Thursday, 18 June 2009

ജൂണാമോദങ്ങൾ ... ! / Joonaamodangal ...!

കണിമംഗലത്തിന്റെ ഭംഗി !
ചിരകാല സ്മരണകളായി ഓർമ്മയിലെ മണിചെപ്പിൽ
കാത്തുസൂക്ഷിക്കുന്ന അനേകം മറക്കാനാകാത്ത അനുഭവങ്ങൾ
ഓരോരുത്തർക്കും സ്വന്തമായി ഉണ്ടാകും... അല്ലേ.
എന്നെ സംബന്ധിച്ചുള്ള ഇത്തരം വിസ്മരിയ്ക്കാത്ത ഒട്ടുമിക്ക വിശേഷങ്ങളും ,
മുഴുവൻ ഉണ്ടായിട്ടുള്ളത് ജൂൺ മാസത്തിലാണ് !

അതെ പുതുമഴയും,  പുതു മണ്ണിൻ മണവും, കാല വർഷവുമെല്ലാം
മനസ്സിനുള്ളില്‍ എന്നും ഓടികളിച്ചുകൊണ്ടിരിക്കുന്ന എടവപ്പാതി കാലങ്ങളിൽ
എന്റെ കണിമംഗലം ഗ്രാമത്തിന്റെ പട്ടണ പ്രവേശത്തോടൊപ്പം... തൊടിയും,
കുളങ്ങളും,കാവുകളും ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും...
ആ  മനോഹരമായ ഗ്രാമ ഭംഗികൾ ....
മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും, കവുങ്ങിൻ തോപ്പുകളും ,
തെങ്ങിൻ തോട്ടങ്ങളും, മാമ്പഴക്കാടും ഇന്നും മനസ്സിനുള്ളിൽ തളിരിട്ടു നിൽക്കുകയാണ്...

ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ കസ്തൂര്‍ബ ബാലഭവനില്‍ പോയതും...
സൈക്കിളിന്റെ മുന്നിലെ കുട്ടി സീറ്റില്‍ പറ്റി പിടിച്ചിരുന്നു നെടുപുഴ ഗവ:എല്‍.പി .സ്കൂളില്‍
പഠനം ആരംഭിച്ചതും... പുള്ളുവത്തിയും പുള്ളുവനും കൂടി  കുടവും- വീണയുംമീട്ടി നാവേറു പാടുന്നതും,
തക്കുടത്ത വളപ്പിലെ കാളത്തേക്കിനിടയിലെ ആണി ചാലിലെ കളികളും., കണിമംഗലത്തെ അശ്വതി വേലയിലെ പൂതം കളിയിലെ ഭൂതത്തെ കണ്ട് പേടിച്ചോടിയതും ,..., ...., ...,....
അങ്ങിനെയെത്രയെത്ര ബാല്യകാലസ്മരണകള്‍ മറവിയില്‍
നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചടിച്ചു കിടക്കുന്നൂ ...!

അതു പോലെ തന്നെ അന്നത്തെ നിറമേറിയ കൌമാര സമ്മാനങ്ങളും ...
കടിഞ്ഞൂല്‍ പ്രണയവും, തീഷ്ണതയേറിയ യൌവ്വനവീര്യ പരാക്രമങ്ങങ്ങളുമൊക്കെ... !


ഇതെല്ലാം തന്നെ മറക്കാനാകാത്ത ഓര്‍മകള്‍
ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ ഇത്തരം പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം
കുറിച്ചത് എന്തുകൊണ്ടോ ജൂണ്‍ മാസത്തിലാണ് ... !
ദി ജനുവിന്‍ ജൂണ്‍ ... !

ജനനം , പഠനം , പ്രണയം , വിവാഹം , ജോലി,....,........

ഇതെല്ലാം കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലോ...
കവിതയായൊന്നും കൂട്ടരുത്...കേട്ടോ

ഒരു പിറന്നാൾ ദിനം


ജൂണാമോദങ്ങള്‍


ജൂണിലന്നൊരു ഇടവക്കൂറിൽ,  മിഥുനം രാശിയിൽ..
ജുണോദേവനുടെ നാളിൽ,  ഗജ കേസരി യോഗത്തിൽ ,
ജൂണിലന്നാമഴ സന്ധ്യയിൽ പിറന്നു വീണവനീഞാൻ 
ജൂണിൽ അമ്മിഞ്ഞിപ്പാലിൻ രുചിയറഞ്ഞൂ അമൃദു പോൽ...

ജൂണിലാദ്യമായി പുതു വേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു , പുതു കേളികളും ;
ജൂണിൽ പുതുപാഠശാലകള്‍, പുതു ബിരുദങ്ങൾ ;
ജൂണിലാദ്യ പ്രണയമൊപ്പമാ  വേർപ്പാടിൻ നൊമ്പരം..

ജൂണിലാദ്യ ജോലി,  ശമ്പളം,  ജന സേവനങ്ങൾ ,
ജൂണിലെ മഴയും, രാവും ഇണകളുമിഷ്ട വിഭവങ്ങൾ ...
ജൂണിലല്ലയോ മാംഗ്യല്ല്യമാം - ആണിയിൽ തറച്ചതെന്നെ 
ജൂണിൽ അചഛ്നും, അമ്മാവനുമായതിൽ അത്ഭുതം !

ജൂണിൽ തന്നെ വിദേശവാസം, സ്വഗൃഹ പ്രവേശം ...
ജൂണിലെ കൂണുപോൽ തഴച്ചു വളർന്നു ഞാനെന്നുമെന്നും..
ജൂണിലെ മകൾ-മകൻ തൻ പിറനാളുകൾ , ആമോദങ്ങൾ ..
ജൂണഴകിലങ്ങിനെ ജഗജില്ലിയൊരുവനായി  വാഴുന്നിങ്ങനെ ഞാനും ..!

 ജൂണാമോദങ്ങൾ !42 comments:

Sukanya said...

എല്ലാ ആമോദങ്ങളും ജൂണില്‍ ആയതിന്റെ വിഷമം പറഞ്ഞാല്‍ തീരില്ല അല്ലെ?
അതുകൊണ്ട് മറ്റു മാസങ്ങള്‍ ദുഃഖസാന്ദ്രം ആക്കണോ ?
നര്‍മം, ഗ്രാമഭംഗി ഒക്കെ നന്നായി വിവരിച്ച സ്ഥിതിക്ക് അങ്ങോട്ട് ആഘോഷിക്കു.

Dr.Ajay Chandrasekharan said...

ജൂൺ സ്മരണകൾ വളരെ നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

നല്ല കാര്യങ്ങളെല്ലാം ജൂണില്‍ ആയതുകൊണ്ട്‌, മറ്റു മാസങ്ങളെ എന്തിനാ ദു:ഖസാന്ദ്രമാക്കണേ?

bilatthipattanam said...

സുകന്യ,അജയ് ,എഴുത്തുകാരി ;വന്നുനോക്കി മിണ്ടിപ്പറഞ്ഞ് പോയതിന് ഒരുപാടുസന്തോഷം!

വശംവദൻ said...

അപ്പോൾ ജൂൺ എന്ന് പറഞ്ഞാൽ 'അർമ്മാദമാസം' ആണല്ലേ?

കവിതയും നന്നായിട്ടുണ്ട്‌, കേട്ടോ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ജൂൺ ..ജൂണി.. ജുണാർദ്ദ്നനൻ ...:)

ആഘോഷങ്ങൾ നടക്കട്ടെ.
ജൂണാശംസകൾ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഈ പേരിനു പിന്നിൽ വല്ല കഥയും ?

bilatthipattanam said...

വംശവദനും,ബഷീറിനും പെരുത്തുനന്ദി...

OAB said...

ജൂണിൽ ഞാനുമെത്തിയിവിടം..
അല്ല, ഈ ബിലാത്തി പട്ടണം ലണ്ടനിലാണൊ/

keraladasanunni said...

ഇഷ്ടപ്പെട്ട മാസത്തെ കുറിച്ച് ഒരു കവിത, എല്ലാ വരികളുടേയും തുടക്കം ഒരേ പദം. ശരിക്കും അത്ഭുതപ്പെട്ടു. മാജിക്ക് , ഹിപ്നോട്ടിസം എന്നിവയെ കുറിച്ച് ഒക്കെ ധാരാളം വായിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.
palakkattettan

sree said...

നന്നായിരിക്കുന്നു... ഇഷ്ടപ്പെട്ട മാസത്തെ കുറിച്ച് വ്യത്യസ്തമായ ഒരു പോസ്റ്റ്...

bilatthipattanam said...

OAB യ്ക്കും,പാലക്കാട്ടേട്ടനും,ശ്രീയ്ക്കും നല്ലയഭിപ്രായങ്ങൾ ചൊല്ലിയതിന് വളരെയധികം നന്ദി.

വരവൂരാൻ said...

വ്യത്യസ്തമായ ഒരു പോസ്റ്റ്. ജൂൺ സ്മരണകൾ വളരെ നന്നായിട്ടുണ്ട്..
ഇനിയും ഒത്തിരി ജൂണുകൾ സന്തോഷത്തോടെ പിറക്കട്ടെ

അരുണ്‍ കായംകുളം said...

ആ കവിതയുണ്ടല്ലോ, സോറി പദ്യമുണ്ടല്ല, ഛേ തെറ്റി, ഗാനമുണ്ടല്ലോ..
അത് രസിച്ചൂട്ടോ:))

bijil krishnan said...

joonaamodangal valara manoharamayirikkunnu............

shibin said...

its always nice to hear some realities of life which always support u & ur family as well...
my best wishes always for the same
in upcoming mile stones as well.

bilatthipattanam said...

hai;Bijil&Shibin Lots of thanks for your comments

murali said...

നന്നയിട്ടൂന്റു.....

Sreerag said...

വളരെ നന്നായിട്ടുണ്ട്.....എല്ലാവിധ ആശംസകളും നേരുന്നു..

bilatthipattanam said...

മുരളി&ശ്രീരാഗ് വീണ്ടും വന്നതിനും,അനുഗ്രഹിച്ചതിനും നന്ദി കേട്ടൊ..

kallyanapennu said...

വളരെ വളരെ നല്ല പോസ്റ്റ്.
ചേച്ചിയുടെയും,മക്കളുടെയും ഒക്കെ ഫോട്ടൊയും വളരെ നന്നായിരിക്കുന്നൂ
എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

mathan said...

അപ്പോൾ ജൂൺ മാസം ചിലവിന്റെ മാസമാണല്ലേ..
ആ പദ്യം കൊള്ളാം/ എഴുത്തും
അഭിനന്ദനങ്ങൾ...

Sudhan said...

അപ്പോൾ ജൂണില് ജോണിവാക്കർ എത്രെയെണ്ണം പൊട്ടിക്കും മുരളിഭായി?

ARUN said...

ഹായ് അസ്സല് വിവരണം
നല്ല പാട്ടുകവിതയും
ജൂണാംശംസകൾ...

ARUN said...
This comment has been removed by the author.
sujith said...

KANIMANGALAM....
അതെ പുതുമഴയും,പുതുമണ്ണിൻ മണവും,കാലവർഷവുമെല്ലാം മനസ്സിനുള്ളില്‍
എന്നും ഓടികളിച്ചുകൊണ്ടിരിക്കുന്നു. എന്റെ കണിമംഗലം ഗ്രാമത്തിന്റെ
പട്ടണപ്രവേശത്തോടൊപ്പം തൊടിയും,കുളങ്ങളും,കാവുകളും അപ്രത്യക്ഷമായെങ്കിലും,
ആ ഗ്രാമ ഭംഗികൾ ....മുത്തങ്ങപ്പുല്ലും, തുമ്പപ്പൂവും, കണിക്കൊന്നയും,കവുങ്ങിൻ/തെങ്ങിൻ തോട്ടവും,മാമ്പഴക്കാടും
ഇന്നും മനസ്സിനുള്ളിൽ തളിരിട്ടുനിൽക്കുകയാണ്.

varun said...

പുള്ളുവത്തിയും പുള്ളുവനും കൂടി കുടവും- വീണയുംമീട്ടി നാവേറു പാടുന്നതും , തക്കുടത്തവളപ്പിലെ കാളത്തേക്കും-ആണി ച്ചാലിലെ കളികളും ,
കണിമംഗലത്തെ അശ്വതിവേലയിലെ പൂതം കളിയിലെ ഭൂതത്തെകണ്ടു പേടിച്ചോടിയതും ,.................അങ്ങിനെയെത്രയെത്ര ബാല്യകാലസ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചു കിടക്കുന്നൂ ...

ഷിബു സുന്ദരന്‍ (ചുമ്മാ......) said...

ജനുവിന്‍ ജൂണ്‍ !

sujith said...

പലതും തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് ജൂണ്‍ മാസത്തിലാണ് !

mariya said...

ജൂണിലാദ്യമായി പുതുവേഷങ്ങളണിഞ്ഞതും,
ജൂണിലാദ്യാക്ഷരം പഠിച്ചു ,പുതുകേളികളും ;
ജൂണിൽ പുതുപാഠശാലകള്‍, പുതുബിരുദങ്ങൾ ;
ജൂണിലാദ്യപ്രണയമൊപ്പമാ വേർപ്പാടുകളും...

martin said...

അങ്ങിനെയെത്രയെത്ര ബാല്യകാലസ്മരണകള്‍ മറവിയില്‍ നിന്നും വിട്ടുമാറാതെ മനസിലിങ്ങനെ അലയടിച്ചു കിടക്കുന്നൂ ...
അതുപോലെതന്നെ നിറമേറിയ കൌമാരസമ്മാനങ്ങളും , കടിഞ്ഞൂല്‍ പ്രണയവും ,
തീഷ്ണതയേറിയ യൌവ്വനവീര്യങ്ങളും ....!

Anaskhan said...

പലതും തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് ജൂണ്‍ മാസത്തിലാണ് !

ജനുവിന്‍ ജൂണ്‍ !

shigin said...

നൊസ്റ്റൾജിയ ഉണർത്ത്ന്ന വരികൾ...

വീ കെ said...

അപ്പൊ, മഴക്കാലാത്താണല്ലെ സകല ആഘോഷങ്ങളും....
അതും ഒരു യോഗമാ....!

BALU B PILLAI said...

നിറമേറിയ കൌമാരസമ്മാനങ്ങളും ...
കടിഞ്ഞൂല്‍ പ്രണയവും...
തീഷ്ണതയേറിയ യൌവ്വനവീര്യങ്ങളും ....!

വീകെ said...

ഈ ജൂൺ തന്നെയാണ് മിക്കവർക്കും ഓർമ്മിക്കാൻ കഴിയുന്ന പരിവർത്തനങ്ങളുടെ, സന്തോഷത്തിന്റെ,സന്താപത്തിന്റെയൊക്കെ മാസം. കാരണം സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതു മുതലാണല്ലൊ എല്ലാം ഏവർക്കും വന്നു ചേരുന്നത്...
ഒരിക്കൽ കൂടി ജന്മദിനാശംസകൾ നേരുന്നു.....

P V Ariel said...

ഭായ് ഇക്കുറി കാണാൻ കഴിഞ്ഞില്ല
ഈയുള്ളവനും ജൂണ്‍ മാസക്കാരാൻ
ഇടവക്കൂറല്ല കർക്കിടകക്കൂർ ആണെന്ന് മാത്രം!
എഴുത്തുകാർ പലരും ജൂണിൽ പിറന്നവർ
നീണ്ടൊരു ലിസ്റ്റ് എൻ കൈയ്യിലുണ്ട്‌
ജൂണിൽ പിറന്ന എൻ ഭായിക്ക്
ജൂണിൽ തന്നെ പിറന്ന എൻ
ആശംസകൾ
കവിത കലക്കി കേട്ടോ ഭായ്
ഫിലിപ്പ് ഏരിയൽ

സുധീര്‍ദാസ്‌ said...

"ഇതെല്ലാം കൂടി ഒരു പദ്യത്തിലങ്ങട് പെടച്ചാലോ...
കവിതയായൊന്നും കൂട്ടരുത്...കേട്ടോ" ....
.... പെട ഗംഭീരായിട്ടോ മുരള്യേട്ടാ.

ചന്തു നായർ said...

ആശംസകൾ

Geetha Omanakuttan said...

'ജൂണ്‍മാസക്കാല ഓർമ്മകൾ ' എല്ലാം ഇങ്ങനെ ജൂണ്‍ മാസത്തിൽ തന്നെ പിറന്നാൾ, വിവാഹം, പാലുകാച്ച് . അതൊരു പ്രത്യേകത തന്നെ. കവിതാരൂപത്തിൽ പറഞ്ഞിരിക്കുന്നത് നന്നായിട്ടുണ്ട്‌ മുകുന്ദൻ മാഷ്. "കണിമംഗലം ഗ്രാമഭംഗി " ആ ചിത്രവും അസ്സലായിട്ടുണ്ട് .എല്ലാ ആശംസകളും

vettathan g said...

പണ്ട് കുഞ്ഞബ്ദുള്ള എഴുതിയത് ഓര്‍മ്മ വരുന്നു-മദ്യപാനിയും മദ്ധ്യപാനിയുമായ നായകന് ആശംസകള്‍

Pradeep Kumar said...

പ്രാസമൊപ്പിച്ച ഈ ജൂണാമോദം കാണാൻ വൈകി.....

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ... : എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളി...