Showing posts with label ലണ്ടൻ വിശേഷങ്ങൾ. Show all posts
Showing posts with label ലണ്ടൻ വിശേഷങ്ങൾ. Show all posts

Wednesday 31 December 2014

2014 - ഇയർ ഓഫ് ദി റിയർ ... ! 2014 - The Year of the Rear ... !

അടുത്ത കാലത്ത്  ഞങ്ങളുടെ കമ്പനിക്ക് കിട്ടിയ പുതിയ അസൈയ്മെന്റ് പ്രകാരമുള്ള ഡ്യൂട്ടിയുള്ള ഒരു ഓഫീസ് സമുച്ചയത്തിൽ വെച്ച് , ഈ മാസത്തിന്റെ ആദ്യത്തെ വീക്കെന്റിൽ ഹാന്റോവർ സമയത്ത് , സി.സി.ടി. വി . കണ്ട്രോൾ  റൂമിൽ നിന്നും നോക്കിയപ്പോൾ , ഓഫീസിലെ മീറ്റിങ്ങ് ഹാളിൽ ,  ടേബിളൊക്കെ മാറ്റിയിട്ട്  എല്ലാ സ്റ്റാഫും കൂടി നിലത്ത് വെൽവെറ്റ് കാർപ്പെറ്റിൽ ചമ്മണം പടിഞ്ഞ് ഇരിക്കുന്നു...

ഇന്നെന്താ... ഇവറ്റകൾക്കൊന്നും ‘വൈകീട്ടൊന്നും ഒരു പരിപാടി‘യും ,
അഴിഞ്ഞാട്ടവും, പിന്നീടുള്ള വീട്ടിൽ പോക്കുമൊന്നുമില്ലേ എന്ന് ചിന്തിച്ച് ...
എന്താണ് അവിടെ നടക്കുന്നതെന്നറിയുവാൻ ഞാനും അങ്ങോട്ട് ചെന്ന് എത്തി
നോക്കിയപ്പോൾ കണ്ടത് ...
ബ്രിട്ടനിൽ ഇപ്പോൾ പ്രചുര പ്രചാരം നേടിയ  ‘സ്ട്രെസ്സും , ടെൻഷനും ‘ അകറ്റുന്ന മൈൻഡ്ഫുൾനെസ് എന്ന ഒരു ‘മെഡിറ്റേഷൻ കോഴ്സ്‘ അവിടെ പരിശീലിപ്പിക്കുകയാണ്....
ആ കമ്പനി വക ഫ്രീയായി നടത്തുന്ന വേദിയിലേക്ക് എന്നേയും സ്വാഗതം ചെയ്തപ്പോൾ  ഞാനും , ഒരു മിനി സ്കർട്ടുകാരിയുടെ മുമ്പിൽ പോയി പത്മാസനത്തിൽ ചമ്മണം പടിഞ്ഞ് ഇതൊക്കെ എനിക്ക് വെറും പൂവുപോലെയുള്ള  സംഗതികൾ എന്ന കണക്കിന് ഇരുന്ന് ചെയ്തപ്പൊൾ  , അന്നത്തെ പരിശീലകയായ ‘സോഫിയ ജോൺസ്‘ പോലും ഞെട്ടി പോയി ...
 മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവെന്നപോലുള്ള
എന്റെ യോഗാഭ്യാസ  പ്രാവീണ്യങ്ങൾ കണ്ടിട്ടാവാനാണ്
ആയതിന് സാധ്യത കൂടുതലും കാണുന്നത് ...!
നമ്മുടെയൊക്കെ ‘ട്രാൻസിഡെന്റൽ മെഡിറ്റേഷ‘( TM )ന്റെ
പോലെ , ശ്രീബുദ്ധൻ  പണ്ട് ആവിഷ്കരിച്ച  ഒരു സിംബളായ
ധ്യാന പ്രക്രിയയാണ് ഈ മൈന്റ് ഫുൾനെസ്സ് ..!.

എന്തിന് പറയുവാൻ , ഇന്ത്യനായത് കൊണ്ടും , ഒപ്പം ആ  യോഗയുടെ യോഗം കൊണ്ടും , അന്ന് തന്നെ മൂന്നാലുപേർ  ഇതിനെ കുറിച്ച് കൂടുതൽ ‘പ്രാക്റ്റിയ്ക്കൽ നോളേജ് ‘ അവർക്ക് കൊടുക്കുവാൻ വേണ്ടി , എന്റെ അടുത്തെത്തി , എന്നെ അവരുടെയൊരു ‘കോച്ചിങ്ങ് പരിശീലകനായി‘ ബുക്ക് ചെയ്തു..!

അതിന് ശേഷം ഒന്ന് രണ്ട് ഓഫ്  ദിനത്തിനും , ഇത്തവണത്തെ ‘ കൃസ്തുമസ്  ഈവി‘നുമൊക്കെ ഇവരുടെയൊക്കെ റൂമു/ഫ്ലാറ്റുകളിൽ പോയി ധ്യാന/ യോഗ പരിശീലനം കൊടുക്കലും , നല്ല ‘ലാവീഷായ ഡിന്നറു‘മൊക്കെയായി , എന്റെ ‘കാര്യ‘ങ്ങളൊക്കെ നല്ല കുശാലായിരുന്നു...!
കൊള്ളാം നല്ല പരിപാടി ...
പണിയൊക്കെ വേണ്ടാന്ന് വെച്ച് ബിലാത്തിയിലെ ഒരു ധ്യാന
ഗുരു ആയി നടന്നാലൊ  എന്ന ചിന്തയും എന്നെ ഇപ്പോൾ പിന്തുടരുന്നുണ്ട് ...
പ്രാക്റ്റിക്കലൊക്കെ കഴിഞ്ഞിട്ട് പോരാൻ നേരം  ഒരു ഒന്നൊന്നര ‘കിസ്സ് ഓഫ്
ലവ് ‘  ഒക്കെ കിട്ടുമ്പോൾ   ഇത്തരം ചിന്തകൾ എങ്ങിനെ പിന്തുടരാതിരിക്കും ..അല്ല്ലേ..!

‘കിസ്സ് ഓഫ് ലവ്വി‘ന്റെ കാര്യം പറഞ്ഞപ്പോഴാണ് ...
ഈ ഫ്രെഞ്ച് കിസ്സുകളുടെ 95 ശതമാനത്തോളമുള്ള
ഗുണഗണങ്ങൾ  (വെറും  50 സെക്കന്റുള്ള വീഡിയോ ) ഓർത്തത് .

പരസ്പരമുള്ള ഇത്തരം പൊന്നുമ്മകളിൽ കൂടി ,
ബാക്റ്റീരിയകൾ ..വായിൽ കൂടി മറ്റൊരാളിലേക്ക് പകർന്ന്
കിട്ടുമ്പോൾ , അവർക്ക് നല്ല ‘റെസിസ്റ്റൻസ് പവ്വർ‘ ഉണ്ടാകും പോലും ...
അതായത് പ്രതിരോധ കുത്തിവെയ്പ്പുകൾ പോലെയെന്നർത്ഥം..!

അസ്സല് വായ നാറ്റമുള്ളവരുടെയൊക്കെ ഉമിനീരിന് ഇരട്ടി വീര്യമാണത്രെ..!
വിവിധ തരത്തിലുള്ള ഇമ്മിണി ചുണ്ട് ചുണ്ടോടൊട്ടി
പിടിച്ച പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയ ഞാനൊക്കെ
എത്ര പേരുടെ   രോഗ ശമനം  ചിലപ്പോൾ ശാന്തിയാക്കിയിട്ടുണ്ടാകാം..അല്ലേ
ഒപ്പം   ഞാനും ഇത്ര ആരോഗ്യവാനായിരിക്കുന്നതിന്റെ രഹസ്യം ..വെറുതെയൊന്നുമല്ല  കേട്ടൊ
ഒരു പക്ഷേ ഇതിന്റെയൊക്കെ ഗുട്ടൻസ്
അറിഞ്ഞതു കൊണ്ടാകാം ..നമ്മുടെ നാട്ടിലും ഈ
‘ഫ്രെഞ്ച് കിസ്സ് ‘ ഇത്ര മൊഞ്ചായി തീർന്ന് പടർന്ന് പന്തലിക്കുന്നത് ...!

നാട്ടിലൊക്കെ വെറും ചുംബന സമരം നടത്തുമ്പോൾ , ഇവിടെയൊക്കെയുള്ളവർ  പ്രതികരണ സമരങ്ങൾ നടത്തുന്നത് ...
ആണും പെണ്ണും തുണിയഴിച്ച് കളഞ്ഞ് , തെരുവിൽ കെട്ടിപ്പിടിച്ച് കൊണ്ട്   ഡാൻസ്
( ഒന്നര മിനിട്ട് വീഡീയോ ) നടത്തിയാണ് ...!

എന്തെല്ലാം തരത്തിലുള്ള പുതു
പുത്തൻ സമരമുറകൾ അല്ലേ

ഇനി ഈ  ‘സ്ട്രെസ്സും  ,കിസ്സു‘മൊക്കെ
ആയതിന്റെ വഴി നോക്കി  പോകട്ടേന്ന്..
 ...
ഞാനിവിടത്തെ ഏറ്റവും വലിയ ആഘോഷമായ ‘കൃസ്തുമസ്
കം ന്യൂ-ഇയർ സെലിബെറേഷനു‘കളെ കുറിച്ച് എഴുതിയിടാനാണ്
വന്നത്.ആയതിന് വേണ്ടി , ഏതാണ്ട് മൂന്നാലാഴ്ച്ചയോളമായി , ഒന്നിനോടൊന്ന്
മെച്ചമായ വർണ്ണ ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിച്ച ,  ഓരോ  ലണ്ടൻ തെരുവുകൾ
( ഒരു മിനിട്ട് വീഡിയോ ) തോറും ആഗോള തലത്തിലുള്ള ജനപ്രളയത്തിൽ ഒരുവനായിട്ട് , രാവും പകലുമില്ലാതെ ഒഴുകിയൊഴുകി ഞാൻ പ്രയാണം നടത്തി കൊണ്ടിരിക്കുയായിരുന്നൂ  ...


വേലയും കണ്ടു , താളിയും ഒടിച്ചു എന്ന് പറഞ്ഞപോലെ
ലണ്ടനിലെ  ഇത്തവണത്തെ ഉജ്ജ്വലമായ കൃസ്തുമസ്സ് ആഘോഷങ്ങളും ,
ലോകത്തിലെ  അതി മനോഹരങ്ങളിൽ ഒന്നായ കൊല്ലപ്പിറവി ഉത്സവങ്ങളും
2015 ലണ്ടൻ ന്യൂ-ഇയർ ഫയർ വർക്ക്സ്  - 10 മിനിട്ട് വീഡിയോ ) കണ്ടു കഴിഞ്ഞു ..!

പക്ഷേ ഞാനല്ലേ ആള് .....എന്ത് ചെയ്യാം ..
പട്ടു മെത്തയിലാണെങ്കിലും , അട്ടക്ക് പൊട്ടക്കുളം തന്നെയാണ്
ശരണം എന്ന പോലെയാണ് എന്റെയൊക്കെ ഒരു സ്ഥിതി വിശേഷം ..!

ആദ്യം ഈ 2014 എന്ന വർഷ പെണ്ണിന്റെ ‘പിന്നാ’മ്പുറത്തേക്കൊന്ന്
തിരിഞ്ഞ് നോക്കാതെ പോയാൽ അതൊരു വല്ലാത്ത സങ്കടമാവില്ലേ , അതുകൊണ്ട്
ജസ്റ്റ് അവിടേക്കുംഒരു കള്ള നോട്ടം നടത്താം ..അല്ല്ലേ ..!

 എല്ലാ വർഷവും
കൊല്ലവസാനമാകുമ്പോൾ
ലോകത്തുള്ള മാധ്യമങ്ങളടക്കം , സകലമാന ചിന്തകരും പിന്നിലേക്കൊന്ന് തിരിഞ്ഞ്
നോക്കി , കഴിഞ്ഞ് പോയ വർഷത്തെ കുറിച്ച് ഒരു വിലയിരുത്തൽ നടത്താറുള്ളതാണല്ലോ...

ഇക്കൊല്ലം, ബ്രിട്ടൻ മാധ്യമങ്ങൾ
ഈ 2014 -നെ വിശേഷിപ്പിച്ചത്
‘ദി ഇയർ ഓഫ് റിയർ’ എന്നാണ്.!
 സായിപ്പ് പറയുന്ന ഈ പിന്നാമ്പുറം
‘ റിയലി റിയർ ബ്യൂട്ടിഫുൾ ‘ എന്ന് പറയുന്ന
‘ പിന്നഴക് തന്നെ പെണ്ണഴക് ‘ എന്ന  സംഗതി തന്നെ ...!

നല്ല ചന്തമുള്ള ചന്തികൾ ചിന്തയെ
പോലും മരവിപ്പിക്കും എന്നാണല്ലോ  പറയുക ..!

ഇതിനെ വേണമെങ്കിൽ നിതംബ വാഹിനികൾ  ലോകത്തെ
കൈയ്യിലെടുത്ത വർഷമെന്ന് പച്ച മലയാളത്തിൽ വിശേഷിപ്പിക്കാം..

അതായത് ഗ്ലാമറസ്സായും അല്ലാതെയും ആഗോള തലത്തിൽ
ഏറ്റവും കൂടുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ചവരും , ദർശിക്കപ്പെട്ടവരും ,
വായിക്കപ്പെട്ടവരുമൊക്കെ ഈ പിൻ ഭാഗ വിഭാഗത്തിൽ പെട്ട
പെണ്ണൂങ്ങളാണ് പോലും ...!


‘ബോട്ടംസ്‘  അപ്പിന് ‘ ഏവരും ‘തംസ് അപ്പ്‘ കൊടുത്ത വർഷം ...!

രാഷ്ട്രീയ - സാമൂഹ്യ - ശാസ്ത്ര -സാഹിതി -കലാ -കായിക -
സിനിമാ - ഫേഷൻ രംഗങ്ങളിൽ മാത്രമല്ല , ഈ പെൺ പട്ടാളം പട
പൊരുതി മുന്നേറിയത് ..
പല സെലിബ്രിട്ടികളായ പാർട്നർമാരേയും സ്വന്തം ജീവിതത്തിൽ നിന്നും
ചവിട്ടി പുറത്താക്കി - ആയതിന്റെ നഷ്ട്ടപരിഹാരമായി കോടിക്കണക്കിന് മുതൽ
ഉണ്ടാക്കിയവർ വരെയുണ്ട്..

നിക്കി മിനാജിനെ ( 6 മാസം കൊണ്ട് മുന്നൂറ്റമ്പതേകാൽ കോടി ആളൂകൾ
വീക്ഷിച്ച മുകളിലെ വീഡിയോ ...! ! ) പോലെയുള്ളവരുടെ ഇറങ്ങിയ ഉടനെ
പാശ്ചാത്യ ലോകത്ത് അരക്കോടിയിലധികം വിറ്റഴിഞ്ഞ മ്യൂസിക് ആൽബങ്ങൾ
കൊണ്ട് ദിനങ്ങൾക്കുള്ളിൽ    കോടിപതികളും , അത്രത്തോളം ആരാധകരേയും സൃഷ്ട്ടിച്ചവരുണ്ട്..!

എന്തിനാ ആഗോള തലത്തിൽ പോകുന്നത് .. , നമ്മുടെ ഓൺ-ലൈൻ സോഷ്യൽ മീഡിയ രംഗത്ത് പോലും അരയും ,തലയും മുറുക്കി എത്രയോയധികം ധീര വനിതാ രത്നങ്ങളാണ് മുന്നണി പോരാളികളായി അണിഞ്ഞൊരുങ്ങി വന്ന് അവരുടെയൊക്കെ പ്രതികരണ ശേഷികൾ പ്രകടിപ്പിക്കുന്നത്...!
 സമാധാനത്തിന്റെ മാലാഖയായി മലാലയും , സാഹിത്യ വല്ലഭയായി കെ.ആർ .മീരയുമൊക്കെ നമ്മുടെ നാട്ടിൽ പ്രശസ്തി കൈവരിച്ചുവെങ്കിൽ  , ജയലളിതയും , മറ്റ് ഗ്ലാമറസ് സിനിമാതാരങ്ങളുമൊക്കെ ഗോസിപ്പ് വഴി കുപ്രസിദ്ധി നേടിയവരാണല്ലോ  , മഞ്ജു വാര്യരും , ലിസ്സിയുമൊക്കെ മൂക്ക് കയറിട്ട് പൂ‍ട്ടിയിട്ടിരുന്ന സ്വന്തം കോന്തൻ  ഭർത്താക്കന്മാരെ ഉപേക്ഷിച്ച് വന്ന് വാർത്താ പ്രധാന്യം നേടി മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നവരിൽ പെടും..
റുക്സാനയേയും കൂട്ടരേയുമൊക്കെ നിഷ് പ്രഭരാക്കികൊണ്ട്
സരിത നായരും, ശാലു മേനോനുമൊക്കെ ചന്തിയും മറ്റ്  ചുറ്റ് ഭാഗങ്ങളുമൊക്കെ
കാട്ടിയിട്ട് എത്രയെത്ര പേർക്കാണ് ദർശന സുഖം കൊടുത്തതെന്ന് ഇതുവരെ , ഇവരെ വഹിച്ചുകൊണ്ടിരിക്കുന്ന ‘വാട്ട്സ് അപ്പ്’ ആപ്പിനുപോലും എണ്ണി തിട്ടപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല ...!

ചുമ്മാതല്ല  മാധ്യമങ്ങൾ അവരുടെയൊക്കെ ‘വ്യൂവർ ഷിപ്പ്‘ കൂട്ടുന്ന
ചന്തമുള്ള ചന്തി മണികളെയൊക്കെ ഇങ്ങനെ പൊന്തിപ്പിച്ച് കൊണ്ടിരിക്കുന്നത്...

ആയുസ് , ആരോഗ്യം , മനസ്സുറപ്പ് , സഹന ശക്തി , രോഗ പ്രതിരോധം , മെയ് വഴക്കം ഇത്യാദി  അനവധി കാര്യങ്ങളിൽ പെണ്ണൂടലിനെ വെല്ലുവാൻ ആൺ ശരീരത്തിനാവില്ലെന്നാണ് ഇപ്പോളുള്ള  പുതിയ കണ്ടെത്തലുകളിൽ   പറയുന്ന ഒരു വസ്തുത. അതുപോലെ തന്നെ ഒരു വീടായാലും ,കാറായാലും ,ഓഫീസായാലും ഒരു പെണ്ണൊരുത്തി നിയന്ത്രിക്കുന്ന പോലെ ആണൊരുത്തന് കഴിയില്ല എന്നതാണ് വാസ്തവമെത്രേ...!

വീടിന്റെ കാര്യം,  നമ്മ ആണുങ്ങൾക്കങ്ങ് ചുമ്മാ സമ്മതിച്ച് കൊടുക്കാം അല്ലേ..
പക്ഷേ മറ്റ് കാര്യങ്ങളൊക്കെ വല്ല വനിതാ ഗവേഷകന്മാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്ന് തട്ടി വിട്ട് ,നമ്മുടെ തടി കേടാക്കാതെ നോക്കാം ...
ചുമ്മാ ആണുങ്ങളെ പറ്റിക്കുവാൻ ഗവേഷണം ,കുന്തം ,
കുടചക്രം എന്നൊക്കെ പറഞ്ഞ് ഒരോരൊ കണ്ട് പിടുത്തങ്ങളേ...! !

ലണ്ടൻ വിശേഷങ്ങൾ
എഴുതാൻ വന്നിട്ട് തനി കുണ്ടി
വിശേഷങ്ങൾ എഴുതിയിട്ടതിന് കുണ്ടി മണികളായ എന്റെ ഭാര്യയും മോളുമൊക്കെ
കൂടി ഈ ബിലാത്തി പട്ടണം ചവിട്ടി പൊളിച്ചില്ലെങ്കിൽ  ...
അടുത്ത കൊല്ലം നമുക്ക്
വീണ്ടും കണ്ടുമുട്ടാം കേട്ടൊ കൂട്ടരെ .


ഈ അവസരത്തിൽ നിങ്ങൾ
ഓരോരുത്തർക്കും എന്റെ ഹൃദ്യമായ നവ വത്സരാശംസകൾ ..! !

ഈ ആലേഖനത്തിലെ  വാർത്തകൾക്കും, ലിങ്ക് കൾക്കും ലണ്ടനിലെ 
The Sun , Evening Standard , City A M   മുതലായ പത്രങ്ങളോട് കടപ്പാട്

Friday 23 March 2012

ലണ്ടനിലെ ലൈംഗിക നിർ'വേദ'ങ്ങൾ ... ! / Londinile Laimgika NirVeda'ngal ... !

പ്രഥമ വേദം 

ആദ്യം തന്നെ പറയട്ടേ ആംഗലേയ-മലയാള മണിപ്രവാളത്തിലുള്ള ഈ ലണ്ടനിലെ രതി നിർ വേദങ്ങളിൽ മുതിർന്നവർക്ക് വായിക്കാവുന്ന തരത്തിലുള്ള വിഷയങ്ങളാണ് ...
ഞാൻ വെച്ച് കാച്ചാൻ പോകുന്നത്...
ആയതുകൊണ്ട് ഏതെങ്കിലും ബാല്യ-കൌമാര പ്രജകളാരെങ്കിലും വഴി തെറ്റിയിട്ട് ഇതിലെയെങ്ങാനും വന്നിട്ടുട്ടെങ്കിൽ ദയവുചെയ്ത് ഒരു സുല്ല് പറഞ്ഞ് , സലാം വെച്ചിട്ട് സ്ഥലം കാലിയാക്കി തരുമല്ലോ...അല്ലേ .

അര നൂറ്റാണ്ടിനുമുമ്പ്  ലണ്ടൻ സഹവാസത്തിന്റെ  രണ്ടാമൂഴം കൂടി കഴിഞ്ഞ ശേഷം  ; ക്രാന്തദർശിയും , പത്രപ്രവർത്തന രംഗത്തെ അതിപ്രഗൽഭനുമായിരുന്ന  'മാതൃഭൂമി ' പ്രസിദ്ധീകരണങ്ങളുടെ തലതൊട്ടപ്പനായിരുന്ന ശ്രീ . കെ.പി. കേശവമേനോനാണല്ലോ , ‘ബിലാത്തി വിശേഷങ്ങൾ’ എന്ന പുസ്തകത്തിൽ കൂടി മലയാളികൾക്കാദ്യമായി ലണ്ടനിലെ പല അത്ഭുതകാഴ്ച്ചകളും മറ്റും പരിചയപ്പെടുത്തി തന്നത്.
നമ്മളിൽ നിന്നുമൊക്കെ ഏറെ വിഭിന്നമായ   ബ്രിട്ടീഷ് ജനതയുടെ ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന സാംസ്കാരിക ജീവിത തനിമകളും , എടുത്തുപറയാവുന്ന പല ബിലാത്തി വിശേഷങ്ങളും , വളരെ നൈർമ്മല്ല്യമായ ഭാഷയിലൂടെ നമ്മുടെ പഴയ തലമുറയിൽ പെട്ടവർക്കും , പിന്നീടുള്ളവർക്കും അറിയാൻ കഴിഞ്ഞത് അങ്ങിനെയാണല്ലോ...

അതിന് ശേഷം   കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോൾ   നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ അധിപൻ ശ്രീ.എസ്.കെ.പൊറ്റേക്കാട്ട്  ‘ലണ്ടൻ നോട്ട് ബുക്കി’‘ ൽ കൂടി അതിമനോഹരമായി നമ്മുടെ നാട്ടുകാരൊന്നും കാണാത്ത ലണ്ടനിലെ പല കാണാകാഴ്ച്ചകളും
വരികളിൽ കൂടി ചിത്രീകരിച്ച് നമ്മെ വിസ്മയപ്പെടുത്തിയിട്ടും ഉണ്ട് ...

ഈ മഹാരഥന്മാരായ സാഹിത്യവല്ലഭരൊക്കെ അന്ന് ഇവിടെയുണ്ടായിരുന്ന കാര്യങ്ങളൊക്കെ യഥാർത്ഥ്യമായി എഴുതിയിട്ടതൊക്കെ , ഇപ്പോൾ നമ്മുടെ നാട്ടിലും നമ്മൾ പകർത്തിത്തുടങ്ങിയിരിക്കുകയാണല്ലോ... !

ശേഷമിതാ വീണ്ടും കാൽനൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ ,
ഈ   ‘ഇ-എഴുത്തുകളി‘ൽ  കൂടി , എന്നെപ്പോലെയുള്ള മണ്ടനടക്കം ;
പല ബിലാത്തി ബൂലോഗരും  , ലണ്ടനിലെത്തിയ ശേഷം അവനവനുപറ്റുന്ന രീതിയിലൊക്കെ ഇപ്പോൾ ഇ-എഴുത്തുകൾ കൊണ്ട്  ചപ്പാങ്കുത്തുകൾ നടത്തിയിട്ട്  , ബിലാത്തി വിശേഷങ്ങളൊക്കെ വീണ്ടും മലയാളത്തിലേക്ക് ആവാഹിച്ച് കൊണ്ടിരിക്കുകയാണ്...

എനിക്കൊക്കെ സാഹിത്യത്തിന്റെ മോമ്പൊടി ചേർത്തെഴുതുവാൻ വശമില്ലാത്തതുകൊണ്ട് , വെറും മസാല കൂട്ടുകളുമായി ഒരു കുലുക്കികുത്ത് നടത്തി എന്തെങ്കിലുമൊക്കെ കാട്ടികൂട്ടികൊണ്ടിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം..

അതുകൊണ്ടീയെഴുത്തുകളൊക്കെ  വെറുതെ കുമ്മിയടിച്ചുകൊണ്ട് നടത്തുന്ന വെറുമൊരു  ചപ്പാങ്കുത്തുകളായി കണക്ക് കൂട്ടിയാൽ മതി കേട്ടൊ.

ലണ്ടൻ ലൈംഗികതയുടെ അനേകം കാണാക്കയങ്ങളിൽ ചിലതിലെല്ലാം ജസ്റ്റൊന്ന് മുങ്ങിതപ്പിയപ്പോൾ കിട്ടിയ വസ്തുവകകൾ , നിങ്ങൾക്കൊക്കെ വളരെ സിംബളായി കാണിച്ച് തരുവാനുള്ള ‘ഒരു ട്രയൽ റണ്ണാ‘ണിത് കേട്ടൊ കൂട്ടരെ .

ലണ്ടനിലെ ലൈംഗിക നിർ വേദങ്ങളുടെ
ആദ്യയദ്ധ്യായമായ ‘പ്രഥമ വേദം‘
എങ്ങിനെ , എവിടെ നിന്ന് തുടങ്ങും എന്നൊരങ്കാലാപ്പിലാണ് ഞാനിപ്പോൾ..

ഇപ്പോൾ നല്ല വേനൽക്കാലമാണല്ലോ..
എന്നാൽ ഈ  ബിലാത്തിപട്ടണത്തിലെ
 കുറച്ച് ‘ഹോട്ട് ന്യൂസിൽ ‘ നിന്നും തന്നെ ആരംഭിച്ചാലൊ .. അല്ലേ

ലോകത്തിന്റെ കൾച്ചറൽ കാപ്പിറ്റലായ ലണ്ടനിലാണെങ്കിലും, ഒട്ടും സാംസ്കാരിക സമ്പന്നനല്ലെങ്കിലും , ഒരു ശരാശരി മല്ലുവായ ബൂലോഗവാസിയല്ലേ ഈ ഞാനും...

അപ്പോളീബൂലോഗത്തിലെ തൂറ്റെളക്കങ്ങളും ; ശേഷമുള്ള  തൂത്തുവാരലുകളുമൊക്കെ തലയിൽ
മുണ്ടിടാതെ തന്നെ വന്ന് ,  ആ ദുർഗന്ധമൊന്നും ആവാഹിക്കാതെ ബൂലോഗത്തിലുള്ള ‘കൊലവെറികൾ’ വായിച്ച് രസിച്ചുനടക്കുന്ന എനിക്കും ഒരു പക്ഷേ കിട്ടുമായിരിക്കും , ഇത് വായിച്ചശേഷം പ്രിയപ്പെട്ട എന്റെ ബൂലോഗമിത്രങ്ങളിൽ നിന്നും ധാരാളം പാരിതോഷികങ്ങൾ..അല്ലേ...
എന്തായാലും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങതിരുന്നാൽ മതിയല്ലോ...

അതുകൊണ്ടാണല്ലോ  ഇവിടെയൊക്കെ വളരെ എളുപ്പത്തിൽ കിട്ടാവുന്ന , തൊട്ടാൽ പൊള്ളുന്ന , ഗംഭീരമായ ഈ ഉഗ്രൻ ‘ഹോട്ട് ന്യൂസുകൾ തന്നെ ; ഇത്തവണ പെറുക്കിയെടുത്തൊന്ന് കൈ പൊള്ളിപ്പിക്കാമെന്ന് വെച്ചത്...!

സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ  കാര്യ‘വട്ട‘ങ്ങളിലേക്ക്  കൈകടത്തി മണപ്പിച്ചുനോക്കുന്നതും , ആയതൊക്കെ  വേറെ ചിലർക്ക് കൂടി മണപ്പിച്ചുകൊടുപ്പിക്കുന്നതും മല്ലൂസിന്റെ ഒരു ജന്മസ്വഭാവമാണല്ലോ...

നമ്മുടെയൊക്കെ ഇത്തരം സ്വഭാവ വിശേഷങ്ങൾ യൂറോപ്പ്യൻസിനുമുണ്ട് കേട്ടൊ.
അവർ ഇതിനെ ‘പാപ്പരാസിത്തരം’ എന്ന് പറയും..!

ഇവിടെയൊക്കെയുള്ള മാധ്യമ ധർമ്മത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭാഗമായതുകൊണ്ട് ഇത്തരം ‘പാപ്പരാസി’കൾക്കും ,  അവരെ ഇൻഡയറക്റ്റായി സഹായിക്കുന്ന ചാരന്മാർക്കുമൊക്കെ ഈ പാശ്ചാത്യരാജ്യങ്ങളിൽ അത്യുഗ്രൻ ഡിമാന്റാണെന്നും..!

ഭൂലോകത്തിലെ ഒട്ടുമിക്ക സെലിബ്രിട്ടികളും വന്നും
പോയുമിരിക്കുന്ന ഇടമായതുകൊണ്ട് ലണ്ടനിലെ പാപ്പരാസികൾക്കെന്നും , ഇത്തരം ആരെയെങ്കിലും ഫോളോ ചെയ്ത് നടക്കേണ്ടതുകൊണ്ട്;  പണിയൊഴിഞ്ഞിട്ട് വേറെയൊന്നിനും നേരമില്ലായെന്ന് പറയാം...
പലപല ലോകോത്തമരായ ഫിലീം സ്റ്റാറുകളും , കായിക താരങ്ങളും , രാഷ്ട്രീയ നേതാക്കളുമൊക്കെ മിക്കപ്പോഴും ഈ പാപ്പരാസികളുടെ വലകളിൽ കിടന്ന് പിടയുന്നതുകാണാ‍ൻ ബഹുരസമാണ് കേട്ടൊ .

രണ്ടാഴ്ച്ചമുമ്പ് ഇവിടെ വന്നിട്ട് പാർക്കിൽ നടക്കാൻ പോയ ഒരു സെലിബ്രിട്ടിച്ചിയുടെ പുടവ കാറ്റിൽ പൊങ്ങിപ്പോയപ്പോഴുണ്ടായ കാഴ്ച്ചവരെ ഈ പാപ്പരാസികൾ പൊതുജനത്തിന് പിറ്റെ ദിനം പത്രത്തിൽ കൂടി കാണിച്ചു കൊടുത്തു...! (മുകളിലെ ചിത്രം)

സിറിയ കത്തിയെരിയുമ്പോഴും ; സിറിയൻ പ്രസിഡന്റായ ബാഷർ അൽ ആസാദ് , അദ്ദേഹത്തിന്റെ ബ്രിട്ടീഷ് ഭാര്യയുമായി (വലത്തെ ചിത്രം ) ലണ്ടനിൽ വണ്ടർഫുളായി താണ്ഡിനടക്കുന്ന കാഴ്ച്ചകളും, ‘മറ്റുള്ളതും’  കാണുന്നവർക്കൊക്കെ വണ്ടറല്ലാത്തെ പിന്നെന്താണ് ഉണ്ടാക്കുക ..അല്ലേ ?

ബസ്സ് /റെയിൽ സ്റ്റേയ്ഷനുകളിലും , മറ്റ് യാത്രാകവാടങ്ങളിലുമൊക്കെ
വെറുതെ കിട്ടുന്ന പത്രങ്ങളടക്കം , 20-30 പെൻസിന് കിട്ടുന്ന ടാബ്ലോയ്ഡ്
പത്രങ്ങളിലും , ഏത് പെട്ടിക്കടയിലും ലഭിക്കുന്ന ‘എ’മാഗസിനുകളിലും , മറ്റ് ടി.വി.മാധ്യമങ്ങളിലുമൊക്കെ ഈ പാപ്പരാസികളുടെ റിപ്പോർട്ടുകളോ , ഫോട്ടോകളോ /വീഡിയോകളോ,  പിന്നീട് കാണുമ്പോഴായിരിക്കും ആ സെലിബ്രിറ്റികൾ പോലും പിന്നീട് ഞെട്ടി തെറിക്കുന്നത്...!

പണ്ടത്തെ നമ്മുടെ മുഖ്യൻ
ശ്രീ: നായനാർ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ..

“ഈ പാശ്ചാത്യനാടുകളിലൊക്കെ സെക്സെന്ന് പറഞ്ഞാൽ
നമ്മള് ചായേം , കാപ്പീം കുടിക്കിണ്യ പോലെയല്ലേന്ന്..”

അത് തീർച്ചയായും ഒരു വാസ്തവമായ കാര്യമാണ് കേട്ടൊ. ശരീരത്തിന് ഭക്ഷണമെന്നപോലെ , മനസ്സിന് ഏറ്റവും ഉല്ലാസവും , റിലാക്സും കിട്ടുന്ന ഘടകമാണന്നെത്രെ ഇവരുടെയൊക്കെ കാഴ്ച്ചപ്പാടിൽ ലൈംഗികത...!

അതിപ്പോൾ ഒരാണും പെണ്ണും തമ്മിൽ ഡയറ്ക്റ്റായി വേണമെന്നൊന്നുമില്ല ...
 ഓറലായോ  , ത്രീസമ്മായോ , നാലുപേർ കൂടിയിട്ടോ , ഗേയും ഹോമോയും ചേർന്നോ, ചട്ടിയും ലെസ്ബിയും തമ്മിലോ...അങ്ങിനെയൊക്കെയെങ്ങിനെയായാലും ഇവിടത്തുക്കാർക്കൊക്കെ അവനവന്റെ ഇഷ്ട്ടം പോലെ ഏതുവിധത്തിലും കേളിയാടാം...!


പിന്നെ ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്ണാങ്കട്ടകളുമെല്ലാം
വെറും സെക്കന്ററിയാണ് ...
പ്രഥമമായ കാര്യം സെക്സ് തന്നെ...!
‘സെക്സ് ഗിവ്സ് ലൌവ് ‘ എന്നതാണ് ഇവരുടെയൊക്കെ പോളിസി തന്നെ ...! !

ആയത് കൊണ്ട് ഇവിടെയൊക്കെയുള്ള സകലമാന മാധ്യമങ്ങളിലും, മറ്റും ഇത്തരം ഹാപ്പിയും , ഉന്മേഷവും  വരുത്തുവാനുമുള്ള സകലമാന ഏർപ്പാടുകളും  വേണ്ടത്രയുണ്ട്... !

ഉദാഹരണത്തിന് സൺ (www.thesun.co.uk/page3 ) ,
ഡെയ് ലി സ്റ്റാർ ( wap.dailystar.co.uk ) മുതലായ പേരുകേട്ട
പത്രങ്ങളിലെ മൂന്നാം പേജ് ദിനം തോറും കണ്ടുണരുന്നവർക്കൊക്കെ
ഒരു പ്രത്യേക ഉഷാറണെത്രെ..!

എവിട്ന്ന് കിട്ടുന്നതാണടമ്മാ മുന്നൂറ്ററപതുദിവസവും ഈ
പേപ്പറുക്കാർക്കൊക്ക്യെ  മാറിമാറിയിടാൻ ഇത്രയധികം തുണിയുരിച്ചി ചുള്ളത്തികളേ..അല്ലേ.


ഇവരുടെയൊക്കെ ആ  വെബ് സൈറ്റുകളിൽ പോയാൽ
ഈ സുന്ദരിമാരുടെയൊക്കെ , ആ  മേനിയഴകുകൾ നമ്മുടെയൊക്കെ മൊബയ്ലുകളിലേക്കോ, പി.സി.കളിലേക്കോ അപ്ലോഡ് ചെയ്യാവുന്നതാണ്...
കുറച്ച്  പൌണ്ട് കൊടുക്കണമെന്ന് മാത്രം ...!

അരയിൽ മാത്രം അല്പം മറ സൃഷ്ട്ടിച്ച്  , ഈ മൂന്നാം പേജിൽ
പ്രത്യക്ഷപ്പെടുന്ന യുവതികൾക്കൊക്കെ ,  കണ്ടമാനം കാശും , പിന്നീടിത് കണ്ട് കോരി തരിച്ച് പലരും ഇവരോടൊക്കെ കല്ല്യാണാലോചനാഭ്യർത്ഥനയുമൊക്കെ
(ഡേറ്റിങ്ങ്) നടത്തും  പോലും...!

നമ്മളൊക്കെ മാറ്റ്ട്രമോണിയയിൽ പരസ്യം ഇടുന്ന പോലെ.
ഇവിടെയൊക്കെയുള്ള യുവതികളുടെ ഒരു ഭാഗ്യം നോക്കണേ...!

പിന്നെ പത്രങ്ങളിലടക്കം പല മാധ്യമങ്ങളിലും സെക്സിനെകുറിച്ച് എന്തുചോദ്യം
ചോദിക്കാവുന്ന സ്ഥിരം പംക്തികളും , മുട്ടിന് മുട്ടിനേയുള്ള ഓൺ-ലൈന്നായി വരെ സാധനങ്ങൾ വീട്ടിലെത്തിച്ചുതരുന്ന  സെക്സ് ഷോപ്പുകളിലുമൊക്കെ  ആർക്കും ഉപദേശങ്ങൾ നേടി കാര്യപ്രാപ്തി കൈവരുത്താമെന്നുള്ളതും  വേറൊരു പ്രത്യേകതയാണ്...!

ഇത്തരം സംഗതികൾക്കൊക്കെ പരസ്യമായും , രഹസ്യമായും
നടത്താവുന്ന ക്രമീകരണങ്ങൾ ഉള്ളതുകൊണ്ട് , സ്വന്തം പാർട്ട്നർക്ക്
എന്തെങ്കിലും ലൈംഗികപോരായ്മകൾ ഉണ്ടെങ്കിൽ പോലും , പരിപാടികൾക്ക്
മുമ്പോ, പിമ്പോ ആയതിന്റെയൊക്കെ പരിഹാര സഹായകമായ ഉപകരണങ്ങൾ ‘ഫുൾ സാറ്റിസ്ഫേക്ക്ഷൻ ‘ ഗ്യാരണ്ടി തരുന്നതിനാൽ ഈ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ലൈംഗികപരാജയത്തിന്റെ തൊഴിത്തിൽ കുത്തൊ , മാനസിക പിരിമുറുക്കമോ അനുഭവിക്കേണ്ടി വരുന്നില്ല...!

ഏതൊരാളുമൊരു സന്തുഷ്ട്ട കുടുംബം കെട്ടിപ്പടുത്തുയർത്തുമ്പോൾ
വെറും കുഞ്ഞുപ്രശ്നങ്ങളായി തിരികൊളുത്തുന്ന ഇത്തരം കിടക്കപ്പായയിലെ
പുകച്ചിലുകളാണല്ലോ പിന്നീടൊക്കെ വലിയ പൊട്ടിത്തെറികളായി പല കുടുംബങ്ങളേയും
ചിന്നഭിന്നമാക്കികളയുന്നത് അല്ലേ...!

 ഇപ്പോഴൊക്കെ പരസ്പരമുള്ള
ഒത്തൊരുമിച്ചുള്ള സഹവാസമല്ലാതെ
 (ഡേറ്റിങ്ങ് ) ; കുടുംബവും,കുഞ്ഞ് കുട്ടി പരാധീനതകളും ഒരു ബാധ്യതയായി കൊണ്ട് നടന്ന് , ലൈഫ്-ലോങ്ങ് മുഴുവൻ പ്രാരാബ്ദങ്ങളുടെ ഭാണ്ഡം ചുമലിലേറ്റിനടക്കുവാൻ ഇവിടെയൊക്കെയുള്ള
പുത്തൻ തലമുറക്ക് വലിയ വില്ലിങ്ങൊന്നു മില്ലാത്തകാരണം , ഇവരെയൊന്നും ഇത്തരം
പ്രശ്നങ്ങൾ ഒട്ടും അലട്ടാറില്ലാ എന്നത് വേറെ കാര്യം... !ഇതൊന്നും കൂടാതെ പ്രായത്തിനന്നുസരിച്ചും , ടേയ്സ്റ്റ്നനുസരിച്ചും ,
വംശത്തിനനുസരിച്ചും അങ്ങിനെ ഏത് രൂപഭാവത്തിലുള്ളവരെ വരെ പരസ്പരം തെരെഞ്ഞെടുക്കുവാൻ കഴിയുന്ന ഡേറ്റിങ്ങ് സെന്ററുകൾ ,  ഡേറ്റിങ്ങ് സൈറ്റുകൾ ,
ഡിൽഡൊ ഷോപ്പുകൾ , സെക്സ് ഹെൽ‌പ്പ് ലൈനുകൾ,  
മസ്സേജ് സെന്ററുകൾ , ...
അങ്ങിനെ അനേകം എടാകൂടങ്ങൾ വേറെയുമുണ്ട് ഇവിടങ്ങളിലെല്ലാം...

സൂപ്പർ കസ്റ്റ്മർ സർവ്വീസടക്കം , പകർച്ചവ്യാധികളൊന്നുമില്ലെന്ന്  വൈദ്യപരിശോധനയിൽ തെളിഞ്ഞാൽ ഇത്തരം ലൈംഗിക ക്ലബ്ബുകളിൽ ആർക്കും അംഗങ്ങളാവാവുന്നതാണ്. എച്.ഐ.വി പോസറ്റീവല്ലാത്തവരെ എയ്ഡ്സുകാരുടെ ഡേറ്റിങ്ങ് ക്ലബ്ബിൽ കയറ്റില്ലാ എന്നതും ഇവിടത്തെ കാര്യക്ഷമതകളുടെ ഒരു പ്രത്യേകതയാണ് കേട്ടൊ

ഇത്തരം ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉള്ളതിനാലാവാം
ഇവിടങ്ങളിലൊന്നും യാതൊരുവിധ ലൈംഗികപീഡനങ്ങളും നടക്കാത്തത് അല്ലേ...

ഏതൊരു പെണ്ണിനും പാതിരാത്രിക്ക് പോലും ഒറ്റക്ക് ഭയം
കൂടാതെ സഞ്ചരിക്കാം,  അവളുടെ സമ്മതമില്ലാതെ ഒരുവനും അവളെ തൊടുകപോലും ഇല്ല..!

എന്നാലും കഴിഞ്ഞമാസം , നമ്മൾ ഏഷ്യക്കാർ ഇവർക്ക്
ബാലികാ /സ്ത്രീ പീഡനം ഏന്താണെന്ന്  കാണിച്ചുകൊടുത്തു കേട്ടൊ.
പാക്കിസ്ഥാനികളാ‍യ അദ്ധ്യാപകനടക്കമുള്ള ഒരു കൂട്ടമാളുകൾ
ഒരു പതിമൂന്നുകാരി മദാമകുട്ടിയെ കുറെ നാൾ മയക്കുമരുന്നും, പൈസയും കൊടുത്ത് പീഡിപ്പിച്ചുകൊണ്ടിരുന്ന കഥകൾ മാധ്യമങ്ങൾ വളരെ അത്ഭുതത്തോട് കൂടിയാണ് പ്രസിദ്ധപ്പെടുത്തിയത്...!

മറ്റുള്ളവരുടെ മുതലുകൾ കട്ടാലോ ,നശിപ്പിച്ചാലോ , അല്ലെങ്കിൽ വേറൊരാളെ കൊന്നാലോ വരെ ഇവിടെ കോടതിയിൽ നിന്നും ഊരിപ്പോരാം ...
പക്ഷേ സ്ത്രീ പീഡനം , അതും ബാലികാ പീഡനം അതിവിടത്തെ ഒരു നിയമവും  വെച്ചുപൊറുപ്പിക്കില്ലാ എന്നതായിരുന്നു  ഇവരെയൊക്കെ ശിഷിച്ച അന്നത്തെ കോടതിയുടെ വിധി പ്രഖ്യാപിച്ചപ്പോൾ ഉണ്ടായത് ..!


നോക്കൂ .. ഈ എഴുതിയതൊക്കെ ജസ്റ്റൊന്ന് ഇവിടത്തെ
പത്രങ്ങളിലേയ്ക്കൊന്ന് എത്തിനോക്കിയപ്പോൾ കണ്ടതാണ് ...
ഇതിന്റെയൊക്കെ ആസ്വാദനം ശരിക്കും ഉന്മേഷത്തിലെത്തണമെങ്കിൽ
ഇതിൽ കൊടുത്തിരിക്കുന്ന ലിങ്കുകളും കൂടി സന്ദർശിച്ചാൽ പതിന്മടങ്ങ് ഉഷാറായികൊള്ളും ...!

ഇനി വീക്കിലികളും , മാഗസിനുകളും , ടീ.വി. ചാനലുകളുമൊക്കെ
ഒന്ന് സന്ദർശിച്ചുനോക്കിയിട്ട് ആയതിലെയൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണൂമ്പോൾ  എന്തായിരിക്കും ഇനി സ്ഥിതി ... !
അതിന് ശേഷം ‘ലൈവ്-ഷോ’കൾ കാണുവാൻ പോകുമ്പോഴോ...?

വെയ്റ്റ് ചെയ്യൂ...
‘പ്രഥമ വേദ‘ത്തിന്റെ പ്രതികരണം  തല്ലോ ,തലോടലോ എന്നറിയട്ടേ ...
എന്നിട്ടാകാം ‘രണ്ടാം ഊഴവും ‘, ‘മൂന്നാം സർഗ്ഗവും‘ , ‘ചതുർ വേദ’വുമൊക്കെ അല്ലേ

ഉന്തുട്ട് ചെയ്യാനാ...
എന്റെയൊക്കെ ഒരു ഗതികേട് നോക്കണേ ...

ചേരയെ തിന്നുന്ന നാട്ടിൽ വന്നാൽപ്പിന്നേ
അതിന്റെ വാൽക്കഷ്ണമെങ്കിലും തിന്ന് ശീലിക്കണ്ടേ... 

വൈദ്യൻ കല്പിച്ചില്ലെങ്കിലും ... രോഗി ഇഛിച്ചത്  തന്നെ ... !(തുടര..ണോ ? )കടപ്പാട് :-                                                                        
ഈ ലേഖനത്തിലെ വാർത്താശകലങ്ങൾക്കും ,ഫോട്ടൊകൾക്കുമൊക്കെ 
ലണ്ടനിലെ The Sun, Daily StarLondon Evening Standard
മുതലായ പത്രങ്ങളോട്  കടപ്പെട്ടിരിക്കുന്നൂ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...