Friday, 30 December 2016

മഹത്തായ മഹാഭാരതീയവും , ബൃഹത്തായ കേരളീയവും ... ! / Mahatthaaya Mahabharatheeyavum Brihatthaaya Keraleeyavum ... !

അന്തർദ്ദേശീയമായി ആഗോളപരമായി മനുഷ്യ
വംശം മുഴുവൻ - ഒരൊറ്റ ജനത (ഗ്ലോബൽ സിറ്റിസൺസ് ) എന്നായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ - നമ്മുടെ നാട്ടിൽ പലരും , ഭൂപടത്തിലെ വരകൾക്കനുസരിച്ച് , ദേശീയപരമായും ,പ്രാദേശികമായും  , ഭാഷാടിസ്ഥാനത്തിലും ഉൾവലിഞ്ഞ് മത - ജാതിയതകളിലേക്ക് വരെ ചുരുങ്ങി ചുരുങ്ങി , സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യരായി തീർന്നിരിക്കുന്ന ഈ അവസരത്തിൽ ....
അവർക്കൊക്കെ  സ്വയം മനസ്സിലാക്കുവാനും , തന്റെ പൂർവ്വികരുടെ പിന്നാമ്പുറ ചരിത്രങ്ങൾ എത്തിനോക്കുവാനും പറ്റുന്ന രണ്ട്  അസ്സൽ പ്രഭാഷണ പരമ്പരകളെ  ഇത്തവണ  ഞാൻ പരിചയപ്പെടുത്തുകയാണ് ...

ചരിത്ര ഗവേഷണങ്ങളുടെ ആധികാരികതയോടെ , ഏവർക്കും ആയതിനെ കുറിച്ചൊക്കെ അറിവും , വിജ്ഞാനവും പകർന്നു നൽകുന്ന , പുരോഗമന സ്വഭാവമുള്ള  നിരീക്ഷണങ്ങളാൽ   ഡോ : സുനിൽ പി.ഇളയിടം അവതരിപ്പിച്ച  മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രങ്ങളും ,

ഡോ : പി.കെ.രാജശേഖരൻ  കുറച്ച് കാലം മുമ്പ് കാഴ്ച്ചവെച്ച കേരളത്തിന്റെ ചരിത്രങ്ങളും വെവ്വേറെയുള്ള - രണ്ട് പ്രഭാഷണ പാരപരമ്പരകളിലൂടെ അവതരിപ്പിക്കുകയാണ് .
തികച്ചും വ്യത്യസ്ഥമായ ഈ രണ്ടു വീഡിയോ  എപ്പിസോഡുകളും തീർച്ചയായും എല്ലാ മലയാളികളും ശ്രദ്ധിക്കേണ്ട  പ്രഭാഷണങ്ങൾ തന്നെയാണ് ...!
ഇവിടെ ഞാൻ രാജ്യസ്നേഹം കുത്തി വളർത്തുവാനുള്ള സംഗതികളൊന്നുമല്ല പരിചയപ്പെടുത്തുന്നത്   നമ്മുടെ മാതൃ രാജ്യമായ ഭാരതത്തിന്റെയും , മാതൃ ദേശമായ കേരളത്തിന്റെയുമൊക്കെ പിന്നാമ്പുറ ചരിത്രത്തിലേക്ക് എത്തി നോക്കുവാനുള്ള ഒരു അവസരത്തെ നിങ്ങൾക്കായി ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് ...

അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള
ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ തന്നെ ,
രണ്ടോ മൂന്നോ വെട്ടിക്കൂട്ട് സിനിമകൾ കാണുന്ന സമയം കൊണ്ട് -
നമ്മുടെയൊക്കെ നാടിന്റെ ചരിത്രങ്ങളും , സാംസ്‌കാരിക തനിമയും മറ്റും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന പ്രഭാഷണ വീഡിയോ പരമ്പരകളാണിത് ...

സമയത്തിനനുസരിച്ച്
താല്പര്യക്കാർക്ക് മൊബയിൽ
ഫോണിൽ വരെ കാണാനാവുന്ന
രണ്ട് സൂപ്പർ എപ്പിസോഡുകൾ ... !

മഹാഭാരതീയം  

ലോകം മുഴുവൻ പ്രചുര പ്രചാരം നേടിയ പ്രാചീന
ഭാരതത്തിന്റെയും പുരാതനമായ തെക്കനേഷ്യൻ വംശജരുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ ചരിത്ര രൂപങ്ങൾ മുഴുവൻ
തീർത്തും - ഒരു ഭൗതികമായ കാഴ്ച്ച വട്ടത്തിലൂടെ ഡോ: സുനിൽ പി.ഇളയിടം അത്യുജ്ജ്വലമായി തന്നെ അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പരകളായി  അവതരിപ്പിച്ചതിന്റെ വീഡിയൊ ക്ലിപ്പുകളുടെ , ഓരോ അദ്ധ്യായങ്ങളായി തിരിച്ചുള്ള വിശദീകരണങ്ങളാണ്  , ഈ പ്രഭാഷണ പരമ്പരയുടെ എല്ലാ യൂ-ട്യൂബ് ലിങ്ക് വേർഷനുകളും  ... ( ഇവിടെ ക്ലിക്കിയാൽ ഇതിന്റെ എല്ലാ വീഡിയൊ ലിങ്കുകളും  ഒന്നിച്ച്‌ കിട്ടും )


മഹാഭാരതം എന്നത് ഒരു കെട്ട് കഥയല്ല. ഒരു ക്ഷത്രിയ കുലത്തിലെ
രണ്ട് വിഭാഗക്കാരോടൊപ്പം നിന്ന് തദ്ദേശ വാസികളും , അല്ലാത്തവരും
കൂടി അന്ന് നടന്ന മഹായുദ്ധത്തിന്റെയും , ആയതിന്റെയൊക്കെ  പിന്നാമ്പുറങ്ങളുടെയും മഹത്തായ ചരിതം തന്നെയാണ്...

അന്നുണ്ടായിരുന്ന വർണ്ണ ധർമ്മ പാരമ്പര്യാധിഷ്ടിത ജീവിത
വ്യവസ്ഥകളും , കുല ഗോത്ര പാരമ്പര്യ സംവിധാനങ്ങളുമെല്ലാം
ആധുനിക വസ്തുനിഷ്ഠകളുമായി സംയോജിപ്പിച്ച് , മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം വ്യക്തമക്കിത്തരുകയാണ് പ്രഭാഷകൻ.


മഹാഭാരതത്തെ ഭാരതീയരിൽ  ഏറെപ്പേരും
അദ്ധ്യത്മികമായും , സാഹിത്യപരമായുമൊക്കെ
വേണ്ടതിലേറെ ഒരു അതി വ്യാപ്തമുള്ള ഇതിഹാസ കൃതി
എന്ന നിലയിൽ നൂറ്റാണ്ടുകളായി മനസ്സിലാക്കിയിട്ടുണ്ട് . പക്ഷെ
ഏതു കാലഘട്ടത്തിലും മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഭൗതികമായും , സാംസ്കാരികമായും ഈ പുരാണോതിഹാസം ഏറെ ചലനങ്ങൾ  സൃഷ്ട്ടിച്ചിട്ടുണ്ട് എന്നതും ഒരു വസ്തുത തന്നെയാണ് ...!

ഈ  പ്രഭാഷണ പരമ്പരയിലൂടെ  മഹാഭാരതത്തിന്റെ
സാംസ്‌കാരിക ചരിത്രവും , മറ്റും പുസ്തകങ്ങളൊന്നും മുങ്ങിത്തപ്പാതെ
തന്നെ നമുക്ക് മനസ്സിലാക്കുവാൻ - പാലക്കാട് ലൈബ്രറി കൗൺസിലിന് വേണ്ടി   ഡോ : സുനിൽ .പി. ഇളയിടം കാഴ്ച്ചവെച്ചിരിക്കുന്ന  അഞ്ച് ദിവസത്തെ  പ്രഭാഷണങ്ങളുടെ  വീഡിയൊ എപ്പിസോഡുകളിൽ കൂടി താല്പര്യമുള്ളവർക്ക് എത്തി നോക്കാവുന്നതാണ്.
ഇതെല്ലാം റിക്കോർഡ് ചെയ്ത  ഷാജി മുള്ളൂക്കാരന്റെ  
ഈ കാണുന്ന  ടെലഗ്രാം ലിങ്കിൽ  പോയാൽ ഈ പ്രഭാഷണങ്ങളുടെ
മുഴുവൻ ഓഡിയോ ലിങ്കുകളും ഡൗൺ ലോഡഡ് നടത്താവുന്നതുമാണ് ..!

വളരെ കൗതുകകരവും അതി മനോഹാരിതകളും
കൊണ്ട് നമ്മുടെ ഇതിഹാസ ചരിത്രത്തെ തൊട്ടറിയാവുന്ന ,
കേട്ടറിയാവുന്ന എപ്പിസോഡുകൾ::

ഈ പ്രഭാഷണ പരമ്പരകളുടെയെല്ലാം വിശദ
വിവരങ്ങൾ മുഴുവൻ വായിച്ചു  മനസ്സിലാക്കണമെങ്കിൽ
- ഇതിന്റെ ഓരോഅധ്യായങ്ങളുടെയും പഠനങ്ങൾ ഉൾക്കൊള്ളിച്ച
സുനിൽ , മുതുകുറിശ്ശി മന എഴുതിയിട്ടിരിക്കുന്ന   മഹാഭാരതം സാംസ്കാരിക ചരിത്രം - 1 / 2 / 3 ...എന്നീ ബ്ലോഗ് പോസ്റ്റുകൾ കൂടി വായിച്ച് നോക്കാവുന്നതാണ് ...


മഹാഭാരതം ഒരു പാഠമല്ല , ഒരു പ്രക്രിയയാണ്
ഇതിഹാസമെന്നാൽ  അതിപ്രകാരം സംഭവിക്കപ്പെട്ടത് ...
സംഭവിച്ചു കൊണ്ടിരിക്കുന്നത് ... സംഭവിക്കുവാൻ  പോകുന്നത്
എന്നൊക്കെ അർത്ഥവത്താകുന്ന ചരിതങ്ങളാണല്ലൊ ...


യാതോ ധർമ്മ :
തതോ ജയാ :  എന്നാണല്ലോ
മഹാഭാരതം എന്നും നമ്മെ പഠിപ്പിച്ച്
കൊണ്ടിരിക്കുന്നത്
അതെ അതു തന്നെ ...
മഹത്തായ മഹാഭാരതം ... !

മഹാഭാരത സാംസ്കാരിക ചരിത്രത്തിന്റെ പ്രഭാഷണ
പരമ്പരയുടെ  വീഡിയൊ ലിങ്കുകൾ  താഴെ കൊടുക്കുന്നു


 1. https://www.youtube.com/watch?v=gKwxZWrSi3o&feature=youtu.be
 2. https://www.youtube.com/watch?v=-EVyYQpb9gM
 3. https://www.youtube.com/watch?v=5yPBbsm01BM  
 4. https://www.youtube.com/watch?v=oONmsYqs5DU&t=99s
 5. https://www.youtube.com/watch?v=ZIr54GwtNXI
 6. https://www.youtube.com/watch?v=7JvRnz6XvCk


കേരളീയം

അര നൂറ്റാണ്ടിന് പിന്നിൽ   മലയാളക്കരയിലെ ജനത , പല പല
ദുരിത പർവ്വങ്ങൾക്കിടയിൽ കിടന്ന് വീർപ്പ് മുട്ടുമ്പോഴും ,  മഹാകവി
വള്ളത്തോൾ നാരായണ മേനോൻ എഴുതിയ 'കേരളീയ'മെന്ന കവിതയുടെ ഈരടികൾ പാടാത്ത ഒരു മലയാളിയും  ആ കാലഘട്ടങ്ങളിലൊന്നും  നമ്മുടെ  നാട്ടിൽ ഉണ്ടായിരുന്നില്ല എന്നത് ഒരു വാസ്തവമായിരുന്നു . ഒപ്പം തന്നെ സ്വന്തം രാജ്യമായ ഭാരതത്തെ പറ്റി അഭിമാനിക്കാത്ത ഒരു ഭാരതീയനും  ...!


 കേരളീയം

ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി

പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍-
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ

കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍

ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍

പിന്നീട് കാലം പോകും തോറും പലരിലും  എന്തുകൊണ്ടോ സ്വന്തം മാതൃ രാജ്യ സ്നേഹം ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച കുറഞ്ഞ വരുന്നതായും കാണുന്നു .അന്നും എന്നും മനുഷ്യവാസത്തിന്  അത്യുത്തമമായ , ഏതാണ്ട് എല്ലാം തികഞ്ഞ വിരലിൽ എണ്ണാവുന്ന വളരെ കുറച്ച്  രാജ്യങ്ങൾ മാത്രമേ ആഗോളപരമായി ഇന്നുള്ളൂ എന്നാണ് പല പഠനങ്ങളും ഇപ്പോൾ വെളിപ്പെടുത്തുന്നത് ...

തുടരെത്തുടരെയുള്ള പ്രകൃതി ദുരന്തങ്ങൾ ഇല്ലാത്ത ,
ആറു ഋതുക്കളും മാറി മാറി വരുന്ന ; കടലും , കായലുകളും ,
പുഴകളും , മലകളും , സമതലങ്ങളും , കാടുകളും - ഇതിനോടൊപ്പമുള്ള വിളകളുമൊക്കെ ചുറ്റുപാടുമുള്ള അതിമനോഹരമായ  പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമായ  ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇതിൽ പെട്ട ഒരു ഉത്തമ ദേശമാണെന്നതിൽ നമുക്കൊക്കെ അഭിമാനിക്കാം ...

പക്ഷെ നാട്ടിൽ എന്തുണ്ടായാലും , ആയതിൽ മിക്കതിനെയും പ്രയോജനത്തിൽ വരുത്താതെ ഉള്ളതിനെയെല്ലാം ഇല്ലാതാക്കാനുള്ള ഒരു തരം  കൂതറ പ്രവണതയാണ്  മത - രാഷ്ട്രീയ കോമരങ്ങളുടെ ചൊല്പടിക്ക് കീഴിൽ ജീവിച്ച് പോരുന്ന ഇന്നുള്ള  ഒരുവിധമുള്ള നമ്മുടെ നാട്ടിലെ ജനതക്കുള്ളതും എന്നത് ഒരു വിരോധോപാസം തന്നെയായാണല്ലോ ...!

ഒരു പക്ഷെ ഭാവിയിൽ ദൈവത്തിന്റെ നാട്ടിൽ വസിക്കുന്ന ചെകുത്താന്മാരുടെ നാടെന്ന ഒരു ഓമനപ്പേരിൽ നമ്മുടെ നാട് അറിയപ്പെടുവാനും ഇടയാകാം ...!

കേരളം - ഭൂപടങ്ങൾ അതിരുകൾ  എന്ന് പേരിട്ടിട്ടുള്ള ഡോ : പി.കെ.രാജശേഖരന്റെ യൂ - ടൂബിൽ ലഭ്യമായ , ഈ ആറ് പ്രഭാഷണ പരമ്പരകളിലൂടെ നമ്മുടെ കേരള നാടിന്റെ പിന്നിട്ട ഇരുപത്തിയഞ്ച്  നൂറ്റാണ്ടിന്റെ സ്പന്ദനങ്ങൾ നമുക്ക് തൊട്ടറിയാം .. കേട്ടറിയാം ...

ജാതിയും , മതവും , പരസ്പരമുള്ള വേർതിരിവുകളും , നമ്മുടെ ഇടയിൽ
ഇല്ലാതിരുന്ന - ആദി ദ്രാവിഡ ഭാഷ സംസാരിച്ചിരുന്ന പ്രാചീന തമിഴകമെന്ന
ഇന്നത്തെ ആന്ധ്രയും , കന്നടവും , കേരളവും ,തമിഴ്‌ നാടുമെക്കെ ചേർന്ന 2500 കൊല്ലം മുമ്പുണ്ടായിരുന്ന പ്രദേശത്തുനിന്നുമാണ് ഈ മലയാള ദേശത്തിന്റെ കഥ തുടങ്ങുന്നത് ...


രണ്ടര സഹസ്രം മുമ്പ് ,  70% കാടും, വർഷത്തിൽ എഴ് മാസം കിട്ടുന്ന മഴയാൽ
നിറഞ്ഞൊഴുകുന്ന 45 പുഴകളും , അതിലേറെ തോടുകളും നിറഞ്ഞ പ്രദേശങ്ങൾക്ക് , കുറുകെ കിടക്കുന്ന കൊച്ച് കൊച്ച് തുരുത്തുകളിലും , ചുറ്റുമുള്ള കായലുകളിലും - കുടി വെച്ച് , ഇര തേടി , അന്നമുണ്ടാക്കി
ജീവിച്ച നമ്മുടെ പൂർവ്വികരുടെ കഥയാണിത് ...!
2500 കൊല്ലം മുമ്പ് ഇപ്രദേശങ്ങളിൽ ജീവിച്ചിരുന്ന , പുരാതന ഗുഹാ മനുഷ്യരിൽ നിന്നും ആരംഭിച്ച കഥ - സംഘ കാല നാടോടി പ്പാട്ടുകളി ലൂടെയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിച്ച നാടുവാഴികളിലൂടെയും പ്രയാണം ചെയ്ത് - ചാതുർ വർണ്ണ്യ ത്തിന്റെ വേർ തിരിച്ചലുകളിൽ അലതല്ലി -  വ്യാപാരികളായും , സഞ്ചരികളായും , മതപ്രചരണത്തിനുമെത്തിയ മറ്റ് പല വിദേശീയരുടെ മതങ്ങളിൽ മുങ്ങി കുളിച്ച് , ഇന്നത്തെ വററി വരണ്ട പുഴകളുള്ള , കാടില്ലാത്ത , മഴയും, വിളകളും നഷ്ടപ്പെട്ട പ്രബുദ്ധ കേരളമായ മമ കഥയാണിത് ...! !

വളരെ വിജ്ഞാനപ്രദമായ Dr : പി.കെ.രാജശേഖരന്റെ യൂ - ടൂബിൽ
ലഭ്യമായ , ഈ ആറ് പ്രഭാഷണ പരമ്പരകളിലൂടെ നമ്മുടെ കേരള നാടിന്റെ പിന്നിട്ട 25 നൂറ്റാണ്ടിന്റെ സ്പന്ദനങ്ങൾ നമുക്ക് തൊട്ടറിയാം ...കേട്ടറിയാം ...
 
ഇമ്മിണിയിമ്മിണി പുസ്തകങ്ങൾ അരിച്ച് പെറുക്കി വായിച്ചെടുത്താൽ  മാത്രം കിട്ടുന്ന ബൃഹത്തായ നമ്മുടെയൊക്കെ പൂർവ്വികരുടെ ജീവിത ചരിതങ്ങളുടേയും , നാടിന്റെയുമൊക്കെ ചരിത്രപരമായ അറിവുകളാണ്   ഡോ: പി.കെ.രാജശേഖരൻ ഇതിലൂടെയെല്ലാം നമുക്ക് പ്രാധാന്യം ചെയ്യുന്നത് .
ഈ ആറ് എപ്പിസോഡുകളുടെയും വീഡിയൊ ലിങ്കുകൾ താഴെ കൊടുക്കുന്നുണ്ട്


 1.  https://www.youtube.com/watch?v=mAe6bp-lnaw 
 2. https://www.youtube.com/watch?v=oWnCQpPJcbw 
 3. https://m.youtube.com/watch?v=J_IVjazNS5o 
 4. https://m.youtube.com/watch?v=XxzGFVcUB70 
 5. https://m.youtube.com/watch?v=iUVYz6WmKN4 
 6. https://m.youtube.com/watch?v=VnkZbaM1FhA

ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍

ഇന്ന് കേരളത്തിലെ
സാഹിത്യ - സാംസ്കാരിക - പ്രഭാഷണ
രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്ന കേരള
സാഹിത്യ അക്കാഥമി പുരസ്‌കാര ജേതാക്കളായ
പ്രൊഫസർ ഡോ : സുനിൽ പി. ഇളയിടത്തിനും , ഡോ : പി.കെ . രാജശേഖരനും ഒരു പാടൊരുപാട് നന്ദി .പിൻ‌മൊഴി :- 
ഇതോടൊപ്പം കൂട്ടി 
രണ്ട് മുൻ ബ്ലോഗ് പോസ്റ്റുകൾ  
വേണമെങ്കിൽ ഇവിടെ വായിക്കാം കേട്ടോ 
 1. പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത'.
 2.  ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ .

30 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ ഞാൻ രാജ്യസ്നേഹം കുത്തി വളർത്തുവാനുള്ള

സംഗതികളൊന്നുമല്ല പരിചയപ്പെടുത്തുന്നത് നമ്മുടെ മാതൃ

രാജ്യമായ ഭാരതത്തിന്റെയും , മാതൃ ദേശമായ കേരളത്തിന്റെയുമൊക്കെ

പിന്നാമ്പുറ ചരിത്രത്തിലേക്ക് എത്തി നോക്കുവാനുള്ള ഒരു അവസരത്തെ നിങ്ങൾക്കായി

ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് ...

അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ

തന്നെ , രണ്ടോ മൂന്നോ വെട്ടിക്കൂട്ട് സിനിമകൾ കാണുന്ന സമയം കൊണ്ട് - നമ്മുടെയൊക്കെ

നാടിന്റെ ചരിത്രങ്ങളും , സാംസ്‌കാരിക തനിമയും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന

പ്രഭാഷണ വീഡിയോ പരമ്പരകളാണിത് ...

സമയത്തിനനുസരിച്ച് താല്പര്യക്കാർക്ക് മൊബയിൽ

ഫോണിൽ വരെ കാണാനാവുന്ന രണ്ട് സൂപ്പർ എപ്പിസോഡുകൾ ... !


ഇതോടൊപ്പം എന്റെ എല്ലാ പ്രിയപ്പെട്ട മിത്രങ്ങൾക്കും

എല്ലാവിധത്തിലും നവ വത്സര ഭാവുകൾ നേർന്നുകൊണ്ട്

സസ്നേഹം

മുരളി


വിനുവേട്ടന്‍ said...

തീർച്ചയായും ഇത് കാണണം... എത്ര സമയമില്ലെങ്കിലും സമയമുണ്ടാക്കി ഞാൻ കാണും...

വളരെ നന്ദി മുരളിഭായ്, ഈ പരിചയപ്പെടുത്തലിനും ലിങ്കുകൾക്കും...

പട്ടേപ്പാടം റാംജി said...

ലിങ്കുകള്‍ എല്ലാം കാണാതെ പറ്റില്ല.
വളരെ തെരച്ചിലിലൂടെ നല്‍കിയ
വിവരങ്ങള്‍ക്ക് നന്ദി സുഹൃത്തെ.

vettathan said...

സ്വസ്ഥമായിരുന്നു കേള്‍ക്കണം .പുതുവത്സരാശംസകള്‍ ,മുകുന്ദന്‍ജി

Sudheer Das said...

വളരെ നല്ല ഉദ്യമം. ആശംസകൾ

വീകെ said...

അതേ... വളരെ സ്വസ്തമായിരുന്നു കേൾക്കണം. നാമെങ്ങനെ ഇവിടെവരെ എത്തിയെന്നറിയാനുള്ള കൌതുകം തീർച്ചയായും ഉണ്ട്. ആശംസകൾ....

© Mubi said...

ബ്ലോഗ്ഗര്‍ സുനിലും ഇതേ വിഷയം തന്നെയാണ് പരിചയപ്പെടുത്തുന്നത്. http://vayanasala.blogspot.ca/2017/01/3.html മുരളിയേട്ടന്‍ ശ്രദ്ധിച്ചിരുന്നോ?

Mukesh M said...

അഭിനന്ദനങ്ങള്‍...മുരളിയെട്ട.. ഈ ഉദ്യമത്തിന്.
ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന ഓരോ മലയാളീയും
അറിഞ്ഞിരിക്കേണ്ട
പ്രാഥമികമായ വിജ്ഞാനമാണ് ഇത്.
ഇതിന്‍റെ പൊരുള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞാല്‍ തന്നെ
എത്ര ശാന്തവും ധാര്‍മ്മികവും സമാധാനപരവും
ആയിരിക്കും നമ്മുടെ നാട്.

KHARAAKSHARANGAL said...

വായ്ച്ചു

Cv Thankappan said...

പോസ്റ്റുവായിക്കുകയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്തു.
ഉല്‍കൃഷ്ടമായ ഉദ്യമം.നല്ല അറിവുകള്‍
എന്തൊക്കെയായാലും ഉള്ളിലെന്നും തങ്ങിനില്‍ക്കാന്‍ വായനയോളം വരില്ലെന്നാണ് എന്‍റെ അഭിപ്രായം.എത്രകാലം കഴിഞ്ഞാലും അക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ അടയാളങ്ങള്‍ മായാതെ നില്‍ക്കും.വായിക്കാന്‍ സമയവും,അദ്ധ്വാനവും വേണമെന്നുള്ളതുക്കൊണ്ട് മെനക്കെടാന്‍ മടിയാണ്.പിന്നെ സമയകുറവില്ലാത്തതും.ആ നിലയ്ക്ക് ഇത്തരം പ്രൌഢഗംഭീരമായ പ്രഭാഷണങ്ങള്‍ ഉണ്ടാവുന്നതും അത്‌ കേള്‍ക്കുന്നതും ഒരു അനുഗ്രഹം തന്നെയാണ്.നന്ദി.
ആശംസകള്‍

Punaluran(പുനലൂരാൻ) said...

വായിച്ചു..ഇഷ്ടപ്പെട്ടു..ആശംസകൾ


രാമു said...

വളരെ നന്നായി മുരളീ.... സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം കേട്ടിരുന്നു... രാജശേഖരന്റെ കേട്ടിരുന്നില്ല... ലിങ്ക് പങ്ക് വെച്ചതിന് നന്ദി... മുരളി പറഞ്ഞതുപോലെ '
ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ പലരും , ഭൂപടത്തിലെ വരകള്‍ക്കനുസരിച്ച് , ദേശീയപരമായും ,
പ്രാദേശികമായും , ഭാഷാടിസ്ഥാനത്തിലും ഉള്‍വലിഞ്ഞ്
മത ജാതിയതകളിലേക്ക് വരെ ചുരുങ്ങി ചുരുങ്ങി , സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യരായി തീര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ .... ' വളരെ പ്രസക്തമാണ് ഈ പ്രഭാഷണങ്ങള്‍.... ഒരിക്കല്‍ കൂടി, നന്ദി....

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനുവേട്ടൻ, നന്ദി. മഹാഭാരതത്തെ ഭാരതീയരിൽ
ഏറെപ്പേരും അദ്ധ്യത്മികമായും , സാഹിത്യപരമായുമൊക്കെ
വേണ്ടതിലേറെ ഒരു അതി വ്യാപ്തമുള്ള ഇതിഹാസ കൃതി എന്ന
നിലയിൽ നൂറ്റാണ്ടുകളായി മനസ്സിലാക്കിയിട്ടുണ്ട് . പക്ഷെ ഏതു
കാലഘട്ടത്തിലും മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഭൗതികമായും ,
സാംസ്കാരികമായും ഈ പുരാണോതിഹാസം ഏറെ ചലനങ്ങൾ സൃഷ്ട്ടിച്ചിട്ടുണ്ട്
എന്നതും ഒരു വസ്തുത തന്നെയാണ് ...! എന്നാൽ തികച്ചും അനേക പഠഭേദങ്ങളോടെ
വിവരിച്ചിട്ടുള്ള ഈ എപ്പിസോഡുകൾ തീർച്ചയായും കണ്ട് നോക്കണം കേട്ടോ ഭായ്


പ്രിയമുള്ള റാംജി ഭായ് , നന്ദി . അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള
ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ തന്നെ , രണ്ടോ മൂന്നോ വെട്ടിക്കൂട്ട്
സിനിമകൾ കാണുന്ന സമയം കൊണ്ട് - നമ്മുടെയൊക്കെ നാടിന്റെ ചരിത്രങ്ങളും ,
സാംസ്‌കാരിക തനിമയും മറ്റും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന തീർത്തും ഒരു ആധുനിക കാഴ്ച്ചപ്പാടിൽ നിന്നും കേട്ടറിയാവുന്ന പ്രഭാഷണ വീഡിയോ പരമ്പരകളാണിത് കേട്ടോ ഭായ്


പ്രിയപ്പെട്ട വെട്ടം ജോർജ്ജ് സാർ ,നന്ദി.ഈ പ്രഭാഷണ പരമ്പരയിലൂടെ മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രവും , മറ്റും പുസ്തകങ്ങളൊന്നും മുങ്ങിത്തപ്പാതെ തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതും മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ ചരിത്ര സത്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് തന്നെ കേട്ടോ സർ


പ്രിയമുള്ള സുധീർ ഭായ് ,നന്ദി.ചരിത്ര ഗവേഷണങ്ങളുടെ ആധികാരികതയോടെ , ഏവർക്കും ആയതിനെ കുറിച്ചൊക്കെ അറിവും , വിജ്ഞാനവും പകർന്നു നൽകുന്ന , പുരോഗമന സ്വഭാവമുള്ള നിരീക്ഷണങ്ങളാൽ ഈ അധ്യാപകൻ അവതരിപ്പിച്ച
മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രങ്ങളും - വളരെ കൗതുകകരവും അതി മനോഹാരിതകളും കൊണ്ട് നമ്മുടെഇതിഹാസ / കേരള ചരിത്രങ്ങളെ തൊട്ടറിയാവുന്ന , കേട്ടറിയാവുന്ന ഈ എപ്പിസോഡുകൾ സമയത്തിനു അനുസരിച്ച്
സ്വസ്ഥമായിരുന്നു ഒന്ന് കേട്ടു നോക്കണം കേട്ടോ ഭായ് .


പ്രിയപ്പെട്ട അശോക് ഭായ് ,നന്ദി. അതേ ,വളരെ സ്വസ്തമായിരുന്നു തന്നെ കേൾക്കണം. ലോകം മുഴുവൻ പ്രചുര പ്രചാരം നേടിയ പ്രാചീനഎം ഭാരതത്തിന്റെയും , കേരളത്തിന്റെയും പുരാതനമായ തെക്കനേഷ്യൻ വംശജരുടെ ഇതിഹാസമായ
മഹാഭാരതത്തിന്റെ / കേരളം ദേശത്തിന്റെ ചരിത്ര രൂപങ്ങൾ മുഴുവൻ തീർത്തും - ഒരു ഭൗതികമായ കാഴ്ച്ച വട്ടത്തിലൂടെ അത്യുജ്ജ്വലമായി തന്നെ പ്രഭാഷണ പരമ്പരകളായി അവതരിപ്പിച്ചതിന്റെ വീഡിയൊ ക്ലിപ്പുകളുടെ ലിങ്കുകളെല്ലാം കൂട്ടിയിട്ട
ഒരു ആലേഖനമാണിത് കേട്ടോ ഭായ്.

പ്രിയമുള്ള മുബി , നന്ദി . ബ്ലോഗ്ഗര്‍ സുനിലിന്റെ ഇതിനെ കുറിച്ചുള്ള പാഠഭേദങ്ങൾ ഞാൻ ചെന്ന് എത്തി നോക്കിയിരുന്നു .ഓരോ അധ്യായവും നന്നായി വിശദീകരിച്ച എഴുതിയിട്ടുള്ള പോസ്റ്റുകളാണത് ....( ഈ പരിചയപ്പെടുത്തലിന് ഒരു സ്‌പെഷ്യൽ താങ്ക്സ് ).പക്ഷെ ഏതു കാലഘട്ടത്തിലും മനുഷ്യന്റെ നിത്യ ജീവിതത്തിൽ ഭൗതികമായും , സാംസ്കാരികമായും ഈ പുരാണോതിഹാസത്തെ മത ,സാഹിത്യ ചുറ്റുവട്ടങ്ങൾ ഇല്ലാതെ വ്യക്തമാക്കിയിരിക്കുന്നു എന്നതാണ് ഈ എപ്പിസോഡുകളുടെ മേന്മ കേട്ടോ മുബീൻ

Typist | എഴുത്തുകാരി said...

കണ്ടിട്ടില്ല. പക്ഷേ കാണണം എന്ന് വിചാരിച്ചിട്ടുണ്ട്.

പുതുവത്സരാശംസകള്‍!

wayfrr said...

good effort. but how may people will listen. and that too critically.for upto 15 hrs , elayidam alone. I have seen the first part of elayidam. IN the process of finishing the second part, from which I had taken the clips.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുകേഷ് ഭായ്,നന്ദി. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന ഓരോ മലയാളീയും അറിഞ്ഞിരിക്കേണ്ട പ്രാഥമികമായ വിജ്ഞാനങ്ങൾ തന്നെയാണ് ഈ രണ്ട് പ്രഭാഷണ പരമ്പരകളിൽ ഉള്ളത് ഇതിന്‍റെയൊന്നും പൊരുള്‍ ഉള്‍ക്കൊള്ളുവാനാകാതെ ശാന്തതയും ധാര്‍മ്മികതയുമൊന്നുമില്ലാതെ ഒട്ടും സമാധാനപരമല്ലാതെ ജീവിച്ച കൊണ്ടിരിക്കുകയാണല്ലോ നമ്മുടെ നാട്ടുകാർ ഇന്നും അല്ലെ ഭായ് .


പ്രിയമുള്ള ഖരാക്ഷരങ്ങളുടെ കനകാംബരൻ ഭായ് , നന്ദി . ചരിത്ര ഗവേഷണങ്ങളുടെ ആധികാരികതയോടെ , മഹാഭാരത / കേരള ചരിതങ്ങളെ കുറിച്ചൊക്കെ അറിവും , വിജ്ഞാനവും പകർന്നു നൽകുന്ന , പുരോഗമന സ്വഭാവമുള്ള നിരീക്ഷണങ്ങളാൽ അവതരിപ്പിച്ച സാംസ്കാരിക ചരിത്രങ്ങൾ തന്നെയാണിത് കേട്ടോ ഭായ് .


പ്രിയപ്പെട്ട തങ്കപ്പൻ സാർ ,നന്ദി.നമ്മൾ മലയാളികൾക്ക് വേണ്ടി വളരെ ഉല്‍കൃഷ്ടമായ ഉദ്യമങ്ങൾ തന്നെയാണ് ഈ രണ്ട് പ്രഭാഷകരും കാഴ്ച്ചവെച്ചിരിക്കുന്നത് .നല്ല അറിവുകള്‍ എന്തായാലും ഉള്ളിലെന്നും വായനയോളം മനസ്സിൽ തങ്ങിനില്‍ക്കാന്‍ ഇടവരുത്തുകയില്ലെങ്കിലും ,ഇതിനെ പറ്റിയൊന്നും വായിക്കാത്തവർക്കും മറ്റും (വായിക്കാന്‍ സമയവും,അദ്ധ്വാനവും വേണമെന്നുള്ളതുക്കൊണ്ട് മെനക്കെടാന്‍ മടിയുള്ളവർക്കും ) തീർത്തും ഉപകാരപ്രദം തന്നെയാണ് ഈ രണ്ട് പ്രഭാഷണ പരിപാടിയുടെ വീഡിയോ / ഓഡിയൊ ലിങ്കുകൾ .അതുകൊണ്ട് ആ നിലയ്ക്ക് ഇത്തരം പ്രൌഢഗംഭീരമായ പ്രഭാഷണങ്ങള്‍ ഉണ്ടാവുന്നതും അത്‌ കേള്‍ക്കുന്നതും ഒരു അനുഗ്രഹം തന്നെയാണ് അല്ലെ തങ്കപ്പേട്ടാ .


പ്രിയമുള്ള പൂനലൂരാണ് സാംസൺ ഭായ് , നന്ദി .നമുക്കൊക്കെ സ്വയം മനസ്സിലാക്കുവാനും , നമ്മുടെ പൂർവ്വികരുടെ പിന്നാമ്പുറ ചരിത്രങ്ങൾ എത്തിനോക്കുവാനും പറ്റുന്ന രണ്ട് അസ്സൽ പ്രഭാഷണ പരമ്പരകൾ തന്നെയാണിത് ,ധാരാളം വായനക്ക് പകരം വെക്കാവുന്ന വിജ്ഞാന സ്രോതസുകൾ കേട്ടോ ഭായ്.


പ്രിയപ്പെട്ട രാമു ഭായ്,നന്ദി .ദേശീയത എന്നാൽ എന്ത് എന്ന് പോലും തിരിച്ചറിയാനാകാത്ത ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ പലരും , ഭൂപടത്തിലെ വരകള്‍ക്കനുസരിച്ച് , ദേശീയപരമായും ,പ്രാദേശികമായും , ഭാഷാടിസ്ഥാനത്തിലും ഉള്‍വലിഞ്ഞ് മത ജാതിയതകളിലേക്ക് വരെ ചുരുങ്ങി ചുരുങ്ങി , സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യരായി തീര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ .... ' വളരെ പ്രസക്തം തന്നെയാണ് ഈ പ്രഭാഷണങ്ങള്‍ കേട്ട് മനസ്സിലാക്കുക എന്നത് അല്ലെ ഭായ് .


പ്രിയമുള്ള എഴുത്തുകാരി ,നന്ദി. ഓരോ ലിങ്കുകളും സമയമനുസരിച്ച് ഒന്നൊന്നായി കേട്ട് നോക്കണം , ഇതിനെ കുറിച്ചൊക്കെ വായിച്ചതിൽ കൂടുതൽ അറിവുകൾ നമുക്ക് നേടി തരുന്നതാണ് ഇതിലുള്ള ഓരോ അധ്യായങ്ങളും കേട്ടോ ഇന്ദിരാജി.


പ്രിയപ്പെട്ട ജല്പ പ്രജാപതി, നന്ദി .അനേക ദിവസങ്ങളിൽ കുത്തിയിരുന്നുള്ള ധാരാളം പുസ്തകങ്ങൾ വായിച്ച് കൂട്ടാതെ തന്നെ , രണ്ടോ മൂന്നോ വെട്ടിക്കൂട്ട് സിനിമകൾ കാണുന്ന സമയം കൊണ്ട് - നമ്മുടെയൊക്കെ നാടിന്റെ ചരിത്രങ്ങളും , സാംസ്‌കാരിക തനിമയും മറ്റും കണ്ടറിഞ്ഞും , കേട്ടറിഞ്ഞും മനസ്സിലാക്കാവുന്ന പ്രഭാഷണ വീഡിയോ പരമ്പരകളാണിത് ...സമയത്തിനനുസരിച്ച് താല്പര്യക്കാർക്ക് മൊബയിൽ ഫോണിൽ വരെ കാണാനാവുന്ന രണ്ട് സൂപ്പർ എപ്പിസോഡുകളാണിത് കേട്ടോ ഭായ് .

പ്രിയമുള്ള വെയ് ഫെയറർ രാധാകൃഷ്‍ണൻ ഭായ് , നന്ദി .ഈ മഹാഭാരത ചരിതവും, കേരള ചിരിതവും ഉൾക്കൊള്ളിച്ച എല്ലാ വീഡിയോ ലിങ്കുകളും ഒരിടത്ത് കിട്ടാവുന്ന തരത്തിൽ ,ചില കുറിപ്പുകളോടെ എഴുതിട്ടത്തിന് കാരണം തന്നെ ,നമ്മുടെ മഹത്തായ പുരാതത ചരിതങ്ങൾ ,ഇതുവരെ ശരിക്കും ഉൾക്കൊള്ളാത്തവർക്ക് മനസ്സിലാക്കുവാൻ വേണ്ടിയാണ് കേട്ടോ ഭായ് .

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

നല്ല പരിജയപെടുത്തല്‍ തീര്‍ച്ചയായും കാണും ...നന്ദി

Geetha said...

നല്ല അറിവുകൾ....സമയമെടുത്ത് കേൾക്കണം... വിശദമായി ഒന്നൂടെ വായിക്കുകയും വേണം... ഈ നല്ല അറിവുകൾ ഇവിടെ പകർന്നു നൽകിയതിൽ നന്ദി മുകുന്ദൻ ഭായ്.

Unknown said...

such very great information. Thank you for your sites for proving such kinds of good information. Cancer fighting smoothie

Bipin said...

മുരളീ
ഞാൻ കുറെയൊക്കെ കേട്ടു എന്ന് പറയുന്നതാകും ശരി. ഇതിന്റെ ലിങ്ക് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു യാത്രയിൽ പൂർണമായും കേൾക്കാം. മുരളി ഇങ്ങിനെ അവതരിപ്പിച്ചു ബ്ലോഗ്ഗറുകളെ പുതിയ മേഖലകളിലേക്ക് നയിക്കുന്നു. നല്ലത്‌.

Unknown said...

such a really amazing information... thank you given to us..
CUSAT CAT Application Form 2017
AP ICET Application Form 2017
HBSE 12th Result 2017
MP SET Admit CArd 2017
careinfo.in
carebaba.com

Unknown said...

such a wonderful post sharing with us...thanks.
HBSE 10th result 2017
HPBOSE 10th result 2017
ICSE 10th result 2017
JAC 10th result 2017
JKBOSE 10th Board Result 2017
Karnataka SSLC Result 2017

Sayuj said...

പ്രാദേശികമായും , ഭാഷാടിസ്ഥാനത്തിലും ഉള്‍വലിഞ്ഞ്
മത ജാതിയതകളിലേക്ക് വരെ ചുരുങ്ങി ചുരുങ്ങി , സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യരായി തീര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ .... ' വളരെ പ്രസക്തമാണ് ഈ പ്രഭാഷണങ്ങള്‍....

Unknown said...
This comment has been removed by the author.
Unknown said...

amazing post thanks a lot sharing with us.
JIPMER MBBS Admit card 2017
UP Urdu Teacher Merit List 2017
MP Vyapam Anganvadi Supervisor Admit Card 2017
BOB Specialist Officer Result 2017
TNTET Admit Card 2017
AIBE Admit Card 2017

prakashettante lokam said...

I shall read tomorrow, my eyes are bad with glaucoma.

Unknown said...

Thanks..Sharing with us great information..
JEE Main Result 2017
UPSEE Answer Key 2017
Odisha PST PET Answer Key 2017
UPSSSC Lower Subordinate Services Result 2017
BCCL Junior Overman Admit Card 2017
How to download NEET Admit card on 15th April

Unknown said...

such a wonderful & interesting post sharing with us..Thanks you.
Ordnance Factory Medak Group C Result 2017
MP Cooperative Bank Clerk Admit Card 2017
KSP KSRP Result 2017
MPPKVVCL JE Result 2017
BET DBT JRF Result 2017
Syndicate Bank SO Answer Key 2017

Sumesh said...

കഴിഞ്ഞ രണ്ടു മാസം കൊണ്ടു കേരളത്തിലെ വിവിധ റെയിൽ വെ സ്ടേഷനുകളിലെ സൗജന്യ വൈഫൈ സൗകര്യം ഉപയോഗിച്ച്‌ എല്ലാ വീഡിയൊയും ഡൗൻലോഡ്‌ ചെയ്തു.. പല ആവർത്തി കണ്ടു. വീണ്ടും വീണ്ടും കേൾക്കാൻ ഓഡിയോ ഫയൽ ആണു നല്ലത്‌. അത്‌ റ്റെലിഗ്രാം ലിങ്കിൽ ലഭ്യമല്ല. അതും കൂടി പങ്കു വെച്ചു കൂടെ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...