Wednesday 29 September 2010

ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്ചു ബുലോഗരും / Jnanapeetavum Bilaatthiyum Pinne Jnanam Thetum Kuracchu Bulogarum .

 നോബെൽ സമ്മാനത്തിന് സമാനമായ ഭരതത്തിന്റെ ജ്ഞാനപീഠപുരസ്കാരം നേടിയ ശ്രീ : ഒറ്റപ്ലാവില്‍  നീലകണ്ഠന്‍  വേലു  കുറുപ്പിന് ബിലാത്തി ബൂലോഗരുടെ എല്ലാവിധത്തിലുമുള്ള അഭിനന്ദനങ്ങളും ,ഒപ്പം സാദര പ്രണാമവും അർപ്പിച്ചുകൊണ്ടാണ് രണ്ടാമത്തെ ബിലാത്തി ബുലോഗ സംഗമത്തിന് ഞങ്ങളിവിടെ  കൊവെണ്ട്രിയിൽ ഒത്തുചേർന്ന് പ്രാരംഭം കുറിച്ചത്.....
 സെപ്തംബർ പത്തൊമ്പതോട് കൂടി ബിലാത്തിയിലെ ഓണാഘോഷങ്ങൾക്കൊക്കെ തിരശ്ശീല വീണപ്പോ‍ൾ ,ഇവിടെയെല്ലാവരേയും ബോറടിപ്പിച്ചും,രസിപ്പിച്ചും ഈയ്യുള്ളവൻ നടത്തിയ പരാക്രമങ്ങളായ, ഇക്കൊല്ലത്തെ മാവേലി വേഷങ്ങൾക്കും, മറ്റും  ( മാവേലി കൊമ്പത്ത് ), മാജിക് പരിപാടികൾക്കുമൊക്കെ കൊട്ടികലാശം വന്നത് കൊണ്ട് , വീണ്ടും പണിയന്വേഷണവും, ചൊറികുത്തലുമായി ഇരിക്കുന്ന അവസരത്തിലാണ് , ലണ്ടൻ മലയാളവേദി നടത്തിയ സാഹിത്യ മത്സരങ്ങളിൽ ഒന്നും, രണ്ടും സമ്മാനങ്ങളൊക്കെ വാങ്ങി ബിലാത്തിബുലോഗർ ജേതാക്കളായത്...
അപ്പോൾ വീണ്ടും ഞങ്ങൾ ബിലാ‍ത്തി മല്ലു ബ്ലോഗ്ഗേഴ്സിനൊത്തുകൂടുവാൻ 
വേറെ വല്ല കാരണവും വേണൊ?
പോരാത്തതിന്  നമ്മുടെയെല്ലാം പ്രിയ കവി ഒ.എൻ.വി  മലയാളമണ്ണിലേക്ക് വീണ്ടും ജ്ഞാനപീഠം  പുരസ്കാരം എത്തിച്ചപ്പോൾ ,അദ്ദേഹത്തിന് അനുമോദനം അർപ്പിക്കലും ഞങ്ങൾ മുഖ്യ അജണ്ടയിൽ ചേർത്തു കേട്ടൊ.

നാട്ടിലെ നാലയ്യായിരം രൂപയൊക്കെ പെട്രോളിനും, ടിക്കറ്റിനുമൊക്കെ ചിലവാക്കി ,
പണിയൊക്കെ മാറ്റിവെച്ച് ഈ കഴിഞ്ഞ തിങ്കളാഴ്ച്ച യു.കെയുടെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങളെല്ലാം കൂടി കൊവെണ്ട്രിയിൽ ഒത്ത് കൂടിയപ്പോൾ ....

 ബിലാത്തി ബൂലോഗമീറ്റ് രണ്ടാമൂഴം !
L to R പ്രദീപ് ജെയിംസ്, ജോഷി പുലിക്കോട്ടിൽ, വിഷ്ണു, സമദ് ഇരുമ്പഴി, ജോയിപ്പൻ, 
അലക്സ് കണിയാമ്പറമ്പിൽ, അശോക് സദൻ, മുരളീമുകുന്ദൻ.
“ഇവറ്റകൾക്കെല്ലാം എന്തിന്റെ കേടാ..എന്റെ ദൈവ്വം തമ്പുരാനേ ‘
എന്ന് വീട്ടുകാരും,ചില കൂട്ടുകാരുമൊക്കെ പിറുപിറുക്കുന്നത് കേട്ടു.....

ഇവർക്കാർക്കും തന്നെ അറിയില്ലല്ലോ 
ബുലോഗത്തിന്റെ മഹത്വം...
ഈ കൂട്ടായ്മയുടെ ഒരു സുഖം....
നമ്മുടെ അമ്മമലയാള ഭാഷയുമായി സംവാദിക്കുമ്പോഴും, 
സാഹിത്യചർച്ചകളിൽ പങ്കെടുക്കുമ്പോഴും നമ്മെൾക്കെല്ലാം 
ഉണ്ടാകുന്ന ആ സന്തോഷം....

ആഗോള ഭൂലോക ബൂലോഗർക്ക് എന്നും പ്രോത്സാഹനങ്ങളും,
പ്രചോദനങ്ങളും നൽകുന്ന ബിലാത്തി മലയാളി പത്രികയുടെ പത്രാധിപരായ 
അലക്സ് കണിയാമ്പറമ്പിൽ ആയിരുന്നു ഇത്തവണത്തെ  ഈ മല്ലുബ്രിട്ടൻ ബ്ലോഗ്ഗ് 
സംഗമത്തിൽ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചത്.

ഒ.എൻ.വിയുടെ കുഞ്ഞേടത്തിയുടേയും,ഒമ്പത് കൽ‌പ്പണിക്കാ‍രുടേയുമൊക്കെ 
ചൊൽക്കാഴ്ച്ചകൾ കേട്ട് ജ്ഞാനപീഠം  മലയാളത്തിന് അഞ്ചാമതും നേടിതന്നതിന് , 
നമ്മുടെ പ്രിയകവിക്ക് പ്രണാമവും , അനുമോദനങ്ങളും നേർന്നുകൊണ്ടാണ് ഞങ്ങൾ ഈ 
ഒത്ത് ചേരൽ ആരംഭിച്ചത്..കേട്ടൊ.

പിന്നീട് ബ്ലോഗ്ഗിന്റെ  ഗുണഗണങ്ങളേയും മറ്റും പറ്റി ഒരു ചർച്ച( വീഡിയോ ഇവിടെ കാണാം)...
ബ്രിട്ടനിൽ ഒരു ബ്ലോഗ്ഗ്  അക്കാദമി ഉണ്ടാക്കി കൂടുതൽ പേരെ എങ്ങിനെ മലയാള ബ്ലോഗ്ഗിങ്ങ് രംഗത്തേക്ക് കൊണ്ടുവന്ന് ഭാഷയേയും, നമ്മുടെ സംസ്കരാത്തേയും പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്തി , ഈ രാജ്യത്തും മലയാളത്തിന്റെ നറുമണവും,സൌന്ദര്യവും എന്നും നിലനിൽക്കാനുള്ള  സംരംഭങ്ങൾ ഏതെല്ലാം തരത്തിൽ ചെയ്യണമെന്നുള്ള ഒരു ആശയവും ചർച്ചയിലൂടെ  രൂപപ്പെട്ടു(.ചർച്ച രണ്ടാം ഭാഗം)

ബിലാത്തി ബുലോഗ ഭൂലോക ചർച്ച !
പിന്നീട് മലയാളത്തെ സ്നേഹിക്കുന്ന എല്ലാവർക്കും കൂടി 
പുതിയ ഒരു ഇ-മെയിൽ ഗ്രൂപ്പ് ആവിഷ്കരിച്ചാലൊ എന്നുള്ള ഐഡിയയും ഉടലെടുത്തു  വന്നൂട്ടാ....

അതിന് ശേഷം ലണ്ടൻ കലാസാഹിത്യവേദിയുടെ സമ്മാനങ്ങൾ
കരസ്ഥമാക്കിയ ബിലാത്തിബൂലോഗർക്കുള്ള അനുമോദനങ്ങളായിരുന്നു.

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന , മാഞ്ചസ്റ്ററിലുള്ള 
നർമ്മകഥാകാരനായ ജോയിപ്പനായിരുന്നു ( ജോയിപ്പാന്‍ കഥകള്‍ ) കഥയ്ക്കുള്ള ഒന്നാം സ്ഥാനം.
സായിപ്പിന്റെ മൊബൈയിൽ  തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്.

കോട്ടയത്തപ്പന്മാർ  ! 
അലക്സ് ഭായിയും,പ്രദീപും,ജോയിപ്പാനും
ദേ..നോക്ക് ഒന്ന്
അമ്മയും,മകനും നടന്നുപോകുമ്പോൾ പശുവിന്റെ പുറത്ത് കയറുന്ന 
കാളയെ കണ്ട് ,അമ്മയോട് മോൻ ചോദിച്ചു
‘കാളയിതെന്താണ് പശുവിനെ ചെയ്യുന്നതെന്ന് ?‘
അപ്പോൾ അമ്മ മോനോട് പറഞ്ഞതിങ്ങനെ
“മോനെ ആ കാള പശൂന്റെ മേലെക്കേറി ..
അടുത്ത പറമ്പിൽ പുല്ലുണ്ടോ എന്ന് നോക്കുകയാണെത്രേ !‘
ഇത്തരത്തിലൊക്കെയുള്ളതാണ് ജോയിപ്പാൻ വിറ്റുകൾ കേട്ടൊ....
 സിനിമാക്കാരായ അശോക് സദനും, തോമാസ് .ടി.ആണ്ടൂരും....
രണ്ടാം സമ്മാനം കഥയെഴുത്തിൽ കിട്ടിയ ബെർമിങ്ങാമിലുള്ള 
അശോക് സദൻ , ശരിക്കും  ഒരു സകല കലാവല്ലഭനാണ് ...
നല്ലൊരു ശിൽ‌പ്പിയും,സിനിമാക്കാരനുമൊക്കെയാണ് , 
അക്ഷരങ്ങളേ കൂടി സ്നേഹിക്കുന്ന അശോക് (എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും.)
ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയുടെ ലണ്ടൻ ഷൂട്ടിങ്ങ് കാര്യങ്ങളെല്ലാം
കൈകാര്യം ചെയ്തിരുന്നത് അശോക് സദനായിരുന്നു.

എന്നെ അതിലൊരു സ്റ്റണ്ട് സീനിലഭിനയിക്കാൻ വിളിച്ചതായിരുന്നു....
തിരക്ക് കാരണം പോകാൻ പറ്റിയില്ല എന്നുമാത്രം....

ആ പടത്തിൽ വല്ല ബലാത്സംഗത്തിന്റെ സീനെങ്ങാൻ 
ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ പോയേനെ ..!

 സ്നേഹ സന്ദേശത്തിന് വേണ്ടി, പ്രഥമാഭിമുഖം ജോഷിയുമായി
കവിതകളേയും,പാട്ടുകളെയും എന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്ന 
പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിലിനായിരുന്നു ( മലയാളം കവിതകള്‍  )
കവിതക്ക് രണ്ടാം സ്ഥാനം.
ഈ പ്രണയഗായകനുമായി, സ്നേഹസന്ദേശത്തിൽ 
ചേർക്കുന്നതിന് വേണ്ടി ആയതിന്റെ പത്രാധിപർ അലക്സ് ഭായ്
പറഞ്ഞതനുസരിച്ച് ഒരു അഭിമുഖം ഞാൻ നടത്തി....
പ്രദീപായിരുന്നു ജോയിപ്പാനുമായി അഭിമുഖം നടത്തിയത്.

ഇതിനെയെല്ലാം വളരെ നല്ല രീതിയിൽ ഡയറക്റ്റ് ചെയ്ത് 
ഞങ്ങളുടെയെല്ലം തലതൊട്ടപ്പൻ അലക്സ് ഭായ് എല്ലാത്തിനും
നേതൃത്വം നൽകി മുമ്പിലെപ്പേഴും ഉണ്ടായിരുന്നു.

ഇതെല്ലാം ചിത്രീകരിച്ചത് എഴുത്തുകാരനും, നല്ലൊരു ക്യാമറാമനും,
എഡിറ്ററുമൊക്കെയായ തോമാസ് .ടി.ആണ്ടൂർ ആണ് . ‘സംഗീത മേഘം‘
എന്ന പരിപാടികളിലൂടെ ഏവർക്കും സുപരിചിതനായി തീർന്ന ഇദ്ദേഹം യു.കെയിൽ 
ഏറെ പ്രസിദ്ധനാണ്... കേട്ടൊ
തോമാസ്.ടി. ആണ്ടൂർ / മഴ മേഘങ്ങളുടെ അധിപൻ !
അവസാനം എന്റെ ചില ചെപ്പടിവിദ്യകളും,
സമദ് ഭായിയുടെ ഒരു കലക്കൻ മാജിക് ഷോയും 
കഴിഞ്ഞപ്പോൾ...
ഞങ്ങളുടെ ശ്രദ്ധ കുപ്പികളും,പ്ലേറ്റുകളും 
കാലിയാക്കുന്നതിലായതിൽ ഒട്ടും അതിശയോക്തി  ഇല്ലല്ലൊ...!

 വക്കീൽ  v/sഎഞ്ചിനീയർ   !
സമദും വിഷ്ണുവും
ജീവിതത്തിലിതുവരെ , ഭാരങ്ങൾ വലിച്ച ഒരു പതവന്ന വണ്ടിക്കാള കണക്കേയുള്ള നെട്ടോട്ടത്തിനിടയിൽ , അവിചാരിതമായി കിട്ടിയ തികച്ചും ഒരു വിശ്രമവേളയായിരുന്നു  എനിക്ക് ഈ പണിയില്ലാകാലം ... ! 
ഈ അവസരങ്ങൾ ഞാനൊരു തനി 
ഒരു സഞ്ചാരിയായി കറക്കമായിരുന്നു !
ചിലപ്പോൾ കുടുംബമായും, കൂട്ടുകൂടിയും,ഒറ്റക്കും, ....,...,
ബിലാ‍ത്തിയിലും, ചുറ്റുവട്ടത്തുമൊക്കെയായി ധാരാളം 
കാണാത്ത കാഴ്ച്ചകൾ കണ്ടു....!

ബിലാത്തിയിലെ ബൂലോഗർക്ക് നമോവാകം....
ഈ രണ്ടുവർഷത്തിനിടയിൽ നേരിട്ട് കാണാതെ, 
മിണ്ടാതെ പരിചയത്തിലായവർപോലും , നമ്മുടെ 
കുടുംബാംഗങ്ങളായി മാറുന്ന അനുഭവം..... 

ഇവിടെ ലണ്ടൻ വിട്ട് ചുറ്റാൻ പോയപ്പോഴൊക്കെ മറ്റുള്ളമിത്രങ്ങളേക്കാളും,
ബന്ധുക്കളേക്കാളും സ്നേഹവാത്സ്യല്ല്യങ്ങൾ നൽകി വരവേറ്റും മറ്റും ഒരു വല്ലാത്ത 
ആനന്ദമേകി ഈ ബിലാത്തി ബൂലോഗരെനിക്ക്....

അതുപോലെ ലണ്ടനിൽ അവരാരെങ്കിലും എത്തിയാൽ 
എന്നോടൊപ്പം കൂടുവാനും അവർക്കും അത്യുൽത്സാഹംതന്നെയായിരുന്നു..കേട്ടൊ.

എങ്ങിനെയാണ് ഈ ബൂലോഗത്തിന്റെ സ്നേഹവാത്സ്യല്ല്യങ്ങളുടെ 
നന്മകൾ വ്യക്തമാക്കുക എന്നെനിക്കറിയില്ല....... എന്റെ കൂട്ടരേ


ഈ സന്തോഷത്തോടൊപ്പം ഏറെ ദു:ഖമുള്ള 
രണ്ട് സംഗതികളും ഉണ്ടാകുവാൻ പോകുകയാണിവിടെ....  

ബിലാത്തി വിട്ട് ഇവിടത്തെ രണ്ട് ബൂലോഗ സുന്ദരികൾ വേറെ രണ്ട് 
പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുവാൻ പോകുന്നു എന്നുള്ളതാണ് ആ കാര്യങ്ങൾ !


എന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങൾഎഴുതുന്ന സിയയുടെ , പ്രിയപ്പെട്ടവനായ 
ഷമീൻ  അമേരിക്കയിൽ നല്ലജോലിയും, സ്ഥാനവും തരമായി അവിടേയ്ക്ക് കുടിയേറിയപ്പോൾ , സിയ ബാക്കി കുടുംബത്തോടൊപ്പം അങ്ങോട്ട് പറക്കുവാൻ ഒരുങ്ങുകയാണ് ...
 ഷമീൻ & സിയ /ബിലാത്തി ടു അമേരിക്ക
തനിയൊരു  മലർവാടി ( malarvati )യായ കല്ല്യാണപ്പെണ്ണായ മേരികുട്ടി 
ന്യൂസ് ലാന്റിലേക്കുമാണ് മൈഗ്രേറ്റം നടത്തുന്നത്....

എന്റെ നല്ലൊരു കുടുംബമിത്രമായ മേരിയുടെ കൂടെയുള്ള കാറിലുള്ള 
സഞ്ചാരങ്ങൾക്കും അങ്ങിനെ പര്യവസാനം വരാൻ പോകുകയാണ് . 
ഇനി ആരാണെന്നെ  പാർട്ടികളെല്ലാം കഴിഞ്ഞാൽ  
ഒരു കുഴപ്പവും കൂടാതെ വീട്ടിലെത്തിക്കുക ? 

അല്ലാ ...നാട്ടിലാണെങ്കിൽ ഇതുപോലെ ഒരു പെണ്മിത്രത്തിന്റെ 
കൂടെ കറങ്ങിയാലുള്ള  പുലിവാലുകൾ ഒന്നാലോചിച്ചു നോക്കൂ...!

പീഡനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു തമ്പുരാട്ടി
എന്ന് മേരിയെ വിശേഷിപ്പിക്കാം....
പട്ടിണിയും,പാലായനങ്ങളും,പരിവട്ടങ്ങളും കൂട്ടുണ്ടായിരുന്ന മേരിക്ക് പിന്നീട് പാട്ടക്കാരന്റേയും,പള്ളിക്കാരന്റേയും,പട്ടക്കാരന്റേയും,പാത്തിക്കിരിയുടേയും പീഡനങ്ങളാണ് പരമഭക്തയായ ഇവൾക്ക് ദൈവ്വം കൂട്ടായി സമ്മാനിച്ചത്.....


നല്ലൊരു വായനക്കാരി മാത്രമായി ഒതുങ്ങിക്കൂടി നിൽക്കുന്ന മേരി  എന്നോടും,പ്രദീപിനോടും,സമദിനോടും മറ്റും പറഞ്ഞ അനുഭവ കഥകൾ ,
പല മുഖം മൂടികളും കീറി പറിക്കുന്നതാണ് ....കേട്ടൊ

എനിക്കും, സമദ് ഭായിക്കുമൊക്കെ വർഗ്ഗീയതയുടെ വരമ്പുകൾ ഭേദിക്കേണ്ടത് കൊണ്ട് ,
ഒരു പക്ഷേ ഭാവിയിൽ പ്രദീപ് ഇതിനെ ഒരു നോവലായി തന്നെ ആവിഷ്കരിച്ചേക്കാം....


സിയക്കും,മേരിക്കുമൊക്കെ ബിലാത്തി ബൂലോഗരുടെ വക ,
ഭാവിയിൽ സർവ്വവിധ ഭാവുകങ്ങളും അർപ്പിച്ചുകൊണ്ട് നിറുത്തട്ടേ.....

ദേ....കേട്ടൊ 
മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നു.... !  ?
എല്ലാവർക്കും ..ശുഭരാത്രി.




ലേബൽ  :-
നുങ്ങ  /
പാളിച്ചൾ..

70 comments:

നൗഷാദ് അകമ്പാടം said...

ഇതാ ഐശ്വര്യമായി ഞാന്‍ തേങ്ങ ഉടച്ചിരിക്കുന്നു മുരളിയേട്ടാ..
ബാക്കി ഞാന്‍ വായിച്ചിട്ട് കമന്റാം..

ഒരു തേങ്ങാ ഉടക്കാന്‍ കിട്ടിയ ചാന്‍സ് വെറുതെ കളയുന്നില്ല!!

നൗഷാദ് അകമ്പാടം said...

മുരളിയേട്ടാ..ഒറ്റവീര്‍പ്പിനു തന്നെ വായിച്ചു (കെട്ടോ!)

ബിലാത്തിയിലെ മീറ്റ് കണ്ണില്‍ കണ്ടു..ഭൂലോകത്തുള്ളവര്‍ക്ക് അറിയില്ലല്ലോ ബൂലോകത്തുള്ളവരുടെ
ഇത്തരം മീറ്റിന്റെ സുഖം!
ഫോട്ടോ ചേര്‍ത്തതിനാല്‍ കൂടുതല്‍ ആസ്വദിക്കാനായി.
ബിലാത്തിക്കാട്ടില്‍ ഇത്രേം പുലികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇപ്പഴാ മനസ്സിലായത്..
ആട്ടെ എന്തോരം കുപ്പികള്‍ പൊട്ടി?

പിന്നെ മറ്റേ റോളാണെങ്കില്‍ ഒരു കൈ നോക്കാം ന്നു പറഞ്ഞില്ലേ..
എന്തായാലും ആ ചാന്‍സ് കിട്ടാഞ്ഞത് നന്നായി..
അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ നല്ല പാതിയുടെ "സല്‍ക്കാരം" മൂലം
ബ്ലോഗെഴുത്ത് മുടങ്ങുമായിരുന്നു..ഹോസ്പിറ്റലില്‍ വെച്ചൊക്കെ ബ്ലോഗെഴുതുകാന്നു വെച്ചാല്‍ വലിയ
ബുദ്ധിമുട്ടല്ലേ..!

സിയയുടേയും മേരിയുടേയും വിടപറച്ചിലിന്റെ ദുഖം പങ്കിടുന്നു..എന്നാലും സാരമില്ല..
ബ്ലോഗിലൂടെ ബന്ധം തുടരാമല്ലോ..
(മേരിയുടെ മനസ്സ് കനലു പോലെ പുകയുന്നത് കണ്ടു..ഒന്നാഞ്ഞു ഊതിയാല്‍ തീനാളങ്ങള്‍ ഉയരുമല്ലോ!)

സരസവും മനോഹരവുമായ ഈ വിവരനത്തിനു എന്റെ വക സ്പെഷ്യല്‍ ഹാറ്റ്!

ഓലപ്പടക്കം said...

നന്നായിരിക്കുന്നു. പിന്നെ ഒരു ചെറിയ തിരുത്ത് ഏഴല്ല ഒമ്പതു കല്‍പ്പണിക്കാരാണ്.

ശ്രീ said...

വായിച്ചു, മാഷേ. ആശംസകള്‍!

ചാണ്ടിച്ചൻ said...

സുന്ദരിക്കിളികള്‍ പോകുന്നതോടെ ബിലാത്തി ബൂലോഗമീറ്റും അവസാനിക്കുമല്ലേ....ഹ ഹ...

Kalavallabhan said...

രണ്ടാം സമ്മാനം ........... കലാവല്ലഭനാണ് ...

ഞാനിത്രേ വായിച്ചുള്ളു.
നന്ദി.

Jishad Cronic said...

ചാണ്ടികുഞ്ഞു പറഞ്ഞത്തില്‍ വല്ല സത്യവും ഉണ്ടോ?

Anees Hassan said...

Blog എഴുത്തിന്‍റെ സുഖം ഒന്ന് വേറെത്തന്നെ

Unknown said...

നിങ്ങള്‍ ബിലാത്തി ബ്ലോഗര്‍മാരില്‍ മറ്റെങ്ങുമില്ലാത്ത ഒരു അടുപ്പം കാണുന്നു, അത് മുരളി ഭായി എന്ന ബ്ലോഗറുടെ നന്മ നിറഞ്ഞ സാന്നിധ്യം കാരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആശംസകള്‍.

Sukanya said...

ജ്ഞാനപീഠം നമ്മുടെ അഭിമാനമായ ഒ എന്‍ വി സാറിനു ലഭിച്ചതില്‍ അഭിമാനിക്കുന്നു.

അവിടെ വാ തുറന്നാല്‍ ബ്ലോഗ്‌ മീ(ഈ)റ്റ് ആണല്ലോ. ഇവിടെ ആകെ പുലിവാലല്ലേഉള്ളു.

:-)

ആളവന്‍താന്‍ said...

മുരളിയേട്ടാ.. നന്നായി.
ആ ജോയിപ്പന്‍ ചേട്ടന്‍റെ ബ്ലോഗ്‌ ഉണ്ടെങ്കില്‍ എനിക്ക് ലിങ്ക് ഒന്ന് തരണേ...

Jazmikkutty said...

മീറ്റ്‌ നടന്നത് ബിലാതിയില് ‍ആണെങ്കിലും ഞങ്ങളെയൊക്കെ ഭാഗഭാക്കാകിയത്‌ പോലെ തോന്നി വിവരണത്തിലൂടെ...
നന്നായി മുരളീ മുകുന്ദേട്ടാ..ഈ കൂട്ടായ്മ എന്നും നിലനില്‍ക്കാന്‍ പ്രാര്‍ഥിക്കുന്നു,ഭാവുകങ്ങള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി. ഐശ്വര്യത്തോടെ ആദ്യം വന്നെന്നെ ധാരാളം പുകഴ്ത്തി അല്ലേ ...
ബിലാത്തി ബുലോഗർ ഞങ്ങൾ ബന്ധുജനങ്ങൾ പോലെയാണ് കേട്ടൊ.ആരൊക്കെ എവിടെയൊക്കെ പോയാലും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കുമെന്ന് തന്നെ വിശ്വസിക്കുന്നൂ...

പ്രിയമുള്ള പ്രവീൺ,ഓലപ്പടക്കം പൊട്ടിച്ചെന്നെ തിരുത്തിയതിന് പെരുത്ത് നന്ദി.ഇന്നലെ ഇതെഴുതുമ്പോൾ നല്ല ‘സ്പിരിട്ടി’ലായിരുന്നു കേട്ടൊ.

പ്രിയപ്പെട്ട ശ്രീ,ഈ അകമഴിഞ്ഞ പിന്തുണകൾക്കെന്നും നന്ദി കേട്ടൊ.

പ്രിയമുള്ള ചാണ്ടിക്കുഞ്ഞേ,നന്ദി. സുന്ദരിക്കിളികൾ പോയാലും അതിലും സുന്ദരിമാരായ പഞ്ചവർണ്ണ കിളികളെ ഞങ്ങൾ ബിലാത്തി ബൂലോഗത്തേക്ക് കൊണ്ടുവരും കേട്ടൊ.അതിനല്ലേ മാജിക് അഭ്യസിച്ചിരിക്കുന്നത്!

പ്രിയപ്പെട്ട കലാവല്ലഭാ,നന്ദി. രണ്ടാം സമ്മാനമല്ലിത്,രണ്ടാം ഊഴമാണ് കേട്ടൊ.

പ്രിയമുള്ള ജിഷാദ്,നന്ദി.ആ സത്യത്തിന്റെ മറുപടി നോക്കു..മോനെ.

പ്രിയപ്പെട്ട ആയിരത്തിയൊന്നാംരാവ്, നന്ദി. മറ്റെല്ലാസുഖത്തിനേക്കാളുമേറെ സുഖമുള്ളതുകൊണ്ടാണല്ലോ ,നമ്മലേല്ലാം ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്നത്..

പ്രിയമുള്ള തെച്ചിക്കോടൻ,നന്ദി.എന്റെ സാനിധ്യമല്ല..കേട്ടൊ.അലക്സ് ഭായ്,സമദ്,പ്രദീപ്,വിഷ്ണു തുടങ്ങിയ കുറെ പുലികളിവിടെ മേഞ്ഞു നടക്കുന്നത് കൊണ്ടാണ്.

പ്രിയപ്പെട്ട സുകന്യാ,നന്ദി.മലയാളത്തിൽ ഇനിയുമനേകം ഒ.എൻ.വിമാർ ഉണ്ടാകട്ടേ...ബുലോഗം അതിനൊരു വളമായി തീരട്ടെ..അല്ലേ.

Unknown said...

ഇത് ഒക്കെ എപ്പോ നടന്നു ....ഞാന്‍ അറിഞ്ഞില്ല ........ഓഹോ ഇന്നത്തെ പത്രം ഞാന്‍ വായിച്ചിട്ട് നാല് ദിവസമായി

പട്ടേപ്പാടം റാംജി said...

ബിലാത്തി ബ്ലോഗ്‌ കൂട്ടായ്മയുടെ ഒത്തുചേരല്‍ ചിത്രങ്ങള്‍ സഹിതം മനോഹരവര്‍ണ്ണന ചേര്‍ത്ത്‌ ഭംഗിയാക്കി. ഞ്ജാനപീടപുരസ്കാരത്ത്തില്‍ ആരംഭിച്ച് കുട് മാറുന്നിടത്ത് അവസാനിക്കുമ്പോള്‍ നന്നായി.
ഇങ്ങിനെ വിശദമായ വിവരണങ്ങള്‍ നല്കുമോഴും മനസ്സില്‍ ഓടിയെത്തുന്ന കുറുങ്ങലുകളെ വരികളില്‍ വരച്ചതും ഭംഗിയോടെ തന്നെ.
"ജീവിതത്തിലിതുവരെ , ഭാരങ്ങൾ വലിച്ച ഒരു പതവന്ന വണ്ടിക്കാള കണക്കേയുള്ള നെട്ടോട്ടത്തിനിടയിൽ , അവിചാരിതമായി കിട്ടിയ തികച്ചും ഒരു വിശ്രമവേളയായിരുന്നു എനിക്ക് ഈ പണിയില്ലാകാലം ... !"

"ഈ രണ്ടുവർഷത്തിനിടയിൽ നേരിട്ട് കാണാതെ,
മിണ്ടാതെ പരിചയത്തിലായവർപോലും , നമ്മുടെ
കുടുംബാംഗങ്ങളായി മാറുന്ന അനുഭവം....."
ഇത്തരം നേര്ചിത്രങ്ങളിലൂടെ മനസ്സ് തുറന്നു വെക്കുന്നു.

സിയയും മേരിയും കൂട് മാറുന്നതില്‍ വരുന്ന പ്രയാസം സൌഹൃദത്തിന്റെ ആഴം വ്യക്തമാക്കി.
ഭായിയുടെ പ്രനയനൊമ്പരങ്ങള്‍ എന്ന പോസ്റ്റിലെ മേരിക്കുട്ടിയാണ് ഇവിടെയും എന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ.

ശ്രീനാഥന്‍ said...

കൂട്ടായമയുടെ വിവരണം അസ്സലായി, പിന്നെ സമ്മാനം കിട്ടിയവർക്കൊക്കെ അനുമോദനങ്ങൾ. കൂട്ടിനുള്ളവർ, അകലെ പോകുന്നവർ- എല്ലാവരേയും സ്നേഹം പരണ്ട വാക്കുകളിൽ താങ്കൾ ഓർത്തത് വളരെ ഉള്ളിൽ തട്ടുന്നതായി.

C.K.Samad said...

"എനിക്കും, സമദ് ഭായിക്കുമൊക്കെ വർഗ്ഗീയതയുടെ വരമ്പുകൾ ഭേദിക്കേണ്ടത് കൊണ്ട് ,
ഒരു പക്ഷേ ഭാവിയിൽ പ്രദീപ് ഇതിനെ ഒരു നോവലായി തന്നെ ആവിഷ്കരിച്ചേക്കാം...."

ഇത് കലക്കി മുരളിച്ചേട്ടാ....

ബ്ലോഗേര്‍സ് മീറ്റും, മാജിക്കും എല്ലാം കഴിഞ്ഞ് രാത്രി വളരെ വൈകി വീട്ടില്‍ എത്തിയപ്പോള്‍ വീട്ടിലെ പുതിയ താമസക്കാരനായ ഒരു ബംഗ്ലാദേശിക്ക് വീട്ടില്‍ "ഹലാല്‍ മീറ്റ്" വാങ്ങാത്ത തിന്റെ കലിപ്പ്. നന്നായി വിശന്നു പൊരിയുമ്പോള്‍ മെക്ഡോണാള്സിലെ ചിക്കന്‍ കഴിക്കുന്നതിനോ, മാസം രണ്ടു ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന അവന് നാട്ടിലെ എന്‍. ആര്‍. ഐ. അക്കൌണ്ടിലെ പലിശ വാങ്ങുന്നതിനോ, ഇസ്ലാം മതം കണിശമായും പറയുന്ന വരുമാനത്തിന്റെ രണ്ടു ശതമാനം സക്കാത്ത് നല്‍കുന്നതിനോ, അവന് ഇസ്ലാംമതം അപ്പ്ളി ക്കബിളല്ല.... ഈ കൊണാപ്പന്റെയൊക്കെ കോപ്പിലെ കപട വിശ്വാസം...@#*'/@?.:['{-൦+@##@.... എന്തായാലും പിറ്റേന്ന് കാലത്ത് തന്നെ അവനെ ചവിട്ടി കൂട്ടി വെളീ കളഞ്ഞു.

yousufpa said...

ആ പടത്തിൽ വല്ല ബലാത്സംഗത്തിന്റെ സീനെങ്ങാൻ
ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ പോയേനെ ..! ഇയ്യാള് ഇനി ബിലാത്തിയല്ല എവിടെ പോയാലും നന്നാവില്ല.

Rare Rose said...

ബിലാത്തിപ്പട്ടണത്തിലെന്നും കൂട്ടായ്മയുടെ മേളമാണല്ലോ.നല്ല വിവരണം..
സമ്മാനങ്ങള്‍ നേടിയവര്‍ക്കെല്ലാം ആശംസകള്‍..

ജീവി കരിവെള്ളൂർ said...

ബിലാത്തി ബൂലോകവിശേഷം വായിച്ചൂട്ടോ ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ആളവന്താൻ,നന്ദി.ജോയിപ്പാന്റെ ലിങ്ക് ഞാൻ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള ജസ്മികുട്ടി,നന്ദി.ഭൂലോകത്തെവിടെ ബുലോഗമീറ്റുകൾ നടന്നാലും അതെല്ലാം നമ്മുടെ തന്നെ മീറ്റുകളാണല്ലോ..അല്ലേ.

പ്രിയപ്പെട്ട മൈഡ്രീംസ്,നന്ദി.ഇതെല്ലാം ബി.ബി.സിയിൽ മാത്രം വന്നകാരണമാണ്,പത്രത്തിലൊന്നും കാണാതിരുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള റാംജി ഭായ്,നന്ദി.മലയാള സാഹിത്യത്തിന് കിട്ടുന്ന ഓരൊ പുരസ്കാരങ്ങളും നമ്മളേപോലുള്ള ഓരോ സാഹിത്യപ്രേമിക്കും വിരുന്നുകൾ തന്നെയാണല്ലോ..ആയത് പൊടിപ്പും തൊങ്ങലും വെച്ചെഴുതുന്നു എന്നുമാത്രം....പിന്നെ എന്റെ പോസ്റ്റുകളിലെ ഓരൊ കഥാപാത്രങ്ങളും ഇവിടത്തെ ഒറിജിനലുകൾ തന്നെയാണ് കേട്ടൊ.

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.ഇപ്പോൾ ലോകം മുഴുവനുള്ള സാഹിത്യത്തിന്റെ ബേസിക് സമ്മാനങ്ങളെല്ലാം ബ്ലോഗേഴ്സ് തന്നെയാണല്ലോ നേടുന്നത്.ഇതിൽ നിന്നെല്ലാം വെറും5% നല്ലരീതിയിൽ ഉയർന്നുവന്നാൽ സാഹിത്യലോകം സമ്പന്നമാകും..അല്ലേ മാഷെ.

പ്രിയമുള്ള സമദ്ഭായ്,നന്ദി.നമ്മളെല്ലാം ഇവീടെയായത് നന്നായി കേട്ടൊ.നാട്ടിൽ ഇപ്പോൾ മതത്തെപ്പോലും തീവ്രവാദ ട്രെയിനിങ്ങിനാണല്ലോ ഉപയോഗിക്കുന്നത്..അല്ലേ.

പ്രിയപ്പെട്ട യൂസുഫ്പ,നന്ദി.നാട്ടിൽ നാന്നാവത്തതുകൊണ്ടാണല്ലോ ഇവിടെയെത്തിയത് ! പട പേടിച്ച് പന്തളം വന്നപ്പോൾ പന്തംകൊളുത്തിപ്പട എന്ന പോലെയാണെന്റെ സ്ഥിതിയിപ്പോൾ കേട്ടൊ.

പ്രിയമുള്ള റെയർ റോസെ,നന്ദി.ഇത്തരം ഞങ്ങളൂടെ സ്നേഹം തുളുമ്പുന്ന കൂട്ടായ്മകളാണ് ഞങ്ങളുടെ വിജയം കേട്ടൊ.

Manoraj said...

ഹോ നിങ്ങളെന്താ ബിലാത്തിയിലെ ഹരീഷ് തൊടുപുഴയോ? ഹിഹി.. മീറ്റ് നടത്തി നടത്തി നടക്കാന്‍. എങ്കിലും പറഞ്ഞ പോലെ ഈ കൂട്ടായ്മയുടെ സുഖം ഒന്ന് വേറെ തന്നെ. ബിലാത്തി വിട്ട് പോകുന്ന ബ്ലോഗിണിമാര്‍ക്കും പുതിയ ലാവണത്തില്‍ ചെന്ന് വീണ്ടും ബ്ലോഗില്‍ സജീവമാവാന്‍ ആശംസകള്‍

Subu said...

അന്നു നമ്മള്‍ കണ്ടു 'കൂടി' പിരിഞ്ഞതിനു പിറ്റേന്ന് തന്നെ ചേട്ടന്റെ എല്ലാ ബ്ലോഗും ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു. അഭിപ്രായം എഴുതണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. അവസാനം ഒന്നും എഴുതണ്ട കുറച്ചകലെ മാറി ഇരുന്നു ഈ ബ്ലോഗ്ഗുകള്‍ വായിച്ചു രസിച്ചാല്‍ മതി എന്നായിരുന്നു തീരുമാനം. നാട്ടിലാന്നേലും ചെണ്ടപ്പുറത്ത് കോല് വച്ചാ ആ കോലെടുത്ത് മാരാര് തലക്കൊരു അടി തരാതെ വീട്ടില്‍ പോകുന്ന ശീലം ഇല്ലാത്തതു കൊണ്ടാവാം പിന്നേം പിന്നേം ചേട്ടന്റെ ബ്ലോഗ്ഗെഴുത്ത്‌ എനിക്ക് രസിച്ചകാര്യം പറയാതെ ഉറങ്ങാന്‍ പറ്റുന്നില്ല അങ്ങനെ വിഷമിച്ചു കഴിയുമ്പോഴാ ദേ നിങ്ങള്‍ ബിലാത്തിക്കാരുടെ കണ്ടു മുട്ടലും 'ഊറ്റലും' അടങ്ങിയ വിശേഷങ്ങള്‍ ചേര്‍ത്തൊരു ബ്ലോഗ്‌. എന്നാപ്പിന്നെ ഈ ബ്ലോഗ്ഗിങ്ങിനെ പറ്റി എന്തേലും പറഞ്ഞിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുറച്ചു നേരം കുത്തിയിരുന്നപ്പോഴാകട്ടെ പൊണ്ടാട്ടി പുറകില്‍ നിന്നൊരു ഡയലോഗ്. നിങ്ങടെ ഈ ഓര്‍ക്കുട്ടിങ്ങും ബ്ലോഗ്ഗിങ്ങും എന്ന് തീരും മനുഷ്യാ... ഇതെവിടെയോ കേട്ട ഡയലോഗ് ആണല്ലോ....അതെ അതെ ....ഇതൊരു പ്രതിധ്വനി ആണ് ...കഴിഞ്ഞ ഞായറാഴ്ച ചേട്ടന്റെ വീട്ടില്‍ വച്ച് മുഴങ്ങി കേട്ട കുമാരി ചേച്ചിയുടെ ശബ്ദത്തിന്റെ പ്രതിധ്വനി .... ദൈവമേ ഇനി എന്റെ വീടിലും ഇതൊരു സ്ഥിരം ഡയലോഗ് ആയേക്കുമോ

ഒഴാക്കന്‍. said...

നിങ്ങള്‍ ഫുള്‍ ടൈം മീറ്റ്‌ ആണല്ലേ... ഉം നോക്കട്ടെ ഇനി മീറ്റുമോ എന്ന്

നൗഷാദ് അകമ്പാടം said...

തേങ്ങ അടിച്ചു പോയ സ്ഥിതിക്ക് ഇവിടെ എന്നാ നടക്കുന്നതെന്ന് അന്വേഷിക്കേണ്ട
ധാര്‍മ്മികമായ ഒരു
(സു)മലത ഒക്കെ ഇല്ല്യോ..
അതോണ്ടിത്രടം ഒന്നെത്തിനോക്കീതാ...
ങാഹ..
എന്റെ തേങ്ങ അത്ര മോശമല്ലല്ലോ..
അല്ലേ മുരളിയേട്ടാ..?

joshy pulikkootil said...

superbbbbbbbbb

Vayady said...

"എന്നെ അതിലൊരു സ്റ്റണ്ട് സീനിലഭിനയിക്കാൻ വിളിച്ചതായിരുന്നു.
തിരക്ക് കാരണം പോകാൻ പറ്റിയില്ല എന്നുമാത്രം...."

കല്ലുവെച്ച നുണ എന്നൊക്കെ കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ഇപ്പോ ദേ, വായിച്ചു. ഏതായാലും ആ കടുംകൈ ചെയ്യാഞ്ഞത് നന്നായി. ആ കീരിക്കാടന്‍ ജോസിന്റെ കഞ്ഞി കുടി മുട്ടിയേനെ.

സിയക്കും, മേരിക്കുട്ടിക്കും എല്ലാ നന്മകളും നേരുന്നു.....

Umesh Pilicode said...

ആശംസകള്‍!

ManzoorAluvila said...

ഒ എൻ വി സറിനെ അനുസ്മരിച്ചതും ബൂലോക കൂട്ടായ്മയും എല്ലാം നന്നയി..പിന്നെ ഈ ഫോട്ടോകളും

നന്ദി...മുരളിയേട്ടാ...!!

വരയും വരിയും : സിബു നൂറനാട് said...

വീണ്ടും കണ്ടുമുട്ടലും കൂട്ടിയിടിയും... :-)
എല്ലാ ബിലാത്തി ബ്ലോഗ്ഗേര്‍സിനും എന്‍റെ ആശംസകള്‍..

വി.എ || V.A said...

ഞാനിപ്പോഴാണ് ഇതുവഴി വരുന്നത്, വളരെ താമസിച്ചുപോയി. വിവരണം വായിച്ചപ്പോൾ, കുറേനാളായ ആഗ്രഹം വീണ്ടും ഉണർന്നു. ജനുവരി മുതൽ നാട്ടിലുണ്ടാവും ഞാൻ. അവിടെ ബ്ലോഗ് മീറ്റ് എവിടെയുണ്ടായാലും പങ്കെടുക്കും. നിങ്ങളുടെ കൂട്ടായ്മയെപ്പറ്റിയുള്ള നല്ല വിവരണം. നൌഷാദിന്റെ തേങ്ങയ്ക്ക് ഐശ്വര്യമുണ്ട്. ശ്രീ സമദിന്റെ കോപവും, ശ്രീ സുബ്ബന്റെ അനുഭവവും കൂട്ടിവായിച്ചപ്പോൾ ആകെ രസകരം. ഞാൻ വീണ്ടും വരാം..ആശംസകൾ......

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജീവി കരിവെള്ളൂർ,നന്ദി.ഇതൊരു ബല്ലാത്ത ബിലാത്തി ബൂലോഗം തന്നെ അല്ലേ ഭായ്.

പ്രിയമുള്ള മനോരാജ്,നന്ദി.തീർച്ചയായിട്ടും ഞാനും ഹരീഷിനേയും,മനോരാജിനേയുമൊക്കെ,മീറ്റ് നടത്തി അനുകരിക്കുകയാണ് കേട്ടൊ.

പ്രിയപ്പെട്ട സുഭാഷ്,നന്ദി.ബ്ലോഗുലഗത്തിലേക്ക് ഒരു എമണ്ടൻ കമന്റിട്ടിട്ടാണല്ലോ വരവറിയിച്ചിരിക്കുന്നത്.പിന്നെ ഇത്തരം സ്ഥിരം ഡയലോഗുകളെ അവഗണിച്ചും/പരിഗണിച്ചും നിന്നാലെ നമ്മുടെ എല്ലാകാര്യങ്ങളും നടക്കുകയുള്ളൂ..കേട്ടൊ ഭായ്.

പ്രിയമുള്ള ഒഴാക്കാ,നന്ദി. മീറ്റുള്ളോടത്തോളം കാലം മീറ്റാൻ തന്നെയാണ് ഞങ്ങളുടെ പരിപാടി കേട്ടൊ.

പ്രിയപ്പെട്ട നൌഷാദ് ഭായ്,വീണ്ടും നന്ദി.ഓരോ പുത്തൻ പോസ്റ്റിനും വന്ന് തേങ്ങയടിക്കുവാൻ എന്താണ് തരേണ്ടത് ഭായ് ? അത്രക്ക് ഗംഭീരമായിരുന്നു ആ കൈ നീട്ടം കേട്ടൊ.

പ്രിയമുള്ള ജോഷി,നന്ദി.അപ്പോൾ തിരുത്തൊന്നും വേണ്ടല്ലോ..അല്ലേ...

പ്രിയപ്പെട്ട വായാടി,നന്ദി.സ്ഥിരം വില്ലന്മാരുടെ കഞ്ഞികുടിമുട്ടിയ്ക്കണ്ടാ എന്നുവെച്ചിട്ടാണ്,പെർമനന്റ് വില്ലനായ ഞാനിവിടെ വന്ന് കിടക്കുന്നത് കേട്ടൊ.

പ്രിയമുള്ള ഉമേഷ്,നന്ദി.ഈ ആശംസകൾക്ക് നന്ദി കേട്ടൊ.

പ്രിയപ്പെട്ട മൻസൂർ, നന്ദി. മലയാളത്തിനഭിമാനിക്കാനുള്ള ഏതുകാര്യത്തിനും,ഞങ്ങളിട പെടും..അതാണീ ബിലാത്തികൂട്ടം..കേട്ടൊ

പ്രിയമുള്ള സിബു,നന്ദി.ഈ കൂട്ടിയിടിയും,ഗ്ലാസുകൾ കൂട്ടിമുട്ടിക്കലുമൊക്കെയാണ് ഈ ബിലാത്തിബൂലോഗരുടെ വിജയം കേട്ടൊ ഭായ്.

sijo george said...

ദേ..പിന്നേം മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ! :( അടുത്ത് മീറ്റിനെങ്കിലും പങ്കെടുക്കാൻ പറ്റിയില്ലേ ഞാനീ യു.കെ ബൂലോകം മൊത്തം ബോംബ് വച്ച് തകർക്കും.. സത്യം സത്യം സത്യം..!

Unknown said...

ദേ....കേട്ടൊ
മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നു.... ! ?
എല്ലാവർക്കും ..ശുഭരാത്രി.

അനില്‍കുമാര്‍ . സി. പി. said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും ആ മീറ്റിന്റെ ഭാഗമായത് പോലെ.

siya said...

എല്ലാവരും ഒരിക്കല്‍ കൂടി ഒത്തു കൂടി എന്ന് അറിഞ്ഞതില്‍ സന്തോഷം .ഈ കൂട്ടായ്മയും വളരെ ഭംഗിയായി വായിച്ചു തീര്‍ത്തു .ഇനി ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടാനും സമയം ഇല്ല .ഞാന്‍ ഇവിടെ നിന്ന് പോയാലും ഒരു ബിലാത്തി ബ്ലോഗര്‍ ആയി ,ഇവരുടെ കൂടെ ഉണ്ടാവും .

ബിലാത്തി ബ്ലോഗ്ഗര്‍ മാരില്‍ ഞാന്‍ പരിച്ചയപ്പെട്ടവര്‍ വളരെ ചുരുക്കം ,മുരളി ചേട്ടന്‍ ,പ്രദീപ്‌ ,സമദ് ,വിഷ്ണു .സിജോ ഇത്രയും പേരെ അറിയാം .ഇനിയും ഇതുപോലെ ഒരുപാട് ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവട്ടെ ,ലണ്ടനില്‍ നിന്നും വിട പറയുന്ന വിഷമം നല്ല പോലെ ഉണ്ട് .എവിടെ ആയിരുന്നാലും ബ്ലോഗില്‍ കൂടി വിശേഷം എല്ലാം അറിയാം എന്നുള്ള വിശ്വാസത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു .......

Akbar said...

ബിലാത്തി ബൂലോക ബ്ലോഗര്‍മാര്‍ക്കും പിന്നെ അവരുടെ കുഞ്ഞു കുട്ടി പരിവാരങ്ങള്‍ക്കും എന്‍റെ ആശംസകള്‍. ബിലാത്തി വിശേഷങ്ങള്‍ മുരളിയുടെ ബ്ലോഗിലൂടെ മാത്രം അറിയുന്നുത് കൊണ്ടാണോ എന്നറിയില്ല എല്ലാ ബിലാത്തി മലയാളി ചലനങ്ങളിലും മുരളിയുടെ നിറ സാന്നിധ്യം കാണുന്നു. അതിനു പ്രത്യേക അഭിനന്ദനം.

poor-me/പാവം-ഞാന്‍ said...

വന്നു വായിച്ചു സന്തോഷം....

പ്രദീപ്‌ said...

മുരളി ചേട്ടാ ഇനി ഞാനായിട്ട് എന്നാ പറയാനാ .... ആ ചാണ്ടിക്കിട്ടു പണി കൊടുക്കേണ്ട സമയം കഴിഞ്ഞു .. ഹും ( സത്യങ്ങള് വിളിച്ചു പറയുന്നോ ? ഡാഷ് മോന്‍... )
പിന്നെ സിജോയ്ക്കിട്ടും ഒരു വാണിംഗ് ആവശ്യമാണ് .. എടാ വാടാ ഒരു പരിപാടിയുണ്ടെടാ എന്ന് പറഞ്ഞാല്‍ പിന്നെ അന്നവന് ഭയങ്കര തിരക്കാണ് .. ഇനി അവനും വല്ല പെണ്ണുങ്ങളും പേര് മാറി എഴുതുന്നതാണോ ??

മുരളിയേട്ട ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞു ബിര്മിന്‍ ഹാമില്‍ വന്നു തകര്‍ത്തത് കൂടി എഴുതാമായിരുന്നു ... ( മുരളി ചേട്ടന്റെ എല്ലാ കാര്യങ്ങളും എഴുതാന്‍ പറ്റുകേല എന്നറിയാം.. എന്നാലും ) .

അഭി said...

മാഷെ
ആശംസകള്‍

വീകെ said...

ബിലാത്തിച്ചേട്ടാ... ഇപ്പോൾ ബലാൽ‌സംഗസീനൊന്നും ഇല്ലാ‍.. അതോണ്ടായിരിക്കും വിളിക്കാഞ്ഞെ...!!
(പാവം മലയാളികൾ രക്ഷപ്പെട്ടു)
ഈ എഴുത്തിനും,
ബിലാത്തി ബ്ലോഗ് മീറ്റിനും ആശംസകൾ...

ഭായി said...

മാഷേ....യ്, ആരെംകിലും ഒന്നനങിയാൽ നിങളെല്ലാപേരും ഒത്തൊരുമിച്ചുകളയുമല്ലോ..!!! ഈ ഒരുമയും സ്നേഹവും സഹകരണവും എന്നും നിലനിൽക്കട്ടെയെന്നും ഒപ്പം മറ്റുള്ളവർക്ക് മാതൃകയാകട്ടെയെന്നും ആശംസിക്കുന്നു!

ഹംസ said...

“മോനെ ആ കാള പശൂന്റെ മേലെക്കേറി ..
അടുത്ത പറമ്പിൽ പുല്ലുണ്ടോ എന്ന് നോക്കുകയാണെത്രേ !‘
ഹ ഹ ഹ

മുരളിയേട്ടാ.. ജോയിപ്പാന്‍ തമാശ കണ്ടപ്പോള്‍ ഇതിനു കമന്‍റെഴുതും മുന്‍പ് ജോയിപ്പാന്‍റെ ബ്ലോഗില്‍ പോയി വന്നാലോ എന്നായിരുന്നു ചിന്ത.
ഇടക്കിടക്ക് ബിലാത്തിയില്‍ മീറ്റ് നടത്തി നിങ്ങള്‍ മലയാളത്തെ സ്നേഹിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.. കുപ്പിയിലാണ് എല്ലാ മീറ്റും അവസാനിക്കാറല്ലെ ഹിഹി..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വി.എ,ഈ പ്രഥമ സന്ദർശനത്തിന് നന്ദിയുണ്ട്.ഓരോ ബുലോഗമീറ്റുകളും എപ്പോഴും നമ്മുടെ പരസ്പര കൂട്ടുകെട്ടിന്റെ ആഴം കൂട്ടും..കേട്ടൊ.

പ്രിയമുള്ള സിജോ,നന്ദി.അടുത്ത നമ്മുടെ മീറ്റിനെന്തായാലും ഭായ് ഉണ്ടാകും..കട്ടായം,എന്തെന്നാൽ ആതിഥേയനായിട്ട് സിജോയേയാണ് നിശ്ചയിച്ചിരിക്കുന്നത് !

പ്രിയപ്പെട്ട സുജിത്ത്,നന്ദി.എന്തിനാണാവൊ ആ സുമിത്ര മുകുന്ദേട്ടനെ വിളിച്ചത്?

പ്രിയമുള്ള അനിൽ ഭായ്,നന്ദി.ഓരൊ ബുലോഗമീറ്റുകളും എല്ലാബൂലോഗരുടെയും ഭാഗമാണല്ലോ അല്ലേ....

പ്രിയപ്പെട്ട സിയാ,നന്ദി.അത് തന്നെയാണ് ബിലാത്തി ബുലോഗത്തിന്റെ ഗുണം,ഇവിടെ നിന്ന് ആരെവിടെപ്പോയാലും ബിലാത്തിബൂലോഗത്തിന്റെ കൂടെതന്നേ നിൽക്കും.

പ്രിയമുള്ള അക്ബർ ഭായ്,നന്ദി. അത്രതടിയുള്ളത് കൊണ്ടാണ് എവിടേയും നിറഞ്ഞ് നിൽക്കുന്നത്,പിന്നെ ഒരു ചുക്കും ഇല്ലാത്തവൻ ഏത് കഷായത്തിലും കാണുമല്ലോ...

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി.ഈ സഹകരണങ്ങെൾക്കെന്നും നന്ദി ..കേട്ടൊ.

പ്രിയമുള്ള പ്രദീപ്,നന്ദി. ചാണ്ടിക്കും,സിജോക്കും വാണിങ്ങ് കൊടുത്തശേഷം,ബെർമിങ്ങാം വിശേഷങ്ങൾ വെച്ച് എനിക്കിട്ട് ആഴത്തിൽ ഒന്ന് പണിതു അല്ലേ..ഹും ! കളിനന്നായാൽ ആശാന്റെ നെഞ്ചത്ത് എന്ന് പറയുന്നത് ഇതിനെയാണ് കേട്ടൊ.

പ്രിയപ്പെട്ട അഭി,ഈ ആശംസകൾക്കെന്നും നന്ദി കേട്ടൊ.

Gopakumar V S (ഗോപന്‍ ) said...

ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ...നന്നായി, നന്ദി, ആശംസകള്‍

krishnakumar513 said...

ഒ എൻ വിയെക്കുറിച്ചുള്ള പ്രതിപാദനവും,കൂട്ടായ്മയുടെ വിശേഷങ്ങളും സന്ദർഭോചിതമായി,ബിലാത്തി.ആശംസകൾ!!

Wash'Allan JK | വഷളന്‍ ജേക്കെ said...

പ്രിയ ഓഎന്‍വീയ്ക്ക് എന്റെ ആദരവും അനുമോദനങ്ങളും.

ഈ ബിലാത്തി ബ്ലോഗേഴ്സിന്റെ കാര്യം അത്ഭുതം ആണ്. ഇങ്ങനെ ആഴ്ച തോറും കൂടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? സമ്മതിച്ചിരിക്കുന്നു. കൂടാന്‍ എന്തെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുവാ!
വാര്‍ത്തകള്‍ വിശദമായി വായിച്ചു, സന്തോഷം.

Anonymous said...

Dear Muralee,
The worlds with your lighter moments and with your blog meet & get togethers
cheers
By
RAGULAAL

Anonymous said...

Dear Muralee,
The worlds with your lighter moments and with your blog meet & get togethers
cheers
By
RAGULAAL

chithrangada said...

ബിലാത്തി,നിങ്ങളുടെ
സ്നേഹസമ്മേളന ത്തിന്റെ വാര്ത്ത
വായിച്ചു പെരുത്ത സന്തോഷമായി .....
ഞങ്ങളെയും കൂടിയതിനു വളരെ
നന്ദി !

Abdulkader kodungallur said...

വളരെ മനോഹരമായ എഴുത്തും ചിത്രങ്ങളും . ലോകത്തിന്റെ ഏതു കോണിലായാലും പെറ്റമ്മയുടെ മഹത്വം മറക്കാതെ ഒത്തുകൂടാനും കഥകളും കവിതകളുമായി കൂട്ടായ്മക്ക് കൊഴുപ്പുകൂട്ടാനും കഴിയുക എന്നുള്ളത് മഹത്തായ കാര്യമാണ് . ഒരാഴ്ച ബിലാത്തിയില്‍ താങ്കളോടൊപ്പം കൂടിയാലോ എന്നൊരാലോചന . പക്ഷെ കൂടെ നടന്നാല്‍ ബലാല്‍ സംഗത്തില്‍ പ്രതിയാകുമോ എന്നൊരു പേടി .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വീ.കെ,നന്ദി.സീനൊക്കെ ഉണ്ടാക്കാമായിരുന്നൂ,ഞാനൊക്കെ വന്നാൽ സ്ഥിരം ഇതിലഭിനയിക്കുന്നവരുടെ പണികളയണ്ടാന്ന് വെച്ചിട്ടാണ് കേട്ടൊ.

പ്രിയമുള്ള സുനിഭായി,നന്ദി.ശരിയാണ് ഒന്നൊത്ത് കൂടുവാനെന്തെങ്കിലും കിട്ടുവാൻ കാത്തിരിക്കുകയണ് ഞങ്ങളിവിടെ കേട്ടൊ ഗെഡി.

പ്രിയപ്പെട്ട ഹംസ,നന്ദി.ജോയിപ്പാൻ ഒരൊന്നാന്തരം മൊതലുതന്നെയാണ്!പിന്നെ ഇവിടെ ചായ-കാപ്പിയേക്കാൾ ലാഭം കുപ്പിയ്ക്കായതുകൊണ്ടാണത് തെരെഞ്ഞെടുക്കുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള ഗോപൻ,നന്ദി.വളരെ കുറച്ചുകാര്യങ്ങളെ കുറിച്ചെഴുതിവരുമ്പോൾ ഒരുപാടാകുന്നതാണ് കേട്ടൊ.

പ്രിയപ്പെട്ട ക്യ് ഷ്ണകുമാർ ഭായ്,നന്ദി. ഞങ്ങൾക്ക് കൂട്ടായ്മകളെപ്പോഴുമുണ്ടാകാൻ സന്ദർഭങ്ങളൊഴുകി വന്നുകൊണ്ടിരിക്കുകയാണിവിടെ..കേട്ടൊ ഭായ്.

പ്രിയമുള്ള വഷളൻ ജേക്കേസാബ്,നന്ദി. അതാണ് ബിലാത്തിക്കൂട്ടം ഭായ്,കൂടാൻ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്നവർ....

പ്രിയപ്പെട്ട രഘുലാൽ,ഈ സഹകരണങ്ങൾക്കെന്നും നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള ചിത്രാംഗദ,നന്ദി.ഞങ്ങളുടെ ഇത്തരം സ്നേഹസമ്മേളനങ്ങളിൽ നിങ്ങളും കൂടി ഇതുപോലെ പങ്കുചേരുമ്പോളുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടൊ.

ജയരാജ്‌മുരുക്കുംപുഴ said...

ee sneha sammelanathil bhagamakan kazhinjathil othiri santhosham.................. hridayam niranja aashamsakal...............

jyo.mds said...

നന്നായി ബ്ലോഗ് മീറ്റ്-എവിടെ മാവേലി വേഷം?

ഗീത said...

ബൂലോകസൌഹൃദം വലിയ സന്തോഷം തരുന്ന കാര്യം തന്നെയാണ് അല്ലേ? ഇങ്ങനെ ഇടയ്ക്കിടക്ക് കൂടാന്‍ പറ്റുന്നത് ഭാഗ്യവും. എന്നും ഈ കൂട്ടായ്മകള്‍ നിലനില്‍ക്കട്ടേ.
ഓ.എന്‍.വി. സാറിന്റെ പുരസ്കാരലബ്ധിയില്‍ ഏറെ സന്തോഷിക്കുന്നു.

mayflowers said...

ഞാന്‍ ആദ്യമാണിവിടെ..
ബിലാത്തി വിശേഷങ്ങള്‍ രസകരം..

Mohamed Salahudheen said...

ബ്ലോഗെഴുതാന് ശക്തിപകരുന്ന വരികള്, ചിത്രങ്ങള്

ഹാപ്പി ബാച്ചിലേഴ്സ് said...

ബിലാത്തിയെട്ടാ, കലക്കി. (വരാന്‍ ഇത്തിരി വൈകിപ്പോയി)
രസമായി തന്നെ എല്ലാവരെയും പരിചയപ്പെടുതികൊണ്ട് തന്നെ ബൂലോഗ മീറ്റ്‌- നെ കുറിച്ചെഴുതി.
നേരിട്ട് പറയുന്നത് പോലെ ലളിതമായി എഴുതിയിരിക്കുന്നു.
മൊഞ്ചുള്ള സന്ചാരങ്ങളില്‍ കണ്ടത് പോലെ തന്നെയുള്ള വിവരണം.
മുരളിയേട്ടാ അവിടത്തെ കൂട്ടായ്മയും സൌഹൃദവും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
ഗെഡി ആശംസകള് കേട്ടോ..

sulu said...

Nice writings.......
ellam nannaayi vishadamaakkiyirukkunnu.kure ezhutthukkare kooti parichayappedutthiyathil santosham.

വിജയലക്ഷ്മി said...

മുരളി : ഇവിയെത്തിയപ്പോള്‍ കുറെ ബിലാത്തി ബൂലോകരുടെ പുതിയ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു .അമേരിക്കയില്‍ ജോലി കിട്ടി പോകുന്നവര്‍ക്കി എല്ലാ ഭാവുകങ്ങളും നേരുന്നു ...പിന്നെ മേരി നമ്മുടെ കല്യാണ pennu എന്ന പേരില്‍ അറിയപ്പെടുന്നു അല്ലെ ?(ബ്ലോഗര്‍ ) പിന്നെ എന്‍റെ പോസ്റ്റിനു കമന്റ്‌ കണ്ട് ..പറഞ്ഞത് ഇത്രയും പോരല്ലോ അല്ലെ ?ഒരു കവിതയില്‍ പറഞ്ജോതുക്കാന്‍ പറ്റാത്തത്ര ഇല്ലേ ഇവിടെ ?ഇവിടെ വെച്ച് മുരളിയെയും ,പ്രദീപിനെയും മറ്റും കാണാന്‍ പറ്റാത്തതില്‍ വിഷമമുണ്ട് ...ഞാന്‍ 14th നു അലൈന്‍ നിലേക്ക് തിരിച്ചുപോവുകയാണ് ..മകനും കുടുംബവും ഇവിടെ വന്നിരുന്നു ..മൂന്നാഴ്ച UKyil oruvidam pradaana സ്ഥലങ്ങള്‍ ഒക്കെ കറങ്ങി കണ്ട് ..ബാക്കി അടുത്ത വരവിനു നീക്കിവെച്ചു

ജിമ്മി ജോൺ said...

അങ്ങനെ ഒരു 'മീറ്റിംഗ് വിത്ത്‌ ഈറ്റിംഗ്' കൂടെ കഴിഞ്ഞല്ലേ...

വളരെ നല്ല വിവരണം... അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...

(സുമിത്രയോട്‌ അടങ്ങിയിരിക്കാന്‍ പറ... ബ്ലോഗിങ്ങ് ഇല്ലാതെ നമുക്കെന്ത് ആഘോഷം!)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അബ്ദുൽഖാദർ ഭായ്,നന്ദി.ഒരിക്കൽ കൂടി ബിലാത്തിയിലേക്ക് നേരിട്ട് സ്വാഗതം/നമുക്കടിച്ച് പൊളിക്കാം.പിന്നെ ‘സംഗ’കാര്യം അതിൽ ഒരു ധൈര്യവും കണക്കാക്കണ്ട കേട്ടൊ.

പ്രിയമുള്ള ജയരാജ്,നന്ദി.ഇത്തരം സ്നേഹസമ്മേളനങ്ങളാണ് ഞങ്ങളുടെ കരുത്ത് കേട്ടൊ.

പ്രിയപ്പെട്ട ജ്യോതീജി,നന്ദി.മാവേലിയൊക്കെ ഇനി അടുത്തകൊല്ലം...

പ്രിയമുള്ള ഗീതാജി,നന്ദി.ഇത്തരം ഒത്തുചേരലുകളാണ് ഞങ്ങൾക്കേറ്റവും സന്തോഷം തരുന്ന വസ്തുതകൾ കേട്ടൊ.

പ്രിയപ്പെട്ട മെയ്ഫ്ലവേഴ്സ്,നന്ദി.ഈ പ്രഥമദർശനത്തിൽ തന്നെ ഞാനനുരാഗവിലോചനനായി..കേട്ടൊ.

പ്രിയപ്പെട്ട ഹാപ്പിബാച്ചീസ്,നന്ദി.ഞങ്ങളുടെ ഈ ബൂലോഗകൂട്ടായ്മയാണ് ഞങ്ങളുടെ എല്ലാമുന്നേറ്റങ്ങൾക്കും കാരണം കേട്ടൊ.

പ്രിയമുള്ള സുലുമ്മായി,നന്ദി.ഈ സന്തോഷങ്ങളിൽ പങ്കുചേർന്നതിന് പെരുത്ത് സന്തോഷം...

പ്രിയപ്പെട്ട വിജയേടത്തി,നന്ദി.അപ്പോൾ ഇതിനിടക്ക് ഒരുകൊച്ചു ബിലാത്തി പര്യടനം നടത്തി അല്ലേ.ഇത്തവണത്തെ രണ്ട് മീറ്റിലും പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും അടുത്തവരവിൽ നമുക്കൊത്തുകൂടാം..കേട്ടൊ.ശുഭയാത്ര..

പ്രിയമുള്ള ജിമ്മി ജോൺ,നന്ദി. അയ്യോ..സുമിത്രയില്ലെങ്കിൽ എന്റെ സാക്ഷാൽ കഞ്ഞികുടി മുട്ടും..കേട്ടൊ

വിനുവേട്ടന്‍ said...

ഓ.എന്‍.വി സാറിന്‌ ജ്ഞാനപീഠം ലഭിച്ച വകയിലും യു.കെ യില്‍ ബ്ലോഗ്‌ മീറ്റ്‌... ആള്‌ കൊള്ളാമല്ലോ മുരളിഭായ്‌... മുരളിഭായിയുടെ ബ്ലോഗിലൂടെ എന്തായാലും അവിടുത്തെ എല്ലാ ബ്ലോഗേഴ്‌സിനെയും പരിചയമായി...

പാവത്താൻ said...

വന്നു വായിച്ചസൂയപ്പെട്ടു.... ആശംസകള്‍

kallyanapennu said...

ഈ മുരളിചേട്ടനേക്കൊണ്ട് തോറ്റൂന്നു പറൺജാ തോറ്റു,എത്ര ഉൾവലീഞ്ഞിരുന്നാലും പിടിച്ചു പുറത്തേക്കിട്ടുകളയും! ഞാനിവ്ടെന്നുപോയാലും ,ഇനി എന്തെങ്കിലും എഴുതുകയാണെങ്കിലും ബിലാത്തി ബ്ലോഗേഴ്സിന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളൂട്ടാ.. ഇത്ര നല്ലകൂട്ടുകാരെ എനിക്ക് വേറെ കിട്ടുകയില്ലല്ലോ

shibin said...

“ഇവറ്റകൾക്കെല്ലാം എന്തിന്റെ കേടാ..എന്റെ ദൈവ്വം തമ്പുരാനേ ‘
എന്ന് വീട്ടുകാരും,ചില കൂട്ടുകാരുമൊക്കെ പിറുപിറുക്കുന്നത് കേട്ടു....

yemkay said...

ഇവർക്കാർക്കും തന്നെ അറിയില്ലല്ലോ
ബുലോഗത്തിന്റെ മഹത്വം...
ഈ കൂട്ടായ്മയുടെ ഒരു സുഖം....
നമ്മുടെ അമ്മമലയാള ഭാഷയുമായി സംവാദിക്കുമ്പോഴും,
സാഹിത്യചർച്ചകളിൽ പങ്കെടുക്കുമ്പോഴും നമ്മെൾക്കെല്ലാം
ഉണ്ടാകുന്ന ആ സന്തോഷം....

Unknown said...

ബൂലോകസൌഹൃദം വലിയ സന്തോഷം തരുന്ന കാര്യം തന്നെയാണ് അല്ലേ? ഇങ്ങനെ ഇടയ്ക്കിടക്ക് കൂടാന്‍ പറ്റുന്നത് ഭാഗ്യവും. എന്നും ഈ കൂട്ടായ്മകള്‍ നിലനില്‍ക്കട്ടേ.

ബിലാത്തി ബൂലോകം നീണാൾ വാഴട്ടേ..!

Unknown said...

അമ്മയും,മകനും നടന്നുപോകുമ്പോൾ പശുവിന്റെ പുറത്ത് കയറുന്ന
കാളയെ കണ്ട് ,അമ്മയോട് മോൻ ചോദിച്ചു
‘കാളയിതെന്താണ് പശുവിനെ ചെയ്യുന്നതെന്ന് ?‘
അപ്പോൾ അമ്മ മോനോട് പറഞ്ഞതിങ്ങനെ
“മോനെ ആ കാള പശൂന്റെ മേലെക്കേറി ..
അടുത്ത പറമ്പിൽ പുല്ലുണ്ടോ എന്ന് നോക്കുകയാണെത്രേ !‘

Unknown said...

ബ്ലോഗെഴുതാന് ശക്തിപകരുന്ന വരികള്, ചിത്രങ്ങള്..
കൊള്ളാം..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...