Tuesday 29 September 2015

സോഷ്യൽ മീഡിയാ = വിനോദം + വിവേകം + വിജ്ഞാനം + വരുമാനം ... ! / Social Media = Vinodam + Vivekam + Vinjnjanam + Varumaanam ... !

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഭൂലോകത്തുള്ള ഒട്ടുമിക്ക ഭാഷകളിലും വിവര സാങ്കേതിക മേഖലകളിൽ ഒരു നിശബ്ദ വിപ്ലവ വിജയത്തിന്റെ പരിണിതഫലമായിട്ടാണ് നാമൊക്കെ ഇന്ന് ഈ ബൂലോഗത്തൊക്കെ ഇങ്ങിനെ ഓടിച്ചാടി തലകുത്തി മറിഞ്ഞ് നടക്കുന്നത് ...

ഇലക്ട്രോണിക് യുഗം  എന്നറിയപ്പെടുന്ന ഇന്നത്തെ ആ‍ധുനിക ലോകത്ത് ,
വളരെ അത്യാധുനികമായ സംഗതികൾ എന്നുമെന്നോണം സംഭവിച്ച് കൊണ്ടിരിക്കുന്ന
ഒരു ഇടമാണല്ലോ സൈബർ വേൾഡ് എന്നറിയപ്പെടുന്ന വിവര സാങ്കേതികത വിജ്ഞാന മേഖലയും അതിനകത്തുള്ള നൂറോളം സോഷ്യൽ മീഡിയ തട്ടകങ്ങളും ...

അതായത് ഇനിയങ്ങോട്ട് മനുഷ്യ കുലത്തിനും മറ്റും സൈബർ ഇടപെടലുകളൊന്നുമില്ല്ലാതെ ജീവിതം മുന്നോട്ട് നീക്കുവാൻ സാധ്യമല്ല എന്ന വസ്തുത ഏവർക്കും അറിവുള്ള ഒരു കാര്യമാണല്ലോ ...

എല്ല് മുറിയെ  പണിയെടുത്ത് ജീവിതം പോറ്റിയ പഴയ കാലത്തെയൊക്കെ പിന്തള്ളി , വിരൽ തുമ്പൊന്നിനക്കി അന്നം തേടും  കാലം ... !

ഒരാളുടെ ചുറ്റ്പാടുമുള്ള ഇലക്ട്രോണിക് ഉപാധികളെ മാത്രം ആശ്രയിച്ച് ,
അവയുടെയൊക്കെ സാങ്കേതിക പരിജ്ഞാനങ്ങൾ അറിഞ്ഞിരുന്നാലെ അവർക്കൊക്കെ
ഇനി ആധുനിക ലോകത്തിൽ സുഖമമായി പ്രയാണം നടത്തുവാൻ സാധിക്കുകയുള്ളൂ എന്നർത്ഥം...!


വിവര സാങ്കേതികത വിപ്ലവം അരങ്ങേറി കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്റെർനെറ്റ് തട്ടകങ്ങളിൽ കൂടി വിനോദം , വിവേകം , വിജ്ഞാനം എന്നിവ മാത്രമല്ല വരുമാനം കൂടി വാരിക്കോരാം  എന്ന് അതിന്റെ ഉപഭോക്താക്കൾക്ക് ബോധം വന്നിരിക്കുന്ന കാലഘട്ടമാണല്ലോ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .

ഇന്ന് ഏതൊരു വസ്തു വകകളുടേയും പരസ്യ വിളംബരം മുതൽ
വിപണണം വരെ സൈബർ ഇടങ്ങളിൽ കൂടി വളരെ എളുപ്പമായി സാധിക്കാവുന്ന ഒരു സംഗതിയാണ് .
പക്ഷേ നമ്മൾ മലയാളികൾ മറ്റെല്ലാ രംഗങ്ങളിലും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച് കയറുന്നതു പോലെ ഈ മേഖലയിൽ അത്ര മികവ് പ്രദർശിപ്പിച്ച് കാണുന്നില്ല .
ബൂലോകം നമ്മുടെ ഈ ഭൂമി മലയാളത്തിൽ പൊട്ടി മുളച്ചിട്ട് ഇപ്പോൾ പന്തീരാണ്ട് കാലമായെങ്കിലും , ഇവിടെയുള്ള ബൂലോഗവാസികളെല്ലാം തനി തകര പോലെ നട്ടപ്പോഴും , പറിച്ചപ്പോഴും ഒരു കൊട്ട എന്ന നിലയിൽ തന്നെയാണിപ്പോഴും ....

ഒരു പതിറ്റാണ്ട് മുമ്പ് വെറും നൂറ്റമ്പത് പേർ മാത്രം മേഞ്ഞ് നടന്നിരുന്ന ബൂലോക തട്ടകം ഇന്ന് , പറയി പെറ്റ പന്തിരു കുലം പോലെ  പല മേഖലകളിലും പടർന്ന് പന്തലിച്ച് ഏതാണ്ട് അമ്പതിനായിരത്തോളം  ആളോളുമായി വല്ലാണ്ട് തിക്കും തിരക്കുമായി മുന്നോട്ട്  മുന്നേറി കൊണ്ടിരിക്കുകയാണ് , ഇതിൽ ബ്ലോഗ് പോർട്ടലുകളിൽ മാത്രമല്ല , ഫേസ് ബുക്കിലും , ഗൂഗിൾ പ്ലസ്സിലും , ട്വിറ്ററിലുമൊക്കെയായി അനേകം ഇത്തരം സോഷ്യൽ മീഡിയ വെബ് തട്ടകങ്ങളിൽ അവരെല്ലാം അങ്ങിനെ വിന്യസിച്ച് കിടക്കുകയാണെന്ന് മാത്രം ... !

എന്തുകൊണ്ടാണ് പല തരം കഴിവുകൾ
ഉണ്ടായിട്ടും  നമ്മുടെ മാത്രം ബൂലോക വാസികൾ
മുരടിച്ച് പോയ ചെടികളെകളെ പോലെ തഴച്ച് വളരാതെ ഇങ്ങിനെ ആയി തീരുന്നത് ?

ഏതാണ്ട് മൂന്നാലുമാസമായി പല ചർച്ചകളിലൂടേയും , ചാറ്റിങ്ങിലൂടേയുമൊക്കെയായി ഞങ്ങൾ കുറച്ച് പേർ ബിലാത്തിയിലെ  ഓൺ ലൈൻ ഉപഭോക്താക്കളും , പ്രവാസികളടക്കം മറ്റ് നാട്ടിലുള്ള പല സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളുമൊക്കെയായി നടത്തിയതിന്റെ സർവ്വേ ഫലങ്ങളിലേക്കൊന്ന് എത്തി നോക്കാം അല്ലേ
  1. ഇന്ന് ഇന്റെനെറ്റ് മുഖാന്തിരം സോഷ്യൽ മീഡിയയിൽ  ആക്റ്റീവായിരിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ജസ്റ്റ് ഒരു ടൈം പാസിന് വേണ്ടിയാണത്രെ ഇതിൽ നേരം കൊല്ലികൊണ്ടിരിക്കുന്നത്. ജോലി , കുടുംബം , വിരഹം മുതലായവയിൽ നിന്നൊക്കെയുണ്ടാകുന്ന  ടെൻഷനും , സ്ട്രെസ്സും മറ്റും കുറയ്ക്കുവാൻ ഈ വക കാര്യങ്ങൾ ഉപകരിക്കുന്നുണ്ട് എന്ന് പറയുന്നു  .
  2. എത്രയും പെട്ടെന്ന് തന്നെ പ്രതികരിക്കാനും , പ്രതിക്ഷേധിക്കാനും , പ്രതിഭകൾ വെളിപ്പെടുത്തുവാനും /പ്രതിഭയെ ഇടിച്ച് താഴ്ത്തുവാനും  ഈ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വളരെ എളുപ്പത്തിൽ സാധിക്കുന്നു എന്ന മേന്മയിൽ ധാരാളം മല്ലൂസ് ഈ രാംഗത്ത് വിളയാടുന്നു . ഒപ്പം പൊതു സമൂഹത്തിനും , അവരവർക്ക് തന്നേയും അനേകം നേട്ടങ്ങളും , കോട്ടങ്ങളും സംഭവിക്കാറുണ്ട് പോലും .
  3. പ്രസ്ഥാനങ്ങൾ , സംരഭങ്ങൾ , സ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ നടത്തിപ്പിനും , നിലനിർത്തി കൊണ്ടുപോകുന്നതിനും മറ്റും സ്ഥിരമായി സോഷ്യൽ മീഡിയയിൽ സാനിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം ഇതിനെ കുറിച്ചുള്ള പരസ്യ വിളംബരങ്ങൾക്കായും ഇന്റെർനെറ്റ് സൈറ്റുകൾ ഉപയോഗിച്ച് വരുന്നു . ഈ വിഭാഗങ്ങളിലൊക്കെ വിജയ പരാജയങ്ങൾ നിശ്ചയിക്കുവാൻ ഇടവരുത്തുന്നു എന്ന സംഗതി കൂടിയുണ്ട് എന്നും പറയപ്പെടുന്നു .
  4. കലാ - സാഹിതി - സാംസ്കാരിക വൈഭവങ്ങൾ അടയാളപ്പെടുത്തുവാനും , ആയവയൊക്കെ മാളോർക്ക് പങ്കുവെക്കുവാനും ഏറ്റവും നല്ല രീതിയിൽ സോഷ്യൽ മീഡിയയിൽ കൂടി സാധ്യമാകുന്നത് കൊണ്ട് ധാരാളം മലയാളികൾ എന്നുമെന്നോണം ഇതിൽ വന്ന് - പോയി കൊണ്ടിരിക്കുന്നു . ഇതുവരെ ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരേ തൂവൽപക്ഷികളായ അനേകം പേരെ , ലോക വ്യാപകമായി തന്നെ മിത്രങ്ങളാക്കം എന്നുള്ള ഒരു മേന്മയും കൈ വരുന്നു എന്നുള്ള ഗുണവും ഉണ്ട് .
  5. വിജ്ഞാനം വർദ്ധിപ്പിക്കാനും , പകർന്നു കൊടുക്കുവാനും ആയതിന്റെയൊക്കെ ധാരാളം  താല്പര്യ കക്ഷികൾ വിവര സാങ്കേതികത വിദ്യ തട്ടകളിൽ മിക്കപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നു . ആ‍രാധനയും ,  ആദരണീയതയും , ആശീർവാദങ്ങളും , ആഹ്ലാദങ്ങളും ഒപ്പം നല്ല ആട്ടും കിട്ടികൊണ്ടിരിക്കും എന്ന ഗുണദോഷ സമിശ്ര ഫലങ്ങളും ഇതോടൊപ്പം കിട്ടികൊണ്ടിരിക്കുന്നു എന്നും പറയുന്നു.
  6.  വളരെ കുറച്ച് മലയാളികൾ മാത്രം ഇന്റെർനെറ്റ് സൈറ്റുകളെ വരുമാന മാർഗ്ഗം ഉണ്ടാക്കുവാനുള്ള ഉപാധികളായി ഉപയോഗിക്കുന്നു . ഓൺ - ലൈൻ വിപണനങ്ങളിൽ നാട്ടിലുള്ളവർക്ക് അത്ര വിശ്വാസ്യത കൈ വരാത്തതും , ആയതിനൊക്കെ ഇറങ്ങി തിരിക്കുന്നതും തനി ഒരു പൊല്ലാപ്പ് പിടിച്ച പണി തന്നെയാണ് എന്ന് കരുതുന്നതും ,ഈ രംഗത്തേക്ക് പ്രവേശിക്കുവാൻ ഒട്ടുമിക്കവരേയും പ്രേരിപ്പിക്കുന്നില്ല എന്നതും ഒരു കാരണമാണ് .


ഈയിടെ ‘കുഞ്ഞിരാമായണം’ എന്ന ബിലോ ആവറേജ് സിനിമ , ഇതിനേക്കാൾ നല്ല മലയാള സിനിമകൾ ഇറങ്ങിയിട്ട് പോലും , ബ്രിട്ടനിൽ വരാതിരുന്നിട്ടും യു.കെയുടെ എല്ലാ എല്ലാ സെന്ററുകളിലും പ്രദർശിപ്പിക്കുവാൻ ഇടയുണ്ടാക്കിയത് ,  തുടരെ തുടരെ ആ സിനിമാ
പ്രവർത്തകർ ട്വിറ്ററിൽ അടക്കം മറ്റെല്ല്ലാ സോഷ്യൽ മീഡിയകളിലും നടത്തിയ പ്രമോഷൻ തന്നേയാണ് .
‘പി.കെ’ , ‘പ്രേമം’ , ‘ബാഹുബലി’മുതലായ അനേകം സിനിമകൾ ഉന്നത വിജയത്തിലേക്ക് കുതിച്ചതിനുമൊക്കെ കാരണം സോഷ്യൽ മീഡിയ പ്രമോഷൻ തന്നെ ... !

ഡൽഹിയിൽ ‘ആം ആദ്മി പാർട്ടി‘യെ വീണ്ടും അധികാരത്തിലേറ്റിയതും , മോദി ഭരണം പിടിച്ചു വാങ്ങിയതുമൊക്കെ തന്നെ വിവര സാങ്കേതികത വിദ്യ തട്ടകങ്ങളിലൂടെയുള്ള ബോധവൽക്കരണങ്ങൾ തന്നെ നടത്തിയാണ് ...

സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ ഇകഴ്ത്തി താഴ്ത്തിയില്ലെങ്കിൽ
മ്ടെ മാണിച്ചായന്റെ  കോഴയും , നിറപറയുടെ മായവുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വാർത്താ പ്രാധാന്യം അർഹിക്കാതെ പോകേണ്ട കേസുകളായിരുന്നു ...

ഇപ്പോൾ പാശ്ചാത്യനാടുകളിൽ ഇതുപോലെയൊക്കെ സിനിമയേയൊ , രാഷ്ട്രീയത്തെയോ , പ്രസ്ഥാനത്തെയൊക്കെ പറ്റി പ്രമോട്ട് ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിന് ബ്ലോഗേഴ്സിനൊക്കെ അതിന്റേതായ പ്രതിഫലം ലഭിക്കാറുണ്ട് . നമ്മുടെ നാട്ടിലും ആയതെല്ലാം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു...
മ്ടെ ബൂലോഗർ ഇതിനെ കുറിച്ചൊന്നും അത്ര
ബോധവന്മാരായിട്ടില്ല എന്നു തോന്നുന്നു ..അല്ലേ .
ഈയ്യിടെ ‘വോ‍ക്സ് വാ‍ഗൻ കാർ കമ്പനി‘യെ വരെ മുട്ട് കുത്തിച്ചത് , അവരുടെ ഡീസലെഞ്ചിനുകളിൽ ‘എമിഷൻ ടെസ്റ്റ് ‘നടത്തുമ്പോൾ - കുഴപ്പം കാണിക്കാതെ കാണിക്കുന്ന ഒരു പ്രത്യേക ഉപകരണം ഫിറ്റ് ചെയ്തിരുന്നതിന്റെ കള്ളി ചില ബ്ലോഗ് സൈറ്റുകളിൽ കൂടി വെളിവാക്കിയത് മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്ത കാരണമാണ് ...

സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ വോക്സ്വാഗൻ സ്കാൻഡൽ കാരണം ഒരു കോടിയോളം കാറുകൾ വരെ പിൻ വലിക്കുവാൻ നിർബ്ബന്ധിതരായ , ഈ  വമ്പൻ കാറുകമ്പനി ഇപ്പോൾ പൊതുജനത്തിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്...
ഇതു പോ‍ാലെ ഇന്ത്യയിൽ തെർമോമീറ്ററുകളുണ്ടാക്കുന്ന ഫാക്റ്ററി ‘കൊടൈകനാലി‘ൽ ആരംഭിച്ച യൂണി ലിവർ  കമ്പനി - മെർക്കുറി മൂലം പരിസര മലിനീകരണം നടത്തി ,  ജനജീവതത്തിന് ഭീക്ഷണിയുണ്ടാക്കിയപ്പോൾ -  ഭരണകൂടങ്ങളും , രാഷ്ട്രീയക്കാരുമൊക്കെ നിശബ്ദരായിരുന്ന അവസരത്തിൽ , ലോക പ്രശസ്തയായ റാപ്പർ  നിക്കി മിനാജിന്റെ ( 5 മിനിട്ട് വീഡിയോ / 5 കോടിയിലധികം പേർ വീക്ഷിച്ച റാപ്പർ സോങ്ങ് )പോപ് ഗാനത്തെ പോ‍ലെ ഒരു പാരഡിയുണ്ടാക്കി , സ്വയം തന്നെ പാടിക്കളിച്ച്  - സോഫിയ അഷ്രഫ്  , ഈ ജൂലായ് മാസത്തിൽ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോ‍ൾ ഉണ്ടായ പ്രതികരണം കണ്ട് യൂണി ലിവർ പോലും ആ ഉദ്യമത്തിൽ നിന്നും പിന്മാറിയത് ഇന്ത്യയിൽ ചരിത്രം മാറ്റിയെഴുതിയ ഒരു വമ്പൻ സംഗതിയാണ് ... !

ടി.വി - പത്രമാധ്യമങ്ങൾക്ക് സാധിക്കാ‍ത്ത പലതും , ഇന്നൊക്കെ സോഷ്യൽ മീഡിയ മാധ്യമങ്ങൾക്കാകുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ... !

അതുപോലെ തന്നെയാണ് വിവര സാങ്കേതികത
വിദ്യാ തട്ടകങ്ങൾ മൂലം ഏവർക്കും വരുമാനം ഉണ്ടാക്കാമെന്നതും ...

എന്തായാലും  സോഷ്യൽ മീഡിയകളിൽ എന്നുമെന്നോണം നാം വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ , എന്തുകൊണ്ട് ഒരു eBay , PayPal പോലുള്ള എക്കൌണ്ടുകൾ തുടങ്ങി നമുക്കും ലാഭം കിട്ടുന്ന തരത്തിൽ ഓൺ-ലൈൻ വിപണനം നടത്തി കൂടാ ...?

വെറും പാർട്ട് ടൈം ബിസിനെസ്സായി തുടങ്ങിയാലും  ആവശ്യ വസ്തുക്കളാണെങ്കിൽ വാങ്ങാൻ എന്നും ആളുണ്ടാകും .
ഇത്തരം അനേകം സൈറ്റുകൾ പല രാജ്യങ്ങളിലുമായി ഇന്ന് ലോകമെമ്പാടുമുണ്ട്...


വേറെ ഒരു പുതിയ ഓൺ ലൈൻ മേഖലയിലെ വരുമാന മാർഗ്ഗം
മറ്റുള്ള വെബ് സൈറ്റുകളെ പ്രമോട്ട് ചെയ്ത് കാശുണ്ടാക്കുന്ന എടവാടാണ്...

ഇത്തരം ധാരാളം വെബ് തട്ടകങ്ങൾ ഇന്ന് നിലാവിലുണ്ട് .

ദേ ഉദാഹരണമായിട്ട്
നമ്മുടെ സൈറ്റിൽ നല്ല  ട്രാഫിക് ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ , മറ്റുള്ള സൈറ്റുകളിൽ പോയി ട്രാഫിക് മെച്ചപ്പെടുത്തുന്ന ട്രാഫിക് മൺസൂൺ എന്ന സൈറ്റിനെ പറ്റിയാണ് പറയുവാൻ പോകുന്നത് ...

നമ്മളൊക്കെ ഫേസ് ബുക്കിലൊക്കെ ലൈക്കടിച്ച് പോകുന്ന പോലെ , ഇന്റെർനെറ്റിന് മുന്നിലിരിക്കുമ്പോൾ , ദിനം പ്രതി വെറും പത്ത് വെബ് സൈറ്റുകളിൽ പോയി ഒന്ന് ക്ലിക്ക് ചെയ്താൽ മതി ,
നമ്മൾ മുടക്കിയ തുകക്കനുസരിച്ച് ഒരു വീതം നമ്മുടെ എക്കൌണ്ടിൽ വന്ന് കൊണ്ടിരിക്കും ...
ഒരു വർഷം കൊണ്ട് മുടക്ക് മുതലിന്റെ പത്തിരട്ടിയിൽ അധികം തുക സമ്പാധിക്കാവുന്നതാണ് , ഒപ്പം  ആളുകളെ കൂടൂതൽ അനുയായികളാക്കി ആ തട്ടകത്തിൽ എത്തിക്കുമ്പോൾ ആയതിന്റെ ഓഹരി വീതം കൂടി കൈ പറ്റാവുന്ന ഒരു ഓൺ- ലൈൻ ചെയിൻ ബിസിനെസ്സ് ... !

മലയാളി ആംഗലേയ ബ്ലോഗറായ റെജി സ്റ്റീഫൻസൺ
അദ്ദേഹത്തിന്റെ ബ്ലോഗായ ‘ഡിജിറ്റൽ ഡൈമൻഷൻ 4 യു കോം
‘ ട്രാഫിക് മൺസൂണിൽ ചേർന്ന് വരുമാനം ഉണ്ടാക്കുന്ന വിധം വിശദമായി എഴുതിയിട്ടിട്ടുണ്ട് ...

ഈ ബ്ലോഗറടക്കം ഇവിടെ ഒരു പാട് പേർ ട്രാഫിക് മൺസൂണിലൂടെ മുടക്കിയതിന്റെ ഇരട്ടിയിലധികം സമ്പാധിച്ചതായി എനിക്ക് അറിവുള്ള കാര്യമാണ് കേട്ടൊ .
ഒപ്പം തന്നെ നാട്ടിലുള്ള ഫിലിപ്പ് ഏരിയൽ ഭായ് അടക്കം പലരും ഇതിൽ കൂടി സമ്പാധിച്ച് കൊണ്ടിരിക്കുന്നതിനാൽ , അദ്ദേഹം മലയാളത്തിൽ , ഈ ഓൺ-ലൈൻ വരുമാന മാർഗ്ഗത്തെ കുറിച്ച് വിശദമായി ഒരു ആലേഖനം എഴുതും എന്ന് പ്രതീക്ഷിക്കുന്നു .

ബൂലോകനായ ഫിറോസ് ബാബുവിന്റെ ബ്ലോഗായ Earn Money By Net  എന്ന സൈറ്റിലും ഇത്തരം പണമുണ്ടാക്കുന്ന പല തട്ടകങ്ങളും പരിചയപ്പെടുത്തിയിട്ടുള്ളത് താല്പര്യമുള്ളവർക്ക് പോ‍യി സന്ദർശിക്കാവുന്നതാണ് .

പിന്നെ ഓൺ ലൈൻ രംഗത്തുള്ള ഇത്തരം കമ്പനികളായത് കൊണ്ട് ,
ഒരു പക്ഷേ കാല ക്രമേണ ബില്ല്യൺ കണക്കിന് പണം അവർ  ഉണ്ടാക്കി കഴിഞ്ഞാൽ , ഇവരൊക്കെ ഇത് അടച്ച് പൂട്ടി പോയാൽ നമുക്കൊന്നും ചെയ്യുവാനും പറ്റില്ല എന്നൊരു മറുവശം കൂടി സോഷ്യൽ മീഡിയ സൈറ്റുകൾക്കുണ്ട് അല്ലേ ...
പണ്ടത്തെ ആ‍ട്, മാഞ്ചിയം
പദ്ധതികളെ പോലെ സ്വാഹ
എന്ന് പറഞ്ഞിരിക്കാം എന്ന് മാത്രം ... !

അപ്പോൾ ഇനി മുതൽ നമ്മുടെയൊക്കെ
വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിലൂടെ വിനോദം , വിവേകം , വിജ്ഞാനം എന്നിവ ശേഖരിക്കുന്നതോടൊപ്പം , അല്പം വിപണനവും കൂടി നടത്തി , ഇത്തിരി വരുമാനം
കൂടി തരപ്പെടുത്തുവാൻ  നമുക്ക് ശ്രമിക്കാം അല്ലേ കൂട്ടരെ ...

കിട്ട്യാ‍ാ കിട്ടി ... പോയ്യാ‍ാ പോയി ... !

60 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ലണ്ടനിലുള്ള ‘കട്ടൻ കാപ്പിയും കവിത‘ ടീമിലുള്ളവരും ,
‘ലണ്ടൻ മലയാള സാഹിത്യ വേദി‘യിലെ ചിലരും , ഒപ്പം
‘ദി വോ‍യ്സ് ഓഫ് യു..കെ മലയാളി ആർട്ടിസ്റ്റ് ‘ഗ്രൂപ്പിലെ കുറച്ചു
പേരും കൂടി , ഒരു ചോദ്യാവലിയുമായി ഏതാണ്ട് മൂന്നൂറോളം സോഷ്യൽ
മീഡിയകളിൽ സ്ഥിരാമായി വന്ന് പോയിക്കൊണ്ടിരിക്കുന്ന, പല പ്രായത്തിലള്ള
പാശ്ചാത്യ നാട്ടിലും , ഗൾഫിലും , ഇന്ത്യയുടെ പല ഭാഗങ്ങളിൽ വസിക്കുന്നവരുമായ
മലയാളികളുമായി - ഈ മീഡിയയിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതിൽ
നിന്നും , ആറ്റികുറുക്കിയെടുത്ത ചിലകാര്യ കാരണങ്ങൾ ഏവർക്കും അറിയുവാൻ വേണ്ടി എഴുതിയിടുന്ന
ഒരു കാഴ്ച്ചപ്പാടാണ് ഈ കുറിപ്പുകൾ കേട്ടൊ കൂട്ടരെ

ഇതിന് വേണ്ടി സഹകരിച്ച ഏവർക്കും
ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നൂ

അന്നൂസ് said...

ഏറെ ഇഷ്ടമായ ഒരു പോസ്റ്റ്‌. മുരളിയേട്ടാ... ആശംസകള്‍. വീണ്ടും കാത്തിരിക്കുന്നു ഇതുപോലെ ഉള്ള നല്ല പോസ്റ്റുകള്‍ക്കായി.

കൊച്ചു ഗോവിന്ദൻ said...

ആഹാ! ഇതാ മറ്റൊരു വിജ്ഞാനപ്രദമായ പോസ്റ്റ്‌!
കിട്ടുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ഈ ഐഡിയ പറഞ്ഞു തന്ന മുരളിയേട്ടന് കമ്മീഷൻ തരണം എന്നൊരു ഡിസ്ക്ലൈമർ വെച്ച് കൂടായിരുന്നോ? കിട്ട്യാ‍ാ കിട്ടി ... പോയ്യാ‍ാ എന്തുട്ട് പോവാൻ?!

ബൈജു മണിയങ്കാല said...

മുരളി ഭായ് പറഞ്ഞതിൽ കാര്യമുണ്ട്
ഓണ്‍ലൈൻ കിണറ്റിലെ തവളകളായി
നമ്മൾ അറിയാതെ എങ്കിലും മാറുന്നുണ്ട്
ഓണ്‍ലൈൻ സാങ്കേതിക വിദ്യ അതിന്റെ പാരമ്യതയിൽ
ഉപയോഗിക്കാൻ നമ്മൾ ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു
ഒരു പക്ഷെ ആഴത്തിൽ എന്നതിനേക്കാൾ പരപ്പിൽ ഉപയോഗിച്ചേ മതിയാവൂ
എന്നാലും ഓണ്‍ലൈൻ ചതിക്കുഴികൾ അതാണ്‌ ഇനിയും നമ്മൾ മനസ്സിലാക്കാൻ ഒരു പാട് ഉള്ളതും
റിസ്ക്‌ ആൻഡ്‌ റിട്ടേണ്‍ അനാലിസിസ് വേണ്ടി വരും
എന്തായാലും നല്ലൊരു വഴികാട്ടി വായിക്കുന്നവരിൽ കുറച്ചു ശതമാനം പേര്ക്ക് ആ വഴിയും ഒന്ന് നോക്കാല്ലോ

drpmalankot said...

Good post, as usual, Muralee. Best wishes.

vettathan said...

മോഡിയുടെയും,കേജരിവാളിന്‍റെയും വിജയത്തിനു പിന്നില്‍ ,അത് പോലെ കാറ് കമ്പനിയുടെ ജാള്യതയ്ക്ക് പിന്നില്‍ എല്ലാം സോഷ്യല്‍ മീഡിയായ്ക്ക് വലിയ പങ്കുണ്ട്.പക്ഷേ മലയാളത്തില്‍ ബ്ലോഗെഴുതി പൈസയുണ്ടാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്ന (5000 തൊട്ട് 50000 വരെ ഓരോ ബ്ലോഗിനും) ബെര്‍ളിത്തരങ്ങള്‍ക്കും കാര്യമായ ചില്ലറ ഒന്നും കിട്ടിയിട്ടില്ല എന്നാണറിവ്. അത് കൊണ്ടാണ് മൂപ്പര്‍ എഴുത്ത് നിര്‍ത്തിയതെന്നും ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു പറഞ്ഞിട്ടുണ്ട്.

Pradeep Kumar said...

പണമുണ്ടാക്കുന്ന വിഷയം അവിടെ നിൽക്കട്ടെ....

സോഷ്യൽ മീഡിയയുടെ ഈ വളർച്ച ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്ത കേരളത്തിലെ സാംസ്കാരിക നായകക്കൂട്ടങ്ങളേയും, രാഷ്ട്രീയ - ഉദ്യോഗസ്ഥ ഉപജാപ സംഘങ്ങളേയും ഇതൊക്കെ ഇത്രയൊക്കെ വളർന്നുകഴിഞ്ഞു എന്ന് കണ്ണ് തുറപ്പിക്കാനുള്ള ഒരു സംവിധാനം ഇനി എന്നാണാവോ പിറവിയെടുക്കുക....

വിനുവേട്ടന്‍ said...

ഇത് തികച്ചും വിജ്ഞാനപ്രദമായ പോസ്റ്റ്... ഈ ചാരപ്പണിക്കിടയിലും ഈ സര്‍വ്വേ ഒക്കെ നടത്താന്‍ എങ്ങനെ സമയം ലഭിക്കുന്നു മുരളിഭായ്...?

SIVANANDG said...

കുറേ നാളുകളായി ഇതിനെപ്പറ്റി ചിന്തിക്കുന്നു. ഒരു ഉറപ്പുമില്ലാത്ത ഈ പരിപാടിക്കിറങ്ങി ഏടാകൂടം വലിച്ചു വയ്ക്കണ്ടാന്ന് മാറ്റി വച്ചതാ. ബൂലോക ജാംബവന്മാരും മറ്റും ഈ രംഗത്ത് സജീവമല്ലാത്തതാണ് കാരണം. ഇനിയിപ്പം ഒരു കൈ നോക്കാംല്ലേ?

mini//മിനി said...

2009 ൽ് 39 പോസ്റ്റുകൾ മിനിലോകം എന്ന എന്റെ ബ്ലൊഗിൽ എഴുതിയതാണ്. മറ്റുൾല ഫോട്ടോ ബ്ലോഗുകൾ വേറെയും; ഈ വർഷം ആകെ ഒരു പോസ്റ്റ് മാത്രം. കാരണങ്ങൾ പലതാണ്,,, അടുത്തത് ഉടനെ പ്രതീക്ഷിക്കാം. എനിക്ക് എഴുതാതിരിക്കാനാവില്ല,,,

ആൾരൂപൻ said...

നല്ല പോസ്റ്റ്. നല്ല പോലെ ശ്രദ്ധയും പ്രയത്നവും സമയവും കൊടുത്തു കാണണം ഇതെഴുതാൻ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...
This comment has been removed by the author.
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിവരസാങ്കേതിക മേഖലയിലെ എല്ലാ വശങ്ങളും ചൂണ്ടിക്കാണിക്കുന്ന നല്ലൊരു ലേഖനം

പ്രവീണ്‍ ശേഖര്‍ said...

സോഷ്യൽ മീഡിയയെ കുറിച്ചുള്ള സമഗ്രമായ ഒരു അന്വേഷണം എന്നതിലുപരി പൊതു സമൂഹത്തിലുള്ള അതിന്റെ സ്വാധീനം മനസ്സിലാക്കി കൊണ്ട് എങ്ങിനെ സോഷ്യൽ മീഡിയയെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാം എന്ന് ബ്ലോഗർമാരെ കൊണ്ട് ഗൌരവമായി ചിന്തിപ്പിക്കാനുള്ള മുരളിയേട്ടന്റെ ഈ ശ്രമത്തെ അഭിനന്ദിക്കാതെ പാകമില്ല .. ആശംസകൾ ..

ഫൈസല്‍ ബാബു said...

നമ്മൾ മലയാളികൾ മാത്രമേ സോഷ്യൽ മീഡിയ കളിൽ കൂടി പണം സമ്പാദിക്കുന്നതിൽ പിറകെ നിൽക്കുന്നുള്ളു ,, പലരും ഇതിന്റെ സാധ്യതകൾ നേരത്തെ മനസ്സിലാക്കി ,,, കൂടുതൽ പേർക്ക് ആ വഴിക്ക് ചിന്തിക്കാൻ ഈ പോസ്റ്റ് കാരണമാവട്ടെ ,,,

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അന്നൂസ് ഭായ്, നന്ദി.നമ്മുടെയൊക്കെ മേച്ചിൽപ്പുറത്തെ പറ്റി എഴുതിയിട്ട ഈ ആലേഖനം ഇഷ്ട്ടപ്പെട്ടതിൽ അധിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള കൊച്ചുഗോവിന്ദ്, നന്ദി. ആദ്യം ഞാൻ ചിന്തിച്ചത് ‘ട്രാഫിക് മൺസൂണിൽ’ഒരു 300 പൌണ്ട് നിക്ഷേപിച്ച് അതിൽ നിന്നുള്ള വരുമാനത്തിന്റെ കൊതിപിടിപ്പിച്ച് ,കുറെ ബൂലോഗരെയടക്കം എന്റെ കീഴെ ചേർത്ത് ആ കമ്മീഷനും കൂടി കൈപറ്റാമെന്നായിരുന്നു..!ഇപ്പോൾ തോന്നുന്നു അത് ചെയ്താൽ മതിയായിരുന്നു എന്ന്.. പോയ ബുദ്ധി പിടിച്ചാ കിട്ടോ ന്റെ ഭായ്..?

പ്രിയപ്പെട്ട ബൈജു ഭായ്, നന്ദി.ഓൺ ലൈൻ തടാകത്തിൽ നിന്നും ഓൺ ലൈൻ കിണറ്റിൽ ചാടി ഒളിച്ചിരിക്കുന്നവരാണ് നമ്മിൽ മാലയാളികളിൽ അധികവും. വരുമാന മാർഗ്ഗങ്ങൾ ഈ മേഖലയിൽ കൂടി ഉണ്ടാക്കുവാൻ ആരു തന്നെ റിസ്ക്ക് എടുക്കുവാൻ തയ്യാറാകുന്നില്ല എന്ന് മാത്രം അല്ലേ ഭായ്.

പ്രിയപ്പെട്ട ഡോ: പ്രേംകുമാർ ഭായ്, ന്നന്ദി.ഈ അനുഗ്രഹങ്ങൾക്കും ,ആശീർവാദങ്ങൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള ജോർജ്ജ് സർ, നന്ദി.ഏതൊരു പുതിയ മേഖലയിലും പണമിറക്കി വരുമാനം കൊയ്യുവാൻ മലയാളികൾ മൊത്തത്തിൽ പിറകിലാണ് . പിന്നെ ഈ രംഗത്തുള്ള കലാ-സാഹിത്യ കാൽ വെയ്പ്പുകൾ വരുമാനത്തിന്റെ പോരായ്മയിൽ ഒരിക്കലും മറ്റി നിറുത്തുവാൻ പാടില്ലാത്തതാണ് . വിനോദം ,വിജ്ഞാനം ,പ്രതികരണം , പ്രതിക്ഷേധം,..,. ...എന്നിവക്കൊക്കെ വേണ്ടി ഉപയോഗിക്കാമല്ലോ അല്ലെ സർ.

പ്രിയപ്പെട്ട പ്രദീപ് മാഷ് , നന്ദി. സോഷ്യൽ മീഡിയയുടെ വളർച്ച ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സമൂഹം തന്നെയാണ് നമ്മുടെ ചുറ്റുമുള്ളത് എന്ന ഒരു കാരണം കൊണ്ട് തന്നെയാണ് , മലയാളികളുടെ ഈ രംഗത്തുള്ള അഭിരുചികൾ വെറും ലൈക്കുകളും, ഷെയറിങ്ങും മറ്റുമൊക്കെയായി ഇങ്ങനെ ഒതുങ്ങി നിൽക്കുന്നത് കേട്ടൊ മാഷെ.

പ്രിയമുള്ള വിനുവേട്ടൻ, നന്ദി.വേണമെന്നുന്റെങ്കിൽ ചക്കയെ വേരിന്മേലും കായ്പ്പിക്കം എന്നതിനുദഹരണമാണ് എന്റെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയുള്ള സമയം ചിലവഴിക്കലുകൾ കേട്ടൊ വിനുവേട്ടാ.

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്. ബ്ലോഗെഴുതിയാല്‍ എന്ത് കിട്ടും എന്ന് ചോദിക്കുന്നവരോട് ഇനി പറയാല്ലോ നല്ല പുത്തന്‍ കിട്ടുംന്ന്‍

Geetha said...

കുറെ അറിവുകൾ വീണ്ടും പകർന്നു നല്കിക്കൊണ്ടുള്ള നല്ല പോസ്റ്റ്‌. ആശംസകൾ സർ

Sudheer Das said...

അതെ മുരളി ചേട്ടാ... കിട്ട്യാ‍ാ കിട്ടി ... പോയ്യാ‍ാ പോയി ... !

ചിന്താക്രാന്തൻ said...

ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാല്‍ വായനക്കാരെ അത് വായിപ്പിക്കുവാന്‍ പെടുന്ന പെടാപ്പാട് ഒരുവിധം ബ്ലോഗര്‍മാര്‍ക്കൊക്കെ അറിയാം ഇങ്ങിനെ അഭിപ്രായം പറഞ്ഞാല്‍ പറയും നല്ല എഴുത്തുകളാണെങ്കില്‍ വായനക്കാര്‍ എഴുത്ത് വായിക്കുവാന്‍ എത്തുമെന്ന് .google AdSense മലയാളം ബ്ലോഗുകള്‍ക്ക്‌ അനുവദനീയമല്ല .പിന്നെ പരസ്യം ക്ലിക്ക് ചെയ്ത് വരമാനം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമൊന്നും അല്ല മുരളീയെട്ടോ.

Feroze said...

മലയാളികൾ മാത്രമേ സോഷ്യൽ മീഡിയ കളിൽ കൂടി പണം സമ്പാദിക്കുന്നതിൽ പിറകെ നിൽക്കുന്നുള്ളു ,, പലരും ഇതിന്റെ സാധ്യതകൾ നേരത്തെ മനസ്സിലാക്കി ,,, കൂടുതൽ പേർക്ക് ആ വഴിക്ക് ചിന്തിക്കാൻinjass publicrelation
Earn money by netഈ ബ്ലോഗിലുള്ള വിഷയങ്ങളെ പറ്റിയും മനസിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

Feroze said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഓൺലെയിൻ വഴി വരുമാനമുണ്ടാക്കുന്ന വിധങ്ങൾ മാത്രം ഇതുവരെ പരീക്ഷിച്ചറിയൻ കഴിഞ്ഞിട്ടില്ല. ഈ പോസ്റ്റ് അതിനൊരു പ്രചോദനമായിട്ടുണ്ടെങ്കിലുംതിനുള്ള സാങ്കേതിക വിദ്യകൾ ഈയുള്ളവന് ഇനിയും അത്രയ്ക്കങ്ങോട്ട് പോര!

viddiman said...

പൊതുവെ 'പലതുള്ളി പെരുവെള്ളം' എന്ന ചിന്തയോടെയുള്ള അദ്ധ്വാനത്തിൽ താല്പര്യമില്ലാത്തവരാണ് മലയാളികൾ. കിട്ടുകയാണെങ്കിൽ ഒരു കുടം വെള്ളം വീതം കിട്ടണം എന്നാണാശ. ഈ മേഖലയിൽ നിന്ന് വലിയ പണമുണ്ടാക്കിയതൊന്നും കേട്ടറവില്ലാത്തതും പുതുതായി പല സാങ്കേതികരൂപങ്ങളും പഠിക്കേണ്ടി വരുമെന്നുള്ളതും ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ വിശ്വാസനീയതയില്ലാത്തതുമെല്ലാം മറ്റു കാരണങ്ങളാണ്. പിന്നെ മുകുന്ദേട്ടൻ ആദ്യം തന്നെ പറഞ്ഞതു പോലെ, മിക്കവർക്കും ഇതൊരു നേരമ്പോക്കു മാത്രമാണല്ലോ.

കൊച്ചു കൊച്ചീച്ചി said...

ഭായ് ഇപ്പഴും ഉഷാറാണല്ലോ.

Manoj Vellanad said...

കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു ഈ വിഷയം..

ഇത്തരം സാധ്യതകളിലേക്ക് വെളിച്ചം വീശിയ പോസ്റ്റിന് നന്ദി മുരളിയേട്ടാ..

Sukanya said...

ദീപസ്തംഭം മഹാശ്ചര്യം. എനിക്കും കിട്ടണം പണം.
എന്താ ഒരു വഴി. വായിച്ചു. പക്ഷെ ഇ എ സജിം പറഞ്ഞപോലെ
ഇതുവരെ പരീക്ഷിച്ചറിയാന്‍ കഴിഞ്ഞില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശിവാനന്ദ് ഭായ് , നന്ദി .പണ്ടൊക്കെ കുറുപ്പിന്റെ ഉറപ്പ് പോലെയായ്യിരുന്നു ഓൺ-ലൈൻ ഇടപെടലുകൾ , പക്ഷേ ഇന്ന് ഏല്ലാത്തിനും ഒരുവിധം പരിരക്ഷ ഇത്തരം ഇടപാടുകളിൽ ഉപഭോക്താവിന് കിട്ടുന്നുണ്ട് , എന്തായാലും ഒരു കൈ നോക്കൂ ...വിജയിക്കും തീർച്ചയായി ലാഭമുണ്ടാക്കുവാൻ സാധിക്കും ..അനുഭവം സാക്ഷി ...!

പ്രിയമുള്ള മിനിടീച്ചർ ,നന്ദി.എഴുത്ത് ഒരിക്കലും കുറക്കരുത് കേട്ടൊ ടീച്ചർ, നമുക്ക് ശേഷവും ഓൺ-ലൈൻ ഉള്ള കാലം വരെ അവ നിലനിൽക്കും , ഒപ്പം വരുമാനം ഉണ്ടാക്കുന്ന മാർഗ്ഗങ്ങളും നോക്കണം കേട്ടോ.

പ്രിയപ്പെട്ട ആൾരൂപൻ ഭായ് ,നന്ദി. കുറച്ച് ശ്രദ്ധയും പ്രയത്നവും കൊടുത്താൽ നാം ചെയ്യുന്ന ഏത് പ്രവർത്തികളാണ് നന്നാവാത്തത് ... അല്ലേ.ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷം കേട്ടൊ ഭായ്

പ്രിയമുള്ള മുഹമ്മദ് ഭായ് , നന്ദി.വിവരസാങ്കേതിക മേഖലയിലെ എല്ലാ വശങ്ങളുമൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല്ല, എന്നും ഇന്റെർനെറ്റ് ഉപയോഗിച്ച് കൂണ്ടിരിക്കുന്ന്വരാണേൽ മറ്റ് പലതും ചെയ്യുവാൻ സാധിക്കും എന്നതിനൊരു ചൂണ്ട് പലകയാണിതെന്ന് മാത്രം...

പ്രിയപ്പെട്ട പ്രവീണ്‍ ശേഖര്‍ ഭായ്, നന്ദി. സോഷ്യൽ മീഡിയയെ പൊതു നന്മക്കും സമൂഹ്യമാറ്റങ്ങൾക്കും മാത്രമല്ല ആയതിന്റെ സ്വാധീനം ഉപയോഗിച്ചു കൊണ്ട് എങ്ങിനെ സോഷ്യൽ മീഡിയയെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാം എന്നുള്ളതിന് ഒരു കൊച്ചു ചൂണ്ടുപലക സ്ഥാപിച്ചു എന്ന് മാത്രം . പിന്നെ ഈ അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്

പ്രിയമുള്ള ഫൈസല്‍ ബാബു ഭായ്,നന്ദി. നമ്മൾ മലയാളികൾ മാത്രമേ സോഷ്യൽ മീഡിയ കളിൽ കൂടി പണം സമ്പാദിക്കുന്നതിൽ പിറകെ നിൽക്കുന്നുള്ളു എന്നത് വാസ്തവമാണ് ,പക്ഷേ പലരും ഇതിന്റെ സാധ്യതകൾ ഇന്നും മനസ്സിലാക്കി മുന്നോട്ട് വരുന്നില്ല എന്നൊരു കാര്യവുമുണ്ട് ..., ആയതിനൊക്കെ ഒരു മാറ്റം വരണം അല്ലേ ഭായ്.

പ്രിയപ്പെട്ട റോസ് മേം,നന്ദി.ഇവിടെയൊക്കെ നല്ല വായനക്കാ‍രുള്ള ഓൺ-ലൈൻ പോർട്ടലുകൾ ആയതിലെ ബ്ലോഗെഴുത്തുക്കാർക്ക് കഥക്കും, കവിതക്കും, ആർട്ടിക്കിളുകൾക്കും പൈസ കൊടുക്കാറുണ്ട്,സിനിമ , എക്സിബിഷൻ മുതലായ കാര്യങ്ങളെ പ്രൊമോട്ട് ചെയ്ത് സോഷ്യൽ മീഡിയകളിൽ ഷെയറുചെയ്താൽ അതിനും പ്രതിഫലം കിട്ടും കേട്ടൊ. നമ്മുടെയവിടെയും ക്രമേണ ഇത് നിലവിൽ വരും കേട്ടൊ മേം.

പ്രിയമുള്ള ഗീതാ മേം,നന്ദി.ഈ അഭിനന്ദനങ്ങൾക്കും , ആശീർവാദങ്ങൾക്കും ഒരു പാട് സന്തോഷമുണ്ട് കേട്ടൊ ഗീതാ മേം

പ്രിയപ്പെട്ട സുധീർദാസ് ഭായ്, നന്ദി.അതെന്നെ കിട്ട്യാ കിട്ടി...പോ‍ായാ പോയി , എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്ക് - ലാഭത്തിന്റെ കമ്മീഷൻ തരണം കേട്ടൊ ഭായ്

ബഷീർ said...

കൂടുതൽ അതിനെ പറ്റി അറിയണമെന്നുണ്ട്.. വീണ്ടും വരാം.. ഈ പോസ്റ്റിനു വളരെ നന്ദി

ശിഹാബ് മദാരി said...

Very informative

I will come back again

V P Gangadharan, Sydney said...

ലണ്ടനിലെ മണ്ടാ, നന്നായിട്ടുണ്ട്‌!

Hari said...

നന്നായിട്ടുണ്ട് ചേട്ടായി.....അഭിനന്ദനങ്ങള്‍ ആശംസകള്‍....നന്ദി നമസ്കാരം.

Hari said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചിന്താക്രാന്തൻ റഷീദ് ഭായ്, നന്ദി. പരസ്യം ക്ലിക്ക് ചെയ്ത് കാശുണ്ടാക്കുന്ന രീതിക്ക് ഒരുദാഹരണമാണ് ഞാൻ പോസ്റ്റിലെ “ട്രാഫിക് മൺസൂൺ ‘ ലിങ്കിൽ കൊടുത്തിരിക്കുന്നത് ,ധാരാളം മറ്റ് ഭ്‍ാഷാ ബ്ലോഗേഴ്സ് മിക്കവരും ഈ പരിപാടി ചെയ്യുന്നുമുണ്ട് കേട്ടൊ ഭായ് .

പ്രിയമുള്ള ഫിറോസ് ബാബു ഭായ് , നന്ദി.മലയാളികൾ മാത്രമേ സോഷ്യൽ മീഡിയ കളിൽ കൂടി പണം സമ്പാദിക്കുന്നതിൽ പിറകെ നിൽക്കുന്നുള്ളു എന്നത് വാസ്തവമാണ് , പിന്നെ ഭായിയുടെ ഈ സൈറ്റിന്റെ ലിങ്ക് ഞാൻ ഈ പോസ്റ്റിൽ ചേർത്തിട്ടുണ്ട് കേട്ടൊ.

പ്രിയപ്പെട്ട സജിം മാഷെ , നന്ദി.ഇനിയിപ്പോൾ പരീക്ഷിച്ചറിയൻ ഒന്ന് ശ്രമിച്ചു നോക്കുക ഇതിന്റെ സാങ്കേതിക വിദ്യകൾ പെട്ടെന്ന് തന്നെ പഠിക്കാവുന്നതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള മനോജ് വിഡ്ഡിമാൻ ഭായ്,നന്ദി. അദ്ധ്വാനത്തിൽ താല്പര്യമില്ലാത്തവരും ,കിട്ടുകയാണെങ്കിൽ ഒരുമിച്ച് തന്നെ കിട്ടണം എന്നാശയുള്ളവർ തന്നെയാണ് നമ്മ മലയാളികൾ. ഈ മേഖലയിൽ നിന്ന് വലിയ പണമുണ്ടാക്കിയതൊന്നും കേട്ടറവില്ലാത്തതും , ഇതൊരു നേരമ്പോക്കു മാത്രമായി കൊണ്ടുനടക്കുന്നതും മലയാളികളെ ഇതിൽ നിന്നൊക്കെ പിന്തിരിപ്പിക്കുന്നു എന്നതും വളരെ ശരിയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചു കൊച്ചീച്ചി ഭായ്,നന്ദി.എനിക്കൊന്നും ഒന്നിലും ഇതുവരെ ഒരു ഉഷാറുകുറവും വരാത്തത് തന്നെയാണെന്റെ അഡ്വെന്റേജും ഡ്രോബാക്ക്സും കേട്ടൊ ഭായ്

പ്രിയമുള്ള ഡോ.മനോജ്‌ ഭായ്, നന്ദി.തീച്ചയായും കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ട വിഷയം തന്നെയാണിത് കേട്ടൊ ഡോക്ട്ടറെ

പ്രിയപ്പെട്ട സുകന്യാ മേം, നന്ദി. ഇന്നത്തെ ഈ സൈബർ ലോകം ശരിക്കും ഒരു ദീപസ്തംഭം മഹാശ്ചര്യം പോലെ തന്നെയാണ് ,നമുക്കും കിട്ടും പണം, പക്ഷേ പരീക്ഷിച്ചറിയണമെന്ന് മാത്രം കേട്ടൊ മേം


പ്രിയമുള്ള ബഷീർ ഭായ്, നന്ദി.അതെ കൂടുതൽ ഇതിനെ പറ്റി അറിഞ്ഞ ശേഷം , സൈഡായി ഇത്തിരി വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു മേഖല തന്നെയാണ് ഇത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ശിഹാബ്മദാരി ഭായ്, നന്ദി.ഈ വിജ്ഞാനം നമുക്കൊക്കെ ഒരു വരുമാനത്തിലേക്കുള്ള വഴികാട്ടിയാണെന്ന് മാത്രം കേട്ടൊ ഭായ്

മുബാറക്ക് വാഴക്കാട് said...

അതുശരി..
അപ്പോ അങ്ങ് ബിലാത്തിയിലിരുന്നും ഇതാണല്ലേ പരിപാടി..
വെറുതെയല്ല ഈ തടി..
ഞാനും കുറച്ചുകാലായി തടിയനങ്ങാതെ (വിയര്‍പ്പിന്റെ അസുഖം ഉണ്ടെയ്..) നാലു കാശുമണ്ടാക്കാം എന്നാലോചിക്ക്ണ്..
്അവ്‌ടേം ഇവിടേം ഒക്കെ മനസ്സിലായി,..
പേടിക്കണ്ട..
പൂര്‍ണമായി മനസ്സിലായി നാലു ചക്രമുണ്ടാവുന്നതുവരെ ഇനി ഞാന്‍ തമ്പുരാന്റെ പിറകിലുണ്ടാവും..ശരിയാക്കിത്തരാം..

Rakesh KR said...
This comment has been removed by the author.
Rakesh KR said...

കൊള്ളാമല്ലോ, ഇത്രയും ആഴത്തില്‍ ഒരു വിലയിരുത്തല്‍ അഥവാ പഠനം അഥവാ വിശദീകരണം ... എങ്ങനെ വേണമെങ്കിലും പറയാം.

അവതരണം വളരെ നന്നായിരിക്കുന്നു.

Bipin said...

വെറുതെ ബ്ലോഗ്‌ എഴുതി സ്വസ്ഥമായിരിക്കാനും സമ്മതിക്കില്ല. രണ്ടു ദിവസം മുൻപേ കണ്ടതാണ്. ഒന്ന് ട്രൈ ചെയ്തിട്ട് മറുപടി എഴുതാം എന്ന് വച്ചാണ് ഇരുന്നത്. സമയം കിട്ടിയില്ല. അതിനാൽ കുറെ ക്കൂടി ദീറ്റെയിൽ ആയി നോക്കാം. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ...ങാ ..പോട്ടെ.

എന്‍.പി മുനീര്‍ said...

ബ്ലോഗ്ഗുകളെക്കുറിച്ചും ഓൺലൈനിൽ വരുമാനമുണ്ടാക്കുന്ന വകുപ്പുകളെക്കുറിച്ചും വിലയിരുത്തിയ ലേഖനത്തിന് നന്ദി.ഒരു കാര്യം ശരിയാണ് ഓൺലൈനിൽ എങ്ങിനെ വരുമാനമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പ്രായോഗിക രൂപം ഇപ്പോഴും ഭൂരിപക്ഷമാളുകൾക്കും പിടികിട്ടിയിട്ടില്ല.വാരികകളിലും മറ്റുമായി ഓൺലൈൻ വരുമാന മാർഗ്ഗങ്ങളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ചുള്ള ഒരു പാട് ലേഖനങ്ങൾ വരാറുണ്ടെങ്കിലും ഇത് എങ്ങിനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായി ആരും പറയുന്നത് കേട്ടിട്ടില്ല.ഫേസ്ബുക്കും ഇന്റർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിൽ ഓൺലൈൻ വരുമാന മാർഗ്ഗങ്ങളെ പരിചയപ്പെടുത്തണം. മുരളിയേട്ടൻ പറഞ്ഞ പോലെ സമ്പാദിക്കുന്നവർ തന്നെ അതൊന്ന് വിവരിച്ച് തരട്ടെ.

വീകെ said...

അതെ സമ്പാദിക്കുന്നവർ തന്നെ അതിന്റെ മുഴുവൻ സ്ത്യാ വസ്ഥയും വിശദമാക്കിയാൽ നന്നായിരുന്നു ....

സുധി അറയ്ക്കൽ said...

വളരെ നല്ല ഒരു ലേഖനം.ഇങ്ങനെ വരുമാനമുണ്ടാക്കുന്നവരുമുണ്ടല്ലേ???

ബിലാത്തിച്ചേട്ടൻ പരീക്ഷണം ആരംഭിച്ചോ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഗംഗാധരൻ സാർ,നന്ദി.ഈ ആസ്ത്രേലിയൻ അനുഗ്രഹങ്ങളും, ആശീർവാദങ്ങളൂമായി വീണ്ടും വന്നതിൽ ഒത്തിരി സന്തോ‍ഷം കേട്ടൊ ഭായ്.


പ്രിയമുള്ള ഹരികുമാർ ഭായ്, നന്ദി.സോഷ്യൽ മീഡിയയിൽ കൂടിയുള്ള ഇത്തരം പാർട്ട്-ടൈം വരുമാനങ്ങൾ ഉണ്ടാക്കുന്ന വിധം ഒന്ന് പരീക്ഷിച്ച് നോക്കു ഹരി .യു.കെയിലുള്ളത് കൊണ്ട് ഇത്തരം കാര്യങ്ങൾ വളരെ ഏളുപ്പവും , ചീറ്റ് ചെയ്യപ്പെട്ടാലും പൈസ മടക്കികിട്ടുന്നതിനുമുള്ള സംവിധാണങ്ങൾ ഉണ്ടല്ലോ..


പ്രിയപ്പെട്ട മുബാറക്ക് ഭായ് , നന്ദി.തടിയനങ്ങാതെ , വിരൽ തുമ്പിളക്കി മാത്രം വരുമാനം ഉണ്ടാക്കുന്ന കാലമാണല്ലോ ഇപ്പോൾ ഉള്ളത് . പിന്നെ നാലുചക്രമുണ്ടാക്കി കഴിഞ്ഞാൽ ആയതിന്റെ കമ്മീഷൻ തരണം കേട്ടൊ ഭായ്.


പ്രിയമുള്ള രാകേഷ് ഭായ്, നന്ദി.അത്ര ആഴത്തിലൊന്നുമല്ല ഭായ്,വെറും ഒരു കുഴി കുത്തി ഇത്തരം കാര്യങ്ങളിലെത്തിച്ചേരാനൂള്ള,വിലയിരുത്താനുള്ള അഥവാ പഠനം നടത്താനുള്ള ഒരു വിശദീകരണ ചൂണ്ടു പലക മാത്രമാണിത് കേട്ട്റ്റൊ ഭായ്


പ്രിയപ്പെട്ട ബിപിൻ സാർ, നന്ദി.വായനക്കാരുടെ സ്വസ്ഥത നഷ്ട്ടമാക്കുകയെന്നാണല്ലോ നമ്മുടെ ബ്ലോഗേഴ്സിന്റെ മുഖ്യ പണി.എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കു , ഊട്ടിക്ക് പോകാനുള്ള തുട്ടെങ്കിലും കിട്ടാതിരിക്കില്ല കേട്ടൊ ഭായ്.


പ്രിയമുള്ള മുനീര്‍ ഭായ്, നന്ദി. നമ്മുടെ ഭൂരിപക്ഷമാളുകൾക്ക് ഓൺലൈനിൽ എങ്ങിനെ വരുമാനമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പ്രായോഗിക രൂപം ഇപ്പോഴും പിടികിട്ടിയിട്ടില്ല എന്നത് ഒരു വാ‍ാസ്തമാണ് കേട്ടൊ ഭായ്. പിന്നെ ഇതിൽ കൂടെ വരുമാനം ഉണ്ടാക്കുന്നവരുടെ സൈറ്റുകളും , അവരുടെ ലേഖനങ്ങളും മാത്രമാണ്ണീതിന് വഴികാട്ടി .


പ്രിയപ്പെട്ട അശോകൻ ഭായ്, നന്ദി.ഫേസ്ബുക്കും ഇന്റർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിൽ ഓൺലൈൻ വരുമാന മാർഗ്ഗങ്ങളെ പറ്റി സമ്പാദിക്കുന്നവർ തന്നെ അതൊന്ന് വിവരിച്ച് തരുന്നതായിരിക്കും ഏറ്റവും ഉത്തമം അല്ലേ
അതെ സമ്പാദിക്കുന്നവർ തന്നെ അതിന്റെ മുഴുവൻ സത്യാവസ്ഥയും വിശദമാക്കിയാൽ നന്നായിരുന്നു ....


പ്രിയമുള്ള സുധി ഭായ് , നന്ദി.പാശ്ചാത്യ ലോകത്ത് ഓൺ-ലൈൻ/ സോഷ്യൽ മീഡിയ ഇന്ന് വലിയൊരു വരുമാന മാർഗ്ഗ മേഖല തന്നെയാണ് കാലക്രമേണ ഇത് നമ്മുടെ നാട്ടിലും ആവും..
ആയതിന് ഒരു വരവേൽ‌പ്പ് മാത്രമാണിത് കേട്ടൊ ഭായ്

പി. വിജയകുമാർ said...

പുതിയ അറിവിന്റെ ലോകം തുറക്കുന്ന വിശദമായ ഈ ലേഖനം വളരെ ഇഷ്ടമായി. നെറ്റ്‌ വഴി വരുമാനമുണ്ടാക്കുന്ന രീതി വൈകാതെ നമ്മുടെ നാട്ടിലും ഏറെ പ്രചാരമാർജ്ജിക്കാൻ പോകുന്നു എന്നത്‌ വ്യക്തം .

കുഞ്ഞൂസ് (Kunjuss) said...

നമുക്ക് ഇങ്ങിനെ അല്ലറ ചില്ലറയായി കിട്ടിയാൽ പറ്റൂല, ഇറങ്ങുമ്പോ തന്നെ കൈ നിറച്ചും കിട്ടണം.... :)

പോസ്റ്റ്‌ വിജ്ഞാനപ്രദം മുരളീഭായ് ..

വിനോദ് കുട്ടത്ത് said...

നാലു പുത്തനുണ്ടാക്കാനുള്ള വഴി കാണിച്ചു തന്നു..... സംഭവം കൊള്ളാം....... ഒരിത്തരി ചാരപ്പണി നടത്തി ഇതിന്‍റെ സങ്കേതിക വശങ്ങള്‍ എന്തൊക്കെയാണ് പഠിക്കേണ്ടത് എന്നുള്ളതിനേ പറ്റിയുള്ള ഒരു ലേഖനം കൂടി പ്രതീക്ഷിക്കുന്നു.......
ആശംസകൾ ......മുരളിയേട്ടാ.......

ഗൗരിനാഥന്‍ said...

ഇത്രക്കല്ലാം അറിഞ്ഞിട്ട് നാലു കാശുണ്ടാക്കാതിരിക്കാനാകുമോ, എന്തായാലും മേല്‍പ്പറഞ്ഞ സംഗതികള്‍ ഒന്നു പഠിക്കട്ടെ..വയസ്സുകാലത്ത് കഷ്ടപെടെന്നെ...നന്ദി കേട്ടോ, വളരെ ഉപകാരപ്രദമായ പോസ്റ്റ്..

Unknown said...

പഴയ മാഞ്ചിയം , ആട് വളർത്തൽ അനുഭവമുള്ളതു കൊണ്ടാകും മലയാളികൾ മടിക്കുന്നത്. ലേഖനം നന്നായി. ഞാൻ ആദ്യമാണിവിടെ , ഓരോരുത്തരേയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ....

pravaahiny said...

ee ezhuthu ishtamaayi. thanks

Anonymous said...

ഇനിയങ്ങോട്ട് മനുഷ്യ കുലത്തിനും മറ്റും സൈബർ ഇടപെടലുകളൊന്നുമില്ല്ലാതെ ജീവിതം മുന്നോട്ട് നീക്കുവാൻ സാധ്യമല്ല എന്ന വസ്തുത ഏവർക്കും അറിവുള്ള ഒരു കാര്യമാണല്ലോ ...

എല്ല് മുറിയെ പണിയെടുത്ത് ജീവിതം പോറ്റിയ പഴയ കാലത്തെയൊക്കെ പിന്തള്ളി , വിരൽ തുമ്പൊന്നിനക്കി അന്നം തേടും കാലം ... !

Very Good Article..Muralee

Keep it Up....

with regards,
K.P. Raghulal

Anonymous said...

Nice and informative.
Very good article

Cv Thankappan said...

വിജ്ഞാനപ്രദമായ പോസ്റ്റ്.
പുതിയ അറിവുകള്‍.....
ആശംസകള്‍

Joselet Joseph said...

മലയാളം ഗൂഗിള്‍ ആട് സെന്‍സ് സപ്പോര്‍ട്ട് ചെയ്യില്ലാ എന്ന് കാണിച്ച് മെയില്‍ വന്നിരുന്നു.
ഇന്ഗ്ലീഷില്‍ എഴുതുന്നവര്‍ക്കെ രക്ഷയുള്ളൂ എന്ന് തോന്നുന്നു.

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ 

പട്ടേപ്പാടം റാംജി said...

അതെ. കിട്യാ കിട്ടി.

അഷ്‌റഫ്‌ സല്‍വ said...

ഇതൊക്കെ പറഞ്ഞു തന്നാലല്ലേ നമ്മള്‍ക്ക് അറിയുള്ളൂ, ഇരുപത്തി നാല് മണിക്കൂറും, ലിക്കും കമന്റും ആയി മടുത്തിരിക്കുന്നു, ഇനി നോക്കട്ടെ, വല്ലതും തടയുമോന്ന്, തന്നെ കിട്ട്യാ കിട്ടി, അല്ലെങ്കില്‍ എന്താ,
നന്ദി ഉണ്ട് ട്ടാ, ഇത്ര രസായിട്ട് ഇതൊക്കെ പറഞ്ഞു തന്നതിന്

Mohamed Salahudheen said...

കിട്യാ കിട്ടി.

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...


പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി.മലയാളത്തിൽ ഇങ്ങിനെ സപ്പോർട്ടീല്ലെങ്കിലും ,മറ്റ് പ്രമോഷൻ സൈറ്റുകളിൽ പോയി വരുമാനങ്ങൾ ഉണ്ടാക്കുവാനുമുള്ള മാർഗ്ഗങ്ങൾ ഉണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട വരികള്‍ക്കിടയില്‍ ടീം ,നന്ദി. വീണ്ടും വരികൾക്കിടയിൽ ഇടം നൽകി നല്ല അവലോകനം നടത്തിയതിലും , ബിലാത്തി പട്ടണത്തിന് നല്ല പ്രമോഷൻ കൂട്ടിയതിലും ഒത്തിരി സന്തോഷം കേട്ടൊ കൂട്ടരെ.

പ്രിയമുള്ള റാംജി ഭായ് ,നന്ദി.ഇങ്ങനെ ഒരു വരുമാന സംഗതി നമ്മുടെ ബ്ലോഗ്ഗിങ്ങ് രംഗത്ത് ഉള്ള കാര്യം വെലിപ്പെടുത്തിയതാണ്,വരുമാനം ..അത് കിട്യാ കിട്ടീന്ന് പറയാം അല്ലേ ഭായ്

പ്രിയപ്പെട്ട അഷ്‌റഫ്‌ ഭായ് , നന്ദി.365 ദിവസവും ഇരുപത്തി നാല് മണിക്കൂറും, ലൈക്കും കമന്റും ആയി ഇരിക്കുമ്പോൾ തന്നെ ഇത്തിരി വരുമാനവും കൂടി കിട്ടിയാൽ അതൊരു ലാഭമല്ലേ ഭായ്.

പ്രിയമുള്ള മൊഹമ്മദ് സലാലുദീൻ ഭായ്,നന്ദി.പരിശ്രമിച്ചാൽ എന്തായാലും കിട്ടാതിരീക്കുമോ...ഈ ആശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്

Anonymous said...

കിട്യാ കിട്ടി.
By
K P Raghulal

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...