Monday, 31 December 2012

ഉണ്ടയ് ഉണ്ടയ് ഏഴ് - ഫിഫ്റ്റി - സ്റ്റിൽ നോട്ട് ഔട്ട് ... ! 007 - Fifty - Still Not Out ... !

 ലണ്ടനിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഒരു ബൂലോഗനെന്ന നിലക്ക് , ഭൂലോകം മുഴുവൻ പെരുമയുള്ള ഈ ചേട്ടായിയുടെ അമ്പതാം പിറന്നാളോഘാഷവേളയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ എനിക്ക് തന്നെ വല്ലാത്ത ഒരു നാണക്കേടുള്ളതുകൊണ്ടാണ് കൊല്ലാവസാനത്തിന് മുമ്പ് ഇതിനെ കുറിച്ചും രണ്ട് വാക്കുകൾ ഈ ബിലാത്തിപട്ടണത്തിൽ ;  കോറിയിടാമെന്ന് കരുതിയാണ്  ഇവിടെ വന്നിപ്പോൾ ഇരിക്കുന്നത് ...

ബ്രിട്ടനിലെ രാജ്ഞിയുടെ - ഭരണത്തിന്റെ രജതജൂബിലിയാഘോഷങ്ങൾക്കും , 
കായിക മാ‍മാങ്കങ്ങളായ ‘ലണ്ടൻ 2012  ഒളിമ്പിക്സ് / പാരാളിമ്പിക്സ് സെർമണി‘യാഘോഷങ്ങൾക്കും ഒപ്പം തന്നെ ലണ്ടനിൽ ഇക്കൊല്ലം കൊണ്ടാടിയ ഒരു വമ്പിച്ച ആഘോഷം തന്നെയായിരുന്നു ഈ പ്രദർശനോത്സവത്തിലും അരങ്ങേറിയിരുന്നത് ...!

ഈ ഗെഡിയുടെ കഴിഞ്ഞ 50 കൊല്ലമായി നടമാടിയിരുന്ന 
ലീലാവിലാസങ്ങളേയും , അതിനോടനുബന്ധിച്ച സംഗതികളെയുമൊക്കെ 
ചേർത്തുള്ള  സുവർണ്ണ ജൂബിലി ആഘോഷങ്ങളും , രണ്ടുമാസത്തോളം  നീണ്ടുനിന്ന 
ഒരു ‘ഇന്റെർ-നാഷ്ണൽ എക്സിബിഷ‘നും കൊട്ടിഘോഷിച്ചാണ്  അന്നീ ലണ്ടനിൽ കൊണ്ടാടിയത്..!

ഒളിമ്പിക് തിരക്കിന്റെ ഇടവേളകളിൽ 
കിട്ടിയ ഒരു ഓഫ് ദിനത്തിന് , വൊളണ്ടിയറായി 
എത്തിയ ഒരു സ്കോട്ടിഷ് കൂട്ടുകാരിയോടൊപ്പമാണ് 
കെട്ടുകാഴ്ച്ചകളെല്ലാം കാണാൻ പോയത്..

ഒരു കമ്പനിയിൽ ഇപ്പോൾ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്നവരും , കഴിഞ്ഞ 50 കൊല്ലമായി  പ്രവർത്തിച്ചിരുന്നവരും, റിട്ടയർ ചെയ്തവരുമൊക്കെ ഒത്ത് കൂടിയിട്ട് ... അവരെല്ലാവരും കൂടി പടച്ചുവിട്ട പ്രൊഡക്റ്റ്സിനെ കുറിച്ച് വിലയിരുത്തുകയും , അവയുടെയൊക്കെ ഉന്നത വിജയങ്ങളെ വാഴ്ത്തുകയും, ഓരൊ പ്രൊഡക്ഷൻ കാലഘട്ടങ്ങളിലുണ്ടായ അനുഭവങ്ങളും , പാളിച്ചകളുമൊക്കെ പങ്കുവെച്ച അമ്പത്  ദിനരാത്രങ്ങളിൽ ... 
ഏതൊരുവനും മുങ്കൂട്ടി ടിക്കറ്റെടുത്തിട്ടുണ്ടെങ്കിൽ കാണികളായി   
ആ വേദികളിലൊക്കെ കേട്ടും , കണ്ടും , ഉണ്ടും, ഉറങ്ങിയും പങ്കെടുക്കാവുന്ന 
പരിപാടികളായിരുന്നു അന്നവിടെയൊക്കെ അരങ്ങേറികൊണ്ടിരുന്നത് ..

നിങ്ങളൊക്കെ കരുതുന്നുണ്ടാകും 
എന്തിനാണ് വെറുമൊരു  ഗോൾഡൻ 
ജൂബിലി കൊണ്ടാടുന്ന ഒരുവനെ കുറിച്ച് 
ഇത്രയേറെ വാഴ്ത്തിപ്പറയുവാനുള്ള വകകളാണ് ,  
അഥവാ എന്ത് ബന്ധമാണ് ; ഇതിനൊക്കെ ഞാനുമായിട്ടുള്ളതെന്ന്..?

ഞങ്ങൾ തമ്മിൽ ഉള്ള ഒരേയൊരു കണക് ഷൻ ...
ഞങ്ങളുടെ രണ്ട് പേരുടേയും ജോലികകൾ ഒന്നാണെന്നുള്ളതാണ്..

വെറും ചാരപ്പണി ...!

മൂപ്പരാണെങ്കിൽ MI- 6 ലെ സാക്ഷാലൊരു ബ്രിട്ടീഷ് ചാരനും ,

ഇമ്മളാണെങ്കിൽ ഇവിടത്തെ ഒരു ലോക്കൽ ചാരനുമെന്ന വത്യാസം മാത്രം.. !

ഇദ്ദേഹം പിറന്ന 1962 മുതൽ  
ഇക്കൊല്ലം 2012 വരെ ലോകം മുഴുവൻ 
സഞ്ചാരം നടത്തി , കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി 
ഇഹലോക  ജനതയെ മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുകയായിരുന്നൂ...!

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ 
ബിലാത്തിക്കാർ,  ‘നോട്ട് നോട്ട്  സെവനെ‘ന്ന് 
അഥവാ ‘ ഡബ്ലോസെവൻ‘ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന 
ബ്രിട്ടീഷ് ചാര സംഘടനയായ മിലിട്ടറി ഇന്റലിജൻസ് സിക്സിലെ ഏജന്റ് , 
നമ്പർ : 007 (സീറോ സീറോ സെവൻ) ആയ സാക്ഷാൽ ‘ജെയിംസ് ബോണ്ട്‘ ...!

ജെയിംസ് ബോണ്ട് പ്രൊഡക് ഷൻ കമ്പനിയായ  Eon -നും , ബാർബിക്കനും 
കൈകോർത്ത് സംഘടിപ്പിച്ച  2012 ജൂലായ് 6 മുതൽ സെപ്തംബർ 5 വരെ നീണ്ടുനിന്ന 
ഈ  എക്സിബിഷനിലൂടെ ... 
ഈ കമ്പനിയിൽ നിന്നും പലപ്പോഴായി പുറത്ത് വന്ന് , ലോകം 
മുഴുവൻ വെട്ടിപ്പിടിച്ചിരുന്ന,  അതാത് കാലഘട്ടങ്ങളിലെ ഉന്നത നിലവാരം 
പുലർത്തി പോന്നിരുന്ന ആ പ്രൊഡക്സിന്റെ പ്രദർശനങ്ങളും , അവയൊക്കെ 
ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന സ്പെഷലായ സാധന സാമാഗ്രികളുടെ കാഴ്ച്ചവട്ടങ്ങളുമൊക്കെയായി നമ്മുടെയൊക്കെ കണ്ണ് ബൾബാക്കി തീർത്ത മനോഹരമായ കാഴ്ച്ചകൾ ...!

രണ്ടാം വട്ടം...
ഞാനീയെക്സിബിഷൻ സന്ദർശിക്കുവാൻ പോയത് ഒളിമ്പിക് ഡൂട്ടിക്കിടയിലായിരുന്നൂ...                  കൂടെ നാട്ടിൽ നിന്നും സന്നദ്ധ-സേവനം അനുഷ്ട്ടിക്കുവാൻ വന്ന ഒരു കണ്മണിയോടൊപ്പവും..                                 പക്ഷേ അന്നവിടെയുണ്ടായിരുന്ന ‘റോജർ മൂറിനൊപ്പവും‘ , ‘ഡാനിയെൽ ക്രെയിഗി‘നൊപ്പവും ഫോട്ടോയെടുക്കുന്നതിന് 20 പൌണ്ട് അടച്ച് രശീത് എടുത്ത് , എന്റെ കൂടെ വന്ന അതിഥി , നാട്ടിൽ നിന്നും എയർ ഹോസ്റ്റസ്സായി വിരമിച്ചവൾ , അവളുടെ ക്യാമറയിൽ എടുത്ത ഫോട്ടൊകളൊന്നും , ഇതുവരെയും മെയിലിൽ കൂടി ആ സുന്ദരിക്കോത  അയച്ച് തരാതെ എന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴും...!

ഹും...

എന്തൊക്കെ സ്വപ്നങ്ങളായിരുന്നൂ..
സാക്ഷാൽ ഒറിജിനൽ ചാരന്മാരോടൊപ്പം നിന്ന് 
ഒരു ഡ്യൂപ്ലിക്കേറ്റ് ചാരൻ , അവന്റെ  ഫോട്ടൊകൾ അപ്ലോഡ് 
ചെയ്ത് ബ്ലോഗിലും , ഫേയ്സ് ബുക്കിലുമൊക്കെ പത്രാസ്സിൽ നിൽക്കാമെന്നുള്ള
മോഹങ്ങളാണ് ആ മുൻ ആകാശ തരുണി തകർത്ത് തരിപ്പണമാക്കി  കളഞ്ഞത് ..!


എന്തായാലും ഈ കഥാപാത്രത്തെ കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിലേയും , ഈ നൂറ്റാണ്ടിലേയുമടക്കം ലോകത്തിലെ ഒട്ടുമിക്ക മൂന്ന് തലമുറയിൽ പെട്ട ജനതക്കും അറിവുള്ള കാര്യങ്ങളാണെങ്കിലും , കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളോളമായി , ഈ കഥാപാത്രത്തെ തൂലികയാൽ സൃഷ്ട്ടിച്ച എഴുത്തുകാരെനേക്കാൾ പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ കഥകളിലെ ഇന്ന് ജീവിച്ചിരിക്കുന്ന നായക കഥാപാത്രങ്ങളെയടക്കം, വില്ലന്മാരായവരേയും , നായികമാരേയും, മറ്റ് അഭിനേതാക്കളേയും കൂടാതെ പിന്നണിയിൽ അണിനിരന്ന സവിധായകരടക്കം സകലമാന ക്രൂ-കളേയും  ആദരിക്കുകയും , ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചടങ്ങിൽ സന്നിഹിതനാകുവാൻ എനിക്കൊക്കെ കഴിയുക എന്നത് തീർച്ചയായും അഭിമാനിക്കാവുന്ന ഒരു സംഗതി തന്നെയായിരുന്നു....

 പ്രത്യേകിച്ച് ആയതിന് കാരണം ..
എന്റെയൊക്കെ ഒരു ഇഷ്ട്ട കഥാപാത്രവും , 
നായക സങ്കൽ‌പ്പവുമൊക്കെയായി ആ കഥകളിലെ  
നായകന് മനസ്സിൽ നല്ലൊരു  ഇടം കൊടുത്തതിനാലാകാം ..അല്ലേ.


1950 കളിലെ ബെസ്റ്റ് സെല്ലറായിരുന്ന , ‘ബ്രിട്ടീഷ് നേവൽ ഇന്റലിജൻസ് ഓഫീസ‘റായിരുന്ന ‘ഇയാൻ ഫ്ലെമിങ്ങിന്റെ (Ian Fleming)‘ ക്രൈം നോവലിലെ നായക കഥാപാത്രം , 1962 -ൽ സിനിമയിലൂടെ രംഗത്ത് വന്നപ്പോൾ , അന്ന് വരെ ഏതൊരു സിനിമക്കും കിട്ടാത്ത വരവേൽ‌പ്പായിരുന്നു യൂറോപ്പിലും , പിന്നീട് അമേരിക്കയിലും ആ ബോണ്ട് ചലചിത്രത്തിന് കൈവന്നത്...!  
പിന്നീട് പലതരം സാങ്കേതിക പ്രതിഭാസങ്ങളും അണിനിരത്തി 
‘റഷ്യാ വിത് ലൌവ്‘ (1963) , ‘ഗോൾഡ് ഫിൻഗർ‘ (1964) , ‘തണ്ടർ 
ബോൾ‘ (1965) തുടങ്ങിയ പടങ്ങൾ ഇറങ്ങിയപ്പോഴേക്കും ജെയിംസ് ബോണ്ട് 
ഫിലീമുകൾക്ക് ഉലകം മുഴുവൻ ആരാധകരായി കഴിഞ്ഞിരുന്നൂ...!

ഇതിനിടയിൽ ഇയാൻ ഫ്ലെമിങ്ങിന്റെ കഥകൾ മിക്കതും 
ലോകത്തിലെ പല ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. 
1964 -ലെ അദ്ദേഹത്തിന്റെ മരണശേഷം , ‘ഫ്ലെമിങ്ങ് പബ്ലിക്കേഷൻസ് ‘
ആയിടെ തന്നെ ‘ജോൺ ഗാർഡനെറെ (John Gardner )‘ ഫ്ലെമിങ്ങിന്റെ പിൻ 
എഴുത്തുകാരനാക്കി മാറ്റി , പിന്നീട് ‘ക്രിസ്റ്റോഫർ വുഡ് (Christopher Wood )‘ , ‘റെയ്മണ്ട് 
ബെൻസൺ (Raymod Benson )‘ , ‘ജെഫെറി ഡേയ്‌വർ  (Jeffery Deaver )‘ എന്നീ പ്രശസ്തരായ എഴുത്തുകാർ കാലം തോറും ജെയിംസ്ബോണ്ട് കഥകളുടെ ഉപജ്ഞാതക്കളായി മാറികൊണ്ടിരുന്നൂ 

ബോണ്ട് സിനിമകളുടെ അന്നുമുതൽ ഇന്നുവരെയുള്ള നിർമ്മാണവും , 
സഹ സവിധാനവും , മറ്റു സാങ്കേതിക സവിധാനങ്ങളുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ‘ആൽബെർട്ട്-ആർ.ബ്രോക്കോളിയും ( Albert-R.Broccoli )‘ , ‘ഹാരി സാൾറ്റ്സ്വേയ് (Harry Saltzway )‘ യുടെയുമൊക്കെ  ഫേമിലികൾ തന്നെയാണ് , ഈ നിർമ്മാണ കമ്പനിയായ Eon - Productions-ന്റെ  അധിപന്മാർ .അവരിൽ കൂടെ വീണ്ടും  ബോണ്ട് കഥകൾ ആധുനിക പരിവേഷവുമായി പുന:ർജനിച്ചുകൊണ്ടിരിക്കുകയാണ്.

എന്തൊക്കെയായാലും ഞങ്ങളുടെ ചാരക്കമ്പനി ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ചാരന്മാർക്കും , ചാരത്തികൾക്കും ,  ‘50 കൊല്ലമെത്തിയ ജെയിംസ് ബോണ്ട് പ്രദർശനങ്ങൾ‘ കാണുവാൻ അനുവദിച്ചു തന്ന ഫ്രീ പാസുകളും, അവിടെയുണ്ടായിരുന്ന ‘ബോണ്ട്  മാർട്ടിനി ബാറിലെ‘ ഫ്രീ വൌച്ചറുകളും കിട്ടിയത് ഞങ്ങളൊക്കെ ശരിക്കും ആർമാദിക്കുവാൻ വേണ്ടി ഉപയോഗിച്ചുതീർത്തു എന്ന് പറഞ്ഞാൽ മതിയല്ലോ...

 ഇതുവരെയുണ്ടാക്കിയ ബോണ്ട് ചിത്രങ്ങളിലെ 
സ്പെഷ്ലലൈസിഡ് കാറുകളും, വാച്ചുകളും , തോക്കുകളും 
എന്ന് വേണ്ടാ സകലമാന കുണ്ടാമണ്ടികളുടേയും പ്രവർത്തനങ്ങളും,
മറ്റും വിശദമായി പരിചയപ്പെടുത്തുന്ന ഒരു ജയിംസ് ബോണ്ട് ത്രില്ലർ കണക്കെയുള്ള എക്സിബിഷൻ.,കണ്ടവരൊന്നും കഴിഞ്ഞ 50 കൊല്ലമായുണ്ടായിരുന്ന ബോണ്ട് സ്റ്റൈലുകളും , 
ഓരോ സിനിമാ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന സാങ്കേതിക പാടവങ്ങളുമൊക്കെ കണ്ട് കോരിത്തരിച്ചിട്ടായിരിക്കും സ്ഥലം വിട്ടിട്ടുണ്ടായിരിക്കുക .

ഒപ്പം തന്നെ അവരൊക്കെ ബോണ്ട് സിനിമകളിൽ കണ്ട് മറന്ന പല മുഖങ്ങളേയും
നേരിട്ട് കണ്ട് പരിചയപ്പെട്ട് , ഒന്നിച്ച് ഭക്ഷണം കഴിച്ചും , കുടിച്ചും , ഫോട്ടൊകളെടുത്തുമൊക്കെയുള്ള അനുഭൂതികളെല്ലാം അയവിറക്കിക്കൊണ്ടുമായിരിക്കുമെന്നത് തീർച്ചയായ ഒരു കാര്യം തന്നെയാണ്..!

പിന്നെ ഇതുവരെയുണ്ടായ എല്ലാ‍ ജെയിംസ് ബോണ്ട്
വിവരങ്ങളും ഉൾക്കൊള്ളിച്ച  ബ്ലൂ-റേയ് സീഡികളും അന്നുണ്ടായ
എക്സിബിഷനനിൽ  വെച്ച് പ്രകാശനം ചെയ്ത് , ജെയിംസ് ബോണ്ട്
പോസ്റ്ററുകൾക്കൊപ്പമോ, ബോണ്ടിനെ ആദരിക്കുവാൻ റോയൽ മെയിൽ
പുറത്തിറക്കിയ സ്റ്റാമ്പുകൾക്കൊപ്പമോ കാണികളായി എത്തിയവർക്ക് വിലകൊടുത്തും വാങ്ങിപ്പോകാമായിരുന്നുകഴിഞ്ഞ 50 വർഷങ്ങളിൽ യൂ.കെയിലുണ്ടായിരുന്ന 
സെലിബിറിറ്റികളായ  ഫുഡ് ബോൾ / ക്രിക്കറ്റ് / ടെന്നീസ് 
താരങ്ങളാവട്ടെ അല്ലെങ്കിൽ സാക്ഷാൽ രാജാവോ, രാജ്ഞിയോ,
രാജകുമാരനോ ആകട്ടെ , ഇവരിൽ നിന്നെല്ലാം വിഭിന്നമായി ഭൂലോകത്തിന്റെ 
ഏത് കോണിൽ ചെന്നാലും അവിടെയുള്ള ജനങ്ങൾ , ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന 
‘സീൻ കോണറി‘ മുതൽ ‘ഡാനിയേൽ ക്രേയ്ഗ്‘ വരെയുള്ള വിശ്വവിഖ്യാത നടന്മാരായ  ആറ് അഭിനേതാക്കളാൽ പിറവിയെടുത്ത  23 സിനിമകളിൽ കൂടിയും , വിവിധ ഭാഷകളിൽ സീരീസായി പ്രസിദ്ധീകരിച്ച  പുസ്തകങ്ങൾ  വഴിയും, ലോകജനതയുടെ നടുവിലേക്ക് ഇറങ്ങിവന്ന ...
ഒരു ചാര രാജാവ് തന്നെയാണ് ജെയിംസ് ബോണ്ട് എന്ന , 
ഇതിഹസ പുരുഷൻ എന്നാണ് നിശ്ചയമായും ഇവിടങ്ങളിലൊക്കെ പറയപ്പെടുന്നത് ...!

‘ഹാരി പോട്ടർ‘ പോലെ തന്നെ ലോക സിനിമാ 
ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ സീരീസായുള്ള ജെയിംസ് 
ബോണ്ട്  സിനിമകളാൽ  , ചരിത്രം കുറിച്ച ബ്രിട്ടന്റെ , ഈ 
സ്വന്തം ചാരൻ  , ഇന്ന് ഒരു അന്തർദ്ദേശീയ  ചാരനായി മാറിയെന്ന് 
പറഞ്ഞാൽ  അതിൽ ഒട്ടും അതിശയോക്തിയില്ല ..കേട്ടൊ.

ആദ്യമായി ഈസ്റ്റ്മേൻ കളറിലൂടേ 1962 ലെ പ്രഥമ ചിത്രമായ ‘ഡോ: നോ‘-  
മുതൽ , ഒന്നിനോടൊന്ന് മികച്ച വിധത്തിൽ , പ്രേഷകരെ മുഴുവൻ അതിശയിപ്പിക്കുന്ന,
ഹർഷ പുളകിതരാക്കുന്ന , ഭയാനകമായ രംഗ സജ്ജീകരണങ്ങളും , സാങ്കേതികമികവുകളും കോർത്തിണക്കി , അതാത് കാലഘട്ടങ്ങളിലെ ഏറ്റവും മേന്മയവകാശപ്പെടാവുന്ന  23 സൂപ്പർ ഹിറ്റ് സിനിമകളാണ് 2012 -ലെ ‘സ്കൈഫോൾ’ വരെ ഇതിന്റെ നിർമ്മാണ നിർവ്വഹകർ പൂർത്തീകരിച്ച് പുറത്തിറക്കിയിരിക്കുന്നത്.

ഇപ്പോളിതാ രണ്ട് പുതിയ ബോണ്ട് മൂവികൾക്കുകൂടിയുള്ള 
കരാർ പണികൾ ഈ കമ്പനി ഏർപ്പാടാക്കി കഴിഞ്ഞിരിക്കുകയാണ്..

അതാണ് പറയുന്നത് ...
നമ്മളൊക്കെ മണ്ണടിഞ്ഞ് പോയാലും,
ഈ ബോണ്ടേട്ടൻ  എന്നും ഒരു അന്തർ 
ദേശീയ നിത്യഹരിത നായകനായി ജീവിച്ചുകൊണ്ടിക്കും..
ഒരു ചിരജ്ഞീവിയായി...  , സിനിമയും ഫിക് ഷനുമുള്ള കാലത്തോളം ...!( വിക്കിപീഡിയയിൽ നിന്നും കടമെടുത്തവ ) 

59 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ പണിയെടുക്കുന്ന ഓക്സ്സ്ഫോർഡ്ഷെയറിലുള്ള
കിഡിലിങ്ങ്ട്ടനിൽ കിടിലൻ മഞ്ഞുവീഴ്ച്ച കാരണം ,വീണുകിട്ടിയ
രണ്ട്മൂന്ന് അവധി ദിനങ്ങൾ ബ്ലോഗ്ഗിലെ മാറാല തട്ടിക്കളയാമെന്ന് വെച്ചിട്ട് ,
2012 ജൂലായ്,ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ ആർമാദിച്ചാഘോഷിച്ച് കൊണ്ടാടിയ
ചില ദിനങ്ങളെ പറ്റി ,കൊല്ലാവസാനം ഒരു ഡ്രാഫ്റ്റാക്കി ബ്ലോഗ്ഗിൽ സൂക്ഷിച്ചിരുന്നവയിൽ നിന്നും
ഈ ബോണ്ടേട്ടനെ ഒന്ന് പൊടിതട്ടിയെടുത്തതാണ് കേട്ടൊ ഈ ‘ലേറ്റായ ലേറ്റസ്റ്റ് പോസ്റ്റ്.‘
.
പശൂം ..ചത്തു..മോരിലെ ..പുളിയും ..പോയി
പിന്നെ
ഫ്രിഡ്ജിൽ വെച്ചിരിക്കുന്നത് കൊണ്ട് ഒരു സംഭാരം
കുടിക്കാനുള്ള വകുപ്പൊക്കെയുണ്ട് അല്ലേ കൂട്ടരെ

Junaiths said...

കലക്കീട്ടാ മുരളിയേട്ടാ

Pheonix said...

എനിക്കേറ്റവും ഇഷ്ടപ്പെട്ട ബോണ്ട്‌ കഥാപാത്രം പിയേഴ്സ് ബ്രോസ്നാന്‍ ആയിരുന്നു. ആ ഗെഡി ആള് പുലിയാനിഷ്ടാ...ബാക്കി എല്ലാം ശവികള്‍!

പട്ടേപ്പാടം റാംജി said...

എന്നാലും ആ ആകാശസുന്ദരി പറ്റിച്ചില്ലേ? അതോ ഫോട്ടോ എടുത്തു എന്ന് പറയുന്നത് ഇനിയെങ്ങാനും പുളുവായിരിക്കുമോ? അവളെന്തിനാ ഇങ്ങിനെ പറ്റിച്ചേ.
ഇടക്കൊക്കെ പഴയതായാലും ഇങ്ങിനെ മാറാല പിടിച്ചു കിടക്കാതെ എന്തെങ്കിലും ഒക്കെ തപ്പിപ്പിടിച്ച് ഇട്ടേക്കണം

ശ്രീ said...

കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷമുള്ള ഈ വരവ് കലക്കി, മാഷേ.

ഞാനും ബോണ്ട് പടങ്ങളുടെ ഒരു ആസ്വാദകനാണ്. Dr.No മുതലിങ്ങോട്ടുള്ള എല്ലാ പടങ്ങളും ഓരോന്ന് ഓരോന്നായി കണ്ടു തീര്‍ക്കാന്‍ ഉള്ള ശ്രമം തുടങ്ങിയിട്ട് നാളു കുറച്ചായി. ഇനിയും ഒന്നു രണ്ടെണ്ണമേ കാണാന്‍ ബാക്കിയുള്ളൂ. :)

ഇതു വരെയുള്ള ബോണ്ടുമാരില്‍ എന്റെയും ഇഷ്ട നായകന്‍ "ബ്രോസ്നന്‍" തന്നെ.

ജീവി കരിവെള്ളൂർ said...

23ൽ 3മാത്രമേ കണ്ടിട്ടുള്ളൂ. ഒന്നേന്ന് തൊട്ട് കണ്ടു തുടങ്ങണമെന്നുണ്ട്. എന്തായാലും രണ്ടു ചാരന്മാരും ഒരുമിച്ചാണല്ലോ അമ്പതടിച്ചേക്കുന്നത്. ആശംസകൾ ! പിന്നെ ഹിറ്റു കൂട്ടാൻ ആ ജാരക്കഥകളും പോരട്ടെ :)

ചീരാമുളക് said...

എനിക്കേറ്റവും ഇഷ്ടായത് തലക്കെട്ട് തന്നെ.അതെ വെടിക്കെട്ട് തലക്കെട്ട്.
ആ ആകാശത്തരുണിയിൽ നിന്നും ഭീഷണിപ്പെടുത്തി നേടിയെടുത്ത ചിത്രങ്ങളും ചേർത്ത് വരട്ടേ ബാക്കി ജാരക്കഥകൾ!

ajith said...

ഞാന്‍ ഒരു ബോണ്ടാ’രാധകനാണ്

അംജിത് said...

ബോണ്ട്‌... ജെയിംസ്‌ ബോണ്ട്‌ !!
ആ ഒരു ഇന്ട്രോയിലും ബീജീമ്മിലും തന്നെ എല്ലാവന്മാരും ഫ്ലാറ്റ് ആവും. പിന്നെ, കള്ളനെ പിടിക്കാൻ പോകുന്ന വഴിക്ക് (ഒന്നൊന്നര ചെസിംഗ് ) പെണ്ണിനെ പിടിക്കലും. (വലയ്ക്കാനുള്ള ടെക്നിക്സ് എവിടുന്നു കിട്ടുന്നോ ആവോ!! ). അടി-പിടി- വെടി ഇതില്പരം ആനന്ദം മറ്റെന്തു വേണം ??
ബോണ്ടിന്റെ വര.

എന്തോ, ലോകം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷകൻ ഷെർലക് ഹോംസ് സായ്‌വും ഫിരംഗി ഹേ. പക്ഷെ, ഇടയ്ക്കിത്തിരി കറുപ്പടിയ്ക്കും എന്നതല്ലാതെ മൂപ്പര്ക്ക് ഈ ഉണ്ട ഉണ്ട എഴിനോട് പ്രവർത്തനത്തിൽ വലിയ സാമ്യം ഇല്ലായിരുന്നു. മാത്രമല്ല, കോനൻ ഡോയലിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ്‌ റഷ്യയോ, ഉത്തര കൊറിയയോ ഒന്നും ഉണ്ടായിരുന്നില്ല താനും. അത് കൊണ്ട് തന്നെ തന്റെ തല പ്രദര്ഷിപ്പിയ്ക്കാൻ അദ്ദേഹത്തിന്റെ വേദികൾ പരിമിതമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അനലിടിക് മെതെട്സ് ലോകം മുഴുവനുമുള്ള അന്വേഷകർക്ക് സില്ലബസ്സിൽ ഇന്നുണ്ട്.

എന്തായാലും
ഹോംസ് വാഴ്ക
വാട്സണ്‍ വാഴ്ക
ബോണ്ട്‌ വാഴ്ക
ജോണി ഇംഗ്ലീഷ് വാഴ്ക

ഒപ്പം മുരളിയെട്ടനും ആചന്ദ്രതാരം വാഴ്ക

Cv Thankappan said...

ചെറുപ്പത്തില്‍ സീന്‍ കോണറി അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍ കാണാന്‍ കൂട്ടുകാരുമൊന്നിച്ച് പോകുമായിരുന്നു.
ഗിരിജയില്‍ സെക്കന്റിന്..........
അന്നതൊക്കെ ഒരു ജ്വരമായിരുന്നു!....
നന്നായി എഴുതിയിട്ടുണ്ട്‌.
ആശംസകള്‍

jayanEvoor said...

കൊള്ളാം കൊള്ളാം!
ബിലാത്തിച്ചേട്ടൻ ആളു പുലിയാനയാ, പുലിയാന.
അല്ലെങ്കിൽ ആനപ്പുലി!

Kalavallabhan said...

ആശംസകള്‍

vettathan said...

അപ്പോള്‍ നിങ്ങള്‍ ഒരേ പ്രായക്കാരാണല്ലേ ? 007ന്റ്റെ സമകാലീനന്‍ എന്നത് ഒരു ബഹുമതി തന്നെ.(ആ പെങ്കൊച്ച് പറ്റിച്ചു കളഞ്ഞല്ലോ)

Muralee Mukundan , ബിലാത്തിപട്ടണം said...

കുട്ടിക്കാലാത്ത് ബോണ്ടാരാധകനായ അച്ഛനാണെന്നെ ആദ്യമായി
ഒരു ഇംഗ്ലീഷ് പടത്തിന് കൊണ്ട്
പോയത്..! ‘സ്പൈ ഹൂ ലൌഡ് മി‘
എന്ന റോജർ മൂർ ചിത്രം..,അന്നൊന്നും
ഒന്നും മനസ്സിലായില്ലെങ്കിലും,പിന്നീടങ്ങോട്ടുള്ള
എല്ലാ പടങ്ങളൂം ഞാൻ കാണാറൂണ്ട്...

ഒരു കടം വീട്ടലെന്നോണം
‘സ്കൈഫോൾ’ റിലീസ് ചെയ്തപ്പോൾ
മോനെയും കൂട്ടിയാണ് ഞാനാ സിനിമ കണ്ടത്..!

പിന്നെ ലണ്ടനിലെത്തിയ
ശേഷമാണെങ്കിൽ ബിബിസി/സ്കൈ
മൂവികളൂടെ ഇടക്കുണ്ടാകുന്ന ബോണ്ട് മൂവി
വാരങ്ങളീലൂടേ പഴയതും,പുതിയതുമെല്ലാം ഇപ്പോഴും
മടുപ്പില്ലാതെ വീണ്ടും കണ്ടൂകൊണ്ടിരിക്കുന്നൂ..!

ഇതോടൊപ്പം തന്നെ ഈ ഉണ്ടെയ് മഹിമകൾക്ക്
ഇവിടെ വന്നാശീർവാദം നൽകിയ
പ്രിയപ്പെട്ട ജൂനിയാത് ഭായിക്കും,
പ്രിയമുള്ള ഫിയൊനിക്സ് ഭായിക്കും ,
പ്രിയപ്പെട്ട റാംജി ഭായിക്കും,
പ്രിയമുള്ള ശ്രീശോഭിനും,
പ്രിയപ്പെട്ട ഗോവിന്ദ് രാജിനും,
പ്രിയമുള്ള അൻവർ ഭായിക്കും,
പ്രിയപ്പെട്ട അജിത്ത് ഭായിക്കും,
പ്രിയമുള്ള അംജിതിനും,
പ്രിയപ്പെട്ട തങ്കപ്പൻ സാറിനും,
പ്രിയമുള്ള ജയൻ ഡോക്ട്ടർക്കും,
പ്രിയമുള്ള കലാവല്ലഭൻ മാഷ്ക്കും,
പ്രിയപ്പെട്ട വെട്ടത്താൻ സാറിനുമൊക്കെ ഒരുപാടൊരുപാട് നന്ദി

വിനുവേട്ടന്‍ said...

ബോണ്ട് ചരിതം വിശദമായി അറിയാൻ കഴിഞ്ഞു...

എന്നാലും ആ ഫോട്ടോ അയച്ച് തരാഞ്ഞത് വല്ലാത്ത ചതിയായി പോയി... ഒരു ചാരമിഷൻ നടത്തി നോക്കിയാലോ മുരളിഭായ്?

കൊച്ചു കൊച്ചീച്ചി said...

ദാ ഇന്നലെ സ്കൈഫാള്‍ കണ്ടതേയുള്ളൂ. ഉള്ളതുപറയണമല്ലോ, പഴയ ബോണ്ട് സിനിമകളാണ് എനിക്ക് ഇഷ്ടം. പക്ഷേ ഞാന്‍ ഒരു ബോണ്ട് ആരാധകനൊന്നുമല്ല. മ്മടെ ദിലീപിന്റെ സിനിമ കാണുന്നപോലെത്തന്നെ അതും.

പിന്നെ, എന്റെ പ്രിഫേഡ് ബോണ്ട് ഷോണ്‍ കോണറി തന്നെ.

anupama said...

പ്രിയപ്പെട്ട മുരളി,

പലപ്പോഴായി എല്ലാവരും ബോണ്ട്‌ ആരാധകർ തന്നെ.

പതിവ് പോലെ പോസ്റ്റ്‌ ബിലാത്തി സ്റ്റൈലിൽ . :)

മഞ്ഞുവീഴ്ച നന്ദ എന്നെ കാണിച്ചു തന്നിരുന്നു.

ഹൃദ്യമായ ഈസ്റ്റർ ആശംസകൾ !

സസ്നേഹം,

അനു

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കലക്കീട്ടാ........

വീകെ said...

ഇത്ര വലിയ ചാരനായിട്ടും ആ ആകാശസുന്ദരി ഫോട്ടൊയുമായി കടന്നു കളയുമെന്ന് മുൻകൂട്ടി കണ്ടു പിടിക്കാൻ കഴിയാതിരുന്നത്, ഒരു പോരായ്മയായി ഞാൻ കരുതുന്നില്ല.
കാരണം സുന്ദരികളുടെ മുൻപിൽ - അതും നമ്മുടെ ഒരു നാടൻ സുന്ദരിയുടെ മുൻപിൽ മ്മ്ടെ ചാരൻ മയങ്ങി വീഴുമെന്ന് ഏതു ബൂലോക മലയാളിക്കാ അറിഞ്ഞു കൂടാത്തത്...!!!
ഹാ...ഹാ...ഹാ.....!!!!!!

വേണുഗോപാല്‍ said...

ആദ്യം ഹാഫ് സെഞ്ച്വറി ആശംസകള്‍ ..

ബോണ്ടിനെ കുറിച്ച് വളരെ ആഴത്തില്‍ മനസ്സിലാക്കി തന്നു. കുറെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കാണേണ്ടിയിരിക്കുന്നു. മറ്റു പലരും ബോണ്ടിനെ അറിഞ്ഞു കമന്റ്‌ കുറിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു ഭായ്..

A said...

ബോണ്ട മാത്രം കഴിച്ചു നാട്ടിൽ കഴിഞ്ഞവനും ബോണ്ടിനെ അറിയാം. tomorrow never dies മാത്രമേ ഞാൻ കൊട്ടകയിൽ പോയി കണ്ടിട്ടുള്ളൂ. ഈ എഴുത്തും അവതരണവും ഒരു ബോണ്ട്‌ മൂവി പോലെ തന്നെ പിടിച്ചിരുത്തി.

റിനി ശബരി said...

എന്റെ ഏട്ടാ , നിങ്ങളിതെപ്പൊള്‍ പോസ്റ്റി ,
ഞാന്‍ കണ്ടില്ലേട്ടാ .. ഈ ഉണ്ട ഉണ്ട ഏഴ് .....
ബോണ്‍ഡ് ഒരു സംഭവമാണേട്ടൊ ...........
ചെറിയ ചാരനേക്കാള്‍ വലിയ സംഭവം ..
ഒത്തിരി ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് , സത്യം പറഞ്ഞാല്‍
ഇപ്പൊള്‍ ഒന്നും ഓര്‍മയില്ല , മുഖമല്ലാതെ :)
തറവാട്ടില്‍ എവിടെയോ , ഈ ഉണ്ടയുടെ ഒരു ചിത്രം
ഞാന്‍ ഒട്ടിച്ച് വച്ചിരിന്നു ....................
ആ പെണ്ണ് ചതിക്കില്ലേട്ടൊ , വരും കാത്തിരിന്നൊ ഏട്ടാ :)
മൊത്തം വിവരങ്ങളുമുണ്ടല്ലൊ ,
അല്ലേട്ടാ സത്യം പറ ഏട്ടാ , ഈ ബോണ്‍ഡ് നിങ്ങളുടെ ആരെലുമാണോ ?

Anonymous said...

The Bond and The Bondan (Mandan ) is Best Combination .!

Anyway You Key down it .. A real Bond Style .!

Keep it up..

By
K.P.Raghulal

ഫൈസല്‍ ബാബു said...

എന്നാലും ലെവള്‍ ആ ഫോട്ടോ തരാതെ പറ്റിച്ചു കളഞ്ഞല്ലോ ,,കടുവയെ പിടിച്ച കിടുവ ,,ഇത്രയും വലിയ ചാരനായിട്ടും അവളുടെ ഇ മെയില്‍ ഹാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല അല്ലെ ...എന്തായാലും ബോണ്ട്‌ ന്റെ പുതിയ ചിത്ര വിശേഷങ്ങള്‍ ബിലാത്തി വഴി ഞങ്ങള്‍ക്കും കിട്ടട്ടെ ,,,ആശംസകള്‍

Pradeep Kumar said...

വെറുമൊരു ചാരൻ അവിടെയൊക്കെ നടത്തിയ ജാരക്കഥകൾ എഴുതിയിട്ടുരുന്നുവെങ്കിൽ..... - കൊതിപ്പിക്കല്ലേ എന്റെ ലണ്ടനിലെത്തിയ മലയാളി ചാരൻ അവർകളേ......

- ഒരു ബ്ലേഗ്പോസ്റ്റിലെ ഭാഷ എങ്ങിനെ വേണം. പറഞ്ഞുവരുന്ന കാര്യങ്ങൾ ഏകാഗ്രമായി വായിക്കപ്പെടാൻ പ്രാദേശികഭാഷയും, നർമ്മരസവും എങ്ങിനെ ഉപയോഗപ്പെടുത്തണം. ചിത്രങ്ങൾ എങ്ങിനെ വിന്യസിക്കണം. അതിന്റെ ശീർഷകം എപ്രകാരം ആകർഷണീയമാക്കാം..... എന്നതിനെല്ലാം നല്ല ഉദാഹരണമാണ് ഈ ലേഖനം

RAGHU MENON said...

എഴുത്ത് ഇഷ്ടപ്പെട്ടു

ആചാര്യന്‍ said...

ഹഹ ഉഷാര്‍ ആക്കിയ മറ്റൊരു പോസ്റ്റ്....
"ഉണ്ടയ് ഉണ്ടയ് ഏഴ് "

Echmukutty said...

ഈ പോസ്റ്റിന്‍റെ വിജ്ഞാപനം കണ്ടപ്പൊഴൊക്കെ ലിങ്ക് നോക്കി അന്നൊന്നും ഇതു തുറന്ന് കിട്ടിയില്ല. ബ്ലോഗ് കാണ്മാനില്ല എന്നായിരുന്നു അറിയിപ്പ് .
ബോണ്ടിനെപ്പറ്റി ആയതാവും കാരണം...
എഴുത്ത് കേമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ കേട്ടോ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതാണ്ട് 10 കൊല്ലം മുമ്പ്
ഒരിക്കൽ ഒരു ട്യൂബ് ട്രെയിൻ യാത്രയിൽ
വെച്ച് ബോണ്ട് ആക്റ്റർ ‘സീൻ കോണറിയെ‘ മുന്നിലെ സീറ്റിൽ കണ്ടപ്പോൾ തൊഴുകൈയ്യോടെ അത്ഭുതപ്പെട്ടിരുന്നിട്ടുണ്ട്..ഞാൻ...
പിന്നീട് പല ഹോളിവുഡ്
ആക്റ്റേഴ്സിനൊപ്പം ഉണ്ടയ്
നടന്മാരെയൊക്കെ കാണുമ്പോൾ
ഒരു പ്രത്യേക ആരാധന തന്നെ തോന്നാറുണ്ട്...
അതുകൊണ്ടാണ്ടാണ്
‘സ്കൈഫോളിന്റെ’ ഷൂട്ടിങ്ങ്
വേളയിൽ ഒഴിവുള്ളപ്പോഴൊക്കെ
ആയതെല്ലാം ആവേശത്തോടെ കാണുവാൻ പോയിരുന്നത്..

ഒപ്പം ഇവിടെ ഈ ഉണ്ടയ്
ചരിതം ആശീർവാദിക്കുവാൻ ഇവിടെ എത്തിച്ചേർന്ന
പ്രിയപ്പെട്ട വിനുവേട്ടനും ,
പ്രിയമുള്ള കൊച്ചുകൊച്ചീച്ചിക്കും ,
പ്രിയപ്പെട്ട അനുപമക്കും ,
പ്രിയമുള്ള അമൃതംഗമയ നിദീഷിനും ,
പ്രിയപ്പെട്ട വി.കെ.അശൊക് ഭായിക്കും,
പ്രിയമുള്ള വേണുഗോപാൽ സാറിനും,
പ്രിയപ്പെട്ട സലാം ഭായിക്കും ,
പ്രിയമുള്ള റിനി ശബരിക്കും,
പ്രിയപ്പെട്ട രഘുലാലിനും ,
പ്രിയമുള്ള ഫൈസൽ ബാബുവിനും ,
പ്രിയപ്പെട്ട പ്രദീപ് കുമാർ മാഷിനും,
പ്രിയമുള്ള രഘു മേനോൻ സാറിനും,
പ്രിയപ്പെട്ട ആചാര്യൻ അവർകൾക്കും,
പ്രിയമുള്ള എച്മുകുട്ടിക്കുമൊക്കെ ഈ അവസരത്തിൽ ഒരുപാടൊരുപാട് നന്ദി .. കേട്ടൊ കൂട്ടരെ

പഥികൻ said...

എനിക്കും ബ്രോസ്നെനെയാണിഷ്ടം..പിന്നെ ചില പഴയ സീൻ കോണറി ചിത്രങ്ങളും...ഡാനിയൽ ക്രേഗ് ഒന്നും പോര

drpmalankot said...

മണ്ടൻ എന്ന് പറഞ്ഞത് വിശ്വസിക്കുന്നില്ല. എന്നാൽ, ''ബോണ്ടൻ''......... ഓക്കേ. എനിക്ക് ചാരപ്പണി എന്ന് കേട്ടപ്പോഴേ പകുതി ജീവൻ പോയി. എന്നാലും വായിച്ചു. [അതും, ഒറ്റയടിക്ക് എന്റെ എന്റെ രണ്ടു മൂന്നു ബ്ലോഗ്സ് വായിക്കാനുള്ള ക്ഷമ കാണിച്ച ആളുടെ BLOG :) തിരുമേനി പറഞ്ഞപോലെ എന്റേത് ചെറുതാണ്, പഴയതാണ് എന്നിരുന്നാലും. ]രസമായിരിക്കുന്നു.
ഭാവുകങ്ങൾ.

Joselet Joseph said...

ഏറ്റം ഇഷ്ടപ്പെട്ട ബോണ്ട്‌ ആരാണെന്ന് കൂടി എഴുതാമായിരുന്നു.

മിനി പി സി said...

തലക്കെട്ട്‌ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി ,പക്ഷെ ആസ്വദിച്ചു വായിച്ചു !ബോണ്ടും ,ഉണ്ടെം ആ സുന്ദരിപെണ്ണും കൊള്ളാം കേട്ടോ വീണ്ടും കാത്തിരിക്കുന്നു .ആശംസകള്‍

Akbar said...

ഒറിജിനൽ ചാരന്മാരോടൊപ്പം നിന്ന്
ഒരു ഡ്യൂപ്ലിക്കേറ്റ് ചാരൻ , അവന്റെ ഫോട്ടൊകൾ അപ്ലോഡ്
ചെയ്ത് ബ്ലോഗിലും , ഫേയ്സ് ബുക്കിലുമൊക്കെ പത്രാസ്സിൽ നിൽക്കാമെന്നുള്ള
മോഹങ്ങളാണ് ആ മുൻ ആകാശ തരുണി തകർത്ത് തരിപ്പണമാക്കി കളഞ്ഞത്

ഹ ഹ ഹ ഇന്ത്യൻ - തൃശൂർ ചാരനെപ്പറ്റി ആ സുന്ദരിക്ക് എന്തറിയാം. ജയിംസ് ബോണ്ട്‌ പടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ ബോണ്ട്‌ ചരിത്രം കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. വരികളിൽ ഒളിഞ്ഞിരിക്കുന്ന നർമ്മം ആസ്വദിച്ചു കൊണ്ട് വായിച്ചു. നല്ല പോസ്റ്റ്‌

ചന്തു നായർ said...

മുരളീമുകുന്ദനനിയനു ആദ്യം നമസ്കാരം...അൻപതിന്റെ പകിട്ട് അൻപതിൽ തന്നെഎന്നെന്നുംനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.. ലേഖനം നർമ്മത്തിൽ പൊതിഞ്ഞതുകൊണ്ടും ആഖ്യാന പാഠവവും കൊണ്ട് വളരെ മനോഹരമാക്കി....അറിയാത്ത ചില കാര്യങ്ങളൂം അറിഞ്ഞു...ഞനും ഒരു സിനിമാക്കാരനായതുകൊണ്ട് തന്നെ ഇവയിൽ പറഞ്ഞ മിക്ക ചിത്രങ്ങളും കണ്ടീട്ടുണ്ട്... നമ്മുടെ ചാരനു എല്ലാ ക്ഷേമങ്ങളും .......

Vp Ahmed said...

007 ചിലതൊക്കെ കണ്ടിട്ടുണ്ട്. പണ്ടത്തെ വെടിക്കെട്ട് ഒന്നും ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു, കൂടുതല്‍ സാങ്കേതികത ഉണ്ടെങ്കിലും.

വര്‍ഷിണി* വിനോദിനി said...

എത്തിപ്പെടാൻ സാഹിച്ചിരുന്നില്ലാ അതാണു ട്ടൊ വൈകിയത്‌..
വെറുമൊരു വായനയിൽ ഒതുങ്ങുന്ന വിവരണങ്ങളും വിവരവുമല്ല ഇവിടെ നിന്ന് ലഭ്യമാകുന്നത്‌..
ഒരു വായനക്കാരനെ സംശയങ്ങളില്ലാത്ത വായന എങ്ങനെ നൽകാം എന്നതിനു ഉത്തമ ഉദാഹരണം നൽകുന്ന പോസ്റ്റ്‌..
വളരെ പ്രശംസനീയം..അഭിനന്ദനങ്ങൾ ട്ടൊ..!

മുകിൽ said...

ithoru ballya patanamaanalle..

മണ്ടൂസന്‍ said...

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ
ബിലാത്തിക്കാർ, നോട്ട് നോട്ട് സെവനെന്ന്
അഥവാ ഡബ്ലോസെവൻ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന
ബ്രിട്ടീഷ് ചാര സംഘടനയായ എം.16 നിലെ ഏജന്റ് , നമ്പർ ,
സീറോ സീറോ സെവൻ ആയ സാക്ഷാൽ ജെയിംസ് ബോണ്ട് ...!

ആം പാണ്ടു,ജെയിംസ് പാണ്ടു,
തൊള്ളാ തൊല്ലാ ഏയ്.....
ഇതുപോലുള്ള ചരിത്രം വഴിമാറുന്ന
കഥകളേയും സിനിമകളേയും കുറിച്ച് പറയൽ നല്ല അറിവുള്ളവർക്കേ കഴിയൂ....
അല്ലെങ്കിൽ അറിവിന്റെ സമ്പാദനത്തിനായി
ദിനവും മണിക്കൂറുകൾ ചിലവഴിക്കുന്നവർക്ക്.!
നന്നായിരിക്കുന്നു മുരളിയേട്ടാ.
ആശംസകൾ.

Villagemaan/വില്ലേജ്മാന്‍ said...

പോസ്റ്റ്‌ നന്നായി മുരളീ ഭായി . ബോണ്ട്‌ ആരാധകര്ക്ക് എല്ലാം ഇത് ഇഷ്ട്ടപ്പെടും .

ഇതേ വരെ ഇറങ്ങിയതിൽ ക്വാണ്ടം ഓഫ് സോളസ് മാത്രമേ കാണാതിരിന്നിട്ടുള്ളൂ . പിന്നെ ലാസ്റ്റ് ഇറങ്ങിയ സായി ഫോൾ പല പ്രാവശ്യം ശ്രമിച്ചിട്ടും മുഴുവനായി കാണാൻ പറ്റിയില്ല . എന്തുകൊണ്ടോ ക്രൈഗിനെ ബോണ്ടായി അങ്ങ് അംഗീകരിക്കാൻ അവുന്നില്ല. കസിനോ റോയാൽ കണ്ടു ഇഷ്ട്ടമായില്ല അങ്ങോരെ .

നമ്മുടെ ആരാധനാ പാത്രം ഷോണ്‍ കൊണരി തന്നെ . പിന്നെ ബ്രൊസ്നാനും. !

ബോണ്ടിനെ പറ്റി പറയുമ്പോൾ ഉർസുല ആന്ദ്രസിനെ എങ്ങനെ മറക്കും ;) the sexiest bond girl ever !

ഇരിപ്പിടം വാരിക said...

ഈ പോസ്റ്റിനെക്കുറിച്ച് പുതിയ ലക്കം 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ

viddiman said...

രസകരമായി എഴുതിയിരിക്കുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തായാലും ഈ
ബോണ്ടേട്ടന്റെ സുവർണ്ണ
ജൂബിലിക്കൊപ്പം ഒരു ബോണസ്സായി
എന്റേയും അമ്പതാമാണ്ട് അഡ്വാവാൻസായി
ചില മിത്രങ്ങൾ അനുഗ്രഹങ്ങൾ നേർന്നതിന് സന്തോഷമുണ്ട്...!

അതോടൊപ്പം നല്ല
നല്ലയഭിപ്രായങ്ങളാൽ
വീണ്ടും ഇവിടെ വന്നെനിക്ക് പ്രോത്സാഹനങ്ങൾ നൽകിയ

പ്രിയപ്പെട്ട അതുലിനും ,
പ്രിയമുള്ള ഡോ:പി.മാലങ്കോട് സാറിനും ,
പ്രിയപ്പെട്ട ജോസെലെറ്റ് ജോസഫ് ഭായിക്കും,
പ്രിയമുള്ള മിനിക്കും ,
പ്രിയപ്പെട്ട അക്ബർ ഭായിക്കും ,
പ്രിയമുള്ള ചന്തുവേട്ടനും ,
പ്രിയപ്പെട്ട അഹമ്മദ് ഭായിക്കും,
പ്രിയമുള്ള വർഷിണി വിനോദിനിക്കും,
പ്രിയമുള്ള മുകിലിനും,
പ്രിയപ്പെട്ട മനേഷ് മാനും ,
പ്രിയമുള്ള ശശി ഭായിക്കും ,
പ്രിയപ്പെട്ട ഇരിപ്പിടം ടീമിനും,
പ്രിയമുള്ള വിഡ്ഡിമാൻ മാഷ്ക്കുമൊക്കെ ഈ അവസരത്തിൽ ഒരുപാടൊരുപാട് നന്ദി...

khader patteppadam said...

....

നളിനകുമാരി said...

നല്ല ഒരു ലേഖനം ബിലാത്തിയിൽ പോയില്ലെങ്കിലും കാണാൻ കഴിഞ്ഞല്ലോ
ആശംസകൾ

Anonymous said...

Email this post to a Friend!

Be given Articles such as this one primary to the e-mail pack!Sign up for free now!

Signals around Devices

Any [url=http://www.cheapuggonlinesale.co.uk]ugg boots 5825[/url] touch is short for unique definitions in a variety . Therefore, parade your own remarkable model having Ugg Boot shoes or boots and also save important with online reductions!
Almost nothing could well be short of classy attractiveness having any kind of genuine sheepskin shoes or boots of this model . which softens your own measure as well as helps to keep you actually sure-footed . (electronic) Often bring your family on the retailer because it's definitely very important to your current little one to try out the sneakers house this . l along with royal? UGG basic limited boots let an individual fantasy in the future legitimate, help you no more wintry this kind of winter . Birth and also progress for every single company is additionally like a trip and then there is absolutely stuffed with achievements along with malfunction, enjoyment in addition [url=http://www.cheapuggonlinesale.co.uk]ugg boots uk online[/url] to unhappiness.[/p]


ജന്മസുകൃതം said...

ഞങ്ങളുടെ തറവാട്ടിലെ ജീപ്പിന്റെ നമ്പർ 6006 എന്നായിരുന്നു.അതിന്റെ ഡ്രൈവർ അക്ഷരവിരോധിനാവു വഴങ്ങാത്തവനുംആയ ഒരു ചെറുപ്പക്കാരനായിരുന്നു
അയാൾ ഈ നമ്പർ പറയുന്നത്’സിക് ദ്വാര ദ്വാര സിക്’എന്നാണ്.
സിക്ക്സാണു കക്ഷിയുടെ സിക് സീറോ ദ്വാരവും
ഉണ്ട ഉണ്ട ഏഴ്....എന്നെ നാട്ടിലെത്തിച്ചു....മുരളി...നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൽ

നീര്‍വിളാകന്‍ said...

ഫ്രിഡ്ജില്‍ വച്ച സാധനം കഴിക്കരുത് എന്നാ പറയപ്പെടുന്നത്... വയറിനു അസുഖം ഉണ്ടാവും പോലും.... എന്നാലും ഇത് കഴിച്ചിട്ടു അസുഖം ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല രുചിയോടെ കഴിച്ച് മുട്ടന്‍ ഒരു ഏമ്പക്കവും വിട്ടു..!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഡേഷ് ബോർഡിൽ ബിലാത്തിപട്ടത്തിന്റെ പരസ്യവിജ്ഞാപനം നടത്തിയതിൽ അഭിപ്രായം രേഖപ്പെടുത്തിവരെ ഈ അഭിപ്രായപ്പെട്ടിയിലേക്ക് മാറ്റി താമസിപ്പിക്കുന്നൂ...

ajith said...

പക്ഷെ ഉണ്ട ഉണ്ട ഏഴിന്റെ ലേറ്റസ്റ്റ് പടം എനിയ്ക്കത്ര ബോധിച്ചില്ല
27 March 2013 08:26മൌനം said...

എച്ചുമു & ബിലാത്തി ഒരാളായിരുന്നുവോ????Mohamed Salahudheen I സ്വലാഹ് said...

ഉണ്ടയെപ്പോലെ ബോണ്ടിനെയുമിഷ്ടമാണ്.
പടം മുഴുവൻ കാണാത്ത വിഷമം കൂടി. ഇതുവായിച്ചപ്പോൾ.

നന്ദി
8 April 2013 14:22

sulu said...

ഭൂലോകത്തിന്റെ
ഏത് കോണിൽ ചെന്നാലും അവിടെയുള്ള ജനങ്ങൾ , ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന
‘സീൻ കോണറി‘ മുതൽ ‘ഡാനിയേൽ ക്രേയ്ഗ്‘ വരെയുള്ള വിശ്വവിഖ്യാത നടന്മാരായ ആറ് അഭിനേതാക്കളാൽ പിറവിയെടുത്ത 23 സിനിമകളിൽ കൂടിയും , വിവിധ ഭാഷകളിൽ സീരീസായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വഴിയും, ലോകജനതയുടെ നടുവിലേക്ക് ഇറങ്ങിവന്ന ...
ഒരു ചാര രാജാവ് തന്നെയാണ് ജെയിംസ് ബോണ്ട് എന്ന ,
ഇതിഹസ പുരുഷൻ എന്നാണ് നിശ്ചയമായും ഇവിടങ്ങളിലൊക്കെ പറയപ്പെടുന്നത് ...!

MKM said...

നമ്മളൊക്കെ മണ്ണടിഞ്ഞ് പോയാലും,
ഈ ബോണ്ടേട്ടൻ എന്നും ഒരു അന്തർ
ദേശീയ നിത്യഹരിത നായകനായി ജീവിച്ചുകൊണ്ടിക്കും..
ഒരു ചിരജ്ഞീവിയായി... , സിനിമയും ഫിക് ഷനുമുള്ള കാലത്തോളം ...!

Jenith Kachappilly said...

Kollam tto... Valare informative aayirunnu... Bond aaradhakan ayathu kondu rasichirunnaa vaaichathu... :)

kallyanapennu said...

ചാരന് കഞ്ഞിവെച്ചവൻ ഒരു സാക്ഷാൽ ചാരന്റെ ചരിത്രം മുഴുവാനയും പകർത്തി വെച്ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട്ട്ടാ.....

sheeba said...

നമ്മളൊക്കെ മണ്ണടിഞ്ഞ് പോയാലും,
ഈ ബോണ്ടേട്ടൻ എന്നും ഒരു അന്തർ
ദേശീയ നിത്യഹരിത നായകനായി ജീവിച്ചുകൊണ്ടിക്കും..
ഒരു ചിരജ്ഞീവിയായി... , സിനിമയും ഫിക് ഷനുമുള്ള കാലത്തോളം ...!

shibin said...

ഇഷ്ടായത് ആ തലക്കെട്ട് തന്നെ.
അതെ വെടിക്കെട്ട് തലക്കെട്ട്.
എന്നും എല്ലാവരും ബോണ്ട്‌ ആരാധകർ തന്നെ.
Evergreen James Bond..

Unknown said...

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ
ബിലാത്തിക്കാർ, ‘നോട്ട് നോട്ട് സെവനെ‘ന്ന്
അഥവാ ‘ ഡബ്ലോസെവൻ‘ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന
ബ്രിട്ടീഷ് ചാര സംഘടനയായ എം.16 നിലെ ഏജന്റ് , നമ്പർ ,
‘സീറോ സീറോ സെവൻ‘ ആയ സാക്ഷാൽ ‘ജെയിംസ് ബോണ്ട്‘ ...!

Unknown said...

എന്തൊക്കെ സ്വപ്നങ്ങളായിരുന്നൂ..
സാക്ഷാൽ ഒറിജിനൽ ചാരന്മാരോടൊപ്പം നിന്ന്
ഒരു ഡ്യൂപ്ലിക്കേറ്റ് ചാരൻ , അവന്റെ ഫോട്ടൊകൾ അപ്ലോഡ്
ചെയ്ത് ബ്ലോഗിലും , ഫേയ്സ് ബുക്കിലുമൊക്കെ പത്രാസ്സിൽ നിൽക്കാമെന്നുള്ള
മോഹങ്ങളാണ് ആ മുൻ ആകാശ തരുണി തകർത്ത് തരിപ്പണമാക്കി കളഞ്ഞത് ..!

Unknown said...

എന്തൊക്കെ സ്വപ്നങ്ങളായിരുന്നൂ..
സാക്ഷാൽ ഒറിജിനൽ ചാരന്മാരോടൊപ്പം നിന്ന്
ഒരു ഡ്യൂപ്ലിക്കേറ്റ് ചാരൻ , അവന്റെ ഫോട്ടൊകൾ അപ്ലോഡ്
ചെയ്ത് ബ്ലോഗിലും , ഫേയ്സ് ബുക്കിലുമൊക്കെ പത്രാസ്സിൽ നിൽക്കാമെന്നുള്ള
മോഹങ്ങളാണ് ആ മുൻ ആകാശ തരുണി തകർത്ത് തരിപ്പണമാക്കി കളഞ്ഞത് ..!

Unknown said...

ചാരന്മാരുടെ തലതൊട്ടപ്പനായ
ബിലാത്തിക്കാർ, നോട്ട് നോട്ട് സെവനെന്ന്
അഥവാ ഡബ്ലോസെവൻ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന
ബ്രിട്ടീഷ് ചാര സംഘടനയായ എം.16 നിലെ ഏജന്റ് , നമ്പർ ,
സീറോ സീറോ സെവൻ ആയ സാക്ഷാൽ ജെയിംസ് ബോണ്ട് ...!

മനാമയിലെ മമ കഥയിത് ഒരു തീരാക്കഥ ... ! / Manamayile Mama Kathayithu Oru Theerakkatha ...!

ഇപ്പോഴൊന്നും തീരാത്ത ഒരു പഴയ യഥാർത്ഥമായ സാങ്കല്പിക കഥയിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇക്കഥയിലെ മിത്രങ്ങൾ .   ...