ഒരു മഹാമാരിയായ വ്യാപനവ്യാപ്‌തിയോടെ പടർന്നുപിടിച്ച 'കോവിഡ് -19' എന്ന കൊറോണ വൈറസുകൾ കാരണം ലോക ജനത മുഴുവൻ ഇക്കൊല്ലം തുടക്കം മുതൽ ഇന്നുവരേക്കും ആഗോളതലമായി വല്ലാത്ത ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തിലൂടെയാണ് നാം ഏവരും ഇപ്പോൾ കടന്നുപോയി കൊണ്ടിരിക്കുന്നത് ...
നാഴിക കല്ലുകൾ കണക്കെ ഓരൊ വർഷവും നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും , അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും ...
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...
എന്റെയും ഭാര്യയുടേയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ ഒന്നിച്ചുള്ള പ്രണയജീവിതം പിന്നിട്ടപ്പോൾ ഒരു അമ്മൂമ്മ പട്ടവും മുത്തശ്ശൻ സ്ഥാനവും ഈ ജീവിതപാന്ഥാവിൽ കരസ്ഥമാക്കിയ സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ...!
രണ്ടുമാസങ്ങൾക്ക് മുമ്പ് ഞങ്ങളെ അമ്മൂമ്മയും മുത്തശ്ശനുമാക്കി പേരകുട്ടിയായി ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം ആദ്യത്തെ തിങ്കളാഴ്ച്ച , ആവണി അവിട്ടത്തിന്, കുടുംബത്തിലെ അനന്തരാവകാശിയായി പിറന്നുവീണ സാന്മയി(Sanmayi)ക്ക് സ്നേഹാശംസകൾ നേരുകയാണ് ഈ അവസരത്തിൽ ...
കുഞ്ഞുവായിൽ കരച്ചിലുമായി ഒരു ചോര കുഞ്ഞ്
ഇനി താണ്ടാനുള്ള വാനപ്രസ്ഥവും, സന്യാസവും പൂർത്തീകരിക്കുവാൻ സാധിക്കുമൊ എന്നൊന്നും നിശ്ചയുമില്ലാത്ത ഒരു അവസ്ഥാവിശേഷം കൂടിയാണ് ഇപ്പോൾ കോവിഡ് എന്ന മഹാമാരിയായി താണ്ഡവമാടുന്ന ഈ പരമാണു സൃഷ്ടിച്ചിരിക്കുന്ന പ്രതിഭാസം ...!
ബ്രിട്ടണിൽ വീണ്ടും കൊറോണയുടെ രണ്ടാം തരംഗം അലയടിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തിൽ കൂടിയാണ് ഞങ്ങൾക്ക് ചുറ്റും ഇപ്പോൾ കാണപ്പെടുന്ന വസ്തുതകൾ ...
കഴിഞ്ഞ മാസം ഉത്രാട പാച്ചിലിനിടയിൽ ഈ കൊ'റോണ'ക്കാലത്ത് ഞങ്ങൾ സകുടുംബം മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ആദ്യത്തെ പേരക്കുട്ടിയായ 'സാന്മയി'യുടെ ഇരുപത്തെട്ടിലെ ചരടുകെട്ടും , പേരിടൽ കർമ്മവും ... !
നവാതിഥിയായി ഞങ്ങളുടെ കുടുംബത്തിൽ ഇടം പിടിച്ച പേരക്ടാവും ,കെങ്കേമമായി വിഭവ സമൃദ്ധമായ സദ്യ വെച്ചുവിളമ്പിയ അവളുടെ അമ്മൂമ്മയും തന്നെയായിരുന്നു അന്നത്തെ ചടങ്ങിലെ താരങ്ങൾ...
കൊച്ചായിരിക്കുമ്പോളവരെ താരാട്ടുപാടിയും
വരുമ്പോഴായിരിക്കും നമ്മൾ ദു:ഖങ്ങൾ ശരിക്കും ഉള്ളിൽ തട്ടിയറിയുക.
വേണമെങ്കിൽ നാലഞ്ചുകൊല്ലം മുമ്പ് തന്നെ തകർത്തെറിയാമായിരുന്ന ഞങ്ങളുടെ 'ചുള്ളാനിറ്റി' ഇത്രയും നീട്ടി തന്നതിനും കൂടിയാണ് മക്കൾക്കുള്ള ഈ ആശംസകൾ ...