ഒരു ലണ്ടൻ വസന്തകാല (സ്പ്രിൻങ്ങ് ടൈം) കാഴ്ച്ച
അമേരിക്കൻ പ്രസിഡന്റുതിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബ്രിട്ടൻ പ്രധാനമന്ത്രി ഇലക്ക്ഷനെ വരവേൽക്കാൻ , വസന്തകാലത്തോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന മോഹന കാഴ്ച്ചകളുമായി വളരെ കളർഫുള്ളായ പൂക്കളും,പൂമരങ്ങളുമൊക്കെയായി യുകെ ഒരു മാദകസുന്ദരിയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണിപ്പോൾ !ഒരു ദശകത്തിനുമേലെയുള്ള ലേബർപാർട്ടി ആധിപത്യത്തിനന്ത്യം കുറിക്കുവാൻ ടോറി പാർട്ടിയും, ലിബറൽ പാർട്ടിയും ഒപ്പത്തിനൊപ്പം, മൂന്നുപ്രധാനമന്ത്രി സ്ഥാനാർഥികളുമായി രംഗം കൊഴുപ്പിക്കുന്നുണ്ടെങ്കിലും , ഇവിടത്തെ പൊതുജനത്തിന് നമ്മുടെ നാട്ടിലുള്ളപോലെ ഒരു തിരെഞ്ഞെടുപ്പ് ജ്വരമൊന്നും തീരെകാണാനില്ല ...കേട്ടൊ.
ഗോർഡൻ ബ്രൌൺ (ലേബർ),ഡേവിഡ് കാമറൂൺ (ടോറി),നിക്ക് ക്ലെഗ്ഗ് (ലിബറൽ) പ്രധാനമന്ത്രി സ്ഥാനാർഥികൾ
പാർട്ടികൾ ഞങ്ങളേപോലെയുള്ള നല്ല രാഷ്ട്രീയ പാരമ്പര്യമുള്ള പ്രബുദ്ധരായ അണികളെ കൂലിക്കെടുത്ത് (തീറ്റയും,കുടിയും കഴിഞ്ഞ് പണിദിവസം അമ്പതുപൌണ്ട് കിട്ടിയാൽ കയ്ക്കുമോ ? /അതും സ്വന്തം പണി കാഷ് ലീവെടുത്തിട്ട് ,പാർട്ട് ടൈമായി ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ) ലീഫ്ലെറ്റുകൾ വിതരണം ചെയ്യിപ്പിച്ചും, ശബ്ദമലിനീകരണമില്ലാതെ, പൊതുജനത്തിന് ഒട്ടും ശല്ല്യങ്ങൾ സൃഷ്ട്ടിക്കാതെ തുറന്നവാഹനങ്ങളിൽ പ്രചരണം നടത്തിയുമൊക്കെയാണ് , ഇവിടത്തെ പ്രചരണങ്ങൾ !
എല്ലാരാജ്യങ്ങളിലും കാണുന്നപോലെ ഇവിടെ ബിലാത്തിയിലും വലതുപക്ഷ വർഗ്ഗീയപാർട്ടിയായ ബ്രിട്ടീഷ് നാഷണൽ പാർട്ടിയുടെ(ബിൻപി) നിറഞ്ഞ സാനിദ്ധ്യവും,അവരുടെ ആാഹ്വാനമായ
- ബ്രിട്ടൻ ബ്രിട്ടീഷുകാർക്ക്, നാട്ടിലെ തൊഴിലുകൾ നാട്ടുകാർക്ക്- എന്ന മോട്ടൊ ,
ഇനി മുതൽ വിദേശ വാസികൾക്ക് പാരയായി തീരുമൊ , എന്നും കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്..
ഇവരെ പറഞ്ഞിട്ടുകാര്യമില്ല യുകെയിലെ വമ്പൻ പണക്കാരുടെ പട്ടികയിൽ പോലും ഇന്ത്യക്കാരും,റഷ്യക്കാരുമൊക്കെയാണ് മുമ്പന്തിയിൽ,അതുപോലെ എല്ലാ സ്കിൽഡ് തൊഴിൽ മേഖലകളിലും വിദേശിയർക്ക് തന്നെയാണ് മുന്തൂക്കം!
ഇതെല്ലം കണ്ടും, കേട്ടും ഇരിക്കുന്ന സ്വദേശികൾക്ക് പണിയും കൂടി ഇല്ലാതാവുമ്പോഴുള്ള സ്ഥിതിവിശേഷം വന്നാൽ , അളമുട്ടിയാൽ ചേരയും കടിക്കും എന്ന പറഞ്ഞപോലെയായില്ലേ..അല്ലേ?
മലയാളി മഹാത്മ്യം/ ലണ്ടനിലെ മലയാളി സ്ഥാനാർഥികൾ
പോരാത്തതിന് മലയാളികൾക്കഭിമാനമായി ബിലാത്തിപട്ടണത്തിൽ/ലണ്ടനിൽ നിന്നും രണ്ട് മങ്കമാരടക്കം ഏഴുപേരാണ്, വിവിധ കൌൺസിലുകളിൽ ഈ യൂറൊപ്പ്യന്മാരോടൊപ്പം അങ്കത്തട്ടിൽ മത്സരരംഗത്തുള്ളത്.(സ്ഥാനാർഥികളുടെ ഫോട്ടൊകൾക്ക് കടപ്പാട് ബ്രിട്ടീഷ് മലയാളി പത്രം )സാഹിത്യകാരിയും,ഹോമിയോ ഡോക്ട്ടറുമായ ഓമന ഗംഗാധരനും, ജോസ് അലക്സാണ്ടറും,രാജ് രാജേന്ദ്രനും,ദമ്പതികളായ സ്ഥാനാർഥികളെന്ന് വാർത്താപ്രാധാന്യം നേടിയ മഞ്ജു ഷാഹുൽ ഹമീദും, ഭർത്താവ് മുഹമ്മദ് റാഫിയും ലേബർ പാർട്ടി ടിക്കറ്റുകളിൽ വിധിതേടുമ്പോൾ
ബിനോയിയും, ബിജു ഗോപിനാഥും ടോറിപക്ഷത്താണ് കേട്ടൊ നിൽക്കുന്നത്.മലയാളിക്ക് പാര മലയാളിയെന്ന നിലയിൽ ഡോക്ട്ടർക്ക് എതിരായി നിൽക്കുന്നതിനുപകരം എഞ്ചിനീയറായ ബിനോയിക്ക് സ്ഥലം മാറിനിൽക്കാമായിരുന്നു എന്നാണിപ്പോൾ മലയാളീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
മേയ് ആറിന് നടക്കുന്ന ഈ ഇലക്ക്ഷൻ മാമാങ്കത്തിനുശേഷമറിയാം , ഇതിൽ ഏതു മലയാളികൾക്കൊക്കെ 2012 ലെ ലണ്ടൻ ഒളിമ്പിക്സ്നുവേണ്ടി നായകത്വം വഹിക്കുവാനൊ,അതിന്റെ ചുക്കാൻ വള്ളികൾ പിടിക്കാനൊ സാധിക്കും എന്ന് പറയുവാൻ ...
ഇതിനിടക്ക് കപ്പലിനിടയിൽ കയിലുംകണ എന്നപോലെ , രണ്ടുവാരം മുമ്പ് ഇംഗ്ലണ്ടിന്റെ ഉത്തരഭാഗത്തുകിടക്കുന്ന രാജ്യമായ ഐസ്ലാണ്ടിൽ അഗ്നിപർവ്വതം പുകഞ്ഞുപൊട്ടി, ഉത്തരയൂറൊപ്പുമുഴുവൻ പുകപടലങ്ങളാൽ കറുത്തിരുണ്ട് പോയത് ഒരു ഭയങ്കരസംഭവമായി മാറി കേട്ടൊ.
ഐസ് ലാന്റിലെ അഗ്നിപർവ്വതം പുകയുന്നൂ
ബ്രിട്ടന്റെ ചില ഭാഗങ്ങളിലൊക്കെ വെടിക്കെട്ടുകഴിഞ്ഞ പൂരപ്പറമ്പുപോലെ രണ്ടുമൂന്ന് ദിനം , പുകപടലങ്ങൾ തിങ്ങിവിങ്ങി, പൊടിപടലങ്ങൾ കൊഴിഞ്ഞ് വീണ്, അന്തരീക്ഷം മുഴുവൻ അലങ്കോലമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വീണ്ടും ഇവിടെ ആദ്യമായി ഏഴുദിവസത്തോളം അന്തരീക്ഷാപകട ഭീക്ഷണിയെ തുടർന്ന് എല്ലാ എയർപോർട്ടുകളും അടച്ചിട്ടു !
ഓരൊ രണ്ട് മിനിട്ടിലും ഓരൊ വീമാനങ്ങൾ പൊന്തുകയും,താഴുകയും ചെയ്യുന്ന ഭൂമിയിലെ ഏറ്റവും തിരക്കുകൂടിയ ലണ്ടൻഹീത്രൂ (http://www.youtube.com/watch?v=GLNbYqraTgE&feature=player_embedded ) വീമാനത്താവളമടക്കം ! (വീഡിയോ നോക്കുമല്ലോ )
ഇതിന്റെ തന്നെ നഷ്ട്ടം ഒരു ബില്ല്യൻ പൌണ്ടാണെത്രേ !
ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടൻ ,
തമിഴ്നാട്ടിൽ ഒരാഴ്ച്ച ബന്ത് വന്നാൽ വലയുന്ന കേരളം പോലെയായി !
പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.
സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?
ഇത്തവണ യൂറോപ്പിലാകമാനമുണ്ടായ കൊടും ശൈത്യത്തിനു പിന്നാലെ കഠിനമായ ചൂടുകാലമാണ് കാലെടുത്ത് വെക്കുന്നത് എന്ന മുന്നറിയിപ്പുകൊണ്ടാകാം ,വിന്ററിനുശേഷം വന്ന വസന്തകാലം തൊട്ടേ ഇവിടെയാളുകൾ തുണിയുരിഞ്ഞ് നടന്നുതുടങ്ങി .
ഒപ്പം സമ്മർ വസ്ത്രങ്ങളുടെ പുതിയ ഫാഷനുകളുടെ പരസ്യങ്ങൾക്കും തുടക്കം കുറിച്ചു കേട്ടൊ.
ഭൂരിഭാഗം പുത്തൻ ഫാഷൻ തരംഗങ്ങളെല്ലാം ഉടലെടുക്കുന്നത് ഈ ബിലാത്തിപട്ടണത്തിൽ നിന്നാണല്ലോ !
സമ്മർ വസ്ത്രങ്ങളുടെ പരസ്യത്തിന് വേണ്ടിഒരു നടത്തം
ഓക്സ്ഫോർഡ് സ്ട്രീറ്റ്, ലണ്ടൻ.
അപ്പോൾ രണ്ടുമാസം കഴിഞ്ഞ് ശരിയായ സമ്മർ വന്നാലുള്ള സ്ഥിതിവിശേഷങ്ങളോർത്ത് ഞങ്ങൾക്കൊക്കെ ഇപ്പോഴെ തന്നെ പരവശം തുടങ്ങി....!പണ്ട് അന്നത്തെ വഴുവഴുപ്പുള്ള ഗിരിജാതിയ്യറ്ററിൽ പോയി പീസുപടം കാണൂമ്പോഴുള്ള അനുഭൂതികളാണ് , ഇപ്പോൾ നേരിട്ട് ലൈവായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കാഴ്ച്ചകളിലൂടെ കിട്ടുന്നത്...കേട്ടൊ
ഇനി ശരിക്കുള്ള സമ്മറാകുമ്പോൾ ചൂടുകൂടി, ഇതിലും കഠിനമായ കാഴ്ച്ചകളുടെ നിവൃതികള്‍ ഞാനൊക്കെ എങ്ങിനെയാണൊന്ന് പറഞ്ഞറിയിക്കുക....? !
ഇവിടെ സമ്മറിലാണ് വരത്തന്മാരുടെ കാറുകൾ സ്ഥിരം അപകടത്തിൽ പെടുക. അപകട കാരണം ഡ്രൈവർമാരുടെ കോൺസെണ്ട്രേഷൻ റോഡിൽ നിന്നും തെറ്റി,
റോഡ്സൈഡിലെ അല്പവസ്ത്രധാരികളെ ഉഴിയുമ്പോഴാണ് ഉണ്ടാകുന്നത് കേട്ടൊ.
ഇതെല്ലാം മനസ്സിലാക്കികൊണ്ട് ഇവരുടെയെല്ലാം സ്വന്തം ഭാര്യമാർ സ്റ്റീയറിങ്ങ് വീൽ ഏറ്റെടുത്തതോടുകൂടി അപകടങ്ങളും നിന്നു കേട്ടൊ ..,
ഒപ്പം കാഴ്ച്ചവട്ടങ്ങൾക്ക് ഒരു ഇമ്പവും കൂടി !
കാറിനുള്ളിലും,വീടിനുള്ളിലും തനി ടിപ്പിക്കൽ രമണന്മാരായ ഈ ഭർത്താക്കന്മാരുണ്ടല്ലൊ... ഒറ്റക്കൊന്നു പുറത്തേക്കിറങ്ങിയാൽ തനി രാവണന്മാരാകുകയാണ് പതിവ് കേട്ടൊ.
ശരി ഇനി സമ്മറാവട്ടേ..അപ്പോൾ കാണാം ...പൂരം !
അങ്ങിനെ അവനും ജീവിതം മതിയാക്കി തിരിച്ചു പോയി.കാൽ ന്നൂറ്റാണ്ടിനുമുമ്പ് അളഗപ്പപോളിയിലെ ഞങ്ങളുടെ കലാ-സാഹിത്യ ക്യാമ്പിലെ സീനിയറായിരുന്ന, അതിസുന്ദരനായിരുന്ന, സകലകലാവല്ലഭനായിരുന്ന ശ്രീകുട്ടൻ.
പിന്നീടവൻ എത്രപെട്ടന്നാണ് തൊട്ടതെല്ലാം പൊന്നാക്കി സിനിമാലോകം വെട്ടിപ്പിടിച്ചത്. പ്രണയവിവാഹ പരാജയത്തിനുശേഷം അവൻ ശരിക്കും ഉൾവലിയുകയായിരുന്നു.....
ഞങ്ങൾ മിത്രങ്ങളോടുപോലും.
ശ്രീകുട്ടൻ എന്ന ശ്രീനാഥ് , ഇപ്പോഴിതാ അവന്റേയും നാദം നിലച്ചിരിക്കുന്നു....!
ശ്രീനാഥ് നിനക്ക് പ്രണാമം....
അന്നത്തെ ആ എല്ലാകൂട്ടുകാരുടെ പേരിലും
നിനക്കിതാ ആദരാഞ്ജലികള്‍ അർപ്പിച്ചുകൊള്ളുന്നു...
വീരസഹജാ ശ്രീനാഥാ, താരമായിവിലസിയ പ്രിയ മിത്രമേ
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീരശൂരസഹജനായി നിന്നെ മമ ഹൃദയങ്ങളില്‍ ........!
ലേബൽ :-
കണ്ടതും,കേട്ടതും .