Friday, 30 September 2016

നേക്കഡ് മജീഷ്യൻസ് ... ! / Naked Magicians ... !

അതി സുന്ദരിമാരായ അഴകും ലാവണ്യവുമുള്ള പല  സുന്ദരിക്കോതകളുടേയും  ,
നഗ്നത പ്രദർശിപ്പിച്ചിട്ടുള്ള അഴിഞ്ഞാട്ടങ്ങൾ പലതും - വേദികളിലും , നേരിട്ടുമൊക്കെ
ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് ...!
പക്ഷേ അതി സുന്ദരന്മാരായ , വളരെ കോമളകരമായ  പുരുഷ ശരീര കാന്തിയുള്ള
ആണുങ്ങളുടെ പൂർണ്ണ നഗ്ന മേനികൾ ചില 'പോണോഗ്രാഫി ഷോ'കളിലും , നീല ചിത്രങ്ങളിലുമല്ലാതെ , നേരിട്ട് ഒരു  രംഗ മണ്ഡപ വേദിയിൽ  ഞാൻ ആദ്യമായി
കാണുന്നത് ഇപ്പോളാണ് ...
ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി ,  അത്ഭുതപ്പെട്ട് , ശരിക്കും വായ്  പൊളിച്ച്
കണ്ടിരുന്ന ഒരു അടി പൊളി 'മാജിക് ഷോ'യെ പറ്റിയാണ്   ഞാൻ പറഞ്ഞുവരുന്നത്  ...
ലോകത്തുള്ള പല വമ്പൻ സിറ്റികളിലും ബോക്സ് ഓഫീസ് തകർത്ത്  കളിച്ചുകൊണ്ടിരിക്കുന്ന 'നേക്കഡ് മജീഷ്യൻസ് ' എന്ന സ്‌റ്റേജ്  പരിപാടിയാണിത് ...!
'ലേഡി മജീഷ്യൻസ്' വെറും അല്പ വസ്ത്ര ധാരികളായി
വന്ന് കാണികളെ കണ്ണുവെട്ടിക്കുന്ന  വിദ്യകളും , മജീഷ്യൻ വേദിയിൽ വന്ന് തന്റെ 'അസിസ്റ്റന്റാ'യ ചുള്ളത്തിയെയോ , മണ്ഡപത്തിൽ  വിളിച്ചു  വരുത്തുന്ന തരുണിയെയോ
പൂർണ്ണ നഗ്നരാക്കുന്ന  (വീഡിയോ ) പല മാജിക് ഷോകളും ഇവിടെ നടക്കാറുണ്ട് ...

അതുപോലെ തന്നെ ലോക സുന്ദരിമാരടക്കം പല തരുണീമണികളുടെയും
ഉടയാടകളില്ലാത്ത ശരീരങ്ങൾ പ്രദർശിപ്പിച്ചുള്ള പല പബ്ലിക് പരിപാടികൾ ലോകത്തങ്ങോളമിങ്ങോളം  പലരാലും വീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും , ഒട്ടു മിക്കവരും -
തനി സെലിബ്രിറ്റികളായ ആണുങ്ങളുടെ ഇത്തരത്തിലുള്ള നഗ്ന ശരീരങ്ങൾ വേദിയിൽ നിറഞ്ഞാടുന്ന പരിപാടികൾ മിക്കവാറും കണ്ടിട്ടുണ്ടാകില്ല... !

ഏതാണ്ട് രണ്ടര കൊല്ലം മുമ്പ് ആസ്‌ത്രേലിയയിലെ
'പെർത്തി'ൽ നിന്നും പല അന്തർദ്ദേശീയ ' ടി.വി ഷോ'കളിലൂടെയും , 'സ്റ്റേജ് മാജിക് ഷോ'കളിലൂടെയും  പ്രസിദ്ധരായ - സകലകലാ വല്ലഭരായ രണ്ട് യുവ മാന്ത്രികർ അണിയിച്ചൊരുക്കി രംഗാവിഷ്കാരം നടത്തിയ ഒരു വല്ലാത്ത പ്രത്യേകതയുള്ള 'സ്റ്റേജ് മാജിക് ഷോ' - ഇന്ന് ആഗോള തലത്തിൽ ഏറ്റവും വലിയ ജനപ്രീതി നേടിയ മായാജാല പരിപാടിയായി മാറിയയിരിക്കുകയാണ് ...
'ബോക്സ് ഓഫീസ്  കളക്ഷ'ന്റെ കാര്യത്തിലും ഈ മാന്ത്രിക കളി ,
മറ്റെല്ലാ പരിപാടികളെയും പിന്തള്ളി ഒരു 'റെക്കോർഡ് ' സൃഷ്ട്ടിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ ...

ഇംഗ്ളീഷുകാരെ - വിനോദത്തിലും , വിജ്ഞാനത്തിലും , വിവേകത്തിലും , 'വിറ്റി'ലുമൊന്നും വെട്ടിക്കുവാൻ ,  മറ്റ് യാതൊരു വെള്ളക്കാർക്കും  പറ്റില്ലാ എന്നൊരു വീമ്പടി സംസാരം ബ്രിട്ടണിലുള്ള ഒരു വിധം എല്ലാ ഒറിജിനൽ സായിപ്പുമാർക്കും ഉള്ളതാണ്.
അതിപ്പോൾ  അമേരിക്ക , ആസ്‌ത്രേലിയ കാനഡ , ന്യൂസിലാന്റ് , സൗത്ത്  ആഫ്രിക്ക മുതൽ ഏത് രാജ്യങ്ങളിലേക്കും  കുടിയേറി - അവിടത്തെ വംശജരായി  തീർന്നെങ്കിലും ,  ഇപ്പോഴും ബ്രിട്ടീഷ് രക്തം സിരകളിൽ ഓടുന്ന ഓരോ വെള്ളക്കാരും  ഇത് തന്നെയാണ്  പറയുക  ...
ഒരു പക്ഷേ അത് ശരിയായിരിക്കാം , ഇന്ന് പാശ്ചാത്യ നാടുകളിൽ ആക്ഷേപ
ഹാസ്യവും , 'അഡൽറ്റു വിറ്റു'കളും ചേർത്ത് അനേകമനേകം കാരികേച്ചർ കം 'കോമഡി
ഷോ'കൾ നടത്തുന്നവരിൽ ഭൂരി ഭാഗവും തനി  ഇoഗ്‌ളീഷുകാർ   തന്നെയാണ് ... ആളുകളെ ചിരിപ്പിക്കുന്നതിന് വേണ്ടി കോമഡിയുടെ ഏത് അറ്റം വരെയും  ഇവർ പോകും ...!

അതിന്  ഒരു ഉത്തമ ഉദാഹരണമാണ്
ഈ 'നേക്കഡ് മജീഷ്യൻസ് എന്ന സ്റ്റേജ് ഷോ'...!

രണ്ട് മാജിഷ്യൻമാർ 'കോട്ടും സ്യൂട്ടു'മൊക്കെയായി
സ്റ്റേജിൽ എത്തി നല്ല കിണ്ണങ്കാച്ചി വളിപ്പുകൾ കാച്ചി ,
ചില മാജിക് പ്രോപർട്ടികളായ ലൈംഗിക കളിക്കോപ്പുകളായ  'ഡിൽഡോകൾ ' കൊണ്ടും , സ്റ്റേജിലേക്ക് വിളിച്ചു വരുത്തുന്ന കാണികളെ ഉപയോഗിച്ചും ചെയ്യുന്ന ചെപ്പടി വിദ്യകളുടെ ഒരു കൊച്ചു കൂമ്പാരമാണ് ഈ പരിപാടി ...

ഇതിനിടയിൽ 'ടൈ' അഴിച്ച് - 'ഷർട്ടൂരി - ബെൽറ്റ് ' ഊരി വെച്ച് അവരുടെ സിക്സ് പാക്ക് ബോഡികൊണ്ടുള്ള മാറി മാറിയുള്ള ജാലവിദ്യ മറിമായങ്ങൾ ...
പിന്നീട് 'ഷൂസ് , പാന്റ്സ് ' എന്നിവയെല്ലാം ഇല്ലാതാകുമ്പോൾ തുറിച്ച് നിൽക്കുന്ന 'അണ്ടർ വെയറു'കൾ മാത്രമണിഞ്ഞുള്ള മായാജാലങ്ങൾ ...!
അതിന് ശേഷം വിവസ്ത്രരായി  തൊപ്പിയും  , മറ്റു മാജിക് ഉപകരണങ്ങൾ കൊണ്ടും മുൻ ഭാഗം മാത്രം വളരെ കൈവേഗത്താൽ  മറച്ചും , തിരിച്ചുമുള്ള കൈ അടക്കത്തിന്റെ  വേലകൾക്കൊപ്പം തന്നെ സ്റ്റേജിലേക്ക് വിളിച്ചു  വരുത്തുന്ന പെണ്ണുങ്ങളുടെ പിന്നിൽ നിന്നും  മറ്റും കാട്ടുന്ന ഇന്ദ്രജാലവും , രസികത്തവും നിറഞ്ഞ കൈ അടക്കത്തിന്റെ കോപ്രായങ്ങൾ ...!


പരിപൂർണ്ണ നഗ്നരായി   തന്നെ സ്റ്റേജിൽ നിറഞ്ഞാടിയുള്ള അവസാനത്തെ
വിദ്യകളൊക്കെ , അതും ചില കലക്കൻ സെക്സ് ആക്റ്റ് കളുടെ അഭിനയ വൈഭവത്താൽ  കാണികളെ  ചിരിപ്പിച്ച്  ചിരിപ്പിച്ച്‌  കൊല്ലുന്ന വിധത്തിലുള്ളതാണ്  ... !

സെക്സിന്റെ വൈകൃതങ്ങൾ  ഏറെയുണ്ടെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ
കാണികൾ  ഇത്രയേറെ  കയ്യടിച്ച്  പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടി ഞാൻ
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ...
ഏറ്റവും വലിയ അതിശയം  ആണുങ്ങളേക്കാൾ കൂടുതൽ കാണികളായി എന്നും എത്തുന്നത് പെണ്ണുങ്ങളാണ് എന്നുള്ളതാണ്... !
പരിപാടിക്ക്  ശേഷം മജീഷ്യന്മാരോടോത്തുനിന്ന്  ഫോട്ടം പിടിക്കാനും , ഓട്ടോഗ്രാഫ് വാങ്ങാനുമുള്ള പെണ്ണുങ്ങളുടെ തിക്കും തിരക്കും , ആ ഉന്തി തള്ളിയുള്ള  ജഗപൊക മാത്രം കണ്ടാൽ മതി - ഈ മാന്ത്രിക ദ്വയത്തിന്റെ  'സ്റ്റാർ വാല്യൂ ' അല്ലെങ്കിൽ  അവരോടുള്ള  ആരാധന മനസ്സിലാക്കുവാൻ  ...!
World’s Naughtiest and Funniest Magic Show   (വീഡിയോ ) എന്നറിയപ്പെടുന്ന  നേക്കഡ് മാജിഷ്യൻസിന്റെ ക്രിയേറ്റർമാരും , അവതരിപ്പിക്കുന്നവരും  രണ്ടേ രണ്ട് പേരാണ് കൃസ്റ്റോഫർ വൈനെയും , മൈക്ക് ടൈലറും .
ഇവരുടെ പരിപാടിയുടെ തല വാചകം തന്നെ
sleeves up and pants down എന്ന ആപ്ത വാക്യമാണ്...

തമാശക്കാരുടെ രാജാവ്  എന്നറിയപ്പെടുന്ന കൃസ്റ്റോഫർ വൈനെ / Christopher Wayne  മാജിക് പഠനത്തിന് ശേഷം മൂനാലുകൊല്ലത്തോളം ന്യൂസിലാൻഡിൽ കോമഡി എഴുത്തുക്കാരനായിരിക്കുമ്പോഴാണ്  'More Than Magic 'എന്ന ടി.വി സീരിയലിലൂടെ ആസ്‌ത്രേലിയയിൽ അതി പ്രശസ്തനായത്  , പിന്നീട് 'Channel 10 'ലെ കുട്ടികൾക്ക് വേണ്ടിയുള്ള 'Clothed Magician' പരിപാടിയും ഇദ്ദേഹം നടത്തിയിരുന്നു

ആസ്‌ത്രേലിയയിലെ  ഏറ്റവും നല്ല എന്റർടെയ്‌നർ എന്നറിയപ്പെടുന്ന നീന്തൽ താരമായ സ്പോർട്സ്മാൻ കൂടിയായ മൈക്ക് ടൈലർ / Mike Tyler   അവിടത്തെ ഏറ്റവും നല്ല 'ഹിപ്നോ  കോമഡി മജീഷ്യൻ' കൂടിയായിരുന്നു . അമേരിക്ക , ന്യൂസിലാൻഡ് മുതലായിടങ്ങളിലും ചാനൽ ഷോകളിൽ കൂടി  അതി പ്രശസ്തനാണ്  പെൺ കൊടിമാരുടെ  മനം കവരുന്ന ഈ മാന്ത്രികൻ .. .

ആണിന്റെ അരവട്ടങ്ങൾ
ആയിരം പെണ്ണുങ്ങൾ കണ്ടാലും
ആണൊരുവന്റെ അരക്കെട്ട് , അര
ആണുപോലും കാണരുത് എന്നാണ്‌
ആയവരൊക്കൊ പണ്ട് മുതൽ ചൊല്ലിയിട്ടത്...

പക്ഷേ ഇന്ന് കാലം മാറി , ചൊല്ല് മാറി.... ആണും പെണ്ണുമൊക്കെ കാണിക്കേണ്ടതും അല്ലാത്തതും എല്ലാമെല്ലാം എന്നുമെപ്പോഴും ഏവർക്കും കാണിച്ചു കൊടുത്തുതുടങ്ങി....
ഇന്നിപ്പോൾ വസ്തു വകകൾ മാത്രമല്ല
കലയും സാഹിത്യവുമടക്കം എല്ലാ ലൊട്ടുലൊടുക്ക്
സാമാഗ്രികളും കച്ചവട വിപണന തന്ത്രങ്ങളിൽ അകപ്പെട്ട്നട്ടം തിരിയുകയാണ്....
അപ്പോൾ ഇതൊന്നുമല്ല ഇതുക്കും  മേലെ പലതും - നാം ഏവരും , ഇനിയും കാണാനിരിക്കുന്നതേയുള്ളൂ ...!

ഇന്നത്തെ കാലത്ത് - വസ്തു വകകൾ  മാത്രമല്ല കലയും സാഹിത്യവുമടക്കം
എല്ലാ ലൊട്ടുലൊടുക്ക് സാമാഗ്രികളും കച്ചവട വിപണന തന്ത്രങ്ങളിൽ അകപ്പെട്ട്
നട്ടം തിരിയുകയാണ് അപ്പോൾ ഇതൊന്നുമല്ല ഇതുക്കും  മേലെ പലതും നാം ഏവരും
ഇനി കാണാനിരിക്കുന്നതേയുള്ളൂ ...!
ഇന്ദ്രജാലത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന
ഇന്ത്യാ മഹാരാജ്യത്ത്  ഈ ജാലവിദ്യക്കാർ  ഇനി
എന്നാണാവോ എത്തുക എന്നറിയില്ല ...
വന്നാലും അവിടെയുള്ള സദാചാര പോലീസുകാരൊക്കെ
ഇത്തരം മായാജാലങ്ങൾ  ഇന്ത്യയിൽ അവതരിപ്പിക്കുവാൻ  അനുവദിക്കുമോ  എന്നും അറിയില്ല ...

അവിടെ തുണിയുരിയലും , മായാജാലങ്ങളും മറ്റും പൊതു വേദികളേക്കാൾ  കൂടുതൽ നടക്കുന്നത് അണിയറകളിലാണെന്ന് മാത്രം ... !

ഇന്ത്യയിൽ അന്നും ഇന്നും എന്നും ,
എല്ലാം  ജാലങ്ങളാണല്ലൊ ..., സകലമാന
മാന്ത്രികരെയെല്ലാം മറി കടക്കുന്ന മഹേന്ദ്രജാലങ്ങൾ  ... ! ! !


 'ബ്രിട്ടീഷ് മലയാളി'യിൽ എഴുതിയ ലേഖനം

മുൻപെഴുതിയ  ലണ്ടനിലെ  മായാജാല 
അവലോകനങ്ങൾ ഇവിടെ വീണ്ടും വായിക്കാം 
  1. ഇമ്പോസ്സിബിൾ ... ! / Impossible... !
  2. മാജിക്കിന്റെ ഒരു വിസ്മയ ലോകം ... ! / Magickinte-Oru-Vismaya-Lokam...!  
   

(  Courtesy of some images & graphics in this 
article from nakedmagicians.com ,    &   google  )

30 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആണിന്റെ അരവട്ടങ്ങൾ
ആയിരം പെണ്ണുങ്ങൾ കണ്ടാലും
അര ആണ് പോലും കാണരുത് എന്നാണ്‌
ആയവരൊക്കൊ പണ്ട് മുതൽ ചൊല്ലിയിട്ടത്...
പക്ഷേ ഇന്ന് കാലം മാറി , ചൊല്ല് മാറി. ആണും
പെണ്ണുമൊക്കെ കാണിക്കേണ്ടതല്ലാത്ത എല്ലാം കാണിച്ചു തുടങ്ങി.

വസ്തു വകകൾ മാത്രമല്ല കലയും സാഹിത്യവുമടക്കം എല്ലാ ലൊട്ടുലൊടുക്ക്

സാമാഗ്രികളും കച്ചവട വിപണന തന്ത്രങ്ങളിൽ അകപ്പെട്ട് നട്ടം തിരിയുകയാണ്

അപ്പോൾ ഇതൊന്നുമല്ല ഇതുക്കും മേലെ പലതും നാം ഏവരും ഇനി കാണാനിരിക്കുന്നതേയുള്ളൂ ...!

പിന്നെ

കലയെന്ന നിലയ്ക്കല്ലെങ്കിലും തട്ടിപ്പുകൾ ഇന്ന് എല്ലാരംഗത്തും

പ്രയോഗിക്കപ്പെടുന്നു ; അറിഞ്ഞും , അറിയാതെയും നാം അവയെ

പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൂ...

മറ്റൊരുതരത്തിൽ കച്ചവടക്കാരും , രാഷ്ട്രീയക്കാരും,

കൈക്കൂലിക്കാരും,ദൈവജ്ഞന്മാരും മറ്റും ഒരു തരം ജാലവിദ്യക്കാർ തന്നെയാണ്.
പരീക്ഷഹാളും, വിവാഹവേദിയും,ദേവാലയവും ,..,..വരെ തട്ടിപ്പിന്റെ രംഗമാണിന്ന്...

ചുരുക്കത്തിൽ പറഞ്ഞാൽ ഇതൊരു

മാജിക്കിന്റെ വിസ്മയ ലോകമാണ്..!

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ

ചൂഷണം ചെയ്യുന്നവരാണ്..അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത് പ്രേക്ഷകരെ

രസിപ്പിക്കാനാണ്...അപ്പോൾ സ്റ്റേജിലും,തെരുവിലും നിൽക്കുന്ന

ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവവും കാരുണ്യവുമൊക്കെ ആവാം അല്ലെ ...

Harinath said...

ദ്വയാർത്ഥപ്രയോഗങ്ങൾ നടത്തിയും സദാചാരം എന്നുനടിച്ച് പരിഹാസത്തിലൂടെ ‘മാന്യമായി’ ആസ്വദിച്ചും അവതരിപ്പിച്ചുപോരുന്ന മലയാളം ടെലിവിഷൻ കോമഡികൾ കാണുന്നവർ ഇതുപോലുള്ള വിദേശപരിപാടികളെക്കുറിച്ച് അറിയുന്നത് നല്ലതാണ്‌. വിദേശികളുടെ ഈ അവതരണം എന്തുകൊണ്ടും നമ്മുടെ കോമഡി ഷോകളേക്കാൾ ഏറെ ഭേദമാണെന്നതിൽ സംശയമില്ല.

ജീവി കരിവെള്ളൂർ said...

കൊള്ളാലോ പരിപാടി. നുമ്മക്കിങ്ങ് കേരളത്തിലിരുന്ന് വായിച്ചും വീഡിയോ കണ്ടു മറിയാം ഇതൊക്കെ !

പട്ടേപ്പാടം റാംജി said...

പക്ഷേ ഇന്ന് കാലം മാറി , ചൊല്ല് മാറി. ആണും
പെണ്ണുമൊക്കെ കാണിക്കേണ്ടതല്ലാത്ത എല്ലാം കാണിച്ചു തുടങ്ങി...!

മാറ്റങ്ങള്‍ വരാതെ കാലത്തിന് മുന്നോട്ട് പോകാനാവില്ല.
ഇന്ന് കാണുന്ന 'അയ്യേ'കള്‍ ആയിരിക്കും നാളത്തെ 'ഹായ്'കള്‍.

റോസാപ്പൂക്കള്‍ said...

ഹോ..ഇതെല്ലാം നേരില്‍ കണ്ടു ഞങ്ങട മുരളിച്ചേട്ടന്‍ വഴിതെറ്റിപ്പോകാതിരുന്നാ മതിയായിരുന്നു.

© Mubi said...

ഇവിടെ വന്നാല്‍ ഇങ്ങിനെയോരോ കുതൂഹലങ്ങളെ കുറിച്ച് അറിയാം :) :) ന്നാലും മുരളിയേട്ടാ ഇങ്ങളെ സദാചാരക്കാരൊന്നും കണ്ടില്ലേ?? ബിലാത്തിയിലെ ചില മുക്കിലൊക്കെ ആ ജീവികള്‍ ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്!

Muhammed Raees PC said...

ഹോ.. ബിലാത്തിപ്പട്ടണത്ത് ഇങ്ങനെയൊക്കെ ആണോ..

പി. വിജയകുമാർ said...

കാലം മാറുന്നു. കാഴ്ചകൾ മാറുന്നു. കാഴ്ച്ചപ്പാടുകൾ മാറുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എനിക്കിപ്പൊഴും മനസിലാകാത്ത ഒരു കാര്യം ഇതാ ഏത്‌ പരിപാടിയില്‍ നോക്കിയാലും ആണുങ്ങള്‍ പാദം ഷൂ കൊണ്ടു തുടങ്ങി കഴുത്ത്‌ ടൈ വരെ കെട്ടി മൊത്തം മരയ്ക്കും, എന്നാല്‍ പെണ്ണോ?

ഓരു മുഴം തുണി അരയിലും മാറത്തും മാത്രം, ബാക്കി എല്ലാം പുറത്ത്‌

വീകെ said...

രസകരമാണല്ലൊ ബിലാത്തിച്ചേട്ടാ നിങ്ങടെ കാര്യം ... അവിടെപ്പിന്നെ യാതൊരു വിധ അതിർവരമ്പുകളും ഇല്ലാത്ത രാജ്യമല്ലെ .. ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

വീകെ said...

രസകരമാണല്ലൊ ബിലാത്തിച്ചേട്ടാ നിങ്ങടെ കാര്യം ... അവിടെപ്പിന്നെ യാതൊരു വിധ അതിർവരമ്പുകളും ഇല്ലാത്ത രാജ്യമല്ലെ .. ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

Amjith said...

മുരളിയേട്ടന്‍ ലണ്ടനില്‍ ചെന്നതിനെയാണ് പാപി ചെന്നിടം പാതാളം എന്ന് പറയുന്നത്, ല്ലേ ?
.
.
.
എത്ര മനോഹരമായ ആചാരങ്ങള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഹരിനാഥ് , നന്ദി . കാണുന്നവരെ രസിപ്പിക്കുകയും അതിനൊത്ത് അവതരണ മികവോടെ കാഴ്ച്ചവെക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്തരം പരിപാടികൾ വമ്പൻ ഹിറ്റായി മാറുന്നത് പിന്നെ ദ്വയാർത്ഥപ്രയോഗങ്ങൾ നടത്തിയും സദാചാരം എന്നുനടിച്ച് പരിഹാസത്തിലൂടെ ‘മാന്യമായി’ ആസ്വദിച്ചും അവതരിപ്പിച്ചുപോരുന്ന മലയാളം ടെലിവിഷൻ കോമഡിക്കാർ വിദേശത്തുള്ള ഇത്തരം ഷോകൾ കണ്ടാൽ മതി -അതിന്റെ സ്റ്റാന്റേഡ് എത്രത്തോളം ഉണ്ടെന്ന് ..!

പ്രിയമുള്ള ഗോവിന്ദരാജ് ,നന്ദി. പരിപാടിയൊക്കെ അസ്സൽ കിണ്ണങ്കാച്ചി തന്നെ , നമ്മുടെ നാട്ടിൽ സാദാചാരപോലീസുകാർ വാഴുന്നോടത്തോളം കാലം ഇതൊക്കെ വായിച്ചും വീഡിയോ കണ്ടും മാത്രം അറിയാം എന്നു മാത്രം .

പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി. മാറ്റങ്ങള്‍ വരാതെ കാലത്തിന് മുന്നോട്ട് പോകാനാവില്ല എന്നത് പരമാർത്ഥമാണെങ്കിലും ആ മാറ്റങ്ങൾ അംഗീകരിക്കുവാൻ തയ്യാറാകാത്തതാണല്ലോ ഇന്ന് കാണുന്ന 'അയ്യേ'കള്‍ ആകുന്ന നാളത്തെ 'ഹായ്'കള്‍ അല്ലെ ഭായ് .

പ്രിയമുള്ള റോസ് മേം , നന്ദി . ഹ..ഹഹ.., ഞാൻ ഇതുവരെ കരുതിയിരുന്നത് എന്നെയെങ്ങാൻ കണ്ടിട്ട് ഇവിടെയുള്ള പാവങ്ങങ്ങളായ ആളുകൾ വഴിതെറ്റിപ്പോകാതിരുന്നാ മതിയായിരുന്നു എന്നാണ് കേട്ടോ മേം.

പ്രിയപ്പെട്ട മുബി ,നന്ദി .ഇതുപോലുള്ള കുതൂഹലങ്ങളും ,കൗതുക കാഴച്ചകളും അവിടെയും ഉണ്ടല്ലോ .പിന്നെ ഇവിടത്തെ സദാചാരക്കാരുടെയൊക്കെ ചെയർമാൻ ഞാനായതുകൊണ്ട് ആ കാര്യം പ്രശ്നമില്ല കേട്ടോ മുബി .


പ്രിയമുള്ള മുഹമ്മദ് ഭായ് ,നന്ദി .ബിലാത്തിപ്പട്ടണത്തിൽ ഇതല്ല ഇതിനപ്പറവുള്ള സംഗതികളാണ് എന്നും നടമാടി കൊണ്ടിരിക്കുന്നത് എന്റെ മുഹമ്മദ് ഭായ്


പ്രിയമുള്ള വിജയകുമാർ ഭായ് ,നന്ദി .കാലം മാറുന്നതിനൊപ്പം കോലങ്ങളും ,കാഴ്ചകളും എന്നും മാറിക്കൊണ്ടിരിക്കുന്നു - അതോടൊപ്പം കാഴ്ച്ചപ്പാടുകളും ആലവട്ടങ്ങളും മാറുന്നു.നമ്മളൊക്കെ വെറും കാഴ്ച്ചക്കാർ മാത്രം അല്ലെ ഭായ് .

പ്രിയപ്പെട്ട ഡോ : പണിക്കർ സാർ ,നന്ദി. ആണുങ്ങളൊക്കെ അഴിച്ചിട്ടാൽ എന്ത് കാണാനാ എന്നുള്ളതിന് ഒരു തിരുത്ത് തന്നെയാണ് ഈ നേക്കഡ് മാജിഷൻസ് ഷോ കേട്ടോ ഭായ്.

കൊച്ചു ഗോവിന്ദൻ said...

അത്യന്തം രസകരമായ പുതിയ എപ്പിസോഡും പതിവ് പോലെ കലക്കി.
അവതരണവും ആസ്വാദനവും ഒരു പുതിയ തലം കണ്ടെത്തുന്ന കല തന്നെയാണ് ഈ നഗ്ന ഇന്ദ്രജാലം!

വിനുവേട്ടന്‍ said...

മുരളിഭായ് ഇൻ വണ്ടർലാന്റ്.... :)

മാധവൻ said...

നാണമില്ലാത്ത നഗ്നന്മാർ ......എന്തേലും ആവട്ടെ ലവരുടെ മാജിക്ക് പൊരിയായിട്ടുണ്ട് .....കൈരളിക്ക് ഇവരെ പരിചയപ്പെടുത്തിയ മുരളിച്ചെട്ടന് സലാം

Geetha said...

വന്നു വന്ന് എന്തൊക്കെയാണാവോ ഇവിടെയൊക്കെ നടക്കുന്നത്.. കാലത്തിന്റെയൊരു പോക്കേ...

Bipin said...

എല്ലാം വായിച്ചു കണ്ടും കഴിഞ്ഞപ്പോൾ ഒരു പുതിയ ലോകം.

മുരളി ഒരു മജീഷ്യൻ ആണല്ലോ. എന്ത് കൊണ്ട് ഇത്തരം പരിപാടി തുടങ്ങിക്കൂടാ? അതോ അതിന്റെ റിഹേഴ്സൽ ആണോ? ഏതായാലും അടുത്ത നാട്ടിലേക്കുള്ള വരവിൽ നമ്മുടെ ബ്ലോഗർമാർ എല്ലാവരും ചേർന്ന് മുരളിയുടെ ഇത്തരം ഒരു മാജിക് ഷോ നടത്താം.

ajeeshnasurya said...

ഇതാണോ എന്ന് ചോദിച്ചാൽ ഇതൊക്കെതന്നെയാണ്.....

പുതിയ ലോകത്തിന്റെ പുതിയ കആഴ്ച്കൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അശോക് ഭായ് ,നന്ദി. ഇവിടെയുള്ള പല പല കാര്യങ്ങളും വളരെ രസകരമാണെങ്കിലും ചിലതെല്ലാം വളരെ ദുഷ്കരവുമാണ് കേട്ടോ എന്റെ ഭായ് പിന്നെയുള്ള ഒരേ ഒരു സമാധാനം മിക്ക കാര്യങ്ങൾക്കും യാതൊരു വിധ അതിർവരമ്പുകളും ഇല്ലാ എന്നുള്ളതാണ് , അപ്പോൾ ഇതിനപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...!


പ്രിയമുള്ള അംജിത് ഭായ് ,നന്ദി .മനോഹരമായ ആചാരങ്ങള്‍ കണ്ടും കേട്ടും മനസ്സിൽ എന്നും ലഡു പൊട്ടി ജീവിതം ചുമ്മാ കളയുമ്പോഴുള്ള വിഷമമാണ് എനിക്കെന്നും ഇവിടെ അനുഭവപ്പെടാറുള്ളത് കേട്ടോ ഭായ്.

പ്രിയപ്പെട്ട കൊച്ചുഗോവിന്ദൻ ,നന്ദി അത്യന്തം രസകരമായ ഈ നഗ്ന ഇന്ദ്രജാലം ഒരു പുതിയ ജാലം തന്നെയാണ് .പ്രത്യേകിച്ച് അവതരണവും ആസ്വാദനവും കൊണ്ട് കാണികളെയെല്ലാം ഒരു പുതിയ തലത്തിൽ കൊണ്ടെത്തിക്കുന്ന ഒരത്ഭുത കല തന്നെയാണിത് കേട്ടോ ഭായ്

പ്രിയമുള്ള വിനുവേട്ടൻ , നന്ദി . അതെ ലണ്ടൻ എന്ന വണ്ടർലാന്റിൽ വണ്ടറടിച്ചു നടക്കുന്ന ഒരു സാക്ഷാൽ മണ്ടൻ തന്നെയാണ് ഞാൻ കേട്ടോ വിനുവേട്ടാ

പ്രിയപ്പെട്ട വഴിമരങ്ങൾ ,നന്ദി .നാണമില്ലാത്ത നഗ്നന്മാരുടെ ആട്ടം കാണാൻ പോകുന്ന അതിലും നാണമില്ലാത്ത കാണികളും കൂടിയാകുമ്പോൾ ലവരുടെ മാജിക്ക് എങ്ങിനെ പൊരിയാവാതിരിക്കും എന്റെ ഭായ്.

പ്രിയമുള്ള ഗീത മേം , നന്ദി . വന്നു വന്ന് എന്തൊക്കെയാണാവോ ഇവിടെയൊക്കെ നടക്കുന്നത് എന്നതിന്റെയൊക്കെ ഒരു ഉത്തമ ദൃഷ്ട്ടാന്തമാണല്ലോ ഇത്തരം പബ്ലിക് ഷോകൾ .അതായത് ഇതൊക്കെയാണ് കലികാലത്തിന്റെ ഒരുപോക്കുകൾ കേട്ടോ മേം ,

പ്രിയപ്പെട്ട ബിപിൻ ഭായ് ,നന്ദി . അതെ ഇതൊരു പുതിയ ലോകം തന്നെയാണ് . പിന്നെ അടുത്ത നാട്ടിലേക്കുള്ള വരവിൽ നമ്മുടെ ബ്ലോഗർമാർക്ക് വേണ്ടി ഇത്തരം ഒരു മാജിക് ഷോ ഞാൻ നടത്താം.പക്ഷെ കാണാൻ ബ്ലോഗിണികളും വേണം.സദാചാര പോലീസിന്റെ കാര്യം ഭായ് നോക്കിയാൽ മാത്രം മതി .

പ്രിയമുള്ള അജീഷ്ണ ,നന്ദി . തീർച്ചയായും ഇതൊക്കെതന്നെയാണ് പുതിയ ലോകത്തിന്റെ പുതു പുത്തൻ കാണാ കാഴ്ച്കൾ കേട്ടോ അജീഷ്ണ

Anonymous said...

ഇനി സിനിമ വിശേഷങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ. പേജ് ലൈക് ചെയ്യൂ http://fb.com/teammedianews

vettathan said...

വായന ,പല കാരണങ്ങള്‍ കൊണ്ടും അല്‍പ്പം കുറഞ്ഞു .ആ കുറവ് നികത്താനുള്ള ശ്രമത്തിലാണ് .അശ്ലീലം കാണുന്നവന്റെ മനസ്സിലാണ് എന്ന് പറഞ്ഞത് എത്ര ശരി .മുരളി വരുമ്പോള്‍ മാജിക്ക് ഷോയ്ക്ക് വിളിക്കണേ

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാ .വായിക്കാൻ അൽപം വൈകി..റോസിലിച്ചേച്ചി പറഞ്ഞത്‌ തന്നെ ആവർത്തിക്കട്ടെ.ഇനിയുമുണ്ടോ ഇങ്ങനത്തെ നല്ല നല്ല ആചാരങ്ങൾ?!?!??!

ഫൈസല്‍ ബാബു said...

കുറെ കാലത്തിനു ശേഷം ബിലാത്തിയില്‍ വീണ്ടുമെത്തി ,,,ശരിക്കും വരികള്‍ കൊണ്ടുള്ള നല്ലൊരു ട്രീറ്റ് ..ഇത് വായിച്ച ശേഷം യു ട്യൂബില്‍ കുറെ വീഡിയോ കണ്ടു ..ഇത് എന്നേലും ഇന്ത്യയില്‍ കാണാന് ഭാഗ്യം ഉണ്ടാവുമോ ആവോ ?

Unknown said...

കാലം മാറി, കോലവും മാറി,....നേക്കഡ് മജീഷ്യൻസ് ... ! വളരെ നല്ല അവതരണം ...ആശംസകൾ !

ബൈജു മണിയങ്കാല said...

നഗ്നത അല്ലെങ്കിലും വല്ലാത്ത ഒരു സംഭവമാണ് അത് മാന്ത്രികത കൂടി ആകുമ്പോൾ പറയുകയും വേണ്ട നമ്മുടെ സൂരജ് വെഞ്ഞാറമൂട് പറയുംപോലെ വെറൈറ്റി അല്ലെ

രാമു said...

മുരളിയേട്ടാ.... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)Punaluran(പുനലൂരാൻ) said...

ഇന്ത്യയിൽ അന്നും ഇന്നും എന്നും ,
എല്ലാം ജാലങ്ങളാണല്ലൊ ..., സകലമാന
മാന്ത്രികരെയെല്ലാം മറി കടക്കുന്ന മഹേന്ദ്രജാലങ്ങൾ ... ! ! !

കലക്കി .. ഇഷ്ടമായി

Anonymous said...

പരിപൂർണ്ണ നഗ്നരായി തന്നെ സ്റ്റേജിൽ നിറഞ്ഞാടിയുള്ള അവസാനത്തെ
വിദ്യകളൊക്കെ , അതും ചില കലക്കൻ സെക്സ് ആക്റ്റ് കളുടെ അഭിനയ വൈഭവത്താൽ കാണികളെ ചിരിപ്പിച്ച് ചിരിപ്പിച്ച്‌ കൊല്ലുന്ന വിധത്തിലുള്ളതാണ് ... !

സെക്സിന്റെ വൈകൃതങ്ങൾ ഏറെയുണ്ടെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ
കാണികൾ ഇത്രയേറെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടി ഞാൻ
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ...
ഏറ്റവും വലിയ അതിശയം ആണുങ്ങളേക്കാൾ കൂടുതൽ കാണികളായി എന്നും എത്തുന്നത് പെണ്ണുങ്ങളാണ് എന്നുള്ളതാണ്... !

By
K.P. RAGHULAL

Sayuj said...

ഇത്തരം മായാജാലങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുവാൻ അനുവദിക്കുമോ എന്നും അറിയില്ല ...

അവിടെ തുണിയുരിയലും , മായാജാലങ്ങളും മറ്റും പൊതു വേദികളേക്കാൾ കൂടുതൽ നടക്കുന്നത് അണിയറകളിലാണെന്ന് മാത്രം ... !

ഇന്ത്യയിൽ അന്നും ഇന്നും എന്നും ,
എല്ലാം ജാലങ്ങളാണല്ലൊ ..., സകലമാന
മാന്ത്രികരെയെല്ലാം മറി കടക്കുന്ന മഹേന്ദ്രജാലങ്ങൾ ... ! ! !

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Aamukham ...!

  ഈ  ഡിജിറ്റൽ പുസ്തകത്തിന്റെ  ഉള്ളടക്കമാണ്  ഇവിടെ  ഇവിടെ പകർത്തിവെച്ചിട്ടുള്ളത്   ആംഗലേയ  നാട്ടിലെ നൂറ് വർഷം  പിന്നിടുന്ന മലയാളി എഴുത്തിന് ഒ...