എന്റെ ആദ്യാനുരാഗ കഥയിലെ നായികയായ 'വര'ക്കാരിയും ഫോട്ടോഗ്രാഫറും കൂടിയായ പ്രിയയാണ് ആദ്യമായി എന്നെ ഒരു കാർട്ടൂണാക്കി വരച്ചത് ...
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അവൾക്ക് ഓണപ്പൂക്കളമിടുവാൻ വേണ്ടി നടക്കിലാന്റവിടത്തെ മതില് ചാടി അവരുടെ പൂന്തോട്ടത്തിൽ നിന്നും പൂവിറുത്തുകൊണ്ടിരിക്കുമ്പോൾ അവരുടെ അൾസേഷൻ നായ എന്റെ കള്ളിമുണ്ട് കടിച്ചെടുക്കുമ്പോൾ അന്തം വിട്ട് ഓടുന്ന ഞാനാണ് ആ ക്യാരിക്കേച്ചർ ചിത്രത്തിൽ നിറഞ്ഞു നിന്നത് ...!(ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ )
പിന്നീട് ഞങ്ങൾ പരസ്പരം പിരിഞ്ഞിട്ടും പലപ്പോഴായി
അവളുടെ കാർട്ടൂൺ ബുക്കിൽ എന്റെ മണ്ടത്തരങ്ങളുടെ
ഹാസ ചിത്രങ്ങൾ അവൾ വരച്ചിട്ടതൊക്കെ കാണുമ്പോൾ ഞങ്ങളുടെ കുടുംബക്കാരൊക്കെ പൊട്ടിച്ചിരിക്കാറുണ്ട് ...
ഞാൻ ലണ്ടനിൽ വന്ന് നങ്കൂരമിട്ടപ്പോൾ അവൾ എനിക്ക് നൽകിയ നാമമാണ് 'ലണ്ടനിൽ ഒരു മണ്ടൻ ' (A Mandan in London ) എന്നത് ..
പിന്നീടത് ഞാനെന്റെ
പ്രൊഫൈൽ നാമമാക്കുകയും ചെയ്തു ..! !
എന്റെയും പ്രിയയുടെയും ഇപ്പോഴും കൊണ്ടുനടക്കുന്ന ആ പഴം പ്രണയത്തിന് ഒരു സമ്മാനമായി ലണ്ടനിലുള്ള പ്രസിദ്ധ കലാകാരനും , തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും എന്റെ മിത്രവവുമായ ജോസ് പിണ്ടിയൻ (Jose.Antony) വരച്ചു തന്ന ക്യാരിക്കേച്ചറാണ് ഈ ചിത്രം
ജോസ് പിണ്ടിയന്റെ ബ്ലോഗുകൾ
http://kalayumkaryavum.blogspot.com/
http://pindianportfolio.blogspot.com/
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അവൾക്ക് ഓണപ്പൂക്കളമിടുവാൻ വേണ്ടി നടക്കിലാന്റവിടത്തെ മതില് ചാടി അവരുടെ പൂന്തോട്ടത്തിൽ നിന്നും പൂവിറുത്തുകൊണ്ടിരിക്കുമ്പോൾ അവരുടെ അൾസേഷൻ നായ എന്റെ കള്ളിമുണ്ട് കടിച്ചെടുക്കുമ്പോൾ അന്തം വിട്ട് ഓടുന്ന ഞാനാണ് ആ ക്യാരിക്കേച്ചർ ചിത്രത്തിൽ നിറഞ്ഞു നിന്നത് ...!(ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ )
പിന്നീട് ഞങ്ങൾ പരസ്പരം പിരിഞ്ഞിട്ടും പലപ്പോഴായി
അവളുടെ കാർട്ടൂൺ ബുക്കിൽ എന്റെ മണ്ടത്തരങ്ങളുടെ
ഹാസ ചിത്രങ്ങൾ അവൾ വരച്ചിട്ടതൊക്കെ കാണുമ്പോൾ ഞങ്ങളുടെ കുടുംബക്കാരൊക്കെ പൊട്ടിച്ചിരിക്കാറുണ്ട് ...
ഞാൻ ലണ്ടനിൽ വന്ന് നങ്കൂരമിട്ടപ്പോൾ അവൾ എനിക്ക് നൽകിയ നാമമാണ് 'ലണ്ടനിൽ ഒരു മണ്ടൻ ' (A Mandan in London ) എന്നത് ..
പിന്നീടത് ഞാനെന്റെ
പ്രൊഫൈൽ നാമമാക്കുകയും ചെയ്തു ..! !
എന്റെയും പ്രിയയുടെയും ഇപ്പോഴും കൊണ്ടുനടക്കുന്ന ആ പഴം പ്രണയത്തിന് ഒരു സമ്മാനമായി ലണ്ടനിലുള്ള പ്രസിദ്ധ കലാകാരനും , തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും എന്റെ മിത്രവവുമായ ജോസ് പിണ്ടിയൻ (Jose.Antony) വരച്ചു തന്ന ക്യാരിക്കേച്ചറാണ് ഈ ചിത്രം
ജോസ് പിണ്ടിയന്റെ ബ്ലോഗുകൾ
http://kalayumkaryavum.blogspot.com/
http://pindianportfolio.blogspot.com/
ആയിരം നാവുള്ള അനന്ദനെപ്പോലെയാണ് ഹാസ്യാത്മക( Cartoon )ചിത്രങ്ങൾ പറയുന്ന കാര്യങ്ങൾ എന്നാണ് ആഗോള കാർട്ടൂൺ ചരിത്രങ്ങൾ വ്യക്തമാക്കുന്നത് .
അതായത് ഒരു എഴുത്തുകാരന് ആയിരം വാക്കുകളൊ, പത്തു വാചകങ്ങളൊ മുഖാന്തിരം വരികളാൽ വർണ്ണിക്കേണ്ട സംഗതികൾ , വെറും ഒരു ഹാസ്യദ്യോതക വിനോദ ചിത്രത്തന്റെ (Caricature and Cartoon ) വരയിൽ കൂടി ഒരു കാർട്ടൂണിസ്റ്റിന് സാധിക്കും എന്നർത്ഥം ..!.
ഇതുപോലെയുള്ള വരയിലും , വരിയിലും കേമന്മാരായ ധാരാളം പുപ്പുലികൾ നമ്മുടെ മലയാളത്തിൽ വാഴുന്നുണ്ട് .
ഇത്തരം ചില 'വര'യൻ പുലികളുടെ മുന്നിൽ വന്നുപ്പെട്ടപ്പോൾ എനിക്കുണ്ടായ സ്ഥിതിവിശേഷങ്ങൾ ശരിക്കും കണ്ട് തന്നെ അറിയേണ്ടതാണ് ...
ഇന്ത്യൻ വരുമാന നികുതി വകുപ്പിലെ ഉദ്യോഗസ്ഥനും പേരുകേട്ട കാർട്ടൂണിസ്റ്റും ബ്ലോഗറുമായ സജ്ജീവ് ബാലകൃഷ്ണനെ പത്ത് വർഷങ്ങൾക്ക് മുമ്പ് നേരിട്ട് ചെറായി ബ്ലോഗ് മീറ്റിൽ കണ്ടുമുട്ടിയപ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ എന്നെ വരച്ചിട്ടതാണ് ഈ കാർട്ടൂൺ ചിത്രം .വളരെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന വരികളാലും വരകളാലും ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം സ്വയം ട്രോളുന്നതിലും നിപുണനാണ് ..!
താഴെ കാണുന്നതാണ്
സജ്ജീവ് ഭായിയുടെ വെബ് സൈറ്റുകൾ
http://www.1minutecaricatures.blogspot.com/
http://www.keralahahaha.blogspot.com/
എഴുത്തുകാരനും , പത്രപ്രവർത്തകനും ,കാർട്ടൂണിസ്റ്റും ഫോട്ടോഗ്രാഫറുമായ നൗഷാദ് അകമ്പാടമാണ് വെറുമൊരു ബൂലോകനായി വാണിരുന്ന എന്നെ അദ്ദേഹത്തിൻറെ 'വരഫലം' എന്ന പംക്തിയിലെ എഴുത്തും വരയും കൊണ്ട് ഭൂലോകത്ത് മുഴുവനും എന്നെ ആ സമയത്ത് പരിചയപ്പെടുത്തിയത് .
അന്ന് ഞാൻ ഇത് കണ്ട് എഴുതിയിട്ട വരികൾ ഇതാണ്
''പുരുഷാർത്ഥങ്ങളുടെ പര്യായങ്ങളായ
‘പണം,പെണ്ണ്,പദവി,പെരുമ,... ”
എന്നിവയിൽ പണം കൊടുത്തൽ കിട്ടാത്ത
വസ്തുവാണല്ലോ ഈ ‘പെരുമ’ എന്നത്..
ഒരു വരം കിട്ടിയതു പോലെ ഈ വര ഫല’ത്തിലെ
പ്രഥമ വരയിലൂടെ ആ പെരുമ എനിക്കും കിട്ടിയിരിക്കുന്നു കേട്ടൊ കൂട്ടരെ...
പ്രഥമ വരയിലൂടെ ആ പെരുമ എനിക്കും കിട്ടിയിരിക്കുന്നു കേട്ടൊ കൂട്ടരെ...
'ഹാറ്റ്സ് ഓഫ്‘ .. നൌഷാദ് ഭായ്
ഒപ്പം പെരുത്ത് നന്ദിയും...
ഇന്ന് ബിലാത്തിയിലുള്ള ഏതൊരു കലാകാരന്റേയും ആഗ്രഹമാണ്...
ഡയമണ്ട് ജൂബിലി വർഷമായി കൊണ്ടാടുന്ന ഈ ആണ്ടിൽ രാജ്ഞിയുടെ
മുമ്പിൽ നിന്ന് തന്റെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുക എന്നത്...!
എന്റെ ആ അത്യാഗ്രഹം ഒരു നടക്കാത്ത സ്വപ്നമാണെങ്കിലും,
ആയതിന്ന് താങ്കളുടെ ഈ സൂപ്പർ ക്യാരിക്കേച്ചറിലൂടെ സഫലമയിരിക്കുന്നൂൂ...!
‘പൊട്ടൻ പെട്ടു എന്ന ഭാഗ്യം ‘ കണക്കേ
‘ മണ്ടൻ പെട്ടു ‘എന്ന് ഇനി തിരുത്തി വായിക്കാം അല്ലേ...
ദേ ....ഇവിടെ ക്ലിക്കിയാൽ ആയത് കാണാം
നൗഷാദ് ഭായിയുടെ 'എന്റെ വര ..വല്ലാത്ത വര '
എന്ന ബ്ലോഗ് തട്ടകം http://entevara.blogspot.com/
സൗദിയിലെ മദീനയിലെ അനേക കാലം പ്രവാസത്തിന് ശേഷം നിലമ്പൂർക്കാരനായ ഇദ്ദേഹം ഇപ്പോൾ സ്വന്തം നാട്ടിൽ ഒരു സ്ഥാപനം ആരംഭിച്ചിരിക്കുകയാണ്
ദാ ... നോക്കൂ
അദ്ദേഹത്തിൻറെ പരസ്യ വാചകങ്ങൾ
''തലയും ഉടലും വെട്ടിമാറ്റല്‍, കൂട്ടിച്ചേര്‍ക്കല്‍, തള്ളല്‍, പൊക്കിയടിക്കല്,പോട്ടോ ഷോപ്പ്, നിറം കൊടുത്ത് ചൊര്‍ക്ക് കൂട്ടല്‍, എഴുത്ത്, കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ വര, പോരാഞ്ഞ് കമ്പ്യൂട്ടറില്‍ നേരിട്ട് വര തുടങ്ങി ഏത് കൊട്ടേഷനും സധൈര്യം ഏറ്റെടുക്കുന്ന അകമ്പാടം മെട്രോ സിറ്റിയിലെ ഏക സ്ഥാപനം.''
അതുപോലെ തന്നെ കാർട്ടൂണിസ്റ്റും കലാകാരനും ബ്ലോഗറുമായ മഞ്ചേരിക്കാരൻ .അസ്രുസ് ഇരുമ്പുഴി ഇ -മഷി മാഗസിന് വേണ്ടി എന്നെ കാർട്ടൂൺ ക്യാരിക്കേച്ചറിൽ കൂടി പടച്ചുവിട്ട ഒരു ഉഗ്രൻ ഹാസ്യാത്മക ചിത്രമാണിത് ദാ ..ഇവിടെ
അസ്രുവിന്റെ വാക്കുകളിലാണ് താഴെകാണുന്നത്
ബിലാത്തി പട്ടണത്തിലെ മുരളിയേട്ടന്
************************** ****************************
'' അനേകായിരം പേർ ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ എന്ന നവ മാധ്യമങ്ങൾ എന്നറിയാമല്ലൊ.
നമ്മള് നിസാരമായി 'സോഷ്യല്‍ മീഡിയ' എന്ന് പറഞ്ഞുപോകുന്ന വാക്കുകളെ വളരെ ഭംഗിയായി ഭാഷയുടെ സൌന്ദര്യവത്കരണതോടെ, ബ്ലോഗഴുത്തുകളെ അണിയിച്ചൊരുക്കുന്ന ഒരു മാന്ത്രികന് തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് മുരളിയേട്ടന്റെ മുകളിലത്തെ ആ വരികള്‍ .
സോഷ്യല്‍ മീഡിയകളുടെ ആധിക്യത്തില്‍ ഒന്നൊന്നായി ബ്ലോഗുകള്‍ മുങ്ങി മരിക്കുമ്പോഴും , വായനക്കാര്‍ ബ്ലോഗുകളിലെക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന E കാലത്ത് , വായനക്കാരായി എല്ലാ ബ്ലോഗിലും കൂടെ യാത്ര ചെയ്തവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.
അതിലൊരാളാണ് നമ്മുടെ പ്രിയങ്കരനായ ബിലാത്തി പട്ടണത്തിലെ മുരളി ചേട്ടൻ. ഇന്നും സജീവമായി ബ്ലോഗില്‍ ഇടപെട്ടു കൊണ്ടിരിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒന്നുകൂടിയാണ് ലണ്ടനിൽ ഒരു മണ്ടൻ എന്ന് സ്വയം വിശേഷിപ്പിച്ച മുരളീ മുകുന്ദന് എന്ന മുരളിയേട്ടന് !.
തൃശൂര്‍ കണിമംഗലത്ത് നിന്നും ലണ്ടന്‍ കീഴടക്കിയ ഇദ്ദേഹം ഒരു മാന്ത്രികന് കൂടിയാണെന്നത്തില് നമുക്ക് അഭിമാനിക്കാം. ഓണ്‍ലൈന്‍ ലോകത്ത് എന്നെന്നും നിറസാനിധ്യമായ് അദ്ദേഹം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
സ്നേഹപൂര്‍വ്വം,
ഞമ്മന്റെ സ്വന്തം ബിലാത്തിക്ക് !
(#asrushttps://www.facebook.com/photo.php?fbid=2225068084186152&set=a.1935938116432485&type=3&theater)
അന്ന് ഈ വരക്കും വരികൾക്കും ഞാൻ കൊടുത്ത മറുപടി
അസ്സലായ
ഒരു മാന്ത്രികകോലത്തിൽ അസ്രു ഭായ്,
എന്നെ ചായം പൂശി അവതരിപ്പിച്ച്,
ആലേഖനം ചെയ്തത് കണ്ടപ്പോൾ,
എൻ അശ്രുകണങ്ങൾ മിഴിയിൽ നിന്നും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്...
സംന്തോഷം കൊണ്ടാണ്
കേട്ടോ ഭായ്.. പെരുത്ത് സന്തോഷം കൊണ്ട്..
ഒരുപാടൊരുപാട് നന്ദി
ഒരു പക്ഷെ ഈ ഭൂലോകത്ത്
ബൂലോകം പൊട്ടിമുളച്ചില്ലെങ്കിൽ,
ഇവിടെ ബിലാത്തി പട്ടണത്തിൽ വളരെ കുറച്ച് മിത്രങ്ങൾക്കിടയിൽ മാത്രം അറിയുമായിരുന്ന എന്നെ ആഗോളതലത്തിൽ ഇത്ര വലിയൊരു മിത്രവലയ സമ്പത്തിനുടമയാക്കിയതിന് കാരണം നിങ്ങൾ ബൂലോഗ മിത്രങ്ങൾ തന്നെയാണ്...
സോഷ്യൽ മീഡിയ
തട്ടകങ്ങളിലെ എല്ലാ കൂട്ടുകാർക്കും
അസ്രുവിന്റെ ബ്ലോഗ് https://asrusworld.blogspot.com/
നാട്ടിൽ ചിത്രകലാദ്ധ്യാപകനായിരുന്ന എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ പാലായിൽ നിന്നും ബ്രിട്ടനിലെ കേംബ്രിജിലേക്ക് കുടിയേറിയ ഒരു കഥാകൃത്ത് കൂടിയാണ് റോയ് ജോസഫ് എന്ന കാർട്ടൂണിസ്റ് Roy. C J
ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരമായ 'റെറ്റിനയിൽ പതിയാത്തത് ' എന്ന പുസ്തകത്തെ - യു.കെയിലുള്ള എഴുത്തുകാരൻ മുരുകേഷ് പനയറ പരിചപ്പെടിത്തിയിരിക്കുന്നത് ഇവിടെ ഇവിടെ ശ്രവിക്കാവുന്നതാണ് .
റോയ് ജോസഫ് ഭായ് അദ്ദേഹത്തിൻറെ ഒരു കാർട്ടൂൺ ക്യാരിക്കേച്ചറിലൂടെ
വരയിലൂടെയും വരിയിലൂടെയും പരിചയപ്പെടുത്തിയ വാക്കുകളും വരയുമാണ് ഇത്
മാജിക്കും സാഹിത്യവും ഒരുമിച്ചാലോ? (ഹൽവയും മീൻകറിയും പോലെ) ഇത് രണ്ടും ഒന്നുപോലെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരേ ഒരാളെ ഇംഗ്ലണ്ടിൽ ഉണ്ടാവൂ. ബിലാത്തിപ്പട്ടണം ബ്ലോഗിന്റേയും യുകെ സാഹിത്യോത്സവത്തിന്റെയും, ‘കട്ടൻ കാപ്പിയും കവിത’യുടെയും ഒക്കെ നെടും തൂണായ ‘മുരളീ മുകുന്ദൻ’. ‘മാജിക്കൽ സാഹിത്യത്തിന്’ വരയാദരം.
അതെ
വരകളാലും,
വരികളാലും ബിലാത്തിയിൽ
കേമനായ ഒരു കലാസാഹിത്യ
പ്രതിഭയുടെ ക്യാരിക്കേച്ചർ സൃഷ്ടിയിലൂടെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ പ്രത്യക്ഷപെടുക എന്നത് തന്നെ
ഒരു മഹാ ഭാഗ്യമാണ്
പിന്നെ
നമ്മുടെ ബ്ലോഗുലകത്തിൽ തന്നെ
നമത്(varavazhi.blogspot) ,ഷാഫി റഹ്മാൻ shafiscribe.blogspot.co.uk)സുനിൽ പണിക്കർ ,
മാധവൻ (vazhikalil.blogspot.), കല്യാണിക്കുട്ടി ,
അജിത് ദീപ്തി ഊട്ടോപ്യൻ (uttopianart.blogspot) ,
ഡോണ മയൂര(/donamayoora/ ),നന്ദകുമാർ )nandaparvam.blogspot)
വിഷ്ണു ,പ്രദീപ് കുമാർ ,സിജോ ജോർജ്ജ് (sijogeorge.blogspot) ,സിസിലി ജോർജ് ,ജയശ്രീ ലക്ഷ്മി (lakzkumar.blogspot) അങ്ങിനെയങ്ങിനെ ധാരാളം പേരുകൾ ഇനിയും പറയാനുണ്ട് .
ഇത്തരം പുപ്പിലികളായ 'വര'യൻ പുലികളുടെയെല്ലാം
കൂടെ നമ്മുടെ ബൂലോകത്തിൽ വസിക്കുന്ന വെറും ഒരു കഴുതപ്പുലിയാണ് ഞാൻ...!
എന്തൊക്കെ പറഞ്ഞാലും വരികൾ
എഴുതുന്നതിനൊപ്പം വരക്കാനുള്ള സിദ്ധി
കൂടി കിട്ടുക എന്നുള്ളത് ഒരു വരം തന്നെയാണ്
അതെ
വരകളാലും,
വരികളാലും ബിലാത്തിയിൽ
കേമനായ ഒരു കലാസാഹിത്യ
പ്രതിഭയുടെ ക്യാരിക്കേച്ചർ സൃഷ്ടിയിലൂടെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ പ്രത്യക്ഷപെടുക എന്നത് തന്നെ
ഒരു മഹാ ഭാഗ്യമാണ്
ശതാബ്ദിയിലെത്തിയ മലയാള കാർട്ടൂൺ (100 Years of Malayalam Cartoon) എന്ന വിഷയത്തെ പറ്റിയുള്ള ഒരു കൊച്ചു പ്രഭാഷണം കൂടി കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ റോയ് സി ജെ കാഴ്ച്ചവെച്ചത് ഇതോടൊപ്പം കാണാം
സെഞ്ചുറി പൂർത്തിയയാക്കിയ മലയാള കാർട്ടൂണിന്റെ വിശദാംശങ്ങളടക്കം ലോക കാർട്ടൂൺ ചരിതങ്ങളും തന്റെ സ്വന്തം ക്യാരിക്കേച്ചറുകളിലൂടെ വ്യക്തമാക്കിത്തരുന്ന അവതരണമാണ് റോയ് ഭായ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്..
സെഞ്ചുറി പൂർത്തിയയാക്കിയ മലയാള കാർട്ടൂണിന്റെ വിശദാംശങ്ങളടക്കം ലോക കാർട്ടൂൺ ചരിതങ്ങളും തന്റെ സ്വന്തം ക്യാരിക്കേച്ചറുകളിലൂടെ വ്യക്തമാക്കിത്തരുന്ന അവതരണമാണ് റോയ് ഭായ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്..
പിന്നെ
നമ്മുടെ ബ്ലോഗുലകത്തിൽ തന്നെ
നമത്(varavazhi.blogspot) ,ഷാഫി റഹ്മാൻ shafiscribe.blogspot.co.uk)സുനിൽ പണിക്കർ ,
മാധവൻ (vazhikalil.blogspot.), കല്യാണിക്കുട്ടി ,
അജിത് ദീപ്തി ഊട്ടോപ്യൻ (uttopianart.blogspot) ,
ഡോണ മയൂര(/donamayoora/ ),നന്ദകുമാർ )nandaparvam.blogspot)
വിഷ്ണു ,പ്രദീപ് കുമാർ ,സിജോ ജോർജ്ജ് (sijogeorge.blogspot) ,സിസിലി ജോർജ് ,ജയശ്രീ ലക്ഷ്മി (lakzkumar.blogspot) അങ്ങിനെയങ്ങിനെ ധാരാളം പേരുകൾ ഇനിയും പറയാനുണ്ട് .
ഇത്തരം പുപ്പിലികളായ 'വര'യൻ പുലികളുടെയെല്ലാം
കൂടെ നമ്മുടെ ബൂലോകത്തിൽ വസിക്കുന്ന വെറും ഒരു കഴുതപ്പുലിയാണ് ഞാൻ...!
എന്തൊക്കെ പറഞ്ഞാലും വരികൾ
എഴുതുന്നതിനൊപ്പം വരക്കാനുള്ള സിദ്ധി
കൂടി കിട്ടുക എന്നുള്ളത് ഒരു വരം തന്നെയാണ്
32 comments:
നമ്മുടെ ബ്ലോഗ്
കൂട്ടായ്മയിലെ പുതിയ
ചിട്ടവട്ടങ്ങളും ഊഴവുമനുസരിച്ച്
ഇന്നത്തെ ദിവസം ഒരു ബ്ലോഗ് പോസ്റ്റ്
എഴുതിയിടുക എന്റെ കടമയാണ് ...
എന്തൊക്കെ പറഞ്ഞാലും
വരികൾ എഴുതുന്നതിനൊപ്പം
വരക്കാനുള്ള സിദ്ധി കൂടി കിട്ടുക
എന്നുള്ളത് ഒരു വരം തന്നെയാണ് ...
ആയിരം നാവുള്ള
അനന്ദനെപ്പോലെയാണ്
ഹാസ്യാത്മക( Cartoon )ചിത്രങ്ങൾ
പറയുന്ന കാര്യങ്ങൾ എന്നാണ് ആഗോള
കാർട്ടൂൺ ചരിത്രങ്ങൾ വ്യക്തമാക്കുന്നത് .
അതായത് ഒരു എഴുത്തുകാരന്
ആയിരം വാക്കുകളൊ, പത്തു വാചകങ്ങളൊ
മുഖാന്തിരം വരികളാൽ വർണ്ണിക്കേണ്ട സംഗതികൾ ,
വെറും ഒരു ഹാസ്യദ്യോതക വിനോദ ചിത്രത്തന്റെ
(Caricature and Cartoon )വരയിൽ കൂടി ഒരു കാർട്ടൂണിസ്റ്റിന്
സാധിക്കും എന്നർത്ഥം ..!.
ഇതുപോലെയുള്ള വരയിലും ,
വരിയിലും കേമന്മാരായ ധാരാളം
പുപ്പുലികൾ നമ്മുടെ മലയാളത്തിൽ
വാഴുന്നുണ്ട് ...
ഇത്തരം ചില 'വര'യൻ പുലികളുടെ
മുന്നിൽ വന്നുപ്പെട്ടപ്പോൾ എനിക്കുണ്ടായ
സ്ഥിതിവിശേഷങ്ങൾ ശരിക്കും കണ്ട് തന്നെ
അറിയേണ്ടതാണ് ...
മുരളിയെ ധാരാളം പേർ കാർട്ടൂണിച്ചു. ( കാണാൻ രസം ഉണ്ടേ). എഴുത്തും മാജിക്കും കൊണ്ട് എല്ലാരെയും കൈയിലെടുത്തു നടക്കുന്ന ബിലാത്തിക്കാരന് വരയും കുടി ആകാം.
വര വഴങ്ങിയില്ലെങ്കിൽ മാജിക് കൊണ്ട് ഒരു കാർട്ടൂൺ വരക്ക്
Bipin
വരയും വരിയും ഒരാളിൽ ഒത്തുപോകുന്നത് വല്ലപ്പോഴും മാത്രമാണ്. എല്ലാ വരയൻ പുലികൾക്കും ആശംസകൾ. മുരളിയേട്ടന്റെ മാജിക് നേരിട്ട് കാണാൻ ഒരിക്കൽ സാധിച്ചിട്ടുണ്ട്. തുഞ്ചൻ പറമ്പിൽ വെച്ച്.
മുരളിയേട്ടന്റെ പല പല മുഖങ്ങളാണ് കാണാനായത്.. മറ്റൊന്ന്, ബ്ലോഗ് ഒന്നു കൊണ്ടു മാത്രം സമ്പാദിച്ച സൗഹൃദവലയത്തിന്റെ വലിപ്പമാണ്. എഴുത്തിൽ എല്ലാം തെളിയുന്നുണ്ട്.
വിവരണം മനോഹരം! ഈ പോസ്റ്റിലൂെടെ സഞ്ചരിച്ചപ്പോൾ വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതിഭാസമ്പന്നരായ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു!
" അവനവനാത്മസുഖത്തിനാചരിക്കുന്ന വ-യപരന്നു സുഖത്തിനായ് വരേണം"
നല്ല ചിന്തയും പ്രവൃത്തിയും.
നന്മകൾ .ആശംസകൾ
എന്തെല്ലാമാണ് ഇതിൽ പറഞ്ഞിട്ടുള്ളത്.
രസകരമാണ്.
വരയും വരിയും.. അപാരമായ കൂടിച്ചേരൽ ആണ്.. അപൂർവ്വം.. മനോഹരം...
ആശംസകൾ.. 👍
എന്ത് മനോഹരമായാണ് മുരളി ചേട്ടൻ ഇവിടെ ഓരോരോ കാര്യങ്ങൾ / പരിചയപ്പെടുത്തലുകൾ പറഞ്ഞു പോയത്. ഇത് വരെ എനിക്കറിയാവുന്നത് മുരളിച്ചേട്ടന്റെ വാക്കുകളിലൂടെ മാജിക്ക് മാത്രമായിരുന്നു. ഈ പോസ്റ്റ് വായിച്ചതിൽ പിന്നെ , ശരിക്കും മാജിക്ക് വശമുണ്ടെന്നതു പുതിയ അറിവായി ! എന്നെങ്കിലുമൊരിക്കൽ രാജ്ഞിയുടെ മുമ്പിൽ നിന്ന് മുരളി ചേട്ടൻ മാജിക്ക് അവതരിക്കുമ്പോൾ ഞാനും അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിർത്തട്ടെ …. എന്റെ ആശംസകൾ. :)
വരയുടെ ഇന്ദ്രജാലം വരിയുടെ മാന്ത്രികതയിലൂടെ ഒവതരിപ്പിച്ച കൺകെട്ട് വിദ്യക്ക് ഒരായിരം അഭിനന്ദനങ്ങൾ
വായിച്ചാൽ ഒട്ടും നഷ്ടം വരാത്ത ഒരു പോസ്റ്റ് !!
മാന്ത്രികൻ നമുക്ക് സുപരിചിതൻ ആണെങ്കിലും വരയൻ പുലികളെ ഒരാളെപ്പോലും പരിചയമില്ല... ഇത്രയധികം പുലികളെ പരിചയപ്പെടുത്തിയ മുരളിയേട്ടന് നന്ദി.!!!
സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കാൻ മുരളിയേട്ടനോളം മിടുക്കുള്ള മറ്റൊരാളെയും എനിക്ക് ബ്ലോഗിൽ പരിചയമില്ല... 😍
ഇൗ-ഭൂലോകത്തെ വരക്കാരെയും വിശേഷങ്ങളും നർമ്മത്തിൽ മുക്കി വാക്കുകളിൽ വരച്ചിട്ടപ്പോൾ വായന ഏറെ രസകരമായി..ഇത്തരം ഒരു പോസ്റ്റ് ആദ്യമായാണ് ബ്ലോഗിൽ വായിക്കുന്നത് എന്നാണ് ഓർമ്മ.എന്തായാലും വളരെ ഹൃദ്യമായി അനുഭവപ്പെട്ടു..സന്തോഷം..ആശംസകൾ..
മുരളിചേട്ടാ ഇത് പൊരിച്ചു ട്ടാ.നമ്മളെ ആരെങ്കിലും ഒക്കെ വരച്ചിടണത് എന്ത് രസള്ള കാര്യാ. കിടുക്കിയത് മുറളിചേട്ടന്റെ ആലിലവയറും കാട്ടിയുള്ള മാജിക് പ്രകടനത്തിന്റെ വരയാണ്.ചേട്ടന്റെ സൗഹൃദ ശൃംഖല ഇനിയും വളരട്ടെ.കൂട്ടത്തിൽ
എന്റെ ബ്ലോഗും ചേട്ടൻ പരാമർശിച്ചതിൽ ഒരു കിടുക്കാച്ചി സ്നേഹ സലാം.
പ്രിയപ്പെട്ട ബിപിൻ സർ , നന്ദി .കാർട്ടൂണിനും ക്യാരിക്കേച്ചറിനും
പറ്റിയ ഒരു ബോഡി സ്ട്രക്ച്ചർ കൈമുതലായത് കൊണ്ട് സംഭവിച്ച ചില
സംഗതികൾ ആണിത് കേട്ടോ ഭായ്.
പ്രിയമുള്ള ഉട്ടോപ്പ്യൻ ഭായ് ,നന്ദി .വരയും വരിയും ഒരാളിൽ
ഒത്തുപോകുന്നത് ഒരു വരം തന്നെയാണ് കുട്ടാ .അന്നത്തെ തുഞ്ചൻ
പറമ്പ് മീറ്റിന്റെ ഫോട്ടോകൾ എന്റെ കൈയിൽ ഇപ്പോഴുമുണ്ട് കേട്ടോ ഭായ്
പ്രിയപ്പെട്ട സമാന്തരൻ ഭായ് ,നന്ദി .ഈ ബിലാത്തിപട്ടണം എന്ന ബ്ലോഗ് ഇല്ലായിരുന്നുവെങ്കിൽ ഈ ലണ്ടൻ പരിസരങ്ങളിലും ,കണിമംഗലം എന്ന
സർക്കിളിലും മാത്രം ഒതുങ്ങിപ്പോകേണ്ടവനായിരുന്നു ഞാൻ .അതെ ബൂലോഗ
സൗഹൃദ സമ്പാദ്യം തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്പത്ത് എന്ന് കരുതുന്നവനാണ് ഈയുള്ളവൻ കേട്ടോ ഭായ് .
പ്രിയമുള്ള തങ്കപ്പേട്ടൻ ,നന്ദി . ഏതൊരുകാര്യം ചെയ്യുമ്പോഴും
" അവനവനാത്മസുഖത്തിനാചരിക്കുന്ന വ-യപരന്നു സുഖത്തിനായ് വരേണം"
എന്ന ചിന്തയാൽ വളർന്നു വന്ന സാഹചര്യങ്ങൾ തന്നെയാണ് ഇത്തരം പ്രവർത്തികൾക്ക് പ്രചോദനം നൽകുന്ന വസ്തുത അല്ലെ ഭായ് .
പ്രിയപ്പെട്ട ആനന്ദ് ശ്രീധരം ,നന്ദി . കലാസാഹിത്യ പ്രതിഭകളിൽ വരികളും വരയും കൂടിച്ചേരുമ്പോഴുണ്ടാകുന്നതിൽ പരം സൗഭാഗ്യം വേറെ എന്തുണ്ടായാലും കിട്ടില്ല എന്നത് ഒരു വസ്തുത തന്നെയാണ് കേട്ടോ ഭായ് .
പ്രഗൽഭരായ കുറെ കാർട്ടൂണിസ്റ്റുകളെ അവരുടെ വരകളെയും ഒക്കെ പരിചയപ്പെടുത്തലിലൂടെ ( നർമ്മത്തിൽ ചാലിച്ച് ) പോസ്റ്റ് അസ്സലായി . ആശംസകൾ ഭായ്
മുരളീ,
ബഹുത് ആശ്ചര്യ് !
ഹല്ലാ, എത്ര കാലായി നേരിൽ കണ്ടിട്ട് ! കേട്ടിട്ടും !!
13 കൊല്ലം മുമ്പ് എറണാകുളം പനമ്പിള്ളി നഗറിലെ
എന്റെ സർക്കാർ ക്വർട്ടേഴ്സിൽ വെച്ച് മനസ്സുകൊണ്ട്
യൂറോപ്യനായ നമ്മുടെ കുറുമാൻ എന്നെ
ബ്ലോഗെഴുത്ത് പഠിപ്പിക്കുമ്പോൾ , ' കേരളഹഹഹ ' യും
' ഊണേശ്വരം പി. ഒ . ' യും എനിക്ക് ധാരാളം സുഹൃത്തുക്കളെ
നേടിത്തരും എന്നൊരു ഊഹവുമില്ലായിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് ഇടയ്ക്ക്
ബ്ലോഗിനോട് ' BLEXIT' എന്ന് പറഞ്ഞാലോ
എന്നുപോലും തോന്നിയിരുന്നു.
ഇപ്പോളിതാ, മുരളി വന്ന് ഒരു ' സിംപിൾ ഹല '
പറയുന്നു. വല്യ സന്തോഷവും, അത്ഭുതവും തോന്നുന്നു :)
//ഒരു പക്ഷെ ഈ ഭൂലോകത്ത്
ബൂലോകം പൊട്ടിമുളച്ചില്ലെങ്കിൽ,
ഇവിടെ ബിലാത്തി പട്ടണത്തിൽ വളരെ കുറച്ച് മിത്രങ്ങൾക്കിടയിൽ മാത്രം അറിയുമായിരുന്ന എന്നെ ആഗോളതലത്തിൽ ഇത്ര വലിയൊരു മിത്രവലയ സമ്പത്തിനുടമയാക്കിയതിന് കാരണം നിങ്ങൾ ബൂലോഗ മിത്രങ്ങൾ തന്നെയാണ്...//
അന്ത ഭയം ഇറുക്കണം.
ആശംസകൾ. :)
വരക്കും വായനക്കും 'ബിലാത്തി പട്ടണ'ത്തിനും ഭാവുകങ്ങള്‍ !
മുരളിഭായ് ബൂലോഗത്തിലെ എൻസൈക്ലോപീഡിയ തന്നെ...
ബിലാത്തിക്കാരാ മുടിഞ്ഞ സ്നേഹം..... ഞാനൊക്കെ നിങ്ങടെ ഫാൻ മാത്രമല്ല റ്റിവിയും ഫ്രിഡ്ജും എസിയും മിക്സിയുമൊക്കെയാണ്. ഇനി കാണുമ്പോൾ കൈയിലെ മാന്ത്രിക ചെപ്പിൽ നിന്നും ഒന്നുരണ്ടെണ്ണം എനിക്കും തരണേ.....
നിറഞ്ഞ നന്മകൾ നേരുന്നു...
പ്രിയപ്പെട്ട അൽമിത്ര ,ഇവിടെ വന്നു ആശംസകൾ രേഖപ്പെടുത്തിയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ രാജേശ്വരി.
പ്രിയമുള്ള ഷാഹിം ഭായ് ,നന്ദി .ചെറുപ്പം മുതൽ താല്പര്യം മൂലം അഭ്യസിച്ച ഒരു കലയായിരുന്നു മാജിക് ട്രിക്സ് .പിന്നീടത് പല ബോധ വൽക്കരണ കാര്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ട് .ഇനി നമ്മൾ നേരിട്ട് കണ്ടുമുട്ടുകയാണേൽ തീർച്ചയായും ഷാഹീമിന്റെ മുന്നിൽ കുറച്ച് മാന്ത്രിക വിദ്യകൾ അവതരിപ്പിക്കാം കേട്ടോ.
പ്രിയപ്പെട്ട അരീക്കോടന്‍ മാഷെ ,നന്ദി . ഈ ജീവിതമെന്ന മാന്ത്രിക ലോകത്ത് വരയുടെയും വരിയുടെയുമൊക്കെ വരം കിട്ടുക എന്നതും ഒരു മാസ്മരിക ജാലവിദ്യ തന്നെയാണല്ലോ അല്ലെ ഭായ്.
പ്രിയമുള്ള കല്ലോലിനി , നന്ദി . നമ്മുടെ കൂടെയുള്ള മാധവനും ,ഉട്ട്യോപ്പനുമൊക്കെ അസ്സല് വരയൻ പുലികൾ തന്നെയാണ് കേട്ടോ. പിന്നെ ഇത്തരം സൗഹൃദങ്ങൾ തന്നെയാണ് എന്റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം കേട്ടോ ദിവ്യ .
പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായ് ,നന്ദി . ഇതുമാത്രമല്ല നമ്മുടെ ബൂലോഗത്ത് ആർട്ട് രംഗത്ത് വിളയാടുന്നവർ ധാരാളം പേർ ഉണ്ട് ഭായ് .എഴുത്തിനൊപ്പം കലയും അതിനൊത്തുള്ള ഒരു മനസ്സും ഉണ്ടാകുക എന്ന് പറയുന്നത് തന്നെ ഒരു മഹാഭാഗ്യമല്ലേ ഭായ് .
പ്രിയമുള്ള മാധവൻ ഭായ് ,നന്ദി . വരക്കാർക്ക് വരയ്ക്കാൻ പറ്റിയ ബോഡിസ്റ്കച്ചർ ഉണ്ടായതിനാലാണ് ഇതൊക്കെ പൊരിച്ചടക്കാൻ പറ്റീത് ട്ടാ ഗെഡീ .പിന്നെ ... മ്ള് തൃശൂർക്കാരെ സംബന്ധിച്ച് 'പാടാവാ'ന്നുള്ള ത് ഇത്തിരി സങ്കടമുള്ള കാര്യാണെങ്കിലും ഇതൊക്കെ ഒരു അടിപൊളി വരകൾ തന്നെയാണ് കേട്ടോ ഭായ് .
വായന അടയാളപ്പെടുത്തുന്നു.
വരയ്ക്കുമ്പോൾ പെന്‍സില്‍ പിടിക്കാൻ പോലും അറിയാത്ത ഒരു ഹതഭാഗ്യനാണ് ഞാൻ. അതുകൊണ്ട്, നന്നായി വരയ്ക്കാൻ അറിയാവുന്നവരോട് എനിക്ക് ഭയങ്കര ബഹുമാനമാണ്!
പ്രിയപ്പെട്ട സജ്ജീവ് ഭായ് , നന്ദി . ബഹുത് ആശ്ചര്യ്...തന്നെ ! .
ഇതാണ് ബൂലോഗ മറിമായം എന്ന് പറയുന്നത് .ഒരിക്കൽ ബന്ധപ്പെട്ട്
ഇഷ്ട്ടം കൂട്ടിക്കഴിഞ്ഞാൽ പിന്നീട് ജീവിതാന്ത്യം വരെ ആയത് നിലനിൽക്കും ,ആയതിനാൽ നേരിട്ട് കാണാറും കേൾക്കാറും ഇല്ലെങ്കിലും ഭായിയുടെ എല്ലാ സൃഷ്ട്ടി വൈഭവങ്ങളും സൈബർ ഇടങ്ങളിലൂടെ ഞാൻ കണ്ട് രസിക്കാറുണ്ട് കേട്ടോ സജ്ജീവ് ഭായ്.
പ്രിയമുള്ള ഗീതാജി ,നന്ദി .നമ്മുടെ ബൂലോഗത്തുള്ള അനേകം കാർട്ടൂണിസ്റ്റുകളിൽ പേരും പെരുമായുമുള്ള ഇത്തിരി കാർട്ടൂണിസ്റ്റുകൾ മാത്രമല്ല എഴുത്തുകാരും കൂടിയാണിവർ കേട്ടോ.
പ്രിയപ്പെട്ട എം.എസ് .രാജ് ഭായ് ,നന്ദി . അതെ ഈ ബൂലോകം പൊട്ടിമുളച്ചില്ലെങ്കിൽ നാമൊക്കെ അവരവരുടെ ചുറ്റുപാടിൽ മാത്രം ഒതുങ്ങികൂടേണ്ടവരായിരുന്നു .അതുകൊണ്ട് എന്നുമെന്നും ബൂലോകമിത്രങ്ങളോട് കടപ്പാടുകൾ നമുക്ക് ഉണ്ടായിരിക്കണം കേട്ടോ ഭായ് .
പ്രിയമുള്ള മൊഹമ്മദ് കുട്ടി സാബ് ,നന്ദി .ഈ ഭാവുകങ്ങൾക്ക് ഒത്തിരി സന്തോമുണ്ട് കേട്ടോ ഭായ് .
പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി .എല്ലാം നമ്മുടെ സൈബർ ഇടങ്ങളിൽ കൂടി കിട്ടുന്ന അറിവുകൾ മാത്രമാണ് വിനുവേട്ടാ ,അല്ലാതെ എന്ത് വിജ്ഞാനകോശം എന്റെ ഭായ് .
മുരളിച്ചേട്ടാ, എന്നേ ബൂലോഗത്ത് പിടിച്ചുനിർത്തിയ നാലുപേരിൽ ഒരാൾ അങ്ങാണ്... പുതോയ പോസ്റ്റിൽ അടയാളപ്പെടുത്തൽ അറിയിക്കുന്നു .
മുരളിഭായ് ഒരു സംഭവം ആണല്ലോ? ഈ കൊറോണക്കാലത്തും വായിച്ചു രസിക്കാൻ ഒരു നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ
ആശംസകൾ.. വായിച്ചു.കണ്ടു
Manoharam, Ashamsakal...!!!
പ്രിയപ്പെട്ട വിനോദ് ഭായ് , നന്ദി . ഈ പറഞ്ഞതൊന്നും മാന്തിക ചെപ്പിൽ നിന്നും എടുത്തുതരുവാൻ സാധിക്കുകയില്ലെങ്കിലും ഇമ്മിണിയിമ്മിണി സ്നേഹം ഞാൻ വാരിക്കോരി നൽകാം കേട്ടോ എന്റെ കുട്ടത്തെ .
പ്രിയമുള്ള തട്ടത്തുമല സജീം ഭായ് ,നന്ദി .ഈ വരവിനും സന്തോഷത്തിനും ഒത്തിരിയൊത്തിരി സന്തോഷം കേട്ടോ ഭായ് .
പ്രിയപ്പെട്ട കൊച്ചുഗോവിന്ദൻ ഭായ് ,നന്ദി . വരയുടെ കാര്യത്തിൽ തനി വട്ടപൂജ്യം തന്നെയാണ് ഞാനും ,അതുകൊണ്ടാണല്ലൊ ഈ വരക്കാരോടൊക്കെയുള്ള ഇത്രമാത്രം ആരാധനയും ബഹുമാനവും ..
പ്രിയമുള്ള സുധി അറയ്ക്കൽ ,നന്ദി .ബൂലോകർക്കെന്നും പ്രോത്സാഹനം കൊടുത്തുകൊണ്ടിരിക്കുന്ന സുധിയെ പോലുള്ളവരുടെ അടയാളപ്പെടുത്തലുകളാണ് എനിക്ക് എന്റെ ബ്ലോഗ് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല വളം കേട്ടോ ഭായ്.
പ്രിയമുള്ള പുനലൂരാൻ സാംസൺ ഭായ് ,നന്ദി . എന്നെ വരച്ചിട്ടവരോടുള്ള ഒരു ആദരവ് പ്രകടിപ്പിക്കുവാൻ ഒരു അവസരം കൈവന്നപ്പോൾ എഴുതിയിട്ട കുറിപ്പുകളാണിത് കേട്ടോ ഭായ് .
പ്രിയപ്പെട്ട ഗൗരിനാഥൻ ,നന്ദി .ഈ വരവിനും ആശംസകൾക്കും ഒത്തിരിയൊത്തിരി സന്തോഷമുണ്ട് കേട്ടോ ഗൗരീ .
പ്രിയമുള്ള സുരേഷ്കുമാർ ഭായ് ,നന്ദി .ഇവിടെ വന്ന് വായിച്ചതിനും ,ഭാവുകങ്ങൾ നേർന്നതിനും വളരെയധികം സന്തോഷം കേട്ടോ ഭായ്
മുരളിച്ചേട്ടാ, വരാൻ വൈകിയതിൽ ആദ്യമേ ക്ഷമാപണം അറിയിക്കുന്നു.
ബിലാത്തിയിലെ മാന്ത്രികനായ ഒരു എഴുത്തുപുലി ഒരുപാടു വരയൻ പുലികളെ പരിചയപ്പെടുത്തിയത് ഗംഭീരമായി. മുരളിയേട്ടൻ പരിചയപ്പെടുത്തിയ വരയൻ പുലികളിൽ ഒരാൾ എന്റെ കസിൻ കൂടി ആണെന്നുള്ളത് ബഹുത്ത് സന്തോഷമായി :-)
വരയും , വരിയും സൂപ്പറാണല്ലോ. മുരളി ചേട്ടൻ ഒരു സംഭവമാണല്ലോ
Post a Comment