Saturday 30 November 2013

ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും ... ! Bhoomi Malayaalatthile Boolokavum Pinne Njaanum ... !

ആംഗലേയത്തിലും , ഫ്രെഞ്ചിലും പിന്നെ തപ്പി പിടിച്ച് മലയാളത്തിലും  ഒമ്പതാം ക്ലാസ്സുകാരനായ എന്റ മകൻ എപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനമുണ്ട് ...
അവന്റെ തന്തയുടെ ; ചില നല്ല ഗുണങ്ങളൊക്കെ അവനും കിട്ടിയിട്ടുണ്ടല്ലോ എന്നോർത്താണത് ... !

എന്റെ ചെക്കന്  കൈയ്യെഴുത്ത് അറിയുമോ
എന്ന് ചോദിച്ചാൽ എനിക്കിന്നും സംശയമാണ് .
ഹോം വർക്ക് മുതൽ എന്ത് കുണ്ടാമണ്ടിയും ഡെസ്ക്
ടോപ്പിലോ, ലാപ്പിലോ , ടാബലറ്റിലോ ആണ് നടത്തിവരുന്നത് .
പ്രിന്റ് മീഡിയയിലുള്ള പാഠപുസ്തകങ്ങളോ, നോട്ട് ബുക്ക്കളോ ഒന്നുമില്ല..
കണക്കിനും , സയൻസിനും , ആർട്ടിനുമെല്ലാം വ്യത്യസ്ഥമായ വെബ് ഫോൾഡറുകൾ മാത്രം .

അവന്റെ ടീച്ചർമാരുടെ ബ്ലോഗിലും ,
ഓൺ-ലൈൻ  സെർച്ചും സിലബസ്സിൽ
ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകളിലുമൊക്കെ പോയിട്ടുള്ള ഒരു ജഗ പൊക വിദ്യാഭ്യാസം തന്നെ  ഇതൊക്കെ ..അല്ലേ

ഇന്ന് വിദ്യാഭ്യാസം മാത്രമല്ല , സാഹിത്യവും ,
ഫേഷനും , മോട്ടോറിങ്ങും , പൊളിറ്റിക്സും , കലയും , കായികവുമടക്കം സകലമാന കാര്യങ്ങളുമൊക്കെ ആയവയുടെ  ഉസ്താദുകളുടേയോ , കമ്പനികളുടേയോ ബ്ലോഗുകളിൽ പോയാൽ വിസ്തരിച്ച് എന്ത് സംഭവ വികാസങ്ങളും അപ്പപ്പോൾ അറിയുവാൻ സാധിക്കുന്ന വിധത്തിലേക്ക് ലോകത്തിലെ  കസ്റ്റോം , വേൾഡ്പ്രസ് ,ടൈപ് പാഡ് ..മുതൽ ഗൂഗിളടക്കമുള്ള അനേകം ബ്ലോഗ് പോർട്ടലുകളിൽ കൂടി സാധ്യമാണ് .
എന്തുകൊണ്ടോ  മലയാള ബൂലോകരിലധികവും
ഈ ഗൂഗിൾ ചുള്ളത്തിയേയാണ് ലെപ്പടിച്ച് കൂടെ കൂട്ടിയിട്ടുള്ളത് ...

എല്ലാ കൊല്ലവും ലണ്ടനിൽ വെച്ച് അരങ്ങേറികൊണ്ടിരിക്കുന്ന ഇന്റർ നാഷ്ണൽ മാജിക് കൺവെൻഷനിൽ ഇത്തവണ ഞാൻ പങ്കെടുത്തപ്പോൾ , പല അന്തർദ്ദേശീയ മായാജാലക്കാരുടേയും ബ്ലോഗുകൾ പരിചയപ്പെടുവാൻ സാധിച്ചു.
അവരുടെയൊക്കെ മാന്ത്രിക രഹസ്യങ്ങൾ 
വെളിപ്പെടുത്തുന്ന ആ ബ്ലോഗിലേക്കൊക്കെ പ്രവേശിക്കണമെങ്കിൽ , നാം കാശ് അങ്ങോട്ട് കൊടുത്ത് സബ്സ്ക്രൈബറായാൽ മാത്രമേ സാധിക്കുകയുള്ളൂ.

കഴിഞ്ഞ മാസം , .ഇംഗ്ലണ്ടിലെ ഉത്തമ പത്രമായ ‘ഗാർഡിയൻ‘ ലോകത്തിലെ പല സാഹിത്യ വല്ലഭരുടേയും , മറ്റ് സെലിബിറിറ്റികളുടേയുമൊക്കെ അഭിപ്രായ സമന്വയങ്ങളടക്കം ഈ പുതുനൂറ്റാണ്ടിൽ തുടക്കം കുറിച്ച ബ്ലോഗ്ഗിങ്ങിനെ കുറിച്ച് വിശദമായി പഠിച്ച്  കഴിഞ്ഞമാസം ഒരു സർവ്വേ ഫീച്ചർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നൂ ...

ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും ,
അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ജി-പ്ലസ് , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

എഴുത്തുകാരന്റെ  യഥാർത്ഥ കൈയ്യെഴുത്ത് കോപ്പിയാണ്
അവന്റെ സ്വന്തം ബ്ലോഗെന്നാണ് ആ പഠനങ്ങൾ  വ്യക്തമാക്കിയ വേറൊരു കാര്യം.

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ഈ ലിങ്കിൽ പോയി നോക്കൂ )
സ്വയം തൊഴിലായി വരുമാനമാർഗ്ഗം ഉണ്ടാകുന്ന അനേകം തൊഴിലവസരങ്ങൾ ..! 

പിന്നെ എന്നും ചറപറാ അതുമിതും എഴുതിയിടുന്നവരൊക്കെ മറ്റ് വായനക്കാരുടെ ശ്രദ്ധ കാംക്ഷിക്കുന്നവരും , മറ്റുള്ളവരെ ഒട്ടും ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും ഇരിക്കുന്നവരുമാണത്രേ ... !

ദിനം പ്രതി ആഗോള തലത്തിൽ ഏതാണ്ട് ഇരുപതിനായിരം പേരോളം ബ്ലോഗിങ്ങ് രംഗത്തേക്ക്  വന്ന് കൊണ്ടിരിക്കുന്നുണ്ട് പോലും ...!

ഇനി ഭാവിയിൽ ബ്ലോഗ് സ്പേയ്സ്  സ്വന്തമാക്കണമെങ്കിൽ ,  ഒരു
നിശ്ചിത വാർഷിക വരിസംഖ്യ ആയതിന്റെ ദാതാവായ പോർട്ടലുകൾക്ക് കൊടുക്കേണ്ടി വരുമെത്രേ ..!

ഇങ്ങിനെയൊക്കെ ഒരുപാട് കാര്യങ്ങൾ
വ്യക്തമാക്കിയ സർവ്വേ റിപ്പോർട്ടുകളായിരുന്നു അതൊക്കെ.

അല്ലാ ഏതാണ്ടിതുപോലെയൊക്കെ
തന്നെയല്ലേ എന്റെയും സ്ഥിതി വിശേഷങ്ങൾ...

നോക്കൂ ... ഓണ പതിപ്പുകൾ തൊട്ട് , പുത്തൻ പുസ്തകളുടെയൊക്കെ
ഒരു  ഭാണ്ഡം മുറുക്കിയായിരുന്നു ... എതാണ്ടഞ്ച് കൊല്ലം മുമ്പ് വരെ  , വായനയുടെ
ദഹനക്കേടും , എഴുത്തിന്റെ കൃമി  ശല്ല്യവുമുള്ള ഓരൊ പ്രവാസിയും ,  കെട്ടും കെട്ടി നാട്ടിൽ നിന്നും അന്യ നാട്ടിലേക്ക് തിരിച്ച് പോന്നിരുന്നത് ...
പക്ഷേ ഇപ്പോഴൊന്നും അവരാരും പ്രിന്റ് മീഡിയകളൊന്നും അങ്ങിനെ ചുമന്ന് കൊണ്ട് വരാറില്ല , അഥവാ അവയൊക്കെ കൊണ്ടു വന്നാലും അതൊന്നും തുറന്നു നോക്കാനുള്ള സമയവും കിട്ടാറില്ല ...!

ഇതൊന്നും വായനയുടേയും , എഴുത്തിന്റേയും കുറവു കാരണമല്ല കേട്ടൊ ,
വായനയും എഴുത്തുമൊക്കെ പഴയതിന്റെയൊക്കെ പതിന്മടങ്ങ് വർദ്ധിച്ചതിനാലാണ് ...

എല്ലാം സൈബർ ഇടങ്ങളിൽ
കൂടിയാണെന്ന് മാത്രം ...

എഴുത്തോലകൾക്കു ശേഷം സമീപ ഭാവിയിൽ കടലാസ് കൃതികൾക്കും  ചരമ ഗീതം ആലപിക്കാറായി എന്നർത്ഥം ...!

ഇപ്പോൾ വമ്പൻ പാശ്ചാത്യ മാധ്യമങ്ങളെല്ലാം തന്നെ ഓൺ - ലൈൻ എഡിഷനുകളിലേക്ക് ചുവട് മാറ്റം നടത്തി തുടങ്ങി , വലിയ വലിയ പുസ്തക പ്രസാധകരൊക്കെ , ഇപ്പോൾ പ്രിന്റഡ് പതിപ്പുകൾക്ക് പകരം ഡിജിറ്റൽ പതിപ്പുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് .

അതായത് ഇപ്പോൾ ബെസ്റ്റ് സെല്ലറായ 20 പൌണ്ടിന്
കിട്ടുന്ന ഒരു പേപ്പർ ബാക്ക് ബുക്ക് , വെറും 8 പൌണ്ടിന് ഡിജിറ്റൽ
പതിപ്പായി ഏത് ഇ-റീഡറിലേക്കും ഡൌൺ ലോഡ് ചെയ്ത് വായിക്കാം ..
പുസ്തകത്തിലേക്കാൾ കൂടുതൽ പടങ്ങളിലും , ലിങ്കുകളിലും മുങ്ങി തപ്പിയുള്ള
ഒരു കളർ ഫുൾ വായന എന്നും ഇതിനെ വിശേഷിപ്പിക്കാം ...


നമ്മൾക്കിഷ്ട്ടപ്പെട്ട 100 മുതൽ 3000 ബുക്കുകൾ വരെ ഒരു യു.എസ്.ബി സ്റ്റിക്കിലാക്കിയും ,  നമുക്ക് പബ്ലിഷറുടെ കൈയ്യിൽ നിന്നോ , ബുക്ക് ഷോപ്പിൽ നിന്നോ വാങ്ങി , വേണമെങ്കിൽ എന്ത് കുന്ത്രാണ്ടത്തിൽ കുത്തിയോ ഇഷ്ട്ട ത്തിനനുസരിച്ച് വായിക്കുകയും ചെയ്യാം

വല്ലാതെ ബോറഡിച്ചു അല്ലേ...
എന്നാൽ ഇത്തിരി ജോലിക്കാര്യം ആയാലോ

ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ
ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും  ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ...

ഞങ്ങളുടെ കമ്പനിക്ക് ഈയിടെ കിട്ടിയ ഒരു ഇൻവെസ്റ്റിഗേഷന്റെ
ഭാഗമായി രണ്ടാഴ്ച്ചയോളം ,  ലണ്ടനിലെ ഒരു സ്ഥാപനത്തിന്റെ വിവിധ
ബ്രാഞ്ച്കളിലെ ഷിഫ്റ്റ് ജീവനക്കാരുടെ , ജോലി സമയത്തുള്ള സോഷ്യൽ-മീഡിയ
ആക്റ്റിവിറ്റീസ് വീക്ഷിച്ച് റിപ്പോർട്ട് നൽകുക എന്നതായിരുന്നു ഞങ്ങളുടെയൊക്കെ  ദൌത്യം .

സ്റ്റാഫിന്റെ ഫുൾ നേയിം അടക്കം പല ഡീറ്റെയിൽസും
വളരെ രഹസ്യമായി തന്നിട്ടുള്ളത് നോക്കി അതീവ രഹസ്യമായ്
അവരുടെയൊക്കെ ട്വിറ്റർ , പ്ലസ് , ബ്ലോഗ് , .., ..., ഫേയ്സ് ബുക്ക്
എന്നിവയിലെ ജോലിസമയത്ത് മാത്രം നടത്തുന്ന അപ്ഡേറ്റുകൾ
റെക്കോർഡ് ചെയ്യുക എന്നതാണ് ഞങ്ങളുടെ വളരെ ലിഷറായി ചെയ്യുന്ന ജോലികൾ.
നൈറ്റ് ഡ്യൂട്ടിയിലെ ഒരു മണിക്കൂറിൽ 35 ലൈക്കും ,
13 ഷെയറും നടത്തിയ ഒരു മല്ലു ചുള്ളന്റേതടക്കം , സമാനമായ
പല സ്റ്റാഫിന്റെയുമൊക്കെ ,  ഗതി പിന്നീടെന്തായെന്നോർത്ത് എനിക്ക്
സങ്കടമാണൊ അതോ സന്തോഷമാണോ ഉണ്ടായതെന്ന് പറയുവാൻ പറ്റുന്നില്ല.

ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ  പ്ലസ് ഷെയറിങ്ങും , ലൈക്ക് മെഷീനുമൊക്കെയായി  മൊബൈയിൽ ഫോണിലൂടെ നേരം കൊല്ലുകയായിരുന്നു...!

ഏവർക്കും പണികൊടുക്കേണ്ട ആ ജോലിയിൽ കോൺസെണ്ട്രേഷൻ
വേണ്ടതുകൊണ്ട് ബൂലോഗ പര്യടനങ്ങളൊന്നും എനിക്കപ്പോൾ  കാര്യമായി നടത്താനും
പറ്റുന്നുണ്ടായിരുന്നില്ല ...
ഇ - യുകത്തിലെ കലി കാലം ...
എന്നല്ലാതെന്ത് പറയുവാൻ  അല്ലേ

ഇപ്പോൾ നമ്മുടെ ഭൂമിമലയാളത്തിലും ബൂലോഗത്തിന്
പത്ത് വയസ് പൂർത്തിയായിരിക്കുകയാണല്ലോ അല്ലേ
ഒപ്പം തന്നെ നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള സൈബർ എഴുത്തിനെ കുറിച്ച്
ഈയിടെ മാതൃഭൂമി ന്യൂസിൽ വന്ന ഒരുചർച്ചയും ഈ വീഡിയോയിൽ വേണമെങ്കിൽ 
കാണാം . പിന്നെ ബൂലോഗർ പാലിക്കേണ്ട പത്ത് കൽ‌പ്പനകളെ കുറിച്ച് ഫിപിപ്സ് ഏരിയൽ
എഴുതിയ കുറിപ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കാം കേട്ടൊ.

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ
പൊട്ടി മുളച്ചില്ലെങ്കിൽ  ഈ ബിലാത്തി പട്ടണമെന്ന ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിൽ ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച് മാധ്യമരംഗം
കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത്
ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെ ...അല്ലേ

വളരെ അഭിമാനത്തോടു കൂടി ഇന്നെനിക്ക്
പറയുവാൻ സാധിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്.

ഏതൊരു ബന്ധുജനങ്ങളേക്കാളും
സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ  ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

ഒരില ചോറും , ഒരു പായ വിരിക്കാനുള്ള
ഇടവും വരെ , തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള , ഇതുവരെ കണ്ടിട്ടില്ലാത്ത  അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട ബൂലോഗ മിത്രങ്ങളാണവർ ...!

എന്റെ തട്ടകമായ ‘ബിലാത്തിപട്ടണമായ ലണ്ടനിലെ മായക്കാഴ്ച്ച
കളിലൂടെ  2008 നവംബർ 30-ന്  ആരംഭം കുറിച്ചതാണ് ഈ സൌഹൃദ  കൂട്ടായ്മ...

അന്ന് കൂടെയുണ്ടായിരുന്നവരൊക്കെ , എന്റെ ഒന്നാം തിരുന്നാളിലും
വമ്പിച്ച പിന്തുണയേകിയെങ്കിലും , പിന്നീടതിൽ പലരും മൌനത്തിലായെങ്കിലും
രണ്ടാം ബൂലോഗ ജന്മദിനത്തിൽ അവരടക്കം , അനേകം പുതു മിത്രങ്ങളോടൊപ്പം
പ്രണയത്തിന്റെ വർണ്ണപകിട്ടുകളാൽ എന്നെ കോരി തരിപ്പിച്ച് , ശേഷം പല പുത്തൻ കൂട്ടുകാർക്കൊപ്പം മൂന്നാം വാർഷികത്തിന്റന്ന്     മാജിക്കിന്റെ ഒരു വിസ്മയ ലോകം  ഇവിടെ വന്നുണ്ടാക്കിയിട്ടും  , പിന്നീട്  നാലാം പിറന്നാളിന് എന്റെ  ബ്ലോഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും  കണ്ട് , വീണ്ടും അനേകം പുതിയ മിത്രങ്ങളടക്കം എന്റെ ഇതുവരെയുള്ള ... ഒട്ടും സാഹിത്യ ഭംഗിയൊന്നുമില്ലാത്ത , വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ , ഞാൻ ഇവിടെ ലണ്ടനിൽ ചുറ്റുപാടും കണ്ടതും കേട്ടതുമായ കുറിപ്പുകൾ എഴുതിയിട്ടതെല്ലാം വായനയിൽ ഉൾപ്പെടുത്തി ...
നിങ്ങളെല്ലാ  കൂട്ടുകാരുടേയും പ്രോത്സാഹനങ്ങളാലും
മറ്റും കാരണം ഇപ്പോഴും , തൻ കാര്യം കൂട്ടികുഴച്ചുള്ള എന്റെ സ്ഥിരമായുള്ള ചടപ്പരത്തി ലിഖിതങ്ങൾ ഒരു കോട്ടവും കൂടാതെ ഇന്നും നിലനിറുത്തി തുടർന്നുകൊണ്ടിരിക്കുവാൻ  കഴിയുന്നൂ ...!


ഇന്നത്തെ ഈ നവംബർ 30 ലെ അഞ്ചാം ജന്മദിനം
വരെ പല ബാലാരിഷ്ട്ടതകൾ ഉണ്ടായിട്ടും , ഈ ‘ബിലാത്തിപട്ടണ‘ത്തെ
താലോലിച്ചും , ശ്വാസിച്ചും , കളിപ്പിച്ചും വളർത്തി വലുതാക്കിയ നിങ്ങൾക്കൊക്കെ എങ്ങിനെയാണ് ഞാൻ നന്ദി ചൊല്ലേണ്ടത്  ... എന്റെ കൂ‍ൂട്ടരെ ...?




 ഒരു പിന്നാമ്പുറ അറിയിപ്പ്

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ ( mauk ) യുടെ കീഴിൽ പ്രവർത്തിക്കുന്ന
സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ കട്ടൻ കാപ്പിയും കവിതയും അവതരിപ്പിക്കുന്ന മലയാളത്തിലെ  ഒരു പുതിയ സംരംഭത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്...

എഴുതുവാൻ താല്പ്യര്യമുള്ള ഏവർക്കും
പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് :- http://www.kattankaappi.org/

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇരുന്നും പലരാലും എഴുതി
പൂർത്തികരിക്കാവുന്ന ഒരു ഗ്രന്ഥം ഭാവനയുടെ അതിരുകളിലേക്കൊരു യാത്ര


ഇന്നലെ ഭൂമി കഥാവശേഷയാകുമെന്നു  ആരൊക്കെയോ പ്രവചിച്ചിരുന്നു. 
ഇന്ന് എനിക്കിത് എഴുതാന്‍ കഴിയുന്നു. നന്ദിയുണ്ട്, ഭൂമിയെ മരിപ്പിക്കാതിരുന്നതില്‍ . 
മിച്ചം വന്ന ഈ ലോകത്തിരുന്നുകൊണ്ട്, എഴുത്തിന്‍റെ ലോകത്ത് ഒരു സാധ്യത ആരായുകയാണ്.

ചിരിക്കാം, ആക്ഷേപിക്കാം, വിമര്‍ശിക്കാം, എന്തുമാകാം ; 
പക്ഷെ ഈ സംരംഭം മുന്നോട്ട് പോകും. ഇതിന്‍റെ ഉദ്ദേശം എഴുത്തുകാരന്റെ 
- എഴുത്തിലുള്ള - സമ്പൂര്‍ണ സ്വാതന്ത്ര്യവും അതിരുകള്‍ ഭേദിക്കുന്ന സർഗാത്മകതയുമാണ്..!

അതിനായി പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്. 
കണ്ടു പരിചയിച്ച നിയമങ്ങളും നിയന്ത്രണങ്ങളുമല്ല ഇവിടെയുള്ളത്. 
'മറുപുറം' അഥവാ 'The Other Side' , ജീവിതം എന്നാ മഹാ രചനയുടെ മറ്റൊരു താളാണ്‌.

ഈ രചനയില്‍ ആര്‍ക്കും പങ്കെടുക്കാം. 
ഒരു മുന്‍വിധിയും ഇല്ലാതെ കഥ മുന്നോട്ട് പോകും. 
സന്ധികളും, തന്തുക്കളുമായി കഥ വികസിക്കും. ഒരു സന്ധിയില്‍ 
നിന്നുള്ള വികാസത്തിനായി, കഥാ തന്തുക്കള്‍ ആര്‍ക്കും നല്‍കാം. 
ഇവിടെ ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തന്തു, 
സന്ധിയുമായി ചേര്‍ക്കും. അപ്പോള്‍ രൂപപ്പെടുന്ന സന്ധിക്കുവേണ്ടി പുതിയ 
കഥാ തന്തുക്കള്‍ വീണ്ടും ഉരുത്തിരിയണം.

ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും അനുയോജ്യമായത് 
തെരഞ്ഞെടുക്കുന്നത്  ചര്‍ച്ചകളിലൂടെ ആയിരിക്കും. ഒരുപക്ഷെ 
ഒരു voting സമ്പ്രദായവും ഉണ്ടായിരിക്കും.  ഈ സംരംഭത്തിന്റെ സമ്പൂര്‍ണ്ണ 
ഉത്തരവാദിത്വവും നിയന്ത്രണവും 'കട്ടൻ കാപ്പിയിൽ' നിക്ഷിപ്തമായിരിക്കും.

61 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ചുമ്മാ..ഒരു വാർഷിക കുറിപ്പ്...
ഒപ്പം..ദേ വേറൊന്നു കൂടിയുണ്ട് കേട്ടൊ
ചിരിക്കാം, ആക്ഷേപിക്കാം, വിമര്‍ശിക്കാം, എന്തുമാകാം ;

പക്ഷെ ഈ സംരംഭം മുന്നോട്ട് പോകും. ഇതിന്‍റെ ഉദ്ദേശം എഴുത്തുകാരന്റെ

- എഴുത്തിലുള്ള - സമ്പൂര്‍ണ സ്വാതന്ത്ര്യവും അതിരുകള്‍ ഭേദിക്കുന്ന സർഗാത്മകതയുമാണ്.

അതിനായി പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്.

കണ്ടു പരിചയിച്ച നിയമങ്ങളും നിയന്ത്രണങ്ങ ളുമല്ല ഇവിടെയുള്ളത്.

'മറുപുറം' അഥവാ 'The Other Side' , ജീവിതം എന്നാ മഹാ രചനയുടെ മറ്റൊരു താളാണ്‌.

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

അതുശരി, വാര്‍ഷിക പതിപ്പായിരുന്നു അല്ലെ?

"എഴുത്തോലകൾക്കു ശേഷം സമീപ
ഭാവിയിൽ കടലാസ് കൃതികൾക്കും ചരമ ഗീതം ആലപിക്കാറായി എന്നർത്ഥം ...!"

അപ്പോ ഇനി ഏതായാലും ബുക്കൊന്നും അടിപ്പിക്കേണ്ട അല്ലെ? സമാധാനമായി.

വാര്‍ഷികത്തിനും ഒരുപാടു കാര്യങ്ങള്‍ നല്‍കി.

ajith said...

വാര്‍ഷികങ്ങള്‍ അങ്ങനെ വന്നുകൊണ്ടിരിക്കട്ടെ. ബ്ലോഗിംഗ് പുതിയ ഉയരങ്ങളെ തൊടട്ടെ. ആശംസകള്‍

vazhitharakalil said...

ബ്ലോഗുകള്‍ വായിക്കല്‍ കുറവാണെങ്കിലും ഞാന്‍ ,മുരള്യേട്ടനെ നേരിട്ട് കണ്ട് അറിഞ്ഞതിലും കൂടുതല്‍ അറിഞ്ഞത്, ബിലാത്തി പട്ടണത്തിലൂടെ ആണ്.എല്ലാ ഭാവുകങ്ങളും...

Anonymous said...

chettaaaaa.i lov u.ummmma,ummmma.ummmma

വിനുവേട്ടന്‍ said...

മുരളിഭായ്... അപ്പോൾ ബ്ലോഗ് മരിക്കുന്നു എന്നൊക്കെ പറയുന്നത് ചുമ്മാ പേടിപ്പിക്കാൻ പറയുന്നതാണല്ലേ...? ഇപ്പോഴാ സമാധാനമായത്...

അപ്പോൾ ഈ വാർഷികപ്പതിപ്പിന് ഒരായിരം ആശംസകൾ... ഈ സൌഹൃദം എന്നെന്നും നിലനിൽക്കട്ടെ...

Manoj Vellanad said...

ബ്ലോഗുലകം വളരട്ടെ.. വാര്‍ഷികങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.. പോസ്റ്റില്‍ പറഞ്ഞപോലെ ബിലാത്തിപട്ടണം തലമുറകളിലൂടെ തുടരട്ടെ..

Philip Verghese 'Ariel' said...

ഭായ് അങ്ങനെ അഞ്ചാം വാർഷികവും ആഘോഷിച്ചു
കൊള്ളാം അഭിനന്ദനങ്ങൾ. വളരെ രസകരമായി പറഞ്ഞു
അപ്പോൾ ചിലര് അവിടവിടെ പാടി നടക്കുന്നതുപോലെ ഈ
ബ്ലോഗെഴുത്തിനു മരണം ഇല്ല തന്നെ, പറയുന്നവർ പറഞ്ഞു നടക്കട്ടെ!
ആർക്കുണ്ട് ചേദം! പിന്നെ കട്ടൻ കാപ്പിയും കവിതയും നേരത്തെ കണ്ടിരുന്നു
ഒരു നല്ല സംരഭം തന്നെ. ഇനിയിപ്പോൾ കുരെക്കഴിഞ്ഞാൻ ഈ സൗജന്യ ബ്ലോഗിംഗ്
നടക്കില്ലാ എന്നാണ് കണക്കുകൾ പറയുന്നത്, ചില ഇംഗ്ലീഷ് ബ്ലോഗ്ഗർമാരിൽ നിന്നും
ഇതിന്റെ സൂചനകൾ ഇതിനകം കിട്ടിയിരുന്നു, ഇനി സ്വന്തമായി ഒരു തട്ടകം തട്ടിക്കൂട്ടിയെ
മതിയാകൂ എന്നു തോന്നുന്നു
വാര്ഷികക്കുറിപ്പ് വാരിക്കൂട്ടി ! എന്ത് കമന്റെ! അല്ല വാരിക്കൂട്ടും കമന്റു എന്ന് തിരുത്തി വായിക്കുക!

P S . എൻറെ പോസ്റ്റിൽഭായ് എഴുതിയ പ്രതികരണം ചേർത്ത് ഒരു പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട് കണ്ടു കാണുമോ എ

ഉണ്ടാപ്രി said...

ആശംസകള്‍...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിത്യസ്തമായ ഒരു വിഷയം..
ആശംസകള്‍ ..
പിന്നെ, ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ..എന്ന;
വിത്യതമായ ഭാഷക്കാരെ ഏറെ കണ്ട ഒരാളുടെ ഈ അഭിപ്രായത്തെയും വിശ്വസിക്കാതിരിക്കാനാവില്ല

ജിമ്മി ജോണ്‍ said...

അഞ്ചാം വാർഷികത്തിന് ആശംസകൾ..

കൂടുതൽ ആഘോഷങ്ങൾക്കായി എഴുത്ത് തുടരട്ടെ.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

ലണ്ടനിലെ തിരക്ക് പിടിച്ച ജീവിത ഭാരങ്ങൾക്കിടയിൽ പഞ്ച വത്സരം പോയിട്ട് ,
ഒരു കൊല്ലം വരെപോലും എനിക്കിവിടെ പിടിച്ച് നിൽക്കുവാൻ സാധിക്കില്ല എന്ന നിഗമനത്തിലാണ്
അഞ്ച് കൊല്ലം മുമ്പ് ഞാൻ ബൂലോകത്തേക്ക് കാലെടുത്ത് വെച്ചത് ...

വിധി വൈപീര്യമെന്ന് പറയട്ടെ ഇപ്പോളിവിടെയെന്നെ കയറില്ലാതെ
കെട്ടിയിട്ട ഒരു അവസ്ഥയിലാണ് ഞാൻ ...!

എന്റെ ഈ അഞ്ചാം ബൂലോഗ പിറന്നാളാശംസയർപ്പിക്കുവാൻ ഓടിവന്ന

പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി.
പുസ്തകമൊക്കെ ധൈര്യമായി ഇറക്കി കൊള്ളൂ ഭായ് ,നമ്മുടെയവിടെ ഇതൊക്കെ എത്താൻ ഇനിയും സമയമെടുക്കും..കേട്ടൊ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ് ,നന്ദി .ബ്ലോഗിങ്ങ് മറ്റുള്ള സോഷ്യൽ മീഡിയകളെ അപേക്ഷിച്ച് എന്നേ ഉയരങ്ങൾ കീഴടക്കികഴിഞ്ഞു...!

പ്രിയപ്പെട്ട ഹാബി ,നന്ദി. വായനകളിലൂടെ പരസ്പരം തിരിച്ചറിയുന്ന വ്യക്തിത്വങ്ങളുടെ മഹത്വം ഒന്ന് വേറെ തന്നേയാണ് കേട്ടോ ഹാബി.

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി. എവിടേ..നമ്മള് മരിച്ചാലും നമ്മടെ ബ്ലോഗ്ഗ് മരിക്കില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട മനോജ് ഭായ് ,നന്ദി.തലമുറ ഏറ്റെടുത്തില്ലെങ്കിലും നമ്മുടെ ബ്ലോഗ് നമുക്ക് കച്ചോടം ചെയ്യാം.ഇവിടെയൊക്കെയിപ്പോൾ പല എൾഡേഴ്സിന്റേയും ബ്ലൊഗുകൾ കാശൊടുത്ത് വാങ്ങി ,ആ ബ്ലോഗിന്റെ പേരിൽ തന്നെ ബ്ലോഗിങ്ങ് നടത്തുന്നവർ വരെയുണ്ട്...
മുടക്കിയ കാശ് ഒരു കൊല്ലത്തെ പരസ്യം കൊണ്ട് ലാഭിച്ചു എന്നാണൊരു ബ്ലോഗർ ഈയിടെ പറഞ്ഞത്...!

പ്രിയമുള്ള ഫിലിപ് ഭായ്,നന്ദി. ‘ഏരിയലിന്റെ’ പേരിൽ ഉടനെ രജിസ്റ്റർ ചെയ്തുകൊള്ളൂക ..
ബ്ലോഗിങ്ങ് ഉന്നമനത്തിലേക്ക് പോകുന്നത് കണ്ടാണ് ,ഗൂഗിൾ പോലും ‘ഫ്രീ ബ്ലോഗിങ്ങിനെ‘ ജി-പ്ലസ്സിലേക്ക് മാറ്റിയിട്ടത്..!
ബ്ലോഗറിൽ ഇനി വേണമെങ്കിൽ അവരിൽ നിന്നും ഡോമിയൻ വാങ്ങണം ..!


പ്രിയപ്പെട്ട ഉണ്ടാപ്രി,നന്ദി. ഈ പിറന്നാൾ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

Pradeep Kumar said...

അഞ്ചാം പിറന്നാളാഘോഷിച്ച് ബിലാത്തിപ്പട്ടണത്തിന്റെ ജൈത്രയാത്ര ഇനിയും പൂർവ്വാധികം ഭംഗിയായി തുടരട്ടെ....

ഇത്തവണ കൗതുകം തോന്നിക്കുന്നതും, വ്യത്യസ്ഥവുമായ പല കാര്യങ്ങൾ ഒറ്റ ബ്ലോഗ്പോസ്റ്റിലേക്ക് ഒതുക്കിയതുപോലെ തോന്നി. വിദ്യാഭ്യസമേഖലയിൽ മുഴുവൻ കാര്യങ്ങളും സൈബർ സങ്കേതങ്ങളിലേക്ക് ഒതുക്കിയ ചില സ്ഥലങ്ങളുണ്ട് എന്ന കാര്യം എനിക്ക് പുതിയ അറിവാണ്... നാളെയുടെ നാളെകളിൽ കടലാസും, പേനയും, അച്ചടിയും ഇല്ലാതാവുകതന്നെ ചെയ്യും....

ജോലി സമയത്ത് കള്ളന്മാരെ പിടിക്കാൻ മുഴുക്കള്ളന്മാരെ ഏൽപ്പിക്കുന്ന ഏർപ്പാടും പുതിയ അറിവ്....

കട്ടൻ കാപ്പി ലിങ്ക് ലോഡാവാൻ വല്ലാത്ത താമസം അനുഭവപ്പെടുന്നു....

ബ്ലോഗിന് ഒരിക്കൽക്കൂടി പിറന്നാളാശംസകൾ

vettathan said...

വിജയകരമായ അഞ്ചുവര്‍ഷങ്ങള്‍ .അഭിനന്ദനങ്ങള്‍ . പുസ്തകം വായിക്കാനുള്ള ക്ഷമ ആളുകള്‍ക്ക് കുറഞ്ഞുവരുന്ന കാലമാണിത് . ലോക ക്ലാസിക്കുകള്‍ പാരായണം ചെയ്തു കേള്‍ക്കാന്‍ ,സൌകര്യമുള്ളപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന, സൈറ്റുകള്‍ ഉണ്ടായിരുന്നങ്കില്‍ എന്നു ആശിക്കാറുണ്ട്.അങ്ങിനെ വല്ലതും ഉണ്ടോ? ഇല്ലെങ്കില്‍ അധികം താമസിയാതെ ഉണ്ടാകുമായിരിക്കും ,അല്ലേ?

പഥികൻ said...

നന്ദി....ഇതു വായിച്ച് എന്റെ ബ്ലോഗൊക്കെ ഒന്ന് പൊടി തട്ടി എടുക്കാനുള്ള പ്രചോദനം കിട്ടി,,

സസ്നേഹം,
പഥികൻ

© Mubi said...

ആദ്യമായി ബിലാത്തിപട്ടണത്തിനു "ഹാപ്പി ബര്‍ത്ത്ഡേ". ഈ പിറന്നാള്‍ കുറിപ്പും എത്തിയത് പുത്തന്‍ വിശേഷങ്ങളുമായിട്ടാണല്ലോ. :)
കട്ടന്‍ കാപ്പി ചൂടാറാതെയും മധുരം കുറയാതെയും ഇരിക്കട്ടെ... ആശംസകള്‍

ബൈജു മണിയങ്കാല said...

ആശംസകൾ ആദ്യമേ പിന്നെ രണ്ടടി മുന്നോട്ടു വച്ചാൽ ഒരടി പിറകോട്ടു വയ്ക്കുന്നുണ്ട്‌ ബ്ലോഗ്ഗും സോഷ്യൽ മീഡിയയും അത് തന്നെ ഇരുട്ടടിയും ആകാം അല്ലെ

Kalavallabhan said...

ആശംസകൾ.
ഇനി കട്ടംകാപ്പിയും ചൂടാറാതെ കുടിക്കാൻ ശ്രമിക്കണം.

Kalavallabhan said...

ആശംസകൾ.
ഇനി കട്ടംകാപ്പിയും ചൂടാറാതെ കുടിക്കാൻ ശ്രമിക്കണം.

Joselet Joseph said...

അഞ്ചാം പിറന്നാള്‍ ആശംസകള്‍ ആദ്യമേ നേരട്ടെ.
വായന മരിക്കുന്നു എന്നത് വെറുതെയാണ്. ഏറ്റവും താഴന്ന തൊഴില്‍/വിദ്യാഭ്യാസ നിലവാരമുള്ളവര്‍ക്ക് പോലും സോഷ്യല്‍ മീഡിയകള്‍ തുറന്നിട്ടുകൊടുക്കുന്നത് വായനയുടെ വിശാലമായ ലോകമാണ്. ആളുകള്‍ അവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ മാത്രം വായിക്കുന്നു എന്നത് വെറൊരു കാര്യം.എന്തൊക്കെയായാലും മലയാളത്തിനും ഭാഷയ്ക്കും ഗുണമേ ഉണ്ടായിട്ടുള്ളൂ എന്നാണ് എന്‍റെ വിശ്വാസം.

ലംബൻ said...

നിങ്ങ കുറെ നാളായി ഇപ്പണി തുടങ്ങിട്ട് അല്ലെ.. എന്തായാലും ആശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുഹമ്മദ് ഭായ് ,നന്ദി . നമ്മുടെയൊക്കെ മേച്ചിൽ പുറത്തെ പറ്റിയുള്ള കാര്യങ്ങളാണല്ലോ ഇതൊക്കെ.മറ്റു പല ജനതക്കുമുള്ള പോലെയുള്ള കെട്ടുറപ്പും നമ്മ മല്ലൂസിനില്ല കേട്ടൊ ഭായ്.

പ്രിയമുള്ള ജിമ്മി ഭായ്, നന്ദി. എന്നും ആഘോഷങ്ങളിൽ തിമർത്തു നടക്കുന്നവനെന്ത് വാർഷികം അല്ലേ ഭായ്.

പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി. ലോകത്തിലെ ഒട്ടുമിക്കയിടങ്ങളിലും സൈബർ സങ്കേതങ്ങൾ കൂടാരം കൂട്ടി കഴിഞ്ഞല്ലോ .പിന്നെ മുഴുക്കള്ളന്മാരോളം വരില്ലല്ലോ ഇത്തിരിയുള്ള കൊച്ചുകള്ളന്മാർ..!കട്ടങ്കാപ്പി പെട്ടെന്ന് തന്നെ ഫ്രെഷാക്കാം കേട്ടൊ ഭായ്.

പ്രിയമുള്ള വെട്ടത്താൻ സർ, നന്ദി.സ്കാൻ ചെയ്ത് വായിച്ച് കേൾപ്പിക്കുന്ന സംവിധാങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട അതുൽ ,നന്ദി. നിങ്ങളെപ്പോലെയുള്ള എഴുത്തിന്റെ വരമുള്ളവർ മൌനം പൂണ്ടിരിക്കുന്നത് ബൂലോഗത്തിനും,മലയാളത്തിനും വല്ലാത്ത നഷ്ട്ടം വരുത്തുന്ന സംഗതികളാണ് കേട്ടൊ ഭായ്.

പ്രിയമുള്ള മുബി ,നന്ദി .ബിലാത്തിലായത് കൊണ്ട് വിശേഷങ്ങൾക്കൊന്നും ഒട്ടും ക്ഷാമമുണ്ടാകില്ലല്ലോ..കട്ടങ്കാപ്പി പറണത് പോലെ ഉണ്ടാക്കാം കേട്ടൊ.

പ്രിയപ്പെട്ട ബൈജു ഭായ് ,നന്ദി .അടികൾ മുന്നോട്ടും പിന്നോട്ടും വെച്ച് പിടിച്ച് പിടിച്ച് മുന്നോട്ട് കയറി കൊണ്ടിരിക്കുക തന്നേയാണ് സൈബർ ഉലകം കേട്ടൊ ഭായ്.

പ്രിയമുള്ള കലാവല്ലഭൻ ജി,നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.കട്ടങ്കാപ്പിക്ക് ചിയേഴ്സ് പറയണംട്ടാ‍ാ‍ാ.

MOIDEEN ANGADIMUGAR said...

അഞ്ചാം പിറന്നാളാഘോഷിക്കുന്ന ബിലാത്തിപ്പട്ടണത്തിനു ഹൃദ്യമായ ആശംസകൾ

വീകെ said...

അങ്ങനെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണല്ലെ..
എല്ലാ ഭാവുകങ്ങളും നേരുന്നു.

ബൂലോകരെ വായനയുടെ രസച്ചരടിൽ കൂട്ടിക്കെട്ടി അവസാനവരി വരേയും ശ്വാസം വിടാതെ വായിപ്പിക്കുന്ന ഈ രചനാവൈഭവം ഇനിയും അനർഗ്ഗളം ഒഴുകട്ടേയെന്ന്, അതിനുള്ള കഴിവ് മുടങ്ങാതെ പ്രപഞ്ചശക്തികൾ നൽകട്ടേയെന്ന് ഞാനും പ്രാർത്തിക്കുന്നു.

‘ബ്ലോഗുലകം’ ഒരു മഹാസംഭവാണല്ലേ..! പുതിയ അറിവുകൾക്കായി ഇനിയും കാത്തിരിക്കുന്നു.
‘കട്ടൻ കാപ്പിയും കവിതയും’ മറ്റൊരു മഹാസംഭവമായി മാറട്ടെ.
ഒരിക്കൽ കൂടി വാർഷികാശംസകൾ...

സാജന്‍ വി എസ്സ് said...


അഞ്ചാം വാർഷികം ആഘോഷിക്കുന്ന ബിലാത്തിപ്പട്ടണത്തിനു ഹൃദ്യമായ ആശംസകൾ

എങ്കിലും വായിച്ച ഒരു കാര്യം മനസില്‍ തട്ടി നില്‍ക്കുന്നു കേട്ടോ

ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

റോസാപ്പൂക്കള്‍ said...

അഞ്ചാം വാര്‍ഷികത്തിന് ആശംസകള്‍. ബ്ലോഗുകള്‍ തളരുന്നു എന്നൊക്കെ വെറുതെ അടിച്ചു വിടുന്നതാണല്ലേ.
ബൂലോകം വാഴ്ക,
ബിലാത്തി പട്ടണം വാഴ്ക,
എല്ലാ ബ്ലോഗുകളും വാഴ്ക

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ബ്ളോഗറിന് കാശ് കൊടുക്കേണ്ടി വന്നാൽ ...ഹോ,പണി പാളുമല്ലോ..പിറന്നാൾ മധുരം നേരുന്നു

jayanEvoor said...

AbhinandanangaL Chettaa!

Sharing this inspiring post on FB !

കൊമ്പന്‍ said...

അപ്പൊ അഞ്ചു വയസ്സായി അതിനു നല്ലൊരു ആശംസ ഒപ്പം നല്ല കുറച്ചു വിവരങ്ങൾ കൂടി പങ്കു വെച്ച് അതിനൊരു നന്ദിയും എന്താ പോരെ ബിലാത്തി സായിപ്പെ

റാണിപ്രിയ said...

ബിലാത്തിപട്ടണത്തിനു പിറന്നാള്‍ ആശംസകള്‍!

ബ്ലോഗുമായി ബന്ധപ്പെട്ട് ഇത്രയധികം വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി...
വ്യത്യസ്തമായ ഒരു പോസ്റ്റ്‌...

പിന്നെ കട്ടന്‍ കാപ്പിക്കും ആശംസകള്‍!!

ഇനിയും ഇനിയും ഉയരത്തില്‍ എത്തട്ടെ എന്ന്‍ ആശംസിച്ചു കൊണ്ട്..

ദേവൂട്ടി

സീത* said...

വല്യേട്ടോ...ഈ വിളി ഇപ്പോ മറന്നു തുടങ്ങിയിട്ടുണ്ടാവും അല്യേ..സീത തിരക്കിലായിപ്പോയി അതാണ്...ന്നാലും നമ്മുടെ വല്യേട്ടനൊരു ആശംസ പറയാണ്ടെങ്ങനാ പോവാ..അതാ വന്നത്...നന്നായിട്ടുണ്ട് ബ്ലോഗിനെക്കുറിച്ചുള്ള ഈ പഠനം..പതിവുപോലെ നർമ്മത്തിന്റെ മേമ്പൊടിയിൽ...വീണ്ടും എഴുതുക..വായിക്കണുണ്ട്...അഭിപ്രായം എഴുതാനുള്ള സമയപരിമിധി കൊണ്ടാണ് മിണ്ടാതെ പോകുന്നത്..

ആശംസകൾ...മനസു നിറഞ്ഞ്...

Echmukutty said...

ഈ പോസ്റ്റ് വളരെ നന്നായി. എല്ലാ ബ്ലോഗെഴുത്തുകാര്‍ക്കും പ്രചോദനം നല്‍കുന്ന വരികള്‍..
അഞ്ചാം പിറന്നാളിനു ആശംസകള്‍ കേട്ടൊ മുരളീഭായ്..

അൻവർ തഴവാ said...

ബിലാത്തി പട്ടണം അഞ്ചല്ല അന്പതല്ല അഞൂറല്ല എത്രയോ വര്ഷം നില നിലക്കും എന്നറിയുന്നു ഞാന്‍ ..സന്തോഷം...ഇനിയും കൂടുതല്‍ സജീവമായി പിറക്കട്ടെ കൂടുതല്‍ പോസ്റ്റുകള്‍..ആശംസകള്‍..

Manoraj said...

അഞ്ചാം പിറന്നാളിനു ആശംസകൾ..

ബ്ലോഗ്? ബ്ലോഗ്? എന്തൂട്ട് സാധനാത് ന്റെ ഗഡ്യേ.. നമ്മടെ തേജസ് പോലെയെന്തെങ്കിലും ആണോ :)

ചന്തു നായർ said...

സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

ഒരില ചോറും , ഒരു പായ വിരിക്കാനുള്ള
ഇടവും വരെ , തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള , ഇതുവരെ കണ്ടിട്ടില്ലാത്ത അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട ബൂലോഗ മിത്രങ്ങളാണവർ .സഹോദരാ അഞ്ചാം വാർഷികത്തിനു ആശംസകൾ...നല്ല ലേഖനം..അതിനൊരു നമസ്കാരം

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

നന്നായിട്ടുണ്ട്. എന്‍റേയും ഒരു ആശംസ ഇരിയ്ക്കട്ടെ.

കുസുമം ആര്‍ പുന്നപ്ര said...

പിറന്നാളാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ് ,നന്ദി . വായനയുടേത് മാത്രമല്ല എഴുത്തിന്റേയും ഒരു വിശാലമായ ലോകം തന്നെയാണ് ലോക ഭാഷകൾക്കെല്ലാം ഈ സൈബർ ലോകം തുറന്ന് കൊടുത്തിരിക്കുന്നത് അല്ലേ ഭായ്.

പ്രിയമുള്ള ശ്രീജിത്ത് ഭായ് ,നന്ദി .ഏത് പണിയെടുക്കുമ്പോഴും ആത്മാർത്ഥമായി ചെയ്യുകയാണേൽ അതിങ്ങനെ നീണാൾ തുടർന്നു പോകാം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൊയ്ദീൻ ഭായ് ,നന്ദി. ഇത്രയും ഹൃദ്യമായ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് ഭായ് ,നന്ദി . ഇതൊരൊന്നന്നര പുകഴ്ത്തലായല്ലൊ ഭായ്.ബ്ലോഗുലക അതുപോലെ തന്നെ ഒരു ഒന്നൊന്നര സംഭവം തന്നേയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട സാജൻ ഭായ് ,നന്ദി. സൈബർ ആഡിക്ഷൻ പോലുള്ള ഇത്തരം ചില ദോഷവശങ്ങൾ പലരുടേയും കുടുംബം/ജോലി മുതൽ പലതിനേയും തകർത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള റോസ് മേം ,നന്ദി.ബ്ലോഗുലകം വാഴട്ടേ..മലയാളം വാഴട്ടേ..എന്ന് കൂടി കൂട്ടിവായിക്കുന്നുണ്ട് ..ഞാൻ ..കേട്ടൊ.

പ്രിയപ്പെട്ട സിയാഫ് ഭായ്, നന്ദി. മാധ്യമങ്ങളെല്ലാം നമ്മൾ കാശ് കൊടുത്തു തന്നെയല്ലേ ഇപ്പോൾ വാങ്ങുന്നത്..ദ് അതുപോലെ തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ജയൻ ഭായ്.നന്ദി .ഈ അഭിനന്ദനങ്ങൾക്കും ഷെയറിങ്ങിനും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൂസാ ഭായ്. നന്ദി. ഈ അഞ്ച് കൊല്ലം വരെ പഞ്ചറാവാണ്ട് പിടിച്ച് നിന്ന കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം..ന്റെ കൊമ്പൻജി.

Mukesh M said...

അഞ്ചാം പിറന്നാള്‍ ആശംസകള്‍ ആദ്യമേ അറിയിക്കട്ടെ!!
ഇങ്ങനെ ഒരു മുരളിയേട്ടന്‍ ഇല്ലെങ്കില്‍, ബിലാത്തി വിശേഷങ്ങള്‍ ഈ ബൂലോകം എങ്ങനെ അറിയുമായിരുന്നു .
ഈ പദ്ധതി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ ! എല്ലാവിധ ഭാവുകങ്ങളും.

ഫൈസല്‍ ബാബു said...

ഇഷ്ട ബ്ലോഗറുടെ സന്തോഷത്തില്‍ ഈ ഞാനും പങ്കു ചേരുന്നു ,ഒപ്പം കട്ടന്‍ കാപ്പിയുടെ പുതിയ സംരംഭം കൌതുകമായി തോന്നുന്നു , പലര്‍ ചേര്‍ന്ന് ഒരു കഥ ,,,എന്ത് രസമായിരിക്കും അല്ലെ അത് ,

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ പ്ലസ് ഷെയറിങ്ങും , ലൈക്ക് മെഷീനുമൊക്കെയായി മൊബൈയിൽ ഫോണിലൂടെ നേരം കൊല്ലുകയായിരുന്നു...!


ഇതാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഹ ഹ ഹ:)

വര്‍ഷിണി* വിനോദിനി said...

പുതുമയാർന്നതും വിജ്നാനപ്രദവുമായ വാർഷികപതിപ്പു തന്നെ.
ഈ പട്ടണത്തിൽനിന്നു കൊണ്ടുപോകുവാനായി എന്തേങ്കിലുമൊക്കെ ലഭിക്കാറുണ്ടെന്നതു സന്തോഷം നൽകുന്നു..
നന്ദി..ആശംസകൾ

Aarsha Abhilash said...

ഇത് കാണാന്‍ വൈകിയോ മുരളിയേട്ടാ? :( വൈകിയൊരു വാര്‍ഷിക ആശംസ ട്ടോ.... "കട്ടന്‍കാപ്പി "യെ കുറിച്ച് നേരത്തെ മുരുകേഷ് സര്‍ ഉം, നാരായണന്‍ സര്‍ ഉം പറഞ്ഞു കേട്ടിരുന്നു.. നല്ലൊരു സംരംഭം .. ആശംസകള്‍ :)

നളിനകുമാരി said...

അഞ്ചാം പിറന്നാളിന് എന്റെ ആശംസകള്‍.
ഒരു പ്രാവശം വായിച്ചു.ഇനിയും കൂടുതല്‍ നേരമെടുത്തു വരാനും വായിക്കാനും തോന്നുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട റാണിപ്രിയ,നന്ദി.എന്റെ ബ്ലോഗിനേയും,കട്ടൻ കാപ്പിയേയും വന്നാശീർവദിച്ചതിനും,ഭാവുകങ്ങൾ അർപ്പിച്ചതിനും ഒത്തിരി സന്തോഷം കേട്ടൊ ദേവൂട്ടി.

പ്രിയമുള്ള സീത കുട്ടി.നന്ദി. സമയപരിധിക്കുള്ളിൽ നിന്നുപോലും ഈ അഞ്ചാം പിറന്നാളുകാരന്റെ ചാരത്തോടിവന്നൽ വളരെയധികം സന്തോഷം കേട്ടൊ സീതാജി.

പ്രിയപ്പെട്ട എച്മുകുട്ടി ,നന്ദി. നിങ്ങളോരോരുത്തരുടേയും വായനയുടെ പ്രചോദനം കൊണ്ട് തന്നെയാണ് എനിക്കീ പഞ്ച വത്സരം പൂർത്തിയാക്കുവാൻ സാധിച്ചത് കേട്ടോ കല.

പ്രിയമുള്ള അൻവർ ഭായ് ,നന്ദി. പ്രവനാചാതിധമായ ഈ അനുഗ്രഹങ്ങൾക്ക് ഏറെ സന്തോഷമുണ്ട് കേട്ടൊ ഹുസൈൻ ഭായ്.

പ്രിയപ്പെട്ട മനോരാജ് ഭായ്, നന്ദി. അകത്ത് ഇമ്മിണി വെണ്മയുണ്ടെങ്കിലും ആയതിന്റെ തേജസ് പുറത്തുവിടാതെയിരിക്കുന്ന ആ സാധനം തന്നേയാണ് ഈ ബ്ലോഗ് കേട്ടൊ മനോ.

പ്രിയമുള്ള ചന്തുവേട്ടാ ,നന്ദി. ബൂലോഗ ഗുരുക്കന്മാരായ നിങ്ങളെ പോലുള്ളവരുടെ അനുഗ്രഹം തന്നേയാണ് ഇത്ര നാളും എന്നെ ഇവിടെയിങ്ങനെ പിടിച്ചു നിറുത്തുവാൻ കാരണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുസുമം മേം.നന്ദി.ഈ അനുഗ്രഹങ്ങൾക്കും ആശീവാദങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ മേം.

പ്രിയമുള്ള ഉണ്ണിയേട്ടൻ ഭായ് ,നന്ദി. ബിലാത്തി വിശേഷങ്ങളുടെ ധ്വനികൾ തന്നെയാണ് എന്റെ എഴുത്തുകളുടെ മുഖ്യധാര കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഫൈസൽ ഭായ്, നന്ദി. പല ഭാഗത്തുമുള്ള ബൂലോഗരെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ,പലരാലും എഴുതി തീർക്കാവുന്ന ഒരു പുസ്തകത്തിന് കട്ടൻ കാപ്പി’ തുടക്കം കുറിക്കുന്നത് കേട്ടോ ഭായ്.

keraladasanunni said...

ഏതാണ്ട് ഒരേ സമയത്താണ് ഞാനും മുരളിയും ബൂലോകത്തിലെത്തുന്നത്. ഇത്ര കാലം ഇവിടെ തുടരാനായി എന്നത് ചെറിയ കാര്യമല്ല.

പുസ്തകങ്ങൾ ഇല്ലാതായാലും ബ്ലോഗ് നില നിൽക്കും എന്ന് എനിക്കും തോന്നാറുണ്ട്.

vinus said...

പൂയ്......... അഞ്ചു പിറന്നാളുകൾ കണ്ട ബ്ലോഗിന് അഭിനന്ദനങൾ.ഇനിയും ഒത്തിരി ഒത്തിരി പിറന്നാളുകൾ ആഘോഷിക്കാൻ കഴിയട്ടെ

Philip Verghese 'Ariel' said...

പ്രീയപ്പെട്ട ഭായ്
എൻറെ പുതിയ പോസ്ടിന്റെ വിവരവും ഇവിടെ ഒട്ടിച്ചു ചേർത്തതിൽ പെരുത്ത സന്തോഷം !!!
തുടരട്ടെ ഈ ഭൂലോക മലയാള യാത്ര. എല്ലാ ഭാവുകങ്ങളും നേരുന്നു,
ഒപ്പം ഒരു മുൻ‌കൂർ പുതു വത്സര ആശംസ കൂടി കിടക്കട്ടെ ഇവിടെ !!!!

Mohamed Salahudheen said...

പുതുമയിൽ മുങ്ങി പഴമയെ മറന്നാലും മനുഷ്യന്റെ കോലവും ബുദ്ധിയുമൊക്കെ പഴയത് തന്നെയല്ലേ.

:)

Cv Thankappan said...

ബിലാത്തിപട്ടണത്തിലേയ്ക്കുള്ള യാത്രയില്‍ പലപ്പോഴും റോഡ് ബ്ലോക്കായി തിരിച്ചുപോരേണ്ടിവന്ന ഗതികേടാണ് വന്നിട്ടുള്ളത്.അതുകാരണം സമയാസമയങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാറില്ല.2014 ജനുവരി ഒന്നിലെ പോസ്റ്റും തഥൈവ.....
ഈ രചനയും ഇപ്പോഴാണ് കാണാനും വായിക്കാനും കഴിഞ്ഞത്.നന്നായിട്ടുണ്ട്.
ഇഷ്ടപ്പെട്ടു.
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

വേണുഗോപാല്‍ said...

പിറന്നാള്‍ ആശംസിക്കാന്‍ എത്താന്‍ വൈകി ശ്രീ മുരളി.

ബിലാത്തിയുടെ വിവിധ വശങ്ങള്‍ ചികഞ്ഞു അത് യാതോരു കലര്‍പ്പുമില്ലാതെ വായനക്ക് നല്‍കുന്ന ഈ ബ്ലോഗ്ഗ് അനുവാചകനെ ആകര്‍ഷിക്കുന്നത് അതിന്റെ ലാളിത്യം ഒന്ന് കൊണ്ട് മാത്രമാണ്.

അഞ്ചു വര്‍ഷങ്ങള്‍ ഇ എഴുത്തിന്റെ വഴിയില്‍ പിന്നിട്ട ബിലാത്തിപ്പട്ടണം ഈ കുതിപ്പ് തുടരുക തന്നെ ചെയ്യുമെന്നതില്‍ സംശയമേതുമില്ല.

ആശംസകള്‍

അൻവർ തഴവാ said...

ഹൃദ്യം ആശംസ..വൈകി എങ്കിലും...

Risha Rasheed said...

കാലങ്ങളോളം തലമുറകളിലൂടെ യാത്ര ചെയ്യുക ബിലാത്തി,,,rr

viddiman said...

പുതിയ അറിവുകൾ ഊർജ്ജം പകരുന്നു. ബ്ലോഗിനു പൈസ കൊടുക്കേണ്ടി വരും എന്ന സർവേ ഫലം സുഖിച്ചില്ല. :)

അഞ്ചാം പിറന്നാൾ ആശംസകൾ

Philip Verghese 'Ariel' said...

അനവരിക്കായുടെ ഇന്നത്തെ facebook നോട്ട് കണ്ടു വീണ്ടും ഇവിടെത്തി ഒരു
പുനർ വായന നടത്തി, കമന്റിലൂടെ പരതി വന്നപ്പോൾ വീണ്ടും ഓർത്തു
ഭായ് പറഞ്ഞതുപോലെ പണി പറ്റിയെല്ലോ എന്ന്:
പ്രിയമുള്ള ഫിലിപ് ഭായ്,നന്ദി. ‘ഏരിയലിന്റെ’ പേരിൽ ഉടനെ രജിസ്റ്റർ ചെയ്തുകൊള്ളൂക ..
ബ്ലോഗിങ്ങ് ഉന്നമനത്തിലേക്ക് പോകുന്നത് കണ്ടാണ് ,ഗൂഗിൾ പോലും ‘ഫ്രീ ബ്ലോഗിങ്ങിനെ‘ ജി-പ്ലസ്സിലേക്ക് മാറ്റിയിട്ടത്..!
ബ്ലോഗറിൽ ഇനി വേണമെങ്കിൽ അവരിൽ നിന്നും ഡോമിയൻ വാങ്ങണം ..!​
​അങ്ങനെ അത് നടന്നു ​രെജിസ്ടർ ചെയ്തു സ്വന്തം പേരിൽ ഒന്ന് തല്ലിക്കൂട്ടി ഒരു മിത്രത്തിന്റെ
സഹായത്തോടെ പണി ഇത്തറ്റം ആയി
It is still under construction, meanwhile you can have a glance at it:
www.pvariel.com​

Sudheer Das said...

ഇതുവരെ ഒന്നെഴുതി നോക്കണംന്നെ തോന്നിയിരുന്നുള്ളൂ. ഇത്‌ വായിച്ചതോടുകൂടി ബ്ലോഗെഴുതുവാനുള്ള ഉത്സാഹം ശരിക്കും കൂടിയിക്കുന്നു. നന്ദി. ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

നല്ല ലേഖനം. ഇനി ഒന്നൂടെ വന്നു വായിക്കും.

kochumol(കുങ്കുമം) said...

ബിലാത്തിപ്പട്ടണത്തിന്റെ അഞ്ചാം പിറന്നാളാഘോഷവും കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോയപ്പോളാണ് ഞാന്‍ എത്തിയത് ...
മുരളിയേട്ടാ വൈകിയാണേലും ന്റേം ആശംസകള്‍..!

Unknown said...

ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ
ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...