Monday 26 October 2009

ഒരു ഇംഗ്ലീഷ് കറവപ്പശു ! / Oru English Karavappashu !

നോക്ക് ഇതാണ് ഒരു ഇംഗ്ലീഷ് കറവപ്പശു.....
ഏതുനേരം ചെന്നു കറന്നാലും ചുരത്തി കൊണ്ടിരിക്കുന്ന സാക്ഷാല്‍ കാമധേനു തന്നെ !
നമുക്കീപശുവിനെ യു.കെയിലെ ഇന്ത്യന്‍ വംശജരായി ഒന്നുസങ്കല്‍പ്പിച്ചു നോക്കാം ...
കറവക്കാരനെ ഇന്ത്യന്‍ എംബസിയായും ,
പാലിനെ പണമായും .
നല്ലൊരു ക്യാരികേച്ചര്‍ അല്ലേ ?
ഗൃഹാതുരത്തിന്റെ സ്മരണകളും പേറി പുറം രാജ്യങ്ങളില്‍ വസിക്കുന്ന ഏതൊരാളും
ഇതിനെയൊട്ടും എതിര്‍ത്തു പറയുകയില്ല അല്ലേ ?

ഏറ്റവും കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ യൂറോപ്പിലുള്ളത് എവിടെയാണ് ?
ഗ്രേറ്റ്‌ ബ്രിട്ടന്‍ എന്നറിയപ്പെടുന്ന യു.കെ യിലാണ് പോലും ..
എല്ലാവര്‍ഷവും ജനനം കുറയുകയും ,മരണം നീളുകയും ചെയ്തുകൊണ്ടിരുന്ന
യു.കെയില്‍ വെറും അഞ്ചേമുക്കാൽ കോടി ജനസംഖ്യയില്‍ നിന്നും , ഇരുപതു ശതമാനം
വിദേശ വംശരുടെ  സഹായത്താല്‍ ഇപ്പോള്‍ യു.കെ യിലെ  "ജനനങ്ങള്‍" ദിനം പ്രതി കൂടികൊണ്ടിരിക്കുയാണ്  !
ഇരുപതുകൊല്ലത്തിനു ശേഷം ഇവിടത്തെ ജനസംഖ്യ ഏഴുകോടി കവിയുമെന്ന്
പഠനങ്ങള്‍ വ്യക്തമാക്കുന്നു .
വിദേശിയര്‍ക്ക് സ്തുതി .....
വിദേശിയരില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ക്ക് പ്രതേകിച്ചും!

യു.കെയിലെ നാലു പ്രവിശ്യകളില്  ഇംഗ്ലണ്ടിൽ ആണ് ഏറ്റവുമധികം ഭാരതീയരുള്ളത് ,
പിന്നെ സ്കോട്ട്ലാന്റിലും , വെയില്‍സിലും ,നോർത്തേൺ അയർലണ്ടിലുമായി ആകെയുള്ള
പതിനാലുലക്ഷം  ഇന്ത്യക്കാര്‍ വിന്യസിച്ചു കിടക്കുന്നു .

പഞ്ചാബികള്‍ക്കും ,ഗുജറാത്തികള്‍ക്കും ശേഷം ഇപ്പോള്‍
മലയാളികള്‍ക്കാണ്  ഇവിടെ മൂന്നാം സ്ഥാനം കേട്ടോ ..!

ഇപ്പോള്‍ ഏതാണ്ട് നൂറോളം സംഘടനകളുമായി മലയാളി
കൂട്ടായ്മകള്‍ മറ്റേതൊരു വിദേശ വംശജരെക്കാളും സംഘടനാതലത്തില്‍  ഈ യു.കെയില്‍
മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചു .

ഒപ്പം ഇവിടത്തെ വിവര സാങ്കേതികരംഗത്തും ,
ആര്യോഗ്യ മേഖലയിലും ,
ഹോട്ടല്‍ വ്യവസായവിപണികളിലും
മലയാളികളുടെ നിറസാനിധ്യം എടുത്തുപറയാവുന്നതാണ്.
കൂടാതെ യു.കെയിലെ മറ്റെല്ലാതൊഴില്‍ മേഖലകളിലും  മലയാളികളുടെ
ഒരുകൊച്ചു സാനിദ്ധ്യം ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നു .
ഏറ്റവും എടുത്തുപറയാവുന്ന കാര്യം മലയാളിയുടെ മക്കള്‍
മൂന്നാലുകൊല്ലമായി സെക്കന്ററി/ ഹൈയര്‍ സെക്കന്ററി ലെവലുകളില്‍
ഒന്നാം സ്ഥാനം വാരിക്കൂട്ടുന്നതും  പ്രത്യേകതയാണ്  !

ജാതിമതഭേദമന്യേ  ബംഗാളിസംസാരിക്കുന്ന
പശ്ചിമബംഗാളിലെയും , ബംഗ്ലാദേശിലെയും ബംഗാളികളെപോലെ ;
തമിഴ്നാട്ടിലെയും ,മലേഷ്യയിലെയും ,ബര്‍മ്മയിലെയും ,ശ്രീലങ്കയിലെയും
തമിഴ് സംസാരിക്കുന്നവരെല്ലാം കൂടി യു.കേയിലുള്ള തമിഴ് സംഘങ്ങളെ  പോലെ ;
പാകിസ്ഥാനിലെയും ,ഇന്ത്യയിലെയും പഞ്ചാബുകളിലെതടക്കം  ,ലോകത്തെവിടെ നിന്നും
വന്ന പഞ്ചാബിയില്‍ സംസാരിക്കുന്ന പഞ്ചാബികളെപോലെയോ .....

വിദേശങ്ങളില്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന ആ ഭാഷാപരമായ കൂട്ടായ്മ ,
സൗഹൃദം ,  ആ ഒരു ഒറ്റ കുടക്കീഴില്‍ അണിനിരക്കാനുള്ള ആ അഭിനിവേശം
മറ്റു ഭാഷക്കാരെ പോലെ നമുക്കില്ലെന്നുള്ള കാര്യം ഒരു വാസ്തവം തന്നെയാണ് കേട്ടോ ...

കുറെ ഗുണത്തിന് ഒരു ദോഷം അല്ലേ ....

അയ്യോ ..പറഞ്ഞുവന്നത് ഇതൊന്നുമല്ല ..

ലണ്ടന്‍ എംബസിയെ കുറിച്ചാണ് ......

ഇന്ത്യന്‍ ലണ്ടന്‍ എംബസിക്ക് മുന്നില്‍ എന്നും കാണുന്ന നീണ്ട വരികള്‍ .
 
ഇന്ത്യന്‍ വിദേശ എംബസി അഥവാ ഹൈക്കംമീഷൻ ഓഫീസുകള്‍
എന്നുപറഞ്ഞാല്‍ ഭാരതസര്‍ക്കാരിന്റെ കറവ പശുക്കള്‍ ആണ് .
ലണ്ടന്‍ എംബസി/ഭാരത്‌ ഭവന്‍  എന്നുപറഞ്ഞാല്‍ ശരിക്കും ഒരു ഇംഗ്ലീഷ്‌ കറവപ്പശു ...
ഏതുനേരവും പിഴിഞ്ഞെടുക്കുവാന്‍ പറ്റുന്ന ധാരാളം പാലുള്ളയൊന്ന്.
കറവയുടെ/പിഴിച്ചിലിന്റെ എല്ലാ പരീക്ഷണങ്ങളും ആരംഭം കുറിക്കുന്നയിടം !

ഇപ്പോള്‍ പിഴിഞ്ഞുകൊണ്ടിരിക്കുന്നത് ജോലിസാധ്യതകള്‍ക്ക് വേണ്ടി
"യു.കെ.സിറ്റിഷന്‍ഷിപ്പ് "എടുത്തു ഒ.സി.ഐ കാര്‍ഡ് എടുക്കുവാന്‍ വേണ്ടി
അപേക്ഷിച്ചവരെ  ആണെന്നുമാത്രം !
നമ്മുക്കിതിനെതിരെയൊന്നു പ്രതികരിച്ചു നോക്കിയാലോ ..
പ്രവാസകാര്യ /വിദേശകാര്യ മന്ത്രിമാരടക്കം നമുക്കിപ്പോള്‍ ഇമ്മിണി
കേന്ദ്രമന്ത്രിമാരുണ്ടല്ലോ ...
അവരെല്ലാം നമ്മളെ എന്തായാലുംസഹായിക്കാതിരിക്കില്ല അല്ലേ ?

എന്തായാലും" യുക്മ "  ഈ പൊതുപ്രശ്നത്തിനുവേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നു ....
വളരെ നല്ല കാര്യം !

യു.കെ മലയാളി സംഘടനകള്‍ക്കെല്ലാം കൂടി ഒരുപോതുവേദി എന്നയാശയം
കാലാകാലങ്ങളായി എല്ലാകൂട്ടായ്മകളും ചര്‍ച്ചകള്‍ വഴി മുന്നോട്ടുവച്ചിട്ടുനാളുകള്‍
ഏറെയായെങ്കിലും , പകുതിയിലേറെകൂടുതല്‍  സംഘടനകള്‍ കൂടിചേര്‍ന്ന് ,സംഘടനകള്‍
ഒന്നിച്ചുള്ള കൂട്ടായ്മയായ "യുക്മ " നിലവില്‍ വന്ന ശേഷം , ആദ്യമായി നേരിടാന്‍ പോകുന്ന
ഒരു പൊതുപ്രശ്നം .

ശരി ,എന്നാല്‍ എല്ലാവര്‍ക്കും ഇതിനുപിന്നില്‍ അണിനിരക്കാം ...അല്ലേ ...

നമുക്ക് യുക്മ യുടെ ഓണ്‍ ലൈന്‍ പെറ്റീഷന്‍ ഒന്ന് സൈന്‍ ചെയ്താലോ

ദേ ..ഈ ..ലിങ്കില്‍
http://www.ukmalayalee.net/news-ukma-passport.htm

സഹകരിച്ചവർക്ക് വളരെയധികം നന്ദി കേട്ടൊ...


ലേബല്‍ /
ഒരു യു.കെ പൊതുകാര്യം

21 comments:

വിഷ്ണു | Vishnu said...

എപ്പം ഒപ്പിട്ടു എന്ന് ചോദിച്ചാല്‍ പോരെ...

kallyanapennu said...

ഞാനും ഒപ്പിട്ടുട്ടാ....
നല്ലകാര്യ്ങ്ങൾ...

khader patteppadam said...

സംരംഭത്തിനു ഭാവുകങ്ങള്‍!

Anonymous said...

Thanks

ഗീത said...

ആ ക്യാരിക്കേച്ചര്‍ നല്ല രസമുണ്ട്.
എവിടെയാണെലും ഈ പിഴിയല്‍ തുടരും അല്ലേ?

jayanEvoor said...

എല്ലാ മലയാളികളും ഒന്നിക്കട്ടെ!

എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍!!

മലയാളത്തിന്റെ മണവും, രുചിയും, ശബ്ദവും, സ്പര്‍ശവും, കാഴ്ചകളും പഞ്ചേന്ദ്രിയങ്ങളില്‍ തൂകുന്ന നിറവു നുകര്‍ന്ന് കഴിയുന്ന ഒരു മലയാളി...

ജയന്‍ ഏവൂര്‍

Typist | എഴുത്തുകാരി said...

നൂറോളം മലയാളി സംഘടനകളോ!എല്ലാവരും ഒത്തുചേര്‍ന്നു പോരാടി നേടിയെടുക്കൂ.

Anonymous said...

A VERY VERY GOOD WORK
Conglts...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ബ്ലൊഗറായതിനുശേഷം യു.കെ യിൽനിന്നും,ഇ-മെയിലായും,ഫോൺ മുഖാന്തിരവും ഏറ്റവും കൂടുതൽ നല്ലയഭിപ്രായങ്ങളൂം,പ്രതികരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുമ്പോൾ കിട്ടുന്ന സന്തുഷ്ടി;ആ ആത്മസംതര്യുപ്തി എങ്ങിനെയാണ് ഞാൻ പറഞ്ഞറിയിക്കുക?

ഒരു പൊതുതാൽ‌പര്യത്തിനുവേണ്ടി എഴുതിയിട്ട ഈ പോസ്റ്റിന് എല്ലാംകൊണ്ടും അകമഴിഞ്ഞ സഹകരണങ്ങൾ നൽകിയ ഏവർക്കും എന്റെ നന്ദി...കൂപ്പുകൈ...നമസ്കാരം

Unknown said...

ഞങ്ങളൂം ഒപ്പിട്ടു.
മുരളിചേട്ടന് വളരെ നന്ദി.

Anonymous said...

ഈ സംരഭത്തിനു എല്ലാ ഭാവുകങ്ങളും....

ARUN said...

നന്നായി എന്തായാലും..

shibin said...

ഞങ്ങളും ഒപ്പിട്ടിട്ടുണ്ടായിരുന്നൂ
നല്ലപോസ്റ്റ്.

shibin said...

hai,this is very good venture,
all the best

Unknown said...

oh.. jnangal ithu kandillallo..
ithine kuricchu annu onnum arinjilla..

Unknown said...

ഇടക്കിതുപോലെ നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട് അല്ലേ...

Unknown said...

ingane oru sambhavam iviteyuntaayoo?
nannaayi
samoohatthinu vendiyullakaaryangalalle...

ഷിബു said...

നല്ലകാര്യങ്ങളാണല്ലോ ...
അഭിനന്ദനം.....!

Unknown said...

ആ ക്യാരിക്കേച്ചര്‍ നല്ല രസമുണ്ട്.

Unknown said...

മലയാളത്തിന്റെ മണവും, രുചിയും, ശബ്ദവും, സ്പര്‍ശവും, കാഴ്ചകളും പഞ്ചേന്ദ്രിയങ്ങളില്‍ തൂകുന്ന നിറവു നുകര്‍ന്ന് കഴിയുന്ന ഒരു മലയാളി..

Anonymous said...

യു.കെ മലയാളി സംഘടനകള്‍ക്കെല്ലാം കൂടി ഒരുപോതുവേദി എന്നയാശയം
കാലാകാലങ്ങളായി എല്ലാകൂട്ടായ്മകളും ചര്‍ച്ചകള്‍ വഴി മുന്നോട്ടുവച്ചിട്ടുനാളുകള്‍
ഏറെയായെങ്കിലും , പകുതിയിലേറെകൂടുതല്‍ സംഘടനകള്‍ കൂടിചേര്‍ന്ന് ,സംഘടനകള്‍
ഒന്നിച്ചുള്ള കൂട്ടായ്മയായ "യുക്മ " നിലവില്‍ വന്ന ശേഷം , ആദ്യമായി നേരിടാന്‍ പോകുന്ന
ഒരു പൊതുപ്രശ്നം .

ശരി ,എന്നാല്‍ എല്ലാവര്‍ക്കും ഇതിനുപിന്നില്‍ അണിനിരക്കാം ...അല്ലേ ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...