാബു,നന്ദി.ഇപ്പൊഴുള്ള ബ്ലോഗും മറ്റുകാര്യങ്ങളും തന്നെ നേരെ ചൊവ്വെ കൊണ്ടുനടക്കാൻ പറ്റുന്നില്ല;പിന്നെയാണ് മാജിക് ബ്ലോഗ്. പിന്നെ ഗോപിനാഥ് മുതുകാടിന് മാജിക്കിനെ കുറിച്ചൊരു ബ്ലോഗുണ്ട് കേട്ടൊ ഭായ്

അംജിത് said...

ഏതു വിവരദോഷിയാ പറഞ്ഞത് ഇതൊക്കെ 'ബിലാത്തിയുടെ ലാത്തി ' ആണെന്ന്. അവനെ ഇങ്ങു പറഞ്ഞു വിട്ടേരെ.. ഇപ്പ ശരിയാക്കിത്തരാം.
പിന്നെ മുരളിയേട്ടാ, അന്ന് മുരളിയേട്ടന്റെ മാജിക്‌ കണ്ട ആവേശത്തില്‍ ഞാനും ഒരു ചില്ലറ മജീഷ്യന്‍ ആവാന്‍ ഒരു ശ്രമം നടത്തി കേട്ടോ. എന്റെ ചേട്ടന്മാരുടെ എല്‍.കെ.ജി, യു.കെ.ജി , ഒന്നാം ക്ലാസ് പരുവങ്ങളിലുള്ള സന്തതികള്‍ ആയിരുന്നു ഇരകള്‍. ഒരു പ്രാവശ്യം വിജയിച്ചു. കാഴ്ചക്കാരുടെ എണ്ണം കൂടി. കൊച്ചുങ്ങളുടെ കൂട്ടുകാര്‍ക്കൊക്കെ മ്മളോട് ഒരു ആരാധന. രണ്ടു പ്രാവശ്യം വിജയിച്ചു. കാഴ്ചക്കാര്‍ പിന്നെയും കൂടി. പക്ഷെ, മൂന്നാമത്തെ പ്രാവശ്യം - ചൂടായി കെടക്കണ നൂറ്റിപ്പത്ത് വാട്ട്സ് ബള്‍ബിന്റെ മേലേയ്ക്കു വെള്ളം ഇറ്റിച്ചാല്‍ ഉണ്ടാവുന്ന പോലെ സംഗതി പൊട്ടി. പിള്ളേര് കണ്ടു പിടിച്ചു കളഞ്ഞു. :D .
(നേഴ്സറി പരുവം ആയതോണ്ട് ഞാന്‍ അങ്ങ് അഡ്ജസ്റ്റ് ചെയ്തു. കോളേജ് സുന്ദരികള്‍ ഒന്നുമല്ലല്ലോ)
മൂന്നു കൊല്ലം തികച്ചു, അല്ലെ??
നല്‍വാഴ്ത്തുക്കള്‍... ഇനിയും ഒരു മുപ്പത്തഞ്ചു കൊല്ലവും, മൂവായിരം പോസ്ടുകളുമായി മുരളിയേട്ടന്‍ ബൂലോകത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ (മുപ്പത്തഞ്ചും മൂവായിരവും വേണമെങ്കില്‍ നീട്ടി തന്നേക്കാം .. ആവശ്യം ഉള്ളപ്പോള്‍ അറിയിച്ചാല്‍ മതി. )

പഞ്ചാരകുട്ടന്‍ -malarvadiclub said...

എനിക്ക് ഇഷ്ട്ടപ്പെട്ടത്‌ ആ 21കാരന്റെ മാജിക്കാ :)
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

African Mallu said...

ഇത് വായിച്ചു വന്നപ്പോള്‍ പെട്ടെന്ന് എം.ടി യുടെ ഒരു കഥയില്ലേ അത് ഓര്‍മ്മ വന്നു ഒരു മജിഷ്യന്‍ എന്ത് ട്രിക്ക് ചെയ്താലും അതെല്ലാം കളിപ്പീരെന്നു പ്രക്ഷകര്‍,ഒടുക്കം മജീഷന്‍ സ്വന്തം ചങ്ക് പൊളിച്ചു കാണിച്ചപ്പോള്‍ അതും വിശ്വസിക്കാതിരുന്നു മരിക്കാന്‍ നേരം മജിഷ്യന്‍ ചോദിച്ചത്രേ ഇതേതാ നാട് "കേരളം".എഴുത്ത് നന്നായി അല്പം ലാത്തിയില്ലാതെ എന്ത് ബിലാത്തി ഹ ഹ .ആ ഇരുപത്തൊന്നു വയസ്സുകാരന്‍ ചുള്ളന്‍ കൊള്ളാലോ ‍

ജിമ്മി ജോണ്‍ said...

ബൂലോകത്ത് മൂന്നാം വാർഷികം ആഘോഷിക്കുന്ന, ബിലാത്തിയിൽ നിന്നുള്ള എഴുത്തിന്റെ മാന്ത്രികന് ആശംസകളോടെ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട നൌഷാദ് ഭായ്,വീണ്ടുമുള്ള ഈ സന്ദർശനനത്തിനൊരുപാട് നന്ദി. വരയുടെ അധിപന്റെ വരകൾക്കും ,വരികൾക്കുവേണ്ടി കാത്തിരിക്കുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രീ, മനസ്സുനിറഞ്ഞ ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഫൈസൽ ബാബു,നന്ദി.ഈ നല്ല പുകഴ്ത്തലുകൾക്കും ,ആശീർവാദങ്ങൾക്കുമൊക്കെ അതിയായ ആഹ്ലാദമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള കലാവല്ലഭൻ ജി,നന്ദി. ഇതുപോലെയുള്ള നല്ല നല്ല വായനക്കാരെ കിട്ടിയതിൽ ഞാനല്ലേ ഭായ് അഭിമാനിക്കേണ്ടത് അല്ലേ !പിന്നെ കയറായാലും,വടിയായായാലും(ലാത്തി) ഏതൊരു മാന്ത്രികനും വിളീപ്പുറത്തുള്ള പ്രോപ്പർട്ടികൾ തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കേരളദാസനുണ്ണി ഭായ്,നന്ദി.കയ്യടക്കവും,നിപുണതയും ഏതൊരുവനും ആത്മാർത്ഥമായി ചെയ്യുവാൻ ശ്രമിക്കുമ്പോൾ ആയതിന്റെ മെച്ചം താനെ ഉണ്ടാകും കേട്ടൊ പാലക്കാട്ടേട്ടാ.

പ്രിയമുള്ള മിനി,നന്ദി. ഈ ഷോമാൻഷിപ്പുള്ള വിദ്യതന്നെയാണല്ലോ എന്റെ മെയിനായിട്ടുള്ള ‘ഷൈനിങ്ങ് പ്രോപർട്ടി’ കേട്ടൊ മിനി.

പ്രിയപ്പെട്ട അംജിത്,നന്ദി.നേഴ്സ്സറി പരുവങ്ങളിലൂടെ പ്രാക്റ്റീസ്..ചെയ്ത്,ചെയ്ത് ,പിന്നീട് ഏത് കോളേജ് കുമാരിമാരേയും കയ്യിലെടുക്കാമെന്ന് തന്നെയാണ് ,ഈ കയ്യടക്ക കലയുടെ മറ്റൊരു മെച്ചമായ സംഗതി..! പിന്നെ പാരമ്പര്യമായിനോക്കുകയാണെങ്കിൽ ഇനിയൊരു 35 ന്റെ വീര്യമൊന്നും എനിക്കുണ്ടാവില്ല കേട്ടൊ ഭായ്.

പ്രിയമുള്ള പഞ്ചാരക്കുട്ടൻ,നന്ദി.ഇത്തരം 21-കാരുടെ ജാലങ്ങൾക്ക് തന്നെയാണല്ലോ ഇപ്പോൾ മാർക്കറ്റ് അല്ലേ ഫെനിൽ.

വിനുവേട്ടന്‍ said...

മുരളിഭായ്... തിരക്കിലായിപ്പോയത് കൊണ്ട് വരാൻ വൈകി...

അങ്ങനെ എൽ.കെ.ജി.യിൽ പോകേണ്ട പ്രായമായി അല്ലേ? ബിലാത്തിചരിതവുമായി വന്ന് ഞങ്ങളുടെയെല്ലാം മനസ്സിനെ കീഴടക്കിയ മാന്ത്രികാ, ഭാവുകങ്ങൾ...

നേരിട്ട് കണ്ടാൽ ഇത്ര വലിയ പുള്ളിയാണെന്നൊന്നും തോന്നില്ലെന്നാണല്ലോ കൊല്ലേരി എന്നോട് പറഞ്ഞത്... മുരളിഭായിയുടെ ലാളിത്യത്തിന് മുന്നിൽ നമിക്കുന്നു...

എന്‍.പി മുനീര്‍ said...

മാജിക്കിനെക്കുറിച്ചുള്ള വിവരങ്ങളുള്‍ക്കൊളിച്ചു കൊണ്ടുള്ള ഈ പോസ്റ്റ് കലക്കി.സ്വല്പം മാജിക്കറിഞ്ഞാല്‍ ആരുടെ മുന്‍പിലും ഒന്നു ഷൈന്‍ ചെയ്യാം.മുരളിയേട്ടന്റെ ഒരു ഭാഗ്യം:). കാണുന്നവന് ഇതൊക്കെ എങ്ങിനെ ചെയ്യുന്നെന്ന് അമ്പരപ്പു സൃഷ്ടിക്കാന്‍ കഴിയുന്നത് തന്നെയാണ് മാജിക്കുകാരന്റെ മിടുക്ക്.ഒരു ബ്ലോഗ്ഗേര്‍സ്സ് മിറ്റിനു ബിലാത്തിപട്ടണം വക ഒരു മാജിക് കാറ്ണിവല്‍ നടത്തണം. നമ്മുടെ മുതുകാട് ചെയ്യുന്ന പത്രങ്ങളുടെ തലക്കെട്ട് പ്രവചിക്കല്‍ മാജിക്ക് എങ്ങനെയാണെന്ന വല്ല പിടിയുമുണ്ടോ? ഇവിടെയല്ലെങ്കില്‍ mail ഇല്‍ അയച്ചാലും മതി..ഒന്നറിയാന്‍ വേണ്ടിയാണ് :)

Abdulkader kodungallur said...

തൃശ്ശൂരിന്റെ സകലകലാ വല്ലഭന്‍ മുരളീമുകുന്ദന്‍ എന്ന ബിലാത്തിപ്പട്ടണം ബൂലോകത്ത് മൂന്ന് വര്‍ഷം രാജാവായി വാണതിന്റെ ആശംസകള്‍ .
ഇനിയും നീണാള്‍ വാഴട്ടെയെന്നു പ്രാര്‍ഥിക്കുന്നു . നന്മകള്‍ നേരുന്നു .

kARNOr(കാര്‍ന്നോര്) said...

ആശംസകള്‍......................,,,,, ബിലാത്തി പുലിയല്ല. സിംഹമാ സിംഹം.. മാന്ത്രികശിങ്കം ...ആശംസകള്‍

ഗീത said...

ശരിയാണ് മാജിക് ആസ്വദിക്കാത്തവരായി ആരുമില്ല, അതിന്റെ പിന്നിൽ സൂത്രങ്ങളാണെന്ന ബോധമുണ്ടെങ്കിൽ പോലും. ആ സൂത്രങ്ങളിൽ തങ്ങൾ വീണുപോകുന്നല്ലോ എന്ന അസൂയ കൊണ്ടാണ് മാജിക്ക്കാരന് എന്തെങ്കിലും പിഴവ് പറ്റണേന്ന്‌ പ്രേക്ഷകൻ ആശിച്ചു പോകുന്നതെന്നു തോന്നുന്നു.

ഗീത said...

മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ എല്ലാ മംഗളാശംസകളും.
പിന്നെ, ആ ബൂലോകമിത്രങ്ങളുടെ കൂട്ടത്തിൽ ഞാനും ഉണ്ടല്ലോ അല്ലേ?
ങും, അടുത്ത ഓണത്തിനിവിടെ വന്നില്ലെങ്കിലാണ്.....

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA AASHAMSAKAL NERUNNU. ELLA VIDHA NANMAKALUM UNDAKATTE ENNU PRARTHIKKUNNU. kazhinja varshathe pole ee varshavum film awards blogil paranjittundu, kazhinja thavanathe support ithavanayum pratheekshikkunnu......

കാഴ്ചകളിലൂടെ said...

മുരളിയേട്ടാ ,
അപ്പൊ ഒരു മാന്ത്രികന്‍ കൂടി ആണോ ?

ആശംസകള്‍. പിന്നെ ആ ബുക്ക്‌ പെട്ടെന്ന് എഴുതി തീര്‍ക്കൂ

സജീവ്‌

poor-me/പാവം-ഞാന്‍ said...

My daughter wants to become a " magicia" any shot cut ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആഫ്രി:മല്ലൂ,നന്ദി.മലയാളികളുടെ സ്വഭാവ സവിശേഷതയെ കുറിച്ചുള്ളൊരുഗ്രൻ കഥയാണത് കേട്ടൊ ഭായ്.

പ്രിയമുള്ള ജിമ്മി ഭായ്,നന്ദി. എഴുത്തിലെയൊക്കെ റിയൽ മാന്ത്രികരുടെ മുന്നിൽ ഞാനൊക്കെ വെറും മസാല മന്ത്രവാദിയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വിനുവേട്ടാ,നന്ദി. ഈ നേഴ്സറിക്ലാസ്സൊക്കെ കഴിഞ്ഞ് ബൂലോഗത്തെ നാലാംക്ലാസ്സെങ്കിലും ശരിക്കൊന്ന് പാസായ മതിയായാൽ തന്നെ ;അതൊരു ഭാഗ്യമല്ലേ വിനുവേട്ടാ.

പ്രിയമുള്ള പേര് പിന്നെ പറയൽക്കാരാ,ഈ പ്രഥമ സന്ദർശനത്തിനും,ആസ്വാദകനായി വന്നുതന്ന പിറന്നാൾ സമ്മാനത്തിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുനീർ,നന്ദി. ഏവരുടേയും മുന്നിൽ എപ്പോഴും ഷൈൻ ചെയ്യാൻ പറ്റുന്ന ഈ മാജിക്ക് തന്നെയാണ്, എന്നെ ഇത്രടം എത്തിച്ചത് കേട്ടൊ ഭായ്.

പ്രിയമുള്ള അബ്ദുൾഖാദർ ഭായ്,നന്ദി. നിങ്ങളെപ്പോലെയുള്ള വലിയ ആളുകളൂടെ കാരുണ്യവും,സാനിദ്ധ്യവുമൊക്കെയാണല്ലൊ എന്നെയൊക്കെ ഇവിടെ പിടിച്ചുനിൽക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകം..കേട്ടൊ ഭായ്.

പ്രിയപ്പെട്ട കാർന്നോരെ,നന്ദി. അങ്ങിനേ ഒരു ശിങ്കാരവേലുവും കൂടി സിങ്കമായി തീർന്നു അല്ലേ ഭായ്.

പ്രിയമുള്ള ഗീതാജി,രണ്ട് തവണ ഒന്നിച്ച് വന്നുള്ള ഈ ആശീർവാദങ്ങൾക്കൊത്തിരി നന്ദി.പിന്നെ തലസ്ഥാന നഗരിയിൽ ഒരു ഇല ഓണമുള്ളത് ഞാൻ കളയുമോ..?

khader patteppadam said...

അതേയ് പോന്നുടേതേ, ആ മടിയങ്ങ് മാറ്റിവെയ്ക്ക്.പുസ്തകമെഴുതാന്‍ നോക്ക് .ഉടനെ തുടങ്ങുമല്ലോ.

shajkumar said...

ഈ മജീഷ്യന്റെ വിവരം കുറെ നാള്‍ കൂടി അറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി.

വിജയലക്ഷ്മി said...

അനിയാ ,ഈ മൂന്നാം പിറന്നാളിന് ആയുരാരോഗ്യത്തോടെ മാജിക്‌ എന്നകണ്‍ കെട്ടുവിദ്യയും കാട്ടി ,ബിലാത്തിയുടെ ലോകചരിത്രവും ഹാസ്യ ഗദ്യ പദ്യ ങ്ങളും കുത്തികുറിച്ചു ഏറെ കാലം നീണാള്‍ വാഴട്ടെയെന്നാ ശംസിക്കുന്നു

കുഞ്ഞൂസ്(Kunjuss) said...

തിരക്കിലായിപ്പോയത് കൊണ്ട് വരാൻ വൈകി...മൂന്നു വര്ഷം തികഞ്ഞതിന്റെ ആശംസകള്‍ ...

shibin said...

Magician,Writer....
A person with brillance in various tasks.Great to read all your post.
Awaiting for more posts to come,always.
Shibindharm

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.................

Vinayan Idea said...

ഒരുപാടു ഇഷ്ടായി മുരളിയേട്ടാ പുതുവര്‍ഷാശംസകള്‍ ...

രമേശ്‌ അരൂര്‍ said...

മൂന്നാം വാര്‍ഷികത്തിന് എന്റെ വക ഒരു ആനമുട്ട ..ദേ,,ഇപ്പൊ മാജിക്കിലൂടെ സൃഷ്ടിച്ചതാണ് :)
വെറുതയല്ല അപ്പോള്‍ ആ ചേച്ചിയെ സ്ഥിരമായി പറ്റിച്ചു കൊണ്ടിരിക്കാന്‍ കഴിയുന്നത് ! കണ്കെട്ടു വിദ്യയല്ലേ കണ്കെട്ട് !!! ഓം ഹ്രീം ഒരു മദാമ്മ വരട്ടെ ന്നു പറയുമ്പോ ദാ കിടക്കണ് നല്ല ഒന്നൊന്നര ഒരു മദാമ്മ ...കള്ളന്‍ ..ഈ മാജിക് ഒന്ന് പഠിച്ചാ മതീര്‍ ന്നു ..:)

താരകൻ said...

all the best murali and a very happpy new year

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജയരാജ്,നന്ദി. ആശംസകളർപ്പിക്കാനുള്ള ഈ സന്ദർശനങ്ങൾക്കും,അനുമോദനങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയ കാഴ്ച്ചകളിലൂടെ,നന്ദി.അതെ ഒരു മസാലമത്രവാദിയെന്ന പേരുകൂടി എനിക്കുണ്ട് കേട്ടൊ സജീവ്.

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി.മകൾക്ക് മാന്ത്രികസുന്ദരിയാകുവാൻ തല്പര്യമുണ്ടെങ്കിൽ തീർച്ചയായും മോളെയിത് പരിശീലിപ്പിക്കണം..,താല്പര്യവും,പരിശീലനവും,ക്ഷമയുമൊക്കെയാണ് കേട്ടൊ ഈ കലയഭ്യസിക്കാൻ വേണ്ട യോഗ്യതകൾ കേട്ടൊ ഭായ്.

പ്രിയമുള്ള ഖാദർ ഭായ്,നന്ദി.ആ പുസ്തക മല എന്ന് ചുമന്ന് മറിച്ചിടുമെന്നേനിക്കറിയില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി.കുറെനാളുകൾക്ക് ശേഷം ഇവിടെ വന്നതിലും സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള വിജയേടത്തി,നന്ദി.ഈ ആശംസകൾക്കും,നല്ല അനുമോദനങ്ങൾക്കും ഒപ്പമുള്ള ഭാവുകങ്ങൾക്കും വളരെയധികം സന്തോഷം കേട്ടൊ ചേടത്തിയമ്മേ.

പ്രിയപ്പെട്ട ഷിബിൻ,നന്ദി.അടിമുടിതൊട്ടുള്ള ഈ അനുമോദനങ്ങൾക്കേറെ നന്ദി കേട്ടൊ ഷിബിൻ.

പ്രിയമുള്ള വിനയൻ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

ബെഞ്ചാലി said...

മജിഷ്യൻ കൂടിയാണല്ലേ!! എഴുത്തിലും മാജിക്കുണ്ട്.. പിറന്നാള്‍ ആശംസകള്‍...

joseph said...

ഒരു മാജിക് സൂത്രഗ്രന്ഥമെഴുതാൻ വന്നിട്ട്
ഒരു ഏവറേയ്ജ് ബ്ലോഗ്ഗറെങ്കിലുമായല്ലോ... അല്ലേ

കുതിരക്കാരനായി വന്നിട്ട് കുടുംബക്കാരാനായ പോലെ ...

ഒരു കുരുടൻ രാജ്യത്ത് ഒരു കോങ്കണ്ണൻ രാജാവ് ... !

Vp Ahmed said...

ഹൃദയം തുറന്ന ഈ മജിഷ്യന് വാര്ഷിക ആശംസകള്‍
http://surumah.blogspot.com

Umesh Pilicode said...

മാഷേ ബ്ലോഗ് വാര്‍ഷികാശംസകള്‍,
:)

kochumol(കുങ്കുമം) said...

വ്യ്കിവന്നതിനു ആദ്യേ ക്ഷമ ചോദിക്കുന്നു മുരളിയേട്ടാ...പിന്നെ അത്യാവശ്യം ജാലവിദ്യ നിക്കൂടെ പഠിപ്പിച്ചു തരണം ട്ടോ ?ബുക്ക്കൊണ്ടും ,ബോള്‍ കൊണ്ടും കാട്ടണ ഒരു വിദ്യ ഉണ്ട് അതെനിക്കറിയാം ..അത് കുട്ടികളെ പറ്റിക്കാം വലിയവരെ പറ്റിച്ചാല്‍ എപ്പോ അടി കിട്ടിയെന്നു ചോദിച്ചാല്‍ മതീട്ടോ ?
മുരളിയേട്ടാ ബി ’ലാത്തി’ക്ക് മൂന്നു വയസ്സിന്റെ ആശംസകള്‍ കൂടെ പുതുവത്സരാശംസകളും ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കുഞ്ഞൂസ്,നന്ദി.ഈ ആശംസകൾക്ക് വളരെയധികം സന്തോഷം കേട്ടൊ ഏടത്തി.

പ്രിയമുള്ള രമേശ് ഭായ്,നന്ദി. വേഗം ശിഷ്യപ്പെടൂ..മകനേ
അടി’യറിയാവുന്നവന്റെ കൈയ്യിൽ ഒരു മാന്ത്രികദണ്ഡുകൂടി കിട്ടിയാൽ മദാമയല്ല..,ഏത് മാദകതിടമ്പിനേയും കൈയ്യടക്കം ചെയ്യാം കേട്ടൊ ഭായ്.

പ്രിയപ്പെട്ട താരകൻ ഭായ്,നന്ദി.ഈ നല്ല അനുഗ്രഹങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള ബെഞ്ചാലി,നന്ദി.താങ്കളുടെയൊക്കെ എഴുത്തിന്റെമുമ്പിൽ എന്റെയെഴുത്തുകളെല്ലാം വെറും കൺകെട്ടാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോസഫ് ഭായ്.നന്ദി. തീർച്ചയായിട്ടും ഒരു കൊതി തോന്നിയിട്ട് കോങ്കണ്ണൻ രാജാവായി ഞാൻ സ്വയം അവരോധിച്ചതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള അഹമ്മദ് ഭായ്.ഈ മനസ്സുതുറന്ന അഭിന്ദനങ്ങൾക്ക് അധിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഉമേഷ്,നന്ദി.ഈ വാർഷികാശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള കുങ്കുമം,നന്ദി.കാണികളെ പറ്റിക്കാനല്ല,രസിപ്പിക്കാനാണ് ജാലവിദ്യ അഭ്യസിക്കേണ്ടത്...
ഒപ്പം നല്ല താല്പര്യവും,ക്ഷമയും കൂടെയുണ്ടെങ്കിൽ സ്ഥിരമായി നല്ല പ്രാക്റ്റീസ് ചെയ്യുകയാണെങ്കിൽ ഈ വിദ്യയിലും കേമിയാകാം കേട്ടൊ കൊച്ചുമോളെ.

jose said...

മുരളിയേട്ടാ ബിലാത്തി’ക്ക് മൂന്നു വയസ്സിന്റെ ആശംസകള്‍
പിന്നെ പുതുവത്സരാശംസകളും ..

ഇ.എ.സജിം തട്ടത്തുമല said...

പുതുവത്സരാശംസകൾ!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വളരെ വൈകിയാണിവിടെ എത്തിയത്...
വായിച്ചു..!!

പുതുവൽസരാശംസകൾ..!!

Anonymous said...

Dear Muralee,

I had gone through all your articles on blog on 26 / 11 / 2011 itself including the last one on magic on 01 / 12 / 2011.All are very interesting and your literary abilities are highly improving one by one which gives me lot of pleasure and I am proud of having a brother in law of this much caliber.
If you keep this momentum in this trajectory it is obvious that you can accomplish to be a known writer within a short span of time. With all best wishes in this path I wish you and your family HAPPY NEW YEAR ! !
I hope you and your family Krishna,Lakshmi and all are well in London.Once again with warm greetings for a HAPPY NEW YEAR ! !

Yours Own,

P.MOHANDAS & FAMILY - GOA.
puthuvath@gmail.com

TPShukooR said...

വണക്കം ഗുരോ.., ഇങ്ങനെയൊരു വിദ്യ കയ്യിലുള്ളത് മുമ്പ്‌ അറിഞ്ഞില്ല കേട്ടോ. പുതിയ വര്ഷം മാജിക്‌ രംഗത്ത്‌ താങ്കള്‍ വന്‍ കുതിച്ചുചാട്ടം നടത്തട്ടെ. ആശംസകള്‍.

ജീവി കരിവെള്ളൂർ said...

പ്രൊഫ. മുരളിവാലായ്ക്ക് വളരെ വൈകിയെത്തിയ ബ്ലോഗ് പിറന്നാൾ ആശംസകൾ !

ഈ കൺകെട്ട് വിദ്യ ഒരു സംഭവം തന്നെ കെട്ടോ .

GEORGE ARANGASSERY said...

valare nalla vivaranam

കുസുമം ആര്‍ പുന്നപ്ര said...

പുതുവത്സരാശംസകള്‍. താമസിച്ചു. ക്ഷമിക്കുക. അപ്പോള്‍ മാജിക്കും കൈയ്യിലുണ്ടോ.നന്നായി.

Mohamed Salahudheen said...

Magic with words! Thanks

mini//മിനി said...

അപ്പോൾ ശരിക്കും മാജിക്ക് പഠിച്ചിട്ടുണ്ട്?

പുതുവത്സരാശംസകൾ

റശീദ് പുന്നശ്ശേരി said...

കൊള്ളാം മാജിക് അങ്കിളേ :)
തിരക്ക് കാരണം ഇപ്പഴാ വന്നത്
ആശംസകള്‍

ധനലക്ഷ്മി പി. വി. said...

എഴുത്തിലും മാജിക്കുകാരന്റെ മികച്ച കയ്യടക്കം..വൈകിപ്പോയ രണ്ടാശംസകളും ..ബ്ലോഗിനും പുതുവല്‍സരത്തിനും

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനയൻ,ജോസ്,സജീം മാഷ് ഈ ആശംസകൾ അർപ്പിച്ചതിൽ നിങ്ങളെല്ലാവരോടും എന്റെ മനസ്സുനിറഞ്ഞ നന്ദി ചൊല്ലിടുന്നൂ...

പ്രിയമുള്ള ആയിരത്തിലൊരുവൻ,നന്ദി. വൈകിയാണങ്കിലും എത്തിയല്ലോ..,സന്തോഷം.

പ്രിയപ്പെട്ട അളിയൻസ്,നന്ദി. ഈ അകമഴിഞ്ഞ അനുമോദനങ്ങളാൽ ഞാൻ ആശീർവദിക്കപ്പെട്ടിരിക്കുന്നു.. വളരെയധികം സന്തോഷം കേട്ടൊ മച്ചാൻ.

പ്രിയമുള്ള ഷുക്കൂർ,നന്ദി.വീണിടം വിഷ്ണുലോകമാക്കുന്ന ഇത്തരം വിദ്യകളാണല്ലോ എന്റെ തുറുപ്പുശീട്ടുകൾ.

പ്രിയപ്പെട്ട ജോർജ്ജ് ഭായ്,ഈ അഭിന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള കുസുമം മേം,നന്ദി.ഈ മാജിക് തരുണിയാണെന്റെ ഒന്നാമത്തെ കെട്ടിയോൾ കേട്ടൊ.

പ്രിയപ്പെട്ട സ്വലാഹ്,നന്ദി.ഈ മാജിക്-വേർഡ് എന്ന മന്ത്രത്തിന്റെ തന്ത്രങ്ങളാണിതൊക്കെ കേട്ടൊ ഭായ്.

പ്രിയമുള്ള മിനി,നന്ദി.മാജിക്കൊക്കെയഭ്യസിച്ച് ഇപ്പോൾ ആയതിന്റെ ഗുരുവായി മാറി കേട്ടൊ മിനി.

പ്രിയപ്പെട്ട റശീദ് ഭായ്,നന്ദി. തിരക്കൊഴിഞ്ഞിട്ടായാലും ഇവിടെ വന്നതിൽ സന്തോഷം കേട്ടൊ പുന്നശ്ശേരി.

പ്രിയമുള്ള ധനലക്ഷ്മി,ഈ അകമഴിഞ്ഞ രണ്ടാശംസകൾക്കും ഒത്തിരി നന്ദി കേട്ടൊ ലക്ഷ്മി.

വി.എ || V.A said...

ഈ ബ്ലോഗ് വല്യേട്ടനോടുള്ള ആദരം ആദ്യമേ അറിയിക്കട്ടെ. രസാവഹമായ ലക്കങ്ങൾ കഴിയുന്നിടത്തോളം വായിക്കുന്നുണ്ട്. മാജിക് പോലെ എഴുത്തിലും കയ്യടക്കമുള്ള വിദ്യയാണല്ലൊ കാണിക്കുന്നത്. താങ്കളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? നമുക്കുതമ്മിൽ ഒന്നു സംസാരിക്കണമെന്നുണ്ട്, ഒന്നു ബന്ധപ്പെടാമോ? ഞാനും ശ്രമിക്കുന്നു.....എന്റെ അകം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു.....

SUPERBLOG said...

The man with brillance in various tasks include magic tricks..!

sulu said...

The Magician and the maagic writings..

MKM said...

ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത് ബി ’ലാത്തി’ അല്ലേ...!

ARUN said...

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത് ബി ’ലാത്തി’ അല്ലേ...!

Anonymous said...

ബ്ലോഗിൽ യാത്രാവിവരണങ്ങളും അനുഭവക്കുറിപ്പുകളും കൊണ്ട് തീർക്കുന്ന മായാജാലത്തിന് പുറമേ ഇങ്ങനെ കൺകെട്ട് വിദ്യയും വശമുണ്ട് ല്ലേ?
എന്ത് കാരണം പറഞ്ഞാലും, ജന്മനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞല്ലോ? അതും പ്രതിഭാസമ്പന്നരെക്കൊണ്ട് സമ്പന്നമായ ഇന്ത്യയെ! ഭാഗ്യം,മഹാ ഭാഗ്യം.

ബ്ലോഗെഴുത്തിന്റെ വഴിയിൽ മൂന്ന് വർഷമേ ആയിട്ടുള്ളു എന്ന അറിവും അത്ഭുതം പകർന്നു!ആദ്യബ്ലോഗിങ്ങിനെക്കുറിച്ചുള്ള നർമ്മക്കുറിപ്പ് വായിച്ചിട്ടുണ്ടെങ്കിലും ഞാൻ കരുതിയത് ഞാനൊക്കെ നിക്കറിട്ടു നടക്കുന്ന കാലത്തേ മുരളിയേട്ടൻ ഇവിടൊക്കെ കറങ്ങി നടപ്പുണ്ടെന്നാ...

sheeba said...


ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).

Unknown said...


കൈമുദ്രകൾ മനസ്സിലാക്കേണ്ട ; രാഗ നിശ്ചയം വേണ്ട ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേകരീതിയിലുള്ള ഹൃദയ
സംസ്കാരമോ ആവശ്യമില്ല ; കാണാനും അത്ഭുതപ്പെടാനുമുള്ള
കഴിവുമാത്രം മതി ...
ഈ ഇന്ദ്രജാലവിദ്യകളെ ഏവർക്കും ആസ്വദിക്കുവാൻ

Cv Thankappan said...

പഴയ പോസ്റ്റ് വായിച്ചു.
ഇപ്പോഴും ഉണ്ടോ മാജിക്കില്‍ കമ്പം...
ആശംസകള്‍

Unknown said...

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ്..
അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കാനാണ്...
അപ്പോൾ സ്റ്റേജിലും,തെരുവിലും നിൽക്കുന്ന ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവം, അല്പം കൂടി ദയ കാണിച്ചാൽ കൊള്ളാം ..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...