Monday, 3 December 2018

ഒരു അമ്പിളിക്കല . / Oru Ampilikkala .


ഇക്കൊല്ലത്തെ അന്തർദ്ദേശീയ 'എയ്‌ഡ്‌സ്‌  ദിന'ത്തോടനുബന്ധിച്ച്  BBC - യിൽ , എയ്‌ഡ്‌സ്‌ എന്ന മാരക അസുഖത്തിന്റെ ചരിത്രം മുതൽ ഇന്ന് വരെയുള്ള വിവിധ  ചരിതങ്ങളും , പ്രമുഖരായ പല അനുഭവസ്ഥരുടെ ആവിഷ്കാരങ്ങളും കൂടി ചേർത്തുള്ള അസ്സലൊരു പരിപാടിയായിരുന്നു ...
ആഗോളപരമായി എല്ലാ കൊല്ലവും ഡിസംബർ
മാസം ഒന്നിന് ഒരു അന്തർദ്ദേശീയ എയ്‌ഡ്‌സ്‌ ആരോഗ്യ ദിനമായി ( World_AIDS_Day ) ആചരിക്കുവാൻ  ലോക ആരോഗ്യ സംഘടന ആരംഭം കുറിച്ചത് മുപ്പത് കൊല്ലം മുമ്പ് - 1988 , ഡിസംബർ  1 മുതലാണ് .
ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ്  ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച് ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്താനായെങ്കിലും  , മനുഷ്യന് ഇതുവരെ മുഴുവനായും ഈ HIV രോഗാണുക്കളെ
കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യം തന്നെയാണ് ...!
ഇന്ന് ലോകത്തില്‍   കുട്ടികളടക്കം ഏതാണ്ട് മൂന്നര  കോടിയിലധികം  ആളുകള്‍
ഈ വൈറസ് ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം
പേര്‍ നമ്മുടെ ഇന്ത്യയിലുമാണെന്നതും വാസ്തവമാണ് .
ആദ്യകാലങ്ങളിലൊക്കെ സമൂഹത്തിൽ നിന്നും വളരെ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്നിരുന്ന ഈ രോഗ ബാധിതരേക്കാൾ , ഇന്ന് അത്തരക്കാർക്കൊക്കെ എല്ലാ പൊതുയിടങ്ങളിലും പല കാര്യങ്ങളിലും ഇടപെടാനും സാധിക്കുന്നു എന്ന നിലയിലേക്ക് സ്ഥിതിവിശേഷങ്ങൾ മാറിയിട്ടുണ്ട് .

അറിഞ്ഞും അറിയാതെയും ദിനംപ്രതി ഈ രോഗത്തിന്റെ
മടിത്തട്ടിലേക്ക് ,  ഒന്നുമറിയാതെ ജനിച്ചു വീഴുന്ന പിഞ്ചോമനകളടക്കം ,
അനേകം പേര്‍ എത്തിപ്പെട്ടികൊണ്ടിരിക്കുകയാണല്ലോ ...
ശരിയായ ബോധവല്‍ക്കരണങ്ങൾ  തന്നെയാണ്
ഈ  രോഗത്തിനുള്ള ശരിയായ മരുന്ന്...! !

ഈ അസുഖത്തെ പറ്റിയുള്ള ബിബിസി യിലെ ഡോക്യുമെന്ററി കണ്ടപ്പോൾ എനിക്ക് എന്റെ ഒരു കൂട്ടുകാരിയുടെ അനുഭവ  കഥ അഞ്ചാറുകൊല്ലം മുമ്പ് ഇവിടെ കുറിച്ച വരികൾ വീണ്ടും ഞാൻ പങ്കുവെക്കുകയാണ് ...

ഏഴ് കൊല്ലം മുമ്പ് നാട്ടില്‍ എത്തിയ സമയത്ത് ഒരു ദിനം മഴമേഘങ്ങൾ മൂടിക്കെട്ടിയ
ഒരു സന്ധ്യാ നേരത്ത് ഞാനും ,എന്‍റെ ഏറ്റവും നല്ല കൂട്ടുകാരിയായ
സഹധര്‍മ്മിണിയും കൂടി എന്‍റെ ആ പഴയ കൂട്ടുകാരിയെ , അതും ഈ
മഹാരോഗത്തിന്റെ  പിടിയില്‍ അവശയായി കിടക്കുന്ന 'സുഹറ'യെ നേരിട്ട് കാണുവാൻ
പോയി . വെറും നാല്‍പ്പതുവയസ്സില്‍ എല്ലും തോലുമായി കിടക്കുന്ന  ഒരു ശരീരം !

വളരെ പതുക്കെ അന്നവൾ കുറെ സംസാരിച്ചു...മൊഞ്ചുള്ള അമ്പിളിമാമനെ
കുറിച്ച്, യാന്ത്രികമായി മലർന്നുകിടക്കുമ്പോൾ എണ്ണാറുള്ള നക്ഷത്രങ്ങളെ കുറിച്ച് ,
അവൾ പോറ്റുന്ന ,അവളുടെ മിത്രങ്ങളും പൊന്നുമക്കളെ കുറിച്ച് ,.....അങ്ങിനെ കുറെയേറെ കാര്യങ്ങൾ....

മനസ്സിനുള്ളില്‍ ഇപ്പോഴും അന്ന് കണ്ട
ആ രൂപം ഭീകരമായി മായാതെ ഇപ്പോഴും കിടക്കുന്നു ....

ഒരാളും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സുഹറയെ സന്ദര്‍ശിച്ചപ്പോള്‍
കിട്ടിയ ആ അനുഗ്രഹം  മാത്രം മതി ......മറ്റേത് പുണ്യസ്ഥലങ്ങള്‍ പോയതിനേക്കാള്‍
കിട്ടിയ പുണ്യം എന്ന്  പിന്നീടൊരിക്കല്‍ എന്‍റെ ഭാര്യ എന്നോടു പറഞ്ഞിരുന്നൂ ...!

ഏതാണ്ട്  മൂന്ന്  പതിറ്റാണ്ട് മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്ര ദാസി ഗൃഹത്തില്‍ , സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !

അവള്‍ മുഖാന്തിരം പലരും പണം നേടി - - - സുഖം നേടി - - -

പ്രായം കൂടുന്തോറും അവളുടെ
തൊഴില്‍ മേഖലയില്‍ അവള്‍ പുറന്തള്ളപ്പെട്ടു ....
പിന്നീടവള്‍ 'ഉച്ചപ്പട'ങ്ങള്‍ക്ക് കൂട്ടുപോയും , പിതാവാരെണെന്ന്
അറിയാതെ ജനിച്ചുവീണ സഹ പ്രവര്‍ത്തകകളുടെ മക്കളെ സംരക്ഷിച്ചും
കാലം നീക്കി ...

തീരാ ദുരിതങ്ങളോടൊപ്പം
അവള്‍ നേടിയത് ഈ മഹാരോഗം മാത്രം !

ഒന്നര കൊല്ലം മുമ്പ് മുതൽ നാട്ടിലുള്ള
ഒരു എയ്‌ഡ്‌സ്‌ സെല്ലിൽ അന്തേവാസിയായിരുന്നു അവള്‍,
ആ വർഷം 'എയ്‌ഡ്‌സ് ദിന'ത്തിന് തന്നെ എന്തോ വിരോധാപാസം
പോലെ നല്ലവളിൽ നല്ലവളായ  സുഹറ മരണത്തിന്റെ കയത്തിലേക്ക്
ഊളിയിട്ടിറങ്ങിപ്പോയി .....
ഒരു വാർത്തപോലും ആകാതെ...
ഒരാളുടേയും ഓർമകളിൽ പോലും പെടാതെ...! !

ഇതാ ...
കവിതയും മറ്റും എനിക്കെഴുതുവാൻ  അറിയില്ലെങ്കിലും
അവളുടെ സ്മരണക്കായി  അന്ന് കുറിച്ചിട്ട കുറച്ചു വരികള്‍ ....
ഒരു അമ്പിളിക്കല


പതിവില്ലാതോ'രീമെയില്‍' നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാ സഹജന്റെ സന്ദേശമിത് , " നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ് - സുഹറ -മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന്‍ കയത്തിലെക്കിന്നലെ വെളുപ്പിന്. "  !

പതറി ഞാനാ മെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി ...
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളേ...

പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ  നീ യിവിടെ യന്ന്  ?
പതിനാറുകാരി എത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ...!

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ ..!
പാദം വിറച്ചു നിന്ന എന്നെ,ഒരു  പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി ..!

പുതുയാദ്യരാത്രി തന്‍ സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ ..!
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍ മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;

പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയും ;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയും ആ കാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ..?

പുതുതായവിടെവന്നൊരുത്തന്‍ നിന്നെ റാഞ്ചിയവിടെ നിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്‍
പൊതു വിപണിയില്‍ വാണിഭത്തിനായി വിട്ടു പോലും..
പുതു റാണിയായ് വിലസി നീ നഗര വീഥികൾ തോറും!

"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബ ഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം ..!
പതിയായിവാണു  പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ .... 
എന്‍ പ്രിയയെ
പതിച്ചുവോ നിന്‍ ശാപം , എൻ ജീവിതത്തിലുടനീളം -  ഈ പാപിയെ....?പിന്നാമ്പുറം :-

 പിന്നീട് ഈ വരികൾ കണിക്കൊന്ന മാസികയിൽ എന്റെ ഒരു ആർട്ടിക്കിളായി അച്ചടിച്ചു വന്നിരുന്നു .കണിക്കൊന്നയുടെ പത്രാധിപ പാർവതിക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതഞ്ജത ഈ അവസരത്തിൽ അർപ്പിച്ചുകൊള്ളുന്നു ...
കണിക്കൊന്നയിലെഈ അമ്പിളിക്കലയുടെ ലിങ്ക്


                                                                                                   അറിഞ്ഞും അറിയാതെയും ഈ മാരകരോഗത്താൽ
വിലപിക്കുന്നവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ രചന .

 

45 comments:

ശ്രീ said...

ഇത്രയൊക്കെ ആയിട്ടും അറിഞ്ഞിട്ടും എത്രയോ പേര്‍ വീണ്ടും വീണ്ടും ഈ രോഗത്തിനടിമകളാകുന്നു എന്നതാണ് കഷ്ടം.

ആ പഴയ കൂട്ടുകാരിയ്ക്ക് ആത്മശാന്തി നേരുന്നു, മാഷേ

Anonymous said...

Bilatthipattanam,
innaanu ee blog shraddayyil pettathu.
ezzhutthum,kavithayum,aa patavum valare nannaayirikkunnu.
London kaaryangal onnum ezhuthaarille ?
by
K.P.RAGHULAL

OAB/ഒഎബി said...

മുരളീ..
വാകുകളായും വരികളായും നന്നായി കുറിച്ചിട്ടു
എങ്കിലും, അതിൽ ഒരു നറുക്ക് നിങ്ങളിലും എഴുതപ്പെട്ടുവോ?
അതോ വരികളിൽ മാത്രമേയുള്ളൊ?

എന്തൊക്കെ ആയാലും ആ പഴയ
പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന്‍ മിടിപ്പുകളും ,പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം....ഇങ്ങനെ പറഞ്ഞ്

ലാസ്റ്റ് കാണുമ്പോൾ എത്ര മാത്രം മാറിയിരിക്കും എന്നൂഹിക്കാൻ, ഈയടുത്ത കാലത്ത് കണ്ട ഒരു സിനിമാ നടിയുടെ കിടത്തം എന്നെ മനസ്സിലാക്കി തരുന്നു.

ഈ ഓർമപ്പെടുത്തലുകൾക്ക് നന്ദി.

വിനുവേട്ടന്‍ said...

മുരളി... ആദ്യമായിട്ടാണ്‌ ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത്‌. കവിത നന്നായി വഴങ്ങുന്നുണ്ടല്ലോ...

വീണ്ടും വരാം... ആശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീ , ഓരോതവണയും ആദ്യമായി തന്നെ വന്ന് നല്ലയഭിപ്രായങ്ങൽ നൽകി എനിക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനൊരുപാടുനന്ദി..കേട്ടൊ.

പ്രിയ രഘുലാൽ , ആദ്യകാൽ വെപ്പിന് നന്ദി... പിന്നെ “ലണ്ടന്മാർ മണ്ടനിൽ” എന്ന എന്റെ മുൻ പോസ്റ്റുകളിൽ ലണ്ടൻ കാര്യങ്ങളാണ് കേട്ടൊ.

പ്രിയമുള്ള ഒ.എ.ബി ,പ്രോത്സാഹനനങ്ങൾക്കതിയായ നന്ദി...പിന്നെ ആകാര്യങ്ങളോക്കെ ചെറൂപ്പത്തിലെ മാത്രം ചോരതിളപ്പുകളായി കൂട്ടിയാൽ മതി.ഇപ്പോൾ
ബോധവൽക്കരണങ്ങൾ നടത്താം അല്ലെ...

പ്രിയപ്പെട്ട വിനുവേട്ട , ഇതുപോലെ വന്നുനോക്കിയുള്ള അനുഗ്രഹങ്ങളാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത് ..കേട്ടൊ

വീകെ said...

നന്നായി എഴുതിയിരിക്കുന്നു...

ആശംസകൾ...

വരവൂരാൻ said...

ഈ സമർപ്പണത്തിനു ആശംസകൾ....നന്മകൾ നേരുന്നു

Thabarak Rahman Saahini said...

പ്രിയ ബിലാത്തി,
വളരെ സങ്കടത്തോടയെ ഈ കുറിപ്പ്
വായിക്കാന്‍ കഴിയൂ, നാമറിയാത്ത എത്രയോപേര്‍
ഇതുപോലെ നരക യാതന അനുഭവിച്ചു കൊണ്ടിരിക്കുന്നു.ഇവരുടെ പുനരധിവാസത്തിന് മുന്‍തൂക്കം നല്‍കാതെ നമ്മുടെ സര്‍ക്കാര്‍ ക്രിക്കറ്റ് മാമാങ്കം കളിച്ചു നടക്കുന്നു.ക്രിക്കറ്റ് കാണുന്നതിനു തടസ്സം നിന്നതിനു പിതാവിനെ കൊലപ്പെടുത്തിയ യുവതലമുറയാണ്‌ നമുക്കുള്ളത്.നമുക്ക് നമ്മുടെ രാജ്യത്തെക്കുറിച്ച് സങ്കടപ്പെടാനേ
കഴിയുകയുള്ളൂ.

Typist | എഴുത്തുകാരി said...

എല്ലാം അറിഞ്ഞിട്ടും എത്രയോ പേര്‍ വീണ്ടും വീണ്ടും ഇതില്‍ പെട്ടുപോകുന്നു.ബോധവല്‍ക്കരണത്തിലൂടെയേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ആ പഴയ കൂട്ടുകാരിയെ ഒന്നു കാണാന്‍ പറ്റിയല്ലോ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വീ.കെ ,പ്രിയമുള്ള വരവൂരാൻ വന്നുയഭിനന്ദിച്ചതിനും , ആശംസിച്ചതിനും ഒരുപാട് നന്ദി..

പ്രിയപ്പെട്ട റഹമാൻ , നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ക്രിക്കറ്റാണല്ലോ...ഈ മാരകരോഗത്തിനെതിരേയും,ഗ്ലോബൽ വാമിങ്ങിനെതിരേയും മറ്റും നമ്മൾ വീണ്ടും പ്രതികരിക്കേണ്ടിയിരിക്കുന്നൂ...വന്നുനല്ലയഭിപ്രായം നൽകിയതിനു നന്ദി കേട്ടൊ.

പ്രിയപ്പെട്ട എഴുത്തുകാരി , ശരിയായബോധവൽക്കരരണം തന്നെ ഇതിനുയഥാർഥ മരുന്ന്.
അതെ ആ പഴയ കൂട്ടുകാരുയുടെ അനുഗ്രഹം ജീവിതത്തിലെ പഴയതെറ്റുതിരത്തലുകൾക്കു ഒരു പാശ്ചാതാപവും കൂടിയായിരുന്നൂ...നന്ദി കേട്ടൊ

mukthaRionism said...

ശരിയായ ബോധവല്‍ക്കരണങ്ങൾ തന്നെയാണ്
ഈ രോഗത്തിനുള്ള ശരിയായ മരുന്ന്.....


ആദ്യ വരികള്‍ ഉള്ളില്‍ തട്ടി....

jyo.mds said...

ബോധവല്‍ക്കരണം-അതൊന്നു മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ-ഇവിടെ എത്ര കുടുംബങ്ങള്‍ ഇതിനു ഇരയായിരിക്കുന്നു.എന്നിട്ടും തുടരുന്നു. HIV positive ആണന്നറിഞ്ഞു കൊണ്ട് മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തുന്നവരെ നിയമപരമായി ശിക്ഷിക്കണം.

kallyanapennu said...

കഥ എന്തുതന്നെയായാലും കവിത വളരെ മനോഹരമായിരിക്കുന്നൂ . ശരിക്കും ഉള്ളിൽ നിന്നും വന്നതുകൊണ്ടായിരിക്കാം എന്നു കരുതുന്നൂ .
ഈ മഹാരോഗം എന്നു പറയുന്നത് വരുത്തികൂട്ടുന്നതല്ലേ

വശംവദൻ said...

ഈ മാരകരോഗം ആർക്കും വരാതിരിക്കട്ടെ എന്നാഗ്രഹിക്കാം.

പതിവ് പോലെ എഴുത്ത് നന്നായി, കവിതയും.

ആശംസകൾ

Anonymous said...

കവിത ഒരു മുള്ളുപോലെ മനസ്സില്‍ കൊണ്ടു.. കവിതയിലൂടെയുള്ള ബോധവല്‍ക്കരനത്തിനും നല്ലൊരു കവിതയ്ക്കും..ആശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുഖ്‌താര്‍ ഉദരം‌പൊയില്‍ ,പ്രിയമുള്ള ജ്യോ നല്ലയഭിപ്രായങ്ങൾക്ക് നന്ദിയുണ്ട് കേട്ടൊ..

പ്രിയ മേരികുട്ടി നീ എന്റെ കവിതയെ വീണ്ടും പൊക്കിയതിന് ഒരുപാട് നന്ദി ചൊല്ലുന്നൂ..

പ്രിയമുള്ള വശംവദൻ,പ്രിയപ്പെട്ട ബിജ്ലി ആ വരികൾ ഉള്ളിൽ നിന്നും വന്നതാണ് കേട്ടൊ.നല്ലയഭിപ്രായങ്ങൾക്ക് നന്ദി

അഭി said...

അറിഞ്ഞും അറിയാതെയും ഇതില്‍ അകപ്പെട്ടുപോകുന്ന കുറെ ജീവിതങ്ങള്‍ അല്ലെ .
ആ പഴയ കൂട്ടുകാരിയ്ക്ക് ആത്മശാന്തി നേരുന്നു!

Sukanya said...

ഇതെന്താ ഞാന്‍ ഫോളോ ചെയ്തിട്ടും ഈ പോസ്റ്റ്‌ കണ്ടില്ലല്ലോ.
"മറ്റേത് പുണ്യസ്ഥലങ്ങള്‍ പോയതിനേക്കാള്‍കിട്ടിയ പുണ്യം എന്ന് പിന്നീടൊരിക്കല്‍ എന്‍റെ ഭാര്യ എന്നോടു പറഞ്ഞിരുന്നൂ ...." അങ്ങനെ ഒരു പുണ്യം ചെയ്തതിനു അനുമോദനങ്ങള്‍.
ഒരു കവിതയും എഴുതിയല്ലോ. നന്നായിരിക്കുന്നു. ഒരു തെറ്റും ചെയ്യാതെ ഈ രോഗത്തിന് അടിമപ്പെടുന്നവരോട് സ്നേഹം മാത്രം.

പാവത്താൻ said...

കുമ്പസാരത്തിന്റെ വിശുദ്ധവേദനയുണര്‍ത്തുന്ന നല്ല കവിത. നല്ല കുറിപ്പ്... നന്നായിരിക്കുന്നു. ആശംസകള്‍ മാജിക്കുകാരാ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അഭിയുടെയഭിപ്രായത്തിനു നന്ദി... ചിലർ ഹരംകൊണ്ടും,ജ്വരം കൊണ്ടും ഈ രോഗത്തിന്റെ വരം നേടുന്നൂ...പക്ഷേ ഒന്നുമറിയാതെ പകർന്നുകിട്ടിയവരോ..തല വര തന്നെ അല്ലേ ?

പ്രിയ സുകന്യ പൊറുക്കാനും,പിറുപിറുക്കാനും ,പിറകിൽനിന്നു നയിക്കാനും/നിയന്ത്രിക്കാനും കഴിയുന്ന വളരെനല്ലൊരു കൂട്ടുകാരിയായ ഭാര്യയെ ലഭിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം..കേട്ടൊ.ആ നല്ലയഭിപ്രായത്തിന് ഒത്തിരി നന്ദി.

പ്രിയ പാവത്താൻ തെറ്റുകൾക്കുള്ള കുമ്പസാരങ്ങളാണ് എന്റെ ജീവിതത്തിലെ വിജയങ്ങൾ...അതും ഒരു മാജിക്കാണ് കേട്ടൊ.വളരെ നന്ദിയുണ്ടഭിപ്രായത്തിന് .

Unknown said...

വിധിയോടുപൊരുതിയ പാവം കൂട്ടുകാരി സുഹറ
പച്ചപാവം കൂട്ടുകാരൻ മുരളിചേട്ടൻ
പഞ്ചപാവം എല്ലാം സഹിക്കുന്ന ഒരു ഭാര്യ
എല്ലാം നന്നായി ,നല്ല കവിതയും.

Unknown said...

thettukalil ninnuum thettukalilekyu mungi thaanu kondirikyunna yuva thalamuraakyulla oru santhesa maakatte ee anubhavavum oppam kavithayum.........

lekshmi. lachu said...

njaan aadyamaayittaanu ee blogil etha pettathu...aadyamayi kandu muttiya streeye ee oravasthayilum marakkathe,arappulavaakkathe kaanan kazhija aa manassinu namikkunu..ethu vaayichapol evideyo oru vethana thoni..nannayirikkunu..
eniyum varaam..

shibin said...

ഇത്തിരി കടുപ്പമായ അനുഭവങ്ങളാണല്ലൊ
നന്നായിട്ടുണ്ട്.
കവിതയും ഉഗ്രൻ.

Unknown said...

ee kumpasara kathayum athotoppamulla kavithayum ,kematwavum,vishamavum onnicchu avatharippiccha ugran anubhavam......

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മാത്തൻ,പ്രിയമുള്ള ഷിഗിൻ,പ്രിയപ്പെട്ട ലക്ഷ്മി,പ്രിയ ഷിബിൻ,പ്രിയമുള്ള ബിജു
തെറ്റുകൾ തിരുത്താനും, കുമ്പസാരിക്കാനുമൊക്കെ എന്നേ ശീലിച്ചു/അതിന്റെയെല്ലാം നന്മകളാണ് പിന്നീടുണ്ടായ എന്റെ ജീവിതവിജയങ്ങളെല്ലാം കേട്ടൊ..
ലെക്ഷ്മി നീ എന്നെവല്ലാതങ്ങ് പൊക്കികളഞ്ഞല്ലോ...
ഇവിടെ വന്നതിനും മിണ്ടിപ്പറഞ്ഞതിനും എല്ലാവർക്കും നന്ദി കേട്ടൊ...

Unknown said...

dukhatthinte mempoti chaaliccha kathayum, kavithayum alle...

Unknown said...

പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും.....

എന്തൊരു വർണ്ണന...ഹൌ എന്റെ ഭായി

Unknown said...

ഈ എയ്ഡ്സ് ദിനത്തിന് തന്നെ എന്തോ വിരോധാപാസം
പോലെ നല്ലവളിൽ നല്ലവളായ ആ സുഹറ മരണത്തിന്റെ
കയത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി .....
ഒരു വാർത്തപോലും ആകാതെ...
ഒരാളുടേയും ഓർമകളിൽ പോലും പെടാതെ...

Unknown said...

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം !
പതിയായി പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ . എന്‍പ്രിയേ
പതിച്ചുവോ നിന്‍ ശാപം ജീവിതത്തിലുടനീളം ,ഈ പാപിയെ....?

ഷിബു said...

ഈ എയ്ഡ്സ് ദിനത്തിന് തന്നെ എന്തോ വിരോധാപാസം
പോലെ നല്ലവളിൽ നല്ലവളായ ആ സുഹറ മരണത്തിന്റെ
കയത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി .....
ഒരു വാർത്തപോലും ആകാതെ...

Unknown said...

ശരിയായ ബോധവല്‍ക്കരണങ്ങൾ തന്നെയാണ്
ഈ രോഗത്തിനുള്ള ശരിയായ മരുന്ന്.....

Unknown said...

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ !

Unknown said...

ഒരാളും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സുഹറയെ സന്ദര്‍ശിച്ചപ്പോള്‍
കിട്ടിയയനുഗ്രഹം മാത്രം മതി ......മറ്റേത് പുണ്യസ്ഥലങ്ങള്‍ പോയതിനേക്കാള്‍
കിട്ടിയ പുണ്യം എന്ന് പിന്നീടൊരിക്കല്‍ എന്‍റെ ഭാര്യ എന്നോടു പറഞ്ഞിരുന്നൂ ....

Unknown said...

പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം !

sulu said...

Good..good
out spoken things..

MKM said...

പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;

Anonymous said...

anubandham vayichappol ithu pole oru katha kavithakullil pratheekshichilla....oru mullu pole nenjil tharachu avasanam oru thulli kanneerayi suhara peythu poyi....

Cv Thankappan said...

വായിച്ചു.ഇഷ്ടപ്പെട്ടു.
ആശംസകള്‍

അഷ്‌റഫ്‌ സല്‍വ said...

നാല് വര്ഷം മുമ്പ് എഴുതിയതെങ്കിലും ഇപ്പോഴും നമ്മുടെ ഇവരോടുള്ള സമീപനം അങ്ങിനെ തന്നെ തുടരുന്നു ..
ആരോ ചെയ്ത പാപത്തിന്റെ കറകളുമായി ജീവിക്കുന്ന എത്ര ഹത ഭാഗ്യർ ..
ദൈവം നന്മ വരുത്തട്ടെ എന്ന് പ്രാർഥിക്കാം..
അനുഭവങ്ങളുടെ കവിതയും വായിച്ചു ..
ഇഷ്ടമായി
സുഹരക്കു നിത്യ ശാന്തി നേരുന്നു

Unknown said...

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ നീ യിവിടെ യന്ന് ?
പതിനാറുകാരിഎത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ...

മഹേഷ് മേനോൻ said...

ഭായിയുടെ മുൻപ് വായിച്ച പോസ്റ്റുകളിൽനിന്നും വ്യത്യസ്തമായൊരു പോസ്റ്റ്. കാലമെത്രകഴിഞ്ഞിട്ടും ചാരം മൂടിക്കിടന്നിട്ടും ജ്വലിക്കുന്ന ഓർമ്മകൾ!

എയ്ഡ്സ് രോഗത്തിന്റെ വ്യാപനം കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ കുറയുന്നതായി എവിടെയോ വായിച്ചോരോർമ്മ. അത് ശുഭസൂചകമാണ്. ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണത്തിന്റെ ഫലമാകാം!

റാണിപ്രിയ said...

Nannayittund

Areekkodan | അരീക്കോടന്‍ said...

ഇങ്ങനെ എത്ര എത്ര ‘സുഹറമാർ’ തെരുവിൽ കിടന്ന് നരകിച്ച് .....

Sayuj said...


ശരിയായ ബോധവല്‍ക്കരണങ്ങൾ തന്നെയാണ്
ഈ രോഗത്തിനുള്ള ശരിയായ മരുന്ന്.....

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...