Showing posts with label ഒളിമ്പിക് ഓർമ്മക്കുറിപ്പുകൾ .../ ഒന്നാം ഭാഗം - ലണ്ടൻ 2012.. Show all posts
Showing posts with label ഒളിമ്പിക് ഓർമ്മക്കുറിപ്പുകൾ .../ ഒന്നാം ഭാഗം - ലണ്ടൻ 2012.. Show all posts

Monday 30 April 2012

ഒളിമ്പ്യ’നായ’ ഒരു ബൂലോഗൻ ... ! Olimpa'Naaya' Oru Boologan ... !

നായ ഓടീട്ട് എന്താ കാര്യം ...
നായക്കിരിക്കാൻ നേരമില്ല
എന്നുപറഞ്ഞതുപോലെയാണ് എന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾ...

ഇകഴ്ത്തിയും , പുകഴ്ത്തിയും തൻ  കാര്യം പറഞ്ഞും , ബിലാത്തി വിശേഷങ്ങളുമൊക്കെയായുള്ള ബൂലോഗ സഞ്ചാരങ്ങളും , കുരുടൻ രാജ്യത്ത്  ഒരു കോങ്കണ്ണൻ രാജാവെന്ന പോലെ ലണ്ടൻ മലയാള സാഹിത്യ കൂട്ടായ്മകളും , എല്ലാത്തിലുമുപരി ഇപ്പോഴുള്ള ചാര(ജാര)പ്പണിയുടെ ; പണിതാലും പണിതാലും തീരാത്ത തിരക്കുകളിലും പെട്ട് , വല്ലാതെ പെടാപാട് പെടുകയാണിപ്പോൾ  ഞാനിവിടെ...
എന്റെയൊക്കെ സ്പൈ വർക്ക്സ് എന്ന് പറഞ്ഞാൽ ജെയിംസ് ബോണ്ടിന്റെ 
പോലെയൊന്നുമല്ലാട്ടാ... , തനി സി.ഐ.ഡി.മൂസ്സ സ്റ്റൈലിൽ നല്ല ജോളിയുള്ള  ജോലികൾ ..!
 ഒരു ചാരക്കൂട്ടം ...! / (വസുദൈവ കുടുബ :  )
ഏത് ജോലിയിലും ശ്ലാഘനീയമായ കസ്റ്റ്മർ സെർവ്വീസ്സ്സും , സമയ
ക്ലിപ്തതയുമൊക്കെ പരിപാലിക്കേണ്ട ഇവിടത്തെ പല പണികളിലും , ഏതെങ്കിലും
തരത്തിൽ കമ്പ്ലേയിന്റ് ആരെങ്കിലും ഉന്നയിച്ചെങ്കിൽ , ആയതിൽ വല്ല വാസ്തവമുണ്ടോ എന്നന്വേഷിച്ച് കണ്ടെത്തുക എന്നുള്ളതൊക്കെയാണ് ഞങ്ങളുടെയൊക്കെ ചില പണികൾ...



ഉദാഹരണത്തിന് ഇവിടത്തെ ഏതെങ്കിലും ഒരു ബസ്സ് കമ്പനിയുടെ ഡ്രൈവറെ കുറിച്ച് ഏതെങ്കിലും യാത്രക്കാർ പരാതി നൽകിയെങ്കിൽ, ആ ബസ്സ് കമ്പനി ചിലപ്പോൾ ഞങ്ങളുടെ ചാരക്കമ്പനിയോട് ആയതിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട്ട് നൽകാൻ പറയും.
ടി ജോലി എനിക്കാണ് കിട്ടിയെങ്കിൽ ഒന്ന് രണ്ട് തവണ; ടി ഡ്രൈവറുടെ ഡ്യൂട്ടി റൂട്ടിലുള്ള ബസ്സിൽ ...
ഏതെങ്കിലും വ്യത്യസ്ഥ സ്റ്റോപ്പുകളിൽ നിന്നും ; കയറിയിരുന്ന് ലാപ്ടോപ്പ് തുറന്നോ , വായ് നോക്കിയോ , എന്തെങ്കിലും വായിച്ചോ ചുമ്മാ സഞ്ചരിച്ചുകൊണ്ടിരിക്കും , ഒപ്പം ഡ്രൈവറുടെ പെരുമാറ്റങ്ങൾ നിരീക്ഷിച്ച് കൊണ്ട്...!


ഇതേപോലെ വേറൊരു സ്പൈയ്യേയും ;  ഇതേ ഡ്രൈവറെ വാച്ച് ചെയ്യുവാൻ ഞങ്ങളുടെ കമ്പനി വിട്ടിട്ടുണ്ടാകും കേട്ടൊ. ഞങ്ങളുടെ റിപ്പോർട്ടുകൾ രണ്ടും നെഗറ്റീവാണെങ്കിൽ ആ ഡ്രൈവറുടെ പണി എപ്പ്യോ പോയി എന്ന് പറയാനില്ലല്ലോ...!

നാട്ടിലെ പോലെയൊന്നുമല്ല ,ഇവിടെയൊക്കെ സെക്യൂരിറ്റി
വിഭാഗങ്ങൾ , ഒരു തരം എഞ്ചിനീയറിങ്ങ് വിങ്ങാണ് അതെല്ലാം ...
എന്തിന് പറയാൻ ...
 പണ്ട് വീട്ടുകാർ  മോഹിച്ചിട്ട് എന്നെക്കൊണ്ടൊരു
‘ബി.ടെക് ‘ എടുക്കുവാൻ സാധിച്ചിട്ടില്ല ...


എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ കള്ളിന്റെ കാശൊക്കെ മാറ്റിവെച്ചിട്ട്...
പഠിച്ച് പാസ്സായി സെക്യൂരിറ്റിയുടെ ‘ബി.ടെ‘ക്കും കൂടി കൈവന്നതോടെ ,
ഞാനുമിപ്പോൾ  പത്രാസുകൊണ്ട് അർദ്ധരാത്രിയിൽ കുട പിടിച്ചുതുടങ്ങി...!




എന്തുകൊണ്ടെന്നാൽ
ലണ്ടൻ ഒളിമ്പിക്സ് നടക്കാൻ പോകുന്ന
പലവേദികളിളും , മറ്റും... കായികബലത്തേക്കാൾ ഉപരി  ബുദ്ധി
പരമായ ടെക്നിക്കൽ കാര്യങ്ങളാൽ  പൊതുജനത്തിനും, സ്ഥാപന ജംഗമ വസ്തുക്കൾക്കുമൊക്കെ സംരക്ഷണം നൽകുന്ന വിവിധ തരം പരിശീലന കളരികളിൽ ‘ഒരു തനി മലയാളി‘യായി പങ്കെടുക്കുവാൻ സാധിക്കുന്നത് കൊണ്ടാണിത് കേട്ടൊ കൂട്ടരെ .


ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കിലും ,
പിന്നീട് ഒരു ഒളിമ്പ്യ’നായ’ ഗമയൊക്കെ കാണിക്കാമല്ലൊ ..അല്ലേ !

മിനി സ്കർട്ടും , ടി ഷർട്ടും സ്ഥിരമായി ധരിച്ചു വരുന്ന
ഒരു മുപ്പതുകാരിയായ ‘കാമില‘യാണെന്റെയൊക്കെ ട്രെയിനർ...!

ഈ കുരയ്ക്കും പട്ടി കടിക്കില്ലെങ്കിലും, ഞങ്ങളെ പോലെയുള്ളവരെ
പരിശീലിപ്പിച്ചെടുക്കുവാനുള്ള ;  ആ പവത്തിന്റെ ബുദ്ധിമുട്ടൊന്നോർത്ത് നോക്കിയേ ...

എന്ത് ചെയ്യാം നമ്മൾ ഒന്നാന്തരം ‘മല്ലൂ‘സ്സല്ലേ ..
നായ കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കൂ..എന്ന മാതിരി
ദിനം തോറുമുള്ള അവളോടൊപ്പമുള്ള രാവുകൾ പകലാക്കിക്കൊണ്ടുള്ള ട്രെയിനിങ്ങ് സെക്ഷനുകളിൽ ഏത് പ്രാർത്ഥിക്കാത്തവനും ഒന്ന് പ്രാർത്ഥിച്ച് പോകും...!


"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി 
ചെക്കന്റെ  ചെറിയൊരു ... ... .., ... ....  ....., ..... ..
..... .... ..... ....... , ... .... ..... ................. ... .... ....... "


ഏതായാലും ഇക്കൊല്ലം ആദ്യം കണ്ട കണിക്ക് ,
ഇരട്ടി ഫലമാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .....  !

ഏഴുകൊല്ലമ്മുമ്പ്  ‘ഒളിമ്പിക് ബിഡ് ‘ പാരീസിനെ കടത്തിവെട്ടി ,
ലണ്ടന് കൈവന്നതോടെ വെറും ചതുപ്പുനിലമായി കിടന്നിരുന്ന ഈസ്റ്റ്
ലണ്ടനിലെ ‘സ്റ്റാറ്റ്ഫോർഡി‘ലെ ‘ലിയാ‘യെന്ന കൊച്ചു നദീതീരത്ത് ആധുനിക
സെക്യൂരിറ്റി സവിധാനങ്ങളടക്കം , പുതുപുത്തൻ കായിക വേദികളുമായിട്ടാണ് , ചടുപിടുന്നനെയിവിടെയിവർ അതിമനോഹര കാഴ്ച്ചവട്ടങ്ങളുമായി ഒരു അതിമനോഹരമായ ‘ഒളിമ്പിക്സ് പാർക്ക്’ പണിതുയർത്തിയത് ...!

ഭൂലോകത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ തലയുയർത്തിപ്പിടിച്ച്
നിൽക്കുന്ന  ബ്രിട്ടൻ എന്ന സുന്ദരിയുടെ തിരുനെറ്റിയിൽ അഴകുള്ള ഒരു തിലകക്കുറി
പോലെ ഇനി ഈ ഒളിമ്പിക്സ് വേദികളും ഉണ്ടാകുമെന്നതിനാൽ , ആയതിന്റെയൊക്കെ പകിട്ടും വർണ്ണപ്പൊലിമയും വാരിപ്പൂശി പുതുതായും , നവീകരിച്ചും ഇപ്പോൾ ഈ കായിക മാമാങ്കം അരങ്ങേറുന്ന പതിനഞ്ചു വേദികളും സജ്ജമായിരിക്കുകയാണ് ...!

മൂന്നായി തരം തിരിച്ച ഒളിമ്പിക്സ് സോൺ , റിവർ സോൺ , സെന്റർ സോൺ
എന്നീയോരോ സോണിലും കായികതാരങ്ങൾക്കും , കാണികൾക്കുമൊക്കെ ആഹ്ലാദവും , ഉന്മേഷവുമുണ്ടാക്കുന്ന എല്ലാ എടവാടുകളും തീർത്തുവെച്ചിരിക്കുന്ന അനുഭൂതികളുടെ ഉറവിടങ്ങളായി മറിയിരിക്കുകയാണിവിടമിപ്പോൾ ... !


‘ഒളിമ്പിക് സോണെ‘ന്ന് വിളിക്കുന്ന ഈ കായിക സമുച്ചയങ്ങളടക്കം ...
മൂന്ന് സോണുകളായി വിഭജിച്ചിട്ടുള്ള , ലണ്ടനിലെ 15 വേദികളിൽ അരങ്ങേറാൻ
പോകുന്ന ‘‘ഒളിമ്പിക്സ് 2012‘  ന് (ഫോട്ടോകളടക്കം സകലമാന ഒളിമ്പിക്സ് കാര്യങ്ങളുമറിയാവുന്ന ‘വെബ്-സൈറ്റ്’)  മുന്നോടിയായിട്ട്  ;  മൂന്നുമാസം മുമ്പാരംഭിച്ച പല പല  കായിക പരിശീലന കളരികളാലും , മത്സരങ്ങളാലും അതോടൊപ്പം സുരക്ഷാസന്നാഹങ്ങളാലും മറ്റും , എല്ലാതരത്തിലും ഈ വേദികൾ രാപ്പകലില്ലാതെ ഉണർന്നിരിക്കുക തന്നെയാണിപ്പോഴും..!

 പക്ഷേ ആഹോരാത്രം ഈ വേദികളെയൊക്കെ അണിയിച്ചൊരുക്കി , സൂക്ഷ്മ സുരക്ഷാസന്നാഹങ്ങളുമായി ഇതിന്റെയൊക്കെ പിന്നണിയിലും, മുന്നണിയിലും അണി നിരക്കുന്ന ഞങ്ങൾക്കാർക്കും തന്നെ , ഇത്തരം ജോലിസംബന്ധമായ യാതൊരുവിധ കാര്യങ്ങളും, ചിത്രങ്ങളുമൊന്നും , അവരവരുടേയോ , മിത്രങ്ങളുടേയോ  സോഷ്യൽ-നെറ്റ്-വർക്ക് സൈറ്റുകളിൽ പോസ്റ്റ് ചെയ്യാൻ പാടില്ല എന്നതാണ്... !
എല്ലാം കടുത്ത സുരക്ഷയുടെ ഭാഗമായിട്ടാണ് കേട്ടൊ.


വേദികളിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ലൊട്ട് ലൊടുക്ക് സധന
സാമാഗ്രികളിൽ വരെ കയ്യും കാലുമൊക്കെയിട്ട് തപ്പി നോക്കിയിട്ടും , അകത്തും
പുറത്തുമുള്ള സൂചി മുതൽ സൂപ്പർ ഫാസ്റ്റ് വരെ പോകുന്ന പഴുതുകളിലും മറ്റും ഒളിക്കണ്ണുമായും, ക്യാമറാക്കണ്ണുമായി ഞങ്ങളൊക്കെയിവിടെ കുറെ നാളുകളായി സുഷുപ്തി പോലുമില്ലാതെ അതീവ ജാഗ്രതയിലാണ്...

ഏവർക്കും സുരക്ഷയും ,സമാധാനവും ഉറപ്പുവരുത്തി ഇത്തവണത്തെ
ഈ കായിക മാമാങ്കം ഉന്നത വിജയത്തിലേയ്ക്കെത്തിക്കുന്നതിന് വേണ്ടി ...!

ഇത്തരം തിരക്കുകളൊക്കെ കാരാണം
ഒരു പത്രപാരായണം പോലെ ദിനം തോറും , സമയമുണ്ടാക്കി
ബൂലോഗ പര്യടനം നടത്തുന്ന എനിക്ക്  എഴുതുവാൻ മുട്ടിയിട്ട് ഇതിന്റെയൊക്കെ
മുമ്പിൽ വന്നിരുന്നാൽ , ബാൻ   ചെയ്ത എഴുത്തിനേയും മറ്റും ശപിച്ച് ആകെ പിരിമുറുക്കം  വന്നിരിക്കുന്ന അവസ്ഥയാണ് .. 

എനിക്ക് പിന്നെ എന്ത് ചെയ്യുവാൻ കഴിയും അല്ലേ...


മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ
വീണെന്ന്  പറഞ്ഞതുപോലെയായി അല്ലേ കാര്യങ്ങൾ...!

ഇപ്പോൾ യു.കെ.യിൽ ‘ഫേസ് ബുക്കി‘നെയൊക്കെ കടത്തിവെട്ടി
പ്രചാരത്തിലായ ‘ഗൂഗ്ല് പ്ലസ്സി‘ൽ മേഞ്ഞ് നടക്കുന്നുണ്ടാകുമെങ്കിലും....
അടുത്ത് തന്നെ നടക്കുവാൻ പോകുന്ന  രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ,
ഒളിമ്പിക്സ് , പാര ഒളിമ്പിക്സ് മുതലായവ തീരുന്നതു വരെ മാത്രം ; തൽക്കാലം ഞാൻ  അണ്യോഫീഷ്യലായി ബൂലോഗത്ത് നിന്നും ലീവെടുക്കുവാൻ പോകുകയാണ്... കേട്ടൊ

മറ്റുള്ളവരെ വായിക്കാതെ എന്നെ
വായിപ്പിക്കുന്നത് ഒട്ടും ശരിയല്ലല്ലോ അല്ലേ.

എന്നാലപ്പോൾ പിന്നെ അങ്ങിനെയാകട്ടേ...
നിങ്ങളോരുത്തരേയും
ലണ്ടൻ ഒളിമ്പിക്സിലേക്ക് വരവേൽ‌പ്പ് നൽകി ...
ഹാർദ്ദമായ  സ്വഗതം ചെയ്തുകൊണ്ട്
വീണ്ടും സന്തിപ്പും വരേയ്ക്കും വണക്കം ...!







 

പിൻ ഭാഗങ്ങൾ : -



 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!


ഭാഗം - 3  

 ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 






 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...