Thursday, 29 August 2019

സൈബർ ഉലകത്തിൽ വാഴും മിത്രങ്ങൾ ...! / Cyber Ulakatthil Vazhum Mithrangal ...!

ഇന്ന്  ഇത്തിരി വായനയും എഴുത്തും അറിയാവുന്ന ഒരാൾക്ക് ആയിരത്തിലധികം  സൈബർ മിത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് .
ആഗോളതലത്തിൽ എടുത്ത് നോക്കുകയാണെങ്കിൽ ഇന്ന് ലോക
ജനസംഖ്യയുടെ 43% ആളുകൾ ഇന്റെർനെറ്റ് ഉപയോഗിക്കുന്നവരും,  
ഇവരിൽ മുക്കാൽ ഭാഗം പേരും സോഷ്യൽ നെറ്റ് വർക്ക് ഉപഭോക്താക്കളും ആണെത്രെ ...

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏതാണ്ട് 170 ൽ പരം ആക്റ്റീവായ സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകൾ ഉണ്ട് . അവയിൽ ചിലവയെല്ലാം അന്തർദ്ദേശീയമായി വളരെ പേരും പെരുമയും  ഉള്ളവയും , മറ്റ് ചിലത് അതാതിടങ്ങളിലെ ദേശീയ പെരുമയിൽ , അവരവരുടെ ഭാഷാ തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയും ആ‍ണെന്ന്  മാത്രം ...

ഇതോടൊപ്പം എന്നുമെന്നോണം സൈബർ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ തിക്കി തിരക്കി വന്നു കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല , അവരെല്ലാവരും തന്നെ വിവിധ വിവര സാങ്കേതികത വിദ്യാ തട്ടകങ്ങളിൽഅവരവരുടെ സാനിദ്ധ്യങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷം കൂടിയാണ്  ഇപ്പോൾ നടമാടികൊണ്ടിരിക്കുന്നത് ...

ഇന്ന് സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റുകളിൽ
അഭിരമിക്കുന്ന ഏറെ പേർക്കും ഇമ്മിണിയിമ്മിണി മിത്രങ്ങളുണ്ടായിരിക്കാം ...

ചാറ്റിങ്ങും , ചീറ്റിങ്ങും , സല്ലാപവും , ഒത്തുചേരലുകളുമൊക്കെയായി ഇത്തരം ‘ഫ്രെൻണ്ട് സർക്കിളുകൾ‘ എന്നുമെന്നോണം  വർദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു ...
അമേരിക്കൻ സൈക്കോളജി അസോസ്സിയേഷൻ ഈയിടെ കണ്ടെത്തി ,
വ്യക്തമാക്കിയ ഒരു സംഗതിയുണ്ട് - 'ഓൺ ലൈനി'ൽ അനേകം മിത്രങ്ങളുള്ള ഒരാൾ ‘ഓഫ് ലൈനിൽ ‘ , തനി ഏകാന്ത പഥികനായി മാറികൊണ്ടിരിക്കും എന്നതാണ്  ...
അതായത് അത്തരത്തിലുള്ളവരൊക്കെ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിക്കുമെന്ന് .. !

അന്തർദ്ദേശീയ ആരോഗ്യ സംഘടനയുടെ പുതിയ പ്രബന്ധത്തിലും
പറയുന്നതിതാണ് 'സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ' മനുഷ്യനെ ‘സോഷ്യൽ ലെസ്സ്’ ആക്കികൊണ്ടിരിക്കുന്നു എന്ന സത്യമാണ് ...!

വിവര വിജ്ഞാന മേഖലയിലെ മേന്മകൾക്കൊപ്പം മനുഷ്യനുണ്ടാകുന്ന
 ഇത്തരം ഏകാന്തതയെ കുറിച്ചൊക്കെ വ്യക്തമാക്കിത്തരികയും , പോംവഴികൾ പറഞ്ഞുതരികയും ചെയ്യുന്ന , M I T യിലെ ‘പ്രൊഫ: ഷെറി ടർക്ലി‘ന്റെ ഈയിടെയായി പ്രസിദ്ധീകരിച്ച വളരെ പ്രസിദ്ധമായ  Alone Together  എന്ന പുസ്തകകമോ , ‘ടോക് ഷോ‘യൊ താല്പര്യമുള്ളവർക്ക് പോയി എത്തി നോക്കാവുന്നതാണ്...


ഇന്ന് നാം ഓരോ‍രുത്തർക്കും തമ്മിൽ തമ്മിൽ ഇതുവരെ കാണാത്ത ,
ഒന്ന് പരസ്പരം  മിണ്ടാത്ത നൂറുകണക്കിന് മിത്രങ്ങൾ , ഇത്തരം പല നെറ്റ് വർക്ക് തട്ടകങ്ങളിലും , അതിനകത്തുള്ള കൂട്ടായ്മകളിലുമായി  അണികളായി എപ്പോഴും കൂടെ ഉണ്ട് ...

ഏതെങ്കിലും അവസരത്തിൽ നേരിട്ട് കണ്ടാൽ പോലും
അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയുവാൻ പോലും പറ്റാത്തവരായ കൂട്ടുകാർ ...!

അതായത് ഒരു കാര്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതുണ്ട് - 


ശരാശരി ഒരു മനുഷ്യന് ഒരേ സമയം മാക്സിമം  500 ൽ പരം ആളുകളുമായി

ആശയവിനിമയങ്ങൾ ; പരസ്പരം , സ്ഥിരമായി നടത്തികൊണ്ടു പോകുവാൻ
സാധിക്കില്ല എന്ന വസ്തുത നാം ഒരോരുത്തരും മനസ്സിലാ‍ാക്കിയിരിക്കണമെന്ന് മാത്രം ...

പക്ഷെ എന്റെ കഴിഞ്ഞ ഒന്നൊരപതിറ്റാണ്ടിനിടയിലുള്ള സൈബർ കൂട്ടാളികളിൽ ഇന്നും ഉത്തമമിത്രങ്ങളായിട്ടുള്ള  അഞ്ഞൂറോളം പേരുമായി ഇപ്പോഴും സൗഹൃദം പങ്കിട്ടുകൊണ്ടിരിക്കുന്നത് ബ്ലോഗ് എന്ന നവ  മാധ്യമം കാരണമാണ് .
ഓർക്കുട്ട് മുതൽ ഇൻസ്റ്റഗ്രാം വരെയുള്ള പത്തോളം സോഷ്യൽ  മീഡിയ സൈറ്റുകളിൽ കൂടി  എനിക്ക് ആഗോളതലത്തിലുള്ള അനേകം മിത്രങ്ങളെ സമ്പാദിക്കുവാൻ  കഴിഞ്ഞെങ്കിലും ഇന്നും ഏറ്റവും അടുത്ത സൗഹൃദമുള്ളവർ ഈ ബ്ലോഗ് മിത്രങ്ങൾ തന്നെയാണ് ...!
ആയതിന്റെ ഉത്തമ ഉദാഹരണമാണ് താഴെ എഴുതിയിട്ടിരിക്കുന്ന എന്റെ ഒരു പഴയകാല ബ്ലോഗ് കുറിപ്പുകളായ 'ചില  കൊച്ചുകൊച്ച്  ബൂലോക  സഞ്ചാരങ്ങൾ'





ചില  കൊച്ചുകൊച്ച്  ബൂലോക  സഞ്ചാരങ്ങൾ  


ചക്ക ഉപ്പേരി മുതൽ കൂർക്ക വരെയുള്ള പലചരക്കുകൾ, ‘ഇട്ടിക്കോര‘ മുതൽ ‘കുമാരസംഭവങ്ങൾ‘ വരെയുള്ള ഒരടുക്ക് പുസ്തകങ്ങൾ , ഓണപ്പതിപ്പുകൾ തൊട്ട് തീണ്ടാരിക്കോണം വരെയുള്ള ലൊട്ട് ലൊടുക്ക് സാധനങ്ങൾ,..,..ഇങ്ങിനെ ഏതാണ്ട് ഒരു ടിക്കറ്റിൽ കൊണ്ടുപോകവുന്നതിനിരട്ടി  സാധനങ്ങളുമായി മടക്കയാത്രക്കൊരുങ്ങുമ്പോൾ , എയർപോർട്ടിൽ വെച്ച് എത്രസാധനങ്ങൾ മടക്കും /എത്ര പിഴയടക്കേണ്ടി വരും എന്ന ചിന്തയിലായിരുന്നു ഞാൻ...
ബോർഡിങ്ങ് പാസ് കിട്ടുവാൻ ചെക്കിങ്ങ് ചെയ്തിരുന്ന
പയ്യൻസ് പാസ്പോർട്ടും, ടിക്കറ്റുമെല്ലാം പരിശോധിച്ച്
“ബിലാത്തി പട്ടണം... മുരളിയേട്ടനാണോ.. സാർ..? “  എന്നൊരു ചോദ്യം.
എന്തിന് പറയാൻ എന്റെ ഹാന്റ് ക്യാരിയടക്കം 4 പെട്ടിയും ആ പയ്യൻസ് ലഗ്ഗേജിൽ വിട്ടു..
എക്കണോമി ക്ലാസ്  ടിക്കറ്റ് , ദുബ്ബായ് വരെ അപ്ഗ്രേഡ് ചെയ്ത് ബിസിനസ്സ് ക്ലാസാക്കി തന്നു..!
ലണ്ടൻ ഡ്രീമുമായി നടക്കുന്ന സോണി എന്ന ആ പയ്യൻ  ,
ബ്ലോഗ്ഗിങ്ങ് രംഗത്തേക്ക് കാലെടുത്ത് വെച്ചശേഷം,  എന്റെ
ബ്ലോഗിലെ പല പോസ്റ്റ്കളും വായിച്ചിട്ടുള്ളവനാണേത്രെ..! ! ? ?


നമ്പറുകളും, മെയ്ലയിഡിയും കൈമാറിയ ശേഷം , സോണിയെ ; ഞാനിതുവരെ നേരിട്ട് പരിചയപ്പെട്ട നാനൂറ്റിനാലാം  നമ്പർ ബൂലോകനായി എഴുതിച്ചേർത്തു...!

എന്നാലും ബൂലോഗരെകൊണ്ടുള്ള
ഓരോരൊ ഉപകാരങ്ങൾ നോക്കണേ ... !

ബൂലോഗരോടുള്ള പ്രണയാവേശം മൂത്തുമൂത്ത് ആയതൊന്ന് ആറിത്തണുപ്പിക്കുവാൻ പത്തിരുപത് ദിവസം നാട്ടിൽ‌പ്പോയി വന്നിട്ട് അതിലും വലിയ ആവേശത്തോടെ നാട്ടിൽ വെച്ചുണ്ടായ
ബൂലോഗസംഗമങ്ങളായ  കണ്ണൂർ സൈബർ മീറ്റിനേയും , ഒരു കൊച്ചു വലിയ തൃശ്ശൂര്‍  മീറ്റിനേയും  ഓണത്തേയും, പുലിക്കളിയേയും, തോരാത്ത മഴയേയുമൊക്കെ ഒന്ന് വർണ്ണിക്കാമെന്ന് ചിന്തിച്ച് ബിലാത്തിപട്ടണത്തിൽ വന്ന് എല്ലാമൊന്ന് പൊടിതട്ടിക്കളഞ്ഞ് എഴുതാനിരുന്നപ്പോഴുണ്ട്...
ഈ സംഭവവികാസങ്ങളെ കുറിച്ചെല്ലാം , എന്നേക്കാളും വിവരമുള്ളവർ അസ്സലായിട്ട് ഫോട്ടോകൾ സഹിതം ഉഗ്രൻ കിണ്ണങ്കാച്ചിയായി പോസ്റ്റുകൾ ചമച്ച് , അഭിപ്രായവലകൾ വിരിച്ച് കാത്തിരിക്കുന്ന കാഴ്ച്ചകളാണെനിക്കിപ്പോൾ കാണാൻ പറ്റുന്നത്..!

പശുവും ചത്തു... മോരിലെ പുളിയും പോയി എന്ന് പറഞ്ഞ പോലെ ഞാനിതിനെ കുറിച്ചൊക്കെ ഇനി ഉന്തുട്ട് എഴുതാനാ അല്ലേ..?

എന്തൊക്കെ പറഞ്ഞാലും കുറെ കൊല്ലങ്ങളായുള്ള ലണ്ടനിലെ യാന്ത്രികജീവിതത്തിനിടയിൽ ബൂലോകപ്രവേശം നടത്തിയതിന്  ശേഷം നേരിട്ട് കണ്ടിട്ടും , കേട്ടിട്ടും ഇല്ലാതെ വളർന്നു വന്ന നല്ലൊരു മിത്രകൂട്ടായ്മയാണ് ,  ഈ ബൂലോകത്തിൽ മറ്റുള്ള ബ്ലോഗ്ഗേഴ്സിനേപ്പോലെ എനിക്കും ഈ ഭൂലോകത്തിൽ ഇന്നുള്ളത് ...!

ഓൺ-ലൈൻ ബന്ധങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സൌഹൃദങ്ങള്‍ക്ക്  വളരെയധികം മാറ്റും ഉറപ്പും കൈവരുമെന്ന് ബിലാത്തിയിലെ പ്രഥമ ബൂലോകസംഗമത്തിലൂടെ ആയത് മനസ്സിലാക്കുവാനും മറ്റും , അന്നുമുതൽക്കേ  ഞങ്ങൾക്ക്  സാധിച്ചിരുന്നൂ..

ഇവിടെ നിന്നും അന്നത്തെ പല ബൂലോഗരും പലവഴിക്കും പിരിഞ്ഞുപോയെങ്കിലും ഇന്നും പ്രായ-ലിംഗ ഭേദമന്യേ ആ സ്നേഹബന്ധങ്ങൾ   ഞങ്ങളോരോരുത്തരുടേയും ഉള്ളിന്റെയുള്ളിൽ ആഴത്തിലിപ്പോഴും വേരോടിയിരിക്കുകയാണെന്ന് നിസംശയം പറയാം കേട്ടൊ.
അതുകൊണ്ടാണല്ലോ നാട്ടിലെത്തിയപ്പോൾ ബ്ലോഗർ അരുണിന്റെ പ്രണയസാക്ഷ്ക്കാരമായി നടന്ന കല്ല്യാണ തലേന്ന് ഒരു ബ്ലോഗ്മീറ്റായാതും ...!

വേറൊരു ദിനം കോട്ടയം കരിമ്പിങ്കാല ഷാപ്പിൽ വെച്ച് പ്രദീപ്,വിഷ്ണു,സമദ്,മേരി കുട്ടി ,അശോക്,ഷിഗിൻ,ബാലു,..,...,..., എന്നിവരൊക്കെയായി ബ്ലോഗീറ്റ് നടത്തിയതുമൊക്കെ...!

ഇത് ബിലാത്തിയിലുണ്ടായിരുന്ന ബൂലോഗരുടെ മാത്രം സ്ഥിതിയല്ലല്ലോ...
ഭൂലോകം മുഴുവനുമുള്ള പരസ്പരം നേരിട്ട് പരിചയം പുതുക്കിയ ഒട്ടുമിക്ക ബൂലോഗർക്കും അനുഭവജ്ഞാനം ഉണ്ടായിട്ടുള്ള  കാര്യങ്ങൾ  തന്നെയാണല്ലോ..അല്ലേ !

ബൂലോകത്തിലൂടെ മാത്രം പരിചയമുണ്ടായിരുന്ന പലരേയും
കണ്ടും, കേട്ടും അറിയുമ്പോഴുള്ള ആ സന്തോഷം ഒന്ന് വേറെ തന്നെ...!

ഏതാണ്ടൊരു മൂന്നുകൊല്ലത്തോളമായി എനിക്ക് ഏറ്റവും കൂടുതൽ
സന്തോഷം നൽകുന്ന സംഗതികളായി പരിണമിച്ചിരിക്കുന്ന വസ്തുതകൾ
എന്തെന്ന് വെച്ചാൽ ഇതുവരേയുണ്ടായിരുന്ന മറ്റു പല കൂട്ടുകെട്ടുകളേക്കാളും ,
മാനസികമായി പ്രത്യേകമായി ഒരു നല്ലൊരുരീതിയിലുള്ള ഒരടുപ്പമാണ് ഇത്തരം
പുത്തൻ ബൂലോഗകൂട്ടായ്മകൾ മൂലം കൈവന്നിരിക്കുന്നെതെന്ന് , ഇതുവരെയുള്ള
അനുഭവങ്ങൾ വെച്ച് എനിക്ക് വളരെ വ്യക്തമായി തന്നെ  ഉറപ്പിച്ചു പറയാൻ കഴിയും.

അതുകൊണ്ട് അന്നുമുതൽ ഇന്നുവരെ കണ്ടും കേട്ടും പരിചയപ്പെടുന്ന എല്ലാബൂലോഗമിത്രങ്ങളുടേയും ഡാറ്റകൾ എന്റേതായ രീതിയിൽ ഞാൻ ഒരു ഡയറിയിൽ കുറിച്ചിടുന്നൂ...
ഇപ്പോൾ അതിൽ 404 പേരുകളായി..!

ബൂലോഗത്ത് എന്നും സജീവമായിട്ടുള്ളവർ തൊട്ട് , പഴയ കാല ബൂലോക തലതൊട്ടപ്പന്മാർ വരെ ഈ ലിസ്റ്റിലുണ്ട് കേട്ടൊ.

മറുപേരുള്ള ബ്ലോഗ് നാമധേയങ്ങളാൽ മാത്രം അറിയപ്പെടുന്ന  അതി പ്രശസ്തരായ തിലകൻ , നസുറുദീൻ, ഡോ: സുജിത്ത്, ബാലൻ, സുനിൽ , ഡാലി ജോസഫ്, സുനിൽ,..മുതൽ വിമർശനങ്ങളാലും,ആക്ഷേപ ഹാസ്യങ്ങളാലും പേരെടുത്ത ഗവർമേന്റ് ഉദ്യോഗസ്ഥർ തൊട്ട് , ഇന്നും ബൂലോകത്ത് നിന്നും സ്വയം മറഞ്ഞുനിൽക്കുന്ന ചേർക്കോണം സ്വാമികൾ, കൊല്ലേരി തറവാടി (പാവം എന്നെ പേടിച്ചിട്ടാണേന്ന് തോന്നുന്നു, എന്നെ തറവാട്ടിൽ കയറ്റിയില്ല ), കാർമേഘം, നന്ദന, ഇടിവാൾ...വരെയുള്ളവർ  ഇത്തവണ ഞാൻ നേരിട്ട് പോയി മീറ്റിയീറ്റിയവരാണ് കേട്ടൊ.

ഇതേപോൽ  സ്വന്തം പേര്  പുറത്തറിയിക്കാത്ത
കുറെ യുവതുർക്കികളായ ബ്ലോഗേഴ്സും , ബ്ലോഗിണിമാരും തൊട്ട്

എന്റെ കളികൂട്ടുകാരിയായ ഈയിടെ പേരെടുത്ത ബ്ലോഗിണിയടക്കം ,  നാട്ടിൽ പരിസരങ്ങളിലുള്ള പല പ്രശസ്ത ബ്ലോഗിണിമാരുമൊക്കെയായി ഞാനിത്തിവണ നാട്ടിൽ പോയപ്പോൾ  കണ്ടും, കേട്ടും പരിചയം പുതുക്കി.
ഒപ്പം നമ്മുടെ ഗീതാജിക്കും,സുകന്യാജിക്കുമൊക്കെ ഞാനവരുടെ വീ‍ട്ടിൽ വിരുന്നെത്താത്തതിന്റെ പരിഭവവും എനിക്ക് കൈകൊള്ളേണ്ടി വന്നു.

രാത്രിയിലും , പകലുമൊക്കെയായി മഴയും വെയിലും വകവെക്കാതെ  ,തട്ടുകടകളിലും മറ്റും നാടൻ രുചികൾ തൊട്ടറിഞ്ഞ് ,വിരുന്നുണ്ട് ,വിരുന്നിന് വിളിച്ച് കണ്ടും , കേട്ടും , സല്ലപിച്ചും കുറെ ബൂലോഗരുമായുള്ള  നല്ലൊരു അവുധിക്കാലമായിരുന്നു ഇത്തവണത്തെ എന്റെ നാട്ടുപര്യടനം...

മലായാളത്തിൽ ഇ-എഴുത്തുകൾക്ക് തുടക്കം കുറിച്ച് ഇപ്പോൾ വിക്കിപീഡിയയിൽ എത്തിനിൽക്കുന്ന വിശ്വപ്രഭയും , ശീഷ്യനായ 11 വയസ്സുകാരൻ വിഷ്ണു എന്ന സബ്ജൂനിയർ ബ്ലോഗറും , ഭൂലോകത്തെ സകലമാന സംഗതികളിലും കൈവെച്ച് ബൂലോകത്തെത്തിക്കുന്ന സുകുമാരൻ  സാറും, നാട്ടിലെ ഒരു സിറ്റിസൺ ജേർണലിസ്റ്റിനേപ്പോലെ പലകാര്യങ്ങളും വിമർശിച്ചെഴുതുന്ന ചിത്രകാരനും, വളരെ ആഴത്തിൽ പലകാര്യങ്ങളും ചിന്തിച്ചെഴുതുന്ന നാമൂസും , വർത്തമാനം പത്രത്തിന്റെ അധിപൻ മുക്താറും, സിനിമാലോകം കൈയ്യടക്കാൻ പോകുന്ന മുരളീമേനോൻ,മാർജാരൻ,അംജിത് മുതൽ പേരും, കഥകളുടെ തമ്പുരാക്കന്മാരായ ഘനഗാംഭീര്യ ശബ്ദത്തിൽ സംസാരിക്കുന്ന റാംജിയും , പിന്നെ  മഹേഷ് വിജയനും,കുട്ടന്മേനോനും,
 ഉള്ളുപൊരിയുന്ന എഴുത്തുകളോടെ കഥകൾ ചമക്കുന്ന കിളികൊഞ്ചലാൽ ഉരിയാടുന്ന എച്ച്മുകുട്ടിയും, ഏത് വിഷയവും ബ്ലോഗ്ഗിൽ ആവാഹിക്കുന്ന ജെ.പിയും , ഭാവിയിലെ ഒരു മന്ത്രിയാകുവാൻ സാധ്യതയുള്ള സമദ് വക്കീലും ,
ഒട്ടും കൂതറയല്ലത്ത ഹഷീമും , ക്യാമറ കൊണ്ട് മാജിക് കാണിക്കുന്നനൌഷാദും, റെജിയും,ബ്ലോഗ് മീറ്റുകളിലെ സ്ഥിരം ഡെലിഗേറ്റുകളായ സജിമാഷും,പൊന്മളക്കാരനും,ഷെറിഫ് ഭായിയും, മർമ്മം നോക്കി നർമ്മം കാച്ചുന്ന ചേലേരിമാണിക്യമായ അനിൽകുമാരനും,മിനിടീച്ചറും,പ്രസാധകയായ ലീല ടീച്ചറും, ബൂലോഗത്താൽ ജന്മസുഹൃതം  നേടിയ ശാന്ത ടീച്ചറും, മലയാളം ഗാനരചനാരംഗത്തെ വാഗ്ദാനമായ ഖാദർ പട്ടേപ്പാടം ഭായിയും , ബ്ലോഗക്കാദമികളിൽ എന്നും സജീവ സാനിദ്ധ്യം പുലർത്തുന്ന ആകാശവാണി ഡയറക്റ്റർ പ്രദീപ് ഭായിയും, വിനുവേട്ടനേയും,നീലത്താമരയേയും പോലെ യുവമിഥുനങ്ങളായ ബൂലോഗ ദമ്പതികളും...,...,...,..
ഒക്കെ അവരവരുടെ ഫീൽഡിൽ മാത്രമല്ല കേട്ടൊ മികവ് തെളിയിക്കുന്നത് , മറ്റുപല കാര്യങ്ങളിലും മികവുറ്റ പ്രതിഭകൾ തന്നെയാണെന്ന് ഇവരെയെല്ലാം കണ്ടും , കേട്ടും കഴിഞ്ഞപ്പോൾ മനസ്സിലായ സംഗതികളാണ്...!

നല്ലൊരു ബ്ലോഗ് പ്രണയകാലം വീണ്ടും എനിക്ക് സമ്മാനിച്ച
എന്റെ  എല്ലാ നല്ലവരായ ബൂലോഗ മിത്രങ്ങൾക്കും  ഒരുപാട് നന്ദി കേട്ടൊ.

കണിമംഗലവും , ലണ്ടനുമായി വെറും രണ്ട് ചെറിയ സർക്കിളുകളിൽ ഒതുങ്ങികൂടേണ്ടിയിരുന്ന ഞാനിപ്പോൾ  അമേരിക്കയിലും, ആഫ്രിക്കയിലും, ആസ്ത്രേലിയയിലും, കാനഡയിലും, ന്യൂസിലാന്റിലും , ചൈനയിലും , ജപ്പാനിലും, ഗൾഫ് രാജ്യങ്ങളിലും,ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും, അങ്ങിനെയങ്ങിനെ ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന  പല ബൂലോകമിത്രങ്ങളുടെ അടുത്തും മിക്കവാറും ദിവസങ്ങളിൽ  പോയിവരാറുണ്ട്...
അതേപോൽ അവർ തിരിച്ചും എന്നേയും സന്ദർശിച്ചുകൊണ്ടിരിക്കുന്നു..



ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ,  മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള  ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!

എന്തുകൊണ്ടെന്നാൽ അവരവരുടെ ഭാഷയുള്ളിടത്തോളം ബ്ലോഗുകൾ കാലാകാലം നിലനിൽക്കും ,എന്നാൽ മറ്റുള്ള സോഷ്യൽ മീഡിയ തട്ടകങ്ങൾ അവരവരുടെ കാലശേഷം നിലനിൽക്കില്ല എന്ന സംഗതിയാണിതിന് കാരണം...!

അതായത് ഇന്ന് സോഷ്യൽ അല്ലാതാകുകയാണ് ഇപ്പോൾ ഒരുവിധം സോഷ്യൽ മീഡിയ തട്ടകങ്ങൾ എന്നാണ് പുതിയ റിസേർച്ചുകൾ കണ്ടെത്തുന്നത് ...!

ഒരു സാമൂഹ്യ ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ 
അധഃപതനത്തിന്റെ പുത്തൻ കാഴ്ച്ചകളാണിതൊക്കെ ... !

അധികമായാൽ അമൃതും വിഷം എന്നാണല്ലൊ 
ചൊല്ല് അത് കൊണ്ട് സൂക്ഷിച്ചാൽ നാം ദുഃഖിക്കേണ്ട ...!


അതിനാൽ ആർക്കുമെപ്പോഴും ഇന്നിപ്പോൾ എന്നുമെവിടേയും 
ഏറെ സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്ന ഇന്റർനെറ്റും ഉളം കൈയിൽ കൊണ്ടുനടക്കാവുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും അവരവരുടെ നിഴൽ  പോലെ കൂടെയുണ്ട് ...

ആയവ മുഖാന്തിരം  സോഷ്യൽ മീഡിയ സൈറ്റുകൾ മാത്രം അല്ലാതെ  ആമസോണിലെ നല്ല ഹോട്ട് മൂവികളും , നെറ്റ്‌സ്‌ഫിക്‌സിലെ പുതുപുത്തൻ ആഗോള സിനിമകളും , ബി.ബി.സി ഐ-പ്ളേയറിലെയും ,ഐ .ടി .വി. ഹബ്ബിലേയും ആനിമൽ  പ്ലാനറ്റടക്കമുള്ള കിണ്ണൻങ്കാച്ചി ഡോക്യമെന്ററികളും , യൂ ട്യൂബിലെ ഇഷ്ട്ടകാഴ്ച്ചകളും ഉള്ളിടത്തോളം കാലം മ്മ് ..ക്കൊക്കെ എന്തൂട്ട് പ്രശ്നം ...ല്ലേ ....






90 comments:

Sabu M H said...

ഭാഗ്യവാൻ. ഒരു മീറ്റിലെങ്കിലും പങ്കെടുക്കാൻ പറ്റിയല്ലോ!

Manju Manoj said...

ഇതുപോലെ നാട്ടിലൊരു ഹോളിഡേയ്സ് എന്റെം സ്വപ്നം...എന്ന് നടക്കുമോ ആവോ.... ഇതുവരെ ഒരു മീറ്റിലും പങ്കെടുക്കാന്‍ പറ്റിയില്ല. ബിലാത്തിചേട്ടന്‍ എത്ര നന്നായി എഴുതിയിരിക്കുന്നു... നാട്ടില്‍ പോവാന്‍ കൊതിയാവുന്നു...

കുഞ്ഞൂസ് (Kunjuss) said...

ബൂലോഗം നല്‍കുന്ന അതിരുകളില്ലാത്ത സൌഹൃദത്തിന്റെ ഊഷ്മളതയില്‍ അവധിക്കാലം കഴിഞ്ഞു വന്നു ല്ലേ...

മഞ്ജുനോടൊപ്പം ഞാനും പങ്കു വെക്കുന്നു , നാട്ടില്‍ പോകാനുള്ള കൊതി...

Lipi Ranju said...

നാട്ടില്‍ ചെന്നിട്ട് ഇരുന്നും നടന്നും 'ഈറ്റ്' ആയിരുന്നു പരിപാടിയല്ലേ ! എത്ര കിലോ വെയിറ്റ് കൂടി :)
ഈ പങ്കുവയ്ക്കലിന് നന്ദി മുരളിയേട്ടാ...

ബൈജുവചനം said...

ഞാനും ഒരു കാലത്ത് പ്രവാസിയാകും:

എന്നിട്ട് ഈ സുന്ദരയോഗങ്ങൾ അനുഭവിക്കും!

ആസംസകൾ ചങ്ങായീ....

ഹാഷിക്ക് said...

ഓണവും പുലികളിയും ബ്ലോഗ്‌ മീറ്റും എല്ലാമായി ഒരു അവധിക്കാലം കഴിഞ്ഞുവല്ലേ? മുരളിയേട്ടാ, വളരെ സന്തോഷം ഈ പങ്കുവയ്ക്കലില്‍ ..
(ആ സോണിയെ ഒന്ന് പരിചയപ്പെടുത്തണം. ലഗേജ്‌ എനിക്കും എന്നും കൂടുതലാണ് :-) )

അംജിത് said...

ഇതെപ്പോ വരും , എപ്പോ വരും എന്ന് കാത്തിരിക്കുകയായിരുന്നു , ഇഷ്ടപ്പെട്ട നോവലിന്റെ അടുത്ത ലക്കം വായിക്കാനായി കാത്തിരിക്കുന്ന ഒരാളെ പോലെ.
"കാലം ഇനിയുമുരുളും , അപ്പോള്‍
വിഷു വരും, വര്‍ഷം വരും, തിരു-
ഓണം വരും.
പിന്നെ ഓരോ തളിരിലും പൂ വരും
കായ് വരും, കനി വരും "- ഇത്രയും കവിസൃഷ്ടി
അപ്പോഴാരെന്നും എന്തെന്നും അജ്ഞാതമെങ്കിലും
ഇനിയും നടത്ത്തിടും മീറ്റുകള്‍ നാം. (ഇത് പട്ടുനൂലിനൊപ്പം എച്ച് കെട്ടിയ വാഴനാര്).

മാജിക്‌ കാണാനും , മുരളിയേട്ടന്റെ ഒപ്പം ഉണ്ണാനും, ഒപ്പം രണ്ടു സിപ്പടിക്കാനും, വിശേഷങ്ങള്‍ പങ്കു വെക്കാനും ഇനിയും ഞാന്‍ വരും മുരളിയേട്ടാ...

ജിമ്മി ജോൺ said...

ബിലാത്തിയേട്ടൻ തിരികെ ലണ്ടനിൽ എത്തി എന്നറിഞ്ഞതുമുതൽ കാത്തിരിക്കുകയായിരുന്നു, ഈ പോസ്റ്റിന് വേണ്ടി.. ആ കാത്തിരിപ്പ് നഷ്ടമായില്ല..

പക്ഷേ, നാട്ടിലുണ്ടായിരുന്നിട്ടും നേരിൽ കാണാൻ സാധിക്കാതിരുന്നതിന്റെ നഷ്ടബോധം ഇപ്പോൾ തോന്നുന്നു.. (എങ്കിൽ എന്റെ പേരും ആ ലിസ്റ്റിൽ കയറിപ്പറ്റുമായിരുന്നല്ലോ..)

ഹാഷിക്ക് പറഞ്ഞതുപോലെ ആ സോണിയെ എനിക്കും കൂടെ ഒന്ന് പരിചയപ്പെടുത്തി തരണേ.. അദ്ദേഹത്തിന്റെ ഫോട്ടോ കൂടെ ഉൾപ്പെടുത്താമായിരുന്നു.. :)

ചെറുവാടി said...

മുരളിയേട്ടാ .
ഒരു കാര്യം നിങ്ങള്‍ പറയുമ്പോള്‍ അതിനു വേറൊരു ഭംഗി തന്നെയുണ്ട്‌.
ഇതൊരു മീറ്റ് റിപ്പോര്‍ട്ട് ആകാതെ ഒരു സൌഹൃദ കുറിപ്പായി ഒരുക്കിയതാണ്‌ ഇതിന്‍റെ ഭംഗി.
കാരണം ഭംഗിയായി ഒരുക്കിയല്ലോ അവധിക്കാല സംഘമങ്ങളെ.
അകലെ നിന്നും അടുത്തറിയുന്നവരെ , നേരില്‍ കാണുമ്പോള്‍ ഉള്ള സന്തോഷം. ശരിക്കും അറിയാം ഈ പോസ്റ്റില്‍.
നന്മയുള്ള ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു.

ഓലപ്പടക്കം said...

adutha meetilelum pankedukkan pattiya mathiyarunnu :((((

Priyan said...
This comment has been removed by the author.
K@nn(())raan*കണ്ണൂരാന്‍! said...

വിവരണം നന്നായി.
ദുബായിലിറങ്ങാതെ പോയതില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു.
ഇറങ്ങിയിരുന്നുവെങ്കില്‍ കാണായിരുന്നു;
കണ്ണൂരാന്‍ മുങ്ങിനടക്കുന്നത്!

Priyan said...

പണ്ടേ ഇഷ്ടമാണ്, ഇപ്പോള്‍ കൂടുതല്‍ ഇഷ്ടമാണ്. മുരളിയുടെ എഴുത്തിന്റെ കാര്യമാണ്. നര്‍മത്തിന്റെ ഊടു വഴികളിലൂടെ ഉള്ള ഈ തുറന്ന യാത്ര ഹൃദ്യമാണ്. വായനയുടെ ലക്‌ഷ്യം മനസ്സിന്റെ സന്തോഷ മാണെങ്കില്‍, മുരളിക്കത് നല്‍കാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ പ്രതീഷിക്കുന്നു.
പ്രിയവ്രതന്‍

jayanEvoor said...

404 ബൂലോക കൂട്ടുകാരോ!?

അപ്പോ ഇനി ഞാനും ഒന്ന് എണ്ണിത്തുടങ്ങട്ടെ!

നല്ല പോസ്റ്റ്.

അഭിനന്ദനങ്ങൾ ചേട്ടാ!

Echmukutty said...

ഈ പോസ്റ്റെന്താ വരാത്തെ എന്നാലോചിക്ക്യായിരുന്നു. എഴുത്ത് പതിവു പോലെ കേമമായിട്ടുണ്ട്.

സൌഹൃദങ്ങളുടെ ഈ പൂക്കാലം എന്നും വിരിഞ്ഞു നില്ക്കട്ടെ എന്നാശംസിച്ചുകൊണ്ട്..സ്നേഹത്തോടെ

കുമാരന്‍ | kumaran said...

ഒരു നാട്ടിൽ ഒരേ കാര്യത്തിന് അടുത്തടുത്ത് ഉണ്ടായിരുന്നിട്ടും തലേന്നു കൂടാൻ പറ്റാത്തതിന്റെ നഷ്ട ബോധം ഒരുപാടുണ്ട്. എഴുത്തിൽ ഓടിപ്പിടിച്ച് എല്ലാം കവർ ചെയ്തു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട സാബു,നന്ദി.ഒന്നല്ല,ഒറ്റക്കും ,കൂട്ടായും ഏതാണ്ട് ഒരു നൂറ് ബ്ലോഗ്മീറ്റുകൾ ഇതുവരെ കൂടിക്കഴിഞ്ഞു..കേട്ടൊ ഭായ്.

പ്രിയമുള്ള മഞ്ജു മനോജ്,നന്ദി.തികച്ചും ഒരു പ്രവാസിയായ ശേഷം നാട്ടിൽ പോയിട്ട് വീണ്ടും ആ രുചിയും സ്നേഹവും തൊട്ടറിയുമ്പോഴുള്ള ഒരു സന്തോഷങ്ങളേ...!

പ്രിയപ്പെട്ട കുഞ്ഞൂസ്, നന്ദി. അതെ അതിരുകളില്ലാത്ത ഈ മിത്ര കൂട്ടായ്മകളുടെ കെട്ടുറപ്പ് ഒന്ന് വേറെ തന്നെയാണ് കേട്ടൊ.

പ്രിയമുള്ള ലിപിരഞ്ജു, നന്ദി . തിരിച്ചുവന്നപ്പോൾ ഏതാണ്ടഞ്ചുകിലോ കൂടിയാണെന്നാണ് എൻ വേയിങ്ങ് മെഷീൻ പറയുന്നത്..!

പ്രിയപ്പെട്ട ബൈജു, നന്ദി .ഈ വചനങ്ങൾ തിരുമൊഴികളായി തീരട്ടെ എന്നാശംസിക്കുന്നൂ കേട്ടൊ ഭായ്.

പ്രിയമുള്ള ഹാഷിക്ക്,നന്ദി.അങ്ങിനെ ആ സംഗമങ്ങളും കഴിഞ്ഞു.പിന്നെ എയർപോർട്ടിൽ സോണി മാത്രമല്ല ബിഗു എന്നബൂലോകനും വർക്ക് ചെയ്യുന്നുണ്ട് കേട്ടൊ.

പ്രിയപ്പെട്ട അംജിംത്,നന്ദി.കവിത തുളുമ്പും കൊതിപ്പിക്കും ഭാഷണങ്ങൾ...പിന്നെ പട്ട് നൂലിന് പകിട്ട് മാത്രമേ ഉള്ളൂ ,വാഴനാരിന്റെ ഉറപ്പില്ല കേട്ടൊ ഭായ്.ഇനിയും പരസ്പരം കാണാം-ഈറ്റാം...

പ്രിയമുള്ള ജിമ്മിജോൺ,നന്ദി.അപ്പോൾ നാട്ടിലുണ്ടായിരുന്നുവോ ...? ദെപ്പോ..? ദെന്ന്..? പിന്നെ വീണ്ടും കുട്ടപ്പചരിതമായി വന്നു തുടങ്ങിയതിൽ സന്തോഷം കേട്ടൊ ഭായ്.

Typist | എഴുത്തുകാരി said...

നാട്ടിൽ വന്നുപോയി അല്ലേ? വരുമ്പോൾ കാണണമെന്നു കരുതിയിരുന്നതാണ്. ഒന്നും നടന്നില്ല. അതിനു ഞാൻ നാട്ടിലില്ലല്ലോ. ബൂലോഗത്തുമുണ്ടോന്ന് എനിക്കു തന്നെ സംശയം!

junaith said...

മുരളിയേട്ടോ തിരിച്ചു ബിലാത്തിയിലെത്തിയല്ലേ...കുറഞ്ഞ സമയം കൊണ്ട് ഓണവും കൂടി പത്ത്നൂറു മീറ്റിലും പങ്കെടുത്തു...ഹും....ഭാഗ്യവാന്‍...ഭാഗ്യവാന്‍...

faisalbabu said...

മുരളിയേട്ടാ ..കണ്ണൂര്‍ ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് വായിച്ച പോസ്റ്റുകളിലെല്ലാം മുരളിയേട്ടന്‍ ഒരു ബിഗ്‌ ഹീറോ ആയിട്ടുണ്ട്‌ !! മാജിക്‌ കാണിച്ചു എല്ലാവരെയും കയ്യിലെടുത്തത് ..പിന്നെ രസകരമായ കണ്ടുമുട്ടല്‍ ഒക്കെ !! എന്നെങ്കിലും നേരില്‍ കാണാനാവുമോ ആവോ ?

ചാണ്ടിച്ചന്‍ said...

മുരളിയേട്ടനെ ഒന്ന് നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ, വേണമെങ്കില്‍ ഞാന്‍ മുല്ലപ്പന്തല്‍ ഷാപ്പിലും വന്നേനെ :-)
ചെക്ക്‌-ഇന്‍ കൌണ്ടറില്‍ നിന്ന പയ്യന്‍ ബിസിനസ് ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്തു തന്നു എന്ന് വായിച്ചതു മുതല്‍ ഭയങ്കര കുശുമ്പ് :-( എനിക്കെന്നെങ്കിലും ഇങ്ങനെ തരാവോ!!!

പട്ടേപ്പാടം റാംജി said...

മുന്‍പ്‌ ആരോ അഭിപ്രായപ്പെട്ടത്‌ പോലെ ഇതൊരു ബ്ലോഗ്‌ മീറ്റ്‌ പോസ്റ്റല്ല, ശരിക്കും സൌഹൃദത്തിന്റെ ആഴങ്ങളിലുള്ള സ്പര്‍ശനസുഖം നല്‍കുന്ന ഒന്നാന്തരം തലോടല്‍ തന്നെ. ഞാനിത് വായിക്കുക ആയിരുന്നില്ല, അതിലൂടെ സഞ്ചാരിക്കയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കൂടിക്കാഴ്ച എന്നും മനസ്സില്‍ അള്ളിപ്പിടിച്ചിരിക്കും, ഉറപ്പ്‌.

നാളെയാണ് തൃശ്ശൂരില്‍ വീണ്ടും കൂടുന്നത്.

ajith said...

തിരിച്ച് ബിലാത്തീലെത്തി അല്ലേ. പനമ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞതുപോളെയായി എന്റെ കാര്യം. കണ്ണൂര്‍ മീറ്റിന് വരാന്‍ പറ്റിയില്ല.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട ചെറുവാടി,നന്ദി. അതെ അകലെ നിന്നവരെയൊക്കെ അടുത്തറിഞ്ഞ് ഇടപഴകുമ്പോഴുള്ള ആ സന്തോഷങ്ങളാണ് ഞാനിവിടെ പങ്കുവെച്ചത് കേട്ടൊ മൻസൂർ.

പ്രിയമുള്ള ഓലപ്പടക്കം, നന്ദി. പങ്കെടുക്കുവാൻ തുനിഞ്ഞിറങ്ങിയാൽ നമുക്കൊക്കെ ഏത് മീറ്റിലും ഈറ്റാം ട്ടാ പ്രവീൺ.

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി. അടുത്ത തവണ ദുബായിൽ കണ്ണൂരാനൊപ്പം ഒരു ഡിന്നർ ഇതാ ബുക്ക് ചെയ്യുന്നൂ.അന്നെവിടെ മുങ്ങ്യാലും ഞാനവിടെ പൊങ്ങുംട്ടാ..ഭായ്.

പ്രിയമുള്ള പ്രിയൻഭായ് ,അഭിനന്ദനങ്ങൾക്ക് നന്ദി . എഴുതുമ്പോഴും വായിക്കുമ്പോഴും സന്തോഷമില്ലെങ്കിൽ അത് ചെയ്തിട്ടെന്ത് കാര്യം അല്ലേ ഭായ്.

പ്രിയപ്പെട്ട ഡോ:ജയൻ ഭായ്,നന്ദി. ബൂലോകകൂട്ടുകാരിൽ എന്നെക്കാളൊക്കെ മിത്രങ്ങൾ സ്ഥിരം മീറ്റാളന്മാരായ നിങ്ങൾക്കൊക്കെയാകും കേട്ടൊ ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി.ബൂലോക പ്രണയപൂങ്കാവനത്തിൽ കുറച്ചുദിനം ആർമാദിച്ചു നടന്നതിന്റെ ഓർമ്മ കുറിപ്പുകളാണിതൊക്കെ കേട്ടൊ എച്ച്മു.

പ്രിയപ്പെട്ട കുമാരാ,നന്ദി. ആ കൂടാൻ പറ്റാത്തതിന്റെ വിഷമം ഇനി എന്നാണ് തീർക്കാൻ പറ്റുക എന്റെ അനിലേ.

പ്രിയമുള്ള എഴുത്തുകാരി,നന്ദി. അമ്മായിയുടെയവിടെ വന്നപ്പോൾ വന്നുകാണാൻ ശ്രമിച്ചതാണ്,ലാൻഡ് ഫോൺ നമ്പറേ ഉണ്ടായിരുന്നുള്ളൂ/പിക് ചെയ്തില്ല.പിന്നീടറിഞ്ഞു മോളുടെ കൂടെ ചെന്നൈയിലാണെന്ന്...പിന്നെ ആ സംശയം കളയ് കേട്ടൊ.

പ്രിയപ്പെട്ട ജൂനിയാത്,നന്ദി.കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ബൂലോക സംഗമങ്ങളിൽ പങ്കെടൂത്ത ചാരിതാർത്ഥ്യത്തിലാണ് ഞാനിപ്പോൾ കേട്ടൊ ഭായ്.

ഓർമ്മകൾ said...

Bhagyavan.....

Manoraj said...

മാഷേ അന്ന് വൈകുന്നേരം തൃശൂര്‍ക്ക് വരുവാന്‍ സാധിച്ചില്ല. ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ ഉണ്ടായിരുന്നു. അടുത്ത വരവില്‍ നമുക്ക് ഖണ്ഢിപ്പാ സന്ധിക്കാം :)

khader patteppadam said...

ബിലാത്തിയില്ലാതെ നാളെ ഞങ്ങള്‍ തൃശ്ശൂരില്‍ മീററുന്നു മനം ഇവിടെ ഉണ്ടാകുമല്ലോ.

സീത* said...

മുരളിയേട്ടന്‍ കൊതിപ്പിക്ക്യാ അല്യെ... ഇങ്ങനെ ഓരോന്നും പറഞ്ഞ്...ഹും...സൌദിയില്‍ വരാഞ്ഞതെന്താ...കഷ്ടായി..ന്തായാലും ഈ സൌഹൃദ കുറിപ്പ് നന്നായി ട്ടോ...അപ്പോഴേ ഒരു സംശയം..ഇതിലെന്തോ ഉള്‍പ്പെടുത്താന്‍ മറന്നില്ലേ...ങ്ങേയ്..മറന്നു മറന്നു ...
എത്ര പേര് സ്നേഹ സമ്മാനം തന്നു...ഹിഹി...
( ഈശ്വരാ എത്ര നാട്ടാര്ടെ തല്ലു കിട്ടിയോ ആവോ )
ഞാനിവിടെ വന്നിട്ടേ ഇല്ലാ...ഒന്നും പറഞ്ഞിട്ടും ഇല്ലാ..

വിനുവേട്ടന്‍ said...

ഈ പോസ്റ്റും നോക്കിയിരിക്കുകയായിരുന്നു ഞാൻ... അധികം വൈകാതെ തന്നെ എഴുതി ഒട്ടിച്ച് കളഞ്ഞല്ല്ലോ... അപ്പോൾ ഇപ്രാവശ്യം നാട്ടിൽ പോയി ശരിക്കും ആർമ്മാദിച്ചുവല്ലേ? നന്നായി... ഞങ്ങളെയൊക്കെ സ്മരിച്ചതിൽ വളരെ സന്തോഷം...

കൊല്ലേരി തറവാടി മുരളിഭായിയെ തറവാട്ടിൽ കയറ്റാതിരുന്നതിൽ ഞെട്ടലും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു...

പിന്നെ എന്റെ തറവാട്ടിൽ പോയി എല്ലാവരെയും മാജിക്ക് കാണിച്ച് കൈയിലെടുത്തുവല്ലേ? മുരളിഭായ് പുലിയല്ല, പുപ്പൂലിയാണെന്നാണ് അനുജൻ പറഞ്ഞത്...

mad|മാഡ്-അക്ഷരക്കോളനി.കോം said...

വരാന്‍ കഴിഞ്ഞില്ല :(

നാമൂസ് said...

ഓരോ ബ്ലോഗ് മീറ്റിനു ശേഷവും വരുന്ന വാര്‍ത്തകളും വിശേഷങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു. കാരണം, എനിക്ക് ബന്ധുബലം കൂടുന്നത് പോലെ ഒരു തോന്നല്‍. ഞാനും ഒരെളിയ [എത്ര ചെറുതെന്നോ അത്രയും ചെറിയ] ബ്ലോഗറല്ലോ ? ഇവിടെ ഖത്തറിലെ ബ്ലോഗ്‌ മീറ്റിനു ശേഷം തിരൂരിലെ മീറ്റിലും എനിക്ക് പങ്കെടുക്കുവാനായി. സത്യത്തില്‍ എനിക്ക് തിരിച്ചു പോരെണ്ടിയിരുന്ന ദിവസവും കടന്നാണ് ഞാന്‍ തിരൂര്‍ മീറ്റിനായി നാട്ടില്‍ തങ്ങിയത്. അതൊരു വലിയ സന്തോഷമായി ഞാനിന്നനുഭവിക്കുന്നു.

കണ്ണൂര്‍ മീറ്റിനെ കുറിച്ച് ഇവിടെയൊക്കെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഞാനും വല്ലാതെയാശിച്ചിരുന്നു അതിലൊന്ന് പങ്കുകൊള്ളാന്‍. എന്നാല്‍, നാട്ടില്‍ നിന്നും വന്നിട്ട് അന്നേക്ക് നാല് മാസം മാത്രമേ ആകുന്നൊള്ളൂ.. അവധി കിട്ടുമോന്നു സംശയിച്ചു നില്‍ക്കുമ്പോഴാണ് കോഴിക്കൊടിനൊരു 'ഏകദിന ഉപവാസ സമരം' { സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള } പ്ലാന്‍ ചെയ്യുന്നത്. അങ്ങനെയിരിക്കെ, പെരുന്നാള്‍ അവധിയെന്നും പറഞ്ഞു ഞാന്‍ ലീവിന് അപേക്ഷിച്ചു. ലഭിച്ചു. പക്ഷെ, അപ്പോഴും പ്രശ്നം.! എനിക്ക്, എട്ടാം തിയ്യതിക്ക് തിരികെ ജോലിയില്‍ പ്രവേശിക്കണം. എങ്കിലും. ഞാന്‍ കണ്ണൂര്‍ മീറ്റിലും കൂടിയിട്ടാണ്‌ തിരികെ പോരുന്നത്. {വിമാന കമ്പിനികളുടെ 'തെമ്മാടിത്തരത്തിനു' നല്ല നമസ്കാരം}. കണ്ണൂരില്‍... മുരളിയേട്ടനടക്കം പല ഇഷ്ടബന്ധുക്കളെ കാണാനും അവരോടൊത്ത് ഒരു പകല്‍ ചിലവഴിക്കാനും സാധിച്ചു. കൂടാതെ,ഹാറൂണിക്കയുടെ വീട്ടില്‍ പോവ്വാനും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കാനും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാനും കഴിഞ്ഞതില്‍.. കണ്ണൂര്‍ മീറ്റിന്റെ സംഘാടകര്‍ക്ക് പ്രത്യേകിച്ചും.. നാടകക്കാരനും കുമാരേട്ടനും ഞാന്‍ നന്ദി അറിയിക്കുന്നു.

ഒരിക്കല്‍ കൂടെ ഇവയത്രയും ഓര്‍ത്തെടുത്തു പറയാന്‍ നിര്‍ബന്ധിപ്പിച്ച മുരളിയേട്ടന്റെ ഈ നല്ലയെഴുത്തിനും നന്ദി.

shibin said...

nothing official about it,one & only
muralimaman can do all these socialising and make it more lovable and adorable!

ശ്രീനാഥന്‍ said...

സമ്മതിച്ചിരിക്കുന്നു. ഇത്ര കുറച്ചു സമയം കൊണ്ട് ഇത്രയേറെ ആൾക്കാരെ ബന്ധപ്പെട്ടല്ലോ. എന്നെ വിളിച്ചതിനും സന്തോഷം, സ്നേഹം.

ഒരു യാത്രികന്‍ said...

എന്റെ നാട്ടില്‍ ഞാനില്ലാതെ അര്‍മാദിച്ച ദുഷ്ടക്കൂട്ടങ്ങള്‍. ഞാനിതാ പ്രഖ്യാപിക്കുന്നു മീറ്റ് സമ്പൂര്‍ണ്ണ അലംബ് തല്ലിപ്പൊളി ആയിരുന്നു. അസൂയ കൊണ്ടൊന്നുമല്ല ...ഹല്ലാ പിന്നെ................സസ്നേഹം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എല്ലാ മലയാളി ബ്ലോഗര്‍മാരും ഒന്നിക്കുന്ന ഒരു ബ്ലോഗ്‌ സമ്മേളനം. അതാണ്‌ എന്റെ സ്വപ്നം!
(അടുത്തതവണ ലീവിന് പോകുമ്പോള്‍ ഖത്തര്‍ വഴി വരൂ. ആനകളില്ലാതെ അമ്പാരിയില്ലാതെ ഒരു സ്വീകരണവും കാരക്കയും കഹ് വയും തരാം)

Anonymous said...

Bilatthi....ennaalum aa anchu minitullil ente poketil kidanna anchu roopa adichu matiyalle...magic eenum paranj~....

bhaagyam haravattil kayataan thonnanjath~....

nalla viviaranam.....asooya thonni vaayichappol..

(maaluvinte kannu vetticcha netil kayariyath~ )

krishnakumar513 said...

സൌഹൃദ കുറിപ്പ് ഭംഗിയായി,ബിലാത്തീ...

Abdulkader kodungallur said...

അതിരുകളില്ലാത്ത സൌഹൃദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഉയരങ്ങളുടെ ഉന്മാദങ്ങളില്ലാതെ തികച്ചും സാത്വികത്തിന്റെ ലാളിത്യത്തില്‍ ചാലിച്ച വിവരണം അതി മനോഹരമായി. ഫോണില്‍ സംസാരിച്ചപ്പോള്‍ റാംജി പറഞ്ഞിരുന്നു കണ്ണൂര്‍ യാത്രയെക്കുറിച്ചും ,മുരളീമുകുന്ദന്റെ ലീലാവിലാസങ്ങളും സരസ സംഭാഷണങ്ങളുമെല്ലാം . തിരക്കിനിടയിലും ഈയുള്ളവനെയും അന്വേഷിച്ചതായി അറിഞ്ഞു . സൌഹൃദപ്പട്ടികയില്‍ നാനൂറ് എന്നുള്ളത് എത്രയും വേഗം നലായിരമാവട്ടെയെന്നു പ്രാര്‍ഥിക്കുന്നു. നന്മകള്‍ നേരുന്നു .

AFRICAN MALLU said...

നാട്ടില്‍ പോയി എല്ലാവരെയും കണ്ടു സന്തോഷമായി തിരിച്ചെത്തിയല്ലേ .

കുസുമം ആര്‍ പുന്നപ്ര said...

ഓ..തിരിച്ചു ബിലാത്തിയിലെത്തി അല്ലേ...ഇനി വരുമ്പം കാണാം.ഈ ബൂലോക കൂട്ടായ്മ കൊണ്ട് അപ്പം പ്രയോജനമുണ്ടല്ലേ...ഞാനാണേ
ബ്രൈറ്റണില്‍ നിന്നും കുറച്ചു പാറക്കല്ലുവരെ കൊണ്ടുവന്നു ..കേട്ടോ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട ഫൈസൽ,നന്ദി.ഞാനൊരു ബിഗ് സീറൊയാണെന്നുള്ള കാര്യം എനിക്ക് മാത്രം അറിയാവുന്ന കാര്യമാണല്ലോ അല്ലേ.

പ്രിയമുള്ള ചാണ്ടിച്ചൻ,നന്ദി.ബിലാത്തിയിലെ എത്ര പബ്ബുകളും,നാട്ടിലെ എത്രഷാപ്പുകളും നമ്മുടെ കൂടിച്ചേരലിനെ പുണരാൻ കാത്തിരുന്നുവെങ്കിലും ആയ്തൊന്നും ഇതുവരെ നടന്നില്ലല്ലോ എന്ന വിഷമത്തിലാണ് ഞാനിപ്പോൾ കേട്ടൊ ഭായ്.

പ്രിയപ്പെട്ട റാംജി,നന്ദി.നമ്മളൊക്കെ കൂടി നല്ലോരു ബൂലോക കൂടിച്ചേരലുകൾക്കാണല്ലോ തുടക്കം കുറിച്ചിരിക്കുന്നത്...!ലോകത്തിന്റെ പലഭാഗങ്ങളിലുമിരുന്ന് നമുക്കെല്ലാവർക്കും ബൂലോകത്തിന്റെ നന്മകൾ അരിച്ചെടുക്കാം അല്ലേ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ്,നന്ദി. നാട്ടിലുണ്ടായിരുന്നിട്ടും ഒന്ന് മീറ്റാൻ പറ്റാത്തത് വല്ലാത്ത കഷ്ട്ടമായി പോയല്ലോ ഭായ്.

പ്രിയപ്പെട്ട ഓർമ്മകൾ ,ഈ ഭാഗ്യങ്ങൾ വർഷിച്ചതിനൊത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട മനോരാജ്,നന്ദി.അടുത്ത തവണ എല്ലാകോട്ടങ്ങളും തീർത്ത് നമുക്കെല്ലാം ഒരു സൂപ്പർ മീറ്റ് നടത്താം അല്ലേ ഭായ്.

പ്രിയമുള്ള ഖാദർ ഭായ്,നന്ദി.ശരിക്ക് പറഞ്ഞാൽ നാട്ടിൽനിന്നും പോന്നപ്പോഴാണ് എല്ലാവരേയും മിസ്സ് ചെയ്തതിന്റെ നഷ്ട്ടബോധങ്ങൾ അറിയുന്നത്. സി.ഡികൾക്കും ഒരു പ്രത്യേക താങ്ക്സ് കേട്ടൊ ഭായ്.

anupama said...

യപ്പെട്ട മുരളി,
മനോഹരമായ സുപ്രഭാതം!
തൃശൂര്‍ പോസ്റ്റിനു വേണ്ടി കാത്തിരുന്നതാണ്..അറിഞ്ഞില്ല കേട്ടോ..!
തൃശൂര്‍ വിശേഷങ്ങള്‍ കണ്ടില്ല....!
പകരം എണ്ണി തിട്ടപ്പെടുത്തിയ സൌഹൃദങ്ങളും,കൂട്ടായ്മ വിശേഷങ്ങളും... ![ഒരു പഴയ വിശ്വാസം...എണ്ണുമ്പോള്‍, എണ്ണം കുറഞ്ഞു പോകുന്നു...!]
പുലിക്കളി കണ്ടില്ലേ?തിരുവമ്പാടി കണ്ണനെ കണ്ടില്ലേ?വലിയാലുക്കല്‍ അമ്പലം ഫോട്ടോ എവിടെ?
വിട്ടു പോയത്,പൂരിപ്പിക്കാതെ കിടക്കട്ടെ......തൃശൂര്‍ മീറ്റിനെ കുറിച്ച് കേട്ടില്ല..
മനോഹരമായ ഒരു അവധിക്കാലം ശ്രീ വടക്കുംനാഥന്റെ നാട്ടില്‍ ചിലവഴിക്കാന്‍ പറ്റിയതില്‍ സന്തോഷിക്കുക.
ഗാന്ധിജയന്തി ആശംസകള്‍...!
ഓര്‍മ്മകള്‍ പ്രവാസ ജീവിതത്തിനു മധുരം നല്‍കട്ടെ!
സസ്നേഹം,
അനു

Villagemaan/വില്ലേജ്മാന്‍ said...

അപ്പൊ ഈ തവണ മീറ്റോട് മീറ്റാരുന്നു ല്ലേ !

Anonymous said...

“ചക്ക ഉപ്പേരി മുതൽ കൂർക്ക വരെയുള്ള പലചരക്കുകൾ, ‘ഇട്ടിക്കോര‘ മുതൽ ‘കുമാരസംഭവങ്ങൾ‘ വരെയുള്ള ഒരടുക്ക് പുസ്തകങ്ങൾ , ഓണപ്പതിപ്പുകൾ തൊട്ട് തീണ്ടാരിക്കോണം വരെയുള്ള ലൊട്ട് ലൊടുക്ക് സാധനങ്ങൾ,..,..“
owe.. enthanu ee "THEENDARI KONAM" chettaayiye..?

jayarajmurukkumpuzha said...

mukundanjiyude yathrakal, anubhavangal valare hridhyamayi..... aashamsakal..........

പഥികൻ said...

ഓണവും വെക്കേഷനും ബ്ലോഗ്മീറ്റുകളും അടിച്ചു പൊളിച്ചതിന്റെ എനർജി മൊത്തം ഈ പോസ്റ്റിൽ കാണാം...സസ്നേഹം..

V P Gangadharan, Sydney said...

ബൂലോകത്തെ കൊച്ചു കൂട്ടായ്മകളില്‍ പങ്കെടുത്തു ലഭിച്ച അനര്‍ഘാനുഭവങ്ങളെ താങ്കളുടെ തനതായ അക്ലിഷ്ട ശൈലിയില്‍ തന്നെ പങ്കുവെച്ചു പകര്‍ന്നുതന്നതിന്‌ നന്ദി! അങ്ങിനെ ചോര്‍ന്നുകിട്ടിയ അനുഭൂതി അവാച്യം.
ചിത്രങ്ങള്‍ക്ക്‌ അടിക്കുറിപ്പുകള്‍ കൊടുത്തിരുന്നുവെങ്കില്‍ പങ്കെടുത്ത വ്യക്തികളില്‍ പലരേയും തിരിച്ചറിയാന്‍ ഇടകിട്ടുമായിരുന്നു എന്ന്‌ ആശിച്ചുപോയി.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട സീത,നന്ദി.ഈ കുശുമ്പത്തിപ്പാറൂനെ കൊണ്ട് തോറ്റൂല്ലോ..എനിക്ക് സ്നേഹോം ,പരിഗണനേം കിട്ടുന്നതുകാണുമ്പോ ഇങ്ങനെ കൊതിപറ്റാൻ പാടുണ്ടോ മനുഷ്യർക്ക്(ചുമ്മാ..)

പ്രിയമുള്ള വിനുവേട്ടാ,നന്ദി.നിങ്ങൾ പല തറവാടികളുടേയും പടികടന്നെത്തി നമ്മുടെ ബന്ധുത്തങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സാധിച്ചതാണ് ഇത്തവണത്തെ നാട്ടുപര്യടനം കൊണ്ട് നേടിയ മഹത്വം കേട്ടൊ വിനുവേട്ടാ.

പ്രിയപ്പെട്ട മാഡ്,നന്ദി.അക്ഷര കോളനിയിലെ അർജുനനെ മീറ്റാൻ പറ്റാത്ത വിഷമമുണ്ട് കേട്ടോ ഗെഡീ.

പ്രിയപ്പെട്ട നാമൂസ്,വിശദമായ കുറിപ്പിന് നന്ദി. പണ്ടൊക്കെ നാട്ടിൽ പോകുന്ന പോലെയല്ലൈപ്പോൾ ,നമ്മുടെയൊക്കെ ബന്ധുബലം കൂടിക്കൂടി വരികയാണിപ്പോൾ. നാട്ടിലൊക്കെ എവിടെ ചെന്നാലും നമ്മുടെ സൌഖ്യങ്ങൾ തിരക്കി അനേകം ബൂലോക ബന്ധുക്കൾ..!

പ്രിയമുള്ള ഷിബിൻ,നന്ദി.ഈ സോഷ്യലൈസേഷനുകളുടേയും,ഫെല്ലോഷിപ്പുകളൂടേയുമൊക്കെ സന്തോഷങ്ങൾ നേരിട്ടനുഭവിച്ചറിയുമ്പോഴുള്ള ആഹ്ലാദം ഒന്ന് വേറെ തന്നെയാണു കേട്ടൊ ഷിബിൻ.

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.എന്നാലും ന്മുക്കൊന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോ മാഷെ.

പ്രിയമുള്ള യാത്രികൻ,നന്ദി. യാത്രികനില്ലാതിരുന്ന യാത്രികന്റെ നാട്ടിൽ ഒരു ചരിത്രയാത്ര നടത്തിയതിന്റെ ത്രില്ലൊന്നും ഇപ്പോഴും വിട്ടുപോയിട്ടില്ല കേട്ടോ വിനീത്.

ജാനകി.... said...

അയ്യോ...ഞാനിത് ഇപ്പോഴാണു കണ്ടത്...
ഞാനും വരാനിരുന്നതാ...പക്ഷെ ആരോഗ്യം സമ്മതിച്ചില്ല......
എന്നാലും എന്തുവേണം...നേരെ കാണുന്ന പോലല്ലെ മുരളിയേട്ടൻ വിശദീകരിച്ചത്....
നന്നായിരിക്കുന്നു..അഭിനന്ദനങ്ങൾ

siya said...

വളരെ നല്ല വിവരണം ബിലാത്തി . ചങ്ങാതിമാരെ എല്ലാരേയും നേരിട്ട് കാണാന്‍ സാധിച്ചു എന്ന് പറയുന്നത് കേള്‍കുമ്പോള്‍ തന്നെ സന്തോഷം .അതിനു വേണ്ടി ഈ തിരക്കിനിടയില്‍ സമയം കണ്ടെത്തിയതില്‍ മുരളി ചേട്ടനെ സമ്മതിക്കാതെ വയ്യ .

ശ്രീ said...

ആശംസകള്‍!

jyo said...

ബൂലോകസംഗമചരിതം നന്നായി.പെട്ടിയില്‍ കൊണ്ടുപോന്ന സാധനങ്ങളുടെ ലിസ്റ്റ് വായിച്ച് ചിരിച്ചു.ന്നാലും പുലിക്കളിയുടെ പടം കാണാ‍ന്‍ കഴിയാത്തതില്‍ ഖേദം തോന്നി.

raadha said...

ഈ ഒരു ഒറ്റ പോസ്റ്റ്‌ വായിച്ചാല്‍ മതിയല്ലോ എല്ലാ ബ്ലോഗേഴ്സ് ന്റെയും വിശേഷങ്ങള്‍ അറിയാന്‍. നന്നായി. ഇനിയും ഇങ്ങനെ ഉള്ള സംഗമങ്ങള്‍ ഉണ്ടാകട്ടെ..

ആ, ഇട്ടിക്കോര വായിച്ചിട്ട് ഞെട്ടിയ കൂട്ടത്തില്‍ ആണ് ഞാന്‍. നല്ല ഇളം മനുഷ്യരെ കണ്ടാല്‍ ചാടി വീണു തിന്നുമോ എന്തോ?

thomman said...

very good

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട ഇസ്മായിൽ.നന്ദി. മുഴുവനായിട്ട് നടക്കില്ലെങ്കിലും എല്ലാബൂലോകരുടേയും ഒരു സ്വപ്നം തന്നെയാണത് കേട്ടൊ ഭായ്.

പ്രിയമുള്ള കൊല്ലേരി, നന്ദി.മാളുവിനെ പരിചയപ്പെടുത്തി തരാത്ത വിഷമമുണ്ടെങ്കിലും , കീശയിൽ 500ന്റെ നോട്ടിന് പകരം നക്കാപിച്ച 5രൂപയും കൊണ്ട് നടക്കുന്ന തറവാടികളേയും നേരിട്ട് കണ്ട അനുഭൂതിയിലാണ് ഞാനിപ്പോൾ കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൃഷ്ണകുമാര്‍ ഭായ് ,നന്ദി.ഈ നല്ല അഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അബ്ദുൾഖാദർ ഭായ്,നന്ദി. റാംജിയിൽനിന്നും,ഡോ:വിജ:രാഘവനിൽ നിന്നുമൊക്കെ താങ്കളുടെ വ്യക്തിത്വമഹിമകൾ കേട്ടറിഞ്ഞതുകൊണ്ടാകാം ,നേരിട്ട് മീറ്റാൻ പറ്റാത്ത വിഷമം ഇപ്പോഴുള്ളത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ആഫ്രിക്കൻ മല്ലു,നന്ദി. ഇതിൽ‌പ്പരമൊക്കെ സന്തോഷം നമുക്കൊക്കെ എന്താണ് ഭായ്.

പ്രിയമുള്ള കുസുമമ്മേം,നന്ദി. എന്താനിത് വരെ ബിലാത്തി വിശേഷങ്ങളൊന്നും എഴുതാത്തത്..?

പ്രിയപ്പെട്ട അനുപമ,നന്ദി. ഇതെല്ലാം ബൂലോഗവിശേഷങ്ങളല്ലേ അനൂ...പിന്നെ നാട്ടുവിശേഷങ്ങളും, പൂരിപ്പിക്കാതെ വിട്ടതും...അങ്ങിനെ തന്നെ കിടക്കും കേട്ടൊ പാറു !

പ്രിയമുള്ള വില്ലേജ്മാൻ,നന്ദി.മീറ്റോട് മീറ്റ്,ഈറ്റോടീറ്റ് അതായിരുന്നു ഇത്തവണത്തെ മെയിൻ സംഗതികൾ കേട്ടൊ ശശി ഭായ്.

പ്രിയപ്പെട്ട അനോണി,നന്ദി.അത് എന്റെ ഭാര്യക്കും,മോൾക്കും പുഴുങ്ങിതിന്നാനുള്ള ഒരു ബിസ്കറ്റിന്റെ ചെല്ലപ്പേരാണ് കേട്ടൊ ഗെഡി/ ഗെഡിച്ചി.

വീ കെ said...

കണ്ണൂർ മീറ്റിൽ പങ്കെടുക്കുന്നതും അല്ലാത്തതും ഒരുപോലെയായില്ലെ. അതുപോലെയല്ലെ ഈ മീറ്റ് വിശേഷങ്ങൾ പങ്കു വച്ചത്.

ബൂലോകത്തിന്റെ അതിരുകളില്ലാത്ത സൌഹൃദത്തിന്റെ ഊഷ്മളത ശരിക്കും വരചു വച്ചിരിക്കുന്നു. ഫോട്ടോകളിൽ എല്ലാവരുടേയും പേരുകൾ കൂടി കൊടുക്കാമായിരുന്നു.
സ്നേഹം തുളുമ്പുന്ന ഈ എഴുത്തിന് നന്ദി.
ആശംസകൾ...

കൊച്ചു കൊച്ചീച്ചി said...

നല്ല ചിത്രങ്ങള്‍. റാംജിയെ ഇനി എവിടെ കണ്ടാലും തിരിച്ചറിയും :). ഈ കൂട്ടത്തില്‍ എച്മുവിന്റെ പടം ഉണ്ടോ?

ലീല എം ചന്ദ്രന്‍.. said...

മുരളി ....മീറ്റ് വിശേഷം വളരെ നന്നായി പറഞ്ഞു കേട്ടോ.
കാണാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് ...
പേര് പറയുമ്പോഴേ ഹൃദയത്തോടടുക്കുന്ന സൗഹൃദം അനുഭവപ്പെടുന്നു.
ഓരോ മീറ്റിലും ഇത് അനുഭവിക്കുന്നുണ്ട്.
നാനൂറ്റി നാലില്‍ ഈയുള്ളവളും ഉള്പ്പെടുന്നുണ്ടോ?
പിന്നൊരു സ്വകാര്യം .
കഴിഞ്ഞ 31 വര്‍ഷമായി എന്റെ ശരീരത്തിന്റെ ഭാഗം പോലെ ഉണ്ടായിരുന്ന ഒരു ലോഹത്തിലേക്ക്
എന്റെ ശ്രദ്ധ തിരിച്ചതില്‍ ഒരുപാട് നന്ദി .
ഞാനതിന്റെ അളവ് കുറച്ച് കേട്ടോ.
നാട്ടില്‍ വരുമ്പോള്‍ ഇനിയും കാണാം എന്ന് പ്രതീക്ഷിക്കുന്നു.

Yesu said...

കുറഞ്ഞ സമയം കൊണ്ട് ഓണവും കൂടി പത്ത്നൂറു മീറ്റിലും പങ്കെടുത്തു...ഹും....ഭാഗ്യവാന്‍...ഭാഗ്യവാന്‍...

ചാരുദത്തന്‍‌/Charudathan said...

തുറന്ന ഒരു ക്ഷണം, കാനഡയിലേയ്ക്ക്!‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട ജയരാജ്,ഈ നല്ലയഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള പഥികൻ,നന്ദി. ബൂലോകത്തുനിന്നും കിട്ടിയ എനെർജി ബൂലോകത്ത് തന്നെ ചിലവഴിച്ചതാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഗംഗാധരൻ സാർ,വാക്കുകളെടുത്ത് അമ്മാനമാടികൊണ്ടുള്ള താങ്കളുടെ അഭിപ്രായങ്ങൾ കാണുമ്പോഴുള്ള അനർഘമായ സന്തോഷം ഒന്ന് വേറെ തന്നെ.പിന്നെ പടത്തിലുള്ള പലരും മുഖാവരണമണിഞ്ഞ ബൂലോകരായത് കൊണ്ടാണ് അടികുറിപ്പ് കൊടുക്കാതിരുന്നത് കേട്ടൊ സാർ.

പ്രിയമുള്ള ജാനകി,അഭിനന്ദനങ്ങൾക്ക് നന്ദി. എന്തുപറ്റി ഈ അനാരോഗ്യപ്രശ്നങ്ങൾക്ക്.?

പ്രിയപ്പെട്ട സിയാ,നന്ദി. അരുണിന്റെ കല്ല്യാണത്തലേന്ന് നമ്മുടെ അന്നത്തെ പല ബിലാത്തി ബൂലോഗരും ഉണ്ടായിരുന്നു കേട്ടൊ.

പ്രിയമുള്ള ശ്രീ,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജ്യോ മേം,നന്ദി.പുലിക്കളി കളിക്കുന്നവർക്കെങ്ങിനെ ഫോട്ടൊ പിടിക്കാൻ പറ്റും അതുകൊണ്ടാട്ടാ..

പ്രിയമുള്ള രാധാജി,നന്ദി.ഞാനും ഞെട്ടി,ഇട്ടിക്കോരയുടേയും,കുന്നകുളത്തിന്റേയുമൊക്കെ ചരിത്രമറിഞ്ഞിട്ട് കേട്ടൊ .

പ്രിയപ്പെട്ട തൊമ്മൻ,ഈ അഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ബൂലോകാനുഭവങ്ങളും സഞ്ചാരവും ഇഷ്ടമായി.. കൂടുതല്‍ കൂടുതല്‍ സംഭവകുംഭവങ്ങളുമായി 'കിണ്ണംകാച്ചിയായി' ബിലാത്തിപട്ടണം വളരട്ടെ

keraladasanunni said...

ബ്ലോഗ് മീറ്റ്- നടക്കുന്ന സമയത്ത് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു. എഴുത്ത് ഇഷ്ടപ്പെട്ടു.

yemceepee said...

ഭൂലോകത്തിലേക്കു കടന്നു വന്നതേയുള്ളൂ. അപ്പോളാണ് കണ്ണൂര്‍ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചതും.അവിടെ വന്നു കുറെ ബ്ലോഗ്‌ പുലികളെ ഒക്കെ പരിചയപ്പെടാനും സാധിച്ചു.എന്നെ ഓര്‍ത്തിരിക്കാന്‍ ഇടയില്ല. അതിനാല്‍ തന്നെ 404-ല്‍ പെടാനും വഴിയില്ല. നാനൂറ്റി അഞ്ചാമതായി ചേര്‍തോളൂ....
മറ്റുള്ളവരുടെ ബ്ലോഗ്‌ മീറ്റ്‌ വിവരണത്തില്‍ നിന്നും വ്യത്യസ്തമായ പോസ്റ്റ്‌.

മുല്ല said...

ഞാനിട്ട കമന്റ് എവിടെ..?

ഭാനു കളരിക്കല്‍ said...

ബ്ലോഗിലെ വല്ല്യേട്ടനാണ് മുരളിയേട്ടന്‍. ബ്ലോഗുകളും ബ്ലോഗ്‌ മീറ്റുകളും നിരന്തരം ഉണ്ടാകട്ടെ. നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ മാനവികത പുതിയ മാനങ്ങളില്‍ വികസിക്കട്ടെ.

Naushu said...

ബ്ലോഗ്‌ മീറ്റുകളും സൌഹൃദങ്ങളും ഇനിയുമുണ്ടാവട്ടെ....... :)

എം.അഷ്റഫ്. said...

അതിരുകളില്ലാത്ത സൗഹൃദത്തിന്റെ കുളിര്‍മ ശരിക്കും അനുഭവിപ്പിച്ചു. വരാന്‍ ഇത്തിരി വൈകിപ്പോയി. സൗഹൃദം കണ്ടെത്താനും അതു നിലനിര്‍ത്താനും സാധിക്കുന്ന പുതിയ സുഹൃത്തിന്
അഭിനന്ദനങ്ങള്‍, ഭാവുകങ്ങള്‍

എറക്കാടൻ / Erakkadan said...

ഈ 404 എന്നത് ഒരെണ്ണം അങ്ങടോ ഒരെണ്ണം ഇങ്ങടോ എടുക്കാന്‍ ഉണ്ടാകുമോ ? ച്ചുമ്മാതാണ് ട്ടോ ..നാട്ടില്‍ പോയി അടിച്ചു പൊളിച്ചു വന്നതിന്റെ ക്ഷീണം ഒരു പോസ്ടിട്ടു അങ്ങ് തീര്‍ത്തു അല്ലെ

വഴിപോക്കന്‍ | YK said...

404 ... സമ്മതിച്ചിരിക്കുന്നു!
വിവരണം അതി മനോഹരമായി!!

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന ഒരാളെ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ , എന്റെ സ്കൂള്‍ മാഷായിരുന്ന, മരിച്ചു പോയ, സുന്ദരന്‍ മാഷ്‌- സുന്ദര്‍ രാജ്.

Kalavallabhan said...

ഒന്നാം തീയതിയിലെ തൃശൂർ മീറ്റിനെത്തണമെന്നെ കരുതിയതാണ്‌. പറ്റിയില്ല ഒരാഴ്ചത്തേക്ക് മാത്രമെത്തിയതിനാൽ തിരക്കായിപ്പോയി ഇല്ലായിരുന്നുവെങ്കിൽ കാണാൻ സാധിക്കുമായിരുന്നു. അല്ലേ ?
അപ്പോ വളരെ നല്ല ഒരു നാടൻ പര്യടനം കഴിഞ്ഞെത്തി.
ഓർമ്മകളയവിറക്കി ഇനി...

Mr.DEEN said...

മുരളി ഭായ് ഇത്രയും ടൈപ്പ് ചെയ്തതു ഒറ്റ ദിവസം കൊണ്ടാണോ അതോ കുറെ ദിവസം എടുത്തോ ???

ഹോ ഈ ബ്ലോഗ്‌ എഴുതുന്നവരെ സമ്മതിക്കണം.... :D

;) നന്നായി കേട്ടോ !!! രസകരമായിട്ടുണ്ട് !!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട വി.കെ,നന്ദി.അതെ ബൂലോകത്തിന്റെ സ്നേഹത്തിന്റെ ഊഷ്മളതകൾ മുഴുവൻ ഊറ്റിയെടുത്തിട്ടാണ് ഞാൻ നാട്ടിൽ നിന്നും സ്കൂട്ടായത് കേട്ടൊ അശോക്.

പ്രിയമുള്ള കൊച്ച്കൊച്ചീച്ചി,നന്ദി.തീർച്ചയായും ഇത്തവണ മീറ്റുകളിലെ താരം റാംജി തന്നെയായിരുന്നു കെട്ടൊ ഭായ്.

പ്രിയപ്പെട്ട ലീലേടത്തി,നന്ദി.പൊന്ന് കാണുമ്പോളീപ്പോഴും ചേടത്തിയുടെ മുഖം ഓർമ്മിക്കുന്നത് ആയതിന്റൊരുഗുണം തന്നെയാണ്.എന്റെ ബ്ലോഗ് ഡയറീയിൽ 378 നമ്പർ ലീല എം ചന്ദ്രനാണ് കേട്ടൊ.

പ്രിയമുള്ള യേശുദാസ്,നന്ദി.ശരിയാണ് ഇതെല്ലാം ഒരു ഭാഗ്യം തന്നെയാണ് കേട്ടൊ.

പ്രിയപ്പെട്ട ചാരുദത്തൻ,ഈ തുറന്ന ക്ഷണത്തിനും ഒപ്പമുള്ള ഈ വരവിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള ബഷീർ ഭായ്, നന്ദി. സംഭവകുംഭവങ്ങൾക്ക് ക്ഷാമമൊന്നുമില്ല,പക്ഷേ അതൊന്നും എഴുതാനാണ് ക്ഷാമമില്ലാത്തത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കേരളദാസനുണ്ണി,നന്ദി.കണ്ട് പരിചയപ്പെടുവാൻ സാധിച്ചില്ലെങ്കിലും,കേട്ടറിയുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ പാലക്കാട്ടേട്ടാ.

പ്രിയമുള്ള യെം.സി.പി,നന്ദി.കണ്ണൂരിൽ വെച്ച് കണ്ട ആദ്യസുന്ദരിയായ ബ്ലോഗിണിയുടെ മുഖം മറക്കുകയൊ.?പിന്നെ എന്റെ ബൂലോഗ ഡയറിയിൽ പ്രീതയുടെ സ്ഥാനം 358-ൽ ആണ് കേട്ടൊ.

പ്രിയപ്പെട്ട മുല്ല, നന്ദി.ഞാനും മുല്ല മുമ്പിട്ട അഭിപ്രായത്തെ ഓടിച്ചിട്ട് പിടിക്കാനുള്ള പരിപാടിയിലാണ് കേട്ടൊ.

സ്വലാഹ് said...

നൂറുജീവിതങ്ങളെ അറിഞ്ഞെു ഒരൊറ്റ ജീവിതംകൊണ്ട്‌!
നന്ദി ഏട്ടാ,

Jazmikkutty said...

നാട്ടില്‍ പോയ കാര്യം അറിഞ്ഞു..മാജിക്കൊക്കെ കാട്ടി ബ്ലോഗിണിമാരെ കയ്യിലെടുത്ത കാര്യവും അറിഞ്ഞു ട്ടാ...:)

Asok Sadan said...

മുരളി.

കുറെയധികം നാളുകളായി ബിലത്തിപട്ടണത്തിലേക്ക് വന്നിട്ട്. പോസ്റ്റ്‌ വായിച്ചു കൊള്ളാം. ഞാന്‍ പുതിയ ചില പ്രോജക്ടുകളുമായി തിരക്കിലായിരുന്നു. മാത്രവുമല്ല എന്റെ കയ്യില്‍ നിന്നും ലണ്ടന്‍ കൊണ്ടാക്ട്ടുകള്‍ മുഴുവന്‍ നഷ്ടമായി. മെയില്‍ അയച്ചാല്‍ മുരളി മറുപടി തരാറില്ല. എനിക്ക് മുരളിയുടെ നമ്പര്‍ തരുമോ? മെയില്‍ ചെയ്യ്താല്‍ മതി.

thinkvertical@yahoo.com

Akbar said...

ബൂലോകം തുറന്നിടുന്ന വിശാലമായ സൌഹൃദ ലോകത്തെ പറ്റി മുരളീ ഭായി പറഞ്ഞത് വളരെ സത്യം. അപ്പൊ മീറ്റും ഈറ്റുമൊക്കെ കഴിഞ്ഞു സുഖമായി എത്തിയല്ലോ.

ഷബീര്‍ - തിരിച്ചിലാന്‍ said...

നാട്ടില്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ അതിയായ നഷ്ടബോധം തോന്നുന്നു ഇപ്പോള്‍. കൊച്ചി ബ്ലോഗേര്‍സ് മീറ്റും വിവാഹവും ഒരേ ദിവസമായിപ്പോയി. വിവാഹം കയിഞ്ഞുള്ള ഹണിമൂണ്‍ നാളുകളില്‍ കണ്ണൂര്‍ മീറ്റിനെകുറിച്ചും, എന്തിന് ബ്ലോഗിനെ കുറിച്ചുവരെ മറന്നുപോയി. സൗഹൃദത്തിന്റെ ആ സുഖവും സന്തോഷനിമിഷങ്ങളും ഈ വരികളില്‍ മനോഹരമായി. ആശംസകള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രിയപ്പെട്ട ഭാനു ഭായ്,നന്ദി.എല്ലാവരും സ്വന്ത കാര്യം മാത്രം നോക്കി ഒതുങ്ങികൂടുന്ന ഈ കാലഘട്ടത്തിൽ ബ്ലൊഗ് മുഖാന്തരമെങ്കിലും മിത്രക്കൂട്ടായ്മകൾ മൂളച്ചുപൊന്തുന്നത് വളരെ നല്ല കാര്യമല്ലേ ഭായ്.

പ്രിയമുള്ള നൌഷു,നന്ദി.സൌദിയിൽ വീണ്ടുമൊരു മീറ്റ് ഗംഭീരമാക്കി അല്ലേ ഭായ്.

പ്രിയപ്പെട്ട അഷ്രഫ് ഭായ്,നന്ദി.
ഭൂലോകത്തിലെ അതിരുകളില്ലാത്ത മിത്രക്കൂട്ടായ്മകളുടെ ഇടമാണ് കേട്ടൊ ഈ ബൂലോഗം..!

പ്രിയമുള്ള എറക്കാടൻ,നന്ദി.വെറുതെ കളയുന്നതുപോളുമളന്നുകളയുന്ന ഒരു സ്വഭാവമുള്ളകാരണമാണ് ഈ കണക്കിലെ കളീകൾ കേട്ടൊ ഭായ്.

പ്രിയമുള്ള വഴിപ്പോക്കൻ,നന്ദി.നമ്മെ വിട്ടുപോയ സുന്ദരന്മാഷും,ജോന്യവനുമൊക്കെ ഇന്നും നമ്മോടൊപ്പം ബൂലോഗത്തിൽ ജീവിക്കുന്നു എന്നതുതന്നെയാണ് ബൂലോകത്തിന്റെ മേന്മ കേട്ടൊ ഭായ്.

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ഇനി തൃശൂരിൽ എല്ലാമാസവും ആദ്യശനിയാഴ്ച്ചകളിൽ ബ്ലോഗ്മീറ്റ് നടക്കുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള മി:ഡീൻ,നന്ദി.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് കേട്ടിട്ടില്ലേ ഭായ്.

പ്രിയപ്പെട്ട സ്വലാഹ്,നന്ദി.മറ്റുള്ള ജീവിതങ്ങൾ തൊട്ടറിയുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെ..!

പ്രിയമുള്ള ജാസ്മികുട്ടി,നന്ദി.ഈ മുല്ലമൊട്ടിനെ നേരിട്ട് കണ്ണൂരിൽ വെച്ച് കൈയ്യിലെടുക്കണമെന്ന ആശ നടന്നില്ല കേട്ടൊ മുല്ലക്കുട്ടി.

Anonymous said...

A Lot of experiences with Blogers and Friends
This is a real Holiday Trips.....!
By
K.P.Ragulal

thilakan said...

Execellant photos

congragulations
thilakan

joseph said...

ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള
ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!

sulu said...

Nice...
#regarding about your friendship and relationships..

MKM said...

ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള
ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!

Areekkodan | അരീക്കോടന്‍ said...

ഇത് അടിപൊളിയായി.ബ്ലോഗർമാരുമായുള്ള സൌഹൃദം അത് വല്ലാത്ത ഒരു അനുഭവം തന്നെ.ഓൺലൈൻ സൌഹൃദങ്ങൾക്കും മേലെയാണത്.

Mubi said...

ഇന്നലെ പറഞ്ഞു നിർത്തിയയിടത്തിൽ നിന്നെന്ന പോലെ സംസാരം തുടങ്ങാവുന്നത് ബ്ലോഗർമാരോട് തന്നെയാണ്... എനിക്ക് ബ്ലോഗിനോടുള്ള പ്രിയം ഏറി വരുന്നതല്ലാതെ കുറയുന്നില്ല :)

പ്രവീണ്‍ ശേഖര്‍ said...

ബ്ലോഗും ബ്ലോഗെഴുത്തും ബ്ലോഗേഴ്സ് മീറ്റുമൊക്കെ സജീവമായി നടത്തിക്കൊണ്ടു പോകുന്ന ബിലാത്തിപ്പട്ടണക്കാരാ ..നിങ്ങ ഒരു സംഭവമാണ് ..പ്രസ്ഥാനമാണ് ..നിങ്ങളെ പോലുള്ളവർ ബ്ലോഗിൽ ഇങ്ങിനെ സജീവമായി തുടരുന്നതാണ് ഇപ്പോഴും ബ്ലോഗർ എന്ന പേരിൽ അവശേഷിക്കുന്ന ഞങ്ങളിൽ പലർക്കും ഊർജ്ജമാകുന്നത് ..Yes we exist .. ആശംസകൾ മുരളിയേട്ടാ ..ഇഷ്ടം ഒരുപാട് ഇഷ്ടം ..

മഹേഷ് മേനോൻ said...

ഹോ ബ്ലോഗർമാരെപ്പറ്റിയുള്ള ഒരു എൻസൈക്ലോപീഡിയ പോലായി ഈ പോസ്റ്റ്. വായിച്ചിട്ടു അസൂയ തോന്നുന്നു.. 404 പേരോ എന്റമ്മേ അതൊരു വലിയ ലിസ്റ്റാണല്ലോ.......ഒരു ആയിരാമത്തെ നമ്പർ ആയിട്ടെങ്കിലും നേരിൽ കാണാൻ പറ്റുമോ????

ഗൗരിനാഥന്‍ said...

ഹാവൂ.. നമ്മൾ ഇനി കണ്ടാൽ തിരിച്ചറിയുമോ ആവോ .. നല്ല എഫർട്ട് ,അതു കൊണ്ട് ഒരൊഴുക്കിൽ വായിച്ചു തീർത്തു

വഴിമരങ്ങള്‍ said...

മുരളിച്ചേട്ടാ...കുറെ ആയി ഇവിടെ.
മോശമായില്ല.സൗഹൃദങ്ങളുടെ വലയിൽ ഇത്രേം മീനുകളുണ്ടല്ലേ..

സൈബർ ഉലകത്തിൽ വാഴും മിത്രങ്ങൾ ...! / Cyber Ulakatthil Vazhum Mithrangal ...!

ഇന്ന്  ഇത്തിരി വായനയും എഴുത്തും അറിയാവുന്ന ഒരാൾക്ക് ആയിരത്തിലധികം  സൈബർ മിത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ആഗോളതലത്തിൽ എടുത്ത് നോക്ക...