Monday 20 August 2012

ഒരിക്കലും ഒളിമങ്ങാത്ത ഒരു ‘ഒളിമ്പിക് ഓപ്പനിങ്ങ് സെർമണി ...! / Orikkalum Olimangaattha Oru 'Olimpic Opening Ceremony' ... !

കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം
വിസ്മയക്കാഴ്ച്ചകൾ ...!
കാതിനും മനസ്സിനും വിരുന്നേകിയ
സംഗീത-നൃത്ത  ദൃശ്യ വിരുന്നുകൾ ...!
കാലങ്ങളോളം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിന്നും
ഒരിക്കലും ഒളിമങ്ങാത്ത ലണ്ടൻ ഒളിമ്പിക്സിന്റെ ഉൽഘാടനചടങ്ങുകളെ കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്...

ഒന്നിനോടൊന്ന് മികച്ച വിധം ഓരൊ നാലുകൊല്ലം കൂടുമ്പോഴും അത്രക്കു പ്രൌഡഘംഭീരമായിട്ടാണല്ലോ ഓരോരൊ ആതിഥേയ രാജ്യങ്ങളും ഇതുവരെയുള്ള
എല്ലാ സമ്മർ ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണികളും അവതരിപ്പിച്ച്  ലോകത്തിന്റെ കൈയ്യടി നേടാറുള്ളത് ..അല്ലേ.

തൊണ്ണൂറുകളിലെ  ഒരു വമ്പൻ  മായക്കാഴ്ച്ചയായി  മാറിയ
‘ബാർസലോണ‘യിലേയും, ‘അന്റ്ലാന്റയിലേ’യും ഒളിമ്പിക്സ് ഓപ്പണിങ്ങ്
സെർമണികളും ...
2000 - ത്തിലെ‘സിഡ്നി‘യിലെ സാങ്കേതികമികവിനാലും , അവതരണത്താലും  മികച്ചുനിന്ന  ആസ്ത്രേലിയൻ വീര്യവും ...
ഇതിന്റെയത്രയൊന്നുമത്ര പകിട്ടില്ലാതിരിന്ന ഗ്രീസുകാരുടെ 2004-‘ഏതൻസി’ലേയും മറ്റും ഒളിമ്പിക് ഉൽഘാടന  ചടങ്ങുകൾ നമ്മൾ വീക്ഷിച്ചു കഴിഞ്ഞതാണല്ലോ...

പിന്നീട് അച്ചടക്കാത്താലും , ആളെണ്ണത്താലും ,
വർണ്ണ ഭംഗികളാലും മെയ്‌വഴക്കത്താൽ പങ്കെടുത്ത ഓരൊ
കലാകാരന്മാരും ... പ്രേക്ഷകരെയെല്ലാം വിസ്മയത്താൽ ലയിപ്പിച്ച
2008 ലെ ‘ബെയിജിങ്ങ് ‘ഒളിമ്പിക്സിലൂടെ ചീനക്കാർക്കും , ശേഷമിതാ ബ്രിട്ടീഷുകാർ ...

‘ദി ബെസ്റ്റ്’ എന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഒരു ഏറ്റവും നല്ല ഒളിമ്പിക്
ഓപ്പണിങ്ങ് സെർമണി നടത്തി ഒളിമ്പ്ക് ചരിത്രത്തിൽ ഒരു ഉന്നത സ്ഥാനം
ഈ 2012 ലണ്ടൻ ഒളിമ്പിക്സിലൂടെ  കരസ്ഥമാക്കി ...!
തീർച്ചയായിട്ടും ശരിയായ ഒരു കാര്യമാണത് ...
ഓസ്കാർ അവാർഡ് ജേതാവ് ഡാനി ബോയലും
(Danny Boyle ) കൂട്ടരും കൂടി ഒരിക്കലും ഒളിമങ്ങാത്ത ഒരു
ഒളിമ്പിക് ഓപ്പണിങ്ങ് സെർമണിയാണ് ഇത്തവണ ഈ ബിലാത്തിപട്ടണത്തിൽ അവതരിപ്പിച്ചത്...!

ഒരു ഹോളിവുഡ് മൂവി കാണുന്ന കണക്കേ അത്യതികം
അത്ഭുതത്തോടെ , അധിലധികം ആവേശത്തോടെയാണല്ലോ
ഭൂലോകാത്തിലെ വിവിധഭാഗങ്ങളിലിരുന്ന് നൂറുകോടിയിലധികം ജനങ്ങൾ
ഈ കായികമാമാങ്കോൽഘാടനം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്നത്...

ഭൂലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങങ്ങളിലേയും ഒട്ടുമിക്ക
രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള , ഭൂമിയിലിതുവരെയുണ്ടായിട്ടുള്ള
എല്ലാതരം ആഡംബര വാഹനങ്ങളിലും സഞ്ചരിച്ചിട്ടുള്ള , അറുപത്
കൊല്ലത്തിലേറെയായി സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ കിരീടമണിഞ്ഞു
കൊണ്ടിരിക്കുന്ന മഹാറാണി , ലോകത്തിലെ നമ്പർ വൺ ചാരനായ ജെയിംസ്
ബോണ്ടിന്റെ , ഒരു പുതിയ ‘ബോണ്ട് ഗേളായി’ / ( ഈ വീഡിയോ കാണുക ) പ്രത്യക്ഷപ്പെട്ട്, ഹെലികോപ്പ്റ്ററിൽനിന്നും പാര്യച്ചൂട്ടിൽ ഒളിമ്പിക് പാർക്കിൽ ചാടിയിറങ്ങിവന്ന് ...
‘ലണ്ടൻ ടൊന്റി ട്വിവൽവ്’ എന്ന് അറിയപ്പെടുന്ന ഇത്തവണത്തെ
ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ഉൽഘാടനം നിർവ്വഹിച്ചത്...!

ഇനി ലോകത്തിലെ ഏത് രാജ്ഞിക്കും , രാജാവിനും ഭേദിക്കാൻ
പറ്റാത്തൊരു  ‘വേൾഡ് റെക്കോർഡ് ‘ തന്നെയാണിത് കേട്ടൊ കൂട്ടരെ.
കലാ-കായിക രംഗത്തുള്ള അഖില-ലോക ‘സെലിബിറിറ്റികളായ
ജെയിംസ് ബോണ്ട് (Daniel Craig ) , മിസ്റ്റർ.ബീൻ / Rowan Atkinson (ഒന്ന്
നന്നായി ചിരിക്കുവാൻ ഈ വീഡിയോയും കാണാം കേട്ടൊ ) ...
പിന്നെ  ബ്രൂണെൽ (Kenneth Branagh ) , മുഹമ്മദാലി, ഡേവിഡ് ബെക്കാം ,...,..., ...
അങ്ങിനെ നിരവധി പ്രതിഭകളെ കൂടാതെ , ലോക സംഗീത ലോകത്തെ പല
പല ഉസ്താദുകളും നേരിട്ട് വന്ന് ഈ ഒളിമ്പിക് ഓപ്പണിങ്ങ്  സെർമണിയുടെ വേദികൾ കയ്യടക്കിയപ്പോൾ കാണികളും , പ്രേക്ഷകരുമായ  ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളാണ് കോരിത്തരിച്ചത് ...!
പഴയ കാല ഇംഗ്ലണ്ടിന്റെ കാർഷിക-ഗ്രാമീണ സൌന്ദര്യം
മുഴുവൻ ഒപ്പിയെടുത്ത്  ആടുകളും , പശുക്കളും , പന്നികളും , കുതിരകളുമൊക്കെ അണിനിരന്ന തുടക്കം മുതൽ , നിമിഷങ്ങൾക്കുള്ളിൽ മാറി മാറി വരുന്ന
ബിലാത്തിയുടെ വ്യവസായിക വിപ്ലവ യുഗം തൊട്ട്  ....
ഷേക്സ്പീറിയൻ യുഗമടക്കം , ആധുനിക ബ്രിട്ടന്റെ ഈ ‘ഇന്റെർ-നെറ്റ്‘ യുഗം വരെയുള്ള കാര്യങ്ങളൊക്കെ അതാതുകലത്തെ കലാ-കായിക-സംഗീത-കോമഡി പാശ്ചാത്തല സംഗതികളിലൂടെ പ്രണയവും, ജീവിതവും കൂട്ടിക്കലർത്തി അനേകം കലാകാരന്മാർ ഒത്തൊരുമിച്ച് ചുവടുവെക്കുമ്പോൾ ....
അതിനനുസരിച്ച് ചടുലമായി മാറിക്കൊണ്ടിരിക്കുന്ന രംഗസജ്ജീകരണങ്ങളാൽ കണ്ടുകൊണ്ടിരിക്കുന്നവരെ മുഴുവൻ വിസ്മയത്തിൽ ആറാടിച്ചുകൊണ്ടാണ് മൂന്നരമണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിയുടെ ഓരോ എപ്പിസോഡുകളും മിന്നിമറഞ്ഞുകൊണ്ടിരുന്നത്...!

ഇതിനിടയിൽ 80,000 -ത്തോളം പേർ തിങ്ങി നിറഞ്ഞ ഒളിമ്പിക്
സ്റ്റേഡിയത്തിനുള്ളിൽ ഓരൊ തരം പരിപാടികൾക്കിടയിലും അതതിനനുസരിച്ച്
ഗ്രാമങ്ങളും , വ്യവസായ ശാലകളും / ചിമ്മിണികളും , കുട്ടികളുടെ ആശുപത്രിയും , ആധുനിക
ലണ്ടന്റെ റോഡ്/കെട്ടിട ചമുച്ചയങ്ങളും , ആകാശത്തുനിന്നിറങ്ങിവരുന്ന അനേകമനേകം ‘മേരി പോപ്പിൻസ‘ടക്കം അനേകം കലാകാരന്മാരുമൊക്കെ അവിടമാകെ അതിശയക്കാഴ്ച്ചകളുടെ വർണ്ണപകിട്ടിട്ട ഒരു കവിത രചിക്കുക തന്നെയായിരുന്നൂ ... !

 അവസാനം... ലോകത്തിലെ 204 രാജ്യങ്ങളിലെ ഈ മാമാങ്കത്തിന് പങ്കെടുക്കാനെത്തിയവരുടെ ഘോഷ യാത്രയും , 200 മൈൽ വേഗതയിൽ സ്പീഡ് ബോട്ടിൽ സിനിമാ സ്റ്റൈയിലിൽ / (ഈ വീഡിയോയും ഇവിടെ കാണാംട്ടാ‍ാ ) ഡേവിഡ് ബെക്കാം സ്റ്റേഡിയത്തിലെത്തിച്ച ഒളിമ്പിക് ദീപം , യുവതലമുറക്ക് കൈമാറി , അവർ ആയത് സ്റ്റേഡിയം വലം വെച്ച് ...
204 ദളങ്ങളുള്ള താമരപ്പൂപോലെയുണ്ടായിരിന്ന
ഒളിമ്പിക് വിളക്ക് കത്തിച്ചപ്പോൾ , ആയത് കൂമ്പിപ്പോയി ഒറ്റ ദീപമായി തീരുന്ന വർണ്ണക്കാഴ്ച്ച !

അങ്ങിനെ പറഞ്ഞാലും, പറഞ്ഞാലും തീരാത്ത അനേകമനേകം
മാന്ത്രിക കാഴ്ച്ചകളുടെ മനോഹാരിതകൾ നിറഞ്ഞ , മനതാരിൽ നിന്നും ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക് ഓപ്പണിങ്ങ് സെർമണി  അവതരിപ്പിച്ച് ബ്രിട്ടൻ ആയതിലും കിരീടം നേടി ...!

ശരിക്ക് പറയുകയാണെങ്കിൽ ഇതെല്ലാം നേരിട്ടുകണ്ടുകൊണ്ടിരുന്ന
മുൻ നിരയിൽ അതിഥികളായി എത്തി ഇരുപ്പുറപ്പിച്ചിരുന്ന  2016 - ‘റിയോ’
ഒളിമ്പിക് സംഘാടക സമിതിയംഗങ്ങളായ ബ്രസീലുകാർക്കും , വരും കാല
ഒളിമ്പിക് ബിഡ് കാരായി തെരെഞ്ഞെടുത്ത ഈജിപ്തുകാരായ ‘ഇസ്റ്റാൻബുൾ’, ഫ്രെഞ്ചുകാരായ ‘മാഡ്രിഡ്, ജപ്പാങ്കാരായ ടോക്കിയോ’ മുതൽകമ്മറ്റിക്കാരുടെയെല്ലാം
വയറ്റിൽ നിന്നും കിളി പറന്നുപോയിട്ടുണ്ടാകണം... !
 “ഇതിലും നന്നായിട്ട് ഇനി ഉന്തുട്ടന്റെമ്മാ‍ാ...
നമ്മട്യൊക്കെ ഒളിമ്പിക്കോപ്പണിങ്ങിന് കാണിക്ക്യാ‍ാന്നോർത്തിട്ടാണിത് ...കേട്ടോ “

ഇത്തവണത്തെ ഓരൊ ഒളിമ്പിക് കായിക കേളികളും നടന്നത്
ഉന്നത സാങ്കേതിക-സൂഷ്മ -നിരീക്ഷണ പാടവങ്ങളോടെയുള്ള വേദികളിലായതിനാൽ ,വിധികളെല്ലം അത്രക്കും കണിശമായ കണക്കുകളിലായിരുന്നു...

ആദ്യമായിട്ടൊരൊളിമ്പിക്സിൽ ഏർപ്പെടുത്തിയ 3-ഡി സമ്പ്രേഷണ
സവിധാനങ്ങളുടെ പകിട്ടുകൊണ്ട് കളികളുടെയെല്ലാം കാഴ്ച്ചകൾ
പ്രേക്ഷകർക്കൊക്കെ മൂന്നുതരത്തിൽ ആസ്വദിക്കാമായിരുന്നൂ...!

സാധാരണ ഗതിയിൽ 95 ശതമാനവും ആതിഥേയ രാജ്യങ്ങളിലെ
ആളുകൾ മാത്രം കാണികളാകുന്ന ഇത്തരം ലോക കായിക മാമാങ്കങ്ങളെ ,
അപേക്ഷിച്ച് ഈ ഒളിമ്പിക്സിൽ 40 ശതമാനത്തോളം വിദേശിയരായ കാണികളാണ്
ഇവിടെ ലണ്ടനിൽ  ഈ പരിപാടികളെല്ലാം നേരിട്ട് കണ്ടാസ്വദിച്ചത്...!

എന്തുകൊണ്ടെന്നാൽ ലണ്ടനെന്നത് , ലോകത്തിലെ എല്ലാ
സ്ഥലങ്ങളിലേയും ജനവാസ സ്ഥലമായതിനാലും, ടൌൺ ബസ്സു പോലെ സകലമാനരാജ്യങ്ങളിലെ ഫ്ലൈറ്റുകളും വന്നും പോയിരിക്കുന്നയിടമായതുകൊണ്ടും  നാനാരാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആളുകൾ നേരിട്ട് വന്ന് , കണ്ട് , അവരവരുടെ രാജ്യത്തെ  കായികതാരങ്ങൾക്കൊക്കെ വേണ്ടത്ര  പ്രോത്സാഹനം നൽകിയ ഒരു ഒളിമ്പിക്സും മുമ്പുട്ടായിട്ടില്ല പോലും..!

അതുപോലെ സുരക്ഷയുടെ കാര്യത്തിലും
ഇത്ര ചിലവ് വന്ന ഒരു ഒളിമ്പിക്സ് ഉണ്ടായിട്ടില്ലത്രേ...!

ബ്രിട്ടൻ നാവികപ്പടയുടെ യുദ്ധ-വീമാനവാഹിനി കപ്പലുകൾ
ഈ വേദികളുടെ സമീപ കടലുകളിലും, തേംസ് നദിയിലും നങ്കൂരമിട്ട്
ഇതിനെതിരെ ഏത് ഭീകരാക്രമണം വന്നാലും ചെറുത്തുതോൽ‌പ്പിക്കുവാൻ
വേണ്ടി , പീരങ്കികളുമായി വേദികളുടെ ചുറ്റും ഒളിച്ചിരുന്ന പട്ടാളത്തോടൊപ്പം ,
ജാഗ്രതയിൽ മാനത്തുവട്ടമിട്ട് റോന്ത് ചുറ്റിക്കൊണ്ടിരുന്ന എയർ ഫോഴ്സും , തോക്കേന്തി
ഏത് സമയവും വേദികളിൽ ചുറ്റിക്കൊണ്ടിരുന്ന പോലീസ്സും കൂടാതെ അനേകം സെക്യൂരിറ്റി കമ്പനികളിലെ ഗാർഡുകളും , മുട്ടിനുമുട്ടിനേയുള്ള ചാരന്മാരാലുമുള്ള ബൃഹത്തായ  ഒരു സെക്യൂരിറ്റി സവിധാനമാണ് ഇവിടെയുണ്ടായിരിന്നത് ...!

ഈ സെക്യൂരിറ്റി സവിധാനത്തിന്റെയൊക്കെ ഒരു
ലൂപ്പ് ഹോളായി എല്ലാവരേയും പിന്നീറ്റ് ‘ഫൂളാക്കിയ’,
കായികതാര ഘോഷയാത്രയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നുഴഞ്ഞുകയറിയ ബാഗ്ലൂർക്കാരി മധുരാമണി മാത്രം..
ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ...!

സത്യം പറഞ്ഞാൽ മൂന്നാലുമാസമയി പലപ്പോഴാ‍യി ഓരൊ ഒളിമ്പിക്
വേദികളുടെ മുക്കിലും , മൂലയിലും  ചാരനും , ചാരത്തിയും കളിച്ച് കയറിയിറങ്ങിയിരുന്ന ഞങ്ങൾക്കാർക്കും തന്നെ , ഒളിമ്പിക്സ് തുടങ്ങിയതുമുതൽ , തുടർ ഡ്യൂട്ടികൾ ഉണ്ടായിട്ടും ഒരു
കായിക ലീലകളും മുഴുവനായും കാണുവാനുള്ള യോഗമുണ്ടായിട്ടില്ല ...!

അതിനൊക്കെ ഈ സമയങ്ങളിലൊക്കെ
ഒന്നിരിക്കാൻ നേരം കിട്ടിയിട്ട് വേണ്ടേ...!

എന്തൊക്കെ പറഞ്ഞാലും ..
ഈ  കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!

രാവും, പകലും , വെയിലും, മഴയും, മഞ്ഞും വകവെക്കാത ഈ
പരിപാടികളുടെയൊക്കെ പല റിഹേഴ്സലുകൾ പല കുറിയുണ്ടായിട്ടും , ആയതൊന്നും ഒരു പാപ്പരാസികൾക്കും , മാധ്യമങ്ങൾക്കുമൊന്നും ചോർന്നു പോകാതെയും, ശേഷം ഒളിമ്പിക് കായിക കേളികൾ നടന്നുകൊണ്ടിരിക്കുമ്പോൾ
സകലമാന സംഗതികൾക്കും സുരക്ഷയേകി കൊണ്ട് , ഇതിലൊക്കെ പങ്കെടുത്ത ഏവർക്കും സഹായ-സഹകരണങ്ങൾ നൽകിയ  700000 വൊളന്റീയേഴ്സിനെ കൂടാതെ , ഞങ്ങളെപ്പോലെയുള്ള പതിനായിരത്തോളം സുരക്ഷാ-കാവൽ ഭടന്മാരുമൊക്കെയാണ് ...
ഈ ലണ്ടനൊളിമ്പിക് ഉൽഘാടന മഹോത്സവവും , മറ്റു കായിക
കേളികളും ഇത്രക്ക് ഉന്നതിയിലെത്താൻ മുഖ്യകാരണം...!

ഇവർക്കെല്ലം സ്വയം ഒരു നന്ദി ചൊല്ലിയാടികൊണ്ട്...
ലണ്ടൻ ടൊന്റി ട്വിവൽവിന്’ ഒരു ‘ബിഗ് ഹാറ്റ്സ് ഓഫ് ...!!‘
മറ്റു ഭാഗങ്ങൾ :-
ഭാഗം - 1
  
 ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!


 ഭാഗം - 2

  വെറും ഒളിമ്പിക്സ് ഓളങ്ങൾ ..!


ഭാഗം  - 4

ഓർക്കാൻ ഇനി ഒളിമ്പിക്സ് ഓർമ്മകൾ മാത്രം ... ! 32 comments:

Echmukutty said...

നമ്മള്‍ എല്ലാം ടീവീലു കണ്ട് ആഹ്ലാദിച്ചു... ഇടയ്ക്ക് ചില യത്രകള്‍ വന്നുപെട്ടതൊഴിച്ചാല്‍ മിക്കവാറും ഒളിമ്പിക്സ് മാമാങ്കം ടി വീലു വിശദമായിക്കണ്ടു....

ഈ കുറിപ്പ് സ്വതസിദ്ധമായ ശൈലിയില്‍ മികച്ചത് തന്നെ....അഭിനന്ദനങ്ങള്‍

Loka Samasta Sukhino Bhavantu said...

GOOD..... Keep It up...... I used to go through all of your posts in this Blog. nice style of presentation and i am really proud to read such a good structuring and use of Malayalam language. Also your view points on every sections are awesome. And i found that you have improved your knowledge in many areas with in last few years. also have developed such a good presentation skill.

Belated Onam Wishes:
With Best wishes for Health, Happiness and Prosperity

All the Very Best

Expecting much more creative works from you.

Thanks

Anonymous said...

Loka Samasta Sukhino Bhavantu

ഫൈസല്‍ ബാബു said...

ഈ പോസ്റ്റ് ഞാനും നോക്കിയിരിക്കുകയായിരുന്നു ,ഒളിമ്പിക്സ് കഴിഞ്ഞപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ മുരളിയേട്ടന്‍ എന്തെങ്കിലും ഒക്കെ പങ്ക് വെക്കും എന്ന് കരുതിയത് വെറുതെയായില്ല ,,ഇഷ്ട ബ്ലോഗിലേക്ക് ഇനിയും വരാം !!

അംജിത് said...

മുരളിയേട്ടാ... ബി'ലാത്തി'പട്ടണത്തിന്റെ പിന്തുടര്‍ച്ചാവകാശം നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു. പ്ലസ്‌ ദൈവങ്ങള്‍ തുണച്ചത് കൊണ്ട് വിവരം അറിഞ്ഞു ഓടി വന്നതാ. ഇനി ഒളിമ്പിക് ഓളങ്ങള്‍ ചാഞ്ചാടുന്നത് കാണാന്‍ പോട്ടെ :)

വീകെ said...

ഇത്തരം ഒരു മാമാങ്കത്തിന്റെ അണിയറയിൽ എത്ര കഷ്ടപ്പാടിന്റേയും, ഉറക്കമൊഴിച്ചിലിന്റേയും, പണച്ചിലവിന്റേയും, അതിലേറെ അനേകരുടെ ഉത്ഘണ്ടയുടേയും, നെഞ്ചിടിപ്പിന്റേയുമൊക്കെ പരിണതഫലമാണ് ഈ സന്തോഷ പര്യവസാനം എന്നോർക്കുമ്പോൾ വിടുന്ന ഒരു ദീർഘശ്വാസത്തിനു പോലും എന്തൊരു സുഖം അല്ലേ ബിലാത്തിച്ചേട്ടാ...

ധനലക്ഷ്മി പി. വി. said...

ചിത്രങ്ങളും ലേഖനങ്ങളും അതിന്റെ വര്‍ണ്ണ ഭംഗിയെ ഒന്നുകൂടി മനസ്സില്‍ തെളിയിക്കുന്നു ..

poor-me/പാവം-ഞാന്‍ said...

Glad to show us all the Pooram..but then what...this is Sept...

poor-me/പാവം-ഞാന്‍ said...

Glad to show us all the Pooram..but then what...this is Sept...

ശ്രീ said...

കുറച്ചു വൈകിയാണെങ്കിലും ഇങ്ങൈത്തി, മാഷേ

:)

Madhusudanan P.V. said...


വൈകിയാണ്‌ ഇവിടെ എത്തിയത്‌. ഒളിമ്പിക്സ്‌ കാണാൻ കൂട്ടിക്കൊണ്ടുപോയതിൽ സന്തോഷം. ഇനിയും കാണാം. കാണണം

Joselet Joseph said...

എപ്പോഴാ ഈ പോസ്റ്റ്‌ കണ്ടത്. ടി.വി യില്‍ കാണാന്‍ പറ്റാഞ്ഞ വിഷമം ഇതു വായിച്ചപ്പോള്‍ ഇരട്ടിയായി. :(

Pradeep Kumar said...

വൈകിയുള്ള വായന.....
മലയാളത്തിൽ ലണ്ടൻ ഒളിമ്പിക്സിനെക്കുറിച്ചു ബ്ലോഗെഴുതാൻ ഏറ്റവും അർഹതയുള്ള ആൾ തന്നെ അതു ചെയ്തല്ലോ....

ഉത്തരവാദിത്വം നന്നായി നിറവേറ്റി.....

Mohiyudheen MP said...

എന്റേതും വൈകിയുള്ള വായന. പക്ഷെ ഞാൻ പ്രതീക്ഷിച്ച് വന്നത് ആ പ്രണയ വിശേഷങ്ങളും സരസമായ വിവരണങ്ങളുമാണ്,

വൈകാതെ ഒരു കിടിലൻ പോസ്റ്റ് പ്രതീക്ഷിക്കുന്നു.

lishana said...
This comment has been removed by the author.
lishana said...

compare it with the one we conducted here:-(
nalla vivaranam

Seema Menon said...

ഇപ്പോഴാണ് വായിച്ചത് ബിലാത്തിചെട്ടാ..നന്നായിട്ടുണ്ട്..

Yasmin NK said...

Lucky Man...

Anil cheleri kumaran said...

ഇത് കുറച്ച് സ്പീഡ് ആയിപ്പോയോ..

K@nn(())raan*خلي ولي said...

മുകുന്ദേട്ടാ, എവിടെയാ?
വേഗം വന്നു നല്ലൊരു പോസ്റ്റ്‌ താ.
ലണ്ടന്‍ വിശേഷങ്ങള്‍ അറിയാന്‍ കൊതിയാവുന്നു!

ajith said...

ആ സുന്ദരിപ്പെണ്ണിന്റെ അരവണ്ണവും , തലവണ്ണവും കണ്ട് ആദ്യമവളൊരു മനുഷ്യ ബോമ്പാണെന്ന്’തെറ്റി ധാരണ സെക്യൂരിറ്റി വിഭാഗത്തിനൊക്കെയുണ്ടായെന്നത് വാസ്തവമാണ് കേട്ടൊ...!


എന്ത് ബോംബ്?

Unknown said...

ബിലാത്തിയിലെ ചാരൻ ചേട്ടോ...എന്നാലും ഒരു ഇന്ത്യാക്കാരി നിങ്ങളെയൊക്കെ പറ്റിച്ചുകളഞ്ഞല്ലോ... മടൽ അധികം കിട്ടിയില്ലെങ്കിലും, വേണമെന്ന് വച്ചാൽ അടിച്ചുമാറ്റാനും, നുഴഞ്ഞുകയറാനും നമ്മൾ മിടുക്കരാണെന്ന് ലണ്ടനിലുള്ളവർക്ക് മനസ്സിലായല്ലോ... അങ്ങനെ ഇന്ത്യ വീണ്ടും ജയിച്ചു.... :)

കാത്തിരിയ്ക്കുകയായിരുന്നു ഈ പോസ്റ്റിനുവേണ്ടിയും... ടെലിവിഷനിൽ മാമാങ്കം മുഴുവൻ കണ്ടുവെങ്കിലും, ഇവിടെ മുരളിയേട്ടന്റെ അക്ഷരങ്ങളിലൂടെ കണ്ടുപോകുമ്പോൾ അതിന് മറ്റൊരു ഭംഗിയുണ്ട്... പോരട്ടെ കൂടുതൽ വിശെഷങ്ങൾ... സ്നേഹപൂർവ്വം...

Anonymous said...

ഒരു ‘ബിഗ് ഹാറ്റ്സ് ഓഫ് ...!!‘
by
K.P.Raghulal

sulu said...

കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം
വിസ്മയക്കാഴ്ച്ചകൾ ...!
കാതിനും മനസ്സിനും വിരുന്നേകിയ
സംഗീത-നൃത്ത ദൃശ്യ വിരുന്നുകൾ ...!
കാലങ്ങളോളം മനസ്സിന്റെ ഓർമ്മച്ചെപ്പിൽ നിന്നും
ഒരിക്കലും ഒളിമങ്ങാത്ത ലണ്ടൻ ഒളിമ്പിക്സിന്റെ ഉൽഘാടനചടങ്ങുകളെ കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്...
Super...writings.

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
kallyanapennu said...

തുടക്കം മുതൽ ഈ കായികമാമാങ്കങ്ങളുടെ അകത്തട്ടിൽ നിന്നും,
മറ്റുവേദികളിൽ നിന്നുമൊക്കെ എനിക്ക് അനുഭപ്പെട്ട ആഹ്ലാദങ്ങളും,
കൌതുകങ്ങളും, വിഷമങ്ങളുമൊക്കെ ആവിഷ്കരിക്കണമെങ്കിൽ ഒരു
പാടൊരുപാട് എഴുതി കൂട്ടേണ്ടിവരും..

രണ്ടുദിസായി ഞാൻ ഈ ബിലാത്തിപട്ടണത്തിന്റെ മുമ്പിലായിരുനൂട്ടാ

MKM said...

എന്തൊക്കെ പറഞ്ഞാലും ..
ഈ കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!

sheeba said...

ഒരു ഹോളിവുഡ് മൂവി കാണുന്ന കണക്കേ അത്യതികം
അത്ഭുതത്തോടെ , അധിലധികം ആവേശത്തോടെയാണല്ലോ
ഭൂലോകാത്തിലെ വിവിധഭാഗങ്ങളിലിരുന്ന് നൂറുകോടിയിലധികം ജനങ്ങൾ
ഈ കായികമാമാങ്കോൽഘാടനം തത്സമയം വീക്ഷിച്ചുകൊണ്ടിരു

shibin said...

എന്തൊക്കെ പറഞ്ഞാലും ..
ഈ കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!
Yes it is..

Unknown said...

ഈ കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളുടെയൊക്കെ മുന്നണിയിലും,പിന്നണിയിലും അണിനിരന്നിരുന്ന അനേകം
സാങ്കേതിക വിദഗ്ദ്ധരും , സിനിമാക്കാരും, സ്റ്റേജ് മാജിഷ്യൻസുമൊക്കൊ
ഉൾപ്പെട്ട ധാരാളമാളുകളുടെ തീവ്രപ്രയത്നത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഈ
സെർമണി ഇത്ര വിജയത്തിലെത്തിയത്...!

Unknown said...

ദി ബെസ്റ്റ്’ എന്ന് ലോകം മുഴുവൻ വാഴ്ത്തിയ ഒരു ഏറ്റവും നല്ല ഒളിമ്പിക്
ഓപ്പണിങ്ങ് സെർമണി നടത്തി ഒളിമ്പ്ക് ചരിത്രത്തിൽ ഒരു ഉന്നത സ്ഥാനം
ഈ 2012 ലണ്ടൻ ഒളിമ്പിക്സിലൂടെ കരസ്ഥമാക്കി ...!
തീർച്ചയായിട്ടും ശരിയായ ഒരു കാര്യമാണത് ...
ഓസ്കാർ അവാർഡ് ജേതാവ് ഡാനി ബോയലും
(Danny Boyle ) കൂട്ടരും കൂടി ഒരിക്കലും ഒളിമങ്ങാത്ത ഒരു
ഒളിമ്പിക് ഓപ്പണിങ്ങ് സെർമണിയാണ് ഇത്തവണ ഈ ബിലാത്തിപട്ടണത്തിൽ അവതരിപ്പിച്ചത്...!

Unknown said...

സത്യം പറഞ്ഞാൽ മൂന്നാലുമാസമയി പലപ്പോഴാ‍യി ഓരൊ ഒളിമ്പിക്
വേദികളുടെ മുക്കിലും , മൂലയിലും ചാരനും , ചാരത്തിയും കളിച്ച് കയറിയിറങ്ങിയിരുന്ന ഞങ്ങൾക്കാർക്കും തന്നെ , ഒളിമ്പിക്സ് തുടങ്ങിയതുമുതൽ , തുടർ ഡ്യൂട്ടികൾ ഉണ്ടായിട്ടും ഒരു
കായിക ലീലകളും മുഴുവനായും കാണുവാനുള്ള യോഗമുണ്ടായിട്ടില്ല ...!

അതിനൊക്കെ ഈ സമയങ്ങളിലൊക്കെ
ഒന്നിരിക്കാൻ നേരം കിട്ടിയിട്ട് വേണ്ടേ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...