Friday 17 February 2012

ബെർക്ക്ഷെയറിൽ വീണ്ടും ഒരു പ്രണയകാലം ... ! / Berkshireil Veendum Oru Pranayakaalam ... !


രണ്ടാഴ്ച്ചയായിട്ട് ലോകത്തുള്ള സകലമാന മാധ്യമങ്ങളിലും പ്രണയം തുള്ളിച്ചാടി മതിച്ച് , നിറഞ്ഞുതുളുമ്പി അങ്ങിനെ ഒഴുകി നടക്കുകയാണല്ലോ...

പ്രണയത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്ന പ്രത്യേകദിനം കഴിഞ്ഞുപോയെങ്കിലും പ്രണയാരാധനക്ക് പ്രത്യേക ദിനമോ , സമയമോ , പ്രായമോ ബാധകമല്ലാത്തതിനാൽ പഴയ ജീവിതതാളുകൾ മറിച്ചുനോക്കി , അന്നത്തെയൊക്കെ ഒരു പ്രണയവർണ്ണം  ഒട്ടും പൊലിമയില്ലാതെ വർണ്ണിക്കാനുള്ള  വെറുമൊരു പാഴ്ശ്രമമാണിതെന്ന് വേണമെങ്കിൽ പറയാം.

 തൻ കാര്യം പറഞ്ഞും , പോറ്റമ്മയായ ബിലാത്തിവിശേഷങ്ങൾ  ചിക്കി മാ‍ന്തിയും എല്ലാതവണത്തേയും പോലെതന്നെയാണ് ആ കാണുന്ന നിഴൽ ചിത്രങ്ങൾ കണക്കേ ഈ കഥയും ഞാൻ ചൊല്ലിയാടുവാൻ പോകുന്നത് കേട്ടൊ കൂട്ടരേ.

ഇതൊരു പ്രണയമാണൊ ,വെറും ഇഷ്ട്ടമാണൊ ,
അതൊ ജസ്റ്റ് പരസ്പരമുള്ള ആരാധനയാണൊ എന്നൊന്നും
എനിക്കറിയില്ലെങ്കിലും , ഈ ത്രികോണ പ്രണയാരാധനാ കഥയിലെ
കഥാപാത്രങ്ങളെല്ലാം , ഇപ്പോൾ ജീവിച്ചിരിക്കുന്ന മൂന്ന് സന്തുഷ്ട്ടകുടുംബങ്ങളിലെ ആളോളാണെന്നാറിയാം ...

എന്നാൽ നമുക്ക് തുടങ്ങിയാലോ അല്ലേ

 സുമം    :-    “ അല്ല മാഷെ..എത്ര പൌണ്ട് വീശി ഈ കാർട്ടൂൺ പരിപാടിക്ക് ’

ഞാൻ    :-    “ഒന്നുപോട്യവടുന്ന്..,ഈ നൌഷാദില്ല്യേ ...ആളന്റെ ഗെഡ്യാ
                      ഇതൊരോസീല് .. കിട്ട്യ ..പ്രമോഷണാട്ടാ‍ാ’

ഞാൻ ആരാധിക്കുന്ന , എന്നെ ആരാധിക്കുന്ന സുമവും , ഞാനും
തമ്മിലുണ്ടായ സംഭാഷണ ശകലങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

അകമ്പാടത്തിൻ  വക ‘തല - വര’യിലൊരു  ‘വര ഫലം ‘
അകപ്പെട്ടവൻ തൻ തലവിധിയൊരു വരം ഫലിച്ച പോൽ... ! 
അതായത് ഈ ഫെബ്രുവരിയിലെ തുടക്കത്തിൽ നമ്മുടെ ബൂലോഗ
വര തൊട്ടപ്പൻ നൌഷാദ് , അദ്ദേഹത്തിന്റെ വരഫലത്തിലൂടെ പ്രഥമമായി
എന്റെ ക്യാരിക്കേച്ചർ  ഫീച്ചറിലൂടെ ബിലാത്തിയിലെ മാന്ത്രികൻ എന്ന പോസ്റ്റിറക്കിയപ്പോൾ ആദ്യമായി എന്നെ വിളിച്ച് ഈ സന്തോഷ വാർത്ത , സുമമെന്നെവിളിച്ചറിയറിയിച്ചപ്പോഴുണ്ടായത്...!

പിന്നീടവൾ ചോദിച്ചു ഇത്രകുട്ടപ്പനായി എന്നെ ഛായം പൂശി വരയിലൂടേയും ,
വരിയിലൂടേയും  മിക്ക സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിളും ഞാൻ പ്രത്യക്ഷനായതിന്
എത്ര കാശ്  ചെലവാക്കിയെന്നതാണ് ...

ഈ സുമം ആരാണെന്നറിയേണ്ടേ...?
ദിവസത്തിൽ മിനിമം പത്തുമണിക്കൂറെങ്കിലും
തന്റെ ഡെസ്ക്ടോപ്പിന് മുമ്പിൽ തപസ്സുചെയ്യുന്ന
ബിലാത്തിയിൽ സ്ഥിരതാമസമുള്ള സുമം,  ഈ കഥയിലെ നായികയാണ്..!

വരയിലും വരികളെഴുതുന്നതിലും നിപുണയായ ഇവളെ പലതവണ
ബൂലോഗത്തേക്ക് ഞാൻ ക്ഷണിച്ചെങ്കിലും സമയമായില്ലാ പോലും എന്ന്
പറഞ്ഞവൾ ഒഴിഞ്ഞുമാറുകയാണ്..

തികച്ചും സ്ത്രീപക്ഷത്തുനിന്നും അവളുടെ  ഡയറിയിൽ
എഴുതിയിട്ടിരുന്ന ‘നൊമ്പരത്തി പൂവ്വ്’, ‘നെടുവീർപ്പുകൾ’
എന്നീകഥകൾ  വായിച്ച് ,ശരിക്കും ഞാൻ ഞെട്ടി പോയിട്ടുണ്ട്.
ഒരു വൊറോഷിയസ് റീഡറായതിന്റെ
ഗുണം അവളുടെ എഴുത്തിലും നിഴലിക്കുന്നുണ്ട്..!

രണ്ട് ദശവർഷങ്ങൾക്ക് മുമ്പ് നായികയുടേയും കുടുംബത്തിന്റേയും , ഒരു ഫയൽ-രേഖാ ചിത്രം...!
ഇനി ഏതെങ്കിലും കാലത്ത് നല്ലൊരു
എഴുത്തുകാരിയായി സുമം അറിയപ്പെട്ടാൽ ...
ഈ മഹതിയെ ഇത്തരത്തിൽ ; എന്റെ മിത്രങ്ങളായ പ്രിയ
വായനക്കാർക്കാദ്യം പരിചയപ്പെടുത്തിയതിൽ എനിക്കഭിമാനിക്കാം അല്ലേ...

 ഈ ഫെബ്രുവരി 6 - ന് കിരീടാരോഹണത്തിന് ശേഷം ഭരണത്തിൽ ഷഷ്ഠിപൂർത്തി തികയ്ക്കുന്ന രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാഘോഷത്തിന്റെ  കൊടിയേറ്റത്തിന്റേയും , മറ്റ് ആരവങ്ങളുടേയും തുടക്കം കുറിക്കുന്ന ആചാരവെടികളും, ഘോഷയാത്രയുമൊക്കെ കാണാനാണ് സുമവും ഭർത്താവ് ഡോക്ട്ടറദ്ദേഹവും കൂടി കഴിഞ്ഞാഴ്ച്ച വീണ്ടും ലണ്ടനിൽ വന്നതും, എന്റെ വീട്ടിൽ തങ്ങിയതും.

അപ്പോഴാണ് സുമത്തിൽ നിന്നും  പണ്ടത്തെ
ഒരു പ്രണയകഥയുടെ പകർപ്പവകാശം ഞാൻ വാങ്ങിയത്...
 അതായത് അവരുടെ സ്വന്തം പേരു വിവരങ്ങളും മറ്റും വെളിപ്പെടുത്തരുതെന്ന
കരാറുമായി. അതുകൊണ്ട് വിവാഹശേഷം ഭർത്തവിന്റൊപ്പം അമേരിക്കയിലുള്ള
സുമയുടെ കടിഞ്ഞൂൽ പുത്രിയുടേയോ, നാട്ടിൽ മെഡിസിന്  പഠിച്ച് കൊണ്ടിരിക്കുന്ന
താഴെയുള്ള മകളുടേയോ കിഞ്ചന വർത്തമാനങ്ങൾ , ഈ കഥയിലെ വെറുമൊരു ഉപനായകനായ  ഞാൻ പറയുന്നില്ല കേട്ടൊ.


ബിലാത്തിപട്ടണത്തിലെ ഉപനായകന്റെ കുടുംബചിത്രം...!
ഇതിലെ യഥാർത്ഥ നായകൻ ഇപ്പോൾ കുടുംബസമേധം മസ്കറ്റിൽ,
ഒരു വമ്പൻ കമ്പനിയുടെ മനേജരായ എന്റെ മിത്രം സുധനും ആയതുകൊണ്ട്
ഇക്കഥ മൊത്തത്തിൽ വാരിവലിച്ച് പറയുന്നില്ലെങ്കിലും ,ഇതിലുണ്ടായ പല സന്ദർഭങ്ങളും ലഘുവായി ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം..

ഇരുപത്തേഴ് കൊല്ലങ്ങൾക്ക് മുമ്പ്
ഞങ്ങളുടെയൊക്കെ പ്രീ-ഡിഗ്രി കാലഘട്ടത്തിലേക്കൊന്ന്
എത്തി നോക്കിയാലെ ഇക്കഥയുടെ ഗുട്ടൻസ് മനസ്സിലാകുകയുള്ളൂ .

അന്നത്തെ കാലത്ത് ഇടത്തരക്കാരായ
ഏത് മാതാപിതാക്കളുടെ ആഗ്രഹമാണല്ലോ...
 മക്കളെ ഒരു ഡോക്ട്ടറോ , എഞ്ചിനീയറോ  ആക്കണമെന്ന്...!

അങ്ങിനെ പത്താതരം പാസ്സായപ്പോൾ ; സോൾ ഗെഡികളായ
എന്നേയും , സുധനേയും സെന്റ്: തോമാസിൽ, ഫസ്റ്റ് ഗ്രൂപ്പിന് ചേർത്ത് ,
കോച്ചിങ്ങിന് വേണ്ടി , അച്ഛന്റെ ക്ലാസ്സ്മെറ്റായിരുന്ന പ്രൊ:നടരാജൻ മാഷുടെ
വീട്ടിൽ ട്യൂഷനും ഏർപ്പാടാക്കി.
“ദേ ആളിവിട്യ്ത്തീട്ടാ...സുമം ,ഞങ്ങളൺഗട് വണ്ടി വിടാൻ പുവ്വാ..“
ഊർജ്ജതന്ത്രം അരച്ചുകലക്കി കുടിച്ച് യൂണിവേഴ്സിറ്റിക്ക്
വേണ്ടി പുസ്തകങ്ങളൊക്കെ  എഴുതുന്ന ഞങ്ങളുടെ പ്രിയപ്പെട്ട
നടരാജൻ മാഷുടെ വീട്ടിലെ കോച്ചിങ്ങ് സെന്ററിൽ വെച്ചാണ് സെന്റ് : മേരീസിലെ
മോഹിനിയായ സുമം ജോസഫ് ഞങ്ങളുടെ ക്ലാസ്സ് മേറ്റും ലൌവ്മേറ്റുമൊക്കെയായി തീരുന്നത്.

സ്വർണ്ണക്കടകളും, മരുന്ന്  പീടികകളും , പലചരക്കിന്റെ
മൊത്തക്കച്ചവടമടക്കം ടൌണിൽ തങ്ങളുടെ പെരുമയുള്ള
വീട്ടുപേരുകളാൽ അറിയപ്പെടുന്ന ഒരു ബിസിനസ്സ് ഫേമിലിയിലെ
അരുമയായ പെൺകിടാവ്..!

ശർമ്മ സാറിന്റേയും , ചുമ്മാർ മാഷിന്റെയുമൊക്കെ
മലയാളം കാസ്സുകളിലും, മുരളി മാഷിന്റെ ‘എ’ വിറ്റുകളുള്ള
ഇംഗ്ലീഷ് ക്ലാസ്സുകളുമൊഴിച്ച് , മറ്റെല്ലാക്ലാസ്സുകളും ബഹിഷ്കരിച്ച്
പ്രൊ: ചുമ്മാർ ചൂണ്ടൽ  മാഷോടൊപ്പം നാടൻ കലാരൂപങ്ങളേയും,
നാടൻ പാട്ടുകളേയും തേടി നടക്കലും, ഗിരിജയിലെ ഉച്ചപ്പടങ്ങൾ കാണലും
ഹോബിയാക്കിക്കൊണ്ട് നടന്ന എന്നെയൊക്കെ , ഈ സുന്ദരിയായ സുമമുണ്ടല്ലോ
നടരാജൻ മാഷുടെ കോച്ചിങ്ങ് സെന്ററിൽ കയറില്ലാതെ എന്നും കെട്ടിയിട്ടു...!

എന്നാൽ അന്നത്തെ ഹിന്ദി സിനിമാനായകന്മാരെ
പോലെ ഗ്ലാമറുള്ള സുധൻ , യാതൊരുവക ദുശ്ശീലങ്ങളുമില്ലാതെ
പഠിപ്പില്‍ മാത്രം കോൺസെട്രേഷൻ നടത്തി പെൺകൊടിമാരെയെല്ലാം
കൊതിപ്പിച്ചു നടക്കുന്ന എല്ലാവരുടേയും കണ്ണിലുണ്ണി.

ആകെയുള്ളൊരു പോരായ്മ ഞാനാണവന്റെ
ഉത്തമ ഗെഡി എന്നതുമാത്രം..!

പക്ഷേ വിശ്വാമിത്രന് മേനകയെന്ന
പോലെയായി തീർന്നു സുധന് സുമം.

പ്രിയമിത്രത്തിന്റെ പ്രഥമാനുരാഗമറിഞ്ഞപ്പോൾ...
സുമവുമായുള്ള എന്റെപ്രണയവള്ളി മുറിച്ചെറിഞ്ഞ് അവർക്കിടയിലെ
വെറുമൊരു ഹംസമായി മാറിയിട്ട് ;  പ്രേമലേഖനം എഴുതിക്കുക, കൈമാറ്റം
നടത്തുക, കൂട്ടുപോകുക തുടങ്ങീ നിരവധി ദൂതുകൾ ഏറ്റെടുത്ത് എപ്പോഴും സുധന്റെ ആദ്യാനുരാഗത്തിന്റെ  അംഗരക്ഷകനായി മാറി ഞാൻ...

പ്രണയം തലക്കുപിടിച്ച ഞങ്ങൾക്ക് മൂവർക്കും
എഞ്ചിനീയറിങ്ങ് കോളേജിന്റെ പടികയറാനായില്ല...!

സുമം വിമല കോളേജിലേക്കും ,
സുധൻ കേരള വർമ്മയിലേക്കും കുടിയേറിയപ്പോൾ ...
എന്നെ വീട്ടുകാർ ഡിഗ്രിയില്ലെങ്കിൽ ഡിപ്ലോമയെങ്കിലും
പോരട്ടെയെന്ന് കരുതി പോളിടെക്നിക്കിലും വിട്ടു.

എന്നാലും പ്രേമം പമ്പിരികൊണ്ടിരുന്ന ആ കാലങ്ങളിൽ
വിമലാ കോളേജിന്റെ ബസ്സ് വരുന്നതുവരെ ,പ്ലെയിൻ സാരിയിൽ
അണിഞ്ഞൊരുങ്ങി വരുന്ന അരയന്നപ്പിടകളെ പോലുള്ള മധുരപ്പതിനേഴുകാരികളടക്കം
പരസ്പരം ഒരു നോട്ടത്തിന് വേണ്ടി, ഒരു നറുപുഞ്ചിരിക്ക് വേണ്ടി ഏത് പ്രതികൂല കാലവസ്ഥയിലും ഞങ്ങൾ സുമത്തെ യാത്രയയച്ചതിന് ശേഷമേ , ഞങ്ങളുടെ ക്യാമ്പസുകളിലേക്ക് തിരിയേ പോകൂ...!

ഈ പ്രണയത്തിന്റെ അരമന രഹസ്യം അങ്ങാടിപ്പാട്ടായപ്പോൾ...
അന്ന് കൊട്ട്വേഷൻ ടീമുകളൊന്നുമില്ലാത്തകാരണം ,സുമത്തിന്റെയപ്പച്ചൻ
അവരുടെ കടയിരിക്കുന്ന അരിയങ്ങാടിയിലെ കൂലിക്കാരെ തന്നെയാണ് ,  ഈ
ചുറ്റിക്കളിയൊക്കെ ഒതുക്കാൻ വിട്ടത്.

പക്ഷേ കൊക്കിന് വെച്ചത് ആ ചെക്കന് കൊണ്ടെന്ന് പറഞ്ഞതുപോലെ
നായകന് പകരം കിട്ടിയത് മുഴുവൻ ഉപനായകനായ എനിക്കാണെന്ന് മാത്രം...!

എന്റെ പുത്തൻ സൈക്കിളിന്റെ വീലടക്കം
അവർ ചവിട്ടി വളച്ചു കളഞ്ഞു...!

അതിനുശേഷം  ഡിഗ്രി രണ്ടാം കൊല്ലം തീരുന്നതിന് മുമ്പേ യു.കെ
യിലുള്ള ഒരു ഡോക്ട്ടർ സുമത്തെ വന്ന് കെട്ടി- പൂട്ടി  റാഞ്ചിക്കൊണ്ടുപോയി...!

പ്രണയം തലക്ക് പിടിച്ച സുധൻ , കേരള വർമ്മയിലെ തന്നെ
മറ്റൊരു സുന്ദരിയായ ഹാബിയിലേക്ക് ഈ പ്രണയം പറിച്ച് നട്ട് ,
കേരള വർമ്മയിലെ ഊട്ടി പറമ്പിൽ സല്ലപിച്ചു നടന്നു...

പിന്നീട് പ്രണയത്തോടൊപ്പം തന്നെ ,
ഇവർ രണ്ടുപേരും നന്നായിപഠിച്ച് ഡിഗ്രി റാങ്കോടെ പാസ്സായി .

ഇന്നും കേരളവർമ്മയിലെ പാണന്മാർ ഇവരുടെ
പ്രണയഗീതങ്ങൾ പാടിനടക്കുന്നുണ്ടെന്നാണ് കേൾവി...

നായകനും കുടുംബവും , നാട്ടിൽ വെച്ചെടുത്ത ഒരു ചിത്രം ...!
ശേഷം  ഇവർ രണ്ടുപേരും ഹൈയ്യർ സ്റ്റഡീസിന് ശേഷം സുധൻ എം.ബി.എ.
എടുത്തശേഷം ഒമാനിൽ പോയി ജോലി സമ്പാധിച്ച് , ഹാബിയെ സഹധർമ്മിണിയാക്കി രണ്ടുപിള്ളേരുമായി ഇപ്പോൾ  മസ്കറ്റിൽ ഉന്നതാധികാരത്തിൽ ഇരിക്കുന്നൂ...

പിന്നീട് എന്റെ അനുജൻ ഹാബിയുടെ അനുജത്തി ഹേളിയെ കല്ല്യാണം കഴിച്ച് എന്റെ അനിയത്തിയാരായി കൊണ്ടുവന്നപ്പോൾ ഞങ്ങളപ്പോൾ ബന്ധുക്കളും കൂടിയായി...

അതേസമയം ഞാനാണെങ്കിലോ പല പ്രേമനാടകങ്ങളും കളിച്ച്
അവസാനം പന്തടിച്ചപോലെ ഇവിടെത്തെ ലണ്ടൻ ഗോൾ പോസ്റ്റിലും വന്നുപ്പെട്ടു..!

പിന്നീട് കാൽന്നൂറ്റാണ്ടിനുശേഷം ഒരു ദിവസം  , നാലുകൊല്ലം മുമ്പ്
ബിലാത്തി മലയാളിയിലെ എന്റെ ഒരു ആർട്ടിക്കിൾ വായിച്ചൊരുത്തി ...

ഇ-മെയിലായൊരു ചോദ്യം ...
ആ പണ്ടത്തെ മുരളി തന്നെയാണോ
ഈ മുരളീമുകന്ദൻ എന്നാരാഞ്ഞുകൊണ്ട്.

അങ്ങിനെ പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും
സുമവുമായൊരു  സൌഹൃദം പുതുക്കൽ... !

ഉടനടി ഈ വാര്‍ത്ത സുധനെ വിളിച്ച് വിവരമറിയിച്ചു.
ഇതറിഞ്ഞപ്പോൾ സുധനവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടായി...

കമ്പനി വക ഒരു യു.കെ ടൂർ അറേഞ്ച് ചെയ്യാനാണോ,
ലോകം മുഴുവൻപറന്നുനടക്കുന്ന സുധന് വിഷമം..?

സാക്ഷാൽ ഹരിഹരസുധൻ ഒരുനാൾ
മാളികപ്പുറത്തമ്മയെ കാണനൊരിക്കൽ വരുമെന്നപോലെ ..
അങ്ങിനെ നമ്മുടെ നായകൻ സുധൻ ,തന്റെ പ്രഥമാനുരാഗകഥയിലെ
നായികയെ ദർശിക്കുവാൻ  മസ്കറ്റിൽ നിന്നും കെട്ടും കെട്ടി ലണ്ടനിലെത്തിച്ചേർന്നപ്പോൾ ...

നായകന്റേയും,ഉപനായകന്റേയും ഭാര്യമാർ
തമ്മിൽ ഫോണിൽ കൂടി ഒരു കുശുകുശുപ്പ്..

“ഇവന്മാർക്കൊക്കെ തലയ്ക്ക് എണ്ണ കഴിഞ്ഞൂന്നാ...തോന്നുന്ന്യേ..അല്ലൊഡോ

എന്തുപറയാനാ‍ാ...

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി
കഴിഞ്ഞാൽ  കാമുകനും ,കണവനുമൊക്കെ..
ഡീം..
തനി കവുങ്ങുംകണ പോലെ... അല്ലേ  !

 ബെക്കിങ്ങാംഷെയറിൽ ഒരു പ്രണയകാലത്ത് ... ! (ക്ലിക്ഡ് ബൈ സുമം )
ഒരാഴ്ച്ച സുധൻ എന്റെ കൂടെ ബിലാത്തിയിൽ...
സുധനുമൊത്ത് മൂന്ന് ദിനം മുഴുവൻ സുമത്തിന്റെ വീട്ടിൽ തമ്പടിച്ച് പഴയകാല പ്രണയവിശേഷങ്ങൾ അയവിറക്കലും, അവിടത്തെ പ്രകൃതി  രമണീയമായ കാഴ്ച്ചകൾക്കൊപ്പം ബെർക്ക്ഷെയറിന്റെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ കണ്ടും ,
അവരുടെ വീടിനടുത്തുള്ള ന്യൂബറിയിലെ കുതിരപ്പന്തയം
അവരോടൊപ്പം പോയി കണ്ടും / വാതുവെച്ചും , ....,...
വീണ്ടും ഒരു പ്രണയകാലം...!!

മുടിയും മീശയുമൊന്നും ഡൈചെയ്യാതെ തനി ഒരു വയസ്സനേപ്പോലെ
തോന്നിക്കുന്ന സുമത്തിന്റെ വളരെ സിംബളനായ , സന്മനസ്സുള്ള ഭർത്താവ്
ഡോക്ട്ടറദ്ദേഹത്തിന്റെ ‘സർജറി’യിലെ ജനറൽ പ്രാക്റ്റീസ് ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ,
മൂപ്പരും ഞങ്ങൾക്ക്  ഒരു കൊച്ചു’കമ്പനി’ തരും.

ശേഷം ഞങ്ങൾ മൂവ്വരും പുലരുവോളം വർത്തമാനങ്ങൾ ചൊല്ലി...
സുമത്തിന്റെ ഓയിൽ പെയിന്റിങ്ങുകൾ കണ്ട്, അവളുടെ വീട്ടിലെ   ബൃഹത്തായ
ലൈബ്രറി ശേഖരത്തിൽ മുങ്ങിതപ്പി , സുമത്തിന്റെ കൈപുണ്യത്താൽ വെച്ചുവിളമ്പിയ
നാടൻ രുചികൾ തൊട്ടറിഞ്ഞ്, അവൾ വിരിച്ചുതന്ന ബെഡുകളിൽ സ്വപ്നംകണ്ട് മതിമറന്നുറങ്ങിയ രണ്ട് രാവുകളാണ് എനിക്കും സുധനുമൊക്കെ  അന്ന് ഒരു സൌഭാഗ്യം പോലെ കിട്ടിയത്..!

ഇന്നും ഔട്ടർ ലണ്ടനിലെങ്ങാനും പോയിവരുമ്പോൾ
എന്റെ സ്റ്റിയറിങ്ങ് വീലുകൾ ഓട്ടൊമറ്റിക്കായി ബെർക്ക്ഷെയർ
ഭാഗത്തേക്ക് തിരിയും. അതുപോൽ സുമവും ഫേമിലിയും ലണ്ടനിലെത്തിയാൽ
എന്റെ വീട്ടിലും കയറിയിട്ടേ പോകൂ.

ചില തനി ടിപ്പിക്കൽ തൃശൂര്‍ നസ്രാണി നോൺ-വെജ്
വിഭവങ്ങളുടെ തയ്യാറാക്കലുകൾ എന്റെ ഭാര്യയ്ക്ക് പഠിപ്പിച്ച്
കൊടുത്ത പാചക ഗുരുകൂടിയാണിപ്പോൾ സുമം...

നമ്മുടെ ഡോക്ട്ടറദ്ദേഹം പറയുന്ന പോലെ
“ വെൽ..നിങ്കടെ പണ്ടത്തെ പ്രേമം കാരണം നാമിപ്പോള്
ബെസ്റ്റ് ഫേമിലി ഫ്രൺസ്സായില്ലേ ...ഏം ഐ  റൈറ്റ് ?“

കഴിഞ്ഞാഴ്ച്ച സുമം വന്നകാര്യം ഞാൻ സുധന് ഫോൺ
വിളിച്ചറിയിക്കുമ്പോൾഎന്റെ ഭാര്യ പിറുപിറുക്കുന്നത് കേട്ടു ...

“മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയീന്ന് പറ്യ്...! “

 എന്തുചെയ്യാനാ‍ാ..അല്ലേ..
എന്റെ പെണ്ണിന്റെ കുശുമ്പിനും അസൂയക്കും
ഈ ലണ്ടനിലും മരുന്ന് കണ്ട് പിടിച്ചിട്ടില്ല ...!


83 comments:

ajith said...

ഗെഡിയേ...അവിടെ ഇപ്പോഴും ഫെബ്രുവരി പതിനാല് തന്നെയാണോ...നിത്യഹരിതനായകാ..!!!

Junaiths said...

പ്രേമ ചകോരീ....മുരളിയേട്ടാ..
ഇതു രണ്ടു ദിവസം മുൻപ് വരേണ്ടിയിരുന്നു...ഇപ്പോഴത്തെ പിള്ളേരൊക്കെ ഒന്നർമ്മാദിച്ചേനെ..എപ്പോഴത്തേയും പോലെ നല്ല രസികൻ അവതരണം...

Cv Thankappan said...

വായിച്ചപ്പോള്‍ സന്തോഷം തോന്നി.
നല്ല അവതരണം.
കുടുംബങ്ങളിലെ അംഗങ്ങള്‍ക്കെല്ലാം
ഹൃദയംനിറഞ്ഞ ആശംസകള്‍.

Yasmin NK said...

കൊള്ളാട്ടോ മുകുന്ദന്‍ ജീ..പക്ഷെ പെണ്ണുങ്ങളെ ഇങ്ങനെ കുറ്റം പറഞ്ഞത് എനിക്കങ്ങട് പിടിച്ചിട്ടില്ലാട്ടാ...

Yasmin NK said...

അജിത്ത് സര്‍ വന്നല്ലോ ഇത്രെം കാലം എവിടാരുന്നു..

Sukanya said...

ഈ ഹംസത്തിന്റെ ഒരു കാര്യം. ഇപ്പോഴും പ്രണയത്തിന്റെ കൂടെ നില്‍ക്കാമല്ലോ.

നല്ല രസകരമായി വായന. കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറി മാന്ത്രികന്‍. നൗഷാദിന് അഭിനന്ദനങ്ങള്‍.

സങ്കൽ‌പ്പങ്ങൾ said...

പ്രണയ പൂത്തുനിന്നകാലത്തെപ്പറ്റി വായിച്ച് നല്ല ഹരം പിടിച്ചുകെട്ടോ....

Mohiyudheen MP said...

എത്ര ത്രില്ലിംഗ്‌ ആയിട്ടാണ്‌ ഈ അനുഭവക്കുറിപ്പ്‌ എഴുതിയിട്ടുള്ളത്‌, മനോഹരം അതി മനോഹരം എന്നേ പറയാന്‍ കഴിയൂ മുരളിജീ, സുമത്തിനെ പ്രേമിച്ച നായകനും ഉപനായകനും. കൊച്ചു ഗള്ളന്‍മാര്‍ ഇപ്പോഴും അത്‌ മനസ്സിലിട്ട്‌ നടക്കാല്ലേ... അപ്പോള്‍ സുമം ചേച്ചിയാണോ നിങ്ങളുടെ ആത്മസഖി, പഴയ കാമുകിയെ കാണാന്‍ മസ്കറ്റില്‍ നിന്നും വണ്‌ടി കയറിയ സുധനെ സമ്മതിക്കണം... ഇനി ഒാരോന്ന് സംസാരിച്ച്‌ സംസാരിച്ച്‌ ആ ഡോക്റ്റര്‍ക്ക്‌ പണിയുണ്‌ടാക്കരുത്‌. കാരണം ഈ പ്രണയമെന്നത്‌ എപ്പോഴും മൊട്ടിടും. ഇത്രയും നല്ല ഒരു പ്രണയാനുഭവം പങ്കെ വെച്ചതിന്‌ ഒരു പാട്‌ നന്ദി. കാരണം ഞാനിത്‌ ആവോളം വായിച്ച്‌ രസിച്ചു.

ഏപ്രില്‍ ലില്ലി. said...

പ്രണയ കഥ നന്നായിട്ടുണ്ട് മുരളിയേട്ടാ.. എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ ആര്‍ക്കാ മറക്കാന്‍ പറ്റുക

പട്ടേപ്പാടം റാംജി said...

അന്ന് നായകന് പകരം ഉപനായകനെ ആരോക്കെക്കൂടിയാണ് തല്ലിയത്? ആ സൈക്കിള്‍ ഇപ്പോഴും ഉണ്ടോ? അവരെ (തല്ലാന്‍ വന്നവരെ) പിന്നീട് ആ പരിസരത്ത്‌ കണ്ടിരുന്നോ?
ചിലപ്പോഴൊക്കെ അസൂയ തോന്നുന്നു മുരളിയെട്ടനോട് ട്ടൊ.
സംഭവബഹുലമായ ഭൂതവും വര്‍ത്തമാനവും ഇഷ്ടായി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.നാളുകൾക്ക് ശേഷം ഈ പ്രേമോപാസകനെ വന്നാദ്യമായി അനുഗ്രഹിച്ചതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ജൂനിയാത്,നന്ദി.365 ദിവസവും പ്രണയം കൊണ്ടാടുന്ന ഒരുവനുണ്ടോ പ്രണയത്തിന് മാത്രം നീക്കിവെച്ചാദിവസത്തിന് വല്ല പ്രത്യേകത അല്ലേ ഭായ്.

പ്രിയപ്പെട്ട തങ്കപ്പൻ സാർ,നന്ദി.ഈ വായനാസ്ന്തോഷത്തിൽ ഒത്തിരി ആഹ്ലാദമുണ്ട് കേട്ടൊ സാർ.

പ്രിയമുള്ള മുല്ല,നന്ദി.ഇതൊന്നും കുറ്റങ്ങളല്ല കേട്ടൊ ,അനുഭങ്ങളല്ലേ നമ്മേ കൊണ്ടിതെല്ലാം പരയിപ്പിക്കുന്നത്...
പിന്നെ അജിത്ത് ഭായിക്ക് നമുക്ക് വീണ്ടുമൊരു നല്ല വരവേൽ‌പ്പ് കൊടുക്കണം കേട്ടൊ.

പ്രിയപ്പെട്ട സുകന്യാജി,നന്ദി.ജീവിനുള്ളകാലം വരെയെന്നും പ്രണയത്തിൽ ആറാടണമെന്നു തന്നെയാണെന്റെ ആഗ്രഹം കേട്ടൊ സുകന്യാജി.

പ്രിയമുള്ള സങ്കൽ‌പ്പങ്ങൾ,നന്ദി. പ്രണയത്തിനേക്കാളും വലിയ ഹരം പിന്നെയെന്താണുള്ളത് ഭായ്.

പ്രിയപ്പെട്ട മൊഹിയുധീൻ,നന്ദി.നിങ്ങൾ വായനക്കാർ ഇത്ര ആവോളം രസിച്ചിട്ടുണ്ടെനിൽ ,അനുഭവസ്ഥർ എത്രത്തോളം രസിച്ചിട്ടുണ്ടാകും എന്നോർത്ത് നോക്കു എന്റെ ഭായ്.

പ്രിയമുള്ള ഏപ്രിൽ ലില്ലി,നന്ദി.കാലങ്ങൾ എത്ര കഴിഞ്ഞാലും മറന്നുപോകാത്ത ഒന്നാണല്ലോ യഥാർത്ഥ പ്രണയം..അല്ലേ ഭായ്

പ്രിയപ്പെട്ട റാംജി ,നന്ദി.ഇനി പ്രണയത്താൽ ഭാവിയും ഭാസുരമ്മാക്കണമെന്ന ആഗ്രഹമാണെനിക്ക്..! പിന്നെ അന്ന് തല്ലിയ അരിയങ്ങാടിയിലെ ചുമട്ടുകാരെ പിന്നീട് ഞാൻ കുപ്പികൊടുത്ത് കുപ്പിയിലാക്കിയെങ്കിലും,ആ സമയത്തിനുള്ളിൽ പ്രണയേശ്വരി കൈവിട്ടു പോയിരുന്നൂ...

shajkumar said...

മുടി വച്ച് വാഴുക ബിലാത്തിയില്‍. നാള്‍ തോറും വളരട്ടെ നന്മകള്‍.

Manoraj said...

“365 ദിവസവും പ്രണയം കൊണ്ടാടുന്ന ഒരുവനുണ്ടോ പ്രണയത്തിന് മാത്രം നീക്കിവെച്ചാദിവസത്തിന് വല്ല പ്രത്യേകത അല്ലേ ഭായ്.“

ദതാണ്.. ദത് മാത്രമാണ്.. പ്രണയകല്ലോലകാ...:)

അംജിത് said...

പ്രണയത്തിനു ഒരു കാമുകന്‍ ഉണ്ടെങ്കില്‍ അതാണ്‌ മുരളിയേട്ടന്‍!!
മുരളിയേട്ടന്റെ കലണ്ടെരില്‍ ഒരൊറ്റ ദിവസം മാത്രം - വലെന്‍ടൈന്‍സ് ഡേ..
കാസനോവയുടെ റോള്‍ മോഡല്‍ - മുരളിയേട്ടന്‍ .
നായകനായാല്‍ എന്താ.. ഉപനായകനായാല്‍ എന്താ.. അസാധ്യ പെര്‍ഫോമന്‍സ് അല്ലെ മുരളിയേട്ടന്റെ
സംഗതി എഴുതി വന്ന ആ സ്റ്റൈല്‍ പഴയതിലും ഒന്ന് കൂടി ഭംഗി ആയിട്ടുണ്ട്‌ മുരളിയേട്ടാ..
ഇഷ്ട വിഷയം അല്ലെ , എങ്ങനെ ഭംഗി ആവാതിരിക്കും??
കാത്തിരിക്കുന്നു പുതിയ പുതിയ പ്രണയ ലീലകള്‍ വായിച്ചറിയുവാന്‍ .. :)

പഥികൻ said...

ചില ‘ചുറ്റിക്കളികൾ’ കാരണം ഇവിടെ എത്താൻ വൈകി..അല്ലെങ്കിൽ നിത്യപ്രണയകാമുകന്റെ പുതിയ ലീലാവിലാസങ്ങൾ സമയത്തു തന്നെ വായിക്കാമായിരുന്നു...

അപ്പൊ വൈകിയ വാലന്റൈൻസ് ദിനാശംസകൾ..

anupama said...

പ്രിയപ്പെട്ട മുരളി,
ശിവരാത്രി പോസ്റ്റ്‌ എഴുതേണ്ട സമയത്താണോ,സുഹൃത്തേ, ഈ പ്രണയ പോസ്റ്റ്‌ എഴുതുന്നത്‌?മുരളിയുടെ പോസ്റ്റും ടിവിയിലെ പ്രാഞ്ചിയേട്ടനും കൂടി ഇനി വീണ്ടും എന്നെക്കൊണ്ട് ഒരു പ്രണയ പോസ്റ്റ്‌ എഴുതിക്കല്ലേ....!മൂന്നെണ്ണം ഒരുമിച്ചു എഴുതിയതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല,കേട്ടോ.:)
മുരളി, എല്ലാവരും സുഖകരമായ ജീവിതം നയിക്കുന്ന ഈ സമയത്ത്, വെറുതെ, പ്രലോഭനങ്ങളുമായി ഇറങ്ങല്ലേ...............!
സുധന്‍ അങ്ങ് മരുഭൂമിയില്‍,മനസ്സില്‍ ടുലിപ്സ് പൂക്കളുമായി ജീവിക്കട്ടെ !
പ്രണയത്തിനു പ്രായമില്ല....!ഒരു വെടിമരുന്നിന് തീ കൊടുക്കല്ലേ...!
എന്റെ ബിലാത്തിക്കാര, നൌഷു വരച്ച ഈ മാന്ത്രികന്‍ ഉഗ്രന്‍...!
പ്രണയത്തിന്റെ മഞ്ഞു മഴയില്‍ കുളിച്ച വരികള്‍ മനോഹരം! അഭിനന്ദനങ്ങള്‍!
മഹാശിവരാത്രി നാളെ....!മറക്കേണ്ട....!
കുടുംബ ചിത്രം സുന്ദരം..!
സസ്നേഹം,
അനു

മൻസൂർ അബ്ദു ചെറുവാടി said...

മുരളിയേട്ടാ.
നല്ലൊരു ട്രീറ്റ് ആയിരുന്നു ട്ടോ ഈ ചുറ്റിക്കളി കഥകള്‍.
ഈ അടുത്തിരുന്നു കഥ പറയുന്ന പോലെയുള്ള ഈ ശൈലി എനിക്കൊത്തിരി ഇഷ്ടം.
നല്ലൊരു സിനിമ കണ്ട ഫീല്‍.
എനാലും സൈക്കിള് തളി പൊട്ടിച്ച കൂട്ടത്തില്‍ കിട്ടിയ തല്ലിന്റെ എണ്ണം പറഞ്ഞില്ല. ഒത്തിരി കിട്ടിയത് കൊണ്ട് എണ്ണാന്‍ പറ്റി കാണില്ല അല്ലേ..? :) .
പ്രേമിച്ചിട്ട് തല്ലു മേടിക്കാം. പക്ഷെ കൂട്ട് നിന്നിട്ട് തല്ലു മേടിച്ചിട്ട് തിരികെ പോന്നത് ശരിയായില്ല :)
ഇതിലെ കഥാപാത്രങ്ങളോട് എന്‍റെ അന്യോഷണം പറയുക.

റിനി ശബരി said...

എന്റേ പൊന്നു മാഷേ ,ഒരു പുലിയാണേട്ട ..
പ്രണയത്തിനുണ്ടൊ പ്രായം ..?
ഏതു പ്രായത്തിലും ഏതു വ്യക്തിയോടും
എതു നിമിഷത്തിലും തൊന്നുന്നതത്രെ അനുരാഗം ..
അല്ലെങ്കില്‍ നല്ല നെല്ല് മൂന്നാറിലുണ്ടെന്ന്
പറഞ്ഞാലും എലി ബസ്സ് പിടിച്ച് വരും ..
സുധന്‍ ഫ്ലേറ്റ് പിടിച്ച് വന്ന പൊലെ ..
ഒരു എണ്‍പത് കാലഘട്ടം മിന്നീ മാഞ്ഞൂ ഏട്ടാ ..
ഒന്നൊടി മനസ്സ് , നായികമാരുടെ പേരുകള്‍ക്ക്
മാറ്റമുണ്ടായതൊഴിച്ചാല്‍ ചിലതൊക്കെ ഒന്നു ചിമ്മീ ..:)
അല്ല ഏട്ടാ ..ഈ സുധനും സുമവും ഇതൊക്കെ
വായിച്ചാല്‍ തല്ലി കൊല്ലില്ലേ എന്നൊരു ചിന്ത
എന്നേ അല്ലട്ടാതിരുന്നില്ല..എങ്കിലും ഇതൊരു
വിരുന്നാകും അവര്‍ക്കെന്നും തൊന്നുന്നു
ഒന്നു വായിച്ചു കുളിരു കൊള്ളാന്‍ .,.
അവരൊട് പറഞ്ഞുവോ ഈ വരികളേ കുറിച്ച് ?
"ശര്‍മ്മ സാറിന്റേയും ,ചുമ്മാര്‍ മാഷിന്റെയുമൊക്കെ
മലയാളം കാസ്സുകളിലും,മുരളി മാഷിന്റെ ‘എ’ വിറ്റുകളുള്ള
ഇംഗ്ലീഷ് ക്ലാസ്സുകളുമൊഴിച്ച് ,മറ്റെല്ലാക്ലാസ്സുകളും ബഹിഷ്കരിച്ച്
പ്രൊ: ചുമ്മാര്‍ ചൂണ്ടല്‍ മാഷോടൊപ്പം നാടന്‍ കലാരൂപങ്ങളേയും,
നാടന്‍ പാട്ടുകളേയും തേടി നടക്കലും,ഗിരിജയിലെ ഉച്ചപ്പടങ്ങള്‍ കാണലും
ഹോബിയാക്കിക്കൊണ്ട് നടന്ന എന്നെയൊക്കെ ,ഈ സുന്ദരിയായ സുമമുണ്ടല്ലോ
നടരാജന്‍ മാഷുടെ കോച്ചിങ്ങ് സെന്ററിര്‍ കയറില്ലാതെ എന്നും കെട്ടിയിട്ടു...!
നന്നായീ ആസ്വദിച്ചു ഈ വരികള്‍ , ഓര്‍മകള്‍ക്ക് തിളക്കമേകീ ..
ഇഷ്ടമായീ ഏട്ടാ ഈ വിവരണം കേട്ടൊ .. ഈ പ്രണയ ഓര്‍മകള്‍ ..പ്രണയം മനസ്സില്‍ മരിക്കില്ല തന്നെ ജീവന്‍ വിട്ടു പൊയാലും പ്രണയത്തിന്റെ ഉണര്‍ത്തിയ അലകള്‍ മായാതെ നില്‍ക്കും ..

Akbar said...

ഹ ഹ ഹ മൊത്തം പ്രണയ മയം. ബിലാത്തിയില്‍ വിശേഷങ്ങളുടെ കേളികെട്ടു തുടരുകയാണ് അല്ലേ. :)

ശ്രീനാഥന്‍ said...

മാഷേ,ഇനിയുമൊരു അങ്കത്തിനോ പ്രണയത്തിനോ ഒക്കെ താങ്കൾക്ക് ബാല്യമുണ്ട് എന്ന് സംശയമില്ല ഈ എഴുത്ത് കണ്ടപ്പോൾ. പിന്നെ, പഴയ കോളെജ് പ്രണയങ്ങളല്ലേ, ഇന്നും മനസ്സിൽ ഒരു ചെറിയ നോവും ഹാ! എന്ന് നെടുവീർപ്പുമുണർത്തുന്നത്! കാർട്ടൂൺ അടിപൊളിയായിട്ടുണ്ട്.

Jazmikkutty said...

vaikiya pranaya dinaashamsakal....
:)..post ishttamaayi.

Unknown said...

മുരളീയേട്ടാ, കൊച്ചുകള്ളാ :) വാലന്റൈൻ സ്പെഷ്യൽ പതിപ്പ് ഏറെ ഇഷ്ടമായി കേട്ടോ. കാലങ്ങൾ കഴിഞ്ഞാലും മനസ്സിൽനിന്നും മായാത്ത പ്രണയകാലങ്ങളുടെ ഓർമകൾ വളരെ ആകർഷകമായിത്തന്നെ അവതരിപ്പിച്ചു. എല്ലാ കഥാപാത്രങ്ങൾക്കും ഹൃദ്യമായ ആശംസകൾ നേരുന്നു.....

മണ്ടൂസന്‍ said...

ബിലാത്തിലെ മാന്ത്രികന്റെ മാന്ത്രിക കളത്തിലേക്ക് എന്നെ കൈപ്പിടിച്ച് ആനയിച്ചതും നൗഷാദിക്ക തന്നെയാണ്. രസമായ വാലന്റൈൻ അനുഭവ കുറിപ്പുകൾ. നന്നായിട്ടുണ്ട്. ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി. വളരുന്നുണ്ട് നന്മകൾക്ക് പകരം തിന്മകളാണെന്നു മാത്രം..കേട്ടൊ ഭായ് !

പ്രിയമുള്ള മനോരാജ്,നന്ദി. എന്നും പ്രണയത്തിൽ ആറാടി നടക്കുന്നവന് പ്രത്യേകമായി ഒരു പ്രണയ ദിനം ആവശ്യമില്ലല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട അംജിത്,നന്ദി. ഇഷ്ട്ടവിഷയവും,ഇഷ്ട്ട സഖിയും കൂടി ഒന്ന് ചേരുമ്പോൾ പിന്നെ എങ്ങിനെ വേണമെങ്കിലും വരികൾ ഓടി വരും കേട്ടൊ ഭായ്.

പ്രിയമുള്ള പഥികൻ,നന്ദി. ജർമ്മനിയിൽ വന്നിട്ടുള്ള ഈ ചുറ്റികളികൾ അപകടമാണ് കേട്ടൊ ഭായ് ,യൂറൊപ്പിനിമാരുമായുള്ള അനുഭവം വെച്ച് പറയുകയാണ്..!

പ്രിയപ്പെട്ട അനുപമ,നന്ദി. മൂന്നല്ല അനു 300 തവണ പ്രണയത്തെ കുറിച്ചെഴുതിയാലും ബോറഡിക്കാറില്ല,എല്ലാം ഉള്ളിന്റെയുള്ളിൽ നിന്നും വരുന്നതല്ലേ..പിന്നെ നൈറ്റ് ഷിഫ്റ്റുകൾ കാരണം എനിക്കിവിടെ മിക്കദിനങ്ങളും ശീവരാത്രിയാണെന്നറിയാമാല്ലോ.. പാറുവിന്.

പ്രിയമുള്ള ചെറൂവാടി,നന്ദി.എന്റെ പെണ്ണൊരുത്തി പറയുന്നപോലെ പ്രണയത്തിൽ എനിക്കാരൊ കൈവിഷം താന്നത് മൂലമാണെത്രെ,ഈ പ്രണയങ്ങളേല്ലാം എന്നെ വീണ്ടും തേടി വരുന്നതെന്നുപോലും കേട്ടൊ മൻസൂർ.

പ്രിയപ്പെട്ട റിനി ശബരി,നന്ദി.പ്രായത്തിന് നമ്മുടെ ജീവിതത്തിൽ ഒരു കളങ്കവും വരുത്താൻ പാറ്റാത്തത് പ്രണയത്തിന് മാത്രമാണ് കേട്ടൊ റിനി..! ഈ നല്ല അഭിപ്രായത്തിന് ഒരു സ്പെഷ്യൽ താങ്കസ്.

വിനുവേട്ടന്‍ said...

മുരളിഭായിയെ സെന്റ് തോമസിൽ കൊണ്ട് ചെന്ന് ചേർത്തത് ഒരു ചതിയായിപ്പോയി... കേരളവർമ്മയിലെങ്ങാനുമായിരുന്നെങ്കിൽ ദിവസവും ഓരോ പോസ്റ്റ് വായിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായേനെ... അല്ലേ, മുരളിഭായ്...?

ശർമ്മ മാഷ്ടെയും ചുമ്മാർ മാഷ്ടെയും മുരളിമാഷ്ടെയും ഒപ്പം ഉണ്ടായിരുന്ന് ചേറുണ്ണി മാഷെ മറന്ന് പോയതാണോ...? മുരളിമാഷ് അകാലത്തിൽ നമ്മോട് വിട പറഞ്ഞ് പോയതായി ഒരിക്കൽ കേട്ടു... അതുപോലെ തന്നെ ചുമ്മാർ മാഷും...

സെന്റ് തോമസിലെ ഓർമ്മകളിലേക്ക് ഒരിക്കൽക്കൂടി കൊണ്ടുപോയതിന് നന്ദി...

sulu said...

It is one of the best love nostalgic love momory with past college dayas and now itself.
I liked it very much..!

വീകെ said...

ഹംസത്തിനിട്ട് കീച്ചീത് ഒട്ടും ശരിയായില്ല.
കട്ടവനെ കിട്ടീല്ലെങ്കി
കിട്ടിയവനിട്ട് കീച്ചേ...!!!
ഈ പണിക്കിറങ്ങുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കണമല്ലേ..!
ആശംസകൾ...

Typist | എഴുത്തുകാരി said...

ഇനിയുമുണ്ടാവണമല്ലോ പണ്ടത്തെ പ്രണയവർണ്ണങ്ങൾ. വിമലയും കേരളവർമ്മയും തൃശ്ശൂരുമൊക്കെ കേൾക്കുമ്പോൾ ഒരു സുഖം. വിനുവേട്ടൻ പറഞ്ഞപോലെ കേരളവർമ്മയിലാവണമായിരുന്നു.

African Mallu said...

കാസനോവ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തീര്‍ത്തും യോഗ്യന്‍ ബിലാത്തി ഭായ് ആണ് ..
ഇനി ഞങ്ങള്‍ ഒരു ഫാന്‍സ്‌ ക്ലബ്ബു കൂടി തുടങ്ങും..
തീര്‍ത്തും ബിലാത്തി സ്റ്റൈല്‍... ‍ അടിപൊളി

khaadu.. said...

എന്താ പറയുക... നിത്യ ഹരിത കാമുകന്‍ എന്ന് വീണ്ടും തെളിയിക്കുന്നു നിങ്ങള്‍...
മനോഹരമായ എഴുത്ത്...
നേരിട്ട് പറയുന്ന ശൈലി...
എല്ലാം കൊണ്ടും സൂപ്പര്‍ സപ്പര്‍.... നിങ്ങള്‍ പറഞ്ഞ ആ നാടന്‍ രുചിയുള്ള സപ്പര്‍...
(പിന്നെ മെയില്‍ അയച്ചാല്‍ ഉപകാരം..ഡാഷ് ബോര്‍ഡില്‍ കിട്ടുന്നില്ല.)

kochumol(കുങ്കുമം) said...

ഹഹ..ഈ മരളിയേട്ടന്‍ ആളു കൊള്ളാല്ലോ ..!!
ഈ ചുറ്റിക്കളി കഥകള്‍ ഇനിയുമുണ്ടോ ..!!
ഉണ്ടേല്‍ പോരട്ടെ.. നായകന്റെയും ഉപനായകന്റെയും ഭാര്യമാരെ സമ്മതിക്കണം ട്ടോ ..

Sidheek Thozhiyoor said...

ബിലാതിക്കാരാ.. ഒരു പോസ്റ്റിട്മ്പോള്‍ ഒരു ന്യൂസ്‌ ലെറ്റര്‍ അയക്കാന്‍ പാടില്ലേ ?
പ്രണയത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ നര്‍മ്മത്തില്‍ ചാലിചെടുത്തത് വളരെ ഇഷ്ടമായി
ആശംസകള്‍

Prabhan Krishnan said...

അതുമിതുമൊക്കെ എഴുതി ങ്ങള് മനുഷേനെ കൊതിപിടിപ്പിക്ക്വാ..?
ങ്ങടെ പ്രേമ വീരഗാഥകൾ ഈ ബൂലോകത്തിലും, ബ്ലോഗന്മാർ പാടി നടക്കട്ടെ..!

ഒരുപാട് ആശംസകളോടെ..പുലരി

krishnakumar513 said...

പ്രിയ ബിലാത്തി,ഈ പ്രണയ വിരുന്ന് നന്നായി ആസ്വദിച്ചു കേട്ടോ.ഹൃദ്യം എന്നുകൂടി വിശേഷിപ്പിക്കട്ടെ......

റിയാസ് തളിക്കുളം said...

മുരളിച്ചേട്ടാ...
ഒരു ദൂത് പോകാമോ..........?

സംഭവം ക്ലാസായിണ്ട് ട്ടാ.......

പൊട്ടന്‍ said...

ബിലാത്തിവിശേഷങ്ങളില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ വല്ലാത്ത ഉന്മേഷമാണ്.
പതിവ് പോലെ കലക്കി സാര്‍.

Seema Menon said...

ബിലാത്തി ചേട്ടാ.. പ്രണയത്തിനു പ്രായവും സ്ഥലവുമൊന്നും ഒരു പ്റശ്നമല്ല ട്ടോ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അക്ബർ ഭായ്, നന്ദി.എന്റെ എല്ലാമായാജാലങ്ങളും വിജയിക്കുന്നത് ഇത്തരം പ്രണയ മയം കൊണ്ട് തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രീനാഥൻ മാഷെ,നന്ദി. നമ്മൾക്കൊന്നും ഒരിക്കലും മറക്കാനാവാത്ത കാര്യങ്ങളാണല്ലോ കോളേജുകാലത്തെ നോവുള്ള പ്രണയനൊമ്പരങ്ങൾ അല്ലേ മാഷെ..

പ്രിയപ്പെട്ട ജാസ്മികുട്ടി,നന്ദി. ഒട്ടും വൈകിയിട്ടില്ലാത്ത നാളുകൾക്ക് ശേഷം കിട്ടിയ ആശംസക്ക് മധുരം വല്ലാത്ത കൂടുതലാണ് കേട്ടൊ.

പ്രിയമുള്ള ഷിബു ഭായ്,നന്ദി. കാലത്തിനൊരിക്കലും മായ്ക്കാനും,മറക്കാനും പറ്റാത്ത മായാത്ത സ്മരണകളാണല്ലോ പ്രത്യേകിച്ച് ടീനേജുകാലത്തുള്ള പരസ്പരമുള്ള ഇഷ്ട്ടങ്ങൾ അല്ലേ ഭായ്..

പ്രിയപ്പെട്ട മണ്ടൂസൻ, നന്ദി. ഈ മണ്ടന് നൌഷാദ് ഭായ് കാരണമങ്ങിനെ ഒരു മണ്ടൂസൻ മിത്രത്തേയും കിട്ടിയതിൽ അതിയായ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള വിനുവേട്ടൻ, നന്ദി. എന്തുചെയ്യാൻ അല്ലേ..കേരളവർമ്മയിലെ പാണന്മാർക്ക് നഷ്ട്ടം..!പിന്നെ വിനുവേട്ടനും ,തറവാടിക്കുമൊക്കെ എന്നേക്കാൾ കൂടുതൽ കാര്യങ്ങൾ സെന്റ്.തോമാസിനെ കുറിച്ചെഴുതുവാൻ സാധിക്കുമല്ലോ അല്ലേ.

പ്രിയപ്പെട്ട സുലമ്മായി ,നന്ദി. അന്നത്തെ ഇത്തരം പ്രണയകാലങ്ങൾ മാത്രമല്ലേ നമ്മളൊക്കെ തീറെ മറന്നുപോകാത്തത് അല്ലേ അമ്മായി..

പ്രിയമുള്ള വി.കെ ,നന്ദി. ഓരൊ പണിയുടേയും ഗുണ- ദോഷങ്ങൾ ,പിന്നീട് പണി കിട്ടിയപ്പോൾ മനസ്സിലാക്കുവാൻ സാധിച്ചു എന്നതാണിതിന്റെ നേട്ടം കേട്ടോ ഭായ്.

പ്രിയപ്പെട്ട എഴുത്തുകാരി ,നന്ദി. ഇനിയുള്ളതെന്നുദ്ദേശിച്ചത്- ആ നെല്ലായി ബസ്സ്റ്റോപ്പ് കഥയല്ലേ..,അതെഴുതിയാൽ ഒരു കുടുംബം തകരും,അവളൂടെ ഭർത്താവുദ്യോഗസ്ഥനൊരു തനി മുരടനാണ് കേട്ടൊ.

Mr.DEEN said...

മുരളിചെട്ടോ ഇതെങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാന്‍.............. ....


നന്നായി ....... :D

കാടോടിക്കാറ്റ്‌ said...

ഇനി വായനക്ക്‌ ഞാനുമുണ്ട് കൂടെ...
ആശംസകളോടെ....

എന്‍.പി മുനീര്‍ said...

പ്രേമക്കഥകള്‍ പൊടിപൊടിക്കുകയാണല്ലോ..വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കോളേജ് ജീവിത കാലം മനോഹരമായ ഒരോര്‍മ്മയാ‍യി മനസ്സില്‍ നിറയും.ഇന്നത്തെ ഫേസ്ബുക്ക് മൊബൈല്‍ ഓര്‍ക്കൂട്ട് പയ്യന്‍സിനൊക്കെ വല്ലതും അറിയുമോ പണ്ടത്തെ ആ പ്രണയ രസം അല്ലേ..

MKM said...
This comment has been removed by the author.
MKM said...

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി കഴിഞ്ഞാൽ കാമുകനും ,കണവനുമൊക്കെ..ഡീം..
തനി കവുങ്ങുംകണ പോലെ...അല്ലേ !

മനു അഥവാ മാനസി said...

ബിലാത്തിചേട്ടാ,ഈ ചുറ്റികഥകള്‍ കൊള്ളാം കേട്ടോ.ത്രിശൂര്‍ കേരള വര്മയോ ക്രൈസ്റ്റ് കോളെജിലോ ഉള്ളൊരു കാമ്പസ് ലൈഫ് ആയിരുന്നു ചെറുതിലെ എന്റെ ജീവിതാഭിലാഷം.പക്ഷെ തലവരയില്ലാതെ പോയി..ഹ്മം ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം..ഇവിടെത്തെയാളുകളുടെ മുഖത്ത് നോക്കിയാല്‍ പ്രേമമെന്ന വികാരം പോകട്ടെ വേറെ ഏതെങ്കിലും ഒരു വികാരം ഹ്മ്ഹം നോ വേ..... ഇങ്ങിനെയൊന്നും എഴുതി ആളുകളെ കൊതിപ്പിക്കല്ലേ...എന്റെ നഷ്ട്ട സ്വര്‍ഗങ്ങളെ ഓര്‍മിപ്പിച്ചതിനു നന്ദി.ആശംസകളോടെ...

SUNIL . PS said...

മുരളി ജീ ,പ്രണയ ഓര്‍മ്മകള്‍ രസകരമായി അവതരിപ്പിച്ചല്ലോ....ബിലാത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ഇനിയും വരാം

TPShukooR said...

മുരളിച്ചേട്ടന്റേതെല്ലാം വൈവിധ്യം നിറഞ്ഞ പ്രണയ കഥകളാണ്. ഒരു നര്‍മ സല്ലാപം പോലെ വായിച്ചിരിക്കാന്‍ സുഖമുള്ളവ. കൂടുതല്‍ പോസ്റ്റുകള്‍ വരുമല്ലോ

Echmukutty said...

പോസ്റ്റ് നേരത്തെ വായിച്ചു.
വളരെ സന്തോഷം തോന്നി. കാരണം തെറ്റിദ്ധാരണകളും അൽ‌പ്പത്തരങ്ങളും ഇല്ലാത്ത,പ്രണയം നിറഞ്ഞ മനുഷ്യ ബന്ധങ്ങളെക്കുറിച്ച് വായിച്ചറിയുമ്പോൾ ജീവിതം സുന്ദരമായി അനുഭവപ്പെടും, ആർക്കും.

മുരളിഭായ് കേമമായി എഴുതുകയും ചെയ്തു. അഭിനന്ദനങ്ങൾ കേട്ടൊ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആഫ്രിക്കൻ മല്ലൂ,നന്ദി.കാസനോവ ,ഫാൻസ് ക്ലബ്ബ്,...പുകഴ്ത്തുന്നതിനൊക്കെ ഒരു അതിരില്ലേ കുഞ്ഞാ..ഞാനൊരു സാധാരണക്കാരിൽ സധനക്കാരനാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഖാദു,പ്രിയപ്പെട്ട കുങ്കുമം നന്ദി.എന്തോ കുരുത്തം കൊണ്ട് ചില പഴേകാമുകൈകൾ വീണ്ടും പ്രത്യക്ഷപ്പെട്ടതും,ഒപ്പം എന്നെ ഉൾക്കൊള്ളാൻ പറ്റിയ ഒരു കുടുംബത്തെ കിട്ടിയതുമാണ് ഈ ഹരിതവേഷൺഗൾക്ക് കാരണം കേട്ടൊ ഖാദു/കൊച്ചുമോൾ.

പ്രിയമുള്ള സിദ്ധിക്ക് ഭായ്,നന്ദി. നിങ്ങളുടെയൊക്കെ ആലേഖനങ്ങളിൽ ഞാൻ വന്നുനോക്കുന്നതിനുപോലെ,ഇടക്കൊക്കെ ഇതുപോലെ വായിച്ച് പോയാൽ അത് തന്നെ ഏറ്റവും വലിയ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട പ്രഭൻ ഭായ്,നന്ദി.ഈ പഴമ്പാട്ടുകൾക്ക് ഡിമാന്റുള്ളകാലം വരെ ഈ പാണൻ ഇതുപോലെ പാടിക്കൊണ്ടിരിക്കും കേട്ടൊ ഭായ്.

പ്രിയമുള്ള ക്യഷ്ണകുമാർ ഭായ്,നന്ദി.ഈ പ്രണയവിരുന്ന് ഹൃദ്യപൂർവ്വം ആവാഹിച്ചെടുത്തതിൽ ഒത്തിരി ആഹ്ലാദമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട റിയാസ്,നന്ദി. ദെവ്യടായിരുന്നൂ.. ഗെഡീ, പറയൂ എത്ര ദൂത് വേണമെങ്കിലും പോകാം കേട്ടൊ ഭായ്.

പ്രിയമുള്ള പൊട്ടൻ,നന്ദി.നിങ്ങളുടെയൊക്കെ ഇത്തരം ഉന്മേഷം കാണുമ്പോഴാണല്ലോ,ഏവർക്കും മുങ്ങിനിവരുവാനായി ഇടക്ക് ഇത്തരം തെളിനീർ നിറച്ചിടുന്നത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട സീമാമേനോൻ,നന്ദി.പ്രത്യേകിച്ച് നമ്മുടെയൊക്കെ ഈ പോറ്റമ്മയുടെ നാട്ടിൽ അല്ലേ സീമാട്ടി.

Anonymous said...

എന്തുപറയാനാ‍ാ...
Very good..!

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി കഴിഞ്ഞാൽ കാമുകനും ,കണവനുമൊക്കെ..
ഡീം..
തനി കവുങ്ങുംകണ പോലെ...അല്ലേ !
It is a realistic
everfilling love story..!
By
K.P .Raghulal

മാനവധ്വനി said...

പക്ഷേ കൊക്കിന് വെച്ചത് ആ ചെക്കന് കൊണ്ടെന്ന് പറഞ്ഞതുപോലെ
നായകന് പകരം കിട്ടിയത് മുഴുവൻ ഉപനായകനായ എനിക്കാണെന്ന് മാത്രം...!
-----------------------
എപ്പോഴും ഡെമ്മിക്കേ ഇരിക്കപ്പൊറുതി ഇല്ലാതിരിക്കൂ..ചിലപ്പോൾ വല്യ നിലയുള്ള മാളികേന്ന് തള്ളി താഴെ ഇട്ടു എന്നും വരും.. ജാഗ്രതെ…നിത്യ ഹരിത ഉപനായകാ..
കൊള്ളാം നന്നായിരിക്കുന്നു.. ഭാവുകങ്ങൾ നേരുന്നു

ശ്രീ said...

അത് കലക്കി മാഷേ. പോസ്റ്റ് നന്നായി ഇഷ്ടപ്പെട്ടു.

അന്നത്തെ ആ പ്രണയം കാരണം ഇന്ന് നിങ്ങളുടെ സൌഹൃദ വലയം എത്ര വലുതായി!!!

വേണുഗോപാല്‍ said...

എത്താന്‍ വൈകി ..
ഒരു വിധ വിരാമവും വായനക്ക് നല്‍കാതെ
അവസാനം വരെ ശരിക്ക് സുഖിച്ചു വായിച്ച പോസ്റ്റ്‌ .

പോസ്റ്റ്‌ വായിക്കുമ്പോള്‍ നമ്മുടെ കോളേജ് ജീവിതവും മനസ്സിലൂടെ പോയ്‌കൊണ്ടിരുന്നതിനാല്‍
വായന പല തലങ്ങളില്‍ സഞ്ചരിക്കയായിരുന്നു.

എന്നാലും സുമന്റെ അച്ഛന്റെ ആളുകള്‍ ഹംസത്തെ നാല് ചാമ്പിയത് എനിക്ക് ഏറെ ഇഷ്ട്ടായി ....

ആശംസകള്‍ .. ഇനിയും വരട്ടെ ഇത് പോലെ നിരവധി !!!!

M. Ashraf said...

pranaya varnangal manoharamaayi. bhoothavum varthamaanavu chaalicha super rachana.
aashamsikkaam ..ennennum poothulaystte sawhridham

Anil cheleri kumaran said...

സാക്ഷാൽ ഹരിഹരസുധൻ ഒരുനാൾ
മാളികപ്പുറത്തമ്മയെ കാണനൊരിക്കൽ വരുമെന്നപോലെ ..
അങ്ങിനെ നമ്മുടെ നായകൻ സുധൻ ,തന്റെ പ്രഥമാനുരാഗകഥയിലെ
നായികയെ ദർശിക്കുവാൻ മസ്കറ്റിൽ നിന്നും കെട്ടും കെട്ടി ലണ്ടനിലെത്തിച്ചേർന്നപ്പോൾ ...

hahaha അത് കലക്കി. പൊട്ടിയ പ്രേമത്തിനും ജീവിതത്തിൽ അത്ഭുതങ്ങൾ ബാക്കി വെക്കാനുണ്ടല്ലേ. :)

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം മാഷേ..ഒരു കഥ പോലെയുണ്ട്. പിന്നെ ആ പടം ബക്കിംഗ് ങാം പാലസ് ആണോ..?
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നാണ് ആ പഴമൊഴി ഞങ്ങളുടെ നാട്ടില്‍ പറയുന്നത്.

Haneefa Mohammed said...

ഇവിടെയെത്താന്‍ ഒത്തിരി വൈകി.വായിച്ചു ആസ്വദിച്ചു .പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നത് സത്യം

Sabu Hariharan said...

സങ്കടമാണൊ, സന്തോഷമാണൊ തോന്നിയതെന്നു തെളിച്ചു പറയാൻ പറ്റുന്നില്ല..

വല്ലാണ്ടായി പോയി...
പുതിയ പോസ്റ്റ്‌ ഇടുമ്പോൾ, ഒരു ഇമെയിൽ അയക്കൂ - sabumhblog@gmail.com

Anurag said...

നല്ല വായനാസുഖം തരുന്ന എഴുത്ത്,ആശംസകള്‍

jayanEvoor said...

ആ ഘടാഘടിയൻ ശരീരത്തിനും, മാന്ത്രികവിരലുകൾക്കുമപ്പുറം പ്രണയം മനസ്സിൽ സൂക്ഷിക്കുന്നതിന്....

അണയാ‍തെ കത്തുന്നൊരു പ്രണയ നെയ്ത്തിരി നെഞ്ചിൽ കൊണ്ടു നടക്കുന്നതിന്....

മുരളീമുകുന്ദാ, മുരാരേ! പ്രണാമം!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഡിൻ,നന്ദി. അനുഭങ്ങളാണല്ലൊയെല്ലാം,ജസ്റ്റൊന്ന് പൊടി തട്ടിയെടുത്താൽ എഴുത്തൊക്കെ താനേ വന്നുകൊള്ളും കേട്ടൊ പട്ടണം.

പ്രിയമുള്ള കാടോടികാറ്റ്,നന്ദി.വയനാടൻ ചുരത്തിൽ നിന്നും വരുന്ന ഈ ഇളംകാറ്റ് എന്നെ കുളിരണിയിക്കുന്നുണ്ട് കേട്ടൊ ഷീലാഭായി.

പ്രിയപ്പെട്ട മുനീർ ഭായ്,നന്ദി. പ്രേമലേഖനത്തിന്റേയും,കാത്തിരുന്ന് മിണ്ടുന്നതിന്റേയുമൊക്കെ ത്രില്ലുകൾ ഇന്നത്തെ തലമുറക്കൊന്നും പറഞ്ഞാൽ മനസ്സിലാകുകയില്ലാല്ലോ അല്ലേ ഭായ്.

പ്രിയമുള്ള എം.കെ.എം,നന്ദി.ഞാൻ അനുഭങ്ങളിൽ കണ്ട ഒരു വാസ്തവം പറഞ്ഞു എന്നുമാത്രം കേട്ടൊ കുട്ടാ.

പ്രിയപ്പെട്ട മനു,നന്ദി.നഷ്ട്ടസ്വർഗങ്ങളൊക്കെ വിട്ടു കളാ..മോളെ,ഇനിയുള്ള സമയമെങ്കിലും പാഴാക്കാതെ യഥാർത്ഥ പ്രണയത്തെ ഒന്ന് തൊട്ടറിഞ്ഞു നോക്കൂ ..കേട്ടൊ മാനസി.

പ്രിയമുള്ള ഡേജാ വു,നന്ദി.ഈ പ്രഥമ വരവിനും ,രസത്തോടെയുള്ള ആസ്വാദനത്തിനും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷുക്കൂർ,നന്ദി.എനിക്കുള്ളെതെല്ലാം വൈവിധ്യമുള്ള പ്രണയങ്ങളായ കാരണമാണ് ഈ എഴുത്തെല്ലാം വ്യത്യസ്ഥമാകുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി.സത്യങ്ങളൊന്നും ഒളിച്ചുവെക്കാതെ,തീർത്തും സത്യസന്ധമായി ഇടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ പ്രണയം നിറഞ്ഞ ബന്ധങ്ങൾ നമുക്കെന്നും കൊണ്ടുനടക്കാം കേട്ടൊ എച്മു.

പ്രിയപ്പെട്ട രഘുലാൽ,നന്ദി. യഥാർത്ഥ പ്രണയം കവുങ്ങുംകണ പോലെയല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ ഭായ്.

പ്രിയമുള്ള മാനവധ്വനി,നന്ദി.എന്റെ കാര്യത്തിലിത് വളരെശരിയാണ്,പ്രണയം കൊണ്ടാടാൻ മിത്രങ്ങളായ കാമുക/കാമുകിന്മാരും തല്ലുവാങ്ങുവാൻ ഈ ഡമ്മിയായ ഞാനും ...കേട്ടൊ സതീഷ്.

Anonymous said...

berkshire praynam ok.
take care.
www.karoorsoman.org
karoorsoman@yahoo.com

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ എനിക്കിതങ്ങോട്ടു പിടിച്ചു ആശംസകള്‍

Mohamed Salahudheen said...

ഹൃദയത്തില്‍ത്തട്ടിയൊരൊഴുത്ത്‌.
ചിരിയും കരച്ചിലുമെല്ലാമറിയുന്നു. :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീ,നന്ദി. നഷ്ട്ട പ്രണയങ്ങൾ പിന്നീട് നമുക്ക് നല്ല സൌഹൃദങ്ങൾ സമ്മാനിക്കുമെന്നും ഇപ്പോൾ മനസ്സിലായില്ലേ ഭായ്.

പ്രിയമുള്ള വേണുഗോപാൽജി,നന്ദി.പ്രണയം ഒരിക്കലും മടുപ്പുളവാക്കാത്ത വസ്തുതയാണല്ലോ, അനുഭവങ്ങളിൽ കൂടി അതിന്റെ സുഖവും,ദു:ഖവുമൊക്കെ പിന്നീട് സന്തോഷമാകുന്ന കാഴച്ചകളാണിവിടെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട അഷ്രഫ് ഭായ്,നന്ദി.തീർച്ചയായും പ്രണയം മൂലം പിന്നീടുണ്ടാകുന്ന സൌഹൃദ വലയങ്ങൾ ഏറ്റവും സന്തോഷം നൽക്കുന്നതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള കുമാരൻ,നന്ദി.പഴേ നഷ്ട്ടപ്രേമത്തിൽ നിന്നും പൊട്ടിമുളച്ച ഈ സൌഹൃദകൂട്ടായ്മയുടെ മഹത്വം ഒന്ന് വേറെ തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുസുമം മേം,നന്ദി.ഈ പഴമൊഴി തന്നെയാണ് ഞങ്ങളുടെയവിടേയും,പിന്നെ അതിനെയെല്ലാം വളച്ചൊടിക്കുവാനാണല്ലോ നമ്മൾ ബൂലോഗം പണിത് വെച്ചിട്ടുള്ളത് അല്ലേ.

പ്രിയമുള്ള ഹനീഫ മൊഹമ്മദ് ഭായ്,നന്ദി. പ്രേമത്തിന് കണ്ണും ,മൂക്കും,കാതുമൊക്കെയുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട സാബു ഭായ്,നന്ദി.അന്നത്തെ ആ സങ്കടങ്ങളൊക്കെ മുഴവനിപ്പോൾ സന്തോഷങ്ങളായി മാറുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള അനുരാഗ് ,നന്ദി.ഇത്തരം അനുരാഗ വായനയിലൂടെ നിങ്ങൾക്കൊക്കെ സുഖകിട്ടുന്നതുകാണുമ്പോൾ തന്നെയാണ് എനിക്കും സന്തോഷം കിട്ടുന്നത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഡോ:ജയൻ ഭായ്,നന്ദി.എൻ നെഞ്ചിലുള്ള ഈ അണയാത്ത പ്രണയത്തിൻ നെയ്യ്ത്തിരി തന്നെയാണെന്റെ ,സകല പ്രണയ ദീപങ്ങൾക്കും വെളിച്ചമേകുന്നത് കേട്ടൊ ഭായ്.

Geethakumari said...

ബെർക്ക്ഷെയറിൽ വീണ്ടും ഒരു പ്രണയകാലം ..

പഴയകാലത്തിലെ പ്രണയത്തിന്‍റെഓര്‍മക്കുറിപ്പുകള്‍ വളരെ രസകരമായ ഒരു വായനാനുഭവം നല്‍കി.സുമവും സുധനും എല്ലാം കാഥപാത്രങ്ങള്‍ ആയ ആ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെച്ചതിനുംഅനുമോദനങ്ങള്‍ .ആശംസകള്‍

Sandeep.A.K said...

മുരളി ചേട്ടാ...
ഇത് വായിച്ചപ്പോള്‍ മനസ്സിനൊരു ആശ്വാസം പോലെ... ഇപ്പൊ ഞാനൊക്കെ അനുഭവിക്കുന്ന പ്രണയവും പ്രണയനൈരാശ്യവും കുറെ കാലത്തിനു ശേഷം ഓര്‍ത്ത്‌ ചിരിക്കാനുള്ള വെറും രസങ്ങള്‍ മാത്രമാണെന്ന് ഈ പോസ്റ്റ്‌ ഓര്‍മ്മിപ്പിച്ചു... വൈകിയാണെലും വായിക്കാന്‍ സാധിച്ചതിന് ഞാന്‍ എങ്ങനെ നന്ദി പറയേണ്ടൂ..

Geethakumari said...

നന്ദി എന്‍റെ ബ്ലോഗ്‌ വിസിറ്റ് ചെയ്തതിനും വിലയേറിയ അഭിപ്രായം അറിയച്ചതിനും .ആശംസകള്‍ .

മണ്ടൂസന്‍ said...

പുതിയത് നോക്കി വന്നതാ. അപ്പൊ ഇതാ. ഒന്നൂടെ വായിച്ചു. കമന്റാതെ പൊകുന്നത് മോശമല്ലേന്ന് വച്ച് കമന്റ് ബോക്സ് തുറന്നപ്പോ എന്താ എഴുതേണ്ടത് ന്ന് പിടിയില്ല. കിടക്കട്ടേ, ആശംസകൾ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

അവസാനം കുടുംബ കലഹം ഉണ്ടാകാതിരുന്നാല്‍ മതി :)

പ്രേം I prem said...

ഞാന്‍ ആലോചിക്കുകയാ നമുക്കെപ്പോഴും 14 th അല്ലേ ... പിന്നെ പ്രത്യേകിച്ചൊരു ഫിബ്രവരി 14 വളരെ നന്നായിരിക്കുന്നു.

Unknown said...

വൈകി വന്നതില്‍ ക്ഷമിക്കുക
അപ്പോള്‍ മുരളി ചേട്ടന്‍ ഇപ്പോഴും പ്രേമിച്ചു നടക്കുവാ അല്ലെ ?....ചേട്ടന്റെ ഭാര്യ പറഞ്ഞതാ സത്യം ...അവര്‍ക്ക് അല്ലെ ചേട്ടനെ ശരിക്ക് അറിയുന്നത് ......പാവം സുധന്‍ ....
നല്ല പോസ്റ്റ്‌ ..:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കാരൂർസോമൻ ഭായ്,നന്ദി. നിങ്ങളെപ്പോലെയുള്ള സാഹിത്യലോകത്തെ വന്തോക്കുകൾ ഇവിടെ വന്നെത്തിനോക്കിയതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള പുണ്യവാളൻ,നന്ദി.ഈ ആലേഖനത്തിന് ഈ പുണ്യാളന്റെ പുണ്യം കിട്ടിയതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സ്വലാഹ്,നന്ദി.യഥാർത്ഥ പ്രണയത്തിലെന്നും ചിരിയും, കരച്ചിലുമൊക്കെയുണ്ടാകുമല്ലോ അല്ലേ ഭായ്.

പ്രിയമുള്ള ഗീതാകുമാരി,നന്ദി.നമ്മുടെയൊക്കെ അനുഭവങ്ങളിൽ വിസ്മരിക്കാത്ത ഒന്നാണല്ലോ അല്ലേ പഴയകാല പ്രണയങ്ങൾ അല്ലേ ഗീതു.
പിന്നെ ഗീതാജിയുടെ ബ്ലോഗിലൂടെ ഒരു സഞ്ചാരം നടത്തിയപ്പോൾ മനസ്സിലായി കുട്ടിക്ക് എഴുത്തിന്റെ വരമുണ്ടെന്ന് കേട്ടൊ.

പ്രിയപ്പെട്ട സന്ദീപ്, നന്ദി. കാലങ്ങൾക്ക് ശേഷം നമുക്കൊക്കെയെന്നും ഓർമ്മച്ചെപ്പ് തുറന്ന് താലോലിക്കുവാൻ ഇത്തരം അനുഭവങ്ങൾ മാത്രമേ ഉണ്ടാകു കേട്ടൊ ഭായ്.

പ്രിയമുള്ള മണ്ടൂസൻ,വീണ്ട്ം വന്നുള്ള ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട പഞ്ചാരക്കുട്ടൻ,നന്ദി. നമ്മളെയൊക്കെ അംഗീകരിക്കുന്ന ഒരു കുടുംബം പടുത്തുയർത്തിയാൽ ഏത് കലഹവും നമ്മൾക്കില്ലാതാക്കാം കേട്ടൊ ഭായ്.

പ്രിയമുള്ള പ്രേം ഭായ്,നന്ദി. എന്നും പ്രനയമാഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരുത്തനെന്തിനാണ് വേറെ ഒരു പ്രത്യേക പ്രണയദിനം അല്ലേ ഭായ്.

പ്രിയപ്പെട്ട മൈഡ്രീംസ്,നന്ദി.ഒട്ടും വൈകിയിട്ടില്ല കേട്ടൊ ഭായ്.പിന്നെ ഭാര്യ - സ്ഥിരം കൂടെ കിടക്കുന്നവൾക്കെല്ലേ രാപ്പനി അറിയൂ അല്ലേ...!

Pradeep Kumar said...

പ്രണയം എല്ലാക്കലത്തുമുണ്ടെങ്കിലും ഇവിടെ അവതരിപ്പിച്ച പ്രണയകാലം ഇന്നത്തേതില്‍ നിന്ന് വിഭിന്നമായി.... നാഗരികതയുടെ പുരോഗതി പ്രണയത്തെയും സ്വാധീനിക്കുന്നു... നല്ല വായനാനുഭവം....

kallyanapennu said...

എപ്പോഴും വായ്ക്കാരുണ്ടെങ്കിലും ന്യൂസിലാന്റിൽ വെച്ച് മലയാളം ഫോണ്ടില്ലാത്തകാരണം കമന്റ് ഇടാറില്ലാന്നുമാത്രം..
എനിക്കൊക്കെ പ്രണയത്തിന്റെ ഭാഷ മനസ്സിലാക്കിതന്നത് മുരളിചേട്ടനാണല്ലൊ..
ഇനി ഞാനൊക്കെ ഇതെപോൽ കഥയിൽ വരുമോ എന്ന പേടിയാണിപ്പോൾ..
പിന്നെ പ്രദീപ്, സമദ്ഭായ് എന്നിവരോടൊക്കെ എന്റെ അന്വേഷണം പറ,ഇനി ഒരുമാസം ഇവിടെയുണ്ട്ട്ടാ

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഓടിച്ച് നോക്കാം എന്ന് കരുതി കേറിയതാ..എഴുത്തിന്റെ ഒഴുക്ക് വായിച്ച് പോയതറിഞ്ഞില്ല..

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി കഴിഞ്ഞാൽ കാമുകനും ,കണവനുമൊക്കെ..
ഡീം..

മുരളിജി ഇപ്പറഞ്ഞത് നൂറുക്ക് നൂറ്..!!

കൊച്ചു കൊച്ചീച്ചി said...

സ്നേഹിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അതേ അളവില്‍ സ്നേഹം തിരിച്ചുകിട്ടുന്നവര്‍ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ഉടമകള്‍.

ARUN said...

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി
കഴിഞ്ഞാൽ കാമുകനും ,കണവനുമൊക്കെ..
ഡീം..
തനി കവുങ്ങുംകണ പോലെ... അല്ലേ !

ഇസ്മയില്‍ അത്തോളി said...

കൂടെ കൂടി കേട്ടോ ..........ഇഷ്ടായി എഴുത്ത് ........ആശംസകള്‍ ..................

സീത* said...

ഞാനിത് വായിച്ചിരുന്നു...അഭിപ്രായിച്ചോന്നു അറിയൂലാ..കമെന്റുകളൊരുപാട് കിടക്കുന്നതുകൊണ്ട് തിരയാനുള്ള ക്ഷമയില്യാ...ഏതായാലും വന്നു...വായിച്ചു...ഒന്നു കമെന്റണൂട്ടോ ഏട്ടാ...ഹിഹി...പ്രണയം വർണ്ണിക്കാൻ ഏട്ടനെക്കഴിഞ്ഞേയുള്ളൂ ആരും ...:)

Unknown said...

നല്ല അവതരണം. വരാനിത്തിരി വൈകി. ആശംസകള്‍

sheeba said...

ഏതെങ്കിലും കാലത്ത് നല്ലൊരു
എഴുത്തുകാരിയായി സുമം അറിയപ്പെട്ടാൽ ...
ഈ മഹതിയെ ഇത്തരത്തിൽ ; എന്റെ മിത്രങ്ങളായ പ്രിയ
വായനക്കാർക്കാദ്യം പരിചയപ്പെടുത്തിയതിൽ എനിക്കഭിമാനിക്കാം

shibin said...

ഇന്നും കേരളവർമ്മയിലെ പാണന്മാർ ഇവരുടെ
പ്രണയഗീതങ്ങൾ പാടിനടക്കുന്നുണ്ടെന്നാണ് കേൾവി...

Unknown said...

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി
കഴിഞ്ഞാൽ കാമുകനും ,കണവനുമൊക്കെ..
ഡീം..
തനി കവുങ്ങുംകണ പോലെ... അല്ലേ !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...