Tuesday, 16 June 2015

ജുറാസ്സിക് വേൾഡ് ... ! / Jurassic World ... !

ഒരു സിനിമയ്ക്ക് വേണ്ടുന്ന എല്ലാ മേമ്പോടികളെല്ലാം ചേരും പടി ചേർത്ത് പ്രേഷകരെ ഹർഷ പുളകിതരാക്കുന്നതിൽ
ജുറാസ്സിക് വേൾഡി‘ ( ഇൻട്രൊ : വീഡിയോ 3 മിനിട്ട് )ലൂടെ വീണ്ടും , ഉന്നത വിജയം കൈ വരിച്ചിരിക്കുകയാണ് , ഇന്നത്തെ ലോക സിനിമയിലെ തല തൊട്ടപ്പന്മാരിൽ ഒരുവനായ ‘ സ്റ്റീവെൻ സ്പിൽബെർഗും ’ അദ്ദേഹത്തിന്റെ നവാഗത കൂട്ടാളികളും കൂടി ...

ഈ സിനിമ റിലാസാവുന്നതിന് എത്രയോ കാലം മുമ്പ് തന്നെ
റിയലിസ്റ്റിക് സംഗതികൾ തന്നെയാണിതൊക്കെ എന്ന് വരുത്തി തീർക്കുവാൻ
ഇതിന്റെ പിന്നണിയിലുള്ളവർക്ക് കഴിഞ്ഞു എന്നതിന് ഒരു ഉത്തമ ഉദാഹരണമായി ,
‘ജുറാസ്സിക് വേൾഡി‘ന്റെ വെബ് സൈറ്റായ www.jurassicworld.com സന്ദർശിച്ച ലക്ഷകണക്കിനുള്ള ആരാധകരുടെ എണ്ണം തന്നെ കണക്കാക്കിയാൽ മതി...
അവിടേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ വരെയുണ്ട് പോലും ... !

രണ്ട് പതിറ്റാണ്ട് മുമ്പ് , 1993 ൽ പുറത്ത് വന്ന ഇദ്ദേഹത്തിന്റെ ‘ ജുറാസ്സിക് പാർക്കാ ’യിരുന്നു , ലോക സിനിമകളിൽ അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡ് ഭേദിച്ച ലോകത്തിലെ ആദ്യ സിനിമ ( $ 993 മില്ല്യൺ ) .
പിന്നീട് നാലു കൊല്ലം കഴിഞ്ഞ് ‘ടൈറ്റാനിക്കും’  ശേഷം‘ അവതാറു’ മൊക്കെയാണ് ഈ റെക്കോർഡുകൾ വെട്ടിച്ച് മുന്നേറിയ മൂവികൾ...

ഇതിന്റെ രണ്ടാം ഭാഗമായി 1997 - ൽ ഇറങ്ങിയ ‘ ലോസ്റ്റ് വേൾഡും ’ $ 618 മില്ല്യൺ ലാഭക്കൊയ്ത്ത് നടത്തി മുന്നിട്ടപ്പോൾ , സ്പിൽബെർഗിന്റെ നോമിയായി , ജോയ് ജോൺസ്റ്റൺ സംവിധാനം ചെയ്തിറക്കിയ 2001 ലെ ഈ സിനിമയുടെ മൂന്നാം ഭാഗം  ‘ ജുറാസ്സിക് പാർക്ക് - III ' $ 368 മില്ല്യണേ ലാഭം കൊയ്തുള്ളൂ.

ഈ സിനിമകളിലൊക്കെ അന്നൊക്കെ അഭിനയിച്ചിരുന്ന സ്ഥിരം
സ്റ്റാറുകളായിരുന്ന ജെഫ് ഗോൾഡ്ബ്ലെമും , പിന്നീട് രംഗത്ത് വന്ന റിച്ചാർഡ്
ആറ്റംബോറൊയും , സാം നീലും , ലോറാ ഡേർണും , വില്ല്യം മാക്കിയുമൊന്നുമില്ലാതെ
തന്നെ , അന്തർദ്ദേശീയമായി പേരെടുത്ത , പല ലോക രാജ്യങ്ങളിലേയും ന്യൂ-ജെനെറേഷൻ സ്റ്റാറുകളേയും , പിന്നണിക്കാരേയുമൊക്കെയാണ് , ഇത്തവണ ഈ ‘ഡൈനോസർ സീക്വെൻസി‘ ലെ , നാലാം ചിത്രം സ്റ്റീവൻ അണിയിച്ചൊരുക്കി നിർമ്മിച്ചത്...

കുബുദ്ധിയുടെ ആശാനും , ഡൈനോ-ജെനിറ്റിക് ശാസ്ത്രജ്ഞനുമായ , ഡോ : ഹെൻറി വു് എന്ന കഥപാത്രത്തെ അവതരിപ്പിച്ച ബി.ഡി.വോങ്ങ് മാത്രമേ ഈ പുത്തൻ സിനിമയിൽ ആ കഥാപാത്രമായി  വീണ്ടും അഭിനയിച്ചുള്ളൂ ...

ഹോളി വുഡിലെ പേരെടുത്ത തിരക്കഥാ ദമ്പതികളായ റിക്ക് ജാഫയുടേടെയും അമൻഡയുടേയും കഥയിൽ , സ്പിൽബെർഗിന്റെ ശിഷ്യനായ 38 കാരൻ കോളിൻ ട്രെവറൌവ് സംവിധാനം ചെയ്ത് ,യൂണിവേഴ്സൽ ഫിലീംസ് വിതരണം നടത്തിയ ഈ ‘ജുറാസിക് വേൾഡ്’ ലോകം മുഴുവൻ , വിവിധ  പരിഭാഷകളുമായി 66 രാജ്യങ്ങളിൽ റിലീസ് ചെയ്ത് , ഒരാഴ്ച്ചകൊണ്ട് തന്നെ $ 510 മില്ല്യൺ നേടി ഇതുവരെയുള്ള സകല കളക്ഷൻ റിക്കാർഡുകളും ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണിപ്പോൾ ... !

ഇതിന്റെ കഥ നടക്കുന്നത് കരീബിയൻ ദീപ സമൂഹങ്ങളിൽ ഒന്നാ‍യ ,
‘കോസ്റ്ററിക്ക‘യുടെ അടുത്ത് കിടക്കുന്ന  ‘ ഐസ്ല നെബുലാർ ’ എന്ന ദ്വീപിൽ
തന്നേയാണ് . ജുറാസ്സിക് പാർക്ക് 22 കൊല്ലം മുമ്പ് തകന്ന് തരിപ്പണമായ ശേഷം ,
കുറച്ച്  കൊല്ലം കഴിഞ്ഞ് , ഏഷ്യൻ വംശജനും , പുത്തൻ ബില്ല്യനയറും , അരവട്ടനും , അഹങ്കാരിയുമായ സൈമർ മസ്രാണി ( ഇർഫാൻ ഖാൻ ) ദ്വീപ് വിലക്ക് വാങ്ങി അത്യധുനിക സംവിധാനങ്ങളോടെ ഒരു ഡൈനോസർ കം തീം പാർക്ക് വീണ്ടും നിർമ്മിച്ചതാണ് ഈ ജുറാസ്സിക് വേൾഡ് ... !

പണക്കാർക്ക് മാത്രം എത്തിപ്പിടിക്കുവാൻ സാധിക്കുന്ന ഒരു സ്വപ്ന സുന്ദരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്  ഇപ്പോഴുള്ള ഈ ജുറാസിക് വേൾഡ് ...
കോസ്റ്ററിക്കയിൽ വീമാനമിറങ്ങി , ക്രൂസിൽ കയറി പ്രകൃതി  രമണീയമായ ഈ  ജുറാസിക് വേൾഡുള്ള ദ്വീപിൽ എത്തി ചേർന്നാൽ മുതൽ , ശരിക്കും ഓരോ ടൂറിസ്റ്റിനും ആർമാദിച്ച് തുടങ്ങാം .
നല്ല നല്ല ലിഷർ പാർക്കുകളും , ഡിസ്നി ലാന്റിന് സമാനമായ വിനോദോപാധികളും , ഫുഡ് കോർട്ടുമൊക്കെ അടങ്ങിയ അടിപൊളി സ്ഥലം.
വിസിറ്റേഴ്സ് കുറഞ്ഞാൽ , ആളുകളെ വീണ്ടും വീണ്ടും പുതിയ തരം ദിനോസർ
ജനിതികങ്ങൾ ഉണ്ടാക്കി, ഡൈനോസർ വേൾഡിലെക്ക് ആകർഷിപ്പിക്കുന്ന ഒരു മൾട്ടി കോർപ്പറേറ്റ്  ബിസ്സ്നെസ് മാൻ തന്നെയാണ് ഈ മസ്രാണി .
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുവാൻ
www.masraniglobal.com എന്ന ഈ വെബ് സൈറ്റ് സന്ദർശിച്ചാൽ മതി.

പണ്ടത്തെ നിരുപദ്രവകാരികളായ അവിടെയലഞ്ഞ് നടന്നിരിന്ന കുട്ടി ദിനോസറുകളെ ചിലതിനെയെല്ലാം പിടിച്ച് ‘പെറ്റു‘കളെ പോലെ പരിപാലിച്ചുള്ള ‘ഡൈനോ പെറ്റിങ്ങ് ഫാമും‘ , ആനകളെ പോലെ പരിശീലനം നൽകിയ ‘ട്രൈസറാടോപ്പു‘കളുടെ മുകളിലേറി സഞ്ചരിക്കാവുന്ന  ഒരു സഫാരി പാർക്കും ...
‘സീവേൾഡ് സ്റ്റൈലിൽ ഡോൾഫിൻ ഷോ‘ കാണുന്നപോലെ
ടി-റെക്സ് ദിനോസറിന്റേയും മുതലയുടേയും ജീനുകളാൽ സൃഷ്ട്ടിച്ച , വെള്ളത്തിൽ
ജീവിക്കുന്ന ‘ മോസ സോറസ് ‘  എന്ന ഭീമൻ ‘ അക്വാറ്റിക് ലിസഡിന്‘  കൂറ്റൻ സ്രാവിനെ
തീറ്റയായി കൊടുക്കുന്നത് കാണാവുന്ന  ഇൻഡോർ സ്റ്റേഡിയവും , ജനിതിക മാറ്റത്തിലൂടെ ‘വെലോസിറാപ്റ്റർ ‘ എന്ന ബുദ്ധി വികാസം ഉണ്ടാക്കിയ ദിനോസറുകൾക്ക് ട്രെയിനിങ്ങ് നൽകുന്നത് ദർശിക്കാവുന്ന കൂറ്റൻ ഡെക്ക് ഡോക്കും ...
പിന്നെ വിസിറ്റേഴ്സിനെ കൂടുതൽ ആകർഷിക്കുവാൻ വേണ്ടി ടി-റെക്സ് ദിനോസറിന്റേയും , ട്രീ ഫ്രോഗിന്റേയും , കട്ടിൽഫിഷിന്റേയുമൊക്കെ ജീനുകൾ കൂട്ടി ചേർത്തുണ്ടാക്കിയ വമ്പത്തിയായ ഇൻഡോമിനസ് റെക്സ്‌ എന്ന ഭീകര ദിനോസറിനെ സൂക്ഷിക്കുന്ന , ഇതുവരെ സന്ദർശകർക്ക് തുറന്ന് കൊടുക്കാത്ത കൃത്രിമ വനവും , ആയതിന് ഇര കൊടുക്കുന്ന കാഴ്ച്ചകൾ മുകളിൽ നിന്ന് കാണാവുന്ന ഫൈബർ ഗ്ലാസ്സ് സമുച്ചയങ്ങളും ...
പോരാത്തതിന് ഗോളാകൃതിയിൽ ഗ്ലാസ്സ് കൊണ്ട് വളരെ സുരക്ഷിതമായി
ദിനോസറുകളുടെയെല്ലാം മേച്ചിൽ പുറങ്ങളിൽ കൂടിയെല്ലാം സഞ്ചാരം നടത്താവുന്ന
‘ ഗൈറോസ്ഫിയർ ‘ എന്ന ഒരു നവീന വാഹനവും , മോണോ റെയിലിൽ കൂടി ഉയരത്തിൽ
ഈ തീം പാർക്കിനെ വലം ചുറ്റി കറങ്ങി കൊണ്ടിരിക്കുന്ന ഒരു മോസ്റ്റ് മോഡേൺ സംവിധാനങ്ങളുള്ള ട്രെയ്നുമൊക്കെയായി , എല്ലാം അത്യധികം വിസ്മയ കാഴ്ച്ചകളാണ് തനി ത്രിമാന ദൃശ്യങ്ങളിലൂടെ ഓരോ പ്രേഷകനും ഈ മൂവിയിൽ കൂടി ദർശിക്കാനാവുന്നത്... !

ഒപ്പം പുതിയ ജെനിറ്റിക് മെത്തേഡുകളിൽ കൂടി പുത്തൻ ഡൈനോസർ
ജെനുസുകൾ ഉണ്ടാക്കി സംരക്ഷിക്കുകയും , പിന്നീടൊക്കെ അവയെ കൊണ്ടൊക്കെ
എന്തെങ്കിലും പ്രാപ്തമായി ചെയ്യിക്കാവുന്ന സംഗതികളൊക്കെയുമായി സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ജെനിറ്റിക് ക്ലോണിങ്ങ് ലാബും , അതുക്കും മേലെയായ കണ്ട്രോൾ റൂം കം ഓഫീസുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ  വിസ്മയങ്ങൾ വേറെയുമുണ്ട് ഈ സൈ-ഫൈ മൂവിയിൽ ..!

സിനിമ തുടങ്ങുന്നത് ഡിവോഴ്സിന് നോട്ടീസ് കൊടുത്ത ഒരു ദമ്പതിമാരുടെ കൌമാരക്കാരായ രണ്ട് ആൺകുട്ടികളെ , അവർ പിരിയാൻ പോകുന്നതിന് മുമ്പ് , അമ്മയുടെ അനുജത്തിയും , ജുറാസ്സിക് വേൾഡിന്റെ ‘ഓപ്പറേഷൻ മാനേജരുമായ ‘ക്ലെയറി‘ന്റെ അടുത്തേക്ക് കുറച്ച് ദിവസം ടൂറിന് വിടുന്നത് തൊട്ടാണ്.
അനുരാഗ വിലോചനനും , വായ് നോട്ടക്കാരനുമായ  ചേട്ടൻ പയ്യനായ
സാക് മിച്ചലിന്റേയും ( നിക്ക് റോബിൻസണ്‍ ) ഡൈനോ ഫാനായ അനുജൻ
ഗ്രെയ് മിച്ചലിന്റേയും ( ടൈ സിംസണ്‍ ) യാത്രയിലൂടെയാണ് , പിന്നീട് ഓരൊ പ്രേഷകനും ജുറാസ്സിക് വേൾഡിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നതും അവിടത്തെ വിവിധ അത്ഭുതക്കാഴ്ച്ചകൾ ഓരോന്നായി കാണുന്നതും ,  ഇവരോടൊപ്പം ആ അവസരത്തിൽ ജുറാസ്സിക് വേൾഡ് സന്ദർശിക്കുവാൻ എത്തിയ ഇരുപതിനായിരത്തോളം വിസിറ്റേഴ്സ് വേറെയുമുണ്ട്.

ഇതിനിടയിൽ ജൂറാസ്സിക് വേൾഡിന്റെ മാനേജരായ ടിപ്പ് ചുള്ളത്തിയായ
ക്ലെയറിന്റെ (ബ്രെയ്സ് ഡല്ലാസ് ഹോവാഡ് ) തിക്കും തിരക്കിലൂടെയുള്ള പ്രയാണ
ത്തിനിടയിലൂടെ അവിടത്തെ അത്യാധുനികമായ ബൃഹത്തായ കണ്ട്രോൾ റൂമും , ഡൈനോ ജെനെറ്റിക് ലാബും , ഹെലികോപ്റ്റർ പറത്തുവാൻ വലിയ വശമില്ലെങ്കിലും സ്വന്തം സ്ഥാപനത്തിൽ വന്നിറങ്ങിയുള്ള മസ്രാണിയുടെ പത്രാസ് ഗോഷ്ട്ടികളുമൊക്കെ രസമായി തന്നെ ചിത്രീകരിച്ചിരിക്കുകയാണ് ആദ്യ ഭാഗങ്ങളിൽ...

ഇതോടൊപ്പം വേറെ ഫ്രേയ്മിൽ , തന്റെ നഷ്ട്ട പ്രണയത്തിൽ നിരാശനായ , മോട്ടോർ സൈക്കിൾ കമ്പക്കാരനായ , ദിനോസർ ട്രെയ്നറായി അവിടെ ചാർജെടുത്ത , മാനേജർ ചുള്ളത്തിയുമായി പണ്ട് പൊട്ടി  പോയ ഒരു ലൈൻ വീണ്ടും ഫിറ്റ് ചെയ്തെങ്കിലും  , ആയത് വിജയിക്കാതെ വന്ന  ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്) എന്ന ചുള്ളൻ , തന്റെ ഹിപ്നോട്ടിക് ചലനങ്ങളിലൂടെ വെലോസിറാപ്റ്ററുകളുടെ കൂട്ടിൽ അകപ്പെട്ട ഒരു ജീവനക്കാരനെ രക്ഷിക്കുന്ന ഭാഗവും , ഇത്തിരി ഭയാശങ്കകളോടെ ആസ്വദിച്ച് തന്നെ കാണാൻ കഴിയും...

ഒപ്പം തന്നെ , പിന്നീട് വില്ലൻ ഭാവങ്ങളിളേക്ക് മാറി പോകുന്ന അവിടത്തെ ജനിതിക ശാസ്ത്രങ്ങനായ ഡോ : ഹെൻറി വു്നേയും ( ബി.ഡി .വോങ് ), സെക്യൂരിറ്റി ചീഫായ ഹോസ്കിൻസിനേയും (വിൻസെന്റ്  ഡി ഒണൊഫ്രിയൊ ) നല്ല രീതിയിൽ കാണിക്കുന്നുണ്ട്.

പിന്നീട് പ്രേഷകരെയെല്ലാ‍ം കൊണ്ട് പോകുന്നത് ജുറാസ്സിക് വേൾഡിലെ
നയന സുന്ദരമായി ഒപ്പിയെടുത്തിട്ടുള്ള ത്രിമാന കാഴ്ച്ചകളിലേക്കാണ്. പെറ്റുകളായ
ദിനോസറുകൾ , ദിനോസറുകളുടെ പുറത്ത് കയറിയുള്ള സഫാരി , ഗൈറോസ്ഫിയർ
എന്ന മോഡേൺ വാഹനത്തിൽ കയറിയുള്ള സഞ്ചാരം , മോസസോറസ്  എന്ന ഭീമൻ അക്വാറ്റിക് ലിസഡിന് തീറ്റ കൊടുക്കുന്ന രംഗം , അങ്ങിനെയങ്ങിനെ..
പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചിരുന്ന് കാണാവുന്ന രംഗങ്ങളാണ് ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നത് , ജനിതിക മാറ്റം വരുത്തി ബുദ്ധി വികാസം നേടിയ ഭീകരിയായി തീർന്ന ഇൻഡോമിനസ് റെക്സ്‌  കൂട് തകർത്ത് പോകുന്നതിനിടയിൽ ഓവെൻ കടുകിട രക്ഷപ്പെടുന്നതും ,  കൂടെയുള്ള രണ്ട് പേരെ ആയത് കടിച്ച് മുറിച്ച് അകത്താക്കുന്നതും മറ്റും . പുറത്തെ വനത്തിനുള്ളിലേക്ക് കടന്ന് കളഞ്ഞ ഇതിനെ ഡിറ്റെക്ടർ ഉപയോഗിച്ച് ഫോളൊ ചെയ്ത ബ്ലൂറേയ്  ഗണ്ണുപയോഗിച്ച് കീഴ്പ്പെടുത്തുവാൻ സെക്യൂരിറ്റിക്കാർക്കാവാതെ അവരെല്ലം അതിന് ഇരയാവുന്നതും ...
അതിന് ശേഷം വേദന കൊണ്ട് സർവ്വ സംഹാരിയായി മാറിയ
ഇൻഡോമിനസ് റെക്സ്‌ പുറത്തുള്ള മറ്റ് ദിനോസറുകളെ ആക്രമിച്ചും കൊന്നും
വിളയാടി നടക്കുന്നതും, ആ അവസരത്തിൽ, ഗൈറോസ്ഫിയറിനുള്ളിൽ കാട്ടിലകപ്പെട്ട ചേച്ചിയുടെ മക്കളെ തേടി ക്ലെയറിനോടൊപ്പം , പ്രണയം കാരണം ജീവൻ പണയം വെച്ച് ഓവെനും കൂടി വനത്തിലേക്ക് കുട്ടികളെ തേടി പായുന്നതും , കുട്ടികൾ തൽക്കാലം ഇൻഡൊ - റെക്സിന്റെ  വായിൽ നിന്ന് രക്ഷപ്പെട്ട്  പണ്ടത്തെ കാലാഹരണ പെട്ട ‘ജുറാസ്സിക് പാർക്കി‘ൽ എത്തിപ്പെട്ട് , അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട് വരുന്നതും ...
ക്ലെയറും , ഓവെനും പിള്ളേരെ അന്വേഷിച്ച് പോയി പഴയ ജുറാസ്സിക് പാർക്കിൽ പെട്ട് , തല നാരിഴക്ക് ഇൻഡോ -റെക്സിൽ നിന്നും രക്ഷപ്പെട്ട് വരുന്നവഴി ദിനോസർ പക്ഷികളുടെ കൂട്ടിൽ അകപ്പെടുന്നതിനിടയിൽ  , പുറത്ത് വന്ന ‘പ്ടെറൊഡാക്റ്റ്യയി ‘ൽ പക്ഷികൾ,  ഇൻഡോ-റെക്സ് വേട്ടക്കിറങ്ങിയ മസ്രാണിയുടെ ഹെലികോപ്റ്ററിലിടിച്ച് അത് തകർന്ന്  ‘പ്ടെറൊഡാക്റ്റ്യയിൽ ദിനോസർ പക്ഷി ‘കളെ സൂക്ഷിക്കുന്ന ഗ്ലാസ്സ് ഡോം സമുച്ചയമായ ‘അവിയെറി’ തകർന്ന് അവയെല്ലം പറന്ന് വന്ന് കാണികളെ ആക്രമിക്കുന്നതും , റാഞ്ചികൊണ്ട് പോകുന്നതും ...
കുട്ടികളെ ഇവയിൽ നിന്നും രക്ഷപ്പെടുത്തുവാൻ ശ്രമിച്ച ഓവെനെ അവസാന
നിമിഷം ക്ലെയർ രക്ഷിക്കുന്നതും , അപ്പോളുള്ള ഒരു ജീവൻ രക്ഷാ നന്ദി പ്രണയ
പരവശത്തോടെയുള്ള ഉമ്മവെക്കലും , സാറയെ റാഞ്ചിയ ‘പ്ടെറൊഡാക്റ്റ്യ‘യിലിനെ
യടക്കം ചാടിപ്പിടിച്ച് വായിലാക്കുന്ന ‘ മോസ സോറസി ‘ന്റെ പ്രകടനവുമൊക്കെ വീർപ്പടക്കിയും, കണ്ണു തള്ളിയുമൊക്കെയാണ് ഏവരും കാണുക...

ഇതിനിടക്ക് മസ്രാണിയുടെ മരണ ശേഷം ജൂറാസിക് വേൾഡ് കൈയ്യടക്കിയ സെക്യൂരിറ്റി ചീഫായ ഹോസ്കിൻസിന് പുതിയ ജനിതികമാറ്റം വരുത്തിയ ദിനോസറുകളെ ഉപയോഗിച്ച് യുദ്ധങ്ങളിൽ ശത്രുപാളയം തകർക്കുവാൻ ഇവയെ ഉപയോഗപ്പെടുത്താമെന്നുള്ള സിദ്ധാന്തം രൂപപ്പെടുത്തി വിപണനം ചെയ്യാനുള്ള ഏർപ്പാടുകൾക്ക് വേണ്ടി , ജെനെറ്റിക് ലാബിൽ മൂപ്പരുടെ വരുതിയിൽ പെട്ട് ഉണ്ടാക്കിയെടുത്ത വസ്തു വകകളും , ദിനോസർ മുട്ടകളുമൊക്കെയായി ഡോ : ഹെൻറി വു്നേയും കൂട്ടാളികളേയും രഹസ്യ താവളത്തിലിക്ക് പറത്തിവിട്ടെങ്കിലും , ഹോസികിന് അദ്ദേഹത്തിന്റെ വറുതിക്ക് വരാതിരുന്ന ഒരു വെലോസിറാപ്റ്ററിന് മുന്നിൽ അതി ജീവിക്കുവാൻ സാധിച്ചില്ല... !

അവസാനം മുള്ളിനെ മുള്ള്
കൊണ്ടെടുക്കാമെന്ന് പറഞ്ഞത് പോലെ
ഇൻഡോമിനസ് റെക്സിനെ ഒതുക്കുവാൻ അതിന് പറ്റിയ എതിരാളിയെ ആനയിച്ച് കൊണ്ട് വരുന്ന ക്ലെയർ.

ഇൻഡോമിനസ് റെക്സിനെ യുദ്ധം
ചെയ്ത് തോല്പിക്കാനുള്ള പുതുതായി
രംഗ പ്രവേശം ചെയ്ത നായകന്റെ വീരത്തം , കൂട്ടിന് ജീവൻ ബാക്കി വന്ന രണ്ട് ‘വെലോസിറാപ്റ്ററുകളും.
എന്ത് പറയാൻ ഒരു കിണ്ണങ്കാച്ചി
ക്ലൈമാക്സിലൂടെ ‘ ഇൻഡോമിനസ് റെക്സ് ‘ ഇല്ലാതാകുന്നു...!

അങ്ങിനെ ജുറാസിക് വേൾഡിലെത്തിയ വിസിറ്റേഴ്സെല്ലാം
കോസ്റ്ററിക്കയിൽ തിരിച്ചെത്തി നാടുകളിലേക്ക് മടങ്ങുവാൻ തയ്യാറാകുന്നു
പരസ്പരം പിരിയാൻ പോയ മാതാപിതാക്കൾ ഒരുമിച്ച്  വന്ന്  ഗ്രേയെയും
സാക്കിനേയും കെട്ടിപ്പിടിക്കുന്നു.
ക്ലെയറും ഓവെനും വീണ്ടും പ്രണയത്തിന്റെ മടിത്തട്ടിലേക്ക് ...

ലാസ്റ്റ് ഷോട്ടായി പുതുനായകനും കൂട്ടരും ഇനി ജുറാസ്സിക്
വേൾഡിന്റേയും , ആ ദ്വീപിന്റെയും അധിപരാകുന്നിടത്ത് പടം ശുഭം .

മുഖ്യ അഭിനേതാക്കളും കഥാപാത്രങ്ങളും
Chris Pratt ...
Bryce Dallas Howard ...
Vincent D'Onofrio ...
Ty Simpkins ...
Irrfan Khan ...
Nick Robinson ...
Jake Johnson ...
ലോവ്രി /Lowery
Omar Sy ...
BD Wong ...
Judy Greer ...
കേരൻ / Karen
Brian Tee ...
Katie McGrath ...

തീർത്തും ഒരു സയന്റി - ഫിക് മൂവിയായ ഈ പടം ശരിക്കും 3 D ഇഫക്റ്റിൽ
തന്നെ കാണണം . എന്നാൽ മാത്രമെ ഈ സിനിമയുടെ എല്ലാ വർണ്ണ വിസ്മയങ്ങളും തൊട്ടറിയുവാൻ സാധിക്കുകയുള്ളൂ . ആയത്  I-Max തീയ്യറ്ററിൽ കൂടിയാണെങ്കിൽ ഈ കാഴ്ച്ച അവിസ്മരണീയമാകും കേട്ടൊ...

ആധുനിക മനുഷ്യനും
പൌരാണിക മൃഗവും തമ്മിലുള്ള കീഴടക്കലിന്റേയും അതിജീവനത്തിന്റെയും  പുതിയ യുദ്ധങ്ങൾ നമുക്ക് ഇനിയും തുടർന്നും കാണാം ...
ദിനോസർ ജനിതിക ശാസ്ത്രജ്ഞനായ
ഡോ : ഹെൻറി വു് ഡെവലപ്പ് ചെയ്തെടുത്ത ഡൈനോ എഗ്ഗുകളും മറ്റുമായി രക്ഷപ്പെട്ടിട്ടുണ്ടല്ലോ ...
തനി പണക്കൊതിയനായ മൂപ്പർ ഇനിയും വേറൊരു ശതകോടീശ്വരനുമായി
കൂട്ട് ചേർന്ന് വീണ്ടും ദിനോസറുകളെ  മനുഷ്യന്മാർക്കിടയിലേക്ക് തുറന്ന് വിടും ...!

അന്നും നാം സിനിമാ പ്രേമികൾ ഇതുപോലെ
തന്നെ വിസ്മയ തുമ്പത്തിരുന്ന് കോരി തരിക്കും ..!

പിന്നാമ്പുറം :-
ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി എഴുതിയ 
ഒരു സിനിമാ വിശകലനമാണിത്.. ദാ ആ ലിങ്ക്

51 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

സൈബർ ഇടങ്ങളിൽ ബ്ലൊഗിൽ കൂടിയും,
ഫേസ് ബുക്കിൽ കൂടിയും, ട്വിറ്റെറിൽ കൂടിയും , ഗൂഗ്ഗിൾ
പ്ലസ് മുഖാന്തിരവുമൊക്കെ ഇതുവരെ ഒരു സിനിമക്ക് പോലും
കിട്ടാത്ത പ്രമോഷനാണ് കഴിഞ്ഞാഴ്ച്ച പുറത്തിറങ്ങിയ ‘ജുറാസ്സിക് വേൾഡിന്’
കിട്ടി കൊണ്ടിരിക്കുന്നത്....(മ്ടെ ‘പ്രേമം’ പൊങ്ങിയ പോലെ )
ലോകത്തിതുവരെ ഒരു സിനിമക്കും കിട്ടാത്തത്ര റിവ്യൂകൾ
പല ഭാഷകളിലായി ഈ പടം നേടിയത്രെ...! ഇതൊക്കെ കണ്ട്
ഇതിന്റെ വിതരണക്കാരായ യൂണിവേഴ്സൽ ഫിലീംസും , നിർമ്മാതാക്കളും,
ക്രൂവും , അഭിനേതാക്കളുമൊക്കെ കണ്ണ് ബൾബായിരിക്കുകയാണിപ്പോൾ ...!

പോരാത്തതിന് പാശ്ചാത്യ ലോകം മുഴുവൻ ഏതാണ്ട് ഒരാഴ്ച്ചയോളമായിട്ട്
ഡൈനോമാനിയയുടെ (Dinomania )പിടിയിലാണ് പോലും. റെസ്റ്റോറന്റുകളിൽ
ഡൈനോ ഡിന്നർ പാർട്ടികൾ , ബേക്കറികളിൽ ടി.-റെക്സ് കേക്കുകൾ , ടെക്സസ്റ്റൈലുകളിൽ ജുറാസ്സിക് ടി- ഷർട്ടുകൾ.,.. അങ്ങിനെയങ്ങിനെ നിരവധി കുണ്ടാമണ്ടികൾ....

അപ്പോൾ അണ്ണാറകണ്ണനും തന്നാലായത് പോലെ ഞാനും
എന്റെ ഈ സിനിമാനുഭവം ചുമ്മാ പകർത്തി വെച്ചു എന്ന് മാത്രം...

പട്ടേപ്പാടം റാംജി said...

ഇനിയിപ്പോ ചിത്രം കാണേണ്ട കാര്യമേയില്ല.
അത്രയും വിശദമാക്കിയിരിക്കുന്നു.
ഞാനെഴുതിയ ഒരു കഥയെക്കുറിച്ചും ഞാനോര്‍ത്തു.
എപ്പോഴെങ്കിലും ഞങ്ങളും ഈ പടം കാണും കേട്ടോ.
ഉഷാറാക്കി.

R Collins said...

അപ്പൊ ഇത് തിയേറ്ററില്‍ തന്നെ പോയി കണ്ടേക്കാം .. ഒറ്റയ്ക്ക് പോകണ്ട വരും മിനിമം വയസ്സ് 12 ,പിള്ളേര്‍ക്ക് ..അവര്‍ക്ക് വേണ്ടി വല്ല 3d ബ്ലൂ റെ വാങ്ങാം ..;)

സിയാഫ് അബ്ദുള്‍ഖാദര്‍ said...

റിവ്യൂ സൂപ്പറായി ,പടം കണ്ടി ട്ടേയുള്ളൂ ബാക്കി

സിയാഫ് അബ്ദുള്‍ഖാദര്‍ said...

റിവ്യൂ സൂപ്പറായി ,പടം കണ്ടി ട്ടേയുള്ളൂ ബാക്കി

vettathan said...

അപ്പോള്‍ നാളെത്തന്നേ കണ്ടുകളയാം

Manoj Vellanad said...

എനിക്കിപ്പത്തന്നെ കാണണേ.....

സുധി അറയ്ക്കൽ said...

പടം കണ്ട ഒരു ഫീൽ.പാലായിൽ വന്നില്ല.വരുമ്പം കാണാം.l

കൊച്ചു ഗോവിന്ദൻ said...

മുരളി ചേട്ടാ, ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പൊക്കെ വ്യക്തമായത്. ഇന്റർനെറ്റിലെ ഏത് ഘടാഘടിയൻ സൈറ്റുകളോടും കിടപിടിക്കുന്ന റിവ്യൂ ആണ് ഇത്. jurassicworld.com തകർപ്പൻ!

റോസാപ്പൂക്കള്‍ said...

വിശദമായി തയ്യാറാക്കിയ പോസ്റ്റ്. അഭിനന്ദനങ്ങള്‍.

mini//മിനി said...

എല്ലാം വിശദമായി പറഞ്ഞതിൽ സന്തോഷം. ഏതായാലും ഇത് കാണാനുള്ള ആരോഗ്യം എനിക്കില്ല. ടീവിയിൽ വരട്ടെ,, അല്ലെങ്കിൽ സീഡി കിട്ടുമോ എന്നുനോക്കാം... തകർപ്പൻ,,,,

Rainy Dreamz ( said...

വിശദമായി തന്നെ തയ്യാറാക്കിയ കുറിപ്പ് വായിക്കാനായതിൽ സന്തോഷം ....

vazhitharakalil said...

"സിൽമ" കണ്ട പോലെയായി.. വിശകലനം നന്നായിട്ടുണ്ട് മുരള്യേട്ടാ

Pradeep Kumar said...

നമ്മുടെ ഇർഫാൻ ഖാനും കൂട്ടത്തിലുണ്ടല്ലോ. സിനിമയെ പരിചയപ്പെടുത്താനും ലിങ്കുകൾ നൽകാനും ധാരാളം സമയം ചിലവഴിച്ചിരിക്കുന്നു. സിനിമയെ വിശദമായി പഠിച്ച് കാണാനാവും എന്ന ഗുണം ഇതി വായനക്കാർക്ക് നൽകുന്നുണ്ട്. സിനിമ കാണാൻ ഞാനും തീരുമാനിച്ചു....

https://kaiyyop.blogspot.com/ said...

വിശകലനം നന്നായിട്ടുണ്ട്.കാണാന്‍ കൊതിക്കുന്ന സിനിമ തന്നെയാണ്.ആശംസകള്‍

Typist | എഴുത്തുകാരി said...

valare visadamaaya visakalanam vayichu. cinema kaanan pattumonnariyilla. Eppozhenkilum nokkaam.

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Joselet Joseph said...

ഇതിനിപ്പോ കാണാതെ തരമില്ലല്ലോ...
മാരകമായ ഈ റിവ്യൂ ഇടാന്‍ സ്പില്‍ബര്‍ഗിന്റെ ശിഷ്യന്‍ എന്ത് തന്നു?

Junaiths said...

ഇനി സിനിമ കാണണ്ടല്ലോ :( മുരളിയേട്ടാ സ്പോയിലർ അലേർട്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

ജുറാസ്സിക് വേൾഡ്’എന്ന സിനിമയുടെ
പരസ്യമായി ഇവിടെ കാണിക്കുന്ന ഒരു സാധാരണക്കാരിയായ
സെയിൽസ് ഗേളിന്റെ ഉഗ്രൻ പരസ്യമുണ്ട്...അവൾ പറയുന്നത് ....

“ എന്റെ 12 വയസ്സിലെന്റെ ഡാഡിയുടെ കൈപിടിച്ചാണ് ഞാൻ ‘ജുറാസ്സിക് പാർക്ക്’
കണ്ടത് , പിന്നീട് എന്റെ ബോയ് ഫ്രെണ്ടിന്റെ കൈ പിടിച്ച് ‘ലോസ്റ്റ് വേൾഡും’, ശേഷം
എന്റെ പാർട്ടണറുടെ കൈ പിടിച്ച് ‘ജുറാസ്സിക് പാർക്ക് -III 'യും കണ്ടു....ഇപ്പോളിതാ ഞാൻ
എന്റെ 12 കാരനായ മകന്റെ കൈ പിടിച്ച് ‘ ജുറാസ്സിക് വേൾഡ്’ കാണൂവാൻ കാത്തിരിക്കുന്നു ....“

മൂന്ന് തലമുറയിലെ ആളുകളെ മുഴുവൻ
ഉൾക്കൊണ്ട എത്ര നല്ല സിനിമാ പരസ്യം അല്ലേ ... !


പ്രിയപ്പെട്ട റാംജി ഭായ്, നന്ദി.ഇന്ന് ജീവിച്ചിരിക്കുന്ന മൂന്ന് തലമുറയുടെ പ്രതിനിധികൾ ഒരേ പോലെ കണ്ടാസ്വദിച്ച മൂവികളാണ് ജുറാസ്സിക് സീരീസിലെ നാല് സിനിമകളും.അതുകൊണ്ടാണ് വിശദമായി തന്നെ ഒരു വിശകലനം എഴുതിയിട്ടത് , ഭായിയുടെ ആ പഴയ കഥ കണക്കെയുള്ള സന്ദർഭങ്ങൾ ഉണ്ട് അല്ലേ.

പ്രിയമുള്ള രഞ്ചി ഭായ്, നന്ദി. തീർച്ചയായും തീയ്യെറ്ററിൽ തന്നെ പോയി കാണണം.3-ഡിയിൽ കണ്ടാൽ ഇതിലെ സിനിമാ ഇഫക്റ്റുകളെല്ലാം ശരിക്കും തൊട്ടറിയാം , ഐ-മാക്സ് തീയ്യെറ്ററും കൂടിയാണെങ്കിൽ ആ കാഴ്ച്ച കെങ്കേമമാകും കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിയാഫ് ഭായ്, നന്ദി.ഈ സിനിമാനുഭവം സൂപ്പറായത് കൊണ്ട് തന്നെയാണ് , ഇത്രയും ചികഞ്ഞെടുത്ത് ഇതിനെ കുറിച്ച് റിവ്യൂ എഴുതിയിട്ടത് കേട്ടൊ ഭായ്.

പ്രിയമുള്ള വെട്ടത്താൻ സർ, നന്ദി.കോഴിക്കൊട് ത്രിമാന കാഴ്ച്ചകളിലാണൊ ഈ പടം കളിക്കുന്നത്..? എങ്കിൽ പെട്ടെന്ന് തന്നെ കണ്ട് ആസ്വദിക്കുമല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട ഡോ: മനോജ് ഭായ്,നന്ദി.ഇപ്പോൾ തന്നെ കാണാനുള്ള കോപ്പൊന്നുമില്ലെങ്കിലും ,സാവധാനം പോലെ കണ്ടാസ്വദിക്കാനുള്ള വകുപ്പൊക്കെയുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള സുധി ഭായ്, നന്ദി. പാലായിൽ ഈ സിനിമയിലെ ഇൻഡോമിനസ് റെക്സിനേക്കാളും കളക്ഷൻ വാങ്ങുന്ന ഒരു അച്ചായനെ പേടിച്ചാകാം ജുറാസ്സിക് വേൾഡ് ഇതുവരെ അവിടെ വരാത്തത് അല്ലേ ഭായ്.

Areekkodan | അരീക്കോടന്‍ said...

ഞങ്ങളും ഈ പടം കാണും

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാ...

സിനിമ കാണുന്ന അതേ ഫീൽ ഒരു ആസ്വാദനം വായിച്ചാൽ കിട്ടണമെന്നില്ല.താങ്കൾ അക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്‌...

അച്ചായൻ പടമല്ലാതെ പാലായിൽ ഓടുമോ??

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാ...

സിനിമ കാണുന്ന അതേ ഫീൽ ഒരു ആസ്വാദനം വായിച്ചാൽ കിട്ടണമെന്നില്ല.താങ്കൾ അക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്‌...

അച്ചായൻ പടമല്ലാതെ പാലായിൽ ഓടുമോ??

ജ്യുവൽ said...

മുരളിയേട്ടന്റെ റിവ്യൂ വായിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ് !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കൊച്ചുഗോവിന്ദൻ,നന്ദി.കൊച്ചുവിന്റെ ഈ പടത്തിനെ കുറിച്ചുള്ള റിവ്യൂപോലെയാണ് ശരിക്ക് വേണ്ടത് ,കഥ മുഴുവൻ പറയാതെ വായനക്കാരെ നർമ്മ ഭാവനയിൽ രസിപ്പിച്ച് എല്ലാം പറഞ്ഞ് കൊടുക്കുന്ന രീതി.ഇത് ഞാൻ ഇവിടെ ബ്രിട്ടീഷ് മലയാലിക്ക് വേണ്ടി എഴുതിയ വിശകലനം ലിങ്കുകളുടെ ചിറകിൽ വെച്ച് പോസ്റ്റിയതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള റോസപൂവേ , നന്ദി.ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ. ഇനി കുടുംബസമേധം ഈ മൂവി പോയി കാണുവാൻ ശ്രമിക്കു കേട്ടൊ.

പ്രിയപ്പെട്ട മിനി ടീച്ചർ, നന്ദി. ഒരു സിനിമ തീയ്യെറ്ററിൽ പോയി കാണുവാൻ ഇത്ര വലിയ ആരോഗ്യമൊക്കെ വേണൊ , ഒന്ന് ട്രൈ ചെയ്യൂന്നേ..

പ്രിയമുള്ള റെയിനി ഡ്രീംസ് , നന്ദി. വിശദമായി തന്നെ വായിച്ച് പോയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഹാബി,നന്ദി.ഈ സിൽമ്’ കണ്ടോ, അതോ നാട്ടിൽ പോയിട്ട് സകല പിള്ളേഴ്സിനേയും കൂട്ടിയാണോ കാണാൻ പരിപാടി..?

പ്രിയമുള്ള പ്രദീപ് മാഷെ, നന്ദി.ഭാരതീയൻ മാത്രമല്ല, ചൈനീസ് വംശജൻ, ജപ്പാങ്കാരൻ ,ഫ്രാൻസ്, ഐർലാന്റ്, തുടങ്ങിയങ്ങിനെ ഒരു അന്തർദ്ദേശീയ താര നിരയേയും ,ക്രൂവിനേയും തെരെഞ്ഞെടുത്താണ് സ്റ്റീവൻ ബെർഗ്ഗ് ഈ മൂവി ഒരുക്കിയിട്ടുള്ളത്. ഈ മൂവിയെ കുറിച്ച് നല്ലോണം വിശദമായി പഠിച്ച ശേഷമാണ് പടം കണ്ടതും ഈ വിശകലനം എഴുതിയിട്ടതും കേട്ടൊ മാഷെ.

പ്രിയപ്പെട്ട ഹബീബ് ഭായ്, നന്ദി.ഈ നല്ല വാക്കുകൾക്ക് സന്തോഷമുണ്ട് , പിന്നെ തീർച്ചയായും ഇത് ഒരു കൊതിപ്പിക്കുന്ന സിനിമ തന്നേയാണ് കേട്ടൊ.

Shahid Ibrahim said...

പടം കണ്ട ഒരു ഫീൽ.

Shahid Ibrahim said...
This comment has been removed by the author.
കുഞ്ഞൂസ് (Kunjuss) said...

ഇനി സിനിമ കാണേണ്ട കാര്യമില്ലല്ലോ മുരളീ ഭായ്.... എന്നാലും കാണും ... :) :)

© Mubi said...

മക്കള് സിനിമ കണ്ടു. എനിക്ക് ഈ ജീവികളെ കാണാൻ ഭയങ്കര ധൈര്യമായത് കൊണ്ട് നാളെ നാളെന്നും പറഞ്ഞിരിക്ക്യാ... ഇനി കാണണോ??? സൂപ്പർ റിവ്യു മുരളിയേട്ടാ !!!

സുധീര്‍ദാസ്‌ said...

രാഗം തിയ്യറ്ററില്‍ ആദ്യത്തെ ജൂറാസിക് പാര്‍ക്ക് സിനിമ കണ്ടതിന്റെ ത്രില്ല് ഓര്‍മ്മ വരുന്നു. ദിനോസറിന്റെ കാലൊച്ച കേട്ട് ചിലര്‍ വിചാരിച്ചത് പൂരപ്പറമ്പില്‍ കതിന പൊട്ടുന്നതാണെന്നാ... സ്‌പെഷ്യല്‍ ഇഫക്റ്റില്‍ തന്നെ കാണണം.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട എഴുത്തുകാരി ,നന്ദി.വിശകലനം ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം, പിന്നെ വീട്ടിൽ ചുമ്മാ ഇരിക്കാതെ പുറത്തിറങ്ങി അപ്പോപ്പോഴുള്ള സിനിമകളൊക്കെ കണ്ട് അതിന്റെ കാഴ്ച്ചാനുഭവങ്ങളെല്ലാം എഴുതിയിട്ട് ബ്ലോഗിലെ മാറാലയെല്ലാം കളയൂന്നേ...

പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി. മാരകമായ റിവ്യൂവിന് നല്ല മാർദ്ദവമായ പ്രശംസതന്നെയാണ് ഈ സിനിമാ ടീമിന്റെ കൈയ്യിൽ നിന്നും എനിക്ക് ലഭിച്ചത് കേട്ടൊ ഭായ്

പ്രിയപ്പെട്ട ജൂനിയാത് ഭായ്, നന്ദി. സ്പോയിലർ അലർട്ട് ഇടേണ്ട കര്യമൊന്നുമില്ല , സിനിമയിലെ ക്ലൈമാക്സും ,അവസാന ഭാഗത്തെ രംഗങ്ങളുമൊന്ന് ഞാൻ വെളിപ്പെടുത്തിയിട്ടിട്ടില്ല കേട്ടൊ ഭായ്.

പ്രിയമുള്ള അരിക്കോടൻ മാഷെ, നന്ദി.തീർച്ചയായും കുടുംബ സമേധം തന്നെ പോയി ഈ സിനിമ കണ്ട് ഇതിലെ അത്ഭുതകാഴ്ച്ചകൾ കണ്ട് ആസ്വദിക്കണം കേട്ടൊ മാഷെ.

പ്രിയപ്പെട്ട സുധി ഭായ്,വീണ്ടും നന്ദി. അത് ചിലപ്പോൾ ശരിയാകാറുണ്ട് , വായനയിൽ കിട്ടുന്ന ആസ്വാദനം , ചിലപ്പോൾ നമുക്കൊന്നും ആ കമ്പം സിനിമകൾ കാണുമ്പോൾ ലഭിക്കണമെന്നില്ല...

പ്രിയമുള്ള ഡോ: ജുവ്യൽ ഭായ്, നന്ദി.ഇത്തരം ആമോദം ഉളവാക്കുന്ന ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷാഹിദ് ഭായ്, നന്ദി.മറു ഭാഷകളിലുള്ള ഏത് സിനിമ കാണുവാൻ പോകുന്നതിന് മുമ്പും അതിനെ പറ്റിയുള്ള ഒന്ന് രണ്ട് റിവ്യൂ വായിച്ച് പോകുകയാണേൽ ആ സിനിമ കൂടുതൽ നന്നായി ആസ്വദിക്കുവാൻ പറ്റുമെന്നതാണ് ആയതിന്റെ ഗുണം കേട്ടൊ ഭായ്. അപ്പോൾ ഒറിജിനൽ ഫീൽ പടം പോയി കണ്ട് അനുഭവിക്കൂ...

Sukanya said...

എന്തെങ്കിലും പുതിയ അറിവുമായിട്ടായിരിക്കും ബിലാത്തി വരുന്നത്.
ഇത്തവണ അന്തം വിട്ടിരുന്നുപോകുന്ന ജുറാസ്സിക് ലോകത്തേക്കും
ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

Bipin said...

സാധനം കണ്ടില്ല. ഒരു ഐഡിയ തന്നു.

Bipin said...

സാധനം കണ്ടില്ല. ഒരു ഐഡിയ തന്നു.

ajith said...

ആ വേലയങ്ങ് ബിലാത്തീല്‍ വെച്ചാല്‍ മതി. ഞാനീ റിവ്യൂ വായിച്ചില്ല. ആദ്യത്തെ ഒരു വാചകം വായിച്ചു, അവസാനത്തെ ഒരു വാചകവും വായിച്ചു. സിനിമ കാണുന്നതിനു മുന്‍പ് ജുറാസിക് വേള്‍ഡിന്റെ ഒരു റിവ്യൂവും വായിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുന്ന എന്നെയാണോ പറ്റിക്കാന്‍ നോക്കുന്നത്. ങാഹാ !!!!!

ആൾരൂപൻ said...

റിവ്യൂ നന്നായി....

Joselet Joseph said...

മുരളിയേട്ടന്റെ കിടിലന്‍ റിവ്യൂ വായിച്ച് ഞാന്‍ പോയി പടം കണ്ടു പെട്ടന്ന് പറഞ്ഞാല്‍ മതിയല്ലോ.
സംഗതി പറഞ്ഞതുപോലെ ഒക്കെത്തന്നെയാണ്. എങ്കിലും. പടം പെട്ടന്ന് തീര്‍ന്നുപോയപോലെ. ശക്തമായ ഒരു കഥയുടെ പിന്‍ബലം ഇല്ലായ്ക സിനിമയെ ബാധിച്ചിട്ടുണ്ട്. ഇന്ഗ്ലീഷുകാര്‍ക്ക് കഥയൊന്നും വേണ്ടായിരിക്കും. എന്നാലും ജുറാസിക് പാര്‍ക്ക്, ലോസ്റ്റ്‌ വേള്‍ഡ് ഒക്കെ ഇതുവരെ കാണാത്ത കേള്‍ക്കാത്ത ലോകത്തിലൂടെയുള്ള അനുഭവമായിരുന്നു നമുക്ക് പകര്‍ന്നു തന്നത്. ഒറ്റനായകന് രക്ഷക പരിവേഷം നല്‍കിയത് അമാനുഷിക ജീവികളുടെ കഥ പറയുന്ന ഒരു സങ്കല്പത്തിന് ഉചിതമാണോ എന്നാ സംശയം. ഡിവേര്‍സം കുട്ടികളെ ഒഴിവാക്കലും ഒക്കെ ക്ലീഷേ യിലൂടെ കടന്നുപോയി. യുദ്ധ മുഖത്തേക് ദിനോസറുകളെ ഉപയോഗപ്പെടുത്തുക എന്ന വില്ലന്‍ ആശയം അല്പം കൂടി പൊലിപ്പിച്ചിരുന്നെങ്കില്‍, കുട്ടികളുടെ രക്ഷപെടളിലെ അഅഡ്വഞ്ചറസ് അല്പം കൂടി കൊഴുപ്പിച്ചിരുന്നെങ്കില്‍ ഒക്കെ ഇനിയും രസകരമായേനെ. നമ്മുടെ ഇര്‍ഫാന്‍ ഖാന്റെ മാസ്രാണിയെ നന്നായി ബോധിച്ചു. മാത്രമല്ല, പ്രകൃതിയുടെ സ്വഭാവികതയ്ക്ക് വിരുദ്ധമായി സൃഷ്ടിച്ചെടുത്ത ജീവികളെ അവയ്ക്കുമാത്രമേ കീഴ്പ്പെടുത്താനാകൂ ഒക്കെയുള്ള സന്ദേശം വളരെ നന്നായി.

വീകെ said...

ഇനീപ്പോ.. ഈ പടം കാണാതെ പറ്റില്ല. റിവ്യൂ അത്രക്കും നന്നായി.
ആ ട്രെയിലറിനു പകരം മുഴുവൻ കൊടുത്തിരുന്നേൽ ഈ ഇരുപ്പിൽ തന്നെയിരുന്നു കാണാർന്നു......!!!
ഹാ..ഹാ...ഹാ...

Aboothi : അബൂതി said...

വായിച്ചു.. ആ പടം കണ്ട പോലെ. സൗദിയിൽ തീയെറ്റർ ഇല്ല.. അപ്പൊ പിന്നെ എലിപ്പത്തായം പോലുള്ള ടിവിയിൽ ഇത് കണ്ട് ഓണം ഉള്ളത് പോലെ ഉണ്ണാം
നന്ദി

വിനുവേട്ടന്‍ said...

അബൂതി പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ മുരളിഭായ്...

പ്രവീണ്‍ ശേഖര്‍ said...


ജുറാസിക് വേൾഡിനെ കുറിച്ചുള്ള വിശദമായ ഒരു കുറിപ്പ് ... ഈ ആഴ്ച സിനിമ ഇത് കാണാൻ പ്ലാനുണ്ട് ... മുരളിയേട്ടൻ പറഞ്ഞ പോലെ ഇത്തരം സിനിമകൾ 3D യിൽ തന്നെ കാണ്ടാലെ അതിന്റെ ഒരിത് കിട്ടുകയുള്ളൂ ..എന്തായാലും കണ്ട ശേഷം എന്റെ അഭിപ്രായം അറിയിക്കാൻ ഞാൻ വീണ്ടും വരാം ഇങ്ങോട്ട് ...

വിനോദ് കുട്ടത്ത് said...

സംഭവം പൊളിച്ചു....മുരളിയേട്ടാ നിങ്ങളൊരു പ്രസ്ഥാനമാണ്..... ഇനിയിപ്പോ പടം കണ്ടേ പറ്റൂ..... സിനിമയുടെ എല്ലാ മേഘലകളിലൂടെയും കടന്നു പോയി.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുതുമയുണ്ട് ഈ ലേഖനത്തിന്.. വ്യത്യസ്തമായ വായനാനുഭവം..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി.തീർച്ചയായും ഈ സിനിമ ഒരു എന്റെർറ്റെയ്നർ തന്നെയാണ് , ജസ്റ്റ് ഒന്ന് കണ്ട് നോക്കണം കേട്ടൊ.

പ്രിയമുള്ള മുബി, നന്ദി.എന്റെ വാമഭാഗത്തിനും, ഇവറ്റകളെ കണ്ടാൽ ഒരു ജ്യാതി വെറുപ്പായിരുന്നു...ഇപ്പോൾ എന്നെ കണ്ട് കണ്ട് ആ വെറുപ്പൊക്കെ ഇല്ലാതായി കേട്ടോ.

പ്രിയപ്പെട്ട സുധീർ ഭായ്, നന്ദി. അന്ന് ഞാനും രാഗത്തിൽ വെച്ച് ഈ ജുറാസ്സിക് പാർക്ക് കണ്ട് കോരി തരിച്ചവനാണ്, അന്നിതെല്ലാം തനി ഒറിജിനൽ തന്നെയാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള സുകന്യാജി, നന്ദി.അതെ സിനിമ കണ്ട് കുറച്ച് നേരം ചുമ്മ അന്തം വിട്ടിരിക്കുവാൻ ഇത്തരം സിനിമകൾ ഉപകരിക്കും കേട്ടൊ.

പ്രിയപ്പെട്ട ബിപിൻ ഭായ്, നന്ദി.ഇപ്പോൾ ഏതാണ്ടൊരു ഐഡിയ കിട്ടിയില്ലേ , ഇനി സാധനമൊന്ന് കണ്ട് നോക്കണം കേട്ടൊ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ്, നന്ദി.ഇതൊരു വല്ലാത്ത ദൃഢനിശ്ചയമായി പോയല്ലൊ എന്റെ ഭായ്,നോക്കിക്കോ എന്നെങ്കിലും ഒരു ദിവസം ഭായ് എന്റെ മുമ്പിൽ പറ്റിക്കപ്പെടുവാൻ നിന്നു തരു കേട്ടോ

പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ്, നന്ദി.ഉഗ്രൻ ടെക്നോളജികളുണ്ടെങ്കിലും , ചിലപ്പോഴൊക്കെ കഥയില്ലായ്മയാൽ ഇത്തരം പല വെസ്റ്റേൺ മൂവികളും പാളി പോകാറുണ്ട്.പിന്നെ ഈ പടത്തിൽ പ്രകൃതിയുടെ സ്വഭാവികതയ്ക്ക് വിരുദ്ധമായി സൃഷ്ടിച്ചെടുത്ത ജീവികളെ അവയ്ക്കുമാത്രമേ കീഴ്പ്പെടുത്താനാകൂ ഒക്കെയുള്ള സന്ദേശം വളരെ നന്നായി ചിത്രീകരിച്ചു എന്നതാണ് പ്രത്യേകത.
ഇർഫാങ്ഖാന് ഇതിന് ശേഷം മൂന്നാല് ഹോളിവുഡ് മൂവികൾ കൂടി കിട്ടിയിട്ടുണ്ടിപ്പോൾ കേട്ടൊ ഭായ്

പ്രിയമുള്ള അശോക് ഭായ്, നന്ദി.ഇവിടെയൊക്കെ നമ്മുടെ നാട്ടിലെ പോലെ ഏത് മൂവിയും യു-ട്യൂബിലോ മറ്റോ അപ്ലോഡ് ചെയ്താൽ ശരിക്കും വിവരം അറിയും കേട്ടൊ ഭായ്

Cv Thankappan said...

ആദ്യം വായിച്ചു പിന്നെ കാണുകയും ചെയ്തു.
ആസ്വാദ്യകര!ഗംഭീരം!!
ആദ്യവായനയില്‍ ഞാന്‍ അഭിപ്രായം എഴുതിയിരുന്നില്ലെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്...
ആശംസകള്‍

ബൈജു മണിയങ്കാല said...

ചുമ്മാ ഒരു റിവ്യു അല്ല ഇത്
രിവ്യുവിന്റെ സിനിമയെ വെല്ലുന്ന
തിരക്കഥ തന്നെ
ടെക്നിക്കൽ ഡീറ്റൈല്സ് ക്യാമറ ഷോട്ട് പോലെ
ആങ്കിൽ പോലും നോക്കി ആണ് ചെയ്തിരിക്കുന്നത്
ഗംഭീരം മുരളീ ഭായ്
മുരളി ഭായ് അടുത്ത് തന്നെ ഒരു സിനിമ ചെയ്യും
ഇങ്ങനെ പോയാൽ
അത് ഈ ഒരു റിവ്യൂവിൽ മാത്രമല്ല
ഓരോ മുരളി ഭായിയുടെ ബ്ലോഗ്‌ കുറിപ്പിലും
ഗൃഹപാഠം നന്നായി ചെയ്യാറുണ്ട്
അഭിനന്ദനങ്ങൾ!

കല്ലോലിനി said...

മുരളിയേട്ടന്‍റെ റിവ്യൂ വായിച്ചാല്‍ ആരും ആ സിനിമ കാണാൻ ഒന്നു കൊതിക്കും... ഞാനും.!!!

പ്രവീണ്‍ ശേഖര്‍ said...

പഴയ കഥ പുതിയ കുപ്പിയിൽ ...എന്നാലും ത്രീ ഡി ആയത് കൊണ്ട് തിയേറ്ററിൽ നിന്ന് കാണുമ്പോൾ ഇഷ്ടമാകുകയും ചെയ്യും ... പണ്ടത്തെ ജുറാസിക് പാർക്ക് തരുന്ന ഫ്രെഷ്നെസ് ഒന്നും ഈ സിനിമ സമ്മാനിക്കുന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന സംഗതികൾ സിനിമയിലുണ്ട് .. ദിനോസറുകളിലും മനുഷ്യസ്നേഹം ഉള്ളവരുണ്ട് എന്നതാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്ന മറ്റൊരു സംഗതി .. തിയേറ്ററിൽ നിന്ന് കണ്ടാൽ എന്തായാലും ഇഷ്ടമാകും ..

Anonymous said...

An A to Z review of Jurassic World .
Yesterday I watched this movie with family
and it was a full of entertainer & great one too
By
K.P.Raghulal

ശ്രീ said...

കലക്കി മാഷേ.

പടമൊന്ന് കാണണമെന്നുണ്ടായിരുന്നു. ഇതു വായിച്ചു കഴിഞ്ഞപ്പോ എന്തായാലും കാണാമെന്നുറപ്പിച്ചു :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അശോക് ഭായ്, ട്രെയിലറിനു പകരം മുഴുവൻ കൊടുത്തിരുന്നേൽ ഞാനിപ്പോൾ ഫ്രീ ഫുഡും കഴിച്ച് ഇരിപ്പായാനെ ...!

പ്രിയമുള്ള അബൂതി ഭായ് , നന്ദി. എലിപ്പത്തായമെങ്കിൽ അതിനുള്ളിൽ ഒന്ന് ഓണം പോലെ ഉണ്ട് നോക്കണം കേട്ടൊ ഭായ്

പ്രിയപ്പെട്ട വിനുവേട്ടന്‍ , നന്ദി.പാവം നിങ്ങൾ സൌദിക്കാരുടേയൊക്കെ ഓരൊ ഗതികേട്..


പ്രിയമുള്ള പ്രവീണ്‍ ഭായ്, നന്ദി. ജുറാസിക് വേൾഡിനെ കുറിച്ചുള്ള ഒരു വിശദമായ കുറിപ്പ് പ്രവീണിനൊക്കെ എഴുതുന്നപോലെ എനിക്കൊന്നും പറ്റില്ല കേട്ടൊ ഭായ്


പ്രിയപ്പെട്ട വിനോദ് ഭായ്, നന്ദി.വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന് പോലെ കാച്ചുന്ന എന്നെയൊക്കെ പ്രസ്ഥാനമാക്കിയാൽ ശരിക്ക് സംഭവം കാച്ചുന്നവ്രെ കുറിച്ച് എന്ത് പറയും ഭായ്


പ്രിയമുള്ള മുഹമ്മദ്‌ ഭായ്, നന്ദി.ഇതിൽ പുതുമയും , വ്യത്യസ്തമായ വായനാനുഭവവും കിട്ടിയെന്നറിൺജതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്


പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.ആദ്യം വായിച്ചിട്ട് പിന്നെ പടം കാണുകയും ചെയ്ത് ആ കാഴ്ച്ച ആസ്വാദ്യകരമാക്കിയതിൽ സന്തോഷമുണ്ട് കേട്ടൊ സർ


പ്രിയകുള്ള ബൈജു ഭായ്, നന്ദി. ഇത് ഒരു ചുമ്മാ ഒരു റിവ്യു തന്നെയാണൂ കേട്ടൊ ഭായ് , എന്റെ സിനിമാ കാഴച്ചയുടെ അനുഭവങ്ങൾ മാത്രം.പിന്നെ ഈ അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്


പ്രിയമുള്ള കല്ലോലിനി, നന്ദി, എന്നിട്ട് സിനിമ കണ്ടോ കല്ലൂ..?
പ്രിയപ്പെട്ട പ്രവീൺ ഭായ് ,നന്ദി . ഇതാണ് ശരിയായ സിനിമാ നിരൂപണം കേട്ടൊ ഭായ്. ശരിയാണ് പഴയ കഥ പുതിയ കുപ്പിയിൽ ...എന്നാലും ത്രീ ഡി ആയത് കൊണ്ട് തിയേറ്ററിൽ നിന്ന് കാണുമ്പോൾ ഇഷ്ടമാകുകയും ചെയ്യും ... പണ്ടത്തെ ജുറാസിക് പാർക്ക് തരുന്ന ഫ്രെഷ്നെസ് ഒന്നും ഈ സിനിമ സമ്മാനിക്കുന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന സംഗതികൾ സിനിമയിലുണ്ട് .. ദിനോസറുകളിലും മനുഷ്യസ്നേഹം ഉള്ളവരുണ്ട് എന്നതാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്ന മറ്റൊരു സംഗതി .. തിയേറ്ററിൽ നിന്ന് കണ്ടാൽ എന്തായാലും ഇഷ്ടമാകും ..“


പ്രിയമുള്ള ശ്രീ , നന്ദി, എന്നിട്ട് പടം കണ്ടോ ? പിന്നെ ഈ അഭിനന്ദനത്തിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...