Sunday 27 April 2014

പിന്നിട്ട ചില പെണ്ണോർമ്മകൾ ...! / Pinnitta Chila Pennormakal ...!


ഒരേയൊരു ഭൂമിയമ്മ
കൊണ്ടറിഞ്ഞില്ലയാരും ഈ പ്രകൃതി തന്‍ മാറ്റങ്ങളെ ;
കണ്ടു നാം യുദ്ധങ്ങള്‍ ...അധിനിവേശങ്ങള്‍ ...മത വൈരങ്ങള്‍..

കണ്ടില്ലയോ ഈ ഭൂമാതാവിനെ ; നാനാതരത്തിലായി
വീണ്ടു വിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ നാമേവരും ,

വിണ്ടുകീറീ മണ്ണ് , ചൂടിനാല്‍ ആകാശം , നശിക്കുന്നീ പ്രകൃതിയും 
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;

വേണ്ട ഇതൊന്നും ഈയുലകിലിനിയൊട്ടും , നമുക്കേവര്‍ക്കും
വീണ്ടുമീ ഭൂമിയമ്മയെ കൈ തൊഴാം ; എന്നിട്ടെന്നും പരി രക്ഷിച്ചിടാം ...
വേലക്കാരിവിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! ?കൌമാര സഖി വീണ്ടും രസാലങ്ങൾ പൂത്തല്ലോ.. എൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ .. പൂക്കാവടികൾ പോലവെ ...

ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും ... കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ... ഒരു മാവുയരത്തിൽ എന്നുമെപ്പോഴും !

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..;   ഒപ്പം
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ അവിടെയിപ്പോഴും ..? !


പ്രഥമ പ്രണയിനി


പുതു പാപം ചെയ്ത ആദാമിന് , സഖി ഹൌവ്വയെന്ന പോല്‍...
പാദം വിറച്ചു നിന്ന എന്നെയൊരു , പ്രണയ കാന്തനാക്കി...
പതിയെ പറഞ്ഞു തന്നാ രതി തന്‍ ആദ്യ പാഠങ്ങള്‍ രുചി !
 പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയുമാ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയുംമാ കാര്‍കൂന്തലുമെല്ലാം

പതിഞ്ഞു കിടപ്പുണ്ടീ മനസ്സിലിപ്പോഴും...ഒരു ശില പോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ... ഒരു അമ്പിളിക്കല പോലെ !


കച്ചോടക്കാരി


ചന്തമുള്ള യീവിധമാം  ചന്തികൾ കണ്ടിട്ടാണീ
കാന്തി തൻ  ചന്തിയിൽ  അമ്പു പോലൊരു
കുന്തം  തറക്കുന്ന ബഹു നോട്ടത്താൽ പെട്ടതും , പിന്നെ 
ചിന്തയില്ലാതെന്തുമാത്രം ... ചിലവിട്ടതെത്രയെത്ര..!


 ഒരു ലണ്ടൻ ഗേൾഫ്രന്റ്ലോക വാർത്തയായൊരു മാദക തിടമ്പിവൾ
ലോക താരമിവൾ നഗ്നയായിട്ടിവിടെ വിലസിടുന്നു …
ലോക മാന്യരോടൊത്തു രമിച്ചും ഉല്ലസിച്ചുമൊരു
ലോകനാഥയെന്ന നാട്ടത്തിലവൾ വീഴ്ത്തി എന്നേയും..!


കണ്ണു ഡോക്ട്ടർ 
കണ്ണു പരിശോധനക്കായി പോയിട്ടവിടത്തെ ഡോക്ടറാം
പെണ്ണിൻ തൊട്ടുരുമിയ സുഗന്ധ വലയത്തിലായി ഞാൻ ...
കണ്ണിറുക്കിയകപ്പെട്ടുയന്നാ കുടുസ്സു മുറിയിൽ വെച്ചു തന്നെ 
വിണ്ണിലെ സുന്ദരിക്കൊതയാം ആ പെണ്ണിൻ വലയത്തിൽ ...!

കണ്ണിനിമ്പമായ് അവളുടെ തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി...
 കണ്ണു കാണീക്കുവാൻ സ്ഥിരം പോയീട്ടെൻ ..കീശയോട്ടയായി ,മുഖ 
കണ്ണടക്കും ,പിന്നീടുള്ളായാ  പ്രണയ പങ്കു വെക്കലുകൾക്കും ..!
കണ്ണന്റെ സാക്ഷാൽ പേരുള്ളതാണോ എന്റെയീ പ്രണയ കുഴപ്പങ്ങൾ..? മഞ്ഞുകാലത്തെ ഒരു നൈറ്റ് ഡ്യൂട്ടി കൊളീഗ്


 

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേ  യാപ്പിളും ; സ്റ്റാബറി പഴങ്ങളും ;പിന്നെ

മണ്ടയില്‍ പ്രണയം കയറിയപ്പോൾ നടത്തിയ , ഹിമകേളികള്‍....
ചുണ്ട് ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിച്ചു കളിച്ച
കണ്ടാല്‍ രസമൂറും പ്രണയ ലീല തന്‍ ഒളി വിളയാട്ടങ്ങൾ !


 പെർമനന്റ്  പ്രണയിനി പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍ പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ...ഓര്‍മിച്ചുവോ എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി പോലെയാണെനിക്കിപ്പോള്‍ ജീവിതം..
കണവനിതാ കേഴുന്നു ഒരിറ്റു പ്രേമത്തിനായി നിനക്കു ചുറ്റും ...
വിണ്ണിലെ വേഴാമ്പല്‍ പക്ഷി വേനലില്‍ മഴ തേടിയലയും പോലെ !
തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു വെങ്കിലും പൊന്നേ... ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ ... ചുട്ടു ചാമ്പലാക്കി യവഗണനയാല്‍ ; 
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍ മോഹിച്ചുവെങ്കിലും , തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !
പ്രണയ മില്ലാത്ത രതികള്‍ , പിന്നെ കുടുംബം ; നേടി ആഡംബരങ്ങള്‍
പണവും വേണ്ടുവോളം , പക്ഷേ സ്വപ്നം കണ്ട നറു പ്രണയമെവിടെ ?
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍ കൂട്ടരേ --- കല്യാണ ശേഷം ?പ്രണയിനികൾ


പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കു പോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!
പ്രണയമെന്‍ കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം.
 
 പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....
പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയം സുലഭമായി കിട്ടുമോ ... ശാശ്വതമായേനിക്കു മാത്രം ?

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...