Monday, 15 November 2010

വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Vaay Vitta Vakkukalum Chila Pravritthikalum ...!

വായ് വിട്ട് പോയ വാക്കും ,തൊടുത്തുവിട്ട അമ്പും തിരിച്ചെടുക്കുവാൻ സാധിക്കില്ലായെന്നാണ് പറയാറ്...

പക്ഷേ  ഈ മണ്ടനും,ഇവിടെ പഠിക്കാന്‍  വന്ന ഒട്ടും മണ്ടരല്ലാത്ത സ്റ്റുഡെൻസുമൊക്കെ കൂടിച്ചേർന്ന്  പല ജോലികളുടെ വിശ്രമവേളകളിലും,ഒഴിവുദിനങ്ങളിലെ കമ്പനി കൂടും സദസ്സുകളിലുമൊക്കെ വെച്ച് ഞങ്ങൾ പടച്ചുവിട്ട പല വാക്യങ്ങളും എനിക്കുതന്നെ ഇപ്പോൾ തിരിച്ചുകിട്ടികൊണ്ടിരിക്കുകയാണ് !

പോയ വാക്കുകളൊക്കെ തിരിച്ചുകിട്ടുന്ന കാലം അല്ലേ..
അതെ ഏഴെട്ടുകൊല്ലം മുമ്പ് ഇവിടത്തെ ആംഗലേയമൊബൈയിൽ തമാശകൾ മലയാളീകരിച്ച് തുടങ്ങി വെച്ച ആ വിടുവായത്വങ്ങൾ ഇപ്പോൾ , മലയാളം മെയിലുകളിലേക്ക് കാലുമാറിയെങ്കിലും , പുതുവിദ്യാർത്ഥികളുമായി കൂടിച്ചേര്‍ന്നീ പരിപാടികൾ, ഞങ്ങൾ ഇപ്പോഴും പുത്തൻ ആശയങ്ങളും, പുതു കഥകളുമൊക്കെയായി  വിനിമയം ചെയ്തുകൊണ്ടിരിക്കുകയാണ് ....
നാട്ടിലെ മിത്രങ്ങൾക്കും മറ്റുമൊക്കെയായി..കേട്ടൊ  !

എന്തായാലും അണ്ണാറ കണ്ണനും തന്നാലായത്  എന്ന പോലെ കൊല്ലംതോറും പുതുവർഷത്തിനും,വിഷുവിനും,റംസാനിനും,ഓണത്തിനും, കൃസ്തുമസ്സിനുമൊക്കെയായി ഈ ലണ്ടനിൽ നിന്നും ഞങ്ങളിറക്കികൊണ്ടിരിക്കുന്ന മെസേജുകളുടെ കൂമ്പാരങ്ങൾ പലപല വെബ്ബുകാരും, കമ്പനികളുമൊക്കെ ഏറ്റെടുത്ത് സകലമാന മലയാളികൾക്കും അതെല്ലാം എത്തിച്ചുകൊടുക്കുന്ന കൂട്ടത്തിൽ സൃഷ്ട്ടികർത്താക്കളായ ഞങ്ങൾക്ക് കൂടി അവ കിട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആയതിന്റെയൊക്കെ ഒരു ത്രിൽ ഞാനൊക്കെ ശരിക്കും അനുഭവിക്കുന്നത് കേട്ടൊ...

 അതുപോലെ തന്നെ തൃശൂര്‍  ഭാഷയിൽ ഞങ്ങളൊക്കെക്കൂടി ചമച്ച പരസ്യഡയലോഗുകൾ,ടീ.വിയിലും മറ്റും ദൃശ്യ ആവിഷ്കാരം  ചെയ്ത് ഹിറ്റാവുമ്പോഴുമൊക്കെ കിട്ടുന്ന അനുഭൂതികൾക്കൊക്കെ ബ്ലോഗെഴുത്തുകൾക്ക് നിങ്ങൾ വായനക്കാർ  അഭിപ്രായമറിയിക്കുമ്പോഴുണ്ടാകുന്ന അതേ സുഖം തന്നെയാണ് കിട്ടുന്നത്...!


ഒരു കാര്യം വാസ്തവമാണ് ,ഗൽഫ് മലയാളി പ്രവാസസമൂഹം കഴിഞ്ഞാൽ മലയാളത്തെ ഏറ്റവും കൂടുതൽ താലോലിച്ചുകൊണ്ടിരിക്കുന്ന വിദേശമലയാളിക്കൂട്ടങ്ങളുള്ളത് ഈ ബിലാത്തിയിൽ തന്നെയാണുള്ളത്. സ്വദേശിയരല്ലാത്ത മറ്റുഭാഷാക്കൂട്ടായ്മകൾക്ക് ഈ രാജ്യം നൽകിവരുന്ന പരിഗണന കൂടി ഇത്തരം വളർച്ചകൾക്ക് ഏറെ സഹായം കൂടി നൽകുന്നു എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ് .

ഒപ്പം വളരെ ആശ്വാസമായ ഇവിടത്തെ പല തൊഴിൽ നിയമങ്ങളും ഒരു പരിധിവരെ ഇതിന് സഹായിക്കുന്നുണ്ടെന്നും വേണമെങ്കിൽ പറയാം.
ഏതു  തൊഴിലിനും അതിന്റേതായ ഒരു മാന്യത കല്പിച്ചുപ്പോരുന്ന രാജ്യങ്ങളും,
ആളുകളുമാണ്  പടിഞ്ഞാറൻ നാടുകളിലുള്ളത്.

നാട്ടിലെപ്പോലെ കുലംതിരിച്ചുള്ള ജോലികളോ മറ്റോ ഇവിടെയില്ല.
ഇവിടെ എഞ്ചിനീയറേയും, എഞ്ചിനോപ്പറേറ്ററേയും,തെരുവിൽ ഇഞ്ചിവിൽക്കുന്നവനേയും ജോലിയുടെ പേരിൽ ആരും വേർതിരിച്ചുകാണൂന്നില്ല.
എക്കൌണ്ടൻസി പഠിച്ചിട്ട് അതിലും കൂടുതൽ വേതനം ലഭിക്കുന്ന ചവറടിക്കുന്ന ജോലിക്കുപോകുന്നവനും ,  കോൾഗേളിന്റെഡ്യൂട്ടിക്ക് പോകുന്ന ഭാര്യയുടെ ഭർത്താവായ ബാങ്ക് മാനേജരും, പോലീസുകാരിയുടെ പാർട്ടണറായ കള്ളനുമൊക്കെ എന്റെ ഗെഡികളായ സായിപ്പുമാരാണ്.
 ഒരു ലണ്ടൻ മലയാളി മുടിവെട്ടു കട
നാട്ടിൽ അഗ്രികൾച്ചറൽ യൂണീവേഴ്സിറ്റിയിൽ നിന്നും റാ‍ങ്ക് നേടി, ഇവിടെത്തെ സുഖമുള്ള ജോലിയായ ബസ്സ്ഡ്രൈവർ ജോലി നോക്കുന്നവനും, എം.ബി.ബി.എസ് കഴിഞ്ഞ് റിസ്ക്കെടുക്കുവാൻ തയ്യാറാവാതെ ബെറ്റിങ്ങ് ക്ലബ്ബിൽ ഉദ്യോഗം നോക്കുന്നവനും, എഞ്ചിനീയറിങ്ങ് കഴിഞ്ഞ് മലയാളി കടയിൽ മുടിവെട്ടാൻ നിന്ന് ലക്ഷക്കണക്കിന് സമ്പാധിക്കുന്ന മലായാളികളായ മിത്രങ്ങളും ഈ ഗണത്തിൽ പെട്ടവർ തന്നെയാണ് കേട്ടൊ.

അതുപോലെ തന്നെ ഈ മണ്ടനും യാതൊന്നിലും ഉറച്ചുനിൽക്കുന്ന സ്വഭാവം ഇല്ലാത്ത കാരണം ഇവിടെ വന്നശേഷം പഴകമ്പനി,സൂപ്പർ മാർക്കറ്റ്,ബേക്കറി,വെയർ ഹൌസ് ,സിനിമാ കൊട്ടക, റെയിൽവേ,സെക്യൂരിറ്റി അങ്ങിനെ കുറെ പണികൾ ചെയ്തുകൂട്ടി....

അവസാനം ഏറ്റവും കൂടുതൽ ഉറച്ചുനിന്നതും ഈ പാറാവുപണിയിൽ തന്നെ.....
ഏത് സ്ഥാപനത്തിൽ ജോലിചെയ്യുമ്പോഴും മേധാവി മുതൽ കീഴാളൻ വരെയുള്ളവരെ റിസപ്ഷൻ ഓഫീസിലിരുന്ന് പരിശോധിക്കാനുള്ള അധികാരം,നൈറ്റ് വർക്കുകളിൽ വെറുതെ സി.സി.ടീ.വി വാച്ച് ചെയ്തിരുന്ന്, ബൂലോഗം മുഴുവൻ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പോരാത്തതിന് ഏതുജോലിയിലും മടുപ്പുളവാതിരിക്കാൻ , ഒരു ഓപ്പോസിറ്റ് സെക്സ് പാർട്ട്നറെ കൂടി അനുവദിക്കുന്ന ഇവിടത്തെ ജോലിവ്യവസ്ഥകൾ,...,...
ഇതെല്ലാമായിരിക്കാം എന്നെപ്പോലുള്ളയൊരുവന് ഈ ജോലിയിൽ തുടർന്നുപോകുവാനുള്ള താല്പര്യങ്ങൾ കേട്ടൊ.

കൂടാതെ സെക്യൂരിറ്റി  ഇൻഡസ്ട്രി അതോറട്ടിയുടെ അംഗീകാരമുള്ള കമ്പനികളും, പോലീസുമായുള്ള പാർട്ണർഷിപ്പും,നല്ല വേതനവും,മെയ്യനങ്ങാത്ത പണിയും കൂടിയാകുമ്പോൾ എന്നെപ്പോലെയുള്ള കുഴിമടിയന്മാരുടെ സ്ഥിതി പറയാനുണ്ടോ !

ചിലപ്പോൾ ജോലിക്കിടയിൽ ചില പുലിവാലുകളും പിടിക്കാറുണ്ട് കേട്ടൊ.

പണിപോയ ശേഷം പിന്നീട് കിട്ടിയ സെക്യുരിറ്റി കമ്പനിയിൽ സ്ഥിരം നൈറ്റ് ഡ്യൂട്ടി എടുക്കുന്ന സമയത്ത് ഒരു മാസം മുമ്പ് മുഹമ്മദ്കുട്ടി സാഹിബിന്റെ ‘ജലസേചനം- ഓട്ടോമറ്റിക്’, ചാണ്ടികുഞ്ഞിന്റെ ‘വെടിക്കഥ...ഒരു തുടർക്കഥ’ മുതൽ , കുറെ ഞാൻ വായിച്ച് അഭിപ്രായമിട്ട കുറെ പോസ്റ്റുകളുടെ പ്രിന്റെടുത്തിട്ട് , പിറ്റേന്ന് ഓഫീസ് മേധാവി മദാമ്മയുടെ വക കണ്ടമാനം ചോദ്യം ചെയ്യലുകൾ ...

അവർക്കറിയാത്ത ഭാഷയിൽ , തോക്കിന്റെ പടവും,ജലസേചനത്തിന്റെ സ്കെച്ചുമെല്ലാം കണ്ടപ്പോൾ അവൾക്ക് ഞാൻ വല്ല തീവ്രവാദി ഗ്രൂപ്പിൽ പെട്ടവനോ ,ഭീകരനോ ,പാക്കിയോ,..മറ്റോ ആണെന്നുള്ളൊരു സംശയം ?

അനേകം ചോദ്യങ്ങളുടെ രീതി കേട്ട് , സത്യം മനസ്സിലാക്കി കൊടുക്കുവാൻ അവസാനം ആ മദാമപ്പെണ്ണിന് എനിക്കെന്റെ പേന്റ്സിന്റെ സിബ്ബൂരി, ശരിക്ക് കാണിച്ചുകൊടുക്കേണ്ടി വന്നു ! !
 പുതിയ ബോസ്സും സഹപ്രവർത്തകയും..!
എന്തിന് പറയുന്നു അന്നുമുതൽ എന്റെ പണി അവളോടൊപ്പം കണ്ട്രോൾ റൂമിൽ...
പണിയോടു പണി...
മനുഷ്യനൊരു വിശ്രമം വേണ്ടെ  ...!
എന്തുചെയ്യാം ചാണ്ടിച്ചൻ അവിടെ വെടി പൊട്ടിച്ചപ്പോൾ ഇവിടെയെന്റെ
വെടി തീരുമെന്ന് ഞാൻ കരുതിയൊ ?
എന്തായാലും ഞാൻ ഈ താൽക്കാലിക പണി വിടാൻ പോകുകയാണ് കേട്ടൊ.

ഈ പണിയോടനുബന്ധിച്ച്  എന്റെ പഴയൊരു പ്രശ്നകവിത ഖണ്ഡകാവ്യമായി എഴുതിയത് ഒർമ്മവരികയാണ്.ഇതിവൃത്തം   ഒരു കവിയും,കവിയത്രിയും ആദ്യമായൊരു കവിയരങ്ങിൽ വെച്ച് കണ്ട്മുട്ടുകയാണ്.
തുടക്കം  ഇങ്ങിനെയാണ്...

കവിയരങ്ങതുകഴിഞ്ഞു , ആളൊഴിഞ്ഞു
വിവരങ്ങളെല്ലാമിനിയെഴുതിയയക്കാം ;
അവചിട്ടവട്ടങ്ങളായി പരസ്പരം നമുക്കീ
ജീവിതാവസാനംവരെയെന്ന് ചൊല്ലിപ്പിരിഞ്ഞു...

പിന്നെ അവരുടെ പ്രണയവല്ലരി മുളപൊട്ടി വിടർന്നുവരുന്ന വർണ്ണനകളാണ്
.......................................................................
......................................................................
പിന്നീടവർ കൂടുതൽ കൂടുതലടുത്ത് പ്രണയം പൂത്തുലഞ്ഞ് ഇണപിരിയാത്ത മിത്രങ്ങളെപ്പോലെയായി.
വേറൊരു കണ്ടുമുട്ടലിൽ അവർ രണ്ടുപേരും ശരിക്കും കൂടിച്ചേർന്നു.
.......................................................................
.......................................................................
ശേഷം അവസാന വരികൾ ഇങ്ങിനെ....


രാസകേളിക്കൊടുവിൽ കവി ചോദിച്ചീടുന്നു...
മതിയോ നിനക്കോമലേ..എൻ പൂ തിങ്കളേ ?
കവിയത്രിയപ്പോൾ മെല്ലെയോതിയിങ്ങനേ...
മതിയോ നിനക്ക്...,മതിയോ നിനക്ക്..വേഗം !

എന്താണ് കവയത്രിയും അങ്ങിനെ തന്നെ പറഞ്ഞത് ?
പ്രശ്നോത്തരം അഭിപ്രായപ്പെട്ടിയിൽ  ചേർത്തിട്ടുണ്ട്...കേട്ടൊ

ഇത്തരം ക്രിയാത്മകരചനകളും, തനി പാരഡി ഗാനങ്ങളൊന്നും ഇപ്പോഴില്ല കേട്ടൊ.
അതുപോലെ ചൊറിച്ചുമല്ലുകളും മറ്റും ഉപേഷിച്ച് ബൂലോഗത്തിൽ നല്ല പിള്ള ചമഞ്ഞ് ഇങ്ങനെ വാഴുകയാണ്.അതും ഈ ബിലാത്തിയിലെ സെക്യൂരിറ്റി പണിയുടെ മഹിമകൊണ്ട് ....
ഈ പണിയല്ലെങ്കിൽ എന്റെ ബ്ലോഗ്ഗിൽ ഇത്ര രചനകളും,
ബൂലോഗത്തിൽ  എന്നിൽ നിന്നും ഇത്രയധികം അഭിപ്രായങ്ങളും വരില്ലായിരുന്നു.....!
മറ്റുള്ള ബിലാത്തിബൂലോഗരെ പോലെ പണിയും,എഴുത്തുമൊക്കെയായി വട്ടം കറങ്ങിയേനെ.....!

രണ്ടുകൊല്ലം മുമ്പ്  ഈസ്റ്റ്ലണ്ടൻ റെയിൽവേയുടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി പണിചെയ്തുകൊണ്ടിരിക്കുമ്പോൾ  ഒരു കവിതപോലെയെന്ന് കരുതി ഞാനെഴുതിയ കുറച്ചുവരികളാണ് താഴെ....
സെക്യൂരിറ്റി ഗാർഡ്  / SECURITY GUARD


സെക്യൂരിറ്റി ഗാർഡ്
പണം,പദവി,പെരുമയെന്നിവയെവിടയുണ്ടോയവിടെ
കാണാം പാറാവ്-കാവല്‍ ഭടന്മാരെ ചുറ്റുവട്ടങ്ങളില്‍ ,
പണിയുന്നീപാവം പാറാവ് കരെനെന്നും രാപ്പകല്‍
പണത്തിനായ്  മണിക്കൂറുകൾ പരിഭവമേതുമില്ലാതെ ;


പണിയിതെന്നും കാവൽ ,പണിയോ വെറും മടുപ്പ് ;
പകലും രാവും മുഴുവന്‍ നിൽപ്പും ഇരിപ്പും മാത്രം ,
പകലില്‍ പൊരിവെയിലത്തും,പെരുമഴയത്തും,
പാതിരായില്‍ കൊടുംമഞ്ഞിലും ഒറ്റക്കിരുന്നവർ...


പണിയെടുക്കുന്നോരോ ദിനങ്ങളിലും, മുടക്കങ്ങൾ
പാറാവിനില്ലെത്രെ , വിശേഷങ്ങളുമാഘോഷങ്ങളും.
പന്ത്രണ്ടു മണിക്കൂറിന്‍ വേതനം ലക്ഷ്യമിട്ടവന്‍ ,
പകലന്തികളില്‍ ഏതിനും സംരക്ഷണമേകി...


പാതിരാവിലവർക്ക് കൂട്ടിന് താരംപോല്‍ മിന്നിമറയും
പറക്കും വീമാന കണ്ണുകള്‍ ..., പകലിലോയവ വെറും
പറവകള്‍ കൂട്ടം തെറ്റി പാറിപറക്കും പോലവേ...! 
പാറാവ് മേലാള്‍ക്കിവിടെ ഒരു വന്‍ വ്യവസായം.


പാറാവ് കാരനേവര്‍ക്കുമൊരുഗ്രന്‍ കാവല്‍ നായ
പരിശോധന,പലവിധം ഒത്തു നോക്കലുകള്‍ ....
പണിചെയ്യുന്നയീ പരിശോധകനോടേവര്‍ക്കും
പുച്ഛം..., വണക്കം പറഞ്ഞു വരവേല്‍ക്കുമ്പോള്‍ പോലും!


പരിതാപം ഈ കാവല്‍ ഭടനുമാത്രമെന്നുമെന്നും,
പകയില്ലാതെ സുസ്മേരനായി എന്നുമീയുലകം ,
പലകാലമായി ഒരു പരിഭവവുമില്ലാതെയവർ
പരിരക്ഷിച്ചിടുന്നു..., ശ്രീപരമേശ്വരനെപോല്‍ !!!ലോകം മുഴുവനുമുള്ള കാവല്‍ഭടന്മാര്‍ക്ക് വേണ്ടി
ഈ ‘മണ്ടൻവരികള്‍‘ സമര്‍പ്പിക്കുന്നു .
പിന്നീട് ഇതിന് സമാനമായ ഒന്ന്
ആംഗലേയത്തിൽ എഴുതപ്പെട്ടത്‌ താഴെ കുറിക്കുന്നു .
ഒരു സെക്യൂരിറ്റി കണ്ട്രോൾ റൂം


SECURITY GUARD


Security hours are Twelve a Day,
Well,they are here anyway-
Seven in the morning, Till Seven at night.
It is so hard to stay alert and bright....
Greeting the visitors ,Checking the pass ,
Being treated like you are Second class
"Why do we do it"  Some will say :
Well , it certainly.., Is not the Rate of pay !

അല്ലാ...
കുറച്ചൊക്കെ ഒരു ഇമ്പ്രൂവ്മെന്റ്  വരുന്നുണ്ടൊ എന്റെ കൂട്ടരേ
ശരിക്കഭിപ്രായിച്ചോണം ..കേട്ടൊ


ലേബൽ :-
കവിത .

78 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടെല്ലാം അന്താക്ഷരി,പ്രശ്നോത്തരി, പദ പ്രശ്നം അങ്ങിനെ വാക്കുകളാൽ ധാരാളം കളികളുണ്ടായിരുന്നുവല്ലോ.അത്തരത്തിലുള്ള വെറും ഒരു കവിതയാണിത് കേട്ടൊ.

ഉത്തരം കവിതയിലെ അവസാന വരികളിൽ തന്നെയുണ്ട്.

ഏത് ഭാഷയിലുമുണ്ടല്ലോ ഒരു അക്ഷരമോ,വാക്കോ മാറി വന്നാൽ

അർത്ഥവത്യാസം വരുന്ന ഇടപാടുകൾ ...

‘കവിയത്രി യപ്പോൾ മെല്ലെയോതി യിങ്ങനേ...

മതി യോനി നക്ക്...,മതി യോനി നക്ക്..വേഗം !‘

ഉത്തരം കിട്ടിയല്ലോ !

ഏതായലും ഈ വരികൾക്ക് എനിക്ക് ഒട്ടും നല്ലതല്ലാത്ത രീതിയിൽ നന്നായി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നൂ....എല്ലാം ഈ മണ്ടന്റെ വിധി അല്ലേ.....

Manoraj said...

മാഷേ.. ഞാന്‍ ഓടി..
സ്വാമിയേ ശരണമയ്യപ്പ!!!

വിനുവേട്ടന്‍ said...

ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു മുരളിഭായ്‌...

ഞാനും ഓടുന്നു...

ഒഴാക്കന്‍. said...

മുരളിയേട്ടാ, ആളൊരു കില്ലാടി ആണെന്ന് കണ്ടപ്പോലെ അറിയാരുന്നു. എന്നാലും ഇത്ര പുലിയാണെന്ന് ഇപ്പോഴാ അറിഞ്ഞേ
ഇനിയും ഇതുപോലെയുള്ള പ്രശ്നോതിരികള്‍ പ്രതീക്ഷിക്കുന്നു
( പോസ്ടാന്‍ പാടണേ മെയില്‍ അയച്ചാലും മതി ഹി ഹി )
അപ്പൊ പറഞ്ഞപോലെ
"മതിയോ നിനക്ക് മുരളിയേട്ടാ...."

ചാണ്ടിച്ചൻ said...

അത് ശരി...ഒള്ള ബെടക്ക്‌ പണിയൊക്കെ കാണിച്ചിട്ട്, ഇപ്പോ എനിക്കായോ കുറ്റം...അപ്പോ രാത്രി മുഴുവന്‍ "ഓവര്‍ടൈം" ആണല്ലേ...ഗൊച്ചു ഗള്ളാ...
ഖില്ലാടിയെ...എനിക്കങ്ങു സഹിക്കണില്ല ഇതൊന്നും....
എന്നെ മുരളിച്ചേട്ടന്റെ അസിസ്റ്റന്റ്‌ ആയി എടുക്കാമോ?? എന്റെ ശമ്പളം മുഴുവന്‍ തരാം....എനിക്ക് ജ്യോലി മതി...
പിന്നെ ആ ബാങ്ക് മാനേജരുമായി ഒന്നടുക്കാന്‍ എന്താ വഴി???

അവസാനമായി, "മതിയോ നിനക്ക്" എന്നുള്ളതിന്റെ അര്‍ത്ഥവ്യത്യാസം പറഞ്ഞു തന്ന ഗുരോ....അങ്ങയുടെ മുന്നില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു....
ഓര്‍ തോര്‍ത്തു ചിരിക്കുകയാ ഞാനിപ്പോള്‍...

ശ്രീ said...

ഹോ... എന്തെല്ലാം അര്‍ത്ഥ വ്യത്യാസങ്ങളാണ് മാഷേ...


ചേച്ചി ഈ പോസ്റ്റ് വായിച്ചാല്‍ കിട്ടേണ്ട തല്ല് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിക്കിട്ടും. ;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മതിയോ നിനക്ക്‌" എന്ന പ്രയോഗം

ഇതേ അര്‍ത്ഥത്തില്‍ തന്നെ ഒരു കവിയും കവയിത്രിയും തമ്മില്‍ നടന്ന ചരിത്രം അല്ലേ?

"കട്ടക്കയത്തില്‍ കമനിമണി കവയ്ക്കട്ടെ --" ബാക്കി എഴുതേണ്ടല്ലൊ അല്ലേ?

ശ്രീനാഥന്‍ said...

പാറാവിന്റെ സാഹിത്യം അസ്സലായി, എല്ലാ ജോലിയും അന്തസ്സായിക്കാണുന്ന രീതി നിർഭാഗ്യവശാൽ , ബിലാത്തിയിലേതു പോലെ നമ്മുടെ നാട്ടിലില്ല. താങ്കൾ പറഞ്ഞ കവിയും കവയത്രിയും തമ്മിലുള്ള അടിയും തിരിച്ചടിയും ഞാൻ കേട്ടിട്ടുണ്ട്, എഴുതുന്നത് ശരിയാവില്ലാത്തതു കൊണ്ട് വേണ്ടെന്നു വെക്കുന്നു. എങ്കിലും ഒന്നെഴുതാതെ വയ്യ, സത്യത്തിൽ പേരുകേട്ട ഒരു കവയത്രി (തോട്ടക്കാട്ട് ഇക്കാവമ്മ) യാണ് യഥാർത്ഥത്തിൽ ഈ സംഭവത്തിലുള്ളത്. സ്ത്രീ അറിയപ്പെടുന്ന എഴുത്തുകാരിയാവുന്നതിലുള്ള അസൂയയാണ് അക്കാലത്തെ പുരുഷമേധാവിത്വത്തിന്റെ പിണിയാളായിരുന്ന ഒരെഴുത്തുകാരനെ കൊണ്ട് ഈ ദ്വയാർത്ഥപ്രയോഗം എഴുതിപ്പിച്ചത്, അതിന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കിട്ടുകയും ചെയ്തു. ഇത്തരം പുരുഷന്റെ പരുഷവാകുകളും അശ്ലീലവും സുഗതകുമാരിയും മാധവിക്കുട്ടിയും പോലുള്ള സ്ര്ഗ്ഗ്ധനരായ സ്ത്രീകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്!

yousufpa said...

കള്ളകൃഷ്ണൻ ബിലാത്തിയിലിരുന്ന് മുരളികയൂതി മദാമ്മയുമായി രാസരതികേളിയിൽ!!!?....കൃഷ്ണാ..ഗുരുവായൂരപ്പാ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനീ വഴി വന്നിട്ടില്ല.പോസ്റ്റ് വായിച്ചിട്ടില്ല.കമന്റിട്ടില്ല..

ഓലപ്പടക്കം said...

അഹേം അഹേം....
വീടര് ബ്ലോഗൊന്നും വായിക്കാറില്ലേ ??

അനില്‍@ബ്ലോഗ് // anil said...

അതു കലക്കി !!
അടി മേടിച്ചു പിടിക്കുന്നില്ലെന്നതാണ് അത്ഭുതം.:)

പട്ടേപ്പാടം റാംജി said...

കാര്യങ്ങളൊക്കെ ഇപ്പോഴാണ് പുറത്ത്‌ വരുന്നത് അല്ലെ? എന്തായാലും ജോലി ചെയ്യിപ്പിക്കാനുള്ള അവരുടെ തന്ത്രം കൊള്ളാമല്ലോ. പോസ്റ്റുകളും അഭിപ്രായങ്ങളും വരുന്നതിന്റെ ഗുട്ടന്‍സ്‌ ഇപ്പൊ പിടി കിട്ടി. എന്നാലും ആ ചാണ്ടിക്കുഞ്ഞും മുഹമ്മട്കുട്ടിക്കായും കാണിച്ചത്‌ ചതിയായിപ്പോയി അല്ലെ?
പാറാവ് കവിത നന്നായിട്ടുണ്ടല്ലോ.
വിശദമായ പോസ്റ്റ്‌ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.
അഭിനന്ദനങ്ങള്‍.

joshy pulikkootil said...

muraliyettaa, ningal oru sambhavam thanne aanu.alla zunami aanu.. kollaaam,,nannaayittundu

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മനോരാജ്,നന്ദി.ശരണം പൊന്നയ്യപ്പ. വന്ന് ,ഒന്ന് ഓടിപ്പോകുകയെങ്കിലും ചെയ്തല്ലോ...

പ്രിയമുള്ള വിനുവേട്ടാ,നന്ദി. വിശ്വസിച്ചാലും,ഇല്ലെങ്കിലും ഞാനാ ഓട്ടത്തിന് തടസ്സം നിൽക്കുന്നില്ല..കേട്ടൊ.

പ്രിയപ്പെട്ട ഒഴാക്കാ,നന്ദി.പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാനല്ലോ പ്രശ്നോത്തരം ഉണ്ടാകുന്നത് അല്ലേ.പിന്നെ ഗുരുദക്ഷിണ വെച്ച് നമസ്കരിച്ചോളൂ,ബാക്കിയെല്ലാം മെയിലായി എത്തും..കേട്ടൊ.

പ്രിയമുള്ള ചാണ്ടിക്കുഞ്ഞേ,നന്ദി. ഡോക്ടറടുത്ത്ന്ന് ലീവെടുത്ത് ബിലാത്തിയിലേക്ക് വന്നോളു,പോരാത്തതിനിപ്പോൾ ബിലാത്തി MS ഉം ഉണ്ടല്ലൊ.ഒരു പാർട്ട്-ടൈം സെക്യൂരിറ്റി പണി ഞാനുറപ്പാക്കാം..കേട്ടൊ.

പ്രിയപ്പെട്ട ശ്രീ,നന്ദി. ചേച്ചിക്ക് കമ്പ്യൂട്ടർ പൊതിയാതേങ്ങയായതാണെന്റെ പോസ്റ്റുകളുടെ വിജയ രഹസ്യം കേട്ടൊ.

പ്രിയമുള്ള ഇൻഡ്യാഹെറിറ്റേജ്,നന്ദി.അപ്പോൾ ഇക്കാവമ്മയുടെ ചരിത്രം അറിയാം അല്ലേ മാഷെ.

Kalavallabhan said...

മുരളികയൂതുന്നചുണ്ടിലോമുകുന്ദാ
മൂശേട്ട കൂടുകെട്ടീടുന്നത്

വേണുഗോപാല്‍ ജീ said...

keralathilodunna ellathamasayum videsa nirmithamaanu ennu parayandayirunnu...... kashtamayeee.... :)

രമേശ്‌ അരൂര്‍ said...

അവിടെയെങ്ങാനും ഒരു പാറാവ്‌ പണി കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ..
ഒന്ന് പണിയെടു ക്കാമായിരുന്നൂ ഉ ഉ ഉ ഉ.....

jyo.mds said...

ഞാനൊന്നും കേട്ടീല്ല രാമ നാരായണ.

Asok Sadan said...

ഹെന്‍റ മുരളി, ഞാന്‍ ചിരിച്ചു ചിരിച്ച് ഒരു പരുവമായി....

തലയില്‍ താരനുള്ളത് കാരണം ഇന്ന് കാലത്തും കൂടെ ഭാര്യ തലയില്‍ ഒരു ആയുര്‍വേദ എണ്ണ ഇട്ടു തന്നു. അവളുടെ വിരലുകള്‍ തലയോട്ടില്‍ എണ്ണ തിരുമ്മി പിടിപ്പിക്കുമ്പോള്‍ അതിലിത്ര വലിയ ചതി ഉണ്ടായിരുന്നെന്ന് മുരളിയുടെ പോസ്റ്റ്‌ വായിച്ചപ്പോഴ മനസ്സിലായത്‌ (ദാ ഈ അഭിപ്രായം എഴുതുമ്പോഴും തലയില്‍ എണ്ണ കിടപ്പുണ്ട്). സ്നേഹം കൂടുമ്പോള്‍ ഇടക്കെന്നെ നീ എന്നവള്‍ വിളിക്കാറുണ്ട്. കുറച്ചു മുന്‍പ് തലയില്‍ എണ്ണ തിരുമ്മി പിടിപ്പിക്കുമ്പോള്‍ എന്നോട് ചോദിച്ചു "മതിയോ നിനക്ക്" പാവം ഞാന്‍ പറഞ്ഞു "അല്‍പ്പനേരം കൂടി തിരുമ്മൂ എന്നിട്ട് മതി" യെന്നു.

ഇനിയാരെങ്കിലും മതിയോ നിനക്ക് എന്ന് ചോദിച്ചാല്‍ പാവം ഞാനെന്തു ചെയ്യും മുരളി........പകവാനെ...

Villagemaan/വില്ലേജ്മാന്‍ said...
This comment has been removed by the author.
Villagemaan/വില്ലേജ്മാന്‍ said...

ഒരു പാറാവ്‌ പണി ശരിയാക്കിത്തന്നാല്‍...എപ്പ വന്നു എന്ന് ചോദിച്ചാ മതി എന്റെ മുരളിയേട്ടാ !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.പാറാവിന്റെ സാഹിത്യം ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം. അക്കവിത പണ്ടത്തെ ഇക്കാവമ്മ ചരിത്രത്തെ ആസ്പദമാക്കി എന്നോ എഴുതിയതാണ്.പിന്നെ സമൂഹമാണല്ലോ എഴുത്തടക്കം പലതിനേയും അടിച്ചമർത്തുന്നത് അല്ലേ.

പ്രിയമുള്ള യൂസുഫ്പ,നന്ദി.ഈ ചേരയെ തിന്നുന്ന നാട്ടിൽ ഈ പാവം ഞാൻ വാൽക്കഷ്ണം പോലും തിന്നുന്നില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട റിയാസ്,നന്ദി. വരാത്തതിനും,വായിക്കാത്തതിനും,കമന്റാത്തതിനും എത്ര മിഴിനീർത്തുള്ളികളുടെ നഷ്ട്ടമാണ് എനിക്കുണ്ടായത്...

പ്രിയപ്പെട്ട ഓലപ്പടക്കം,നന്ദി.വീടര് വായിക്കാത്തത് തന്നെയാണ് എന്റെ എഴുത്തുഗാഥകളുടെ വിജയം കേട്ടൊ ഭായ്.

പ്രിയമുള്ള അനിൽ ഭായ്,നന്ദി.അന്നൊക്കെ മേടിച്ചുകൂട്ടിയതിന്റെ പലിശമാത്രമാണ് ഇതൊക്കെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട റാംജി ഭായ്,നന്ദി.എന്തായാലും രഹസ്യങ്ങളെല്ലാം ഒരുദിനം പുറത്താകും..യാതൊന്നും ഒളിച്ചുവെക്കുന്ന ശീലമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ കാര്യങ്ങൾ പറയാൻ പറ്റുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള ജോഷി,നന്ദി.സുനാമി സംഭവിക്കുമ്പോൾ സ്വയം ഒരുപാട് നാശങ്ങളും ഉണ്ടാകും അല്ലേ

പാവപ്പെട്ടവൻ said...

അനേകം ചോദ്യങ്ങളുടെ രീതി കേട്ട് , സത്യം മനസ്സിലാക്കി കൊടുക്കുവാൻ അവസാനം ആ മദാമപ്പെണ്ണിന് എനിക്കെന്റെ പേന്റ്സിന്റെ സിബ്ബൂരി, ശരിക്ക് കാണിച്ചുകൊടുക്കേണ്ടി വന്നു ! !എന്തിന് പറയുന്നു അന്നുമുതൽ എന്റെ പണി അവളോടൊപ്പം കണ്ട്രോൾ റൂമിൽ...
പണിയോടു പണി...
മനുഷ്യനൊരു വിശ്രമം വേണ്ടെ ...!
ഹ ഹ ഹാ ഹാ ഹാ ഇതങ്ങു ഇഷ്ടപ്പെട്ടു അമ്പട പണിവീര

ചിന്നവീടര്‍ said...

പണ്ടെല്ലാം അന്താക്ഷരി,പ്രശ്നോത്തരി, പദ പ്രശ്നം അങ്ങിനെ വാക്കുകളാൽ ധാരാളം കളികളുണ്ടായിരുന്നുവല്ലോ?

നല്ല കളിക്കാരനാ അല്ലിയോ???വേഗമാകട്ടെ!

sm sadique said...

എന്റമ്മേ… എന്റുമ്മോ… വല്ലാത്ത പഹയൻ തന്നെ ഈ ബിലാത്തി.
ഓ … എന്തൊരു പാര-അടിയാ ഇത്.
കൊള്ളുന്നത്, കൊള്ളിക്കുന്നത് തന്നെ (തല്ല്)

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം കേട്ടോ മാഷേ..ഇത്രയും കൈയ്യിലുണ്ടെല്ലേ...പുതിയ പോസ്റ്റിടുമ്പോളറിയിക്കണം..
വീണ്ടും വരാം

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയരെ , വായ് വിട്ട ഈ വാക് ശരം തൊടുത്തുവിട്ടപ്പോൾ പലർക്കും മുറിവുപറ്റിയെന്നറിയാം.... ഭാഷാപ്രയോഗത്തിലെ ഇത്തരം ചില മറിമായങ്ങൾ അറിയാത്തവർക്കറിയുവാൻ ഒരു ഉദാഹരണം വ്യക്തമാക്കിയെന്ന് മാത്രം.! നിങ്ങളുപയോഗിക്കുന്ന പദങ്ങളിലും സൂഷ്മമായി വീക്ഷിച്ചാൽ ഇതെല്ലാം കാണാൻ സാധിക്കും കേട്ടൊ. ആയതിനാൽ ഈ പോസ്റ്റ്കാരണമുണ്ടായ സകല ബുദ്ധിമുട്ടുകൾക്കും ഞാൻ ഇതാ സദയം ക്ഷമ ചോദിക്കുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.പിന്നെ ഈ മുരളികയിൽ വികടരാഗം വരുന്നത് ആ ‘കുരുത്തം’ എന്ന മൂന്നക്ഷരം എനിക്കില്ലാത്ത കാരണമാണ് കേട്ടൊ വല്ലഭാ..

പ്രിയമുള്ള വേണുമാഷെ,നന്ദി.കേരളത്തിലെ സകലമാന തമാശകളും വിദേസനിർമ്മിതമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ,അഥവാ അങ്ങിനെ തോന്നിയെങ്കിൽ ആ മണ്ടതരത്തിന് മാപ്പ്..കേട്ടൊ മാഷെ.
പ്രിയപ്പെട്ട രമേശ് ഭായ്,നന്ദി.ഇത്തരം ഭാഷാപ്രയോഗങ്ങൾ പുത്തൻ തലമുറക്ക് അറിയാൻ വേണ്ടി എഴുതിയതാണ് കേട്ടൊ.......

പ്രിയമുള്ള ജ്യോ ,നന്ദി. ഇത്തരം കര്യങ്ങൾ കാണരുത്,കേൾക്കരുത്,മിണ്ടരുത് എന്നൊക്കെയാണല്ലോ പറയാറ്..അല്ലേ..

പ്രിയപ്പെട്ട അശോക്,നന്ദി. ഇത്തരം ധാരാളം പ്രയോഗങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ടല്ലോ ,വായിൽ വികട സ്വരസ്വതി വരുന്ന എന്നേപ്പോലെയുള്ളവർക്ക് ആയത് പ്രയോഗിക്കുകയും ചെയ്യാമല്ലോ ..അല്ലേ..
പ്രിയമുള്ള വില്ലേജ്മാൻ ,നന്ദി.ഇവിടത്തെ പാറാവിനും ആയതിന്റേതായ ഗുണങ്ങളും, ദോഷങ്ങളും ഉണ്ട് കേട്ടൊ
ഭായ്.

പ്രിയപ്പെട്ട പാവത്താൻ,നന്ദി. സംഭവം സത്യമായിരുന്നു മാഷെ, ഞാനൊരു പാക്കിയൊന്നുമല്ലെന്ന് തെളിയിച്ചു കൊടുക്കുവാൻ ആ സമയം അതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ....

ഹാപ്പി ബാച്ചിലേഴ്സ് said...

ബിലാത്തിയേട്ടാ, ഹും.. പണിയോട് പണി... അല്ലാ ശരിക്കും തീവ്രവാദിയെങ്ങാനുമാണോ? തീവ്രവാദി തീവ്രവാദി എന്ന് കേട്ടിട്ടേ ഉള്ളൂ ആ സാധനം എങ്ങനെയിരിക്കും എന്ന് അറിയില്ല. ഒന്ന് കാണാനാ. ഗെഡ്യേ, ഇപ്പ്രാവശ്യം കലക്കീട്ടാ. സാധാരണ നർമ്മത്തിന്റെ ഒരു മേമ്പൊടി വിതറിയാണ് എല്ലാ പോസ്റ്റും എഴുതാറെങ്കിലും ഇതിൽ ഡോസേജ് ഇത്തിരി കൂട്ടിയിട്ടു അല്ലേ? അതോ ദ്ദേഹണ്ണക്കാ‍രന്റെ പിഴവാണോ? എന്തായാലും സംഗതി ഷ്ടായി. പ്രത്യേകിച്ച് ആ കവിത. വളരെ വളരെ നന്നായിരിക്കുന്നു. ലോകം മുഴുവനും സുഖസുഷുപ്തിയിൽ മയങ്ങീടുമ്പോൾ ഉറങ്ങാതെ സംരക്ഷണമേകുന്ന സുരക്ഷാഭടന്മാരുടെ കവിത. ശരിക്കും നന്നായി.. ബിലാത്തീ കി ജയ്

ഹാപ്പി ബാച്ചിലേഴ്സ് said...

ലേറ്റ് ആനാലും ലേറ്റസ്റ്റായി താൻ വരുവേൻ... കുറച്ച് താമസിച്ചു വരാൻ..

രമേശ്‌ അരൂര്‍ said...

മുരളിയേട്ടാ ...ഇവിടുത്തെ സാംസ്കാരിക രംഗം സജീവമായോ എന്നറിയാനാണ് ഒന്നുകൂടി വന്നത് ..എവട ! ഒരു രക്ഷേമില്ലല്ലോ ..പോളിംഗ് മന്ദഗതിയില്‍ ആണല്ലോ ..സ്ഥാനത്തും അസ്ഥാനത്തും കമന്റുകള്‍ ചാര്‍ത്തുന്ന കൊലകൊമ്പന്മാരും കൊമ്പികളും ഇവിടെ വന്നപ്പോള്‍ മൂക്കും പൊത്തി ഓടിയോ അതോ തലയില്‍ മുണ്ടിട്ടു വന്നു കട്ടു വായിച്ചു (അതിനും ഒരു രസമുണ്ടേ !!:)) രസിച്ചിട്ടു ഞാനോന്നുമറിഞ്ഞില്ലേ .രാമാ നാരായണാ .ഞാന്‍ ഡീസന്റാണേ എന്നൊക്കെ ഇമ്പോസിഷന്‍ പോലെ പറഞ്ഞു സ്ഥലം വിട്ടോ ? ഇത്രയും ദുര്‍ബലമാണോ നമ്മുടെ സദാചാര ബോധം ?( അയ്യോ ആരും പിണങ്ങല്ലേ ..)

krishnakumar513 said...

കൊള്ളാം.,കൊള്ളാം,, വീണ്ടും വരാം

മൻസൂർ അബ്ദു ചെറുവാടി said...

പെരുന്നാള്‍ അവധിക്കിടെ ഇവിടൊന്നു കയറിനോക്കിയതാ . പുതിയ ബിലാതിവിശേഷങ്ങള്‍ ഭംഗിയായിട്ടുണ്ട്. കഥ പറയുന്ന പോലെയുള്ള ഈ അവതരണം ശരിക്കും രസിപ്പിച്ചു മുരളീഭായ്.
ജോലി നന്നായി ആസ്വദിക്കുക.
ആശംസകള്‍

ഹംസ said...

ചാണ്ടി വെടിപൊട്ടിച്ചപ്പഴെ എനിക്ക് തോന്നിയിരുന്നു ഇത് ആര്‍ക്കെങ്കിലും കൊള്ളുമെന്ന് മുരളിച്ചേട്ടാനാണ് കൊണ്ടതല്ലെ കഷ്ടം ...

അല്ല മുരളിയേട്ടാ എനിക്കും ഒരു സംശയം നമ്മുടെ സറീന വഹാബ് മുരളിയേട്ടന്‍റെ പോസ്റ്റുകള്‍ ഒന്നും വായിക്കാറില്ലെ...

ഹംസ said...

ഒരു കാര്യം കൂടി...
ഞാന്‍ അഭിപ്രായമായി എടുത്ത് പറയണം എന്ന് കരുതിയ കാര്യം പാവപ്പെട്ടവന്‍ അതേ പോലെ പറഞ്ഞത് കൊണ്ട് അത് ഞാന്‍ ആവര്‍ത്തിച്ചില്ല എന്നാലും ആ ഭാഗം എന്നെ വല്ലാതെ ചിരിപ്പിച്ചു കെട്ടോ...

Vayady said...

"ഞാന്‍ നന്നാവില്ല അമ്മാവാ, എന്നെ തല്ലണ്ട" എന്ന് പണ്ടാരാണ്ടോ പറഞ്ഞത് ഓര്‍മ്മ വന്നു. :)

Anonymous said...

HO..HO..HA..HA..HA......
IT IS SO FUNNY and SO NON VERBAL and I HAVE NO COMMENTS !
By
K.P.RAGHULAL

Sabu Hariharan said...

ബിലാത്തിയിലുള്ളവരെല്ലാം ശരിക്കും ഇത്രയ്ക്കും ‘ലാത്തി’ ആണോ?
'be lathi' - is that the motto? :)

Jishad Cronic said...

ഹും..പുലിയാണല്ലേ ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ചിന്നവീടർ,നന്ദി.അന്നത്തെ അക്ഷരകേളികളുടെ ഉസ്താദായിരുന്നന്നത് കൊണ്ടാണല്ലോ ഈ ഫീൽഡിൽ ഇത്ര നല്ല കളിക്കാരനാകുവാൻ പട്ടിയത്..!

പ്രിയമുള്ള സാദിക് ഭായ് നന്ദി.എത്ര പാര-അടിമേടിച്ചാണ് ഇത്രത്തോളമുള്ള പ്രയാണം ഉണ്ടായതെന്നറിയാമോ ഭായ്.

പ്രിയപ്പെട്ട കുസുമം ആർ പുന്നപ്ര,നന്ദി. ഇത്തരം പോസ്റ്റുകളിനിമേൽ ഇടുന്നില്ല അത്രയധികം മെയിലുപദേശങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്..കേട്ടൊ.

പ്രിയമുള്ള ബാച്ചീസ്, നന്ദി. തീവവ്രാദി എന്നുപറഞ്ഞാൽ ശരാശരി എന്നെപ്പോലെയിരിക്കും!ഇപ്പോൾ ഞാനൊരു ബൂലോഗതീവവ്രാദിയായില്ലേ..പിന്നെയത് ഇവിടത്തെ പണികളുടെ മഹിമയറിയിക്കുവാൻ വേണ്ടി കാച്ചിയതാണ് കേട്ടൊ.
ഇതുപോലെ ലേറ്റായി വന്നാൽ ലേറ്റസ്റ്റായിറിയാമെന്നുള്ള ഗുണംകൂടിയുണ്ട് അല്ലേ..

പ്രിയപ്പെട്ട രമേശ് ഭായ്,വീണ്ടും നന്ദി.എന്നെപ്പോലെ തീർത്തും സാംസ്കാരികസമ്പന്നരല്ലാത്തവരൊന്നുമല്ലല്ലോ ബൂലോഗത്തുള്ളത് അല്ലേ? ഇത്തരം രചനകൾക്ക് വായനക്കാറേറുമെങ്കിലും അഭിപ്രായരംഗം നിർജ്ജീവമായിരിക്കും കേട്ടൊ.പലകേൾക്കത്ത പേരുമുള്ള മെയിലുപദേശങ്ങൾ അനുസരിച്ചാണ് ഞാൻ മുമ്പ് ക്ഷമ ചോദിച്ചതന്റെ ഭായ്.

എന്‍.പി മുനീര്‍ said...

ലോകത്താകമാനമുള്ള കാവല്‍ ഭടന്മാറ്ക്കു സമര്‍പ്പിച്ച കവിത നന്നായി..
പലപ്പോഴും ആലോചിക്കുന കാര്യമാണ് പാറാവുകാരണ്ടെ മാനസികാവസ്ഥ..
കവിതയില്‍ തന്നെ സൂചിപ്പിച്ച പോലെ നില്‍പ്പും ഇരിപ്പും മടുപ്പും..
വിശേഷദിവസങ്ങളിലും മുടക്കമില്ലാതെ കര്‍മ്മ നിരതരായ പാറാവുകാര്‍..
നല്ല ക്ഷമാശീലമുള്ളവറ്ക്കേ ഈ പണി ചെയ്യാനും കഴിയൂ..

Areekkodan | അരീക്കോടന്‍ said...

ഞാന്‍ കരുതി ഇതെന്താ കഥ ന്ന്....

Abdulkader kodungallur said...

സെക്സും , വയലന്‍സും , റൊമാന്‍സും, ത്രില്ലും , പിന്നെ കുറച്ചു കാര്യവും . ഇനിയുള്ള കാലം ഗെഡിയുടെ കൂടെ കൂടിയാലോ .....എന്നൊരാലോചന
ഞെട്ടിപ്പോയി ഞാനാ നി..നക്ക് കണ്ട്
പൊട്ടിപ്പോയി നിയന്ത്രണമിറ്റുനേരം
തട്ടുപോളിഞ്ഞുവോ സിബ്ബൂരിയപ്പോള്‍
കട്ടിക്കായത്തില്‍പ്പുല്‍കിയോ സുന്ദരി ....?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചെറുവാടി,നന്ദി.വെറും അടിമകളേപ്പോലെ പണിചെയ്യുമ്പോൾ ജ്വാലികളൊക്കെ എങ്ങിനെ ആസ്വദിക്കും എന്റെ ഭായ്....

പ്രിയമുള്ള ഹംസ,നന്ദി. അതെ ചാണ്ടിച്ചനൊക്കെ അവിടെയിരുന്നു പൊട്ടിച്ചാൽ മതി,കൊള്ളുന്നവർക്കെല്ലേ അതിന്റെ നോവ് അറിയൂ..അല്ലേ.
അവളുടെ ചോദ്യങ്ങളുടെ പോക്ക് കണ്ടപ്പോൾ അവളുദ്ദേശിക്കുന്നതെന്താണ് മനസ്സിലാക്കി ചെയ്തതാണേ.......!

പ്രിയപ്പെട്ട വായാടി,നന്ദി.ഓടരുതമ്മാവാ ആളറിയാം എന്ന കൂട്ടത്തിൽ പെട്ടയാളെല്ലായെന്ന് ഇപ്പോൾ മനസ്സിലായില്ലേ ...
എന്നെപ്പോലെയുള്ളൊരുമണ്ടൻ ഇത്തരം പ്രയോഗങ്ങളെ കുറിച്ച് പറഞ്ഞില്ലെങ്കിൽ പുത്തൻ തലമുറ ഇതിനേകുറിച്ചെല്ലാം എങ്ങിനെയറിയാൻ...അതുകൊണ്ടാ‍ാ‍ാ...കേട്ടൊ

പ്രിയമുള്ള രഘുലാൽ,നന്ദി.ഈ നോൺ-വെർബ്ബലിന്റെ പ്രയോഗങ്ങൾ ബൂമറാൺഗ് പോലെയാണ് കേട്ടൊ..തിരിച്ച് കിട്ടുന്നുമുണ്ട് !

പ്രിയപ്പെട്ട സാബു,നന്ദി.അതെ ഭായ്,ഇതൊരു ബി- ലാത്തി- പട്ടണം തന്നെയാണ് കേട്ടൊ. Be Latthi Pattanam !


പ്രിയമുള്ള ജിഷാദ്,നന്ദി.പുലിയല്ല വെറും മണ്ടനായ പീലുക്കടുവയാണ് ,,കേട്ടൊ ഗെഡീ.

Anil cheleri kumaran said...

മതിയായേ....

Anonymous said...

mashe ningale sammathicchirikkunnooo.....!

ningalute tholikkatti apaaram.....!!

ningalute ezhutthu athilum apaaram.....!!!

SUJITH KAYYUR said...

randu thavana vayichu.ishtapettu.iniyum varaam.

ജയരാജ്‌മുരുക്കുംപുഴ said...

rasakaramaya postum, athilum rasakaramaya commentukalum, aakekoodi adipoli.... aashamsakal...

ജീവി കരിവെള്ളൂർ said...

ചെയ്ത പണി ഒളിച്ച് വച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്നു പറയുന്ന നമ്മടെ ആള്‍ക്കാരെ വെട്ടി വീഴ്ത്തിയല്ലോ മുരളിയേട്ടാ .പിന്നെ ,ഇക്കാവമ്മയുടെ ചരിത്രം എവിടെകിട്ടും ?

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുനീർ, നന്ദി.കാവൽ ഭടന്മാർക്കുവേണ്ടി സമർപ്പിച്ച ഒരു കവിതതന്നെയാണിത്, അതിനിടയിൽ ജോലിക്കിടയിലെ ഒരു പണിയനുഭവം വിവരിച്ചു എന്നുമാത്രം...

പ്രിയമുള്ള അരീക്കോടൻ ഭായ്,നന്ദി. നാട്ടിലൊക്കെ ആണുങ്ങൾ പെണ്ണൂങ്ങളെ പീഡിപ്പിക്കുമ്പോൾ, ഇവിടെ പെണ്ണൂങ്ങൾ നമ്മളെ പീഡിപ്പിക്കുന്നു എന്നുമാത്രം !

പ്രിയപ്പെട്ട അബ്ദുൾഖാദർ ഭായ്,നന്ദി.ഇത് ഇവിടത്തെ ആൺപീഡനത്തിന്റെ ഒരു നഖചിത്രം,ചില വായ്‌വിട്ടപ്രയോഗങ്ങളാൽ വിവരിച്ചതാണ് കേട്ടൊ.
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് മെച്ചം...
കൊതിയുണ്ടെങ്കിൽ ഇങ്ങോട്ട് പോന്നോളൂ.....

പ്രിയമുള്ള കുമാരൻ ,നന്ദി.ഭാഗ്യം..,മതിയോ നിനക്ക് എന്നൊന്നും പറഞ്ഞില്ലല്ലോ !

പ്രിയപ്പെട്ട അനോണി ഭായ്/ബഹൻ,നന്ദി. എന്തായാലും സമ്മതിച്ച് തന്നതിന് പെരുത്ത് നന്ദി കേട്ടൊ.

പ്രിയമുള്ള സുജിത്ത് കയ്യൂർ,നന്ദി.പ്രയോഗങ്ങൾ വായിച്ചിഷ്ട്ടപ്പെട്ടാൽ മാത്രം മതി,ഒരിക്കലും പ്രയോഗിക്കരുത് കേട്ടൊ.

പ്രിയപ്പെട്ട ജയരാജ്,നന്ദി. ഇത് എഴുതുമ്പോൾ തന്നെയറിയാമായിരുന്നു..അടി പൊളിയുമന്ന് !

Unknown said...

കുറച്ചു വൈകിയല്ലോ ഈ വീരചരിതം കാണാന്‍.
എന്നാലും വിശ്രമമില്ലാത്ത പണി വിടുകയാണെന്ന് കേട്ടപ്പോള്‍ എന്തോ ഒരിത്.

shajkumar said...

നന്നായിരിയ്ക്കുന്നു എഴുത്ത്.

Sukanya said...

എഞ്ചിനീയറും ഇഞ്ചി വില്‍പ്പനക്കാരനും അവിടെ ഒന്നാണ്. ഇവിടെ അജഗജാന്തരം ആയിരിക്കും.
അവിടുത്തെ വിശേഷങ്ങള്‍ അറിയാന്‍ കഴിയുന്നത് തന്നെ കാര്യം.

Sreerag said...

hmm... പോരാത്തതിന് ഏതുജോലിയിലും മടുപ്പുളവാതിരിക്കാൻ , ഒരു ഓപ്പോസിറ്റ് സെക്സ് പാർട്ട്നറെ കൂടി അനുവദിക്കുന്ന ഇവിടത്തെ ജോലിവ്യവസ്ഥകൾ....

Security license edukuvaan ithulum nalloru prerana aaraanu nalkuka... njan ippo thanne apply cheyaan ponu....

വിനുവേട്ടന്‍ said...

ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ നാലു ദിവസം ലീവ്‌ എടുക്കാമായിരുന്നു എന്ന് മോഹന്‍ലാല്‍ പണ്ടേതോ പടത്തില്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. ഒരു നാലു ദിവസം ലീവ്‌ എടുക്ക്‌ മുരളിഭായ്‌... വര്‍ക്കഹോളിക്ക്‌ ആകല്ലേ... ഹിഹിഹി...

വീകെ said...

ബിലാത്തിച്ചേട്ടാ.. കവിത കലക്കീട്ടൊ...!!
ഇതു പോലെ ഇഴ പിരിച്ചു കവിതകൾ നോക്കാറില്ലായിരുന്നു...
നന്നായിരിക്കുന്നു..

ആശംസകൾ....

Wash'Allan JK | വഷളന്‍ ജേക്കെ said...

അമ്മോ. ഇതൊക്കെ ഒള്ളത് തന്യേ?

ഇപ്പൊ ഇത്തിരി പേടിയൊക്കെ തോന്നുന്നുണ്ട്, അതോണ്ട് കമന്റു ഇത്തിരി മയത്തിലാവട്ടെ. അല്ലേല്‍ അടിച്ചു പരിപ്പിളക്കിയാലോ?

sulu said...

oh...My...God...! ! !

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജീവി കരിവെള്ളൂർ,നന്ദി.ആവശ്യങ്ങളെല്ലാം നേരിട്ടുണർത്തിക്കുന്നതിലും,ചെയ്ത തെറ്റുകൾ ആരോടും സമ്മതിച്ചുകൊടുക്കുന്ന ശീലവുമാണെനിക്ക്, അതുകൊണ്ടാവും പലർക്കും എന്നോട് പലതരത്തിലും ഒരു മതിപ്പ് കുറവുണ്ടാകുന്നത് കേട്ടോ ഭായ്..

പ്രിയമുള്ള തെച്ചിക്കോടൻ,നന്ദി. വീരചരിതമല്ല ഭായ്,വീര്യം കെട്ട ചരിതമായിരുന്നു ഇത്. പിന്നെ പണിവിടാതെന്തു ചെയ്യും എന്റെ ഭായ്,അടിമ പണിയല്ലേ,അടിമപ്പണി..!

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി. ഈ പ്രോത്സാഹനങ്ങൾക്കെന്നും പെരുത്ത് നന്ദി ഭായ്....

പ്രിയമുള്ള ശ്രീരാഗ്,നന്ദി. നിങ്ങൾ ഇവിടത്തെ എം.ബി.എ.ഡിഗ്രിയെടുത്തവരാണെങ്കിലും,ഇത്തരം ഒരു സെക്യൂരിട്ടി പണികളിൽ ഏർപ്പെടുന്നത് ജീവിതത്തിൽ പലതുകൊണ്ടും നല്ലൊരു എക്സ്പീരിയെൻസ് ആയിരിക്കും കേട്ടൊ.

പ്രിയപ്പെട്ട വിനുവേട്ട വീണ്ടും നന്ദി. ഇത്തരം പണികളിൽ തീരെ വർക്ക് ഹോളിക് ആകാതിരിക്കാൻ വേണ്ടിയാണ് വേറെ ജോലിയന്വേഷിക്കുന്നത് കേട്ടൊ. പിന്നെ ആൺപീഡനത്തിന്റെ ദൈന്യം അനുഭവിച്ചവർക്കേ അതിന്റെ ദീനം അറിയൂ കേട്ടൊ...!

പ്രിയമുള്ള വീ.കെ ഭായ്,നന്ദി. ഈ ഇഴപിരിക്കലൊക്കെ വെറും സാമ്പിൾ വെടിക്കെട്ടല്ലേ ഭായ്,കൂട്ട പൊരിച്ചൽ ഇനി എത്ര കിടക്കുന്നൂ...!

പ്രിയപ്പെട്ട വഷളൻ ജേക്കേ ഭായ്, നന്ദി. ഈ സത്യത്തിന്റെ തീപ്പൊരികൾക്കുള്ളിൽ എത് പരിപ്പും വെവുമല്ലോ എന്റെ ഭായ്
വാചാ ദുരുക്തം വിധിയാ: വാക് ക്ഷതം എന്നാണല്ലോ പ്രമാണം....
പ്രിയമുള്ള സുലുമ്മായി,നന്ദി. ഈ സന്തോഷത്തിലും,സന്താപത്തിനുമിടക്ക് ഞാനും ദൈവത്തിനെ വിളിച്ചുകൊണ്ടിരിക്കുകയാണ് കേട്ടൊ അമ്മായി.

kallyanapennu said...

ഇത്തരം ക്രിയാത്മകരചനകളും, തനി പാരഡി ഗാനങ്ങളൊന്നും ഇപ്പോഴില്ല കേട്ടൊ.
അതുപോലെ ചൊറിച്ചുമല്ലുകളും മറ്റും ഉപേഷിച്ച് ബൂലോഗത്തിൽ നല്ല പിള്ള ചമഞ്ഞ് ഇങ്ങനെ വാഴുകയാണ്.അതും ഈ ബിലാത്തിയിലെ സെക്യൂരിറ്റി പണിയുടെ മഹിമകൊണ്ട് .... അരിയും തിന്ന് ,ആശാരിച്ചിയേം കടിച്ച് പിന്നേം പട്ടിക്ക് മുറുമുറുപ്പ് എന്നുപറഞപോലെയായി ....എന്നാലും നാണമില്ലെ മുരളിചേട്ട ഇൺഗിനെയൊക്കെ എഴുതുവാന്....

Unknown said...

സ്വാമിയേ ശരണമയ്യപ്പ!!!

പ്രദീപ്‌ said...

പ്രിയപ്പെട്ട മുരളിയേട്ടാ ...................... ഈ സൃഷ്ടിക്കു കാര്യമായിട്ട് രണ്ടെണ്ണം പറയാനുണ്ട് .............. ഇവിടെ പറഞ്ഞാല്‍ ശരിയാകില്ല . നേരിട്ട് തന്നെ പറഞ്ഞേക്കാം ............. ഹും

Sapna Anu B.George said...

എന്റെ സ്വപ്നാടനത്തില്‍ വന്നു കണ്ടു അഭിപ്രായം പറഞ്ഞതിനു നന്ദി.ഒരു പരീക്ഷണ പരാജയം ആയിരുന്നു അത്, പിക്കാസയില്‍ നിന്നു നേരിട്ടി ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാം എന്ന വാചകത്തിനു പുറകേപോയപ്പോള്‍ പറ്റിപ്പോയി. പിന്നെ എന്റെ 5 ബ്ലോഗുകളില്‍ ആരും തന്നെ വായിക്കാന്‍ വരാറില്ലല്ലോ എന്ന സങ്കടം, മറുമൊഴികളില്‍ എന്റെ പോസ്റ്റുകള്‍ ആരും കാണുന്നില്ലെ? എല്ലാം നഷ്ടങ്ങള്‍ തന്നെ

ദീപു said...

ആദ്യമായിട്ടാ ഇവിടെ...കൊള്ളാം...ഇതെല്ലാം അനുഭവകഥകള്‍ തന്നെ?....എന്തൊക്കെയാണെങ്കിലും ജീവിതം പിന്നെയും മുന്നോട്ടു തന്നെ, അല്ലെ? :)

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! സന്തോഷിച്ചു തൽകാലം മടങ്ങി!

ഒരുപാട് അറിവുകളും നർമ്മവും ഒക്കെ ചേർന്ന നല്ല പോസ്റ്റ്. ഇനിയും വരും.

Hashiq said...

മുമ്പും രണ്ടു മൂന്നു തവണ വന്ന് എത്തി നോക്കി പോയിരുന്നു...ആദ്യമായാണ് കമന്റുന്നത്. കിടുക്കനായിട്ടുണ്ട്.
"എന്തായാലും ഞാൻ ഈ താൽക്കാലിക പണി വിടാൻ പോകുകയാണ് കേട്ടൊ".കാരണം അടുത്ത തവണ പറയുമായിരിക്കും അല്ലെ?

jayanEvoor said...

അയ്യോ!
ഞാനിവിടെ വരാൻ വൈകി!

ഒരല്പം ഗ്യാപ്പിട്ട് എല്ലാം ചെയ്യുന്നതാ നല്ലത്!

ഇല്ലേൽ ഒടുക്കം ധാതുക്ഷയം വരും!

പിന്നെ, മുസ്‌ലി പവർ എക്സ്ട്രാ മതിയോ നിനക്ക് എന്ന് മദാമ്മ ചോദിക്കും!!

Mohamed Salahudheen said...

അവിവാഹിതരേ, ഇതിലേ ഇതിലേ എന്നൊരു വിളികേട്ടു, വന്നു, വായിച്ചു.

കമന്റാന് പേടിയുണ്ട്.
നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മേരികുട്ടി,നന്ദി. ഈ ആശാരിച്ചിമാരെ കൊണ്ട് തോറ്റു,മുമ്പില് കടിക്കാനായിട്ട് വന്ന് നിന്ന് തന്നിട്ടല്ലേ...എന്താ ചെയ്യാ അല്ലേ?

പ്രിയമുള്ള മൈഡ്രീംസ്,നന്ദി. ശരണം പൊന്നയ്യപ്പ... വ്രതം തെറ്റിയൊന്നുമില്ലാല്ലോ ഭായ് ?

പ്രിയപ്പെട്ട സ്വപ്നാ മേം,നന്ദി.അതൊരു സങ്കടകരമായ കാര്യം തന്നെയാണ്...പല പല നല്ലബ്ലോഗുകളിലും വായനക്കാർ എത്തിനോക്കുന്നില്ലാ എന്നത് !

പ്രിയമുള്ള ദീപു,നന്ദി.അതെ അനുഭവങ്ങൾ തന്നെയാണല്ലോ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ... അല്ലേ ?

പ്രിയപ്പെട്ട ഇ.എ.സജീമ്മാഷെ,നന്ദി. ഇതൊക്കെ എന്തറിവ്,എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ ഒന്ന് വളച്ചൊടിച്ചു എന്നുമാത്രം!

പ്രിയമുള്ള ഹാഷിക്ക്,നന്ദി. പണി തനി അടിമപ്പണിയാകുമ്പോൾ ആർക്കാണ് ഭായ് പിടിച്ചുനിൽക്കുവാൻ സാധിക്കുക ?

പ്രിയപ്പെട്ട ജയൻഭായ്,നന്ദി.ധാതുക്ഷയം മാത്രമല്ല ഡോക്ട്ടർ ദന്തക്ഷയവും വരും..! പിന്നെ ഇമ്മടെ വയാഗ്രയോളം വരുമോ ഈ മുസ്ലി പവ്വർ എക്സ്ട്രാ..?

പ്രിയമുള്ള സലാഹ്,നന്ദി.കമന്റാൻ പേടിയുണ്ടെങ്കിലും,കാരാൻ പേടിയില്ലാതിരുന്നാൽ മതി കേട്ടൊ... ഗെഡീ

shibin said...

ഇത്തരം ക്രിയാത്മകരചനകളും, തനി പാരഡി ഗാനങ്ങളൊന്നും ഇപ്പോഴില്ല കേട്ടൊ.
അതുപോലെ ചൊറിച്ചുമല്ലുകളും മറ്റും ഉപേഷിച്ച് ബൂലോഗത്തിൽ നല്ല പിള്ള ചമഞ്ഞ് ഇങ്ങനെ വാഴുക....
Please don't do....,Don't do

We need you.............

ഭാനു കളരിക്കല്‍ said...

ആഹാ ഇവിടെ കവിതയും ഉണ്ടോ? ഞാന്‍ കണ്ടില്ല ട്ടോ നന്നായി ഈ പാറാവ് കവിത. അപ്പോള്‍ മുരളി യേട്ടന് കവിത എഴുതാനും അറിയാം അല്ലേ. അസ്സലായി. കവിതയ്ക്ക് മുന്നേ കൊടുത്ത കഥയൊന്നും വായിച്ചില്ല ട്ടോ

നൗഷാദ് അകമ്പാടം said...

എന്നാലും എന്റെ മുരളിയേട്ടാ എന്നാ എഴുത്താ ഇത്!
ഇത്രേം നീളം കൂടിയിട്ടും രസം കേറി വായിച്ചതിനാല്‍ തീര്‍ന്നതറിഞ്ഞില്ല (കെട്ടോ)
പലയിടത്തും ചിരി അമര്‍ത്തിപ്പിടിച്ചു..ഓഫീസില്‍ ഡ്യൂട്ടിയിലല്ലേ..

എന്തായാലും അവിടത്തെ തൊഴില്‍ നിയമങ്ങളിലെ ഇളവുകള്‍ ഭയങ്കരം തന്നെ..
അതു കൊണ്ടു തന്നെ പാവം മുരളിയേട്ടന്‍ പണിയെടുത്ത് ക്ഷീണിച്ചിട്ടുണ്ടാവും അല്ലേ..

( പിന്നേയ്..ഒരു സ്വകാര്യം..ആ പെണ്‍പിറന്നോര്‍ എന്നാത്തിനാ പാന്തിന്റെ സിപ്പ് അഴിപ്പിച്ചേ?
എനിക്ക് സത്യമായിട്ടും മനസ്സിലായില്ല കെട്ടോ..)

ഒരു വാണിംഗ് : കൂടെ പണിയെടുക്കാന്‍ ഓപ്പോസിറ്റ് സെക്സിനെ അനുവദിക്കും എന്നൊക്കെ
എഴുതി മുരളിയേട്ടന്‍ വല്ലാതെ ബഡായി പൊട്ടിച്ചാല്‍..അറിയാലോ..
സൗദി ബ്ലോഗ്ഗേഴ്സിനു പെണ്ണുങ്ങളെ കാണാനേ കിട്ടാത്ത വര്‍ഗ്ഗമാ..
എല്ലാം കൂടെ പൂതി കേറി അങ്ങോട്ട് വിസ സംഘടിപ്പിച്ച് അങ്ങോട്ട് വരും..
പിന്നെ പുകിലാണേ..
പറഞ്ഞില്ലാന്നു വേണ്ട !

ente lokam said...

എന്‍റെ മുരളിയേട്ട ..ഇന്നലെ രാത്രി കണ്ടതാ ..അപ്പൊ തല
കറങ്ങി വീണു .കണ്ണ് തുറന്നത് ഇപ്പോള്‍ .അവിടെ തന്നെ
ഉണ്ടോ ആരെങ്കിലും തല്ലി കൊന്നോ എന്നോര്‍ത്ത് പേടിച്ചു
ഓടി വന്നതാ ....

ഒത്തിരി പറയാന്‍ ഉണ്ടായിരുന്നു ...അതെല്ലാം മറ്റുള്ളവര്‍ കൊണ്ടു
പോയി ..
എന്നാപ്പിന്നെ എന്‍റെ വീതം പഴയ വെടിക്കെട്ടിന്റെ അവാസാനത്തെ
പീസ്‌ മാതിരി നിലാത്തിരി കത്തിച്ചേക്കാം ...ബിലാത്തിയിലെ കവി
അരങ്ങിലെ "aattic" (അതെന്നെ നമ്മുടെ നാടന്‍ തട്ടുമ്പുറം). അവിടിരുന്നു
ഈ ഏക ലവ്യന്‍ കേട്ടത് ആണ് ..ഞാന്‍ അങ്ങോട്ട്‌ വരുന്നില്ല.നിങ്ങള്‍
എന്‍റെ തള്ള വിരല്‍ കടിച്ചു എടുക്കും.പറഞ്ഞിട്ട് ഞാന്‍ പോകുവാ ..

എന്തോന്ന് കവിത ..??? വ്യാകരണവും വൃത്തവും ഒന്നും ഇല്ലാതെ ...
ദേ ഇങ്ങനെ ചൊല്ലൂ ...

കവി:- കവയത്രി കവൈക്കൂ കാണട്ടെ നിന്‍ വൃത്തം (ചോദ്യം )
കവയത്രി :-കവച്ചത് .മതിയോ ......(ദേ ഞാന്‍ സ്ഥലം വിട്ടു )

അനില്‍കുമാര്‍ . സി. പി. said...

അല്ല മുരളീഭായീ, ആ ‘കണ്ട്രോള്‍ റൂമിലെ’ പണിക്കാര്യം കേട്ടപ്പോള്‍ ഈ ബിലാത്തിക്ക് വണ്ട്പിടിച്ചാലോ എന്നൊരു തോന്നല്‍! ചുമ്മാ ഈ ഗള്‍ഫീക്കിടന്ന് ‘കണ്ട്രോള്‍’ പോകുമെന്നല്ലാതെ ഒരു കാര്യോല്ലെന്നേയ്...!!!

കവിത മോശമായില്ല കേട്ടോ.

yemkay said...

പണിയോടു പണി...
മനുഷ്യനൊരു വിശ്രമം വേണ്ടെ ...!
എന്തുചെയ്യാം ചാണ്ടിച്ചൻ അവിടെ വെടി പൊട്ടിച്ചപ്പോൾ ഇവിടെയെന്റെ
വെടി തീരുമെന്ന് ഞാൻ കരുതിയൊ ?

Unknown said...

അയ്യോ...........
മതിയായേ....!

Unknown said...

ഞാനീ വഴി വന്നിട്ടില്ല..
പോസ്റ്റ് വായിച്ചിട്ടില്ല..!!
and
No comments..

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Aamukham ...!

  ഈ  ഡിജിറ്റൽ പുസ്തകത്തിന്റെ  ഉള്ളടക്കമാണ്  ഇവിടെ  ഇവിടെ പകർത്തിവെച്ചിട്ടുള്ളത്   ആംഗലേയ  നാട്ടിലെ നൂറ് വർഷം  പിന്നിടുന്ന മലയാളി എഴുത്തിന് ഒ...