Thursday 30 January 2014

കളിയല്ല .. കല്ല്യാണം ... ! / Kaliyalla .. Kallyaanam ... !

ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന് ...
ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു , ഇഷ്ട്ടന്റെ മോളെ , 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത് ...

ടൌണിലെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ വെച്ച്
നാലയ്യായിരം പേർക്ക്  സദ്യയും , കല്ല്യാണ തലേന്ന് നാട്ടുകാർക്കും ,
അനുയായികൾക്കുമൊക്കെ  നോണും - ഹോട്ടുമടക്കമുള്ള ഉഗ്രൻ ഗാർഡൻ
പാർട്ടിയും , കോറസ് ഗാന മേളയുമെല്ലാം ‘ഇവന്റ് മാനേജ് മെന്റ് ടീമുകളെ , മൊത്തം
ഏല്പിച്ചതിനാൽ എല്ലാ അതിഥികളും , ജസ്റ്റ് വന്ന് വീഡിയോയിൽ വന്ന് തല കാണിച്ച് ,
കള്ളടിച്ച് ഫുഡടിച്ചു പോകുന്ന കിണ്ണങ്കാച്ചി ചടങ്ങുകളായിരുന്നു ആ കല്ല്യാണ ഉത്സവത്തിന് അരങ്ങേറിയതെന്നാണ് പങ്കെടുത്തവർ പറഞ്ഞു കേട്ടത് ...!

രമണേട്ടന്റെ മൂത്ത മകൻ കോഴ കൊടുത്തിട്ടാണെങ്കിലും , എഞ്ചിനീയറിങ്ങ്
ഡിഗ്രി - ഈറോട് , പോയി എടുത്തുവന്ന ശേഷം , ആ പയ്യന് ;  ഞാനാണ് ലണ്ടനിൽ
വന്ന്  'എം.ബി.എ 'എടുക്കുന്നതിന് വേണ്ടിയുള്ള എടവാടുകൾ ചെയ്ത് കൊടുത്തത് ,
സംഗതി ആയതിന് വേണ്ടിയുള്ള പത്ത് പതിനഞ്ച് ലക്ഷം രൂപ  -  ആ പിതാവ് പുത്രന് വേണ്ടി , ‘പൊളിറ്റിക്ക്സിൽ ആഹോരാത്രം പണി‘യെടുത്ത് കൊണ്ട് തന്നെ ആരെയൊക്കെയോ പിഴിഞ്ഞാണെങ്കിലും  മുടക്കിയിരുന്നൂ..

പിന്നീട് ആ കടിഞ്ഞൂൽ പുത്രന് എന്റെ മോളെ കല്ല്യാണമാലോചിച്ചെങ്കിലും ,ഞാനന്നതിന് തയ്യാറാകാത്തതിൽ രമണേട്ടന് എന്നോടന്ന് ഒരു നീരസമുണ്ടായെങ്കിലും , കഴിഞ്ഞ കൊല്ലം ; ഒരു ഗൾഫുകാരൻ വന്ന് ഒരു കോടി രൂപ കൊടുത്ത് , ചുള്ളനായ ആ പയ്യനെ , അദ്ദേഹത്തിന്റെ  മോൾക്ക് വേണ്ടി കച്ചോടം ചെയ്ത് അറബി നാട്ടിലേക്ക് പാർസലായി കൊണ്ട് പോയപ്പോൾ രമണേട്ടന്  തന്നെയാണ് ലാഭം ഉണ്ടായത്...

മോനും,  മരുമോളും  നാട്ടിൽ നിന്നും ഗൾഫിലേക്ക് സ്കൂട്ടായപ്പോൾ , പണ്ട് വെറും ഒരു റാലി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന  രമണേട്ടൻ , അപ്പോഴുള്ള തന്റെ  ‘എ.സി. അംബാസഡർ ‘കാറുപേഷിച്ച് , മോന് സ്ത്രീധനം കിട്ടിയ ‘വോക്സ് വാഗണി‘ലായി മൂപ്പരുടെ ഇപ്പോഴുള്ള ജന-സമ്പർക്ക- സേവന പരിപാടികളൊക്കെ ..!
എന്റെ കോളേജ് കാല ഘട്ടങ്ങളിൽ ; ജാതിയും , സ്ത്രീധനവുമൊന്ന്
നോക്കാതെ നടന്ന ഈ രമണേട്ടന്റെ ,അന്ന് വളരെ ലഘുവായി നടന്ന
കല്ല്യാണത്തെ കുറിച്ച് ; ഞാൻ ഇപ്പോൾ ചുമ്മാ ഒന്ന് ഓർത്ത് പോകുകയാണ് ...

ഞങ്ങൾ നാട്ടുകാരൊക്കെ കൂടി പന്തലിട്ട് , മേശ  , കസേര , കോളാമ്പി മൈക്ക് സെറ്റ്,
ഇല മുറിയ്ക്കൽ , കറിയ്ക്കരിയൽ തൊട്ട്  സദ്യ വിളമ്പി കൊടുക്കൽ വരെ കഴിഞ്ഞ് പന്തല് പൊളിച്ച് എല്ലാം പൂർത്തീകരിച്ചുള്ളതായിരുന്നു  അന്നത്തെ ആ  കല്ല്യാണ ഘോഷങ്ങൾ...

രമണേട്ടന്റെ കല്ല്യാണം മാത്രമല്ല , നാട്ടിലെ എത് ജാതി
മതസ്ഥരുടേയും  കല്ല്യാണത്തിനും ,  സദ്യ വട്ടങ്ങൾക്കുമൊക്കെ
ഞങ്ങൾ മാത്രമല്ല ; നാട്ടിലേവരും  വളരെ ആത്മാർത്ഥമായി തന്നെ
പങ്കെടുത്ത് അന്നൊക്കെസഹകരിച്ചിരുന്നൂ...
ഇത് പോലെയൊക്കെതന്നെയായിരുന്നു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ജാതിയും , സ്ത്രീധനവുമൊന്നും നോക്കാതെയുള്ള എന്റെ കെട്ട് കല്ല്യാണവും  അന്ന് നടന്നത്  ...
അന്ന് തൊട്ടിന്നുവരെ ... ഒരു സിൽവർ ജൂബിലി വരെ എന്റെ കൂടെ നീറി നീറി നിന്ന് ,
എന്നെ ഇന്നും സഹിച്ച് കൊണ്ടിരിക്കുന്ന  എന്റെ പെർമനന്റ് ഗെഡിച്ചിയായ സ്വന്തം
കെട്ട്യോളെ  സമ്മതിക്കണം അല്ലേ ...!

ഹും..
അതൊക്കെ അന്ത: കാലം.. !

പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല്ലുമ്പോഴൊക്കെ  എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
നാട്ടിൽ ജോലിയും , കൂലിയുമൊന്നുമില്ലാതെ തേരാപാര നടന്നവരൊക്കെ കാശുകൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ടാണത്...!

റിയൽ എസ്റ്റേറ്റ് - മണൽ - ഗുണ്ടായിസം - പെൺ വാണിഭം - വാഹനം -
പലിശ - രാഷ്ട്രീയം - കള്ള് /ബാർ - ഫ്ലാറ്റ് - ഷെയറ് എന്നിങ്ങനെ  വിവിധതരം
അൽകുൽത്ത്  എടവാടുകളിൽ  ഏർപ്പെട്ട ഇമ്മിണിയിമ്മിണി ആളോളാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...

മഞ്ഞും , മഴയും , വെയിലുമൊന്നും വക വെക്കാതെ രാപ്പകൽ ഭേദമന്ന്യേ
അന്യ നാടുകളിൽ പോയി പല പല പ്രതികൂല കാലവസ്ഥകളിലും എല്ലുമുറിയെ
പണിയെടുത്ത് പ്രവാസത്തിന്റെ പ്രയാസങ്ങളെല്ലാം  ചുമലിലേറ്റി വരുന്ന പ്രവാസികളുടെ സമ്പ്യാദ്യങ്ങളെയൊക്കെ സ്വന്തം കീശയിലേക്കാവഹിക്കുന്ന , നാട്ടിലെ പുതു പുത്തൻ കോടീശ്വരന്മാരാണ് കേട്ടോ ഇവരൊക്കെ.

പണ്ടത്തെ ഞങ്ങളുടെയൊക്കെ കൌമാര-യൌവ്വന
കാലങ്ങളുടെ  പോലെയൊന്നുമല്ല ഇപ്പോഴത്തെ പുത്തൻ തലമുറ...

അന്ന് എഴുപത് , എൺപത് കാല ഘട്ടങ്ങളിലൊക്കെ ജാതി മത ചിന്തകളില്ലാതെ നാട്ടിലെ ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന യൂത്ത് മൂവ്മെന്റിന്റെ ഉത്സാഹമോ , കാഴ്ച്ചപ്പാടോ ഇന്നത്തെ പുതു തലമുറക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നൂ ... !


എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോഫാ-ഗ്ലൂ ടൈപ് പിള്ളേർ ...

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന്  സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ
ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...

ഞാനൊക്കെ നുണക്കുഴി നുള്ളി കളിച്ചിരുന്ന എന്റെ കളിക്കൂട്ടുകാരിയായ
പട്ട് തട്ടമിട്ടിരുന്ന സൈനബയെ , ഇന്നൊക്കെ മുഖപുസ്തകത്തിലൊക്കെ
കാണുമ്പോൾ പോലും അവളുടെ നുണക്കുഴിയും , കഴുത്തിലുള്ള മറുകും  ഇന്ന്
പർദ്ദക്കുള്ളിൽ ഒളിച്ച് കഴിഞ്ഞിരിക്കുകയാണ് ... ?

വാസ്തു  , ജോത്സ്യം , പൂജാ വിധി കളൊന്നുമില്ലാതെ യാതൊരു കർമ്മങ്ങളും  ഇന്നൊന്നും നാട്ടിൽ അരങ്ങേറുന്നില്ലെന്ന് തോന്നുന്നു...

ഇരുപത്തിനാലാം  വയസ്സിൽ 25 കൊല്ലം മുമ്പ് ജാതകം പോലും ഒത്ത് നോക്കാതെ
കല്ല്യാണിച്ച എനിക്കിപ്പോൾ  ...
എന്റെ മകളെ മാതാപിതാക്കളെ
പോലെ നേർത്തേ തന്നെ , ഇക്കൊല്ലം
ആഗസ്റ്റിൽ നാട്ടിൽ വരുമ്പോൾ..  നല്ല ഒരു പയ്യനെ ;  അവൾക്ക്  വേണ്ടി കണ്ട് പിടിക്കണമെങ്കിൽ ജാതകം നിർബ്ബന്ധമായി ആവശ്യപ്പെടുന്ന അവസ്ഥാ വിശേഷമാണിന്ന് ഒട്ടു മിക്ക പയ്യന്മാരുടേയും മാതാപിതാക്കൾക്കിന്ന് ...!

ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊക്കെ
ജാതകത്തിനുള്ളിൽ  ഗ്രഹങ്ങളായി അധിനിവേശം നടത്തി , ഓരൊ
നക്ഷത്രങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല ... , അംശം ,
ശുദ്ധം , ദോഷമിങ്ങനെ അനേകം ഗജപോക്കിരികൾ പലതരം  കുണ്ടാമണ്ടികളായി പൊരുത്തക്കേടുകളുണ്ടാക്കി കല്ല്യാണ വിഘ്നങ്ങളുമായി നിര നിരയായി നിൽക്കുന്ന കാഴ്ച്ച കൾക്കൊന്നും ഇപ്പോൾ ഒരു ക്ഷാമവുമില്ല താനും ...

ഇതൊക്കെ എന്ത് കുന്തമായാലും ഒരാളുടെ
ജീവിതത്തിൽ  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ... അല്ലേ.

ഇരുപത്തിരണ്ട് കൊല്ലത്തോളമായി കൊഞ്ചിച്ച് താലോലിച്ച് വളർത്തി
വലുതാക്കിയ ഞങ്ങളുടെ കൊച്ചു കുടുംബത്തിലെ  ഒരംഗം മറ്റൊരു കുടുംബിനിയായി
ഞങ്ങളെ വിട്ട് പിരിയുമ്പോളുള്ള വിരഹ ദു:ഖം ഞങ്ങൾക്കിപ്പോൾ , അവളുടെ വിവാഹ ആലോചനകൾക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ അനുഭവപ്പെട്ട് തുടങ്ങി...

ഇനി വിവാഹ ശേഷം അവളവളുടെ സാമ്രാജത്തിലേക്ക് ഇറങ്ങി പോകുമ്പോൾ
ഉണ്ടാകുന്ന വിഷമം ഇനി എങ്ങിനെയാണാവോ പരിഹരിക്കപ്പെടുക അല്ലേ...!

പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും സഞ്ചരിച്ചിട്ടുള്ള
പാന്ഥാവിലൂടെ ഇനി ഞങ്ങൾക്കും യാത്ര ചെയ്യേണ്ടി വന്നിരിക്കുകയാണ്.
ചിലപ്പോൾ അവളുടെ വിവാഹ ശേഷം , മകൾ മൂന്നാല് കൊല്ലം മുമ്പ്
യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ ഞാനെഴുതിയ വിരഹത്തിൻ താരാട്ടുകൾ
പോലെ പിന്നീട് ഒരു  ആലേഖനം എഴുതുമായിരിക്കും ..അല്ലേ

ഇനിയിപ്പോൾ എങ്ങാനും
ഞങ്ങളുടെ അവുധിക്കാലത്ത് ,
എന്റെ മോളുടെ കല്ല്യാണമുണ്ടായാൽ  ഞാനുമൊരു രമണേട്ടനായി തീരുമോ
എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം ...!


ഹൌ...
ഇതൊക്കെ ഇന്ത:കാലം ... !




പിന്നാമ്പുറം : - 

രമണേട്ടന്റെ മോളുടെ കല്ല്യാണ ഘോഷ വർണ്ണപകിട്ടുകൾ കേട്ടറിഞ്ഞപ്പോൾ ...
അദ്ദേഹത്തോട് ഞാൻ വിളിച്ചു ചോദിച്ചു ...

“ സഖാവേ  ഞാനീ കല്ല്യാണ വിശേഷങ്ങൾ എന്റെ  ബ്ലോഗിലെഴുതിയിടട്ടേന്ന് “

അപ്പൊ തന്നെ മറുപടി കിട്ടി ... 

“ നീയ്യതങ്ങ്ഡ് ..പൂശിക്കോടാ മുർള്യേ - - - പബ്ലിസിറ്റി കിട്ട്ണ കാര്യല്ലേത് “

ഇമ്പടെ രമണേട്ടന്റെ തൊലിക്കട്ടിയെ കുറിച്ച് നന്നായറിയാവുന്നത്
കൊണ്ട് തന്നെയാണ് ഞാനിത് ഇത്ര ധൈര്യസമേധം ഇവിടെ പൂശിയിട്ടത് ...!

പിന്നെ
എന്റെ നാട്ടയലത്ത് മാത്രമല്ലല്ലോ ഇത്തരം രമണേട്ടന്മാർ അല്ലേ ...
നിങ്ങളുടെയൊക്കെ ചുറ്റുവട്ടത്തും റപ്പായച്ചായനായും , റഹീമിക്കയുമായും
ഒത്തിരിയൊത്തിരി രമണേട്ടന്മാർ വാഴുന്ന നാടല്ലേ ഇമ്മ്ടേത്  ... !

54 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കഴിഞ്ഞാഴ്ച്ച മോൾക്ക് വേണ്ടി , ഒരു പയ്യനെ കുറിച്ച്
ചില ബൂലോക മിത്രങ്ങളുമായി അന്വേഷണം നടത്തിയപ്പോൾ ,
വിവാഹം ശരിയാകുകയാണെങ്കിൽ ഇക്കൊല്ലം ആഗസ്റ്റിൽ ഹോളിഡേയ്ക്ക്
വരുമ്പോൾ ഉണ്ടാകമെന്നൊന്ന് പറഞ്ഞ് പോയി....

ഇപ്പോളിതാ , ബൂലോക ബ്ലോഗ്മീറ്റ് മുതളാളിമാരൊക്കെ
എന്നെ വല്ലാതെ ഭീക്ഷണി പെടുത്തി കൊണ്ടിരിക്കുകയാണ് ---
‘ഞാൻ കല്ല്യാണം നടത്തുകയാണെങ്കിൽ --എന്റെ ചിലവിൽ --
അവിടെ തൃശൂരിൽ വെച്ച് ഒരു ബ്ലോഗ് മീറ്റും , ബ്ലോഗീറ്റും നടത്തുമെന്ന്
പറഞ്ഞിട്ടാണത് ...!‘

എന്നെ കാത്തോളണേ എന്റെ ബൂലോഗ മുത്തപ്പാ .. ! !

Echmukutty said...

കല്യാണന്വേഷണപരീക്ഷണങ്ങള്‍ ഒരു നോവല്‍ എഴുതാന്‍ മാത്രം ഉണ്ട്... മുരളീഭായ്.. ജാതി വേണ്ട , മതം കുഴപ്പമില്ല... സ്വത്ത് പ്രശ്നമില്ല.. ഇതൊക്കെ പറയുന്നവര്‍ക്കും അടുത്തു വരുമ്പൊള്‍ വന്‍ പ്രശ്നമാണ്... ഈ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്നവര്‍ക്ക് നക്ഷത്രം, ദശ, ജനിച്ച മണിക്കൂര്‍.. എന്‍റമ്മച്ചിയേ... ഇതിനൊന്നും ഒരവസാനവുമില്ല..
ആ ജാതകക്കുറിപ്പ് വരച്ചത് എനിക്ക് ഒരുപാട് ഇഷ്ടമായി.. അതിനു മാത്രം ആയിരം ലൈക്ക് ( ഫേസ് ബുക്ക് ഭാഷയില്‍ )

Philip Verghese 'Ariel' said...

മുരളീഭായ് പുതിയൊരു രസായനക്കുറിയുമായി, അയ്യോ അല്ല നർമ്മക്കുറിയുമായി
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഓടിച്ചൊന്നു വായിച്ചു വിശദമായ്
വായനയും പ്രതികരണവും later today. Good One! :-)

വേണുഗോപാല്‍ said...

ബിലാത്തിയില്‍ നിരവധി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പരസ്പരം സംസാരിക്കും പോലെ ശ്രീ മുകുന്ദന്‍ വായനക്കാരന് കൈമാറുന്നു. അയത്നലളിതമായ വായനയിലൂടെ നാം കയറി ചെല്ലുന്നത് ചില നൊമ്പരങ്ങളുടെ ഇടനാഴികളിലേക്കായിരിക്കും. ഇവിടെയും സ്ഥിതി മറിച്ചല്ല. ഒരു ആര്‍ഭാടകല്യാണത്തിലൂടെ തുടങ്ങി അവസാനം വിവാഹശേഷം മകളെപ്പിരിയുമ്പോള്‍ താന്‍ അനുഭവിക്കാനിരിക്കുന്ന വിങ്ങലിനെ നേരത്തെ തന്നെ കൂടെ കൂട്ടുകയാണ് എഴുത്തുകാരന്‍. ഏതാണ്ട് സമാനമായ ചുറ്റുപാടിലേക്ക് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്നു കയറേണ്ട ഒരാളായ എന്നിലേക്കും ആ വിങ്ങല്‍ വ്യാപരിക്കമ്പോള്‍ ഈ എഴുത്ത് വിജയിച്ചിരിക്കുന്നു.

ആശംസകള്‍ ശ്രീ മുരളി

Kaithamullu said...

ഈ കുറിപ്പ് ഞാനെഴുതിയ പോലുണ്ട്.(99% വും!) വ്യത്യാസം മകളുടെ കല്യാണം കഴിഞ്ഞു എന്നത് തന്നെ. രമണേട്ടന്റെ ചേട്ടനായി തന്നെ കല്യാണം നടത്താന്‍ ഒരുങ്ങിക്കോ. വിടില്ല നാട്ടുകാര്‍!! :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ടിക്കാലവും യൗവനവും ആസ്വദിക്കാൻ പറ്റാതെ പോയ എല്ലാ നവകുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ഞാൻ ഈ പോസ്റ്റ് ഡെഡികേറ്റ് ചെയ്യുന്നു

ഇത് ഞാൻ ഡെഡികേറ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലൊ അല്ലെ?

സത്യം പറഞ്ഞാൽ പണ്ടൊക്കെ നാട്ടിൽ ആരുടെ വീട്ടിൽ എന്ത് സംഭവം നടന്നാലും അത് നാട്ടിലെ എല്ലാവരുടെയും കൂടി ആയിരുന്നു

ഇപ്പൊഴൊ?

drpmalankot said...


Oru narmmaadi lehyam! ha ha

Cv Thankappan said...

ഗംഭീരം....
നര്‍മ്മത്തില്‍ പൊതിഞ്ഞ അമിട്ടുകള്‍
കണ്ണഞ്ചിക്കും വിധം‌ പൊട്ടിവിരിഞ്ഞു.
ആശംസകള്‍

ajith said...

ബൂലോക ബ്ലോഗ്മീറ്റ് മുതളാളിമാരൊക്കെ
എന്നെ വല്ലാതെ ഭീക്ഷണി പെടുത്തി കൊണ്ടിരിക്കുകയാണ് ---
‘ഞാൻ കല്ല്യാണം നടത്തുകയാണെങ്കിൽ --എന്റെ ചിലവിൽ --
അവിടെ തൃശൂരിൽ വെച്ച് ഒരു ബ്ലോഗ് മീറ്റും , ബ്ലോഗീറ്റും നടത്തുമെന്ന്
പറഞ്ഞിട്ടാണത് ...!>>>>>>

ഏപ്രില്‍ മേയിലെങ്ങാനും മതി കേട്ടോ. അപ്പഴാ ഞങ്ങടെ ലീവ്!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ വിധം ആര്‍ഭാട കല്യാണങ്ങള്‍ എല്ലായിടത്തുമുണ്ട്. പല കുടുംബങ്ങളും നാലാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിയാതെ വീര്‍പ്പുമുട്ടുന്നതും കാണാന്‍ കഴിയും.. നിസ്സംശയം പറയാം.. കളിയല്ല കല്യാണം..

vettathan said...

നാട് വല്ലാതെ മാറിപ്പോയി.ഇരുപത്തഞ്ചു കൊല്ലം മുന്‍പ് ജാതി പറയുന്നതും വിവാഹ ധൂര്‍ത്ത് നടത്തുന്നതും അശ്ലീലമായിരുന്നു എങ്കില്‍ ഇന്ന് അതൊക്കെ അഭിമാനമാണ്. ചിന്തിക്കുന്ന യുവത്വം തീര്‍ത്തൂം അന്ധ വിശ്വാസികള്‍ക്ക് വഴിമാറി. എല്ലാ മതങ്ങളിലും പെട്ട ചെറുപ്പക്കാരുടെ തീര്‍ത്തൂംഅന്ധമായ വിശ്വാസ പ്രകടനങ്ങള്‍ കാണുമ്പോള്‍ വേദന തോന്നും. പിന്നെ പട്ടിണി മാറി. കാശ് എവിടേയും സുലഭം. നമ്മള്‍ മാറിക്കഴിഞ്ഞു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട എച്മുകുട്ടി ,നന്ദി . നാട്ടിൽ നിന്നു തന്നെ മകൾക്ക് വേണ്ടി , ഒരു വരനെ തെരെഞ്ഞെടുത്ത് കണ്ട് പിടിക്കണമെന്ന് കരുതി മുന്നിട്ടറങ്ങിയപ്പോളാണ് മനസ്സിലായത് ,പണ്ടത്തെ പോലെയൊന്നുമല്ല ഇക്കാര്യങ്ങളിൽ - നമ്മുടെ നാട്ട് നടപ്പുകൾ എന്ന് മനസ്സിലാക്കിയത്...!

ആയതൊക്കെ എച്ച്മു പറഞ്ഞത് പോലെ തീർത്തും ഒരു കല്ല്യാണന്വേഷണ പരീക്ഷണങ്ങൾ തന്നെ ...!

പ്രിയമുള്ള ഫിലിപ്പ് ഭായ് , നന്ദി . അല്ലാ നാട്ടിലെ ഇപ്പോഴത്തെ കല്ല്യാണ ഘോഷങ്ങളെ ഇകഴ്ത്തണോ ,അതോ പുകഴ്ത്തണോ എന്റെ ഭായ് ?

പ്രിയപ്പെട്ട വേണുഗോപാൽ മാഷെ, നന്ദി. നമ്മളൊക്കെ നമ്മുടെ മാതാപിതാക്കൾക്കൊക്കെ വിരഹം സമ്മാനിച്ച് വീട് വിട്ടിറങ്ങിയപ്പോൾ ..അന്നവരൊക്കെ അനുഭവിച്ചിരുന്ന ദു:ഖത്തിന്റെ തീവ്രതകൾ ,ഒരു ബൂമറാങ്ങ് പോലെ പകരം വീട്ടാൻ തിരിച്ചെത്തികൊണ്ടിരിക്കുന്ന ജീവിതത്തിലെ അവസ്ഥാ വിശേഷങ്ങളാണിതൊക്കെ ...!

പ്രിയമുള്ള ശശിയേട്ടാ ,നന്ദി .ബൂലോകത്തെ എഴുത്തിന്റെ ചക്രവർത്തിമാരായ നിങ്ങളൊക്കെ ഇത്തരം കാര്യങ്ങൾ എഴുതിയിട്ടുരുന്നുവെങ്കിൽ ..ആയതെല്ലാം ശരിക്കും വായനക്കാരെ ഉള്ളിൽ തട്ടിയേനെ...!

പ്രിയപ്പെട്ട ഡോ:പണിക്കർ സാറെ ,നന്ദി.പണ്ടൊക്കെ നാട്ടിൽ ആരുടെ വീട്ടിൽ എന്ത് സംഭവം നടന്നാലും അത് നാട്ടിലെ എല്ലാവരുടെയും കൂടി ആയിരുന്നു ...ഇപ്പൊഴാണെങ്കിൽ ആയതവരുടേത് മാത്രമായി ചുരുങ്ങി പോയിരിക്കുന്നു എന്ന് മാത്രം..,എല്ലാവരും സ്വാർത്ഥ തല്പരർ..!

പ്രിയമുള്ള ഡോ: മാലങ്കോട് സാർ,നന്ദി. നർമ്മാണ്ടി ലേഹ്യമല്ലയിത് , എല്ലാത്തിനും കൂടിയുള്ള ഒരു രസായനമായി കണക്ക് കൂട്ടി കൊള്ളൂ..

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി. ഇതിലുള്ള എല്ലാ കാര്യങ്ങളും നാട്ടിലെമ്പാടും നടന്നുകൊണ്ടിരുക്കുന്ന കാര്യങ്ങൾ തന്നെയാണല്ലോ. സാധാരണക്കാരെയൊക്കെ വെറും കാഴ്ച്ചക്കാരാക്കി ഒരു കൂട്ടം ആളുകൾ മാത്രം നടത്തുന്ന ‘കെട്ട്‘ കാഴ്ച്ചകളായ ഉത്സവങ്ങൾ അല്ലേ ഭായ്.

Pradeep Kumar said...

അധികം താമസിയാതെ സമാനമായ ഒരവസ്ഥയിലേക്ക് ഞാനും എത്തുമല്ലോ എന്നോർത്തപ്പോൾ ഉള്ളിലൊരു നടുക്കം....

രാഷ്ട്രീയം ഉപജീവനമാക്കി നടന്ന് തമിഴ്നാട്ടിലും മറ്റും വൻകോഴകൊടുത്ത് മക്കളെ എഞ്ചിനീയറിംഗും .മെഡിസിനും പഠിപ്പിക്കുകയും, വിദേശത്തയച്ച് മാനേജ്മെന്റ് ബിരുദങ്ങൾ സമ്പാദിപ്പിക്കുയും ചെയ്യുന്ന പല നേതാക്കളും ഉണ്ട്.സാമൂഹ്യസേവനം നടത്തി നടത്തി പഴയ സൈക്കിളിൽ നിന്ന് മുന്തിയ കാറുകളിലേക്ക് അവർ എത്തിച്ചേരുന്നതും ചുറ്റും നടക്കുന്ന സംഭവങ്ങൾതന്നെ....

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളീയ സമൂഹത്തിൽ കൂടുതൽ വ്യാപകമാവുന്നുണ്ട് . എന്നാൽ പുതുതലമുറയിലെ ചില ചെറുപ്പക്കാരെങ്കിലും ഉയർന്ന സാമൂഹ്യബോധവും, വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടും വെച്ചുപുലർത്തുന്നവരാണ് എന്ന വസ്തുതയും കാണാതിരുന്നുകൂട.

ഏതായാലും അധികം താമസിയാതെ കേരളത്തിന്റെ സാംസ്കാരികതലസ്ഥാനത്ത് ഒരു ഗംഭീര ബ്ലോഗർ സംഗമം നടക്കട്ടെ എന്ന് ആശംസിക്കുന്നു....

Philip Verghese 'Ariel' said...

ആദ്യ കമന്റിൽ പറഞ്ഞത് പോലെ ഇതാ ഞാൻ എത്തി.
നാടോടുമ്പോൾ നടുവേ.... എന്നൊരു ചൊല്ലുണ്ടെങ്കിലും
നമ്മൾ മറുനാടൻമാർക്ക് നാട്ടിലെ ഇന്നത്തെ കല്യാണത്തിമിർപ്പുകൾ
കാണുമ്പോൾ ഒരുതരം ഭീതിയാണ് അകമേ പടരുന്നത്‌..., എന്തായാലും
നാട്ടിലെ ഇപ്പോഴത്തെ കല്ല്യാണ ഘോഷങ്ങളെ പുകഴ്ത്തുവാൻ
മനസ്സു വരുന്നില്ല ഭായ്. ആറങ്ങോട്ടുകര മുഹമ്മദ്‌ ഇക്കാ പറഞ്ഞ വരികൾ തന്നെ വീണ്ടും കുറിക്കട്ടെ!
"....പല കുടുംബങ്ങളും നാലാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിയാതെ വീര്‍പ്പുമുട്ടുന്നതും കാണാന്‍ കഴിയുന്നത്
കാണുമ്പോൾ നിസ്സംശയം പറയാം.. കളിയല്ല കല്യാണം.. പിന്നെ എത്ര പണമുണ്ടെങ്കിലും ഇങ്ങനെ ആർഭാടം കാട്ടണോ
എന്ന് രണ്ടു വട്ടം മനസ്സിനോട് ചോദിച്ച ശേഷം ഒരു തീരുമാനം എടുക്കുന്നത് തന്നെ നല്ലത്. എന്തായാലും, താങ്കൾക്കും
കുടുംബത്തിനും പ്രത്യേകിച്ച് കുടുംബിനിയാകാൻ പോകുന്ന മകൾക്കും നല്ലത് വരട്ടെ എന്ന ആശംസ! പിന്നെ പെണ്മക്കൾ
ഇല്ലാത്തതിനാൽ ആ ഒരു വിരഹ അവസ്ഥയിലേക്ക് പോകാൻ കഴിയുന്നില്ല എങ്കിലും ഓർത്താൽ അതൊരു വിരഹം തന്നെ ആല്ലേ ഭായ്!!.
ഇവിടെ ഞാൻ താമസിക്കുന്ന ഫ്ലാറ്റിലുള്ള ഒരു തെലുങ്ക്‌ സുഹൃത്തിന്റെ മകളുടെ കല്യാണ ആലോചന തുടങ്ങിയ ആഴ്ചയിൽ തന്നെ
അയാൾ ആശുപത്രിയിൽ അഭയം തേടേണ്ടി വന്നു കാരണം മകളുടെ വേർപാടിനെ കുറിച്ചുള്ള ചിന്ത അയാളിൽ വരുത്തിയ വേദന തന്നെ. അത്ര attachment ആയിരുന്നു ആ അച്ഛനും മകളും തമ്മിൽ. എന്തായാലും കല്യാണം ഈ ഫെബ്രുവരി ആദ്യ വാരം നടക്കുന്നു, എല്ലാം ശുഭാമാകട്ടെ എന്നാശിക്കുന്നു.
അപ്പോൾ എന്ത് തീരുമാനിച്ചു, ഏപ്രിൽ തന്നെ നാട്ടിൽ കാണാം അല്ലെ ഭായ് അതോ ബിലാത്തിയിൽ തന്നെ ഒതുക്കാനോ പ്ളാൻ :-)

സാജന്‍ വി എസ്സ് said...

വളരെ കാലോചിതമായ കാര്യങ്ങള്‍..വിവാഹം എങ്ങനെയും ആരഭട പൂര്‍ണ്ണം ആകണമെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍.

ചേട്ടന്‍ പങ്കുവെച്ച ധര്‍മ സംഖടം ഇന്നത്തെ എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും ഉള്ളതാണ്.

© Mubi said...

ഇങ്ങിനെയൊന്നും വേണ്ടാ എന്ന് നമ്മള് തീരുമാനിച്ചാലും നാട്ടുകാര്‍ സമ്മതിക്കൂല... അത്രയ്ക്ക് നല്ല മനസ്സാണ് അവര്‍ക്ക്!
എന്തായാലും ആഗ്രഹം പോലെ നല്ലൊരു പയ്യനെ മരുമകനായി കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ മൂത്ത മകന്റെ വിവാഹം വെറുതെ ഏതെങ്കിലും ഒരമ്പലത്തിൽ ചെന്ന് താലി കെട്ടി ഇങ്ങു പോന്നാൽ മതി എന്നായിരുന്നു എന്റെ വിചാരം. പക്ഷെ നടന്നില്ല. സമൂഹം ആണ് തീരുമാനിക്കുന്നത് എങ്ങനൊക്കെ വേണം എന്ന്.

ഇപ്പോൾ ദാ രണ്ടാമന് പെണ്ണ് നോക്കിനടക്കുന്നു. എങ്ങനെ എങ്കിലും ഒക്കെ ആയിക്കോട്ടെ എന്ന് ഞാനും വച്ചിരിക്കുന്നു

vazhitharakalil said...

ജാതീം മതോം ഭൂസ്വത്തും വിദ്യാഭ്യാസവും സംസ്കാരവും വരെ പൊളിച്ചു നോക്കി വിശകലനം ചെയ്യാം...പക്ഷേ തലേലെഴുത്ത് എന്നൊന്നുണ്ടല്ലോ...അത് എങ്ങാണ്ടിരുന്നു ചിരിക്കുന്ന ദൈവം തമ്പുരാന്, അല്ലെങ്കില്‍ ഈ ഭൂലോകത്തിന്‍റെ സ്രഷ്ടാവിനു മാത്രം കാണുമാറാവുന്ന ഒന്നാണ്. പണ്ട് നമ്മുടെ ബ്രിജ്‌വിഹാരം മനു എഴുതിയ പോലെ.."ലെ വെലീമേ ഇരിക്കണ പാമ്പിനെ എടുത്തു എങ്ങാണ്ട് വച്ച പോലെയായല്ലോ" എന്ന് ചിന്തിക്കേണ്ടി വരുന്ന അവസരം ഏറിയും കുറഞ്ഞും എല്ലാവരുടെ ജീവിതത്തിലും വന്നും പോയുമിരിക്കും മുരള്യേട്ടാ...എന്തായാലും മുരള്യേട്ടന്‍റെ ചിന്താപ്രവാഹം തട്ടും തടവുമില്ലാതെ ഒഴുകുമ്പോള്‍, ഒരു പിതാവിന്‍റെ എല്ലാ വിധ ആകുലതകളും അതില്‍ തിങ്ങി വിങ്ങി കിടപ്പുണ്ട് എന്ന് അറിയാന്‍ കഴിയുന്നു. എന്നും സസന്തോഷം ചിരിച്ചും കളിച്ചും ജീവിക്കാനായി മകള്‍ക്ക് ഒരു കൂട്ടുകാരനെ കിട്ടുവാന്‍ ഈ ഞാനും പ്രാര്‍ഥിക്കുന്നു..

പട്ടേപ്പാടം റാംജി said...

ഇത്തവണ രസികന്‍ കാര്യവിചാരമായി മുരളിയേട്ടാ. നാലാള്‍ പറഞ്ഞാല്‍ നാട്ടില്‍ നിന്നും പോകണം എന്ന് പറഞ്ഞതുപോലെയോ ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍...എന്ന് പറഞ്ഞത് പോലെയോ ഒക്കെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. അല്ലെങ്കില്‍ ഇവനാരെടാ ഇവര്‍ എന്ന കുറ്റവും. കക്കാനും പിടിച്ചുപറിക്കാനും കഴിവില്ലാത്തവന്‍ സ്വന്തം കിടപ്പാടം വിറ്റോ ബാങ്കില്‍ നിന്ന് ലോണെടുത്തോ ഒപ്പം ആകാനോ ഒപ്പിക്കാനോ പെടുന്ന പെടാപ്പാടുകള്‍ തന്നെ ഇന്നത്തെ ജീവിതം.
വളരെ ഇഷ്ടപ്പെട്ടു ഇപ്പോഴത്തെ ഈ നാട്ടുനടപ്പ് മുരളിയേട്ടന്റെ സരസ സംഭാഷണത്തിലൂടെ വായിച്ചപ്പോള്‍.

vazhitharakalil said...

രമണേട്ടനാണ് ഇതിലെ ഏറ്റവും രസികന്‍ കഥാപാത്രം..അദ്ദേഹം ഇത് വായിച്ചാലോ എന്ന ആധി എനിക്കുണ്ടായത് മാറിയത്, ഏറ്റവും അവസാനം പിന്നാമ്പുറം വായിച്ചപ്പോള്‍ ആണ്. വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌.

ശ്രീ said...

രമണേട്ടന്റെ മകളുടെ വിവാഹകാര്യം രസമായി.
പിന്നെ മുരളി മാഷിന്റെ മകളുടെ വിവാഹ ആലോചനകളെ പറ്റിയുള്ള വേവലാതികളും... എന്തായാലും അതൊഴിവാക്കാനാവുന്നതല്ലല്ലോ മാഷേ. എല്ലാ ഭാവുകങ്ങളും അഡ്വാന്‍സായി ആശംസിയ്ക്കുന്നു.

വിനുവേട്ടന്‍ said...

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...


സത്യമാണ് മുരളിഭായ്... അതിൽ ഒരു സംശയവും വേണ്ട... എൺപതുകളിലെ യുവത്വത്തിന്റെ വിശാലമനസ്കത ഇന്നത്തെ യുവത്വത്തിന് കൈമോശം വന്നിരിക്കുന്നു...

പിന്നെ... അതെ... പിന്നെ... രമണേട്ടൻ ആവാനാണ് ഭാവമെങ്കിൽ അവിടെ വന്ന് പെടയ്ക്കും ഞാൻ... :)

Kalavallabhan said...

നാട്ടുകാരുടെ താളത്തിൽ തുള്ളണമെന്ന് യാതൊരു നിയമവുമില്ല. പിന്നെ കുറ്റം നാട്ടുകാരുടെ തലയിൽ വയ്ക്കണമെങ്കിൽ ആവാം.

ഇങ്ങനെ ഞാനിവിടെ പറഞ്ഞിട്ടില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അജിത്ത് ഭായ് ,നന്ദി . ഇവിടെ മോളുടെ യൂണി:യുടേയും ,മോന്റെ സ്കൂളിന്റേയും വെക്കേഷൻ കാലം ആഗസ്റ്റ് മാസത്തിലായതിലാണ് ആഗസ്റ്റ് പ്രിഫർ ചെയ്യുന്നത്.
പിന്നെ ഇപ്പോൾ അന്വേഷിച്ചപ്പോൾ അറിയുന്നത് തൃശൂരിലെ ഒട്ടുമിക്ക കല്ല്യാണ മണ്ഡപങ്ങളും ആ സമയം മുടക്ക് ദിവസങ്ങളിൽ ബുക്ക് ചെയ്യപ്പെട്ടു എന്നാണ് ...
ഇനിയിപ്പോൾ വീക്ക് ഡേയ്സ് ആണെങ്കിലും അഥവാ കല്ല്യാണവും ,മീറ്റും നടത്തുവാൻ രണ്ട് ഹാളുകളുള്ള മണ്ഡപങ്ങൾ കണ്ട് പിടിക്കുകയും വേണം ..!
എവിടെയായാലും രണ്ടും നടത്തുവാൻ ഞാൻ ഓക്കെയാണ് കേട്ടോ കൂട്ടരെ ...

പ്രിയമുള്ള മുഹമ്മദ് ഭായ് ,നന്ദി.വളരെ തുച്ഛം ആർഭാടക്കാർ തന്നേയാണ് ലോകത്തുള്ള സകല സാധാരണക്കാരേയും വീർപ്പ് മുട്ടിച്ചുകൊണ്ടിരിക്കുന്നത് ... !

പ്രിയപ്പെട്ട ജോർജ് വെട്ടത്താൻ സാർ, നന്ദി. സുലഭമായി ഒഴുകികൊണ്ടിരിക്കുന്ന പണ പ്രവാഹം തന്നെയാണ് ഏവരേയുമിന്ന് ,സ്വന്തം കാര്യം മാത്രം നോക്കി ,മറ്റ് ഭക്തി ആഭാസങ്ങൾക്കും ,ഇത്തരം ആർഭാടങ്ങൾക്കും പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്ന വസ്തുത...!

പ്രിയമുള്ള പ്രദീപ് മാഷെ , നന്ദി. എന്ത് തന്നെയുണ്ടായാലും പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവരുടെ വിവാഹത്തിന് മുമ്പും , പിമ്പും ഒരു നടുക്കം തന്നേയാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുക...പിന്നെ സാമൂഹ്യബോധത്തിലുപരി മറ്റ് അനാചാരങ്ങൾക്കൊക്കെ തന്നേയാണിന്ന് നാട്ടിൽ മുന്തൂക്കം..അല്ലേ മാഷെ.

പ്രിയപ്പെട്ട ഫിലിപ്പ് ഭായ് ,വീണ്ടും ഒത്തിരി നന്ദി. ഇത്തരം ഘോഷങ്ങളെയൊക്കെ ഇകഴ്ത്തുകയാണ് നമ്മൾ ചെയ്യേണ്ടത് ഭായ്. ഇതിനിടയിൽ ഒരു പെൺ താതൻ കഥ ഉപകഥയായ് പറഞ്ഞ് ഭായ് എന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ...

പ്രിയമുള്ള സാജൻ ഭായ് , നന്ദി.പണം പോയാലും പവ്വറ് വരട്ടേ എന്ന് ചിന്തിക്കുന്ന സാമൂഹിക അവസ്ഥയാണ് ഇത്തരം ആർഭാടങ്ങൾക്കൊക്കെ കാരണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുബി ,നന്ദി.നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രേരണ തന്നെയാണ് ഒട്ടുമിക്കവരും കടം വാങ്ങി ആരഭാടം നടത്തി പിന്നീട് പാപ്പരാവുന്നതിന്റെ മുഖ്യകാരണം കേട്ടൊ മുബി.

പ്രിയമുള്ള ഡോ: പണിക്കർ സാറെ ,വീണ്ടും ഒരു നന്ദി. കെട്ടാൻ പോകുന്ന മോനോട് പറയ് ,സ്വന്തം കല്ല്യാണത്തെ കുറിച്ച് വ്യക്തമായ നിലപാടെടുത്ത് ആയത് പ്രാബല്ല്യത്തിൽ വരുത്തുവാൻ.ഒപ്പം നിങ്ങൾ മാതാപിതാക്കൾ നല്ല സപ്പോർട്ടും നൽകണം കേട്ടൊ.

വീകെ said...

രമട്ടണേട്ടന്മാരാണ് ഇന്നത്തെ രാഷ്ട്രീയക്കാരധികവും. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്നവർ രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരാണ്. ‘ജാതി ഭേദം മതദ്വേഷം ഏതു മില്ലാതെ സർവ്വരും..’ കഴിഞ്ഞിരുന്ന പഴയ കാലം ഇനി ഒരിക്കലും തിരിച്ചുവരില്ലാ ബിലാത്തിച്ചേട്ടാ...
അത് തിരിച്ചുവരാൻ ഒട്ടും താൽ‌പ്പര്യമില്ലാത്തവരാണ് നമ്മുടെ രാഷ്ട്രീയക്കാർ. അവർ വിചാരിച്ചാലെ നാടു നന്നാക്കാൻ പറ്റൂ... അതിനായി പൊതുജനം നല്ലൊരു ചൂലുമായി തെരുവിലിറങ്ങേണ്ടി വരും. ഇപ്പോൾ പൊതുജനവും നിഷ്ക്രിയരാണ്. കാരണം എന്തെങ്കിലുമൊക്കെ നഷ്ടപ്പെടാൻ അവർക്കും ഉണ്ടെന്ന തോന്നൽ...

അപ്പോൾ ഒരു മഹാബ്ലോഗ്‌മീറ്റ് അടുത്തു
തന്നെ പ്രതീക്ഷിക്കാം അല്ലേ..?
എല്ലാ ഭാവുകങ്ങളും നേരുന്നു...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ മുരളി ജീ, കടുത്ത നിലപാടെടുത്തതു കൊണ്ട്മാത്രം എന്ത് കാര്യം? മൂത്തയാൾ നേരത്തെ കണ്ടുപീടിച്ച് എന്നോട് പറഞ്ഞ് പഠിത്തം തീർന്ന് സാമാന്യം നല്ല ജോലി കിട്ടുന്നത് വരെ രണ്ടുപേരും കാത്തിരുന്ന് കഴിഞ്ഞത്തെ കഥ. 
ചുറ്റുമുള്ളവർക്ക് ഹാൾ വേണം ഇത്രപേർ വേണം സദ്യ വേണം എന്ന് വന്നാൽ -- അതൊന്നും നമ്മുടെ വശമല്ലല്ലൊ മുരളി

Junaiths said...

ഹഹഹ് കല്യാണക്കഥ(കാര്യം) കലക്കി മുരളിയേട്ടാ...രമണേട്ടന്മാർ ഇങ്ങനെ ഫോക്സ്‍വാഗണിലും, ബി.എം.ഡ്ബ്‍ള്യുവിലും ഇനിയും കറങ്ങിനടന്ന് കല്യാണങ്ങൾ ഇതിലുമാർഭാടത്തിൽ നടത്തും

വര്‍ഷിണി* വിനോദിനി said...

തങ്ങളേക്കാൾ സാധിക്കുന്നതും അതിനപ്പുറവുമായ ആർഭാടങ്ങളുടെ അത്യാവശ്യകതകൾ ഓരൊ മംഗള കർമ്മങ്ങൾക്കും സമൂഹം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു..
മനസ്സാൽ ആഗ്രഹിക്കും പോലൊരു മംഗള കർമ്മം കുടുംബത്ത്‌ നടക്കട്ടെയെന്ന് ആശംസിക്കുന്നു..
[മീറ്റിനു ന്നേം ക്ഷണിക്കോലോല്ലേ :) ]

African Mallu said...

good read

alju sasidharan said...

മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാ മാതാപിതാക്കന്മാരും അങ്ങനെയാണ് ...

OAB/ഒഎബി said...

ഒരു ബിലാത്തി ചെക്കനെ കണ്ടെത്തി ഏതെങ്കിലുമൊരു ഹോട്ടലിൽ അവിടള്ളെ ബ്ലോഗേഴ്സിനെയും കൊറച്ച് സ്നേഹിതന്മാരെയും കൂട്ടി ഒരു പാർട്ടിയും ഡാൻസുമായങ്ങ് കല്ല്യാണം നട്ത്തെന്റെ മുർളിയെ. നാട്ടിലിപ്പൊ കോളാമ്പി പാട്ടും പെട്രൊമാകസുമൊന്നും കിട്ടൂല. ന്നാ പിന്നെ അയ്ന്റെ പകരമുപയോഗിക്കുന്ന സാധനങ്ങൾക്കൊക്കെ എന്നാ വാടകയാ. അതു മാത്രോല്ല ഞങ്ങളൊക്കെ നാട്ടിലുണ്ടെങ്കി അതിലു പങ്കെടുക്കേം ചെയ്യും. അതൊക്കെ വച്ച് നോക്കുമ്പൊ അവിടെ തന്ന്യാ ലാഭം.

ഒരച്ചന്റെ വ്യാകുലത.
കഴിഞ്ഞ കാലത്തെ കല്ല്യാണത്തിലേക്ക് ഒരെത്തി നോട്ടം.
ഇന്നത്തെ കാലത്തെ ആർഭാടം/ സഹരണമില്ലായ്മ.
നർമ്മത്തോടെ പങ്കിട്ട താങ്കൾ ക്കെന്റെ നന്ദി.

OAB/ഒഎബി said...

ഒരു ബിലാത്തി ചെക്കനെ കണ്ടെത്തി ഏതെങ്കിലുമൊരു ഹോട്ടലിൽ അവിടള്ളെ ബ്ലോഗേഴ്സിനെയും കൊറച്ച് സ്നേഹിതന്മാരെയും കൂട്ടി ഒരു പാർട്ടിയും ഡാൻസുമായങ്ങ് കല്ല്യാണം നട്ത്തെന്റെ മുർളിയെ. നാട്ടിലിപ്പൊ കോളാമ്പി പാട്ടും പെട്രൊമാകസുമൊന്നും കിട്ടൂല. ന്നാ പിന്നെ അയ്ന്റെ പകരമുപയോഗിക്കുന്ന സാധനങ്ങൾക്കൊക്കെ എന്നാ വാടകയാ. അതു മാത്രോല്ല ഞങ്ങളൊക്കെ നാട്ടിലുണ്ടെങ്കി അതിലു പങ്കെടുക്കേം ചെയ്യും. അതൊക്കെ വച്ച് നോക്കുമ്പൊ അവിടെ തന്ന്യാ ലാഭം.

ഒരച്ചന്റെ വ്യാകുലത.
കഴിഞ്ഞ കാലത്തെ കല്ല്യാണത്തിലേക്ക് ഒരെത്തി നോട്ടം.
ഇന്നത്തെ കാലത്തെ ആർഭാടം/ സഹരണമില്ലായ്മ.
നർമ്മത്തോടെ പങ്കിട്ട താങ്കൾ ക്കെന്റെ നന്ദി.

അലക്സ്‌ കണിയാംപറമ്പില്‍ said...

അല്ല, മുരളിയെ, ഇന്നാട്ടിലെ ആസ്ഥാനമണ്ടനല്ലേ... ഈ മണ്ടനെ അല്പം ഭാഷാപരമായി ഒന്ന് സഹായിക്കാമോ?

ഈ "നവോദ്ധാനം" എന്ന വാക്കിന്റെ വിപരീതപദം എന്താണ്?

ആ വാക്ക്‌ അറിഞ്ഞിട്ടുവേണം വല്ലയിടത്തുമൊക്കെ എടുത്തു പ്രയോഗിക്കാന്‍.... കേള്‍ക്കുന്നത് മൊത്തം അത്തരം കാര്യങ്ങളല്ലേ... ശിവ, ശിവ...

ഓര്‍മ്മകള്‍ said...

നല്ല നര്‍മ്മം നിറഞ്ഞ യാഥാര്‍ത്ഥ്യം...,

krishnakumar513 said...

പതിവ് പോലെ രസകരമായൊരു രചന....

അംജിത് said...

ജാതകം ചേരാതെ വന്നപ്പോള്‍ നമ്മുടെ ഒരു സുഹൃത്ത് മൂന്നു ദിവസത്തേയ്ക്ക് പുരോഗമന പ്രസ്ഥാനത്തില്‍ ചേര്‍ന്നു. നിശ്ചയം കഴിഞ്ഞ ഉടനെ വീണ്ടും മൂരാച്ചി ബൂര്‍ഷ്വാ ആയി മാറി .

ഇത് വരെ ഈ ഫീല്‍ഡിലെയ്ക്ക് ഇറങ്ങാത്ത കാരണം വ്യക്തമായി ഒരു ധാരണ ഈ സംഗതികളെ കുറിച്ചില്ല. - കെട്ടുപ്രായം തികയാത്തത് കൊണ്ട് മാത്രമാണ് . വേറെ ഒരു കാരണവുമില്ല . പോരാത്തതിന് കഴിഞ്ഞ രണ്ടു തലമുറയായി ജാതകം നോക്കി കെട്ടിയ ഒരു പാരമ്പര്യം കുടുംബത്തില്‍ ഇല്ലതാനും .

ഒരു മന്ത്രി ഇരുപത്തഞ്ചാം വിവാഹവാര്‍ഷികത്തിന്റെ കുറിപ്പ് മുഖപുസ്തകത്തില്‍ തൂക്കിയിട്ടുണ്ട്‌ . രാഹുകാലത്തില്‍ താലികെട്ട് , വീട്ടിലേക്കു കേറിയപ്പോള്‍ പെണ്ണിന്റെ കയ്യിലെ വിളക്ക്അണഞ്ഞു പോവല്‍ തുടങ്ങിയ ദുര്‍നിമിത്തങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ദാമ്പത്യം യാധാസ്ഥികതയ്ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു . ലിങ്ക് ഇതാ

https://www.facebook.com/photo.php?fbid=193873810759094&set=a.101541869992289.2832.100004094282935&type=1

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി . മോളുടെ കല്ല്യ്യാണാലോചന അനുഭവങ്ങൾ ജസ്റ്റൊന്ന് പങ്ക് വെച്ചു എന്നുമാത്രം.‘കക്കാനും പിടിച്ചുപറിക്കാനും കഴിവില്ലാത്തവന്‍ സ്വന്തം കിടപ്പാടം വിറ്റോ ബാങ്കില്‍ നിന്ന് ലോണെടുത്തോ ഒപ്പം ആകാനോ ഒപ്പിക്കാനോ പെടുന്ന പെടാപ്പാടുകള്‍ തന്നെ ഇന്നത്തെ ജീവിതം.‘ ഇത് തന്നെയാണ് നാട്ടിലെ ഇന്നത്തെ സുലാൻ ...അല്ലേ ഭായ്.

പ്രിയമുള്ള ഹാബി ,നന്ദി. അതെ ‘തലേലെഴുത്ത്’ പിഴച്ചാൽ പിന്നെ ആർക്കും എന്തുണ്ടായാലും പ്രയോജനമൊന്നുമില്ലല്ലോ അല്ലേ
പിന്നെ ആകുലതകൾ എന്റെ പങ്ക് വെക്കുവാൻ,യഥാസമയം തന്നെ മ്മ്ടെ രമണേട്ടനെ കിട്ടീതെന്റെ ഭാഗ്യം..!

പ്രിയപ്പെട്ട ശ്രീ ,നന്ദി . പെണ്മക്കളൂൾല ഇത്തരം വേവലാതികൾ എന്തായാലും അനുഭവിക്കേണ്ടത് തന്നേയാണല്ലോ അല്ലേ ഭായ്.

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി. ബന്ധുക്കളുടേയും ,നാട്ടുകാരുടേയും ഇടയിൽ കിടന്ന് ഒരു രമണേട്ടനാവിതിരിക്കുവാൻ പരമാവുധി പൊരുതികൊണ്ടിരിക്കുകയാണ് ഞാൻ ...കേട്ടൊ വിനുവേട്ടാ.

പ്രിയപ്പെട്ട കലാഭവൻ മാഷെ, നന്ദി. ആ കൊട്ട് താളങ്ങൽക്കൊന്ന് മനുസരിച്ച് തുള്ളാതിരിക്കുവാൻ തന്നെയാണ് ഞാൻ ശ്രമിച്ച് കൊണ്ടിക്കുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് ഭായ് ,നന്ദി. നമ്മൾ പൊതുജനത്തിന്റെ നിഷ്ക്രിയത്വം തന്നെയാണ് ഇവരൊക്കെ മുതലെടുക്കുന്നത് അല്ലേ ഭായ്. അഥവാ കല്ല്യാണമുണ്ടായാലും വമ്പൻ മീറ്റൊന്നുമില്ലെങ്കിലും കുറച്ച് ബൂലോഗമിത്രങ്ങൾ എന്തായാലും ഉണ്ടാകും ട്ടാ.

പ്രിയപ്പെട്ട ഡോ: പണിക്കർ സാർ, വീണ്ടും നന്ദി. ഇത്തരം പല കാര്യങ്ങളും തീരുമാനിക്കുന്നത് ബന്ധുക്കളും ,നാടുകാരുമൊക്കെ തന്നെയല്ലേ ഭായ്.

ജിമ്മി ജോണ്‍ said...

കല്ല്യാണം... ഹൌ, അതൊക്കെ അന്തക്കാലം !!

അമ്മാതിരി കല്ല്യാണമേളങ്ങളൊന്നും ഇനി ഒരുകാലത്തും തിരികെ കിട്ടുമെന്ന് തോന്നുന്നില്ല..

സകലവിധ ആർഭാടങ്ങളോടും കൂടെ മുരളിയേട്ടൻ എത്രയും പെട്ടെന്ന് ഒരു അമ്മായിയച്ഛൻ ആവട്ടെ.. :)

ബൈജു മണിയങ്കാല said...

അനുഭവങ്ങൾ പലരെയും മാറ്റാറുണ്ട് പക്ഷെ യുവത്വതിലെ അതെ രക്തം ഈ കാലം മുഴുവൻ കൊണ്ട് നടക്കാൻ കഴിയുക അത് കഴിവ് തന്നെ മുരളീ ഭായ്, അങ്ങിനെ തന്നെ ജീവിക്കാൻ ഈ പൊങ്ങച്ച ലോകത്ത് കഴിയട്ടെ ഒപ്പം ഇത്തരം കണ്ണ് തുറപ്പിക്കുന്ന കുറിപ്പുകൾ എഴുതി ഇടാനും ഫോട്ടോസ് വര എല്ലാം ഉഷാറായി

ഫൈസല്‍ ബാബു said...

ആഗസ്റ്റില്‍ നാട്ടില്‍ ഉണ്ടാവും ല്ലേ ... എന്‍റെ ലീവിനായി ഞാന്‍ ഇപ്പോഴേ അപേക്ഷിക്കട്ടെ :)

Aarsha Abhilash said...

അപ്പൊ ഒരു കല്യാണം കൂടല്‍ ഉറപ്പായി (ല്ലേ??ഇല്ലേല്‍ ബ്ലോഗ്‌ മീറ്റ്‌ എങ്കിലും!!!! ഓഗസ്റ്റ്‌ല്‍ ഞങ്ങളും ആ പരിസര പ്രദേശത്ത് ഉണ്ടാകും അതാണെ ) :).

പിന്നെ മുരളിയേട്ടന്‍ എഴുതിയ കാര്യം ശരിയാ -കടം വാങ്ങിയാ ആര്‍ഭാടം കാണിക്കുന്നത് -എന്തിനാണോ എന്തോ!!! ജാതകം നോക്കാതെ, ജാതി നോക്കാതെ, സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചവരെ എനിക്ക് 5 കൊല്ലം മുന്നേ വരെയൊക്കെ അറിയാം ട്ടോ ;)

മോള്‍ക്ക് നല്ലൊരു ഭര്‍ത്താവിനെ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... ഒപ്പം അച്ഛന്‍ മനസും അമ്മ മനസും സ്നേഹം കൊണ്ട് ഇച്ചിരി വിഷമിക്കട്ടെ എന്നൊരു മോള്‍ മനസ് കുശുമ്പും :)‍

തുമ്പി said...

മോള്‍ക്ക് നല്ലൊരു ചെക്കനെകിട്ടട്ടെ..അപ്പോള്‍ കുറച്ച് രമണേട്ടനൊക്കെ ആകണോട്ടൊ...അല്ലെങ്കില്‍ എല്ലവരേയും വിളിച്ച് സല്‍ക്കരിക്ക്വോ?.

Anonymous said...

മുരളി രസായന കുറിപ്പ് ഇഷ്ടമായി .
ഈ രാമേട്ടനോക്കെ എത്രയോ ഭേതം ,ഇതിലും ജഗജില്ലിയായ രാമേട്ടന്‍മ്മാരുടെ നാടാണ് നമ്മുടെത് . വിപ്ലവം ഒക്കെ പാര്‍ട്ടി ഓഫീസില്‍. പുറത്തിറങ്ങുമ്പോള്‍ കീശയില്‍ ഒന്നും തടഞ്ഞില്ലെങ്കില്‍ പിന്നെ എന്തോന്ന് വിപ്ലവം അല്ലേ രാമേട്ടാ ? . ഇത് വായിച്ചപ്പോഴാണ് ഞാന്‍ ഓര്‍ത്തത് എന്‍റെ നാട്ടിലും ഇതിലും അല്‍പ്പം കൂടി ഡോസ്കൂടിയ ഒരു രാമേട്ടന്‍ ഉണ്ട് .വല്ലാത്ത കഴിവാണ്. സര്‍വ്വകലാവല്ലഭന്‍ . പുള്ളി ഒരേ സമയം വിപ്ലവ പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയും ,വട്ടിപ്പലിശക്കാരുടെ ബ്ലേഡ് കമ്മിറ്റിയും മാനേജ് ചെയ്യും .അതുകൊണ്ടെന്താ മണിമാളിക പോലത്തെ ഒരു വീട് വച്ചില്ലേ !! മകന്‍ ഓസ്ട്രേലിയയായില്‍ മികച്ച ജോലിയായില്ലേ !!
ജിന്‍സന്‍ ഇരിട്ടി

കൊച്ചു കൊച്ചീച്ചി said...

"ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊക്കെ ജാതകത്തിനുള്ളിൽ ഗ്രഹങ്ങളായി അധിനിവേശം നടത്തി , ഓരൊ നക്ഷത്രങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല ... , അംശം, ശുദ്ധം , ദോഷമിങ്ങനെ അനേകം ഗജപോക്കിരികൾ .."

ഇദ്ദ് മാത്രല്ല, ഭായ്. ഇപ്പൊ 'നിമിത്തം'ന്നുപറഞ്ഞട്ട് ഒരു പുത്യ സാധനം എറങ്ങീണ്ട്! നിമിത്തം ശെര്യല്ലങ്ങ കണിയാന്‍ ജാതകങ്ങള് തൊറന്നുനോക്കുങ്കൂടില്ല്യാത്രേ! അപ്പത്തന്നെ ഡിസ്മിസ് ചെയ്യും!

എന്റെ അച്ഛനും അമ്മേം ജാതകോം കുന്തോം നോക്കീട്ടൊന്ന്വല്ല കെട്ടീത്. ഒരു പൊടവേം, രണ്ടു മോതിരോം ഒരു താലീം മുപ്പതാള്‍ക്കാരും. അല്ല, അന്നതിനൊള്ള ഉരുപ്പട്യോക്കേ ഇണ്ടായിരുന്നുള്ളേയ്.

റാണിപ്രിയ said...

ഹോ...ഈ ജാതകം ആണ് വില്ലന്‍....
പക്ഷെ ഇപ്പോം പെണ്‍പിള്ളാര്‍ നോക്കുന്നത് അമ്മയിയമ്മേടെ ജാതക പൊരുത്തം ആണ്....അതും ഒക്കണം,,
ഹി ഹി അമ്മായി അമ്മക്ക് ആരോഗ്യമുണ്ടോ! ആയുസ്സ് ഈ വക കാര്യങ്ങള്‍ ചോദിക്കുന്നത് കാണാം.ഈ യുഗത്തില്‍ അങ്ങിനെയും നോക്കണം അല്ലെ....നര്‍മ്മത്തില്‍ പൊതിഞ്ഞ എഴുത്ത് നന്നായി.....

Mohamed Salahudheen said...

ചിരിച്ചുതന്നെ വായിച്ചുതീർത്തു,

ഈ രമണേട്ടന്റൊരു കാര്യം രസകരംതന്നെ.

:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജൂനിയത് ഭായ് & വർഷിണിണി ടീച്ചർ,നന്ദി. ഭാരതത്തിൽ ആളോഹരി നോക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലാണെത്രെ ഇത്രയധികം ആർഭാട കല്ല്യാണങ്ങൾ നടക്കുന്നത്...
കാശിന്റെ ഹുങ്കും ,അനുകരിക്കാനുള്ള പ്രവണതകളുമുള്ള - ഇതിനെല്ലാം മ്മ മലയാളീസിനെ പറഞ്ഞിട്ടേ കാര്യമുള്ളൂ..!

പ്രിയമുള്ള ആഫ്രിക്കൻ മല്ലൂ ,നന്ദി . നല്ലൊരു വായന സമ്മാനിക്കനായതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ കുഞ്ഞാ.

പ്രിയപ്പെട്ട അൽജു,നന്ദി.പല മാതാപിതാക്കളും ബന്ധുജനങ്ങളുടേയും നാട്ടുകാരുടേയും നിർബന്ധത്താൽ വഴങ്ങി പെട്ട് പോകുന്നതാണല്ലോ ഇതിലൊക്കെ.

പ്രിയമുള്ള ഒ.എ.ബഷീർ ഭായ് ,നന്ദി.നമ്മുടെയൊക്കെ ചെറുപ്പകാലങ്ങളിലുള്ള വിവാഹങ്ങളും ,ഇപ്പോഴത്തെ പൊങ്ങച്ച കല്ല്യാണങ്ങളുമായി ഒരു എത്തിനോട്ടം നടത്തുന്നതോടൊപ്പം ,ഒരു പിതാവിന്റെ വ്യാകുലതകളും പങ്കുവെച്ചതാണിവിടെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട അലക്സ് ഭായ്,നന്ദി.നമ്മളൊക്കെ നവോത്ഥാനത്തിൽ നിന്നും പിറകോട്ടോടി തനി ഉദ്ദണ്ഡന്മാരുടെ കാലത്തിലേക്ക് പ്രയാണം നടത്തികയാണല്ലോ ഇപ്പോൾ അല്ലേ ഭായ്.

പ്രിയമുള്ള ഓർമ്മകൾ ,നന്ദി. കാര്യങ്ങളോടൊപ്പം നർമ്മങ്ങളെ മുഴുവൻ ഒപ്പിയെടുത്തതിൽ സന്തോഷമുണ്ട് കേട്ടൊ.

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ്, രസകരമായ് വായിച്ച് തീർത്തതിന് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അംജിത് ,നന്ദി. എന്തിന്യാ മന്ത്രീടെ കാര്യത്തിലേക്കൊക്കെ പോകുന്നത് ...ഈ ഞാൻ തന്നെ ഒന്നൊന്നര ഉദാഹരണമല്ലേ ഇതിതിനൊക്കെ ...!
ഒന്നിലെ പ്രണയിച്ചോ അല്ലെങ്കിൽ കെട്ടാൻ മുട്ടി ഈ ഫീൽഡിൽ ഇറങ്ങുമ്പോൾ അറിയാം ഈ ജാതക/ആർഭാട കുരുക്കുകളുടെ മുറക്കം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിമ്മി ഭായ് ,നന്ദി .ഒരു അമ്മായിയച്ഛൻ പട്ടം കിട്ടുവാൻ എത്ര ആർഭാടപ്പട്ടങ്ങൾക്ക് തല വെച്ച് കൊടുക്കണം അല്ലേ ഭായ്.

പ്രിയമുള്ള ബൈജുഭായ്, നന്ദി.ഈ പൊങ്ങച്ചലോകത്തൊക്കെ ജീവിക്കുമ്പോൾ പല പൊങ്ങച്ചത്തിന്റെ നറുമണങ്ങളേൽക്കാതെ എങ്ങിനെ മുന്നേറാൻ പറ്റും അല്ലേ എന്റെ ഭായ്.

jyo.mds said...

മുരളി,കണ്ടിട്ട് കുറെ കാലമായി.ഇന്നത്തെ യുവതലമുറയെ കുറിച്ച്,ഇപ്പോഴുള്ള നാട്ട്നടപ്പിനെ കുറിച്ച് എത്ര ഭംഗിയായി,രസകരമായി എഴുതി.നാട്ടിലെ പല വിവാഹങ്ങളും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്.വളരെ നല്ല വിവരണം.

Joselet Joseph said...
This comment has been removed by the author.
Joselet Joseph said...

പറഞ്ഞത് അപ്പാടെ ശരിയാണ് മുരളിയേട്ടാ...
നമ്മള്‍ ചിലകാര്യങ്ങളില്‍ പിറകോട്ടാണ് സഞ്ചരിക്കുന്നത്. പണത്തിന്‍റെ കാര്യം പോട്ടെ, എല്ലാരും നന്നായി കിടക്കട്ടെ, എങ്കിലും ഏറ്റവു വിഷമം ജാതിസ്പര്‍ധ, അയല്‍ക്കാരനെ കണ്ടുകൂടായ്ക എന്നിവ കൂടിയതാണ്.

എന്റെ ഈ കമെന്റ് വരുമ്പോള്‍ മകളുടെ കല്യാണം കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു.

സ്നേഹാശംസകള്‍..

Anonymous said...

HA..HA..HA
Very Good ..Muralee
By
K.P.Raghulal

kochumol(കുങ്കുമം) said...

നര്‍മ്മത്തിലൂടെ മകളുടെ വിവാഹക്കാര്യം അവതരിപ്പിച്ചു ..!ബ്ലോഗ് മീറ്റിനും , ബ്ലോഗീറ്റിനും എന്നേം വിളിക്കുമല്ലോ ല്ലേ ..

Unknown said...

എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോഫാ-ഗ്ലൂ ടൈപ് പിള്ളേർ ...

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന് സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

Pyari said...

പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല്ലുമ്പോഴൊക്കെ എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
നാട്ടിൽ ജോലിയും , കൂലിയുമൊന്നുമില്ലാതെ തേരാപാര നടന്നവരൊക്കെ കാശുകൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ടാണത്...!

റിയൽ എസ്റ്റേറ്റ് - മണൽ - ഗുണ്ടായിസം - പെൺ വാണിഭം - വാഹനം -
പലിശ - രാഷ്ട്രീയം - കള്ള് /ബാർ - ഫ്ലാറ്റ് - ഷെയറ് എന്നിങ്ങനെ വിവിധതരം
അൽകുൽത്ത് എടവാടുകളിൽ ഏർപ്പെട്ട ഇമ്മിണിയിമ്മിണി ആളോളാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...

മഞ്ഞും , മഴയും , വെയിലുമൊന്നും വക വെക്കാതെ രാപ്പകൽ ഭേദമന്ന്യേ
അന്യ നാടുകളിൽ പോയി പല പല പ്രതികൂല കാലവസ്ഥകളിലും എല്ലുമുറിയെ
പണിയെടുത്ത് പ്രവാസത്തിന്റെ പ്രയാസങ്ങളെല്ലാം ചുമലിലേറ്റി വരുന്ന പ്രവാസികളുടെ സമ്പ്യാദ്യങ്ങളെയൊക്കെ സ്വന്തം കീശയിലേക്കാവഹിക്കുന്ന , നാട്ടിലെ പുതു പുത്തൻ കോടീശ്വരന്മാരാണ് കേട്ടോ ഇവരൊക്കെ.

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന് സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ
ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...

ഞാനൊക്കെ നുണക്കുഴി നുള്ളി കളിച്ചിരുന്ന എന്റെ കളിക്കൂട്ടുകാരിയായ
പട്ട് തട്ടമിട്ടിരുന്ന സൈനബയെ , ഇന്നൊക്കെ മുഖപുസ്തകത്തിലൊക്കെ
കാണുമ്പോൾ പോലും അവളുടെ നുണക്കുഴിയും , കഴുത്തിലുള്ള മറുകും ഇന്ന്
പർദ്ദക്കുള്ളിൽ ഒളിച്ച് കഴിഞ്ഞിരിക്കുകയാണ് ... ?

ഞാൻ എണീറ്റ്‌ നിന്ന് കയ്യടിക്കുകയാണ് കേട്ടോ!

(പൊതുവെ കാര്യങ്ങളൊക്കെ ഒക്കെ ഒരു നർമത്തിൽ കലർത്തി നമ്മടെ മുന്പിൽ വളരെ neutral ആയി അവതരിപ്പിക്കുന്ന ഒരാളായിട്ടാണ് ഞാൻ കണ്ടിരുന്നത്‌. ഇത്ര ശക്തമായി (നർമം കൈവിടാതെ തന്നെ) ആദ്യമായിട്ടാണ് ഞാൻ ഇവിടെ ഒരു പോസ്റ്റ്‌ കാണുന്നത്. )

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...