Tuesday 18 March 2014

പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത ‘ ... ! / Peter Brook's ' The Mahabharatha ' ... !

ഏതാണ്ട് മുപ്പത് കൊല്ലം മുമ്പ് നാടകത്തിന്റേയും ,  സിനിമയുടേയുമൊക്കെ ആചാര്യനായിരുന്ന ലണ്ടനിൽ  ജനിച്ച് വളർന്ന് , പാരീസിൽ സ്ഥിര താമസമാക്കിയ പീറ്റർ ബ്രൂക്ക് / Peter Brook  എന്ന സംവിധായക പ്രതിഭയായ ഒരു സായിപ്പ് , ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നടീ നടന്മാരെ തെരെഞ്ഞെടുത്ത് ഒരു മഹത്തായ നാടകം ചമച്ച് , യൂറോപ്പ് മുഴുവൻ അരങ്ങേറി ഈ പാശ്ചാത്യരെയെല്ലാം വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു...!

ഇദ്ദേഹത്തിന്റെ  ഗെഡി ഫ്രെഞ്ചുകാരനായ ഷേൻ ക്ലൌദ് ഷാരിരെ/Jean-Claude-Carriere രചിച്ച് തിരക്കഥയെഴുതി  നാടകമാക്കിയ ഒമ്പത് മണിക്കൂറോളം രംഗത്തവതരിപ്പിച്ചിരുന്ന , ഒരു ക്ലാസ്സിക് സംഗീത നാടകം  ...

വൈകീട്ട് നാലിന് തുടങ്ങി  പിറ്റേന്ന് വെളുപ്പിന് രണ്ട് മണിവരെ മിഴിയടക്കാതെയാണ് കാണികൾ അന്നൊക്കെ ആയത് സാകൂതം വീക്ഷിച്ചിരുന്നത്...
ആ നാടകത്തിന്റെ  അവതാരികയായി പറഞ്ഞിരുന്നത് ...
ഇക്കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ  കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടെ കഥയാണ്. 
വാസ്തവത്തില്‍ ഇതിലെ ഇതിവൃത്തം  നമ്മൾ  ഓരോരുത്തരുടേയും കഥയാണ് ... 
മനുഷ്യർ ഉള്ളിടത്തോളം കാലം ഇതിന്റെ മഹത്വത്തിന് യാതൊരു വിധ  കോട്ടവും സംഭവിക്കുകയില്ല , ഇതിലുള്ളതെല്ലാം അന്നും ഇന്നും എന്നും പല കഥാ പാശ്ചാതലങ്ങളായി ഇനിയും സ്ഥല കാല ഭേദങ്ങളില്ലാതെ തുടർന്നുകൊണ്ടേയിരിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് ...

സംഭവാമി യുഗേ യുഗേ ...!


ഈ നാടക കമ്പനി യൂറോപ്പ് മുഴുവൻ പര്യടനം നടത്തി വന്നിരുന്ന പേരും പെരുമയുമൊക്കെ  കാരണം  , എല്ലാ കളികളുടേയും ടിക്കറ്റുകൾ വളരെ നാളുകൾക്ക് മുമ്പേ ; റിസർവ് ചെയ്തവർക്ക് മാത്രമേ , അന്നൊക്കെ ഈ  നീണ്ട നാടകം കണ്ടാസ്വദിക്കുവാൻ പറ്റിയിരുന്നുള്ളൂ എന്നത് കൊണ്ട് , കാണികളുടെ അഭ്യർത്ഥന മാനിച്ച് , ആ നാടക കുലപതിയായിരുന്ന ‘പീറ്റർ ബ്രൂക്ക് ‘
ആ കഥ സീരിയലുകളായി നിർമ്മിച്ച് വിവിധ യൂറോപ്പ്യൻ ‘ടീ.വി‘ ചാനലുകൾക്ക് വിറ്റു...

അന്നൊക്കെ ഇവിടെ വളരെ പ്രശസ്തമായിരുന്നു പീറ്റർ ബ്രൂക്കിന്റെ
ഡ്രാമ കം സീരിയൽ ആയ  ‘ദി മഹാഭാരത‘ ( 1985 -ൽ ഈ ഡ്രാമയെ 
കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന റിവ്യൂ )

അതായത് നമ്മൾ ഭാരതീയർ മഹാഭാരതം സീരിയൽ പിടിച്ച് , ടീ.വി - യിൽ  കൂടി കാണുന്നതിന് മുമ്പേ , ഈ പടിഞ്ഞാറങ്കാർ ആയതൊക്കെ  ദി മഹാഭാരത സീരിയൽ (I M D b പ്രകാരം 10 -ൽ 7.7 റേറ്റിങ്ങ് കിട്ടി അന്നത്തെ Top Most  , T V സീരിയലുകളിൽ ഒന്ന് ) കണ്ട് കഴിഞ്ഞിരുന്നു എന്നർത്ഥം...!

ഈ അവസരത്തിൽ നാടക, സീരിയൽ വരുമാനം
കുമിഞ്ഞ് കൂടിയപ്പോൾ  , പതിമൂന്നോളം ലോകോത്തര
ക്ലാസ്സിക് സിനിമകൾ ഡയറക്റ്റ് ചെയ്തിട്ടുള്ള , സിനിമാ സംവിധായകൻ കൂടിയായ‘പീറ്റർ ബ്രൂക്ക്‘ , മിത്രമായ ‘ഷേൻ ക്ലൌദു‘മായി ചേർന്ന് ഈ മഹാഭാരതത്തെ മൂനാല് മണിക്കൂറുള്ള , ഒരു സിനിമാ തിരക്കഥയാക്കി , ആ നാടക -സീരിയൽ നടീ നടന്മാരെ തന്നെ വെച്ച് , അഭ്രപാളികളിലേക്ക് പകർത്തി ഒരു വമ്പൻ സിനിമ പടച്ചുണ്ടാക്കി...

ഒരു ഭാരതീയ പുരാണ ഇതിഹാസം ആധുനികതയുടെ പരി
വേഷമുള്ള കഥാപാത്രങ്ങൾ വന്നവതരിപ്പിച്ച  1989 - ൽ റിലീസായ
ഒരു ക്ലാസ്സിക് സിനിമയായിരുന്നു (വിക്കി പീഡിയ)   ‘ദി മഹാഭാരത ‘..!

ലോക ചരിത്രത്തിലെ അത്യന്തം ആദരണീയവും അതി
വിശിഷ്ടവുമായ മഹത്ഗ്രന്ഥങ്ങളിലൊന്നാണല്ലോ  മഹാഭാരതം...
വേദവ്യാസ മഹര്‍ഷി തന്റെ ഇളം തലമുറക്കാരന്  പൂർവ്വികരുടെ കഥ പറഞ്ഞ് കൊടുക്കുന്നതിനൊപ്പം തന്നെ , ആയതെല്ലം പകർത്തിവെക്കുന്ന ഗണപതിയും കൂടി , ഓരോ കഥാ സന്ദർഭങ്ങളും നോക്കി കാണുന്നതായിട്ടാണ് ഇതിന്റെ കഥാതന്തു മുന്നേറി കൊണ്ടിരിക്കുന്നത് ...

പരാശരരമുനിയാൽ  സത്യവതിക്ക് വ്യാസൻ
ഭൂജാതനായ കഥകൾ  തൊട്ടാണിതിന്റെ തുടക്കം .
9 മണിക്കൂറുണ്ടായിരുന്ന നാടക തിരക്കഥയെ , വെറും
3 മണിക്കൂറിൽ  ഒതുക്കിയിട്ട് പോലും  ഈ ഫിലീം  , അദ്ദേഹത്തിന്റെ
ഡ്രാമ - സീരിയലുകളെ പോലെ  ബോക്സോഫീസിൽ അന്ന് ഗംഭീര ഹിറ്റായിരുന്നു ... !

പക്ഷേ ,  ദൈവ തുല്ല്യരായി ഭാരതീയർ കാണുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെ വെറും സാധാരണക്കാരായി ചിത്രീകരിച്ച കാരണം , അന്നത്തെ ഇന്ത്യൻ ക്രിട്ടിക്കുകൾ  ഈ പടത്തിനെ വേണ്ടുവോളം കരിവാരി തേച്ചു.
ഇന്ത്യയിൽ റിലീസായ പ്രിന്റിന്,  നാല് മണിക്കൂർ നീളമുണ്ടായിരുന്നുവെങ്കിലും  , ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ ‘ ദി മഹാഭാരത’ക്ക് പ്രദർശനാനുമതി നിഷേധിച്ചതുമൊക്കെ കാരണം നാട്ടിലന്നെത്തിയ , ഇതിന്റെ ഇംഗ്ലീഷ് വേർഷനായ ‘ദി മഹാഭാരത’ അന്നൊക്കെ അത്രയധികം ശ്രദ്ധിക്കാതെയും  പോയിരുന്നു..


ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുകിൽ വർണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വരെ പൈജാമയും
ജുബ്ബായുമിട്ട ഫ്രെഞ്ചുകാരനായ വെള്ളക്കാരനായിരുന്നുവല്ലോ ഇക്കഥയിൽ....
അമേരിക്കക്കാരനായ എലുമ്പനും , കറമ്പനുമായ ഭീഷ്മർ , ആസ്ത്രേലിയനായ
അർജ്ജുനൻ , കരീബിയക്കാരന്നായ ഭീമൻ , ബ്രസീലുകാരനായ കർണ്ണൻ , വിയ്റ്റ്നാം കാരനായ ദ്രോണാചാര്യർ , ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ , ഇന്ത്യക്കാരിയായ പാഞ്ചാലി , നൈജീരിയക്കാരിയായ കുന്തി , സൌത്താഫ്രിക്കക്കാരിയായ മാദ്രി ,...,...
അങ്ങിനെയങ്ങിനെ ഓരോ രാജ്യത്തു നിന്നും വന്ന അന്തർദ്ദേശീയ
കഥാപാത്രങ്ങളെയൊക്കെ നമുക്കൊക്കെ എങ്ങിനെ ദഹിക്കാൻ ...അല്ലേ ?

ഇന്ന് , ആ സിനിമയിൽ അരങ്ങേറിയവരിൽ
ഒട്ടുമിക്കവരും പ്രശസ്തിയുടെ കൊടുമുടിയിൽ
നിൽക്കുന്നവരാണ് .അന്നത്തെ ആ ഭാരതീയ കഥാ
പാത്രങ്ങളായി നിറഞ്ഞാടിയ ഇന്നത്തെ  പല പ്രമുഖ നടീനടന്മാർ താഴെ പറയുന്നവരാണ് .
ആ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ച ചിലരും - വിക്കിയിലെ ആ പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണണങ്ങളുമാണ്  താഴെയുള്ളത്...

Robert Langdon Lloyd എന്ന വ്യാസൻ 

Bruce Myers as ഗണപതി കം ശ്രീകൃഷ്ണന്‍

Vittorio Mezzogiorno as അർജ്ജുനൻ

Andrzej Seweryn as യുധിഷ്ട്ടിരൻ 
Georges Corraface as ദുര്യോധനൻ
Jean-Paul Denizon as നകുലൻ
Mahmoud Tabrizi-Zadeh as സഹദേവൻ

Mallika Sarabhai as ദ്രൌപതി /പാഞ്ചാലി
Miriam Goldschmidt as കുന്തി
Ryszard Cieslak as ധൃതരാഷ്ട്രര്‍
Hélène Patarot as ഗാന്ധാരി
Urs Bihler as ദുശ്ശാസനൻ
Lou Bihler as   കുട്ടികർണ്ണൻ
Jeffrey Kissoon as കർണ്ണൻ
Maurice Bénichou as കീചകൻ
Yoshi Oida as ദ്രോണാചാര്യർ
Sotigui Kouyaté as പരശുരാമൻ / ഭീഷ്മർ
Tuncel Kurtiz as ശകുനി
Ciarán Hinds as അശ്വത്ഥാമാവ്
Erika Alexander as മാദ്രി / ഹിഡുംബി
Bakary Sangaré as സൂര്യൻ/ഘടോൽക്കചൻ
Tapa Sudana as പാണ്ഡു/ശിവൻ
Akram Khan as ഏകലവ്യൻ
Nolan Hemmings as അഭിമന്യൂ
Mas Soegeng as വിരാധൻ/ വിദുരര്‍
Tamsir Niane as ഉർവ്വശി
Lutfi Jakfar as ഉത്തര
Mamadou Dioumé as ഭീമൻ
Corinne Jaber as അംബ  ശിഖണ്ഡി
Joseph Kurian as ധ്രിഷ്ട്ടദ്യൂൻമൻ
Leela Mayor as സത്യവതി

അന്നത്തെ യൂറൊപ്പ്  മലയാളികളായിരുന്ന  വിശ്വയണ്ണനും ,സ്റ്റാലി വിശ്വനാഥനും , ജോസഫ് കുര്യനും  വരെ  ഈ സായിപ്പിന്റെ  നാടക-സീരിയൽ-സിനിമാ നടന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നൂ...
നമ്മൾ മ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ  എന്ത് കാര്യമാണ് ഉള്ളത് അല്ലേ ...!

തീർച്ചയായും ഒരു വേറിട്ട കാഴ്ച്ചകളുമായുള്ള തികച്ചും
വിഭിന്നമായ രീതിയിൽ കൂടി മഹാഭാരത പുരാണത്തിലൂടെയുള്ള
ഒരു സിനിമാ സഞ്ചാരം നടത്തി ഓരൊ പ്രേഷകരേയും അനുഭൂതിയിൽ ആറാടിച്ച നല്ലൊരു  അഭ്രകാവ്യം തന്നെയായിരുന്നു എന്നിതിനെ വിശേഷിപ്പിക്കാം ...!

കാൽ നൂറ്റാണ്ട് മുമ്പ് റിലീസായ ഈ ‘ദി മഹാഭാരത’യെന്ന കലാ മൂല്യമുള്ള
ഈ സിനിമയെ 2014 ജനുവരിയിൽ കുറെ സിനിമാ നാടക പ്രേമികളൊക്കെ പൊടി തട്ടിയെടുത്ത് വീണ്ടും യൂ-ട്യൂബിൽ കൂടി , ഭാഗങ്ങളായി പ്രദർശിപ്പിച്ച്  തുടങ്ങിയപ്പോൾ ...
ഈ  ക്ലാസിക്കായിരുന്ന സിനിമ ,  ഇവിടത്തെ ‘സോഷ്യൽ മീഡിയ‘കളിൽ കൂടി പ്രചരിച്ച്  വീണ്ടും ഒരു ചർച്ചക്ക് വിഷയമായപ്പോഴാണ്  ...
ഞാനും ഇതെല്ലാം  കണ്ടിഷ്ട്ടപ്പെട്ട് നിങ്ങളോടിത് , ഇപ്പോൾ പങ്കുവെക്കുന്നത്.

വളരെ മഹത്തരമായിരുന്ന ; അന്നത്തെ ഈ   ‘ പീറ്റർ ബ്രൂക്കിന്റെ ദി മഹാഭാരത ‘ - യൂ-ട്യൂബിൽ കൂടി സമയം അനുവദിക്കുകയാണെങ്കിൽ  ഒന്ന് കണ്ട് വിലയിരുത്താം...

https://www.youtube.com/watch?v=EENh1hxkD6E&feature=youtu.be


പീറ്റർ ബ്രൂക്ക് സ്  ‘ദി മഹാഭാരത (യൂ -ട്യൂബ്  വീഡിയോ )

മഹാഭാരത്തിന്റെ സത്തൊന്നും നഷ്ട്ടപ്പെടാ‍തെ
സകലമാന കലാ മൂല്യങ്ങളോടും  കൂടി ,ലോകത്തിലെ
ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ  ഒന്നായ  മഹാഭാരതത്തിലെ ,  ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ
അഭിനേതാക്കളെ , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരെഞ്ഞ് കണ്ട് പിടിച്ച് ,  അന്തർദ്ദേശീയമായ , ഒരു ഇതിഹാസമാക്കി , നല്ലൊരുസിനിമാ സാക്ഷാത്കാരം നടത്തിയ  ‘പീറ്റർ ബ്രൂക്കിനും ക്രൂവിനും ‘നമോവാകം ...!

ഹാറ്റ്സ് ഓഫ് പീറ്റർ ബ്രൂക്ക് ....   താങ്ക്സ് എ ലോട്ട് .

41 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഉണ്ടിരിക്കുന്നവന് ഒരു
വിളി തോന്നി എന്ന് പറയാറില്ലേ...

അതുപോൽ നമ്മുടെ പുരാണത്തെ ആസ്പദമാക്കി
പാശ്ചാത്യർ പണ്ട് നിർമ്മിച്ചിറക്കിയ ഒരു സിനിമ കണ്ടപ്പോൾ എടുത്ത് ചാടി എഴുതി പോയതാണ് ...

സിനിമാ നിരൂപണമൊന്നും ഒട്ടും വശമില്ല..

ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്നറിയാം...

എന്നാലും എന്റെ മുഴയല്ലേചുമ്മാ....ക്ഷമീര്
താങ്ക്സ്.

Pradeep Kumar said...

ഒരു മുഴച്ചലുമില്ല - അമേരിക്കക്കാരനായ എലുമ്പനും,കറമ്പനുമായ ഭീഷ്മർ , കരീബിയക്കാരന്നായ ഭീമൻ, വിയ്റ്റ്നാംകാരനായ ദ്രോണാചാര്യർ ,ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ,ഇന്ത്യക്കാരിയായ പാഞ്ചാലി, നൈജീരിയക്കാരിയായ കുന്തി... ഇവരൊക്കെയുള്ള ഒരു മഹാഭാരതവ്യാഖ്യാനം കാണാൻ എന്താണൊരു വഴി എന്ന് ആലോചിക്കുന്നു....

സാർവ്വലൗകികവും, കാലാനുവർത്തിയുമായ മഹത്തായ ഒരു ഇതിഹാസം, ദേശത്തിന്റേയും, ഭാഷയുടേയും, മതത്തിന്റേയുമൊക്കെ സങ്കുചിതമായ ചട്ടക്കൂട്ടുകളിൽ തളച്ചിടാനാവില്ലെന്ന് പീറ്റർ ബ്രൂക്സിനെപ്പോലുള്ളവർ തെളിയിക്കുന്നു

നല്ല പരിചയപ്പെടുത്തൽ - നന്ദി

Junaiths said...

ഈ വെസ്റ്റേൺ മഹാഭാരതം പുതിയ അറിവാണ്, നന്ദി മുരളിയേട്ടാ ഇത് പങ്ക് വെച്ചതിൽ, ഒരു നന്ദി പീറ്റർ ബ്രൂക്സിനും..

vettathan said...

നന്ദി,മുകുന്ദന്‍ജി .കാണാന്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ ഫിലിം ക്രിട്ടിക്കുകളെക്കുറിച്ച് ഒന്നും പറയാതിരിക്കയാവും ഭേദം.

Echmukutty said...

ഇത് ദില്ലീലു കാണിച്ചിട്ടുണ്ട്..എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അത് നാഷ് ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലായിരുന്നു...

ഞാന്‍ കണ്ടിട്ടുമുണ്ട്...

ഈ കുറിപ്പ് ഭംഗിയായി.. ഇത് തികച്ചും ആവശ്യവുമായിരുന്നു മുരളീഭായ്... നമുക്ക് ഒക്കെ നിരോധിക്കാനുള്ള ആഗ്രഹം കൂടീട്ടേ ഉള്ളൂ .. ഒട്ടും കുറഞ്ഞിട്ടില്ല...

ജിമ്മി ജോണ്‍ said...

വായിച്ചു.. ഇനി സമയം പോലെ ആ ലിങ്കം ഞെക്കി കണ്ടോളാം..

പീറ്റർ സായിപ്പിന്റെ ‘മഹാഭാരത’ത്തെക്കുറിച്ച് ആദ്യായിട്ടാണ് കേക്കണത്.. നന്ദീണ്ട്..

Cv Thankappan said...

വളരെ നന്ദിയുണ്ട് മുരളി സാര്‍.
മുഴുവന്‍ കാണാന്‍ പറ്റിയിട്ടില്ല.ബാക്കി പിന്നെ...
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആദ്യമായാണ്‌ അറിയുന്നത് എങ്കിലും കാണണം എന്ന വല്ലാത്ത ആഗ്രഹം ഉണ്ടാക്കി.

വിനുവേട്ടന്‍ said...

ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് അറിയുന്നത് മുരളിഭായ്... എന്തായാലും കണ്ടിട്ട് തന്നെ കാര്യം...

പരിചയപ്പെടുത്തിയതിൽ നന്ദീട്ടോ...

ajith said...

ഇന്ന് വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ പീറ്റര്‍ ബ്രൂക്കിന്റെ മഹാഭാരതം നാടകത്തെപ്പറ്റി വായിച്ചു. അത് കഴിഞ്ഞ് ബ്ലോഗില്‍ നോക്കിയപ്പോള്‍ ദേ ഇവിടേം കിടക്കുന്നു മഹാഭാരതം. എന്നാല്‍പ്പിന്നെ ഇതൊന്ന് കണ്ടിട്ട് തന്നെ കാര്യം. ബ്രൂക്കിന്റെ നാടകത്തില്‍ കര്‍ണ്ണനാണ് ഹൈലൈറ്റ് എന്നാണ് വീരന്‍ എഴുതിയിരിക്കുന്നത്, കാണട്ടെ!!

Manambur Suresh said...

പീറ്റർ ബ്രൂക്കിന്റെ മഹാഭാരതം അഞ്ചേകാൽ മണിക്കൂർ ഉള്ളത് അമസോണിൽ കിട്ടും. £10 ആണ് വില.
നാടകമായി തുടങ്ങി സിനിമയിലേക്ക് ചുരുങ്ങിയ ഈ ഇതിഹാസം കാണേണ്ടത് തന്നെ .

manambur suresh

ശ്രീ said...

ഞാനും സായിപ്പിന്റെ മഹാഭാരതത്തെ പറ്റി കേട്ടിരുന്നില്ല.

നമ്മള്‍ കണ്ടും വായിച്ചും പഴകിയ ശൈലിയില്‍ അല്ലാതിരുന്നതു കൊണ്ട് ഭാരതീയര്‍ക്ക് ദഹിയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയതില്‍ അതിശയമില്ല :)

വീകെ said...

അത്യന്തം നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ. ഇതിനുമുൻപ് ഇതിനെക്കുറിച്ച് കേട്ടിട്ടില്ലായിരുന്നു. എന്തായാലും ആ പടം കാണണം.
അഭിനന്ദനങ്ങൾ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാനും സായിപ്പിന്റെ മഹാഭാരതത്തെ പറ്റി കേട്ടിരുന്നില്ല. Thanks

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി. സിനിമയുടെ സാങ്കേതിക വശങ്ങളെ പറ്റിയൊന്നും എഴുതാനാറിയാത്തതിന്റെ അജ്ഞതയും ,ഞാൻ ഈ പടം കണ്ടപ്പോൾ കിട്ടിയ ഹാപ്പിനസ്സും,സാറ്റിസ്ഫേക്ഷമൊന്നും ഇതെഴുതിവന്നപ്പോൾ ഒട്ടും ഇല്ലായിരുന്നതിനാലാണ് എനിക്കാ മുഴച്ച് നിൽക്കൽ ഫീൽ ചെയ്തത്.മാഷുടെയഭിപ്രായമൊക്കെ കണ്ടപ്പോഴാണ് കുറച്ച് ആശ്വാസം കൈ വന്നത് കേട്ടൊ.

പ്രിയമുള്ള ജൂനിയാത് ഭായ്, നന്ദി. വെസ്റ്റേണിൽ കുറെകാലമായി ആർത്തുല്ലസിച്ച് നടന്നിട്ടും ,ഞാനടക്കമുള്ള പലർക്കും ഈ പടിഞ്ഞാറൻ ‘മഹാഭാരതയെ ‘പറ്റി അറിവുണ്ടായിരുന്നില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോർജ്ജ് വെട്ടത്താൻ സർ,നന്ദി.വേണ്ടാത്തതിനെയൊക്കെ വാരിക്കോരി പൊക്കിയെടുത്ത് ,എന്ത് നല്ലതിനേയും ക്രിട്ടിസൈസ് ചെയ്യുകാ എന്നുള്ളത് നമ്മുടെയൊക്കെ ജന്മ സ്വഭാവമാണല്ലോ അല്ലേ.

പ്രിയമുള്ള എച്മുകുട്ടി ,നന്ദി .അമ്പടി കേമി : അപ്പോൾ പണ്ടെ മുതലെ ഉലകം ചുറ്റും വാലിഭയായി സകലമാന കൾച്ചറൽ പരിപാടികളിലും തലവെച്ച് കൊടുത്തിരുന്ന ആളാണല്ലേ ,വെറുതെയല്ല അറിവ് ഇത്ര കൂമ്പാരം കൂടി കിടക്കുന്നത്...!

പ്രിയപ്പെട്ട ജിമ്മി ഭായ് ,നന്ദി .പെറ്റർ സായിപ്പിന്റെ ലിങ്കം ഞെക്കി കണ്ടാലറിയം ഇതിന്റെ മഹാത്മ്യം കേട്ടൊ ഭായ്.


പ്രിയമുള്ള തങ്കപ്പൻ സർ,നന്ദി. തീർച്ചയായും മുഴുവനായും കണ്ട് നോക്കണം ,തീർത്തും വേറിട്ട ഒരു ‘മഹാഭാരത‘ തന്നെയാണിത്..!

പ്രിയപ്പെട്ട റാംജി ഭായ്,നന്ദി.
സമയത്തിനനുസരിച്ച് എന്തായാലുമൊന്ന് കണ്ട് നോക്കണം ,പ്രത്യേകിച്ച് നാടകാനുഭവ ബാക്ഗ്രൌണ്ടുള്ള നമ്മൾക്കൊക്കെ ഒരു പ്രത്യേക അനുഭൂതി തരുന്ന സിനിമ തന്നെയാണിത്.


Anonymous said...

Brook was trying to unearth a root of theater & cinema so fundamentally and universally human that it transcends cultural context—which sounds half-mad, since the past several decades of critical theory have been insisting that we are products of our context—while at the same time telling stories specific enough to keep people's attention.

Going to other cultures to make work and leaping over language—that's pretty freaking bold!"

you pen pen down a fantastic job Muralee

By
K.P.Raghulal

asrus irumbuzhi said...

ഈ വായന അതിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു ! കാരണം മഹാഭാരതമെന്ന ആ മഹാ ഇതിഹാസം കണ്ടില്ലെങ്കില്‍ എന്ത് ഭാരതീയന്‍...ഞാന്‍ .
കാഴ്ച തെളിയിച്ചു തന്ന ഈ എഴുത്തിനു നല്ല അസ്രൂസാശംസകള്‍ !
@srus..

അൻവർ തഴവാ said...

ഇതൊന്നു കാണാണ്ട് വയ്യല്ലോ മുരളിയേട്ടാ ..മഹാ ഭാരതത്തെ അധികരിചെഴുതിയ കുറെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു...ഇനിയും എഴുതാന്‍ കഥകള്‍ ഏറെ കിടക്കുന്നു അതില്‍ ...സായിപ്പു ഇതൊക്കെ എന്നേ കണ്ടെത്തി അല്ലെ?

kochumol(കുങ്കുമം) said...

മുരളിയേട്ടാ എനിക്കിത് പുതിയ അറിവാണ് ...നെറ്റ് പ്രശ്നം കാരണം വളരെ കുറച്ചു മാത്രേ കാണാന്‍ സാധിച്ചുള്ളൂ ..പിന്നീട് കാണുന്നതായിരിക്കും

കുസുമം ആര്‍ പുന്നപ്ര said...

പരിചയപ്പെടുത്തിയതിന് നന്ദി. നല്ല വിവരണം

Pinnilavu said...

കണ്ടു നോക്കട്ടെ

Sudheer Das said...

അച്ഛന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് വീട്ടില്‍നിന്നും ഒരുപാട് അകലെയുള്ള ഏതോ ഒരു പണക്കാരന്റെ വീടിന്നുമുന്നിലെത്തി, തടിച്ചുകൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ, ആ വീടിന്റെ ജനാലയിലൂടെ, ഒരു അത്ഭുതപ്പെട്ടിയില്‍ തെളിഞ്ഞ, 'മഹാഭാരതം', കണ്ടുനിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. സംഭവം കലക്കീട്ടാ, ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. ആശംസകള്‍

Sudheer Das said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി.ലോകത്തുള്ള സകലമാന ആംഗലേയ തലതൊട്ടപ്പന്മാരെയൊക്കെ തൊട്ടരിയുന്ന വിനുവേട്ടൻ പോലും ഈ ബ്രൂക്കർ സായിപ്പിനെ അറിയില്ലാന്ന് വെച്ചൽ പിന്നെ മറ്റുള്ളോരുടെ കാര്യം പറയാനുണ്ടോ ..അല്ലേ.

പ്രിയമുള്ള അജിത്ത് ഭായ് ,നന്ദി.അയ്യോ പീറ്റർ ബ്രൂക്കിനെ സൂപ്പറായ് മലയാളത്തിൽ ഞാനാണെന്ന് പറയാനുള്ള വീര്യവും അങ്ങിനെ ആ വീരൻ കൊണ്ടുപോയി അല്ലേ..എന്താ ചെയ്യാ കാലക്കേട്..!

പ്രിയപ്പെട്ട സുരേഷ് ഭായ് ,നന്ദി.ശരിക്ക് പറഞ്ഞാൽ സുരേഷ് ഭായ് അന്ന് പറഞ്ഞ് തന്ന പീറ്റർ ബ്രൂക്കിന്റെ നാടക ചരിത്രമൊക്കെയാണ് ഞാനിവിടെ എഴുതിയിട്ടത് കേട്ടോ.അന്ന് കാലത്ത് ഭായിയെങ്ങാനും ഈ വിഷയയത്തെ പറ്റി കേരളകൌമുദിയിലെങ്ങാനും വല്ലതും എഴുതിയിട്ടിരുന്നുവൊ..?

പ്രിയമുള്ള ശ്രീ ,നന്ദി . നാം സ്ഥിരം കണ്ടും കേട്ട പല്ലവിയിൽ നിന്നും ഏറെ വിഭിന്നമായി മഹാഭാരതത്തെ’ അവതരിപ്പിച്ചതാണല്ലൊ പീറ്റർ ബ്രൂക്കിന്റെ മേന്മ ..!

പ്രിയമുള്ള അശോക് ഭായ് ,നന്ദി.അന്ന് കാലത്ത് ഇന്ത്യയിൽ ഈ പടം പ്രചാരം കിട്ടാത്ത കാരണമാണ് നാമൊന്നും ഇതിനെ കുറിച്ചൊന്നും അറിയാതെ പോയത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഡോ: പണിക്കർ സർ,നന്ദി. അന്നതികമാരും ഈ മാഹാഭാരതം കേട്ടതുമില്ല കണ്ടതുമില്ല.ഇനി സമയമുണ്ടെങ്കിൽ ഒന്ന് യൂ-ട്യൂബിൽ കണ്ട് നോക്കിയാൽ ഇതിന്റെ മഹിമ മനസ്സിലാക്കം കേട്ടൊ ഭായ്.

പ്രിയമുള്ള രഘുലാൽ ,നന്ദി.തീർത്തും ശരിയാണത്.പിന്നെ മറ്റുള്ള ഭാഷകളിലെ സാംസ്കാരിക തനിമകൾ പരിചയപ്പെടുത്തുവാൻ ഏറ്റവും നല്ല ഉപാധി സിനിമാ/ നാടകങ്ങൾ തന്നെയാണല്ലോ അല്ലേ ഭായ്

chithrakaran:ചിത്രകാരന്‍ said...

ഇങ്ങനൊരു സംഗതി ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.

ഫൈസല്‍ ബാബു said...

ഇമ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ എന്ത് കാര്യമാണ് ഉള്ളത് അല്ലേ ...!

സത്യം !! ... വേറിട്ടൊരു പോസ്റ്റ്‌ ഇഷ്ടായി

Joselet Joseph said...

ഹല്ല, ഇത് ഞാന്‍ ഇപ്പോഴാ അറിയുന്നത്.
സിനിമായായിട്ടു ഉണ്ടെങ്കില്‍ അത് കണ്ടിട്ട് തന്നെ കാര്യം.
എപ്പോഴും ആലോചിക്കാറുണ്ട് ചുമ്മാ ചവറ് പടങ്ങള്‍ക്കുവേണ്ടി ബിഗ്‌ ബജറ്റ് എന്നൊക്കെ പറഞ്ഞു പൊടിക്കുന്ന കായ് ഉണ്ടെങ്കില്‍ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ ഓരോ സംസ്ഥാനത്തെയും എണ്ണം പറഞ്ഞ സ്റ്റാര്‍കളെ വെച്ച് ഒരു മഹാഭാരത സിനിമ പിടിച്ചാല്‍ എന്താ എന്ന്? തീര്‍ച്ചയായും അത് ചരിത്രത്തിനു തന്നെ ഒരു മുതല്‍ കൂട്ടായിരിക്കും.
മഹാഭാരതത്തോടുള്ള ഇഷ്ടം കാരണം പണ്ട് ദൂരദര്‍ശനില്‍ വന്ന ഹിന്ദി എപ്പിസോഡ് മുഴുവന്‍ ഞാന്‍ ഡൌന്‍ലോഡ്‌ ചെയ്തു വെച്ചിട്ടുണ്ട്. ഇടക്കിടെ കാണും.

ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയെട്ടര്‍, ട്രോയ് ഒക്കെ വീണ്ടും വീണ്ടും കാണുമ്പോള്‍ ഈ ആഗ്രഹം വീണ്ടും തലപൊക്കും. ഈ അടുത്ത് തെലുങ്കില്‍ "രാമരാജ്യം" എന്നാ രാമായണ കഥ വന്നപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പോയി കണ്ടത്.പക്ഷേ അത് നമ്മുടെ അമ്പലത്തില്‍ ബാലെ കാണാന്‍ പോകുന്നതിനെ ഓര്‍മ്മിപ്പിച്ചു. യുദ്ധവും, മറ്റും ഹൈടെക് ഗ്രാഫിക്സ് ഉപയോഗപ്പെടുത്തി ഏറ്റം മനോഹരമായി പിടിക്കാവുന്നതെയുള്ളൂ...അല്ലേ...??

മുരളിയേട്ടന്‍ നമ്മുടെ ജെയിംസ് കാമരൂണിനെയോ, സ്പില്‍ബര്‍ഗിനെയോ റിഡ്ലി സ്കോട്ടിനെയോ വല്ലോം അവിടുത്തെ ചായക്കടയില്‍ വെച്ച് കാണുകയാണെങ്കില്‍ ഇതൊന്നു പരിഗണിക്കാന്‍ പറയണം.

അനശ്വര said...

ആദ്യമായിട്ടാണ് ഞാനും കേള്‍ക്കുന്നത്.. ഒരു നല്ല പോസ്റ്റ്.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അസ്രൂസ് ഭായ്,നന്ദി. ഇപ്പോളതിന് ഭാരതീയർക്കൊക്കെ സായിപ്പ് വല്ലതും വിളമ്പിത്തരുമ്പോഴാണല്ലോ അതൊക്കെ സ്വാദുള്ളതായി മാറുന്നത് അല്ലേ.

പ്രിയമുള്ള അൻവർ ഭായ്,നന്ദി. മഹാഭാരതത്തിൽ കൂടി സഞ്ചാരം നടത്തിയ ആളെന്ന നിലക്ക് ഈ സിനിമ ഒരു മുതൽ കൂട്ട് തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുമോൾ ,നന്ദി. സൌകര്യം കിട്ടുമ്പോൾ എപ്പോഴുമെങ്കിലും കണ്ട് നോക്കിയാലെ ഈ പടത്തിന്റെ ആ വേറിട്ട മുഖം മനസ്സിലാക്കാൻ സാധിക്കുകയുള്ളു കേട്ടൊ.

പ്രിയമുള്ള കുസുമം മേം,നന്ദി .ഞാനും ഈയിടെയായി മാത്രമേ ഈ പീറ്റർബ്രൂക്കിനേയും മൂപ്പരുടെ മഹാഭാരത്തെ പരിചയപ്പെട്ടിട്ടുള്ളൂ...

പ്രിയപ്പെട്ട സറഫുധീൻ ,നന്ദി.തീർച്ചയായും കണ്ടു നോക്കണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുധീർദാസ് ഭായ്,നന്ദി.അന്നത്തെ ആൾക്കൂട്ടത്തിനിടയ്ലെ ആ കാഴ്ച്ചയിൽ നിന്നും ,വിരൽ തുമ്പിലെ കാഴ്ച്ചയിലേക്ക് വരെ ഇപ്പോൾ എത്തിയ നിലക്ക് ഇനിയൊന്നും കാര്യമാക്കേണ്ടതില്ല കേട്ടൊ ഭായ്.

പ്രിയമുള്ള ചിത്രകാരൻ ,നന്ദി.കാൽ നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ യു.കെയിലുണ്ടായിട്ട് പോലും ഈ സിനിമയെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് കേട്ടൊ മുരളി.

© Mubi said...

ഇങ്ങിനെയൊരു സംഭവം ഉണ്ടെന്നു കേട്ടിരുന്നു. യുട്യുബില്‍ കിട്ടുമെന്ന് അറിയില്ലായിരുന്നു... ഇനി അതൊന്നു കാണട്ടെ. നന്ദി മുരളിയേട്ടാ :)

drpmalankot said...

ഒരു വേറിട്ട ബ്ലോഗ്‌.. . നല്ലൊരു വായനാനുഭവം.
അതെ, നമ്മള് മലയാളികള് സ്പെഷ്യൽ അല്ലേ ഭായ്.

vazhitharakalil said...

മുരള്യേട്ടാ..വളരെ വ്യത്യസ്തമായ, പുതുമയുള്ള ഒരു അറിവ്...വീഡിയോ കാണുന്നുണ്ട്, വേഗം തന്നെ. നന്നായിരിക്കുന്നു വിവരണം...

Sangeeth K said...

ഇതൊരു പുതിയ അറിവാണ്...എന്തായാലും കാണണം...നന്ദി ഈ പരിചയപ്പെടുത്തലിന്...

മിനി പി സി said...

മുരളിയേട്ടാ , മഹാഭാരതം പോലെ മനോഹരമായ ഒരു ക്ലാസിക്‌ ഇനിയും വായിച്ചിട്ടില്ലാത്ത ഒരുപാട് ഭാരതീയര്‍ ഉണ്ടെന്നിരിക്കെ അതിനെ ആസ്പദമാക്കി സിനിമയെടുത്ത പീറ്റര്‍ ബ്രൂക്സിന് എല്ലാ ആശംസകളും അദെഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ മുരളിയേട്ടന് നന്ദി .

പാന്ഥന്‍ said...

ആഹ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ...

Unknown said...

ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുകിൽ വർണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വരെ പൈജാമയും
ജുബ്ബായുമിട്ട ഫ്രെഞ്ചുകാരനായ വെള്ളക്കാരനായിരുന്നുവല്ലോ ഇക്കഥയിൽ....
അമേരിക്കക്കാരനായ എലുമ്പനും , കറമ്പനുമായ ഭീഷ്മർ , ആസ്ത്രേലിയനായ
അർജ്ജുനൻ , കരീബിയക്കാരന്നായ ഭീമൻ , ബ്രസീലുകാരനായ കർണ്ണൻ , വിയ്റ്റ്നാം
കാരനായ ദ്രോണാചാര്യർ , ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ , ഇന്ത്യക്കാരിയായ പാഞ്ചാലി , നൈജീരിയക്കാരിയായ കുന്തി , സൌത്താഫ്രിക്കക്കാരിയായ മാദ്രി ,...,...
അങ്ങിനെയങ്ങിനെ ഓരോ രാജ്യത്തുനിന്നും വന്ന അന്തർദ്ദേശീയ
കഥാപാത്രങ്ങളെയൊക്കെ നമുക്കൊക്കെ എങ്ങിനെ ദഹിക്കാൻ അല്ലേ...?

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
ചന്തു നായർ said...

കേട്ടിട്ടുണ്ട്...കാണാൻ സാധിച്ചിരുന്നില്ല...എന്റെ അനുജൻ ജയരാജ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമായിൽ പ്രൊഫസർ ആയിരുന്നപ്പോൾ, പ്രസ്തുത സഭവം അവിടെ അരങ്ങറിയിരുന്നതായി അവൻ പറഞ്ഞറിയാം....... ഇനി കാണണം...ഇതിലുള്ള ലിങ്ക് ഒന്ന് കണ്ട് നോക്കാട്ടെ..താങ്ക്സ് എ ലോട്ട് .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഫൈസൽ ബാബു, നന്ദി. മല്ലൂസ്സില്ലാത്ത ഒരു പരിപാടികളുമിന്ന് ലോകത്തിൽ വിരളമാണ് പോലും...

പ്രിയമുള്ള ജോസ്ലെറ്റ്. നന്ദി.ഇത് സിനിമയായി ഇറൺഗിയിട്ടുണ്ട്,ഇപ്പോൾ ആ ലിങ്കിൽ പോയാൽ ഓൺ-ലൈനായും കാണാം.എന്തായാലും തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ തന്നെയാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനശ്വര ,നന്ദി.തീർച്ചയായും ഈ ഫിലിം കണ്ടറിഞ്ഞാലെ ഇതിന്റെ മഹത്വം മനസ്സിലാകുകയുള്ളൂ കേട്ടൊ.

പ്രിയമുള്ള മുബി,നന്ദി.ഇപ്പോൾ ഇന്റെർനെറ്റ് മുഖാന്തിരം ഈ സിനിമ കണ്ട് നോക്കാവുന്നതെ ഉള്ളൂ..

പ്രിയപ്പെട്ട ഹാബി ,നന്ദി. തികച്ചും മുതൽ കൂട്ടുള്ള ഒരു സിനിമയായതിനാൽ ഇതൊന്ന് കണ്ട് നോക്കണം കേട്ടൊ.

പ്രിയമുള്ള സംഗീത്,നന്ദി.നിങ്ങളെപ്പോലെയുള്ള സിനിമാ വിശകലനക്കാരാണ് ഇത്തരം പടങ്ങൾ കണ്ട് ,ശരിക്ക് നിരൂപണം എഴുതേണ്ടത്.

പ്രിയപ്പെട്ട മിനി,നന്ദി.മഹാഭാരതം ഒട്ടും വായിച്ചറിയാത്ത പാശ്ചാത്യർക്ക് വേണ്ടി തന്നെയാണ് പീറ്റർ ബ്രൂക്ക് ഈ ഫിലിം അണിച്ചൊരുക്കിയത്..കേട്ടൊ

പ്രിയമുള്ള ഡോ:പി.മാലങ്കോട് സർ,നന്ദി. തികച്ചും ഒരു വേറിട്ട സിനിമതന്നെയാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിനീഷ്,നന്ദി.കലാമൂല്ല്യമുള്ള ലോക സിനിമകളിൽ പെട്ട ഒന്നാണിത്.ഒഴിവുള്ളപ്പോൾ എപ്പോഴെങ്കിലും ഇതൊന്ന് കണ്ട് നോക്കണം കേട്ടൊ ഭായ്.

Ammu said...

nice to see a blog from London

പ്രവീണ്‍ ശേഖര്‍ said...

മുരളിയേട്ടാ .. ഇതൊരു പുതിയ അറിവാണ് എനിക്ക് ..എന്തായാലും ഈ സിനിമ കണ്ടിട്ട് തന്നെ കാര്യം ... കണ്ടിട്ടില്ലെങ്കിലും ഈ കുറിപ്പ് വായിച്ച പ്രകാരം ചിലത് പറയട്ടെ ..മഹാഭാരതം സാധാരണക്കാരനെ വച്ച് ചെയ്തതാണ് ഈ സിനിമയുടെ അവതരണത്തിലെ ലാളിത്യമായി എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. അല്ലെങ്കിൽ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ, ആ കാലത്തെ ഇതിഹാസ നായകന്മാരും വീരന്മാരുമൊക്കെ തന്നെയാണ് പിന്നീട് വിഗ്രഹവൽക്കരിക്കപ്പെട്ടതും ആരാധനാമൂർത്തികളായി മാറിയതും. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഖുശ്ബുവും സച്ചിനും സോണിയാ ഗാന്ധിയുമൊക്കെ പ്രതിഷ്ഠകളായ ആരാധാനാലയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിരിക്കെ, അതി പുരാതന പുരാണ കാലത്ത് ധാർമിക യുദ്ധം നയിച്ചവരും ജയിച്ചവരും ആ രീതിയിൽ മൂർത്തീകരിക്കപ്പെട്ടത്തിൽ അതിശയമില്ല. ഇവിടെ പീറ്റർ ബ്രൂക്ക് അത്തരം നായക പരിവേഷത്തിന്റെ പുറം തോടുകളെ തച്ചുടച്ചു കൊണ്ട് സാധാരണക്കാരനായ കഥാപാത്രങ്ങളെ മഹാഭാരതത്തിന്റെ ഐതിഹാസികത നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിൽ തീർത്തും പുന സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത് .. ആ അർത്ഥത്തിൽ പടിഞ്ഞാറിന്റെ വ്യാസ മഹർഷി തന്നെയാണ് പീറ്റർ ബ്രൂക്ക്..

എന്തായാലും ഈ സിനിമ കണ്ട ശേഷം ബാക്കി വിശദമായി നമുക്ക് സംസാരിക്കാം .. ഹൃദയം നിറഞ്ഞ ആശംസകൾ

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...