Tuesday 31 July 2012

വെറും ഒളിമ്പിക്സ് ഓളങ്ങൾ ... ! / Verum Olimpics Olangal ... !


ഇതുവരെയുള്ള ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ
മലയാളികൾ നേരിട്ടും അല്ലാതേയും പങ്കെടുത്ത ഒരു കായിക
മാമങ്കമെന്ന് ‘2012 ലണ്ടൻ ഒളിമ്പിക്സിനെ‘  വിശേഷിപ്പിക്കാം..

ബാഡ്മിന്റ്ണിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന രാജീവ് ഔസേപ്പ് തൊട്ട് ഇന്ത്യൻ താരനിരയിലെ ടിന്റു ലൂക്കാ , രജ്ഞിത്ത് , ഡിജു , മയൂഖാ ജോണിഇർഫാൻ കൊളുത്തുംതുടി വരെയുള്ളവർ കായികതാരങ്ങളായും ...
( അക്രിഡിയേഷൻ പാസ് ഇതുപോലെ കൊടുത്തവർക്ക് മാത്രമേ ഒളിമ്പിക്സ് പാർക്കിലേക്ക് പ്രവേശനം അനുവദിക്കൂ  / ഏത് രാജക്കാർ , എത്രപേർ , എന്തിന് വന്നു,.., ...അങ്ങിനെ സകല കുണ്ടാമണ്ടി വരെ , ഒരാൾ അതിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ‘സെക്യൂരിട്ടി‘ വിഭാഗകാർക്കറിയാം കേട്ടൊ )
പിന്നീടവരുടെ കോച്ചുമാരും , നമ്മുടെ കായിക മന്ത്രിയും പരിവാരങ്ങളും  ; ഇമ്മിണി കാശ് മുടക്കി ടിക്കറ്റെടുത്ത് ലണ്ടനിലെത്തുന്ന മലയാള സിനിമയിലെ മെഗാസ്റ്റാറുകളും , പണ്ടത്തെ കേരളത്തിന്റെ ഒളിമ്പിക് സൂപ്പർ കായിക താരങ്ങളുമടക്കം  ഏതാണ്ട് അഞ്ഞൂറോളം വി.ഐ.പി / ഗ്ലോബൽ മലയാളികളേയും കൂടാതെ ...
ലണ്ടനിലെ പല ഒളിമ്പിക് വേദികളിലും മറ്റും വൊളന്റിയേർസായും ,
കലാകാരന്മാരായും ( ഒളിമ്പിക്സ് /പാര ഓളിമ്പിക്സ് ഓപ്പണിങ്ങ് / ക്ലോസിങ്ങ് സെർമണികളിലെ ), ക്ലീനിങ്ങ് / കാറ്ററിങ്ങ് / സെക്യൂരിറ്റി / മാനേജ്മെന്റ് തുടങ്ങിയവയിലെ ജോലിക്കാരായും ഏതാണ്ട് രണ്ടായിരത്തിലധികം മല്ലൂസ്സാണ് ഇത്തവണത്തെ ഈ കളിക്കളത്തിനകത്തും പുറത്തുമായി അവരുടെയൊക്കെ സാനിദ്ധ്യം അറിയിച്ച് അണിനിരന്നുകൊണ്ടിരിക്കുന്നത് ..!

ഏഴുകൊല്ലം മുമ്പ് ഒളിമ്പിക്
ബിഡ് ലണ്ടനിൽ കിട്ടിയതിനുശേഷം ...
ഈസ്റ്റ് ലണ്ടനിലെ കേരളം എന്നറിയപ്പെടുന്ന
‘ന്യൂ ഹാം ബോറോ’ (Newham )വിലെ സ്റ്റാറ്റ്ഫോർഡിൽ
ഒളിമ്പിക്സ് വേദികൾ പണിതുയർത്താമെന്ന് ലണ്ടൻ ഒളിമ്പിക്സ് ഓർഗനൈസിങ്ങ് കമ്മറ്റി തീരുമാനിച്ചതോടെ ഈസ്റ്റ് ലണ്ടനിൽ വീടും, കുടിയുമായി താമസിച്ചുകൊണ്ടിരിക്കുന്ന ‘ അര ലക്ഷത്തോളം‘  പ്രവാസി മലയാളികൾക്ക് അവരുടെ ജാതകങ്ങളിൽ ഒളിമ്പിക്സ് നേരിട്ട് ആസ്വദിക്കാമെന്നുള്ള നേട്ടമാണ് കൈ വന്നത് ...!

ഇവിടെ ‘ബോൺ & ബോട്ട് അപ്പ്’ആയ യൂ.കെ.മലായാളികളായ , മല്ലൂസ്സിന്റെ മൂന്നാം തലമുറയടക്കം , വിദ്യാഭ്യാസത്തിനും , മറ്റു ജോലിസംബന്ധമായും ലണ്ടനിലെത്തുന്ന കേരളീയ ബന്ധമുള്ളവരൊക്കെ, ആദ്യമായി ഈ ബിലാത്തി പട്ടണത്തിൽ ചേക്കേറുന്ന സ്ഥലമാണ് നമ്മുടെ നാട്ടിലെയൊക്കെ ...
ചക്കക്കുരു മുതൽ മുസ്ലി പവ്വർ വരെ എന്ത് ലൊട്ട് ലൊടുക്ക് പല "ചരക്കു’ സാധനങ്ങളടക്കം ,  ഏറ്റവും ചീപ്പായി കിട്ടിക്കൊണ്ടിരിക്കുന്ന ഈ  ഈസ്റ്റ് ലണ്ടനിലെ ഓരൊ ചെറിയ ടൌണുകളും ...!

ജാതി മത ഭേദങ്ങളോടെ എല്ലാ തരത്തിലുമുള്ള മലയാളി സമാജങ്ങളും , മലായാളീസ്  നടത്തിക്കൊണ്ടിരിക്കുന്ന തട്ടുകടകൾ മുതൽ പബ്ബ് റെസ്റ്റോറന്റുകളടക്കം , സിനമാതീയ്യറ്റർ കോമ്പ്ലക്സ് വരെ അനേകം ബിസിനസ്സ് സ്ഥാപനങ്ങളാൽ തിങ്ങിനിറഞ്ഞ ഒരു കൊച്ചു  ‘യൂ.കെ.കേരളം‘...!
അതാണ് ഈസ്റ്റ് ലണ്ടനിലെ
ഒരു ബോറോയായ (കോർപ്പറേഷൻ) ന്യൂ ഹാം..!

മലയാള ഭാഷ പോലും ഇവിടത്തെ
ഒഫീഷ്യൽ ഭാഷാഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...
എന്തിന് പറയാൻ ഈസ്റ്റ് ഹാം പബ്ലിക് ലൈബ്രയിൽ
മലയാളം പുസ്തകങ്ങൾക്കുപോലും പ്രത്യേക ഒരു വിഭാഗമുണ്ട് ..!

മുൻ അംബാസിഡറായിരുന്ന ഡോ: ഓമന ഗംഗാധരൻ , ജോസ് അലക്സാണ്ടർ മുതൽ പേർ ഇവിടത്തെ ഭരണം കയ്യാളുന്ന കൌൺസിലർമാരായതിനാൽ അവരൊക്കെ ഓട്ടൊമാറ്റിക്കായി ഒളിമ്പിക്കിന്റെ ആഥിതേയ കമ്മറ്റിയിൽ വരും...

അതുകൊണ്ടെല്ലാം മലയാള സമൂഹത്തിന്റെ തട്ടകത്തുള്ള , ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ് ഫോർഡിലെ ഒളിമ്പിക് പാർക്കിൽ , അന്നുമുതൽ ഇപ്പോൾ ഇന്ന് വരെ മല്ലൂസ്സിന്റെ നിറസാനിദ്ധ്യങ്ങൾ എല്ലാ രംഗത്തും എപ്പോഴും കാണാം...!

ഈസ്റ്റ് ലണ്ടനിൽ ഉണ്ടാക്കിയത് വെറും ഒളിമ്പിക് കളിസ്ഥലങ്ങളല്ല ..കേട്ടൊ
 250 ഏക്കറിൽ ഒരു ഒളിമ്പിക് പാർക്ക് തന്നെയാണ് ഇവർ പുതുതായി ഉണ്ടാക്കിവെച്ചത്...

 ഫല മരച്ചെടികളും , പൂങ്കാവനങ്ങളും ,
പൂന്തോട്ടങ്ങളുമൊക്കെ ഇടവിട്ടുള്ള സ്ഥലങ്ങളിൽ
കുന്നും, മലയും, പുഴയുമൊക്കെ തൊട്ട് തലോടി എല്ലാതരം
ആത്യാധുനിക കളിക്കളങ്ങളുമുള്ള ഒരു ഹരിത കോമളമായ കായിക ഗ്രാമമാണ് ബിലാത്തിപട്ടണത്തിനുള്ളിൽ , ലണ്ടനിലെ പുതിയൊരു അടുത്ത ‘ടൂറിസ്റ്റ് അട്രാക് ഷനായി‘
ഇവർ നിർമ്മിച്ചു വെച്ചിട്ടുള്ളത്..!

ഈ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള സിനിമാ സ്ക്രീനിനേക്കാളുമൊക്കെ വിസ്തീർണമുള്ള
‘ബിഗ് സ്ക്രീൻ’ വഴി  ആയിരക്കണക്കിനാളുകൾക്ക് അവിടെയിരുന്നും കിടന്നുമൊക്കെ ലൈവായി എന്തുപരിപാടിയും ‘ത്രീഡി-ഡിജിറ്റൽ ‘സവിശേഷതകളോടെ വീക്ഷിക്കാമെന്നതും ഇവിടത്തെ ഒരു പ്രത്യേകത തന്നെയാണ്...

ലണ്ടനിലെ ലോകപ്പെരുമയുള്ള ‘ഹൈഡ് പാർക്ക് ‘ , ‘ഗ്രീൻ പാർക്ക്’,
ബാറ്റർസ്സീ പാർക്ക്’,..,.., എന്നീ പാർക്കുകൾക്ക് ശേഷം ഇതാ ഒരു ‘ഒളിമ്പിക് പാർക്ക് കൂടി...!

ഞങ്ങളുടെയൊക്കെ വാസസ്ഥലമായ ന്യൂഹാമിലെ ഒരു ടൌണായ
ഈസ്റ്റ് ഹാമിൽൽ പോലും ‘സെന്റർ പാർക്ക്’ , ‘പ്ലാഷറ്റ് പാർക്ക്’ , ‘ബാർക്കിങ്ങ് പാർക്ക്’
എന്നീ അസ്സൽ പാർക്കുകളുള്ളതു പൊലെ ...
ബിലാത്തിയിൽ പാ‍ർക്കുകളില്ലാത്ത പാർപ്പിട സ്ഥലങ്ങളില്ലാ എന്ന് വേണമെങ്കിൽ പറയാം...

ഈ പാർക്കുകളിൽ സായിപ്പിനൊക്കെ
ആരെങ്കിലും  കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ അല്ലേ...

ഒരു കാര്യം ഉറപ്പാണ് പാർക്കുകളിലെത്തിയാൽ ഇവിടത്തുകാർക്കൊക്കെ
അവിടങ്ങളിലൊക്കെ അവരുടെയൊക്കെ ബെഡ് റൂമുകളാണെന്ന്  തോന്നിപ്പോകും..!

അതുകൊണ്ടാണല്ലോ എന്നെപ്പോലെയുള്ളവർക്കൊക്കെ
ഈ പാർക്കുകളിലെത്തിയാൽ പീസുപടം കളിച്ചിരുന്ന പണ്ടത്തെ
‘ഗിരിജ’യിലും മറ്റും എത്തിയപോലെയാണ് തോന്നുക..

അന്നൊക്കെ അതെല്ലാം വെറും തുണ്ട് പീസുകളായിരുന്നുവെങ്കിൽ
ഇവിടെയിന്നതൊക്കെ തനി ഒറിജിനൽ ലൈവാണെന്ന് മാത്രം ...!

ഈ ഒളിമ്പിക് പാർക്കുണ്ടാക്കുന്നതിന് മുന്നോടിയായി ...
ഭാവിയിൽ രാജ്യത്തിന്റെ മിനിമം , ഒരു നൂറുകൊല്ലത്തിന്റെ ‘ഡെവലപ്മെന്റ്’ വിഭാവന ചെയ്താണിവർ ഇതിന്റെ പ്ലാനുകൾ തയ്യാറക്കിയിരുന്നത്...

അതായത്  ഒളിമ്പിക്സിന് ശേഷം
ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമായിട്ടല്ല ...
അടുത്ത കൊല്ലം മുതൽ ക്യൂൻ വിക്റ്റോറിയ പാർക്കെന്നറിയപ്പെടുന്ന
ഈ കായിക-പൂങ്കാവന വേദിയിൽ ഭാവിയിൽ  ഒരു അന്തർദ്ദേശീയ കായിക-പരിശീലന
അക്കാദമി ഉണ്ടാക്കിയിട്ട് ...

ലോകത്തുള്ള സകലമാന കായിക കേളികളിലും ...
 ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!

ഇന്നും ഇവർ കാത്ത് സൂക്ഷിക്കുന്ന വിദ്യാഭ്യാസ രംഗത്തെ
City & Guild , F.R.C.S , M.B.A , M.R.C.P , NOCN , കേംബ്രിഡ്ജ് ,
ഓക്സ്ഫോർഡ്,..,...,...  ഡിഗ്രികൾ പോലെ , ഇനിയൊരു  യൂ.കെ. സ്പോർട്ട്സ് ഡിഗ്രിയും കൂടി..!

കേരളത്തിന്റെ ഒരു ജില്ലയിലെയത്ര ജനസംഖ്യയുള്ള
രാജ്യങ്ങൾ പോലും ഒളിമ്പിക് സ്വർണ്ണമെഡലുകളും മറ്റും വരിക്കൂട്ടുമ്പോൾ ...
ആയതിന്റെയൊക്കെ ഇരട്ടിക്കിരട്ടിക്കിരട്ടി ജനസാന്ദ്രതയുള്ള
ഇന്ത്യയിലെ  വെറും ചക്കമെഡലുമായി കഴിയുന്ന കായിക താരങ്ങളുടെ ...
അടുത്ത ഭാവിയുലുള്ളവർക്കെങ്കിലും , ഒപ്പം  കാശും പ്രതിഭയുമുണ്ടെങ്കിൽ ഇനി
ലണ്ടനിൽ വന്ന് പഠിച്ചും , പരിശീലിച്ചും ,  ഒളിമ്പിക്സടക്കം പല അന്തർദ്ദേശീയ കായിക മാമാങ്കങ്ങലിലും  മെഡലുകൾ വാരിക്കൂട്ടാമല്ലോ... അല്ലേ.

അപ്പോൾ ആഗോളരാജ്യങ്ങളിലെ
പലകായിക താരങ്ങൾക്കുമാത്രമല്ല ഗുണം ...കേട്ടൊ
അവരെ ഇവിടെ സ്പോൺസർ ചെയ്തയക്കുന്ന രാജ്യത്തിനും കിട്ടുമല്ലോ അല്ലേ ബഹുമതി ...!

എങ്ങിനെയുണ്ട് സായിപ്പിന്റെ ബുദ്ധി...!

അത് മുങ്കൂട്ടി കണ്ട് നടപ്പാക്കാനുള്ള വൈഭവം ...!!


എഴുപത് ദിവസം മുമ്പ് ഒളിമ്പിക് ദീപശിഖ യൂ.കെയിൽ പ്രവേശിച്ചതോട് കൂടി തുടങ്ങിയതാണ് ഇവിടെ നാടൊട്ടുക്കുമുള്ള ഒളിമ്പിക്സ് ആഘോഷത്തിന്റെ ഉത്സവാരവങ്ങൾ...!

ബ്രിട്ടനിലെ ഓരൊ തെരുവുകളിൽ കൂടിയും
ഈ ദീപശിഖാ പ്രയാണവേളയിൽ അതാതിടങ്ങളിലെ വെറ്റേറിയൻസിനേയും, മാരകരോഗത്താൽ മരണം മുന്നിലകപ്പെട്ടവരേയും, വികലാംഗരേയുമൊക്കെ ഒളിമ്പിക് ടോർച്ചേന്താൻ സഹകരിപ്പിച്ച് ...
കരയിലൂടേയും, ജലത്തിലൂടേയും, ആകാശത്തുകൂടേയും മറ്റും എല്ലാ സാങ്കേതികവിദ്യകളും, ആധുനിക ടെക്നോളജിയും അണിനിരത്തിയുള്ള ഒരു സ്പെഷ്യൽ കാഴ്ച്ചവട്ടങ്ങളുമായുള്ള ഒരു ഒളിമ്പിക് ദീപശിഖാപ്രയാണമാണ് ബ്രിട്ടനിൽ ഇത്തവണ അരങ്ങേറിയത് കേട്ടൊ.


ഒപ്പം പല സിറ്റികളിലും ലോകത്തിലെ
പല സെലിബ്രിറ്റികളേയും ക്ഷണിച്ചുവരുത്തി
ദീപം കൊടുത്ത് ഓടിപ്പിച്ചതും,  പല വിഭാഗങ്ങളുടേയും
പ്രശംസക്ക് പാത്രമാകുവാൻ ബ്രിട്ടനിടം നൽകി ...!

ലണ്ടനിലേക്ക് ഈ ദീപശിഖാപ്രയാണം എത്തിയതോടെ ഇവിടെയുള്ള ലോകത്തിലെ ഓരോ പ്രവാസീസമൂഹവും, അവരവരുടെ ഇടങ്ങളിൽ , തങ്ങളുടെ സാംസ്കാരിക തനിമകളോട് കൂടി ആയതിനെ വരവേറ്റാണ് ഒളിമ്പിക് ദീപ പ്രയാണത്തെ അനുധാവനം ചെയ്തുകൊണ്ടിരുന്നത് ...!

 
ലോകത്തെ മുഴുവനും ബിലാത്തിപട്ടണത്തിൽ കൂടി ദർശിക്കമെന്നുള്ള ഒരു സുവർണ്ണാവസരമാണ് ആ സമയങ്ങളിൽ ഇവിടത്തുകാർക്ക് കൈ വന്നത് ...!

നമ്മൾ മലയാളികൾ നമ്മുടെ ട്രെഡീഷണൽ വേഷസവിധാനങ്ങളിൽ അണിനിരന്ന്...
മുത്തുക്കുടയും , ചെണ്ടമേളവുമൊക്കെയായാണ് ഈ പ്രയാണത്തെ വരവേറ്റതും പിന്നീട് ആയതിനെ പിന്തുടർന്നതും...!

കൂടാതെ ഇവിടത്തെ എല്ലാ മലയാളി സമാജങ്ങളും
ഒത്തൊരുമിച്ച് കഴിഞ്ഞ ജൂലായ് 15-ന് വർണ്ണശബളമായ
ഒരു ‘ഒളിമ്പിക് മേളയും, ‘ അതിന് മുമ്പ് ‘കേരളീയം’ എന്നൊരു പരിപാടിയും നടത്തി ലണ്ടനീയരുടെ കൈയ്യടിയും ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നൂ...!

ഇനി ഒളിമ്പിക്സ് സമയത്ത് മലയാളി കച്ചവട സമൂഹം , തെയിംസ് നദീതീരത്ത് ലണ്ടനിൽ , രണ്ടുദിവസത്തെ ഒരു മലയാളത്തനിമയുള്ള ‘സംസ്കാരിക ഒളിമ്പിക് മേള’ കൂടി സംഘടിപ്പിക്കുന്നുണ്ട്..!

ബൂലോഗത്തുനിന്നുമാത്രമല്ലാ.. സ്വന്തം വീട്ടിൽ നിന്നുപോലും ലീവെടുത്ത്
ഒളിമ്പിക് പാർക്കിലും , ഒളിമ്പിക് വില്ലേജിലുമൊക്കെയായി വണ്ടറടിച്ച്, വാൻഡറായി
നടക്കുകയാണ് ഞാനിപ്പോൾ...!

 പോരാത്തതിന് ഒളിമ്പിക് വളണ്ടിയറാകുവാൻ വേണ്ടി ലീവെടുത്ത് എഡിംബറോവിൽ നിന്നെത്തിയ ഒരു സ്കോട്ടിഷുകാരിയായ 'കാതറിൻ' എന്നൊരു വീട്ടമ്മയെ എനിക്ക് നല്ലൊരു കൂട്ടുകാരിയായും കിട്ടിയിട്ടുണ്ട്...

 ഡ്യൂട്ടിയെല്ലാം കഴിഞ്ഞാൽ  ഒളിമ്പിക് ദീപം വലം വെച്ച് രാത്രിയുടെ അന്ത്യയാമങ്ങളിലും മറ്റും നിലാവത്തഴിച്ചുവിട്ട കോഴികളെ പോലെ , അവളോടൊന്നിച്ച് ഒളിമ്പിക്സ് ഉത്സവതിമർപ്പുകൾ കണ്ട് ഈ പാർക്കിൽ അലഞ്ഞുനടക്കുന്നതും ഒരു ആഹ്ലാദം തന്നെയാണ്  ...കേട്ടൊ

“കാതറിൻ പെണ്ണിന്റെ കൈയ്യുപിടിച്ചു ഞാൻ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിതോർത്തവൾ പിന്നെ വിളിച്ചെന്നെ കള്ളാ ... ! ‘


കവി വചനങ്ങൾ എല്ലാ രാജ്യത്തും സത്യം തന്നെ... !

അതെ കക്കാതേ കവരാതെ എന്നെപ്പോലെയുള്ള
കൊച്ചുകള്ളമാരും ഇതുപോലെ ജീവിച്ചുപോകുന്നൂ ...!സംഭവം ഒളിമ്പിക്സ് ഓർഗനൈസിങ്ങ് ടീമിലൊക്കെ പെട്ട ഒരാളായെങ്കിലും...
പണ്ടത്തെ ബോബനും മോളിയിലേയുമൊക്കെ നായ
കുട്ടിയെപ്പോലെ  അത് ഒരു ഈച്ച റോളാണെങ്കിലും  ...
ലോകത്തിന്റെ എല്ലാരാജ്യങ്ങളിൽ നിന്നുമൊക്കെ ഈ മാമങ്കത്തിനെത്തുന്നവരുടെ മുമ്പിൽ നല്ലയൊരു ആഥിതേയനായി സുസ്മേരവദനനായി നിൽക്കുമ്പോഴുള്ള  ആ സുഖവും , സന്തോഷവും  ഒന്ന് വേറെ തന്നെയാണ് കേട്ടൊ കൂട്ടരെ...!

എന്റെ കെട്ട്യോളോടും
കുട്ട്യോളൊടുമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് ..
“ഈ ഒളിമ്പ്ക്സീന്ന് കിട്ടുന്നതൊക്കെ ഈ
ഒളിമ്പിക്സിലന്നെ ഒഴുക്കി കളയുമെന്ന്..!‘

ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും  വലിയ മെച്ചം....അല്ലേ കൂട്ടരേ.

മറ്റു ഭാഗങ്ങൾ :-

ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...


ഭാഗം - 3  

 ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 
27 comments:

അഭയാര്‍ത്ഥി said...

ബൂലോഗ ഒളിമ്പ്യന്‍ മുരളീ മുകുന്ദന്‍ rocks again from Olympic Village. അതെ ഈ ഒളിമ്പിക്സില്‍ മാത്രമാണ് ഇത്രയും മലയാളി സാന്നിദ്ധ്യം. അതില്‍ പങ്കുചേരാന്‍ താങ്കള്‍ക്കും കഴിഞ്ഞല്ലോ.. അഭിനന്ദനങ്ങള്‍!!!

African Mallu said...

ഭാഗ്യവാന്‍ എന്നെ പറയാനുള്ളൂ .കൂടുതല്‍ ചിത്രങ്ങളും ബിലാത്തി സ്റ്റൈല്‍ വിവരണവും പ്രതീക്ഷിക്കുന്നു.

African Mallu said...

ഭാഗ്യവാന്‍ എന്നെ പറയാനുള്ളൂ .കൂടുതല്‍ ചിത്രങ്ങളും ബിലാത്തി സ്റ്റൈല്‍ വിവരണവും പ്രതീക്ഷിക്കുന്നു.

Arjun Bhaskaran said...

Bhaagyavaane!!!!!

മൻസൂർ അബ്ദു ചെറുവാടി said...

മുരളിയേട്ടാ...

ഈ കാതറിന്‍ എന്ന പേര് വലിയ എടങ്ങേറ് ആണ് . മുമ്പ് മസിനഗുസിയില്‍ ഹണി മൂണിന് വന്ന ഒരു ഹോളണ്ട്ക്കാരി കാതരിനുമായി ഞാന്‍ സംസാരിച്ചു എന്ന് പറഞ്ഞു എന്‍റെ ബീവി ഒരാഴ്ച എന്നോട് മിണ്ടിയില്ല. നിങ്ങളാവുമ്പോള്‍ ...വേണ്ട പറയുന്നില്ല :)
ഇനിയും കൂടുതല്‍ ഒളിമ്പിക് ഡയറി പ്രതീക്ഷിക്കുന്നു

പട്ടേപ്പാടം റാംജി said...

വെറുതെ 'ഗിരിജ' എന്ന് പറഞ്ഞാല്‍ നമ്മള്‍ തൃശൂര്‍ കാര്‍ക്ക് മാത്രമല്ലേ അറിയൂ. പണ്ട് തുണ്ട് പടം ഓടിയിരുന്ന സിനിമ കൊട്ടക എന്ന് തന്നെ പറയണ്ടേ? ആ തിയ്യേറ്റര്‍ ഇപ്പോഴും ഉണ്ടോ മുരളിയേട്ടാ?
നല്ലൊരു ഭാഗ്യമാണ് ഇത്തവണ കൈവന്നിരിക്കുന്നത് അല്ലെ?
ചിത്രങ്ങള്‍ അടക്കമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ..

krishnakumar513 said...

കൂടുതല്‍ വിവരണവും ചിത്രങ്ങളും ആയി വേഗം വരൂ,ബിലാത്തി..

RK said...

കെട്ട്യോള്‍ ബ്ലോഗൊന്നും വായിക്കാറില്ല, ല്ലേ ഉവ്വോ ഏ ഏ

വീകെ said...

പത്തുരണ്ടായിരം മലയാളികൾ പങ്കെടുത്തതാ ഈ മാമാങ്കമെന്നു കേൾക്കുമ്പോൾ ചോര തിളക്കുന്നു,രോമം എഴുന്നു നിൽക്കുന്നു ബിലാത്തിച്ചേട്ടാ....!!

കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടമായത് ഈ വരികളാണ്.
“പോരാത്തതിന് ഒളിമ്പിക് വളണ്ടിയറാകുവാൻ വേണ്ടി ലീവെടുത്ത് എഡിംബറോവിൽ നിന്നെത്തിയ ഒരു സ്കോട്ടിഷുകാരിയായ 'കാതറിൻ' എന്നൊരു വീട്ടമ്മയെ എനിക്ക് നല്ലൊരു കൂട്ടുകാരിയായും കിട്ടിയിട്ടുണ്ട്...“ ഹ്.ഹാ....ഹാ.....!
എവിടെ ചെന്നാലും നാലു കാലിലെ വീഴൂ.....!!!
ആശംസകൾ...

Typist | എഴുത്തുകാരി said...

ഭാഗ്യവാൻ, ഭാഗ്യവാൻ. അല്ലാതെന്തു പറയാൻ.
ആർമ്മാദിക്കൂ.

വിനുവേട്ടന്‍ said...

ഒളിമ്പിക്ക് വിശേഷങ്ങൾ ഒന്നും കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു... വരവ് മോശമായില്ല...

വി.കെ യുടെ കമന്റ് വായിച്ച് ശരിക്കും ചിരിച്ചു പോയി... എന്റെ അശോകൻ മാഷേ... അണ്ണാൻ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കണോ...? :)

കൂടുതൽ ചിത്രങ്ങളുമായി അടുത്ത പോസ്റ്റ് പ്രതീക്ഷിച്ചോട്ടെ മുരളിഭായ്...?

ജന്മസുകൃതം said...

ഹായ് മുരളീ...ബിലാത്തി.....ഒളിമ്പിക് വേദിയിൽ എല്ലാം ആ മുഖം പരതുകയായിരുന്നു....
അപ്പോൾ...കാതറിനുമായി ചുറ്റിക്കളിയായിരുന്നല്ലെ...കൊച്ചു ഗള്ളാ...

Echmukutty said...

നല്ല ഓളങ്ങള്‍......

അംജിത് said...

ഭാഗ്യം ചെയ്ത ബിലാത്തിവാസികള്‍ക്ക് എന്റെ അസൂയയില്‍ കുതിര്‍ന്ന പ്രണാമം.
ബിലാത്തി വിട്ടു നാട്ടിലെത്തിയാലും മുരളിയേട്ടന്‍ ചായക്കട നടത്തി വിജയിക്കും. ഓണത്തിനിടയ്ക്കു പുട്ട് കച്ചോടം നടത്തി നല്ല എക്സ്പീരിയെന്‍സ് ഉണ്ടല്ലോ.. :))

ജിമ്മി ജോണ്‍ said...

ശെടാ... ഈ പോസ്റ്റുകളൊക്കെ ഇപ്പോളാണല്ലോ കാണുന്നത്... :(

പതിവുപോലെ, എഴുത്തിലൂടെ കൊതിപ്പിച്ചു..

“ഈ ഒളിമ്പിക്സിൽ കിട്ടിയത് ഈ ഒളിമ്പിക്സിൽ ഒഴുക്കി കളയുന്നു..’

പിന്നല്ല..

ajith said...

കേരളമെന്ന് കേട്ടാലോ തിളയ്ക്കണം...അല്ലേ?

ഒളിമ്പിക് വിശേഷങ്ങള്‍ ഇഷ്ടപ്പെട്ടു

പഥികൻ said...

ഇതും ഇപ്പൊഴാണ് കാണുന്നത്,,,,പല മലയാളികളെയും ഒളിമ്പിക്സ് നിരാശപ്പെടുത്തി എന്നതല്ലേ സത്യം ?

Anonymous said...

കേരളത്തിന്റെ ഒരു ജില്ലയിലെയത്ര ജനസംഖ്യയുള്ള
രാജ്യങ്ങൾ പോലും ഒളിമ്പിക് സ്വർണ്ണമെഡലുകളും മറ്റും വരിക്കൂട്ടുമ്പോൾ ...
ആയതിന്റെയൊക്കെ ഇരട്ടിക്കിരട്ടിക്കിരട്ടി ജനസാന്ദ്രതയുള്ള
ഇന്ത്യയിലെ വെറും ചക്കമെഡലുമായി കഴിയുന്ന കായിക താരങ്ങളുടെ ...
അടുത്ത ഭാവിയുലുള്ളവർക്കെങ്കിലും , ഒപ്പം കാശും പ്രതിഭയുമുണ്ടെങ്കിൽ ഇനി
ലണ്ടനിൽ വന്ന് പഠിച്ചും , പരിശീലിച്ചും , ഒളിമ്പിക്സടക്കം പല അന്തർദ്ദേശീയ കായിക മാമാങ്കങ്ങലിലും മെഡലുകൾ വാരിക്കൂട്ടാമല്ലോ...
Sure..!
by
K.P.Raghulal

sulu said...

You pen down it very well..

Anonymous said...

t??s actually a great and useful piece of info [url=http://www.saclongchampfr2013.eu/sac-hobo-longchamp-c-2.html]Sac Hobo Longcham. I??m glad that you shared this helpful info with us. Sac à Main Longchamp pas cher Nowww.saclongchampfr2013.eu/bagages-sac-double-portable-longchamp-c-11_12.html]Sac Double Portable Longchamp , Please stay us up to date like this. Thanks for sharing.

kallyanapennu said...

“ഈ ഒളിമ്പ്ക്സീന്ന് കിട്ടുന്നതൊക്കെ ഈ
ഒളിമ്പിക്സിലന്നെ ഒഴുക്കി കളയുമെന്ന്..!‘

എല്ലാം അവിടെ തന്നെ ഒഴുക്കിക്കളഞ്ഞില്ലേ..?

MKM said...

“കാതറിൻ പെണ്ണിന്റെ കൈയ്യുപിടിച്ചു ഞാൻ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിതോർത്തവൾ പിന്നെ വിളിച്ചെന്നെ കള്ളാ ... ! ‘

sheeba said...

ജാതി മത ഭേദങ്ങളോടെ എല്ലാ തരത്തിലുമുള്ള മലയാളി സമാജങ്ങളും , മലായാളീസ് നടത്തിക്കൊണ്ടിരിക്കുന്ന തട്ടുകടകൾ മുതൽ പബ്ബ് റെസ്റ്റോറന്റുകളടക്കം , സിനമാതീയ്യറ്റർ കോമ്പ്ലക്സ് വരെ അനേകം ബിസിനസ്സ് സ്ഥാപനങ്ങളാൽ തിങ്ങിനിറഞ്ഞ ഒരു കൊച്ചു ‘യൂ.കെ.കേരളം‘...!
അതാണ് ഈസ്റ്റ് ലണ്ടനിലെ
ഒരു ബോറോയായ (കോർപ്പറേഷൻ) ന്യൂ ഹാം..!

shibin said...

ഇതുവരെയുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ
മലയാളികൾ നേരിട്ടും അല്ലാതേയും പങ്കെടുത്ത ഒരു കായിക
മാമങ്കമാണ് ‘2012 ലണ്ടൻ ഒളിമ്പിക്സ്
proud to be a Malayalee

Unknown said...

ഈ പാർക്കുകളിൽ സായിപ്പിനൊക്കെ
ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ അല്ലേ...

ഒരു കാര്യം ഉറപ്പാണ് പാർക്കുകളിലെത്തിയാൽ ഇവിടത്തുകാർക്കൊക്കെ
അവിടങ്ങളിലൊക്കെ അവരുടെയൊക്കെ ബെഡ് റൂമുകളാണെന്ന് തോന്നിപ്പോകും..!

Unknown said...

അതായത് ഒളിമ്പിക്സിന് ശേഷം
ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമായിട്ടല്ല ...
അടുത്ത കൊല്ലം മുതൽ ക്യൂൻ വിക്റ്റോറിയ പാർക്കെന്നറിയപ്പെടുന്ന
ഈ കായിക-പൂങ്കാവന വേദിയിൽ ഭാവിയിൽ ഒരു അന്തർദ്ദേശീയ കായിക-പരിശീലന
അക്കാദമി ഉണ്ടാക്കിയിട്ട് ...

ലോകത്തുള്ള സകലമാന കായിക കേളികളിലും ...
ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!

Unknown said...

ലോകത്തുള്ള സകലമാന കായിക കേളികളിലും ...
ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!

ഇന്നും ഇവർ കാത്ത് സൂക്ഷിക്കുന്ന വിദ്യാഭ്യാസ രംഗത്തെ
City & Guild , F.R.C.S , M.B.A , M.R.C.P , NOCN , കേംബ്രിഡ്ജ് ,
ഓക്സ്ഫോർഡ്,..,...,... ഡിഗ്രികൾ പോലെ , ഇനിയൊരു യൂ.കെ. സ്പോർട്ട്സ് ഡിഗ്രിയും കൂടി..!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...