Saturday, 31 July 2010

യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....

യാത്രാവശേഷങ്ങൾ


ഒരു ജോലികിട്ടിയിട്ട് വേണം ഒന്ന് ലീവെടുക്കാൻ എന്ന് , പണ്ടൊരു സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ ,  ഒരു റിഡന്റൻസി ( Redundant ) കിട്ടിയിട്ട് വേണം ഒന്ന് ആർമാദിക്കുവാൻ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് , വൈദ്യൻ കല്പിച്ച പാലുപോലെ , ഒരുമാസം മുമ്പ് ആ പണിപോകൽ അറിയിപ്പ് കൈപറ്റിയത്....

സമ്പത്ത് മാന്ദ്യത്തിന്റെ ബാധ്യതകൾ കുറയ്ക്കാനും, പുത്തൻ ഗവർമേന്റിന്റെ , നോൺ യൂറൊപ്പ്യൻസിനെ പുറംതള്ളുന്ന പോളിസുമായി ഇഴുകിച്ചേർന്ന് ഞങ്ങളുടെ കമ്പനിയും അനേകം പേർക്ക് അങ്ങിനെ റിഡന്റണ്ട് നോട്ടീസ് കൊടുത്തു എന്നുപറയുന്നതായിരിക്കും ഉത്തമം...

പിന്നീട് പുതിയ ജോലിക്കാരെ വെക്കാതെ ഉള്ളവരെ കൊണ്ട്
ഇരട്ടി പണിയെടുപ്പിക്കുന്ന പരിപാടിയായ നവീന മുതലാളിത്ത കുത്തക
രീതി തന്നെ നടപ്പാക്കുകയും ചെയ്തു കേട്ടൊ !

ഭാഗ്യം പോലെ നറുക്ക് എനിക്കും വീണത് കൊണ്ട്, അങ്ങിനെ ഈ ജൂലായ്  രണ്ടുമുതൽ ഭർത്താവുദ്യോഗം മാത്രമായി ഈയ്യുള്ളവന്റെ പണി വല്ലാ‍തെ ചുരുങ്ങിപ്പോയത്  , ഭാര്യക്ക് വലിയൊരു ശല്ല്യമാകുകയും ചെയ്തു .....!

അതിനാൽ ഇത്തരം ചൊറിച്ചിലുകൾക്ക് ശമനം വരുത്തുവാൻ   ,  ഇപ്പോൾ കിട്ടുന്ന ഈ  തൊഴിലില്ലാവേതനവും, തൊഴിലന്വേഷണവുമായി....
ഞാനീയിടവേള ആഘോഷിച്ച് തിമർക്കുവാൻ തന്നെ തീരുമാനിച്ചു  !

ലോകകപ്പ് തീരുന്നത് വരെ പബ്ബുകളിലും മറ്റും , ഫാ‍നുകളുമായി അടിച്ചുപൊളിച്ച് ഉല്ലസ്സിച്ച്  കഴിയുന്നസമയത്താണ് ; തേടിയ വള്ളി വേണ്ടസ്ഥലത്ത് ചുറ്റിയത് !
 പഞ്ചപാവവും ,ഫ്രഞ്ചുകാരിയും,മൊഞ്ചുകാരിയും
ഭാര്യയുടെ  ഗെഡിച്ചികളായ അയലക്കക്കാരായ ഫ്രഞ്ചുകാരി സൂസനും ,
പോളണ്ടുകാരി ; ഒരിക്കൽ എന്റെ മാനേജർ കൂടിയായിരുന്ന മെറീനയും
(ഈ മെറീന ഇവിടെയുണ്ട് കേട്ടൊ )   കൂടി ഹോളിഡേയ് പ്ലാൻ ചെയ്യുന്ന
വിവരം പെണ്ണൊരുത്തി പറഞ്ഞറിഞ്ഞത് .

വെള്ളക്കാരികളായ  ചട്ടിയും, ചട്ടിയുമായ  ഈ പെണ്ണുങ്ങളോട് ഞാനിടപെടുന്നതിൽ ഭാര്യയ്ക്കാണെങ്കിൽ വിരോധമൊട്ടുമില്ല തന്നെ......

പോരാത്തതിന്  ഈ ലെസ്ബിനികളുടെ ഇഷ്ട്ടവിഭവങ്ങളായ ഇന്ത്യൻ കറികളുടെ പാചകഗുരു കൂടിയാണ് എന്റെ വാമഭാഗം !

ഇക്കൊല്ലം ഈ   പെണ്ണുദമ്പതികൾ  ഇംഗ്ലണ്ടിലും, യൂറൊപ്പിലും , പിന്നെ തായ്ലാന്റിലുമൊക്കെയാണ്  ഹോളിഡേയ്ക്ക് പോകാനുദ്ദേശിക്കുന്നത് എന്നെന്നോട് പറഞ്ഞു ......

കൂടെ ഈ പാവത്തിനേയും കൂട്ടാമെന്ന് - ചിലവെല്ലാം അപ് നാ..അപ് നാ .....

പകരം അടുത്ത കൊല്ലത്തെ ഇന്ത്യാടൂറിന് ഇവർക്ക് എന്റെ ഗൈഡൻസ്  വേണം പോലും..., അടുത്തകൊല്ലം  നടക്കുന്ന ബൂലോഗ മീറ്റിൽ ബ്ലോഗിണിയായ ഈ മെറീനയെ ( പോളീഷ് ഭാഷയിലാണ് കേട്ടൊ ) കൂടി പങ്കെടുപ്പിക്കണം !

കേരളഭക്ഷണമതാകർഷണീയമിവിടെയതെന്നും..!
ഭാര്യയും,മക്കളുമായി സംഭവം ചർച്ചചെയ്തപ്പോൾ ....
അവർക്കും ഒരു ഡിമാന്റ്....അവരേയും ഏതെങ്കിലും യൂറോപ്യൻ
രാജ്യങ്ങളിലേക്ക് ഞങ്ങളോടോപ്പം കൊണ്ടുപോണം പോലും.... സമ്മതിക്കാതെ നിർവ്വാഹമുണ്ടായിരുന്നില്ല.
വളരെ പ്യാരിയായിട്ട് തന്നെ പാരീസ് പര്യടനത്തിന്
കുടുംബത്തിനേയും കൂട്ടാമെന്നേറ്റു..!

അടുത്തകൊല്ലത്തെ ദൈവ്വത്തിന്റെ നാട്ടിലേക്കുള്ള സന്ദർശനത്തിന്
മുന്നോടിയായി  ഞാനിവരെ,  ഇവിടെ ലണ്ടനിൽ എല്ലാകൊല്ലവും നമ്മുടെ
ടൂറിസം വകുപ്പുകാർ സംയുക്തമായി ,വിദേശികളെ ആകർഷിക്കുവാൻ വേണ്ടി
ലക്ഷകണക്കിനുരൂപ ചിലവഴിച്ചു നടത്തുന്ന രണ്ടുദിനത്തെ പരിപാടിയായ കേരള
കാർണിവെൽ ,  തേംസ് നദിയുടെ തീരത്തുവെച്ചു നടന്നിരുന്ന കേരള കലാ-സാംസ്കാരിക- ഭക്ഷണ മേള കൊണ്ടുകാണിച്ചുകൊടുത്തിട്ട് ,കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയിച്ചു.....

ആനച്ചമയങ്ങളും ,ആയുർവേദവും എന്തൊക്കെയാണെന്ന് അതാതിന്റെ
സ്റ്റാളുകളിൽ കൊണ്ടുപോയി കാണിച്ച് വിശദീകരിച്ചു കൊടുത്തു....

 ലണ്ടൻ കേരള കാർണിവെൽ /  ജൂലായ് 2010

നമ്മുടെ വനിതാ മന്ത്രി ശ്രീമതി ടീച്ചർ അടക്കം , പല ഉദ്യോഗസ്ഥ പ്രമുഖരും,
സിനിമാനടന്മാരും ,മറ്റു കേരള പ്രേമികളായ വെള്ളക്കാരും നിറഞ്ഞാടിയ സദസ്സും,
മറ്റു കലാപരിപാടികളുമെല്ലാം .... എല്ലാവർക്കും തന്നെ ,
ഇവരെപ്പോലെ തന്നെ കേരളത്തെ കാണാൻ ഉത്സാഹപെടുത്തുന്ന
സംഗതികൾ തന്നെയായിരുന്നു കേട്ടൊ....

എന്തിനുപറയുന്നു നമ്മുടെ സാധാരണക്കാരന്റെ വാഹനമായ
ഓട്ടൊറിക്ഷ പോലും ഇവിടെയുപയോഗിക്കുന്നത് ....
നമ്മുടെ വെള്ളംകുടി ശീലത്തിന്റെ പ്രതീകമെന്നോണം ,
സഞ്ചരിക്കുന്ന ദാഹശമിനികളുമായിട്ടാണ് !
അതും ഇഷ്ട്ടപാനീയങ്ങൾ ഏതും കിട്ടുന്ന ആധുനിക സജ്ജീകരണങ്ങളുമായി  !

 തേംസ്  തീരത്ത് നമ്മുടെ ഓട്ടൊയിലെ  ഒരു സഞ്ചരിക്കുന്ന ഹൈടെക് പബ്ബ് !

പിന്നീട് ചില യു.കെ കാഴ്ച്ചകൾക്ക് ശേഷം ഞാനിവരെ ലണ്ടനിലെ പ്രമുഖ മലയാളിസംഘടനകളായ യു.കെ മലയാളി അസ്സോസിയേഷനും , കാത്തലിക് അസ്സോസിയേഷനും,യു.കെ ശ്രീനാരായണ ഗുരുമിഷ്യനും ഒത്ത് കൂടി നടത്തിയ
മലയാളി ഫൺ ഡേയ് കൊണ്ടുകാണിച്ചു.....

 മല്ലൂസ് ഫേമിലി ഫൺ ഡേയ് ഇൻ ലണ്ടൻ
അടുത്തമാസം ഇവിടെ നടത്തുന്ന ഓണ സദ്യകളിലും, ഓണ പരിപാടികളിളും
ഇനി യൂറോപ്യൻ പര്യടനത്തിന് ശേഷം ഈ മദാമമാരെ പങ്കെടുപ്പിക്കണം....

പിന്നീട് ഞാനും ,ഈ ഗെഡിച്ചികളും കൂടി വണ്ടിവിട്ടത് കോവണ്ട്രി,
ബെർമിങ്ങാം വഴി ലിവർപൂളിലേക്കാണ്....കേട്ടൊ
ബൂലോഗരായ വിഷ്ണുവിന്റേയും,പ്രദീപിന്റേയും
തട്ടകമായതുകൊണ്ട് രണ്ടുദിനം അവിടങ്ങളിൽ
ചുറ്റിയടിച്ച് കണ്ട കാഴ്ച്ചകൾ , ഞാൻ പിന്നീട് എഴുതാം ട്ടാ‍ാ...

ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി

“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”

എന്ന് ചോദിച്ചത് മാത്രമാണ്
എന്നെ  ഇത്തിരിയലട്ടിയ ഒരു സംഗതി....

പുലർകാലരാവിലെയുള്ള ലിവർ പൂൾ

പിറ്റേന്ന് , മൂന്നാം ദിനം രാവിലെതന്നെ ഇംഗ്ലണ്ടിലെ ലാസ് വെഗാസ്
എന്നറിയപ്പെടുന്ന ലിവർപൂളിൾ ലാന്റുചെയ്ത് ,മേഴ്സ്സി നദിയുടെ തീരത്ത്
മുറിയെടുത്ത് വിശ്രമത്തിന് ശേഷം ക്ലബ്ബുകളുടെയും, പബ്ബുകളുടേയും , ചൂതാട്ടങ്ങളുടേയും നഗരം കാണാൻ ഞങ്ങളിറങ്ങി...!

നമ്മുടെ ഹർത്താലിനെ അനുസ്മരിപ്പിക്കുന്ന
വിധം ഒട്ടുമിക്ക സ്ഥാപനങ്ങളുമിതാ അടഞ്ഞുകിടക്കുന്നൂ....!

പിന്നീടാണ് അറിഞ്ഞത് ബിലാത്തിയിലെ ഈ ബല്ലാത്ത
പട്ടണം ശരിക്ക് ഉണരുക ഈവനിങ്ങോടുകൂടിയാണെത്രെ......!

പിന്നെ ആട്ടവും,പാട്ടും, കൂത്തുമൊക്കെയായി സകലരും
കൂടി രാത്രികളെ പകലുകളാക്കി മാറ്റുമെത്രെ !

 ലോകത്തിലെ പേരുകേട്ട ലിവർപൂൾ യൂണിവേഴ്സിറ്റിയുടേയും,
ജോണ്മൂർ യൂണിവേഴ്സിറ്റിയുടേയും ക്യാമ്പസുകളാകെ  ഈ നഗരവും ,
പ്രാന്തപ്രദേശങ്ങളും വ്യാപിച്ചുകിടക്കുകയാണ് കേട്ടൊ ....

അതുകൊണ്ട് പഠിക്കാനും ,പഠിപ്പിക്കാനും ,മറ്റൊത്തുചേരലുകൾക്കും
എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള
ജനവിഭാഗങ്ങളേയും ഇവിടെ എന്നും കാണാം .

അവിടെ വെച്ച് ബ്ലോഗ്ഗർ ശ്രീരാഗിനെ വിളിച്ചപ്പോൾ പറഞ്ഞു...
അന്നവരുടെ ഗ്രാജുവ്യേഷൻ ഡേയ് ആണെത്രെ.....

ബൂലോഗം മുഴുവൻ അരിച്ചുപെറുക്കുന്ന നാലഞ്ച് മല്ലൂസ് കൂടി അന്നവിടെ
എം.ബി.എ പട്ടം വാങ്ങുന്നത് കാണുവാനും, അവരുടെ തലതിന്നുവാനും വേണ്ടി,
ഈ  മദാമമാരോട് സുല്ലുപറഞ്ഞ് ഞാനങ്ങോട്ടു വിട്ടു.......

സ്ഥിരം തോറ്റുതൊപ്പിയിടുന്നവൻ ....
ജയിച്ചിട്ട്  തൊപ്പിയിടുന്നവരെ കാണുവാൻ....

 രൻജിത്തും,മുരളിയും,ഞാനും,ശ്രീരാഗും,മോൻസിയും
 കണ്ടാലും,കണ്ടാലും മതിവരാത്ത പുരാതനമായ സർവ്വകലാശാലയുടെ
അകത്തളങ്ങളും ,പുറം കാഴ്ച്ചകളും കണ്ട് , യുവമിഥുനങ്ങൾ ആടിതിമർക്കുന്ന
സാൽസ നൃത്ത ചുവടുകൾക്കൊപ്പം ആടിതിമർത്ത്, ടൈറ്റാനിക് പടച്ചുവിട്ട കപ്പൽശാലകണ്ട്....

 നാവിക കാഴ്ച്ചബംഗ്ലാവ്
ആൽബർട്ട് ഡോക്ക്,ലിവർ പൂൾ
പണ്ടുമുതൽ ഇന്നുവരെയുള്ള കപ്പൽ/നാവിക ഉപകരണങ്ങൾ
പ്രദർശിപ്പിച്ച് വെച്ചിട്ടുള്ള പ്രദർശന ശാലകണ്ട് .....
ആജാനുബാഹുക്കളായ ലിവർപൂളുകാരുടെ പൂർവ്വികർ, പണ്ട്
കടൽക്കൊള്ളക്കുപയോഗിച്ചിരുന്ന , ഇപ്പോഴും കേടുവരാതെ പ്രദർശിപ്പിച്ചു
വെച്ചിരിക്കുന്ന പായ്ക്കപ്പലുകൾ കണ്ട് അന്നത്തെ ക്ലബ്ബ് ഡിന്നറും, ബെല്ലി ഡാ‍ൻസ്
കാണലും കഴിഞ്ഞ് റൂമിലെത്തിയപ്പോൾ പാതിരാവായി.....

അപ്പോഴതാ ആ മിഡ്നൈറ്റിൽ , മദാമമാർ രണ്ടും കൂടി
എന്നെകുത്തിപൊക്കി ലാപ് പോൾ ഡാൻസ് കാണുവാൻ
ആനയിച്ചു കൊണ്ടുപോകുന്നൂ.... !
എന്റമ്മോ .... !
നൃത്തപ്പുരയുടെ മുന്നിൽ ഏഴരടിയോളം ഉയരവും
അതിനൊത്ത കട്ടബോഡിയുമായി ...
ബൌൺസേഴ്സ്..!
എയർപോർട്ടിൽ പോലുമുണ്ടാകില്ല ഇതുപോലെ ചെക്കിങ്ങ്...!

മൊബൈലടക്കം സകല കുണ്ടാമണ്ടിയും അവരവിടെ വാങ്ങിവെച്ചു....

പണ്ടാറം ഞാനാദ്യായി കാണാണ് ഇത്തരം കോപ്രാട്ടി ഡാൻസുകൾ... !

പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ
ഒരു നാട്യം തന്നെയാണിത്‌ , പലപേരുകളിലും , പലക്ലബ്ബുകളിലും
നടനമാടി കൊണ്ടിരിക്കുന്ന  ഈ സൂപ്പര്‍ ഡാന്‍സ് ഷോ കേട്ടോ ...

ക്യാബെറാ ഡാൻസിന്റെയൊക്കെ ഒരു
വല്ല്യേച്ചി എന്നുവേണമെങ്കിൽ പറയാം...!

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്രകാശങ്ങളും ,കാതടപ്പിക്കുന്ന
സംഗീതവുമൊക്കെയായി , തുണിയുരിഞ്ഞ് ,തൂണിൽ കയറിയും ,
ചുറ്റിയും വിവിധതരം രാജ്യക്കാരായ തരുണികൾ മുൻഭാഗവും,പിൻഭാഗവും താളത്തിനും,മേളത്തിനുമൊപ്പം ചലിപ്പിക്കുന്ന കുറെ സംഗതികളാണ് കേട്ടൊ ഇത്..!

പാർട്ട് ടൈം ജോലിയായി ഈ സുന്ദര നൃത്തം  ചവിട്ടുന്നത്
ഭൂരിഭാഗവും കോളേജ് കുമാരികളാണെത്രെ !
 ലാപ് പോൾ ഡാൻസെസ്
 
ഒരു മണിക്കൂറിൽ തുടക്കക്കാരായ നാട്യമണികൾക്ക്
തന്നെ അമ്പതിലേറെ പൌണ്ടാണ് കൂലി  !

ഒരു കാണിപോലും ശരീരത്തിൽ തൊടുകയൊ ,
ഫോട്ടൊയെടുക്കുകയൊ ചെയ്യില്ല  ....
പിന്നെന്തിനു പേടിക്കണം അല്ലേ ?

 വിമെൻ & വൈനിന്റെ  വീര്യം  തലയ്ക്കടിച്ച് ,നിലാവത്തഴിച്ചുവിട്ട
കോഴികളെപ്പോലെ മത്ത്പിടിച്ച് പുലർകാലെ റൂമിൽ വന്ന് കയറിയതെ...
ഓർമ്മയുണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് ഉച്ചക്കുശേഷം ഉണർന്നെഴുന്നേറ്റ് നഗര പ്രദക്ഷിണം
നടത്തിയപ്പോൾ കണ്ടകാഴ്ച്ചകൾ ശരിക്കും വിസ്മയകരം തന്നെയായിരുന്നു കേട്ടൊ.

ലോകമഹായുദ്ധത്തിൽ ബോമ്പുവീണ് പാർഷ്യലായി നശിച്ച
ആ ബോമ്പാർഡ് പള്ളിവരെ അതുപോലെ നിലനിർത്തി വെച്ചിട്ടുണ്ടവരിപ്പൊളും .....!

ദേ നോക്കു.... ഈ മറ്റൊരു ബിലാത്തി പട്ടണത്തിലെ
കലക്കൻ ഫോട്ടോകൾ ( ലിവർപൂൾ വൺ ) .

പിന്നീട് അന്ന് രാത്രി വളരെ വിചിത്രമായ
ഒരു പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത് ...

ആ രാവിന്റെ നിശബ്ദതയിൽ കണ്ടതെന്താണെന്നോ ?
കാമകേളികളുടെ ഒരു ലൈവ് ഷോ  !

നമ്മളോടൊപ്പം വന്നിരുന്ന് വർത്തമാനം പറഞ്ഞ്
സ്വീകരിച്ചാനയ്ച്ചിരുത്തി നമ്മുക്ക് കാണുവാൻ വേണ്ടി
പെർഫോമൻസ് ചെയ്യുന്ന സഹജീവികൾ .........!


സ്ഥിരം അഞ്ചുപത്ത് പേർക്ക് കാണുവാനും,ആസ്വദിക്കുവാനും
സ്വന്തം ശരീരഭാഗങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന ചില വേലകൾ
എന്നാണ് ഈ പണി നടത്തുന്ന ഒരുത്തി എന്നോട് പറഞ്ഞത് .....!

പിന്നീടവൾ അവളുടെ പല്ലിവാൽ മുറിച്ചിട്ടു കേട്ടൊ...
അവൾ സാക്ഷാൽ  ഒരു മല്ലുപുത്രി തന്നെയായിരിന്നു .......!

ഇവളെ നമുക്ക് ലില്ലി എന്നുവിളിക്കാം.നാലരകൊല്ലം മുമ്പ്
അഞ്ചുലക്ഷം രൂപമുടക്കി... അഞ്ചും,മൂന്നും വയസ്സുണ്ടായിരുന്ന
കുഞ്ഞുങ്ങളെ നാട്ടിലാക്കി, ഗൾഫ് ജോലി വേണ്ടന്ന് വെച്ച് യു.കെ
പ്രേമം തലയിലേറ്റിയ ഭർത്താവിനൊപ്പം ഇവിടെ എത്തിചേർന്നതാണ്....

വിസിറ്റിങ്ങ് വിസ തീർന്നിട്ടും ...തട്ടിമുട്ടി രണ്ടുപേരും അല്ലറ ചില്ലറ
പണികളൊപ്പിച്ച് ഒന്നിച്ചുകഴിയുന്നതിനിടയിൽ, രണ്ട് കൊല്ലം മുമ്പ്
ഭർത്താവിനെ പണിചെയ്തിരുന്ന ഹോട്ടലിൽ നിന്നും വിസാ ചെക്കിങ്ങിൽ
പിടിച്ചപ്പോൾ, പെർമിറ്റില്ലാത്ത കാരണം നാട്ടിലേക്ക്  കയറ്റി വിട്ടു.. !

ക്രമേണ നാട്ടിൽ കരാറെഴുതിയ സ്ഥലത്തിന്റെയും,
പിന്നീടു പണിത വീടിന്റേയും ,....അങ്ങിനെ നിരവധി
ബാധ്യതകൾ അവളെപിടികൂടിയപ്പോൾ, ജോലി ഈ സെക്സ്
മാഫിയക്കൊപ്പമാക്കി....
ഭർത്താവിപ്പോൾ നാട്ടിലെ ഒരു  പലിശക്കാരൻ....,
മക്കൾ നല്ല ബോർഡിങ്ങ് സ്കൂളുകളിൽ....
ഭർത്താവിനും  ഹാപ്പി.....
വീട്ടുകാർക്കും ഹാപ്പി....
ഒപ്പം ഇവൾക്കും സന്തോഷം...!
ഇവളുടെ പണികാണുന്നവർക്കൊ.....അതിലും  സന്തോഷം ! !

രാത്രിയിലെ ലിവർപൂൾ സുന്ദരി
 ചൈനീസ്,ഇന്ത്യൻ,പാക്കി,ബ്രിട്ടീഷ്,കരീബിയൻ,...
എന്നിങ്ങനെ ഇനം തിരിച്ച വകപ്പുകളാണവിടെ.....
ഒരാണും,രണ്ടുപെണ്ണും /ഒരു പെണ്ണും, രണ്ടാണും/,...
അങ്ങിനെ നിരവധി വെറൈറ്റികളും ഉണ്ട് കേട്ടൊ. ...

ലൈവ്വായി ലൈഫിൽ ആദ്യമായി കണ്ട ഇത്തരം കൃത്യിമമായി ...
ശൃംഗാരം  വരുത്തിയും, സ്പ്രേയും, ഡിൽഡൊകളും, മറ്റും ഉപയോഗിച്ചും
നടത്തിയിരുന്ന അരോചകമായ കാഴ്ച്ചകൾ ...
ശരീരത്തിനും, മനസ്സിനും വികാരത്തിന്റെ ...
തീ കൊളുത്തുക തന്നെയായിരുന്നു ....!


  
ശേഷം , അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും മേഴ്സ്സിയില്ലാതെ,
പെരുമാറിയ  ഈ ഗെഡിച്ചികളെ പേടിച്ച് .....
പിറ്റേന്ന് , ഞാൻ തൽക്കാ‍ലം ടൂറ് റദ്ദ്ചെയ്ത്
ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ.....

ഒരു കാര്യം മനസ്സിലായി....
                                                          
ഇവർ ഫുൾടൈം ലെസ്ബികളല്ല എന്ന് !

ഇനി മൂന്നുദിവസം കഴിഞ്ഞാൽ ഇവരോടൊപ്പം ,
കുടുംബത്തെയും കൂട്ടി ഫ്രാൻസിൽ പോണല്ലൊ...

കാക്ക കണ്ടറിയും ..മണ്ടൻ കൊണ്ടറിയും  അല്ലേ  !

 ലേൽ :-
യാത്രാനുങ്ങ .

ഒരു മുൻ കുറിപ്പ്  :-
മൊഞ്ചുള്ളയൊരു ഫ്രഞ്ചുയാത്രയെ പറ്റി  നല്ല മൂഡുണ്ടെങ്കിൽ ഞാനെഴുതും  കേട്ടൊ...
ജാഗ്രതെയ്.....
മറൈൻ വിത് മെറീന - ഒരു ഫ്രഞ്ചുയാനത്തിൽ

A Mandan v/s Family  in  Disneyland , France
 

83 comments:

രവി said...

..
പഞ്ചപാവവും ,ഫ്രഞ്ചുകാരിയും,മൊഞ്ചുകാരിയും... ഹിഹിഹി..

ഇതു കൊള്ളാല്ലൊ ഗെഡ്യേ...യ്. ;)

ഞാന്‍ ഫോളോ ചെയ്തിട്ടും ഇവിടെ പോസ്റ്റുന്നത് ഞാനറിയുന്നില്ല, അതിന്റെ പരാതി തീര്‍ക്കാനാരിക്കും കോയാ പടച്ചോന്‍ ഇതിപ്പെന്നെ മ്മ്ളെ അറീച്ചത്..

നര്‍മ്മം പൂശീള്ള അവതരണം നന്നായി.

ഇനി ആ ബ്രഞ്ച്, അല്ല ഫ്രഞ്ച് യാത്രേം കൂടിയാവാം \..
..

രവി said...

..
ആരാ ഈ പഞ്ചപാവം??? ആ മെലിഞ്ഞ നീളം കുറഞ്ഞ ആളാണൊ? :p

കണ്ടാലും പറയും ;)
..

poor-me/പാവം-ഞാന്‍ said...

I too am following you!!!

ഒരു യാത്രികന്‍ said...

അര്‍മാദിക്...അര്‍മാദിക്....നിങ്ങളൊക്കെ അവിടം വിടും മുമ്പ് ഒന്ന് വരണം. ഫ്രീ ഫുഡും താമസവും തരമാവും ഇല്ലേ??...സസ്നേഹം

Vayady said...

"ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച് പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി ചോദിച്ചു, "ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് എന്ന് ?”

പ്രദീപേ ഈ പഞ്ചപാവത്തിന്റെ (കണ്ടാലും പറയും!) മുഖത്തു നോക്കി ഇങ്ങിനെയുള്ള സത്യങ്ങളൊക്കെ പരസ്യമായി വിളിച്ചു പറയാമോ? ഹ..ഹ..ഹ..
യാത്രാവിവരണം നന്നായി. മൊഞ്ചുള്ള ആ ഫ്രഞ്ചുയാത്രയെ പറ്റി ഒട്ടും സമയം കളയാതെ വേഗം എഴുതൂ..

Vayady said...

"കാക്ക കണ്ടറിയും ..മണ്ടൻ കൊണ്ടറിയും അല്ലേ !"
എവിടെന്ന്? എനിക്കങ്ങിനെയുള്ള പ്രതീക്ഷയൊന്നുമില്യ..:)

രവി said...

..
എന്തരോ എന്തോ, വീണ്ടും ആഡ് ചെയ്തു, അതോ ആദ്യം ആഡ് ആയില്ലെ ആവൊ????
..

വിനുവേട്ടന്‍|vinuvettan said...

എന്റെ മുരളിഭായ്‌... കുറച്ച്‌ അക്രമായിട്ടാ... ഭാഗ്യം കൊണ്ട്‌ രക്ഷപെട്ട്‌ പോന്നു അല്ലേ....

ഫ്രഞ്ച്‌ തീരത്ത്‌ ഒരു ഫ്രഞ്ച്‌ കപ്പലില്‍ ഇരുന്നുകൊണ്ടാണ്‌ സ്റ്റോം വാണിങ്ങ്‌-54 വായിച്ചത്‌ എന്ന് കമന്റ്‌ ഇട്ടപ്പോള്‍ 'ഏത്‌ വകുപ്പിലാ' എന്ന് ചിന്തിച്ച്‌ കുറേ തല പുകഞ്ഞു അന്ന്. ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്‌...

യാത്രികന്റെ കമന്റ്‌ വായിച്ച്‌ കുറേ ചിരിച്ചു...

ഹംസ said...

ആനച്ചമയങ്ങളും ,ആയുർവേദവും എന്തൊക്കെയാണെന്ന് അതാതിന്റെ സ്റ്റാളുകളിൽ കൊണ്ടുപോയി കാണിച്ച് വിശദീകരിച്ചു കൊടുത്തു.
മുരളിയേട്ടാ ഇതുവരെയേ വായിച്ചുള്ളൂ ഇന്നത്തെ “ജോലി“ സമയം കഴിഞ്ഞു . ഇനി നാളെ ജോലിക്ക് വന്നിട്ട് ബാക്കി കൂടി വായിക്കാം കെട്ടൊ......

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട രവിഭായ്,നന്ദി .പഞ്ചവാദ്യം മുഴക്കി ഈ പഞ്ചപാവത്തിനെ ഒന്നൊത്ത്,രണ്ടൊത്ത്,മൂന്നൊത്ത് വരവേറ്റതിൽ ഒത്തിരി സന്തോഷം. ഫ്രഞ്ചു വിശേഷങ്ങളിൽ മഞ്ച്ചോക്ലേറ്റ് പോലേ പഞ്ചാരവേണൊ ,കൊഞ്ചുകറി പോലെ മസാല വേണൊ എന്നുള്ള സംശയത്തിലാണ് ഞാൻ...കേട്ടൊ

പ്രിയമുള്ള പാവം-ഞാൻ,നന്ദി ,എന്നെ ഫോളോ-ഓൺ ചെയ്തവരെല്ലാം ഒരു ഗതിയ്ക്കായിട്ടുണ്ട് ..കേട്ടൊ.

പ്രിയപ്പെട്ട യാത്രികാ,നന്ദി, വരൂ.. ഇങ്ങോട്ടുവരൂ ..നമുക്കാർമാദിക്കാം.. ഞാനിവിടെയില്ലേ..ഒരു ധൈര്യവും കണക്കാക്കണ്ട ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട വായാടി തത്തമ്മേ ,നന്ദി .ഈ പ്രദീപിനെ കൊണ്ട് തോറ്റു ..കേട്ടൊ.എല്ലാസത്യങ്ങളും ഇങ്ങിനെ വിളിച്ചുപറ്യാൻ പാടുണ്ടോ ?
‘എത്ര കൊണ്ടാലും,കൊട്ടുകിട്ടിയാലും അറിയാത്ത മനുഷ്യൻ..’എന്നാണെന്റെ മൊഞ്ചത്തി പറയാറ്.... ,ഈ ഡയലോഗ് അവളുടെ കൈയ്യീന്ന് കടം വാങ്ങീതാണോ ഗെഡിച്ചി ?

പ്രിയമുള്ള വിനുവേട്ടൻ,നന്ദി , ഈ കാലത്ത് കുറച്ച് അക്രമമില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ..,ഫ്രഞ്ചുയാനത്തിന്റെ കഥ ഇപ്പോൾ പിടികിട്ടിയില്ലേ..ഭായ്.

പ്രിയപ്പെട്ട ഹംസ ,നന്ദി. മുഴുവൻ വായിക്കണം കേട്ടൊ...എന്നാലെ ഗുട്ടൻസ് പിടികിട്ടുള്ളൂ..കേട്ടൊ.
പിന്നെ പണിചെയ്യുന്ന ആ ആപ്പീസില് എനിക്കൊരു പണി കിട്ടോ ?

ശ്രീനാഥന്‍ said...

എന്തരാണു സാറേ, മദാമ്മമാരുമായി ചുറ്റിക്കറങ്ങലാണോ പണി? ആ, സാൻഡ്വിച്ചാവാതെ തിരിച്ചു പോന്നതു നന്നായി (ഇക്കാലത്ത് ആരേയും വിശ്വസിച്ചു കൂടാ) നല്ല പോസ്റ്റ്, ലൈവ് ഷോക്ക് പോകുന്ന മലയാളിപ്പെണ്ണിന്റെ സന്തോഷം, സ്ത്യത്തിൽ ജീവിതം ഇങ്ങനെയൊക്കെയാണല്ലേ എന്ന് ഓർക്കുമ്പൊൾ..?

ശ്രീ said...

എഴുത്ത് രസിപ്പിച്ചു, മാഷേ...

ഫ്രഞ്ച് യാത്ര ഇനിയെപ്പഴാ?

റ്റോംസ് കോനുമഠം said...

i love to read this with all attraction .

Manoraj said...

ഇതെന്താ ബൂലോകം മുഴുവന്‍ യാത്രികരയോ?ഹോ ഞാനും പോകും ഇങ്ങിനെ പോയാല്‍ ഒരു യാത്ര.. പക്ഷെ എവിടെ നമ്മോടൊപ്പം വരാന്‍ ഏത് പോളണ്ട്.. ഏത് എതോപ്യ? വിവരണം കലക്കി.

Akbar said...

“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”
എന്ന് ചോദിച്ചത് മാത്രമാണ് എന്നെ ഇത്തിരിയലട്ടിയ സംഗതി....

ഹ ഹ ആ ഗഡി നേരെ ചൊവ്വേ ഉള്ള കാര്യം പറഞ്ഞു അല്ലെ. യാത്രാവിവരണം നന്നായി.

ഭായി said...

നല്ല രസികൻ എഴുത്ത് മാഷേ...!! മാഷിന്റെ കൂടെ വന്നതുപോലെ തോന്നി. ചിത്രങളും കൂടി ആയപ്പോൾ ശരിക്കും അങ് കൊഴുത്തു!!
അവിടെയൊക്കെ ഈ മദാമ്മമാർ നമ്മളെ കാണുംബോൾ കെട്ടിപ്പിടിച്ച് കിസ്സ് ചെയ്യുമെന്ന് പറയുന്നത് നേരാണോ മാഷേ..?! :)

jayarajmurukkumpuzha said...

adichupolichu alle mukundanji.......

Jishad Cronic™ said...

നല്ല പോളപ്പനായി വിവരിച്ചിരിക്കുന്നു. എന്നാലും എന്‍റെ ചേട്ടാ.ആ‍ ഭായിക്ക് ഒരു മറുപടി കൊടുക്ക്‌...അറിഞ്ഞിട്ടു വേണം എനിക്കും അങ്ങോട്ട്‌ വരാന്‍.

Venugopal G said...

സംഭവം കലക്കി... ഫ്രെഞ്ച്കാരികൾ എങ്ങനെ? നമ്മുടെ സ്വന്തം കേരള വനിതകളെ പോലെ തന്നെ??

krishnakumar513 said...

എല്ലാം കഴിഞ്ഞിട്ടാകാം അഭിപ്രായം രേഖപ്പെടുത്തല്‍,അല്ലാതെ അസൂയ കൊണ്ടൊന്നുമല്ല...(ഹ ഹ )

ഹംസ said...

അയ്യേ ഇത് ഇന്നലെ തന്നെ മുഴുവന്‍ വായിച്ചു തീര്‍ക്കേണ്ടതായിരുന്നു രസമുള്ള ഭാഗങ്ങളൊക്കെ പിന്നിടല്ലെ വന്നത്..

ഭായി ചോദിച്ചപ്പോലെ ഒക്കെയുണ്ടോ മുരളിജീ അവിടെ. അതോ ബോഡീടച്ചിങ്ങ് ഒന്നുമില്ലെ ?

എതായാലും മൂഡ് കളയാതെ ആ മൊഞ്ചുള്ളയൊരു ഫ്രഞ്ചുയാത്രകൂടി പെട്ടന്ന് പോന്നോട്ടെ.

siya said...

അടിപൊളി യാത്ര !!!

ഇത് പോലെ വേണം യാത്ര ചെയ്യാന്‍ ,അല്ലേ മുരളി ചേട്ടാ ?.

അതിനുള്ള കമന്റ്സ് വായിച്ച് ,ചിരിച്ചും ഇന്നത്തെ ദിവസം കൊള്ളാം .......യാത്രകള്‍ തുടരട്ടെ .

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി . ഏയ് മദാമമാർ ജസ്റ്റ് ഗൈഡ് & ഗെഡിച്ചികൾ ആണ് കെട്ടൊ. ഒപ്പം ചില നേർക്കാഴ്ച്ചകൾ വിവരിച്ചു എന്നുമാത്രം....

പ്രിയമുള്ള ശ്രീ,നന്ദി. ഇനി മൊഞ്ചുള്ള ഫ്രഞ്ചുപുരാണം എഴുതണമെങ്കിൽ ഒരു തോന്നലുവരണം..കേട്ടൊ.

പ്രിയപ്പെട്ട റ്റോംസ് ഭായി,നന്ദി. എന്റേത് വേറിട്ട യാത്ര അവശേഷങ്ങൾ മാത്രമാണ് കേട്ടൊ.

പ്രിയമുള്ള മനോരാജ് ,നന്ദി. യാത്രകളെ കുറിച്ചെഴുതുമ്പോൾ ,തലപുകച്ചാലോചിക്കുകയൊന്നും വേണ്ടല്ലോ, കണ്ടത് പകർത്തിവെച്ചാൽ മാത്രം മതിയല്ലോ...കൂടെ വരാൻ...വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും കേട്ടൊ.

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി . അത്ശരി ഭായിയും ആ പ്രദീപിന്റെ കൂടെ കൂടി..അല്ലേ. അല്ലാ ഈ സത്യത്തിനൊന്നും കണ്ണുകാണില്ലേ..!

പ്രിയമുള്ള ഭായി ,നന്ദി . രസിച്ചതിൽ സന്തോഷം .പിന്നെ ഒരാളെ കാണുമ്പോൾ കെട്ടിപ്പിടിച്ചുമ്മ വെക്കുന്നത് ഇവിടത്തൊരാചാരമാണ് കേട്ടൊ സുനീ.

പ്രിയപ്പെട്ട ജയരാജ്, നന്ദി . അടിച്ചുപൊളിക്കുശേഷം അടി പൊളിഞ്ഞുപോയി ഭായി.

പ്രിയമുള്ള ജിഷാദ്,നന്ദി .സംഗതികളെല്ലാം പൊളപ്പനാകുമ്പോൾ ,പൊളപ്പത്തരം എന്തിന് കുറയ്ക്കണം..അല്ലേ ഗെഡി.

പ്രിയപ്പെട്ട വേണുഗോപാൽ , നന്ദി .വെഞ്ചാമരപോലുള്ള ഫ്രെഞ്ചുകാരികളുടെ കഥവരുന്നേയുള്ളു..കേട്ടൊ ഭായി.

അനില്‍കുമാര്‍. സി.പി. said...

നന്നായി മാഷേ ഈ എഴുത്ത്.

പിന്നെ, ഇവിടെയും ഉണ്ട് മറ്റ് രീതിയില്‍ ജീവിതം ഹോമിക്കുന്ന ഒരുപാട് ‘ലില്ലിമാര്‍’!!

ആയിരത്തിയൊന്നാംരാവ് said...

കൊതിപ്പിക്കുന്ന യാത്രകള്‍

ജിമ്മി ജോൺ said...

മനസ്സിന്റെ മച്ചകത്തില് പൊടിപിടിച്ചു തുടങ്ങിയ ‘യൂറോപ്യന് യാത്രാ’ സ്വപ്നത്തിന് വീണ്ടും അനക്കം വച്ചുവോ എന്നൊരു സംശയം…

‘ലിവര്പൂളിലെ ബാറിന്റെ നടയില് ഒരു ദിവസം ഞാന് പോകും…”

സചിത്ര വിവരണം അസ്സലായി… ‘ഫ്രെഞ്ച് വൈന്’ കഴിക്കാന് കാത്തിരിക്കുന്നു…

jayanEvoor said...

എന്റെ ഈശോയേ!!

നുമ്മടെ പീലിച്ചായനു പറ്റിയ പോലാകുമോ ഒടുക്കം സംഗതി!

സ്വപ്നത്തിൽ ‘ഹാ....1 ഹൂ!! ഉഹ്...!’വിളികൾ ഒന്നുമില്ലല്ലോ, അല്ലേ ചേട്ടാ!?

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...

ചേട്ടായിയേയ്..... എന്തായാലും കൊള്ളാം. ദവളുമാരുടെ കൂടെ അങ്ങ് കറങ്ങി, അല്ലെ. ദേ ഒരു ഗുരുദക്ഷിണ പോലെ ഇതങ്ങട് പിടിക്ക്യാ... ഓട്ടന്തുള്ളലിന്റെ ട്യൂണില്‍ വച്ച് പിടിച്ചോ....

“ലണ്ടനിലുള്ളൊരു മണ്ടന് കിട്ടി, കിട്ടാക്കനിയായുള്ളൊരു ഭാഗ്യം.
പ്രിയതമ തന്നുടെ കൂട്ടരുമൊത്ത് ടൂറിനു പോകാനുള്ളൊരു ഭാഗ്യം...
അവരോ ഫ്രാന്സില്‍ നിന്നൊരു സൂസന്‍, പോളണ്ടില്‍ നിന്നുള്ള മെറീന.
പോകും വഴിയേ.........
പോകും വഴിയേ?
പോകും വഴിയേ കണ്ടൊരു മേളയില്‍ ഓടിക്കേറി ടൂറിന്‍ കൂട്ടം.
കിട്ടിയ മട്ടില്‍ ഫുഡും കറിയും നന്നായ്‌ തട്ടീ മൂവര്‍ സംഘം.
പിന്നെപ്പോയത് ........
പിന്നെപ്പോയത്?
പിന്നെപ്പോയത് മറ്റൊരു പ്ലെയ്സില്‍, തുണിയുരിയുന്നത്‌ കാണാമാവിടെ.
സുന്ദരികള്‍, കോളേജ്‌ കുമാരികള്‍ കൈകളിലാണേ ഡില്ഡോ... ഡില്ഡോ ...
ആകെ പ്രശനം.......
ആകെ പ്രശനം?
ആകെ പ്രശനം, കാണാത്തോരോ കാഴ്ച്ചകളങ്ങനെ കണ്ടൊരു മണ്ടന്‍
ഒപ്പം വന്നൊരു പോളണ്ടാരി, മണ്ടന്‍ കയ്യില്‍ മെല്ലെ ഞെരിച്ചു.
ഫ്രഞ്ചോ ഗ്രഹണി പിടിച്ചൊരു മണ്ടന് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ.
പ്രശ്നക്കാര്യം വീട്ടിലറിഞ്ഞാല്‍ പ്രശ്നങ്ങള്ക്കി്നി വിഷയം വേണോ?
അതുമിതുമോര്ത്തിട്ടിങ്ങനെ മണ്ടന്‍ അവരുടെ പുറകെ മണ്ടി നടന്നു.
നാരായണ ജയ... നാരായണ ജയ, നാരായണ ജയ... നാരായണ ജയ,”

ഇഷ്ട്ടപ്പെട്ടു മുരളിയേട്ടാ ഈ പോസ്റ്റ്‌.

പട്ടേപ്പാടം റാംജി said...

"സ്ഥിരം തോറ്റുതൊപ്പിയിടുന്നവൻ ..ജയിച്ചിട്ട് തൊപ്പിയിടുന്നവരെ കാണുവാൻ...."

നന്നായി രസിപ്പിച്ച എഴുത്തായിരുന്നു ഇത്തവണത്തെത്.
എങ്ങനെ രസിപ്പിക്കാതിരിക്കും അല്ലെ?"ഇവളുടെ പണികാണുന്നവർക്കൊ.....അതിലും സന്തോഷം!"
അങ്ങിനെ ആവുമ്പോള്‍ രസിക്കാതെ തരമില്ലല്ലോ.
വളരെ നന്നായി മാഷേ.

സലാഹ് said...

ഫ്രഞ്ച് വായനയ്ക്കായി കാത്തിരിക്കുന്നു

പ്രദീപ്‌ said...

ഭൂലോകത്തുള്ളവരുടെ പ്രത്യേക ശ്രദ്ധക്ക് , ഞാന്‍ മുരളിച്ചേട്ടന് ഇടാന്‍ പോകുന്ന കമന്റിന്റെ പേര് " സത്യം ".

ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി
“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”
എന്ന് ചോദിച്ചത് മാത്രമാണ് എന്നെ ഇത്തിരിയലട്ടിയ സംഗതി....

മുരളിച്ചേട്ട ഞാനിനി ഒരിക്കലും സത്യങ്ങള്‍ പറയൂല്ല ...... സത്യം .

അപ്പോഴതാ മദാമമാർ കുത്തിപൊക്കി എന്നെ ലാപ് പോൾ ഡാൻസ്
കാണുവാൻ ആനയിച്ചു കൊണ്ടുപോകുന്നൂ.... വിശ്വസിച്ചു. മദാമ്മമാര് വിളിച്ചത് കൊണ്ട് മാത്രമാണ് പോയത് .. സത്യം.. ഞാന്‍ വിശ്വസിച്ചു.
പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ ഒരു നാട്യം തന്നെയാണിത്‌ ,
പലപേരുകളിലും പലക്ലബ്ബുകളിലും നടനമാടി കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ഡാന്‍സ്
ഷോ കേട്ടോ ...
ശരിക്കും ആഭാസമായിരുന്നു അല്ലേ മുരളിച്ചേട്ട ??? മുരളിച്ചേട്ടന്‍ അതൊന്നും കാണാന്‍ നിക്കാതെ ഇറങ്ങി ഓടിക്കാണും അല്ലേ ? എനിക്കറിയാം ഞങ്ങടെ മുരളിച്ചേട്ടനെ .. സത്യം ...

അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും
മേഴ്സ്സിയില്ലാതെ പെരുമാറിയ ഈ ഗെഡിച്ചി
കളെ പേടിച്ച് , പിറ്റേന്ന് ഞാൻ തൽക്കാ‍ലം ടൂറ്
റദ്ദ്ചെയ്ത് ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ..... ഹോ എന്‍റെ മുരളിച്ചേട്ടാ ഈ പരമ സത്യങ്ങള്‍ ഞാനങ്ങ് വിശ്വസിച്ചു പോയി ... സത്യം . അന്ന് രാത്രി തന്നെ എന്താ പേടിച്ചു ഇറങ്ങി ഒടാഞ്ഞത് ??? പിറ്റേന്ന് നേരം വെളുത്തപ്പോഴാണോ ഓടാന്‍ തോന്നിയത് ??
എന്‍റെ മുരളിച്ചേട്ടാ ....... നമിച്ചു .............. ഇനിയും ഇത് പോലെയുള്ള informative posts ഇടുക .ഒത്തിരി അറിവില്ലാ പൈതങ്ങള്‍ ഈ ബൂലോകത്ത് പിച്ച വെക്കുന്നുണ്ട് ...പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം . വീട്ടിലുള്ള സിസ്റ്റത്തില്‍ ബ്ലോഗ്‌ ലോക്ക് ചെയ്യണം. അല്ലെങ്കില്‍ ഇനിയുള്ള കാലം പെന്‍ഷന്‍ മാത്രം മേടിച്ചോണ്ട് ജീവിക്കേണ്ടി വരും ....

ഇനിയുമെഴുതിയാല്‍ ഒരു പോസ്ടിനെക്കാള്‍ നീളം കൂടി പോകും .... അത് കൊണ്ട് നിര്‍ത്തുന്നു ..

പ്രദീപ്‌ said...
This comment has been removed by the author.
പ്രദീപ്‌ said...
This comment has been removed by the author.
പ്രദീപ്‌ said...
This comment has been removed by the author.
പ്രദീപ്‌ said...
This comment has been removed by the author.
പ്രദീപ്‌ said...
This comment has been removed by the author.
പ്രദീപ്‌ said...

@വായാടി .. ഇങ്ങേരു പറയുന്നത് മുഴുവന്‍ സത്യങ്ങള്‍ തന്നെയാണ് കേട്ടോ ........... അങ്ങേരു ബിര്‍മിന്‍ ഹാമില്‍ മദാമ്മ മാരെയും കൂട്ടി വന്നാരുന്നു.. ഞാന്‍ പെരക്കാത്ത് കേറ്റിയില്ല .. ഞാനാ ടൈപ്പ് അല്ല .. ഒന്നുമല്ലെങ്കിലും നമ്മളൊക്കെ കുടുംബക്കാരല്ലേ ...( @തോമ്മാ ശ്ലീഹ .. മലയാറ്റൂര്‍ മല .. ആനാം വെള്ളം ...)
ഏത് ??

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട krishnakumar513, നന്ദി.എല്ലാം കഴിഞ്ഞാൽ അസൂയക്ക് മരുന്ന് കിട്ടില്ല കേട്ടൊ ഗെഡി.

പ്രിയമുള്ള സിയ, നന്ദി.ഞാനൊന്നും പറയിണില്ല,എല്ലാ മൊഞ്ചത്തികളും കൂടി ഒരു ക്രെഡിറ്റ് കാർഡ് തീർത്തുതന്നു.എങ്ങിനെ അടിപൊളിയാതിരിക്കും....

പ്രിയപ്പെട്ട അനിൽകുമാർ,നന്ദി . ജീവിതം ലില്ലിപോപ്പാക്കുന്നത്,ഇത്തരം ലില്ലിക്കൂട്ടങ്ങളാണല്ലോ...അല്ലെ ഗെഡീ.

പ്രിയമുള്ള ആയിരത്തൊന്നാം രാവ് ,നന്ദി .കൊതി പറ്റിക്കല്ലേ...കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ജിമ്മിജോൺ ,നന്ദി.എന്താ‍യാലും മച്ചകത്തെ മാറാല തട്ടിക്കളഞ്ഞ് ഒരു യൂറ്യോപ്പ്യൻ ടൂറ് സംഘടിപ്പിക്കൂ...എത്രയെത്ര കാണാത്ത കാഴ്ച്ചകൾ കാണാം.

പ്രിയമുള്ള ജയൻ ഭായ്,നന്ദി.പീലിച്ചായന്റെ പീലിപോലെ വിടർന്നാടുന്നതല്ല ഈ പീലികൾ കേട്ടൊ.ചെയ്യാത്ത പലകാര്യങ്ങളും ചെയ്യാൻ പറ്റിയതാണൊരു മെച്ചം.

പ്രിയപ്പെട്ട ആളവന്താൻ,നന്ദി.ആളൊരു അഭിനവ കുഞ്ചൻ നമ്പ്യാർ തന്നെയാണല്ലോ.... കലക്കീണ്ട് കേട്ടൊ.
ഈ മണ്ടനു പണ്ടേയുള്ളൊരു കോട്ടം...
കണ്ടറിയില്ല പലതും പിന്നേ ...
കൊണ്ടറിയുന്നു ഇങ്ങനെ പലതും...

Sabu M H said...

:)
ഫ്രഞ്ച് യാത്രയെപ്പോൾ ?

Sukanya said...

അവിടുത്തെ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
രസകരമായിരുന്നു എഴുതിയത്.

അക്ഷരം said...

ശോ ..ജോലി പോയല്ലോ എന്നൊക്കെ പറഞ്ഞു ഏന് സങ്കടം പ്രകടിപ്പിയ്കാം എന്നൊക്കെ ഓര്‍ത്തു വായിച്ചു തുടങ്ങിയപ്പോള്‍
ഇതെന്തു , എന്ത് ..ഇങ്ങനെ ഉണ്ടോ ഒരു അര്‍മാദിക്കല്...ഗെധിയെ....കൊള്ളാലോ ട്രിപ്പുകള്‍ ...
അപ്പൊ ഒരു നാരങ്ങ വെള്ളം അങ്ങട് കാച്ചാം അല്ലെ ...
അടുത്തത് പോരട്ടെ ട്ടോ .... :)

ജോഷി പുലിക്കൂട്ടില്‍ . said...

kollaam ithum adipoli .liverpoolil poya anubhoothi vannu. keep it up muraliyettaa.....

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട റാംജി ഭായി, നന്ദി. തോറ്റുതൊപ്പിയിട്ടാലെന്താ..ഇത്രയൊക്കെ രസമുള്ള കാഴ്ച്ചകൾ കാണാൻ സാധിച്ചല്ലോ...

പ്രിയമുള്ള സലാഹ്,നന്ദി . ഫ്രെഞ്ചുയാത്ര എങ്ങിനെയെഴുതണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല ..കേട്ടൊ.

പ്രിയപ്പെട്ട പ്രദീപ് ,നന്ദി . ബിലാത്തി ബൂലോഗത്തിലെ സത്യവാനും,നീതിമാനുമായ ചക്രവർത്തിയായി സ്വയം അവരോധിച്ചത് എന്തായാലും നന്നായി.എന്തായാലും എന്റെ പോസ്റ്റിനേക്കാളും നന്നായി കമന്റിട്ടു കയ്യടിവാങ്ങിയതിൽ അഭിനന്ദനം..കേട്ടൊ.
പിന്നെ വായാടിയുടെ അടുത്ത് നല്ലപിള്ള ചമയണ്ട ആവശ്യമൊന്നുമില്ല,ഉണ്ണിയെ കണ്ടാൽ ഊരിലെ പഞ്ഞം തത്തമ്മയ്ക്ക് കണ്ടാൽ അറിയില്ലേ...

പ്രിയമുള്ള സാബു, നന്ദി.ഫ്രഞ്ചുയാത്രയെകുറിച്ചെഴുതുവാൻ വെഞ്ചാമരം വീശിത്തുടങ്ങിയിട്ടില്ല..കേട്ടൊ.

പ്രിയപ്പെട്ട അക്ഷരം,നന്ദി.ആർമാദിക്കേണ്ട കാലത്ത് ആർമാദിക്കേണം...പിന്നെ ചിയേഴ്സ്...നാരങ്ങവെള്ളം കാച്ചാനാ..കേട്ടൊ

chithrangada said...

ഒത്തിരി രസിച്ചു !യാത്രാവിവരണം(എന്തുട്ട് യാത്ര ?)
അസ്സലായി.എല്ലാ ആണു ബ്ലോഗ്ഗര്മാരുടെയും
അസൂയ ഏറ്റു വാങ്ങി ....................
'ഒന്ന് ഉഴിഞ്ഞിട്ടോ',കേട്ടോ ......
നന്നായിട്ടുണ്ട് !!!!!

വഷളന്‍ ജേക്കെ ★ Wash Allen JK said...

ഗെഡീ, "വെള്ളക്കാരികളായ ചട്ടിയും,ചട്ടിയുമായ ഈ പെണ്ണുങ്ങളോട് ഞാനിടപെടുന്നതിൽ ഭാര്യയ്ക്കാണെങ്കിൽ വിരോധമൊട്ടുമില്ല തന്നെ.."
ലെസ്ബിനികളല്ലേ? അതുകൊണ്ടായിരിക്കും ഭാര്യക്ക് പേടിയില്ലതത്... ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം എന്നവര്‍ക്കറിയാം.
ആ ഓട്ടോറിക്ഷ പബ് ഒന്ന് വാടകയ്ക്ക് വേണമല്ലോ... കിട്ടുമോ?
രസിച്ചു മച്ചൂ... പിന്നെ പണി തിരിച്ചു കിട്ടിയോ?

തൃശൂര്‍കാരന്‍..... said...

ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു

mithul said...

Your posts are full of double meanings and you sound them like funny...keep it up

വശംവദൻ said...

വിവരണം തകർപ്പൻ!

ഇത് പോലെ ഗംഭീരമായ ഒരു ഫ്രഞ്ച് വിപ്ലവം ഉടൻ പ്രതീക്ഷിക്കുന്നു.

OAB/ഒഎബി said...

അവസാനം പറഞ്ഞത് വായനയുടെ ആദ്യമേ ചിന്തിച്ച് തുടങ്ങിയതതിനാല്‍ (പോ‍ട്ടം കണ്ടിട്ട്)
വായിച്ചറിഞ്ഞത് വിസ്വസിക്കാന്‍ മാത്രം ഒരു മണ്ടൻ ‘കാക്ക‘ യല്ല ഞാന്‍..

അതിനാല്‍ അടുത്ത ഫ്രഞ്ചുകാരിയുമായുള്ള വിവരം സത്യം സത്യമായി തന്നെ ബോധിപ്പിച്ചോളണം കെട്ടൊ.

വരയും വരിയും : സിബു നൂറനാട് said...

"പഞ്ചപാവവും ,ഫ്രഞ്ചുകാരിയും,മൊഞ്ചുകാരിയും..!"


ആ വളിച്ച ചിരിയോടു നില്‍ക്കുന്ന മാന്യനായ പഞ്ചപാവമേ(ഹും :-/...ഭാവം: സഹതാപം)...ഇനി ഞാന്‍ ലിവര്‍പൂള്‍ കണ്ടില്ലെന്നു പറയില്ലാ... :-)

നൗഷാദ് അകമ്പാടം said...

യാത്രാവിശേഷങ്ങള്‍ അസ്സലായി..
ഇങ്ങളത് ഒരു ബല്ലാത്ത ശൈലി തന്നെ മുരളിയേട്ടാ!

ചിത്രത്തിന്റെ അടിക്കുറിപ്പ് ഗംഭീരന്‍..
രണ്ടാമത്തെ ചിത്രത്തിലെ പഞ്ചപാവം ആരാന്നു മാത്രം മനസ്സിലായില്ല്!

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട സുകന്യാ,നന്ദി.ഇപ്പോൾ മനസ്സിലായല്ലോ ഇവിടത്തെ കാര്യങ്ങളുടെ പലസ്ഥിതികളും ഇങ്ങനെയൊക്കെ തന്നെയാണ് കേട്ടൊ.

പ്രിയമുള്ള ജോഷി,നന്ദി .എപ്പോഴെങ്കിലും ലിവർപൂളിൽ ശരിക്കൊരുരാത്രി പോയി നോക്കണം കേട്ടൊ.

പ്രിയപ്പെട്ട ചിത്രാംഗദേ,നന്ദി . ഒരു ചൊല്ലുണ്ടല്ലോ- യാത്ര പോകുമ്പോൾ ആണായാൽ നാല് കാര്യം നടത്തണം,പെണ്ണായാൽ നല് കാഴ്ച്ച കാണണം എന്ന്.ഇനി നാട്ടില് പോയിട്ട് വേണം ശരിക്കൊന്ന് ഉഴിഞ്ഞിടുവാൻ..കേട്ടൊ.

പ്രിയമുള്ള ജേക്കെ ഭായ്,നന്ദി.അപ്പോൾ ഓട്ടൊറിക്ഷപബ്ബിന് ശേഷം അടിയിലുള്ള ലെസ്ബിനിചരിത്രം വായിച്ചില്ലേ..പിന്നെ പണി ഏതാണ്ടിപ്പോൾ ബ്ലോഗ്ഗിങ്ങിൽ സ്ഥിരമായ മട്ടാണ് കേട്ടൊ.

പ്രിയപ്പെട്ട തൃശൂര്‍കാര , നന്ദി.ചിത്രങ്ങളേക്കാൾ മെച്ചം കുറിപ്പുകളാണ് കേട്ടൊ.

പ്രിയമുള്ള മിഥുൽ , നന്ദി. കുറച്ച് ഡബ്ബിളും,ഫണ്ണുമൊന്നുമില്ലാതെ എന്ത് കാര്യം അല്ലേ ?

പ്രിയപ്പെട്ട വശംവദൻ,നന്ദി.ഇങ്ങിനെയൊരു ഫ്രഞ്ചുവിപ്ലവും കൂടികഴിഞ്ഞാൽ ഞാൻ വിപ്ലവം നിർത്തേണ്ടി വരും..കേട്ടൊ.

പ്രിയപ്പെട്ട ഒ.എ.ബി ,നന്ദി. അവസാനത്തെ കാര്യങ്ങൾ ആദ്യമായി ചിന്തിയ്ക്കുമ്പോഴാണ് ഏതൊരു മണ്ടൻകാക്ക പോലും കൊണ്ടറിയുന്നത് കേട്ടൊ ....ബഷീർഭായ്

Anonymous said...

Well....Well
Liverpool travelouge & original Liverpool story with a funny style...
By your own way !
Congds....
By
K.P.RAGHULAL

SAMAD IRUMBUZHI said...

കലക്കീലോ മുരളിച്ചേട്ടാ... യാത്രാ വിവരണം നര്‍മ്മം കലര്‍ത്തിയുള്ള അവതരണം അസ്സലായിട്ടുണ്ട്. എല്ലാ ആശംസകളും.കൂടെ പ്രദീപിന്റെ കമന്റിനു ഒരു കൊട്ടും.
ഞാന്‍ വീണ്ടും വരാം....

varun said...

പിന്നീട് പുതിയ ജോലിക്കാരെ വെക്കാതെ ഉള്ളവരെ കൊണ്ട്
ഇരട്ടി പണിയെടുപ്പിക്കുന്ന പരിപാടിയായ നവീന മുതലാളിത്ത കുത്തക
രീതി തന്നെ നടപ്പാക്കുകയും ചെയ്തു കേട്ടൊ

ഗോപീകൃഷ്ണ൯.വി.ജി said...

പുതിയ അറിവുകള്‍,കാഴ്ചകള്‍ ...നന്നായിരിക്കുന്നു ചേട്ടാ...

സന്തോഷ്‌ പല്ലശ്ശന said...

കേരളവും മുംബൈയുമല്ലാതെ വേറൊരു സ്ഥലം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല... അതു വച്ചു നോക്കുമ്പോള്‍ മുരളിയേട്ടനോട്‌ അസൂയയുണ്ട്‌... പാശ്ചാത്യരുടെ ജീവിതത്തേയും, വൈവിധ്യങ്ങളേയും കുറിച്ച്‌ മുരളിയേട്ടന്‌ വളരെ ആധികാരികമായി എഴുതാനാവും... ആ മലയാളി ചേച്ചിയുടെ കാര്യം പറഞ്ഞില്ലെ അത്‌ സത്യത്തില്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നായിരുന്നു....

ഈ യാത്രാ അനുഭവം ഇവിടെ പങ്കു വച്ചതിനും അതിനിടക്ക്‌ നടത്തിയ ഈ രസകരമായി വെടിപറച്ചിലുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

ഷിബു സുന്ദരന്‍ (ചുമ്മാ......) said...

ഭർത്താവിനും ഹാപ്പി.....
വീട്ടുകാർക്കും ഹാപ്പി....
ഒപ്പം ഇവൾക്കും സന്തോഷം...!
ഇവളുടെ പണികാണുന്നവർക്കൊ.....അതിലും സന്തോഷം ! !

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട സിബുഭായ്,നന്ദി.ഒരു പഞ്ചപാവത്തിലൂടെ ലിവർപൂൾ കണ്ടല്ലോ... ഇങ്ങിനെ വളിച്ച് ചിരിച്ചും,സഹതാപം കിട്ടിയും ഒരുത്തൻ പരുവമായിരിക്കുന്നുണ്ടിവിടെ കേട്ടൊ.

പ്രിയമുള്ള നൌഷാദ് ഭായ്,നന്ദി.ആ ബല്ലാത്ത ശൈലിയിലെഴുതുന്ന ആ ബിലാത്തിക്കാരൻ ആരാണെന്ന്,ഞാനാമൊഞ്ചത്തിയോട് ചോദിച്ചിട്ട് പറയാം കേട്ടൊ.

പ്രിയപ്പെട്ട രഘുലാൽ,നന്ദി.ഫണ്ണി കാഴ്ച്ചകൾ കാണുമ്പോഴും,വിവരിക്കുമ്പോഴും, നമ്മൾക്ക് കുറച്ച് ഫണ്ണത്വം വേണ്ടേ...ഭായ്.

പ്രിയമുള്ള സമദ് ഭായ്,നന്ദി.അന്നത്തെ ലിവർ പൂൾ കാഴ്ച്ചകൾ നർമ്മം കലർത്തിയില്ലെങ്കിലും,അസ്സല് സംഭവങ്ങൾ തന്നെ! നമ്മുടെ പ്രദീപ് ഇത്കണ്ട് ഈ വീക്കെന്റിൽ ലിവർപൂളിലേക്ക് വണ്ടി വിട്ടിട്ടുണ്ട് കേട്ടൊ.

പ്രിയപ്പെട്ട വരുൺ, നന്ദി.ലോകം മുഴുവൻ നടമാടി കൊണ്ടിരിക്കുന്ന പുത്തൻ തൊഴിൽ നയംതന്നെയാണിത് കേട്ടൊ.

പ്രിയമുള്ള ഗോപീകൃഷ്ണ൯, നന്ദി.ഇതെല്ലാം ഇവിടെയുള്ള ചിന്ന ചിന്ന കാഴ്ച്ചകൾ മാത്രമാണ്..കേട്ടൊ.

പ്രിയപ്പെട്ട സന്തോഷ് ഭായ്,നന്ദി.ഈ പാശ്ചാത്യജീവിതരീതികൾ കാണാത്തവർക്ക് വേണ്ടി, ചില നേർക്കാഴ്ച്ചകൾ വിവരിക്കുമ്പോൾ, രസത്തിന് വേണ്ടിയാണ് ഇത്തരം കൊച്ച് കൊച്ചുവെടിപറച്ചിലുകളോടെ കാര്യങ്ങൾ ചിത്രീകരിക്കുന്നത് കേട്ടൊ.

പ്രിയമുള്ള ഷിബുസുന്ദരൻ,നന്ദി. എല്ലാജോലികളും വളരെ ആത്മാർത്ഥതയോടെ ചെയ്യുമ്പോൾ എല്ലാവർക്കും സന്തോഷമുണ്ടാകുമല്ലോ..അല്ലേ!

സന്തോഷ്‌ പല്ലശ്ശന said...

അതേ മുരളിയേട്ടാ.. അതു മനസ്സിലായി... ഈ വെടിപറച്ചിലും അനായാസതയുമാണ്‌ ഈ പോസ്റ്റിന്‍റെ (കളുടെ) ത്രെഡ്‌... തുടരുക... ആശംസകളോടെ

ashim said...

എന്തിനുപറയുന്നു നമ്മുടെ സാധാരണക്കാരന്റെ വാഹനമായ
ഓട്ടൊറിക്ഷ പോലും ഇവിടെയുപയോഗിക്കുന്നത് ....
നമ്മുടെ വെള്ളംകുടി ശീലത്തിന്റെ പ്രതീകമെന്നോണം ,
സഞ്ചരിക്കുന്ന ദാഹശമിനികളുമായിട്ടാണ് !
അതും ഇഷ്ട്ടപാനീയങ്ങൾ ഏതും കിട്ടുന്ന ആധുനിക സജ്ജീകരണങ്ങളുമായി !

Villagemaan said...

എത്രയോ ലില്ലിമാര്‍..മറ്റുള്ളവരെ ജീവിപ്പിക്കാനായി സ്വന്തം ജീവിതം ഹോമിക്കുന്നു..

പിന്നെ വിവരണം നന്നായി..ആദ്യമായി ആണ് ഇവിടെ വന്നത്...വരവ് നഷമായില്ല കേട്ടോ..
ശരിക്കും രസിപ്പിച്ചു..!
അപ്പൊ ജ്വാലികള് തിരിച്ചു കിട്ടിയാ?

സോണ ജി said...

:)

Abdulkader kodungallur said...

മുരളീ ഭായ് , പത്ത് വര്‍ഷം മുമ്പ് ലണ്ടനില്‍ വന്ന ഓര്‍മ്മ ശരിക്കും പുതുക്കി . ഓരോ വരികളും എന്നെ വീണ്ടും ലണ്ടന്‍ തെരുവുകളിലൂടെ നടത്തിക്കുകയായിരുന്നു. നല്ല മനോഹരമായ വിവരണം . വായിക്കാന്‍ ബഹു രസം . ഇനിയും തുടരുക . അഭിനന്ദനങ്ങള്‍ .

sujith said...

നമ്മുടെ ഹർത്താലിനെ അനുസ്മരിപ്പിക്കുന്ന
വിധം ഒട്ടുമിക്ക സ്ഥാപനങ്ങളുമിതാ അടഞ്ഞുകിടക്കുന്നൂ....!

Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യമായാണ് ബിലാത്തിയുടെ ഒരു പൊസ്റ്റ് വായിച്ചത്.ബൂലോഗക്കാരെ മുഴുവന്‍ അങ്ങ് കൊതിപ്പിച്ചുവല്ലെ?.ആ ഹംസ പോലും ആദ്യം മുഴുവന്‍ വായിക്കാത്തതില്‍ സങ്കടപ്പെടുന്നത് കണ്ടില്ലെ?.ഞാനിനി നോമ്പ് കഴിയാതെ ഈ വഴിക്കില്ല!. ആത്രക്ക് ചൂടനല്ലെ വിവരണങ്ങള്‍!!!!

jyo said...

.....വൈദ്യന്‍ കല്പിച്ചതും പാല്‍-
കൊള്ളാം-പഞ്ചപാവം.

മിഴിനീര്‍ത്തുള്ളി said...

"പഞ്ചപാവവും ,ഫ്രഞ്ചുകാരിയും,മൊഞ്ചുകാരിയും"
ആരു ചേട്ടനോ പഞ്ച പാവം...?
ഫോട്ടോ കണ്ടിട്ടും, കഥ വായിച്ചിട്ടും പഞ്ച പാവമാണെന്നു തോന്നുന്നില്ല ല്ലോ ചേട്ടാ..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പ്രിയപ്പെട്ട സന്തോഷ് ഭായ്,വീണ്ടും നന്ദി.ഈ വെടിപറച്ചിലൊന്നുമില്ലെങ്കിൽ ബ്ലോഗെഴുത്തിലും,മറ്റും എന്ത് ത്രില്ലെന്റെ ഭായ്.

പ്രിയമുള്ള അഷീം,നന്ദി.നമ്മുടെ വെള്ളം കുടി ശീലം ലോകപ്രസിദ്ധി നേടിയ ഒരു സംഗതിയാണ് കേട്ടൊ.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.ഇത്തരം ലില്ലിമാരുടെ ജീവിതം ലില്ലിപോപ്പ് ആവുന്നതുകൊണ്ട്,എത്രപേർ വീരശൂരപരാക്രമികളായി വിലസുന്നുണ്ടെന്നറിയാമോ..ഭായി.

പ്രിയമുള്ള അബ്ദുൾ ഖാദർ ഭായ്,നന്ദി.ബിലാത്തിയെ പറ്റി അറിയാത്തവർക്ക്,ഇവിടത്തെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു എന്നുമാത്രം..കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുജിത്ത്,നന്ദി.ലോകത്തിൽ ഹർത്താലുകൾ കൊണ്ട് പേരുകേട്ട രാജ്യമാണല്ലോ നമ്മുടേത്.

പ്രിയമുള്ള മുഹമ്മദ്കുട്ടി ഇക്കാ,നന്ദി.എല്ലാവരുടേയും കൊതിപറ്റിയിട്ടാണെന്ന് തോന്നുന്നു, ഇപ്പോൾ എന്റെ കാര്യങ്ങളൊന്നും നടക്കുന്നില്ല കേട്ടൊ..ഭായ്.

പ്രിയപ്പെട്ട ജ്യോ,നന്ദി.വൈദ്യൻ കൽ‌പ്പിച്ച പാലുകുടിക്കാനും വേണം ഒരു ഭാഗ്യം..കേട്ടൊ.

പ്രിയമുള്ള മിഴിനീർത്തുള്ളി,നന്ദി.എല്ലാവരും കൂടി ഈ പാവം പഞ്ചപാവത്തിനെ ഇപ്പോൾ പഞ്ചറാക്കി കളഞ്ഞു എന്റെ ഭായ്.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹലോ ബിലാത്തിയേട്ടാ (അങ്ങനെ വിളിക്കാനൊരു സുഖം),
ആദ്യമായല്ല ഈ വഴി വരുന്നതെങ്കിലും ഒരു പോസ്റ്റ്‌ സമയമെടുത് വായിക്കുന്നത് ആദ്യമായാണ്.
വളരെ നല്ല യാത്രാനുഭവ വിവരണം. ശരിക്കും ഇഷ്ടപ്പെട്ടു.മൊഞ്ചുള്ള ഫ്രഞ്ച് യാത്രാനുഭവം കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
സമയമുണ്ടെങ്കില്‍ ആ വഴി വരാന്‍ ശ്രമിക്കുമല്ലോ..
കാണാം.കാണും..
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌

പാലക്കുഴി said...

യാത്രാ വിവരണവും, ഫോട്ടോയും. നന്നായി. ഒരു സൊയ് ര വിഹാരം...ആശംസകള്‍

kallyanapennu said...

അപ്പോൾ യാത്രവിവരണത്തിലും മുരളിചേട്ടൻ സ്വന്തം കഴിവുതെളിയിച്ച് എല്ലാവരുടെയും കൊതി പറ്റിയിരിക്കുന്നു.
അത്ര രസമായല്ലെ പല പല സംഗതികളും വിവരിച്ചിട്ടുൾലത് !
മുരളീചേട്ടൻ മാജിക്കവതരിപ്പിച്ചു കാണിക്കുംപോലുള്ള അത്ഭുതങ്ങൾ തന്നെയാണ് ഇത് വായിച്ചുകഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്..
എല്ലാം ശരിക്കുള്ള കാര്യങ്ങളാണെന്ന് വിശ്വസിക്കുവാൻ സധിക്കുന്നില്ല.

ഈശൊയ്യേ..ഇനി ആ ഫ്രെഞ്ചുയാത്ര ? ? ?

Dr.Ajay Chandrasekharan said...

a good interesting travel review....
....its indeed a great pleasure to watch the transition from no where to everything in the world of blog
good luck
keep going...........and enlighten the world with your lighter moments and with your magic!!!!!!
cheers Aj

Dr.Ajay Chandrasekharan said...

a good travel review....
its indeed a great pleasure to watch the transtion from no where to everything in the "world of blog"
....good luck n keep going and
enlighten the world with your lighter moments and with your magical touch...........
cheers Aj

കണ്ണൂരാന്‍ / Kannooraan said...

മദാമ്മമാരുടെ ശല്യം പേടിച്ചാ കണ്ണൂരാന്‍ അങ്ങോട്ടോന്നും വരാത്തതെന്ന് ഇപ്പൊ മനസ്സിലായില്ലേ..?

ഞാനാരാ കണ്ണൂരാന്‍!

ഒറ്റയാന്‍ said...

യൂറോപ്പ് ഒരു സ്വപ്നമായിട്ടു കൂടെ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി...അതിനിടയില്‍ ഇത് പോലെ പൊളപ്പന്‍ യാത്ര വിവരണവും കൂടെ ആയപ്പോള്‍ എല്ലാം ആയി....

ശ്രീനാഥന്‍ said...

ലണ്ടനിലെ കൂട്ടുകാരാ, താങ്കൾക്കൊ കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ!

mariya said...

നമ്മുടെ ഹർത്താലിനെ അനുസ്മരിപ്പിക്കുന്ന
വിധം ഒട്ടുമിക്ക സ്ഥാപനങ്ങളുമിതാ അടഞ്ഞുകിടക്കുന്നൂ....!

പിന്നീടാണ് അറിഞ്ഞത് ബിലാത്തിയിലെ ഈ ബല്ലാത്ത
പട്ടണം ശരിക്ക് ഉണരുക ഈവനിങ്ങോടുകൂടിയാണെത്രെ......!

sulu said...

A very good travel review about Liverpool...
Keep going and
enlighten the worlds with your own styles...

martin said...

അതിനാൽ ഇത്തരം ചൊറിച്ചിലുകൾക്ക് ശമനം വരുത്തുവാൻ , ഇപ്പോൾ കിട്ടുന്ന ഈ തൊഴിലില്ലാവേതനവും, തൊഴിലന്വേഷണവുമായി....
ഞാനീയിടവേള ആഘോഷിച്ച് തിമർക്കുവാൻ തന്നെ തീരുമാനിച്ചു !

Anaskhan said...

പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ
ഒരു നാട്യം തന്നെയാണിത്‌ , പലപേരുകളിലും , പലക്ലബ്ബുകളിലും
നടനമാടി കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ഡാന്‍സ് ഷോ കേട്ടോ ...

ക്യാബെറാ ഡാൻസിന്റെയൊക്കെ ഒരു
വല്ല്യേച്ചി എന്നുവേണമെങ്കിൽ പറയാം...!

shibin said...

എന്തിനുപറയുന്നു നമ്മുടെ സാധാരണക്കാരന്റെ വാഹനമായ
ഓട്ടൊറിക്ഷ പോലും ഇവിടെയുപയോഗിക്കുന്നത് ....
നമ്മുടെ വെള്ളംകുടി ശീലത്തിന്റെ പ്രതീകമെന്നോണം ,
സഞ്ചരിക്കുന്ന ദാഹശമിനികളുമായിട്ടാണ് !
അതും ഇഷ്ട്ടപാനീയങ്ങൾ ഏതും കിട്ടുന്ന ആധുനിക സജ്ജീകരണങ്ങളുമായി !

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ...

Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London ... : എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളി...