Friday 30 November 2012

ബ്ലോഗ്ഗിങ്ങ് അഡിക് ഷനും ഇന്റെർനെറ്റ് അടിമത്വവും ...! / Blogging Addictionum Internet Atimathwavum ... !


സ്വർണ്ണ വർണ്ണങ്ങളാൽ അണിനിരന്നു
കിടക്കുന്ന നെൽ‌പ്പാടങ്ങളുടെ ഭംഗികൾ നുകർന്ന് , തെങ്ങിന്തോപ്പുകളിൽ നിന്നും പാറിപ്പറന്നുവരുന്ന മന്ദ മാരുതന്റെ ഇളം തലോടലേറ്റ് ‘കോടന്നൂർ കള്ള് ഷാപ്പി‘നരികിലുള്ള മാന്തോപ്പിലെ, വള്ളിക്കുടിലിലിരുന്ന് , ഇത്തവണ നാട്ടിൽ പോയപ്പോൾ  ഒരു പഴയ മിത്ര കൂട്ടായ്മയുമായി സുര പാനത്തോടൊപ്പം പഴമ്പുരാണങ്ങൾ പങ്കിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ...

അപ്പോളൊന്നിച്ചുണ്ടായിരുന്ന ആദ്യകാല
ബൂലോക പുലിയായിരുന്ന...ഒരു സകലകലാ
വല്ലഭനായ  ആത്മമിത്രത്തിന്റെ തിരുമൊഴികൾ ഉണ്ടായത്...

“ ഡാ..മുർളിയേ.നിന്നോടോക്കെ എനിക്കിപ്പോൾ
വെല്ല്യേ ..അസ്സൂയൻഡാ..ഒരു കുഞ്ഞിക്കുശുമ്പ്..!“

കള്ളുഷാപ്പ് കറികളുടെ നാട്ടുരുചികളുടെയും , കൊതിപ്പിക്കുന്ന
മണത്തിന്റേയും സ്വാദിന്റേയുമൊക്കെ ആസ്വാദനത്തിനിടയിൽ ഞാൻ ചോദിച്ചു

“അതിനിപ്പ്യോ...ന്ത്ട്ടാണ്ടായെന്റെ.. ഗെഡീ..പറ്യ യ്”

സംഗതിയിതാണ്...
2006 -ൽ ബ്ലോഗ്ഗിങ്ങിന് തുടക്കം കുറിച്ച് , പിന്നീട് ബൂലോഗത്തിൽ പെരുമയുണ്ടായിരുന്ന  എഴുത്തിലും, മറ്റു കലകളിലുമൊക്കെ നിപുണനായ മൂപ്പരേക്കാൾ കൂടുതൽ ഹിറ്റുകളും മറ്റും, അതിന് ശേഷം രണ്ടരകൊല്ലം  കഴിഞ്ഞ് ,  2008 അവസാനം ബ്ലോഗ്ഗിങ്ങ് ആരംഭിച്ച എനിക്കൊക്കെ കിട്ടുന്നത് കണ്ടിട്ടാണ് പോലും...

ഞാനിതിനുത്തരം കൊടുത്തത് പണ്ടത്തെ ആമയും മുയലിന്റേയും കഥ ഉദാഹരിച്ചാണ്
ഓട്ടക്കാരനായ (എഴുത്തിലും, മറ്റു കലകളിലും മുമ്പന്മാരായവർ ) മുയലുകളൊക്കെ ഓടിത്തുടങ്ങിയ ബൂലോക വഴികളിൽ കൂടി , ഒട്ടും മത്സര ബുദ്ധിയില്ലാതെ മന്ദഗതിക്കാരനായ ഒരു ആമയെ പോൽ ഞാൻ മെല്ലെയടിവെച്ചടിവെച്ച് നീങ്ങുന്നു എന്നുമാത്രം ..!

പക്ഷേ ഞാനിതെല്ലാം പറയുമ്പോഴും..ഇവിടെ
സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ,
ദിനം തോറും ആയിരക്കണക്കിന് വിസിറ്റേഴ്സ് ഉള്ള,
ലക്ഷക്കണക്കിന് ഫോളോവേഴ്സൊക്കെയുള്ള ( 30 ലക്ഷത്തിൽ മേൽ
 ഫോളോവേഴ്സ് ഉള്ളവർ വരെയുണ്ട് ..!)  യു.കെ .ബ്ലോഗ്ഗേഴ്സിനെയൊക്കെ
കാണാറുള്ള എന്റെ കുശുമ്പും, കുന്നായ്മയുമൊക്കെ ഞാനെവിടെ കൊണ്ട് പൂഴ്ത്തി
വെക്കും ...അല്ലേ കൂട്ടരെ.!

നല്ല ഓട്ടക്കാരായ പല മുയലുകളും ലക്ഷ്യമെത്താതെ വെറുതെ
കിടന്നുറങ്ങുന്നതും, വിശ്രമ വേളകൾ മതിയാക്കാത്തതും , ഓട്ടം മതിയാക്കിയതുമൊക്കെ കണ്ട് ...  വളരെ സങ്കടപ്പെട്ടാണെങ്കിലും ...
എന്നുടെ ലക്ഷ്യം നിശ്ചയമില്ലെങ്കിലും ആവാവുന്നത്ര നടന്ന് തീർക്കാനുള്ള ചെറിയൊരു ആമ ശ്രമം എന്നുവേണമെങ്കിലും എന്റെ ഈ ബൂലോഗ യാത്രയെ വിശേഷിപ്പിക്കാം കേട്ടൊ

കുറെ കൊല്ലങ്ങൾക്ക് മുമ്പ് മഴയുടെ നിറമാർന്ന നിറവുകളും വെയിലിന്റെ  ചൂടും ചൂരും വിട്ട് പച്ചപ്പാടങ്ങളുടേയും , തെങ്ങിന്തോപ്പുകളുടെയുമൊക്കെ  തൊട്ടുതലോടലുകളുടെയെല്ലാം സുഖമുപേഷിച്ച് ; മലനിരകളുടേയും , കാനന ഭംഗികളുടേയും മനോഹാരിതകൾ വിസ്മരിച്ച് ; കായലുകളുടേയും, പുഴകളുടേയും, പൂരങ്ങളുടെയുമൊക്കെ ഓളങ്ങളും , താള മേളങ്ങളും മറവിയിലേക്കാനയിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക നഗരത്തിൽ നിന്നും ഈ ബിലാത്തിപട്ടണമെന്ന ലോകത്തിന്റെ സംസ്കാരിക നഗരമായ ലണ്ടനിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ നഷ്ട്ടബോധങ്ങളൊക്കെ ഒന്ന് വേറെ തന്നെയായിരുന്നൂ...!
നാനാതരത്തിലുള്ള നമ്മുടെ നാവിലും ,
മനസ്സിലും, ശരീരത്തിലും രസമുളവാക്കുന്ന
ഭക്ഷണ ശീലങ്ങളുടെ രുചിഭേദങ്ങൾ തൊട്ട് ,
വസ്ത്രം, യാത്ര, പാർപ്പിടം, വാഹനം മുതലായവയൊന്നും കൂടാതെ കാലാവസ്ഥ വരെ , വളരെ വിഭിന്ന മായ  രീതികളുള്ള ഒരു ലോകപ്പെരുമയുള്ള ഈ ബല്ലാത്ത ബിലാത്തിപട്ടണത്തിലെ ശീലങ്ങളുമൊക്കെയായി പിന്നീട് ഇണങ്ങിച്ചേർന്നെങ്കിലും ഒരു വല്ലാത്ത ‘ഇത് ‘ മനസ്സിൽ എപ്പോഴും മുഴച്ചുനിൽക്കുന്നുണ്ടായിരുന്നൂ...!

പക്ഷേ ബൂലോഗ പ്രവേശം നടത്തി
മാസങ്ങൾക്ക്  ശേഷം , സ്ഥിരമായുള്ള ബൂലോക സഞ്ചാരങ്ങൾ ഒരു ശീല ഗുണമായതോടെ ഒന്നെനിക്ക് മനസ്സിലായി  ...

അന്നത്തെ ആ നഷ്ട്ടബോധങ്ങളൊക്കെ
അലിഞ്ഞലിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന്...!

അതെ നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,
സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി
വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ ... അല്ലേ കൂട്ടരേ

അതുമാത്രമല്ല ഈ ബൂലോക വായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത ഒരു  സൗഹൃദ  സമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഇതുവരെയുള്ള അസെറ്റുകളിൽ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ ഒരു സമ്പാദ്യം...!


അതുകൊണ്ട് തന്നെയാവാം ഇവിടെയിരുന്നായാലും , നാട്ടിൽ ചെന്നായാലും ഈ നല്ലൊരു  സൌഹൃദ സമ്പാദ്യത്തിന്റെ ഗുണഗണങ്ങൾ തൊട്ടറിയാനും , എന്നുമവ പരിരക്ഷിച്ച് നില നിർത്തുവാനും  വേണ്ടി ഞാൻ എന്നും പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ...!

പക്ഷേ ... വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68.9 ശതമാനം ആളുകളും ഒരു പുത്തൻ മനോരോഗമായ ടെക് അഡിക്റ്റ്  എന്ന പ്രതിഭാസത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന  വസ്തുത...!

ബൂലോഗ വാസികൾ മാത്രമല്ല ഇന്നത്തെ പുത്തൻ
തലമുറയായ പല  ‘സോഫാ-ഗ്ലൂ’  പിള്ളേഴ്സ് അടക്കം ,
സ്ഥിരമായി ഫേസ് ബുക്ക് , ജി-പ്ലസ് , ട്വിറ്റർ മുതലായ സൈബർ
ലോകത്തിൽ എന്നും വന്നും പോയികൊണ്ടും ഇരിക്കുന്ന ഭൂരിഭാഗം പേരും
ഇതിൽ നിന്നും ഒട്ടും വിമുക്തരല്ലാ കേട്ടൊ ..

നമ്മുടെയെല്ലാം സൈബർ
ലോകത്തിലുള്ള സ്വന്തം തട്ടകങ്ങൾ
വരികൾ കൊണ്ടോ , വരകൾ കൊണ്ടോ , ഫോട്ടോഗ്രാഫുകൾ കൊണ്ടോ , വെറും കോപ്പി-പേയ്സ്റ്റുകൾ കൊണ്ടോ മോടി പിടിപ്പിച്ച് അണിയിച്ചൊരുക്കി , അവയൊക്കെ ആലേഖനം ചെയ്ത് പുറത്ത് വിട്ട  ശേഷം ആയവക്കൊക്കെ, പ്രതീക്ഷിച്ചയത്ര ഹിറ്റുകൾ കിട്ടിയില്ലെങ്കിൽ ...

സ്ഥിരമായി അഭിപ്രായമിടുന്നയാൾ ഒന്ന്
അഭിപ്രായിച്ചില്ലെങ്കിൽ , ഒരു ഫോളോവർ
ഏതെങ്കിലും കാരണങ്ങളാൽ ഒഴിഞ്ഞ് പോയിട്ടുണ്ടെങ്കിൽ ,
ഒന്ന് ലൈക്കടിച്ചില്ലെങ്കിൽ , മറുപടി ട്വീറ്റ് ചെയ്തില്ലെങ്കിൽ , സ്വന്തം തട്ടകത്തേയോ /കൂട്ടായ്മയേയോ ചെറിയ രീതിയിൽ വിമർശിച്ചെങ്കിൽ അവരോടൊക്കെ ഒരു തരം വെറുപ്പും, പുഛച്ചുമൊക്കെ തോന്നുക എന്നതൊക്കെ ഈ
ഇന്റെർ നെറ്റ് ആഡിക്ഷന്റെ  രോഗ ലക്ഷണങ്ങളാണെത്രേ.. !

പിന്നെ നാം മറ്റുള്ള മിത്രങ്ങളുടേയും മറ്റും
സൈറ്റുകളിൾ പോയി സന്ദർശിച്ചില്ലെങ്കിലും ,
അവരെല്ലാം നമ്മുടെ സൈറ്റിൽ വന്ന് സന്ദർശിക്കണമെന്ന നിർബ്ബന്ധ ബുദ്ധി ...
ആയതിന് വേണ്ടിയുള്ള എല്ലാതരത്തിലുള്ള പരസ്യതന്ത്രങ്ങൾ തുടരെ തുടരെ ഉപയോഗിക്കലുകൾ , ചൊറിച്ചലുകൾ , തിരിച്ചു മാന്തലുകൾ , പഴി ചൊല്ലലുകൾ..,..,..മുതലായവയൊക്കെ ഇതിന്റെ ആരംഭ ദശയിൽ ഉണ്ടാകുമെങ്കിലും ,
തല , കണ്ണ് , കഴുത്ത് , നടു/തണ്ടൽ , കൈ-കാൽ മുതലായ വേദനകൾ  ഏതെങ്കിലും ശരീര ഭാഗങ്ങൾക്ക്  തുടക്കം കുറിച്ചാൽ ഈ ‘ബാഡ സുഖത്തിന്റെ ‘ ലക്ഷണങ്ങളാണെത്രേ..പോലും ..!

എന്നാലോ ഈ  BAD എന്ന
ബ്ലോഗ്ഗ് അഡിക് ഷൻ ഡിസോർഡർ മൂത്താൽ
പഠിപ്പ്‌  , ഭക്ഷണം ,ജോലി , സെക്സ് ,..എന്നിവയോടൊക്കെ വിരക്തി വരുമെത്രെ..!

ഇതിൽ പറഞ്ഞ ഏതെങ്കിലും  ‘ സിംടെംസ് ’
സ്ഥിരമായി ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ , അവരൊക്കെ തീർച്ചയായും മിനിമം 28 ദിവസത്തെയെങ്കിലും ഒരു ‘ഡിജിറ്റൽ ഡൈറ്റ് ‘ തീർച്ചയായും എടുക്കേണ്ടതാണ് ..!

സൂക്ഷിക്കണം..
ഒപ്പം നമ്മളൊക്കെ
ഇതിനെക്കെയെതിരെ കരുതലായും ഇരിക്കണം കേട്ടോ ...


ഇനി പറയാനുള്ളത് ഇക്കൊല്ലത്തെ കേരളപ്പിറവിദിനാഘോഷങ്ങൾക്ക് ശേഷം നമ്മുടെ ബൂലോഗത്തിലെ വിഷ്ണുമാഷ്
വിശ്വമലയാള മഹോത്സവം 2012 - നെ പറ്റി , ഈ മാസത്തിലെ ‘ജനപഥ’ത്തിൽ എഴുതിയിട്ടിരുന്ന മലയാള സാഹിത്യന്റെ പുതിയ ഭൂമിക എന്നുള്ളലേഖനം എല്ലാ ബൂലോഗരും  വായിച്ചിരിക്കേണ്ടുന്ന സംഗതിയാണ്.

പ്രത്യേകിച്ച് നമ്മൾ ബൂലോഗരെല്ലാം
കൂടി മലയാളം ബ്ലോഗുലകം തുടക്കം കുറിച്ചതിന്റെ ‘പത്താം വാർഷികം ‘ കൊണ്ടാടുവാൻ പോകുന്ന ഈ വേളകളിൽ .
ഇതിനൊക്കെ ആരംഭം കുറിച്ച
പ്രതിഭകളായ നമ്മുടെ പ്രിയപ്പെട്ട പിന്മുറക്കാരെയൊക്കെ തീർച്ചയായും
തിരിച്ചറിയുകയും , സ്മരണ പുതുക്കേണ്ടതുമൊക്കെയാണ്..അല്ലേ

ഒപ്പം ഇതിന്റെ പിന്നോടിയായിട്ട്
പഴയ കുറച്ച് ബൂലോഗ വിജ്ഞാനങ്ങൾ വിളമ്പിയ
മലയാളം ബ്ലോഗ്ഗ് അഥവാ ബൂലോകവും പിന്നെ കുറച്ച് പിന്നാമ്പുറങ്ങളും
കൂടി കൂട്ടി വായിക്കുമല്ലോ..അല്ലേ

ശേഷമിതാ അവസാനമായി നമ്മുടെ
ബൂലോഗത്തിലെ ഫിലിപ് ഏരിയൽ സാറെഴുതിയ
അഭിപ്രായപ്പെട്ടികളുടെ കിലുകിലുക്കം  കൂടി ഇവിടെ കേൾക്കുക 

പ്രിയപ്പെട്ടവരെ ഞാനൊരു
വിശേഷം പറയാൻ വിട്ടുപോയല്ലോ ...
അതായത്   ഈ നവമ്പർ 30 -ന് എന്റെ
ഈ ബൂലോക ജൈത്ര യാത്ര തുടക്കം കുറിച്ചിട്ട്
നാല് വർഷം പൂർത്തിയാകുകയാണ് .. ദി ഫോർത്ത് ആനിവേഴ്സറി ...!

ഇതുവരെ വളരെയധികം
സ്നേഹത്തോടെ , നല്ല നല്ല
ഉപദേശങ്ങളിലൂടെ , പ്രോത്സാഹനമായിട്ടുള്ള
നിരവധി അഭിപ്രായങ്ങളിലൂടെ , എല്ലാത്തിലുമുപരി
എന്നുമെന്നുമുള്ള വായനകളിലൂടെ എനിക്ക് സർവ്വ വിധ പിന്തുണകൾ അർപ്പിച്ചവർക്കൊക്കെ ഒരു നല്ല നമസ്കാരം ...!

ഒരു പാട് നന്ദി കേട്ടൊ കൂട്ടരെ.

ലോട്ട് ഓഫ് താങ്ക്സ്.....ചിയേഴ്സ്..!
   വെറും കക്കൂസ് സാഹിത്യം..!

65 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ടവരെ ഈ പോസ്റ്റ് വെറുമൊരു
ഓടിവായനയേക്കാൾ ഉത്തമം ഇതിലുള്ള ലിങ്കുകളിൽ കൂടി പ്രയാണം നടത്തി , ഒരു ഇരുന്ന് വായന നടത്തിയാൽ നമ്മുടെയൊക്കെ ഈ ഇന്റെർ-നെറ്റ് ആഡിക്ഷനെ കുറിച്ച് നിങ്ങൾ
വായനക്കാർക്കൊക്കെ ഇതിനെ കുറിച്ചൊക്കെ കൂടുതൽ മനസ്സിലാക്കാം കേട്ടൊ..


പിന്നെ പ്രിയരേ ഈ വാർഷിക കുറിപ്പുകൾ കഴിഞ്ഞ നവംബറിൽ ഡ്രഫ്റ്റായി എഴുതിയിട്ടുരുന്നുവെങ്കിലും ,
നാട്ടിൽ പോക്ക് മുതലായ നിരവധി നൂലാമാലകൾ കാരണം ഇന്നാണിത് പൂർത്തിയാക്കി പോസ്റ്റ് ചെയ്യുവാൻ
സാധിച്ചത്..

അതോടൊപ്പം ഇതുവരെയുള്ള നിങ്ങളുടെയൊക്കെ അകമഴിഞ്ഞ
എല്ലാ സഹകരണങ്ങൾക്കും , നല്ല വായനകൾക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്..

സസ്നേഹം,

മുരളി

മൻസൂർ അബ്ദു ചെറുവാടി said...

ബ്ലോഗ്‌ അഡിക്ഷന്‍ എനിക്കില്ല , എന്നാല്‍ നെറ്റ് അഡിക്ഷന്‍ ഉണ്ട് താനും. ചികിത്സക്കുള്ള സമയവും അതിക്രമിച്ചു.
അതിനു വല്ല മരുന്നും ആണോ എന്ന് നോക്കിയാണ് ഉടനെ ചാടി വീണത്‌ . :).
എഫ് ബി യൊക്കെ ഡീആക്റ്റിവേറ്റ് ചെയ്തത് എത്ര തവണയാ . വീണ്ടും വരും ഒന്നും അറിയാത്ത പോലെ.
നല്ല രസകരമായി പറഞ്ഞു ട്ടോ മുരളിയേട്ടാ .
പിന്നെ എന്നും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള മുരളിയേട്ടന്‍ ബ്ലോഗില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ സന്തോഷത്തില്‍ ഞാനും കൂട്ടുചേരുന്നു .
കാര്യവും തമാശയും കൂട്ടിക്കുഴച്ച് നിങ്ങള്‍ പറയുന്ന വിശേഷങ്ങള്‍ ഇനിയും തുടരട്ടെ.
എന്‍റെ സ്നേഹം അറിയിക്കുന്നു

വിനുവേട്ടന്‍ said...

ഞാനടക്കം എല്ലാവർക്കും ഒരു കൊട്ട്... അല്ലേ?

രസകരമായീട്ടാ... പിന്നെ ബൂലോഗം വഴി ലഭിച്ച നിരവധി സൌഹൃദങ്ങൾ... അത് വളരെ വിലയേറിയത് തന്നെ... ഈ ആമ നടത്തത്തിനൊപ്പം ഞാനുമുണ്ട് കേട്ടോ... എല്ലാ ആഴ്ചയിലും ഇത്തിരി ദൂരം നടന്നുകൊണ്ടിരിക്കുന്നു... അതൊരു രസം തന്നെ...

എല്ലാവിധ ആശംസകളും മുരളിഭായ്...

ജന്മസുകൃതം said...

ella vidha aasamakalum.....

സീത* said...

ങ്ങാഹ്..അങ്ങനൊരു അഡിക്ഷന്‍ ഉണ്ടൊന്നൊക്കെ പരിശോധിച്ച് തുടങ്ങേണ്ടിയിരിക്കുന്നു നിക്കും :)

മടി പിടിച്ച് അകന്നു നില്‍ക്കുന്ന സ്വഭാവം ഇടയ്ക്കൊക്കെ ന്നേയും വേട്ടായാടാറുണ്ട്..

അപ്പോ ആശംസകള്‍ ട്ടോ വല്യേട്ടാ ഈ ബൂലോഗസഞ്ചാര വാര്‍ഷികത്തിനു..ഇനിയും ഈ യാത്ര ഇങ്ങനെ തുടരട്ടെ..മടി പിടിച്ചായാലും സാഹചര്യങ്ങളനുവദിച്ചാല്‍ ഇവിടെ വന്നാ യാത്ര കാണാലോ...:)

Admin said...

ശരിയാണ് മുരളിജീ..
ബ്ലോഗ് അഡിക്ടായാല്‍ ഈ പറഞ്ഞ ലക്ഷണങ്ങളൊക്കെയുണ്ടാവും. ഞാന്‍ മുമ്പ് അഡിക്ടായിരുന്നു. വീട്ടില്‍ നിന്നും നെറ്റ് കട്ടായപ്പോള്‍ അതു മുറിഞ്ഞു. ഞാനും രക്ഷപ്പെട്ടു. അതുകൊണ്ട് പഴയസുഹൃത്തുക്കളുടെ ബ്ലോഗില്‍പ്പോലും പോവാന്‍ പറ്റുന്നില്ലായെന്ന സൈഡ്അഫക്റ്റ് ഉണ്ടായി...
എന്തായാലും പോസ്റ്റിന് ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അഡിക്ഷന്‍ ഉള്ളതോണ്ട്‌ അല്ലെ ഇതൊക്കെ വായിക്കാന്‍ പറ്റീത് !!
എന്നാലും വായിച്ചത് നഷ്ടം ആയില്ല ..ഒള്ളത് തന്നെ!

പട്ടേപ്പാടം റാംജി said...

എന്തായാലും വായിച്ചു തുടങ്ങിയപ്പോള്‍ ഞാനും കരുതി ഒന്നു കുറയ്ക്കാം എന്ന്. അതിനെങ്ങിനെയാണ്? ഇതിലെ ലിങ്കുകളൊക്കെ നോക്കണ്ടേ? അതിനു തന്നെ ഇന്നത്തെ സമയം പോര. അത് വായിക്കണം എന്ന് പറഞ്ഞനിലക്ക് ഒന്ന് നോക്കട്ടെ. അപ്പോഴും വേറെ ഒരു പ്രശ്നം വരുന്നുണ്ടല്ലോ? അഡിക്ഷന്‍ മാറ്റാതെ അതിനു വല്ല വേറെ വഴിയും ഉണ്ടോന്നുള്ള പോസ്റ്റുകള്‍ അന്വേഷിക്കേണ്ടേ? എന്തായാലും ഇങ്ങിനെ ഒക്കെ നടക്കട്ടെ.
നാലുകൊല്ലം ആയതിന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.

കൊച്ചു കൊച്ചീച്ചി said...

ഈ കുന്തത്തിന്റെ മുമ്പിലിരുന്നു പണിയെടുത്താലേ എനിക്ക് റേഷനരി മേടിക്കാന്‍ പറ്റുള്ളൂ, ഭായ്. അതിപ്പൊ ബ്ലോഗായാലെന്ത് അല്ലെങ്കിലെന്ത്.

അപ്പൊ എനിക്കിയിടെയായുള്ള 'വിരക്തി' വയസ്സായതുകൊണ്ടല്ല, ടെക്ക് അഡിക്ഷന്‍ കാരണമാണല്ലേ. ആശ്വാസമായി, ഭായി. ഒന്നൂല്ലെങ്കി പരിഹരിക്കാവുന്ന പ്രശ്നാണല്ലോ....

Cv Thankappan said...

വഴിമദ്ധ്യേയാണ്‌ ഞാന്‍ ബിലാത്തിപട്ടണം യാത്രയില്‍ പങ്കുചേര്‍ന്നത്.കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ ഒരുള്‍പ്രേരണയോടെ പിന്നോട്ടുസഞ്ചരിക്കാന്‍ ഉള്‍വിളിയുണ്ടായത്.
പിന്നോട്ട്..പിന്നോട്ട്...
എല്ലാംകണ്ട് തിരിച്ചെത്തിയപ്പോള്‍ ഒട്ടും മടുപ്പുതോന്നിയില്ല.
ഉള്ളില്‍സംതൃപ്തിയാണ്.മനസ്സുനിറഞ്ഞ സംതൃപ്തി........
സാഹിത്യസംബന്ധിയായ രസകരവും,വിഞാനപ്രദവും,വായനാസുഖവും നല്‍കുന്ന രചനകളും,അതിനനുയോജ്യമായ ചിത്രങ്ങളും...അഭിനന്ദനങ്ങള്‍
എന്‍റെ ഹൃദയംനിറഞ്ഞ ആശംസകളോടെ

vettathan said...

ഇത് വായിച്ചപ്പോള്‍ എനിക്കു സംശയം-രോഗം എന്നെയും പിടി കൂടിക്കഴിഞ്ഞോ? അല്പ്പം ഓവറാകുന്നു എന്നു തോന്നിയപ്പോള്‍ ഓണ്‍ ലൈന്‍ ചെസ്സ് കളി തുടങ്ങി. ദിവസം പത്തും മുപ്പതും കളിയായപ്പോള്‍ ആ സൂക്കേട് കുറയ്ക്കണമെന്ന തോന്നലായി. എന്തില്‍ തൊട്ടാലും അതെല്ലാം ഓവറാകുന്നു. ഇത് എന്തെങ്കിലും അസ്സുഖത്തിന്‍റെ ലക്ഷണമാണോ മാഷെ?

ajith said...

നാലു വര്‍ഷമായി അല്ലേ?

ആശംസകള്‍!!!!

(ഞാന്‍ ഒരു ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങ്യാലോന്ന് ആലോചിക്കുന്നു. പേഷ്യന്റ്സ് ഇഷ്ടം പോലെ കാണുമല്ലോ)

Muralee Mukundan , ബിലാത്തിപട്ടണം said...

പുകവലിയും,മദ്യപാനവും ആര്യോഗത്തിന് ഹാനികരമായിട്ടുപോലും, മിക്കവരും അതിലൊക്കെ അടിമപ്പെട്ടാൽ പിന്നെ ഊരിപ്പോരാൻ കഴിയാറില്ല...!
പിന്ന്യല്ലേ... നമ്മളൊക്കെയിപ്പോൾ വയറ്റിപ്പിഴപ്പ് നടത്തുന്ന ‘ഇന്റെർ-നെറ്റ്‘ അല്ലേ..?
കൊഴപ്പൊന്നുല്ല്യ്യാട്ടാ..കൂട്ടരെ
ഇടക്കൊക്കെ ഒരു ഡിജിറ്റൽ ഡൈറ്റ് എടുക്കുക...
അതെന്നെ ഇതിന് പറ്റിയ ഏറ്റവും നല്ല ഔഷധം..!

പിന്നെ എന്റെ നാലാംബൂലോഗ ആണ്ടെത്തൽ കഴിഞ്ഞ് ആയതിന്റെ ചൂരുമ്മണവുമൊക്കെ പോയിട്ടും ,ഇവിടെ വന്നാശീർവദിക്കുകയും,സ്നേഹവായ്പുകൾ പങ്കുവെക്കുകയും ചെയ്ത
പ്രിയപ്പെട്ട മൻസൂർ ഭായിക്കും,
പ്രിയമുള്ള വിനുവേട്ടനും,
പ്രിയപ്പെട്ട ലീലേടത്തിക്കും,
പ്രിയമുള്ള ദേവിക്കും ,
പ്രിയപ്പെട്ട ശ്രീജിത്തിനും,
പ്രിയമുള്ള ഇസ്മായിൽ ഭായിക്കും,
പ്രിയപ്പെട്ട റാംജി ഭായിക്കും,
പ്രിയമുള്ള കൊച്ചുകൊച്ചീച്ചിക്കും,
പ്രിയപ്പെട്ട തങ്കപ്പൻ സാറിനും,
പ്രിയമുള്ള വെട്ടത്താൻ സാറിനും,
പ്രിയപ്പെട്ട അജിത്ത് ഭായിക്കുമൊക്കെ ഒരുപാടൊരുപാട് നന്ദി...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഭാഗ്യം ഞാനും ഇത്തിര്യേ അഡിക്ടായി വരുന്നു ; അതോണ്ട് ഇവിടൊക്കെ വരന്‍ പറ്റീ ...:)

Villagemaan/വില്ലേജ്മാന്‍ said...

ഞാന്‍ ഒന്ന് ആലോചിച്ചു നോക്കി .. എനിക്കുമുണ്ടോ ഈ രോഗത്തിന്റെ ലക്ഷണം..ഹേയ് .. ഇല്ല ഉണ്ടാവില്ല ...ഒരിക്കലും.. എന്തിലും വരമ്പുകള്‍ നിശ്ചയിച്ചിരിക്കുന്ന എനിക്കോ! ഒരിക്കലും ഇല്ല!(സ്വയം പുകഴ്ത്താന്‍ എനിക്കിഷ്ട്ടാ !)


നാലാം വര്‍ഷത്തിനു അഭിനന്ദനങ്ങള്‍..ഇനിയും ഒരുപാട് വിജ്ഞാനപ്രദവും പോസ്റ്റുകള്‍ പോരട്ടെ ഭായ് !

Unknown said...

ഹായ് മുരളിയേട്ടാ.. ഞാൻ ഏതായാലും കുറേ നാളത്തേയ്ക്ക് ബ്ലോഗെക്കെ വിട്ട് കാനനയാത്രയിലൂടെയായിരുന്നു,,, (എനിയ്ക്ക് അഡിക്ഷനൊന്നുമില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ... ;)).

പക്ഷേ പലപ്പോഴും പല സുഹൃത്തുക്കളിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്... പ്രത്യേകിച്ച് ഫെയിസ്ബുക്ക് ഫ്രണ്ട്സിന്റെ ഇടയിൽ... ബ്ലോഗിൽ അത്രയ്ക്കുണ്ടൊ എന്ന് അറിയില്ല....

മുരളിയേട്ടന്റേതുൾപ്പടേ എല്ലാവരുടെയും ഒത്തിരി ബ്ലോഗുകൾ വായിയ്ക്കാനായി കിടക്കുന്നു... ഇനി വീണ്ടും എല്ലാം തുടങ്ങണം... ഈ നാലുവർഷത്തെ മനോഹരമായ യാത്ര, ഇനിയും അതിമനോഹരമായിത്തന്നെ മുൻപോട്ടുനീങ്ങട്ടെ എന്ന് ആശംസിയ്ക്കുന്നു... സ്നേഹപൂർവ്വം ഷിബു തോവാള.

വര്‍ഷിണി* വിനോദിനി said...

ഏവർക്കും വീണ്ടുവിചാരത്തിനുള്ള അവസരം ഈ വായനയിലൂടെ സാധ്യമാകുന്നത്‌ നല്ലത്‌ തന്നെ...ഒരൊറ്റ സിറ്റിംഗ്‌ കൊണ്ട്‌ പരിഹരിക്കാനാവുമെന്ന് തോന്നുന്നില്ല..
ഇടക്കിടെ തുള്ളിമരുന്നിന്റെ രൂപത്തിലെങ്കിലും ചികിത്സിക്കുന്നത്‌ ഗുണം ചെയ്യുമെന്ന് തോന്നുന്നൂ, :)

നന്നായി ഈ ഒരു ലേഖനം..ഒരു ഓർമ്മിപ്പിക്കൽ പോലെ..!
നന്ദി ട്ടൊ,
ആശംസകൾ..!

Kalavallabhan said...

തൊട്ടു പിറകിൽ മൂന്നാം വർഷം പിന്നിടുന്ന ഈയുള്ളവന്‌ അഭിമാനിക്കാൻ വളരെയൊന്നും ഇല്ലെങ്കിലും മുടക്കം കൂടാതെ തൊഴിൽ ദാതാവിന്റെ ചിലവിൽ തുടരാൻ കഴിയുന്നതിനാൽ ആഴ്ച്ചയിൽ ഒന്നര ദിവസം പൂർണ്ണ "വൃതം".
ആശംസകൾ

Unknown said...

ഈ നാലാം വര്‍ഷത്തില്‍ നാലായിരം ആശംസകള്‍ ..BAD ..:)

Sidheek Thozhiyoor said...

പത്തിരുപതു ദിവസം നാട്ടിലായിരുന്നതിനാല്‍ ഈ അഡിക്ഷനും അടിമത്വവും കണ്ടില്ല ഇന്നു മുതല്‍ ദിവസവും പത്തു മണിക്കൂറോളം ഇതിനു മുന്നില്‍ തന്നെ പച്ചരി വാങ്ങണ്ടേ ബിലാത്തീ..?

റിനി ശബരി said...

അപ്പൊള്‍ , മുരളിയേട്ടന്‍ , നാലില്‍ തൊട്ടല്ലേ ..
ഹൃദയത്തിന്റെ മധ്യത്ത് നിങ്ങള്‍ക്ക് വേണ്ടി
പതിച്ചു തന്ന സ്ഥലത്തൂന്ന് ഒരു കുഞ്ഞു ആശംസ..
ഇതു വായിച്ചപ്പൊള്‍ മുന്നേ ഉണ്ടായിരുന്ന
ആ ശങ്ക ഒന്നു ബലപെട്ടൂ ..
ആരെങ്കിലും ചോദിച്ചാല്‍ വലിയ ഗമയില്‍ പറയുമായിരുന്നു
ഹേയ് .. ഞാനോ ണേട് ആഡിക്റ്റോ .. ? ഇല്ലേയില്ല ..
ഇന്ന് വിചാരിച്ചാല്‍ , ഇന്നു നിര്‍ത്തും ഞാനിതെന്ന്..
പക്ഷേ സംഗതി സത്യമാണേട്ടൊ .. എത്ര മണിക്കൂറാ കളയുന്നേ ...!
പക്ഷേ ഇല്ലാതിരുന്നാലും വലിയ കുഴപ്പമില്ലേട്ടൊ ..
ഇടക്ക് " ഡ്രൈയ് " ഞാന്‍ ശ്രമിക്കാറുണ്ട് ..
പിന്നേ ഇതിന്റെ എറ്റം വലിയ പ്രശ്നം , ഓര്‍മക്കുറവാണെന്ന് പഠനം ..
പലതും നാം മറന്നു പൊകുന്നുവെന്ന് , കുടുംബം ശിഥിലമായ എത്ര നേരുകള്‍ ..
എത്ര കുടുംബത്തേ തകര്‍ത്ത നെറ്റ് ലോകം ..
എങ്കിലും തെളിമയാര്‍ന്ന സൗഹൃദങ്ങള്‍ ഏട്ടന്‍ പറഞ്ഞ പൊലെ
ഇവിടത്തേ എറ്റവും വലിയ കിട്ടല്‍ തന്നെയാണ്..
ലോകത്തിന്റെ എതു മൂലക്കിരുന്നിട്ടും നമ്മേ ഹൃദയം കൊണ്ട്
ബന്ധിച്ച് നിര്‍ത്തിയ ഈ ലോകത്തേ എങ്ങനെ തള്ളി കളയാനല്ലേ ..
എങ്കിലും " അധികമായാല്‍ അമൃതും വിഷം "
സ്നേഹപൂര്‍വം ..

ജീവി കരിവെള്ളൂർ said...

അഡിക്ടാകുന്നുണ്ടോ എന്നൊക്കെ നോക്കിയിരുന്നാൽ പണി നടക്കാത്തോണ്ട് അതിനൊന്നും മുതിരാറില്ല. എന്നാലും ഇതൊന്നുമില്ലെങ്കിലും കുഴപ്പമില്ല കേട്ടോ. ഇടയ്ക്കെപ്പോഴെങ്കിലും വല്ല യാത്രയ്ക്കിടയിൽ ഫോണും ഓഫ് ചെയ്തു സമാധാനമായി പോകാറാണ് ശീലം ....

മുരളിയേട്ടനൊപ്പം ബ്ലോഗിനും പ്രായമേറുന്നു അല്ലേ ;)

Echmukutty said...

എനിക്ക് അഡിക്ടാവാനൊന്നും പറ്റില്ല മുരളീ ഭായ്. മാസത്തില്‍ പത്തു പതിനഞ്ചു ദിവസമെങ്കിലും നാടു ചുറ്റുന്ന സ്ഥിതിക്ക് അതു നടപ്പില്ല. അതുകൊണ്ട് ഞാന്‍ എല്ലാ പോസ്റ്റിലും എത്തുന്നത് ഏറ്റവും അവസാനമായിരിക്കും... പറ്റുമ്പോഴൊക്കെ വായിക്കും...
ഈ പോസ്റ്റ് കേമമായിട്ടുണ്ട് കേട്ടോ.

പിന്നെ ഒത്തിരി ഒത്തിരി പിറന്നാളുകള്‍ കടന്നു വരട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു. ഒത്തിരി സ്നേഹത്തോടെ.....

Muralee Mukundan , ബിലാത്തിപട്ടണം said...

അവൾക്ക് അവനോടോ,
അവനവളോടൊ നല്ല ആഡിക്റ്റ്
ഉണ്ടായാലേ അവിടെ നല്ല പ്രണയം ഉണ്ടാകുകയുള്ളൂ...!

അതുപോൽ നല്ല
ബ്ലോ‍ഗ്ഗിങ്ങ് ആഡിക്റ്റ്
ഉണ്ടായാലേ ഒരു നല്ല ബ്ലോഗ്ഗറാകൂ..!

ഇത് ലണ്ടനിലെ ഹൈഡ് പാർക്കിൽ മൂന്നുമാസം മുമ്പുണ്ടായ 1000 പേരോളം പങ്കെടുത്ത ഒരു ബ്ലോഗ്മീറ്റിലെ ‘ബ്ലോഗ് ആഡിക്റ്റ്’ എന്ന ടി-ഷർട്ട് വിതരണക്കാരുടെ സ്റ്റാളിൽ എഴുതി വെച്ചിരുന്നതാണ് കേട്ടോ

ഒപ്പം തന്നെ ഇവിടെ വന്നെത്തി എനിക്ക് രോഗാശ്വാസം നൽകിയ
പ്രിയപ്പെട്ട നിധീഷ് ഭായിക്കും,
പ്രിയമുള്ള ശശിഭായിക്കും,
പ്രിയപ്പെട്ട ഷിബുവിനും ,
പ്രിയമുള്ള വർഷിണി വിനോദിനിക്കും,
പ്രിയപ്പെട്ട കലാവല്ലഭൻ മാഷ്ക്കും,
പ്രിയമുള്ള ദിൽ രാജ് ഭായിക്കും,
പ്രിയപ്പെട്ട സിദ്ധിക്ക് ഭായിക്കും,
പ്രിയമുള്ള റിനി ഭായിക്കും,
പ്രിയപ്പെട്ട ഗോവിന്ദ് രാജിനും,
പ്രിയമുള്ള എച്മുകുട്ടിക്കുമൊക്കെ ഒരു പാടൊരുപാട് നന്ദി ...

jayanEvoor said...

അതു ശരി!
അപ്പോ ഈ കുറിപ്പ് എന്നെഴുതി? എന്നു പൊസ്റ്റ് ചെയ്തു!?

ഭീകരാ! പിറന്നാൾ ആശംസകൾ!!

വിനുവേട്ടന്‍ said...

മുരളിഭായ്... ഒരു സംശയം... നിങ്ങളുടെ നാട്ടിലെ Leicester എന്ന നഗരത്തിന്റെ ഉച്ചാരണം എങ്ങനെയാണ്? ലീസസ്റ്റർ എന്നാണോ അതോ ഇനി ലെസ്റ്റർ എന്നാണോ? പലരും ലെസ്റ്റർ എന്ന് പറഞ്ഞ് കേൾക്കുന്നു... ഏതാണ് ശരി എന്ന് എഴുതുമല്ലോ...

ഫൈസല്‍ ബാബു said...

മുരളിയേട്ടന്റെയൊക്കെ ബ്ലോഗുകള്‍ വായിച്ചിട്ടാണ് ഞാനും ബൂലാകത്തെക്ക് കടന്നു വന്നത് .അന്ന് മുതലേ സ്ഥിരമായി വായിക്കുന്നു ഈ ഇഷ്ട ബ്ലോഗ്‌ .നാലാം പിറന്നാളിന് ഹൃദയം നിറഞ്ഞ ആശംസകള്‍ .
പോസ്റ്റില്‍ പറഞ്ഞപോലെ പോസ്റ്റുകളില്‍ ഇഷ്ടംപെട്ടവരുടെ അഭിപ്രായം കാണാതെ വരുമ്പോള്‍ ശെരിക്കും ഒരു ഫീല്‍ ആണ് . എന്തായാലും ഇനിയും സജീവമായി ഇവിടെയുണ്ടാകണം ട്ടോ ...
-----------------------------------
ബ്ലോഗേര്‍സ് ഗ്രൂപ്പിലെ ബ്ലോഗ്‌ പരിചയത്തില്‍ ഈ ബ്ലോഗിനെ കുറിച്ച് എഴുതിയ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു .

ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് ,,ബിലാത്തി പട്ടണം അഥവാ ലണ്ടനില്‍ പ്രവാസ ജീവിതം നയിച്ച്‌ വരുന്ന നമ്മുടെ സ്വന്തം മുരളിയേട്ടന്‍ന്‍റെ ബ്ലോഗ് ആണ് .ലണ്ടന്‍ ജീവിതത്തില്‍ ജോലിയുമായി ബന്ധപ്പെട്ടു അനുഭവങ്ങള്‍ ലളിതമായ ശൈലി യിലും തീരെ ബോര്‍അടിപ്പിക്കാതെ എഴുതാനുള്ള കഴിവാണ് വീണ്ടും വീണ്ടും,ആ ബ്ലോഗിലെക്കെത്തി നോക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു ,മുമ്പ് നടന്ന കണ്ണൂര്‍ മീറ്റില്‍ ജാലവിദ്യകള്‍ കാണിച്ചു ബ്ലോഗര്‍ മാരെ രസിപ്പിച്ചത് പിന്നീട് പല പോസ്ടുകളിലും വായിച്ചത് ഓര്‍ക്കുന്നുണ്ടാവും .മാജിക്ക് ഒരു പാഷന്‍ ആയി കൊണ്ട് നടക്കുന്ന മുരളിയേട്ടന്‍ന്‍റെ ബ്ലോഗിലും ഈ വര്ഷം വളരെ കുറഞ്ഞ പോസ്റ്റ്കളെ കാണുന്നുള്ളൂ ,,മാജിക്കിനെ കുറിച്ച് അദ്ദേഹം എഴുതിയ ഈ പോസ്റ്റില്‍
http://bilattipattanam.blogspot.com/2011/11/magickinte-oru-vismaya-lokam.html ആ കലയോടുള്ള സമര്‍പ്പണം കാണാം ,

ബോഗ് :ബിലാത്തി പട്ടണം :2008 ല്‍ 10 ഉം 2009 ല്‍ 20ഉം 2010 ല്‍ 19ഉം 2011 ല്‍ 11ഉം ഈ വര്‍ഷം 7 ഉം പോസ്റ്റുകള്‍ അടക്കം ആകെ 67 പോസ്റ്റുകള്‍ ..ആകെ 331 പേര്‍ ഈ ബ്ലോഗ്‌ ഫോളോ ചെയ്യുന്നു ... ബിലാത്തിയിലെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാന്‍ ഇവിടെ അമര്‍ത്തുക http://bilattipattanam.blogspot.com/

lekshmi. lachu said...

കുറേക്കാലമായി നെറ്റുമായി വലിയ ബന്ധം ഇല്ല്യാതിരുന്നതുകൊണ്ട്
ഈ വിഭാഗത്തില്‍ ഞാന്‍ പെടില്ല്യന്നു വിശ്വസിക്കുന്നു
നല്ല രസകരമായി പറഞ്ഞു ട്ടോ മുരളിയേട്ടാ .

kochumol(കുങ്കുമം) said...

അഡിക്ഷന്‍ എനിക്കില്ലാന്നാണ് ഞാന്‍ വിചാരിച്ചിരുന്നത് ...ഇനി ഇപ്പൊ ഈ അഡിക്ഷന്‍ എനിക്കും ഉണ്ടോന്നൊരു സംശയം ...:)
നാലുവര്‍ഷം തികഞ്ഞ ബിലാത്തിപട്ടണത്തിനു ഒരായിരം ആശംസകള്‍ മുരളിയേട്ടാ ..

വീകെ said...

നാലാം വാർഷികത്തിന് ആശംസകൾ...
ബ്ലോഗ് രോഗം ഉണ്ടോന്ന് അറിയില്ല. കുറേക്കാലമായുള്ള വായനയോടുള്ള വിരക്തി മാറിക്കിട്ടിയത് ബ്ലോഗ് വന്നതിനു ശേഷമാണ്. കൂട്ടത്തിൽ എന്തെങ്കിലും എഴുതാൻ കഴിഞ്ഞതും ഈ രോഗം മൂലമാവാം. ബ്ലോഗും ഈ രോഗവും ഇല്ലായിരുന്നെങ്കിൽ, തങ്ങളുടെ സർഗ്ഗവാസനകളെ അടക്കിപ്പിടിക്കാതെ, പത്രാധിപന്മാരുടെ ചവറ്റു കൊട്ടയിൽ തള്ളാനിടവരാതെ,നാലാളെ അറിയിക്കാൻ കഴിഞ്ഞത് ഈ ബ്ലോഗ് കാരണമാണ്. അതുകൊണ്ട് ബ്ലോഗ് രോഗം നല്ലതാണ്...!
ആശംസകൾ ബിലാത്തിച്ചേട്ടാ...

Pradeep Kumar said...

"ബൂലോക വായനയിലൂടെ പരസ്പരം തിരിച്ചറിഞ്ഞ് കെട്ടിപ്പടുത്ത ഒരു സൗഹൃദ സമ്പാദ്യമാണെന്ന് തോന്നുന്നു എന്റെ ഇതുവരെയുള്ള അസെറ്റുകളിൽ ഏറ്റവും ഉയർന്നതും മേന്മയുള്ളതുമായ ഒരു സമ്പാദ്യം...!"

ആരേയും ദ്രോഹിക്കാതെയുള്ള ഈ അഡിക്ഷൻ ഞാൻ ആസ്വദിക്കുന്നു. കാരണം അങ്ങ് പറഞ്ഞപോലെ ബ്ലോഗെഴുത്തിലൂടെ കിട്ടിയ നിരവധി നല്ല സൗഹൃദങ്ങളെ നിധിപോലെ കാത്തു സൂക്ഷിക്കണം എനിക്ക്. ഇവിടെ അൽപ്പസമയം ചിലവഴിക്കാതെ ആ ദിവസം പൂർണമാവാത്ത അവസ്ഥയാണ്. അത്ര വിലയേറിയതായി മാറിയിരിക്കുന്നു ബൂലോകം തന്ന സൗഹൃദങ്ങൾ....

എഴുത്തിന്റെ ജൈത്രയാത്ര തുടരുക. എല്ലാ ആശംസകളും. സൗമ്യമധുരമായ അങ്ങയുടെ ബ്ലോഗെഴുത്ത് വായിക്കാൻ നല്ല രസമാണ്....

ജെ പി വെട്ടിയാട്ടില്‍ said...

ഹെലോ മുരളി ഏട്ടാ - സുഖം തന്നെ അല്ലെ..?

anupama said...



പ്രിയപ്പെട്ട മുരളി,

സുപ്രഭാതം !ബ്ലോഗ്ഗിങ്ങില്‍ മഹത്തായ നാലാം വര്ഷം പൂര്‍ത്തിയാക്കിയതിനു ഹൃദ്യമായ ആശംസകള്‍ !

ഈ പോസ്റ്റിന്റെ തുടക്കത്തില്‍ നാടിനെ കുറിച്ച് വളരെ മനോഹരമായി എഴുതിയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി.

എഴുത്തിന്റെ വഴിയില്‍,ജനപിന്തുണയോടെ മുന്നോട്ടു കുതിക്കുക.

എന്റെ ബിലാത്തിക്കാര,സൌഹൃദങ്ങള്‍ പൂത്തുലയട്ടെ !

ആശംസകള്‍ !

സസ്നേഹം,

അനു

വിജയലക്ഷ്മി said...

മുരളീ :
എനിക്ക് ഈ ബ്ലോഗേഴുത്തിലൂടെ നേടാന്‍ കഴിഞ്ഞത് താങ്കളെ പോലുള്ള കുറെ നല്ല സഹോദരങ്ങളെയും ,സുഹൃത്ത്ക്കളെയും ,അല്‍പ്പം അറിവും,ദുഃഖങ്ങള്‍ മറക്കാനുള്ള നല്ലൊരു ഒറ്റ മൂലികൂടിയാണ്.കഴിയുന്നിടത്തോളം എഴുത്ത് തുടരണമെന്നുണ്ട്.

അനിയന് എന്റെ എല്ലാവിധ ഭാവുകങ്ങളും !

ഞാന്‍ മെയ്‌ ലാസ്റ്റ്‌ വീക്കില്‍ യു കെ യില്‍എത്തുന്നു .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രത്യക്ഷമായും ,പരോക്ഷമായും
ഏതാണ്ടിന്ന് കാൽ ലക്ഷത്തോളം
മലയാളികള്‍ ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ഇരുന്ന് സ്വന്തമായി ഒരു തട്ടകമുണ്ടാക്കി
ഈ ബൂലോകത്ത് കൂടി ആരേയും പേടിക്കാതെ
ആത്മാവിഷ്ക്കാരം
നടത്തുന്ന ഇത്തരം വേദികളുണ്ടായതിന് കാരണം ഈ ആഡിക്
ഷൻ തന്നെയാണ് ..!

ഏത് ഏകാന്തതകളിലും
ഉന്മേഷം നമ്മൾക്കൊക്കെ
വാരിക്കോരി തരുന്ന ഈ രോഗാവസ്ഥ
തന്നെയാണ് നമ്മളെയൊക്കെ ഇതുപോൽ കയറില്ലാതെ കെട്ടിയിരിക്കുന്ന സംഗതികളും..

അപ്പോളീരോഗശാന്തിക്ക് സപ്പോർട്ടുകളുമായി ഇവിടെയെത്തിയ
പ്രിയപ്പെട്ട ജയൻ ഡോക്ട്ടർക്കും ,
പ്രിയമുള്ള വിനുവേട്ടനും,
പ്രിയപ്പെട്ട ഫൈസൽ ഭായിക്കും,
പ്രിയമുള്ള ലക്ഷ്മിക്കും,
പ്രിയപ്പെട്ട കൊച്ചുമോൾക്കും,
പ്രിയമുള്ള അശോക് ഭായിക്കും,
പ്രിയപ്പെട്ട പ്രദീപ് ഭായിക്കും,
പ്രിയപ്പെട്ട ജയേട്ടനും ,
പ്രിയമുള്ള അനുപമക്കും,
പ്രിയപ്പെട്ട വിജയലക്ഷ്മിയേടത്തിക്കുമൊക്കെ ഒരുപാടൊരുപാട് നന്ദി

Joselet Joseph said...

മുരളിയേട്ടാ,
പിറന്നാള്‍ ആശംസകള്‍.
ബൂലോക നിവാസികളെ ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റും.

ധനലക്ഷ്മി പി. വി. said...

ഇനിയും ഒരുപാട് പിറന്നാള്‍ ദിനങ്ങള്‍ ഉണ്ടാവട്ടെ ..
നല്ല സൗഹൃദങ്ങളും...
അഡിക്റ്റ്‌ ആവുന്നവര്‍ ഒന്ന് ആലോചിക്കുന്നത് നല്ലതാ..അല്ലെ?

Philip Verghese 'Ariel' said...

മുരളീഭായ്
ഭൂലോകത്തെ തിക്കിലും തിരക്കിലും പെട്ടുഴന്നു പോയതിനാല്‍ ഈ വിജ്ജാനപ്രദമായ ബ്ലോഗു കാണാന്‍ വൈകി. ഇപ്പോള്‍ ഇരിപ്പിടത്തിലെ കുറി കണ്ടാണിവിടെ എത്തിയത്. ബ്ലോഗെഴുത്തുകാരും വെബ്‌ സന്ദര്‍ശകരും ശരിക്കും അറിഞ്ഞിരിക്കേണ്ടതും വായിക്കേണ്ടതുമായ നിരവധി ലിങ്കുകള്‍ കോര്‍ത്തിണക്കിയുള്ള ഈ അവതരണം ആസ്സലായി.
എല്ലാ ലിങ്കിലും പോയി നോക്കിയില്ല സാവകാശം ഇരുന്നു നോക്കേണ്ട വരികള്‍ തന്നെ ഇവ. ഓഫീസിലും വീട്ടിലും
ഈ കുന്തത്തിന്റെ മുന്‍പില്‍ ഇരുന്നു വല്ല അസുഖവും വരുത്തി വെക്കുമോയെന്നാണി പ്പോഴുള്ള ഭീതി. എന്നാലും പ്രിയ മിത്രങ്ങളുടെ ബ്ലോഗ്‌ കുറിപ്പുകള്‍ കാണാനും വായിക്കാനും ഇരിക്കാതെയും വയ്യ, എന്നാലും ഇതിനൊക്കെ ഒരു കണ്ട്രോള്‍ വേണ്ടേ മാഷെയെന്നാണിപ്പോള്‍ ഭാര്യയുടെ പതിവ് പല്ലവി, എന്ത് ചെയ്യാം അകപ്പെട്ടു പോയില്ല, ഇങ്ങോട്ട്കുറിക്കുമ്പോള്‍ അങ്ങോട്ട്‌ കുറിക്കുകയും വേണ്ടേ മാഷെ അതല്ലേ അതിന്റെ ഒരു മര്യാദ, ചിലരിതിനെ പുറം ചൊറിയല്‍ എന്നും മറ്റും വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്, അതൊന്നും കാര്യമാക്കെണ്ടാന്നെ! നമുക്ക് നല്ലതെന്ന് തോന്നുന്നത് നമുക്ക് ചെയ്യാം. ചിലക്കുന്നവര്‍ അല്ല കുരക്കുന്നവര്‍ അവിടെക്കിടന്നു കുരക്കട്ടെ! അമ്പിളി മാമനെ നോക്കി പണ്ടൊരു പട്ടി കുരച്ചത് പോലെ നമുക്കതിനെ കാണാം അല്ലെ!
എന്തായാലും നല്ലൊരു പഠന വിഷയം ആക്കേണ്ട ഒരു subject ബിലാത്തി പട്ടണത്തില്‍ നിന്നും ഭൂലോകം മുഴുവനും പരന്നു, നന്ദി ഈ കുറിക്കു.
പിന്നെ ബ്ലോഗില്‍ കമന്റു വീശുന്നതിനെപ്പറ്റി കുറച്ചുനാള്‍ മുന്‍പ് ഞാന്‍ ഒരു കുറിപ്പ് എഴുതിയിരുന്നു അത് കണ്ടു കാണുമോ എന്തോ എന്തായാലും
ബ്ലോഗിനെപ്പറ്റിയും കമന്റു വീഴ്ത്തുന്നതിനെപ്പറ്റിയും ഉള്ള ആ കുറിപ്പിന്റെ ലിങ്കിവിടെ ഇടുന്നു ഈ ലേഖനത്തോടു അത് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും
എന്ന് കരുതുന്നു
വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍


സസ്നേഹം
ഫിലിപ്പ് ഭായ്
P S:
പിന്നെ ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കലക്കി, പക്ഷെ മാഷെ അതിന്റെ source ലിങ്ക് ക്രെഡിറ്റ്‌ ആയി ചേര്‍ക്കണം കേട്ടോ.
പുതിയ പോസ്ടിടുമ്പോള്‍ ലിങ്ക് ഒന്ന് മെയിലില്‍ വിട്ടാല്‍ വേഗത്തില്‍ കാണാന്‍ കഴിയും
പിന്നെ ഒരു കാര്യം ചോദിക്കാന്‍ വിട്ടു പോയി , മാഷെ, പോസ്റ്റിന്റെ താഴെ വാല്‍ക്കഷണമായി ചുവന്ന വരികളില്‍ കുറിച്ച ആ വാക്കുകളിലെ
ഗുട്ടന്‍സ് പിടികിട്ടിയില്ല/ ബ്ലോഗ്‌ എഴുത്തിനെ ചില വീരന്മാര്‍ അങ്ങനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. ഇത് ആ ചിത്രത്തിനുള്ള അടിക്കുറിപ്പല്ലേ
എങ്കില്‍ അത് കുറേക്കൂടി അതിനോട് ചെര്തിടുക
നാലാം വാഷികത്തിലേക്ക് പ്രവേശിച്ചല്ലോ എന്റെ ആശംസകള്‍ വീണ്ടും.

mayflowers said...

ആദ്യമാദ്യം ബ്ലോഗാസക്തിയായിരുന്നു എനിക്ക്.പതുക്കെ കുറഞ്ഞു കിട്ടി,എന്നാലും വിട്ടിട്ടില്ല.എഫ് ബിയില്‍ കടന്നതിപ്പിന്നെ,ബ്ലോഗിന്റെ ഭാഗത്ത് നോക്കാന്‍ തന്നെ സമയം കിട്ടുന്നില്ല.വീട്ടമ്മമാരായ ഞങ്ങള്‍ക്ക് എവിടെയാ എല്ലാറ്റിനും നേരം?ഓടിയും,നടന്നും,വിശ്രമിച്ചും ഞാനുമിതാ മൂന്നാം പിറന്നാളിലേക്ക് കടക്കുന്നു.നാല് വയസ്സുകാരന് ആയുരാരോഗ്യങ്ങള്‍ നേരുന്നു!

Vishnu N V said...

Adhikamaayaal amruthum......!

Anonymous said...

Now a Days without Internet,
We can't earn Anything ..!
അതെ നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,
സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി
വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ ... അല്ലേ കൂട്ടരേ

informative Muralee..
by
K.P.Raghulal

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തൊക്കെയോ ഉണ്ട്.പക്ഷെ എത്ര ബ്ലോഗിങ്ങിനിടയിലും ഉണ്ണലും ഉറങ്ങലുമുണ്ട്.
വളരെ രസകരമായി വളരെ കാര്യങ്ങള്‍ മനസ്സിലാക്കി.ആശംസകള്‍

Sukanya said...

പുതിയ ഓഫീസിലെ ജോലിതിരക്കില്‍ നെറ്റ് നോക്കാന്‍ സമയം കിട്ടാതിരുന്നപ്പോഴാണ് എനിക്കും ചെറുതായിട്ട് BAD വന്നിട്ടുണ്ടോ എന്ന് തോന്നിയത്. വിലപ്പെട്ട അറിവുകള്‍ക്ക് നന്ദി.

എന്‍.പി മുനീര്‍ said...

ആശംസകൾ മുരളിയേട്ടാ..ഇന്റർനെറ്റ് അഡിക്ഷന്റെ പ്രശ്നങ്ങൾ വിവരിച്ചതിനു പ്രത്യേകം നന്ദി.ബ്ലോഗ്ഗിനേക്കാൾ ഫേസ്ബുക്കാണ് കൂടുതൽ പേരിലും അഡിക്ഷനുണ്ടാക്കുന്നത്..ബ്ലോഗ്ഗ് കുറഞ്ഞത് ഒരു എഴുത്തെങ്കിലും സൃഷ്ടിപ്പിക്കുന്നുണ്ടല്ലോ.

Muralee Mukundan , ബിലാത്തിപട്ടണം said...

വമ്പിച്ച ഒരു
ഡിജിറ്റൽ വിപ്ലവം
നടക്കുന്ന ഈ കാലഘട്ടത്തിൽ ,
ഇത്തരം ആഡിക്ഷനിൽ പെട്ട് അനേകം
രക്തസാക്ഷികളാൽ നിർമ്മിക്കപ്പെട്ട സൈബർ
ലോകത്തിലെ ഒരു കൊച്ചു സ്ഥലമാണ് നമ്മുടെ ബൂലോഗവും കേട്ടൊ
കൂട്ടരെ.
രക്തസാക്ഷിത്വം വഹിക്കാതെ
അഹിംസാ സിദ്ധാന്തവുമായി ഇവിടെ
അഭിവാദ്യങ്ങളൂം ,അർപ്പണബോധവും അർപ്പിക്കുവാൻ എത്തിയ
പ്രിയപ്പെട്ട ജോസെലെറ്റ് ഭായിക്കും,
പ്രിയമുള്ള ധനലക്ഷ്മിക്കും ,
പ്രിയപ്പെട്ട ഫിലിപ്പ് ഏരിയൽ ഭായിക്കും,
പ്രിയമുള്ള മെയ് ഫ്ലവേഴ്സിനും ,
പ്രിയപ്പെട്ട വിഷ്ണുവിനും ,
പ്രിയമുള്ള രഘുലാൽ ഭായിക്കും ,
പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായിക്കും,
പ്രിയമുള്ള സുകന്യാജിക്കും ,
പ്രിയപ്പെട്ട മുനീർ ഭായിക്കുമൊക്കെ ഒത്തിരിയൊത്തിരി നന്ദി.

ഷാജു അത്താണിക്കല്‍ said...

ഹായ്, ഇത് വായിച്ച് നമുക്കും മൊത്തതിൽ ഒരു അഡിക്ഷൻ വന്നല്ലോ.....
ഞാൻ ഒരു ഫേസ്ബുക്ക അഡിക്റ്റാറാണേ

മിനിപിസി said...

നാലുവര്‍ഷം വിജയകരമായി പൂര്ത്തിയാക്കിയതിനുള്ള ആശംസകള്‍ ആദ്യം തരുന്നു . അധികമായാല്‍ അമൃതും വിഷം എന്ന സന്ദേശം തരുന്ന പോസ്റ്റിനുള്ള ആശംസകള്‍ വീണ്ടും തരുന്നു .

aboothi:അബൂതി said...

ഇത്രയും കാലം നീറി നിന്നതിനു ആശംസകൾ

പറഞ്ഞതൊക്കെ സത്യം തന്നെ.. മിക്കവാറും അടിമകൾ തന്നെ. പ്രത്യേകിച്ചും ഫേസ് ബുക്കിന്റെ

Unknown said...

ഏയ്‌..ഞാന്‍ അങ്ങനെയൊരു അടിക്റ്റ്‌ ഒന്നുമല്ല; പക്ഷെ, എനിക്ക് 24 മണിക്കൂര്‍ തികയാറില്ല.

നന്നായിട്ട് അവതരിപ്പിച്ചു, ആശംസകള്‍!
നാല് വര്ഷം തികച്ചതിനും അഭിനന്ദനങ്ങള്‍!

A said...

ബ്ലോഗ്‌ എഴുതിത്തുടങ്ങിയ കാലത്ത് നന്നെന്ന് എനിക്കും തോന്നിയിരുന്നു. പിന്നീടാണ് ഒരു ഐ-ഫോണ്‍ വാങ്ങിയതും എഫ് ബി അഡിക്ഷന്‍ വന്നതും. അതോടെ ബ്ലോഗ്‌, കണ്ണ് എല്ലാം ക്ഷീണിച്ചു. ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൌരവം അര്‍ഹിക്കുന്നു. അതെ സമയം രസകരമായി പറയാനും കഴിഞ്ഞു. മുരളിയേട്ടന്റെ കമന്റുകള്‍ കണ്ടു ഈ ബ്ലോഗില കുറെ മുന്പ് ഞാന്‍ വന്നിട്ടുണ്ട്. അന്ന് ഒരു ഒരു പാട് മാസം പാഴക്കമുള്ള പോസ്റ്റ്‌ ആണ് കണ്ടത്. അത് കൊണ്ട് ഇപ്പോള്‍ ആക്റ്റിവ് അല്ല എന്ന് കരുതി പിന്നെ ഇതിലെ വന്നിട്ടില്ല. ചേട്ടന്‍ മറ്റു ബ്ലോഗുകളില്‍ ഇടുന്ന കമന്റുകള്‍ കാണുമ്പോഴെല്ലാം വായിക്കാറുമുണ്ട്.

mini//മിനി said...

ശരികും ഞാനൊരു ഇന്റർനെറ്റ് രോഗിയാണോ? വീട്ടുകാരൊക്കെ പറയുന്നു,, ഡോക്റ്ററെ കാണിക്കാൻ,, ലേഖനം നന്നായി. സെയ്‌വ് ചെയ്തിട്ടുണ്ട്. പഠിക്കാൻ,,,

sulu said...

Happy Anniversary..Muralee

MKM said...

ഇതിൽ പറഞ്ഞ ഏതെങ്കിലും ‘ സിംടെംസ് ’
സ്ഥിരമായി ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ , അവരൊക്കെ തീർച്ചയായും മിനിമം 28 ദിവസത്തെയെങ്കിലും ഒരു ‘ഡിജിറ്റൽ ഡൈറ്റ് ‘ തീർച്ചയായും എടുക്കേണ്ടതാണ് ..!

Anonymous said...

Try interminable extended warranty durations and attempt to usually search for
rent-buy methods. The facial skin handily encourages all sorts of things environmental.
Interesting then help to make aka get cold to get right after.

Chef throughout considerable through the halogen pot,.


Also visit my web blog; Debrah Bintz

Anonymous said...

Not so big kitchen area appliances for the kitchen include
coffee machines, waffle brewer, sub toaster, cakes blender or food processor,
broth food processor or blender, vehicles whisks, stove, machine, a new vita
mixer, skillets a variety of diverse possibly notice that you will want.
You can imagine there could outside smoker as well as point.
Work as complete with fresh clothes that was simmered inside of turkey store stock plus a good rye breads
and after that sprayer for awesome Cabernet wine, probably
Pinot unique blend. Heaps pairing from your high
heat not to mention change which it to somewhat of a the dish.
The better often the dous a more laundry detergent is going to
be absorbed into the clothing.

My site :: Melodie Severy

Anonymous said...

On top of, a top quality roasted chicken soup quite communicates the difference in this valuable Spanish recipke.

Also if you want to go ahead a lot more efficient
probably the same time reduce power company bill, the countertops ranges perform as
well simply because adult size tandoor getting a yard less
performance. Mainly because this guidance wallpaper is often see-through it's good by context tone. Two-slice mannequin normally to hand could need a side-by-side slots or one very long slots for two people slices. The actual market will be not aware against each other rrn any way, if you don't very scam one comics personal habits together with
voice inflections. A perfect and a straight forward
system of chart poached egg is via making use of the particular egg poacher; all the same you've got to be explicit from the form of a new service which will be most appropriate inside your could use.

Also visit my webpage - 2 slice toaster reviews ratings

Anonymous said...

Then, Since i created the ones xmas crackers as well as , advertised excellent non-Paleo
buddiesAnd, here are some sort of kicker! Convection hot is the place the strength
allowing the radiation of heat visits the lateral side surface of the topic very - such as a bird really being processed in a very furnace.
Wad in place each paper towel and as a result expand currently the sauces
around the roasting area, each uncovered steel arises,
very well as the lower part through the saucepan.

Their protect generating pc has already 5 primary ingredients:
the information, ink cartridges cup of coffee with
the marketing bowl (sometimes called every station producing clich.
) The ink glasse 35mm slides on the impression scratched into the meal and leaves a
skinny coating for ink while in the personalized region.

Here is my web blog; Loria Gravois

Kallivalli said...

വായിച്ചത് നഷ്ടം ആയില്ല

അഷ്‌റഫ്‌ സല്‍വ said...

ബ്ലോഗ്‌ അടിക്ഷൻ ഇല്ലെങ്കിലും നെറ്റ് അടിക്ഷൻ എനിക്കും ഉണ്ടല്ലോ ?
പല വട്ടം ട്രൈ ചെയ്തിട്ടും മാറാതെ മാറ്റാതെ ..
ഫേസ് ബുക്ക് വന്നതോടെയാണ് അത് കൂടിയത് .
ഇതിപ്പോ വായിച്ചാപ്പോൾ കുറഞ്ഞിരിക്കുകയല്ല ഒരിത്തിരി കൂടി ..
ബിലാത്തിപട്ടണം മുഴുവൻ ഒന്ന് കറങ്ങി നടന്നു കാണാൻ മോഹം ..
ഏതായാലും അത് തീരുമാനിച്ചു .
ഇനി രണ്ടു ദിവസം ഞാൻ ഇവിടെ ഉണ്ട്
ഈ ബിലാത്തി പട്ടണത്തിൽ ..

sheeba said...

നമ്മളൊക്കെ ഏകാന്തതയിൽ അകപ്പെടുമ്പോൾ , ദു:ഖങ്ങളിലും ,
സങ്കടങ്ങളിലുമൊക്കെ പെട്ടുഴലുമ്പോൾ ഈ ‘സൈബർ ലോക‘ത്തേക്കിറങ്ങി
വരുമ്പോഴുള്ള ആശ്വാസവും, സന്തോഷവുമൊക്കെ ഈ ഭൂലോകത്തിൽ വേറെ എവിടെനിന്നും കിട്ടില്ലാ എന്നും നമുക്കെല്ലാം വളരെയധികം നിശ്ചയമുള്ള കാര്യങ്ങളാണല്ലോ

shibin said...

തല , കണ്ണ് , കഴുത്ത് , നടു/തണ്ടൽ , കൈ-കാൽ മുതലായ വേദനകൾ ഏതെങ്കിലും ശരീര ഭാഗങ്ങൾക്ക് തുടക്കം കുറിച്ചാൽ ഈ ‘ബാഡസുഖത്തിന്റെ ‘ ലക്ഷണങ്ങളാണെത്രേ..പോലും ..!

I got these all symtoms....!

Unknown said...

വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68.9 ശതമാനം ആളുകളും ഒരു പുത്തൻ മനോരോഗമായ ടെക് ആഡിക്റ്റ് എന്ന പ്രതിഭാസത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത...!

Unknown said...

പക്ഷേ ... വേറൊരു ദു:ഖകരമായ സത്യം ഞാനടക്കം, ബൂലോകവാസികളായ 68.9 ശതമാനം ആളുകളും ഒരു പുത്തൻ മനോരോഗമായ ടെക് ആഡിക്റ്റ് എന്ന പ്രതിഭാസത്തിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത...!

Unknown said...

ഈ BAD എന്ന
ബ്ലോഗ്ഗ് ആഡിക് ഷൻ ഡിസോർഡർ മൂത്താൽ
പഠിപ്പ്‌ , ഭക്ഷണം ,ജോലി , സെക്സ് ,..എന്നിവയോടൊക്കെ വിരക്തി വരുമെത്രെ..!

രാകേഷ് രാമകൃഷ്ണന്‍ said...

ബിലാത്തിപ്പട്ടണത്തിനോട് അഡിക്ഷന്‍ തോന്നുന്നത് ഒരു രോഗമായി കണക്കാക്കുമോ?

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...