Monday 2 March 2020

ഒരു മാന്ത്രികനും കുറെ 'വര'യൻ പുലികളും ...! / Oru Manthrikanum Kure 'Vara'yan Pulikalum ...!

എന്റെ ആദ്യാനുരാഗ കഥയിലെ നായികയായ 'വര'ക്കാരിയും ഫോട്ടോഗ്രാഫറും കൂടിയായ പ്രിയയാണ്  ആദ്യമായി എന്നെ ഒരു കാർട്ടൂണാക്കി വരച്ചത് ...
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അവൾക്ക് ഓണപ്പൂക്കളമിടുവാൻ വേണ്ടി നടക്കിലാന്റവിടത്തെ മതില് ചാടി അവരുടെ പൂന്തോട്ടത്തിൽ നിന്നും പൂവിറുത്തുകൊണ്ടിരിക്കുമ്പോൾ അവരുടെ അൾസേഷൻ നായ എന്റെ കള്ളിമുണ്ട് കടിച്ചെടുക്കുമ്പോൾ അന്തം വിട്ട് ഓടുന്ന ഞാനാണ്  ആ ക്യാരിക്കേച്ചർ ചിത്രത്തിൽ നിറഞ്ഞു നിന്നത്  ...!(ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ )

പിന്നീട് ഞങ്ങൾ പരസ്പരം പിരിഞ്ഞിട്ടും പലപ്പോഴായി
അവളുടെ കാർട്ടൂൺ ബുക്കിൽ എന്റെ മണ്ടത്തരങ്ങളുടെ
ഹാസ ചിത്രങ്ങൾ അവൾ വരച്ചിട്ടതൊക്കെ കാണുമ്പോൾ ഞങ്ങളുടെ കുടുംബക്കാരൊക്കെ പൊട്ടിച്ചിരിക്കാറുണ്ട് ...

ഞാൻ ലണ്ടനിൽ വന്ന് നങ്കൂരമിട്ടപ്പോൾ അവൾ എനിക്ക് നൽകിയ നാമമാണ് 'ലണ്ടനിൽ ഒരു മണ്ടൻ ' (A Mandan in London ) എന്നത് ..
പിന്നീടത് ഞാനെന്റെ
പ്രൊഫൈൽ  നാമമാക്കുകയും ചെയ്‌തു  ..! !

എന്റെയും പ്രിയയുടെയും ഇപ്പോഴും കൊണ്ടുനടക്കുന്ന ആ പഴം പ്രണയത്തിന്  ഒരു സമ്മാനമായി ലണ്ടനിലുള്ള പ്രസിദ്ധ കലാകാരനും , തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും എന്റെ മിത്രവവുമായ     ജോസ് പിണ്ടിയൻ (Jose.Antony) വരച്ചു തന്ന ക്യാരിക്കേച്ചറാണ് ഈ ചിത്രം

ജോസ് പിണ്ടിയന്റെ ബ്ലോഗുകൾ
http://kalayumkaryavum.blogspot.com/
http://pindianportfolio.blogspot.com/


ആയിരം നാവുള്ള അനന്ദനെപ്പോലെയാണ്‌ ഹാസ്യാത്മക( Cartoon )ചിത്രങ്ങൾ പറയുന്ന കാര്യങ്ങൾ എന്നാണ് ആഗോള കാർട്ടൂൺ ചരിത്രങ്ങൾ വ്യക്തമാക്കുന്നത് . 

അതായത്  ഒരു എഴുത്തുകാരന് ആയിരം വാക്കുകളൊ, പത്തു വാചകങ്ങളൊ മുഖാന്തിരം വരികളാൽ വർണ്ണിക്കേണ്ട സംഗതികൾ , വെറും  ഒരു  ഹാസ്യദ്യോതക വിനോദ ചിത്രത്തന്റെ  (Caricature and Cartoon ) വരയിൽ കൂടി  ഒരു കാർട്ടൂണിസ്റ്റിന്  സാധിക്കും എന്നർത്ഥം ..!.

ഇതുപോലെയുള്ള  വരയിലും , വരിയിലും കേമന്മാരായ ധാരാളം പുപ്പുലികൾ നമ്മുടെ   മലയാളത്തിൽ വാഴുന്നുണ്ട് .
ഇത്തരം ചില 'വര'യൻ പുലികളുടെ മുന്നിൽ വന്നുപ്പെട്ടപ്പോൾ എനിക്കുണ്ടായ സ്ഥിതിവിശേഷങ്ങൾ ശരിക്കും കണ്ട് തന്നെ അറിയേണ്ടതാണ് ...

ഇന്ത്യൻ വരുമാന നികുതി വകുപ്പിലെ ഉദ്യോഗസ്ഥനും പേരുകേട്ട കാർട്ടൂണിസ്റ്റും ബ്ലോഗറുമായ  സജ്ജീവ് ബാലകൃഷ്‌ണനെ  പത്ത് വർഷങ്ങൾക്ക് മുമ്പ് നേരിട്ട് ചെറായി ബ്ലോഗ് മീറ്റിൽ കണ്ടുമുട്ടിയപ്പോൾ  നിമിഷനേരങ്ങൾക്കുള്ളിൽ എന്നെ വരച്ചിട്ടതാണ് ഈ കാർട്ടൂൺ ചിത്രം .വളരെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന വരികളാലും വരകളാലും ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം സ്വയം ട്രോളുന്നതിലും നിപുണനാണ് ..!

താഴെ കാണുന്നതാണ്
സജ്ജീവ് ഭായിയുടെ വെബ് സൈറ്റുകൾ 

http://www.1minutecaricatures.blogspot.com/
http://www.keralahahaha.blogspot.com/




എഴുത്തുകാരനും , പത്രപ്രവർത്തകനും ,കാർട്ടൂണിസ്റ്റും ഫോട്ടോഗ്രാഫറുമായ നൗഷാദ് അകമ്പാടമാണ്  വെറുമൊരു ബൂലോകനായി വാണിരുന്ന എന്നെ അദ്ദേഹത്തിൻറെ 'വരഫലം' എന്ന പംക്തിയിലെ എഴുത്തും വരയും കൊണ്ട് ഭൂലോകത്ത് മുഴുവനും എന്നെ ആ സമയത്ത് പരിചയപ്പെടുത്തിയത് .


അന്ന് ഞാൻ ഇത് കണ്ട് എഴുതിയിട്ട വരികൾ ഇതാണ് 


''പുരുഷാർത്ഥങ്ങളുടെ പര്യായങ്ങളായ
‘പണം,പെണ്ണ്,പദവി,പെരുമ,...
എന്നിവയിൽ പണം കൊടുത്തൽ കിട്ടാത്ത
വസ്തുവാണല്ലോ ഈ ‘പെരുമ’ എന്നത്..

ഒരു വരം കിട്ടിയതു പോലെ ഈ വര ഫല’ത്തിലെ
പ്രഥമ വരയിലൂടെ ആ പെരുമ എനിക്കും കിട്ടിയിരിക്കുന്നു കേട്ടൊ കൂട്ടരെ...


'ഹാറ്റ്സ് ഓഫ്‘ .. നൌഷാദ് ഭായ്
ഒപ്പം പെരുത്ത് നന്ദിയും...

ഇന്ന് ബിലാത്തിയിലുള്ള ഏതൊരു കലാകാരന്റേയും ആഗ്രഹമാണ്...
ഡയമണ്ട് ജൂബിലി വർഷമായി കൊണ്ടാടുന്ന ഈ ആണ്ടിൽ രാജ്ഞിയുടെ
മുമ്പിൽ നിന്ന് തന്റെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുക എന്നത്...!

എന്റെ ആ അത്യാഗ്രഹം ഒരു നടക്കാത്ത സ്വപ്നമാണെങ്കിലും,
ആയതിന്ന് താങ്കളുടെ ഈ സൂപ്പർ ക്യാരിക്കേച്ചറിലൂടെ സഫലമയിരിക്കുന്നൂ‍ൂ...!


‘പൊട്ടൻ പെട്ടു എന്ന ഭാഗ്യം ‘ കണക്കേ
‘ മണ്ടൻ പെട്ടു ‘എന്ന് ഇനി തിരുത്തി വായിക്കാം അല്ലേ...


നൗഷാദ് ഭായിയുടെ 'എന്റെ വര ..വല്ലാത്ത വര '
എന്ന ബ്ലോഗ് തട്ടകം http://entevara.blogspot.com/




സൗദിയിലെ മദീനയിലെ  അനേക കാലം പ്രവാസത്തിന് ശേഷം നിലമ്പൂർക്കാരനായ ഇദ്ദേഹം ഇപ്പോൾ സ്വന്തം നാട്ടിൽ ഒരു സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് 
ദാ ... നോക്കൂ 
അദ്ദേഹത്തിൻറെ പരസ്യ വാചകങ്ങൾ 

''തലയും ഉടലും വെട്ടിമാറ്റല്‍, കൂട്ടിച്ചേര്‍ക്കല്‍, തള്ളല്‍, പൊക്കിയടിക്കല്‍,പോട്ടോ ഷോപ്പ്, നിറം കൊടുത്ത് ചൊര്‍ക്ക് കൂട്ടല്‍, എഴുത്ത്, കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ വര, പോരാഞ്ഞ് കമ്പ്യൂട്ടറില്‍ നേരിട്ട് വര തുടങ്ങി ഏത് കൊട്ടേഷനും സധൈര്യം ഏറ്റെടുക്കുന്ന അകമ്പാടം മെട്രോ സിറ്റിയിലെ ഏക സ്ഥാപനം.''






അതുപോലെ തന്നെ കാർട്ടൂണിസ്റ്റും കലാകാരനും ബ്ലോഗറുമായ മഞ്ചേരിക്കാരൻ   .അസ്രുസ് ഇരുമ്പുഴി   ഇ -മഷി മാഗസിന് വേണ്ടി എന്നെ കാർട്ടൂൺ ക്യാരിക്കേച്ചറിൽ കൂടി പടച്ചുവിട്ട ഒരു ഉഗ്രൻ ഹാസ്യാത്മക ചിത്രമാണിത് ദാ ..ഇവിടെ 



അസ്രുവിന്റെ വാക്കുകളിലാണ് താഴെകാണുന്നത് 


ബിലാത്തി പട്ടണത്തിലെ മുരളിയേട്ടന്‍ 
******************************************************
'' അനേകായിരം പേർ ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ എന്ന നവ മാധ്യമങ്ങൾ എന്നറിയാമല്ലൊ.
അതായത് അവനവന്റെ വിരൽ തുമ്പിലൂടെ അപ്പപ്പോൾ തന്നെ ലോകത്തിലുള്ള സകലമാന വിവര - വിജ്ഞാനങ്ങൾ അറിയുവാനും , വിളംബരം ചെയ്യുവാനും സാധിക്കുന്ന വിവര സങ്കേതിക വിനോദോപാധി തട്ടകങ്ങൾ ഇന്ന് മാനവ ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാവാത്ത സംഗതി തന്നെയായി മാറിയിരിക്കുകയാണല്ലോ ഇപ്പോൾ ''.

നമ്മള്‍ നിസാരമായി 'സോഷ്യല്‍ മീഡിയ' എന്ന് പറഞ്ഞുപോകുന്ന വാക്കുകളെ വളരെ ഭംഗിയായി ഭാഷയുടെ സൌന്ദര്യവത്കരണതോടെ, ബ്ലോഗഴുത്തുകളെ അണിയിച്ചൊരുക്കുന്ന ഒരു മാന്ത്രികന്‍ തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് മുരളിയേട്ടന്റെ മുകളിലത്തെ ആ വരികള്‍ .

സോഷ്യല്‍ മീഡിയകളുടെ ആധിക്യത്തില്‍ ഒന്നൊന്നായി ബ്ലോഗുകള്‍ മുങ്ങി മരിക്കുമ്പോഴും , വായനക്കാര്‍ ബ്ലോഗുകളിലെക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന E കാലത്ത് , വായനക്കാരായി എല്ലാ ബ്ലോഗിലും കൂടെ യാത്ര ചെയ്തവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.

അതിലൊരാളാണ് നമ്മുടെ പ്രിയങ്കരനായ ബിലാത്തി പട്ടണത്തിലെ മുരളി ചേട്ടൻ. ഇന്നും സജീവമായി ബ്ലോഗില്‍ ഇടപെട്ടു കൊണ്ടിരിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒന്നുകൂടിയാണ് ലണ്ടനിൽ ഒരു മണ്ടൻ എന്ന് സ്വയം വിശേഷിപ്പിച്ച മുരളീ മുകുന്ദന്‍ എന്ന മുരളിയേട്ടന്‍ !.
തൃശൂര്‍ കണിമംഗലത്ത് നിന്നും ലണ്ടന്‍ കീഴടക്കിയ ഇദ്ദേഹം ഒരു മാന്ത്രികന്‍ കൂടിയാണെന്നത്തില്‍ നമുക്ക് അഭിമാനിക്കാം. ഓണ്‍ലൈന്‍ ലോകത്ത് എന്നെന്നും നിറസാനിധ്യമായ് അദ്ദേഹം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
സ്നേഹപൂര്‍വ്വം,
ഞമ്മന്റെ സ്വന്തം ബിലാത്തിക്ക് !  
(#asrus
https://www.facebook.com/photo.php?fbid=2225068084186152&set=a.1935938116432485&type=3&theater)
അന്ന് ഈ വരക്കും വരികൾക്കും ഞാൻ കൊടുത്ത മറുപടി 
അസ്സലായ
ഒരു മാന്ത്രിക
കോലത്തിൽ അസ്രു ഭായ്,

എന്നെ ചായം പൂശി അവതരിപ്പിച്ച്,
ആലേഖനം ചെയ്തത് കണ്ടപ്പോൾ,
എൻ അശ്രുകണങ്ങൾ മിഴിയിൽ നിന്നും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്...


സംന്തോഷം കൊണ്ടാണ്
കേട്ടോ ഭായ്.. പെരുത്ത് സന്തോഷം കൊണ്ട്..

ഒരുപാടൊരുപാട് നന്ദി


ഒരു പക്ഷെ ഈ ഭൂലോകത്ത്
ബൂലോകം പൊട്ടിമുളച്ചില്ലെങ്കിൽ,
ഇവിടെ ബിലാത്തി പട്ടണത്തിൽ വളരെ കുറച്ച് മിത്രങ്ങൾക്കിടയിൽ മാത്രം അറിയുമായിരുന്ന എന്നെ ആഗോളതലത്തിൽ ഇത്ര വലിയൊരു മിത്രവലയ സമ്പത്തിനുടമയാക്കിയതിന് കാരണം നിങ്ങൾ ബൂലോഗ മിത്രങ്ങൾ തന്നെയാണ്...

സോഷ്യൽ മീഡിയ
തട്ടകങ്ങളിലെ എല്ലാ കൂട്ടുകാർക്കും


അസ്രുവിന്റെ  ബ്ലോഗ് https://asrusworld.blogspot.com/







നാട്ടിൽ ചിത്രകലാദ്ധ്യാപകനായിരുന്ന എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ പാലായിൽ നിന്നും ബ്രിട്ടനിലെ കേംബ്രിജിലേക്ക് കുടിയേറിയ ഒരു കഥാകൃത്ത് കൂടിയാണ് റോയ് ജോസഫ് എന്ന കാർട്ടൂണിസ്റ് Roy. C J

ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരമായ 'റെറ്റിനയിൽ പതിയാത്തത് ' എന്ന പുസ്തകത്തെ - യു.കെയിലുള്ള എഴുത്തുകാരൻ മുരുകേഷ് പനയറ പരിചപ്പെടിത്തിയിരിക്കുന്നത് ഇവിടെ ഇവിടെ ശ്രവിക്കാവുന്നതാണ് .

റോയ് ജോസഫ് ഭായ് അദ്ദേഹത്തിൻറെ ഒരു കാർട്ടൂൺ ക്യാരിക്കേച്ചറിലൂടെ
വരയിലൂടെയും വരിയിലൂടെയും പരിചയപ്പെടുത്തിയ വാക്കുകളും വരയുമാണ് ഇത്  


മാജിക്കും സാഹിത്യവും ഒരുമിച്ചാലോ? (ഹൽവയും മീൻകറിയും പോലെ) ഇത് രണ്ടും ഒന്നുപോലെ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരേ ഒരാളെ ഇംഗ്ലണ്ടിൽ ഉണ്ടാവൂ. ബിലാത്തിപ്പട്ടണം ബ്ലോഗിന്റേയും യുകെ സാഹിത്യോത്സവത്തിന്റെയും, ‘കട്ടൻ കാപ്പിയും കവിത’യുടെയും ഒക്കെ നെടും തൂണായ ‘മുരളീ മുകുന്ദൻ’. ‘മാജിക്കൽ സാഹിത്യത്തിന്’ വരയാദരം. 

അതെ 
വരകളാലും,
വരികളാലും ബിലാത്തിയിൽ
കേമനായ ഒരു കലാസാഹിത്യ

പ്രതിഭയുടെ ക്യാരിക്കേച്ചർ സൃഷ്ടിയിലൂടെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ പ്രത്യക്ഷപെടുക എന്നത് തന്നെ
ഒരു മഹാ ഭാഗ്യമാണ് 


ശതാബ്ദിയിലെത്തിയ മലയാള കാർട്ടൂൺ (100 Years of Malayalam Cartoon) എന്ന വിഷയത്തെ പറ്റിയുള്ള ഒരു കൊച്ചു പ്രഭാഷണം കൂടി   കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ റോയ് സി  ജെ കാഴ്ച്ചവെച്ചത്  ഇതോടൊപ്പം കാണാം 
സെഞ്ചുറി പൂർത്തിയയാക്കിയ മലയാള കാർട്ടൂണിന്റെ വിശദാംശങ്ങളടക്കം ലോക കാർട്ടൂൺ ചരിതങ്ങളും തന്റെ സ്വന്തം ക്യാരിക്കേച്ചറുകളിലൂടെ വ്യക്തമാക്കിത്തരുന്ന അവതരണമാണ് റോയ് ഭായ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്..



പിന്നെ 
നമ്മുടെ ബ്ലോഗുലകത്തിൽ തന്നെ 
നമത്(varavazhi.blogspot) ,ഷാഫി റഹ്‌മാൻ  shafiscribe.blogspot.co.uk)സുനിൽ പണിക്കർ ,
മാധവൻ (vazhikalil.blogspot.), കല്യാണിക്കുട്ടി , 
അജിത് ദീപ്‌തി  ഊട്ടോപ്യൻ (uttopianart.blogspot) ,
ഡോണ മയൂര(/donamayoora/ ),നന്ദകുമാർ )nandaparvam.blogspot)
വിഷ്ണു ,പ്രദീപ് കുമാർ ,സിജോ ജോർജ്ജ് (sijogeorge.blogspot) ,സിസിലി ജോർജ് ,ജയശ്രീ ലക്ഷ്‌മി (lakzkumar.blogspot) അങ്ങിനെയങ്ങിനെ ധാരാളം പേരുകൾ ഇനിയും പറയാനുണ്ട് .
ഇത്തരം പുപ്പിലികളായ 'വര'യൻ പുലികളുടെയെല്ലാം 
കൂടെ നമ്മുടെ ബൂലോകത്തിൽ വസിക്കുന്ന വെറും ഒരു കഴുതപ്പുലിയാണ് ഞാൻ...! 

എന്തൊക്കെ പറഞ്ഞാലും വരികൾ 
എഴുതുന്നതിനൊപ്പം വരക്കാനുള്ള സിദ്ധി 
കൂടി കിട്ടുക എന്നുള്ളത് ഒരു വരം തന്നെയാണ് 


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...