Tuesday, 31 March 2009

സഫലമീയാത്ര / Saphalameeyaathra.


പാതയില്‍ തടസം നേരിട്ടൊരു ദീര്‍ഘദൂര തീവണ്ടിപോല്‍്,

പതിവായുല്‍ളയീ ക്ലേശം നിറഞ്ഞൊരു ജീവിതയാത്രയില്‍ ,

പതിനാറായിരം ദിനങ്ങള്‍ പിന്നിട്ടു ഞാനിതാ നില്‍ക്കുന്നൂ !

പതിനായിരം ഇനികിട്ടിയലതു മഹാഭാഗ്യം !,പിന്നെ

പതിവു തെറ്റില്ല -"പാപി"യിവനുളിടം പാതാളം തന്നെ !

പതുക്കെയൊന്നു പിന്‍തിരിഞ്ഞു നോക്കികണ്ടു ഞാനെന്‍ജീവിതം.


പതറിപ്പോയി, പകുതിദിനന്ങള്‍ വെറും ഉറക്കത്തിന്‌ ,

പതിവായി ചെയ്യുന്ന കാര്യങ്ങള്‍ക്കായി കാല്‍പകുതിയും,

പദവിയും,പണവും നേടാന്‍ മറുകാല്‍ പാതി ഓടിയോടി ,

പതവന്നൂ പകച്ചീ പാതിയില്‍ അന്തിച്ചു നില്‍ക്കുന്നു ഞാനീ -

പാതയില്‍ വഴിമുടക്കിയിതാ -കൂടെയുന്ടെന്‍ദു:ഖങ്ങള്‍ മാത്രം !

പതിവു തെറ്റാതെ കഴിഞ്ഞയോരോ ദിനങ്ങളിലും;കഷ്ടം !


പദം ചൊല്ലിയാടിഒരല്‍പം മദിച്ചും,കളിച്ചും,രസിച്ചും...

പാദങ്ങള്‍ നീങ്ങുന്നില്ല മറ്റോരിടതീക്കും,മറു ജീവിത-

പാതി താണ്ടുവാന്‍ ;വെറുംപാഴാക്കികളഞ്ഞല്ലോ ഇപ്പാതി ഞാന്‍ !

പതറാതെ വരിക നീ മമ സഖീ ,അരികത്ത് ചേര്‍ന്നു

പദമൂന്നിയൊരു ഊന്നുവടിയായി തുടരാം -നീയോപ്പം

പതാക വീശി വിജയം വരിച്ചീ...ഹാ ..സഫലമീയത്ര ......

നാല്‍പ്പത്തിനാലു വയസു പിന്നിട്ടപ്പോള്‍ ജീവിതത്തില്‍ എത്രദിനങ്ങള്‍ കഴിഞ്ഞുപോയി എന്നു ചിന്തിച്ചു
എഴുതിയ കുറച്ചു വരികള്‍ -രണ്ടായിരത്തിയന്ച്ചമാണ്ട് മാര്‍ച്ച് മാസം മൂന്നാം തീയ്യതി .

ഒരു ആകാശ താരാട്ട് പാട്ട് / Oru Aakaasha Thaaraattu Paattu.


പകലിന്റെയന്ത്യത്തില്‍ സന്ധ്യ യക്കു മുംബായീ
മുകിലില്‍ നീ വന്നല്ലോ അമ്ബിളിയി ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് പാലൊഴു ക്കീ .........

മൂകമാം രാത്രിയില്‍ നിന്‍ വെട്ടം കണ്ടപ്പോള്‍ ,
പുകിലുകള്‍ ഓടിപ്പോയി മെല്ലെ മെല്ലെ ......
ആകാശ തുഞ്ചത്ത് താരങ്ങള്‍ മിന്ന്യപ്പോള്‍
ചാകാത്ത മനസുകള്‍ ആനന്ദിച്ചൂ............

വികസരമുണ്ടാക്കി പൂക്കള്‍ക്കും കായ്കള്‍ക്കും ,
പകലിന്റെ കാണാത്ത കാഴ്ചകളായി ...!
മുകളില്‍ നീ വന്നാല് ലോകം മുഴുവനായി
തകിലില്ലാ താരാട്ടായ് ഉറങ്ങീടുന്നൂ ......

കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പൂതിങ്കളേ.....?എന്കുഞ്ഞുറങ്ങിക്കോള്‍.....എന്കുഞ്ഞുറങ്ങിക്കോള്‍ ....എന്ന താളത്തില്‍ പാടാന്‍ ശ്രമിച്ച ഒരു അമ്പിളി
പാട്ട്.എഴുതിയത് ജനുവരി 2005

ഒരു മാന്ത്രികനും കുറെ 'വര'യൻ പുലികളും ...! / Oru Manthrikanum Kure 'Vara'yan Pulikalum ...!

എന്റെ ആദ്യാനുരാഗ കഥയിലെ നായികയായ 'വര'ക്കാരിയും ഫോട്ടോഗ്രാഫറും കൂടിയായ പ്രിയയാണ്  ആദ്യമായി എന്നെ ഒരു കാർട്ടൂണാക്കി വരച്ചത് ....